Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
വെ​യി​ൽ മ​ങ്ങി​ത്തു​ട​ങ്ങു​മ്പോ​ൾ
നി​റ​മേ​റു​ന്ന നാ​ടൊ​ന്നി​ലാ​ണെ​ന്റെ വീ​ട്.
പ​ക​ൽ മു​ഴു​വ​ൻ കി​ട​ന്നു​റ​ങ്ങി
രാ​ത്രി​യാ​കു​മ്പോ​ൾ ഉ​ണ​ർ​ന്നെ​ഴു​ന്നേ​റ്റ്
ഞാ​നെ​ന്റെ ദി​വ​സം തു​ട​ങ്ങും...
രാ​ത്രി...
രാ​ത്രി​യും ഞാ​നും,
പി​ന്നെ ഞ​ങ്ങ​ൾ​ക്കു മാ​ത്രം
കാ​ണാ​നും കേ​ൾ​ക്കാ​നും മി​ണ്ടാ​നും ക​ഴി​യു​ന്ന
നൂ​റാ​യി​രം ജീ​വി​ക​ളും ചേ​ർ​ന്ന്,
ചി​ത്ര​ത്തു​ന്ന​ലി​ൽ ഏ​ർ​പ്പെ​ടും...
എ​ത്ര ശ്ര​മി​ച്ചാ​ലും
ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ചി​ത്ര​ത്തി​ലേ​ക്ക്
എ​ന്റെ തു​ന്ന​ൽ എ​ത്താ​റി​ല്ല.
രാ​ത്രി​യും കൂ​ട്ട​രും
എ​ന്റെ കൈ​ത​ട്ടി​യും നൂ​ലു​രു​ട്ടി​യും
ചി​ല​പ്പോ​ൾ നൂ​ലി​ന് ക​ടും​കെ​ട്ടി​ട്ടും
തു​ന്ന​ൽ​പ്പ​ണി​യി​ൽ ഇ​ട​പെ​ട്ടു​കൊ​ണ്ടേ​യി​രി​ക്കും...
ഒ​രി​ക്ക​ലെ​െ​ന്റ തു​ന്ന​ൽ
മ​ഞ്ഞ​പ്പൂ​ക്ക​ളി​ൽ തു​ട​ങ്ങി,
പ​ഴു​ത്ത മു​ന്തി​രി​ക്കു​ല​ക​ളി​ൽ
എ​ത്തി​ച്ചേ​ർ​ന്നു.
മ​റ്റൊ​രി​ക്ക​ൽ,
പി​ങ്ക് റോ​സാ​പ്പൂ​വ്
പാ​തി വി​രി​ഞ്ഞ അ​വ​സ്ഥ​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും,
‘മ​തി​മ​തി’ എ​ന്ന് അ​ല​മു​റ​യി​ട്ട്,
എ​നി​ക്കെ​തി​രെ അ​വ​ർ
സ​മ​രം ചെ​യ്യു​ക വ​രെ ഉ​ണ്ടാ​യി!
പി​ന്നീ​ടൊ​രി​ക്ക​ൽ
വീ​ടി​ന് പു​റ​ത്ത് കാ​ണു​ന്ന
ളാ​ലം* പ​ള്ളി​യു​ടെ ഗോ​പു​ര​ക്കു​രി​ശ്
തു​ന്നി​ക്കൊ​ണ്ടി​രി​ക്കെ,
അ​ത്, നി​റ​യെ കി​ളി​ക​ളു​ള്ള
ഒ​രു മ​ര​മാ​യി മാ​റി​യ​പ്പോ​ഴും
എ​നി​ക്ക് വ​ലി​യ വി​ഷ​മ​മൊ​ന്നും തോ​ന്നി​യി​ല്ല.
വ​ഴി​തെ​റ്റ​ലു​ക​ൾ എ​നി​ക്ക് ശീ​ല​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്ന​ല്ലോ.
അ​ങ്ങ​നെ​യി​രി​ക്കെ,
ഒ​രു ദി​വ​സം ഞാ​ൻ പ​ക​ലു​റ​ക്ക​ത്തി​ൽ​നി​ന്ന്
ഞെ​ട്ടി എ​ഴു​ന്നേ​റ്റു...
എ​ത്ര ശ്ര​മി​ച്ചി​ട്ടും
തി​രി​കെ ഉ​റ​ക്ക​ത്തി​ലേ​ക്ക് പോ​കാ​നോ
ചി​ത്ര​ത്തു​ന്ന​ലോ മ​റ്റെ​ന്തി​ലും ചെ​യ്യാ​നോ
എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല.
മെ​ല്ലെ ഞാ​ൻ
അ​വ​റ്റ​ക​ളു​ടെ വ​ഴി​തെ​റ്റി​ക്ക​ലു​ക​ളി​ൽ
പൂ​ർ​ത്തി​യാ​ക്ക​പ്പെ​ട്ട ചി​ത്ര​പ്പ​ണി​ക​ൾ
ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി
ഒ​രു ഫ്രെ​യി​മി​ലേ​ക്ക് എ​ടു​ത്തു​വെ​ച്ചു.
ഒ​ടു​ക്ക​ത്തെ ചി​ത്ര​പ്പ​ണി​യും വെ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ
ഞാ​ന​തി​ൽ ക​ണ്ട​ത്
പു​തി​യൊ​രു ഭൂ​മി​യു​മാ​കാ​ശ​വു​മാ​ണ്.
ആ ​ന​ട്ടു​ച്ച​ക്ക് രാ​ത്രി​യും കൂ​ട്ട​രും
എ​ന്റെ വീ​ട്ടി​ലേ​ക്ക് നേ​രം മാ​റി ക​ട​ന്നു​വ​ന്ന്
ഒ​രു പാ​ട്ടു​പാ​ടി.
‘‘ഈ ​ഭൂ​മി​യും ആ​കാ​ശ​വും നി​ന്റെ മാ​ത്രം,
നീ ​ത​ന്നെ ഇ​വി​ട​ത്തെ ആ​ദ്യ മ​നു​ഷ്യ​ൻ,
നീ ​ത​ന്നെ അ​വ​സാ​ന മ​നു​ഷ്യ​നും.
ഉ​ത്ത​ര​ങ്ങ​ളൊ​ക്കെ നി​ന്നി​ലു​ണ്ട്,
ചോ​ദ്യ​ങ്ങ​ൾ മാ​ത്രം നീ ​ഇ​നി ക​ണ്ടെ​ത്തു​ക...’’
രാ​ത്രി​യും കൂ​ട്ട​രും
രാ​ത്രി​യാ​കു​വോ​ളം എ​നി​ക്ക് കൂ​ട്ടി​രു​ന്ന്
ആ ​പാ​ട്ടു​പാ​ടി​ക്കൊ​ണ്ടേ​യി​രു​ന്നു.
പോ​കെ പോ​കെ ആ ​പാ​ട്ട്
ഒ​രു താ​രാ​ട്ടാ​യി മാ​റി.
അ​ന്ന് രാ​ത്രി ആ​ദ്യ​മാ​യി
ഞാ​ൻ എ​ന്റെ വീ​ട്ടി​ൽ സു​ഖ​മാ​യി ഉ​റ​ങ്ങി.
ആ ​രാ​ത്രി
ര​ണ്ട് കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു.
എ​ന്റെ പ​ക​ലു​റ​ക്കം രാ​ത്രി​യു​റ​ക്ക​മാ​യി.
ചി​ത്ര​ത്തു​ന്ന​ൽ​പ്പ​ണി ഞാ​ൻ മ​റ​ന്നും പോ​യി.
*ളാ​ലം- കോ​ട്ട​യം പാ​ലാ​യി​ലെ ഒ​രു പ​ള്ളി
സംസ്ഥാനം എന്ന നിലയിൽ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന കേരളത്തിന്റെ സാഹിത്യ മണ്ഡലത്തിൽ നോവലുകൾക്ക് എന്തെല്ലാം രൂപപരിണാമങ്ങളാണുണ്ടായത്. എന്തെല്ലാം ഉള്ളൊഴുക്കുകളാണ് ഈ മേഖലയിൽ സംഭവിച്ചത്. വിശകലനം.
1
ഒരു ഭൂപ്രദേശത്തെ രൂപപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിൽ സാഹിത്യം അതിന്റേതായ സ്ഥാനം വഹിക്കുന്നു. സമൂഹത്തിന്റെ സാംസ്കാരിക ഈടുവെപ്പുകളിൽ എഴുത്തും വായനയും കൃത്യമായ സ്വാധീനം ചെലുത്തുന്നുമുണ്ട്. സംസ്ഥാനം എന്ന നിലയിൽ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന കേരളത്തിന്റെ സ്ഥിതിയും വേറൊന്നല്ല. ഒരു പടികൂടി കടന്ന്, സാഹിത്യം സവിശേഷമായ തലത്തിൽ പ്രഭാവം രേഖപ്പെടുത്തുന്ന സംവാദ മണ്ഡലമായി കേരളീയാന്തരീക്ഷം പരിണമി​ച്ചെന്നും പറയാം. ഈ സന്ദർഭത്തിൽ സാഹിത്യമെന്ന ഘടകം –വിശേഷിച്ച് നോവലുകൾ- കേരളത്തിന്റെ സാഹചര്യങ്ങളിൽ ഏതെല്ലാം വിധത്തിലുള്ള ഉള്ളൊഴുക്കായി എന്ന അന്വേഷണം പ്രസക്തമാണ്. നോവലീകരിച്ച ചരിത്രം എന്ന ആശയം ചരിത്രത്തിന്റെ പലതരം രംഗങ്ങളെ ആഖ്യാനങ്ങളിൽ ഉൾപ്പെടുത്തുക എന്നതുകൊണ്ടു മാത്രം അവസാനിക്കുന്നില്ല. ചരിത്രപുസ്തകങ്ങളിൽ ഇടം ലഭിക്കാതെപോയ മനുഷ്യരുടെ അനുഭവങ്ങളെ പുനരവതരിപ്പിക്കുന്ന പദ്ധതിയാണത്.
കേരളത്തിന്റെ ചരിത്രത്തെ നോവലുകളിലൂടെ വായിച്ചെടുക്കുക ഒരു സാംസ്കാരിക പ്രക്രിയകൂടിയാണ്. 1956ൽ കേരള സംസ്ഥാനം രൂപംകൊണ്ടതോടെ മലയാളഭാഷയുടെ വളർച്ചക്ക് ഉതകുന്ന സാഹചര്യം രൂപംകൊണ്ടു. എഴുത്തിനും ഭാഷയുടെ വികാസത്തിനും കൈവന്ന ഊർജം സാഹിത്യത്തിനും കൈത്താങ്ങായി തീർന്നു. അധികം വൈകാതെ മലയാള സാഹിത്യം അതിന്റെ ദിശകളെ നിർവചിക്കാനും നിയന്ത്രിക്കാനും ആരംഭിച്ചിരുന്നു. മലയാള സാഹിത്യത്തിന്റെ നെടുംപാതകളെയും സംവേദനയിടങ്ങളെയും കുറിച്ചുള്ള ചരിത്രം നമുക്ക് മുന്നിലുണ്ട്. നോവലുകളിലൂടെയാണ് ചരിത്ര-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളുടെ വ്യത്യസ്തമായ ആഴവും പരപ്പും വിശദീകരിക്കാനാവുന്നത്. അതിനാൽ തന്നെ ഇക്കാലയളവിലെ നോവലുകളെ അവലോകനം ചെയ്യുന്നത് യുക്തിയാണ്.
1889ൽ പ്രസിദ്ധീകരിക്കപ്പെട്ട, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ‘ഇന്ദുലേഖ’യിൽനിന്നും ഈ ശാഖ വളർന്നെത്തിയ ദൂരവും പാതയും പ്രാധാന്യത്തോടെ പരിഗണിക്കണം. നോവലുകളുടെ വർഗീകരണമോ തിരഞ്ഞെടുപ്പോ മൂല്യവിചാരമോ ഈ ലേഖനത്തിൽ പരിഗണിക്കുന്നില്ല. ഇവിടെ സൂചിപ്പിക്കുന്ന നോവലുകളെ ചില സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നുവെന്നു മാത്രം. കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി ഉരുത്തിരിഞ്ഞതിനു ശേഷമുണ്ടായ ആഖ്യാനങ്ങളുടെ പൊതുസ്വഭാവത്തെ സൂചിപ്പിച്ചുപോകുക മാത്രമാണ് ഈ ലേഖനത്തിൽ ചെയ്യുന്നത്.
1930കളിലും 1940കളിലും വികാസം പ്രാപിച്ച പുരോഗമന സാഹിത്യ പ്രസ്ഥാനം അക്കാലത്തെ വലിയ അടയാളപ്പെടുത്തലായി മാറി. സ്വാഭാവികമായും എഴുതാനുള്ള ഉണർവ് പ്രദാനംചെയ്യാൻ അതിനായി. സമൂഹത്തിന്റെ അന്നത്തെ പരിച്ഛേദവുമായി ചേർന്നുനിൽക്കുന്ന വിധത്തിലുള്ള സാഹിത്യകൃതികൾ നിർണായകമായി തീർന്നു. പിന്നാക്കാവസ്ഥയിലുള്ള തൊഴിലാളി/കർഷക വർഗവും ജാതിവ്യവസ്ഥയുടെ ഇരകളും മുഖ്യധാരയിൽനിന്ന് സാമൂഹികമായി മാറ്റിനിർത്തപ്പെട്ടവരും സാഹിത്യത്തിന്റെ പ്രധാന പ്രമേയങ്ങളായി ഭവിച്ചു. വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, പൊൻകുന്നം വർക്കി, ഉറൂബ് തുടങ്ങിയവർ ഈ കാലത്തെ ഫിക്ഷനിൽ നവീനവും ധീരവുമായ വഴികൾ തുറന്നു. കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും ഗദ്യകാരിയുമായ കെ. സരസ്വതി അമ്മയുടെ ‘വിമോചന’ ആശയങ്ങൾ മറക്കാൻ പാടില്ല. 1940കളിൽ സജീവമായി തുടങ്ങിയ ബഷീറിന്റെ ലളിതസുന്ദരമായ ഭാഷയും ശൈലിയും സാധാരണ മനുഷ്യരുടെ ജീവിതത്തെ എഴുത്തിന്റെ വിഷയമാക്കി ഉറപ്പിച്ചു.
സർഗാത്മകതയുടെ ഭാവം ആധാരമാക്കി സമൂഹത്തിന്റെ ആചാരങ്ങളുടെ യുക്തിഭംഗത്തെയാണ് ബഷീർ ചൂണ്ടിക്കാട്ടിയത്. നവോത്ഥാന-പുരോഗമന യത്നങ്ങൾ സാഹിത്യത്തിലും ചുവടുവെച്ച ഒരു കാലമായിരുന്നു അത്. തുടർന്ന് വ്യക്തികേന്ദ്രിതമായ ആഖ്യാനങ്ങളും പുതിയ ഭാഷാപരീക്ഷണങ്ങളും ശക്തിപ്പെടുകയും, കേരളം എന്ന പുതിയ രാഷ്ട്രീയ-സാംസ്കാരിക ഇടം സാഹിത്യത്തിന് പുതിയ സാധ്യതകൾ തുറക്കുകയും ചെയ്തു. ഭരണപരമായതലത്തിൽ സ്വതന്ത്രവും സാംസ്കാരികവുമായ പശ്ചാത്തലം ലഭിച്ചതോടെ സാഹിത്യത്തിന്റെ ദിശയിലും ചലനങ്ങളുണ്ടായി. വായനയുടെ തലത്തിൽ 1956ലെ തകഴിയുടെ ‘ചെമ്മീൻ’ ഏറെ പ്രശസ്തമായി. കടലോരത്ത് വസിക്കുന്ന മനുഷ്യരുടെ അനുഭവങ്ങളെ പ്രണയവും വിശ്വാസവുമായി ബന്ധിപ്പിച്ച ഈ കൃതി വൈകാരികമായി മനുഷ്യർ ഏറ്റെടുക്കുകയായിരുന്നു.
സാമൂഹിക ഇടപെടലുകൾ മനുഷ്യബന്ധങ്ങളെ ഏതെല്ലാം വിധത്തിൽ ബാധിക്കുമെന്ന് ഈ നോവൽ ചൂണ്ടിക്കാട്ടി. 1958ൽ പുറത്തിറങ്ങിയ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന ഇതിഹാസ സദൃശമായ നോവലിലൂടെ ഉറൂബ് എന്ന നോവലിസ്റ്റ് ദേശവും മനുഷ്യരും സമൂഹവുമായുള്ള പല തരത്തിലുള്ള വ്യവഹാരങ്ങൾ ചർച്ചക്ക് കൊണ്ടുവന്നു. അപ്പുണ്ണി എന്ന കഥാപാത്രത്തിന്റെ ക്രമാനുഗതമായ വളർച്ച പ്രതിപാദിക്കുന്ന എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ 1958ലാണ് പ്രസിദ്ധീകരിച്ചത്. നോവലിൽ പ്രതിപാദിച്ച ഫ്യൂഡൽ തകർച്ചയുടെ സ്പന്ദനങ്ങളും തറവാടിന്റെ അധികാരക്ഷയവും കേരളീയ പരിതഃസ്ഥിതികളുടെ പതിവുകാഴ്ചകൾ തന്നെയായിരുന്നു.
1959ൽ പുറത്തിറങ്ങിയ ബഷീറിന്റെ ‘പാത്തുമ്മായുടെ ആട്’ എന്ന നോവൽ സമൂഹത്തിന്റെ അവസ്ഥകളെ വ്യാഖ്യാനിക്കുന്നു. സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ അതിൽ വീഷയമാകുന്നുണ്ട്. സ്ത്രീ-പുരുഷ അധികാരക്രമത്തെ നർമത്തിന്റെ അകമ്പടിയോടെ ബഷീർ ഇതിൽ വിശദീകരിക്കുന്നു. ഈ ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായ, മുട്ടത്തു വർക്കിയുടെ ‘പാടാത്ത പൈങ്കിളി’ കേരളപ്പിറവിക്ക് മുന്നേ 1955ലാണ് പ്രസിദ്ധീകൃതമായത്. അതേത്തുടർന്നുണ്ടായ ‘പൈങ്കിളി സാഹിത്യ’ത്തിന്റെ അതിപ്രസരവും ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. ഇപ്പോഴും ജനപ്രിയ നോവലുകളുടെ പ്രചാരം ഭാഷയിലുണ്ട് എന്നതും അവഗണിക്കാൻ കഴിയില്ല.
ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യം കാൽപനികത നിറഞ്ഞ ദേശീയതയിൽനിന്ന് റിയലിസത്തിലേക്കും, തുടർന്ന് അസ്തിത്വവാദം കലർന്ന ആധുനികതയുടെ അംശങ്ങളിലേക്കും ആധുനികോത്തരമായ പ്രവണതകളിലേക്കും യാത്ര ചെയ്തു. പടിഞ്ഞാറു നിന്നുള്ള തത്ത്വവാദത്തെ നോക്കിക്കണ്ട് അതിന്റെ പ്രാദേശിക പതിപ്പുകൾ സൃഷ്ടിക്കാനുള്ള വെമ്പൽ ആധുനികതയുടെ കാലത്തുണ്ടായി. ആധുനികതയിൽ പടിഞ്ഞാറൻ ശൈലിയെ സ്വീകരിക്കാനുള്ള ആഭിമുഖ്യം ഉണ്ടായിരുന്നു. അങ്ങനെ അസ്‌തിത്വവാദവും മറ്റും ഇവിടെ പ്രചാരത്തിലായി. അക്കാലത്തു പ്രസിദ്ധീകരിച്ച ചില കൃതികൾ കാലത്തെ അതിജീവിക്കുകയും ചെയ്തു. സാർത്രും കാമുവും കാഫ്കയും വലിയ സ്വാധീനശക്തിയായി പരിണമിച്ചതും അതേ നാളുകളിലായിരുന്നു. മനുഷ്യപ്രകൃതിയുടെ വേറിട്ടതും ഉദ്വിഗ്നവുമായ ചരിത്രത്തെയും നിരാസത്തെയുമാണ് ആധുനികതാ പ്രസ്ഥാനം രേഖപ്പെടുത്തിയത്.
ഇപ്പറഞ്ഞ കാലയളവിൽ മലയാള സാഹിത്യം അവതരിപ്പിച്ച സാമൂഹിക/ രാഷ്ട്രീയ/ സാമ്പത്തിക/ ജീവിത പശ്ചാത്തലത്തിന്റെ ബലമുള്ള ഇഴകൾ കേരളീയ ഭാവുകത്വത്തിന്റെ പരോക്ഷതലങ്ങളായി വർത്തിച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള സൗന്ദര്യാത്മക മാറ്റങ്ങളെ ഇത് പ്രതിഫലിപ്പിച്ചു. മാത്രമല്ല, നിരവധി പ്രസ്ഥാനങ്ങളിലൂടെ പരിണമിച്ച് അത് കേരളത്തിന്റെ തനതായ സാമൂഹിക സാംസ്കാരിക പരിസരങ്ങളോട് ആഴത്തിൽ സംവദിക്കുന്നുമുണ്ട്. ഗ്രാമങ്ങൾക്കൊപ്പം വൻ നഗരങ്ങളും ആഖ്യാനഭൂമികയായി പ്രത്യക്ഷപ്പെട്ടു. ജീവിതത്തിന്റെ അർഥം എന്താണെന്നും മരണവും ജീവിതവുമായുള്ള ദൂരം എത്രയാണെന്നും മനുഷ്യബന്ധങ്ങൾക്ക് എത്രത്തോളം നിലനിൽപുണ്ട് എന്നും മറ്റുമുള്ള വിഷയങ്ങൾ നോവലുകൾ അഭിമുഖീകരിച്ചു. വായനക്കാരെ ആഴത്തിൽ സ്പർശിച്ച പ്രമേയങ്ങളിൽ സാമൂഹിക വിഷയങ്ങൾ ശക്തമായ വൈകാരിക ആഖ്യാനമായി അവതരിപ്പിക്കപ്പെട്ടു.
‘സാക്ഷി’യും ‘ദൽഹി’യും ‘ആൾക്കൂട്ട’വും ‘ഖസാക്കിന്റെ ഇതിഹാസവും’ ഈ കാലയളവിൽ പുറത്തിറങ്ങി. ഇതിൽനിന്ന് തീർത്തും വ്യത്യസ്തമായി, ഭ്രമാത്മക സരണികളിലൂടെ നീങ്ങുന്ന ‘യക്ഷി’ എന്ന നോവലും ഇതേ കാലത്ത് എഴുതപ്പെട്ടു. അസ്തിത്വ സംഘർഷം അടിയൊഴുക്കായി നിലനിൽക്കെ സ്വത്വം, സ്വാതന്ത്ര്യം, രാഷ്ട്രീയ വിമർശനം എന്നിങ്ങനെയുള്ള ഘടകങ്ങളെ ആസ്പദമാക്കിയുള്ള സംവാദം സുതാര്യമാവുകയുമായിരുന്നു. കേരളത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക അവബോധത്തെ സാഹിത്യവും ഏറ്റെടുത്തുവെന്ന് പറയുന്നതിലും തെറ്റില്ല. നവോത്ഥാനത്തിന്റെ തെളിച്ചവും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഉദയവും അടയാളപ്പെടുത്തിയ 20ാം നൂറ്റാണ്ടിലെ സാഹിത്യം സാമൂഹിക സ്വത്വത്തെ പ്രചോദിപ്പിക്കാനുള്ള പ്രോത്സാഹനമായി തീർന്നു.
വ്യക്തിയും ഫ്യൂഡൽനിലകളും ആന്തരികസംഘർഷവും മറ്റും ഉൾപ്പെട്ട ആഖ്യാനങ്ങൾ ആധുനികതയുടെ ശൈലിയിലേക്ക് പതുക്കെ ചേക്കേറി. ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നോവലുകൾ സമൂഹത്തിന്റെ ഘടനകളെയും പരിഷ്കരണത്തെയും പ്രാധാന്യത്തോടെ അവതരിപ്പിച്ചു. എന്നാൽ, 1960കളിലും 1970കളിലും വ്യക്തിയുടെ ആന്തരിക സംഘർഷങ്ങൾ പ്രസക്തമായി. അസ്തിത്വവാദത്തിന്റെ വർധിച്ച മാനങ്ങൾ അവസാനിച്ചതോടെ സമൂഹവും ദേശവും രാഷ്ട്രവും മറ്റും നോവലിന്റെ പ്രമേയമായി. ‘ഉമ്മാച്ചു’വിനും ‘ഒരു ദേശത്തിന്റെ കഥ’ക്കും ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ക്കും ‘കാല’ത്തിനും അനവധി പതിപ്പുകളുണ്ടായി. അന്നുവരെ പിന്തുടർന്ന ആഖ്യാന ശൈലിയെ അപനിർമിച്ചുകൊണ്ട് പുതിയ പരീക്ഷണങ്ങളും പ്രമേയങ്ങളും മലയാള സാഹിത്യം അന്വേഷിച്ച കാലംകൂടിയായിരുന്നു ഉത്തരാധുനികതയുടേത്. നിലവിലുള്ള രീതികളെ വിഘടിച്ചുകൊണ്ട് നൂതനമായ ആശയങ്ങളെ പ്രയോഗത്തിൽ വരുത്തുക എന്നതിലാണ് ‘ഉത്തരാധുനികത’ ലക്ഷ്യം വെച്ചത്. പ്രാദേശികമായ ഭാവങ്ങളെയും ആധുനികതയുടെ തലങ്ങളെയും നിരാകരിച്ചുകൊണ്ട് ഉത്തരാധുനിക സ്വഭാവം പ്രകടിപ്പിക്കുന്ന എം. ഗോവിന്ദന്റെ നോവലായ ‘സർപ്പം’ 1968ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.
പരമ്പരാഗത കഥപറച്ചിലിന്റെ ക്രമം തെറ്റിച്ച് രംഗപ്രവേശം ചെയ്ത മേതിൽ രാധാകൃഷ്ണനും കെ.പി. നിർമൽകുമാറും അപരിചിതത്വമാർന്ന ശിൽപഘടനയെ പിന്തുടർന്നു. സ്ഥാനചലനം സംഭവിച്ചവരും ഗുരുതരമായ പരിസരങ്ങളിലൂടെ കടന്നുപോകുന്ന പ്രശ്നഭരിതരും അധികാരത്തിന്റെ വിവിധ ഇടപെടലുകളിൽ ഇരകളായി പരിണമിച്ചവരും ഉത്തരാധുനിക കാലഘട്ടത്തിലെ കഥാപാത്രങ്ങളായി പരിണമിച്ചു. ദേശ/രാഷ്ട്ര പശ്ചാത്തലവും മാനുഷിക ബന്ധങ്ങളുടെ പുതിയ നിർവചനങ്ങളും കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്കുള്ള പരിണാമവും സൈബർ വ്യവഹാരങ്ങളും ലിംഗനീതിയും ജാതി/മത സമവാക്യങ്ങളും മുമ്പെങ്ങും ഇല്ലാത്ത ആർജവത്തോടെ മലയാളത്തിന്റെ എഴുത്തിൽ പ്രത്യക്ഷപ്പെട്ടു.
കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക-വ്യാവസായിക മേഖലയെ ആസ്പദമാക്കിയുള്ള രൂപപ്പകർച്ചകൾ നോവലുകളിൽ സംഭവിച്ചു എന്ന് കാണാം. ജീവിതത്തെക്കുറിച്ചുള്ള ആഴമുള്ള തിരിച്ചറിവ്, സാമൂഹിക വിമർശനം, ആഖ്യാനത്തിലെ പുതുമ, ചരിത്രബോധം എന്നിവ നോവലെഴുത്തിനെ വല്ലാതെ സ്വാധീനിച്ചു. ഉത്തരാധുനികമായ പരീക്ഷണങ്ങൾക്കു ശേഷം ഉരുവപ്പെട്ട സമകാലിക മലയാള സാഹിത്യ പരിസരത്തിൽ അനേകം ചായ്‌വുകളും രീതികളും നിലനിൽക്കുന്നുണ്ട്. മധ്യവർഗത്തിന്റെ ആവിർഭാവവും വികാസവും അവയുടെ പ്രതിസന്ധികളും പുതുതലമുറയുടെ നവീനമായ പ്രവണതകളും വിപണിയുടെ രീതികളും രാഷ്ട്രീയത്തിന്റെ അപചയവും അവിടെ വിഷയങ്ങളായി രൂപപ്പെടുന്നു.
1990കളിൽ ആരംഭിച്ച പുതുമയുള്ള ആഖ്യാനരീതികളും സ്വീകരിച്ച പ്രമേയങ്ങളും അതുവരെ കാണാത്ത ലോകത്തിന്റെ സൂക്ഷ്മഭേദങ്ങളെ ആവിഷ്കരിച്ചു. ദൈനംദിന ജീവിതത്തിന്റെ ശൈലിയും ചരിത്രത്തിന്റെ പുനരെഴുത്തുകളും പഴങ്കഥകളുടെ പുനർവ്യാഖ്യാനവും ജാതിവ്യവഹാരങ്ങളും പരിസ്ഥിതി സംബന്ധിയായ ആശങ്കകളും അക്കൂട്ടത്തിൽ പെടുന്നു. പണ്ടെങ്ങോ ഉപേക്ഷിച്ച ജനപ്രിയ ആഖ്യാനരീതികൾ പുതിയ വേഷ-ഭാവത്തിൽ പ്രത്യക്ഷപ്പെടാനും തുടങ്ങി. ക്ലാസിക് തലത്തിലേക്ക് ഉയർന്ന ആഖ്യാനങ്ങളുടെ ആവർത്തിച്ചുള്ള വായനയും വിശകലനവും മനുഷ്യമനസ്സിന്റെ തുറസ്സിനെ കൂടുതൽ വിസ്തൃതമാക്കുമെന്ന തത്ത്വം ഇതിനിടെ ഉറപ്പിക്കപ്പെടുകയായിരുന്നു.
ഒരു കൃതി ക്ലാസിക്കാകുന്നത് അതിന്റെ ഭാഷയും മൗലിക സൗന്ദര്യവും ചരിത്ര-ഭൂമിശാസ്ത്ര-സാമൂഹിക ബോധവും ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുടെ ഗരിമയും കൊണ്ടാണ്. അവ ഓരോ വായനയിലും ഉൽപാദിപ്പിക്കുന്ന അർഥതലങ്ങൾ തീർത്തും വിഭിന്നവുമാണ്. കാൽപനിക-ആധുനികത-ഉത്തരാധുനികത ലാക്ഷണികശാസ്ത്രത്തിന്റെ പിൻബലമില്ലാതെ അവ നേരിട്ട് വായനക്കാരിലേക്ക് എത്തിച്ചേരുന്നു. ‘ഇന്ദുലേഖ’യും ‘മാർത്താണ്ഡവർമ’യും ‘ആൾക്കൂട്ട’വും ‘രണ്ടാമൂഴ’വും ‘കയറും’ ‘സ്മാരകശിലകളും’ അങ്ങനെയുള്ളവയിൽ ചില പേരുകൾ മാത്രമാണ്.
കേരളപ്പിറവിക്കു ശേഷം, പ്രാദേശികതലത്തിൽ വിവിധ മേഖലകളിൽ നേരത്തേ സംജാതമായിരുന്ന സാഹിത്യപാരമ്പര്യങ്ങൾ കരുത്താർജിച്ചു. ഒരു സംസ്ഥാനത്തിന്റെ പൊതുവായ സാംസ്കാരിക ചട്ടക്കൂടിനുള്ളിൽ ബഹുസ്വരതയുള്ള ചിന്തകൾക്ക് ശക്തമായി സംവദിക്കാനുള്ള സാഹചര്യമാണുണ്ടായത്. സമൂഹം, വ്യക്തി, കുടുംബം, പ്രണയം, സമ്പദ്‌വ്യവസ്ഥ, ഓർമ, ആന്തരികസംഘർഷം എന്നിവയിലൂന്നിയുള്ള ആഖ്യാനരീതികൾ വ്യത്യസ്തമായ സാഹിത്യപദ്ധതികളായിരുന്നു. ചുരുക്കത്തിൽ വ്യവസ്ഥാപിത പ്രമേയങ്ങളിൽനിന്നുള്ള മാറിനടത്തമായി പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളുടെ പട്ടിക നീണ്ടതാണ്.
ഫാഷിസത്തിന്റെ അലകൾ അടിയൊഴുക്കാവുന്ന സമകാല നോവലുകളിൽ അധികാരവുമായി ബന്ധപ്പെട്ട ബിംബങ്ങൾ സാധാരണക്കാരെ തച്ചുടക്കുന്നതിനുള്ള അവസരങ്ങളെ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് ചിത്രീകരിക്കുന്നു. അത്തരം സന്ദർഭങ്ങളുടെ നേരനുഭവ പതിപ്പുകളായി നോവലുകൾ രൂപപ്പെടുന്നു. ദേശ-രാഷ്ട്ര സങ്കൽപവും നീതിയുടെ രാഷ്ട്രീയവും രാഷ്ട്രത്തിന്റെ/(പ്ര)ദേശത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകളും സാഹിത്യത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നു. യുദ്ധവും അധിനിവേശവും പലായനവും കുടിയേറ്റവും അവയുടെ വിഷയങ്ങളായി തീരുകയാണ്.
2
70 വർഷത്തെ കാലയളവിൽ കേരളത്തിൽ നടന്ന നിർണായക സംഭവങ്ങൾ സാഹിത്യാഖ്യാനങ്ങളിലും നേരിട്ടോ അല്ലാതെയോ കടന്നു വന്നിട്ടുണ്ടെന്ന് പറയാം. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭരണവും വിമോചന സമരവും കക്ഷിരാഷ്ട്രീയവും ഭൂപരിഷ്കരണവും നക്സലിസവും അടിയന്തരാവസ്ഥയും വിവിധ തരത്തിലുള്ള കുടിയേറ്റങ്ങളും പ്രകൃതിക്ഷോഭങ്ങളും തൊഴിൽ/തൊഴിലാളി വ്യവഹാരങ്ങളും ഗൾഫ് പ്രവാസവും മധ്യവർഗത്തിന്റെ ഉയർച്ചയും സാങ്കേതിക വളർച്ചയും അണുകുടംബത്തിന്റെ ഉദയവും സ്ത്രീ-പുരുഷ ബന്ധങ്ങളും അരികുജീവിതങ്ങളും സ്ത്രീ ശാക്തീകരണവും വിപണിയുടെയും ശരീരത്തിന്റെയും വിനിമയങ്ങളും അധികാരക്രമങ്ങളും നിരീക്ഷണവും ആഗോളീകരണ/ആഗോളീകരണാനന്തര ലോകവും കുടിയേറ്റാനന്തരയിടങ്ങളും മറ്റും മലയാള നോവലുകളിൽ ചർച്ച ചെയ്യപ്പെട്ടു.
കാലങ്ങളായി നിലനിന്ന ജന്മി-കുടിയാൻ സമ്പ്രദായം ഇല്ലാതാക്കേണ്ടത് ഒരു നവ സമൂഹത്തിന്റെ ആവശ്യകതയായി തീർന്നു. കൃഷിഭൂമി മണ്ണിൽ ജോലിയെടുക്കുന്ന യഥാർഥ കർഷകരിലേക്ക് എത്തിക്കേണ്ടത് ചരിത്രപരമായ അനിവാര്യതയായി. ഭൂപരിഷ്കരണ നിയമം അവ്വിധത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു. കുടിയാന്മാർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചതോടെ സാമൂഹിക പരിവർത്തനമുണ്ടായി. തകഴിയുടെ ബൃഹദാഖ്യാനമായ ‘കയർ’ (1978) കുട്ടനാടിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള രീതികളെയും ശീലങ്ങളെയും മാറ്റി പ്രതിഷ്ഠിക്കുന്നുണ്ട്. ഭൂവുടമസ്ഥതയിലുണ്ടാകുന്ന പുതിയ നയങ്ങളെ നോവലിൽ സംബോധന ചെയ്യുന്നു. കുട്ടനാട്ടിൽ ഭൂപരിഷ്കരണം നടപ്പാക്കുന്ന കാലത്തെ ജീവിതമാണ് ‘കയറി’ൽ തകഴി പറയുന്നത്. അവിടത്തെ സമൂഹത്തിന്റെ ആഖ്യാനത്തിൽ മനുഷ്യരുടെ മോഹഭംഗങ്ങളും സങ്കടങ്ങളും നിരാശയും നിഴലിക്കുന്നു.
