You are here

നേരിട്ട് ശിക്ഷ വിധിച്ചാൽ പോരേ?

12:32 PM
14/09/2018
0 Comments
Sahadevan K Negentropist:

ഉന്നാവോ കേസിൽ അലഹബാദ് കോടതി പോലീസിനോട് ചോദിച്ചത് എംഎൽഎയുടെ അറസ്റ്റ് വൈകുന്നതെന്തേ? എന്നായിരുന്നു.
ദാ തി മഹാരാജിന്റെ കേസിലും കോടതി ഇതേ ചോദ്യം ചോദിച്ചു.

ചൈൽഡ് റേപ്പ് കേസിൽ അറസ്റ്റ് വൈകുന്നതിൽ കോടതി ഞെട്ടൽ പ്രകടിപ്പിച്ചു. കോടതിയും പോലീസും ആരംഭിച്ച കാലം തൊട്ട് പല കേസുകളിലും കോടതി ചോദിച്ചതാണിത്.

ഫ്രാങ്കോ കേസിൽ, ശക്തമായ തെളിവുകൾ ബിഷപ്പിനെതിരായിഉണ്ടെന്ന് പോലീസ് സത്യവാങ്മൂലം നൽകിയിട്ടും കോടതി ഹരജിക്കാരനോട് പറയുന്നു: അറസ്റ്റല്ലല്ലോ ശിക്ഷയല്ലേ പ്രധാനം എന്ന്! അങ്ങിനെയെങ്കിൽ ഈ കേസുകളിലെല്ലാം അറസ്റ്റ് എന്തിനാണ്, പ്രതിയെ കസ്റ്റഡിയിൽ വെക്കുന്നതെന്തിനാണ്‌? നേരിട്ട് ശിക്ഷ വിധിച്ചാൽ പോരേ?

COMMENTS