Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഷർജീൽ ഇമാം
പൗരത്വ പ്രക്ഷോഭ വേളയിൽ ശാഹീ​ൻ ബാ​ഗ് സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച വി​ദ്യാ​ർ​ഥി നേ​താ​വും ഗ​വേ​ഷ​ക​നു​മാ​യ ശ​ർ​ജീ​ൽ ഇ​മാം സംസാരിക്കുന്നു. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി യു​.എ​.പി​.എ ചു​മ​ത്ത​പ്പെ​ട്ട് തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന അദ്ദേഹം ശാഹീ​ൻ ബാഗ് സമരത്തെക്കുറിച്ച്, മതേതരത്വ​െത്തക്കുറിച്ച്, ന്യൂനപക്ഷ അവസ്ഥകളെക്കുറിച്ച്, തന്റെ വിശ്വാസദൃഢതയെക്കുറിച്ച് തുറന്നുപറയുന്നു.
ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൊ​ന്നാ​യ ശാഹീൻ ബാഗ് സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച വി​ദ്യാ​ർ​ഥി നേ​താ​വും ഗ​വേ​ഷ​ക​നു​മാ​യ ശർ​ജീ​ൽ ഇ​മാം, ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി യു​.എ​.പി​.എ ചു​മ​ത്ത​പ്പെ​ട്ട് തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. വി​ചാ​ര​ണപോ​ലു​മി​ല്ലാ​തെ ഭ​ര​ണ​കൂ​ടം ഇ​രു​മ്പ​ഴി​ക്കു​ള്ളി​ല​ട​ച്ച ഒ​രു രാ​ഷ്ട്രീ​യ ത​ട​വു​കാ​ര​ൻ, ത​ന്റെ അ​തി​ജീ​വ​ന​ത്തി​നു​ള്ള ക​രു​ത്ത് ക​ണ്ടെ​ത്തു​ന്ന​ത് എ​വി​ടെ​നി​ന്നാ​ണ്? നി​ര​ന്ത​ര​മാ​യ ഭ​ര​ണ​കൂ​ട വേ​ട്ട​യാ​ട​ലു​ക​ൾ​ക്കി​ട​യി​ലും ഭ​യ​ത്തെ എ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം മ​റി​ക​ട​ക്കു​ന്ന​ത്?
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​കാ​ല​ത്ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഉ​ൾ​പ്പെ​ടെ ചു​മ​ത്ത​പ്പെ​ട്ട് ജ​യി​ലി​ലാ​യ ശ​ർ​ജീ​ൽ ഇ​മാം, ത​ന്റെ ജ​യി​ൽ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പു​തി​യ രാ​ഷ്ട്രീ​യബോ​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഈ ​അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്നു സം​സാ​രി​ക്കു​ന്നു. കേ​വ​ലം ഒ​രു ത​ട​വു​കാ​ര​ന്റെ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക​പ്പു​റം, ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ ‘മ​തേ​ത​ര സ​മ​വാ​യ​ങ്ങ​ളെ​യും’ മു​ഖ്യ​ധാ​രാ ലി​ബ​റ​ൽ ബു​ദ്ധി​ജീ​വി​ക​ളു​ടെ കാ​പ​ട്യ​ങ്ങ​ളെ​യും അ​ക്കാ​ദ​മി​ക​മാ​യി അ​ദ്ദേ​ഹം ഇ​തി​ൽ പൊ​ളി​ച്ചെ​ഴു​തു​ന്നു​ണ്ട്. വി​ചാ​ര​ണപോ​ലു​മി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ൾ നീ​ളു​ന്ന ത​ട​വ് ഭ​ര​ണ​കൂ​ടം ഒ​രു ആ​യു​ധ​മാ​ക്കു​മ്പോ​ൾ, ദൈ​വ​ത്തി​ലു​ള്ള അ​ടി​യു​റ​ച്ച വി​ശ്വാ​സ​ത്തി​ലൂ​ടെ ആ ​ഭ​യ​ത്തെ മ​റി​ക​ട​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു.
ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ സ്വ​ഭാ​വം, കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ ച​രി​ത്ര​പ​ര​മാ​യ പ​ങ്ക്, മു​സ്‌​ലിം​ക​ൾ​ക്കും ദ​ലി​ത്-​ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കും നേ​രെ ന​ട​ക്കു​ന്ന വ്യ​വ​സ്ഥാ​പി​ത​മാ​യ പാ​ർ​ശ്വ​വ​ത്ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് ശ​ർ​ജീ​ൽ നി​ശി​ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ നി​ല​വി​ലെ ഫ​സ്റ്റ്-​പാ​സ്റ്റ്-​ദ-​പോ​സ്റ്റ് (FPTP) തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്പ്ര​ദാ​യം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സ്വാ​ഭാ​വി​ക​മാ​യും എ​ങ്ങ​നെ അ​ധി​കാ​ര​ത്തി​ൽനി​ന്ന് മാ​റ്റി​നി​ർ​ത്തു​ന്നു​വെ​ന്നും, അ​തി​നു​പ​ക​രം ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യം (Proportional Representation) എ​ന്തു​കൊ​ണ്ട് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ദി​ക്കു​ന്നു.
ശാഹീൻ ബാഗ് സ​മ​ര​ത്തി​ന്റെ യ​ഥാ​ർ​ഥ ച​രി​ത്ര​ത്തി​ൽനി​ന്ന് ത​ന്റെ പേ​ര് ബോ​ധ​പൂ​ർ​വം മാ​യ്ച്ചു​ക​ള​ഞ്ഞ ലി​ബ​റ​ൽ പു​രോ​ഗ​മ​ന​വാ​ദി​ക​ളു​ടെ ബൗ​ദ്ധി​ക​മാ​യ പാ​പ്പ​ര​ത്ത​ത്തെ​യും ഈ ​അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കും നീ​തി​നി​ഷേ​ധ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ, ഇ​ന്ത്യ​ൻ മു​സ്‌​ലിം​ക​ളു​ടെ​യും പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും രാ​ഷ്ട്രീ​യ ഭാ​വി എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന ശ​ർ​ജീ​ൽ ഇ​മാ​മു​മാ​യി ന​ട​ത്തി​യ സു​ദീ​ർ​ഘ​മാ​യ അ​ഭി​മു​ഖ​മാണ് ചുവടെ. വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി ശർ​ജീ​ൽ ഇ​മാ​മി​ന്റെ അ​ഭി​ഭാ​ഷ​ക​നും സ​ഹോ​ദ​ര​നും മു​ഖേ​ന​യാ​ണ് ഈ ​അ​ഭി​മു​ഖം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ശാഹീൻ ബാഗ് സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​തി​ൽ നി​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കുവ​ഹി​ച്ചു. എ​ന്നി​രു​ന്നാ​ലും, ശാഹീൻ ബാ​ഗി​നെ​ക്കു​റി​ച്ചു​ള്ള മു​ഖ്യ​ധാ​രാ വി​വ​ര​ണ​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും നി​ങ്ങ​ളെ​യും മ​റ്റ് മു​സ്‌​ലിം സം​ഘാ​ട​ക​രെ​യും ബോ​ധ​പൂ​ർ​വം ഒ​ഴി​വാ​ക്കു​ന്ന​താ​യി നി​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് സി.എ.എ വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ആ ​മു​ന്നേ​റ്റ​ത്തി​ന്റെ യ​ഥാ​ർ​ഥ പൈ​തൃ​ക​ത്തെ നി​ങ്ങ​ൾ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു? നി​ങ്ങ​ളു​ടെ പേ​രു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് എ​ന്താ​ണ് ന​മ്മോ​ട് പ​റ​യു​ന്ന​ത്?
ശാഹീൻ ബാഗ് റോ​ഡ് ഉ​പ​രോ​ധ​ത്തി​ന്റെ യ​ഥാ​ർ​ഥ ഉ​ത്ഭ​വക​ഥ​യി​ൽനി​ന്ന് തു​ട​ങ്ങാം. ജെ.എൻ.യു, ജാ​മി​അ, ഐ​.ഐ​.ടി, പി​ന്നീ​ട് അ​ലീഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള ഒ​രു​പി​ടി വി​ദ്യാ​ർ​ഥി​ക​ളും, ആ ​പ്ര​ധാ​ന ഹൈ​വേ ഉ​പ​രോ​ധി​ക്കാ​നു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യ​വും ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ശാഹീൻ ബാഗ് ഉ​പ​രോ​ധം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല എ​ന്ന് ഒ​രു അ​തി​ശ​യോ​ക്തി​യു​മി​ല്ലാ​തെ പ​റ​യാ​ൻ ക​ഴി​യും. ഡി​സം​ബ​ർ 15ന്, CAA/NRCക്കെ​തി​രെ​യും ഡി​സം​ബ​ർ 13ന് ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ക്രൂ​ര​മാ​യ പൊ​ലീ​സ് ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​യും വ​ലി​യ രോ​ഷ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഞാ​നും ആ​സി​ഫ് മു​ജ്ത​ബ​യും ന​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​ന്ന​ത്തെ പ്ര​തി​ഷേ​ധം വെ​റു​മൊ​രു ഉ​ച്ച​തി​രി​ഞ്ഞു​ള്ള ജാ​ഥ​യാ​യി മാ​റു​മാ​യി​രു​ന്നു. ത​ലേ​ദി​വ​സം രാ​ത്രിത​ന്നെ ശാഹീൻ ബാ​ഗി​ൽ പോ​യി ഹൈ​വേ ഉ​പ​രോ​ധി​ക്കാ​ൻ ഞ​ങ്ങ​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​വി​ടത്തെ നി​വാ​സി​ക​ളോ​ട് അ​ഭ്യ​ർ​ഥിക്കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു.
ഡി​സം​ബ​ർ 15ന് രാ​വി​ലെ ജാ​മി​അയി​ൽ പോ​യശേ​ഷം ഞ​ങ്ങ​ൾ പ​ള്ളി​യി​ൽ പോ​യി നമസ്ക​രി​ച്ചു. വൈ​കു​ന്നേ​രം മ​ട​ങ്ങി​വ​രാ​ൻ തീ​രു​മാ​നി​ച്ചു, ആ​സി​ഫി​ന് ഐ.ഐ.ടിയി​ൽ പോ​കേ​ണ്ട​തി​നാ​ൽ അ​വ​ൻ മ​ട​ങ്ങി. ഞ​ങ്ങ​ൾ ശാഹീൻ ബാ​ഗി​ലേ​ക്ക് പോ​കാ​ൻപ​ള്ളി​യു​ടെ പി​ൻ​വാ​തി​ലി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഒ​രു വ​ലി​യ ജ​ന​ക്കൂ​ട്ടം –നൂ​റു​ക​ണ​ക്കി​ന് യു​വാ​ക്ക​ളും തൊ​ഴി​ലാ​ളി​ക​ളും– ബട്​ല ഹൗ​സി​ൽനി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് വ​രു​ന്ന​ത് ക​ണ്ടു. അ​വ​ർ ഞ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞു, ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഞ​ങ്ങ​ൾ ല​ഘു​ലേ​ഖ​ വി​ത​ര​ണം ചെ​യ്യു​ക​യും പ്ര​സം​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​വ​രി​ലൊ​രാ​ൾ എ​ന്നെ തോ​ളി​ലേ​റ്റി മൈ​ക്ക് ത​ന്നി​ട്ട് ‘ഞ​ങ്ങ​ൾ എ​ന്ത് ചെ​യ്യ​ണം?’ എ​ന്ന് ചോ​ദി​ച്ചു. ‘ന​മു​ക്ക് ആ ​കാ​ണു​ന്ന ഹൈ​വേ ഉ​പ​രോ​ധി​ക്ക​ണം’ എ​ന്ന് ഞാ​ൻ മ​റു​പ​ടി ന​ൽ​കി. ഞ​ങ്ങ​ൾ ഹൈ​വേ​യി​ൽ എ​ത്തി ബാ​രി​ക്കേ​ഡു​ക​ൾ വെ​ച്ച് അ​ത് ഉ​പ​രോ​ധി​ച്ചു.
അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം, ഹൈ​വേ​യി​ൽ കു​റ​ച്ച​ക​ലെ എ.​എ.​പി എം.എൽ.എ അ​മാ​ന​ത്തു​ല്ല ഖാ​ൻ സം​സാ​രി​ക്കു​ന്ന ഒ​രു ജാ​ഥ​യു​ണ്ടെ​ന്നും, ഹൈ​വേ ഉ​പ​രോ​ധം തു​ട​ർ​ന്നു​കൊ​ണ്ട് ത​ന്നെ ന​മു​ക്ക് അ​വ​രോ​ടൊ​പ്പം ചേ​രാ​മെ​ന്നും ഒ​രാ​ൾ നി​ർ​ദേ​ശി​ച്ചു. അ​ങ്ങ​നെ ഞ​ങ്ങ​ൾ ആ ​കൂ​ട്ട​ത്തി​ൽ ചേ​ർ​ന്നു. അ​വി​ടെ​യാ​ണ് പി​ന്നീ​ട് ശാഹീൻ ബാഗ് വേ​ദി ഉ​യ​ർ​ന്ന​ത്. എം.എൽ.എ സം​സാ​രി​ച്ചു, ഞാ​ൻ സം​സാ​രി​ച്ചു, ഇ​തി​നി​ടെ തി​രി​ച്ചെ​ത്തി​യ ആ​സി​ഫും സം​സാ​രി​ച്ചു. കു​റ​ച്ചു​ക​ഴി​ഞ്ഞ് ജ​ന​ങ്ങ​ളോ​ട് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ എം.എൽ.എ ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​ൻ അ​തി​നെ എ​തി​ർ​ത്തു, മൈ​ക്ക് വാ​ങ്ങി രാ​ത്രി​യെ​ങ്കി​ലും അ​വി​ടെ തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു, ‘നാ​ളെ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ന​മു​ക്ക് നോ​ക്കാം’ എ​ന്ന് പ​റ​ഞ്ഞു.
എം.എൽ.എ​യു​ടെ അ​നു​യാ​യി​ക​ൾ എ​ന്നെ ആ​ക്ര​മി​ക്കു​ക​യും മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങു​ക​യും ചെ​യ്തു, പ​ക്ഷേ ഞാ​ൻ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. ജ​ന​ങ്ങ​ൾ എ​ന്നെ വ​ള​യു​ക​യും റോ​ഡി​ന്റെ മ​റു​വ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ജ​ന​ക്കൂ​ട്ടം ര​ണ്ടാ​യി തി​രി​ഞ്ഞു. പി​ന്നീ​ട് എം.എൽ.എ ഞ​ങ്ങ​ളെ തി​രി​കെ വി​ളി​ച്ചു, ഒ​രു ശ​ബ്ദ​വോ​ട്ടെ​ടു​പ്പി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് അ​വി​ടെ തു​ട​രാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് വ്യ​ക്ത​മാ​യ​പ്പോ​ൾ അ​ദ്ദേ​ഹം അ​വി​ടെ​നി​ന്ന് പോ​യി. പ​​േക്ഷ, എ​ന്റെ മൈ​ക്ക് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഞാ​ൻ ഉ​റ​ക്കെ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു, പി​ന്നീ​ട് ജാ​മി​അയി​ൽനി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മൈ​ക്ക് എ​ത്തി​ച്ചുന​ൽ​കി.
ഒ​രു മ​ണി​ക്കൂ​റി​നുശേ​ഷം മ​റ്റൊ​രു പ്ര​ശ്ന​മു​ണ്ടാ​യി. നീ​ണ്ട താ​ടി​യും മൗ​ലാ​ന​യു​ടെ വേ​ഷ​വു​മു​ള്ള ഒ​രാ​ൾ കു​റ​ച്ചു​പേ​ർ​ക്കൊ​പ്പം അ​വി​ടെ വ​ന്നുനി​ന്നു. പി​ന്നീ​ട് പൊ​ലീ​സ് വ​ന്ന് റോ​ഡി​ന്റെ ഒ​രു വ​ശം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ട്രാ​ഫി​ക് പു​ന​രാ​രം​ഭി​ച്ച​യു​ട​നെ ആ ​മൗ​ലാ​ന വേ​ഷ​ധാ​രി​യും സം​ഘ​വും കാ​റു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യാ​ൻ തു​ട​ങ്ങി. ഞാ​ൻ വേ​ദി​യി​ൽനി​ന്ന് ഇ​ത് കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. ഉ​ട​ൻത​ന്നെ ജ​ന​ങ്ങ​ളോ​ട് അ​ടു​ത്തു​ള്ള ഇ​ട​വ​ഴി​ക​ളി​ലേ​ക്ക് മാ​റി​നി​ൽ​ക്കാ​ൻ ഞാ​ൻ നി​ർ​ദേ​ശി​ച്ചു. ജ​ന​ങ്ങ​ൾ പി​രി​ഞ്ഞു​പോ​യ​പ്പോ​ഴേ​ക്കും പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് തു​ട​ങ്ങി​യി​രു​ന്നു. ആ ​ക​ല്ലെ​റി​ഞ്ഞ​ത് പൊ​ലീ​സി​ന്റെ ഏ​ജ​ന്റു​മാ​രാ​ണ്. ഞ​ങ്ങ​ൾ അ​വി​ടെ​നി​ന്ന് മാ​റി​നി​ന്നു.
പു​ല​ർ​ച്ചെ​യാ​യ​പ്പോ​ൾ വ​ള​ന്റിയ​ർ​മാ​ർ വീ​ണ്ടും ബാ​രി​ക്കേ​ഡു​ക​ൾ വെ​ച്ചു​വെ​ന്ന് വി​ളി​ച്ചുപ​റ​ഞ്ഞു. ഫ​ജ്‌​ർ നമസ്കാ​ര​ത്തി​നു ശേ​ഷം ഞാ​ൻ വീ​ണ്ടും പ്ര​സം​ഗി​ക്കാ​ൻ തു​ട​ങ്ങി. സ​മ​ര​ത്തെ സ​മാ​ധാ​ന​പ​ര​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ശ​രി​യാ​യ സ​മ​യ​ത്ത് പി​ൻ​വാ​ങ്ങു​ന്ന​ത് എ​ത്ര​ത്തോ​ളം പ്ര​ധാ​ന​മാ​ണെ​ന്നാ​ണ് ഞാ​ൻ അ​ന്ന് സം​സാ​രി​ച്ച​ത്. അ​താ​ണ് ശാഹീൻ ബാഗ് റോ​ഡ് ഉ​പ​രോ​ധ​ത്തി​ന്റെ ര​ണ്ടാം ദി​വ​സം ഡി​സം​ബ​ർ 16. ശാഹീൻ ബാഗ് പി​റ​വി​യെ​ടു​ത്തി​രു​ന്നു. ക്ര​മേ​ണ ആ​ളു​ക​ൾ കൂ​ടി​വ​ന്നു, മൂ​ന്നോ നാ​ലോ ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ സ്ത്രീ​ക​ൾ വ​ലി​യ തോ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ തു​ട​ങ്ങി. ഇ​താ​ണ് ശാഹീൻ ബാ​ഗി​ന്റെ തു​ട​ക്കം, ഇ​തി​ന്റെ വി​ഡി​യോ​ക​ൾ എ​ന്റെ ഫേ​സ്ബു​ക്ക് പേ​ജി​ലു​ണ്ട്.
സി.എ.എ നി​യ​മം നോ​ട്ടി​ഫൈ ചെ​യ്യ​പ്പെ​ട്ടെ​ങ്കി​ലും എൻ.ആർ.സി ഇ​തു​വ​രെ ന​ട​പ്പാക്കി​യി​ട്ടി​ല്ല. ന​മ്മു​ടെ സ​മ​രം കാ​ര​ണം പ​ന്ത്ര​ണ്ടി​ല​ധി​കം സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ എൻ.ആർ.സിക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി. എൻ.ആർ.സി ന​ട​പ്പാക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​റിന് വ്യ​ക്ത​മാ​ക്കേ​ണ്ടി വ​ന്നു. ഡ​ൽ​ഹി​യി​ൽ ഈ ​സ​മ​രം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ 2024ന് ​മു​മ്പ് ത​ന്നെ എൻ.ആർ.സി ന​ട​പ്പാ​ക്കു​ക​യും ത​ട​ങ്ക​ൽപാ​ള​യ​ങ്ങ​ൾ നി​ർ​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മാ​യി​രു​ന്നു, ബി.​ജെ.​പി​ക്ക് എ​ളു​പ്പ​ത്തി​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മാ​യി​രു​ന്നു. സ​മ​രം പ​രാ​ജ​യ​പ്പെ​ട്ടി​ല്ല, ലോ​ക്ഡൗ​ൺ കാ​ര​ണം ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടിവ​രു​ന്ന​തുവ​രെ നാ​ലു മാ​സം രാ​ജ്യ​ത്തെ നൂ​റു​ ക​ണ​ക്കി​ന് ഇ​ട​ങ്ങ​ളി​ൽ അ​ത് തു​ട​ർ​ന്നു. ഡ​ൽ​ഹി ക​ലാ​പ​ത്തി​നുപോ​ലും അ​തി​നെ ത​ട​യാ​നാ​യി​ല്ല. പി​ന്നീ​ടു​ണ്ടാ​യ ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ​ക്കുപോ​ലും ഇ​തൊ​രു പ്ര​ചോ​ദ​ന​മാ​യി. ഞ​ങ്ങ​ളി​പ്പോ​ൾ ജ​യി​ലി​ലാ​കാ​ൻ കാ​ര​ണം ആ ​സ​മ​രം വ​ൻ വി​ജ​യ​മാ​യതാ​ണ്.
വി​ഭ​ജ​ന​ത്തി​നുശേ​ഷം മു​സ്‌​ലിം മ​ധ്യ​മാ​ർ​ഗ​ത്തി​ലെ വി​ദ്യാ​സ​മ്പ​ന്ന​രാ​യ യു​വാ​ക്ക​ൾ ന​യി​ച്ച ആ​ദ്യ​ത്തെ ചെ​റു​ത്തു​നി​ൽ​പാ​യി​രു​ന്നു ഇ​ത്. സ്ത്രീ​ക​ൾ വ​ലി​യ തോ​തി​ൽ പ​ങ്കെ​ടു​ത്ത​ത് അ​വ​ർ എ​ത്ര​ത്തോ​ളം രാ​ഷ്ട്രീ​യബോ​ധ​മു​ള്ള​വ​രാ​ണെ​ന്ന് കാ​ണി​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ പു​തി​യ രാ​ഷ്ട്രീ​യ വ്യ​വ​ഹാ​ര​ങ്ങ​ൾ ദേ​ശീ​യത​ല​ത്തി​ൽ ച​ർ​ച്ചചെ​യ്യ​പ്പെ​ട്ടു. ഗ​യ​യി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ മു​ത​ൽ അ​മേ​രി​ക്ക​യി​ലെ അ​ക്കാ​ദ​മി​ക്കു​ക​ൾ വ​രെ​യും, ചെ​ന്നൈ​യി​ലും കൊ​ൽ​ക്ക​ത്ത​യി​ലും വ​രെ ഞ​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ൾ വാ​യി​ക്ക​പ്പെ​ടു​ക​യും ച​ർ​ച്ചചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. മു​സ്‌​ലിം യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ആ​രം​ഭി​ച്ച ഈ ​പു​തി​യ വ്യ​വ​ഹാ​ര​ങ്ങ​ളാ​ണ് സ​മ​ര​ത്തി​ന്റെ യ​ഥാ​ർ​ഥ പൈ​തൃ​കം. ഇ​ൻ​സാ​ർ സെ​യ്ഫി (ദി ​ഇ​ന്ത്യ ഫോ​റം, 28-1-2026) എ​ഴു​തി​യ​തു​മാ​യി ഞാ​ൻ യോ​ജി​ക്കു​ന്നു: ‘‘അ​തി​ന്റെ (ശാഹീൻ ബാ​ഗി​ന്റെ) യ​ഥാ​ർ​ഥ ഉ​ത്ഭ​വം ഇ​നി​യും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.’’
ഫാ​യി​സി​ന്റെ ഒ​രു ക​വി​താ​ശ​ക​ലം കൊ​ണ്ട് ഞാ​ൻ ഈ ​ഭാ​ഗം അ​വ​സാ​നി​പ്പി​ക്കു​ന്നു:
‘‘ഞ​ങ്ങ​ളു​ടെ ര​ക്ത​മോ ഹൃ​ദ​യ​മോ
ആ​ത്മാ​വോ അ​തി​ന് ഇ​ന്ധ​ന​മാ​യി​രി​ക്കാം,
എ​ങ്കി​ലും സ​ഭ​യി​ൽ ചി​ല വി​ള​ക്കു​ക​ൾ
ഇ​പ്പോ​ൾ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.’’
മു​ഖ്യ​ധാ​രാ ലി​ബ​റ​ലു​ക​ളും ബു​ദ്ധി​ജീ​വി​ക​ളും ശാഹീൻ ബാ​ഗി​ന്റെ ച​രി​ത്ര​ത്തി​ൽനി​ന്ന് എ​ന്റെ പേ​ര് മാ​യ്ച്ചു​ക​ള​യാ​ൻ ശ്ര​മി​ച്ച​തി​ന് ര​ണ്ട് കാ​ര​ണ​ങ്ങ​ളു​ണ്ട്: ഒ​ന്നാ​മ​താ​യി ബൗ​ദ്ധി​ക​മാ​യ ആ​ഴ​മി​ല്ലാ​യ്മ. ന​മ്മു​ടെ വ്യ​വ​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ അ​റി​വി​ല്ലാ​യ്മ​യാ​ണി​ത്. ഭ​ര​ണ​ഘ​ട​ന​യെ വി​മ​ർ​ശി​ക്കു​ന്ന​ത് ബി​.ജെ.​പി​യെ അ​നു​കൂ​ലി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് അ​വ​ർ പെ​ട്ടെ​ന്ന് വി​ല​യി​രു​ത്തു​ന്നു. വി​ഭ​ജ​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്റെ പ​ങ്കും, ബി​.ജെ.​പി​ കോ​ൺ​ഗ്ര​സി​ന്റെ അ​പ​ക​ട​കാ​രി​യാ​യ പി​ൻ​ഗാ​മി​യാ​ണെ​ന്ന സ​ത്യ​വും അം​ഗീ​ക​രി​ക്കാ​ൻ അ​വ​ർ ത​യാ​റ​ല്ല.
മ​ത​ത്തെ​യും മ​ത​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഏ​ത് രാ​ഷ്ട്രീ​യ​ത്തെ​യും അ​വ​ർ സം​ശ​യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ര​ണ്ടാ​മ​താ​യി അ​വ​സ​ര​വാ​ദം. സ​മ​ര​ത്തി​ന്റെ മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യാ​യ​പ്പോ​ഴേ​ക്കും അ​ത് അ​ന്താ​രാ​ഷ്ട്രത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു, എ​ല്ലാ​വ​ർ​ക്കും അ​തി​ന്റെ ഭാ​ഗ​മാ​ക​ണ​മാ​യി​രു​ന്നു. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​തുകൊ​ണ്ടും വ​ർ​ഗീ​യ ക​ലാ​പ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തുകൊ​ണ്ടും സ​മ​രം മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​മെ​ന്ന് ഞ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ, എ​ന്നെ ബി​.ജെ.​പി​ ഏ​ജ​ന്റെ​ന്ന് വി​ളി​ച്ച് അ​വ​ർ അ​ധി​ക്ഷേ​പി​ച്ചു. ഞാ​ൻ അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ എ​ന്നെ ത​ള്ളി​പ്പ​റ​യാ​നും എ​ന്റെ ഉ​ദ്ദേ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും അ​വ​ർ​ക്ക് ര​ണ്ടാ​മ​തൊ​ര​വ​സ​രം കൂ​ടി ല​ഭി​ച്ചു.
അ​വ​രു​ടെ ഈ ​ബൗ​ദ്ധി​ക​മാ​യ ധൈ​ര്യ​മി​ല്ലാ​യ്മ​യും അ​വ​സ​ര​വാ​ദ​വു​മാ​ണ് എ​ന്നെ ഒ​ഴി​വാ​ക്കാ​നും ശാഹീൻ ബാ​ഗി​ന്റെ ച​രി​ത്രം വെ​റു​മൊ​രു ‘മു​ത്ത​ശ്ശിക്കഥ’ ആ​ക്കി മാ​റ്റാ​നും അ​വ​രെ പ്രേ​രി​പ്പി​ച്ച​ത്. ഞാ​ൻ ഇ​വി​ടെ ഇ​ൻ​സാ​ർ സെ​യ്ഫി​യെ വീ​ണ്ടും ഉ​ദ്ധ​രി​ക്കാം: ‘ക​ഴി​ഞ്ഞ ഒ​ന്ന​ര ദ​ശാ​ബ്ദ​മാ​യി, ജെ.എൻ.യു, ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല പോ​ലു​ള്ള മി​ക​ച്ച ലി​ബ​റ​ൽ ആ​ർ​ട്സ് സ്ഥാ​പ​ന​ങ്ങ​ൾ കൃ​ത്യ​മാ​യ പാ​ണ്ഡി​ത്യ​ത്തി​ന്റെ ഇ​ട​ങ്ങ​ൾ എ​ന്ന​തി​ലു​പ​രി, ‘ആ​ക്ടി​വി​സ്റ്റ്-​ബ്രാ​ൻ​ഡു​ക​ൾ’ നി​ർ​മി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു.’ പക്ഷേ അ​വ​ർ​ക്ക് ഞ​ങ്ങ​ളു​ടെ പേ​രു​ക​ൾ മാ​യ്ച്ചു​ക​ള​യാ​നാ​യി​ട്ടി​ല്ല. അ​വ​ർ അ​വ​രു​ടെ ചെ​റി​യ ലോ​ക​ത്താ​ണ് ജീ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഞ​ങ്ങ​ളു​ടെ വ്യ​വ​ഹാ​ര​ങ്ങ​ൾ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള മു​സ്‌​ലിം യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വ​ള​രു​ക​യും അ​തി​ന്റേ​താ​യ ഒ​രു സ്വ​ത​ന്ത്ര ജീ​വി​തം ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ക്ബാ​ൽ ജ​വാ​ബെ-​ഷി​ഖ്‌​വ​യി​ൽ പ​റ​ഞ്ഞ​തു​പോ​ലെ: ‘ഹൃ​ദ​യ​ത്തി​ൽനി​ന്ന് വ​രു​ന്ന വാ​ക്കു​ക​ൾ​ക്ക് സ്വാ​ധീ​ന​മു​ണ്ട്, അ​തി​ന് ചി​റ​കു​ക​ളി​ല്ലെ​ങ്കി​ലും പ​റ​ക്കാ​നു​ള്ള ശ​ക്തി​യു​ണ്ട്.’
ശ​ർ​ജീ​ൽ ഇ​മാം പൊലീസ് കസ്റ്റഡിയിൽ
ജ​ന​ങ്ങ​ളി​ൽനി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽനി​ന്നും നി​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യും, ത​ള്ളി​പ്പ​റ​ഞ്ഞ ‘ബു​ദ്ധി​ജീ​വി വ​ർ​ഗ​ത്തി​ന്റെ’ വ​ഞ്ച​ന​യും ത​മ്മി​ലു​ള്ള വ​ലി​യ വ്യ​ത്യാ​സ​ത്തെ​ക്കു​റി​ച്ച് നി​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്. മു​ഖ്യ​ധാ​രാ പു​രോ​ഗ​മ​ന​വാ​ദി​ക​ൾ ഇ​ത്ര​വേ​ഗം നി​ങ്ങ​ളു​ടെ കേ​സ് ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മെ​ന്താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്? ആ​രെ​യാ​ണ് സ​ഖ്യ​ക​ക്ഷി​ക​ളാ​യി കാ​ണു​ന്ന​ത് എ​ന്ന​തി​നെ ഇ​ത് മാ​റ്റി​മ​റി​ച്ചി​ട്ടു​ണ്ടോ?
