You are here

അയോധ്യയിൽ പള്ളിയാണ് വേണ്ടത് എന്നത് ന്യായമാണ് , പക്ഷെ -FB POST

12:31 PM
06/12/2018
0 Comments
ranjith lal madhavan
Ranjith Lal Madhavan

വ്യക്തിപരമായ അഭിപ്രായമാണ് .. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും ..പക്ഷെ പ്രതികരണത്തിൽ മിതത്വം പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു

അയോധ്യയിൽ പള്ളിയാണ് വേണ്ടത് എന്നത് ന്യായമാണ് , പക്ഷെ അങ്ങനൊരു പള്ളി അവിടെ പണിതാൽ വീണ്ടും ചോരപ്പുഴ ഒഴുകും, നിരപരാധികൾ കൊല്ലപ്പെടും , സ്ത്രീകളും കുട്ടികളും ബലാത്‌സംഘത്തിരകളാകും , ഉത്തരേന്ത്യയിൽ കലാപം പൊട്ടിപുറപ്പെടും.

നോട്ട് നിരോധനം കൊണ്ട് വെളുപ്പിച്ചെടുത്ത കോടികണക്കിന് രൂപാ കയ്യിലുണ്ട് 
കോർപറേറ്റുകളുടെ കടങ്ങൾ എഴുതള്ളിയ വകയിൽ കിട്ടിയ കമ്മീഷൻ കയ്യിലുണ്ട് 
കോടികൾ കൊണ്ട് മുങ്ങിയവരെ രാജ്യം വിടാൻ സഹായിച്ചതിന് കിട്ടിയ പണവും കയ്യിലുണ്ട് 
എണ്ണ വില വർധിപ്പിച്ചു കൊടുത്ത വകയിൽ എണ്ണകമ്പനികൾ നൽകിയ സംഭാവനയും കയ്യിലുണ്ട് 
കുറ്റിപ്പുറം പാലത്തിനടിയിൽ വന്ന ഗ്രനേഡുകളുടെ ബാക്കി ആയുധങ്ങളും ബോംബും കയ്യിലുണ്ട് 
മഹാരാഷ്ട്രയിലെ സൈനിക ആയുധ പുരയ്ക്ക് തീയിട്ട് അവിടെ നിന്നും കടത്തിയ ആയുധങ്ങൾ കയ്യിലുണ്ട് 
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട് 
കണ്ണിൽ ചോരയില്ലാത്ത പിശാചുക്കളെ ഇക്കണ്ട കാലം കൊണ്ട് വാർത്തെടുത്തിട്ടുണ്ട് 
പണവും ആയുധവും കണ്ണിൽ ചോരയില്ലാത്ത മനുഷ്യരും അവർക്കൊപ്പമാണ് !

ഒരു പള്ളിപണിയാൻ ഇറങ്ങി പുറപ്പെട്ടാൽ ഈ സന്നാഹം മുഴുവൻ ഒരേ സമയം ഉപയോഗപ്പെടുത്തും. മരിക്കാനുള്ള പേടി കൊണ്ടല്ല ഇത് പറയുന്നത് , അങ്ങിനൊന്ന് ഉണ്ടെങ്കിൽ ഇങ്ങിനെ എഴുതാൻ പോലും മുതിരില്ല. പള്ളി പണിയാനുള്ള കോടതി വിധി വന്നാൽ അന്ന് മുതൽ കൊല്ലപ്പെടുന്നത് നിരപരാധികളായിരിക്കും. കുഞ്ഞു മക്കളും വയോധികരും കൊല്ലപ്പെടും. ബോംബ് സ്ഫോടങ്ങളിൽ സ്‌കൂളുകളും മദ്രസകളും ആശുപത്രികളും തകരും. ഒരു പള്ളിക്ക് വേണ്ടി ഒരു നാടിനെ മുഴുവൻ കുരുതികൊടുക്കേണ്ടി വരും ...

അയോധ്യയിൽ പള്ളി പണിയണം എന്നത് തന്നെയാണ് ന്യായം. ആ ന്യായം നടപ്പിലാക്കൻ ആയിരകണക്കിന് നിരപരാധികളെ കുരുതികൊടുക്കണം എന്ന സാഹചര്യമുണ്ടെങ്കിൽ അതിൽ നിന്നും ദയവായി നിങ്ങൾ പിന്മാറണം. ബലാത്‌സംഘത്തിന് വിധേയരായ അമ്മമാരുടെയും പെങ്ങന്മാരുടെയും കണ്ണീരിൽ നമ്മൾക്ക് പള്ളി പണിയാണോ ? നിരപരാധികളായ മനുഷ്യരുടെ രക്തത്തിലും മൃതശരീരങ്ങൾക്കും മുകളിൽ നമുക്ക് പള്ളി വേണോ ??

ഒരു പള്ളി അവിടെ പണിതാൽ ആ പള്ളിയെയും ആ നാട്ടിലെ ജനങ്ങളെയും സംരക്ഷിക്കാൻ കെല്പുള്ള ഒരു സർക്കാർ സവിധാനം ഇൻഡ്യാ മഹാരാജ്യത്ത് ഇല്ലാത്തിടത്തോളം അയോധ്യയിൽ പള്ളി പണിയരുത്.

വീണ്ടും പറയുന്നു , അഭിപ്രായം വ്യക്തിപരമാണ് ..സഭ്യമായ വാക്കുകളിൽ പ്രതികരിക്കുമല്ലോ

COMMENTS