കേരളമെന്ന ഘടന സൃഷ്ടിക്കപ്പെട്ടതോടെ ദേശം എന്ന സുനിശ്ചിതമായ അതിരുകളുള്ള ഭൂവിടത്തെ ചുറ്റിപ്പറ്റിയുള്ള നോവലുകൾ വികസിക്കാനാരംഭിച്ചു. ഖസാക്കും മയ്യഴിയും പാണ്ഡവപുരവും കാരക്കാടും അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. ദേശത്തിന്റെ താളവും ലയവും ജീവിതവും സ്വാതന്ത്ര്യമോഹവും അസ്തിത്വദുഃഖവും കഥാപാത്രങ്ങളിലൂടെ വായനക്കാരിലെത്തി. രൂപപരീക്ഷണങ്ങൾ എന്നതിലുപരിയായി പ്രാദേശികതയെ ഫാന്റസിയുമായും ചരിത്രവുമായും ചേർത്തുവെക്കാൻ നോവലുകൾക്കായി. മയ്യഴിയുടെ മോചനവും ഖസാക്കിന്റെ ആനന്ദിപ്പിക്കുന്ന വിഷാദവും ‘സ്മാരകശിലകളു’ടെ മാന്ത്രിക യാഥാർഥ്യവും ‘പാണ്ഡവപുര’ത്തെ ദേവിയുടെ വിലോഭനീയമായ കാത്തിരിപ്പും പുതിയ അനുഭവങ്ങളായി. ആനന്ദിന്റെ ‘ആൾക്കൂട്ടം’ സൃഷ്ടിച്ച വിച്ഛേദം ആഭ്യന്തരപലായനത്തിന്റെയും കുടിയേറ്റത്തിന്റെയും അധ്യായങ്ങൾക്ക് എക്കാലത്തെയും മാതൃകയായിത്തീർന്നു. ഭാഷയിലും ജീവിത പശ്ചാത്തലത്തിലും വരുന്ന സൂക്ഷ്മമായ മാറ്റങ്ങൾ നോവലിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
പ്രദേശങ്ങളുടെ തനതായ ഭാഷ നോവലുകൾക്ക് ആധാരമായി. പാറപ്പുറത്തിന്റെ ‘അരനാഴികനേര’ത്തിലെയും (1967) എൻ.പി. മുഹമ്മദിന്റെ ‘എണ്ണപ്പാട’ത്തിലെയും (1980) ഭാഷ കേരളത്തിന്റെ രണ്ടു ഭാഗങ്ങളുടെ സാംസ്കാരിക മുദ്ര പേറുന്നതായിരുന്നു. പി. പത്മരാജന്റെ ‘പ്രതിമയും രാജകുമാരിയും’ (1991) യാഥാർഥ്യവും മായയുമായുള്ള അതിരുകളെ വേർതിരിച്ചറിയാൻ സാധിക്കാത്ത തരത്തിലുള്ള ആഖ്യാനമായിരുന്നു. കൊളോണിയൽ പാരമ്പര്യങ്ങളെ ആവാഹിച്ച കൊച്ചിയുടെ സ്വത്വം പോഞ്ഞിക്കര റാഫിയുടെ ‘ഓരാ പ്രൊ നോബിസി’ലും (1981) ജോണി മിറാണ്ടയുടെ ‘ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയുള്ള ഒപ്പീസി’ലും (2004) പി.എഫ്. മാത്യൂസിന്റെ ‘ചാവുനില’ത്തിലും (1996) തെളിമയോടെ കാണാൻ സാധിച്ചു.
വിമോചനസമരത്തിന്റെയും ചവിട്ടുനാടകത്തിന്റെയും കൊച്ചിയുടെ വൈവിധ്യമാർന്ന ചരിത്രത്തിന്റെയും പുറങ്ങൾ എൻ.എസ്‌. മാധവന്റെ ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകളി’ൽ (2003) നാം വായിച്ചു. ജനാധിപത്യം, അധികാരം, നിയന്ത്രണം എന്നിങ്ങനെയുള്ള സംവർഗങ്ങൾ മനുഷ്യരെ നിരാശരാക്കുന്നതിന്റെ ചിത്രങ്ങൾ ഈ കാലത്തെ നോവലുകളിൽ വരച്ചുകാണിക്കുന്നുണ്ട്. ഒളിവിൽ കഴിഞ്ഞ്, സംഘർഷങ്ങൾ അനുഭവിച്ച് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിയുയർത്തുന്ന രംഗങ്ങൾ കാക്കനാടന്റെ ‘ഉഷ്ണമേഖല’യിൽ(1969) വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥയും നക്സലിസവും അധികാരവാഴ്ചയും പ്രമേയങ്ങളായ നോവൽ കാലത്തിന്റെ സാക്ഷികളാണ്. പ്രത്യേകിച്ച് ഒരു കാലം സൂചിപ്പിക്കാതെ, സ്വേച്ഛാധിപത്യത്തിന്റെ ഭീകരാവസ്ഥയോട് പൊരുതേണ്ടി വന്ന കഥാപാത്രങ്ങളാണ് ഇ. സന്തോഷ് കുമാറിന്റെ ‘അന്ധകാരനഴി’യിൽ (2011) പ്രത്യക്ഷപ്പെടുന്നത്.
വ്യവസ്ഥ വ്യക്തികളെ കീഴ്‌പ്പെടുത്തുന്ന സമ്പ്രദായത്തെ ഈ നോവൽ ഓർമപ്പെടുത്തുന്നു. അറിവും അധികാരവുമായുള്ള വിനിമയത്തെയാണ് അദ്ദേഹം ‘ജ്ഞാനഭാര’ത്തിൽ (2021) പറയുന്നത് ഏകാധിപത്യം സൃഷ്ടിക്കുന്ന ചുഴൽവഴികളിൽ അമ്പരന്നുനിൽക്കേണ്ടി വരുന്ന പൗരർ ഇരകളായി പരിണമിക്കുന്നു. അധികാരവർഗം നിക്ഷിപ്തലക്ഷ്യത്തോടെ പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾ പൗരവർഗത്തിനു പ്രതിലോമകരമാവുകയാണ്. മേൽപ്പറഞ്ഞ കാഴ്ചയുടെ നാനാ തരത്തിലുള്ള സന്ദർഭങ്ങളെ ആനന്ദ് നോവലുകളിൽ വിഭാവനം ചെയ്യുന്നു. ഇതിന്റെ ഭാവന കലർന്ന പതിപ്പുകളാണ് ഡിസ്റ്റോപ്പിയൻ നോവലുകളായി രംഗപ്രവേശം ചെയ്തത്. എൻ.പി. മുഹമ്മദിന്റെ ‘ഹിരണ്യകശിപു’വും (1967), രാജേഷ് വർമയുടെ ‘ചുവന്ന ബാഡ്‌ജും’ (2017) സോണിയ റഫീക്കിന്റെ ‘53’ഉം(2019) ഇതിന്റെ മാതൃകകളാണ്. വ്യക്തിയുടെ ജീവിതദൈർഘ്യം വരെ തീരുമാനിക്കാനുള്ള അവകാശം ഭരണകൂടത്തിനാണ് എന്നുവരുന്ന സാഹചര്യമാണ് 53ലേത്.
രാഷ്ട്രീയാധികാരത്തെ വിമർശനാത്മകമായി അവതരിപ്പിക്കുന്ന വി.കെ.എന്നിന്റെ ‘ആരോഹണ’വും(1969) ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവ്യവഹാരങ്ങളെ വിവരിക്കുകയാണ്. ആദർശ രാഷ്ട്രീയവും പ്രയോഗിക പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യത്തെ ഈ നോവലിൽ അനാവൃതമാക്കുന്നു. മനുഷ്യരുടെ ‘വിധി’ക്ക് ലോകത്തിന്റെ അവസ്ഥയുമായികൂടി ബന്ധമുണ്ട്. മനുഷ്യരുടെ അസ്തിത്വവും സ്ഥാപനാധികാരവും തമ്മിലുള്ള സംഘർഷവും ഇതിന്റെ ഭാഗമാണ്. ഇത്തരത്തിൽ അധികാരശ്രേണികളും അച്ചടക്ക സംവിധാനങ്ങളും ഇടകലർന്ന പട്ടാളക്യാമ്പിലെയും പൊതുജീവിതത്തിലെയും അനുഭവങ്ങൾ ആവിഷ്കരിച്ച കോവിലന്റെ രചനകൾ തീർത്തും പ്രസക്തമാണ്.
സൈനിക ജീവിതത്തിന്റെ ചുറ്റുപാടിലെ മനുഷ്യരുടെ നിസ്സഹായതയെയും ഏകാന്തതയെയും അദ്ദേഹം ആഖ്യാനങ്ങളാക്കി തീർക്കുന്നു. കക്ഷി രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും വിശദവിവരങ്ങൾ അടങ്ങിയ കെ. സുരേന്ദ്രന്റെ ‘പതാക’ (1981), കെ. രാധാകൃഷ്ണന്റെ ‘നഹുഷപുരാണം’ (1986), ബ്യൂറോക്രസിയുടെ സങ്കീർണതകൾ രേഖപ്പെടുത്തിയ ഇ. വാസുവിന്റെ ‘ചുവപ്പുനാട’ (1966), ഭരണയന്ത്രത്തെ പറ്റിയുള്ള നോവലായ മലയാറ്റൂരിന്റെ ‘യന്ത്രം’ (1978) എന്നിങ്ങനെയുള്ള കൃതികൾ വേറിട്ട ലോകങ്ങളെ പ്രതിഫലിപ്പിച്ചു. തങ്ങൾ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ അപചയം മനുഷ്യരെ നിരാശാഭരിതരാക്കുന്നതിന്റെ ആഖ്യാനങ്ങളും ഈ കാലയളവിൽ പുറത്തിറങ്ങി.
സി.ആർ. പരമേശ്വരന്റെ ‘പ്രകൃതിനിയമ’വും (1986) എം. സുകുമാരന്റെ ‘ശേഷക്രിയ’യും (1979) പ്രസ്ഥാനത്തിന്റെ ഇടർച്ചകളുടെ ആഘാതങ്ങളെയാണ് അവതരിപ്പിക്കുന്നത്. പാർട്ടിയെ സംന്ധിച്ച സ്വയംവിമർശനത്തിന്റെ ചാലുകൾ അശോകൻ ചരുവിലിന്റെ ‘കാട്ടൂർക്കടവ്’ (2022) എന്ന നോവലിലും കാണാം. ജാതിയും അധികാരഘടനയും എസ്. ഹരീഷിന്റെ ‘മീശ’യുടെ (2018) അടിയൊഴുക്കായി വർത്തിക്കുന്നുണ്ട്. ‘ആഗസ്റ്റ് 17’ലാകട്ടെ (2022) വാസ്തവ വിരുദ്ധമായ ചരിത്രം ഭാവനയായി ജ്വലിച്ചുനിൽക്കുന്നു. അങ്ങനെ ചരിത്രത്തിന്റെ ഒത്തുമാറ്റവും സങ്കലനവും ആഖ്യാനങ്ങളിലേക്ക് സന്നിവേശിപ്പിക്കപ്പെടുകയാണ്. കേരളത്തിന്റെ സാമൂഹിക മാറ്റവും ചരിത്രവും ആധുനികതയും ഉൾച്ചേരുന്ന സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ (2010) മനുഷ്യനെയും അതോടൊപ്പം ദേശത്തെയും പിന്തുടരുന്നു.
തത്ത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും കാഴ്ചപ്പാടോടെ വിശ്വാസത്തിന്റെ രാഷ്ട്രീയവും യുക്തിയുടെ സ്ഥിരതയും വി.ജെ. ജെയിംസ് ‘പുറപ്പാടിന്റെ പുസ്തകം’ (1999), ‘ആന്റിക്ലോക്ക്’ (2018) തുടങ്ങിയ നോവലുകളിലൂടെ ആവിഷ്കരിച്ചു. എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു തെരുവിന്റെ കഥ’യും (1960), പി.എ. മുഹമ്മദ് കോയയുടെ ‘സുൽത്താൻ വീടും’ (1971) കോഴിക്കോടിന്റെ ചരിത്ര-സാംസ്‌കാരിക സമൃദ്ധിയെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെ അംബികാസുതൻ മാങ്ങാട്, പി.വി. ഷാജികുമാർ, കെ.എൻ. പ്രശാന്ത് തുടങ്ങിയ നോവലിസ്റ്റുകൾ ഉത്തര മലബാറിന്റെ തനതുശൈലിയെയും ആഖ്യാനങ്ങളെയും പരിചയപ്പെടുത്തി.
ആധുനികനും ഉത്തരാധുനികനുമായ എം.പി. നാരായണപിള്ളയും ശാസ്ത്രവും സാമൂഹികമായ അനുഭവങ്ങളും കേന്ദ്രീകരിച്ച സി. രാധാകൃഷ്ണനും ദേശവും ഐതിഹ്യങ്ങളും വാമൊഴിപ്പഴക്കങ്ങളും അടങ്ങിയ ദേഷ്യപ്പെരുമയെ കുറിച്ച് യു.എ. ഖാദറും ഓർമയുടെയും സമൂഹത്തിന്റെയും വിശ്വാസത്തിന്റെയും ചിത്രങ്ങൾ ശേഖരിച്ച കെ.പി. രാമനുണ്ണിയും ഭാഷാപാണ്ഡിത്യത്തിന്റെ അകമ്പടിയോടെ മനോജ് കുറൂരും ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിഗൂഢതയുടെയും അടരുകളോടെ ടി.പി. രാജീവനും തിരുവിതാംകൂറിന്റെ ഭാഷയും ചരിത്രവുമായി വി. ഷിനിലാലും നോവലുകൾ എഴുതി.
ആഗോളീകരണം കേരളീയ സമൂഹത്തിൽ വരുത്തിയ ചലനങ്ങൾ വളരെ വലുതാണ്. ജീവിതശൈലിയിലും ഉപഭോക്തൃ സംസ്കാരത്തിലും തൊഴിൽബന്ധങ്ങളിലും, കുടിയേറ്റ പ്രവണതയിലും കുടുംബ ഘടനയിലും പരിസ്ഥിതിയിലും എല്ലാം വന്ന മാറ്റങ്ങളുടെ അടയാളങ്ങൾ ആഖ്യാനങ്ങളിലും പ്രകടമായി. കേരളത്തിലെ ജാതി-വർഗബന്ധങ്ങൾ, പരസ്യങ്ങളുടെ സ്വാധീനം, ഗൾഫ് കുടിയേറ്റം, അണുകുടംബങ്ങളുടെ വർധിച്ച പ്രസക്തി, പരിസ്ഥിതി പ്രതിസന്ധി, ഉപഭോഗ സംസ്കാരം, ലോകസാഹിത്യവുമായുള്ള ഇടപെടൽ എന്നിവ ആഗോളീകരണാനന്തര സാഹിത്യത്തിന്റെ ദിശ നിർണയിക്കുന്നു. ആധുനികതയെയും ഉത്തരാധുനികതയെയും അധിനിവേശാന്തര സമൂഹത്തെയും കേരളത്തിന്റെ പശ്ചാത്തലത്തിൽ ടി.ഡി. രാമകൃഷ്ണൻ ഭാവനയിൽ കണ്ടതാണ് ‘ഫ്രാൻസിസ് ഇട്ടിക്കോര’ (2009) എന്ന നോവലിന് ആധാരം. വിവിധ വ്യവഹാര മണ്ഡലങ്ങളുടെ സാധ്യതയാണ് അദ്ദേഹം ഈ നോവലിൽ പരീക്ഷിച്ചത്.
എൻ. പ്രഭാകരനും ടി.വി. കൊച്ചുബാവയും ആഗോളീകരണത്തിന്റെ നയങ്ങളെയും സ്വഭാവത്തെയും അടിസ്ഥാനമാക്കി കൃതികൾ രചിച്ചു. ഓർമയും വൃദ്ധജീവിതവും രാഷ്ട്രീയവും സാമൂഹിക ജീവിതവും അവിടെ വിഷയങ്ങളായി. മധ്യവർഗത്തിന്റെ പ്രാബല്യവും സാങ്കേതികവിദ്യയുടെ വികാസവും ആഗോളീകരണാനന്തര ജീവിതത്തിൽ കൈയൊപ്പ് ചാർത്തി. സ്ത്രീ-പുരുഷബന്ധവും ലോകത്തെ അവർ നോക്കിക്കാണുന്ന വിധവും മാറിത്തുടങ്ങി. കെ.വി. പ്രവീണിന്റെ ‘ഡിജാൻ ലീ’ (2009), ‘പ്രച്ഛന്നവേഷം’ (2013) എന്നീ നോവലുകളും പ്രവീൺ ചന്ദ്രന്റെ ‘അപൂർണതയുടെ ഒരു പുസ്തക’വും (2014) സാങ്കേതികതയുടെ സാധ്യതകൾ തേടി. 1970ലെ കൃതിയായ ‘ആൾക്കൂട്ട’ത്തിൽ കഥാപാത്രങ്ങളെല്ലാവരും ബോംബെ എന്ന മഹാനഗരത്തിൽ എത്തിച്ചേരുകയാണ്.
തൊഴിൽ അന്വേഷിച്ച് മഹാനഗരങ്ങളിലേക്ക് പ്രയാണം ചെയ്യുന്ന പ്രവണത ആഗോളീകരണം കരുത്ത് പ്രാപിച്ച നാളുകൾക്കും മുന്നേ നിലവിലുണ്ട്. ഗൾഫ് കുടിയേറ്റവും പ്രവാസവും ഇതിനു ചുവടുപിടിച്ച് സംഭവിച്ചതാണ്. എഴുപതുകളിൽ സജീവമായ ആദ്യ ഗൾഫ് കുടിയേറ്റത്തിൽ ലാഞ്ചിയിലേറി അറബ് തീരത്ത് എത്തിയവരും ഉണ്ടായിരുന്നു. തൊണ്ണൂറുകളിലാണ് രണ്ടാം തരംഗം ശക്തിപ്രാപിച്ചത്. പല വിധം കഷ്ടതകളും നേരിട്ട് മറ്റൊരു രാജ്യത്തോ മഹാനഗരത്തിലോ എത്തിപ്പെട്ട് ഒരു തൊഴിൽ കരസ്ഥമാക്കാനായിരുന്നു ഇടത്തരം മലയാളികളുടെ ആഗ്രഹം. മധ്യവർഗ സംസ്കാരം വ്യാപകമായി പ്രചാരത്തിലാവുന്നതിനു മുമ്പായിരുന്നു ഇതെന്ന് ഓർക്കണം.
സാമ്പത്തിക സുരക്ഷിതത്വം നേടാനായി സ്വത്വനഷ്ടം വരെ അഭിമുഖീകരിക്കേണ്ടി വരുന്ന മനുഷ്യരാണ് കൃത്യമായ രേഖകളില്ലാത്ത പ്രവാസികൾ. ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ (2008) സാഹചര്യം ഇവിടെ പരാമർശിക്കേണ്ടതാണ്. നോവലിലെ നജീബിന്റെ ജീവിതവുമായി താദാത്മ്യം പ്രാപിക്കാൻ വായനക്കാർക്കായി എന്നത് പ്രത്യേകം പറയണം. ഉപജീവനത്തിനായി നാടുവിടുന്നവർ ഗൃഹാതുരരാവുകയും സ്വന്തം ദേശത്തെ എഴുത്തിലൂടെ ഓർത്തെടുക്കുകയുമാണ്. കുഞ്ഞാവയെന്ന പ്രവാസിയായ ചെറുപ്പക്കാരന്റെ അനുഭവങ്ങളെ ഭ്രമാത്മകമായ വിധത്തിൽ ചിത്രീകരിക്കുന്ന നോവലാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘കന്യാവനങ്ങൾ’ (1986).
സ്ത്രീയുടെ സ്വത്വബോധത്തിനും സ്വാതന്ത്ര്യത്തിനും മേൽ മതവിശ്വാസം നടത്തുന്ന ഇടപെടലുകൾ അറബ് നാടിന്റെ പശ്ചാത്തലത്തിൽ തുറന്നുകാണിക്കുന്ന ഖദീജ മുംതാസിന്റെ ‘ബർസ’ (2007) ശ്രദ്ധേയമായ ഒരു കൃതിയാണ്. സാദിക്ക് കാവിലിന്റെ ‘ഔട്ട്പാസ്’(2014), നിസാമുദ്ദീൻ റാവുത്തറിന്റെ ‘അറേബ്യയിലെ അടിമ’ (2013), പി. മോഹനന്റെ ‘കാലസ്ഥിതി’ (2008) എന്നിങ്ങനെ ഗൾഫ് നോവലുകളുടെ പട്ടിക നീളുകയാണ്. പ്രവാസ സാഹിത്യത്തിന്റെ സ്ഥിരം പരിസരങ്ങളിൽനിന്നും മാറി എഴുതിയതാണ് ബാലഗോപാലന്റെ ‘ഒരു പ്രവാസിയുടെ ഇതിഹാസം’ (2012).
1975ൽ പ്രസിദ്ധീകരിച്ച ഇ.എം. കോവൂരിന്റെ ‘ഗുഹാജീവികൾ’, നിർമലയുടെ ‘പാമ്പും കോണിയും’ (2014), ‘കരയിലെ മീനുകൾ’ (2025) എന്നിവ അമേരിക്കയിലേക്കുള്ള കൂടിയേറ്റത്തിന്റെ കഥയാണ് പറയുന്നത്. കാലം മാറിയതോടെ പഴയകാലത്തെ പ്രവാസികൾ അഭിസംബോധന ചെയ്ത പല പ്രശ്നങ്ങളും ഇന്നുള്ളവർ നേരിട്ടിട്ടില്ല. സാങ്കേതികവിദ്യയുടെ വളർച്ച അവരെ നാടുമായി കൂടുതൽ അടുപ്പിക്കുന്നുണ്ട്. കേരളത്തിൽ ജീവിച്ചിരുന്ന ജൂതരുടെ ‘വാഗ്ദത്ത ഭൂമി’യിലേക്കുള്ള കുടിയേറ്റത്തിന്റെ ആഖ്യാനങ്ങളാണ് സേതുവിന്റെ ‘ആലിയ’യും (2013) സുരേഷ് കുമാർ വിയുടെ ‘ഡയസ്പോറ’യും (2024).
സ്ത്രീയുടെ ആന്തരിക ജീവിതവും അനുഭവലോകവും പ്രണയവും മൗനവും പറഞ്ഞു തന്ന രാജലക്ഷ്മിയുടെ ‘ഒരു വഴിയും കുറെ നിഴലുകളും’ (1959) എന്ന നോവൽ ഒരു കാലത്തെ രേഖപ്പെടുത്തുന്നു. പ്രണയവും ഏകാന്തതയും നിരാശയും ചേർന്ന ജീവിതസന്ധികളെയാണ് ഇത് അവതരിപ്പിക്കുന്നത്. സ്ത്രീയുടെ സ്വത്വവിചാരത്തിനും സാമൂഹിക സേവനത്തിനും ചങ്ങലപ്പൂട്ടിടുന്ന കുടുംബം എന്ന പ്രസ്ഥാനത്തിന്റെ യാഥാസ്ഥികതയെ വലിച്ചു പൊട്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ലളിതാംബിക അന്തർജനം ‘അഗ്നിസാക്ഷി’യിൽ (1976) ഉറക്കെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെ, ആഖ്യാനങ്ങളിലെ സ്ത്രീയുടെ സ്ഥാനം പ്രധാനമായി. അവരുടെ സ്വത്വവിചാരങ്ങൾ കൂടുതൽ ശ്രദ്ധേയമായി മുന്നോട്ടുവന്നു. സ്ത്രീയുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ആഖ്യാനത്തിന് മിഴിവേകുകയും ചെയ്തു.
അതോടൊപ്പം പുരുഷാധിപത്യം, ലൈംഗികത, ശരീരം, കുടുംബം തുടങ്ങിയ ഘടകങ്ങൾക്ക് പുനർവ്യാഖ്യാനം ഉണ്ടായി. മാധവിക്കുട്ടി സൃഷ്ടിച്ച ഭാവുകത്വവും പെണ്മയുടെ ലോകവും പറയാതെ വയ്യ. ആനി തയ്യിലും സാറാ തോമസും ചന്ദ്രകല എസ്. കമ്മത്തും അടങ്ങുന്നവർ കൂടി രൂപപ്പെടുത്തിയ ഒരു ലോകമായിരുന്നു അത്. 20ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ, സച്ചിദാനന്ദൻ ആണ് സാറാ ജോസഫിന്റെ ‘പാപത്തറ’ എന്ന കൃതിയുടെ ആമുഖത്തിൽ ‘പെണ്ണെഴുത്ത്’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശരീരം, വിപണി, ലൈംഗികത എന്നിവയുടെ സംവാദം ചൂടുപിടിച്ചു. രണ്ടായിരാമാണ്ടു കഴിയുന്നതോടെ ലിംഗവിവേചനം, ജാതി എന്നീ പദങ്ങളുടെ രാഷ്ട്രീയമാനം വളരെ വലുതായി. ലൈംഗിക സ്വത്വങ്ങൾക്ക് സമൂഹത്തിൽ സ്ഥാനം ലഭിച്ചു. സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദ’വും (2013) സംഗീത ശ്രീനിവാസന്റെ ‘ആസിഡും’ (2016) ആർ. രാജശ്രീയുടെ ‘ആത്രേയക’വും (2024) അത്തരം അവസ്ഥകളെ സംബോധന ചെയ്തു.
സ്ത്രീയുടെ വഴികൾ സമൂഹവുമായും മതം/ ജാതി/ വർഗവുമായും ഇടപെടുത്തി അനുഭവ ചിത്രീകരണം നടത്തിക്കൊണ്ട് സാറാ ജോസഫ് നോവലുകൾ രചിച്ചു. ‘ആലാഹയുടെ പെണ്മക്കൾ’ ആഗോളീകരണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ദൃഷ്ടാന്തമായി പരിണമിച്ചു. ‘മാറ്റാത്തി’, ‘ഒതപ്പ്’, ‘ആളോഹരി ആനന്ദം’ തുടങ്ങിയ നോവലുകളിലൂടെ വിവിധ ശ്രേണിയുമായി സ്ത്രീകൾ നടത്തുന്ന പോരാട്ടത്തിന്റെ വാങ്മയ ചിത്രമാണ് അവർ അവതരിപ്പിച്ചത്.
പ്രണയവും രാഷ്ട്രീയവും ശരീരവും ബാക്കിവെക്കുന്ന സമവാക്യങ്ങളെ കെ.ആർ. മീര സ്ത്രീപക്ഷ കാഴ്ചയിൽ അവതരിപ്പിച്ചു. അവരുടെ കഥകളും നോവലുകളും സ്ത്രീകളുടെ സ്വത്വത്തിന്റെ മാനങ്ങൾ ഉയർത്തുകയും അധികാരത്തിനെതിരെ കലഹിക്കുകയും ചെയ്തു. അധികാരത്തിന്റെയും നീതിയുടെയും അധ്യായങ്ങളും മാധ്യമങ്ങളുടെ വ്യവഹാരങ്ങളും സ്ത്രീയുടെ കാഴ്ചപ്പാടും സ്പഷ്ടമാവുന്ന ആഖ്യാനലോകമാണ് കെ.ആർ. മീരയുടേത്. സർഗാത്മകതയുടെ വിളയാട്ടമായ സന്ധ്യാമേരിയുടെ ‘മരിയ വെറും മരിയ’ (2018) വേറിട്ട സംവേദനത്വത്തെ അടയാളപ്പെടുത്തി. സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചയായി ജിസ ജോസിന്റെ ‘മുദ്രിത’ (2020) മാറി.
മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം ജാതി, ലിംഗം, അധികാരം, സാമൂഹിക/സാമ്പത്തിക വികസനം എന്നിവയുമൊക്കെയായി ചേർന്ന് കിടക്കുന്നു. മലയാള നോവലിലെ പരിസ്ഥിതിയുടെ ചരിത്രം പ്രകൃതിയുടെ വിവരണം മാത്രമായി ചുരുക്കാനാവില്ല. ഭൂമിയുടെ അധിവാസവും വനവുമായി ചേർന്നു ജീവിതം നയിക്കുന്നവരുടെ സംഘർഷങ്ങളും വികസനപദ്ധതികളുടെ ‘യഥാർഥ’ ഉദ്ദേശ്യങ്ങളും ഇതിൽപെടുന്നു. അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ (2014), സാറാ ജോസഫിന്റെ ‘ആതി’ (2011), ജി.ആർ. ഇന്ദുഗോപന്റെ ‘മണൽജീവികൾ’ (2013) തുടങ്ങിയ നോവലുകൾ ശ്രദ്ധേയമാണ്. വയനാടിന്റെ ജൈവവൈവിധ്യവും ജന്മിത്വ സമ്പ്രദായവും കുടിയേറ്റ വ്യവസ്ഥയും മറ്റും പി. വത്സലയുടെ ‘നെല്ലി’ലും (1972) കെ.ജെ. ബേബിയുടെ ‘മാവേലി മൻറ’ത്തിലും (1994) വ്യക്തമാകുന്നു. വയനാടിന്റെ സാമൂഹിക ചരിത്രത്തിനും ഗോത്ര വർഗത്തിന്റെ ജീവിതത്തിനും പി. വത്സല പ്രാധാന്യം കൊടുത്തു. ഷീലാ ടോമിയുടെ ‘വല്ലി’യിൽ (2019) കാടിന്റെയും മനുഷ്യരുടെയും അതിജീവന രാഷ്ട്രീയവും ഓർമകളും അയവിറക്കുന്നു.
കീഴാളജീവിതങ്ങളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ പ്രതിനിധാനം ​ചെയ്യുന്ന ആഖ്യാനങ്ങളും ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. മലയരയ സമുദായത്തിന്റെ സാഹചര്യങ്ങളാണ് നാരായന്റെ ‘കൊച്ചരേത്തി’യിൽ (1998) വിവരിക്കുന്നത്. സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്നവരുടെ പ്രതിസന്ധികളാണ് 1998ൽ പ്രസിദ്ധീകരിച്ച നോവലിൽ നാരായൻ ആവിഷ്കരിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകൊല്ലങ്ങളിൽ മധ്യ തിരുവിതാംകൂറിൽനിന്ന് തോട്ടപ്പണിക്കായി ആളുകൾ മല കയറാൻ തുടങ്ങി. മധ്യ തിരുവിതാംകൂറിൽനിന്ന് കെട്ടും ഭാണ്ഡവുമെടുത്ത് കുഞ്ഞുകുട്ടികളടങ്ങുന്ന കുടുംബവുമായി മലബാറിലേക്കുള്ള കുടിയേറ്റം ചരിത്രത്തിന്റെ ഭാഗമാണ്. എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘വിഷകന്യക’യും (1948) കാക്കനാടന്റെ ‘ഒറോത’യും (1984) ഈ ഗണത്തിൽപെട്ട ഏറെ കേൾവികേട്ട നോവലുകളാണ്. മധ്യതിരുവിതാംകൂറിൽനിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ ആഖ്യാനമായ സി.വി. ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തക’വും (1984) ഇവിടെ പരാമർശിക്കണം.
കുടിയേറ്റത്തെ അടിമത്തവുമായി ബന്ധപ്പെട്ട് എങ്ങനെ വായിക്കാമെന്നും പഠിക്കേണ്ടതുണ്ട്. പീഡനം അനുഭവിച്ചിരുന്ന ദലിതർ തോട്ടങ്ങളിൽ വേലക്കു പോകുന്ന സാഹചര്യമാണ് രാജു കെ. വാസുവിന്റെ ‘ചാവുതുള്ളൽ’ (2011) എന്ന നോവലിൽ വിശദീകരിക്കുന്നത്. പി.എ. ഉത്തമന്റെ ‘ചാവൊലി’ (2008), വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി’ (2014) മനോഹരൻ വി. പേരകത്തിന്റെ ‘കേറ്റങ്ങളുടെ മൂന്നു ദശാബ്ദങ്ങൾ’ (2012) എന്നിവയിലെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളുടെ ചെറുത്തുനിൽപിന്റെ കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയൊഴിക്കലിന്റെ അധ്യായങ്ങളും നോവലുകളിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. വാമൊഴിവഴക്കത്തിന്റെ ഭംഗി ഈ കൃതികളുടെയെല്ലാം നീക്കിയിരുപ്പാണ്. എം.എം. മേനോന്റെ ‘എണ്ണ’ (1978) എന്ന നോവലിൽ അമ്പലമുകൾ റിഫൈനറിയുടെ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട കുടിയൊഴിക്കലാണ് പറയുന്നത്. മിനി പി.സിയുടെ ‘വേരി’ലാകട്ടെ (2023) ഇടുക്കി ഡാമുമായി അനുബന്ധിച്ച കുടിയൊഴിക്കൽ വിവരിക്കുന്നുണ്ട്. ചരിത്രത്തിന്റെയും സാമൂഹികവും പാരിസ്ഥിതികവുമായ ആലോചനകളുടെയും ആഖ്യായികകൂടിയായി ‘വേര്’ വികസിക്കുന്നു.
ഏറ്റവും പുതിയ കാലത്ത് സോഷ്യൽ മീഡിയ എഴുത്തിലും വായനയിലും വരുത്തുന്ന ഗുണപരമായ സ്വാധീനത്തിന്റെ മികച്ച ഉദാഹരണമാണ് ആർ. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ (2019) എന്ന നോവൽ. ആനുകാലികങ്ങളിലൂടെയല്ലാതെ ഫേസ്ബുക്കിലൂടെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവൽ വായനക്കാരുടെ ശ്രദ്ധ നേടി. അക്കാലം വരെ ആലോചിച്ചിട്ടില്ലാത്ത ഒരു വായനാരീതിയായിരുന്നു അത്. പുസ്തകമായി പുറത്തുവരുന്നതിനു മുമ്പുതന്നെ പ്രസ്തുത നോവലിന് വലിയ വായന ലഭിച്ചു. മാനക മലയാളത്തിൽനിന്ന് ഭിന്നമായി വടക്കേ മലബാറിന്റെ പ്രാദേശിക താളം സംസാരരീതിയിൽ കൊണ്ടുവന്ന കഥാപാത്രങ്ങൾ സംഭാഷങ്ങളുടെ വ്യാകരണത്തിനു വ്യത്യസ്തമായ മാനം നൽകുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ വേദികൾ സാഹിത്യത്തിന്റെ ഭാഗമാവുകയും അവയിൽ വ്യാപരിക്കുന്ന മനുഷ്യർ ആഖ്യാനങ്ങളിൽ കടന്നു വരുകയും ചെയ്തു. അതുപോലെ സമകാലത്ത് സാഹിത്യോത്സവങ്ങൾക്കും വിവർത്തന പുരസ്കാരങ്ങൾക്കും വർധിച്ച പ്രസക്തിയുണ്ട്. മലയാളത്തിലെ കൃതികൾ മറ്റു ഭാഷകളിലെ വായനക്കാരിലേക്കും ലോകസാഹിത്യത്തിന്റെ വിശാലമായ ഇടങ്ങളിലേക്കും എത്തുന്നതിന് ഇവ സഹായിച്ചിട്ടുണ്ട്.
ജീവിതവ്യവഹാരങ്ങളുടെ ചിന്താചിത്രമായ നോവലുകൾ മനുഷ്യർ കാണുന്ന ലോകത്തെയാണ് രേഖപ്പെടുത്തുന്നത്. അവയിൽ കാതലുള്ള കൃതികൾക്ക് മാത്രമേ കാലത്തെ അതിജീവിക്കാനാവൂ എന്നതിൽ തർക്കമില്ല. എഴുപതാണ്ട് പൂർത്തിയാക്കിയ കേരളത്തിൽ ഇറങ്ങിയ നോവലുകളുടെ പ്രവണത പരിശോധിക്കുമ്പോൾ കാമ്പുള്ള ആഖ്യാനങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ എന്നത് വസ്തുതയാണ്. അങ്ങനെയുള്ള, സ്വരവൈവിധ്യം നിറഞ്ഞ ആഖ്യാനങ്ങളെ അടരുകളായി വ്യവച്ഛേദിക്കാനാവും. അത്തരം പാളികളുടെ ചുരുളഴിയുമ്പോൾ ഉപകഥകളും സംഭവങ്ങളും അനാവരണം ചെയ്യുന്നുമുണ്ട്. ചുരുക്കത്തിൽ അലകളായ് ആഖ്യാനങ്ങൾ നമുക്ക് മുന്നിലേക്കെത്തുന്നു.