സ​ന്ദ​ർ​ഭ​ത്തി​ൽനി​ന്ന് അ​ട​ർ​ത്തി​യെ​ടു​ത്ത വി​ഡി​യോ ക്ലി​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ന്നെ വി​ല​യി​രു​ത്തു​ന്ന​തി​ലെ​യും എ​ന്റെ പ്ര​സം​ഗ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും തെ​റ്റി​ദ്ധ​രി​ക്കു​ന്ന​തി​ലെ​യും അ​വ​യോ​ട് സം​വ​ദി​ക്കാ​ത്ത​തി​ലെ​യും പ്ര​ശ്ന​ങ്ങ​ളുണ്ട്. മു​ഖ്യ​ധാ​രാ പു​രോ​ഗ​മ​ന​വാ​ദി​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്രവേ​ഗം എ​ന്നെ കൈ​വി​ട്ട​തെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ഈ ​ഉ​ത്ത​ര​ങ്ങ​ൾ സ​ഹാ​യി​ക്കും. അ​തു​കൊ​ണ്ട് ത​ന്നെ എ​നി​ക്ക് ഇ​തി​ൽ അ​ത്ഭു​ത​മൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല, ന​മ്മു​ടെ സ​ഖ്യ​ക​ക്ഷി​ക​ൾ ആ​രാ​ണെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള എ​ന്റെ കാ​ഴ്ച​പ്പാ​ട് മാ​റി​യി​ട്ടു​മി​ല്ല. എ​ന്നാ​ൽ, ഈ ​വി​ഭാ​ഗ​ത്തി​ന്റെ ബൗ​ദ്ധി​ക നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കാ​ൻ ചി​ല പൊ​തു​വാ​യ കാ​ര്യ​ങ്ങ​ൾ കൂ​ടി ഞാ​ൻ കൂ​ട്ടി​ച്ചേ​ർ​ക്കാം.
ഞാ​ൻ മു​മ്പ് എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ളി​ൽ സൂ​ചി​പ്പി​ച്ച ‘മ​തേ​ത​ര സ​മ​വാ​യം’ എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​പ്ര​ശ്നം കി​ട​ക്കു​ന്ന​ത്. പെ​റി ആ​ൻ​ഡേ​ഴ്സ​ന്റെ ‘ഇ​ന്ത്യ​ൻ ഐ​ഡി​യോ​ള​ജി’ എ​ന്ന പു​സ്ത​ക​ത്തി​ൽനി​ന്നാ​ണ് ഞാ​ൻ തു​ട​ങ്ങു​ന്ന​ത്. 2015ലാ​ണ് ഞാ​ൻ ഈ ​പു​സ്ത​കം ആ​ദ്യ​മാ​യി വാ​യി​ച്ച​ത്, എ​ല്ലാ​വ​രും ഈ ​പു​സ്ത​ക​ത്തി​ന്റെ 2021ലെ ​ഏ​റ്റ​വും പു​തി​യ പ​തി​പ്പ് വാ​യി​ക്ക​ണ​മെ​ന്ന് ഞാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു. ഇ​ന്ത്യ​ൻ ലി​ബ​റ​ലു​ക​ൾ​ക്കി​ട​യി​ലു​ള്ള സ​മ​വാ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ശ​ക്ത​മാ​യ ഒ​രു വി​മ​ർ​ശ​ന​മാ​ണി​ത്. ഞാ​ൻ ഇ​ത് ആ​ദ്യ​മാ​യി വാ​യി​ച്ച​പ്പോ​ൾ, അ​ത് എ​നി​ക്ക് അ​റി​വ് ന​ൽ​കു​ന്ന​താ​യി​രു​ന്നെ​ന്ന് മാ​ത്ര​മ​ല്ല, വ​ള​രെ​യ​ധി​കം അ​ർ​ഥ​വ​ത്താ​യും തോ​ന്നി. ഒ​രു മു​സ്‌​ലിം എ​ന്നനി​ല​യി​ൽ ഇ​ന്ത്യ​യി​ൽ ജീ​വി​ക്കു​മ്പോ​ൾ എ​നി​ക്ക് എ​പ്പോ​ഴും തോ​ന്നി​യി​രു​ന്ന കാ​ര്യ​ങ്ങ​ളും, ഒ​രു ഗ​വേ​ഷ​ക​ൻ എ​ന്നനി​ല​യി​ൽ ഞാ​ൻ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളു​മാ​ണ് അ​തി​ലു​ള്ള​ത്. ചു​രു​ക്ക​ത്തി​ൽ, അ​റി​യ​പ്പെ​ടു​ന്ന ഒ​രു മാ​ർ​ക്സി​സ്റ്റ് ച​രി​ത്ര​കാ​ര​നാ​യ ആ​ൻ​ഡേ​ഴ്സ​ൺ, ‘ഇ​ന്ത്യ​ൻ ഐ​ഡി​യോ​ള​ജി’യെ പൊ​ളി​ച്ചെ​ഴു​തു​ക​യും, ഇ​ന്ത്യ​യു​ടെ പൗ​രാ​ണി​ക​ത, ഐ​ക്യം, മ​തേ​ത​ര​ത്വം എ​ന്നി​വ​ക്കു പി​ന്നി​ലെ കെ​ട്ടു​ക​ഥ​ക​ൾ തു​റ​ന്നു​കാ​ട്ടു​ക​യും ചെ​യ്യു​ന്നു.
കൂ​ടാ​തെ, കോ​ൺ​ഗ്ര​സി​നെ അ​ടി​സ്ഥാ​ന​പ​ര​മാ​യി ഒ​രു ഹി​ന്ദു പാ​ർ​ട്ടി​യാ​ക്കി മാ​റ്റി​യ​തി​ലും പൗ​രാ​ണി​ക ജാ​തി​വ്യ​വ​സ്ഥ​യെ ന്യാ​യീ​ക​രി​ച്ച​തി​ലും ഇ​ന്ത്യ​ക്ക് പൗ​രാ​ണി​ക​മാ​യ ഐ​ക്യ​മു​ണ്ടാ​യി​രു​ന്നു എ​ന്ന സാ​ങ്ക​ൽ​പിക ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ലും ഗാ​ന്ധി​ക്കും നെ​ഹ്‌​റു​വി​നു​മു​ള്ള പ​ങ്ക് അ​ദ്ദേ​ഹം അ​വ​രു​ടേ​ത് ത​ന്നെ​യാ​യ വാ​ക്കു​ക​ളി​ലൂ​ടെ ഉ​ദ്ധ​രി​ക്കു​ന്നു. പ​ശു​വി​ന്റെ പേ​രി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് മു​സ്‌​ലിം​ക​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ട്ടി​ട്ടും ഗാ​ന്ധി ഗോ​സം​ര​ക്ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ അ​വ​ർ നി​സ്സാര​മാ​യി ത​ള്ളി​ക്ക​ള​യു​ക​യും അ​തു​വ​ഴി വി​ഭ​ജ​ന​ത്തി​ന് നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യും ചെ​യ്തു. ഡോ. ​അം​ബേ​ദ്ക​റെ അ​വ​ർ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്തു (പുണെ പാ​ക്ട്). അ​വ​ർ ഇ​ന്ത്യ​യെ മു​ഴു​വ​ൻ പ്ര​തി​നി​ധാനം ചെയ്യു​ന്നുവെ​ന്ന് അ​വ​ർത​ന്നെ ശ​ഠി​ച്ചു. എ​ന്നാ​ൽ, യാ​ഥാ​ർ​ഥ്യം അ​താ​യി​രു​ന്നി​ല്ല. ഈ ​പ​ട്ടി​ക വ​ള​രെ വ​ലു​താ​ണ്, ഒ​രു പു​സ്ത​കം എ​ഴു​താ​നു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​തി​ലു​ണ്ട്. അ​തു​കൊ​ണ്ട് ‘ഇ​ന്ത്യ​ൻ ഐ​ഡി​യോ​ള​ജി’ എ​ന്ന പു​സ്ത​ക​ത്തി​ലെ ആ​ദ്യ​ത്തെ ര​ണ്ട് അ​ധ്യാ​യ​ങ്ങ​ൾ വാ​യി​ക്കാ​ൻ ഞാ​ൻ നി​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു.
എ​ന്റെ ഗ​വേ​ഷ​ണ​ത്തി​ൽനി​ന്നു​ള്ള ഒ​രു സം​ഭ​വംകൂ​ടി ഞാ​ൻ കൂ​ട്ടി​ച്ചേ​ർ​ക്കാം. വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​നി​ടെ, മു​സ്‌​ലിം പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ങ്കി​ൽ ഗാ​ന്ധി ഒ​രു വ്യ​വ​സ്ഥ മു​ന്നോ​ട്ടു​വെ​ച്ചു, ‘അ​യി​ത്ത​ജാ​തി​ക്കാ​രു​ടെ പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ളെ മു​സ്‌​ലിം​ക​ൾ പി​ന്തു​ണ​ക്ക​രു​ത്.’ ഇ​തി​ന് ഇ​ക്ബാ​ൽ നി​ഷേ​ധാ​ത്മ​ക​മാ​യാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മു​സ്‌​ലിം-​ദ​ലി​ത് ആ​വ​ശ്യ​ങ്ങ​ളോ​ട് കാ​ട്ടി​യ കാ​പ​ട്യ​ത്തി​ന്റെ​യും വ​ഞ്ച​ന​യു​ടെ​യും നി​ബ​ന്ധ​ന​ക​ളു​ടെ​യും നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ എ​ന്റെ ഗ​വേ​ഷ​ണ​ത്തി​നി​ട​യി​ൽ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്.
ചി​ല ഇ​ന്ത്യ​ൻ ബു​ദ്ധി​ജീ​വി​ക​ൾ ആ​ൻ​ഡേ​ഴ്സ​നെ ഖ​ണ്ഡി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, ആ ​ദു​ർ​ബ​ല​മാ​യ ശ്ര​മ​ങ്ങ​ളൊ​ന്നും അ​ത്ര​യും ശ​ക്ത​മാ​യ ഒ​രു കൃ​തി​യെ അ​സാ​ധു​വാ​ക്കു​ന്നി​ല്ല. അ​തി​നെ​ല്ലാം ആ​ൻ​ഡേ​ഴ്സ​ൺ ത​ന്റെ പു​സ്ത​ക​ത്തി​ന്റെ പി​ന്നീ​ടു​ള്ള പ​തി​പ്പു​ക​ളി​ൽ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​മു​ണ്ട്. ഞാ​ൻ പ​ല​പ്പോ​ഴും സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​തുപോ​ലെ, ജി​ന്ന​യോ​ട് ഒ​ട്ടും സ്നേ​ഹ​മി​ല്ലാ​തി​രു​ന്ന മൗ​ലാ​നാ ആ​സാ​ദ് പോ​ലും വി​ഭ​ജ​ന​ത്തി​ന് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് നെ​ഹ്‌​റു​വി​നെ​യാ​ണ്. കൂ​ടാ​തെ, അ​വ​സാ​ന നി​മി​ഷം വ​രെ കാ​ബി​ന​റ്റ് മി​ഷ​ൻ പ്ലാ​നി​നെ അ​ദ്ദേ​ഹം അ​നു​കൂ​ലി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​ക​ൾ: ‘പാ​കി​സ്താ​ൻ എ​ന്ന ആ​ശ​യ​ത്തി​ന്റെ എ​ല്ലാ ദൗ​ർ​ബ​ല്യ​ങ്ങ​ളും ഒ​ഴി​വാ​ക്കി​യ​തും, എ​ന്നാ​ൽ അ​തി​ലെ ഗു​ണ​ങ്ങ​ളെ​ല്ലാം ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​ണ് സി.എം.പി.’
ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ്വാ​സ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ‘ആ​ദ്യ​ത്തെ സൂ​ക്ഷ്മ​മാ​യ വി​വ​ര​ണം’ കാ​ത​റി​ൻ ടി​ഡ്റി​ക്കി​ന്റെ ‘ഗാ​ന്ധി -എ ​പൊ​ളി​റ്റി​ക്ക​ൽ ആ​ൻ​ഡ് സ്പി​രി​ച്വ​ൽ ലൈ​ഫ്’ എ​ന്ന പു​സ്ത​ക​മാ​ണെ​ന്ന് ആ​ൻ​ഡേ​ഴ്സ​ൺ എ​ഴു​തു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ ഈ ​പു​സ്ത​കം ഒ​രു ‘ബ​ധി​ര​മാ​യ നി​ശ്ശബ്ദ​ത​യോ​ടെ​യാ​ണ്’ സ്വീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഇ​ത് പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​തേ​യു​ള്ളൂ, കാ​ര​ണം ‘ഇ​ന്ത്യ​യി​ലെ എ​ല്ലാ രാ​ഷ്ട്രീ​യ ചി​ന്താ​ഗ​തി​ക്കാ​രും ഒ​രു ദേ​ശീ​യ ബിം​ബ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി ആ​രാ​ധി​ക്കാ​ൻ ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ, ഗാ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മേ​റി​യ വി​മ​ർ​ശ​ന പ​ഠ​ന​ങ്ങ​ൾ​ക്ക് വി​ല​യു​ണ്ടാ​കി​ല്ല’ എ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.
കൂ​ട്ടാ​യ ഓ​ർ​മ​ക്കു​റ​വും സ​ഖ്യ​ക​ക്ഷി​ക​ളും
വ്യ​ക്തി​പ​ര​മാ​യ ഒ​രു സം​ഭ​വംകൂ​ടി പ​റ​യാം, പ്ര​മു​ഖ​നാ​യ ഒ​രു ബു​ദ്ധി​ജീ​വി​യോ​ട് എ​ന്റെ ഒ​രു സു​ഹൃ​ത്ത് എ​ന്നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ബി​ഹാ​റി​ലെ മു​സ്‌​ലിം​ക​ൾ​ക്കെ​തി​രെ 1946ൽ ​ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളാ​യി​രു​ന്നു എ​ന്റെ എം​.ഫി​ൽ വി​ഷ​യം എ​ന്ന് സു​ഹൃ​ത്ത് പ​റ​ഞ്ഞ​പ്പോ​ൾ, അ​ത് ബം​ഗാ​ളി​ലെ ന​വ​ഖാ​ലി ക​ലാ​പ​ത്തി​ന് മു​മ്പാ​ണോ അ​തോ ശേ​ഷ​മാ​ണോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ത് കേ​ട്ട് ഞാ​ൻ ഞെ​ട്ടി​പ്പോ​യി. 1946 ഒ​ക്ടോ​ബ​റി​ൽ ന​വ​ഖാ​ലി, ടി​പ്പേ​ര ജി​ല്ല​ക​ളി​ൽ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 182 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് –കൂ​ടു​ത​ലും ഹി​ന്ദു​ക്ക​ളാ​യി​രു​ന്നു. ഇ​തി​ന് പ്ര​തി​കാ​ര​മാ​യി ര​ണ്ടാ​ഴ്ച​ക്കു ശേ​ഷം ബി​ഹാ​റി​ൽ മു​സ്‌​ലിം​ക​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്തു; 1946 ന​വം​ബ​റി​ലെ ആ ​ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 5000 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​ഭ​യാ​ർ​ഥി​ക​ളാ​വു​ക​യും ചെ​യ്തു.
കൃ​ത്യം ഇ​തേ സ​മ​യ​ത്താ​ണ് സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഗാ​ന്ധി​ജി ത​ന്റെ ലോ​ക​പ്ര​ശ​സ്ത​മാ​യ ബം​ഗാ​ൾ യാ​ത്ര ന​ട​ത്തി​യ​ത്. ഇ​വി​ടെ ആ​ളു​ക​ൾ ന​വ​ഖാ​ലി ഓ​ർ​ക്കു​ന്നു, ഗാ​ന്ധി​യു​ടെ ബം​ഗാ​ൾ യാ​ത്ര​യെ​ക്കു​റി​ച്ച് വാ​ഴ്ത്തി​പ്പാ​ടു​ന്നു, പക്ഷേ അ​വ​ർ ബി​ഹാ​ർ മ​റ​ന്നു​പോ​യി. കൂ​ട്ട​ക്കൊ​ല​ക​ൾ ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച​ക്കു ശേ​ഷം നെ​ഹ്‌​റു അ​വി​ടെ​യെ​ത്തി അ​ത് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്ന​ത് ശ​രി​യാ​ണ്, പക്ഷേ അ​ത് വ​ള​രെ വൈ​കി​പ്പോ​യി​രു​ന്നു. ഡാ​ൽ​മി​യ ഗ്രൂ​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ടൈം​സ് ഓ​ഫ് ഇ​ന്ത്യ’ അ​പ്പോ​ഴേ​ക്കും ന​വ​ഖാ​ലി​യി​ലെ ക​ണ​ക്കു​ക​ൾ വ​ലി​യ തോ​തി​ൽ പെ​രു​പ്പി​ച്ചുകാ​ണി​ച്ചി​രു​ന്നു​വെ​ന്ന് എ​ന്റെ ഗ​വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ബി​ഹാ​ർ കൂ​ട്ട​ക്കൊ​ല​ക്കു ശേ​ഷം അ​വ​ർ ഒ​രു ക​ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ചു: ‘ന​വ​ഖാ​ലി​യെ​ക്കു​റി​ച്ചു​ള്ള സ​ത്യം ആ ​സ​മ​യ​ത്ത് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ...​ ബി​ഹാ​റി​ലെ പ്ര​ശ്നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നി​ല്ല.’ ഇ​ത് ‘ടൈം​സ് ഓ​ഫ് ഇ​ന്ത്യ’​യു​ടെ വ​രി​ക​ൾ​ക്കി​ട​യി​ലു​ള്ള ഒ​രു ക്ഷ​മാ​പ​ണ​മാ​യി​രു​ന്നു.
മു​സ്‌​ലിം​ക​ളു​ടെ ദു​രി​ത​ങ്ങ​ൾ, വ​ർ​ഗീ​യ പ്ര​ശ്ന​ങ്ങ​ൾ, ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച​ക​ൾ എ​ന്നി​വ​യെ​ല്ലാം മ​റ​ന്നു​പോ​കു​ന്ന​ത്, ച​രി​ത്ര​ത്തി​ലെ സം​ഭ​വ​ങ്ങ​ളെ ത​ങ്ങ​ൾ​ക്ക് വേ​ണ്ട​തു​പോ​ലെ മാ​ത്രം ഓ​ർ​മി​ക്കു​ന്ന​ത്, ഗാ​ന്ധി​യെ​യും നെ​ഹ്‌​റു​വി​നെ​യും അ​ന്ധ​മാ​യി ആ​രാ​ധി​ക്കു​ന്ന​ത് –ഇ​തെ​ല്ലാം ഭൂ​രി​ഭാ​ഗം ലി​ബ​റ​ലു​ക​ളു​ടെ​യും പു​രോ​ഗ​മ​ന​വാ​ദി​ക​ളു​ടെ​യും പ്ര​ത്യേ​ക​ത​ക​ളാ​ണ്; അ​വ​യാ​ണ് ‘മ​തേ​ത​ര സ​മ​വാ​യ​ത്തി​ന്റെ’ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളും. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ, ചി​ന്തി​ക്കു​ക​യും വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു മു​സ്‌​ലി​മി​ന് സ​ഹ​താ​പം നി​റ​ഞ്ഞ ഒ​രു കേ​ൾ​വി​ക്കാ​ര​നെ പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല, ഞാ​ൻ പ​റ​യു​ന്ന​ത് അ​വ​ർ​ക്ക് മ​ത​നി​ന്ദപോ​ലെ​യാ​ണ്. ഏ​റ്റ​വും ന​ല്ല ഉ​ദ്ദേ​ശ്യ​മു​ള്ള​വ​ർപോ​ലും നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഈ ​കെ​ട്ടു​ക​ഥ​ക​ളി​ൽ അ​ന്ധ​മാ​യി വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് -നി​ര​ന്ത​രം ആ​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ അ​ത് അ​വ​ർ​ക്ക് മാ​റ്റാ​നാ​വാ​ത്ത സ​ത്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു.
എ​ന്നാ​ൽ, മു​സ്‌​ലിം ജ​ന​സാ​മാ​ന്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തൊ​ന്നും പ്ര​ശ്ന​ങ്ങ​ള​ല്ല, സ​ത്യ​ത്തി​ൽ ന​മ്മ​ൾ പ​റ​യു​ന്ന വ്യ​വ​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് വ​ർ​ധി​പ്പി​ക്കാ​ൻ അ​വ​ർ സ​ഹാ​യി​ക്കും -നി​ങ്ങ​ൾ അ​വ​രെ കേ​ൾ​ക്കാ​ൻ ത​യാ​റാ​ക​ണം എ​ന്നു മാ​ത്രം. ഇ​ന്ത്യ​യി​ലെ ര​ണ്ടാം​കി​ട പൗ​ര​ന്മാ​ർ എ​ന്ന നി​ല​യി​ലു​ള്ള അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പു​തി​യ​ത​ല്ല, ന​മ്മു​ടെ പി​താ​ക്ക​ന്മാ​രും മു​ത്ത​ച്ഛ​ന്മാ​രു​മെ​ല്ലാം ഇ​തു​ത​ന്നെ​യാ​ണ് അ​നു​ഭ​വി​ച്ച​ത്. ജ​ന​ങ്ങ​ൾ​ക്ക് ഈ ‘മ​തേ​ത​ര സ​മ​വാ​യം’ സം​ര​ക്ഷി​ക്കാ​ൻ ഒ​രു താൽപ​ര്യ​വു​മി​ല്ല. അ​ക്ബ​ർ ഇ​ലാ​ഹാ​ബാ​ദി​യു​ടെ ഈ ​ക​വി​താ​ശ​ക​ലം അ​വ​രോ​ട് പ​റ​ഞ്ഞാ​ൽ അ​വ​ർ ചി​രി​ച്ചു​കൊ​ണ്ട് അ​ത് ശ​രി​വെ​ക്കും: ‘സ​ഹോ​ദ​രാ, ഗാ​ന്ധി​യു​ടേ​ത് വ​ള​രെ പ​വി​ത്ര​മാ​യ ഒ​രു ജോ​ലി​യാ​ണ്, ക​യ്യി​ൽ ഒ​രു രാം​പു​രി ക​ത്തി​യു​ണ്ട്, ചു​ണ്ടി​ൽ രാ​മ​ന്റെ നാ​മ​വും’
മു​സ്‌​ലിം ജ​ന​ങ്ങ​ൾ​ക്കും ജെ.എൻ.യു, അ​ലീ​ഗ​ഢ് മു​സ്‌​ലിം സ​ർ​വ​ക​ലാ​ശാ​ല, ഐ​.ഐ​.ടി തു​ട​ങ്ങി​യ​ിട​ങ്ങ​ളി​ലെ മു​സ്‌​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​റ​മെ ഞ​ങ്ങ​ളെ പി​ന്തു​ണ​ക്കാൻ ആ​ദ്യ​മെ​ത്തി​യ സം​ഘ​ടി​ത ശ​ക്തി BAPSAയും (​ജെ.എൻ.യു​വി​ലെ അം​ബേ​ദ്ക​റൈ​റ്റ്), എ​ന്റെ അ​റ​സ്റ്റി​ന് കു​റ​ച്ചുനാ​ളു​ക​ൾ​ക്കുശേ​ഷം ജെ.എൻ.യു​വി​ലെ മ​റ്റ് ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ളു​മാ​യി​രു​ന്നു. തു​ട​ക്കം മു​ത​ൽ ത​ന്നെ ബോം​ബെ ഐ.ഐ.ടിയി​ലെ​യും മ​റ്റ് ഐ.ഐ.ടിയി​ലെ​യും എ​ന്റെ സു​ഹൃ​ത്തു​ക്ക​ൾ എ​ന്നെ പി​ന്തു​ണ​ച്ചി​രു​ന്നു;
അ​വ​ർ​ക്ക് എ​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​റി​യാ​മെ​ന്ന​തു​കൊ​ണ്ട് മാ​ത്ര​മ​ല്ല, കൃ​ത്യ​മാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ ഞാ​ൻ സം​സാ​രി​ക്കി​ല്ലെ​ന്ന് അ​വ​ർ​ക്ക​റി​യാ​മാ​യി​രു​ന്നു. ഞാ​ൻ അ​റ​സ്റ്റി​ലാ​യ സ​മ​യ​ത്ത് പി​ന്തു​ണ​യ​റി​യി​ച്ചു​കൊ​ണ്ട് പ​ല​രും എ​നി​ക്ക് ക​ത്തെ​ഴു​തി -ഡ​ൽ​ഹി​യി​ലെ ‘പു​രോ​ഗ​മ​ന​വാ​ദി​ക​ൾ​ക്കി​ട​യി​ൽ’ ആ​രും എ​നി​ക്കൊ​പ്പം ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്തും ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ എ​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പ് ബം​ഗാ​ളി​ൽനി​ന്നു​ള്ള ഒ​രു സു​ഹൃ​ത്ത് എ​നി​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്നു; സ​മാ​ന​മാ​യ ഒ​രു സ​ന്ദേ​ശം ത​മി​ഴ്‌​നാ​ട്ടി​ൽനി​ന്നും വ​ന്നു.
അ​തു​കൊ​ണ്ടുത​ന്നെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​വി​ധ സ​മു​ദാ​യ​ങ്ങ​ളി​ൽനി​ന്ന് ഞ​ങ്ങ​ൾ​ക്ക് സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ സ​ഖ്യ​ക​ക്ഷി​ക​ളെ ല​ഭി​ച്ചു, എ​ന്നാ​ൽ, മു​സ്‌​ലിം യു​വാ​ക്ക​ളും ജ​ന​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന ശ​ക്തി​യാ​യി ഉ​യ​ർ​ന്നു​വ​ന്ന​ത് -കൂ​ടാ​തെ നൂ​റു​ക​ണ​ക്കി​ന് യു​വ ഗ​വേ​ഷ​ക​രും (മു​സ്‌​ലിം​ക​ൾ, ദ​ലി​ത​ർ, ഹി​ന്ദു​ക്ക​ൾ, ക്രി​സ്ത്യാ​നി​ക​ൾ തു​ട​ങ്ങി എ​ല്ലാ​വ​രും) ഞ​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്. ഇ​നി ന​മ്മ​ൾ ചെ​യ്യേ​ണ്ട​ത് മ​റ്റ് അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട സ​മൂ​ഹ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധംസ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് -ഗാ​ന്ധി, നെ​ഹ്‌​റു, കോ​ൺ​ഗ്ര​സ് തു​ട​ങ്ങി​യ​വ​രെ​ക്കു​റി​ച്ചു​ള്ള ഈ ​കെ​ട്ടു​ക​ഥ​ക​ളി​ൽ അ​വ​ർ​ക്ക് വി​ശ്വാ​സ​മി​ല്ല;
അ​തു​കൊ​ണ്ട് ത​ന്നെ ഒ​രു പൊ​തു മു​ന്ന​ണി രൂ​പവത്​ക​രി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കും; ഒ​പ്പം ഇ​തി​നെ​ക്കു​റി​ച്ച് പു​തി​യ ചി​ന്താ​ഗ​തി​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​ൻ ത​യാറു​ള്ള എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളി​ലെ​യും വി​മ​ർ​ശ​നാ​ത്മ​ക​മാ​യി ചി​ന്തി​ക്കു​ന്ന ഗ​വേ​ഷ​ക​രെ​യും മു​മ്പ് സൂ​ചി​പ്പി​ച്ച​തു​പോ​ലെ ത​ങ്ങ​ൾ പ​ഠി​ച്ചു​വെ​ച്ച കാ​ര്യ​ങ്ങ​ൾ തി​രു​ത്തി ന​മ്മോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാറു​ള്ള ന​ല്ല ഉ​ദ്ദേ​ശ്യ​മു​ള്ള ലി​ബ​റ​ലു​ക​ളെ​യും മ​തേ​ത​ര​വാ​ദി​ക​ളെ​യും ന​മു​ക്ക് ഒ​പ്പം നി​ർ​ത്താം.
നി​ങ്ങ​ൾ കോ​ൺ​ഗ്ര​സ് പോ​ലു​ള്ള പാ​ർ​ട്ടി​ക​ൾ ന​യി​ക്കു​ന്ന ‘മ​തേ​ത​ര സ​മ​വാ​യ​ത്തെ’ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ക​യും, ഭൂ​രി​പ​ക്ഷാ​ധി​പ​ത്യം ത​ട​യു​ന്ന​തി​നു​ള്ള ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന ഒ​രു ‘നു​ണ​യും കെ​ണി​യു​മാ​ണ്’ ഇ​തെ​ന്ന് വി​ളി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ, കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ലി​ബ​റ​ൽ ഘ​ട​ക​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ‘മ​തേ​ത​ര​ത്വം’ എ​ന്ന ആ​ശ​യ​ത്തെ സം​ഘ​്പ​രി​വാ​ർ ‘മു​സ്‌​ലിം പ്രീ​ണ​നം’ ആ​യി ചി​ത്രീ​ക​രി​ക്കു​ന്നു. ഇ​തു​വ​ഴി ഈ ​ആ​ശ​യം മു​സ്‌​ലിം​ക​ളോ​ട് അ​നു​ഭാ​വം കാ​ണി​ക്കു​ന്ന​താ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ക​യും, വ​ർ​ധി​ച്ചു​വ​രു​ന്ന ശ​ത്രു​താ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​തി​ജീ​വ​ന​ത്തി​നാ​യി അ​തി​നെ ആ​ശ്ലേ​ഷി​ക്കാ​ൻ അ​വ​രെ നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​ചു​രു​ങ്ങി​യ ഇ​ട​ത്തി​ലേ​ക്ക് ഒ​തു​ങ്ങാ​തെ സ​മൂ​ഹ​ത്തി​ന് എ​ങ്ങ​നെ ഇ​തി​ൽനി​ന്ന് സ്വ​യം മോ​ചി​ത​രാ​കാ​നും ഈ ​ആ​ശ​യ​ത്തെ വി​മ​ർ​ശി​ക്കാ​നും ക​ഴി​യു​മെ​ന്ന് നി​ങ്ങ​ൾ ക​രു​തു​ന്നു?
ഇ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഇ​തി​നെ ഒ​രു കെ​ണി എ​ന്ന് വി​ളി​ച്ച​ത്. ഇ​ത് ഒ​രു പ​രി​ഹാ​ര​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു; എ​ന്നാ​ൽ വാ​സ്ത​വ​ത്തി​ൽ ഇ​ത് ന​മ്മെ ഒ​രു വി​ഷ​മ​വൃ​ത്ത​ത്തി​ൽ കു​ടു​ക്കു​ക​യും നി​ല​വി​ലെ അ​വ​സ്ഥ​യെ ബ​ല​പ്പെ​ടു​ത്തു​ക​യും ബൗ​ദ്ധി​ക​മാ​യി ന​മ്മെ ത​ട​വി​ലാ​ക്കു​ക​യും കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ ത​ന്ത്ര​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​ൽനി​ന്ന് ന​മ്മെ ത​ട​യു​ക​യും ചെ​യ്യു​ന്നു. ആ​ദ്യ​പ​ടി ധാ​ർ​മി​ക​വും ബൗ​ദ്ധി​ക​വു​മാ​യ വ്യ​ക്ത​ത​യാ​ണ്. ഇ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ന​മു​ക്ക് പ​രി​ശോ​ധി​ക്കാം, അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​ത്തി​ന് വേ​ണ്ടി കോ​ൺ​ഗ്ര​സ് മു​സ്‌​ലിം​ക​ളു​ടെ ന്യാ​യ​മാ​യ ജ​നാ​ധി​പ​ത്യ-​ഭ​ര​ണ​ഘ​ട​നാ ആ​വ​ശ്യ​ങ്ങ​ൾ നി​ര​സി​ക്കു​ക​യും, വി​ഭ​ജ​ന​ത്തി​ന് നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യും മു​സ്‌​ലിം​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ ഉ​റ​പ്പു​ക​ളൊ​ന്നും ന​ൽ​കാ​ത്ത ഒ​രു ഘ​ട​ന രൂ​പ​ക​ൽ​പ​ന ചെ​യ്യു​ക​യും ചെ​യ്തു.
