Gallery
കാ​ത്തി​രി​പ്പിന്‍റെ ഒ​രാ​ണ്ട്. 36  മ​ണി​ക്കൂ​റി​ൽ പെ​യ്തൊ​ഴി​യു​ന്ന വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ​ക്ക് ഒ​രാ​ണ്ട​ത്തെ അ​ധ്വാ​ന​മു​ണ്ട്. നി​ര​വ​ധി പേ​രു​ടെ ജീ​വി​ത​മാ​ണ​ത്. വി​ശ്വാ​സ​ത്തെ മാ​റ്റി നി​ർ​ത്തി മ​നു​ഷ്യ​നെ  ഒ​ന്നി​പ്പി​ക്കു​ക​യും ആ​ഹ്ലാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ദി​വ്യൗ​ഷ​ധം. വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ ഒ​ഴു​കി​​യെ​ത്തു​ന്ന കൂ​ട്ടാ​യ്മ​ക​ൾ. ത​ല​യു​യ​ര്‍ത്തു​ന്ന ഗ​ജ​വി​സ്മ​യം. അ​പ്ര​തീ​ക്ഷി​ത സ​മാ​ഗ​മ​ങ്ങ​ൾ... മ​തി​വ​രാ​തെ വാ​ദ്യ​വും വ​ര്‍ണ​ങ്ങ​ളും കാ​ഴ്ച​ക​ളും... രൂ​പ​യി​ൽ നി​ന്ന് കോ​ടി​ക​ളി​ലേ​ക്ക് ന​ട​ന്ന പൂ​ര​ത്തി​ന്  അ​ങ്ങ​നെ പ​റ​യാ​ൻ നി​ര​വ​ധി​യു​ണ്ട്. വി​ശ്വാ​സ​വും ആ​ചാ​ര​ങ്ങ​ളും പൂ​ര​ത്തി​ല​ലി​യു​മ്പോ​ൾ, തൃ​ശൂ​രി​ന് സം​സ്കാ​ര​ത്തിന്‍റെയും ആ​ഘോ​ഷ​ത്തിന്‍റെ​യും ഒ​രൊ​റ്റ കാ​ഴ്ച മാ​ത്ര​മേ  ഉ​ണ്ടാ​വൂ... ക​രി​വീ​ര​ച്ച​ന്തം ക​ണ്ട് മേ​ള​ങ്ങ​ളി​ലെ ക​യ​റ്റി​റ​ങ്ങ​ളി​ൽ ക​യ​റി​യി​റ​ങ്ങി ശ​ബ്​​ദ​ങ്ങ​ള്‍ക്ക​രി​കി​ലൂ​ടെ വ​ര്‍ണ വി​സ്മ​യ​ങ്ങ​ള്‍ നോ​ക്കി ആ​വേ​ശ​ത്തോ​ടെ  അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​താ​ണ് തൃ​ശൂ​രിെൻറ മ​ന​സ്സ്. ക​ണി​മം​ഗ​ല​ത്ത​പ്പ​ൻ എ​ത്തും മു​മ്പേ വ​ട​ക്കു​ന്നാ​ഥ​നെ കാ​ണാ​നെ​ത്തി...​മ​ഠ​ത്തി​ലേ​ക്ക് വ​ര​വും, ഇ​ല​ഞ്ഞി​ത്ത​റ​യി​ലെ സിം​ഫ​ണി​യും, തെ​ക്കേ​ച​രു​വി​ലെ കു​ട​ക​ളു​ടെ നീ​രാ​ട്ടും, പു​ല​ർ​കാ​ല​ത്ത് ആ​കാ​ശ​മേ​ലാ​പ്പി​ൽ പൊ​ട്ടി​വി​ട​രു​ന്ന തീ​യു​ടെ പൂ​വി​ത​ൾ ച​ന്ത​വും ഉ​പ​ചാ​രം ചൊ​ല്ലി പി​രി​ഞ്ഞ് പൂ​ര​ക്ക​ഞ്ഞി​യും  കു​ടി​ച്ച് മ​ട​ങ്ങു​മ്പോ​ൾ, അ​ടു​ത്ത പൂ​ര​ത്തി​നെ കാ​തോ​ർ​ത്ത് മ​ട​ങ്ങു​ന്ന പൂ​ര​ക്കാ​ലം. പൂ​ര​ത്താ​ളം നെ​ഞ്ചി​ലേ​റ്റി രാ​വും പ​ക​ലു​മി​ല്ലാ​തെ അ​ല​യു​ന്ന​വ​ർ അ​ന്നും ഇ​ന്നു​മു​ണ്ട്. ഈ  ​വി​ശ്വാ​സ​മാ​ണ് മ​ഠ​ത്തി​ലേ​ക്ക് വ​ര​വും, ഇ​ല​ഞ്ഞി​ത്ത​റ മേ​ള​വും, കു​ട​മാ​റ്റ​വും, ആ​ന​യും, വെ​ടി​ക്കെ​ട്ടും എ​ല്ലാം ചേ​രു​ന്ന ഓ​രോ പൂ​ര​വും... പൂരം നാളുകളിൽ 'മാധ്യമം' ഫോട്ടോഗ്രഫർമാരായ ജോൺസൺ വി. ചിറയത്തും മുസ്തഫ അബൂബക്കറും പകർത്തിയ ചിത്രങ്ങൾ...