നല്ല വെളുത്തു തുടുത്ത നിറമുള്ള
ഒരമ്മായിയുണ്ടായിരുന്നു എനിക്ക്
കുടുംബത്തിലേറ്റവും കറുത്തവളായ എന്നെ
അവർക്കിഷ്ടമേയല്ലായിരുന്നു.
എന്റെ കറുപ്പും ഉന്തിയ പല്ലും
അവരെന്നും വെറുപ്പോടെ നോക്കി
അവരുടെ ചുരുണ്ട മുടി വാരിക്കെട്ടി
മുറ്റം തൂക്കുന്നത് കാണുമ്പോൾ
കണ്ണാടിയുടെ മുന്നിൽ ചെന്നുനിന്ന്
വൈരൂപ്യങ്ങളുടെ ദൈവവുമായി
ഞാൻ കലഹിക്കാൻ തുടങ്ങും.
അമ്മായിയുടെ മുടിക്കെട്ടിൽനിന്നാണ്
ചുഴലിക്കാറ്റൊക്കെ
പുറപ്പെട്ടതെന്ന് ഞാനെഴുതി
അന്ന് രാത്രികൂടി
കായലിനക്കരെനിന്നും
നിലാവിന്റെ ഒരു തുണ്ട്
അമ്മായിയുടെ
തോളിൽ കയ്യിട്ട്
തെക്കോട്ട് നടക്കുന്നത്
ഞാൻമാത്രം കണ്ടു
പിന്നീടങ്ങോട്ട്
കാറ്റ്
മഞ്ഞ്
മഴ
വേനൽ
എന്നിങ്ങനെ പേരുകളുള്ളവർ
അമ്മായിയുടെ നാട്ടുരാജ്യങ്ങളായി
ഞാൻ മുറിക്ക് വെളിയിലിറങ്ങാതെ
അമ്മായിയെക്കുറിച്ച്
കവിതകളെഴുതിക്കൊണ്ടേയിരുന്നു.
അമ്മാവൻ മരിച്ച്
ഒരാണ്ടു
തികഞ്ഞ ഓർമ ദിവസം
അമ്മായി എന്റെ കറുത്ത കവിളിൽ
തലോടിക്കൊണ്ട് പറഞ്ഞു
‘‘നീ സുന്ദരിയാണ്
കാരണം
രാത്രികൾക്കിപ്പൊ നിന്റെ നിറമാണ്.’’
‘‘കേരളം പിറന്നത് നവംബർ ഒന്നിന് അല്ല. ചേരപുത്രരുടെ നാടായി അത് നേരത്തേ പിറന്നതാണ്. അത് പരശുരാമ സൃഷ്ടിയുമല്ല, ബ്രാഹ്മണർക്ക് ദാനമായി കിട്ടിയതുമില്ല. പ്രാചീന ശിലായുഗം മുതൽ കേരളത്തിൽ ജനവാസമുണ്ടായിരുന്നു’’ -ചരിത്രകാരരും ചരിത്രാധ്യാപകരുമായ ലേഖകർ കേരളത്തിന്റെ ‘ഉൽപത്തി’ വ്യക്തമാക്കുന്നു.
കേരളമെന്ന ജനാധിപത്യ രാഷ്ട്രീയ ഭൂമികയുടെ പിറന്നാൾ ദിനമാണ് കേരളപ്പിറവി. കേരളം എന്നാണ് പിറന്നതെന്ന് ചോദിക്കുമ്പോൾ എല്ലാവരും പൊതുവായി പറയുന്ന ഉത്തരം 1956 നവംബർ ഒന്നിന് എന്നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനസമൂഹം താമസിക്കുന്ന ഒരു ഇന്ത്യൻ സംസ്ഥാനം എന്ന നിലയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് ഈ ദിവസമാണെന്നതാണ് വസ്തുത. യഥാർഥത്തിൽ ‘കേരളം പിറന്നത് നവംബർ’ ഒന്നിന് അല്ല. ഒരു രാഷ്ട്രീയ ഭൂവിഭാഗമെന്ന നിലയിൽ കേരളം രൂപപ്പെട്ടിട്ട് ഇന്നേക്ക് ഏതാണ്ട് 2400 വർഷങ്ങൾ പിന്നിട്ടിട്ടുണ്ട്. ജനാധിപത്യപൂർവ കാലത്ത്, വിവിധ രാഷ്ട്രീയ ഭരണസംവിധാനങ്ങൾ നിലനിന്നിരുന്ന ഒരു ഇടമായി കേരളം നൂറ്റാണ്ടുകൾക്കു മുമ്പേ നിലനിന്നിരുന്നു.
പരശുരാമൻ മഴുവെറിഞ്ഞാണ് കേരളമുണ്ടാക്കിയതെന്ന ഒരു കെട്ടുകഥ കേരളത്തിൽ ഏതോ കാലം മുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. ഈയടുത്ത കാലത്ത് അധ്യാപികയായ സുഹൃത്ത് ഒരു തമാശ പങ്കുവെച്ചു. കുട്ടിക്കാലത്ത് അവർ വിചാരിച്ചിരുന്നത് പരശുരാമൻ മഴുവെറിഞ്ഞത് നവംബർ ഒന്നിനായിരുന്നു എന്നാണ്. ശാസ്ത്രയുക്തിയിൽ ജീവിക്കുന്ന അവർ ഇക്കാര്യം തമാശരൂപേണ പറയുമ്പോഴും നൂറ്റാണ്ടുകളായി കേരള സമൂഹത്തിൽ നിലനിന്നിരുന്ന ഒരു ചരിത്ര അവബോധത്തിന്റെ നിഴലാണ് ഈ ഓർമയിൽ പ്രതിഫലിക്കുന്നത്. ബ്രാഹ്മണർക്ക് അധിപത്യമുണ്ടായിരുന്ന ഒമ്പതാം നൂറ്റാണ്ടിനു ശേഷമുള്ള കാലത്തെന്നോ പ്രചരിച്ച യുക്തിരഹിതമായ കഥയാണിത്.
വാമൊഴിയായി തലമുറ കൈമാറി സാമൂഹിക ഓർമകളായി രൂപംകൊണ്ട ഈ കെട്ടുകഥയെ 16-18 നൂറ്റാണ്ടുകൾക്കിടയിൽ താളിയോലകളിൽ എഴുതി ഗ്രന്ഥങ്ങളാക്കി ബ്രാഹ്മണരും നാടുവഴികളും അതുപോലെയുള്ള സവർണ ഭരണാധികാരികളും അവരുടെ ആചാരപരവും രാഷ്ട്രീയപരവുമായ ആധിപത്യം കേരളത്തിൽ ഉറപ്പിച്ചു. ഇങ്ങനെ പ്രമാണമാക്കിയ സംസ്‌കൃത കൃതിയായ കേരള മാഹാത്മ്യം, പഴയ മലയാള കൃതികളായ ‘കേരളോൽപത്തി’, ‘കേരള നാടകം’ തുടങ്ങിയവകളിൽ പറയുന്നതനുസരിച്ച് പരശുരാമൻ മഴുവെറിഞ്ഞ് കടലിനെ മാറ്റി ‘മലയാളഭൂമി’ ഉണ്ടാക്കി അത് ബ്രാഹ്മണർക്ക് ദാനംചെയ്തു, അവരെ സേവിക്കാനായി മറ്റുള്ള ജനങ്ങളെയും നൽകി. ശാസ്ത്രബോധമോ യുക്തിയോ വിമർശനാത്മക ചിന്തയോ ഇല്ലാതിരുന്നതും മേലാളരുടെ കൽപനകളെ അനുസരിച്ചും ഭയന്നും ജീവിച്ചിരുന്ന അക്കാലത്തെ കേരള സമൂഹം ഈ കഥകളെ ചരിത്രമായി ഉൾക്കൊണ്ടു.
എന്നാൽ, കൊളോണിയൽ കാലത്ത് യൂറോപ്യൻ ചരിത്ര രചനാ പാരമ്പര്യമുൾക്കൊണ്ട് ആധുനിക ശാസ്ത്രയുക്തിയിൽനിന്നുകൊണ്ട് ചരിത്രവിശകലനം ചെയ്ത പി. ശങ്കുണ്ണി മേനോന്റ തിരുവിതാംകൂർ ചരിത്രമുൾപ്പെടെയുള്ള ആദ്യകാല കൃതികൾ മിക്കതും പരശുരാമന്റെ കേരള സൃഷ്ടിയെ അതേപടി പറഞ്ഞുപോയിട്ടുമുണ്ട്. ചില കൃതികൾ ഈ കഥകളെ പാടെ നിരാകരിച്ചിരുന്നു. 1887ൽ പ്രസിദ്ധീകരിക്കപ്പെട്ട വില്യം ലോഗന്റെ ‘മലബാർ മാന്വലി’ൽ പാരമ്പര്യ ചരിത്രം എന്നനിലക്ക് ‘കേരള മാഹാത്മ്യം’, ‘കേരളോൽപത്തി’ എന്നീ കൃതികളിൽ പരാമർശിക്കുന്ന പരശുരാമ സൃഷ്ടി കഥ വിവരിച്ചതിനുശേഷം, ഈ കഥകൾ രൂപംകൊള്ളുന്നതിന് മുമ്പുള്ള കേരളത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അതനുസരിച്ച്, ഏതാണ്ട് ബി.സി.ഇ മൂന്നാം നൂറ്റാണ്ടു മുതൽ ‘കേരം’, ‘ചേരം’, ‘ചേര’ എന്നൊക്കെ ചരിത്രരേഖകളിൽ രേഖപ്പെടുത്തപ്പെട്ടിരുന്നുവെന്ന് പ്രസ്താവിക്കുകയും കേരളത്തിന്റെ പൗരാണികത്വത്തെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. 1914ൽ പ്രസിദ്ധീകരിച്ച കെ.പി. പത്മനാഭ മേനോന്റെ കൊച്ചി രാജ്യചരിത്രത്തിലും 1924ൽ പ്രസിദ്ധീകരിച്ച ‘എ ഹിസ്റ്ററി ഓഫ് കേരള’ എന്ന പുസ്തകത്തിലും ഈ കാര്യങ്ങളുടെ ആവർത്തനം കാണാം. പിൽക്കാലത്ത് വന്ന ചരിത്രപഠനങ്ങളിലെല്ലാം ഈ കാര്യങ്ങൾ പരാമർശിച്ചിട്ടുമുണ്ട്. പ്രസ്തുതകാര്യങ്ങളും സമീപകാലത്ത് വന്നിരിക്കുന്ന തെളിവുകളും പരിശോധിച്ച് പൊതുവായനക്ക് ഉതകുന്ന തരത്തിൽ ഒന്ന് പുനരവതരിപ്പിക്കലാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ചേരപുത്രരുടെ കേരളം
കേരളത്തിലെ ആദ്യത്തെ ഭരണകൂടമെന്ന് കരുതുന്ന ആദ്യകാല ചേരന്മാരുടെ കാലത്താണ് ഒരു രാഷ്ട്രീയ ഭൂവിഭാഗമായി കേരളം നിലനിന്നിരുന്നത്. ഇക്കാലത്ത് കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നു. വടക്ക് വെങ്കടം മുതൽ (ഇന്നത്തെ തിരുപ്പതി പ്രദേശം) തെക്ക് കുമാരി അഥവാ കന്യാകുമാരി വരെ വ്യാപിച്ചുകിടന്നതും കിഴക്കും പടിഞ്ഞാറും സമുദ്രത്താൽ ചുറ്റപ്പെട്ടതുമായ തമിഴ് ഭാഷാ സാംസ്കാരിക ഭൂവിഭാഗമായിരുന്നു തമിഴകം. ഇതിനെ കുറിക്കുന്ന എഴുതപ്പെട്ട രേഖകളും സാഹിത്യകൃതികളും നാണയങ്ങളും കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും ലഭിച്ചിട്ടുണ്ട്. കേരളമെന്ന ഭൂപ്രദേശം ചേരന്മാർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരികളുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന സമ്പൽസമൃദ്ധമായ ഒരു നാടായിരുന്നെന്നും, അക്കാലത്ത് കേരളത്തിന് ഉത്തരേന്ത്യയുമായും മധ്യധരണ്യാഴി-പശ്ചിമേഷ്യ എന്നീ വിദേശ ഭൂഖണ്ഡങ്ങളുമായി കച്ചവടമുണ്ടായിരുന്നെന്നും ഈ തെളിവുകൾ വ്യക്തമാക്കുന്നുമുണ്ട്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബി.സി.ഇ 300നും സി.ഇ 300നും ഇടയിലാകും (ഇന്നേക്ക് ഏതാണ്ട് 2300-1700 വർഷങ്ങൾക്ക് മുമ്പ്) ചേരന്മാരുടെ ഭരണം സജീവമായി കേരളത്തിൽ നിലനിന്നിട്ടുണ്ടാകുക എന്ന് കരുതപ്പെടുന്നു. ബി.സി.ഇ നാലോ മൂന്നോ നൂറ്റാണ്ടുകളിലെ കാത്യായനന്റെ സംസ്‌കൃത വ്യാകരണ കൃതിയായ ‘വാർത്തിക’യിൽ കേരളത്തെക്കുറിച്ച് പരാമർശമുണ്ട്. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിലെ മൗര്യ ചക്രവർത്തി അശോകൻ ബുദ്ധമത സ്വാധീനത്താൽ ധർമപ്രചാരകനായി മാറിയിരുന്നു. അതിനായി അദ്ദേഹം പാറയിലും കൽത്തൂണുകളിലും ഇരുമ്പുതൂണുകളിലും മറ്റും എഴുതിപ്പിച്ച നിരവധി ലിഖിതങ്ങൾ കർണാടക മുതൽ വടക്കോട്ടുള്ള ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അയൽരാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇതിൽപ്പെട്ട പതിനാല് വലിയ ലിഖിതശാസനങ്ങളിൽ രണ്ടാമത്തെ വലിയ ശാസനത്തിൽ ദക്ഷിണേന്ത്യയിലെ ഭരണാധികാരികളായി ചോളന്മാർ, പാണ്ഡ്യന്മാർ, സതിയപുത്രർ എന്നിവർക്കൊപ്പം കേരളപുത്രരെ പരാമർശിച്ചിരിക്കുന്നു.
സി.ഇ ഒന്നാം ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്ക്-റോമൻ സാഹിത്യ കൃതികളായ ‘പെരിപ്ലസ് ഓഫ് എറിത്രീയൻ സീ’ (അജ്ഞാതനായ എഴുത്തുകാരന്റെ കൃതി), ടോളമിയുടെ ‘ജോഗ്രഫി’, പ്ലിനിയുടെ ‘നാച്ചുറൽ ഹിസ്റ്ററി’ തുടങ്ങിയവ കേരളപുത്രരെ ‘ചേരബോത്രർ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നൗറ, തിണ്ടിസ്, മുസിരിസ്, നിൽക്കിണ്ട എന്നീ തുറമുഖ നഗരങ്ങൾ ചേരബോത്രരുടെ പ്രദേശത്തായിരുന്നുവെന്ന് ഈ കൃതികളിൽ പരാമർശിക്കുന്നു. ഇതിൽ തൊണ്ടി അഥവാ തിണ്ടിസ്സ്, മുസിരിസ് എന്നിവ ചേരബോത്രരുടെ പൂർണ അധികാരമുണ്ടായിരുന്ന തുറമുഖനഗരങ്ങൾ ആയിരുന്നെന്നും സൂചനകളുണ്ട്. വയനാട്ടിലെ എടക്കൽ ഗുഹയിൽ തമിഴ് ബ്രാഹ്മി ലിപിയിൽ എഴുതിയ എഴുത്തുകളും കേരളത്തിൽ സി.ഇ രണ്ട്-അഞ്ച് നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന ചേരന്മാരുൾ​െപ്പടെയുള്ള ഭരണാധികാരികളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.
‘കടുമ്മിപുത്ത ചേര’ അഥവാ കടുമ്മിയുടെ പുത്രനായ ചേരൻ എന്ന എടക്കലിലെ സി.ഇ രണ്ട്-മൂന്ന് നൂറ്റാണ്ടുകൾക്കിടയിൽ എഴുതപ്പെട്ട തമിഴ് ബ്രാഹ്മി ലിഖിതം ചേരന്മാർ ‘പുത്ര’ എന്ന പ്രയോഗം ഭരണാധികാരിയെയും അവർ ഭരിക്കുന്ന പ്രദേശത്തിന്റെ അധിപൻ എന്ന നിലക്കും ഉപയോഗിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. ചേര ഭരണാധികാരികളെ പ്രകീർത്തിച്ച് പത്ത് കവികൾ പാടിയ നൂറുപാട്ടുകളുടെ സമാഹാരമായ ‘പതിറ്റുപ്പത്ത്’ എന്ന പഴന്തമിഴ് സംഘ സാഹിത്യ കൃതിയിൽ മലനാടും ഇടനാടും തീരപ്രദേശവും ചേർന്ന ഭൂപ്രദേശത്തിന്റെ അധിപനായി ചേരന്മാരെ പ്രകീർത്തിക്കുന്നുണ്ട്. ഈ സമാഹാരത്തിലെ ആദ്യത്തെയും അവസാനത്തെയും പത്തുവീതം പാട്ടുകൾ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
അവശേഷിക്കുന്ന എൺപതു പാട്ടുകൾ പരിശോധിച്ചാൽ കാർഷിക ഉൽപാദനവും വിഭവസമാഹരണവും അവയുടെ കടൽ വഴിയും കര വഴിയും നടന്നിരുന്ന കൈമാറ്റ കച്ചവട ബന്ധങ്ങളെയും ഏകോപിപ്പിച്ച് ഭരണാധികാരികളാണ് ചേരന്മാർ എന്ന് ബോധ്യപ്പെടും. ഇത്തരത്തിൽ ചേരപുത്രരായി അഥവാ കേരളപുത്രരായി കേരളം ഭരിച്ചിരുന്ന ഉതിയൻ, ഇരുമ്പൊറൈ എന്നീ രണ്ട് കുടുംബങ്ങളിൽ പെടുന്ന രാജാക്കന്മാരെക്കുറിച്ചാണ് ‘പതിറ്റുപ്പത്തി’ൽ പരാമർശിച്ചിരിക്കുന്നത്.
മറ്റു പഴന്തമിഴ് സംഘ സാഹിത്യകൃതികളായ ‘ഐങ്കുറുനൂറ്’, ‘പുറനാനൂറ്’, ‘അകനാനൂറ്’ എന്നീ കൃതികളിലും ചേരന്മാരെക്കുറിച്ചുള്ള പാട്ടുകൾ ഉണ്ട്. ഇതിൽ ഇരുമ്പൊറൈ വംശത്തിൽപെട്ട രാജാക്കന്മാരെക്കുറിച്ച് തമിഴ്‌നാട്ടിൽ പുകലൂരിൽനിന്ന് സി.ഇ രണ്ടാം നൂറ്റാണ്ടിലെ തമിഴ് ബ്രാഹ്മി ലിഖിതം കണ്ടെടുത്തിട്ടുണ്ട്. ഐരാവതം മഹാദേവൻ എന്ന ലിഖിത പണ്ഡിതൻ ഈ ലിഖിതത്തിൽ പരാമർശിക്കുന്ന മൂന്നു തലമുറയിൽപെട്ട ഇരുമ്പൊറൈ വംശത്തിലെ ചേര ഭരണാധികാരികളെ (‘കോ ആതൻ ചെല്ലിരുമ്പൊറൈ മകൻ പെരുങ്കടുങ്കോൻ മകൻ ഇളങ്കടുങ്കോൻ...’) സംഘ സാഹിത്യകൃതികളുമായി ചേർത്തുവെച്ച് പരിശോധിച്ചിട്ടുണ്ട്.
പ്രാചീന കേരളത്തിലെ ഭരണാധികാരികളായ ചേരന്മാരുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായിരുന്നു കേരളത്തിന്റെ പശ്ചിമ തീരത്ത് നിലനിന്നിരുന്ന മുസിരിസ്, തൊണ്ടി എന്നീ തുറമുഖ നഗരങ്ങളും, കിഴക്ക് ഭാഗത്തെ വഞ്ചിപട്ടണം അഥവാ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള കരൂർ എന്ന ഉൾനാടൻ പട്ടണവും. പെരിയാറിന്റെ തീരത്തെ പട്ടണം പ്രദേശത്ത് നടത്തിയ പുരാവസ്തു ഉത്ഖനന തെളിവുകൾ മുസിരിസ് എന്ന തുറമുഖ നഗരത്തിന്റെ നിരവധി പുരാവസ്തു തെളിവുകൾ നൽകുന്നുണ്ട്.
‘അകനാനൂറ്’ എന്ന തമിഴ് സംഘസാഹിത്യ കൃതിയിൽ പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്തിരുന്ന ചേരരുടെ സമ്പൽസമൃദ്ധമായ മുചിരി അഥവാ മുസിരിസ് പട്ടണത്തേക്ക് പൊന്നുമായി വന്ന് കുരുമുളകുമായി തിരിച്ചുപോകുന്ന യവനർ എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക്-റോമൻ കച്ചവടക്കാരെ പരാമർശിക്കുന്നുണ്ട്. പട്ടണത്തുനിന്ന് അധികം ദൂരത്തല്ലാതെ വള്ളുവള്ളിയിൽ കണ്ടെത്തിയ റോമൻ സ്വർണ നാണയങ്ങൾ ‘അകനാനൂറി’ലെ പാട്ടിലെ വിവരങ്ങളെ ശരിവെക്കുന്നുണ്ട്. മാത്രമല്ല, പട്ടണത്ത് കണ്ടെത്തിയ റോമൻ വീഞ്ഞുപാത്രമായ ആംഫോറയുടെ പൊട്ടിയ കഷണങ്ങളും, റോമൻ ദേവത ഫോർച്യൂണയുടെ രൂപം കൊത്തിയ മോതിരക്കല്ലുകളും റോമൻ ജനത കേരളത്തിൽ വന്നതിന്റെ പുരാവസ്തു തെളിവുകളാണ്.
വള്ളുവള്ളിയെ കൂടാതെ, കണ്ണൂർ ജില്ലയിലെ കോട്ടയം പൊയിൽ, തൃശൂർ ജില്ലയിലെ ഇയ്യാൽ, ഇടുക്കിയിലെ നെടുങ്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽനിന്നും, തമിഴ്‌നാട്ടിൽ കരൂരിൽനിന്നും റോമൻ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആന, അമ്പ്-വില്ല് തുടങ്ങിയ ചേരന്മാരുടെ രാഷ്ട്രീയ ചിഹ്നങ്ങൾ കൊത്തിയ സി.ഇ ഒന്ന്-രണ്ട് നൂറ്റാണ്ടുകളിലെ ചെമ്പ്-വെള്ളി നാണയങ്ങൾ കേരളത്തിൽ പട്ടണം, തമിഴ്‌നാട്ടിലെ കരൂർ എന്നിവിടങ്ങളിൽനിന്ന് ലഭിച്ചിട്ടുണ്ട്. കരൂരിൽ കണ്ടെത്തിയ നാണയങ്ങളിൽ കുട്ടുവൻ, മാകോതൈ, കൊല്ലിപ്പൊറൈ എന്നിങ്ങനെയുള്ള പേരുകൾ കൊത്തിയിട്ടുണ്ട്. സി.ഇ രണ്ട്-മൂന്ന് നൂറ്റാണ്ടുകളിലെ ചേര രാജാക്കന്മാരുടെ പേരുകളാണെന്ന് ചരിത്രകാരർ കണ്ടെത്തിയിട്ടുമുണ്ട്. ഇതെല്ലാം കാണിക്കുന്നത് ബി.സി.ഇ നാലാം നൂറ്റാണ്ടിൽതന്നെ കേരളം ഒരു രാഷ്ട്രീയ ഭൂ പ്രദേശമായി നിലനിന്നിരുന്നു എന്നാണ്. എന്നാൽ, ഇതിനും എത്രയോ മുമ്പ് തന്നെ കേരളത്തിൽ ജനവാസമുണ്ടായിരുന്നു. അക്കാര്യംകൂടി പരിശോധിക്കുമ്പോഴാണ് ഒരുപക്ഷേ ചേരരുടെ ഭരണം ബി.സി.ഇ മൂന്നാം നൂറ്റാണ്ടിനു മുമ്പും ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യത കാണുന്നത്.
കേരളം ചേരപുത്രർക്കു മുമ്പ്
ഇന്നേക്ക് ഏതാണ്ട് എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് പ്രാചീന ശിലായുഗ കാലം തൊട്ട് ഇവിടെ ജനവാസമുണ്ടായിരുന്നെന്നും ചരിത്രകാരർ തെളിവുകൾ കണ്ടെത്തി സമർഥിച്ചു. ഇന്നേവരെ കേരളത്തിൽനിന്ന് കണ്ടെത്തിയ പ്രാചീന ശിലായുഗത്തിലെ കൽ മഴുകൾ ഇതിന്റെ തെളിവുകളാണ്. മധ്യശിലായുഗം തൊട്ട് മനുഷ്യർ താമസിച്ചിരുന്ന നിരവധി ചിത്രങ്ങൾ കോറിയിട്ടതും വരച്ചതുമായ പാറഗുഹകൾ വയനാട് ജില്ലയിലെ എടക്കൽ, തൊവരി, ഇടുക്കി ജില്ലയിലെ മറയൂർ, കൊല്ലം ജില്ലയിലെ തെന്മല, തിരുവനന്തപുരം ജില്ലയിലെ ആങ്കോട് തുടങ്ങിയ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
തെന്മലയിലെ ഗുഹയിൽ ഡോ.പി. രാജേന്ദ്രൻ കണ്ടെത്തിയ ചെറിയ വെള്ളാരങ്കല്ല് ആയുധങ്ങൾക്കൊപ്പം ലഭിച്ച കരിക്കട്ടകളിൽ കാർബൺ ഡേറ്റിങ് പോലുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തിയപ്പോൾ അവ ഏകദേശം ബി.സി.ഇ 3000ൽ ഉള്ളവയാണെന്ന് തെളിഞ്ഞു. അതായത്, ഇന്നേക്ക് 5000 വർഷങ്ങൾക്ക് മുമ്പേ തെന്മലയിലെ ഗുഹകളിൽ ആളുകൾ താമസിച്ചിരുന്നു. കൃഷിയും കന്നുകാലി വളർത്തലും മറ്റും നടത്തി സ്ഥിരതാമസമുറപ്പിച്ച ജനത ഇവിടെയുണ്ടായിരുന്നുവെന്ന് പുരാവസ്തു പണ്ഡിതർ കേരളത്തിൽനിന്ന് കണ്ടെത്തിയ നവീന ശിലായുഗത്തിലെ (ഏകദേശം 3000-1000 ബി.സി.ഇ കാലഘട്ടം) കൽമഴുകളും മൺപാത്രങ്ങളും തെളിയിക്കുന്നു.
തുടർന്ന് ഇരുമ്പുയുഗ-ചരിത്രാരംഭ കാലങ്ങളിൽ (ബി.സി.ഇ 1000 മുതൽ സി.ഇ 500 വരെയുള്ള കാലം) കേരള സമൂഹം വലിയ തോതിൽ വളർന്നു. കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന നന്നങ്ങാടി, കുടക്കല്ല്, തൊപ്പിക്കല്ല്, ചെങ്കല്ല് വെട്ടറകൾ, കരിങ്കല്ലറകൾ, കല്ല് വളയങ്ങൾ തുടങ്ങി മഹാശിലാ സ്മാരകങ്ങൾ എന്നറിയപ്പെടുന്ന പുരാവസ്തുക്കൾ ഏതാണ്ട് 1000 ബി.സി.ഇ മുതൽ കേരളത്തിൽ രൂപംകൊണ്ട കാർഷിക സമൂഹത്തിന്റെ തെളിവുകളാണ്. കൊല്ലം ജില്ലയിലെ മങ്ങാട് പുരാവസ്തു പണ്ഡിതൻ ടി. സത്യമൂർത്തി കണ്ടെത്തിയ നന്നങ്ങാടികളിൽനിന്ന് ലഭിച്ച പുരാവസ്തുക്കൾ കാർബൺ ഡേറ്റിങ്ങിന് വിധേയമാക്കിയപ്പോൾ അവയുടെ കാലം ബി.സി.ഇ 1000നും ബി.സി.ഇ 800നും ഇടയിലാണെന്ന് തെളിഞ്ഞു.
ഈ നന്നങ്ങാടികളിൽനിന്ന് ഇരുമ്പുകൊണ്ടുള്ള കാർഷിക ഉപകരണങ്ങളും മൺപാത്രങ്ങളും വർണക്കള്ള മുത്തുകളും എല്ലിൻ കഷണങ്ങളും ലഭിച്ചിരുന്നു. കേരളത്തിൽ ഏതാണ്ട് എല്ലാ ജില്ലകളിൽനിന്നും ഇത്തരം മഹാശിലാ സ്മാരകങ്ങൾ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും ലഭിക്കുന്നുമുണ്ട്. ഇരുമ്പയിര് സംസ്കരിച്ച് ഇരുമ്പായുധങ്ങൾ നിർമിച്ചവരും അവയുപയോഗിച്ച് വേട്ടയാടിയവരും, കാട് വെട്ടിക്കരിച്ച് മലകളിലും പറമ്പുകളിലും കൃഷിചെയ്തവരും കലപ്പ ഉപയോഗിച്ച് നിലമുഴുത് വയലുകളിൽ കൃഷിചെയ്തവരും ജലാശയങ്ങളിൽനിന്ന് മീൻ പിടിച്ചവരും ചക്രങ്ങൾ ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമിച്ചവരും വർണക്കൽ മുത്തുകൾ നിർമിച്ചവരും വിവിധ ഉൽപന്നങ്ങൾ കൈമാറ്റ-കച്ചവടങ്ങൾ നടത്തിയവരും ഉപ്പ് നിർമിച്ച് കൈമാറ്റം നടത്തിയവരും മറ്റും 1000 ബി.സി.ഇ മുതൽ കേരളത്തിൽ ജീവിച്ചിരുന്നുവെന്ന് മഹാശിലാ സ്മാരക പുരാവസ്തുക്കൾ സൂചിപ്പിക്കുന്നുണ്ട്. പെരിയാറിന്റെ തീരത്തെ പട്ടണത്ത് (എറണാകുളം ജില്ല) നടത്തിയ പുരാവസ്തു ഉത്ഖനനത്തിൽ ലഭിച്ച കരിക്കഷണങ്ങൾ ‘ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി റേഡിയോ കാർബൺ ഡേറ്റിങ്’ നടത്തിയപ്പോൾ ബി.സി.ഇ 1000ൽ അവിടെ ജനവാസം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി.
കേരളം ചേരപുത്രർക്കു ശേഷം
ബി.സി.ഇ അഞ്ചാം നൂറ്റാണ്ടുവരെയൊക്കെ ചേരപുത്രർ എന്നറിയപ്പെട്ടിരുന്ന ചേരന്മാർ കേരളത്തിൽ ഭരണത്തിൽ ഉണ്ടാകാനുള്ള സാധ്യത ചരിത്രകാരൻ തള്ളിക്കളയുന്നില്ല. എന്നാൽ, പിന്നീട് സി.ഇ 800 വരെയുള്ള കാലത്തെ കേരളത്തെക്കുറിച്ച് ചരിത്ര തെളിവുകൾ ഇന്നേവരെ ലഭിച്ചിട്ടുമില്ല. തുടർന്ന് സി.ഇ 800 മുതൽ 1124 വരെ കേരളത്തിൽ ഭരണം നടത്തിയിരുന്ന രണ്ടാം കുലശേഖരന്മാർ എന്നും ചേര പെരുമാക്കന്മാർ എന്നും മറ്റും പരാമർശിക്കപ്പെട്ട ഭരണാധികാരികളുടെ രാഷ്ട്രീയ ഭൂവിഭാഗമായി പന്ത്രണ്ടാം നൂറ്റാണ്ടുവരെ കേരളം തുടരുന്നതിന്റെ തെളിവുകളുണ്ട്. ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള, എം.ജി.എസ്. നാരായണൻ തുടങ്ങിയ ചരിത്രകാരരുടെ പഠനങ്ങളിൽ കേരളത്തിൽ ആദ്യത്തെ രാഷ്ട്രീയ ഏകീകരണം നടന്നത് ഒമ്പത് മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ മഹോദയപുരം (കൊടുങ്ങല്ലൂർ) കേന്ദ്രമാക്കി ഭരണം നടത്തിയ രണ്ടാം ചേരന്മാരുടെ കാലത്താണ്. ചേര പെരുമാക്കന്മാരുടെ രാജ്യം പതിനാല് നാടുകളിലായി വിഭജിച്ചിരുന്നു.
തെക്ക് വേണാട് മുതൽ വടക്ക് കോലത്തുനാട് വരെയുള്ള നാടുകൾ പെരുമാക്കന്മാരുടെ അധീശത്വം അംഗീകരിച്ചിരുന്നു. ഓരോ നാടും നാട്ടുടയവർ അഥവാ നാടുവാഴികൾ എന്ന ഭരണാധികാരികളുടെ കീഴിലായിരുന്നു. ഈ കാലത്തെ ലിഖിതങ്ങളും സാഹിത്യകൃതികളും കേരളം എന്ന ഭരണപ്രദേശത്തെ പല സന്ദർഭങ്ങളിലും പരാമർശിക്കുന്നുണ്ട്. ‘സുഭദ്ര ധനഞ്ജയ’, ‘തപതി സംവരണ’എന്നീ സംസ്കൃത നാടകങ്ങൾ കുലശേഖര വർമനെ (സ്ഥാണു രവി കുലശേഖരൻ) മഹോദയപുര മന്നനായ കേരളവംശത്തിലെ രാജാവായി പ്രകീർത്തിക്കുന്നു. കേരളാധിനാഥനായും സ്ഥാണുരവിയെ പ്രകീർത്തിക്കുന്നുണ്ട്. സി.ഇ 844നും 883നും ഇടയിൽ കേരളം ഭരിച്ചിരുന്ന ചേര പെരുമാൾ രാജാവായിരുന്നു സ്ഥാണുരവി കുല ശേഖരൻ. സി.ഇ പത്താം നൂറ്റാണ്ടിലെ തൃക്കാക്കര ക്ഷേത്രലിഖിതത്തിൽ ‘കേരള കേസരി’ പെരുമാളാണ് ദാനം നൽകിയതായി പറയുന്നത്.
പതിനൊന്നാം നൂറ്റാണ്ടിലെ സംസ്‌കൃത ചരിതകാവ്യമായ ‘മൂഷികവംശ’ത്തിൽ രണ്ടാം ചേരന്മാരുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശത്തെ ‘കേരള രാജ്യം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ ഏഴിമല കേന്ദ്രീകരിച്ച് ഭരണത്തിലുണ്ടായിരുന്ന ശ്രീകണ്ഠൻ എന്ന മൂഷിക ഭരണാധികാരിക്കായാണ് അതുലൻ എന്ന കൊട്ടാര കവി മൂഷികവംശ കാവ്യം രചിക്കുന്നത്. ചോളന്മാർ കേരള രാജ്യത്തെ ആക്രമിച്ച കാലത്ത് വല്ലഭൻ എന്ന മൂഷിക രാജാവിനെ കേരള രാജാവിനെ സഹായിക്കാനായി ചുമതലപ്പെടുത്തുന്ന കാവ്യസന്ദർഭത്തിലാണ് ‘കേരള രാജ്യം’ എന്ന പരാമർശം വരുന്നത്. മധ്യകാല മണിപ്രവാള കൃതികളായ ‘അനന്തപുരവർണന’ത്തിലും മഹോദപുരത്തിലെ രാജാവിനെ കേരളത്തിന്റെ സംരക്ഷകനായി പരാമർശിക്കുന്നു. സി.ഇ 1124ൽ ചേരഭരണം അധഃപതിച്ചതിനുശേഷവും വേണാട്ടിലെ നാടുവാഴികളിൽ ചിലർ ‘കേരളം’ അഭിഷേകനാമമായി രാജാധികാര സൂചകമായി ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, കോത കേരള വർമ (1122-1124 സി.ഇ), രാമകേരളവർമ (1205-1125 സി.ഇ), രവികേരളവർമ (1225-1251 സി.ഇ). വേണാട് ഭരണാധികാരിക്ക് വേണാടിന്റെ പ്രദേശത്ത് മാത്രമേ നിയന്ത്രണമുണ്ടായിരുന്നുള്ളൂവെങ്കിലും കേരളത്തിന്റെ മുഴുവൻ പരമാധികാരി എന്ന പദവി ‘കേരള’ എന്ന അഭിഷേക നാമം ചാർത്തുന്നതോടെ വേണാട് രാജാക്കന്മാർക്ക് കൈവരുന്നു.