റി​പ്പ​ബ്ലി​ക്കി​ന്റെ ച​രി​ത്രം എ​ന്ന​ത് മു​സ്‌​ലിം​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ശ്വ​വ​ത്കര​ണ​ത്തി​ന്റെ​യും ച​രി​ത്ര​മാ​ണ്. കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ (ത​മി​ഴ്‌​നാ​ട്, ’90ക​ളി​ൽ യു​.പി, ബി​ഹാ​ർ) മാ​ത്ര​മാ​ണ് കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സം ല​ഭി​ച്ച​ത്. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് ഉ​ണ്ടാ​ക്കി​യ ഘ​ട​ന വ​ള​രെ ശ​ക്ത​മാ​യി​രു​ന്ന​തി​നാ​ൽ, പി​ന്നാ​ക്ക ജാ​തി​ക്കാ​രും മു​സ്‌​ലിം​ക​ളും ന​ട​ത്തി​യ ഈ ​ശ്ര​മ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മാ​റു​ക​യും അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ലോ സ​മു​ദാ​യ അ​വ​കാ​ശ​ങ്ങ​ളി​ലോ ശാ​ശ്വ​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല (മ​ണ്ഡ​ൽ ക​മീ​ഷ​ൻ ഒ​ഴി​കെ). ര​ണ്ട് പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ, കോ​ൺ​ഗ്ര​സി​ന്റെ പി​ൻ​ഗാ​മി​യാ​യ ബി​.ജെ.​പി​ പ്ര​ബ​ല ശ​ക്തി​യാ​യി മാ​റി. അ​വ​ർ കൂ​ടു​ത​ൽ കേ​ന്ദ്രീ​കൃ​ത​വും അ​പ​ക​ട​ക​ര​വും മു​സ്‌​ലിം വി​രു​ദ്ധ​വു​മാ​ണ്.
ഈ ​ഘ​ട​ന മു​സ്‌​ലിം​ക​ളെ ഒ​ഴി​വാ​ക്കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണെ​ന്ന സ​ത്യം ബി​.ജെ.​പി​ എ​ല്ലാ​വ​ർ​ക്കും കാ​ണി​ച്ചു​കൊ​ടു​ത്തു. ഇ​പ്പോ​ൾ, ഈ ​അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് പ​ഠി​ച്ച് പു​തി​യ ജ​നാ​ധി​പ​ത്യ വ്യ​വ​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം, 1990ക​ൾ​ക്ക് മു​മ്പു​ള്ള അ​തേ അ​ടി​ച്ച​മ​ർ​ത്ത​ൽ കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് അ​ന്ധ​മാ​യി മ​ട​ങ്ങാ​നാ​ണ് ന​മ്മ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കോ​ൺ​ഗ്ര​സ് ന​യി​ക്കു​ന്ന ഒ​രു സ​ർ​ക്കാ​ർ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കി​യേ​ക്കാം, പ​ക്ഷേ അ​ത് ന​മ്മു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കി​ല്ല.
ആ ​ഘ​ട​ന​യു​ടെ മു​സ്‌​ലിം വി​രു​ദ്ധ സ്വ​ഭാ​വം മാ​റ്റു​ക​യു​മി​ല്ല, ന​മ്മ​ൾ ഈ ​ബി​.ജെ.​പി​-​കോ​ൺ​ഗ്ര​സ് വി​ഷ​മ​വൃ​ത്ത​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കും. ക്രി​യാ​ത്മ​ക രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ കാ​ഴ്ച​പ്പാ​ട് വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഏ​ക പോം​വ​ഴി. അ​ധി​കാ​രവി​കേ​ന്ദ്രീ​ക​ര​ണം, ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യം, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ദ​ലി​ത് മു​സ്‌​ലിം-​ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ൽ, മു​സ്‌​ലിം സം​വ​ര​ണം (പി​ന്നാ​ക്ക ജാ​തി​ക്കാ​ർ​ക്ക് വി​ഹി​തം ന​ൽ​കി​ക്കൊ​ണ്ട്) എ​ന്നി​വ​യാ​ണ് ഈ ​ക്രി​യാ​ത്മ​ക രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻ ബാഗിൽ നടന്ന പ്രതിഷേധം
കോ​ൺ​ഗ്ര​സി​ന്റെ​യും മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ​യും നി​ല​പാ​ടു​ക​ൾ
ഇ​ന്ത്യ​യി​ൽ ഏ​ക​ദേ​ശം 250 ദ​ശ​ല​ക്ഷം മു​സ്‌​ലിം​ക​ളു​ണ്ട്. ഇ​വി​ട​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ൽ ഒ​രു സ്വാ​ധീ​ന​വു​മി​ല്ലാ​ത്ത, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​സ്‌​ലിം ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ഇ​വി​ടെ രാ​ഷ്ട്രീ​യ​വും ബൗ​ദ്ധി​ക​വു​മാ​യ നേ​തൃ​ത്വ​ത്തി​ന്റെ ഒ​രു ശൂ​ന്യ​ത​യു​ണ്ട്. ഈ ​ശൂ​ന്യ​ത കോ​ൺ​ഗ്ര​സും (മ​തേ​ത​ര പാ​ർ​ട്ടി​ക​ളും) മ​റു​വ​ശ​ത്ത് ആ​ർ​.എ​സ്.എ​സും ത​ങ്ങ​ളു​ടെ താ​ൽ​പര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് നി​ക​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് നാം ​മ​ന​സ്സിലാ​ക്ക​ണം. ഡി​.എം.​കെ പോ​ലുള്ള ഒ​ന്നോ ര​ണ്ടോ പാ​ർ​ട്ടി​ക​ളൊ​ഴി​കെ മ​റ്റെ​ല്ലാ മ​തേ​ത​ര പാ​ർ​ട്ടി​ക​ളും മു​സ്‌​ലിം​ക​ളെ ഒ​രു വോ​ട്ട് ബാ​ങ്ക് മാ​ത്ര​മാ​യി കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. മു​സ്‌​ലിം​ക​ളു​ടെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തെ അ​വ​ർ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും, ബി​.ജെ.​പി​​യോ​ടു​ള്ള ഭ​യം കാ​ര​ണം ന​മ്മ​ൾ അ​വ​ർ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്യു​ന്നു.
ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ, ദ്രാ​വി​ഡ-​ലോ​ഹ്യ ശ​ക്തി​ക​ൾ കോ​ൺ​ഗ്ര​സി​നേ​ക്കാ​ൾ അ​നു​ഭാ​വ​പൂ​ർ​വം പെ​രു​മാ​റു​ന്ന​വ​രാ​ണ്. സാ​മ്പ​ത്തി​ക​മാ​യി നോ​ക്കി​യാ​ൽ, കോ​ൺ​ഗ്ര​സ് ന​വഉ​ദാ​ര​വ​ത്കര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​വ​രാ​ണ്, ബി​.ജെ.​പി​​യു​ടെ ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ൽ നി​ന്ന് വ​ലി​യ വ്യ​ത്യാ​സ​മൊ​ന്നും അ​വ​ർ​ക്കി​ല്ല. കോ​ൺ​ഗ്ര​സി​ന് മാ​ത്ര​മു​ള്ള ര​ണ്ട് പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ഒ​ന്നാ​മ​താ​യി, അ​വ​ർ ദ്വി​ക​ക്ഷി സ​മ്പ്ര​ദാ​യം ആ​ഗ്ര​ഹി​ക്കു​ന്നു, പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ഇ​ത് മു​സ്‌​ലിം​ക​ളെ സം​ബ​ന്ധി​ച്ച് അ​പ​ക​ട​ക​ര​മാ​ണ്, കാ​ര​ണം പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളാ​ണ് മു​സ്‌​ലിം​ക​ൾ​ക്ക് കു​റ​ച്ചെ​ങ്കി​ലും രാ​ഷ്ട്രീ​യ പ്രാ​തി​നി​ധ്യം ന​ൽ​കി​യി​ട്ടു​ള്ള​ത്. ര​ണ്ടാ​മ​താ​യി, കോ​ൺ​ഗ്ര​സി​ന് വ​ള​രെ മോ​ശ​മാ​യ ഒ​രു ഭൂ​ത​കാ​ല​മു​ണ്ട്. വി​ഭ​ജ​നം, ഒ​.ബി.​സി സം​വ​ര​ണ​ത്തെ എ​തി​ർ​ത്ത​ത്, അ​ടി​യ​ന്ത​രാ​വ​സ്ഥ, മു​സ്‌​ലിം-​ദ​ലി​ത് കൂ​ട്ട​ക്കൊ​ല​ക​ൾ തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​തി​ൽ പെ​ടു​ന്നു.
ന​മ്മ​ൾ കോ​ൺ​ഗ്ര​സി​നെ അ​ന്ധ​മാ​യി പി​ന്തു​ണ​ക്കുമ്പോ​ൾ, അ​ത് ബി​.ജെ.​പി​​ക്കൊ​രു ആ​യു​ധ​മാ​യി മാ​റു​ന്നു. ന​മ്മ​ൾ ന​മ്മളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​വ​രെ​ത്ത​ന്നെ ന്യാ​യീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഒ​രു മാ​തൃ​കാ മു​സ്‌​ലിം ഒ​രി​ക്ക​ലും ത​ങ്ങ​ളു​ടെ ഭൂ​ത​കാ​ല​ത്തെ ചോ​ദ്യം ചെ​യ്യ​രു​തെ​ന്നും കോ​ൺ​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ൽ കൊ​ണ്ടു​വ​ന്നാ​ൽ മാ​ത്രം മ​തി​യെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് ആ​ർ​.എ​സ്.എ​സ്-​ബി​.ജെ.​പി​ ആ​ഗ്ര​ഹി​ക്കാ​ത്ത​തി​നാ​ൽ, മു​സ്‌​ലിം​ക​ൾ​ക്കി​ട​യി​ൽനി​ന്ന് ത​ന്നെ അ​വ​ർ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന ഒ​രാ​ളെ​യോ പാ​ർ​ട്ടി​യെ​യോ അ​വ​ർ തി​ര​ഞ്ഞെ​ടു​ക്കും. അ​വ​ർ​ക്ക് താ​ഴെ പ​റ​യു​ന്ന സ്വ​ഭാ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും:
കോ​ൺ​ഗ്ര​സ്, ഡി​.എം.​കെ, എ​സ്.പി, ആ​ർ​.ജെ.​ഡി, സി​.പി.​ഐ തു​ട​ങ്ങി​യ​വ​യെ​ല്ലാം മു​സ്‌​ലിം​ക​ൾ​ക്ക് ഒ​രു​പോ​ലെ ഹാ​നി​ക​ര​മാ​ണെ​ന്ന് അ​വ​ർ പ​റ​യും (ഇ​ത് തി​ക​ച്ചും തെ​റ്റാ​ണ്).
ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ർ​ക്ക് യാ​തൊ​രു കാ​ഴ്ച​പ്പാ​ടും ഉ​ണ്ടാ​കി​ല്ല. ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​ൻ അ​വ​ർ വൈ​കാ​രി​ക​വും മ​ത​പ​ര​വു​മാ​യ പ്ര​സം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കും. അ​വ​ർ​ക്ക് സം​ഘ​ട​നാശേ​ഷി ഉ​ണ്ടാ​കി​ല്ല. അ​വ​ർ തെര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തു മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും വി​ജ​യി​ക്കാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ബി​.ജെ.​പി​​യെ സ​ഹാ​യി​ക്കാ​ൻവേ​ണ്ടി മാ​ത്രം മ​ത്സ​രി​ക്കു​ക​യും ചെ​യ്യും. തെ​രു​വുസ​മ​ര​ങ്ങ​ളി​ൽ അ​വ​ർ മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​കി​ല്ല.
ഇ​ത്ത​രം പാ​ർ​ട്ടി​ക​ൾ ന​മ്മെ ഈ ​മ​തേ​ത​ര കെ​ണി​യി​ൽനി​ന്ന് ര​ക്ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന വ​ലി​യ കു​ഴി​യി​ലാ​ണ് ചാ​ടി​ക്കു​ന്ന​ത്. ബി​.ജെ.​പി​​യെ പ​രാ​ജ​യ​പ്പെ​ടു​ത്തേ​ണ്ട​ത് മു​സ്‌​ലിം​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ലെ​ന്ന​ത് വ​ള​രെ അ​പ​ക​ട​ക​ര​മാ​യ ഒ​രു പ്ര​സ്താ​വ​ന​യാ​ണ്. ബി​.ജെ.​പി​​യെ​യും ഫാഷിസ്റ്റു​ക​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​ത് ന​മ്മു​ടെ ക്രി​യാ​ത്മ​ക രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്.
മു​ന്നോ​ട്ടു​ള്ള വ​ഴി
ബി​.ജെ.​പി​-​ആ​ർ​.എ​സ്.എ​സ് കോ​ൺ​ഗ്ര​സി​നേ​ക്കാ​ൾ വ​ള​രെ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന​ത് വ്യ​ക്ത​മാ​ണ്. എ​ന്നാ​ൽ ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ൾ, ക​മ്യൂ​ണി​സ്റ്റു​ക​ൾ, ലോ​​ൈഹ്യറ്റു​ക​ൾ, അം​ബേ​ദ്ക​റൈ​റ്റു​ക​ൾ, മ​റ്റ് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ എ​ന്നി​വ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ കോ​ൺ​ഗ്ര​സ് അ​പ​ക​ട​കാ​രി​യാ​ണ്. സാ​ധ്യ​മാ​കു​ന്നി​ട​ത്തെ​ല്ലാം കോ​ൺ​ഗ്ര​സി​നെ​ക്കാ​ൾ ഉ​പ​രി​യാ​യി ന​മ്മ​ൾ ഈ ​പാ​ർ​ട്ടി​ക​ളു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്ക​ണം. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ൽ ന​മു​ക്ക് അ​വ​രെ പി​ന്തു​ണ​ക്കാം, പ​ക​രം ന്യൂ​ന​പ​ക്ഷ-​മു​സ്‌​ലിം വി​ഷ​യ​ങ്ങ​ളി​ൽ അ​വ​രു​ടെ പി​ന്തു​ണ തേ​ടാം. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​വും സ​മു​ദാ​യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​പ​ര​മാ​യ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന ഒ​രു യ​ഥാ​ർ​ഥ വി​മോ​ച​ന-​ജ​നാ​ധി​പ​ത്യ വ്യ​വ​ഹാ​രം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ന​മ്മു​ടെ സ​മു​ദാ​യം ഈ ‘മ​തേ​ത​ര’ ഇ​ട​ത്തി​ലേ​ക്ക് ചു​രു​ങ്ങി​പ്പോ​കു​ന്ന​തി​ൽനി​ന്ന് ത​ട​യാ​നാ​കൂ. ധാ​ർ​മിക​വും ബൗ​ദ്ധി​ക​വു​മാ​യ വ്യ​ക്ത​ത​യി​ല​ധി​ഷ്ഠി​ത​മാ​യ ഒ​രു വ്യ​വ​ഹാ​ര​മാ​ണി​ത്.
(തുടരും)
2026ലെ ​വ​യ​ലാ​ർ അ​വാ​ർ​ഡ് നേ​ടി​യ ആ​ർ. രാ​ജ​ശ്രീ​യു​ടെ ‘ആ​ത്രേ​യ​കം’ എ​ന്ന നോ​വ​ൽ വാ​യി​ക്കു​ന്നു. ഇ​തി​ഹാ​സ ച​രി​ത്ര​ങ്ങ​ൾ എ​പ്പോ​ഴും ജ​യി​ച്ച​വ​രു​ടെ ക​ഥ​ക​ൾ​മാ​ത്രം ആ​ഘോ​ഷി​ക്കു​മ്പോ​ൾ, തോ​റ്റു​പോ​യ​വ​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും വീ​ക്ഷ​ണ​കോ​ണി​ലൂ​ടെ മ​ഹാ​ഭാ​ര​ത​ത്തെ പു​ന​ർ​വാ​യി​ക്കു​ക​യാ​ണ് ഈ ​നോ​വ​ൽ ചെ​യ്യു​ന്ന​തെ​ന്നും പ​റ​യു​ന്നു.
‘ആ​ത്രേ​യ​കം’ എ​ന്ന നോ​വ​ലി​ൽ ശി​ഖ​ണ്ഡി​യെ​ന്നോ ശി​ഖ​ണ്ഡി​നി​യെ​ന്നോ ഉ​ള്ള പേ​രി​ല്ല. ഉ​ച്ചി​ക്കു​ടു​മ​ക്കു​ള്ള സം​സ്കൃ​ത​വാ​ക്കാ​ണ് ശി​ഖ​ണ്ഡി. മു​ടി നെ​റു​ക​യി​ൽ കെ​ട്ടി​വെ​ക്കു​ന്ന​വ​ൾ എ​ന്ന അ​ർ​ഥ​ത്തി​ലാ​വ​ണം ശി​ഖ​ണ്ഡി​നി​യെ​ന്ന പ​ദ​ത്തി​ന്റെ നി​രു​ക്തി. ഇ​ന്ന​ത്തെ നി​ല​ക്കും അ​തി​ൽ രാ​ഷ്ട്രീ​യ ശ​രി​കേ​ട് ഇ​ല്ല. എ​ന്നാ​ൽ, ക്ലീ​ബ​ത്വം എ​ന്ന നി​ല​യി​ൽ ഉ​റ​ച്ചു​പോ​യ അ​ർ​ഥ​മാ​ണ് അ​തി​ന്റെ പ്ര​യോ​ഗ​ത്തെ പ്ര​ശ്നാ​ത്മ​ക​മാ​ക്കു​ന്ന​ത്. വ​യ​ലാ​ർ സ​മ്മാ​നം ല​ഭി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യും ആ​ർ. രാ​ജ​ശ്രീ, ആ ​വാ​ക്ക് ത​നി​ക്ക് ഉ​ച്ച​രി​ക്കാ​ൻ ഇ​ഷ്ട​മി​ല്ലെ​ന്നു പ​റ​യു​ന്നു​ണ്ട്.
പ​ക​രം നോ​വ​ലി​ൽ ‘ശ​ത്രു​ക്ക​ളി​ല്ലാ​ത്ത​വ​ൻ’ എ​ന്ന അ​ർ​ഥ​ത്തി​ൽ നി​ര​മി​ത്ര​ൻ എ​ന്നാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ഭാ​ര​ത​ത്തി​ൽ ന​കു​ല​ന്റെ പു​ത്ര​നാ​യി ഒ​രു നി​ര​മി​ത്ര​നു​ണ്ട്. ത്രി​ഗ​ർ​ത്ത​ന്റെ മ​ക​ന്റെ പേ​രും നി​ര​മി​ത്ര​നെ​ന്നാ​ണ്. അ​യാ​ളെ യു​ദ്ധ​ത്തി​ൽ സ​ഹ​ദേ​വ​നാ​ണ് കൊ​ല്ലു​ന്ന​ത്. ഈ ​ര​ണ്ടു​പേ​രു​മാ​യും നോ​വ​ലി​ലെ നി​ര​മി​ത്ര​നു പ്ര​ത്യ​ക്ഷ​മോ പ​രോ​ക്ഷ​മോ ആ​യ ബ​ന്ധ​മൊ​ന്നും ഇ​ല്ല. ദ്രു​പ​ദ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ഞ്ചാ​ല രാ​ജാ​വാ​യ യ​ജ്ഞ​സേ​ന​ന് ഭീ​ഷ്മ​രെ കൊ​ല്ലാ​ൻ ഒ​രാ​ൺ​കു​ട്ടി വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ന്റെ ഫ​ല​മാ​ണ് ശി​ഖ​ണ്ഡി​നി​യെ​ന്ന കു​ട്ടി.
പാ​ഞ്ചാ​ല​വും ഹ​സ്തി​ന​പു​ര​വും ത​മ്മി​ലു​ള്ള ശ​ത്രു​ത​യു​ടെ വെ​ളി​പാ​ടു മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ഗ്ര​ഹ​ങ്ങ​ൾ. ശി​വ​ൻ, ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഒ​രു പെ​ൺ​കു​ട്ടി​യെ ദ്രു​പ​ദ​നു ന​ൽ​കു​ന്നു. ആ​ൺ​കു​ട്ടി​യെ​മാ​ത്രം കാ​ത്തി​രി​ക്കു​ന്ന ദ​മ്പ​തി​ക​ൾ, അ​വ​ർ​ക്കു ജ​നി​ച്ച പെ​ൺ​കു​ട്ടി​യെ അ​ന്ത​പ്പു​ര​ത്തി​ൽ ആ​ൺ​കു​ട്ടി​യാ​യി വ​ള​ർ​ത്തി. പ​ക്ഷേ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​യാ​ളു​ടെ ശ​രീ​ര​ത്തെ​യും സ്വ​ത്വ​ത്തെ​യും ഒ​ളി​പ്പി​ച്ചു​വെ​ക്കാ​നാ​വാ​ത്ത രീ​തി​യി​ൽ പ്ര​തി​സ​ന്ധി ആ​രം​ഭി​ക്കു​ന്നു. ഇ​തു വ്യ​ക്തി​യെ മാ​ത്ര​മ​ല്ല അ​യാ​ളു​ടെ ചു​റ്റു​പാ​ടി​നെ​യും രാ​ജ്യ​ത്തെ​ത്ത​ന്നെ​യും ബാ​ധി​ക്കു​ന്ന നി​ല​യി​ൽ മാ​റു​ന്ന​താ​ണ് ‘ആ​ത്രേ​യ​ക’​ത്തി​ലെ പ്ര​തി​സ​ന്ധി​ഘ​ട്ടം. ഈ ​സം​ഘ​ർ​ഷ​ത്തെ ലിം​ഗ​പ​ദ​വി​ബോ​ധ​ത്തി​ന്റെ സ​മ​കാ​ലി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ലി​ക​മാ​യി മാ​റ്റി​യെ​ഴു​തു​ക​യാ​ണ് രാ​ജ​ശ്രീ ചെ​യ്ത​ത്.
ശി​ഖ​ണ്ഡി​നി​യാ​യി ജ​നി​ച്ച് പി​ന്നീ​ട് ലിം​ഗ​മാ​റ്റ​ത്തി​നു വി​ധേ​യ​മാ​കു​ന്ന ശി​ഖ​ണ്ഡി​യു​ടെ ശാ​രീ​രി​ക വ​ർ​ണ​ന മ​ഹാ​ഭാ​ര​ത​ത്തി​ൽ വി​ശ​ദ​മ​ല്ല. ക്രോ​ഡ് ഡ്രെ​സി​ങ് (ഇ​ത​ര​ലിം​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളു​ടെ വ​സ്ത്രം ധ​രി​ക്കാ​നും അ​ത് ആ​സ്വ​ദി​ക്കാ​നു​മു​ള്ള പ്ര​വ​ണ​ത -ട്രാ​ൻ​സ്‌​വെ സ്റ്റി​സം), ഉ​ഭ​യ​ലിം​ഗ​ത്വം, ലിം​ഗ​മാ​റ്റം എ​ന്നി​വ​ക്കു പു​റ​മെ ക്ലീ​ബ​ത്വ​വും (ആ​ണും പെ​ണ്ണു​മ​ല്ലാ​ത്ത അ​വ​സ്ഥ), ഹി​ജ​ഡ​ത്വ​വും സ​ന്ദ​ർ​ഭ​വും ത​ര​വു​മ​നു​സ​രി​ച്ച് ശി​ഖ​ണ്ഡി​യി​ൽ ആ​രോ​പി​ക്കാ​റു​ണ്ട്.
ഒ​രു ശ​രീ​ര​ത്തി​ൽ​ത്ത​ന്നെ ര​ണ്ടു ലിം​ഗ​ങ്ങ​ളു​ടെ സ​ന്നി​ഹി​ത​ത്വം ഉ​ഭ​യ​ലിം​ഗ​ത്വ​ത്തി​ന്റെ​യും ഒ​ന്നി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്കു​ള്ള മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ​രി​വ​ർ​ത്ത​നം ലിം​ഗ​മാ​റ്റ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​മാ​ണ്. ലൈം​ഗി​ക​മാ​യ വ​ള​ർ​ച്ച മു​ര​ടി​ച്ച (മു​ര​ടി​പ്പി​ച്ച​തോ ആ​യ) നി​ല​യാ​ണ് ഹി​ജ​ഡ​യു​ടേ​ത്. പൊ​തു​പ​രാ​മ​ർ​ശ​ങ്ങ​ളാ​യി കൂ​ടി​ക്കു​ഴ​ഞ്ഞ് ക​ട​ന്നു​വ​രാ​റു​ണ്ടെ​ങ്കി​ലും ഇ​വ​യെ​ല്ലാം വ്യ​ത്യ​സ്ത​മാ​യ അ​വ​സ്ഥ​ക​ളാ​ണ്. യൂ​ന​ക്ക് എ​ന്ന പ​ദ​ത്തി​ന്റെ ഗ്രീ​ക്കി​ലും ല​ത്തീ​നി​ലു​മു​ള്ള നി​രു​ക്തി, രാ​ജ​കീ​യ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തെ ക​രു​തി പ​ഴ​യ അ​ന്ത​പ്പു​ര​ങ്ങ​ളി​ൽ കാ​വ​ൽ​ക്കാ​രാ​യി നി​യോ​ഗി​ച്ചി​രു​ന്ന പു​രു​ഷ​ൻ​മാ​രു​ടെ വ​രി​യു​ട​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.
സ​മാ​ന​മാ​യി ഇം​ഗ്ലീ​ഷി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കാ​ണ് യൂ​ന​ക് (Eunuch). യൂ​നൗ​ക്കോ​സ് (Eunoukhos) എ​ന്ന വാ​ക്കി​ന്റെ അ​ർ​ഥം കി​ട​പ്പ​റ കാ​വ​ൽ​ക്കാ​ര​ൻ എ​ന്നാ​ണ്. ആ​ണും പെ​ണ്ണും കെ​ട്ട​വ​ൻ എ​ന്ന അ​ർ​ഥ​ത്തി​ൽ ‘കാ​വ​ക്കാ​ര​ൻ’ (കാ​വ​ൽ​ക്കാ​ര​ൻ) തെ​റി​വാ​ക്കാ​യി കേ​ര​ള​ത്തി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സ്ത്രീ​ക്കും ആ​ണും പെ​ണ്ണു​മ​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നാ​യി​രു​ന്നു, ര​ണ്ടാം ത​രം​ഗ ഫെ​മി​നി​സ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ ആ​സ്‌​ട്രേ​ലി​യ​ൻ എ​ഴു​ത്തു​കാ​രി​യും അ​ക്കാ​ദ​മി​ക് പ​ണ്ഡി​ത​യു​മാ​യ ജെ​ർ​മെയ്ൻ ഗ്രീ​ർ വാ​ദി​ച്ച​ത്. (ദി ​ഫീ​മെ​യി​ൽ യൂ​ന​ക്, 1970). സ്വ​ത​ന്ത്ര​മാ​യ പ്ര​കാ​ശ​ന​ത്തി​നു വ​ഴി​യി​ല്ലാ​ത്ത ലൈം​ഗി​ക​ത​യെ മു​ൻ​നി​ർ​ത്തി​യു​ള്ള ഗ്രീ​റി​ന്റെ നി​രീ​ക്ഷ​ണ​ത്തെ, നി​ര​മി​ത്ര​ന്റെ സ്വ​ത്വ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യു​മാ​യി ചേ​ർ​ത്തു വാ​യി​ക്കാ​വു​ന്ന​താ​ണ്.
ആ ​അ​ർ​ഥ​ത്തി​ൽ നി​ര​മി​ത്ര​ന്റെ അ​വ​സ്ഥ​യും രൂ​പ​ക​പ​ര​മാ​ണ്. വൈ​ദ്യ​ശാ​സ്ത്ര​വു​മാ​യി അ​തി​നു നേ​രി​ട്ട് ബ​ന്ധ​മി​ല്ല. ‘ആ​ത്രേ​യ​ക’​ത്തി​ൽ നി​ര​മി​ത്ര​ന്റെ ജ​ന​നം വി​ധി​വി​ഹി​ത​മാ​ണ്, സോ​ദ്ദേ​ശ്യ​ക​മ​ല്ല. ജ​നി​ച്ച ലിം​ഗ​ത്തി​ൽ പ​രി​പാ​ലി​ക്ക​പ്പെ​ടാ​തെ മ​റ്റൊ​ന്നാ​യി വ​ള​ർ​ത്തി​യ​തി​നു പി​ന്നി​ൽ അ​യാ​ളു​ടെ ഇ​ച്ഛ​ക്കും അ​ഭി​ലാ​ഷ​ത്തി​നും പ​ങ്കൊ​ന്നു​മി​ല്ല. അ​യാ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ലൈം​ഗി​ക പ​ങ്കാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. ആ ​രീ​തി​യി​ൽ ലൈം​ഗി​കാ​സ്വാ​ദ്യ​ത​യു​ടെ പാ​ര​മ്യ​ത്തി​ൽ എ​ത്തു​ക​യ​ല്ല, മ​റി​ച്ച് രാ​ജ്യ​ത​ന്ത്ര​ത്തി​ന്റെ ഇ​ര​യാ​യി മ​റ്റൊ​രാ​ളെ -വി​ദി​ശ​യി​ലെ രാ​ജ​കു​മാ​രി​യെ- സ്വീ​ക​രി​ക്കാ​ൻ അ​യാ​ൾ വി​ധി​ക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. അ​ധി​കാ​ര​വും സാ​മ്പ്ര​ദാ​യി​ക​മാ​യ പ്ര​തീ​ക്ഷ​ക​ളും ചേ​ർ​ന്നാ​ണ് അ​യാ​ളെ ഷ​ണ്ഡ​ത്വ​വ​ത്ക​രി​ക്കു​ന്ന​ത്. അ​തി​ന്റെ മൂ​ർ​ത്തീ​ക​ര​ണ​മെ​ന്ന നി​ല​യി​ൽ ആ​ത്രേ​യ​ക​ത്തി​ൽ ഇ​ള​യു​ടെ ചി​കി​ത്സ​ക്കു വി​ധേ​യ​മാ​കു​ന്ന​തി​ലൂ​ടെ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലൂ​ടെ​യു​ള്ള ശാ​രീ​രി​ക പ​രി​വ​ർ​ത്ത​ന​ത്തി​നും അ​യാ​ൾ വി​ധേ​യ​മാ​കു​ന്നു.
ശി​ഖ​ണ്ഡി എ​ന്ന വാ​ക്കി​നെ മാ​റ്റി​നി​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും, ‘ആ​ത്രേ​യ​ക’​ത്തി​ൽ ഒ​രി​ട​ത്ത് കോ​പാ​കു​ല​നാ​യ ദ്രു​പ​ദ​ൻ, ക്ലീ​ബ​യെ​ന്ന വാ​ക്കു​പ​യോ​ഗി​ച്ച് നി​ര​മി​ത്ര​നെ പ​രാ​മ​ർ​ശി​ക്കു​ന്നു. (പു​റം -62) പ​ട​യാ​ളി​ക​ളു​ടെ പ​രി​ഹാ​സ​ത്തെ​പ്പ​റ്റി നി​ര​മി​ത്ര​ൻ ചി​ന്തി​ക്കു​ന്നി​ട​ത്തും ക്ലീ​ബ​യെ​ന്ന സ്ത്രീ​ലിം​ഗ​ത്തി​ലാ​ണ് പ്ര​യോ​ഗം. (പു​റം -75) ധാ​ർ​ഷ്ട്യ​മി​ല്ലാ​ത്ത​ത്, മൃ​ദു​ത്വ​മു​ള്ള​ത് ഇ​ങ്ങ​നെ ചി​ല സ​ങ്ക​ൽ​പ​ങ്ങ​ളാ​ണ് ആ ​വാ​ക്കി​ന്റെ അ​ടി​സ്ഥാ​ന​മെ​ങ്കി​ലും, ലൈം​ഗി​ക​ക്രി​യ​യി​ൽ സ്ത്രീ​യു​ടെ സ്ഥാ​നം ഏ​ൽ​ക്കു​ന്ന, വ്യ​തി​യാ​ന​പ​ര​വു​മാ​യ (വാ​യും ച​ന്തി​യും ഉ​പ​യോ​ഗി​ച്ച്) ര​തി​ക്രി​യ ചെ​യ്യു​ന്ന​വ​ൻ എ​ന്ന് ആ​ണി​നും പെ​ൺ​കു​ട്ടി​ക​ളെ മാ​ത്രം പ്ര​സ​വി​ക്കു​ന്ന​വ​ൾ എ​ന്ന് പെ​ണ്ണി​നും ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ന്ന വി​ശേ​ഷ​ണം കൂ​ടി​യാ​ണ​ത്. വ്യാ​ക​ര​ണ​പ്ര​കാ​രം ക്ലീ​ബ​യോ ക്ലീ​ബ​നോ സാ​ധു​വ​ല്ല. അ​വ​ക്കു ന​ടു​വി​ലു​ള്ള അ​വ​സ്ഥ​യാ​ണ​ത്. ആ​ണാ​യി​രി​ക്കു​മ്പോ​ഴും ഉ​ൽ​പാ​ദ​ന​പ​ര​മ​ല്ലാ​ത്ത​ത് എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് ഷ​ണ്ഡ​ത്വം ഇ​ക​ഴ്ന്ന സാ​മൂ​ഹി​ക​പ​ദ​വി​യും അ​തി​നാ​ൽ തെ​റി​വാ​ക്കു​മാ​യി മാ​റു​ന്ന​ത്.
