'മിഷന്‍-സി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
text_fieldsഅപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മിഷന്‍-സി' എന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
എം സ്ക്വയര്‍ സിനിമാസിന്‍റ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. മേജര്‍ രവി,ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം. സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാർഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍-റിയാസ് കെ ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, കല-സഹസ് ബാല, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍, സ്റ്റില്‍സ്-ഷാലു പേയാട്, ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