സി.ഇ 1124നു ശേഷം രണ്ടാം ചേരന്മാരുടെ ഭരണം കേരളത്തിൽ അവസാനിച്ചു എന്നാണ് നിലവിലെ ചരിത്ര ധാരണകൾ. ഇക്കാര്യത്തിൽ എം.ജി.എസ്. നാരായണൻ മുന്നോട്ടുവെച്ച വാദങ്ങളെ ഇന്നേവരെ ചരിത്രകാരർ ആരുംതന്നെ നിരാകരിച്ചിട്ടുമില്ല. രണ്ടാം ചേരപെരുമാക്കന്മാരുടെ പതനത്തിനുശേഷം കേരളം രാഷ്ട്രീയമായി പല നാടുകളായി വിഘടിക്കപ്പെട്ടു. നാടുവാഴി സ്വരൂപങ്ങൾ, ദേശവാഴികൾ, വാഴുന്നോർ എന്നിങ്ങനെ വലുതും ചെറുതുമായ നാട്ടുരാജ്യങ്ങളായാണ് കേരളം ഇക്കാലത്ത് നിലനിന്നിരുന്നത്. കോലത്തുനാട്, നെടിയിരുപ്പ്, വള്ളുവനാട്, പെരുമ്പടപ്പ്, വേണാട് തുടങ്ങിയവ വലിയ നാടുവാഴി സ്വരൂപങ്ങളായി നിലകൊണ്ടു. സി.ഇ പതിനഞ്ച്-പതിനേഴ് നൂറ്റാണ്ടുകൾക്കിടയിൽ ചിട്ടപ്പെടുത്തപ്പെട്ട ‘കേരളോൽപത്തി’ എന്ന കൃതിയിൽ തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗോകർണം വരെയുള്ള പ്രദേശത്തെ ‘മലയാള ഭൂമിയായി’ പരാമർശിക്കുന്നു.
ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ചപോലെ, പുരാണകഥകളിലെ പരശുരാമൻ തന്റെ ക്ഷത്രിയ നിഗ്രഹ പ്രായശ്ചിത്തമായി കടലിനെ മാറ്റി മലയാളഭൂമി ഉണ്ടാക്കി 32 ബ്രാഹ്മണർക്ക് ദാനമായി നൽകിയ കഥകളാണ് ഈ കൃതിയിൽ പറയുന്നത്. 32 ബ്രാഹ്മണ ഗ്രാമങ്ങൾ കേരളത്തിന്റെ നദീതടങ്ങളിൽ വളർന്നുവരുന്നതും അവർ പിന്നീട് പെരുമാൾ എന്ന ഭരണാധികാരികളെ കേരളത്തിന്റെ ഭരണത്തിനായി അവരോധിക്കുന്നതു, അവസാനത്തെ പെരുമാൾ രാജാവ് രാജ്യം നാടുവാഴികൾക്കായി പകുത്തു നൽകുന്നതുമായ കഥകളാണ് ഈ കൃതി പറയുന്നത്.
‘കേരളോൽപത്തി’ ബ്രാഹ്മണർ രചിച്ച കൃതിയാകാമെന്നാണ് ചരിത്രകാരർ അഭിപ്രായപ്പെടുന്നത്. ദാനം കിട്ടിയതെന്ന് അവകാശപ്പെടുന്ന ഭൂമിയുടെ മേലും രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ മേലും ആചാരപരമായ അധീശത്വം നിലനിർത്താനാകും ബ്രാഹ്മണർ ഇങ്ങനെയൊരു കൃതിക്ക് പ്രചാരം നൽകിയതെന്ന് ചരിത്രകാരർ നിരീക്ഷിക്കുന്നു. അതേസമയം നാടുവാഴികൾ തങ്ങളുടെ അധികാരം നാടുകൾക്ക് മേൽ ഉറപ്പിക്കുന്നതിനും ബ്രാഹ്മണരുടെ ആശീർവാദത്തോടെയുള്ള രാഷ്ട്രീയ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതിനും കേരളോൽപത്തി ചരിതം ഉപയോഗപ്പെടുത്തി.
പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷമുള്ള വൈദേശിക യാത്രാവിവരണങ്ങൾ പരിശോധിക്കുമ്പോൾ മംഗലാപുരം അല്ലെങ്കിൽ മഞ്ചേശ്വരം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തെ മലബാർ, മലിബാർ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. മാർക്കോപോളോ, അബുൽഫിദ, ഇബ്നു ബത്തൂത്ത തുടങ്ങിയവരുടെ യാത്രാവിവരണങ്ങൾ ഉദാഹരണങ്ങളാണ്. കേരളം എന്ന രാഷ്ട്രീയ ഭൂമികയെക്കുറിച്ച് പറയുന്നില്ല. പകരം മലകളുടെ താഴ്‌വാരത്തുള്ള തീരദേശ പ്രദേശത്തെ കുറിക്കുന്ന പേർഷ്യൻ വാക്കായ ‘മലബാർ’ എന്നാണ് പരാമർശിക്കുന്നത്. കേരളം എന്ന പേര് ഒരു രാഷ്ട്രീയ ഭൂപ്രദേശത്തെയും, മലബാർ എന്നത് ഭൂമിശാസ്ത്ര പ്രത്യേകതയെയുമാണ് സൂചിപ്പിക്കുന്നതെന്ന് ചുരുക്കം. മലബാർ നിരവധിയായ രാജ്യങ്ങളായാണ് നിലനിന്നിരുന്നതെന്ന മധ്യകാല യാത്രാവിവരണങ്ങൾ പരാമർശിക്കുന്നു.
പതിനാറാം നൂറ്റാണ്ടിനപ്പുറമുള്ള കൊളോണിയൽ കാലത്ത് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്ന് പ്രധാന രാഷ്ട്രീയ ഭൂവിഭാഗങ്ങളായാണ് കേരളം നിലനിന്നിരുന്നത്. തിരുവിതാംകൂറും കൊച്ചിയും രാജഭരണത്തിൻ കീഴിലുള്ള നാട്ടുരാജ്യങ്ങളായിരുന്നു. 1799 വരെ ബോംബെ പ്രസിഡൻസിയുടെയും 1800 മുതൽ മദ്രാസ് പ്രസിഡൻസിയുടെയും കീഴിൽ നിലനിന്നിരുന്ന ബ്രിട്ടീഷ് കൊളോണിയൽ ജില്ലയായിരുന്നു മലബാർ. അതുകൊണ്ടുതന്നെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നയിച്ച സ്വാതന്ത്ര്യസമരം പ്രധാനമായും അരങ്ങേറിയത് മലബാറിൽ ആയിരുന്നു. കൊച്ചിയിലും തിരുവിതാംകൂറിലും നാട്ടുരാജ്യങ്ങളിലെ ഭരണ പ്രാതിനിധ്യങ്ങൾക്കായി നടത്തിയ സമരങ്ങളായിരുന്നു ഏറെയും.
കേരളത്തിൽനിന്ന് കണ്ടെത്തിയ മധ്യകാല ചേര കാലത്തെ ലിഖിതം
മലയാളികളുടെ കേരളം പിറക്കുന്നു
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ്, കേരളം എന്ന മലയാളം സംസാരിക്കുന്ന ഏകീകൃതമായ ഒരു ഭൂവിഭാഗം എന്ന ആശയം ഉടലെടുക്കുന്നത്. ചേരന്മാരുടെ രാഷ്ട്രീയ ഭൂപ്രദേശം എന്നനിലയിലാണ് കേരളം ജനാധിപത്യപൂർവ സമൂഹത്തിൽ നിലനിന്നിരുന്നത്. എന്നാൽ, മലയാള ഭാഷാടിസ്ഥാനത്തിൽ ജനാധിപത്യ സംവിധാനത്തിലുള്ള രാഷ്ട്രീയ ഭൂവിഭാഗം എന്നനിലക്ക് കേരളം രൂപപ്പെടുന്നത് 1956 നവംബർ ഒന്നിനാണ്. 1921ൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങളിൽനിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (KPCC) രൂപവത്കരിച്ചതോടെയാണ് ഐക്യകേരളം എന്ന ആശയം രൂപപ്പെടുന്നത്. എറണാകുളത്ത് ചേർന്ന 1928ലെ നാട്ടുരാജ്യ പ്രജാസമ്മേളനം അംഗീകരിച്ച ഒരു പ്രമേയമാണ് ഐക്യകേരളം എന്ന ആശയം മുന്നോട്ടുവെക്കുന്നത്.
തുടർന്ന് 1928ൽ തന്നെ പയ്യന്നൂരിൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം രൂപവത്കരിക്കുന്നതിന് പരിഗണിക്കുന്നതിനായുള്ള ഒരു പ്രമേയവും പാസാക്കുന്നു. 1946ൽ കൊച്ചിയിലെ കേരളവർമ രാജാവ് കൊച്ചി നിയമസഭക്ക് അയച്ച കത്തിൽ കൊച്ചിയും തിരുവിതാംകൂറും മലബാറും ചേർത്ത് വൈകാതെ ഒരു സംസ്ഥാനം രൂപവത്കരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. 1947ൽ തൃശൂരിൽവെച്ച് കേളപ്പജിയുടെ അധ്യക്ഷതയിൽ ചേർന്ന ഐക്യകേരള കൺവെൻഷൻ ഈ ആവശ്യത്തിന് കൂടുതൽ വേഗത പകർന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാലത്ത് നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി, 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് ‘തിരു-കൊച്ചി’ എന്ന ഒറ്റ സംസ്ഥാനം രൂപവത്കരിച്ചു.
തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖനായും കൊച്ചി മഹാരാജാവ് എല്ലാ അവകാശങ്ങളും ജനനന്മക്കായി വിട്ടുകൊടുത്തും നിലകൊണ്ടു. തുടർന്ന് 1955 വരെ തിരു-കൊച്ചി സംസ്ഥാനത്ത് ജനകീയ നിയമസഭാ നിലനിന്നിരുന്നു. ഇക്കാലയളവിൽ ടി.കെ. നാരായണപ്പിള്ള, സി. കേശവൻ, എ.ജെ. ജോൺ, പട്ടം എ. താണുപ്പിള്ള, പനമ്പിള്ളി ഗോവിന്ദ മേനോൻ തുടങ്ങിയവരുടെ മന്ത്രിസഭകൾ രൂപവത്കരിക്കപ്പെട്ടിരുന്നു. പനമ്പിള്ളിയുടെ മന്ത്രിസഭ ഇല്ലാതായതോടെ തിരു-കൊച്ചി സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ആരംഭിച്ചു. ഈ സമയത്താണ് ജസ്റ്റിസ് ഫസൽ അലി, കെ.എം. പണിക്കർ, എച്ച്.എൻ. കുൻസ്രു എന്നിവർ അംഗങ്ങളായുള്ള കേന്ദ്രസർക്കാറിന്റെ ‘സംസ്ഥാന പുനഃസംഘടനാ കമീഷൻ’ അതിന്റെ റിപ്പോർട്ട് 1955 സെപ്റ്റംബർ 30ന് സമർപ്പിക്കുന്നത്.
ആന്ധ്രപ്രദേശിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിനായി പോറ്റി ശ്രീരാമലു നടത്തിയ സമരത്തെയും 1952 ഡിസംബർ 15ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെയും തുടർന്ന് ആയിരുന്നു കേന്ദ്ര സർക്കാർ ജസ്റ്റിസ് ഫസൽ അലി തലവനായി ‘സംസ്ഥാന പുനഃസംഘടനാ കമീഷനെ’ നിയമിച്ചത്. ഈ കമീഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കാൻ തീരുമാനമായത്. ഇതനുസരിച്ച് തിരു-കൊച്ചി സംസ്ഥാനത്തോടൊപ്പം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറും കാസർകോട് താലൂക്കും (തെക്കൻ കാനറ ജില്ലയുടെ ഭാഗം) കൂട്ടിച്ചേർക്കപ്പെട്ടു. അതേസമയം, തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ല മദ്രാസിനോട് (തമിഴ്നാട്) ചേർക്കപ്പെടുകയും ചെയ്തു. അങ്ങനെ, 1956 നവംബർ ഒന്നിന് ഇന്നത്തെ കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്തു. അതോടെ, കേരളം ജനാധിപത്യ ഭരണക്രമത്തിലേക്ക് പൂർണമായും മാറ്റപ്പെട്ടു. തിരു-കൊച്ചി സംസ്ഥാനത്ത് ഉണ്ടായിരുന്ന രാജപ്രമുഖൻ എന്ന പദവി ഇല്ലാതായി, പകരം ഇന്ത്യൻ ഭരണഘടനാ പദവിയിലുള്ള ഗവർണർ സംസ്ഥാന തലവനായി വരുകയും ചെയ്തു.
1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വരുമ്പോൾ, തിരു-കൊച്ചിയിലെ അവസാന രാജപ്രമുഖനായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ സ്ഥാനം ഒഴിയുകയും പിന്നീട് ബി. രാമകൃഷ്ണ റാവു കേരളത്തിന്റെ ആദ്യത്തെ ഗവർണറായി ചുമതലയേൽക്കുകയും ചെയ്തു. അതിനുശേഷം 1957 മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് കേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ ജനാധിപത്യ സർക്കാർ അധികാരത്തിൽ വരുന്നതും. ചുരുക്കത്തിൽ, രാജാധികാരത്തിന്റെ സകല ചിഹ്നങ്ങളും പൂർണമായും അവസാനിച്ച് ഇന്ത്യൻ ഭരണഘടനക്ക് വിധേയമായ പൂർണ ജനാധിപത്യ ഭരണ സംവിധാനത്തിലുള്ള മലയാളികളുടെ രാഷ്ട്രീയ ഭൂമികയായി കേരളം അംഗീകരിക്കപ്പെട്ടതിന്റെ ഓർമ പുതുക്കുന്ന ദിനമാണ് നവംബർ ഒന്ന്.
ചുരുക്കത്തിൽ കേരളം പിറന്നത് നവംബർ ഒന്നിനല്ല. ചേരപുത്രരുടെ നാടായി അത് നേരത്തേ പിറന്നതാണ്. അത് പരശുരാമ സൃഷ്ടിയുമല്ല, ബ്രാഹ്മണർക്ക് ദാനമായി കിട്ടിയതുമല്ല. പ്രാചീന ശിലായുഗം മുതൽ കേരളത്തിൽ ജനവാസമുണ്ടായിരുന്നു. ഏതാണ്ട് സി.ഇ നാലാം നൂറ്റാണ്ട് ആകുമ്പോഴേക്കും വലിയ സമ്പത്തുള്ളതും, ജനപ്പെരുപ്പമുള്ളതും, ചേരന്മാരുടെ അധികാരത്തിന് കീഴിലുള്ളതും, ഗ്രീക്ക്-റോമൻ കച്ചവടക്കാരുടെ പോക്കുവരവുകൾ ഉണ്ടായിരുന്നതുമായ ഒരു പ്രദേശമായി അഥവാ കേരളപുത്രരുടെ അല്ലെങ്കിൽ ചേരപുത്രരുടെ നാടായി കേരളം മാറിയിരുന്നു.
അതിന്റെ തുടർച്ച രണ്ടാം ചേരന്മാരുടെ കീഴിൽ ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടുവരെ ഉണ്ടായിരുന്നു. തുടർന്നും കേരളം എന്ന പേര് ഭരണാധികാരികളുടെ പേരിനൊപ്പം ചേർത്ത് വിളിക്കുന്ന പതിവ് കേരളത്തിലെ പലനാട്ടുരാജ്യങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. കൊളോണിയൽ കാലത്ത് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് രാഷ്ട്രീയ ഭൂവിഭാഗങ്ങളായാണ് കേരളം നിലനിന്നത്. 1947ൽ കൊളോണിയൽ ഭരണം ഇല്ലാതായെങ്കിലും, 1955 വരെ രാജാധികാരത്തിന്റെയും കൊളോണിയൽ ഭരണസംവിധാനങ്ങളുടെയും നിഴലിൽതന്നെയായിരുന്നു കേരളത്തിൽ ഭരണം നടന്നിരുന്നത്. 1956 നവംബർ ഒന്നിനാണ് ജനാധിപത്യത്തെ പൂർണമായും ഉൾക്കൊള്ളുന്ന ഒരു മലയാള ഭാഷാ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടുന്നത്. അങ്ങനെയൊരു കേരളമാണ് നവംബർ ഒന്നിന് മലയാളികളുടെ നാടായി പിറവിയെടുത്തത്.
ജെൻസികളും ജെൻ ആൽഫകളും ശ്രേണീബദ്ധമായി വ്യവസ്ഥാപിതമായതിനെയെല്ലാം ചോദ്യം ചെയ്യുകയാണ് ഇന്ന്. അപ്പോൾ വ്യവസ്ഥാപിത പാർട്ടികൾ എന്താണ് ചെയ്യുന്നത്? 70 വർഷങ്ങൾക്കിപ്പുറം അധികാരത്തിന്റെ ഓരംപറ്റിനിൽക്കുന്ന വ്യവസ്ഥാപിത സംഘടനകൾ നൈതികശൂന്യതയാണോ അവശേഷിപ്പിക്കുന്നത്? –വിശകലനം
നേഹ ബോറ ഒരു ഇന്ത്യൻ പ്രതീക്ഷയാണ്. പുതിയ തലമുറയെ പ്രതിനിധാനം ചെയ്യുന്ന നേഹ ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ പ്രത്യാശഭരിതമാക്കുന്നു. നേഹ ഉത്തരാഖണ്ഡ് സ്വദേശിയാണ്. വളർന്നത് ഉത്തരേന്ത്യയിലെ വിവിധസ്ഥലങ്ങളിൽ. അംബേദ്‌കർ, ജെ.എൻ.യു തുടങ്ങിയ ഡൽഹിയിലെ സർവകലാശാലകളിലായിരുന്നു ഉന്നതവിദ്യാഭ്യാസം. കേരളത്തിലെ യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ മറ്റൊരു നേഹ ബോറയെ നിങ്ങൾ കണ്ടിട്ടുണ്ടോ സമീപകാലങ്ങളിൽ? നിർഭയത്വം, വ്യക്തമായ രാഷ്ട്രീയ ധാരണ, ആശയവിനിമയമികവ്, സംവാദാത്മകത, കാലം ആവശ്യപ്പെടുന്ന വിവേകം –ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെയുള്ള ആചഞ്ചലമായ നിലപാടുകളും പ്രായോഗിക സമീപനങ്ങളുമുള്ള ആരെയെങ്കിലും?
എഴുപതാണ്ടു പൂർത്തീകരിക്കുന്ന കേരളത്തിന്‍റെ സമകാലിക വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും പറ്റി ആലോചിക്കുമ്പോൾ സ്വാഭാവികമായും കടന്നുവരുന്നതാണ് ഈയൊരു ചോദ്യം. കേരളത്തിലെ യുവജനപ്രസ്ഥാനങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച ശ്രദ്ധേയരായ നേതാക്കളെ മലയാളികൾക്ക് തിരിച്ചറിയാൻ കഴിയും. എങ്കിൽ തന്നെയും കഴിഞ്ഞ ഒന്നു രണ്ടു ദശകത്തിൽ ഇങ്ങനെ വേർതിരിച്ചുപറയാൻ എത്ര നേതാക്കളെ മലയാളികൾക്ക് തിരിച്ചറിയാൻ പറ്റും. എൺപതുകൾക്കുശേഷമാണ് എന്നുതോന്നുന്നു പെട്ടിപിടിത്തം വലതുപക്ഷ വിദ്യാർഥി-യുവജന രാഷ്ട്രീയത്തെ ഗ്രസിച്ചത്. രണ്ടായിരമാണ്ടോടെ ഇടതു പാർട്ടികളിലുണ്ടായ വിഭാഗീയതകളുടെ വളക്കൂറാണ് യുവനേതാക്കൾക്ക് പൊക്കവും ശിഖരങ്ങളും നൽകിയത്. ആശയപരമായ രാഷ്ട്രീയത്തേക്കാൾ നേതാവിനു മുഖസ്തുതി പാടാനും രാഷ്ട്രീയ ബോധ്യമുള്ള ശബ്‍ദമുയർത്താതിരിക്കാനും മാത്രം പരിശീലനം നേടിയവരായി അവർ മാറി. കരിയറിസം ആദർശത്തേക്കാളും പ്രധാനമായി. നേതാവിനോടുള്ള പ്രതിജ്ഞാബദ്ധതയായി പ്രസ്ഥാനത്തോടും രാഷ്ട്രീയത്തോടുമുള്ളതിനേക്കാൾ മുഖ്യം. രാഷ്ട്രീയ പിതാവിനെ കണ്ടെത്തിയിട്ടുണ്ടാകാമെങ്കിലും ആശയാദർശശൂന്യരായി.
1956ൽ പുതുതായി രൂപമെടുത്ത ഐക്യകേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിൽ മുൻപന്തിയിലുണ്ടായിരുന്ന പലരും അമ്പതു കഴിഞ്ഞിട്ടേറെ വർഷമായിരുന്നിട്ടില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ജനകീയവത്കരിച്ച തോപ്പിൽ ഭാസിയുടെ വയസ്സ് 32 മാത്രം. കേരളത്തിന്റെ രാഷ്ട്രീയ പരിവർത്തനങ്ങളുടെ ഘട്ടത്തിൽ സമരസന്നിഭമായ ആ കാലങ്ങളിൽ സ്വാതന്ത്ര്യദാഹത്തോടെ ഉച്ചനീചത്വങ്ങൾക്കെതിരെ ബ്രിട്ടീഷ്-തിരുവിതാംകൂർ പൊലീസിനോടും പട്ടാളത്തോടും പോരാടി പുതിയൊരു ലോകത്തിനായി ജീവിതത്തെ തീച്ചൂളയാക്കിയവരാണ് ’56ലെ വിദ്യാർഥികളും യുവതയും. സ്വാതന്ത്ര്യാനന്തരം സംസ്ഥാന രൂപവത്കരണം നടക്കുമെന്നും കേരളത്തിൽ ആദ്യത്തെ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും സെൽഭരണമാരംഭിക്കാമെന്നും അധികാരത്തിന്റെ തണലിൽ സുരക്ഷിതമായൊരു ജീവിതം കെട്ടിപ്പടുക്കാമെന്നും പ്രതീക്ഷിച്ച് രാഷ്ട്രീയപ്രക്ഷോഭങ്ങളിലേക്ക് എടുത്തുചാടിയവരല്ല.
രക്തസാക്ഷിത്വം ഏതു നിമിഷവും അവർ പ്രതീക്ഷിച്ചിരിക്കണം. അവരെ മഥിച്ചിരുന്നത് സമത്വത്തിന്റെ പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. 70 വർഷങ്ങൾക്കിപ്പുറം വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ തണലിൽ വിദ്യാർഥി-യുവജന രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരെ മഥിക്കുന്ന ഏതെങ്കിലും രാഷ്ട്രീയാദർശമുണ്ടോ? സമൂഹത്തിന്റെ മധ്യവർഗവത്കരണത്തിന്‍റെ ഭാഗമായി രാഷ്ട്രീയവും ഒരു കരിയർ സാധ്യത എന്ന നിലക്കായിരിക്കണം രാഷ്ട്രീയത്തിലേക്ക് പലരും കടന്നുവന്നിട്ടുണ്ടാവുക; കടന്നുവരുന്നതും. അവരെ സംബന്ധിച്ചടത്തോളം രാഷ്ട്രീയത്തിലെ അതിജീവനവും ഉയർച്ചയും നേതൃത്വത്തെ പ്രീണിപ്പിച്ച് അവർ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി അധികാര സ്ഥാനങ്ങൾ നേടുക എന്നതും മാത്രമായിരിക്കും ലക്ഷ്യം.
ജെൻസികളും ജെൻ ആൽഫകളും ശ്രേണീബദ്ധമായി വ്യവസ്ഥാപിതമായതിനെയെല്ലാം ചോദ്യം ചെയ്യുകയാണ് ഇന്ന്. യുവതലമുറ എല്ലാകാലത്തും അങ്ങനെതന്നെയായിരുന്നെന്ന് ഉദാഹരണ സഹിതം വാദിക്കാം. ഇന്ത്യയുടെ എഴുപതുകളിൽ ജയപ്രകാശ് നാരായണിനൊപ്പം പുതുതലമുറ രാഷ്ട്രീയ പ്രവർത്തകർ (ഒട്ടുമിക്കവരും വിദ്യാർഥികളാണ്) ഇന്ദിര ഗാന്ധിയുടെ അധികാരവാഴ്‌വിനെതിരെ ‘സമ്പൂർണ ക്രാന്തി’ സമരവുമായി വന്നത് പുതിയൊരു ഇന്ത്യയെ പടുത്തുയർത്താമെന്ന പ്രതീക്ഷയിലാണ്. കോൺഗ്രസിലും നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് യുവതുർക്കികളാണ് സോഷ്യലിസത്തിന്റെ പാതയിലേക്ക് കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ യത്നിച്ചത്. കമ്യൂണിസ്റ്റ് പാർട്ടികൾക്കകത്തും യുവാക്കൾ ഉൾപ്പാർട്ടി സമരങ്ങൾ തുടങ്ങിയിരുന്നു. റാഡിക്കൽ ഇടതുപക്ഷ പ്രസ്ഥാനം അടിസ്ഥാനപരമായി യുവജനപ്രസ്ഥാനമാണ്. വിദ്യാർഥികളും യുവാക്കളുമാണ് തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും പ്രവർത്തനത്തിലും സജീവമായത്.
സ്വാതന്ത്ര്യം നൽകിയ പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞിരുന്നു തൊള്ളായിരത്തി അറുപതുകൾ പിന്നീടുമ്പോൾ. ദേശീയ ബൂർഷ്വാസി ദല്ലാൾ സ്വഭാവം പ്രകടമാക്കി തുടങ്ങിയിരുന്നു അന്ന്. ദാരിദ്ര്യവും തൊഴിലില്ലായ്‌മയും രൂക്ഷം. അമേരിക്കൻ പി.എൽ 480 ഗോതമ്പ് പുത്തൻകൊളോണിയലിസത്തിന്റെ രാഷ്ട്രീയ യാഥാർഥ്യമായി അനുഭവപ്പെടാൻ ആരംഭിച്ചിരുന്നു. വ്യവസ്ഥാപിതമായ അധികാരത്തിനെതിരെയാണ് യുവാക്കൾ റാഡിക്കൽ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. വ്യവസ്ഥാപിതമായി അധികാരത്തിന്റെ പങ്കുപറ്റിയവരുടെ കഥകളും പുത്തൻ അധികാരവർഗത്തിനെതിരെ വിപ്ലവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചവരുടെ ധീരസ്മരണകളും അക്കാലം പ്രതിപാദിപ്പിക്കുന്ന ജീവചരിത്രങ്ങളിൽനിന്നും ആത്മകഥകളിൽനിന്നും വായിക്കാം.
എഴുപതുകളുടെ റാഡിക്കൽ ഇടതുപക്ഷ രാഷ്ട്രീയം അധികകാലം നീണ്ടുനിന്നില്ല കേരളത്തിൽ. അത് പെട്ടെന്നുതന്നെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാവുകയോ അല്ലെങ്കിൽ ചിതറിപ്പോവുകയോ ചെയ്തു. എങ്കിൽതന്നെയും കേരളത്തിലെ റാഡിക്കൽ ഇടതുപക്ഷത്തിന്റെ ഭാഗമായി പ്രവർത്തിച്ചവർ സൃഷ്‌ടിച്ച രാഷ്ട്രീയ ആധുനികതയുടെ ഭാവുകത്വം മറ്റേതൊരു മണ്ഡലത്തേക്കാളും സാംസ്കാരിക മണ്ഡലത്തിലാണ് ദീർഘമായ സ്വാധീനം സൃഷ്ടിച്ചത്. നവോത്ഥാനംപോലെ മലയാളികൾക്ക് പുതിയ ആശയലോകങ്ങൾ തുറന്നുതന്നത് ആ കാലത്തിലെ യുവതലമുറയാണ്.
ഇന്നും സാംസ്കാരിക മണ്ഡലത്തിൽ നടുനായകത്വം വഹിക്കുന്നതും ഈ തലമുറയിൽപ്പെട്ടവർ തന്നെ. നടുനായകത്വമെന്നത് ഒരു ഗ്രാംഷിയൻ സംജ്ഞയാണെങ്കിൽ സാംസ്കാരിക മണ്ഡലത്തിലെ അവരുടെ സ്വാധീനത്തെ സാംസ്കാരിക മൂലധനമെന്ന ബോർദിയുവിന്റെ പരികൽപനക്ക് ആധാരമായാണ് മനസ്സിലാക്കേണ്ടതെന്ന പക്ഷവുമുണ്ട്. സാംസ്കാരിക അധികാരം കൈപ്പിടിയിലൊതുക്കി സ്വജനപക്ഷപാതവും വംശനാന്തര മേൽകോയ്മയും സ്ഥാപിക്കാനുള്ള അദൃശ്യശ്രമങ്ങളെ കാണാതിരിക്കേണ്ടതില്ല. അധികാര വ്യവസ്ഥകളുടെ ഭാഗമാവുകയും ‘നിലനിൽപിസം’ നിലപാടാവുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലും എഴുപതുകളിലും എൺപതുകളിലും കടന്നുവന്നവരാണ് അധികാരസ്ഥാനങ്ങളിലുള്ളത്. അവർ അധികാരം വിട്ടൊഴിയാതെ സ്ഥാനങ്ങളിൽ പിടിമുറുക്കിയിരിക്കുന്നു. അറുപതുകളുടെ അവസാനം ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ളവർ സംഘടനയിൽ നിന്നും പുറത്തുവന്നു വിപ്ലവപ്രവർത്തനത്തിൽ അണിചേർന്നതിന്റെ ചരിത്രം കേരളത്തിലെ ഇടതുവിദ്യാർഥി പ്രസ്ഥാനങ്ങൾക്കുണ്ട്.
സമരത്തിനിടെ സംസാരിക്കുന്ന കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജിത് ദീപ്‌കെ. നേഹ ബോറ സമീപം
സമകാലിക ജെൻസി രാഷ്ട്രീയത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കേരളത്തിന്റെയും ഇന്ത്യയുടെയും കഴിഞ്ഞുപോയ കാലത്തിലൂടെ പോകേണ്ടതുണ്ടോ എന്നൊരു ചോദ്യവുമുണ്ട്. കാലത്തിന്റെയും വ്യവസ്ഥിതിയുടെയും വ്യത്യാസം മാത്രമല്ല, ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന അനുഭവങ്ങളും ഏറെ ഭിന്നമാണ്. യുവാക്കൾ ചരിത്രത്തിന്റെ ചാലകശക്തിയായ ചരിത്ര മുഹൂർത്തങ്ങളെ ഓർത്തുവെന്നു മാത്രം. സമകാലികമായ സംവേദനാത്മക മുതലാളിത്തവും (communicative capitalism) ആശയവിനിമയ അധീശത്വവ്യവസ്ഥകളും പുതിയ സംവേദനസാധ്യതക്കൊപ്പം സങ്കീർണമായ മൂലധനസാമ്രാജ്യത്വമായാണ് സ്ഥാപിതമായത്. ഇതിലേക്ക് ആഗിരണം ചെയ്യപ്പെട്ട ലോകവ്യവസ്ഥക്കകത്തു നിന്നാണ് പുതിയ തലമുറ പ്രസ്തുത വ്യവസ്ഥക്കെതിരെ തന്നെ ചെറുത്തുനിൽപുകൾ ഉയർത്തുന്നത്. ഇത് പഴയകാലത്തിൽനിന്നും തികച്ചും ഭിന്നമായ സാഹചര്യമാണ്. ഇന്നത്തെ തലമുറകൾക്ക് സംഘാടനത്തിന് പുതിയ ഉപാധികളുണ്ട്. അതേസമയം, ഒരുകാലത്തുമില്ലാത്തവിധമുള്ള സർവൈലൻസ് മർദന വ്യവസ്ഥയും പ്രയോഗത്തിലുണ്ട്.
അനുഭവൈകാവാദപരമായ (empirical) തലത്തിൽനിന്നാണ് പുതുതലമുറയുടെ സമരപരിപാടികളും തന്ത്രങ്ങളും ആവിഷ്‌കരിക്കപ്പെടുന്നത്. എഴുപതുകളിലെ റാഡിക്കൽ ഇടതുപക്ഷ രാഷ്ട്രീയമാകട്ടെ അല്ലെങ്കിൽ ജെ.പിയുടെ നേതൃത്വത്തിലെ സോഷ്യലിസ്റ്റ് യുവാക്കളുടെ ‘സമ്പൂർണ ക്രാന്തി’ പ്രക്ഷോഭമാകട്ടെ വിധ്വംസക സ്വഭാവം പ്രകടിപ്പിച്ചിരുന്നു. ഉട്ടോപ്യകളെ വിഭാവനം ചെയ്തിരുന്നു. ഭാവിയുടെ രാഷ്ട്രീയമാണ് അത് മുന്നോട്ടുവെച്ചത്. ഭരണഘടന കൈയിലേന്തിയ ഒരു സമരമായിരുന്നില്ല അന്നത്തെ യുവതലമുറ നടത്തിയിരുന്നത്. സി.പി.ഐ.എം -എൽ ലിബറേഷൻ അഖിലേന്ത്യ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എഴുപത്-എൺപതുകളിലെ എം.എൽ പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വ്യക്തിയാണ്. വിനോദ് മിശ്രയുടെ ലിബറേഷൻ പാർലമെന്ററി പാത സ്വീകരിച്ചെങ്കിലും വിപ്ലവരാഷ്ട്രീയത്തിലാണ് അതിന്റെ വേരുകൾ.
ദീപാങ്കർ ഭട്ടാചാര്യ തന്റെ തുടക്കകാലത്തിൽ ഭരണഘടന സംരക്ഷണം ഒരു പ്രധാന രാഷ്ട്രീയമായി ഉന്നയിച്ചിട്ടുണ്ടാകാൻ വഴിയില്ല. ലിബറൽ ജനാധിപത്യത്തിന് അടിത്തറയേകുന്ന ഭരണഘടനയുടെ സംരക്ഷണമാണ് ഇന്ത്യയുടെ എം.എൽ പ്രസ്ഥാനത്തിന്റെ വിദ്യാർഥി ബഹുജനസംഘടനയായ എ.ഐ. എസ്.എയുടെ ദേശീയ പ്രസിഡന്റായ നേഹ ബോറ പ്രധാനമായും ഉന്നയിക്കുന്നത്. ഭരണഘടന ധാർമികതയെപ്പറ്റിയും ഭരണഘടനയധിഷ്ഠിത പൗരാവകാശങ്ങളെപ്പറ്റിയും ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനെപ്പറ്റിയുമാണ് പുതുതലമുറ വാചാലമാകുന്നത്. പുതുതലമുറയിൽപ്പെട്ടവരുടെ വ്യക്തിവത്കൃതമായ ഒരു മേന്മയല്ല അടിവരയിടുന്നത്.
വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കഴിഞ്ഞ ദശകങ്ങളിലും കേരളത്തിൽ ഇപ്പോഴും കടന്നുവരുന്നവർ പ്രകടമാക്കുന്ന കേവലമായ പിൻഗാമി രാഷ്ട്രീയമല്ല നേഹ ബോറ പ്രതിനിധാനം ചെയ്യുന്ന തലമുറയുടേത്. പരമോന്നത നേതാക്കൾ അവസാനവാക്കാകുന്ന രാഷ്ട്രീയ പാർട്ടികളിൽ ഈ പ്രവണതയാകും, പിൻഗാമി രാഷ്ട്രീയമാകും ശക്തം. അങ്ങനെ കടന്നുവരുന്ന യുവരാഷ്ട്രീയ നേതൃത്വത്തിന് സവിശേഷമായ രാഷ്ട്രീയ വിദ്യാഭ്യാസം തന്നെ വേണമെന്നില്ല. മുതിർന്ന നേതൃത്വം ഉരുവിടുന്നത് ആവർത്തിക്കുകയോ അത്യാവശ്യം വേണ്ട സംഘർഷാവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്താൽ സ്ഥാനക്കയറ്റവും രാഷ്ട്രീയ കരിയറും ഉറപ്പുവരുത്താം. രാഷ്ട്രീയ വിവേകമോ ധാർമികതയോ പൊതുപ്രവർത്തനത്തിൽ മുഖ്യമാകുന്നില്ല. കേരളത്തിലെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിൽ ഈയൊരു പ്രവണത കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ രൂപപ്പെട്ടതാണ്.