സ്ത്രീ​യാ​യി ജ​നി​ക്കു​ക​യും സ്ഥൂ​ണ​ക​ർ​ണ​ൻ എ​ന്ന ഗ​ന്ധ​ർ​വ​നാ​ൽ ലിം​ഗം വെ​ച്ചു​മാ​റു​ക​യും ചെ​യ്ത ശി​ഖ​ണ്ഡി​നി​ക്ക് മ​ഹാ​ഭാ​ര​ത​ത്തി​ൽ വ്യ​ക്ത​മാ​യ ലിം​ഗ​പ​ര​മാ​യ അ​സ്തി​ത്വ​മു​ണ്ട്. ത​ന്നെ കൊ​ല്ലാ​ൻ വേ​ണ്ടി ജ​നി​ച്ച​യാ​ളാ​ണെ​ങ്കി​ലും ശി​ഖ​ണ്ഡി​യെ​പ്പ​റ്റി ഭീ​ഷ്മ​ർ​ക്ക് മോ​ശം അ​ഭി​പ്രാ​യ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​യം പ്ര​ശം​സി​ക്കു​ന്ന​തി​നി​ട​യി​ൽ ഭീ​ഷ്മ​ർ പ​റ​യു​ന്ന കാ​ര്യ​മു​ണ്ട്: “ഞാ​ൻ സ്ത്രീ​ക​ളെ വ​ധി​ക്കു​ക​യി​ല്ല. മു​മ്പു പെ​ണ്ണാ​യി​രു​ന്ന​വ​നെ​യും ഞാ​ൻ കൊ​ല്ലു​ക​യി​ല്ല. ശി​ഖ​ണ്ഡി പ​ണ്ട് പെ​ണ്ണാ​യി​രു​ന്നു. പി​ന്നെ പെ​ണ്ണ് ആ​ണാ​യി വ​ന്ന​വ​നാ​ണ് അ​വ​ൻ.” ഒ​ര​വ​സ്ഥ​യി​ൽ​നി​ന്ന് മ​റ്റൊ​ര​വ​സ്ഥ​യി​ലേ​ക്ക് മാ​റു​മെ​ങ്കി​ലും ര​ണ്ടി​ലും അ​ത​തു സ​മ​യ​ങ്ങ​ളി​ൽ സ്ഥി​ര​ത​യു​ണ്ട്. ഇ​തേ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് അ​മാ​നു​ഷി​ക​ത്വ​മു​ണ്ടെ​ങ്കി​ലും സ്ഥൂ​ണ​ക​ർ​ണ​ൻ എ​ന്ന ഗ​ന്ധ​ർ​വ​നും ക​ട​ന്നു​പോ​കു​ന്ന​ത്. അ​യാ​ളു​ടെ ജ​ന്മ​ര​ഹ​സ്യം മ​ഹാ​ഭാ​ര​ത​ത്തി​ൽ വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ, സ്വ​ന്തം ആ​ഗ്ര​ഹ​ത്തി​നു വി​ധേ​യ​നാ​യി ശി​ഖ​ണ്ഡി​നി​യു​മാ​യി ലിം​ഗം വെ​ച്ചു​മാ​റി​യ അ​യാ​ളെ ഗ​ന്ധ​ർ​വ​രാ​ജാ​വാ​യ കു​ബേ​ര​ൻ ശ​പി​ക്കു​ന്ന​താ​യി കാ​ണാം. ശി​ഖ​ണ്ഡി​യു​ടെ മ​ര​ണം​വ​രെ സ്ത്രീ​യാ​യി തു​ട​രാ​നാ​യി​രു​ന്നു, ശാ​പം.
ശി​ഖ​ണ്ഡി​നി​യു​ടെ​യും സ്ഥൂ​ണ​ക​ർ​ണ​ന്റെ​യും കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യ​തു​പോ​ലെ മാ​റ്റം സം​ഭ​വി​ക്കു​ന്ന മ​റ്റൊ​രു മ​ഹാ​ഭാ​ര​ത​ക​ഥാ​പാ​ത്ര​മു​ണ്ട്. അ​താ​ണ് ഇ​ള. ശി​ഖ​ണ്ഡി​യു​ടെ ജ​ന​ന​ത്തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഇ​ള​യു​ടെ കാ​ര്യ​ത്തി​ലും സം​ഭ​വി​ക്കു​ന്നു. പു​ത്ര​ന്മാ​രു​ണ്ടാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ യാ​ഗം ചെ​യ്ത വൈ​വ​സ്വ​ത​മ​നു​വി​ന് പ​ത്താ​മ​ത്തെ കു​ട്ടി​യാ​യി ല​ഭി​ച്ച​താ​ണ് ഇ​ള​യെ. മി​ത്ര​നെ​യും വ​രു​ണ​നെ​യും ആ​ശ്ര​യി​ച്ച​തു​കൊ​ണ്ട് അ​വ​ർ ഇ​ള ആ​ണാ​യി മാ​റാ​ൻ അ​നു​ഗ്ര​ഹി​ച്ചു. ബു​ധ​നു​മാ​യി സം​ഗ​മി​ക്കു​ക​യും പു​രൂ​ര​വ​സ്സ് എ​ന്ന കു​ട്ടി​യു​ണ്ടാ​വു​ക​യും ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഇ​ള ആ​ണാ​യി മാ​റി സു​ദ്യു​മ്ന​ൻ എ​ന്ന പേ​ര് സ്വീ​ക​രി​ക്കു​ന്ന​ത്.
പു​രൂ​ര​വ​സ്സി​ന്റെ അ​ച്ഛ​നും അ​മ്മ​യും ഇ​ള​ത​ന്നെ​യാ​യി​രു​ന്നു എ​ന്ന പ​രാ​മ​ർ​ശ​വും മ​ഹാ​ഭാ​ര​ത​ത്തി​ൽ കാ​ണാം. (ഹ​രി​വം​ശ പ​ർ​വം) നി​ര​മി​ത്ര​ന്റെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ, ആ​ത്രേ​യ​ക​മെ​ന്ന വൈ​ദ്യ​ഗ്രാ​മ​ത്തി​ലെ ചൈ​ത​ന്യ​വും ചൂ​ഡ​ക​ന്റെ ശി​ഷ്യ​യു​യാ​യ ഇ​ള വൈ​വ​സ്വ​ത​മ​നു​വി​ന്റെ മ​ക​ളാ​യ ഇ​ള​യാ​ണെ​ന്ന സൂ​ച​ന​യൊ​ന്നും നോ​വ​ലി​ല്ല. ഇ​വി​ടെ ഇ​ള​ക്ക് പൂ​ർ​വ​ക​ഥ​ക​ളു​മി​ല്ല. എ​ന്നാ​ൽ, ഇ​ള​യെ​ന്ന ക​ഥാ​പാ​ത്ര​സൃ​ഷ്ടി​യി​ൽ, പൗ​രാ​ണി​ക ക​ഥാ​പാ​ത്ര​ത്തി​ന്റെ ഛായ ​വീ​ണു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​വു​മാ​ണ്. നി​ര​മി​ത്ര​ന്റെ ലൈം​ഗി​ക​സ്വ​ത്വ​മാ​റ്റം മു​ഖ്യ​പ്ര​മേ​യ​മാ​യ നോ​വ​ലി​ൽ ഇ​ള​യെ​ന്ന പേ​രും മൂ​ല​കൃ​തി​യി​ലെ അ​വ​ളു​ടെ ക​ഥ​യും പ​ര​സ്പ​ര​ശോ​ഭ പ​ക​രു​ന്ന വി​ശേ​ഷ​പ​ശ്ചാ​ത്ത​ല​മാ​യി പ​രി​ണ​മി​ക്കു​ന്നു. ദി​ശാ​സൂ​ചി​പോ​ലെ നി​ര​മി​ത്ര​ന്റെ ലിം​ഗ​പ​ര​മാ​യ ഭി​ന്നാ​വ​സ്ഥ​ക്ക് നോ​വ​ലി​ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ ഔ​ചി​ത്യ​വും സ്വാ​ഭാ​വി​ക​ത​യും ന​ൽ​കു​ക​യും ചെ​യ്യു​ന്നു. അ​ത​വി​ടെ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന കാ​ര്യ​മ​ല്ല.
തീ​ർ​ഥ​യാ​ത്രാ കാ​ല​ത്ത് ഉ​ലൂ​പി​യെ ക​ല്യാ​ണം ക​ഴി​ച്ച അ​ർ​ജു​ന​ൻ മ​ഹേ​ന്ദ്ര പ​ർ​വ​ത​വും ക​ട​ന്ന് മ​ണി​പു​ര​ത്തി​ലെ​ത്തി. അ​വി​ടം ഭ​രി​ക്കു​ന്ന ചി​ത്ര​വാ​ഹ​ന രാ​ജാ​വി​നെ ക​ണ്ടു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളാ​ണ് ചി​ത്രാം​ഗ​ദ. അ​വ​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന അ​ർ​ജു​ന​നോ​ട് മാ​താ​പി​താ​ക്ക​ളു​ടെ വി​വ​ര​മെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷം രാ​ജാ​വ് ത​ന്റെ പു​ത്രി​യെ​പ്പ​റ്റി പ​റ​യു​ന്ന ക​ഥ​യു​ണ്ട്. - “പൂ​ർ​വി​ക​ർ​ക്കെ​ല്ലാം ശി​വ​ന്റെ അ​നു​ഗ്ര​ഹ​ത്താ​ൽ ആ​ൺ​കു​ട്ടി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ത​നി​ക്ക് ഈ ​പെ​ൺ​കു​ട്ടി​യാ​ണ്. ഇ​വ​ളെ പു​ത്ര​നാ​ണെ​ന്ന മ​ട്ടി​ലാ​ണ് വ​ള​ർ​ത്തു​ന്ന​ത്. ഇ​നി​മേ​ൽ പു​ത്രി​യു​ടെ പു​ത്ര​നാ​വ​ട്ടെ രാ​ജാ​വ്. അ​തി​നാ​ൽ ഭാ​ര​താ, ഈ ​ക​ന്യ​ക​യി​ൽ ഭ​വാ​ൻ ഒ​രു പു​ത്ര​നെ ജ​നി​പ്പി​ച്ചാ​ലും.” (ആ​ദി​പ​ർ​വം) മൂ​ന്നു​വ​ർ​ഷം അ​വി​ടെ താ​മ​സി​ച്ച്, മ​ണി​പു​ര രാ​ജ​വം​ശ​ത്തി​ന്റെ വ​ർ​ധ​ന​ക്കു​വേ​ണ്ടി ബ​ഭ്രു​വാ​ഹ​ന​ൻ എ​ന്ന പു​ത്ര​നെ ന​ൽ​കി​യി​ട്ടാ​ണ് അ​ർ​ജു​ന​ൻ തീ​ർ​ഥ​യാ​ത്ര തു​ട​രു​ന്ന​ത്.
പു​ത്ര​നെ പ്ര​തീ​ക്ഷി​ക്കു​ന്ന അ​ച്ഛ​ന​മ്മ​മാ​ർ, ശി​വ​ന്റെ അ​നു​ഗ്ര​ഹം, പു​ത്രി​യു​ടെ ജ​ന​നം. പു​ത്ര​നാ​യി വ​ള​ർ​ത്താ​നു​ള്ള ശ്ര​മം - ഈ ​കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ശി​ഖ​ണ്ഡി​നി​യു​ടെ ജീ​വി​ത​വു​മാ​യി സാ​മ്യ​മു​ള്ള​താ​ണ് ചി​ത്രാം​ഗ​ദ​യു​ടെ ക​ഥ​യും. അ​ർ​ജു​ന​നെ​പ്പോ​ലെ​യൊ​രു വീ​ര​ന്റെ മു​ന്നി​ൽ പൗ​രു​ഷം മാ​റ്റി​വെ​ച്ച് സ്ത്രൈ​ണ​ത വ​രി​ക്കാ​ൻ ത​യാ​റാ​വു​ന്നു എ​ന്ന വ്യ​ത്യാ​സ​മാ​ണ് പ്ര​ധാ​ന​മാ​യു​ള്ള​ത്. ശി​ഖ​ണ്ഡി​യു​ടെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് നേ​രെ തി​രി​ച്ചാ​ണ്. ര​ണ്ടു ത​ര​ത്തി​ൽ അ​യാ​ൾ​ക്ക് പൗ​രു​ഷ​ത്തി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കേ​ണ്ട​താ​യി വ​രു​ന്നു. ദ​ശാ​ർ​ണ​ത്തി​ലെ രാ​ജ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വെ​ന്ന നി​ല​ക്ക് രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ സം​ര​ക്ഷി​ക്കാ​ൻ. ഭീ​ഷ്മ​രു​ടെ പ​ത​ന​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​വു​ക എ​ന്ന ആ​രോ​പി​ത ദൗ​ത്യ​ത്തെ പ​രി​പാ​ലി​ക്കാ​ൻ.
ഇ​തി​നോ​ടൊ​പ്പം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​റ്റൊ​രു ക​ഥാ​പാ​ത്രം ഇ​രാ​വാ​നാ​ണ്. മ​ഹാ​ഭാ​ര​ത​ത്തി​ൽ ഉ​ലൂ​പി​യെ​ന്ന നാ​ഗ​രാ​ജ​പു​ത്രി​ക്ക് അ​ർ​ജു​ന​നി​ലു​ണ്ടാ​യ ഇ​രാ​വാ​നെ കു​രു​ക്ഷേ​ത്ര​യു​ദ്ധ​ത്തി​ന്റെ എ​ട്ടാം ദി​വ​സം ആ​ർ​ശ്യ​ശൃം​ഗി​യാ​യ (ഋ​ഷ്യ​ശൃം​ഗ​ന്റെ മ​ക​ൻ) ആ​ലം​ബു​ഷ​ൻ ത​ല​വെ​ട്ടി​ക്കൊ​ന്നു എ​ന്നാ​ണ് ക​ഥ. ത​മി​ഴ്‌​നാ​ട്ടി​ലെ കൂ​വ​ക​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഇ​രാ​വാ​ന്റെ ബ​ലി​യെ ഉ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും പ​ര​സ്പ​രം അ​റി​യാ​ത്ത​വ​രാ​യ സ്വ​വ​ർ​ഗ​പ്ര​ണ​യി​ക​ൾ ഒ​രു ദി​വ​സ​ത്തേ​ക്ക് വി​വാ​ഹം ക​ഴി​ച്ചു​കൊ​ണ്ടാ​ണ്.
മ​ഹാ​ഭാ​ര​ത​ത്തി​ന്റെ ദാ​ക്ഷി​ണാ​ത്യ​പാ​ഠ​ത്തി​ൽ ഭി​ന്ന​ലൈം​ഗി​ക​ത​യു​മാ​യി ഇ​രാ​വാ​നെ (ഇ​രൈ​വ​ൻ) ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ഒ​രു ഘ​ട​ക​മു​ണ്ടെ​ന്നാ​ണ് അ​തി​ന്റെ അ​ർ​ഥം. കു​രു​ക്ഷേ​ത്ര​ത്തി​ൽ പാ​ണ്ഡ​വ​ർ​ക്ക് യു​ദ്ധ​വി​ജ​യ​ത്തി​നാ​യി ല​ക്ഷ​ണ​ങ്ങ​ൾ തി​ക​ഞ്ഞ ഒ​രാ​ളെ ഈ ​ഭാ​ഗ​ത്തു​നി​ന്നു ബ​ലി​കൊ​ടു​ക്കാ​ൻ നി​ശ്ച​യി​ക്കു​ന്ന കൃ​ഷ്ണ​ൻ, മോ​ഹി​നീ​വേ​ഷ​ത്തി​ൽ ഇ​രാ​വാ​ന​നു​വ​ദി​ച്ച ഒ​രു ദി​വ​സ​ത്തെ ദാ​മ്പ​ത്യ​മാ​ണ് കൂ​വ​ക​ത്തെ ഉ​ത്സ​വ​ത്തി​ന്റെ അ​ടി​സ്ഥാ​നം. തോ​ൽ​പ്പാ​വ​ക്കൂ​ത്തി​ലും മ​റ്റും സ​മാ​ന​മാ​യ ക​ഥ​യാ​ണു​ള്ള​ത്. ‘അ​ത്രേ​യ​ക’​ത്തി​ലെ അ​നു​ബ​ന്ധ​ങ്ങ​ളി​ലൊ​ന്നാ​യ ‘ജ​യ’​ത്തി​ൽ, മ​റ്റു വ്യാ​സ​ശി​ഷ്യ​ന്മാ​രു​ടെ എ​തി​ർ​പ്പു​ക​ൾ​ക്കി​ട​യി​ൽ ‘ആ​ത്രേ​യ​ക’​ത്തി​ലെ ഭാ​ര​ത​ക​ഥ​യു​ടെ ആ​ഖ്യാ​താ​വാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ജൈ​മി​നി​യെ​യാ​ണ് എ​ന്ന കാ​ര്യം​കൂ​ടി ഇ​വി​ടെ ചേ​ർ​ത്തു​വെ​ക്ക​ണം. മ​ഹാ​ഭാ​ര​ത​ത്തി​ന്റെ ദ​ക്ഷി​ണ​ഭാ​ഗ​ത്തെ പാ​ഠ​ത്തി​ന്റെ വ​ക്താ​വാ​യാ​ണ് ജൈ​മി​നി അ​റി​യ​പ്പെ​ടു​ന്ന​ത്.
ലിം​ഗ​പ​ദ​വി​യു​ടെ ച​ഞ്ച​ല​രേ​ഖ​ക​ൾ
ഈ ​പ്ര​ത്യേ​ക​ത​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യ സ​മീ​പ​ന​ങ്ങ​ളോ​ടും അ​ടി​യു​റ​ച്ച പൊ​തു​സ​ങ്ക​ൽ​പ​ത്തോ​ടും ലിം​ഗ​പ​ര​മാ​യ വി​രു​ദ്ധ​ചേ​രി​യി​ലു​ള്ള ദ്വ​ന്ദ്വ​ബോ​ധ​ത്തോ​ടും ചേ​രാ​തെ ഓ​രം പ​റ്റു​ന്ന ആ​ഖ്യാ​ന​ങ്ങ​ളെ​യും സ്വ​ത്വ​ത്തെ​യും ലിം​ഗ​പ​ദ​വി​യെ​യും ആ ​നി​ല​ക്കു​ള്ള രാ​ഷ്ട്രീ​യ​ത്തെ​യും സം​ബ​ന്ധി​ക്കു​ന്ന ആ​ധു​നി​കാ​വ​ബോ​ധ​ങ്ങ​ളെ​യും ഒ​ന്നി​ച്ചു​ചേ​ർ​ത്തു​കൊ​ണ്ടു​ള്ള ഗ​തി​യാ​ണ് ‘ആ​ത്രേ​യ​ക’​ത്തി​ന്റെ വ്യ​തി​രി​ക്ത​ത. പൗ​രാ​ണി​ക​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​ഹ​ങ്ങ​ളെ കാ​ലി​ക​മാ​യി വാ​യി​ക്കു​മ്പോ​ൾ ലിം​ഗ​പ​ദ​വി​യു​ടെ പ്ര​ശ്ന​സ​ങ്കീ​ർ​ണ​മാ​യ അ​വ​സ്ഥ ആ​ധു​നി​കാ​വ​ബോ​ധ​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും. സാ​മൂ​ഹി​ക​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും ആ​വ​ർ​ത്തി​ക്കു​ന്ന ക്രി​യ​ക​ളി​ലൂ​ടെ​യും ഭാ​ഷ, വേ​ഷം, ആ​ചാ​രം എ​ന്നി​വ​ക​ളി​ലൂ​ടെ​യും നി​ർ​മി​ച്ചെ​ടു​ക്കു​ന്ന​താ​ണ് ലിം​ഗ​പ​ദ​വി.
സ്വാ​ഭാ​വി​ക​മാ​യ സ്ഥി​ര​സ​ത്ത​യ​ല്ല. ലിം​ഗ​ത്വം (സെ​ക്സ്) ഒ​രു വ്യ​ക്തി​യു​ടെ ജൈ​വി​ക​വും ശാ​രീ​രി​ക​വു​മാ​യ ഘ​ട​ന​യെ​യും ലിം​ഗ​പ​ദ​വി (ജെ​ൻ​ഡ​ർ) ആ ​ശ​രീ​ര​ത്തി​ന്മേ​ൽ സ​മൂ​ഹം നി​ർ​മി​ച്ചെ​ടു​ക്കു​ന്ന സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സ്വ​ത്വ​ത്തെ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ‘കു​ട്ടി പെ​ൺ​കു​ട്ടി​യാ​ണെ​ന്ന’ പ്ര​ഖ്യാ​പ​നം കേ​വ​ല​മാ​യ ശാ​രീ​രി​ക നി​രീ​ക്ഷ​ണം മാ​ത്ര​മ​ല്ല, ആ ​ശ​രീ​ര​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ന്നു മു​ത​ൽ നി​ർ​വ​ചി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ‘സ്ത്രൈ​ണ​ത’​യു​ടെ സാ​മൂ​ഹി​ക വ്യ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​ധി​കാ​ര പ്ര​യോ​ഗം​കൂ​ടി​യാ​ണ്. ജൂ​ഡി​ത് ബ​ഡ്‌​ല​ർ ‘പെ​ർ​ഫോ​ർ​മാ​റ്റി​വി​റ്റി’​യെ നി​ർ​വ​ചി​ക്കു​ന്ന​ത് പ്ര​സ്താ​വ​ന​കൊ​ണ്ടോ പ്ര​വൃ​ത്തി​കൊ​ണ്ടോ യാ​ഥാ​ർ​ഥ്യ​ത്തെ വി​വ​രി​ക്കു​ക എ​ന്ന അ​ർ​ഥ​ത്തി​ല​ല്ല, ആ ​യാ​ഥാ​ർ​ഥ്യ​ത്തെ​ത്ത​ന്നെ സൃ​ഷ്ടി​ക്കു​ക​യോ സാ​ധു​വാ​ക്കു​ക​യോ ചെ​യ്യു​ന്ന പ്ര​ക്രി​യ​യെ കു​റി​ക്കു​ന്ന ആ​ശ​യ​മാ​യി​ട്ടാ​ണ്.
ആ​ണ​ത്വ​ത്തെ​യും ഭി​ന്ന​ലൈം​ഗി​ക​ത​യെ​യും സം​ബ​ന്ധി​ച്ചും പ്ര​സ​ക്ത​മാ​ണ് ഈ ​ആ​ശ​യം. സ​മ്മ​ർ​ദ​ങ്ങ​ളു​ടെ ഒ​ഴി​യാ​ബാ​ധ നി​ര​ന്ത​ര​മാ​യി വേ​ട്ട​യാ​ടു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ‘ആ​ത്രേ​യ​ക’​ത്തി​ലെ നി​ര​മി​ത്ര​ൻ. അ​യാ​ളി​ലെ ബാ​ഹ്യ​വും ആ​ന്ത​രി​ക​വു​മാ​യ ദ്ര​വാ​വ​സ്ഥ​ക്ക് സാ​മൂ​ഹി​ക​മാ​യ പ്ര​ക​ട​ന​ത്തി​നും പ​ദ​വി​ക്കും വേ​ണ്ടി​യു​ള്ള നി​ർ​ബ​ന്ധ​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​ന​ങ്ങ​ളു​ടെ​യും അ​ടി​യൊ​ഴു​ക്കു​ക​ളും കൂ​ടി​യു​ണ്ട്. സ്വ​യം പ്ര​കാ​ശ​ന​ത്തി​നു സാ​ധ്യ​മ​ല്ലാ​തെ പോ​കു​ന്ന നി​വൃ​ത്തി​കേ​ടി​ന്റെ ബാ​ധ്യ​ത​യും.
‘നി​ര​മി​ത്ര​ൻ’ എ​ന്ന പേ​രി​നോ​ടു ചേ​ർ​ന്നു​ള്ള​ത് മ​ല​യാ​ള​ത്തി​ലെ ‘അ​ൻ’ എ​ന്ന ലിം​ഗ​പ്ര​ത്യ​യ​മാ​ണ്. (‘നി​ര​മി​ത്ര​നും നി​ര​മി​ത്ര​യും ഞാ​ൻ ത​ന്നെ’ എ​ന്ന് മ​ന​സ്സി​ൽ മു​ഴ​ങ്ങു​ന്ന വാ​ക്യ​മാ​യി ഈ ​സ്ഥി​രീ​ക​ര​ണ​ത്തെ അ​യാ​ളു​ടെ സ്വ​ത്വ​സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നോ​വ​ലി​ന്റെ അ​വ​സാ​നം റ​ദ്ദ് ചെ​യ്യു​ന്ന​താ​യും കാ​ണാം പു​റം. 376). ആ​ണ​ത്ത പ​രീ​ക്ഷ ജ​യി​ക്കാ​നാ​വ​ശ്യ​മാ​യ ചി​കി​ത്സ​ക്കാ​ണ് ആ​ത്രേ​യ​ക​ത്തി​ൽ ഇ​ള​യു​ടെ നേ​തൃ​ത്തി​ൽ അ​യാ​ൾ വി​ധേ​യ(​നാ)​യാ​വു​ന്ന​ത്. ആ ​ചി​കി​ത്സ​യു​ടെ ഫ​ല​സി​ദ്ധി ദ​ശാ​ർ​ണ​ത്തി​ലെ ദാ​സി​പ്പെ​ണ്ണി​ൽ അ​യാ​ൾ ന​ട​ത്തി​യ അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള പെ​രു​മാ​റ്റ​ത്തി​ലൂ​ടെ വെ​ളി​വാ​കു​ക​യും ചെ​യ്യു​ന്നു. ഈ ​ആ​ണ​ത്ത​പ്ര​ക​ട​ന​ങ്ങ​ളെ എ​ല്ലാം ത​ള്ളി​ക്ക​ള​യു​ന്ന മാ​റ്റം നോ​വ​ലി​ന്റെ അ​വ​സാ​ന​മു​ണ്ട്. അ​ശ്വ​ഥാ​മാ​വി​ന്റെ കൊ​ടും​പ​ക അ​ഴി​ഞ്ഞാ​ടി​യ രാ​ത്രി​യി​ൽ, സ​ഹോ​ദ​രി​യാ​യ പാ​ഞ്ചാ​ലി​യു​ടെ മ​ക്ക​ളു​ടെ ശ​യ്യാ​ഗാ​ര​ത്തി​ൽ അ​യാ​ൾ ഇ​ഴ​ഞ്ഞെ​ത്തു​ന്നു.
ഉ​ട​ലി​ലെ​യും ഉ​യി​രി​ലെ​യും ശ​ക്തി സം​ഭ​രി​ച്ച്, ‘ഞാ​ൻ കാ​വ​ലു​ണ്ട് എ​ന്റെ കു​ഞ്ഞു​ങ്ങ​ൾ ഭ​യ​ക്ക​രു​തെ​ന്നു’ പ​റ​ഞ്ഞ് അ​യാ​ൾ അ​വ​രെ സ​മാ​ധാ​നി​പ്പി​ക്കു​ന്നു (പു​റം 382). ആ​ണാ​വാ​ൻ വേ​ണ്ടി ശ​രീ​ര​ത്തെ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഘ​ട്ട​ങ്ങ​ൾ താ​ണ്ടി അ​യാ​ൾ സ​ഹ​ന​ത​യു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന്റെ​യും വാ​ത്സ​ല്യ​ത്തി​ന്റെ​യും ഭാ​വ​മേ​ഖ​ല​യി​ൽ എ​ത്തി​പ്പെ​ടു​ന്നു. അ​യാ​ൾ അ​വി​ടെ അ​മ്മ​യാ​യി മാ​റു​ന്നു. ‘അ​ത്രേ​യ​ക’​മെ​ന്ന നോ​വ​ലി​നു ആ​മു​ഖ​മാ​യി ന​ൽ​കി​യി​ട്ടു​ള്ള സ​ര​മ​യു​ടെ ക​ഥ​ക്ക് നോ​വ​ലി​ന്റെ പ്ര​മേ​യ​വു​മാ​യി താ​ദാ​ത്മ്യം കൈ​വ​രു​ന്ന സാ​ഹ​ച​ര്യ​വും കൂ​ടി​യാ​ണ് നി​ര​മി​ത്ര​ന്റെ ഈ ​പ​രി​ണാ​മ​ഗ​തി. ത​ന്റെ കു​ഞ്ഞി​നെ വേ​ദ​നി​പ്പി​ച്ച ജ​ന​മേ​യ​ന്റെ സ​ഹോ​ദ​ര​ന്മാ​രോ​ട് ചീ​റു​ക​യാ​ണ്, നാ​യ്ക്ക​ളു​ടെ ആ​ദി​മാ​താ​വാ​യ സ​ര​മ ചെ​യ്യു​ന്ന​ത്.
എ​ന്നാ​ൽ, സ​ര​മ​യെ​പ്പോ​ലെ ദു​ര​ന്ത​ത്തെ മാ​തൃ​ഭാ​വം​കൊ​ണ്ട് മ​റി​ക​ട​ക്കാ​ൻ അ​യാ​ൾ​ക്കു ക​ഴി​യു​ന്നി​ല്ല. സ​ഹോ​ദ​രി​യു​ടെ കു​ട്ടി​ക​ളെ ക്രൂ​ര​മാ​യ കൊ​ല​യി​ൽ​നി​ന്നും അ​പ​മാ​ന​ത്തി​ൽ​നി​ന്നും ര​ക്ഷി​ക്കാ​ൻ ശാ​പ​ത്തി​ലൂ​ടെ​പോ​ലും അ​യാ​ൾ​ക്ക് ക​ഴി​യാ​ത്ത​തി​നു കാ​ര​ണ​വും അ​യാ​ളു​ടെ ലിം​ഗ​പ​ദ​വി​യി​ലു​ണ്ട്. ബ​ഹി​ഷ്കൃ​ത​ത്വ​മാ​ണ് അ​യാ​ളു​ടെ സ്ഥാ​യി. ഇ​തി​ഹാ​സ ക​ഥ​ക​ൾ​ക്ക് സ്വാ​ഭാ​വി​ക​മാ​യു​ള്ള നി​ർ​മ​മ​ത്വ​മെ​ന്ന ഗു​ണ​ത്തെ മാ​റ്റി​വെ​ച്ച് സ്ത്രൈ​ണ​സ​ത്ത​യോ​ടു​ള്ള ആ​ഖ്യാ​ന​ത്തി​ന്റെ ആ​നു​കൂ​ല്യം ഇ​വി​ടേ അ​യാ​ളു​ടെ ര​ക്ഷ​ക്കെ​ത്തു​ന്നു. അ​യാ​ൾ അ​ടി​സ്ഥാ​ന​പ​ര​മാ​യി ആ​രെ​യും വെ​റു​ക്കാ​ൻ ക​ഴി​യാ​ത്ത​തും എ​ല്ലാ​വ​രെ​യും ര​ക്ഷി​ക്കാ​ൻ മാ​റോ​ടു ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന അ​മ്മ​യാ​യി മാ​റു​ന്നു. സ​ര​മ വി​ജ​യി​ച്ച അ​മ്മ​യാ​ണ്. നി​ര​മി​ത്ര​ൻ പ​രാ​ജ​യ​പ്പെ​ട്ട അ​മ്മ​യും.
