You are here

കേരളം എ​പ്പോൾ പഠിക്കും?

11:36 AM
10/08/2018
0 Comments
C S Rajesh Kuzhiyadiyil

C S Rajesh 

22 ഡാമുകൾ തുറന്നിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത് . മഴ നാടുനീങ്ങിയെന്നും ഇനി മരുഭൂമിയാണെന്നും ചിലകേന്ദ്രങ്ങൾ വിധിയെഴുതിയ ഒരു നാടിനെയാണ് മൺസൂൺ ഈ വിധത്തിൽ ഞെട്ടിച്ചിരിക്കുന്നത് . ഒരു മിനിറ്റിൽ ഇപ്പോൾ എത്രഗാലൻ വെള്ളമായിരിക്കാം കേരളത്തിനു കുറുകെയൊഴുകി കടലിലെത്തുന്നത് എന്നാലോചിച്ചുനോക്കൂ. എങ്കിലും രണ്ടുമാസം കൂടി കഴിയുമ്പോൾ നമ്മൾ ചർച്ച ചെയ്യുക കൊടും വരൾച്ചയെ പറ്റിയായിരിക്കും! ഏതുകാലത്താവാം കടലിൽ വെറുതെ കളയുന്ന മൺസൂൺ വെള്ളത്തെ നാടിന്റെ ഭൂഗർഭ ജലമാക്കി സംഭരിക്കാനുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ കേരളം ശ്രദ്ധിക്കുന്നതും വിജയം വരിക്കുന്നതും ?

COMMENTS