നിർണായകമായ സന്ദർഭങ്ങളിൽ നേതൃത്വത്തെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും ചോരത്തിളപ്പിനെ പ്രകടമാക്കുന്ന രാഷ്ട്രീയമാണ് യുവതലമുറകൾ എന്നും ആവിഷ്‌കരിച്ചിട്ടുള്ളത്. എൺപതുകളും തൊണ്ണൂറുകളുടെ പകുതിവരെയും ഇടതു വിദ്യാർഥി സംഘടന രാഷ്ട്രീയം ഈ നിലയിൽ വേറിട്ടിരുന്നു. പാർലമെന്ററി താൽപര്യങ്ങൾ ഗ്രസിച്ചിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ. ബൂർഷ്വാ പാർട്ടികളുടെ ബഹുജനസംഘടനകൾ പെട്ടിപിടിത്തത്തെ ശോഭനമായ ഭാവിക്കുള്ള കരുതലായി മനസ്സിലാക്കി പ്രവർത്തിച്ചിരുന്നു. എന്നാൽ, സമീപകാലങ്ങളിൽ ഈ പ്രവണത നേരെ തിരിയുന്നതായും കാണാം. വ്യക്തിവത്കൃത ഘടകങ്ങളല്ല അധികാര രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട ഗുണഭോക്തൃ മോഹങ്ങളും രാഷ്ട്രീയ ദിശാബോധത്തെ ബഹുതലങ്ങളിൽ ബാധിച്ചുകഴിഞ്ഞതിനാലാണ് വിദ്യാർഥി രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിനു പകരമായി ഗതാനുഗതികത്വം പൊതുപ്രവർത്തനത്തെ പൂർണമായും കീഴടക്കിയത്.
കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തന നിരതരായ കേരളത്തിലെ ജെൻസി തലമുറ രാഷ്ട്രീയത്തെയും പൊതുപ്രവർത്തനത്തെയും എങ്ങനെ കാണുന്നുവെന്ന് അനുഭവൈകപരമായി മനസ്സിലാക്കാനുള്ള പ്രകടമായ ആവിഷ്കാരങ്ങൾ കേരളത്തിൽ ദുർലഭമാണ്. വിദ്യാഭ്യാസത്തിലും തൊഴിൽമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവർ പ്രകടമായി രാഷ്ട്രീയത്തെക്കുറിച്ചോ പൊതുജീവിതത്തെക്കുറിച്ചോ അഭിപ്രായം രേഖപ്പെടുത്തുന്നവരുമല്ല. കേരള സമൂഹത്തിന്റെ സൂക്ഷ്മതലങ്ങളിൽ വലിയൊരു പരിവർത്തനത്തിനു ആക്കംകൂട്ടിയിട്ടുണ്ട് മലയാളി ജെൻസി തലമുറയെന്ന് നിസ്സംശയം പറയാം.
പഴകിയ സാമൂഹിക ബന്ധങ്ങളെയും അതിന്‍റെ പ്രത്യുൽപാദന സംസ്കാരത്തെയും അവർ പ്രകടമായ, കലാപമില്ലാതെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ആചാരബദ്ധമായ വിശ്വാസങ്ങളെ അവർ യാതൊരു സന്ദേഹവുമില്ലാതെ ചോദ്യംചെയ്യുക മാത്രമല്ല, മാറ്റുന്നുമുണ്ട്. വരേണ്യ-സവർണ നേതൃത്വങ്ങൾ ഇതിൽ ആഴത്തിൽ അസ്വസ്ഥരുമാണ്. ജാതിമേധാവിത്വവും മതപൗരോഹിത്യങ്ങളും ഈ മാറ്റത്തെ അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല ചെറുക്കാനും ശ്രമിക്കുന്നുണ്ട്. ജാതി കൊലകൾ കേരളത്തിൽ ആവർത്തിക്കപ്പെടുന്നത് പുതുതലമുറയിലൂടെ സൂക്ഷ്മമായി പ്രവർത്തിക്കുന്ന മാറ്റത്തെ പ്രതിരോധിക്കാനാണ്. കക്ഷിരാഷ്ട്രീയം ഈ മാറ്റങ്ങളെ ഉൾക്കൊണ്ടിട്ടില്ല. വംശീയവെറികൾക്കെതിരെ, മതവർഗീയതക്കെതിരെ, മതപരമായ തീട്ടൂരങ്ങൾക്കെതിരെ ശക്തമായ സമീപനം പലപ്പോഴും കക്ഷിരാഷ്ട്രീയ ബാധ്യതകളുടെ കാരണത്താൽ വിദ്യാർഥി-യുവജന രാഷ്ട്രീയത്തിൽനിന്ന് ഉയർന്നുവരുന്നില്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്.
കക്ഷിരാഷ്ട്രീയത്തിന്റെ വ്യവസ്ഥാപിത ഘടനക്കു പുറത്തുനിന്നാണ് മാറ്റങ്ങൾക്ക് പ്രചോദനം ലഭിക്കുന്നത്. കേരളം വിട്ട് വിദേശങ്ങളിലേക്ക് കുടിയേറുന്ന തലമുറ കക്ഷിരാഷ്ട്രീയവും യാഥാസ്ഥിതികമായ സാമൂഹികശക്തികളുടെ മേധാവിത്വവും കാരണം മനംമടുത്താണ് കേരളം വിടുന്നത് എന്ന വാദത്തിൽ കഴമ്പുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ ആചാരബദ്ധവും സ്തുതിപാഠക ശൈലികളെ തിരസ്കരിക്കുന്ന പുതുതലമുറ രാഷ്ട്രീയത്തിലേക്കും പൊതുപ്രവർത്തനത്തിലേക്കും കടന്നുവരുന്നില്ല. കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്രശ്നമാണിത്. സാമൂഹിക വിവേകമുള്ള ശ്രേണിവത്കൃത പൊതുജീവിത ഘടനയെ എതിർക്കുന്ന ഒരു പുതുതലമുറ രാഷ്ട്രീയത്തിൽനിന്നും അകന്നുനിൽക്കുമ്പോൾ കുടുംബ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലോ അധികാരസേവയുടെയോ ഭാഗമായി പൊതുരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന മറ്റൊരു വിഭാഗം കേരള സമൂഹത്തെ മരവിപ്പിൽ നിർത്തുകയാണോ എന്ന പ്രശ്നവും അവശേഷിക്കുന്നുണ്ട്.
കേരളത്തിലെ പൊതുമണ്ഡല വ്യവഹാരങ്ങളെ മാത്രമാണ് മുഖ്യധാരമാധ്യമങ്ങൾ പ്രതിബിംബിക്കുന്നത്. എന്നാൽ, സർവമേഖലകളെയും ഗ്രസിച്ചിട്ടുള്ള സ്വജനപക്ഷപാതത്തിനും ആചാരഅനുക്രമങ്ങൾക്കുമെതിരെ രൂപപ്പെട്ടിരിക്കുന്ന പുതുതലമുറ വ്യവസ്ഥാപിത സാമൂഹികഘടനക്ക് ബദലായി ഒരു പ്രതിജനതയായി (counterpublics) പ്രവർത്തിക്കുന്നു. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ അധികാരതാൽപര്യങ്ങൾക്കുവേണ്ടി അവരുടെ നിർദേശങ്ങൾ ഏറ്റുവാങ്ങി നടത്തുന്ന സമരപരിപാടികളിൽ ഈ പ്രതിജനത സന്നിഹിതമായിരിക്കില്ല. സിവിൽ സമൂഹം ഏറ്റെടുക്കുന്ന സാമൂഹിക നീതിയുടെയും പരിസ്ഥിതി പ്രശ്നങ്ങളെ മുൻനിർത്തിയുള്ള പൊതുപ്രവർത്തനത്തിൽ അവർ സാന്നിധ്യമാകുന്നു.
അവർ സ്വതന്ത്രമായി അംബേദ്കറെ വായിക്കുന്നു, ഗാന്ധിയെ മനസ്സിലാക്കാൻ ശ്രമിക്കുന്നു, നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തലിൽനിന്നും നെഹ്‌റു വിഭാവനം ചെയ്യുന്ന ബഹുസ്വരതയിലൂന്നിയുള്ള രാഷ്ട്രമാതൃകയെ തിരിച്ചറിയുന്നു. അവർ ആഗോളമായി ചെറുത്തുനിൽപ് പ്രസ്ഥാനങ്ങളോട് ഐക്യപ്പെടുന്നു. നവസാമ്രാജ്യത്വത്തിന്റെ വംശവെറി രാഷ്ട്രീയത്തെ അവർ സൗഹൃദകൂട്ടായ്‌മകളിലൂടെ ചെറുക്കുന്നു. അവർ സ്വന്തം ജീവിതത്തിന്റെ മൗലികതയെ കണ്ടെത്തുന്നു. അൽഗോരിതം നിർണയിക്കുന്ന പ്ലാറ്റ്ഫോം ജീവിതത്തെ വിമർശനാത്മകമായി സമീപിക്കുന്നു. വ്യവസ്ഥാപിതമായ ഘടനയുടെ സ്വരൂപമാർജിക്കാത്തതുകൊണ്ടാണ് മുഖ്യധാര സമൂഹം ഈ പ്രതിജന സംസ്കാരത്തെയും അവരുടെ അഭിലാഷങ്ങളെയും തിരിച്ചറിയാതെ പോകുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെത്തുടർന്ന് സി.ജെ.പി ജന്തർ മന്തറിൽ നടത്തിയ ആഹ്ലാദ പ്രകടനം
നവലിബറൽ മുതലാളിത്തത്തിന്റെ ആസൂത്രണത്തിൽ മാധ്യമ പിന്തുണയോടെ ഉപഭോക്തൃ മുതലാളിത്തത്തിന്റെ ആവശ്യങ്ങൾക്കായി അനുശീലിക്കപ്പെടുകയും അരാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യ​െപ്പട്ടുവെന്ന ആരോപണം നേരിടുന്ന ഒരു തലമുറയാണ് ഇന്ന് ഇന്ത്യയിലും ഫ്രാൻസിലും ചിലിയിലും സ്പെയിനിലും സമരരംഗത്തുള്ളത്. തിരശ്ചീനമായ ഒരു പ്രക്ഷോഭകൂട്ടായ്‌മയാണ്‌ പുതുപ്രക്ഷോഭങ്ങളുടെ പ്രത്യേകതതന്നെ. അതിലേക്കാണ് വിദ്യാർഥികളും യുവാക്കളും അണിചേരുന്നത്. പൗരനെ ഒരു ഉപഭോക്താവ് മാത്രമായി പരിഗണിക്കുന്ന വ്യക്തിവാദം (individualism) ഒരു പ്രബലമായ ആശയധാരയായി മാറിയ, തൊഴിലില്ലായ്മയും നഗരങ്ങളിലെ പാർപ്പിടപ്രശ്നങ്ങളും ഉപജീവന പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന ഒരു പുതിയ തലമുറയാണ് തെരുവിൽ ഒത്തുചേർന്നു വ്യവസ്ഥാപിതമായ അധികാരത്തെ പ്രക്ഷോഭത്തിലൂടെ അപനിർമിക്കുന്നത്. ആ തലമുറയുടെ പ്രതിനിധി കൂടിയാണ് നേഹ ബോറ.
പരമ്പരാഗത കമ്യൂണിസ്റ്റ് പാർട്ടിയുടെ ബഹുജനസംഘടനയുടെ പ്രതിനിധിയായിരിക്കെ തന്നെ നേഹ ബോറ നൂതനമായൊരു രാഷ്ട്രീയ ഭാവുകത്വത്തെയാണ് അവരുടെ പ്രതികരണങ്ങളിൽ വിനിമയം ചെയ്യുന്നത്. സമാധാന ബോണ്ട് ഒപ്പിട്ടു സമരം അവസാനിപ്പിക്കാൻ നിർദേശിച്ച ഹൈകോടതി വിധിയെ ചോദ്യംചെയ്തുകൊണ്ടുള്ള അവരുടെ വാർത്താസമ്മേളനത്തിൽ ജനാധിപത്യത്തിലെ വിമത രാഷ്ട്രീയത്തിന്റെ പ്രാധാന്യം കൃത്യവും വ്യക്തവുമായി അവതരിപ്പിക്കുക വഴി അവർ പ്രതിനിധാനം ചെയ്യുന്ന യുവാക്കളുടെ രാഷ്ട്രീയ ഇച്ഛയെയാണ് ആവിഷ്കരിക്കുന്നത്. എം.എൽ ലിബറേഷൻ ഇതുവരെ അധികാരത്തിലേറിയിട്ടില്ല. സജീവമായ പോരാട്ടത്തിൽ പങ്കെടുക്കുന്ന പാർട്ടിയായതുകൊണ്ടുതന്നെ പാർട്ടി ബ്യൂറോക്രസിയും നേതൃത്വപരമായ അധീശത്വവും പരിമിതമായിരിക്കും. വിദ്യാർഥി സംഘടനകൾക്ക് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആജ്ഞയനുസരിച്ചു പ്രവർത്തിക്കേണ്ട സ്ഥിതിവിശേഷമുണ്ടാകില്ല. തീർച്ചയായും ആരെയും അനുകരിക്കേണ്ടതായ ബാധ്യതയുമില്ല.
കേരളത്തിലെ ഇടതുപക്ഷ വിദ്യാർഥി യുവജന പ്രസ്ഥാനത്തിന്റെ നേതാക്കൾ ഒരുകാലത്തെങ്കിലും വായനയും ധൈഷണികാന്വേഷണവും മറ്റെന്തിനേക്കാളും പ്രാധാന്യത്തോടെ കണ്ടിരുന്നവരാണ്. ഓരോ പ്രശ്നത്തെ സമീപിക്കുന്നതിലും രാഷ്ട്രീയം വിശദീകരിക്കുന്നതിലും വായനയുടെ തെളിച്ചമുണ്ടായിരുന്നു. പുതിയ തലമുറയിലും ഈ സ്വതന്ത്രമായ അന്വേഷണ വാഞ്ഛ കാണാം. അതേസമയം, സമകാലിക ഇടതുവിദ്യാർഥി പ്രസ്ഥാന നേതൃത്വത്തിൽ ഈയൊരു ധൈഷണിക വ്യതിരിക്തത പൂർണമായും അഭാവപ്പെട്ടിരിക്കുന്നു. ഹിംസാത്മകമായ പ്രതികരണവും ശാരീരിക മുറകളുമാണ് രാഷ്ട്രീയ ആവിഷ്കാരമെന്നു എങ്ങനെയോ തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു തെറ്റായ മാതൃകയാണ് അനുകരിക്കാൻ ശ്രമിക്കുന്നത്. കേരളത്തിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനത്തിന്റെ ചരിത്രമോ നേതൃത്വസ്വഭാവമോ അങ്ങനെയായിരുന്നില്ല. ഈയൊരു സമീപകാല വ്യതിയാനത്തെ (aberration) അപവാദമായിപ്പോലും(exception) പരിഗണിക്കാനാവുകയില്ല.
സംഘടനകൾ വളർച്ചക്കുള്ള ഉപകരണങ്ങളാവുകയും സൗഹൃദങ്ങൾ സങ്കോചിക്കുകയും വിദ്യാർഥി യുവജന ആക്ടിവിസം അധികാരപ്രാപ്തിക്കുള്ള അനൈതികപ്രവർത്തനമാവുകയും ചെയ്തതോടെ അധികാര പാർട്ടികളുടെ തണലിൽ വളർന്ന യുവജനപ്രസ്ഥാനങ്ങളുടെ ധൈഷണികത മുരടിപ്പിച്ചിരിക്കുന്നു. സമകാലിക കേരളത്തിലെ ഓരോ പാർട്ടികളിലെയും ഏറ്റവും മുതിർന്ന നേതാക്കൾ, അവരുടെ പ്രായം അറുപതിനും മുകളിലായവർ, ആവേശത്തോടെ അനുസ്മരിക്കുന്നത് അവരുടെ വിദ്യാർഥി സംഘടനപ്രവർത്തനത്തിന്റെ കാലയളവാണ്. അധികാരത്തിനു പുറത്തായിരുന്നു അന്നത്തെ സംഘടനപ്രവർത്തനം. വ്യക്തികൾ തമ്മിൽ തമ്മിൽ തന്നെ അഗാധസൗഹൃദങ്ങൾക്ക് അത് കാരണമായി.
എഴുപതു വർഷങ്ങൾക്കിപ്പുറം അധികാരത്തിന്റെ ഓരംപറ്റി നിൽക്കുന്ന വ്യവസ്ഥാപിത സംഘടനകൾ നൈതികശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. വേറിട്ട ശബ്ദമുള്ള മൗലികമായ കാഴ്ചപ്പാടുള്ള സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തനനിരതരാകാനും ധൈര്യവും കെൽപുമുള്ള ഒരു നേതൃത്വത്തിന്റെ അഭാവം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തെ പിന്നോട്ടടുപ്പിക്കുന്നു. നേഹ ബോറ വ്യവസ്ഥാപിതമായ അധികാരഘടന രൂപപ്പെടുത്തിയ വ്യക്തിയല്ല. അവരെപ്പോലെ മൗലികമായ രാഷ്ട്രീയം ആവിഷ്‌കരിക്കുന്ന വിദ്യാർഥി-യുവജന വ്യക്തിത്വങ്ങൾ കേരളത്തിലില്ല എന്നല്ല. തീർച്ചയായും അങ്ങനെയൊരു തലമുറ കേരളത്തിലുമുണ്ട്. അവർ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ ഭാഗമല്ലാത്തതിനാൽ മുഖ്യധാരയിൽ അവർക്ക് ദൃശ്യാത്മകത കുറവാണെന്നുമാത്രം. അവരുടെ പ്രവൃത്തിമണ്ഡലം പൗരസമൂഹകേന്ദ്രിതമായ പ്രവർത്തനങ്ങളിലാണ്. അവർ വ്യവസ്ഥാപിതമായ രാഷ്ട്രീയത്തിനതീതമായി പരസ്പരാദരവിന്റെയും സഹിഷ്ണുതയുടെയും സാമൂഹിക നീതിയുടെയും പുതിയൊരു അനുഭവമണ്ഡലം സാധ്യമാക്കുന്നുണ്ട്.
പിൻകുറിപ്പ്:
നേഹ ബോറ എന്റെ മകളായിരുന്നെങ്കിൽ എന്ന സെലിബ്രിറ്റി കുറിപ്പുകളിലെ ഐക്യദാർഢ്യം സ്വാഗതാർഹം തന്നെ. മകൾ, അനുജത്തി എന്നതിനപ്പുറം നേഹ ബോറയും ഉമർ ഖാലിദും ഇന്ത്യയുടെ ജനാധിപത്യ ഭാവിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ സമരസഖാക്കളാണ്.
കേരളത്തിന്റെ ചരിത്രത്തിൽതന്നെ സമീപകാലത്ത് ഏറ്റവും വലിയ വിപ്ലവം നടന്നത് ഓൺലൈനിലാണ്. മാധ്യമങ്ങളുടെയും വാർത്തകളുടെയും രീതികളും സ്വഭാവവും മാറി. സോഷ്യൽ മീഡിയ സമൂഹത്തിന്റെ ഓരോ അണുവിനെയും ബാധിക്കുന്നതാണ് ഇക്കാലം. ആ കാലത്തെ ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും സഞ്ചരിക്കുകയാണ് ലേഖകർ.
കേരളത്തിന്റെ മാധ്യമചരിത്രത്തിൽ 20ാം നൂറ്റാണ്ടിന്റെ അവസാന ദശകവും 21ാം നൂറ്റാണ്ടിന്റെ ആദ്യ കാൽനൂറ്റാണ്ടും അടിസ്ഥാനപരമായ മാധ്യമ പരിവർത്തനത്തിന്റെ കാലഘട്ടമാണ്. അച്ചടി, റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെ രൂപപ്പെട്ട വാർത്താവിനിമയ വ്യവസ്ഥ ക്രമേണ ഇന്റർനെറ്റ് അധിഷ്ഠിത ആശയ വിനിമയത്തിലേക്ക് മാറുകയും പിന്നീട് സോഷ്യൽ മീഡിയ, വിഡിയോ പ്ലാറ്റ്ഫോമുകൾ, പോഡ്കാസ്റ്റുകൾ, ഷോർട്ട് വിഡിയോ, മൊബൈൽ ആപ്ലിക്കേഷനുകൾ, ആൽഗോരിതമിക് ശിപാർശാ സംവിധാനങ്ങൾ, കൃത്രിമബുദ്ധി എന്നിവയുമായി സംയോജിക്കുകയും ചെയ്തു. ഈ പരിവർത്തനം പുതിയ സാങ്കേതിക ഉപകരണം മാധ്യമരംഗത്തേക്ക് കടന്നുവന്നതിന്റെ ചരിത്രം മാത്രമല്ല. വാർത്ത ആരാണ് നിർമിക്കുന്നത്, പ്രസിദ്ധീകരിക്കുന്നത്, വിതരണം ചെയ്യുന്നത്, വായിക്കുന്നത്, ആരാണ് അതിന്റെ വിശ്വാസ്യത നിർണയിക്കുന്നത്, ഏത് ശബ്ദത്തിനാണ് സ്വീകാര്യത ലഭിക്കുന്നത് എന്നീ ചോദ്യങ്ങളുടെ പുനർനിർവചനമാണ് ഓൺലൈൻ മാധ്യമങ്ങളുടെ വളർച്ചയിലൂടെ സംഭവിച്ചത്.
കേരളത്തിലെ ഓൺലൈൻ മാധ്യമചരിത്രത്തെ പരമ്പരാഗത മാധ്യമ ‘വെബ് പതിപ്പു’കളുടെ ചരിത്രമായി മാത്രം കാണാനാവില്ല. വെബ്സൈറ്റുകൾ, സ്വതന്ത്ര ന്യൂസ് പോർട്ടലുകൾ, ബ്ലോഗുകൾ, ഡിജിറ്റൽ മാഗസിനുകൾ, യൂട്യൂബ് ചാനലുകൾ, പോഡ്കാസ്റ്റുകൾ, വ്ലോഗുകൾ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്, ടെലിഗ്രാം, ഫാക്ട്-ചെക്കിങ് പ്ലാറ്റ്ഫോമുകൾ, മീമുകൾ എന്നിവയെല്ലാം ചേർന്ന ഡിജിറ്റൽ മാധ്യമ പരിസരമാണ് കേരളത്തിൽ രൂപപ്പെട്ടത്. ഈ പരിവർത്തനത്തെ മനസ്സിലാക്കാൻ ആദ്യം പരിശോധിക്കേണ്ടത് മലയാള ഭാഷയുടെ ഡിജിറ്റൽ പ്രവേശനമാണ്. കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ ചരിത്രം സാങ്കേതികമായി ആരംഭിക്കുന്നത് മലയാളം കമ്പ്യൂട്ടറിൽ എങ്ങനെ ഉപയോഗിക്കാനായി എന്ന ചോദ്യത്തിൽനിന്നാണ്.
20ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അച്ചടിസ്ഥാപനങ്ങൾ കമ്പ്യൂട്ടർ അധിഷ്ഠിത പേജ് മേക്കിങ്ങിലേക്കും ടൈപ് സെറ്റിങ്ങിലേക്കും മാറിയിരുന്നുവെങ്കിലും സാധാരണ ഉപയോക്താവിന്റെ സ്വതന്ത്ര ഡിജിറ്റൽ എഴുത്തിന് മലയാളം ഇപ്പോഴും പരിമിതികളുള്ള ഭാഷയായിരുന്നു. പ്രത്യേക ഫോണ്ടുകളെ ആശ്രയിച്ചുള്ള ആസ്കി1 അധിഷ്ഠിത സംവിധാനങ്ങളിൽ ഒരു കമ്പ്യൂട്ടറിൽ തയാറാക്കിയ ഉള്ളടക്കം മറ്റൊരു കമ്പ്യൂട്ടറിൽ അതേ ഫോണ്ട് ഇല്ലെങ്കിൽ ശരിയായി ദൃശ്യമാകാത്ത പ്രശ്നം നിലനിന്നിരുന്നു. യൂനികോഡിന്റെ വ്യാപനമാണ് ഈ അവസ്ഥയിൽ അടിസ്ഥാന മാറ്റം വരുത്തിയത്. മലയാളത്തിന് ഏകീകൃത കോഡിങ് സംവിധാനം ലഭിച്ചതോടെ വിവിധ ഉപകരണങ്ങളിലും സോഫ്റ്റ് വെയറുകളിലും മലയാളം ടെക്സ്റ്റ് കൈമാറ്റം ചെയ്യാനും പ്രദർശിപ്പിക്കാനും കൂടുതൽ സ്ഥിരതയുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഈ ഘട്ടത്തിൽ ‘സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്’2 പോലുള്ള കൂട്ടായ്മകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മലയാളം ഫോണ്ടുകൾ, ഇൻപുട്ട് സംവിധാനങ്ങൾ, റെൻഡറിങ്, ലോക്കലൈസേഷൻ, നിഘണ്ടുകൾ, സ്പെൽചെക്കിങ് തുടങ്ങിയ മേഖലകളിൽ എസ്.എം.സി പ്രവർത്തിച്ചുവരുന്നു. എന്നാൽ, യൂനികോഡിന് മുമ്പ് മലയാളം ഇന്റർനെറ്റിൽ ഉണ്ടായിരുന്നില്ലെന്ന ധാരണ ശരിയല്ല. ആദ്യകാല വെബ് ഇടങ്ങളിൽ പ്രത്യേക ഫോണ്ടുകളും ട്രാൻസ്‍ലിറ്ററേഷൻ സംവിധാനങ്ങളും ഉപയോഗിച്ച് മലയാളം എഴുത്തിന്റെ പരീക്ഷണങ്ങൾ നടന്നിരുന്നു.
‘വരമൊഴി’ പോലുള്ള സംവിധാനങ്ങൾ മലയാളം ടൈപ്പിങ്ങിനെ കൂടുതൽ ലളിതമാക്കി. യൂനികോഡിന്റെ വ്യാപനവും ഇത്തരത്തിലുള്ള സ്വതന്ത്രസാങ്കേതികശ്രമങ്ങളും ചേർന്നാണ് മലയാളം ഇന്റർനെറ്റിലെ ഒരു ഉപഭോഗഭാഷയിൽനിന്ന് ഉപയോക്താവിന് സ്വയം എഴുതാനും പ്രസിദ്ധീകരിക്കാനും കഴിയുന്ന ഭാഷയായി മാറിയത്. ഈ ഘട്ടം കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ളതാണ്. കാരണം ഭാഷയുടെ ഡിജിറ്റൽവത്കരണം സംഭവിക്കാതെ മലയാളത്തിലെ സ്വതന്ത്രബ്ലോഗുകളും സമൂഹമാധ്യമ സംവാദങ്ങളും യൂട്യൂബ് കമന്റുകളും ഓൺലൈൻ വാർത്താപോർട്ടലുകളും ഇന്നത്തെ രൂപത്തിൽ വളരാൻ കഴിയുമായിരുന്നില്ല.
മലയാളം ഡിജിറ്റൽ എഴുത്തിന്റെ ജനാധിപത്യവത്കരണത്തിൽ എടുത്തുപറയേണ്ട മറ്റൊരു നാഴികക്കല്ലാണ് മലയാളം വിക്കിപീഡിയ3. 2002 ഡിസംബർ 21ന് ആരംഭിച്ച ഈ സ്വതന്ത്രവിജ്ഞാനകോശം, ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരായ എഴുത്തുകാരുടെ കൂട്ടായ്മയിലൂടെ എൺപതിനായിരത്തിലധികം ലേഖനങ്ങളുള്ള ഭീമൻ വിജ്ഞാനശേഖരമായി വളർന്നു. ആരംഭഘട്ടത്തിൽ പ്രവാസി മലയാളികളാണ് ഈ സംരംഭത്തിന്റെ മുഖ്യചാലകശക്തിയായി പ്രവർത്തിച്ചത്; ഓപറേറ്റിങ് സിസ്റ്റം, ബ്രൗസർ, യൂനികോഡ് പിന്തുണ എന്നിവയിലെ ആദ്യകാല സാങ്കേതിക പരിമിതികളെ അതിജീവിച്ചാണ് മലയാളം വിക്കിപീഡിയ ഇന്നത്തെ വിപുലതയിലേക്ക് വളർന്നത്. ആർക്കും തിരുത്താനും കൂട്ടിച്ചേർക്കാനും കഴിയുന്ന സഹകരണാധിഷ്ഠിത വിജ്ഞാനനിർമാണരീതി കൂട്ടായ്മയിലൂടെയുള്ള അറിവു നിർമാണത്തിന്റെ മാതൃകാ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു.
സിക്സ് ഡിഗ്രീസ്.കോം എന്ന മുൻഗാമി
1997ൽ ആരംഭിച്ച സിക്സ് ഡിഗ്രീസ്.കോം4 ആണ് ലോകത്തിലെ ആദ്യത്തെ സമൂഹമാധ്യമ സൈറ്റായി കണക്കാക്കുന്നത്. ഉപയോക്താക്കൾക്ക് പ്രൊഫൈലുകൾ സൃഷ്ടിക്കാനും സുഹൃത്തുക്കളെ ചേർക്കാനും സൗകര്യമൊരുക്കിയ ഈ സൈറ്റാണ് ഇന്നത്തെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ലിങ്ക്ഡ്ഇൻ എന്നിവയുടെയൊക്കെ മുൻഗാമി. ഇ-മെയിലുകൾ അയക്കുന്നതിനപ്പുറം, ഡിജിറ്റൽ ലോകത്ത് ആളുകൾക്ക് പരസ്പരം ബന്ധപ്പെടാനും ഒരു ശൃംഖല കെട്ടിപ്പടുക്കാനും കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് ഈ വെബ്സൈറ്റാണ്.
ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും വരവിന് മുമ്പ് സമൂഹമാധ്യമം എന്ന ആശയത്തിന് അടിത്തറയിട്ട നാല് പ്രധാന പ്ലാറ്റ്ഫോമുകളായിരുന്നു ഓർക്കുട്ട്, ഫ്രണ്ട്സ്റ്റർ, മൈസ്പേസ്, ലിങ്ക്ഡ്ഇൻ എന്നിവ. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നവർക്കിടയിൽ തരംഗമായിരുന്നു ഇവ. ആ സമയത്ത് കേരളത്തിലെ വീടുകളിൽ ഇന്റർനെറ്റ് സാധാരണമായിരുന്നില്ല. ഡയൽ-അപ് കണക്ഷനുകളുടെ വേഗത, കണക്ഷൻ ചെലവ്, കമ്പ്യൂട്ടറുകളുടെ ലഭ്യത എന്നിവ പരിമിതികളായിരുന്നു. ഈ സാഹചര്യത്തിൽ സൈബർ കഫേകൾ കേരളത്തിന്റെ ആദ്യകാല ഡിജിറ്റൽ പൊതുസ്ഥലങ്ങളായി മാറി. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും കവലകളിലും സൈബർ കഫേകൾ ഉയർന്നു. ഇ-മെയിൽ അയക്കൽ, ചാറ്റിങ്, വിദേശബന്ധുക്കളുമായി ബന്ധപ്പെടൽ, പരീക്ഷാഫലം പരിശോധിക്കൽ, ജോലിക്ക് അപേക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളായിരുന്നു പ്രധാന ഉപയോഗങ്ങൾ.
ഗൾഫ് പ്രവാസവും കേരളത്തിന്റെ കുടുംബ ബന്ധങ്ങളും ഇന്റർനെറ്റിന്റെ ആദ്യകാല സാമൂഹികവ്യാപനത്തിന് ശക്തി പകർന്നു. ഇന്റർനെറ്റ് ഒരു ആശയവിനിമയ സാങ്കേതികവിദ്യ മാത്രമായിരുന്നില്ല; കേരളവും ഗൾഫും തമ്മിലുള്ള കുടുംബ-സാമൂഹികബന്ധത്തിന്റെ ഡിജിറ്റൽ പാലമായിരുന്നു. പ്രവാസിമലയാളികൾ നാട്ടിലെ വാർത്തകൾ അറിയാൻ ഇന്റർനെറ്റിനെ ആശ്രയിച്ചു. മാത്രമല്ല നാട്ടിലുള്ള കുടുംബങ്ങൾ പ്രവാസിജീവിതവുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. പിന്നീട് ഓൺലൈൻ മലയാളം മാധ്യമങ്ങൾ വായിക്കുന്നവരുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ ഈ പ്രവാസിബന്ധം നിർണായകമായി.
‘പുഴ.കോ’മും ബ്ലോഗിങ് യുഗവും
മലയാളം ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ ചരിത്രത്തിൽ ബ്ലോഗുകൾക്കും മുമ്പേ ശ്രദ്ധിക്കപ്പെടേണ്ട സംരംഭമാണ് 2000ൽ തോമസ് തീക്കാനത്ത്, ജിയോ കുര്യൻ, ഹരീഷ് പിള്ള, ഷാജി തോമസ്, കെ.എസ്. ജെയിംസ് എന്നിവർ ചേർന്ന് ആരംഭിച്ച ‘പുഴ.കോം’ (Puzha.com). മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ സാഹിത്യ മാസികയായി കണക്കാക്കുന്ന ഈ വെബ്സൈറ്റ്, പുതിയ എഴുത്തുകാർക്ക് പ്രസിദ്ധീകരണവേദി ഒരുക്കുന്നതിനൊപ്പം ചെറുമാസികകളെ വിശാലമായ വായനാ സമൂഹത്തിലേക്ക് എത്തിക്കുന്നതിലും കേരളത്തിലെ നാടോടിവിജ്ഞാനവും പാരമ്പര്യ വിജ്ഞാനവും ശേഖരിച്ചു സൂക്ഷിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. കഥ, കവിത, നിരൂപണം, പംക്തികൾ എന്നിവ പ്രസിദ്ധീകരിച്ച പുഴ.കോം യൂനികോഡ് വ്യാപകമാകുന്നതിനും ബ്ലോഗിങ് സംസ്കാരം ശക്തിപ്പെടുന്നതിനും മുമ്പേ മലയാളം ഓൺലൈൻ സാഹിത്യത്തിന് അടിത്തറ പാകിയിരുന്നു.
രണ്ടായിരത്തിന്റെ മധ്യത്തോടെ ബ്ലോഗർ, വേഡ്പ്രസ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ജനപ്രിയമായി. മലയാളം ബ്ലോഗിങ് ശക്തമായ സാംസ്കാരിക പ്രസ്ഥാനമായി വളർന്നു. ബ്ലോഗിന്റെ ചരിത്രം മലയാളം ഡിജിറ്റൽ എഴുത്തിന്റെ സാമൂഹിക ജനാധിപത്യവത്കരണത്തിന്റെ ചരിത്രം കൂടിയാണ്. അച്ചടിമാധ്യമത്തിൽ ലേഖനം പ്രസിദ്ധീകരിക്കാൻ എഡിറ്റർ, പേജ് പരിധി തുടങ്ങിയ ഗേറ്റ്കീപ്പിങ് സംവിധാനങ്ങളിലൂടെ കടന്നുപോകേണ്ടിയിരുന്നു. ബ്ലോഗിൽ വ്യക്തിക്ക് സ്വന്തം ഉള്ളടക്കം നേരിട്ട് പ്രസിദ്ധീകരിക്കാൻ സാധിച്ചു. എഴുത്തുകാർ, എഡിറ്റർ, പ്രസാധകർ, വിതരണക്കാർ എന്നിവരെല്ലാം ഒരൊറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ചു. സാഹിത്യം, രാഷ്ട്രീയം, സിനിമ, പ്രവാസിജീവിതം, സാങ്കേതികവിദ്യ, വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹികവിമർശനം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ മലയാളം ബ്ലോഗുകളിൽ പ്രത്യക്ഷപ്പെട്ടു.
