You are here

മരടിലെ ഫ്ലാറ്റ് പൊളിച്ചടക്കുന്നതും കാത്തിരിപ്പാണിന്ത്യ -FB POST

15:31 PM
10/09/2019
0 Comments

M Sukumaran Lal:

ഇന്ത്യൻ ജുഡിഷ്യറിയെ വാഴ്ത്താൻ
ഇതിൽ മേലിനിയെന്തു വേണം.
തെമ്മാടിത്തം മുഴുവൻ ചെയ്തു കോടികൾ പറ്റിയവർ ഇപ്പോഴും സുഖശയനത്തിലാണ്.
കോടികൾ കൊടുത്ത മരടിലെ ഉടമകൾ തെരുവിലേയ്ക്കും. പണമുള്ളവരല്ലേ തെരുവിലേയ്ക്ക് പോകുന്നതെങ്ങനെയെന്നാണ് പക്ഷേ ഭാഷ്യം. വിവരമുള്ളവരല്ലേ ലോണെടുത്ത് വാങ്ങുമ്പോൾ നോക്കേണ്ടേയെന്ന വേദനാപുച്ഛവുമുണ്ട്. ഈട് പിടിച്ച ബാങ്കുകൾ പോലും ഒന്നും കണ്ടില്ല പിന്നെ!

ഒരു നാട് ഒരു ജനത ഒരു നിയമം എന്നൊക്കെ കൊടി വെച്ച് കിടന്നുറങ്ങുവാൻ കൊള്ളാം.
മലമുകളിലെ പാരിസ്ഥിതിക പീഢനത്തെ കുടിയേറ്റ നസ്രാണിഭീകരതയായി കണ്ടവർക്ക് തീരദേശത്ത് തണ്ണീർതടത്തിൽ മണ്ണിട്ട് കൊട്ടാരം കെട്ടാനാവില്ലെന്നതിൽ തർക്കമില്ല. ഒരിടത്ത് മലയിടിച്ചവർ ആദ്യ കല്ല് കൊണ്ടു. പുഴവെള്ളം മണ്ണിട്ട് തേമ്പി കുടിയിടം വെച്ചവർക്ക് നേരെ രണ്ടാമത്തെ കല്ലും കൊള്ളുന്നുണ്ട് ഇപ്പോൾ. പ്രശ്നം അനധികൃതമാണ്. എല്ലാം പൊളിച്ചു മാറ്റണം. കൂട്ടത്തിൽ ചിലതു മാത്രമായി പൊളിയാതെ നില്ക്കയുമരുത്. മരടിലെ മാത്രമല്ല കൊച്ചിയിലെ പലതും എന്നേ പൊളിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഇന്ന് ഈ മരട് ചോദ്യചിഹ്നമായി ഇങ്ങനെ ഉയരില്ലായിരുന്നു.

രാജ്യ നിയന്താവായ ബഹു.പരമോന്നത കോടതിയ്ക്കു താഴെ മരടിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറത്ത് മാത്രം ഒരേ വെള്ളത്തിന്റെ ചുവയുള്ള മണ്ണിൽ ഉയർന്നു പൊന്തിയതാണ് ബഹു. ഹൈക്കോടതിയെന്നും കേൾക്കുന്നു.
മരടിലെ നിയമം എവിടെയും ആകണം എന്ന് ഒരൊറ്റ ഇന്ത്യക്കാരന് ആഗ്രഹിക്കാവുന്നതല്ലേ!

COMMENTS