You are here

ബാക്കിയുള്ള പാടങ്ങളും കൂടി നികത്തണം

12:10 PM
13/08/2019
0 Comments
navas

Navas Parakat: ബാക്കിയുള്ള പാടങ്ങളും കൂടി നികത്തണം കുന്നുകൾ ഇടിച്ചു നിരത്തി ആയുർവേദ റിസോർട്ടുകളും, വാട്ടർ തീം പാർക്കും മന്ത്രിമാരും MLA യും തുടർന്ന് കൊണ്ടേയിരിക്കണം ഗാഡ്കിൽ റിപ്പോർട്ട് കടലിലേക്ക് എറിയണം ഇനി ബാക്കിയുള്ള കണ്ടൽവനങ്ങൾ മുഴുവൻ മുറിച്ച് മാറ്റി മുതലാളിമാർക്ക് കോംപ്ലക്സ് കെട്ടാൻ അനുവധി കൊടുക്കണം .
പിന്നെ നാട്ട്കാരായ നമുക്കു മുണ്ടല്ലോ ചെയ്യാൻ റോഡ് വേണം പക്ഷെ നമ്മൾ ഓരാളുടെ ഉയരത്തിൽ മതിൽ കെട്ടും ഓടകൾ ഉണ്ടാക്കാൻ ഒരിഞ്ച് സ്ഥലം വിട്ട് കൊടുക്കരുത് വലിയ ബോർഡ് കെട്ടി തൂക്കണം അന്യർക്ക് പ്രവേശനമില്ല എന്ന് താമസിക്കാൻ രണ്ടാളണങ്കിൽ പോലും 3000 sq feet ഉള്ള കിടിലൻ വീട് ഉണ്ടാക്കണം എന്നിട്ട് അത് പൂട്ടിയിട്ട് യൂറോപ്പിലോ ദുബൈയിലോ ജീവിക്കണം ഇനി വയസായ മാതാപിതാക്കൾ ഉണ്ടെങ്കിൽ ഒന്ന് രക്ഷിക്കണമെന്ന് നാട്ടിൽ വന്നാൽ തിരിഞ്ഞ് നോക്കാത്തവനോട് വിളിച്ച് പറയണം.

പ്രളയം കഴിഞ്ഞാൽ നമുക്ക് യുവാക്കളെ കുറ്റം പറഞ്ഞ് നടക്കാം ഒന്നിനും കൊള്ളാത്തവൻ, മൊബൈലിൽ ജീവിക്കുന്നവൻ എന്നൊക്കെ പറയാം.പിന്നെ മന്ത്രിമാർക്കും, അധികാരികൾക്കും Innova യുടെ ഏറ്റവും പുതിയ സൗകര്യങ്ങളുള്ള 25 car വാങ്ങാം ലക്ഷങ്ങൾ ചിലവിട്ട് മേലാളൻമാരുടെ വസതികൾ മോടിക്കൂട്ടാം പ്രളയ സഹായത്തിന് മുമ്പിൽ നിന്ന പ്രവാസികൾ നാട്ടിൽ വന്ന് ഒരാവിശ്യത്തിന് സർക്കാർ ഓഫീസിൽ വന്നാൽ 5 പ്രാവശ്യമെങ്കിലും നടത്തണം ഏമാൻമാർ.അങ്ങനെ അങ്ങനെ പോകുന്നു അടുത്ത പ്രളയം വന്നാൽ പിന്നെയും Expert കളെ വിളിച്ച് ചാനൽ ചർച്ച ചെയ്യാം അത് വരെ കുന്നുകൾ ഇടിച്ച് കൊണ്ടേയിരിക്കാം.അടുത്ത തലമുറ നമ്മെ ശപിക്കാനുള്ള അവസരം നമ്മളിൽ നിന്ന് ഉണ്ടാകാകാതിരിക്കട്ടെ എന്ന പ്രാത്ഥന.

COMMENTS