മമ്മൂട്ടിയെ സന്ദർശിച്ച് കൊച്ചിയുടെ നിയുക്ത മേയർ; വൈറലായി കൂടിക്കാഴ്ച്ചയുടെ ചിത്രം
text_fieldsവെള്ള മുണ്ടും വെള്ള ജുബ്ബയും കൂടെ നീട്ടി വളർത്തിയ താടിയും മുടിയും, നടൻ മമ്മൂട്ടിയുടെ പുതിയ ലുക്ക് നെഞ്ചേറ്റിയിരിക്കുകയാണ് ആരാധകർ. കൊച്ചിയുടെ നിയുക്ത മേയർ അഡ്വ. അനിൽ കുമാർ മമ്മൂട്ടിയെ വീട്ടിൽ പോയി സന്ദർശിച്ചിരുന്നു. അവിടെ വെച്ച് പകർത്തിയ ചിത്രവും കൂടെ ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. വൈകാതെ മേയറുടെ മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കാരണം, മമ്മൂട്ടിയുടെ വ്യത്യസ്തമായ ലുക്ക് തന്നെ. അനിൽ കുമാറിനൊപ്പം മമ്മൂട്ടിയുടെ വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ ബിന്ദു പീതാംബരനും ഉണ്ടായിരുന്നു.
'മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക് ഞങ്ങൾക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി. മേയർ തിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങൾക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്. അദ്ദേഹം താമസിക്കുന്ന വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ സ. CD ബിന്ദുവിനും, ഒപ്പം ഞാനെന്നും സ്നേഹിക്കുന്ന എെൻറ പഴയ സഹപ്രവർത്തകനും, സിനിമ സംവിധായകനും നടനുമായ ശ്രീ സോഹൻ സിനുലാലും ഈ വേളയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂർവമായ നന്ദി'. - അനിൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക് ഞങ്ങൾക്ക് അവസരമൊരുങ്ങിയത് ...
Posted by Adv. M Anil Kumar on Sunday, 27 December 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