ഇ​തേ​പോ​ലു​ള്ള ഒ​രു​മാ​റ്റം നി​ര​മി​ത്ര​ന്റെ ചി​കി​ത്സ​ക​യാ​യ ഇ​ള​ക്കു​മു​ണ്ട്. മ​ര​ണാ​സ​ന്ന​രാ​യ വ്യ​ക്തി​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന ഇ​ള​ക്ക് ബ​ല​ൻ എ​ന്ന ആ​ൺ​കൂ​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ൾ നോ​വ​ലി​ൽ അ​വി​വാ​ഹി​ത​യാ​ണ്. അ​വ​ളു​ടെ ശു​ശ്രൂ​ഷാ ചി​കി​ത്സ​ക​ളും അ​പൂ​ർ​വ വൈ​ദ്യ​പ്ര​യോ​ഗ​ങ്ങ​ളാ​ൽ ആ​തു​ര​ർ​ക്ക് ന​ൽ​കു​ന്ന പു​തു​ജീ​വ​നും (നി​ര​മി​ത്ര​നെ കൂ​ടു​ത​ൽ ആ​ണാ​ക്കു​ന്ന​തു​പോ​ലെ കൃ​ഷ്ണ​യെ പ്ര​സ​വ​ശേ​ഷ​വും ക​ന്യ​ക​യാ​ക്കാ​നു​ള്ള ഔ​ഷ​ധ​ക്കൂ​ട്ടും പ്ര​യോ​ഗ​ച​ര്യ​ക​ളും ഇ​ള​യു​ടെ നി​ർ​വാ​ഹ​ക​ത്വ​ത്തി​ലാ​ണ് ത​യാ​റാ​വു​ന്ന​ത്) അ​വ​ളെ പ്ര​തീ​കാ​ത്മ​ക​നി​ല​യി​ൽ അ​മ്മ​യാ​ക്കി നി​ല​നി​ർ​ത്തു​ന്നു​ണ്ട്. അ​വ​ളി​ലെ മാ​തൃ​ത്വ​ത്തി​ന്റെ ആ​ർ​ദ്ര​ത​യെ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു പ​രാ​മ​ർ​ശം, അ​വ​ളി​ലെ ത്യാ​ഗ​സ​ന്ന​ദ്ധ​ത​യോ​ടൊ​പ്പം നോ​വ​ലി​ൽ നി​ര​മി​ത്ര​നി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: “ആ​യി​രി​ക്കാം. അ​തു​കൊ​ണ്ട് നീ ​ഇ​ള​യോ​ട് ക്ഷ​മി​ക്കാ​ൻ ശ്ര​മി​ക്കൂ. ആ​രു​ടെ​താ​യാ​ലും കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​വ​ൾ ഉ​പേ​ക്ഷ വി​ചാ​രി​ക്കു​ക​യി​ല്ല.” (പു​റം. 310)
ബോ​ധാ​ബോ​ധ​ങ്ങ​ൾ​ക്ക് ഇട​യി​ലെ ആ​ത്രേ​യ​ക ഭൂ​മി​ക
സാം​സ്കാ​രി​ക ഘ​ട​ന​യി​ൽ ഘ​നീ​ഭ​വി​ച്ചു​കി​ട​ക്കു​ന്ന പൗ​രാ​ണി​ക​മാ​യ അ​നു​ഭ​വ​വാ​സ്ത​വ​ങ്ങ​ളെ ആ​ധു​നി​ക​മാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ പു​ന​ര​വ​ത​രി​പ്പി​ച്ചു വി​ശ​ക​ല​നം ചെ​യ്യു​ക എ​ന്ന പ്ര​ക്രി​യ ആ​ധു​നി​ക​ത​യു​ടെ തു​ട​ക്ക​ക്കാ​ല​ത്തി​ൽ​ത്ത​ന്നെ പ്ര​ചാ​രം നേ​ടി​യ ആ​വി​ഷ്ക​ര​ണോ​പാ​ധി​യാ​ണ്. പൗ​രാ​ണി​ക സ​മ​സ്യ​ക​ളെ സ​മ​കാ​ലി​ക സ​ന്ദ​ർ​ഭ​ങ്ങ​ളു​മാ​യി ചേ​ർ​ത്തു​വാ​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ അ​വ​ബോ​ധ​ങ്ങ​ളെ പു​തു​ക്കി​നി​ർ​ണ​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നി​ട​ത്താ​ണ് ഭൂ​ത​കാ​ല ആ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ആ​ഴം കൂ​ടു​ന്ന​ത്.
അ​ത്ത​ര​മൊ​രു പ്ര​ശ്ന​വി​ചാ​ര​മ​ല്ല ‘ആ​ത്രേ​യ​ക’​ത്തി​ന്റെ കാ​ത​ൽ. ശീ​ർ​ഷ​ക​ത്തി​ലെ ‘അ​കം’ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ആ​ധു​നി​ക​മാ​യി രൂ​പ​പ്പെ​ട്ട വ്യ​ക്തി​യു​ടെ ഉ​ള്ള​റ​യി​ലേ​ക്കു​ള്ള സ​വി​ശേ​ഷ​മാ​യ യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളും നോ​വ​ലി​ൽ​നി​ന്ന് എ​ണ്ണി​യെ​ടു​ക്കാം. ലിം​ഗ​പ​ര​മാ​യ ദ്ര​വാ​വ​സ്ഥ​യി​ലേ​ക്കു​ള്ള വി​ശേ​ഷ​പ്പെ​ട്ട നോ​ട്ട​മാ​ണ് ഒ​ന്നാ​മ​ത്തേ​ത്. ആ​ധു​നി​ക​മാ​യ സ്ത്രീ ​ബോ​ധ്യ​ങ്ങ​ളാ​ൽ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ന്ന ബ​ഹു​ഭാ​ര്യാ​ത്വ​ത്തെ​യും ദാ​മ്പ​ത്യ​വ്യ​വ​ഹാ​ര​ങ്ങ​ളെ​യും മു​ൻ​നി​ർ​ത്തി​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് മ​റ്റൊ​ന്ന്. പൗ​രാ​ണി​ക കൃ​തി​ക​ളി​ലെ വീ​ർ​പ്പു​മു​ട്ടി​ക്കു​ന്ന അ​ന്ത​സ്സം​ഘ​ർ​ഷ​മേ​ഖ​ല​യാ​യ മ​ര​ണ​ഭീ​തി​യെ സ​മ​കാ​ലി​കാ​വ​ബോ​ധ​ത്തി​ന്റെ പ്ര​കാ​ശ​ത്തി​ൽ നോ​ക്കി​ക്കാ​ണു​ന്ന​തെ​ങ്ങ​നെ എ​ന്നു​ള്ള​താ​ണ് ഇ​നി​യൊ​ന്ന്.
രാ​ഷ്ട്രീ​യ​വും അ​ധി​കാ​ര​വും രോ​ഗ​വും ഉ​ൾ​പ്പ​ടെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ ഏ​ശാ​ത്ത​തോ അ​വ​യി​ൽ​നി​ന്ന് കേ​വ​ല​സ​ത്ത​യെ മോ​ചി​പ്പി​ച്ചെ​ടു​ക്കാ​ൻ കെ​ൽ​പു​ള്ള​തോ ആ​യ ഭൂ​മി​ക​യാ​ണ് ആ​ത്രേ​യ​കം. ആ​ത്രേ​യ​ക​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന മൂ​ന്നു​ത​രം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് വേ​ണ്ട​തു നി​ശ്ച​യി​ച്ചു ന​ൽ​കു​ക​യാ​ണ് അ​വി​ടെ ചെ​യ്യു​ന്ന​തെ​ന്ന കാ​ര്യം ഇ​ള, നി​ര​മി​ത്ര​നു തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്നു​ണ്ട്. 1. മാ​ര​ക​മാ​യ പ​രി​ക്കു​പ​റ്റി​യ​വ​ർ, 2. നാ​ട്ടി​ലെ ചി​കി​ത്സ​ക​ർ കൈ​യൊ​ഴി​ഞ്ഞ​വ​ർ, 3. മ​ര​ണം തീ​ർ​ച്ച​യാ​ക്കി​യ​വ​ർ. (പു​റം 65) ആ​ത്രേ​യ​ക​ത്തി​ലെ വി​ശേ​ഷ ചി​കി​ത്സ​യു​ടെ കാ​ര്യ​മാ​ണ് സം​സാ​ര​വി​ഷ​യ​മെ​ങ്കി​ലും ജീ​വി​ത​വു​മാ​യു​ള്ള അ​നു​ര​ഞ്ജ​ന​ത്തി​നും വി​ട​പ​റ​യ​ലി​നും ഇ​ട​യി​ൽ വ്യ​ക്തി​യെ പാ​ക​പ്പെ​ടു​ത്തു​ക എ​ന്ന ധ​ർ​മ​മാ​ണ് ആ​ത്രേ​യ​കം അ​നു​ഷ്ഠി​ക്കു​ന്ന​തെ​ന്ന അ​ർ​ഥം അ​തി​ലു​ണ്ട്.
ആ​ന്ത​രി​ക​കാ​ര്യ​മെ​ന്ന നി​ല​യി​ൽ ആ​ന​ന്ദ​വും മ​ര​ണ​വും ര​ണ്ട് വി​രു​ദ്ധ​ത​ത്ത്വ​ങ്ങ​ളാ​യി മ​ത്സ​രി​ക്കു​ന്ന, മ​നു​ഷ്യ മ​ന​സ്സി​ലെ ബോ​ധാ​ബോ​ധ​ങ്ങ​ൾ​ക്കി​ട​യി​ലെ സം​സ്ക​ര​ണ​ശാ​ല​യു​ടെ പ​ദ​വി​യാ​ണ് ആ​ത്രേ​യ​ക​ത്തി​നു​ള്ള​ത്. ദാ​ശ​ർ​ണ​ത്തി​നും പാ​ഞ്ചാ​ല​ത്തി​നും ഇ​ട​ക്കു​ള്ള ആ ​സാ​ങ്ക​ൽ​പി​ക പ്ര​ദേ​ശം, ബോ​ധ​ത്തി​നും അ​ബോ​ധ​ത്തി​നും ഇ​ട​യി​ലു​ള്ള ഉ​പ​ബോ​ധ​ത്തി​ന്റെ കാ​വ്യാ​ത്മ​ക​രൂ​പ​ക​വു​മാ​ണ്. അ​ബോ​ധ​ത്തി​ൽ​നി​ന്നു​ള്ള ഊ​ർ​ജ​പ്ര​വാ​ഹ​ത്തെ സം​സ്ക​രി​ച്ച് ബോ​ധ​പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള മാ​ർ​ഗ​മാ​ക്കി​മാ​റ്റു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഉ​പ​ബോ​ധ​മ​ണ്ഡ​ല​ത്തി​നു​ള്ള​ത്.
(ഉ​പ​ബോ​ധ​മെ​ന്ന മ​നഃ​ശാ​സ്ത്ര​സം​ജ്ഞ​യെ പി​ന്നീ​ട് ഫ്രോ​യി​ഡു​ത​ന്നെ സം​ശ​യി​ച്ച് ഉ​പേ​ക്ഷി​ച്ച​താ​ണെ​ങ്കി​ലും ബോ​ധാ​ബോ​ധ​ങ്ങ​ളി​ലെ ഊ​ർ​ജ​പ്ര​വാ​ഹ​വും അ​വ​ക്കി​ട​യി​ലെ നി​യ​ന്ത്ര​ണ കേ​ന്ദ്ര​വും തീ​ർ​ത്തും അ​പ്ര​സ​ക്ത​മ​ല്ലെ​ന്ന കാ​ര്യം ല​കാ​നും സി​സ​ക്കും ‘ഇ​ദി’​നും ‘ഈ​ഗോ’​ക്കു​മൊ​പ്പം ‘സൂ​പ്പ​ർ ഈ​ഗോ’​യു​ടെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ​ല പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ​യും ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​മേ​യ​ത്തി​ന്റെ മ​നഃ​ശാ​സ്ത്ര​വ​ശ​മെ​ന്ന​തി​നു പു​റ​മേ ശി​ൽ​പ​പ​ര​മാ​യും ഈ ​മൂ​ന്നാ​മി​ട​സ​ങ്ക​ൽ​പം ‘ആ​ത്രേ​യ​ക’​ത്തി​ന്റെ സം​വി​ധാ​ന​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ര​തി​യും ഭീ​തി​യും
‘ആ​ത്രേ​യ​ക’​ത്തി​ലെ ഒ​ന്നു മു​ത​ൽ 71 വ​രെ​യു​ള്ള മു​ഖ്യ അ​ധ്യാ​യ​ങ്ങ​ൾ​ക്കു പു​റ​മേ നാ​ല് അ​നു​ബ​ന്ധ​ങ്ങ​ൾ​കൂ​ടി​യു​ണ്ട്. ആ​ദ്യ​ത്തേ​തി​ൽ ദ്വൈ​ത​വ​ന​ത്തി​ൽ​വെ​ച്ച് യു​ധി​ഷ്ഠി​ര​ൻ അ​ഭി​മു​ഖീ​ക​രി​ച്ച പ്ര​സി​ദ്ധ​മാ​യ യ​ക്ഷ​പ്ര​ശ്ന​ത്തി​ന്റെ മാ​തൃ​ക​യി​ൽ ചി​ല ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളു​മാ​ണു​ള്ള​ത്. മ​രി​ച്ചാ​ലും വി​ടാ​ത്ത​തേ​ത്? എ​ന്ന ചോ​ദ്യം ഉ​ത്ത​ര​മി​ല്ലാ​തെ അ​വ​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ആ​ദ്യ അ​നു​ബ​ന്ധം അ​വ​സാ​നി​ക്കു​ന്ന​ത്. ജ​ന​മേ​ജ​യ​ന്റെ യാ​ഗ​ശാ​ല​യി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞെ​ത്തി​യ നാ​യ്ക്കു​ട്ടി​യെ ഒ​രു കു​റ്റ​വും ചെ​യ്യാ​തെ ശി​ക്ഷി​ച്ച​തി​നെ​പ്പ​റ്റി​യു​ള്ള വി​ചാ​ര​ണ​യും അ​തി​ന്റെ ശാ​പ​വു​മാ​ണ് നാ​ന്ദി​യി​ലു​ള്ള​ത്. (മ​ഹാ​ഭാ​ര​ത ക​ഥ​യു​ടെ നാ​ന്ദി​കൂ​ടി​യാ​ണ​ത്) ‘ആ​ത്രേ​യ​ക’​ത്തി​ലെ ക​ഥ​യു​മാ​യി പ്ര​ത്യ​ക്ഷ​ബ​ന്ധ​മൊ​ന്നു​മി​ല്ലാ​ത്ത സ​ര​മ​യു​ടെ ശാ​പ​ത്തി​ന് നോ​വ​ലി​ലെ ഭാ​വ​മ​ണ്ഡ​ല​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​ര്യ​മാ​യ പ​ങ്കു​ണ്ടെ​ന്ന് മു​ക​ളി​ൽ നാം ​ക​ണ്ടു.
അ​ടു​ത്ത​ത് ‘ഫ​ല​ശ്രു​തി’​യെ​ന്ന അ​നു​ബ​ന്ധ​മാ​ണ്. പു​രാ​ണ​കൃ​തി​ക​ളു​ടെ പാ​രാ​യ​ണ താ​ൽ​പ​ര്യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ര​ച​നാ​ത​ന്ത്ര​മെ​ന്ന നി​ല​യി​ൽ അ​വ​യു​ടെ അ​വ​സാ​നം ചേ​ർ​ക്കു​ന്ന പ്ര​യോ​ജ​നാ​കാം​ക്ഷ​യെ കാ​ലി​ക​മാ​യി പു​തു​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് നോ​വ​ലി​ലെ ‘ഫ​ല​ശ്രു​തി’​യി​ൽ. ര​തി​യെ​യും മ​ര​ണ​ഭ​യ​ത്തെ​യും (ആ​ന​ന്ദാ​ഭി​ര​തി​യും മ​ര​ണാ​നു​ഭൂ​തി​യും) പ​ര​സ്പ​രം അ​ഭി​മു​ഖം നി​ർ​ത്തി ര​തി​ക്കു വി​പ​രീ​ത​മാ​ണ് ഭ​യ​മെ​ന്ന ഉ​പ​ദേ​ശം വാ​യ​ന​ക്കാ​ർ​ക്ക് ആ ​ഭാ​ഗം ന​ൽ​കു​ന്നു. ര​ച​ന​യെ​യും പ്ര​മേ​യ​ത്തെ​യും കു​റി​ച്ചു​ള്ള ച​ർ​ച്ച​യാ​ണ് ‘ജ​യ’​മെ​ന്ന ഖ​ണ്ഡ​ത്തി​ലു​ള്ള​ത്. ഫ​ല​ശ്രു​തി​യും ജ​യ​വും, എ​ഴു​ത്തി​ന്റെ ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ സ​മ​സ്യ​ക​ളെ പ്ര​മേ​യ​ത്തി​ന്റെ ഭാ​ഗ​മാ​ക്കി ചി​ന്തി​ക്കു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന കാ​ലി​ക​മാ​യ ര​ച​നാ​വ​ഴ​ക്ക​മാ​ണ് മ​റ്റൊ​രു ത​ര​ത്തി​ൽ ആ ​ഭാ​ഗ​ത്ത് ആ​വി​ഷ്ക​രി​ക്ക​പ്പെ​ടു​ന്ന​ത്. വൈ​കാ​രി​ക തീ​ക്ഷ്ണ​മാ​യ സ​ര​മ​യു​ടെ ശാ​പ​വും യ​ക്ഷ​പ്ര​ശ്ന​ത്തി​നു​ള്ളി​ലെ കു​ഴ​മ​റി​ച്ചി​ലും അ​ബോ​ധ​വു​മാ​യും നോ​വ​ലി​ന്റെ അ​വ​സാ​ന​ത്തി​ലെ വ്യാ​സ​ശി​ഷ്യ​ന്മാ​രു​ടെ വി​ശ​ക​ല​ന​വി​ചാ​ര​ങ്ങ​ൾ​ക്ക് ബോ​ധ​വു​മാ​യു​മാ​ണ് ബ​ന്ധം. ആ ​നി​ല​ക്ക് നോ​വ​ൽ ഭാ​ഗ​മാ​ക​ട്ടെ പൂ​ർ​ണ​മാ​യും മ​റ്റൊ​രു ആ​ത്രേ​യ​ക​മാ​യി, ഒ​രു ഉ​പ​ബോ​ധ​മാ​യി മാ​റു​ന്നു.
ക​ഥാ​ഗ​തി​യി​ൽ നേ​രി​ട്ട് ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും സ​ര​മ​യു​ടെ ശാ​പ​ത്തി​ൽ​നി​ന്ന് ജ​ന​മേ​ജ​യ​നി​ലേ​ക്കും അ​നു​ജ​ന്മാ​രി​ലേ​ക്കും പ്ര​സ​രി​ക്കു​ന്ന ഭ​യ​ത്തി​ന് നോ​വ​ലി​ൽ പ്ര​ത്യേ​ക​സ്ഥാ​ന​മു​ണ്ട്. ഭ​യ​ത്തെ നി​ർ​ണാ​യ​ക​വും അ​സ്തി​ത്വ​സം​ബ​ന്ധി​യു​മാ​യ വി​കാ​ര​മാ​യി നോ​വ​ൽ, പ​രി​ച​രി​ക്കു​ന്നു. വ്യ​ക്തി​ജീ​വി​ത​ത്തെ മൂ​ടി​നി​ൽ​ക്കു​ന്ന പ​ല​ത​രം ഭ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ൾ യാ​ത്ര​ചെ​യ്യു​ന്ന​ത്. മാ​നം, ധ​നം, ഗു​ണം, മൂ​ല്യം, പ​ദ​വി, ജ്ഞാ​നം, സ്ഥ​ലം, ആ​ന​ന്ദം, സ്വ​സ്ഥ​ത, ലിം​ഗ​ത്വം... അ​ങ്ങ​നെ നി​ര​വ​ധി ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഭീ​തി​യാ​ണ് പ്ര​ക​ട​മാ​യു​ള്ള​ത്. അ​വ​യു​ടെ പാ​ര​മ്യാ​വ​സ്ഥ​യി​ൽ മ​ര​ണ​ത്തെ​പ്പ​റ്റി​യു​ള്ള​തും (ജീ​വ​ന​ഷ്ടം) കു​ടി​യി​രി​ക്കു​ന്നു.
‘ഭ​യ​ത്തെ ഭ​യ​ക്ക​രു​ത് നേ​രി​ട​ണം’ എ​ന്നാ​ണ് ചൂ​ഡ​ക​ൻ നി​ര​മി​ത്ര​നു ന​ൽ​കു​ന്ന ഉ​പ​ദേ​ശം (പു.293). ​സ​ര​മ​ക്കു പു​റ​മേ അ​ണി​മാ​ണ്ഡ​വ്യ​ന്റെ ശാ​പ​ക​ഥ​യും നോ​വ​ലി​ൽ ക​ട​ന്നു​വ​രു​ന്നു​ണ്ട് എ​ന്നു ശ്ര​ദ്ധി​ക്കു​ക (അ​ധ്യാ​യം 15). ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​കൊ​ണ്ട് ഒ​ന്നി​നെ​യും ചേ​ർ​ത്തു പി​ടി​ക്കാ​നാ​വാ​തെ വ​ല​യു​ക​യാ​ണ് ജ​ന​മേ​ജ​യ​നു ശാ​പം​കൊ​ണ്ടു​ണ്ടാ​യ യാ​ത​ന. യ​മ​ധ​ർ​മ​നു മാ​ണ്ഡ​വ്യ​നി​ൽ​നി​ന്നു കി​ട്ടി​യ ശാ​പ​ത്തി​ന്റെ അ​നു​ബ​ന്ധം, അ​നീ​തി​ക​ൾ​ക്കു മു​ന്നി​ൽ നി​ശ്ശ​ബ്ദ​നാ​യി ഇ​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന​താ​ണ്, സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വാ​ക്കി​നു വി​ല​യി​ല്ലാ​താ​കും. ശൂ​ദ്ര​യോ​നി​യി​ൽ പി​റ​ന്ന് വി​ജ്ഞാ​നി​യാ​യി എ​ന്നാ​ൽ അ​പ്ര​സ​ക്ത​നാ​യി ഉ​ട​നീ​ളം ജീ​വി​ക്കു​ക എ​ന്ന നി​സ്സ​ഹാ​യാ​വ​സ്ഥ വി​ദു​ര​രാ​യി പി​റ​ന്ന യ​മ​ധ​ർ​മ​ൻ ചു​മ​ക്കു​ന്നു​ണ്ട്. അ​വ​സാ​നം വാ​യി​ൽ ക​ല്ലി​ട്ട് അ​ദ്ദേ​ഹം കാ​ടു​ക​യ​റി.
ഭൂ​മി എ​ല്ലാ​വ​ർ​ക്കും സു​ന്ദ​ര​മ​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ശൂ​ദ്ര​ൻ, സ്ത്രീ, ​ന​പും​സ​കം -ഇ​തി​ലേ​തെ​ങ്കി​ലും ഒ​ന്നാ​യി ജ​നി​ക്ക​ണ​മെ​ന്ന് മാ​ണ്ഡ​വ്യ​ൻ ധ​ർ​മ​ദേ​വ​നെ അ​റി​യി​ക്കു​ന്ന​താ​യി നോ​വ​ലി​ലു​ണ്ട് (പു. 72). ​അ​തി​നോ​ടൊ​പ്പം ചി​ത്രാം​ഗ​ദ​യും ഹി​ഡും​ബി​യും ഉ​ലൂ​പി​യും ഇ​രാ​വാ​നും ഘ​ടോ​ൽ​ക​ച​നും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ​ർ​വ​ത-​കാ​ന​ന ഭൂ​മി​ക​ളി​ലെ, സ​ഹ​ന​ശ​ക്തി​യും വി​ധേ​യ​ത്വ​വും കൈ​മു​ത​ലാ​യു​ള്ള ക​രു​ത്ത​രാ​യ അ​രി​കു​ജീ​വി​ത​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള മ​റ്റൊ​രു ഭാ​ര​ത​ഗാ​ഥ​യാ​യി ‘ആ​ത്രേ​യ​കം’ മാ​റു​ന്നു. അ​ടി​സ്ഥാ​ന പ​ര​മാ​യി, ന്യൂ​ന​പ​ക്ഷാ​ത്മ​ക​ത (മൈ​നോ​രി​റ്റി) എ​ന്നു വി​ളി​ക്കാ​വു​ന്ന, സ്ത്രൈ​ണ​ത​യി​ലേ​ക്ക് കു​തി​ക്കു​ന്ന ജീ​വി​താ​വേ​ഗ​ങ്ങ​ളു​ടെ പ​രാ​ജ​യം ഏ​തു ശാ​രീ​രി​കാ​വ​സ്ഥ​യി​ലും സ്വാ​ഭാ​വി​ക​മാ​ണെ​ന്നും​കൂ​ടി കാ​ണി​ച്ചു​ത​രി​ക​യാ​ണ് ‘ആ​ത്രേ​യ​കം’ ചെ​യ്യു​ന്ന​ത്.
ചി​​ത്രീ​​ക​​ര​​ണം: തോ​​ലി​​ൽ സു​​രേ​​ഷ്​
2000നു ​ശേ​ഷം കേ​ര​ള​ത്തി​ൽ ന​ട​ന്ന ചി​ല സ​മ​ര​ങ്ങ​ളി​ൽ താ​ൻ പ​ങ്കാ​ളി​യാ​യ​തി​നെ​ക്കു​റി​ച്ചാ​ണ് ഇ​ത്ത​വ​ണ. സ്ത്രീ-​പു​രു​ഷ ബ​ന്ധ​ങ്ങ​ളെ​യും സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ആ ​സ​മ​ര​ങ്ങ​ൾ.
എ​റ​ണാ​കു​ളം വ​ഞ്ചി​സ്​​ക്വ​യ​റി​ൽ ക​ന്യാ​സ്​​ത്രീ​ക​ൾ സ​മ​രം തു​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്ന് ഞാ​ൻ അ​റി​ഞ്ഞ​ത് കൈ​പ്പു​ഴ കു​ഞ്ഞു​മോ​ന്റെ വീ​ട്ടി​ലെ ദി​ന​പ​ത്ര​ത്തി​ൽ​നി​ന്നാ​ണ്. വാ​ർ​ത്ത വാ​യി​ച്ച​യു​ട​നെ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​ക്കൂ​റ്റു​മാ​യി വി​ഷ​യം ച​ർ​ച്ച​ചെ​യ്തു. ‘നാ​ളെ അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്നാ​ൾ ഞാ​ൻ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തും’ എ​ന്നു പ​റ​ഞ്ഞു. വാ​ർ​ത്ത വാ​യി​ച്ച് പെ​ട്ടെ​ന്ന് ഓ​ർ​മ​വ​ന്ന​ത് മൂ​ന്ന് പ​തി​റ്റാ​ണ്ടു​മു​മ്പ് മ​ന​സ്സി​ൽ പ​തി​ഞ്ഞ ഒ​രു യു​വ ക​ന്യാ​സ്​​ത്രീ​യു​ടെ മു​ഖ​മാ​ണ്. സി​സ്റ്റ​ർ അ​ഭ​യ​യു​ടെ മു​ഖം. അ​ഭ​യ നേ​രി​ട്ട പീ​ഡ​ന​വും അ​ഭ​യ​യു​ടെ ദാ​രു​ണ​മാ​യ അ​ന്ത്യ​വും എ​ന്തു​കൊ​ണ്ട് അ​ഭ​യ അം​ഗ​മാ​യ ക​ന്യാ​സ്​​ത്രീ സ​മൂ​ഹ​ത്തി​ലെ ഒ​രൊ​റ്റ അം​ഗ​ത്തി​നും വേ​ദ​ന​യു​ള്ള അ​നു​ഭ​വ​മാ​യി മാ​റി​യി​ല്ലെ​ന്ന​തും സ്​​ത്രീ​ഹൃ​ദ​യം ഇ​ത്ര​മാ​ത്രം ജ​ഡീ​ക​രി​ക്ക​പ്പെ​ടാ​മോ എ​ന്ന​തും എ​ന്നും എ​ന്നി​ലെ ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു.
കൊ​ച്ചി ന​ഗ​ര​ത്തി​ൽ ത​ങ്ങ​ളി​ൽ ഒ​രാ​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും പീ​ഡ​ക​ൻ ദൈ​വ​തു​ല്യ​നാ​യി ത​ങ്ങ​ൾ കാ​ണു​ന്ന പി​താ​ക്ക​ന്മാ​രി​ൽ ഒ​രാ​ളാ​ണെ​ന്നും ക​ന്യാ​സ്​​ത്രീ​ക​ളു​ടെ ഒ​രു അ​ഞ്ചം​ഗ സം​ഘം കേ​ര​ള​ത്തോ​ട് പ​റ​യു​മ്പോ​ൾ അ​തി​ൽ എ​ന്റെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം ക​ണ്ട് സ​മ​രം തു​ട​ങ്ങി. മൂ​ന്നാം നാ​ൾ സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തു​ക​യും സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു. മ​ഞ്ചേ​രി​യി​ലാ​യി​രു​ന്നു താ​മ​സം എ​ന്ന​തു​കൊ​ണ്ട് സ്​​ഥി​ര​മാ​യി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. ഈ ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019 മാ​ർ​ച്ച് 29ന് ​ഞാ​നൊ​രു ലേ​ഖ​നം എ​ഴു​തി. ച​രി​ത്ര​ത്തെ​യും നീ​തി​ബോ​ധ​ത്തെ​യും തി​രു​ത്തി​ക്കു​റി​ച്ച ക​ന്യാ​സ്​​ത്രീ സ​മ​രം. ഈ ​ലേ​ഖ​നം തു​ട​ങ്ങു​ന്ന​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ‘‘പീ​ഡി​ത​ർ നീ​തി​ക്കു​വേ​ണ്ടി സം​സാ​രി​ക്കു​മ്പോ​ഴാ​ണ് നീ​തി അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് നാം ​അ​റി​യു​ന്ന​ത്. നീ​തി​ബോ​ധ​മു​ള്ള മ​നു​ഷ്യ​രെ നാം ​ക​ണ്ടെ​ത്തു​ന്ന​തും അ​പ്പോ​ഴാ​ണ്.’’
ഈ ​സ​മ​ര​ത്തി​ൽ ഞാ​ൻ നി​രീ​ക്ഷി​ച്ച സു​പ്ര​ധാ​ന​മാ​യൊ​രു കാ​ര്യം ൈക്ര​സ്​​ത​വ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ലിം​ഗ​വി​വേ​ച​ന​ത്തി​ന്റെ തീ​വ്ര​ത​യാ​യി​രു​ന്നു. ഒ​രു ക​ന്യാ​സ്​​ത്രീ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന​ത് ൈക്ര​സ്​​ത​വ സ​മൂ​ഹ​ത്തെ ഒ​ന്ന​ട​ങ്കം നൈ​തി​ക​മാ​യും വി​ശ്വാ​സ​പ​ര​മാ​യും വി​കാ​ര​പ​ര​മാ​യും ച​ലി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു; ഉ​ണ്ടാ​യി​ല്ല, കാ​ര​ണം പീ​ഡ​ക​ൻ ഒ​രു ൈക്ര​സ്​​ത​വ പു​രോ​ഹി​ത മേ​ധാ​വി​യാ​ണ്. ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ. അ​തി​ൽ എ​ന്തെ​ങ്കി​ലും അ​നീ​തി​യു​ണ്ടെ​ന്ന് ൈക്ര​സ്​​ത​വ സ​ഭ വി​ശ്വ​സി​ക്കു​ന്നി​ല്ല. കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (കെ.​സി.​ബി.​സി) 2018 സെ​പ്റ്റം​ബ​ർ 25ന് ​പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്​​താ​വ​ന നോ​ക്കു​ക: ‘ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വ്യ​ക്തി​യു​ടെ​യും ആ​രോ​പ​ണ​വി​ധേ​യ​ന്റെ​യും ആ​ത്മാ​ഭി​മാ​ന​ത്തെ​യും മ​നു​ഷ്യാ​ന്ത​സ്സി​നെ​യും അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് ബോ​ധ​പൂ​ർ​വം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ നീ​തി​ക്കും മ​നു​ഷ്യാ​ന്ത​സ്സി​നും നി​ര​ക്കു​ന്ന​ത​ല്ല.
