You are here

ഈ ഹരജി അക്ഷരാർത്ഥത്തിൽ ഒരു 'ചെക്ക്' ആണ്

16:06 PM
14/01/2020
0 Comments

MC Ashi പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിലെത്തിയത് നിർണ്ണായക നീക്കമാണ്.

പാർലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്യുന്നതിൽ വ്യക്തികൾക്കും സംഘടനകൾക്കും പരിമിതികൾ ഉണ്ട്. എന്നാൽ ഭരണഘടനാ അധികാരം വഹിക്കുന്ന ഒരു സർക്കാർ തന്നെ, ഭരണഘടനാ ലംഘനം ചോദ്യം ചെയ്യുന്നതിലൂടെ, കേസ് മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ് കേരള സർക്കാർ ചെയ്തത്.

വ്യക്തികളും സംഘടനകളും, നിയമനിർമ്മാണ സഭകൾ പാസാക്കുന്ന നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. ആ ബാധ്യത നില നിറുത്തിക്കൊണ്ട് മാത്രമേ അവർക്ക് ഒരു നിയമ ഭേദഗതി ചോദ്യം ചെയ്യാനാവൂ.

പൗരത്വ നിയമ ഭേദഗതി, ഭരണഘടനാ ഭേദഗതി അല്ല. അതുകൊണ്ടു തന്നെ, ഭരണഘടനാ ഭേദഗതിയിൽ പ്രയോഗിക്കുന്ന സവിശേഷ അധികാരം ഇതിൽ കൈക്കൊണ്ടു എന്ന് അവകാശപ്പെടാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. ഒരു സാധാരണ നിയമത്തിൽ വരുത്തിയ ഭേദഗതി മാത്രമാണ് പൗരത്വ നിയമ ഭേദഗതി.

അങ്ങിനെയുള്ള ഒരു ഭേദഗതി, ഭരണഘടനയുടെ ലംഘനമാണ് എന്ന്, ഭരണഘടന സംരക്ഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട മറ്റൊരു സർക്കാർ തന്നെ വാദിച്ചാൽ, തങ്ങൾക്ക് മാത്രമായി പ്രത്യേകം ചില അധികാരം ഉണ്ടെന്ന വാദവുമായി കേന്ദ്ര സർക്കാരിന് പ്രതിരോധിക്കാനാവില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരെ, സുപ്രീം കോടതിയിൽ, കേരള സർക്കാർ നൽകിയ ഈ ഹരജി അക്ഷരാർത്ഥത്തിൽ ഒരു 'ചെക്ക്' ആണ്. നമ്മുടെ കൊച്ചു കേരളത്തിന്റെ വലിയ 'ചെക്ക്'.

അഭിവാദ്യങ്ങൾ.

COMMENTS