ഇംഗ്ലീഷിൽ ടൈപ് ചെയ്ത് മലയാളത്തിലേക്ക് മാറ്റുന്ന ‘വരമൊഴി’ സോഫ്റ്റ് വെയറിന്റെ കടന്നുവരവാണ് മലയാളം ബ്ലോഗിങ്ങിന് വഴിത്തിരിവായത്. ‘പിൻമൊഴി’, ‘തനിമലയാളം’ തുടങ്ങിയ ഫോണറ്റിക് ടൈപ്പിങ് ടൂളുകൾ സാധാരണക്കാർക്ക് മലയാളത്തിൽ എഴുതുന്നത് കൂടുതൽ സുഗമമാക്കി. എം.കെ. പോൾ 2002ൽ ആരംഭിച്ച ‘ജാലകം’ മലയാളത്തിലെ ആദ്യത്തെ ബ്ലോഗുകളിലൊന്നായി കരുതപ്പെടുന്നു. സിവിക് ചന്ദ്രന്റെ ‘ചെറിയ ലോകവും വലിയ കാര്യങ്ങളും’, ‘ചിന്ത’ (Chintha.com) എന്നീ ഡിജിറ്റൽ ഇടങ്ങൾ ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളം ബ്ലോഗർമാരുടെ ആഗോളക്കൂട്ടായ്മ പൊതുവായി ‘ബൂലോകം’ എന്ന പേരിൽ അറിയപ്പെട്ടു. ‘കൈപ്പള്ളി’യുടെ ചിന്ത, തനിമലയാളം, അക്ഷരമുറ്റം, ബൂലോകം തുടങ്ങിയ അഗ്രിഗേറ്ററുകൾ (വ്യത്യസ്ത ബ്ലോഗ് പോസ്റ്റുകൾ ഒരുമിച്ച് കാണിക്കുന്ന വെബ്സൈറ്റുകൾ) ഈ കൂട്ടായ്മയെ കൂടുതൽ ശക്തമാക്കി.
കഥകളും കവിതകളും സാഹിത്യവിചാരങ്ങളും സജീവമായി പങ്കുവെക്കപ്പെട്ട ബൂലോകം മലയാളം ഡിജിറ്റൽ മാധ്യമസംസ്കാരത്തിന് അടിത്തറയിട്ടു. ബ്ലോഗ് പോസ്റ്റിന്റെ താഴെയുള്ള കമന്റ് ബോക്സ് തന്നെ ചർച്ചാവേദിയായി. എഴുത്തുകാരുടെ അഭിപ്രായത്തിന് വായനക്കാർ ഉടൻ മറുപടി നൽകുകയും മറ്റൊരു ബ്ലോഗിൽ അതിനെക്കുറിച്ച് പുതിയ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ പരസ്പരബന്ധിതമായ ഒരു ഡിജിറ്റൽ പൊതുസമൂഹം രൂപപ്പെട്ടു. മലയാളം ബ്ലോഗ് സമൂഹത്തിന്റെ വളർച്ചയെക്കുറിച്ചുള്ള സമകാലികരേഖകൾ രണ്ടായിരത്തിന്റെ മധ്യത്തിൽ ബ്ലോഗ് മീറ്റുകൾ, ബ്ലോഗ് അഗ്രിഗേറ്ററുകൾ, യൂനികോഡ് എഴുത്ത് എന്നിവയുടെ വ്യാപനം ചൂണ്ടിക്കാണിക്കുന്നു. 2006ലെ കൊച്ചി ബ്ലോഗ് മീറ്റ് ഈ കൂട്ടായ്മയുടെ സാമൂഹിക ദൃശ്യത വർധിപ്പിച്ച ഘട്ടങ്ങളിലൊന്നായിരുന്നു.
ബ്ലോഗിങ് പരമ്പരാഗത മാധ്യമത്തിന്റെ ഗേറ്റ്കീപ്പിങ് പൂർണമായി ഇല്ലാതാക്കിയില്ലെങ്കിലും അതിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്തു. പിന്നീട് ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ആവശ്യമായ ‘യൂസർ ആസ് പബ്ലിഷർ’ എന്ന ആശയം ആദ്യമായി ശക്തമായി അനുഭവപ്പെട്ടത് ഈ ഘട്ടത്തിലാണ്. ബ്ലോഗുകളുടെ വായനസമൂഹം താരതമ്യേന പരിമിതമായിരുന്നപ്പോൾ ഓർക്കുട്ട് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് പ്ലാറ്റ്ഫോമുകൾ കൂടുതൽ വിപുലമായ സാമൂഹിക ശൃംഖല സൃഷ്ടിച്ചു. വ്യക്തിഗത പ്രൊഫൈലുകൾ, കമ്യൂണിറ്റികൾ, സ്ക്രാപ്പുകൾ, ചർച്ചകൾ എന്നിവയിലൂടെ ഓൺലൈൻ സാമൂഹികതക്ക് പുതിയ രൂപം ലഭിച്ചു.
ഫേസ്ബുക്കും മെറ്റ സാമ്രാജ്യവും
2004 ഫെബ്രുവരി നാല്. ഹാർവഡ് സർവകലാശാലയിലെ ഒരു ചെറിയ ഹോസ്റ്റൽ മുറി. അവിടെവെച്ചാണ് ഡിജിറ്റൽ ലോകത്തിന്റെ ഭാവി തന്നെ തിരുത്തിക്കുറിച്ച ആ വിപ്ലവത്തിന് തിരികൊളുത്തിയത്. കേവലം 19 വയസ്സുകാരനായ മാർക്ക് സക്കർബർഗും5 കൂട്ടുകാരായ എഡ്വേർഡോ സവേറിൻ, ഡസ്റ്റിൻ മോസ്കോവിറ്റ്സ്, ക്രിസ് ഹ്യൂഗ്സ് എന്നിവരും ചേർന്ന് രൂപപ്പെടുത്തിയ ഒരു കുഞ്ഞു വെബ്സൈറ്റ്: ‘ദ ഫേസ്ബുക്ക്’. ഫേസ്ബുക്ക് വ്യാപകമായതോടെ ഡിജിറ്റൽ സാമൂഹികത കൂടുതൽ തത്സമയവും വ്യക്തികേന്ദ്രിതവുമായി. ബ്ലോഗിൽ വായനക്കാരൻ എഴുത്തുകാരന്റെ പേജിലേക്ക് എത്തേണ്ടിവന്നപ്പോൾ ന്യൂസ് ഫീഡ് ഉള്ളടക്കം ഫേസ്ബുക്ക് ഉപയോക്താവിന്റെ മുന്നിലേക്ക് സ്വയം എത്തിച്ചു.
അതോടെ, ഡിജിറ്റൽ മാധ്യമത്തിന്റെ അടിസ്ഥാന ഘടന മാറി. ഒരു വാർത്തയുടെ പ്രസിദ്ധീകരണ സ്ഥലം വെബ്സൈറ്റ് ആയിരുന്നാലും അതിന്റെ സാമൂഹികജീവിതം ഫേസ്ബുക്കിൽ നടക്കാൻ തുടങ്ങി. ലൈക്, ഷെയർ, കമന്റ്, ടാഗ് എന്നിവ വാർത്തയുടെ പ്രചാരണരീതിയെ മാറ്റി. ഒരു വാർത്ത എത്ര പേർ വായിച്ചു എന്നതിനു പുറമെ എത്ര പേർ പങ്കിട്ടു, എത്ര പേർ പ്രതികരിച്ചു, എത്ര പേർ അതിനെക്കുറിച്ച് പുതിയ പോസ്റ്റുകൾ സൃഷ്ടിച്ചു എന്നതും അതിന്റെ സ്വാധീനം നിർണയിക്കാൻ തുടങ്ങി. വ്യക്തിപരമായ അനുഭവങ്ങൾ പൊതുപ്രശ്നങ്ങളായി മാറി. ഒരു നാട്ടിലെ പ്രശ്നം, ഒരു സ്ഥാപനത്തിലെ വീഴ്ച, ഒരു സാമൂഹിക അനീതി, ഒരു രാഷ്ട്രീയ പ്രസ്താവന എന്നിവയെക്കുറിച്ച് സാധാരണ വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ പൊതുചർച്ചക്ക് തുടക്കമിടുന്ന സാഹചര്യം രൂപപ്പെട്ടു.6
സാങ്കേതികലോകത്തിന്റെ ചലനങ്ങൾ സക്കർബർഗ് കൃത്യമായി നിരീക്ഷിച്ചിരുന്നു. തങ്ങളുടെ സിംഹാസനത്തിന് ഭീഷണിയായേക്കാവുന്ന ഏത് കൊച്ചു പ്ലാറ്റ്ഫോമിനെയും വിപണിയിൽ വളരാൻ അനുവദിക്കാതെ, പണം കൊടുത്ത് സ്വന്തമാക്കുക എന്ന തന്ത്രമാണ് ഫേസ്ബുക്ക് പയറ്റിയത്. തലമുറയുടെയും കൗമാരക്കാരുടെയും ഹരമായി ഉയർന്നുവന്ന ഇൻസ്റ്റഗ്രാമിനെ7 നൂറുകോടി ഡോളറിന് ഫേസ്ബുക്ക് സ്വന്തമാക്കി. ലോകത്തിന്റെ ആശയവിനിമയ ശീലങ്ങളെ മുഴുവൻ മാറ്റിമറിച്ച മെസേജിങ് ആപ്പായ വാട്സ്ആപ്പിനെ8 1900 കോടി ഡോളറിനാണ് അവർ സ്വന്തം സാമ്രാജ്യത്തോട് ചേർത്തത്. ഇന്ന് ‘മെറ്റ’ എന്ന പേരിൽ, ലോകജനസംഖ്യയുടെ പകുതിയിലധികം വരുന്ന മനുഷ്യരുടെ വിരൽത്തുമ്പുകളെയും ചിന്തകളെയും ഡിജിറ്റലായി നിയന്ത്രിക്കുന്ന, ടെക് ലോകത്തെ അട്ടിമറിക്കാനാവാത്ത വൻശക്തിയായി മാർക്ക് സക്കർബർഗ് വാഴുന്നു.
ട്രോൾ-മീം സംസ്കാരവും ഡിജിറ്റൽ പൊതുമണ്ഡലവും
സമൂഹമാധ്യമ സംസ്കാരത്തിന്റെ പ്രത്യേകതകളിലൊന്നാണ് സിനിമാസംസ്കാരവും രാഷ്ട്രീയ-സാമൂഹിക വിമർശനവും തമ്മിലുള്ള സംയോജനം. ജനപ്രിയ സിനിമകളിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് രാഷ്ട്രീയനിലപാടുകൾ അവതരിപ്പിക്കുന്ന മീം-ട്രോൾ സംസ്കാരം വളർന്നു. ട്രോൾ മലയാളം (Troll Malayalam), ഇന്റർനാഷനൽ ചാലു യൂനിയൻ (International Chalu Union) തുടങ്ങിയ പേജുകൾ ഈ സംസ്കാരത്തിന്റെ ജനകീയവത്കരണത്തിൽ ശ്രദ്ധേയമായ സാന്നിധ്യങ്ങളായി. പരമ്പരാഗത രാഷ്ട്രീയ കാർട്ടൂണുകളുടെ സ്ഥാനത്ത് സാധാരണ സമൂഹ മാധ്യമ ഉപയോക്താവ് നിർമിക്കുന്ന ട്രോളുകളും മീമുകളും എത്തി. അത്തരത്തിൽ ശ്രദ്ധേയമായ ട്രോൾ പേജാണ് ദശമൂലം ദാമു.
സങ്കീർണമായ രാഷ്ട്രീയ ആശയം കുറച്ച് സെക്കൻഡിനുള്ളിൽ ജനകീയഭാഷയിൽ അവതരിപ്പിക്കാൻ മീമിന് കഴിയുന്നു. അതേ സംവിധാനത്തിൽ വ്യക്തിഹത്യ, സൈബർ ബുള്ളിയിങ്, ലിംഗവിവേചനം, മതവിദ്വേഷം, രാഷ്ട്രീയധ്രുവീകരണം എന്നിവയുടെ സാധ്യത തുറന്നുകിടക്കുന്നു. അതിനാൽ ട്രോൾ സംസ്കാരം കേരളത്തിലെ ഡിജിറ്റൽ പൊതുമണ്ഡലത്തിന്റെ വിമർശനശേഷിയുടെയും അതിന്റെ അപകടസാധ്യതകളുടെയും ഒരുമിച്ചുള്ള പ്രതീകമാണ്.
ട്വിറ്ററും (എക്സ്) രാഷ്ട്രീയ പൊതുമണ്ഡലവും
2006ൽ ജാക്ക് ഡോർസി, ബിസ് സ്റ്റോൺ, ഇവാൻ വില്യംസ്, നോഹ് ഗ്ലാസ് എന്നിവർ ചേർന്ന് സ്ഥാപിച്ച ട്വിറ്റർ, 140 അക്ഷരങ്ങളിൽ ഒതുങ്ങുന്ന ‘മൈക്രോബ്ലോഗിങ്’ എന്ന പുതിയ ആശയവിനിമയരൂപം ലോകത്തിന് പരിചയപ്പെടുത്തി.9 2022ൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുകയും 2023ൽ അതിനെ ‘എക്സ്’ (X) എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തതോടെ പ്ലാറ്റ്ഫോമിന്റെ ഘടനയിലും നയങ്ങളിലും കാര്യമായ മാറ്റങ്ങൾ വന്നു. കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ ട്വിറ്റർ/എക്സിന് സവിശേഷ സ്ഥാനമുണ്ട്. രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ, സാംസ്കാരികപ്രവർത്തകർ, അഭിപ്രായ രൂപവത്കരണത്തിൽ സ്വാധീനമുള്ളവർ എന്നിവരുടെ സാന്നിധ്യമാണ് മലയാളം ട്വിറ്റർ പൊതുമണ്ഡലത്തിന്റെ പ്രത്യേകത.
ഔദ്യോഗിക പ്രഖ്യാപനങ്ങൾ, നയവിശദീകരണങ്ങൾ, വിവാദപ്രതികരണങ്ങൾ, മാധ്യമവാർത്തകളോടുള്ള പ്രതികരണങ്ങൾ എന്നിവക്കുള്ള പ്രഥമവേദിയായി പല രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ട്വിറ്റർ/എക്സ് ഉപയോഗിക്കുന്നു. ഹാഷ്ടാഗ് ട്രെൻഡിങ് എന്ന പ്രതിഭാസം കേരള രാഷ്ട്രീയത്തിലും വേരുറപ്പിച്ചിട്ടുണ്ട്; ഒരു വിഷയത്തെക്കുറിച്ചുള്ള ട്വീറ്റുകളുടെ എണ്ണം കൂടുന്നതിലൂടെ അത് ‘ട്രെൻഡിങ്’ ആയി മാറുന്നു. അതുവഴി മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധയും പിടിച്ചുപറ്റുന്നു. എന്നാൽ, ഇതേ ഘടനതന്നെ സംഘടിതമായ ‘ട്രോൾ ആർമി’കൾക്കും ഏകോപിതമായ കാമ്പെയ്നുകൾക്കും ഇടം നൽകുന്നുണ്ട്. ചുരുക്കത്തിൽ, അംഗസംഖ്യയിലെ ചെറുപ്പം കൊണ്ട് പരിമിതമെങ്കിലും, കേരളത്തിന്റെ രാഷ്ട്രീയ-നയരൂപവത്കരണ വ്യവഹാരങ്ങളിൽ വലിയ സ്വാധീനമാണ് ട്വിറ്റർ/എക്സ് ചെലുത്തുന്നത്.
ഡിജിറ്റൽ വാർത്താസ്ഥാപനങ്ങൾ
ബ്ലോഗുകളും സമൂഹമാധ്യമവും വ്യക്തിയുടെ പ്രസാധനശേഷി വർധിപ്പിച്ചു. അതോടൊപ്പം ഡിജിറ്റൽ വാർത്താസ്ഥാപനങ്ങളും വളർന്നു. ഇവ പത്രങ്ങളുടെ വെബ് പതിപ്പുകളല്ലായിരുന്നു. സ്വന്തമായ ന്യൂസ്റൂം, റിപ്പോർട്ടർമാർ, എഡിറ്റോറിയൽ നയം, ഡിജിറ്റൽ വിതരണസംവിധാനം എന്നിവയുള്ള സ്വതന്ത്ര സ്ഥാപനങ്ങളായിരുന്നു. ഈ സ്ഥാപനങ്ങളുടെ വരവോടെ, മാധ്യമസ്ഥാപനത്തിന്റെ സാമ്പത്തികവും ഭൗതികവുമായ പ്രവേശന തടസ്സങ്ങൾ കുറഞ്ഞു. പ്രസ്, പേപ്പർ, വിതരണ ശൃംഖല, ഓഫീസ് എന്നിവ ഇല്ലാതെയും ഒരു മാധ്യമസ്ഥാപനം നടത്താൻ സാധിച്ചു. അതുവഴി പ്രത്യേക വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള ചെറിയ മാധ്യമസംരംഭങ്ങൾക്കും രംഗപ്രവേശനം സാധ്യമായി.
കേരളത്തിലെ സ്വതന്ത്ര ഓൺലൈൻ വാർത്താമാധ്യമങ്ങളുടെ ചരിത്രത്തിൽ പ്രധാനസ്ഥാനമുള്ള സ്ഥാപനമാണ് ‘മറുനാടൻ മലയാളി’. 2007ൽ ആരംഭിച്ച ഈ പോർട്ടൽ തുടക്കത്തിൽത്തന്നെ പ്രവാസി മലയാളി സമൂഹത്തെയും ലക്ഷ്യമിട്ടിരുന്നു. സ്ഥാപനത്തിന്റെ ഔദ്യോഗിക വിവരമനുസരിച്ച് വിവിധ രാജ്യങ്ങൾക്കായി പ്രത്യേക പതിപ്പുകൾ (country-specific editions) ഉൾപ്പെടെ പ്രവർത്തനം വികസിപ്പിക്കുകയും വായനക്കാരുടെ അഭിപ്രായങ്ങൾക്കും ചർച്ചകൾക്കും ഇടം നൽകുകയും ചെയ്തു. വെബ്സൈറ്റിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതോടൊപ്പം വിഡിയോ, യൂട്യൂബ്, ഫേസ്ബുക്ക്, മറ്റ് സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ അതേ ഉള്ളടക്കം വ്യത്യസ്ത രൂപങ്ങളിൽ വിതരണം ചെയ്യുന്ന രീതിയിലേക്ക് സ്ഥാപനം വളർന്നു. പ്രത്യേകിച്ച് യൂട്യൂബ് സാന്നിധ്യം വാർത്തയുടെ അവതരണരീതിയെ മാറ്റി. വാർത്തക്കൊപ്പം വിഡിയോ റിപ്പോർട്ട്, അഭിമുഖം, രാഷ്ട്രീയ വിശകലനം, പ്രതികരണം, തത്സമയ സംവാദം തുടങ്ങിയവ വാർത്താ ഉപഭോഗത്തിന്റെ ഭാഗമാകുന്നു. ഈ മാറ്റം കേരളത്തിലെ ഡിജിറ്റൽ മാധ്യമത്തിന്റെ എഴുത്തിൽനിന്ന് ദൃശ്യത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു.
2009ൽ രൂപപ്പെട്ട ‘ഡൂൽ ന്യൂസ്’ (Dool News) മലയാളത്തിലെ സ്വതന്ത്ര ഡിജിറ്റൽ വാർത്താ സ്ഥാപനങ്ങളുടെ മറ്റൊരു പ്രധാന ഉദാഹരണമാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഡൂൾ ന്യൂസ്’ രാഷ്ട്രീയം, സാമൂഹികവിഷയങ്ങൾ, പൊതുതാൽപര്യ പ്രശ്നങ്ങൾ എന്നിവ വിശദമായി കൈകാര്യം ചെയ്യുന്നു. ബ്രേക്കിങ് ന്യൂസിന്റെ വേഗതക്കപ്പുറം സാമൂഹിക പശ്ചാത്തലം, രാഷ്ട്രീയ ഘടന, മനുഷ്യാനുഭവം, പൊതുപ്രശ്നങ്ങളുടെ വിശദീകരണം എന്നിവക്കുള്ള ഇടം ഇതു സൃഷ്ടിച്ചു. അതുവഴി മലയാളത്തിലെ ഡിജിറ്റൽ മാധ്യമത്തിൽ വിഷയാധിഷ്ഠിത മാധ്യമപ്രവർത്തിന് ശക്തി ലഭിച്ചു. ‘അഴിമുഖം.കോം’ പോലുള്ള പ്ലാറ്റ്ഫോമുകൾ വെബ് മാധ്യമത്തിലെ ദീർഘരൂപത്തിലുള്ള എഴുത്തിന്റെ സാധ്യത വികസിപ്പിച്ചു. അച്ചടി മാധ്യമത്തിൽ പേജ് പരിധി നിയന്ത്രിച്ചിരുന്നിടത്ത് വെബ് കൂടുതൽ ദൈർഘ്യമുള്ള ലേഖനങ്ങൾക്കും അഭിമുഖങ്ങൾക്കും വിശകലനങ്ങൾക്കും ഇടം നൽകി.
ഓൺലൈൻ മാധ്യമരംഗത്ത് ഒരു പതിറ്റാണ്ടിലേറെയായി തുടരുന്നു ഡിജിറ്റൽ നവമലയാളി (Navamalayali). 2013 ഡിസംബർ മുതൽ ഇതിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയതായി കാണാം. അച്ചടി മാധ്യമങ്ങൾക്ക് ബദലായി, സാഹിത്യം, കല, സംസ്കാരം, രാഷ്ട്രീയം എന്നിവയിൽ സ്വതന്ത്രവും ആഴത്തിലുള്ളതുമായ എഴുത്തിന് ഇടം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. അക്കാദമിക് പശ്ചാത്തലമുള്ള എഴുത്തുകാരൻ പ്രഫ. ടി.ടി. ശ്രീകുമാർ ആണ് ‘നവമലയാളി’യുടെ ചീഫ് എഡിറ്റർ. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ആസ്ഥാനമായി സ്വാതി ദേവ് കെ.ജി. ആണ് പ്രസാധകൻ. കാലാനുസൃതമായ പ്രത്യേക പതിപ്പുകൾ ഇതിന്റെ മുഖ്യ സവിശേഷതയാണ്. 2018ലെ ഫുട്ബാൾ ലോകകപ്പ് പതിപ്പ്, ‘മൂലധനം –150 വർഷങ്ങൾ’ എന്ന മാർക്സ് പതിപ്പ് (2018), 2018-19ലെ ദലിത് പ്രത്യേകപതിപ്പ്, LGBT സോളിഡാരിറ്റി പ്രത്യേകപതിപ്പ്, ഭരണഘടനാപതിപ്പ്, 2021ലെ റിപ്പബ്ലിക് പതിപ്പ്, എം. ലീലാവതി പ്രത്യേക പതിപ്പ്, 2026ലെ എം.പി. പരമേശ്വരൻ സ്മരണക്കായുള്ള പ്രത്യേക പതിപ്പ് എന്നിവ ഉദാഹരണങ്ങളാണ്.
2015 ഫെബ്രുവരി ഒന്നിന് ആരംഭിച്ച ‘സൗത്ത് ലൈവ്’ (South Live) ഡിജിറ്റൽ യുഗത്തിലെ മാധ്യമപ്രവർത്തനത്തെ പുനർനിർവചിച്ച സ്ഥാപനമാണ്. സ്വയം ‘ന്യൂസ് ഇന്ററാക്ടിവ്’ എന്ന് വിശേഷിപ്പിക്കുന്ന ‘സൗത്ത് ലൈവ്’, വാർത്തയോടൊപ്പം വായനക്കാരുടെയും പ്രേക്ഷകരുടെയും ഉള്ളടക്കത്തിനും ഇടം നൽകുന്ന മാതൃകയാണ് മുന്നോട്ടുവെക്കുന്നത്. മലയാളത്തിലെ ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ചയിൽ ‘ദ ക്യൂ’ (The Cue) ശ്രദ്ധേയമാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോം മലയാളത്തിലെ ഡിജിറ്റൽ-ബോൺ, വിഡിയോ കേന്ദ്രീകൃത വാർത്താ പ്ലാറ്റ്ഫോമായി വിശേഷിപ്പിക്കപ്പെടുന്നു. സ്വതന്ത്ര റിപ്പോർട്ടിങ്, സാമൂഹികപ്രശ്നങ്ങൾ, പൊതുനയം, ലിംഗപദവി, ദലിത്, സ്വത്വ രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2020ൽ കമൽറാം സജീവും മനില സി. മോഹനും ചേർന്ന് സ്ഥാപിച്ച ‘ട്രൂകോപ്പി തിങ്ക്’ (Truecopy Think) മലയാളത്തിലെ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രധാന ഉദാഹരണമാണ്. രാഷ്ട്രീയം, ശാസ്ത്രം, പരിസ്ഥിതി, സാഹിത്യം, വിനോദം തുടങ്ങിയ മേഖലകളിൽ ലളിതമായ വാർത്താവൃത്താന്തങ്ങൾക്ക് അപ്പുറം, ഒരു വിഷയത്തിന്റെ പശ്ചാത്തലം, ഡേറ്റ, പ്രത്യാഘാതങ്ങൾ എന്നിവ ആഴത്തിൽ വിശകലനം ചെയ്യാനും വ്യക്തമാക്കാനും ടെക്സ്റ്റ്, വിഡിയോ, ഓഡിയോ, ഇൻഫോഗ്രാഫിക്സ്, ഇന്ററാക്ടിവ് ചാർട്ടുകൾ തുടങ്ങിയ വിവിധ മാധ്യമരൂപങ്ങൾ ഒരുമിച്ച് ചേർത്ത് നിർമിക്കുന്ന ഉള്ളടക്കമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡിജിറ്റൽ മാധ്യമത്തിന്റെ സാമ്പത്തികഘടനയെ മനസ്സിലാക്കുന്നതിൽ ഈ മാതൃക പ്രധാനമാണ്. പരസ്യങ്ങളെയും ക്ലിക്ക്ബെയ്റ്റുകളെയും ഒഴിവാക്കി വായനക്കാരുടെ സബ്സ്ക്രിപ്ഷൻ സാമ്പത്തിക അടിത്തറയാക്കാനുള്ള ശ്രമമാണിത്.
പോർട്ടലുകളുടെ ഔദ്യോഗിക രജിസ്റ്റർ
കേരള സർക്കാറിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന മീഡിയ ഹാൻഡ്ബുക്ക് കേരളത്തിലെ അച്ചടി, ദൃശ്യ-ശ്രാവ്യ, ഓൺലൈൻ മാധ്യമങ്ങളുടെ ഔദ്യോഗികരേഖയാണ്.10 സർക്കാർ അംഗീകാരമുള്ള മാധ്യമ പ്രവർത്തകർക്കുള്ള അക്രഡിറ്റേഷൻ, ഔദ്യോഗിക പരിപാടികളിലേക്കുള്ള പ്രവേശനം, സർക്കാർ പരസ്യങ്ങളുടെ വിതരണം എന്നിവക്കുള്ള അടിസ്ഥാനരേഖയായി ഈ കൈപ്പുസ്തകം വർത്തിക്കുന്നു. അച്ചടിപ്പത്രങ്ങൾക്കും റേഡിയോ-ടെലിവിഷൻ ചാനലുകൾക്കും പുറമെ, സ്വതന്ത്രമായി രജിസ്റ്റർ ചെയ്ത ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെയും വെബ്സൈറ്റുകളുടെയും വിശദവിവരങ്ങൾ ഉൾപ്പെടുന്ന ഒരു പ്രത്യേക വിഭാഗം ഈ കൈപ്പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്.
ഡിജിറ്റൽ മാധ്യമങ്ങളുടെ വർധിച്ചുവരുന്ന സ്വാധീനവും സാമൂഹികപ്രാധാന്യവും അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഈ പട്ടിക ഔദ്യോഗികരേഖയുടെ ഭാഗമാക്കിയത്. ഈ രജിസ്റ്ററിൽ പ്രധാനമായും മൂന്ന് വിഭാഗം ഓൺലൈൻ പോർട്ടലുകളാണ് ഉൾപ്പെടുന്നത്. ഒന്നാമത്തെ ഗണം, സ്ഥാപിതമായ അച്ചടി-ദൃശ്യമാധ്യമ ഗ്രൂപ്പുകളുടെ ഡിജിറ്റൽ അനുബന്ധങ്ങളാണ്. ഇവയെല്ലാം അച്ചടി-ദൃശ്യമാധ്യമപ്പതിപ്പിലെ വാർത്തകൾക്കൊപ്പം ബ്രേക്കിങ് ന്യൂസ്, ലൈവ് അപ്ഡേറ്റുകൾ, വിഡിയോ ഉള്ളടക്കം എന്നിവയും കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്നു. രണ്ടാമത്തെ ഗണം ദേശീയ മാധ്യമശൃംഖലകളുടെ മലയാളം പതിപ്പുകളാണ്. ദേശീയ-അന്തർദേശീയ വാർത്തകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തും പ്രാദേശികവത്കരിച്ചും അവതരിപ്പിക്കുന്നതിനൊപ്പം, കേരളത്തിലെ സ്വന്തം റിപ്പോർട്ടർമാരിലൂടെ പ്രാദേശിക വാർത്തകളും ഇവ ശേഖരിക്കുന്നു.
മൂന്നാമത്തെ ഗണം പൂർണമായും ഡിജിറ്റലായി രൂപംകൊണ്ട സ്വതന്ത്ര സംരംഭങ്ങളാണ്. ഇതിനുപുറമെ, വാർത്തകളിലെ വസ്തുതാപരിശോധനക്കായി പ്രത്യേകം സമർപ്പിതമായ ഫാക്ട്-ചെക്കിങ് പ്ലാറ്റ്ഫോമുകളും ഈ കാലയളവിൽ ശക്തിപ്പെട്ടു. ബൂം ലൈവ് (Boom Live), ഫാക്ട് ക്രെസെൻഡോ മലയാളം (Fact Crescendo Malayalam), വിശ്വാസ് ന്യൂസ് (Vishvas News) തുടങ്ങിയ ദേശീയ ഫാക്ട്-ചെക്കിങ് സ്ഥാപനങ്ങളുടെ മലയാള ഭാഷാ വിഭാഗങ്ങൾ വൈറലാകുന്ന വ്യാജചിത്രങ്ങൾ, തെറ്റായ വിഡിയോ ക്ലിപ്പുകൾ, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ എന്നിവ വസ്തുതാപരമായി പരിശോധിച്ച് പൊതുജനങ്ങൾക്ക് വ്യക്തത നൽകുന്ന പ്രവർത്തനം സ്ഥിരമായി നടത്തിവരുന്നു.11 വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും തിരിച്ചറിഞ്ഞ് പൊതുജനങ്ങൾക്ക് സത്യാവസ്ഥ വ്യക്തമാക്കുന്ന ഇത്തരം സംരംഭങ്ങൾ, അൽഗോരിതമിക പ്രചാരണത്തിന്റെ കാലത്ത് മാധ്യമവിശ്വാസ്യത നിലനിർത്തുന്നതിൽ പ്രാധാന്യം വഹിക്കുന്നു.
സർക്കാർ ഡിജിറ്റൽ സാന്നിധ്യവും ഔദ്യോഗിക ഉപയോഗവും
കേരള സർക്കാറിന്റെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഔദ്യോഗിക വിവര വിതരണത്തിനായി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന കാലഘട്ടം കൂടിയാണിത്. മുഖ്യമന്ത്രിയുടെ ഓഫിസ്, വിവിധ വകുപ്പുകൾ, കേരള പൊലീസ്, ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യവകുപ്പ് എന്നിവയെല്ലാം ഫേസ്ബുക്ക്, ട്വിറ്റർ/എക്സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി ഔദ്യോഗിക പ്രഖ്യാപനങ്ങൾ, മുന്നറിയിപ്പുകൾ, പദ്ധതിവിവരങ്ങൾ എന്നിവ നേരിട്ട് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നു. കേരള പൊലീസിന്റെ സമൂഹമാധ്യമ സാന്നിധ്യം ഇക്കാര്യത്തിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്;
ഗതാഗതനിയമ ലംഘനങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ബോധവത്കരണം, കാണാതായവരെ കണ്ടെത്താനുള്ള അഭ്യർഥനകൾ, പൊതുജനസുരക്ഷാ മുന്നറിയിപ്പുകൾ എന്നിവക്കൊപ്പം ഫലിതരൂപത്തിലുള്ള ബോധവത്കരണ പോസ്റ്റുകളിലൂടെയും കേരള പൊലീസിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ ജനപ്രീതി നേടിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങിയ അടിയന്തരഘട്ടങ്ങളിൽ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ തത്സമയ വിവരവിതരണത്തിനും അഭ്യൂഹങ്ങൾ തടയുന്നതിനുമുള്ള നിർണായക ഉപാധിയായി മാറിയിരിക്കുന്നു. ഇ-ഗവേണൻസ് സംരംഭങ്ങളും ഡിജിറ്റൽ സേവന വിതരണവും ശക്തിപ്പെടുത്താനായി അക്ഷയകേന്ദ്രങ്ങളിലൂടെ സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യം വിപുലീകരിക്കുന്ന ശ്രമങ്ങൾ തുടരുന്നു.
പ്രധാന പംക്തികളും ജനകീയ ഉള്ളടക്കങ്ങളും
മേൽപ്പറഞ്ഞ ഓൺലൈൻ പോർട്ടലുകളിലെല്ലാം പൊതുവായി കാണാൻ കഴിയുന്ന ചില ഉള്ളടക്ക വിഭാഗങ്ങളും പംക്തികളും വിശകലനം ചെയ്യുന്നത് കേരളത്തിന്റെ ഡിജിറ്റൽ വായനശീലത്തെ മനസ്സിലാക്കാൻ സഹായകമാണ്. ബ്രേക്കിങ് ന്യൂസ്, തത്സമയ അപ്ഡേറ്റുകൾ എന്നിവയാണ് എല്ലാ പോർട്ടലുകളുടെയും മുൻഗണനാ വിഭാഗം; ഇവ ഹോംപേജിന്റെ ഏറ്റവും മുകൾഭാഗത്ത് സ്ഥാനം പിടിക്കുന്നു. ഇതിനൊപ്പം പ്രാധാന്യമുള്ളതാണ് പ്രവാസലോകം അഥവാ ഗൾഫ് വാർത്താവിഭാഗം; മനോരമ ഓൺലൈൻ, മാതൃഭൂമി.കോം തുടങ്ങിയ പോർട്ടലുകളിലെല്ലാം ഗൾഫ് രാജ്യങ്ങളിലെ തൊഴിൽനിയമങ്ങൾ, വിസാചട്ടങ്ങൾ, പ്രവാസി സംഘടനാ പ്രവർത്തനങ്ങൾ, നാട്ടിലേക്കുള്ള മടക്കയാത്രാ വിവരങ്ങൾ എന്നിവക്കായി പ്രത്യേകം വിഭാഗം കാണാം; ഇത് പ്രവാസി മലയാളികളുടെ വായന സമൂഹത്തെ ഉദ്ദേശിച്ചുള്ളതാണ്.
സിനിമാവാർത്തകൾക്കും വിനോദവാർത്തകൾക്കും വേണ്ടി മിക്ക പോർട്ടലുകളും ഉപ-വെബ്സൈറ്റുകളോ വിഭാഗങ്ങളോ നിലനിർത്തുന്നു. ചലച്ചിത്ര അവലോകനങ്ങൾ, താരാഭിമുഖങ്ങൾ, ട്രെയിലർ പ്രകാശനങ്ങൾ, ബോക്സ് ഓഫിസ് വിശകലനങ്ങൾ എന്നിവ ഇതിന്റ സ്ഥിരം ഉള്ളടക്കമാണ്. കായികരംഗം, പ്രത്യേകിച്ച് ക്രിക്കറ്റും ഫുട്ബാളും, മറ്റൊരു ജനപ്രിയ വിഭാഗമാണ്; ഐ.എസ്.എൽ (ISL) കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട വാർത്തകൾ വൻതോതിൽ വായനക്കാരെ ആകർഷിക്കുന്നു. ജ്യോതിഷം, ആരോഗ്യം, ജീവിതശൈലി, പാചകം, യാത്ര എന്നിവക്കായുള്ള ലൈഫ്സ്റ്റൈൽ പംക്തികളും മിക്ക പോർട്ടലുകളിലും സ്ഥിര സാന്നിധ്യമാണ്. ഇവ പലപ്പോഴും അച്ചടിപ്പതിപ്പിലെ ഞായറാഴ്ച സപ്ലിമെന്റുകളുടെ ഡിജിറ്റൽ തുടർച്ചയായി വർത്തിക്കുന്നു. തൊഴിൽ അറിയിപ്പുകൾ, പി.എസ്.സി വിജ്ഞാപനങ്ങൾ, വിദ്യാഭ്യാസ വാർത്തകൾ എന്നിവക്കായുള്ള പ്രത്യേക വിഭാഗം വിദ്യാർഥികളും ജോലിതേടുന്നവരുമടങ്ങുന്ന വായന സമൂഹത്തെ ഈ പോർട്ടലുകളിലേക്ക് ആകർഷിക്കുന്നു.