തെ​ക്കേ ഗോ​പു​ര​ന​ട​യി​ൽ ന​ട​ന്ന കു​ട​മാ​റ്റം (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
പൂരത്തിന്‍റെ ഭാഗമായ കു​ട​മാ​റ്റം (ഫോട്ടോ: മുസ്തഫ അബൂബക്കർ)
പൂരം കു​ട​മാ​റ്റ​ത്തി​ന്‍റെ രാത്രികാഴ്ച (ഫോട്ടോ: മുസ്തഫ അബൂബക്കർ)
പൂരത്തിന്‍റെ ഭാഗമായ കു​ട​മാ​റ്റം (ഫോട്ടോ: മുസ്തഫ അബൂബക്കർ)
പൂരം കു​ട​മാ​റ്റ​ത്തി​ന്‍റെ രാത്രികാഴ്ച (ഫോട്ടോ: മുസ്തഫ അബൂബക്കർ)
തൃ​ശൂ​ർ പൂ​ര​ത്തി​ന്​ സ​മാ​പ​നം കു​റി​ച്ച്​ വ​ട​ക്കു​ന്നാ​ഥന്‍റെ ശ്രീ​മൂ​ല സ്​​ഥാ​ന​ത്ത്​ പാ​റ​മേ​ക്കാ​വ്​ ഭ​ഗ​വ​തി​യും തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​യും ഉ​പ​ചാ​രം ചൊ​ല്ലി പി​രി​യു​ന്നു (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
തൃശൂർപൂരം വെടിക്കെട്ട്​ (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
തെ​ക്കേ ഗോ​പു​ര​ന​ട​യി​ൽ ന​ട​ന്ന കു​ട​മാ​റ്റം (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
ചെറുപൂരം വരവ്​ (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
ചെറുപൂരം വരവ്​ (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
പൂരം കാണാനെത്തിയവരുടെ തിരക്ക്​ (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
തൃശൂർ പൂരത്തോടനുബന്ധിച്ച്​ നടന്ന തിരുവമ്പാടിയുടെ മഠത്തിൽ വരവ് (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​മ​തി​ൽ​കെ​ട്ടി​ന​ക​ത്ത് പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രുടെ ​പ്രാമാണിത്തത്തിൽ നടന്ന ​ഇല​ഞ്ഞി​ത്ത​റ മേ​ളം (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
തൃശൂർ പൂരത്തോടനുബന്ധിച്ച്​ നടന്ന പാറ​േമക്കാവ്​ ഭഗവതിയുടെ പൂരം പുറപ്പാട്​ (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
വർണ ബൾബുകൾ കൊണ്ട് അലങ്കരിച്ച പന്തലുകൾ (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച്​ നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റി​യ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​​ൻ തെ​ക്കേ ഗോ​പു​ര​വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ വ​ര​വേ​ൽ​ക്കു​ന്ന ജ​ന​ക്കൂ​ട്ടം (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
പൂരത്തിനായുള്ള ആനകൾ (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച്​ നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റി​യ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​​ൻ തെ​ക്കേ ഗോ​പു​ര​വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ വ​ര​വേ​ൽ​ക്കു​ന്ന ജ​ന​ക്കൂ​ട്ടം (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
പാറമേക്കാവ്​ ക്ഷേത്ര വളപ്പിൽ പൂരത്തിനായുള്ള ആനകളുടെ തേച്ചുകുളി (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച്​ നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റി​യ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​​ൻ തെ​ക്കേ ഗോ​പു​ര​വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ വ​ര​വേ​ൽ​ക്കു​ന്ന ജ​ന​ക്കൂ​ട്ടം (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രും ഒസ്കാർ ജേതാവ് റസൂൽ പൂക്കൂട്ടിയും (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
തൃ​ശൂ​ർ പൂ​ര​ത്തിന്​ തുടക്കം കുറിച്ച്​ ന​ട​ന്ന സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്​ (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
പൂരത്തി​ന്‍റെ ശബ്​ദവിസ്മയം ഒപ്പിയെടുക്കാൻ എത്തിയ ഒസ്കാർ ജേതാവ് റസൂൽ പൂക്കൂട്ടിയും പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രും കണ്ടുമുട്ടിയപ്പോൾ (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
വർണകുടകളുടെ പ്രദർശനത്തിൽ നിന്ന് (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
വർണകുടകളുടെ പ്രദർശനത്തിൽ നിന്ന് (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)
അഗ്രശാലയിൽ ആരംഭിച്ച പാറമേക്കാവ്​ വിഭാഗത്തിന്‍റെ ആനച്ചമയ പ്രദർശനം (ഫോട്ടോ: ജോൺസൻ വി. ചിറയത്ത്)