You are here

നവംബര്‍ 8 രാജ്യം കണ്ട കൊള്ളദിനം

14:48 PM
08/11/2018
0 Comments
Jayan
Jayan Kodungallur 

നോട്ട് നിരോധനം സ്വതന്ത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയം; നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് നഷ്‌ടമായ തുക ബി ജെ പിയിൽ നിന്നും ഈടാക്കണം.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞതുപോലെ നോട്ട് നിരോധനം സംഘടിത കുറ്റവും നിയമാനുസൃത കൊള്ളയുമാണ് എന്ന്പകൽ പോലെ വ്യക്തമായി

2016 നവംബർ എട്ടിന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാകാര്യം ചെയ്യുന്ന ഭാവത്തിൽ ഏകപക്ഷീയമായ നടപടിയിലൂടെ നിർത്തലാക്കിയത്. നോട്ടു നിരോധനത്തിലൂടെ 3 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തുമെന്നും അത് പാവപ്പെട്ട ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നാണ് ബി ജെ പി പറഞ്ഞിരുന്നത്. എന്നാൽ നോട്ട് നിരോധനത്തെ തുടർന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് കൂപ്പുകുത്തി. 150 പേർ നോട്ടുമാറാനുള്ള ക്യൂവിൽ മരണമടഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ നോട്ട് നിരോധനം കാരണം 2 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. . ഈ വസ്തുക്കൾ മറച്ചുവച്ചുകൊണ്ട് നോട്ട് നിരോധനം വൻ വിജയമാണെന്നും 3 ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു എന്നുമാണ് സ്വതന്ത്ര ദിന പ്രസംഗത്തിൽ പോലും മോദി അവകാശപ്പെട്ടത്.

സ്വതന്ത്ര ദിനത്തിൽ പോലും ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.നിർത്തലാക്കിയ 15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളിൽ 99 ശതമാനം (15.28 ലക്ഷം കോടി ) തിരിച്ചു വന്നു എന്നും 8000 കോടിയോളം രൂപ പുതിയ നോട്ട് അച്ചടിക്കാൻ ചിലവായി എന്നുമാണ് ആർ ബി ഐ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. നോട്ട് നിരോധനം കാരണം 1.28 ലക്ഷം കോടിയുടെ നഷ്ടമാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമി പഠനം വിലയിരുത്തുന്നത്. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിന് നൽകിയിട്ടുള്ള ലാഭ വിഹിതത്തിൽ 50 ശതമാനത്തിന്റെ കുറവാണ് ഈ വർഷം സംഭവിച്ചിരിക്കുന്നത്. നോട്ട് നിരോധനം നടപ്പിലാക്കി, ഒരു രൂപയുടെ കള്ളപ്പണം കണ്ടുപിടിക്കാൻ രാജ്യത്തെ ഖജനാവിൽ നിന്നും ചെലവാക്കിയത് 16 രൂപ എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് കണക്കുകളിലൂടെ തെളിയിക്കുന്നത്.

നോട്ട് നിരോധനത്തിന്റെ പേരിൽ പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയുകയും രാജ്യത്തിന് നഷ്ടമായ പണം ബി ജെ പിയിൽ നിന്നും ഈടാക്കുകയും ചെയ്യണം.ഇപ്പോള്‍ റിസര്‍വ്‌ ബാങ്കില്‍ കരുതല്‍ ധനമുള്ളതും കൈയിട്ടുവാരാന്‍ നോക്കുകയാണ് 3.5 ലക്ഷം കോടി വേണമെന്ന് പറഞ്ഞ് റീസര്‍വ് ബാങ്കുമായി യുദ്ധത്തിലാ നമ്മുടെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും...ലോകം ചുറ്റണം പണം വേണം ചുറ്റിയ കണക്ക് ചോദിച്ചിട്ട് ഇതുവരെ കൊടുത്തിട്ടില്ല , 3000 കോടിയുടെ പട്ടേല്‍ പ്രതിമ ഉണ്ടാക്കി ഇനി അടുത്ത പ്രതിമ ശ്രീരാമന്‍റെ ആണ് എന്ന് കേള്‍ക്കുന്നു. എന്തൊക്കെ കാണണം ഇനി ...യു പി യില്‍ ..ഓക്സിജനും ആഹാരവും കിട്ടാതെ മരണപ്പെടുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി നല്ല ആതുരാലയങ്ങൾ പണിത് അതിന് രാമാനോ , കൃഷ്ണനോ . എന്ത് പേര് വേണമെങ്കിലിം ഇട്ടു വിളിച്ചോ പുണ്യം കിട്ടും അതായിരിക്കും ജനത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ജനങള്‍ക്ക് ആവിശ്യം പ്രതിമയല്ല..

COMMENTS