എഡിറ്റോറിയലുകൾ, പ്രത്യേകിച്ച് അഴിമുഖം, ട്രൂകോപ്പി തിങ്ക്, ദ ക്യൂ തുടങ്ങിയ വിഷയാധിഷ്ഠിത പോർട്ടലുകളിൽ, ദീർഘമായ വിശകലന ലേഖനങ്ങളും അഭിമുഖങ്ങളും ഗവേഷണാത്മക റിപ്പോർട്ടുകളും ഉൾക്കൊള്ളുന്നു. സമകാലിക രാഷ്ട്രീയം, ലിംഗനീതി, ജാതി-സാമുദായിക പ്രശ്നങ്ങൾ, പരിസ്ഥിതി എന്നിവയാണ് ഇവയിലെ പ്രധാന പ്രമേയങ്ങൾ. അതേസമയം, കമന്റ് വിഭാഗവും സാമൂഹികമാധ്യമ പങ്കിടലും വാർത്തയുടെ ‘ജനകീയത’ നിർണയിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ട്. ഒരു ലേഖനത്തിനു താഴെ രൂപപ്പെടുന്ന വായനക്കാരുടെ ചർച്ച പലപ്പോഴും മൂലലേഖനത്തേക്കാൾ ദൈർഘ്യമേറിയതും വിവാദപരവുമാകാറുണ്ട്. ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോർട്സും വഴിയുള്ള അതിസംക്ഷിപ്ത വാർത്താ ഉള്ളടക്കം, ഈ പോർട്ടലുകളുടെയെല്ലാം സാമൂഹികമാധ്യമതന്ത്രത്തിന്റെ പുതിയ കൂട്ടിച്ചേർക്കലാണ്; ഒരു ദീർഘ റിപ്പോർട്ടിനെ 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സംഗ്രഹമാക്കി മാറ്റുന്ന രീതി മിക്ക പോർട്ടലുകളും ഇന്ന് സ്വീകരിച്ചിട്ടുണ്ട്.
പൗര മാധ്യമ പ്രവർത്തനവും 2018ലെ പ്രളയവും
സ്മാർട്ഫോണും അതിവേഗ ഇന്റർനെറ്റും വ്യാപകമായതോടെ ഓൺലൈൻ മാധ്യമങ്ങളുടെ മറ്റൊരു ഘട്ടം ആരംഭിച്ചു. കാമറ, റെക്കോഡർ, എഡിറ്റിങ് ഉപകരണം, പ്രസാധനവേദി എന്നിവ ഒരൊറ്റ മൊബൈൽ ഉപകരണത്തിലേക്ക് ചുരുങ്ങി. അപകടം, പ്രതിഷേധം, വെള്ളപ്പൊക്കം, പ്രാദേശിക പ്രശ്നം എന്നിവ സംഭവിക്കുന്ന നിമിഷത്തിൽ തന്നെ ഒരു സാധാരണ പൗരന് അത് ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിക്കാം. പൗരമാധ്യമപ്രവർത്തനത്തിന്റെ (Citizen Journalism) പ്രാധാന്യം ഇവിടെ വ്യക്തമാണ്. അത് മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കാത്ത പ്രാദേശിക വിഷയങ്ങളെ പൊതുശ്രദ്ധയിൽ കൊണ്ടുവന്നു.
കേരളത്തിലെ ഡിജിറ്റൽ മാധ്യമചരിത്രത്തിൽ 2018ലെ കൊടുംപ്രളയം നിർണായക വഴിത്തിരിവാണ്. ആ ഘട്ടത്തിൽ സോഷ്യൽ മീഡിയ, വാട്സ്ആപ്, ഓൺലൈൻ ഫോറംസ്, ലൊക്കേഷൻ ഷെയറിങ്, വളന്റിയർ ഗ്രൂപ്പുകൾ തുടങ്ങിയവ വാർത്താവിതരണത്തിനപ്പുറം രക്ഷാപ്രവർത്തന ഏകോപനത്തിനും ഉപയോഗപ്പെട്ടു. ‘കേരള റെസ്ക്യൂ (Kerala Rescue) പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളും ‘അൻപോട് കൊച്ചി’ പോലുള്ള സന്നദ്ധകൂട്ടായ്മകളും വിവിധ സഹായാവശ്യങ്ങൾ, സന്നദ്ധ പ്രവർത്തകർ, വിഭവങ്ങൾ, രക്ഷാപ്രവർത്തന വിവരങ്ങൾ എന്നിവ തമ്മിൽ ബന്ധിപ്പിക്കാൻ സഹായിച്ചു.
വാട്സ്ആപ് സംസ്കാരവും കുടുംബ-സാമൂഹിക ഗ്രൂപ്പുകളും
കേരളീയ കുടുംബജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ഘടനയിൽ വാട്സ്ആപ് വരുത്തിയ മാറ്റം സവിശേഷമായ പഠനവിഷയമാണ്. കുടുംബാംഗങ്ങൾക്കിടയിലുള്ള സ്വകാര്യ ഗ്രൂപ്പുകൾ, കുടുംബയോഗ ഗ്രൂപ്പുകൾ, പൂർവ വിദ്യാർഥി ഗ്രൂപ്പുകൾ, ​െറസിഡന്റ്സ് അസോസിയേഷൻ ഗ്രൂപ്പുകൾ, പള്ളി-അമ്പല കമ്മിറ്റി ഗ്രൂപ്പുകൾ, തൊഴിലിടങ്ങളിലെ ഗ്രൂപ്പുകൾ എന്നിങ്ങനെ കേരളത്തിലെ മിക്കവാറും എല്ലാ സാമൂഹികഘടനകൾക്കും സമാന്തരമായി ഒരു ഡിജിറ്റൽ ഗ്രൂപ് നിലവിൽ വന്നു. പ്രവാസത്തിലുള്ള കുടുംബാംഗങ്ങളെ തത്സമയം കുടുംബ സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഈ ഗ്രൂപ്പുകൾ വലിയ പങ്കുവഹിക്കുന്നു; ജനനം, മരണം, വിവാഹം, അസുഖം തുടങ്ങിയ കുടുംബ സംഭവങ്ങൾ അപ്പപ്പോൾ ഫോട്ടോ, വിഡിയോ, വോയ്സ് സന്ദേശങ്ങൾ എന്നിവയിലൂടെ പങ്കുവെക്കുന്നു. എന്നാൽ ഇതേ ഗ്രൂപ്പുകൾതന്നെ വ്യാജ വാർത്തകളുടെയും തെറ്റായ ആരോഗ്യോപദേശങ്ങളുടെയും ഊഹാപോഹങ്ങളുടെയും ഏറ്റവും വേഗതയേറിയ പ്രചാരണമാധ്യമമായും മാറാറുണ്ട്.
ഒരു സന്ദേശം ‘ഫോർവേഡ്’ ചെയ്യപ്പെടുമ്പോൾ അതിന്റെ ഉറവിടം അപ്രത്യക്ഷമാവുകയും, ഒരു അടുത്തബന്ധുവോ സുഹൃത്തോ അയച്ചു എന്ന ഒറ്റക്കാരണത്താൽ അതിന് അമിതമായ വിശ്വാസ്യത ലഭിക്കുകയും ചെയ്യുന്ന പ്രതിഭാസം വ്യാപകമായി കാണപ്പെടുന്നു. ആരോഗ്യപ്രതിസന്ധി ഘട്ടങ്ങളിൽ, പ്രത്യേകിച്ച് കോവിഡ്-19 മഹാമാരിക്കാലത്ത്, തെറ്റായ ചികിത്സാ മാർഗങ്ങൾ, വ്യാജമരുന്നുകൾ, ഭീതിപരത്തുന്ന സന്ദേശങ്ങൾ എന്നിവ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ അതിവേഗം പ്രചരിച്ചത് ആരോഗ്യ വകുപ്പിനും മാധ്യമങ്ങൾക്കും വലിയ വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ‘കോവിഡ്-19 ജാഗ്രത’ എന്ന ഔദ്യോഗിക ഡിജിറ്റൽ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും ആരംഭിച്ചത്.12 രോഗലക്ഷണ നിരീക്ഷണം, സമ്പർക്കപ്പട്ടിക തയാറാക്കൽ, ക്വാറന്റൈൻ വിവരങ്ങൾ, ഔദ്യോഗിക കണക്കുകൾ എന്നിവ ഒരൊറ്റ വിശ്വസനീയ ഉറവിടത്തിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. അനൗദ്യോഗിക വാട്സ്ആപ് പ്രചാരണങ്ങൾക്കെതിരെ ഔദ്യോഗിക ഡിജിറ്റൽ വിവരസ്രോതസ്സുകൾ എങ്ങനെ ഒരു പ്രതിരോധമായി പ്രവർത്തിക്കാമെന്നതിന്റെ മാതൃകയായി ഇത് പിന്നീട് ചൂണ്ടിക്കാണിക്കപ്പെട്ടു.
യൂട്യൂബ് വിപ്ലവവും ക്രിയേറ്റർ ഇക്കോസിസ്റ്റവും
കേരളത്തിലെ ഓൺലൈൻ മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് യൂട്യൂബിന്റെ വളർച്ച. 2005 ഫെബ്രുവരിയിലാണ് യൂട്യൂബ് എന്ന ഡിജിറ്റൽ വിപ്ലവം പിറവിയെടുക്കുന്നത്. ‘പേ പാൽ’ കമ്പനിയിലെ ജീവനക്കാരായിരുന്ന ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നീ മൂന്ന് കൂട്ടുകാരായിരുന്നു ഇതിന്റെ ശിൽപികൾ.13 2005 ഏപ്രിൽ 23ന് ജാവേദ് കരീം സാന്റിയാഗോ മൃഗശാലയിലെ ആനകളുടെ മുന്നിൽനിന്ന് എടുത്ത ‘Me at the zoo’ എന്ന 19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിലൂടെ യൂട്യൂബ് അതിന്റെ അക്കൗണ്ട് തുറന്നു.
അതുവരെ ലിവിങ് റൂമുകളിലെ ടെലിവിഷൻ ചാനലുകൾ കൈയടക്കി ​െവച്ചിരുന്ന കാഴ്ചയുടെ കുത്തക യൂട്യൂബ് ഒറ്റയടിക്ക് തകർത്തെറിഞ്ഞു. വിനോദവും വിദ്യാഭ്യാസവും വാർത്തകളുമെല്ലാം ഒരൊറ്റ സ്ക്രീനിലേക്ക് ചുരുങ്ങി. ഒരു വ്യക്തിക്കുതന്നെ വിഡിയോ നിർമിക്കുകയും പ്രസിദ്ധീകരിക്കുകയും പ്രേക്ഷകരെ കണ്ടെത്തുകയും വരുമാനം നേടുകയും ചെയ്യാൻ കഴിയുന്ന സാഹചര്യം യൂട്യൂബ് സൃഷ്ടിച്ചു. 2019ൽ യൂട്യൂബ് സംഘടിപ്പിച്ച ‘Malayalam Day’ പരിപാടിയിൽ കരിക്ക് (Karikku), M4 Tech, Tech Travel Eat തുടങ്ങിയ മലയാളി ക്രിയേറ്റഴ്സ് ഉൾപ്പെട്ടിരുന്നു. ഈ പരിപാടി മലയാളം ക്രിയേറ്റർ ഇക്കോസിസ്റ്റം അതിനകം തന്നെ ഒരു പ്രത്യേക സാംസ്കാരിക മേഖലയായി വളർന്നിരുന്നുവെന്നതിന്റെ തെളിവാണ്. യൂട്യൂബിന്റെ പ്രധാന വിപ്ലവം ടെലിവിഷൻ ചാനലിന് ആവശ്യമായ സ്റ്റുഡിയോ, സാറ്റലൈറ്റ്, വലിയ പ്രൊഡക്ഷൻ ടീം എന്നിവ ഇല്ലാതെയും ഒരാൾക്ക് സ്വന്തം മാധ്യമവേദി സൃഷ്ടിക്കാം എന്നതാണ്.
Tech Travel Eat മലയാളത്തിലെ ട്രാവൽ വ്ലോഗിങ് സംസ്കാരത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. യാത്ര, ഭക്ഷണം, സാങ്കേതികവിദ്യ എന്നിവയെ വ്യക്തിപരമായ അനുഭവവുമായി ബന്ധിപ്പിച്ചുള്ള അവതരണം ഇതിന്റെ പ്രത്യേകതയാണ്. പരമ്പരാഗത യാത്രാവിവരണത്തിൽ ഒരു സ്ഥലത്തെക്കുറിച്ച് എഴുത്തുകാർ വിവരിക്കുമ്പോൾ വ്ലോഗിൽ പ്രേക്ഷകർ സ്രഷ്ടാവിനൊപ്പം യാത്രചെയ്യുന്ന അനുഭവമാണ് നേടുന്നത്. വഴിയിലെ ഭക്ഷണം, വാഹനയാത്ര, താമസം, ചെലവ്, പ്രാദേശിക അനുഭവം എന്നിവയും ഉള്ളടക്കത്തിന്റെ ഭാഗമാകുന്നു. M4 Tech സാങ്കേതികവിദ്യയും ശാസ്ത്രീയ കൗതുകങ്ങളും ലളിതമായി മലയാളത്തിൽ അവതരിപ്പിച്ചുകൊണ്ട് യൂട്യൂബിനെ ഇൻഫോർമൽ സയൻസ് കമ്യൂണിക്കേഷന്റെ വേദിയാക്കി. ഉപകരണങ്ങൾ, പരീക്ഷണങ്ങൾ, നിർമാണരീതികൾ, സാങ്കേതിക ആശയങ്ങൾ തുടങ്ങിയവ വിനോദം നിറഞ്ഞ അവതരണത്തിലൂടെ പൊതുജനങ്ങളിലേക്കെത്തി. മലയാളത്തിൽ ശാസ്ത്രവിശദീകരണ വിഡിയോകൾക്ക് സ്ഥിരമായ പ്രേക്ഷകസമൂഹം രൂപപ്പെട്ടു.
ഡിജിറ്റൽ അധിഷ്ഠിത വിനോദരംഗത്ത് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിലൊന്നാണ് കരിക്ക്. ടെലിവിഷൻ കോമഡി പരിപാടികളുടെ പരമ്പരാഗ തമാതൃകകളിൽനിന്ന് വ്യത്യസ്തമായി, പുതിയ തലമുറയുടെ ഭാഷയും ജീവിതരീതികളും സൗഹൃദങ്ങളും വെബ് അധിഷ്ഠിത കഥാഖ്യാനശൈലിയിലേക്ക് എത്തിക്കാൻ കരിക്കിന് സാധിച്ചു. ഈ മാറ്റത്തിൽ ഉള്ളടക്കത്തിന്റെ മേന്മയും പ്രഫഷനലിസവും നിർണായക പങ്കുവഹിച്ചു. യൂട്യൂബ് ഉള്ളടക്കങ്ങൾ എന്നത് അമച്വർ വിഡിയോകൾ മാത്രമല്ലെന്നും; തിരക്കഥ, അഭിനയം, സിനിമാറ്റോഗ്രഫി, എഡിറ്റിങ്, സൗണ്ട് ഡിസൈൻ, പ്രൊഡക്ഷൻ, മാർക്കറ്റിങ് തുടങ്ങിയ സമഗ്രമേഖലകളും കോർത്തിണക്കിയ ഒരു സമ്പൂർണ വിനോദ വ്യവസായമായി ഇതിനെ വളർത്താമെന്നും കരിക്ക് തെളിയിച്ചു.
യൂട്യൂബിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്, പരമ്പരാഗതമാധ്യമങ്ങളിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ദൈനംദിനജീവിതരീതികൾക്കും ജീവിത പരിസരങ്ങൾക്കും വലിയ തോതിലുള്ള ദൃശ്യത നൽകിയതാണ്. പാചകം, മത്സ്യബന്ധനം, കൃഷി, വാഹനപരിചരണം, ഗ്രാമീണതൊഴിലുകൾ, നാട്ടുപാതകൾ, പ്രാദേശിക ഉത്സവങ്ങൾ, ചെറുകിടവ്യാപാരങ്ങൾ തുടങ്ങിയവയെല്ലാം ഇന്ന് ഡിജിറ്റൽ ഡിസൈനിൽ ജനപ്രിയ ക്രിയേറ്റർ കണ്ടന്റുകളായി മാറിയിരിക്കുന്നു. ‘ഷമീസ് കിച്ചൻ’ (Shamees Kitchen) പോലുള്ള ഫുഡ് ചാനലുകൾ പാചകത്തെ കേവലം പാചകക്കുറിപ്പുകളിൽനിന്ന് മാറ്റി, ആസ്വാദ്യകരമായ സാംസ്കാരിക അനുഭവമാക്കി മാറ്റി. ‘ഫിഷിങ് ഫ്രീക്സ്’ (Fishing Freaks) പോലുള്ള ചാനലുകൾ തീരദേശ ജീവിതത്തെയും മത്സ്യബന്ധനത്തിന്റെ സൂക്ഷ്മതലങ്ങളെയും പൊതുമണ്ഡലത്തിലെ ദൃശ്യാനുഭവങ്ങളിലേക്ക് എത്തിച്ചു. ചുരുക്കത്തിൽ, യൂട്യൂബ് എന്നത് കേവലം വിനോദ പ്ലാറ്റ്ഫോം മാത്രമല്ലാതെ വർത്തമാനകാല കേരളീയ ജീവിതത്തിന്റെ വൈവിധ്യങ്ങളെയും നാട്ടുസവിശേഷതകളെയും രേഖപ്പെടുത്തുന്ന ജനകീയ ഡിജിറ്റൽ ആർക്കൈവ് കൂടിയാണ്.
യൂട്യൂബ് സംസ്കാരത്തിന്റെ മറ്റൊരു പ്രധാന തലമാണ് ഫാമിലി വ്ലോഗുകൾ (Family Vlogs). കുടുംബജീവിതം, കുട്ടികളുടെ വിശേഷങ്ങൾ, യാത്രകൾ, ആഘോഷങ്ങൾ, ഭക്ഷണം, വീടിന്റെ ദൈനംദിനകാര്യങ്ങൾ എന്നിവയെല്ലാം തുടർച്ചയായ വിഡിയോ ഉള്ളടക്കങ്ങളായി മാറുന്ന രീതിയാണിത്. ‘KL BRO Biju Rithvik’ പോലുള്ള ചാനലുകൾ ഈ ട്രെൻഡിന്റെ വലിയ ഉദാഹരണമാണ്. ഇതിലൂടെ ഒരു കുടുംബത്തിന്റെ ദൈനംദിന ജീവിതംതന്നെ തുടർച്ചയായ ഒരു മാധ്യമ ആഖ്യാനമായി മാറുന്നു. കുടുംബാംഗങ്ങളെ നിരന്തരം കാണുന്നതിലൂടെ തങ്ങളുമായി വ്യക്തിപരമായ അടുപ്പമുള്ളവരാണെന്ന പ്രതീതി പ്രേക്ഷകരിൽ ഉണ്ടാകുന്നു. എന്നാൽ, ഇതിനു പിന്നിൽ കുട്ടികളുടെ സ്വകാര്യതയും സമ്മതവും, ഡിജിറ്റൽ ഫൂട്ട്പ്രിന്റ്, സ്വകാര്യതയുടെ കച്ചവടവത്കരണം തുടങ്ങിയ ഗൗരവതരമായ ധാർമികചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്.
കണ്ടന്റ് കൺവെർജൻസും വ്യക്തിഗത ബ്രാൻഡിങ്ങും
മലയാളത്തിലെ മാധ്യമവ്യവസ്ഥയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ രണ്ട് പ്രധാനതലങ്ങളിൽ ദൃശ്യമാണ്: ഉള്ളടക്കത്തിന്റെ സംയോജനവും (Content Convergence) മാധ്യമപ്രവർത്തകരുടെ വ്യക്തിഗത ബ്രാൻഡിങ്ങും (Personal Branding). യൂട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളുടെ ആഗോള വളർച്ച ടെലിവിഷൻ വാർത്താസ്ഥാപനങ്ങളുടെ പ്രവർത്തനരീതിയെ പൂർണമായും തിരുത്തിയെഴുതി. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, റിപ്പോർട്ടർ ടിവി, മീഡിയവൺ തുടങ്ങിയ പ്രമുഖ മലയാളം ചാനലുകൾ തങ്ങളുടെ പരമ്പരാഗത സംപ്രേഷണത്തിന് പുറമെ ലൈവ് സ്ട്രീം, ബ്രേക്കിങ് ന്യൂസ്, എക്സ് പ്ലെയ്നറുകൾ, ഷോർട്ട് വിഡിയോകൾ എന്നിവയിലൂടെ ഡിജിറ്റൽ ഇടങ്ങളിൽ സജീവമായി. ഇതോടെ ടെലിവിഷൻ, വെബ്, സമൂഹമാധ്യമ ന്യൂസ്റൂമുകൾ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുകയും ഒരേ വിവരങ്ങൾ തന്നെ വെബ്സൈറ്റ് ലേഖനം, യൂട്യൂബ് വിഡിയോ, ഇൻസ്റ്റഗ്രാം റീൽ, ഫേസ്ബുക്ക് പോസ്റ്റ്, വാട്സ്ആപ് കാർഡ് എന്നിങ്ങനെ വൈവിധ്യമാർന്ന ഫോർമാറ്റുകളിൽ പ്രേക്ഷകരിലേക്ക് എത്തുന്ന ‘കണ്ടന്റ് കൺവെർജൻസ്’ രൂപപ്പെടുകയും ചെയ്തു.
അതോടൊപ്പം മാധ്യമസ്ഥാപനങ്ങളുടെ ബ്രാൻഡ് മൂല്യത്തിനൊപ്പം മാധ്യമ പ്രവർത്തകരുടെ വ്യക്തിഗത ബ്രാൻഡും നിർണായകമായി മാറിയ അന്തരീക്ഷം സംജാതമായി. പ്രമുഖ അവതാരകരും രാഷ്ട്രീയ വിശകലനക്കാരായ മാധ്യമ പ്രവർത്തകരും സ്വന്തമായി യൂട്യൂബ് ചാനലുകളും ഡിജിറ്റൽ സ്പേസുകളും ആരംഭിച്ചതോടെ ‘ജേണലിസ്റ്റ് ആസ് എ ബ്രാൻഡ്’ എന്ന പ്രവണത ശക്തമായി. വലിയ സ്ഥാപനങ്ങളുടെ മാധ്യമശ്രദ്ധയേക്കാൾ തങ്ങൾക്ക് പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരുടെ വ്യക്തിഗതമായ വിശ്വാസ്യതയെ പ്രേക്ഷകർ വിശ്വസിക്കാൻ തുടങ്ങി. ഇത് സ്ഥാപനപരമായ എഡിറ്റോറിയൽ നിയന്ത്രണങ്ങളിൽനിന്നും കോർപറേറ്റ് സമ്മർദങ്ങളിൽനിന്നും മാധ്യമപ്രവർത്തകർക്ക് വ്യക്തിഗത സ്വാതന്ത്ര്യം നൽകുന്നു. എങ്കിലും എഡിറ്റോറിയൽ മേൽനോട്ടത്തിന്റെ അഭാവം, വ്യക്തിപരമായ പക്ഷപാതിത്വങ്ങൾ, വാർത്തകളേക്കാൾ മാധ്യമപ്രവർത്തകരുടെ വ്യക്തിത്വത്തിന് നൽകുന്ന പ്രാധാന്യം എന്നിവ മാധ്യമധാർമികതക്കു മീതെ വെല്ലുവിളി ഉയർത്തുന്നുണ്ട്.
ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ച കേരളത്തിലെ പ്രാദേശിക വാർത്താ സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴി​െവച്ചിട്ടുണ്ട്. പഞ്ചായത്ത്, നഗരസഭ, പ്രാദേശിക റോഡുകൾ, സർക്കാർ ആശുപത്രികൾ, സ്കൂളുകൾ, വികസനപ്രശ്നങ്ങൾ, അപകടങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ, നാട്ടുകാരുടെ പ്രതിഷേധങ്ങൾ തുടങ്ങിയ തികച്ചും പ്രാദേശികമായ വിഷയങ്ങൾ ഇന്ന് യൂട്യൂബിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും പ്രേക്ഷകശ്രദ്ധ നേടുന്നു. ഇത് കേരളത്തിൽ ഹൈപ്പർ ലോക്കൽ ജേണലിസത്തെ (Hyper Local Journalism) കൂടുതൽ കരുത്തുറ്റതാക്കി. മുമ്പ് മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്താ മുൻഗണനകളിൽ ഇടംപിടിക്കാതിരുന്ന ചെറുകിട വിഷയങ്ങൾക്കും ഗ്രാമീണപ്രശ്നങ്ങൾക്കും ഇന്ന് ഡിജിറ്റൽ ഇടങ്ങളിൽ ഉടനടി ദൃശ്യതയും പൊതുജനശ്രദ്ധയും ലഭിക്കുന്നുണ്ട്. എന്നാൽ, ഈ പ്രാദേശികമുന്നേറ്റത്തോടൊപ്പംതന്നെ വലിയ പ്രതിസന്ധികളും നിലനിൽക്കുന്നുണ്ട്. കൃത്യമായ പരിശോധനകളോ വസ്തുതാന്വേഷണമോ ഇല്ലാതെ വാർത്തകൾ പുറത്തുവിടുന്നതുമൂലം വ്യക്തിഹത്യ, സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ, ഊഹാപോഹങ്ങൾ, പ്രാദേശിക വിഭാഗീയതകൾ എന്നിവ അതിവേഗം പ്രചരിക്കാനുള്ള സാധ്യതയും ഇത്തരം ഡിജിറ്റൽ മാധ്യമങ്ങളിൽ വളരെ കൂടുതലാണ്.
പോഡ്കാസ്റ്റുകളും ഹ്രസ്വ വിഡിയോ സംസ്കാരവും
പോഡ്കാസ്റ്റുകളുടെ ജനപ്രീതി റേഡിയോ എന്ന മാധ്യമത്തിന്റെ അവസാനമല്ല. മറിച്ച്, ശബ്ദമാധ്യമത്തിന്റെ ആധുനികമായ പുനഃസംഘടനയാണ്. പരമ്പരാഗത റേഡിയോയിൽ ബ്രോഡ്കാസ്റ്റർ ഒരുക്കുന്ന സമയക്രമത്തിനനുസരിച്ച് പ്രേക്ഷകർ ശ്രദ്ധിക്കേണ്ടിവരുമ്പോൾ, പോഡ്കാസ്റ്റുകളിൽ കേൾവിക്കാരനാണ് എപ്പോൾ, എവിടെവെച്ച്, എന്ത് കേൾക്കണം എന്ന് തീരുമാനിക്കുന്നത്. രാഷ്ട്രീയം, സാഹിത്യം, ചരിത്രം, സിനിമ, ശാസ്ത്രം, സാമൂഹികവിഷയങ്ങൾ, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവയെല്ലാം സംഭാഷണരൂപത്തിൽ അവതരിപ്പിക്കാൻ പോഡ്കാസ്റ്റുകൾ അവസര മൊരുക്കുന്നു. യൂട്യൂബ്, സ്പോട്ടിഫൈ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരം ഓഡിയോ ഉള്ളടക്കങ്ങൾ എളുപ്പത്തിൽ ലഭ്യമായതോടെ, മലയാളത്തിൽ ആവശ്യാനുസരണം വിവരങ്ങളും ആശയങ്ങളും കേട്ടറിയുന്ന ഒരു ‘ഓൺ-ഡിമാൻഡ് ഓഡിയോ സംസ്കാരം’ അതിവേഗം വളരുകയാണ്.
കോവിഡ് മഹാമാരിക്ക് ശേഷം ഇൻസ്റ്റഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്സ് തുടങ്ങിയ ഹ്രസ്വ വിഡിയോ ഫോർമാറ്റുകളുടെ കടന്നുവരവ് ഡിജിറ്റൽ മാധ്യമങ്ങളുടെ ആഖ്യാനത്തെത്തന്നെ പൂർണമായി മാറ്റിമറിച്ചു. 30 മുതൽ 90 സെക്കൻഡ് വരെ മാത്രം ദൈർഘ്യമുള്ള ചെറുവിഡിയോകളിലൂടെ വാർത്തകൾ, രാഷ്ട്രീയം, വിദ്യാഭ്യാസം, സിനിമ, ഹാസ്യം, ഭക്ഷണം, യാത്ര, ജീവിതശൈലി തുടങ്ങി സമസ്തമേഖലകളും അവതരിപ്പിക്കപ്പെടാൻ തുടങ്ങിയതോടെ ‘കണ്ടന്റ് കംപ്രഷൻ’ എന്നത് ഡിജിറ്റൽ രംഗത്തെ പ്രധാന മാധ്യമകൗശലമായി രൂപപ്പെട്ടു. സങ്കീർണമായ വിഷയങ്ങളെ ഏതാനും സെക്കൻഡുകളിലേക്ക് ചുരുക്കി അവതരിപ്പിക്കുന്ന രീതി വായനക്കും ദൈർഘ്യമേറിയ നിരീക്ഷണങ്ങൾക്കും സമയം കണ്ടെത്താത്ത പ്രേക്ഷകരിലേക്ക് വിവരങ്ങൾ വേഗത്തിൽ എത്തിച്ച് അറിവിന്റെ ജനകീയവത്കരണത്തിന് വലിയ പങ്കുവഹിച്ചു.
എന്നാൽ, വിഷയങ്ങളുടെ ആഴവും സൂക്ഷ്മതയും നഷ്ടപ്പെടാനുള്ള സാധ്യതയും ഈ ഹ്രസ്വ വിഡിയോ സംസ്കാരം സൃഷ്ടിക്കുന്നുണ്ട്. സമയപരിമിതിമൂലം ഒരു വിഷയത്തിന്റെ പശ്ചാത്തലവും ചരിത്രവശങ്ങളും ഒഴിവാക്കപ്പെടുകയും, കാര്യങ്ങൾ ലളിതവത്കരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. അതോടൊപ്പം, ഈ ഷോർട്ട്-വിഡിയോ രീതി ഡിജിറ്റൽ ലോകത്തെ ‘അറ്റൻഷൻ ഇക്കോണമി’യെ കൂടുതൽ ശക്തമാക്കി. സ്ക്രോൾ ചെയ്തുപോകുന്ന ഉപയോക്താവിനെ വിഡിയോയുടെ ആദ്യ ഏതാനും സെക്കൻഡുകളിൽത്തന്നെ പിടിച്ചിരുത്തുക എന്ന വെല്ലുവിളി തരണംചെയ്യുക എന്നത് ഉള്ളടക്കനിർമാണത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യമായി മാറുകയും ചെയ്തു.
ശ്രദ്ധയുടെ സമ്പദ്‌വ്യവസ്ഥയും ക്ലിക്ക്ബെയ്റ്റും
ഡിജിറ്റൽ മാധ്യമങ്ങളുടെ സാമ്പത്തികഘടന പ്രേക്ഷകരുടെ ശ്രദ്ധയെ (Attention) പ്രധാന മൂലധനമാക്കിയാണ് നിലനിൽക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം, ക്ലിക്കുകൾ, കാണുന്ന സമയം, ഷെയറുകൾ, കമന്റുകൾ എന്നിവയാണ് ഒരു മാധ്യമസ്ഥാപനത്തിന്റെ ഡിജിറ്റൽ ദൃശ്യതയെയും സാമ്പത്തികവരുമാനത്തെയും നേരിട്ട് നിർണയിക്കുന്നത്. ഇതിന്റെ സ്വാഭാവിക ഫലമായി ഡിജിറ്റൽ ഇടങ്ങളിൽ ക്ലിക്ക്ബെയ്റ്റ് തലക്കെട്ടുകൾ വ്യാപകമായി മാറുന്ന സാഹചര്യം ഉണ്ടായി. വാർത്തകളുടെ സാമൂഹിക പ്രാധാന്യത്തേക്കാൾ പ്രേക്ഷകരിൽ ആകാംക്ഷയും വികാരങ്ങളും സൃഷ്ടിക്കുന്ന തലക്കെട്ടുകൾക്ക് മാധ്യമങ്ങൾ കൂടുതൽ പ്രാധാന്യം നൽകാൻ ഇത് ഇടയാക്കി. ക്ലിക്ക്ബെയ്റ്റ് എന്നത് യഥാർഥവാർത്തകൾക്കുപോലും അതിശയോക്തിപരമായ ശീർഷകങ്ങൾ നൽകുന്ന രീതിയാണ്. എന്നാൽ, ഇത്തരത്തിൽ നൽകുന്ന തലക്കെട്ടുകളും യഥാർഥ ഉള്ളടക്കവും തമ്മിലുള്ള അകലം വർധിക്കുമ്പോൾ മാധ്യമവിശ്വാസ്യതക്ക് ക്ഷതമേൽക്കുന്നു. അതുകൊണ്ടുതന്നെ, ഗുണനിലവാരമുള്ള എഡിറ്റോറിയൽ മൂല്യങ്ങളും കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള എൻഗേജ്മെന്റ് മൂല്യങ്ങളും തമ്മിലുള്ള തുടർച്ചയായ സംഘർഷമാണ് ഇന്നത്തെ ഡിജിറ്റൽ മാധ്യമ ലോകം നേരിടുന്ന അടിസ്ഥാന വെല്ലുവിളി.
ഡിജിറ്റൽ ആക്ടിവിസവും രാഷ്ട്രീയ പ്രചാരണവും
ഓൺലൈൻ മാധ്യമങ്ങളുടെ ആവിർഭാവത്തോടെ കേരളത്തിലെ രാഷ്ട്രീയ പ്രചാരണ സംസ്കാരം വലിയൊരു പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ, യൂട്യൂബ് ചാനലുകൾ, വാട്സ്ആപ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം പേജുകൾ, മീം പേജുകൾ എന്നിവയൊക്കെ ഇന്ന് കേവലം വിനോദോപാധികൾ എന്നതിലുപരി തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. പത്ര-ദൃശ്യമാധ്യമങ്ങളുടെ ഇടനിലയില്ലാതെ രാഷ്ട്രീയ നേതാക്കൾക്ക് തങ്ങളുടെ പ്രസംഗങ്ങളും നയങ്ങളും നിലപാടുകളും തത്സമയം പൗരന്മാരിലേക്ക് നേരിട്ടെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനൊപ്പം ഡേറ്റാ അനലിറ്റിക്സ്, മൈക്രോ-ടാർഗെറ്റിങ്, ഓഡിയൻസ് സെഗ്മെന്റേഷൻ എന്നീ സാങ്കേതികവിദ്യകൾകൂടി ഉപയോഗപ്പെടുത്തുന്നതോടെ, ഒരേ രാഷ്ട്രീയസന്ദേശംതന്നെ വോട്ടർമാരുടെ വയസ്സ്, താൽപര്യം, പ്രദേശം എന്നിവക്കനുസരിച്ച് വ്യത്യസ്തരീതികളിൽ പരുവപ്പെടുത്തി വ്യക്തികേന്ദ്രിതമായി എത്തിക്കാനും സാധിക്കുന്നു.
ഹാഷ് ടാഗ് കാമ്പയിനുകൾ, ഓൺലൈൻ ഹരജികൾ, ക്രൗഡ് ഫണ്ടിങ്, പ്രതിഷേധങ്ങളുടെ തത്സമയ സംപ്രേഷണങ്ങൾ, സന്നദ്ധപ്രവർത്തകരുടെ ഏകോപനം തുടങ്ങിയവയെല്ലാം ആധുനിക സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രബലമായ പുതിയ ഉപകരണങ്ങളായി മാറിയിട്ടുണ്ട്. ഈ സാങ്കേതിക മുന്നേറ്റം കാരണം തികച്ചും പ്രാദേശികമായ ഒരു പ്രശ്നത്തിനുപോലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനതലത്തിലോ അന്തർദേശീയതലത്തിലോ ജനശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ സാധിക്കുന്നു. എന്നാൽ, ഈ ഡിജിറ്റൽ ആക്ടിവിസത്തിന് ചില വ്യക്തമായ പരിമിതികളുമുണ്ട്. ഒരു ഹാഷ് ടാഗ് സമൂഹമാധ്യമത്തിൽ വൈറലാകുന്നു എന്നതുകൊണ്ടുമാത്രം ദീർഘകാലാടിസ്ഥാനത്തിലുള്ള സാമൂഹികമാറ്റം ഉറപ്പുനൽകാൻ കഴിയില്ല. സ്ക്രീനുകൾക്ക് പുറത്ത്, യഥാർഥ ജീവിതത്തിൽ സംഘടനാപരമായ പ്രവർത്തനങ്ങളായും ബഹുജനമുന്നേറ്റങ്ങളായും രൂപപ്പെടുമ്പോൾ മാത്രമാണ് ഓൺലൈൻ ദൃശ്യതക്ക് യഥാർഥ രാഷ്ട്രീയശക്തിയും സ്ഥിരതയുള്ള മാറ്റങ്ങൾ ഉണ്ടാക്കാനുള്ള ശേഷിയും ലഭിക്കുന്നത്.