ഒ​രു ബി​ഷ​പ്പി​നെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന ഇ​നി​യും തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത ആ​രോ​പ​ണ​ത്തി​ന്റെ പേ​രി​ൽ സ​ഭ​യെ അ​വ​ഹേ​ളി​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്. കേ​സി​ന്റെ മ​റ​വി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യോ​ട് വി​രോ​ധ​മോ അ​സൂ​യ​യോ ഉ​ള്ള ചി​ല​രും നി​ഗൂ​ഢ​ല​ക്ഷ്യ​വും നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ളും ഉ​ള്ള ചി​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സ​ഭ​ക്കു​ള്ളി​ലെ ഏ​താ​നും അ​സം​തൃ​പ്ത​രും ചേ​ർ​ന്ന് സ​ഭ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്നു.
ഇ​ത് വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണം. ഇ​തോ​ടൊ​പ്പം ‘മി​ഷ​ന​റീ​സ്​ ഓ​ഫ് ജീ​സ​സ്​’ എ​ന്ന സ​ന്യാ​സി​നി സ​ഭ പു​റ​പ്പെ​ടു​വി​ച്ചൊ​രു ത​ല​ക്കെ​ട്ട് ‘നി​ര​പ​രാ​ധി​യെ ക്രൂ​ശി​ക്ക​രു​ത്’ എ​ന്നാ​യി​രു​ന്നു എ​ന്നു​കൂ​ടി ഓ​ർ​ക്കു​ക. 21ാം നൂ​റ്റാ​ണ്ടി​ന്റെ ര​ണ്ടാം ദ​ശ​ക​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ൈക്ര​സ്​​ത​വ സ​ഭ​യു​ടെ സ്​​ത്രീ സ​മീ​പ​ന​മാ​ണി​ത്. ഭ​യാ​ന​ക​മാ​യൊ​രു കാ​ര്യം ക​ന്യാ​സ്​​ത്രീ​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​മ്പോ​ൾ പീ​ഡ​ക​ർ​ക്ക് ര​ക്ഷാ​ക​വ​ചം ഒ​രു​ക്കാ​ൻ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ക​ന്യാ​സ്​​ത്രീ​ക​ളെ ത​ന്നെ​യാ​ണെ​ന്നാ​ണ്.
അ​തി​ൽ എ​ന്തെ​ങ്കി​ലും അ​നീ​തി ഉ​ണ്ടെ​ന്ന് സ​ഭ ക​രു​തു​ന്നി​ല്ല. പു​രു​ഷാ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നു​ള്ള ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കു​ന്ന ക​ന്യാ​സ്​​ത്രീ​ക​ൾ സ​ഭ​ക്ക് വി​ശു​ദ്ധ​രാ​കാ​മെ​ങ്കി​ലും സ്​​ത്രീ​സ​മൂ​ഹ​ത്തി​നാ​കെ അ​പ​മാ​ന​മാ​ണ്. പോ​പ്പി​നു​പോ​ലും ഇ​വ​രെ നേ​ർ​വ​ഴി​ക്ക് ചി​ന്തി​പ്പി​ക്കാ​നാ​വി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം. കെ.​സി.​ബി.​സി​യു​ടെ പ്ര​സ്​​താ​വ​ന​ക്ക് തൊ​ട്ടു​പി​ന്നാ​ലെ 2018 സെ​പ്റ്റം​ബ​ർ 28ന് ​ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ൈക്ര​സ്​​ത​വ​രോ​ട് പ​റ​ഞ്ഞ​ത് ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളെ സ​ഭ​യി​ൽ​നി​ന്ന് അ​ക​റ്റു​ന്നു എ​ന്നാ​ണ്.
ലോ​ക​ത്തി​ന്റെ മു​ന്നി​ൽ ത​ല​കു​നി​ക്കേ​ണ്ടി വ​ന്ന ല​ജ്ജാ​ക​ര​മാ​യൊ​രു സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​നാ​ണ് ഐ​ക്യ​കേ​ര​ളം സാ​ക്ഷ്യം വ​ഹി​ച്ച​തെ​ങ്കി​ലും ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രെ ധൃ​തി​പി​ടി​ച്ചൊ​രു ന​ട​പ​ടി​യെ​ടു​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. അ​ത് സാ​ധ്യ​വു​മാ​യി​രു​ന്നി​ല്ല. ൈക്ര​സ്​​ത​വ സ​മൂ​ഹ​ത്തി​ന്റെ അം​ഗ​ബ​ല​വും സം​ഘ​ടി​ത​ശേ​ഷി​യും സാ​മ്പ​ത്തി​ക രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വു​മാ​യി​രു​ന്നു അ​തി​ന്റെ കാ​ര​ണം. പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​നു മു​ന്നി​ൽ താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യു​മാ​യി എ​ത്തി​യ ക​ന്യാ​സ്​​ത്രീ​ക്ക് മൂ​ന്നു​മാ​സ​മാ​യി​ട്ടും ഒ​രു പ​രി​ഗ​ണ​ന​യും കി​ട്ടാ​തെ​പോ​യ​ത് അ​തു​കൊ​ണ്ടാ​ണ്.
ഇ​ട​തു​പ​ക്ഷ​മ​ല്ല യു.​ഡി.​എ​ഫ് ആ​ണ് ഭ​രി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​രം ഒ​രു പ​രാ​തി​ക്കു​പോ​ലും ഇ​ട​യു​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. കാ​ര​ണം, സ​ഭ​ക്ക് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ര​ക്ത​സാ​ക്ഷി​ക​ൾ ഉ​ണ്ടെ​ന്നും അ​വ​രാ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ഏ​തെ​ങ്കി​ലും തെ​റ്റു ചെ​യ്തി​ട്ടാ​ണോ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ ൈക്ര​സ്​​ത​വ ര​ക്ത​സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക​യി​ൽ സ്​​ഥാ​ന​പ്പെ​ടു​ത്തു​ന്ന ബി​ഷ​പ്പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​നെ​യും ബൈ​ബി​ൾ വ​ച​ന​ങ്ങ​ൾ ഉ​രു​വി​ട്ടു​കൊ​ണ്ട് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കാ​ണാ​ൻ ജ​യി​ലി​ലേ​ക്ക് പോ​കു​ന്ന യു.​ഡി.​എ​ഫി​ന്റെ​യും കേ​ര​ള കോ​ൺ​ഗ്ര​സി​ന്റെ​യും പ്ര​മു​ഖ നേ​താ​വ് കെ.​എം. മാ​ണി​യെ​യും പീ​ഡി​ത​യാ​യ ക​ന്യാ​സ്​​ത്രീ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ക്കു​ന്ന യു.​ഡി.​എ​ഫ് എം.​എ​ൽ.​എ പി.​സി ജോ​ർ​ജി​നെ​യു​മെ​ല്ലാം മ​റി​ക​ട​ന്ന് യു.​ഡി.​എ​ഫി​ന് ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു.
എ​ന്നാ​ൽ, ക​ന്യാ​സ്​​ത്രീ​ക​ൾ ത​ങ്ങ​ളി​ലൊ​രാ​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ക​യും പോ​രാ​ട്ടം കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​തോ​ടെ സ്​​ഥി​തി മാ​റി. ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ 2018 സെ​പ്റ്റം​ബ​ർ 21ന് ​അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. സ​മ​ര​രം​ഗ​ത്തു​ള്ള ക​ന്യാ​സ്​​ത്രീ​ക​ൾ ഈ ​അ​റ​സ്റ്റി​ൽ നീ​തി​യു​ടെ വി​ജ​യം ക​ണ്ടു. എ​ന്നാ​ൽ, ക​ന്യാ​സ്​​ത്രീ​ക​ളോ​ട് സാ​ഹോ​ദ​ര്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സേ​വ് ഔ​വ​ർ സി​സ്റ്റേ​ഴ്സ്​ എ​ന്ന കൂ​ട്ടാ​യ്മ ഒ​രു​ക്കി​യ സ​മ​ര​വേ​ദി​യി​ലേ​ക്ക് സ്​​ത്രീ സ്വാ​ത​ന്ത്ര്യ​മ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് വി​ശ്വ​സി​ക്കു​ന്ന സം​ഘ്പ​രി​വാ​റും സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടു​ന്ന​ത് ക​ണ്ടു. കേ​ര​ള​ത്തി​ലെ ജ​ന​കീ​യ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ പൊ​തു​സ്​​ഥി​തി​യാ​ണ​ത്.
സ​മ​ര​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പ​ല​രു​ടെ​യും ല​ക്ഷ്യം ലിം​ഗ​സ​മ​ത്വ​ത്തി​ന്റെ ആ​വ​ശ്യം ച​ർ​ച്ച​ചെ​യ്യു​ക​യാ​യി​രു​ന്നി​ല്ല. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ആ​ളി​ക്ക​ത്തി​ക്കു​ക​യാ​യി​രു​ന്നു; ഭ​ര​ണ​മാ​റ്റ​മാ​യി​രു​ന്നു. സേ​വ് ഔ​വ​ർ സി​സ്റ്റേ​ഴ്സും ഈ ​നി​ല​വി​ട്ടു മു​ന്നോ​ട്ടു​പോ​യി​ല്ല. തീ​രു​മാ​നി​ച്ചി​രു​ന്ന​തു​പോ​ലെ മൂ​ന്നാം നാ​ൾ ഞാ​ൻ ഈ ​സ​മ​ര​വേ​ദി​യി​ലെ​ത്തി. ഒ​രു കാ​ര്യ​മേ എ​നി​ക്ക് പ​റ​യാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഒ​രു ക​ന്യാ​സ്​​ത്രീ വി​ളി​ച്ചു​പ​റ​യു​മ്പോ​ൾ അ​വ​ർ സ്വ​യം അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ക​യ​ല്ല, നാ​ളി​തു​വ​രെ​യു​ള്ള ൈക്ര​സ്​​ത​വ ച​രി​ത്ര​ത്തെ​യും അ​ധീ​ശ​ക്ര​മ​ത്തെ​യും നീ​തി​ബോ​ധ​ത്തെ​യും തി​രു​ത്തു​ക​യും ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യു​മാ​ണ്. ത​ന്റെ വ്യ​ക്തി​സ്വ​ത്വ​വും സ്വാ​ത​ന്ത്ര്യ​വും മാ​ത്ര​മ​ല്ല, ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള സ്​​ത്രീ​ക​ളു​ടെ വ്യ​ക്തി​സ്വ​ത്വ​വും സ്വാ​ത​ന്ത്ര്യ​വും അ​ന്ത​സ്സും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യാ​ണ്.
എ​റ​ണാ​കു​ള​ത്ത് 2014 ന​വം​ബ​ർ രണ്ടിന് ​ന​ട​ന്ന ചും​ബ​ന സ​മ​ര​ത്തി​ൽ ഞാ​നും പ​ങ്കെ​ടു​ത്തി​രു​ന്നു. ഒ​രു കാ​ഴ്ച​ക്കാ​ര​നാ​യി. ഞ​ങ്ങ​ൾ അ​പ്പോ​ൾ താ​മ​സി​ച്ചി​രു​ന്ന​ത് ച​ളി​ക്ക​വ​ട്ട​ത്തു​ള്ള ഒ​രു വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു. ആ​രാ​ണ് അ​ത് സൃ​ഷ്​​ടി​ച്ച​തെ​ന്നോ സം​ഘാ​ട​ക​രു​ടെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ എ​ന്താ​ണെ​ന്നോ അ​ന്വേ​ഷി​ച്ചി​ല്ല. അ​നാ​ർ​ക്കി​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും ചി​ല​പ്പോ​ൾ സ​മൂ​ഹ​ത്തെ ച​ലി​പ്പി​ക്കു​ക​യും ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. ചും​ബ​ന​സ​മ​ര​ത്തെ​ക്കു​റി​ച്ച​റി​ഞ്ഞ​പ്പോ​ൾ​ത​ന്നെ ബു​ദ്ധ​യോ​ട് എ​ന്റെ ആ​ഗ്ര​ഹ​മ​റി​യി​ച്ചു. പേ​ര​ക്കു​ട്ടി ഭൂ​മി​ക​ക്ക് അ​ഞ്ചു​മാ​സ​മേ ആ​യി​ട്ടു​ള്ളൂ എ​ന്ന​തു​കൊ​ണ്ട് ബു​ദ്ധ​ക്ക് എ​ന്നെ സ​ഹാ​യി​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു.
എ​നി​ക്കാ​ണെ​ങ്കി​ൽ ഒ​റ്റ​ക്കു​പോ​കാ​നു​ള്ള ശേ​ഷി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബു​ദ്ധ​യാ​ണ് പ​റ​ഞ്ഞ​ത് എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ നി​യ​മ​ത്തി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യ ദി​വ്യ​ചേ​ച്ചി​യെ വി​ളി​ക്കാ​ൻ. ഉ​ട​ൻ​ത​ന്നെ വി​ളി​ച്ചു. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള താ​ൽ​പ​ര്യം അ​റി​യി​ച്ചു. ‘ത​ങ്ങ​ൾ എ​ന്നെ കൊ​ണ്ടു​പോ​കാ​ൻ എ​ത്തു​മെ​ന്ന്’ പ​റ​ഞ്ഞ് സം​ഭാ​ഷ​ണം നി​ർ​ത്തി​യ​തി​നു പി​ന്നാ​ലെ ദി​വ്യ ആ​രോ​ടോ വി​ളി​ച്ചു​പ​റ​ഞ്ഞൊ​രു കാ​ര്യം ഇ​ന്നും എ​ന്റെ ചെ​വി​ക​ളി​ൽ മു​ഴ​ങ്ങു​ന്നു​ണ്ട്. ‘‘ഞാ​ൻ സ​ലിം മാ​ഷേ ചും​ബി​ക്കും.’’
ദി​വ്യ​യും ഷെ​ഫീ​ക്കും വാ​ഹ​ന​ത്തി​ലെ​ത്തി, സ​മ​രം ന​ട​ക്കു​ന്ന മ​റൈ​ൻ ൈഡ്ര​വി​ലേ​ക്ക് എ​ന്നെ കൊ​ണ്ടു​പോ​യി. സ​മ​ര​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി സ​മ​രം കാ​ണാ​വു​ന്ന ദൂ​ര​ത്തി​ൽ ന​ട​പ്പാ​ത​ക്ക​രി​കെ സു​ര​ക്ഷി​ത​മാ​യി ഒ​രു മ​ര​ച്ചു​വ​ട്ടി​ൽ എ​ന്നെ ഇ​രു​ത്തി. അ​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പാ​ഞ്ഞു. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി​രു​ന്നു സ​മ​ര​ഭൂ​മി. സ​മ​രം ത​ട​യാ​നെ​ത്തി​യ പൊ​ലീ​സു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ദി​വ്യ​യും ഷെ​ഫീ​ക്കു​മ​ട​ക്കം നി​ര​വ​ധി പേ​ർ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. സ​മ​രം ക​ഴി​ഞ്ഞ് മ​റൈ​ൻ ൈഡ്ര​വി​ലൂ​ടെ പ​തി​യെ ന​ട​ന്ന​പ്പോ​ൾ യാ​ദൃ​ച്ഛി​ക​മാ​യി ക​ണ്ടു​മു​ട്ടി​യ സി.​എ​സ്. മു​ര​ളി​യു​മാ​യി സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ട​വ​രെ ക​ണ്ടു. അ​വ​രെ വി​ട്ട​യ​ക്കു​ന്ന​തു​വ​രെ ഞ​ങ്ങ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.
ദി​വ്യ​യും ഷെ​ഫീ​ക്കു​മ​ട​ക്കം വി​ട്ട​യ​ക്ക​പ്പെ​ട്ട​വ​രി​ൽ നാ​ലു​പേ​ർ ആ ​രാ​ത്രി ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ച​ത്. പി​റ്റേ​ന്ന് മാ​തൃ​ഭൂ​മി ദി​ന​പ​ത്ര​ത്തി​ന്റെ ഫ്ര​ണ്ട് പേ​ജി​ലെ ത​ല​ക്കെ​ട്ട് ചും​ബ​ന​സ​മ​ര​മാ​യി​രു​ന്നു. അ​തി​ന് ന​ൽ​കി​യ ചി​ത്ര​ത്തി​ൽ സം​ഘ​ർ​ഷ​ത്തി​ൽ കി​ട​ക്കു​ന്ന ദി​വ്യ​യെ​യും കാ​ണാ​മാ​യി​രു​ന്നു. ഗ്രാ​മീ​ണ ഭാ​ര​ത​ത്തി​ൽ സ്​​ത്രീ​പീ​ഡ​നം ഇ​ല്ലെ​ന്നു പ​റ​യു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യു​ള്ള സ്​​ത്രീ​ക​ളു​ടെ പോ​രാ​ട്ട​ത്തെ നോ​ട്ട​ങ്കി എ​ന്നു പ​രി​ഹ​സി​ക്കു​ന്ന ആ​ണും പെ​ണ്ണും കൈ ​പി​ടി​ക്കു​ന്ന​ത് കു​റ്റ​മാ​യി കാ​ണു​ന്ന ല​ക്ഷ്മ​ണ​രേ​ഖ വ​ര​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന, ആ​ണും പെ​ണ്ണും ഒ​രേ സ്​​കൂ​ൾ ബ​സി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് വി​ല​ക്കു​ന്ന, സ്​​ത്രീ​പീ​ഡ​ന​ത്തി​ൽ സ്​​ത്രീ​ക്കും പ​ങ്കു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ന്ന, പെ​ൺ​കു​ട്ടി​ക​ൾ മു​ട്ടു​വ​രെ​യു​ള്ള വ​സ്​​ത്രം ധ​രി​ക്ക​രു​തെ​ന്നും പാ​ട്ടു​പാ​ട​രു​തെ​ന്നും നൃ​ത്തം ചെ​യ്യ​രു​തെ​ന്നും ക​ൽ​പി​ക്കു​ന്ന ഒ​രു സാ​മൂ​ഹി​ക നി​ർ​മി​തി​ക്കു​ള്ളി​ൽ കേ​ര​ളീ​യ യു​വ​ത്വ​ത്തി​ന്റെ ചും​ബ​ന സ​മ​ര​ത്തി​ൽ ഞാ​ൻ സ്​​ത്രീ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ സ്​​പ​ന്ദ​നം ക​ണ്ടു.
സ്​​ത്രീ-​പു​രു​ഷ സ​മ​ത്വ​ത്തി​ൽ ഊ​ന്നു​ന്ന ഈ ​നി​ല​പാ​ട് ഉ​ള്ള​തു​കൊ​ണ്ട് ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള 2018 സെ​പ്റ്റം​ബ​ർ 28ന് ​സു​പ്രീം​കോ​ട​തി ന​ട​ത്തി​യ വി​ധി ഉ​ൾ​ക്കൊ​ള്ളാ​ൻ ഒ​ട്ടും ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല. വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ​വും സാ​ർ​വ​ദേ​ശീ​യ​വു​മാ​യി ഉ​യ​ർ​ന്നു​വ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളും പ​ര​മാ​വ​ധി ശ്ര​ദ്ധി​ച്ചു. അ​വ​യി​ലൊ​ന്നാ​യി​രു​ന്നു ‘ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാം’ എ​ന്ന കോ​ട​തി​വി​ധി നി​ല​നി​ൽ​ക്കെ അ​വ​രെ ത​ട​യു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മ​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സി​ന്റെ വ​ക്താ​വ് ഫ​ർ​ഹാ​ൻ ഹ​ഖി​ന്റെ ഈ ​വാ​ക്കു​ക​ൾ: ‘‘നി​യ​മം എ​ല്ലാ​വ​രും മാ​നി​ക്ക​ണം.’’
ഇ​സ്‍ലാ​മും ക​ത്തോ​ലി​ക്കാ സ​ഭ​യും പോ​ലു​ള്ള വി​ശ്വാ​സ സ​മൂ​ഹ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും യു.​എ​ൻ നി​ല​പാ​ട് ഇ​തു​ത​ന്നെ​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് ‘‘എ​ല്ലാ​വ​രു​ടെ കാ​ര്യ​ത്തി​ലും ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്’’ എ​ന്ന​താ​യി​രു​ന്നു മ​റു​പ​ടി. തു​ല്യ​ത​യാ​ണ് ഈ ​നി​ല​പാ​ടി​ന്റെ അ​ടി​സ്​​ഥാ​നം. ലിം​ഗ​സ​മ​ത്വ​ത്തി​ന്റെ കാ​ര്യ​ത്തി​ൽ ഈ ​അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ഇ​ന്ത്യ​ക്ക് എ​ത്ര​കാ​ലം വേ​ണ്ടി​വ​രു​മെ​ന്ന​ത് ഒ​രു ചോ​ദ്യ​ചി​ഹ്ന​മാ​ണ്.
ശ​ബ​രി​മ​ല സ്​​ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി ന​ട​ന്നു​വ​ന്ന പ​ര​സ്​​പ​ര വി​രു​ദ്ധ​മാ​യ ര​ണ്ട് നി​യ​മ വ്യ​വ​സ്​​ഥ​ക​ളും മൂ​ല്യ​വ്യ​വ​സ്​​ഥ​ക​ളും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന്റെ തീ​ർ​പ്പു​ക​ൽ​പി​ക്ക​ലാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യി​ൽ ന​ട​ന്ന​ത്. വ്യ​ക്തി​ക​ൾ​ക്ക് അ​വ​രു​ടെ മ​ത​വി​ശ്വാ​സം പി​ന്തു​ട​രു​ന്ന​തി​ന് അ​വ​കാ​ശം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ ഇ​രു​പ​ത്ത​ഞ്ചാം വ​കു​പ്പും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​ത് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​വ​കാ​ശം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ ഇ​രു​പ​ത്താ​റാം വ​കു​പ്പും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ​ത്തി​ൽ ഊ​ന്നു​ക​യും അ​വ​രു​ടെ അ​വ​കാ​ശം ഹ​നി​ക്കു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തെ ത​ള്ളി​പ്പ​റ​യു​ക​യു​മാ​ണ് കോ​ട​തി ചെ​യ്ത​ത്.
ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യി​ൽ ഊ​ന്നു​ന്ന ഈ ​വി​ധി ഹി​ന്ദു ധാ​ർ​മി​ക​ത​യു​ടെ പ​രാ​ജ​യ​മാ​യി​രു​ന്നു. പാ​ർ​ട്ടി വി​ട്ട​തി​നു ശേ​ഷം മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഞാ​ൻ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ അ​ന്ത​ർ​ധാ​ര​യാ​യ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ​ത്തി​ന്റെ ഗ​രി​മ ഞാ​ൻ ഈ ​വി​ധി​യി​ൽ ക​ണ്ടു. ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത ഇ​തി​നു​മു​മ്പ് എ​നി​ക്ക​ത്ര സു​പ​രി​ചി​ത​മാ​യ വാ​ക്കാ​യി​രു​ന്നി​ല്ല ഞാ​നാ വാ​ക്കി​ന്റെ പി​ന്നാ​ലെ പോ​യി. ആ ​വാ​ക്ക് എ​നി​ക്കാ​വേ​ശ​മാ​യി. ഈ ​വി​ധി​യി​ൽ ഞാ​ൻ സ്​​ത്രീ​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​വും അ​ന്ത​സ്സും ക​ണ്ടു. അ​വ​രോ​ടൊ​പ്പം ചേ​രു​ക​യെ​ന്ന​ത് ക​ട​മ​യാ​യി തി​രി​ച്ച​റി​ഞ്ഞു. ഈ ​വി​ധി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​ന്ത്യ/​കേ​ര​ള രാ​ഷ്ട്രീ​യം വി​ശ​ക​ല​നം ചെ​യ്തു.
പി​തൃ​മേ​ധാ​വി​ത്വ​ത്തി​ന്റെ ക​രു​ത്ത് ഇ​ന്ത്യ ക​ണ്ട​ത് അ​പ്പോ​ഴാ​ണ്. സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം​ചെ​യ്ത രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ മ​ല​ക്കം മ​റി​ഞ്ഞു. സ്​​ത്രീ​ക​ളും ആ ​കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി വി​ധി മാ​നി​ക്കു​ന്നു​വെ​ന്നും ജാ​തി-​ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ ഭ​ക്ത​ർ​ക്കും ക്ഷേ​ത്ര​ത്തി​ൽ തു​ല്യ അ​വ​കാ​ശ​മാ​ണ് ഉ​ള്ള​തെ​ന്നു​മാ​യി​രു​ന്നു രാ​ജ്യം ഭ​രി​ക്കു​ന്ന ബി.​ജെ.​പി-​സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ളെ ന​യി​ക്കു​ന്ന ആ​ർ.​എ​സ്.​എ​സ്​ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്റെ ആ​ദ്യ നി​ല​പാ​ട്. രാ​ഹു​ൽ ഗാ​ന്ധി​യെ പോ​ലു​ള്ള ചി​ല കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ​യും ആ​ദ്യ​പ്ര​തി​ക​ര​ണം അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു.
ഈ ​നി​ല​പാ​ടി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ. സ്​​ത്രീ​ക​ൾ എ​വി​ടെ പോ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം ന​ൽ​കു​ന്ന വി​ധി​യെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ കേ​ന്ദ്ര വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി മ​​നേ​ക ഗാ​ന്ധി ദേ​വി​യും ശ​ക്തി​യു​മാ​യ സ്​​ത്രീ ക്ഷേ​ത്ര​ത്തി​ൽ ക​യ​റു​ന്ന​ത് എ​ങ്ങ​നെ ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് ചോ​ദി​ച്ചു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ തെ​രു​വി​ലി​റ​ക്കി​യാ​ണ് കേ​ര​ള​ത്തി​ലെ സം​ഘ്പ​രി​വാ​ർ അ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്. അ​വ​രി​ൽ വ​ലി​യൊ​രു സം​ഖ്യ സ്​​ത്രീ​ക​ളാ​യി​രു​ന്നു. പി​തൃ​മേ​ധാ​വി​ത്വ​ത്തി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന കേ​ര​ളീ​യ സ്​​ത്രീ​ക​ൾ ശോ​ഭ സു​രേ​ന്ദ്ര​നെ​യും പി.​കെ. ശ​ശി​ക​ല​യെ​യും പോ​ലു​ള്ള​വ​ർ അ​വ​ർ​ക്ക് ആ​വേ​ശ​വും ക​രു​ത്തും ന​ൽ​കി. കേ​ര​ള​ത്തി​ന് ഇ​ങ്ങ​നെ​യും ഒ​രു മു​ഖ​മു​ണ്ടെ​ന്ന് അ​വ​ർ കാ​ട്ടി​ക്കൊ​ടു​ത്തു. സ്​​ത്രീ​വി​രു​ദ്ധ​ത​യു​ടെ തീ​വ്ര​ത​യും ക​രു​ത്തും ലോ​ക​മ​റി​ഞ്ഞ​ത് അ​പ്പോ​ഴാ​ണ്.
2018 ഒ​ക്ടോ​ബ​ർ 20ന് ​നാ​ഗ്പൂ​രി​ൽ ആ​ർ.​എ​സ്.​എ​സ്​ ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞ​ത് സു​പ്രീം​കോ​ട​തി സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത വ​ള​ർ​ത്തി​യെ​ന്നും പാ​ര​മ്പ​ര്യ​ങ്ങ​ളും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും പ​രി​ഗ​ണി​ക്കാ​തെ​യും മ​താ​ചാ​ര്യ​ന്മാ​രു​ടെ​യും കോ​ടി​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ​യും കാ​ഴ്ച​പ്പാ​ട് ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യു​മാ​ണ് സു​പ്രീം​കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത് എ​ന്നാ​ണ്. ഇ​താ​യി​രു​ന്നു ആ​ർ.​എ​സ്.​എ​സി​ന്റെ വി​ശ്വ​രൂ​പം. 2018 ഒ​ക്ടോ​ബ​ർ 27ന് ​ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞ​ത് ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധി​ക​ളേ സു​പ്രീം​കോ​ട​തി പ്ര​ഖ്യാ​പി​ക്കാ​വൂ എ​ന്നും സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ വ​ലി​ച്ചു താ​ഴെ ഇ​ടു​മെ​ന്നു​മാ​ണ്.
ല​ജ്ജാ​ക​ര​മാ​യൊ​രു കാ​ര്യം ഈ ​ഹി​ന്ദു​ത്വ നി​ല​പാ​ടി​ലേ​ക്കു​ള്ള കോ​ൺ​ഗ്ര​സി​ന്റെ എ​ടു​ത്തു​ചാ​ട്ട​മാ​ണ്. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് തി​ടു​ക്കം കാ​ട്ട​രു​തെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി കേ​ര​ള സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ധി​ക്കെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽകണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ തങ്ങൾ അ​ത് ചെ​യ്യു​മെ​ന്നും ഭീ​ഷണി ഉ​യ​ർ​ത്തി. ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​നം വി​ല​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്​ നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വി​ധി​ക്കെ​തി​രാ​യ സ​മ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ജ​കൊ​ട്ടാ​ര​ങ്ങ​ൾ​ക്കും അ​ര​മ​ന​ക​ൾ​ക്കും മു​ന്നി​ൽ തൊ​ഴു​കൈ​ക​ളോ​ടെ നി​ൽ​ക്കു​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യെ പോ​ലു​ള്ള ഗാ​ന്ധി​യു​ടെ ഹ​രി​ജ​ൻ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ​യും ക​ണ്ടു.
മ​ത നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​ന്ന​വ​രെ​യും ച​ളി​വാ​രി​യെ​റി​യു​ന്ന​വ​രെ​യും വി​വേ​ക​വും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​ള്ള​വ​ർ ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന് 2018 സെ​പ്റ്റം​ബ​ർ 30ന് ​മു​സ്‍ലിം-​മ​ത രാ​ഷ്ട്രീ​യ നേ​താ​വ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞ​പ്പോ​ൾ വി​ശ്വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് വി​ശ്വാ​സി​ക​ൾ​ത​ന്നെ​യാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ പ​റ​ഞ്ഞു. സം​ഘ്പ​രി​വാ​ർ നി​ല​പാ​ടി​ന്റെ ആ​വ​ർ​ത്ത​നം. മ​നു​സ്​​മൃ​തി​യു​ടെ​യും ഖു​ർ​ആ​ന്റെ​യും ഒ​ന്നി​ച്ചു​ചേ​ര​ൽ. ഭ​ര​ണ​ഘ​ട​ന ത​ത്ത്വ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളു​മ​ല്ല, മ​ത​ഗ്ര​ന്ഥ​ങ്ങ​ളും പ്ര​മാ​ണ​ങ്ങ​ളു​മാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കേ​ണ്ട​തെ​ന്നും വി​ശ്വാ​സം ഭ​ര​ണ​ഘ​ട​ന​ക്ക് മു​ക​ളി​ലാ​ണെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഇ​തു​ത​ന്നെ​യാ​ണ് സം​ഘ്പ​രി​വാ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്ര​ത്തി​ന്റെ അ​ടി​സ്​​ഥാ​ന ആ​ശ​യം. ഈ ​രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി.​ജെ.​പി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ. ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞ​ത് ന​മ്മ​ൾ ഒ​രു അ​ജ​ണ്ട മു​ന്നോ​ട്ടു​വെ​ച്ചു. ആ ​അ​ജ​ണ്ട​ക്കു പി​ന്നി​ൽ ഓ​രോ​രു​ത്ത​രാ​യി അ​ടി​യ​റ​വ് പ​റ​ഞ്ഞു. ക​ളം കാ​ലി​യാ​കു​മ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത് ഗ​വ​ൺ​മെ​ന്റും അ​വ​രു​ടെ പാ​ർ​ട്ടി​യു​മാ​യി​രി​ക്കും. പി​ണ​റാ​യി സ​ർ​ക്കാ​റും സി.​പി.​എ​മ്മും എ​ന്ന​ർ​ഥം.
ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 2018 ന​വം​ബ​ർ 30ന് ​കോ​ട്ട​യ​ത്ത് സ്​​ത്രീ ആ​ത്മാ​ഭി​മാ​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്താ​ൻ ദ​ലി​ത് റെ​സി​ഡ​ന്റ്സ്​ കോ​ൺ​ഫ​റ​ൻ​സ്​ എ​ന്ന കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ച​ത്. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തെ സ്​​ത്രീ​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​നും അ​ന്ത​സ്സി​നും നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​യി​ട്ടാ​ണ് ഞ​ങ്ങ​ൾ ക​ണ്ട​ത്.
ഈ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​യി ഞ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​ത് വ​ൻ​തോ​തി​ലു​ള്ള സ്​​ത്രീ​പ​ങ്കാ​ളി​ത്ത​മാ​ണ്. ഈ ​ക​ൺ​വെ​ൻ​ഷ​ൻ മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യ​ങ്ങ​ളു​ടെ ചു​രു​ക്കം ഇ​താ​യി​രു​ന്നു: ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പു​റം​ച​ട്ട​ക്കു​ള്ളി​ൽ ഇ​ന്നും കേ​ര​ളീ​യ സ​മൂ​ഹ​ത്തെ അ​ട​ക്കി​വാ​ഴു​ന്ന​ത് ജാ​ത്യാ​ധി​പ​ത്യ​വും പി​തൃ​മേ​ധാ​വി​ത്വ​വു​മാ​ണ്. മ​ത​ധാ​ർ​മി​ക​ത​യ​ല്ല, ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കേ​ണ്ട​ത്. പു​രു​ഷ​നു തു​ല്യ​മാ​യി സ്​​ത്രീ​യെ കാ​ണു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ്​​ത്രീ-​പു​രു​ഷ ബ​ന്ധം പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. സു​ര​ക്ഷി​ത​ത്വം മാ​ത്ര​മ​ല്ല, സ്വാ​ത​ന്ത്ര്യ​വും തു​ല്യ​ത​യും അ​ന്ത​സ്സും സ്​​ത്രീ​ക​ളു​ടെ ജ​ന്മാ​വ​കാ​ശ​മാ​ണ്. അ​ത് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നി​ട​ത്ത് സ്​​ത്രീ​ക​ൾ അ​ടി​മ​ക​ളാ​ണ്.
ഈ ​സ്​​ഥി​തി​യി​ൽ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ങ്കി​ൽ രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക​ജീ​വി​തം എ​ന്ന​തു​പോ​ലെ വ്യ​ക്തി​ജീ​വി​ത​വും ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വ്യാ​ഖ്യാ​നി​ക്കു​ക​യും പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യൊ​രു ന​ട​പ​ടി​യ​ല്ലി​ത്. ഭ​രി​ക്ക​പ്പെ​ടു​ക​യും നി​യ​ന്ത്രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സ്​​ത്രീ​ക​ളു​ടെ ഉ​ണ​ർ​വി​ന്റെ​യും മു​ന്നേ​റ്റ​ത്തി​ന്റെ​യും മു​ഖ​ത്തു മാ​ത്ര​മേ ഇ​ത് സാ​ധ്യ​മാ​കൂ. ഈ ​ക​ൺ​വെ​ൻ​ഷ​ന്റെ മു​ദ്രാ​വാ​ക്യം ഇ​താ​യി​രു​ന്നു: സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക, ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക. ‘‘പ​കു​തി ഭൂ​മി​യും പ​കു​തി ആ​കാ​ശ​വും സ്​​ത്രീ​ക​ൾ​ക്ക്’’ എ​ന്നൊ​രു സ​ന്ദേ​ശ​വും ഉ​യ​ർ​ത്തി. ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നി​ല്ല ഈ ​നി​ല​പാ​ട്. ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത ച​ർ​ച്ച​ചെ​യ്യു​ക​യെ​ന്ന​ത് ഈ ​ക​ൺ​വെ​ൻ​ഷ​ന്റെ മൗ​ലി​ക​മാ​യ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.
എ​ൻ.​കെ. വി​ജ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ഈ ​ക​ൺ​വെ​ൻ​ഷ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത് ഞാ​നാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ത​ല​മു​തി​ർ​ന്ന ഫെ​മി​നി​സ്റ്റാ​യ കെ. ​അ​ജി​ത​യാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഡോ. ​പി. ഗീ​ത, ഡോ. ​ആ​ർ. ശ​ർ​മി​ള, സ​ണ്ണി എം. ​ക​പി​ക്കാ​ട് എ​ന്നി​വ​ർ മു​ഖ്യ​പ്ര​സം​ഗ​ക​രാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന​ത്തി​നു പി​ന്നാ​ലെ ഗീ​ത ശ​ബ​രി​മ​ല ആ​ദി​വാ​സി​ക​ളു​ടേ​താ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ക​ൺ​വെ​ൻ​ഷ​നി​ൽ മ​റ്റൊ​രു നി​ല​പാ​ടു​കൂ​ടി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് സം​സാ​രി​ച്ച സ​ണ്ണി എം. ​ക​പി​ക്കാ​ട് ഈ ​നി​ല​പാ​ടി​ന് പു​തി​യ മാ​ന​ങ്ങ​ൾ ന​ൽ​കി. അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള സം​ഘാ​ട​ക​രു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​ത്. ശ​ബ​രി​മ​ല ആ​ദി​വാ​സി അ​വ​കാ​ശ പു​നഃ​സ്​​ഥാ​പ​ന സ​മി​തി സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യൊ​രു അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു​വ​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. കെ.​എം. സാ​ബു കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.
സ്​​ത്രീ ആ​ത്മാ​ഭി​മാ​ന ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സ​ണ്ണി എം. ​ക​പി​ക്കാ​ടും പി. ​ഗീ​ത​യും പ​റ​ഞ്ഞ​ത് 2018 ന​വം​ബ​ർ 11ന് ​എ​റ​ണാ​കു​ളം ശി​ക്ഷ​ക് സ​ദ​നി​ൽ ന​ട​ന്ന ആ​ദി​വാ​സി-​ദ​ലി​ത്-​ജ​നാ​ധി​പ​ത്യ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​യോ​ഗം അം​ഗീ​ക​രി​ച്ച നി​ല​പാ​ടാ​യി​രു​ന്നു. എം. ​ഗീ​താ​ന​ന്ദ​ൻ, സ​ണ്ണി എം. ​ക​പി​ക്കാ​ട്, പ്ര​ഭാ​ക​ര​ൻ ക​ണ്ണാ​ട്ട്, പി.​ജി. ജ​നാ​ർ​ദ​ന​ൻ എ​ന്നി​ങ്ങ​നെ ദ​ലി​ത​രും ആ​ദി​വാ​സി​ക​ളു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഈ ​യോ​ഗം. ഹൈ​കോ​ട​തി​യി​ൽ പ്രാ​ക്ടി​സ്​ ചെ​യ്യു​ന്ന യു​വ അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. കെ. ​കെ. പ്രീ​ത, അ​ഡ്വ. ജ​സി​ൻ എ​ന്നീ ദ​ലി​ത് സ്​​ത്രീ​ക​ളും ഈ ​സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. സ​മി​തി പ്ര​സി​ദ്ധീ​ക​രി​ച്ചൊ​രു പ്ര​സ്​​താ​വ​ന​യു​ടെ പ​കു​തി​യും നി​റ​ഞ്ഞു​നി​ന്നൊ​രു കാ​പ്ഷ​ൻ ഇ​താ​യി​രു​ന്നു: ആ​ചാ​ര​ലം​ഘ​ക​രാ​യ ത​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കി ശ​ബ​രി​മ​ല ആ​ദി​വാ​സി​ക​ൾ​ക്ക് തി​രി​ച്ചു​ന​ൽ​കു​ക!
സം​സ്​​കാ​ര​ങ്ങ​ളു​ടെ സ​ഹ​വ​ർ​ത്തി​ത്വ​വും ലിം​ഗ​സ​മ​ത്വ​വും നി​ല​നി​ൽ​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക! ശ​ബ​രി​മ​ല​യി​ലെ ആ​ദി​വാ​സി അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നും ബ്രാ​ഹ്മ​ണ്യ കു​ത്ത​ക അ​വ​സാ​നി​പ്പി​ക്കാ​നും ന​വോ​ത്ഥാ​ന സ​മ​ര​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും വി​ല്ലു​വ​ണ്ടി യാ​ത്ര​ക​ളും ആ​ദി​വാ​സി അ​വ​കാ​ശ​സ്​​ഥാ​പ​ന ക​ൺ​വെ​ൻ​ഷ​നും 2018 ഡി​സം​ബ​ർ ആ​ദ്യ​വാ​രം എ​രു​മേ​ലി​യി​ൽ മ​റ്റൊ​രു പ്ര​സ്​​താ​വ​ന​യു​ടെ ത​ല​ക്കെ​ട്ട് ശ​ബ​രി​മ​ല​യി​ലെ ബ്രാ​ഹ്മ​ണ മേ​ധാ​വി​ത്വം അ​വ​സാ​നി​പ്പി​ക്കു​ക, ത​ന്ത്രി​മാ​രെ ഒ​ഴി​വാ​ക്കി ആ​ദി​വാ​സി​ക​ളു​ടെ ആ​ചാ​ര​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. ആ​ദി​വാ​സി​ക​ളു​ടെ ച​രി​ത്ര​വും സം​സ്​​കാ​ര​വും വി​ശ്വാ​സ​വു​മാ​യി ഉ​യ​ർ​ന്നു​വ​ന്ന​താ​ണ് ശ​ബ​രി​മ​ല എ​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ അ​ടി​സ്​​ഥാ​ന നി​ല​പാ​ട്. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക​യോ ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യോ ഇ​വ​രു​ടെ അ​ജ​ണ്ട​യാ​യി​രു​ന്നി​ല്ല. സ്​​ത്രീ​ക​ളു​ടെ വ്യ​ക്തി​സ്വ​ത്വം അം​ഗീ​ക​രി​ക്കു​വാ​ൻ ഇ​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന് സാ​രം.
ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യൊ​രു വി​ധി​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടേ​ത് എ​ന്നി​രി​ക്കെ അ​ത് അം​ഗീ​ക​രി​ക്കാ​ൻ ദ​ലി​ത്-​ആ​ദി​വാ​സി പ്ര​വ​ർ​ത്ത​ന​മ​ണ്ഡ​ല​ത്തി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​നും ക​ഴി​യാ​തെ പോ​യ​ത് അ​വ​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പി​തൃ​മേ​ധാ​വി​ത്വ​ത്തി​ന്റെ ശ​ക്ത​മാ​യ സ്വാ​ധീ​നം മൂ​ല​മാ​ണ്. പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്ര​മ​ല്ല, ദ​ലി​ത​ർ​ക്കി​ട​യി​ൽ വ​ള​ർ​ന്നു​വ​ന്ന നി​യ​മ​ജ്ഞ​രാ​യ സ്​​ത്രീ​ക​ൾ​ക്കു​പോ​ലും അ​ത് ക​ഴി​യാ​തെ പോ​യി.
സ​മു​ദാ​യ രാ​ഷ്ട്രീ​യം ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ദ​ലി​ത​രെ ഐ​ക്യ​പ്പെ​ടു​ത്താ​നും ശാ​ക്തീ​ക​രി​ക്കാ​നും ര​ണ്ടാ​യി​ര​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ദ​ലി​ത് ഐ​ക്യ​സ​മി​തി ശ്ര​മി​ച്ച​പ്പോ​ൾ വി​ഭ​വ രാ​ഷ്ട്രീ​യം ഉ​ന്ന​യി​ച്ച് ആ ​നീ​ക്ക​ത്തെ ത​ട​യാ​ൻ ശ്ര​മി​ച്ച​തു​പോ​ലെ സ്​​ത്രീ​യു​ടെ വ്യ​ക്തി സ്വ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​തൃ​മേ​ധാ​വി​ത്വ​ത്തി​നെ​തി​രെ ദ​ലി​ത​ർ​ക്കി​ട​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന പ്ര​ത്യ​യ​ശാ​സ്​​ത്ര സ​മ​ര​ത്തെ സ്വ​ത്തു​ട​മ​സ്​​ഥ​ത​യു​ടെ പ്ര​ശ്ന​മു​ന്ന​യി​ച്ച് ത​ട​യാ​ണ് ഗീ​താ​ന​ന്ദ​നും സ​ണ്ണി എം. ​ക​പി​ക്കാ​ടും ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ വാ​ദ​ഗ​തി​ക​ൾ​ക്ക് ഉ​പോ​ദ്ബ​ല​ക​മാ​യി ഒ​രു തെ​ളി​വും മു​ന്നോ​ട്ടു​വെ​ക്കാ​ൻ ഇ​വ​ർ​ക്കാ​യി​ല്ല. ഏ​തു​കാ​ല​ത്താ​ണ് ജീ​വി​ക്കു​ന്ന​ത് എ​ന്നു​പോ​ലും ഇ​വ​ർ മ​റ​ന്നു​പോ​യി.
മ​ല​അ​ര​യ മ​ഹാ​സ​ഭ നേ​താ​വ് പി.​കെ. സ​ജീ​വി​നെ​പ്പോ​ലെ ചി​ല​ർ ത​ങ്ങ​ൾ​ക്കി​ട​യി​ൽ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന കെ​ട്ടു​ക​ഥ​യു​ടെ വ​ക്താ​ക്ക​ളും പ്ര​ചാ​ര​ക​രു​മാ​യി മാ​റു​ക​യാ​യി​രു​ന്നു ഗീ​താ​ന​ന്ദ​നെ​യും സ​ണ്ണി എം. ​ക​പി​ക്കാ​ടി​നെ​യും പോ​ലു​ള്ള​വ​ർ. ത​ങ്ങ​ളു​ടെ ക്ഷേ​ത്ര​മാ​യി​രു​ന്നു ശ​ബ​രി​മ​ല എ​ന്ന​തി​ന് വി​ശ്വാ​സ​യോ​ഗ്യ​മാ​യ തെ​ളി​വു​ക​ൾ ആ​ദി​വാ​സി​ക​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ടെ​ന്നും പ​തി​നെ​ട്ടു​പ​ടി​യി​ൽ ഒ​ന്നാ​മ​ത്തെ​പ്പ​ടി മ​റി​ച്ചി​ട്ടാ​ൽ ക്ഷേ​ത്രം ആ​ദി​വാ​സി​ക​ളു​ടേ​താ​ണെ​ന്ന് കാ​ണാ​മെ​ന്നു​മു​ള്ള ക​ള്ള​ക്ക​ഥ​ക​ൾ വ​രെ എ​ഴു​തി​യ​വ​ർ ദ​ലി​ത​ർ​ക്കി​ട​യി​ലു​ണ്ട്. ക്ഷേ​ത്ര​ത്തി​ന്റെ ഉ​ട​മ​സ്​​ഥാ​വ​കാ​ശ​ത്തി​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​വ​രെ പോ​കു​മെ​ന്ന് എ​ഴു​തി. ഒ​ന്നു​മു​ണ്ടാ​യി​ല്ല.
പ​രി​ഹാ​സ്യ​മാ​യൊ​രു കാ​ര്യം ആ​ദി​വാ​സി അ​വ​കാ​ശ പു​നഃ​സ്​​ഥാ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ല്ലു​വ​ണ്ടി​യാ​ത്ര 2018 ന​വം​ബ​ർ 16ന് ​എ​രു​മേ​ലി​യി​ൽ സ​മാ​പി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ ആ​ർ​ക്കു​വേ​ണ്ടി​യാ​ണോ പ്ര​ക്ഷോ​ഭ​ത്തി​ന് ഇ​റ​ങ്ങി​യ​ത് അ​വ​ർ –മ​ല​അ​ര​യ മ​ഹാ​സ​ഭ –ഈ ​വി​ല്ലു​വ​ണ്ടി​യാ​ത്ര ബ​ഹി​ഷ്ക​രി​ക്കു​ന്ന​താ​ണ് കാ​ണേ​ണ്ടി​വ​ന്ന​ത്.
(തുടരും)
ചി​ത്രീ​ക​ര​ണം: ചി​ത്ര എ​ലി​സ​ബ​ത്ത്
ലി​​സ​​മ്മ ഞ​​ങ്ങ​​ളു​​ടെ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രു​​മ്പോ​​ൾ ഞാ​​ൻ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളു​​ടെ ന​​ടു​​വി​​ലാ​​യി​​രു​​ന്നു. ‘ന​​ടു​​വി​​ൽ’ എ​​ന്ന​​തി​​നേ​​ക്കാ​​ൾ ‘ന​​ടു​​ക്ക​​ട​​ലി​​ൽ’ എ​​ന്നു പ​​റ​​യു​​ന്ന​​താ​​കും ഉ​​ചി​​തം. ഭീ​​തി​​യു​​ടെ​​യും ആ​​കു​​ല​​ത​​ക​​ളു​​ടെ​​യും ആ​​ഴ​​മേ​​റി​​യ ഒ​​രു ക​​ട​​ലി​​ൽ അ​​ശ​​ര​​ണ​​യാ​​യി മു​​ങ്ങി​​ത്താ​​ഴു​​ക​​യാ​​യി​​രു​​ന്നു ഞാ​​ൻ. അ​​ക​​ലെ വെ​​ളി​​ച്ച​​ത്തി​​ന്റെ ഒ​​രു തു​​രു​​ത്തു​​പോ​​ലെ ക​​ര ക​​ണ്ടു​​തു​​ട​​ങ്ങി​​യ​​ത് ലി​​സ​​മ്മ വ​​ന്ന​​തി​​നു ശേ​​ഷ​​മാ​​ണെ​​ന്ന് ഞാ​​ൻ വി​​ശ്വ​​സി​​ച്ചു​​പോ​​ന്നു.
‘‘ലി​​സ​​മ്മ​​യെ​​ക്കു​​റി​​ച്ച് എ​​നി​​ക്ക് കാ​​ര്യ​​മാ​​യൊ​​ന്നു​​മ​​റി​​യി​​ല്ല.’’
അ​​വ​​രെ ഇ​​ങ്ങോ​​ട്ടു പ​​റ​​ഞ്ഞു​​വി​​ടു​​മ്പോ​​ൾ എ​​ന്റെ വ​​ക​​യി​​ലെ ഒ​​രു ഇ​​ള​​യ​​മ്മ പ​​റ​​ഞ്ഞു. പാ​​ച​​കം, വീ​​ട്ടു​​ജോ​​ലി​​ക​​ൾ എ​​ന്നി​​വ​​യി​​ലു​​ള്ള അ​​വ​​രു​​ടെ സാ​​മ​​ർ​​ഥ്യ​​ത്തെ​​പ്പ​​റ്റി ധാ​​ര​​ണ​​ക​​ളൊ​​ന്നു​​മി​​ല്ലെ​​ന്ന് എ​​ന്റെ തു​​ട​​ർ​​ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ള്ള മ​​റു​​പ​​ടി​​യാ​​യി അ​​വ​​ർ പ​​റ​​ഞ്ഞു. മു​​മ്പ് ഏ​​തെ​​ങ്കി​​ലും വീ​​ട്ടി​​ൽ ജോ​​ലി​​ക്ക് നി​​ന്നി​​ട്ടു​​ണ്ടോ എ​​ന്നു​​മ​​റി​​യി​​ല്ല.
എ​​ന്നാ​​ൽ, ആ​​ശ​​ങ്ക​​ക​​ളെ​​യൊ​​ക്കെ കാ​​റ്റി​​ൽ പ​​റ​​ത്തും​​വി​​ധം ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ന്റെ ഒ​​രു മൂ​​ളി​​പ്പാ​​ട്ടു​​മാ​​യി​​ട്ടാ​​യി​​രു​​ന്നു ലി​​സ​​മ്മ​​യു​​ടെ രം​​ഗ​​പ്ര​​വേ​​ശം. ഇ​​ടം​​ക​​യ്യി​​ൽ സ്കൂ​​ട്ടി​​യു​​ടെ ചാ​​വി​​യും വ​​ലം​​ക​​യ്യി​​ൽ സ്മാ​​ർ​​ട്​​​ഫോ​​ണു​​മാ​​യി ഒ​​രു പ​​ര​​സ്യ​​മോ​​ഡ​​ലി​​ന്റെ വ​​ശ്യ​​ച​​ല​​ന​​ങ്ങ​​ളു​​മാ​​യി അ​​വ​​ർ അ​​വ​​ത​​രി​​ച്ച​​പ്പോ​​ൾ ഞാ​​ൻ അ​​ന്ധാ​​ളി​​ച്ചു​​പോ​​യെ​​ന്നു പ​​റ​​യാം. അ​​ടു​​ക്ക​​ള​ ജോ​​ലി​​ക​​ളൊ​​ക്കെ ഞൊ​​ടി​​യി​​ട​​യി​​ൽ ചെ​​യ്തു​​തീ​​ർ​​ക്കാ​​നു​​ള്ള ലി​​സ​​മ്മ​​യു​​ടെ വൈ​​ദ​​ഗ്ധ്യം ആ​​ദ്യ​ ദി​​വ​​സം​​ത​​ന്നെ വെ​​ളി​​പ്പെ​​ട്ടു. അ​​മ്പ​​തി​​നു​​മേ​​ൽ പ്രാ​​യ​​മു​​ണ്ടാ​​യി​​രു​​ന്ന ലി​​സ​​മ്മ​​ക്ക് ന​​ല്ല ഉ​​യ​​ര​​വും അ​​തി​​നൊ​​ത്ത വ​​ണ്ണ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​വ​​രു​​ടെ നോ​​ട്ട​​ത്തി​​ൽ എ​​ന്തൊ​​ക്കെ​​യോ അ​​ർ​​ഥ​​ങ്ങ​​ൾ കൊ​​രു​​ത്തു​​കി​​ട​​ക്കു​​ന്ന​​താ​​യി എ​​നി​​ക്കു തോ​​ന്നി. അ​​തൊ​​രു ദു​​സ്സൂ​​ച​​ന​​യാ​​ണെ​​ന്ന് ഞാ​​ൻ അ​​ന്നു വൈ​​കി​​ട്ടു​​ത​​ന്നെ എ​​ന്റെ ഭ​​ർ​​ത്താ​​വ് അ​​ൻ​​ജി​​ത്തി​​നോ​​ട് പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, എ​​ല്ലാ​​ത്തി​​ലും നെ​​ഗ​​റ്റീ​​വ് മാ​​ത്രം ക​​ണ്ടെ​​ത്തു​​ന്ന​​വ​​ർ​​ക്ക് ഇ​​ത്ത​​രം ആ​​ശ​​ങ്ക​​ക​​ൾ സ്വാ​​ഭാ​​വി​​ക​​മാ​​ണെ​​ന്നാ​​യി​​രു​​ന്നു അ​​ൻ​​ജി​​ത്തി​​ന്റെ പ്ര​​തി​​ക​​ര​​ണം.
ഒ​​രു വ​​ർ​​ഷ​​ത്തി​​നു മു​​മ്പാ​​ണ് ഞ​​ങ്ങ​​ൾ ഈ ​​വ​​സ്തു​​വും വീ​​ടും വി​​ല​​ക്ക് വാ​​ങ്ങി ഇ​​വി​​ടെ താ​​മ​​സ​​മാ​​രം​​ഭി​​ച്ച​​ത്. സ്ഥ​​ല​​ത്തി​​ന്റെ ഒ​​രു വ​​ശ​​ത്ത് സെ​​മി​​ത്തേ​​രി​​യും മ​​റു​​വ​​ശ​​ത്ത് ആ​​ൾ​​പ്പാ​​ർ​​പ്പി​​ല്ലാ​​ത്ത പ്ര​​ദേ​​ശ​​വു​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ ചെ​​റി​​യ വി​​ല​ക്ക് കി​​ട്ടി​​യ വ​​സ്തു​​വാ​​യി​​രു​​ന്നു അ​​ത്. അ​​ജ്ഞാ​​ത​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ വീ​​ട്ടു​​കാ​​ർ ഉ​​പേ​​ക്ഷി​​ച്ചു​​പോ​​യ ഒ​​രു വീ​​ടും സ്ഥ​​ല​​ത്തോ​​ടൊ​​പ്പം ഞ​​ങ്ങ​​ൾ​​ക്കു കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ട്ടു. അ​​തി​​നു പ്ര​​ത്യേ​​കി​​ച്ച് വി​​ല​​യൊ​​ന്നും ന​​ൽ​​കേ​​ണ്ടി വ​​ന്ന​​തു​​മി​​ല്ല. പ​​ഴ​​ക്ക​​മു​​ണ്ടെ​​ങ്കി​​ലും നാ​​ലു​​മു​​റി​​ക​​ളും സൗ​​ക​​ര്യ​​ങ്ങ​​ളു​​മൊ​​ക്കെ​​യു​​ള്ള ഒ​​രു വീ​​ടാ​​യി​​രു​​ന്നു അ​​ത്. വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​മു​​മ്പേ വീ​​ടി​​നു മു​​ക​​ളി​​ലേ​​ക്ക് ഒ​​രു തെ​​ങ്ങ് പി​​ഴു​​തു​​വീ​​ണ് മേ​​ൽ​​ക്കൂ​​ര​​ക്ക് ചെ​​റി​​യ പൊ​​ട്ട​​ലു​​ണ്ടാ​​യി എ​​ന്ന​​തൊ​​ഴി​​ച്ചാ​​ൽ പ​​ഴ​​ക്ക​​ത്തി​​ന്റെ ല​​ക്ഷ​​ണ​​ങ്ങ​​ളൊ​​ന്നും​ ത​​ന്നെ ഇ​​തി​​ന് തോ​​ന്നി​​ച്ചി​​രു​​ന്നി​​ല്ല. ഞ​​ങ്ങ​​ളു​​ടെ വീ​​ടി​​ന്റെ പി​​ൻ​​വ​​ശ​​ത്താ​​യി ഒ​​രു അ​​യ​​ൽ​​വീ​​ട് മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. അ​​വി​​ടെ റി​​ട്ട​​യേ​​ർ​​ഡ് ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ദ​​മ്പ​​തി​​ക​​ളാ​​ണ് താ​​മ​​സം.
എ​​ങ്കി​​ലും ജ​​നാ​​ല തു​​റ​​ന്നാ​​ൽ സെ​​മി​​ത്തേ​​രി​​യു​​ടെ മു​​ൻ​​വ​​ശ​​മാ​​ണ് കാ​​ണു​​ന്ന​​തെ​​ന്ന വ​​സ്തു​​ത എ​​ന്നെ അ​​സ്വ​​സ്ഥ​​യാ​​ക്കി. അ​​തി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ എ​​ന്റെ എ​​ക്കാ​​ല​​ത്തെ​​യും ദൗ​​ർ​​ബ​​ല്യ​​മാ​​യ പൂ​​ച്ചെ​​ടി​​ക​​ളെ​​ത്ത​​ന്നെ ഞാ​​ൻ കൂ​​ട്ടു​​പി​​ടി​​ച്ചു. പ​​ല നി​​റ​​ത്തി​​ലും ത​​ര​​ത്തി​​ലു​​മു​​ള്ള എ​​ണ്ണ​​മ​​റ്റ ചെ​​ടി​​ക​​ൾ പൂ​​ത്തു​​ല​​ഞ്ഞു​നി​​ൽ​​ക്കു​​ന്ന ഒ​​രു ഉ​​ദ്യാ​​ന​​ത്തി​​ലേ​​ക്കാ​​യി​​രി​​ക്ക​​ണം ജ​​നാ​​ല​​ക​​ൾ തു​​റ​​ന്നി​​ടേ​​ണ്ട​​ത് എ​​ന്നാ​​യി​​രു​​ന്നു എ​​ന്റെ സ​​ങ്ക​​ൽ​പം. ചു​​റ്റു​​വ​​ട്ട​​ങ്ങ​​ളി​​ലു​​ള്ള ചെ​​ടി​​ക​​ളൊ​​ക്കെ ഞ​​ങ്ങ​​ളു​​ടെ മു​​റ്റ​​ത്തും ന​​ട്ടു​​പി​​ടി​​പ്പി​​ക്കാ​​ൻ ഞാ​​ൻ ഉ​​ത്സാ​​ഹി​​ച്ചു. തീ​​യാ​​ളി​​പ്പ​​ട​​രു​​ന്ന​​തു​​പോ​​ലെ ജ​​മ​​ന്തി​​യും മ​​ഞ്ഞ​​ച്ചെ​​മ്പ​​ര​​ത്തി​​യും. അ​​തി​​ന​​ടു​​ത്താ​​യി വെ​​ള്ള​​യും മ​​ഞ്ഞ​​യും മ​​ജ​​ന്ത​​യു​​മാ​​യി റോ​​സാ​​പ്പൂ​​ക്ക​​ൾ. മ​​തി​​ലി​​നോ​​ടു ചേ​​ർ​​ന്ന് വ​​യ​​ല​​റ്റും പി​​ങ്കു​​മാ​​യി ബോ​​ഗ​​ൺ​​വി​​ല്ല​​ക​​ളു​​ടെ പ്ര​​ലോ​​ഭ​​ന​​ങ്ങ​​ൾ.
എ​​ന്നാ​​ൽ, ആ​​കു​​ല​​ത​​ക​​ൾ പി​​ടി​​മു​​റു​​ക്കി​​യ ക​​ഴി​​ഞ്ഞ കു​​റെ മാ​​സ​​ങ്ങ​​ളി​​ൽ എ​​ന്റെ പൂ​​ന്തോ​​ട്ട​​ത്തി​​ന്റെ കാ​​ഴ്ച കാ​​ര​​ണ​​മി​​ല്ലാ​​ത്ത ഒ​​രു മ​​ടു​​പ്പി​​നും നി​​രാ​​ശ​​ക്കും വ​​ഴി​​മാ​​റു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. ക​​ണ്ണ​​ഞ്ചി​​ക്കു​​ന്ന നി​​റ​​ങ്ങ​​ൾ ക​​ണ്ടു​​ക​​ണ്ട്‌ എ​​നി​​ക്ക് ചെ​​ടി​​ച്ചു. പെ​​ട്ടെ​​ന്നു​​ണ്ടാ​​യ ഒ​​രു അ​​രി​​ശ​​ത്തി​​ന് ഞാ​​ൻ അ​​ടു​​ക്ക​​ള​​യി​​ൽ​​നി​​ന്നും വാ​​ക്ക​​ത്തി എ​​ടു​​ത്തു​​കൊ​​ണ്ടു​​വ​​ന്ന് എ​​ല്ലാ ചെ​​ടി​​ക​​ളും നി​​ഷ്ക​​രു​​ണം മൂ​​ടോ​​ടെ വെ​​ട്ടി​​മാ​​റ്റി. പി​​ന്നീ​​ട് ജ​​നാ​​ല തു​​റ​​ക്കു​​മ്പോ​​ൾ കാ​​ണു​​ന്ന ശൂ​​ന്യ​​ത ദി​​വ​​സ​​ങ്ങ​​ളോ​​ളം എ​​ന്റെ മ​​ന​​സ്സി​​ന് സ്വ​​സ്ഥ​​ത ന​​ൽ​​കി. എ​​ന്നാ​​ൽ, ആ​​ഴ്ച​​ക​​ൾ​​ക്കു​​ശേ​​ഷം ആ ​​ത​​രി​​ശു​​ഭൂ​​മി​​യു​​ടെ ദൃ​​ശ്യം എ​​ന്റെ മ​​ന​​സ്സ് മ​​ടു​​പ്പി​​ച്ചു ​തു​​ട​​ങ്ങി​​യെ​​ങ്കി​​ലും വീ​​ണ്ടും ചെ​​ടി​​ക​​ൾ വെ​​ച്ചു​​പി​​ടി​​പ്പി​​ക്ക​​ണ​​മെ​​ന്ന് എ​​നി​​ക്ക് ആ​​ഗ്ര​​ഹം തോ​​ന്നി​​യി​​ല്ല.
