You are here

കോൺഗ്രസ് ഫസ്റ്റ് ഹാഫിൽ എത്തി നിൽക്കുകയാണ് -FB Post

13:09 PM
24/04/2019
0 Comments
Nelson-Joseph

Nelson Joseph ഈ പോസ്റ്റ് കേരളത്തിലെ ഒരു വിഭാഗത്തിനുവേണ്ടി മാത്രമുള്ളതാണ്, കോൺഗ്രസിൻ്റെയും അതിൻ്റെ ഘടകകക്ഷികളുടെയും സോഷ്യൽ മീഡിയയിലെ പ്രവർത്തകരോട് മാത്രം.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കഥ ഫസ്റ്റ് ഹാഫിൽ എത്തിനിൽക്കുകയാണ്. അതെ, മൂന്ന് ഫേസിലെ തിരഞ്ഞെടുപ്പ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇനിയും നാലു ഫേസുകളിലായി ഇരുന്നൂറിനു മേൽ സീറ്റുകളിലെ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.

പക്ഷേ അതിനു മുൻപ് ചില കാര്യങ്ങൾ പറയാതെ വയ്യ.

ഈ തിരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒന്നായിരുന്നു കോൺഗ്രസിൻ്റെ സുസ്ഥിരമായ സൈബർ വിങ്ങ്. മറ്റ് പാർട്ടികളെ അപേക്ഷിച്ച് നോക്കിയാൽ താരതമ്യേന ദുർബലമായിരുന്നെന്ന് നിസംശയം പറയാവുന്നത്.

കേഡർ പാർട്ടി സ്വഭാവമില്ലായ്മ കോൺഗ്രസിന് നൽകുന്ന അഭിപ്രായസ്വാതന്ത്ര്യമെന്ന ഗുണത്തിൻ്റെ മറുവശമാവാം അത്. പക്ഷേ ഈ ലോക് സഭാ തിരഞ്ഞെടുപ്പ് തീരുമ്പൊഴേക്ക് കോൺഗ്രസ് അവിടെനിന്നൊക്കെ ഒരുപാട് മുന്നേറിയെന്ന് കണ്മുന്നിൽ കണ്ടറിഞ്ഞുവെന്ന് പറയാതെ വയ്യ.

ആരുടെയും വാക്കിനു കാത്ത് നിൽക്കാതെ ഒന്നും ഒറ്റയുമായിട്ട് ചേർന്ന ഒരുപാട് ചെറു കൂട്ടായ്മകളുണ്ടായിരുന്നു അതിൽ.

വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും പ്രശ്നങ്ങളെ ഉയർത്തിക്കാട്ടാനുമൊക്കെ കഴിഞ്ഞതും ചിലവയ്ക്കൊക്കെ എതിരാളികളെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞതുമെല്ലാം ഉദാഹരണങ്ങൾ മാത്രം.

രാഹുലിൻ്റെ സ്ഥാനാർഥിത്വവും പത്രിക സമർപ്പണവും പ്രിയങ്കയുടെ വരവുമെല്ലാം സോഷ്യൽ മീഡിയയിൽ നിറച്ചതിൽ ഈ സാധാരണക്കാർക്കുള്ള പങ്ക് വളരെ വലുതാണ്.

ജോലി കഴിഞ്ഞശേഷവും ചിലർ ജോലിയിൽ നിന്ന് താൽക്കാലികമായി ലീവെടുത്തുമൊക്കെ നടത്തിയ ഈ പ്രവർത്തനങ്ങളുടെകൂടെ ഫലമാണ് ഇന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്ന തരംഗം.

അതോടൊപ്പം തന്നെ പ്രധാനമായിരുന്നു ഗ്രൗണ്ട് ലെവലിൽ നടത്തിയ പ്രവർത്തനങ്ങളും. വീട് വീടാന്തരം കയറിയിറങ്ങിയത് മുതൽ പോളിങ്ങ് ബൂത്തിൽ വോട്ടുറപ്പിക്കുന്നത് വരെ പ്രവർത്തിച്ച യു.ഡി.എഫുകാരെ ആരും അഭിനന്ദിച്ചില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിൻ്റെ നേട്ടം അവർക്കുകൂടി അവകാശപ്പെട്ടതാണ്.

(വോട്ട് ഒന്ന് ചെയ്യാൻ ചെല്ലാൻ താമസിച്ചപ്പൊ ഒൻപത് കോളുകളാണ് ഇന്നലെ മൂന്ന് മണിക്കൂർ കൊണ്ട് വന്നത്.)

കോൺഗ്രസ് ചിതറിക്കിടക്കുന്ന, രാഷ്ട്രീയമില്ലാത്തവരുടെ ഒരു കൂട്ടമാണെന്ന് പലപ്പൊഴും കളിയാക്കലുകൾ കേൾക്കാറുണ്ട്.

കോൺഗ്രസ് എന്നത് സ്വന്തമായ അഭിപ്രായങ്ങളുള്ള, അത് തുറന്ന് പറയാൻ ആരെയും ഭയക്കേണ്ടതില്ലാത്ത, ഓരോരുത്തർക്കും സ്വന്തമായ രാഷ്ട്രീയങ്ങളുള്ള, എന്നാൽ ഒന്നിച്ച് നിൽക്കാൻ കഴിയുന്ന മനുഷ്യരുടെ രാഷ്ട്രീയമാണെന്ന് ഈ തിരഞ്ഞെടുപ്പ് പ്രവർത്തനം തെളിയിക്കുന്നു..

ഒന്നിച്ച് നിന്നാൽ നമുക്ക് നേടാൻ കഴിയുന്നതെന്താണെന്നും..

കഴിഞ്ഞിട്ടില്ല. നമ്മളെ സംബന്ധിച്ച് കളി പകുതിയായതേയുള്ളൂ. ഇനിയുള്ള നാല് ഫേസുകൾ കൂടി പിടിച്ചുകഴിഞ്ഞാലേ പൂർണമാവുന്നുള്ളൂ..

അതിന് ഫേസ്ബുക്ക് പോലെ ട്വിറ്ററിലും ചലനം സൃഷ്ടിക്കാൻ കഴിയട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു.

ഒരു കോൺഗ്രസുകാരൻ

COMMENTS