You are here

കോടതി വിധി  നമ്മുടെ ഓരോ വിധി 

15:13 PM
11/10/2018
0 Comments
Mahaboob-Pathappiriyam-Ali

Mahaboob Pathappiriyam Ali: ഈയിടെ നമ്പി നാരായണന്റെ കേസിൽ കോടതി വിധി വന്നപ്പോൾ വീണ്ടും 'ചാര' ത്തെ കുറിച്ച് ചർച്ച ചെയ്യാൻ നാം വിധിക്കപ്പെട്ടു.

അത്‌ പൂർത്തിയായില്ല അപ്പോഴേക്കും ഭിന്നലിംഗ വിധിയിൽ 'സദാചാര' കുറിച്ച് ഗൗരവത്തിൽ ചർച്ച ചെയ്യാനായിരുന്നു 
മലയാളിക്ക് വിധി.

ചർച്ചകൾ ചൂടുപിടിക്കെ ദേ വന്നു ശബരിമല കോടതി വിധി, നമ്മൾ 'ചാര'വും 'സദാചാര'വും വഴിയിൽ ഉപേക്ഷിച്ചു 'ആചാര'ത്തെ പറ്റി തലപുകഞ്ഞു ആലോചിക്കാൻ നിര്ബന്ധിക്കപ്പെട്ടു.

വെറുതെ ആലോചിച്ചാൽ പോരല്ലോ ആചാരം പോലെ ചിലർക്ക് തെരുവിലിറങ്ങേണ്ടി വന്നു.

വെള്ളാപ്പള്ളിയുടെ വിധി വന്നപ്പോഴാണ് കൊണ്ഗ്രെസ്സ്കാരുടെയും ലീഗുകാരുടെ ദുർവിധിയുടെ ആഴം അറിഞ്ഞത് .
ഓരോ തലവിധി.

COMMENTS