You are here

‘ഉണ്ടയില്ലാതെ വെടിവെക്കാൻ കേരള പൊലീസ് ഇരട്ടച്ചങ്കനല്ലല്ലോ​’ -ഷിബു ബേബി ജോൺ FB Post

16:49 PM
13/02/2020
0 Comments

shibu baby john കേരള പൊലീസിന്‍റെ തോക്കും വെടിയുണ്ടകളും കാണാതെ പോയതിനെ പറ്റിയുള്ള ട്രോളുകളൊക്കെ ഇട്ടുതീർന്നെങ്കിൽ ഞാനൊന്ന് പറയട്ടെ. ഈ സംഭവം ഒട്ടും തമാശയല്ല. കാണാതായ ആയുധങ്ങൾ എവിടേയ്ക്കാണ് പോയതെന്നുള്ളത് ഗൗരവകരമായി തന്നെ അന്വേഷിക്കേണ്ടതാണ്.

മാവോയിസ്റ്റുകളും മതതീവ്രവാദികളും അടക്കമുള്ള ദേശവിരുദ്ധരുടെ കൈകളിലേക്കാണോ ഇവ പോയതെന്ന് അറിയേണ്ടതല്ലേ.

മോഷണം പോയതാണോ കപ്പലിൽ തന്നെയുള്ള കള്ളന്മാർ കടത്തിയതാണോ എന്ന് അന്വേഷിക്കേണ്ടതല്ലേ.

ഏതൊക്കെ ഉന്നതന്മാരാണ് ഇതിന് പിന്നിലെന്ന് പരിശോധിക്കേണ്ടതല്ലേ.

പകരം ഡമ്മി ആയുധങ്ങൾ വച്ചതാരാണെന്നും അവരുടെ ഉദ്ദേശം എന്തായിരുന്നെന്നും കണ്ടത്തേണ്ടതല്ലേ.

ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും ഇക്കാര്യം നേരത്തെ അറിഞ്ഞില്ലേ എന്ന് ചോദിക്കേണ്ടതല്ലേ.

രാജ്യസുരക്ഷ വച്ച് തമാശ കളിക്കരുത്. നാളെ അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്‍റെയും ക്രമസമാധാനം കാക്കുന്ന പൊലീസുകാരന്‍റേയും നെഞ്ചിൽ തുളച്ചുകയറുന്നത് കേരളാ പൊലീസിന്‍റെ വെടിയുണ്ടകളാകരുത്. ഉണ്ടയില്ലാതെ തിരിച്ച് വെടിവെക്കാൻ കേരള പൊലീസ് ഇരട്ടച്ചങ്കനല്ലല്ലോ.

COMMENTS