Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജീവിതത്തിൽ മറ്റൊന്നും...

ജീവിതത്തിൽ മറ്റൊന്നും തന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് മമ്മൂട്ടി

text_fields
bookmark_border
Mammootty Opens Up About His  Acting  passion
cancel

സിനിമയല്ലാതെ മറ്റൊന്നും തന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടില്ലെന്ന് മമ്മൂട്ടി. ലാല്‍ ജോസ് സംവിധാനം ചെയ്ത 'സോളമന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിലെ താരങ്ങളുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സിനിമയല്ലാതെ മറ്റൊന്നും തേടിപ്പോയിട്ടില്ലെന്നും മെഗാസ്റ്റാർ കൂട്ടിച്ചേർത്തു.

'സിനിമ, സിനിമ, സിനിമ ഇതല്ലാതെ മറ്റൊന്നും തന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടില്ല. മറ്റൊന്നും തേടിപ്പോയിട്ടുമില്ല. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രികവിദ്യ കണ്ട് അദ്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്നിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മൾ സൂക്ഷിക്കുന്നത്. പ്രേക്ഷകന് സിനിമയോടുള്ള അദ്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളലുമുണ്ട്'- മമ്മൂട്ടി പറഞ്ഞു.

ഇന്നു കാണുന്ന തരത്തിലുള്ള ഒരു താരപരിവേഷം ലഭിക്കുമെന്ന് കരുതിയില്ലെന്നും മെഗാസ്റ്റാർ വ്യക്തമാക്കി. വില്ലന്റെ പിന്നില്‍ യെസ് ബോസ് എന്ന് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് കരുതിയത്. എന്നാല്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നത് തന്റെ പരിശ്രമവും ഭാഗ്യവും കൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
News Summary - Mammootty Opens Up About His Acting Interest
Next Story