(തുടരും)
കുറിപ്പ്
1. American Standard Code for Information Interchange (ASCII)
2. Swathanthra Malayalam Computing (S.M.C.) collective
3. Malayalam Wikipedia, launched 21 December 2002.
4. SixDegrees.com, founded 1997 by Andrew Weinreich
5. Mark Zuckerberg, Facebook co-founder, launched 4 February 2004
6. ഈ നവസമീപനത്തെ പി.എൻ. ഗോപീകൃഷ്ണൻ ‘ഇടിക്കാലൂരി പനമ്പട്ടടി’ എന്ന സമാഹാരത്തിലെ ‘അന്നന്നത്തെ മോക്ഷം’ എന്ന കവിതയിൽ ചിത്രീകരിക്കുന്നത് ഇപ്രകാരമാണ്: ‘‘ഒരു തമാശകൊണ്ട്/നൂറ്റമ്പതുപേരെ ഊട്ടിയാൽ/ പിന്നെ നിങ്ങൾ/ നിങ്ങളല്ല./ നൂറ്റമ്പതുവായനക്കാരുടെ/ കർത്താവാണ്./ നൂറ്റമ്പതു സിനിമകളിലെ/ ഹാസ്യതാരമാണ്./ നൂറ്റമ്പതു ലോകങ്ങളുടെ/ ഉടമയാണ്.’’
7. Instagram, acquired by Facebook for approx. $1 billion, 2012
8. WhatsApp, acquired by Facebook for approx. $19 billion, 2014
9. Twitter, founded 2006 by Jack Dorsey, Biz Stone, Evan Williams, Noah Glass; renamed X in 2023 following Elon Musk's acquisition
10. Kerala Information & Public Relations Department (I&PRD), Media Handbook 2026 edition-registered online media/web portal list. (ഈ Media Handbook ഓൺലൈനിൽ ലഭ്യമാണ്.)
11. BOOM Live, Fact Crescendo Malayalam, Vishvas News- Malayalam-language fact-checking verticals of national fact-checking organisations
12. Covid-19 Jagratha portal/app, Government of Kerala, launched 2020
13. YouTube founders -Chad Hurley, Steve Chen, Jawed Karim, February 2005
​ബ്രസീൽ വീണ്ടും ചരിത്രമെഴുതി. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തീ​വ്ര​ വ​ല​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി ഫ്ലാ​വി​യോ ബൊൽ​​െസ​ാനാ​രോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ട​തു​പ​ക്ഷ നേ​താ​വ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡ ​സി​ൽ​വ​ വീണ്ടും അധികാരത്തിലെത്തി. നാ​ലാം ത​വ​ണ​യാ​ണ് ലു​ല ബ്ര​സീ​ലി​ന്റെ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.
വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 80കാ​ര​നാ​യ ലു​ല​ക്ക് 51.79 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ച്ചു. എ​തി​രാ​ളി​യാ​യ 45കാ​ര​ൻ ഫ്ലാ​വി​യോ ബൊൽ​​െസ​ാനാ​രോ​ക്ക് 48.21 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് നേ​ടാ​നാ​യ​ത്. 44 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ലു​ല​യു​ടെ വി​ജ​യം. ബ്ര​സീ​ലി​ൽ 1980ക​ളി​ൽ ജ​നാ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട​ശേ​ഷം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ സ്ഥാ​നാ​ർ​ഥി ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ലൂ​ടെ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. സാ​വോ പോ​ളോ​യി​ൽ അ​നു​യാ​യി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ലു​ല, ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വി​ജ​യ​മാ​ണി​തെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.
അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഫ്ലാ​വി​യോ ബൊൽ​​െസ​ാനാ​രോ​. വോ​ട്ടെ​ടു​പ്പ് സ​മ​യം ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ട്ടി​യ സു​പ്രീം​കോ​ട​തി ജ​ഡ്ജി ക്രി​സ്റ്റ്യാ​നോ സാ​നി​ന്റെ തീ​രു​മാ​ന​മാ​ണ് അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്യു​ന്ന​ത്. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ നി​യ​മ​ങ്ങ​ൾ മാ​റ്റി​യെ​ന്ന് ആ​രോ​പി​ച്ച ബൊൽ​​െസ​ാനാ​രോ​, തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​ൻ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, വോ​ട്ടെ​ടു​പ്പ് സ​മ​യം നീ​ട്ട​ണ​മെ​ന്ന് ബൊൽ​​െസ​ാനാ​രോ​​യു​ടെ പ്ര​ചാ​ര​ണ​സം​ഘ​വും നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. മു​ൻ പ്ര​സി​ഡ​ന്റ് ​െജയ്ർ ബൊൽ​​െസ​ാനാ​രോ​യു​ടെ മ​ക​നാ​ണ് ഫ്ലാ​വി​യോ ബൊൽ​​െസ​ാനാ​രോ​. 2022ലെ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലു​ല​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട ജെ​യ​്ർ ബൊൽ​​െസ​ാനാ​രോ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ​
ബ്രസീലിൽ ലുല നേടിയ വിജയം വലതുപക്ഷത്തിന് മേൽ നേടിയ വിജയം മാത്രമല്ല. മെറ്റ എന്ന ആഗോള ടെക് കമ്പനിയുടെ പക്ഷപാത ഇടപെടലിനെതിരായ വിജയംകൂടിയാണ്. മെറ്റയുടെ ഇൻസ്റ്റ അടക്കമുള്ള പ്ലാറ്റ് ഫോമുകളിൽ ലുലയുടെ രാഷ്ട്രീയ പ്രചാരണങ്ങളുടെ റീച്ച് തുടർച്ചയായി കുറച്ചിരുന്നു. ഇത് തെളിവ് സഹിതം പുറത്തുവന്നതിനെ തുടർന്ന് ബ്രസീലിലെ തെരഞ്ഞെടുപ്പ് കോടതി മെറ്റക്ക് മേൽ കനത്ത പിഴ ചുമത്തി. എതിർ സ്ഥാനാർഥി ഫ്ലാവിയോ ബൊൽ​​െസ​ാനാ​രോ​യുടെ ദൃശ്യത കൂട്ടുന്ന തരത്തിൽ മെറ്റയുടെ അൽഗോരിതം പ്രവർത്തിച്ചുവെന്നും ബ്രസീലിലെ മാധ്യമങ്ങളും സ്വതന്ത്ര സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.
ദ​രി​ദ്ര കു​ടും​ബാം​ഗ​മാ​യ ലു​ല, സാ​വോ പോ​ളോ​യി​ലെ ഒ​രു ഓ​ട്ടോ​മൊ​ബൈ​ൽ പാ​ർ​ട്സ് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ മെ​റ്റ​ൽ വ​ർ​ക്ക​റാ​യി ജോ​ലി ചെ​യ്യു​മ്പോൾ, 17ാം വയസ്സിൽ കൈയിലെ ഒരു വിരൽ അറ്റുപോയിരുന്നു. രാ​ത്രി ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​വി​ടത്തെ ഒ​രു ഹൈ​ഡ്രോ​ളി​ക് പ്ര​സിലെ യ​ന്ത്ര​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചു. അ​തു ന​ന്നാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലു​ല​യു​ടെ ഇ​ട​തു കൈയിലെ ​ചെ​റു​വി​ര​ൽ യ​ന്ത്ര​ത്തി​നു​ള്ളി​ൽ പെ​ട്ട് ച​ത​ഞ്ഞു​പോ​യി.
ലു​ല തൊ​ഴി​ലാ​ളി യൂ​നി​യ​ൻ നേ​താ​വാ​യും പി​ന്നീ​ട് ബ്ര​സീ​ലി​ന്‍റെ വ​ലി​യൊ​രു രാ​ഷ്ട്രീ​യ ശ​ക്തി​യാ​യും ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ൾ, രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ ഈ ​ശാ​രീ​രി​ക അ​വ​സ്ഥ​യെ ആ​ണ് ആ​ദ്യം ല​ക്ഷ്യം വെ​ച്ച​ത്. തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ലും ച​ർ​ച്ച​ക​ളി​ലും ലു​ല​യെ അ​ധി​ക്ഷേ​പി​ക്കാ​ൻ അ​വ​ർ അ​ദ്ദേ​ഹ​ത്തെ ‘ഒമ്പത് വി​ര​ലു​കാ​ര​ൻ’ എ​ന്ന് വി​ളി​ച്ചു പ​രി​ഹ​സി​ച്ചു. ലു​ല​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്റെ ഈ ​നാ​ല് വി​ര​ലു​ക​ൾ ഉ​യ​ർ​ത്തി​യു​ള്ള ചി​ത്ര​ങ്ങ​ൾ ലോ​ക​മെ​മ്പാ​ടും ത​രം​ഗ​മാ​യി മാ​റിയിട്ടുണ്ട്.
തീവ്ര വലതുപക്ഷത്തെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തിയ ബ്രസീൽ ജനത അഭിനന്ദനം അർഹിക്കുന്നു. എന്നാൽ, ബ്രസീലിന്റെ വർത്തമാന അവസ്ഥകൾ ദയനീയവും ഭീകരവുമാണ്. അവിടെ ലുലക്ക് വിജയിക്കാനാവുമോയെന്നാണ് അറിയേണ്ടത്. അമേരിക്കയെ ലുല എങ്ങനെ ​പ്രതിരോധിക്കുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
‘ഡ്രാക്കുള’യും നിർമിതബുദ്ധിയും
റാഡു ജൂഡിന്റെ ‘ഡ്രാക്കുള’ സിനിമയെക്കുറിച്ചുള്ള പി.കെ. സുരേന്ദ്രന്റെ ലേഖനം (ലക്കം 1494), ‘ഡിജിറ്റൽ യുഗത്തിലെ രക്തരക്ഷസ്’ പല കാരണങ്ങളാൽ പ്രസക്തവും കാലോചിതവുമാണ്. റുമേനിയൻ ചലച്ചിത്ര സംവിധായകനായ റാഡു ജൂഡിന്റെ ‘ഡ്രാക്കുള’യും അതിന്റെ പരീക്ഷണവ്യഗ്രമായ പരിചരണരീതികളുമാണ് ലേഖനത്തിന്റെ വിഷയമെങ്കിലും, സമകാലിക ചലച്ചിത്രകലയുടെ രാഷ്ട്രീയത്തെയും അതിന്റെ ആവിഷ്കാര സമ്പ്രദായങ്ങളെയും സംബന്ധിക്കുന്ന ചോദ്യങ്ങൾകൂടി ലേഖനത്തിന്റെ പരിധിയിൽ വരുന്നുണ്ട്. ഗൗരവതരമായ ആലോചനയും തുടർ ചർച്ചയും അതർഹിക്കുന്നു.
മറ്റു പല മേഖലയിലും എന്നപോലെ കലാസൃഷ്ടികളുടെ കാര്യത്തിലും നിർമിതബുദ്ധിയുടെ പങ്ക് എത്രത്തോളമാകാമെന്നതിനെപ്പറ്റി ചർച്ചകൾ വ്യാപകമായി വരുന്ന കാലമാണ്. ലഭ്യമായ വിവരശേഖരത്തെ ആസ്പദമാക്കിയോ അവയുടെ ജനനാന്തരണങ്ങളായോ (ജെനിറേറ്റിവ്) നിർമിതബുദ്ധികൾ രൂപംനൽകുന്ന ചട്ടക്കൂടുകൾ യഥാർഥ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള ധാർമികമായ ചോദ്യങ്ങളുയർത്തുന്നുണ്ട്.
അൽഗോരിതങ്ങളെ ആശ്രയിച്ചുള്ള നിർമിതികൾ, മൗലികമായ പ്രഭാവത്തെയും ആഖ്യാനത്തിന്റെ തനതുവഴികളെയും മനുഷ്യരാശിയുടെ നിർമാണകൗശലത്തെയും വൈകാരികമായ പ്രതികരണങ്ങളെയും പ്രശ്നാത്മകമാക്കുകയും ചെയ്യുന്നു. ‘കലയുടെ മേഖലയിൽ നിർമിതബുദ്ധി പ്രയോഗങ്ങൾ എത്രത്തോളമാകാം’ എന്ന ചോദ്യത്തിന്റെ ഉറവിടവും തടസ്സവാദങ്ങളുടെ കാതലും അതാണ്.
എന്നാൽ, അതതു കാലത്തെ സാങ്കേതികവിദ്യകളെ ആശ്ലേഷിച്ചും സ്വന്തം നിലനിൽപിനനുസരിച്ച് അവയെ വികസിപ്പിച്ചും വളർന്ന ചലച്ചിത്രംപോലുള്ള മുന്നണി കലാരൂപത്തിന് നിർമിതബുദ്ധിയുടെ പ്രഭാവത്തെ എത്രകാലം മാറ്റിനിർത്താൻ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്. മനുഷ്യസമൂഹത്തിന്റെ ഭാവനാലോകത്തെ കൂടുതൽ കൃത്യമായും സൂക്ഷ്മമായും സംവേദനപരമായും രേഖപ്പെടുത്താനുള്ള ഉത്സാഹത്തിന്റെ ചരിത്രംകൂടിയാണ് ചലച്ചിത്രങ്ങളുടേത്. ഡ്രാക്കുളയും യക്ഷിണിയുംപോലെയുള്ള ആദിപ്രരൂപങ്ങൾക്ക് ജീവൻ നൽകാൻ സംസ്കാരഘടനയിലെ അൽഗോരിതങ്ങളാണ് സമൂഹം ഉപയോഗിച്ചുവന്നതെങ്കിൽ ചലച്ചിത്രങ്ങൾ അവയുടെ ഏറ്റവും സമകാലികമായ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ കുഴപ്പമെന്താണുള്ളതെന്ന പ്രത്യുത്തരമാണ് സുരേന്ദ്രൻ, ‘ഡ്രാക്കുള’യുടെ ചലച്ചിത്രാനുകൽപനത്തെ മുൻനിർത്തി നൽകുന്നത്.
ലേഖനത്തിന്റെ രണ്ടാമത്തെ പ്രത്യേകത, പരീക്ഷണാത്മക സിനിമകളെ സമീപിക്കേണ്ട രീതിയെപ്പറ്റിയുള്ള, അദ്ദേഹത്തിന്റെ തെളിഞ്ഞ വീക്ഷണമാണ്. സാമ്പ്രദായിക കാഴ്ചശീലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കാണികൾക്ക്, പരീക്ഷണവ്യഗ്രമായ ചലച്ചിത്രങ്ങളുടെ സാങ്കേതിക ശരീരങ്ങളും സംവിധായക പ്രതിഭകളുടെ വ്യത്യസ്തമായ ആഖ്യാനവഴികളും ഇഴപിരിച്ചു വിശദമാക്കാനുള്ള ജാഗ്രത, സുരേന്ദ്രന്റെ ലേഖനങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അമൂർത്തമായി വിവരിച്ചുപോവുക എന്ന പതിവുവിട്ട്, കലാത്മക സിനിമയുടെ രാഷ്ട്രീയം അതിന്റെ രൂപസംവിധാനത്തിൽ തന്നെയുണ്ടെന്ന വിശദമായ വിവരണസാക്ഷ്യമാണ് ‘ഡ്രാക്കുള’യിലെ ‘പുതുമകളെ’ മുൻനിർത്തി സുരേന്ദ്രൻ സ്ഥാപിക്കുന്നത്. പിങ്ക് സിനിമകളെയും ഡേറ്റാബേസ് സിനിമകളെയും പറ്റിയുള്ള വിവരണങ്ങൾ അവക്ക് മുതൽക്കൂട്ടാവുന്നു.
ചരിത്രത്തെയും വർത്തമാനത്തെയും വിമർശനാത്മകമായി സമീപിക്കുകയും രൂപപരമായ പരീക്ഷണങ്ങളിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ അധികാരഘടനകളെ വിചാരണക്ക് വിധേയമാക്കുകയും ചെയ്യുന്നവയാണ് റാഡു ജൂഡിന്റെ സിനിമകൾ, അവ ഒന്നിനൊന്ന് വ്യത്യസ്തവുമാണ്. മാനുഷികമായ കാപട്യങ്ങളെയും സാമൂഹികമായ അന്തസ്സാരശൂന്യതയെയും തുറന്നുകാട്ടാനുള്ള സംവിധായകന്റെ വഴി പരിഹാസത്തിനൊപ്പം സിനിമാറ്റിക് രൂപങ്ങളെ മാറി മാറി പരീക്ഷിക്കാനുള്ള ധീരതകൂടിയാകുന്നത് അതുകൊണ്ടാണെന്ന് ലേഖകൻ വിശദമാക്കുന്നത് വാസ്തവമാണ്. റ​ു​േമനിയയിലെ റോമാസമൂഹം (ജിപ്സി) അനുഭവിച്ച അടിമത്തത്തിന്റെ ഭീകരത തുറന്നുകാട്ടാൻ ക്ലാസിക് വെസ്റ്റേൺ ചിത്രങ്ങളുടെ ശൈലിയാണ് റാഡു ജൂഡ്, കറുപ്പിലും വെളുപ്പിലുമായി നിർമിച്ച ‘അഫ്രിമിൽ’ (2015) ഉപയോഗിച്ചത്.
മുതലാളിത്ത ചൂഷണവും തൊഴിലാളി വിരുദ്ധതയും ടിക്-ടോക് യുഗത്തിന്റെ അസംബന്ധങ്ങളും ചിത്രീകരിക്കുന്ന ‘ഡു നോട്ട് എക്സ്പെക്ട് റ്റൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദ വേൾഡ്’ (2023) ഫൗണ്ട് ഫൂട്ടേജ്, കൊളാഷ്, ബ്രെഹ്തിയൻ ശൈലി തുടങ്ങിയവ ഉപയോഗിച്ചും പഴയ സോഷ്യലിസ്റ്റ് കാലത്തെ സിനിമയുടെ ഭാഗങ്ങൾ സമാന്തരമായി ചേർത്തുവെച്ചും കഥാഖ്യാനത്തിന്റെ പരമ്പരാഗത വഴികളെ നിരസിക്കുന്നു. മൂലധനാധിഷ്ഠിതമായ ചൂഷണവ്യവസ്ഥക്കെതിരെയുള്ള നിലപാടിനെ തണ്ടെല്ലുറപ്പുള്ള രാഷ്ട്രീയ സമീപനമായി അവിടെനിന്നും മുന്നോട്ടുകൊണ്ടുപോവുകയാണ് ‘ഡ്രാക്കുള’യിൽ സംവിധായകൻ.
അൽഗോരിത ഉള്ളടക്കമായി മാറുന്ന ഡ്രാക്കുളയെന്ന പുരാവൃത്തം, ഡിജിറ്റൽ യുഗത്തിൽ അതിതീവ്രമായ ഘട്ടത്തിലേക്കു പ്രവേശിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ആഗോളമൂലധനവാദത്തിന്റെ ഉൽപന്നമായ നിർമിതബുദ്ധിയെ, അതേ സാമ്പത്തികവ്യവസ്ഥയുടെ നൃശംസമായ ചൂഷണസമ്പ്രദായത്തിനെതിരായി ഉപയോഗിക്കുന്നതരം വൈരുധ്യവും ‘ഡ്രാക്കുള’ ഉള്ളടക്കുന്നുണ്ട്. റാഡു ജൂഡിന്റെ അടുത്ത സിനിമ മേരി ഷെല്ലിയുടെ ‘ഫ്രാങ്കസ്റ്റൈനെ’ ആധാരമാക്കിയാണെന്ന കാര്യവും ഇവിടെ ഓർക്കാം.
നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന സിനിമകളെ മനുഷ്യനിർമിത (?) സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണോ എന്ന ചർച്ച നമ്മുടെ നാട്ടിലും വ്യാപകമാവുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ലോകസിനിമാ രംഗത്ത് പ്രതിഭാശാലിയായ ഒരു സംവിധായകൻ നടത്തിയ പരീക്ഷണം എന്നനിലയിലും ചലച്ചിത്രത്തിന്റെ പ്രമേയമല്ല, രൂപമാണ് രാഷ്ട്രീയത്തിന്റെ ഏറ്റവും ധ്വന്യാത്മകമായ സമകാലികമായ സംവേദനത്വം സാധ്യമാക്കുന്നത് എന്ന അർഥത്തിലും സുരേന്ദ്രന്റെ ഡ്രാക്കുള സിനിമയെപ്പറ്റിയുള്ള പര്യാലോചന കാര്യഗൗരവമുള്ള ചർച്ചകൾക്കുള്ള വഴി തുറക്കൽകൂടിയാകുന്നു.
ശിവകുമാർ ആർ.പി, തിരുവനന്തപുരം
കാ​വ്യ​ഭൂ​മി​ക​യും ആ​ഗോ​ള പ്ര​തി​രോ​ധ​വും
തീ​ക്ഷ്ണ​മാ​യ രാ​ഷ്ട്രീ​യ ജാ​ഗ്ര​ത​കൊ​ണ്ടും ബിം​ബ​ങ്ങ​ളു​ടെ മൂ​ർ​ച്ച​കൊ​ണ്ടും മ​ല​യാ​ള ആ​ധു​നി​കോ​ത്ത​ര ക​വി​ത​യി​ൽ വ്യ​തി​രി​ക്ത​മാ​യ ഇ​ടം അ​ട​യാ​ള​പ്പെ​ടു​ത്തി​യ രാ​വു​ണ്ണി​യു​ടെ ഏ​റ്റ​വും പ്ര​സ​ക്ത​മാ​യ ര​ച​ന​ക​ളി​ലൊ​ന്നാ​യി ‘വ​സ​ന്ത​ത്തെ ത​ല​യി​ൽ ചൂ​ടി​യ കു​ഞ്ഞു​ങ്ങ​ൾ’ (ല​ക്കം 1494) വി​ല​യി​രു​ത്താം.
ക​ലാ​ല​യ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്ന സ​മ​ഗ്രാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളും ഫാ​ഷി​സ്റ്റ് അ​ജ​ണ്ട​ക​ളും വി​ജ്ഞാ​ന​ത്തി​ന്റെ സ്വ​ത​ന്ത്ര ഇ​ട​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് വി​ഴു​ങ്ങു​ന്ന​ത് എ​ന്ന ഭ​യാ​ന​ക​മാ​യ സ​മ​കാ​ലി​ക യാ​ഥാ​ർ​ഥ്യ​മാ​ണ് ക​വി​ത​യു​ടെ കാ​ത​ൽ. അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞ് കാ​മ്പ​സി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന കു​ട്ടി​ക​ൾ കാ​ണു​ന്ന​ത് ത​ങ്ങ​ൾ സ്നേ​ഹി​ച്ച ഇ​ട​ത്തി​ന്റെ വം​ശ​നാ​ശ​മാ​ണ്.
പൂ​മ​ര​ങ്ങ​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും വെ​ട്ടി​മാ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്നു. ക്ലാ​സ് മു​റി​ക​ൾ ത​ല​കു​ത്തി നി​ൽ​ക്കു​ന്നു. അ​വി​ടെ വി​ജ്ഞാ​നം പ​ക​ർ​ന്നു​ന​ൽ​കി​യ പ​ഴ​യ അ​ധ്യാ​പ​ക​നി​ല്ല. പ​ക​രം ഭ​യം വി​ത​ക്കു​ന്ന ഒ​രു ‘മ​ജീ​ഷ്യ​ൻ’ അ​ധി​കാ​രി​യാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അ​യാ​ൾ അ​ച്ച​ട​ക്ക​ത്തി​ന്റെ​യും നി​ശ്ശ​ബ്ദ​ത​യു​ടെ​യും ആ​ജ്ഞ​ക​ൾ മു​ഴ​ക്കി​ക്കൊ​ണ്ട് ചോ​ക്കു​ക​ൾ​ക്ക് പ​ക​രം പെ​ല്ല​റ്റ് ഗ​ണ്ണു​ക​ൾ കു​ട്ടി​ക​ൾ​ക്കു​നേ​രെ തി​രി​ക്കു​ന്നു. ബ്ലാ​ക്ക് ബോ​ർ​ഡി​ൽ അ​തു​വ​രെ കു​റി​ച്ചി​ട്ട ച​രി​ത്ര​വും അ​റി​വും ഒ​രു ആം​ഗ്യ​ത്താ​ൽ മാ​യ്ച്ചു​ക​ള​യു​ന്നു. എ​ന്നാ​ൽ, ഈ ​ഭീ​ക​രാ​ന്ത​രീ​ക്ഷ​ത്തി​ൽ ഭ​യ​ന്നു​വി​റ​ച്ച് കീ​ഴ​ട​ങ്ങാ​ന​ല്ല ആ ​കു​ഞ്ഞു​ങ്ങ​ൾ ത​യാ​റാ​കു​ന്ന​ത്.
അ​വ​ർ ആ ​ഇ​ടു​ങ്ങി​യ നാ​ല് ചു​വ​രു​ക​ൾ വി​ട്ട് തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങു​ക​യും വ​സ​ന്ത​ത്തെ നെ​ഞ്ചി​ലേ​റ്റി പു​തി​യൊ​രു ഭാ​വി​യോ​ട് സം​വാ​ദ​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​ജ്ഞാ​ന​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​മ്പോ​ൾ തെ​രു​വു​ക​ൾ ചെ​റു​ത്തു​നി​ൽ​പി​ന്റെ പു​തി​യ പാ​ഠ​ശാ​ല​ക​ളാ​യി മാ​റു​ന്ന രാ​ഷ്ട്രീ​യ പ​രി​വ​ർ​ത്ത​ന​മാ​ണ് ക​വി​ത ആ​ഴ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത വി​ധേ​യ​ത്വ​ത്തെ​യാ​ണ് അ​ധി​കാ​രി​ക​ൾ ‘അ​ച്ച​ട​ക്കം’ എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഈ ​ഫാ​ഷി​സ്റ്റ് മ​നഃ​ശാ​സ്ത്ര​ത്തി​ന്റെ ധ്വ​നി ഇ​വി​ടെ വ്യ​ക്ത​മാ​ണ്. വി​യോ​ജി​പ്പു​ക​ളു​ടെ ശ​ബ്ദ​ങ്ങ​ളെ നി​ശ്ശ​ബ്ദ​മാ​ക്കു​ക എ​ന്ന​താ​ണ​ല്ലോ ഏ​കാ​ധി​പ​ത്യ​ത്തി​ന്റെ ഫ​സ്‌​റ്റ് പ്രി​ഫ​റ​ൻ​സ്.
‘‘ബോ​ർ​ഡി​ൽ അ​തു​വ​രെ എ​ഴു​തി​യ​തെ​ല്ലാം മാ​ഞ്ഞു​പോ​യി’’ എ​ന്ന പ​രി​ഭ​വം കേ​വ​ലം ചോ​ക്കു​കൊ​ണ്ടെ​ഴു​തി​യ അ​ക്ഷ​ര​ങ്ങ​ൾ മാ​യു​ന്ന​ത​ല്ല. അ​ക്കാ​ദ​മി​ക സി​ല​ബ​സു​ക​ളി​ൽ​നി​ന്നും ച​രി​ത്ര​ത്തി​ൽനി​ന്നും ജ​ന​പ​ക്ഷ ആ​ശ​യ​ങ്ങ​ളെ​യും ശാ​സ്ത്ര​ബോ​ധ​ത്തെ​യും മാ​യ്ച്ചു​ക​ള​ഞ്ഞ് പ​ക​രം ത​ങ്ങ​ളു​ടെ വ്യാ​ജ​നി​ർ​മി​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ തു​നി​യു​ന്ന ‘ച​രി​ത്ര തി​രു​ത്ത​ലു​ക​ളു​ടെ’ നി​ശ്ശ​ബ്ദ ധ്വ​നി​യാ​ണി​ത്. സ്‌​കൂ​ളി​ലും ക​ലാ​ശാ​ല​ക​ളി​ലും എ​ന്തു പ​ഠി​പ്പി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​ലെ ഏ​കാ​ധി​പ​ത്യ മ​നഃ​സ്ഥി​തിത​ന്നെ​യാ​ണി​ത്.
‘‘വ​സ​ന്ത​ത്തെ ത​ല​യി​ൽ ചൂ​ടി​യ കു​ഞ്ഞു​ങ്ങ​ൾ’’ പൂ​മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റ​പ്പെ​ട്ടാ​ലും വി​പ്ല​വ​ത്തി​ന്റെ​യും പ്ര​ത്യാ​ശ​യു​ടെ​യും വ​സ​ന്തം അ​വ​രു​ടെ ചി​ന്ത​ക​ളി​ൽ പൂ​ത്തു​നി​ൽ​ക്കു​ന്നു എ​ന്ന പ്ര​ത്യാ​ശാ​ഭ​രി​ത​മാ​യ ധ്വ​നി​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു ഈ ​വ​രി​ക​ൾ. കാ​മ്പ​സു​ക​ളി​ലെ സ്വ​ത​ന്ത്ര​ചി​ന്ത, സൗ​ഹൃ​ദം, വൈ​വി​ധ്യം, ജൈ​വി​ക​മാ​യ അ​റി​വ് എ​ന്നി​വ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ്ര​കൃ​തി​ബിം​ബ​ങ്ങ​ളാ​ണ് നാം ​കാ​വ്യ പ്ര​വേ​ശ​ക​ത്തി​ൽ കാ​ണു​ന്ന പൂ​മ​ര​ങ്ങ​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും. വി​ജ്ഞാ​ന​ത്തി​നു പ​ക​രം വ്യാ​ജ​മി​ഥ്യ​ക​ൾ വി​ൽ​ക്കു​ന്ന ഭ​ര​ണ​കൂ​ട ഏ​ജ​ന്റാ​ണ് പു​തി​യ പ്ര​ഫ​സ​ർ. മാ​ന്ത്രി​ക​വ​ടി​ക്ക് പ​ക​ര​മു​ള്ള പെ​ല്ല​റ്റ് ഗ​ൺ, ക​ശ്മീ​രി​ല​ട​ക്കം പ്ര​ക്ഷോ​ഭ​ങ്ങ​ളെ ചോ​ര​യി​ൽ മു​ക്കാ​ൻ ഭ​ര​ണ​കൂ​ടം പ്ര​യോ​ഗി​ക്കു​ന്ന ഹിം​സ​യു​ടെ​യും ഫാ​ഷി​സ്റ്റ് അ​ധി​കാ​ര​ത്തി​ന്റെ​യും ക്രൂ​ര​മാ​യ ദൃ​ശ്യ​ബിം​ബ​മാ​ണ്.
ജ​നാ​ധി​പ​ത്യ​പ​ര​മാ​യ വി​ദ്യാ​ഭ്യാ​സ വ്യ​വ​സ്ഥി​തി​യു​ടെ​യും ചി​ന്താ​ശേ​ഷി​യു​ടെ​യും ത​കി​ടം​മ​റി​യ​ലി​നെ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്നു, ത​ല​കു​ത്തിനി​ൽ​ക്കു​ന്ന ക്ലാ​സ് മു​റി​ക​ൾ. അ​ടി​ച്ച​മ​ർ​ത്ത​ലി​നോ​ടു​ള്ള നി​സ്സ​ഹ​ക​ര​ണ​വും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ബ​ഹി​ഷ്ക​ര​ണ​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ചെ​റു​ത്തു​നി​ൽ​പി​ന്റെ ബിം​ബ​മാ​ണ് ശൂ​ന്യ​മാ​കു​ന്ന ഇ​രി​പ്പി​ട​ങ്ങ​ൾ. ഒ​രു മു​ദ്രാ​വാ​ക്യ​ത്തി​ന്റെ നേ​രി​ട്ടു​ള്ള തീ​ക്ഷ്ണ​ത കാ​ത്തു​സൂ​ക്ഷി​ക്കു​മ്പോ​ൾ ത​ന്നെ, ബിം​ബ​ങ്ങ​ളു​ടെ ബാ​ഹു​ല്യം വാ​യ​ന​ക്കാ​ര​ന് സ്വ​ന്തം നി​ല​യി​ൽ ചി​ന്തി​ച്ചു ക​ണ്ടെ​ത്താ​നു​ള്ള ഇ​ട​ങ്ങ​ളെ ചി​ല​യി​ട​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി​ത്ത​ന്നെ വ​ര​ച്ചി​ടു​ന്നു​ണ്ട്. ക​വി​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ജ്വ​ലി​ക്കു​ന്ന രാ​ഷ്ട്രീ​യ സ​ത്യം ആ ​ചെ​റി​യ അ​തി​ർ​വ​ര​മ്പു​ക​ളെ​പ്പോ​ലും അ​പ്ര​സ​ക്ത​മാ​ക്കി​ക്ക​ള​യു​ന്നു എ​ന്ന​തി​നു ത​ന്നെ​യ​ല്ലേ പ്ര​സ​ക്തി?
ബെ​ർ​ണാ​ഡ് മൊ​റൈ​സ്, തി​രു​വ​ന​ന്ത​പു​രം
കിനാവ് മൂപ്പെത്താത്ത വാക്കുകളുടെ പൊട്ടുകൾ
ജീവിതത്തിന്‍റെ അറുത്തുമാറ്റാൻ കഴിയാത്ത ചില പാരസ്പര്യങ്ങളുണ്ട്. സ്വാഭാവിക സഞ്ചാരത്തിലൂടെയും ദൃശ്യ വൈവിധ്യങ്ങളിലൂടെയും നിയാമക യാഥാർഥ്യങ്ങൾ ദൃഢീഭവിക്കുന്നുണ്ട്. അത് എന്‍റെയും നിങ്ങളുടെയുമൊക്കെ സത്വവുമായി ഇഴുകിച്ചേർന്നതാണ്. അഥവാ, നമ്മുടെ ഐഡന്‍റിറ്റി കരുപ്പിടിപ്പിക്കപ്പെടുന്നത് സാമ്പ്രദായികം എന്ന് നാം പേരിട്ടു വിളിക്കുന്ന വാക്കുകളുടെ വളപ്പൊട്ടുകളിലൂടെയാണ്. ഈ ഒരു പ്രതലത്തിലിരുന്നാണ് വാസുദേവൻ കുപ്പാട്ട് സംവദിക്കുന്നത്. ‘മുറിഞ്ഞ വാക്കുകളിൽ ജീവിതം പടുത്തുയർത്തുമ്പോൾ’ (ലക്കം 1494) എന്ന കവിത അസാധാരണമോ അസ്വാഭാവികമോ ആയ ഒന്നിനെക്കുറിച്ചുമല്ല സംസാരിക്കുന്നത്.
നടത്തത്തിന്‍റെ തിരിവുകളിലും കാത്തുനിൽപിന്‍റെ ഒതുക്കുകളിലും കണ്ടുമുട്ടുന്ന അറ്റുപോകുന്ന ആലോചനകളുടെ അനുസന്ധാനം വരികളിലൂടെ നമ്മെ വേട്ടയാടുന്നു. ‘‘വാക്കുകളിൽ ജീവിതം പണിയുന്നത് കണ്ടുനിൽക്കാൻ എന്തൊരു കൗതുകമാണ്’’ എന്ന് കവി നിരീക്ഷിക്കുന്നുണ്ടെങ്കിലും ഒടുവിൽ എത്തിച്ചേരുന്ന നിലപാട് ഇങ്ങനെ വായിക്കാം: ‘‘വാക്കുകൾകൊണ്ട് കൊട്ടാരം പണിയാൻ കഴിയാത്ത നമ്മൾ മൗനത്തിന്‍റെ വല്മീകത്തിലേക്ക് പിൻവലിയുന്നു.’’ ഇത് ജീവിതത്തിന്‍റെ നിരങ്കുശമായ സ്ഥായീഭാവത്തെയാണല്ലോ കോറിയിടുന്നത്.
സലാം കരുവമ്പൊയിൽ