You are here

എല്ലാ ഏകാധിപതികളുടെയും ഉളളിൽ ഒരു മഹാ ഭീരു ഒളിച്ചിരിപ്പുണ്ട്​

11:41 AM
19/05/2019
0 Comments
hussain-23

എല്ലാ ഏകാധിപതികളുടെയും ഉള്ളിൻെറ ഉളളിൽ ഒരു മഹാ ഭീരു ഒളിഞ്ഞിരിപ്പുണ്ടെന്ന വിൽ ഹം റെയ്ഗിന്റെ കണ്ടെത്തലുകളെ ശരിവെക്കുന്നതായിരുന്നു 10 വർഷത്തിനിടെ ആദ്യമായി നടത്തിയ പ്രധാനമന്ത്രിയുടെ വാർത്താ സമ്മേളനം.
അദാനി അംബാനിമാരുടെ കൗപീനം പോലും അലക്കിക്കൊടുക്കാൻ കുനിഞ്ഞു നിന്ന 56 ഇഞ്ചുകാരൻ റഫേൽ ഇടപാടിലുൾപ്പെടെ ഉടുതുണി നഷ്ടപ്പെട്ട് ഒരു 75 ഇഞ്ച് പെരും വയറുകാരന്റെ മറപറ്റി ഒളിച്ചിരിക്കേണ്ടി വന്ന ദയനീയമായ പ്രസ്സ് കോൺഫ്രൻസ്....!

പെരും നുണകളുടെ ഗീഭൽസിയൻ മേജർ ഇൻഡസ്ട്രിയാണ് സംഘ്പരിവാരമെങ്കിൽ അതിലെ പ്രധാനയന്ത്രം മാത്രമാണീ പ്രധാനമന്ത്രി.

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയറിലേക്ക് വെടിവെച്ച പോലെയായി വിഢിയായ രാജാവിന്റെ കൊട്ടിഘോഷിക്കപ്പെട്ട നോട്ടു നിരോധനം.
വിദേശത്ത് അച്ചടിച്ച ലക്ഷം കോടി നോട്ടുകൾ തന്റെ കിങ്കരൻമാർക്കും കോർപ്പറേറ്റുകൾക്കും രഹസ്യമായി മാറ്റിയെടുക്കാൻ എല്ലാ ഒത്താശകളും ചെയ്തുകൊടുത്ത ശേഷം നടത്തിയ ഹിമാലയൻ തള്ളുകൾ മറക്കാറായിട്ടില്ല. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചെത്തും ഇല്ലെങ്കിൽ എന്നെ കൊന്നോളൂ എന്നു വീമ്പു പറഞ്ഞ പെരുംനുണയന്ത്രത്തിന്റെ കൺമുന്നിലൂടെ ഉള്ള പണവും അപഹരിച്ച് സ്വന്തക്കാരായ കൊള്ളക്കാർ കടന്നുകളഞ്ഞതും മറക്കാനാവില്ല.

വംശഹത്യകളുടെ മാത്രം ട്രാക്ക് റെക്കോഡിൽ 
അധികാരമേറിയ ഈ മഹാ ദുരന്തത്തെ പുറന്തള്ളാനുള്ള അവസാന ജീവൻ മരണപോരാട്ടത്തിന്റെ കുതിപ്പിൽ മതേതര ഇന്ത്യ പോരാടുന്ന വേളയിൽ സ്വർണ്ണനൂലിൽ പേരെഴുതിയ കോട്ടിനെയും മുഖത്തെ ചോരപ്പാടുകളെയും കാഷായ വസ്ത്രം കൊണ്ട് മറച്ചുപിടിക്കാനുള്ള അവസാന ശ്രമമാണ് കേദാർനാഥ് ഗുഹയിലെ ഈ കോസ്റ്റ്യൂമും പ്രഛഹ്ന വേഷവും.

എല്ലാ ഏകാധിപതികളും ഒടുവിൽ ഇരുണ്ട ഗുഹകളിലൂടെ ഒളിച്ചോടുമെന്ന് നെരൂദ പറഞ്ഞത്
സ്വാമി ഗീർവ്വാണാനന്ദ നമോ അൽപാനന്ദനെക്കുറിച്ചു തന്നെയാവും.

COMMENTS