You are here

ബി.ജെ.പി ജനാധിപത്യത്തെ ഹനിക്കുന്നു

11:58 AM
17/05/2018
0 Comments
Pinarayi

Pinarayi Vijayan ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കർണ്ണാടകത്തിലെ സംഭവങ്ങൾ. നിയമസഭയിൽ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിർത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബി ജെ പി ക്ക് മന്ത്രി സഭയുണ്ടാക്കാൻ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണ്.

കേന്ദ്ര ഭരണകക്ഷിയുടെ താൽപര്യങ്ങൾ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവർണ്ണർ പദവിയെ മാറ്റരുത്. ബി ജെ പിയുടെ തീരുമാനം ഗവർണ്ണർ നടപ്പാക്കുന്നു എന്ന സന്ദേശമാണ്, രാജ്ഭവൻ എന്തു തീരുമാനിക്കുമെന്ന് മുൻകൂർ പ്രഖ്യാപിച്ച ബിജെപി വക്താവ് നൽകിയത്.

കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രി സഭ രൂപീകരിക്കാൻ ക്ഷണിച്ച കർണ്ണാടക ഗവർണ്ണറുടെ നടപടി പുനഃപരിശോധിക്കണം.

COMMENTS