Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

text_fields
bookmark_border
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
cancel

പനജി: വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാന പടേക്കർ അന്തരിച്ചു. 75 വയസ്സായിരുന്നു. ഗോവയിലെ ഡോണ പൗളയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പടേക്കറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 5.20ഓടെ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് മണിപ്പാൽ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. മൂന്നു തവണ ദേശീയ പുരസ്കാരം നേടിയ പടേക്കറെ, 2013ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. ഹിന്ദി, മറാത്തി സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

'പരിന്ദ', 'ക്രാന്തിവീർ', 'അബ് തക് ഛപ്പൻ', 'വെൽക്കം' തുടങ്ങിയ സിനിമകളിലെ അഭിനയം വൻ ജനപ്രീതി നേടികൊടുത്തു. ചലച്ചിത്ര പ്രവർത്തനത്തിനു പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാനാ പടേക്കർ 1978ൽ പുറത്തിറങ്ങിയ 'ഗമൻ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ ഹിന്ദി, മറാത്തി സിനിമകളിൽ തന്‍റേതായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ നടനായി വളർന്നു.

'അങ്കുഷ്', 'പ്രതിഘാത്', 'സലാം ബോംബെ', 'പരിന്ദ' തുടങ്ങിയ സിമിനകളാണ് അഭിനയജീവിതത്തിൽ വലിയ വഴിത്തിരിവായത്. 1999 ൽ നടന്ന കാർഗിൽ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുകയും സൈനികർക്കൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. നീലകണ്ഠി പടേക്കറാണ് ഭാര്യ, മകൻ മൽഹാർ പടേക്കർ.

നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ, അഭിനയത്തിനൊപ്പം തിരക്കഥാരചനയിലും സംവിധാനത്തിലും പരീക്ഷണം നടത്തി. 1978ൽ മുസാഫർ അലിയുടെ 'ഗമൻ' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. ചെറിയ കഥാപാത്രങ്ങളിൽ പോലും തന്‍റേതായ മുദ്ര പതിപ്പിക്കാൻ പടേക്കറിനായി. മീര നായർ സംവിധാനം ചെയ്ത 'സലാം ബോംബെ!' (1988) എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. വിധു വിനോദ് ചോപ്രയുടെ 'പരിന്ദ' (1989) എന്ന ചിത്രത്തിലെ അണ്ണാ എന്ന ഗാങ്സ്റ്റർ കഥാപാത്രമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. അധോലോക നേതാവായുള്ള പടേക്കറിന്‍റെ മിന്നുന്ന പ്രകടനം മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ഫിലിംഫെയർ പുരസ്‌കാരവും നേടിക്കൊടുത്തു.

'പ്രഹാർ: ദി ഫൈനൽ അറ്റാക്ക്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ഒരു ആർമി ഓഫിസറുടെ വേഷത്തിലും അദ്ദേഹം തിളങ്ങി. 'അംഗാർ' (1992) എന്ന ചിത്രത്തിലെ മജീദ് ഖാൻ എന്ന കഥാപാത്രത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. 1994ൽ പുറത്തിറങ്ങിയ 'ക്രാന്തിവീർ' എന്ന സിനിമയിൽ അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന പ്രതാപ് നാരായൺ തിലക് എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടികൊടുത്തു. 'അഗ്നിസാക്ഷി' (1996) എന്ന ചിത്രത്തിൽ, ഭാര്യയോട് ക്രൂരമായി പെരുമാറുന്ന ഭർത്താവിനെയാണ് പടേക്കർ അവതരിപ്പിച്ചത്. ഈ പ്രകടനത്തിന് മികച്ച സഹനടനുള്ള രണ്ടാമത്തെ ദേശീയ ചലച്ചിത്രവും അദ്ദേഹത്തെ തേടിയെത്തി.

'സുബേദാർ' എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ വർഷം പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അനിൽ കപൂർ, രാധിക മദൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nana Patekar Dies At 75
Next Story