You are here

ഏറ്റവും അബ്‌സേര്‍ഡ് സര്‍വ്വേ

14:32 PM
22/05/2019
0 Comments

Sreejith Divakaran:

ഇത്‌വരെ കണ്ട സര്‍വ്വേകളില്‍ ഏറ്റവും അബ്‌സേര്‍ഡ് ആയി തോന്നിയത് ഹിന്ദു-സി.എസ്.ഡി.എസ് - ലോകനീതി സര്‍വ്വേയാണ്! ശരിയായിരിക്കും, ബി.ജെ.പി ഭരിക്കുമെന്നാകും നിങ്ങളുടെ എല്ലാം സര്‍വ്വേക്കാര്‍ കണ്ടെത്തിയത്. പക്ഷേ പശ്ചിമബംഗാളില്‍ 37 ശതമാനം പേര്‍ ബി.ജെ.പിക്കും 39 ശതമാനം പേര്‍ തൃണമൂലിനും വോട്ട് ചെയ്യുമെന്ന കണ്ടെത്തലൊക്കെ ഭീകരമാണ്. ഇവരുടെ കണക്ക് പ്രകാരം 400 സീറ്റ് എന്‍.ഡി.എയ്ക്ക് കിട്ടേണ്ടതാണ്. അവന്റെയൊക്കെ ഒരു ലോകനീതി!

കേരളത്തില്‍ എന്‍.ഡി.എയ്ക്ക് ഒരവസരം കൂടി ലഭിക്കണമെന്ന് വിചാരിക്കുന്നവര്‍ 22 ശതമാനം. വോട്ട് ചെയ്യുന്നവര്‍ 15 ശതമാനം. ബാക്കിയേഴ് ശതമാനം വിയോജിപ്പോട് കൂടി ഇടത്പക്ഷത്തിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യുമോ?

ഞാന്‍ നിര്‍ത്തി. ഈ രാത്രി കൂടി എങ്ങനെയെങ്കിലും കഴിച്ച് കൂട്ടിയാ നാളെ അറിയാമല്ലോ പണ്ടാറം!

COMMENTS