Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിങ്ങൾ വില്ലന്‍റെ വേഷം...

നിങ്ങൾ വില്ലന്‍റെ വേഷം ചെയ്തതിനാലാണ് ഞാൻ ഹീറോയായത്- കങ്കണ റണാവത്ത്

text_fields
bookmark_border
നിങ്ങൾ വില്ലന്‍റെ വേഷം ചെയ്തതിനാലാണ് ഞാൻ ഹീറോയായത്- കങ്കണ റണാവത്ത്
cancel

മുംബൈ: നടി കങ്കണ റണാവത്തിന്‍റെ ഓഫീസ് പൊളിച്ചത് നിയമലംഘനമാണെന്നും നടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ബോംബെ ഹൈകോടതിയുടെ വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച കങ്കണ റണാവത്ത്.

"വ്യക്തികള്‍ സര്‍ക്കാരിനെതിരായി നില്‍ക്കുകയും അവര്‍ വിജയിക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തികളുടെ വിജയമല്ല. ജനാധിപത്യത്തിന്റെ വിജയമാണ്. എനിക്ക് ധൈര്യം പകര്‍ന്നു തന്ന എല്ലാവര്‍ക്കും നന്ദി.

എന്‍റെ തകര്‍ന്ന സ്വപ്‌നം നോക്കി ചിരിച്ചവര്‍ക്കും നന്ദി. നിങ്ങള്‍ വില്ലന്‍റെ വേഷം ചെയ്യുന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഹീറോയാകാന്‍ സാധിക്കുന്നത്", കങ്കണ ട്വിറ്ററിൽ കുറിച്ചു.

കങ്കണ റണാവത്തിൻെറ വീട്​ പൊളിക്കാൻ ബ്രിഹാൻ മുംബൈ കോർപറേഷൻ നൽകിയ നോട്ടീസ്​ ഹൈകോടതി റദ്ദാക്കിക്കൊണ്ടുള്ള വിധി ഇന്ന് രാവിലെയാണ് വന്നത്. കങ്കണയുടെ വീട്ടിലെ നിർമാണം ക്രമപ്പെടുത്തണമെന്നും​ ​ കോടതി നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana Ranaut
Next Story