വീട് ആക്രമണ കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാൾ അറസ്റ്റിൽ
text_fieldsകോട്ടയം: മേലുകാവ് ഇരുമാപ്ര ഭാഗത്ത് പാറശ്ശേരിൽ സാജന്‍ സാമുവലിന്‍റെ വീടുകയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും തീവെക്കുകയും ചെയ്ത കേസിലെ പ്രതികളെ ഒളിവിൽകഴിയാൻ സഹായിച്ച ആളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മലാണ് (29) പിടിയിലായത്. സംഭവത്തിനുശേഷം പ്രതികളെ ഒളിവിൽ കഴിയാന്‍ സഹായിച്ചത് അജ്മലായിരുന്നു.
ഈ കേസിലെ പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു എന്നിവരെ അന്വേഷണസംഘം കഴിഞ്ഞദിവസം പിടികൂടിയിരുന്നു. അജ്മലിന് തൊടുപുഴ, ഈരാറ്റുപേട്ട സ്റ്റേഷനുകളിലായി അടിപിടിക്കേസും കഞ്ചാവ് കേസുകളും നിലവിലുണ്ട്.
പാലാ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, എസ്.എച്ച്.ഒ രഞ്ജിത് കെ.വിശ്വനാഥ്, എസ്.ഐമാരായ അജിത്, ദേവനാഥൻ, സി.പി.ഒമാരായ ശ്യം, ശരത്, നിതാന്ത്, ജോബി, വരുൺ, ബിജോയി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