ലി​​സ​​മ്മ വ​​ന്ന​​തി​​നു​​ശേ​​ഷ​​മാ​​ണ് ഞാ​​ൻ വീ​​ണ്ടും പൂ​​ന്തോ​​ട്ട​​ത്തെ​​പ്പ​​റ്റി ചി​​ന്തി​​ച്ചു തു​​ട​​ങ്ങി​​യ​​ത്. വെ​​ട്ടി​​മാ​​റ്റി​​യ ചെ​​ടി​​ക​​ളെ​​പ്പ​​റ്റി​​യോ​​ർ​​ത്ത് ഞാ​​ൻ ആ​​ദ്യ​​മാ​​യി പ​​ശ്ചാ​​ത്ത​​പി​​ച്ചു. വാ​​ക്ക​​ത്തി​​കൊ​​ണ്ടു വെ​​ട്ടി​​യ​​പ്പോ​​ൾ അ​​വ​​ക്ക് വേ​​ദ​​നി​​ച്ചി​​ട്ടു​​ണ്ടാ​​കു​​മോ? അ​​വ​​യു​​ടെ ശാ​​പം എ​​ന്റെ​ മേ​​ലെ പ​​തി​​ഞ്ഞി​​ട്ടു​​ണ്ടാ​​കു​​മോ എ​​ന്ന ചി​​ന്ത എ​​ന്നെ കീ​​ഴ​​ട​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ലി​​സ​​മ്മ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഞാ​​ൻ അ​​ത്ത​​രം ആ​​ശ​​ങ്ക​​ക​​ൾ​​ക്കു​ മു​​ന്നി​​ൽ നി​​രു​​പാ​​ധി​​കം കീ​​ഴ​​ട​​ങ്ങാ​​ൻ ത​​യാ​​റാ​​യി​​ല്ല എ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ക​​ണ്ണ​​ഞ്ചി​​ക്കു​​ന്ന നി​​റ​​ങ്ങ​​ളു​​ള്ള മ​​റ്റൊ​​രു പൂ​​ന്തോ​​ട്ടം​പോ​​ലെ​​യാ​​യി​​രു​​ന്നു ലി​​സ​​മ്മ. അ​​വ​​രു​​ടെ ഓ​​രോ ച​​ല​​ന​​ത്തി​​ലു​​മു​​ള്ള ജീ​​വി​​താ​​ഭി​​നി​​വേ​​ശം എ​​നി​​ക്ക് അ​​തി​​ജീ​​വ​​ന​​ത്തി​​നു​​ള്ള ബാ​​ല​​പാ​​ഠ​​ങ്ങ​​ൾ പ​​ക​​ർ​​ന്നു​​ത​​ന്നു.
ഞാ​​ൻ ലി​​സ​​മ്മ​​യു​​ടെ ഒ​​രു ആ​​ജ്ഞാ​​നു​​വ​​ർ​​ത്തി​​യാ​​യി മാ​​റി​​ക്ക​​ഴി​​ഞ്ഞെ​​ന്ന് അ​​ൻ​​ജി​​ത്ത് കു​​റ്റ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ മാ​​ത്ര​​മാ​​ണ് ഞാ​​ന​​തി​​നെ​​പ്പ​​റ്റി ചി​​ന്തി​​ച്ചു​​തു​​ട​​ങ്ങി​​യ​​ത്. എ​​ത്ര പെ​​ട്ടെ​​ന്നാ​​ണ് ലി​​സ​​മ്മ വീ​​ടി​​ന്റെ അ​​ധി​​കാ​​രി​​യാ​​യി മാ​​റി​​യ​​തെ​​ന്ന് ഞാ​​ൻ അ​​തി​​ശ​​യി​​ച്ചു. ലി​​സ​​മ്മ​​ക്ക് താ​ൽ​പ​ര്യ​​മു​​ള്ള വീ​​ട്ടു​​ജോ​​ലി​​ക​​ൾ​​മാ​​ത്രം ചെ​​യ്താ​​ൽ മ​​തി​​യെ​​ന്ന് ഞാ​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​വ​​രോ​​ടു പ​​റ​​ഞ്ഞി​​രു​​ന്നു. ചെ​​വി​​യി​​ൽ തി​​രു​​കി​​വെ​ച്ച ബ്ലൂ​​ടൂ​​ത്ത് ഇ​​യ​​ർ​​ഫോ​​ണി​​ലൂ​​ടെ ലി​​സ​​മ്മ ആ​​രോ​​ടോ സം​​സാ​​രി​​ക്കു​​ന്ന​​തും നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​തും പ​​രാ​​തി​​പ്പെ​​ടു​​ന്ന​​തും കു​​ണു​​ങ്ങി​​ച്ചി​​രി​​ക്കു​​ന്ന​​തും കേ​​ൾ​​ക്കാ​​മാ​​യി​​രു​​ന്നു. അ​​വ​​രു​​ടെ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​നു വെ​​ളി​​യി​​ലു​​ള്ള ഒ​​രു അ​​ന്യ​​ഗ്ര​​ഹ​​ജീ​​വി​​യാ​​ണ് ഞാ​​നെ​​ന്ന് അ​​പ്പോ​​ഴൊ​​ക്കെ എ​​നി​​ക്കു തോ​​ന്നു​​ക​​യും ചെ​​യ്തു.
ലി​​സ​​മ്മ അ​​ടു​​ക്ക​​ള​​ജോ​​ലി​​ക​​ളൊ​​ക്കെ എ​​ത്ര​​യും​ പെ​​ട്ടെ​​ന്നു തീ​​ർ​​ത്തി​​ട്ട് മു​​ക​​ൾ​​നി​​ല​​യി​​ലെ അ​​വ​​രു​​ടെ മു​​റി​​യി​​ൽ ക​​യ​​റി ക​​ത​​ക​​ട​ക്കും. മു​​റി​​ക്ക​​ക​​ത്ത് ക​​ടു​​ത്ത പ്ര​​കാ​​ശ​​മു​​ണ്ടെ​​ങ്കി​​ലും ഒ​​ച്ച​​യോ അ​​ന​​ക്ക​​മോ ഒ​​ന്നും​​ത​​ന്നെ പു​​റ​​ത്തേ​​ക്കു കേ​​ൾ​​ക്കാ​​റി​​ല്ല. മ​​ണി​​ക്കൂ​​റു​​ക​​ൾ അ​​ങ്ങ​​നെ ക​​ട​​ന്നു​​പോ​​കും. ലി​​സ​​മ്മ മു​​റി​​തു​​റ​​ന്ന് പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​തും കാ​​ത്ത് ഞാ​​ൻ പ്ര​​തീ​​ക്ഷ​​യോ​​ടെ​​യും ഉ​​ത്ക​​ണ്ഠ​​യോ​​ടെ​​യും നി​​ല​​കൊ​​ള്ളും. സ​​ദാ അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ന്ന ആ ​​മു​​റി ചി​​ല​​പ്പോ​​ഴൊ​​ക്കെ എ​​ന്റെ ജി​​ജ്ഞാ​​സ​​ക​​ളെ ഉ​​ണ​​ർ​​ത്തും. ഇ​​ത്ര​​യും സ​​മ​​യം ഗൂ​​ഢാ​​ന​​ന്ദ​​ത്തോ​​ടെ ക​​ഴി​​ച്ചു​​കൂ​​ട്ടാ​​ൻ അ​​വി​​ടെ​​യെ​​ന്താ​​ണു​​ള്ള​​തെ​​ന്ന് ഞാ​​ൻ വ്യ​​ഗ്ര​​ത​​യോ​​ടെ ഓ​​ർ​​ക്കും.
ചെ​​റി​​യ ഒ​​രു ക​​ട്ടി​​ലും ക​​സേ​​ര​​യും ഫാ​​നും മാ​​ത്ര​​മേ ആ ​​മു​​റി​​യി​​ലു​​ള്ളൂ. ടി.​​വി​യോ മ​​റ്റു വി​​നോ​​ദോ​​പാ​​ധി​​ക​​ളോ അ​​വി​​ടെ​​യി​​ല്ല. ചി​​ല​​പ്പോ​​ൾ ഞാ​​നാ മു​​റി​​യെ ഒ​​രു രാ​​സ​​പ​​രീ​​ക്ഷ​​ണ​​ശാ​​ല​​യാ​​യി സ​​ങ്ക​​ൽ​പി​​ക്കും. ഒ​​രു ബീ​​ക്ക​​റി​​ലെ, നീ​​റി​​പ്പു​​ക​​യു​​ന്ന ലാ​​യ​​നി ക​​യ്യി​​ലെ​​ടു​​ത്ത് നി​​രീ​​ക്ഷി​​ക്കു​​ന്ന വെ​​ള്ള​​ക്കോ​​ട്ടി​​ട്ട ലി​​സ​​മ്മ​​യെ ഞാ​​ൻ മ​​ന​​സ്സി​​ൽ കാ​​ണും. മ​​റ്റു​​ചി​​ല​​പ്പോ​​ൾ, നീ​​ണ്ടു​​പോ​​കു​​ന്ന നി​​ശ്ശ​​ബ്ദ​​ത​​യി​​ൽ ആ ​​മു​​റി​​ക്ക​​ക​​ത്ത് ആ​​ഭി​​ചാ​​ര​​ക്രി​​യ​​ക​​ൾ ന​​ട​​ക്കു​​ന്ന​​താ​​യി​​ട്ടാ​​കും എ​​ന്റെ സ​​ങ്ക​​ൽ​പം. ഗൂ​​ഢ​​മാ​​യ മ​​ന്ത്ര​​ങ്ങ​​ളും അ​​ല​​ർ​​ച്ച​​ക​​ളു​​മാ​​യി ഒ​​രു ത​​ല​​യോ​​ട്ടി​​യു​​ടെ മു​​ന്നി​​ലി​​രി​​ക്കു​​ന്ന ചു​​വ​​പ്പു വേ​​ഷ​​മ​​ണി​​ഞ്ഞ ലി​​സ​​മ്മ​​യെ​​യാ​​കും ഞാ​​ൻ സ​​ങ്ക​​ൽ​പി​​ക്കു​​ക.
ചി​​ല അ​​വ​​സ​​ര​​ങ്ങ​​ളി​​ൽ വേ​​ഷം​​മാ​​റി​​യെ​​ത്തി​​യ ഒ​​രു കു​​റ്റാ​​ന്വേ​​ഷ​​ക​​യാ​​ണ് ലി​​സ​​മ്മ​​യെ​​ന്ന് ഞാ​​ൻ ഭാ​​വ​​ന​​യി​​ൽ കാ​​ണും. അ​​ട​​ഞ്ഞ മു​​റി​​യി​​ലി​​രു​​ന്ന് അ​​വ​​ർ കു​​റ്റ​​വാ​​ളി​​യി​​ലേ​​ക്കെ​​ത്താ​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ ത​​യ്യാ​​റാ​​ക്കു​​ക​​യാ​​കും. ഭി​​ത്തി​​യി​​ൽ പ്ര​​തി​​യു​​ടെ, അ​​വ​​ർ വ​​ര​​ച്ച രേ​​ഖാ​​ചി​​ത്രം പ​​തി​​പ്പി​​ച്ചി​​ട്ടു​​ണ്ടാ​​കും.
‘‘അ​​തെ, അ​​തെ... ഇ​​നി അ​​വ​​നി​​ലേ​​ക്ക്‌ അ​​ധി​​കം ദൂ​​ര​​മി​​ല്ല. ക​​ണ്ണി​​ക​​ൾ എ​​ല്ലാ​​മൊ​​ന്ന് കൂ​​ട്ടി​​യോ​​ജി​​പ്പി​​ച്ചാ​​ൽ മ​​തി.’’ അ​​വ​​ർ വ​​യ​​ർ​​ലെ​​സ് സെ​​റ്റി​​ലൂ​​ടെ ആ​​രോ​​ടോ ശ​​ബ്ദം താ​​ഴ്ത്തി​​പ്പ​​റ​​യു​​ന്നു.
ഈ ​​മൂ​​ന്നു സ​​ങ്ക​​ൽ​പ​ങ്ങ​​ളി​​ൽ അ​​വ​​സാ​​ന​​ത്തേ​​തി​​നോ​​ടാ​​കും ലി​​സ​​മ്മ​​ക്ക് കൂ​​ടു​​ത​​ൽ സാ​​ദൃ​​ശ്യം എ​​ന്നെ​​നി​​ക്കു തോ​​ന്നാ​​റു​​ണ്ട്. കാ​​ര​​ണം ലി​​സ​​മ്മ​​യു​​ടെ മു​​റി​​യു​​ടെ സ​​മീ​​പം വ്യ​​ഗ്ര​​ത​​യോ​​ടെ നി​​ൽ​​ക്കു​​ന്ന എ​​ന്നെ അ​​വ​​ഗ​​ണി​​ച്ചി​​ട്ട് അ​​വ​​ർ താ​​ഴ​​ത്തെ നി​​ല​​യി​​ലേ​​ക്കു പോ​​കു​​ന്ന​​ത് പ​​ല​​പ്പോ​​ഴും ടി.​​വി​യു​​ടെ മു​​ന്നി​​ൽ ഇ​​രി​​ക്കാ​​നാ​​കും. ക്രൈം ​​ത്രി​​ല്ല​​ർ മൂ​​വി​​ക​​ളു​​ടെ ആ​​രാ​​ധി​​ക​​യാ​​ണ് ലി​​സ​​മ്മ​​യെ​​ന്ന് ഞാ​​ൻ പി​​ന്നീ​​ടാ​​ണ് മ​​ന​​സ്സി​​ലാ​​ക്കി​​യ​​ത്. സി​​നി​​മ ക​​ഴി​​യു​​ന്ന​​തു​​വ​​രെ അ​​തി​​ന്റെ മു​​ഴു​​വ​​ൻ ഉ​​ദ്വേ​​ഗ​​വും അ​​വ​​രു​​ടെ ക​​ണ്ണു​​ക​​ളി​​ലും പു​​രി​​ക​​ങ്ങ​​ളി​​ലും കാ​​ണാം. സി​​നി​​മ തീ​​ർ​​ന്ന​​തി​​നു​​ശേ​​ഷ​​വും അ​​വ​​ർ എ​​ന്തൊ​​ക്കെ​​യോ ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ളി​​ൽ മു​​ഴു​​കി ഏ​​റെ നേ​​ര​​മി​​രി​​ക്കും. ബാ​​ക്കി​​സ​​മ​​യ​​ങ്ങ​​ൾ ലി​​സ​​മ്മ ചെ​​ല​​വ​​ഴി​​ക്കു​​ക മൊ​​ബൈ​​ലി​​ൽ ക്രൈം ​​സ്റ്റോ​​റി​​ക​​ൾ കാ​​ണാ​​നാ​​കും.
‘‘അ​​മേ​​രി​​ക്ക​​യി​​ൽ ക​​ഴി​​ഞ്ഞ​​മാ​​സം ന​​ട​​ന്ന കൊ​​ല​​പാ​​ത​​ക​​ത്തി​​ന്റെ ചു​​രു​​ള​​ഴി​​ഞ്ഞു.’’ എ​​ന്നെ കാ​​ണു​​മ്പോ​​ൾ അ​​വ​​ർ അ​​ത്യ​​ധി​​ക​​മാ​​യ ആ​​വേ​​ശ​​ത്തോ​​ടെ അ​​റി​​യി​​ക്കും. പ​​ല രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ വി​​ശ​​ക​​ല​​നം ചെ​​യ്യു​​ന്ന അ​​നേ​​കം യൂ​​ട്യൂ​​ബ് ചാ​​ന​​ലു​​ക​​ളെ ലി​​സ​​മ്മ ഗൂ​​ഢ​​മാ​​യ ആ​​ന​​ന്ദ​​ത്തോ​​ടെ പി​​ന്തു​​ട​​രു​​ന്ന​​ത് എ​​ന്നെ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​ലാ​​ക്കും. ഒ​​ട്ടും ആ​​ക​​ർ​​ഷ​​ക​​ത​​യി​​ല്ലാ​​ത്ത, ഇ​​ത്ത​​രം പ​​രി​​പാ​​ടി​​ക​​ളി​​ൽ അ​​വ​​ർ താ​​ൽ​​പ​​ര്യം ക​​ണ്ടെ​​ത്തു​​ന്ന​​തെ​​ന്തു​​കൊ​​ണ്ട് എ​​ന്ന് ഞാ​​ന​​മ്പ​​ര​​ക്കും.
ഇ​​തി​​നി​​ട​​യി​​ൽ ലി​​സ​​മ്മ വീ​​ണ്ടും മു​​റി​​യി​​ൽ ക​​യ​​റി ക​​ത​​ക​​ട​​ച്ചി​​ട്ടു​​ണ്ടാ​​കും. ചി​​ല​​പ്പോ​​ൾ രാ​​ത്രി​​സ​​മ​​യ​​ത്തു​​പോ​​ലും അ​​വ​​ർ മു​​റി​​യി​​ൽ​​നി​​ന്നും പു​​റ​​ത്തി​​റ​​ങ്ങി​​യി​​ല്ല എ​​ന്നു​​വ​​രും. ആ ​​സ​​മ​​യ​​ങ്ങ​​ളി​​ൽ ഞാ​​ൻ അ​​സ്വ​​സ്ഥ​​യാ​​കു​​മെ​​ങ്കി​​ലും ലി​​സ​​മ്മ​​യോ​​ട് ക്ഷു​​ഭി​​ത​​യാ​​യി സം​​സാ​​രി​​ക്കാ​​ൻ മു​​തി​​ർ​​ന്നി​​ല്ല. ചി​​ല​​പ്പോ​​ൾ രാ​​ത്രി​​ഭ​​ക്ഷ​​ണ​​ത്തി​​ന്റെ ക​​റി​​ക​​ളൊ​​ന്നും ത​​യ്യാ​​റാ​​ക്കാ​​തെ​​യാ​​ണ് അ​​വ​​ർ മു​​റി​​യ​​ട​​ച്ചി​​രി​​ക്കു​​ന്ന​​ത് എ​​ന്ന​​റി​​ഞ്ഞാ​​ലും എ​​ന്റെ അ​​തൃ​​പ്തി പു​​റ​​ത്തു​​കാ​​ണി​​ക്കാ​​ൻ ഞാ​​ൻ ഭ​​യ​​ന്നു. ഞാ​​ൻ രാ​​ത്രി​​യി​​ലേ​​ക്ക് ക​​റി​​ക​​ളു​​ണ്ടാ​​ക്കു​​ക​​യും ലി​​സ​​മ്മ​​യു​​ടെ ഭ​​ക്ഷ​​ണം അ​​ട​​ച്ചു​​വെ​ക്കു​ക​​യും പാ​​ത്ര​​ങ്ങ​​ളൊ​​ക്കെ ക​​ഴു​​കി വൃ​​ത്തി​​യാ​​ക്കി സ്റ്റാ​​ൻ​​ഡി​​ൽ അ​​ടു​​ക്കി​​വെ​ക്കു​ക​​യും ചെ​​യ്തു. ലി​​സ​​മ്മ​​യോ​​ട് ക​​യ​​ർ​​ത്തു സം​​സാ​​രി​​ച്ചാ​​ൽ അ​​വ​​ർ ഉ​​ട​​ന​​ടി ഇ​​വി​​ടം വി​​ട്ടു​​പോ​​കു​​മെ​​ന്നും തു​​ട​​ർ​​ന്ന് മു​​മ്പ​ത്തേ​​തു​​പോ​​ലെ ഏ​​കാ​​ന്ത​​ത​​യു​​ടെ നി​​ല​​യി​​ല്ലാ​​ക്ക​​യ​​ത്തി​​ൽ മു​​ങ്ങി​​ത്താ​​ഴാ​​നാ​​യി​​രി​​ക്കും എ​​ന്റെ വി​​ധി​​യെ​​ന്നും ഓ​​ർ​​ത്ത് ഞാ​​ൻ നി​​ശ്ശ​​ബ്ദ​​യാ​​യി.
ലി​​സ​​മ്മ ഇ​​വി​​ടേ​​ക്ക് എ​​ത്തു​​ന്ന​​തി​​നു​​മു​​മ്പു​​ള്ള കാ​​ല​​ത്തെ​​പ്പ​​റ്റി ഓ​​ർ​​ക്കാ​​ൻ​​പോ​​ലും ഞാ​​ൻ ഇ​​ഷ്ട​​പ്പെ​​ടാ​​റി​​ല്ല. എ​​ന്റെ ജീ​​വി​​തം ഒ​​രു ഭൂ​​പ​​ട​​മാ​​ണെ​​ങ്കി​​ൽ അ​​തി​​ൽ ഭീ​​തി​​യു​​ടെ ക​​റു​​ത്ത നി​​റം കൊ​​ടു​​ത്ത ഒ​​രു ദ്വീ​​പാ​​ണ് ആ ​​കാ​​ലം. തി​​ങ്ക​​ൾ മു​​ത​​ൽ വെ​​ള്ളി വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളാ​​യി​​രു​​ന്നു എ​​ന്റെ മു​​ന്നി​​ലു​​ള്ള വെ​​ല്ലു​​വി​​ളി. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ൻ​​ജി​​ത്ത് എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ക​​മ്പ​​നി​​യി​​ൽ​​നി​​ന്നും ജോ​​ലി ക​​ഴി​​ഞ്ഞെ​​ത്തും. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ മ​​ട​​ങ്ങി​​പ്പോ​​കു​​ക​​യും ചെ​​യ്യും. അ​​ൻ​​ജി​​ത്ത് എ​​ത്തി​​ച്ചേ​​രു​​ന്ന സ​​മ​​യം മു​​ത​​ൽ അ​​യാ​​ൾ പോ​​കു​​ന്ന നി​​മി​​ഷ​​ത്തെ​​പ്പ​​റ്റി​​യോ​​ർ​​ത്ത് ഞാ​​ൻ വേ​​വ​​ലാ​​തി​​പ്പെ​​ടാ​​ൻ തു​​ട​​ങ്ങു​​മെ​​ന്ന​​തി​​നാ​​ൽ അ​​യാ​​ൾ എ​​ത്തി​​യ​​തി​​ന്റെ ആ​​ശ്വാ​​സം എ​​നി​​ക്കൊ​​രി​​ക്ക​​ലും ഉ​​ണ്ടാ​​കാ​​റു​​മി​​ല്ല. അ​​ൻ​​ജി​​ത്ത് പോ​​യി​​ക്ക​​ഴി​​യു​​ന്ന​​തോ​​ടെ ഭ​​യം അ​​ദൃ​​ശ്യ​​മാ​​യ ഒ​​രു ചൂ​​ര​​ൽ​​പോ​​ലെ എ​​ന്നെ നി​​യ​​ന്ത്രി​​ച്ചു നി​​ർ​​ത്തും. ഓ​​ർ​​ക്കാ​​പ്പു​​റ​​ത്ത് അ​​തി​​ന്റെ പ്ര​​ഹ​​ര​​മേ​​റ്റ് ഞാ​​ൻ പു​​ള​​യും.
കോ​​വി​​ഡ് കാ​​ലം മു​​ത​​ൽ ഒ​​രു ഓ​​ൺ​​ലൈ​​ൻ വ​​സ്ത്ര​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​ലാ​​യി​​രു​​ന്നു എ​​ന്റെ ജോ​​ലി. പ​​ക​​ൽ​ മു​​ഴു​​വ​​ൻ ഞാ​​ൻ ചി​​ന്ത​​ക​​ളു​​ടെ ത​​ട​​വ​​റ​​യി​​ൽ കു​​ടു​​ങ്ങാ​​തെ ഉ​​ത്സാ​​ഹ​​ത്തോ​​ടെ ജോ​​ലി ചെ​​യ്തു​​കൊ​​ണ്ടി​​രു​​ന്നു. എ​​ന്നാ​​ൽ, രാ​​ത്രി​​യി​​ൽ ഭ​​യം ക്രൂ​​ര​​നാ​​യ ഒ​​രു വേ​​ട്ട​​മൃ​​ഗ​​ത്തെ​​പ്പോ​​ലെ എ​​ന്നെ കീ​​ഴ്പ്പെ​​ടു​​ത്തി​​യി​​ട്ട് അ​​തി​​ന്റെ സ​​ങ്കേ​​ത​​ത്തി​​ലേ​​ക്ക് നി​​ർ​​ദ​യം വ​​ലി​​ച്ചി​​ഴ​​ച്ചു കൊ​​ണ്ടു​​പോ​​യി. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ ഉ​​റ​​ക്കം വ​​രാ​​തെ അ​​സ്വ​​സ്ഥ​​ത​​ക​​ളു​​ടെ ഉ​​ഷ്ണ​​ക്കാ​​റ്റേ​​റ്റു കി​​ട​​ക്കു​​മ്പോ​​ൾ അ​​റി​​യാ​​തെ എ​​ന്റെ നോ​​ട്ടം ജ​​നാ​​ല​​യു​​ടെ പു​​റ​​ത്തേ​​ക്കു നീ​​ളും. ഞ​​ങ്ങ​​ളു​​ടെ കി​​ട​​പ്പു​​മു​​റി​​യു​​ടെ എ​​തി​​ർ​​വ​​ശ​​ത്താ​​യി കാ​​ണു​​ന്ന സെ​​മി​​ത്തേ​​രി​​യു​​ടെ ദൃ​​ശ്യം എ​​ന്റെ ഭീ​​തി​​യെ ആ​​ളി​​ക്ക​​ത്തി​​ക്കും. ഉ​​റ​​ക്കം എ​​ന്ന​​ത് ആ ​​കാ​​ല​​ത്ത് എ​​ന്റെ ഏ​​റ്റ​​വും വ​​ലി​​യ സ്വ​​പ്ന​​വും പ്ര​​തീ​​ക്ഷ​​യു​​മാ​​യി​​രു​​ന്നു. വെ​​ളു​​പ്പാ​​ൻ കാ​​ല​​ത്തെ​​പ്പോ​​ഴെ​​ങ്കി​​ലും ഏ​​താ​​നും മി​​നി​റ്റു​​ക​​ൾ നീ​​ളു​​ന്ന ഹ്ര​​സ്വ​​മാ​​യ മ​​യ​​ക്ക​​ത്തി​​നി​​ട​​യി​​ൽ ഏ​​തെ​​ങ്കി​​ലു​​മൊ​​രു തെ​​രു​​വു​​പ​​ട്ടി​​യു​​ടെ ഓ​​രി​​യി​​ട​​ൽ കേ​​ട്ട് ഞാ​​ൻ ഞെ​​ട്ടി​​യു​​ണ​​രും. സെ​​മി​​ത്തേ​​രി​​യി​​ലെ പ്രേ​​താ​​ത്മാ​​ക്ക​​ൾ ഇ​​വി​​ടേ​​ക്കു​​ള്ള സ​​ഞ്ചാ​​രം ആ​​രം​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞു​​വെ​​ന്ന് ഞാ​​ൻ ഒ​​രു​​വേ​​ള സം​​ശ​​യി​​ച്ചു​​പോ​​കും. ഒ​​രു ചെ​​റു​​കാ​​റ്റ​​ടി​​ക്കു​​ന്ന ശ​​ബ്ദം കേ​​ട്ടാ​​ൽ​​പോ​​ലും ഭീ​​തി​​യാ​​ൽ എ​​ന്റെ തൊ​​ണ്ട വ​​ര​​ണ്ടു​പോ​​കും.
പ​​ക​​ൽ​​സ​​മ​​യ​​ത്ത് അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ളെ വി​​ളി​​പ്പാ​​ട​​ക​​ലെ അ​​ക​​റ്റി​​നി​​ർ​​ത്തു​​മെ​​ങ്കി​​ലും രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ അ​​വ​​യു​​ടെ വി​​ഹാ​​ര​​ഭൂ​​മി​​യാ​​കും എ​​ന്റെ മ​​ന​​സ്സ്. പൈ​​ശാ​​ചി​​ക ശ​​ക്തി​​ക​​ളു​​ടെ ഉ​​പ​​ദ്ര​​വ​​ത്തി​​ൽ​​നി​​ന്നും ര​​ക്ഷ​പ്പെ​​ടാ​​നു​​ള്ള മ​​ന്ത്ര​​ങ്ങ​​ള​​ട​​ങ്ങി​​യ പ​​ല വ​​ർ​​ണ​​ച്ച​​ര​​ടു​​ക​​ൾ എ​​ന്റെ കൈ​​ത്ത​​ണ്ട​​യി​​ൽ ഇ​​ടം പി​​ടി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. അ​​വ​​യി​​ലെ ക​​ടും​​കെ​​ട്ടു​​ക​​ൾ​​പോ​​ലെ കെ​​ട്ടു​​പി​​ണ​​ഞ്ഞ​​താ​​യി ജീ​​വി​​ത​​മെ​​ന്നു ഞാ​​ൻ പ​​രി​​ത​​പി​​ച്ചു. അ​​ങ്ങ​​നെ​​യാ​​ണ് എ​​ന്നോ​​ടൊ​​പ്പം രാ​​ത്രി​​യും പ​​ക​​ലും താ​​മ​​സി​​ക്കാ​​നാ​​യി ഒ​​രു വീ​​ട്ടു​​ജോ​​ലി​​ക്കാ​​രി​​യെ കി​​ട്ടു​​മോ​​യെ​​ന്ന് ഞാ​​ൻ അ​​ന്വേ​​ഷി​​ച്ചു തു​​ട​​ങ്ങി​​യ​​ത്. എ​​നി​​ക്ക് കി​​ട്ടു​​ന്ന മാ​​സ​​ശ​​മ്പ​​ള​​ത്തി​​ന്റെ പ​​കു​​തി​​യോ​​ളം അ​​വ​​ർ​​ക്ക് മാ​​സം​​തോ​​റും ശ​​മ്പ​​ള​​മാ​​യി കൊ​​ടു​​ക്കേ​​ണ്ടി​വ​​രു​​മെ​​ന്ന​​റി​​ഞ്ഞി​​ട്ടും ഞാ​​ൻ പി​​ന്തി​​രി​​ഞ്ഞി​​ല്ല. എ​​നി​​ക്ക് എ​​ന്റെ നി​​ല​​നി​​ൽ​​പാ​​യി​​രു​​ന്നു പ്ര​​ധാ​​നം.
ലി​​സ​​മ്മ​​യും ഞാ​​നും ഞ​​ങ്ങ​​ളു​​ടെ ജോ​​ലി​​ത്തി​​ര​​ക്കു​​ക​​ളു​​മാ​​യി സ​​മാ​​ന്ത​​ര​​പാ​​ത​​ക​​ളി​​ലൂ​​ടെ മു​​ന്നോ​​ട്ടു​​നീ​​ങ്ങി. എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നും അ​​ൻ​​ജി​​ത്ത് പ​​തി​​വു​​പോ​​ലെ വാ​​രാ​​ന്ത്യ​​ങ്ങ​​ളി​​ൽ വീ​​ട്ടി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്നു. ലി​​സ​​മ്മ​​യു​​ടെ ശ​​മ്പ​​ള​​ത്തി​​നാ​​യി ചെ​​ല​​വ​​ഴി​​ക്കേ​​ണ്ട അ​​ധി​​ക​​തു​​ക ഞ​​ങ്ങ​​ളു​​ടെ വ​​ര​​വു​​ചെ​​ല​​വ് ക​​ണ​​ക്കു​​ക​​ളെ അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു. പ​​ല​​ത​​വ​​ണ നി​​ർ​​ധാ​​ര​​ണം ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചി​​ട്ടും അ​​തൊ​​രു സ​​മ​​സ്യ​​യാ​​യി നി​​ല​​കൊ​​ണ്ടു. സ്ഥ​​ലം വാ​​ങ്ങാ​​നാ​​യി ബാ​​ങ്കി​​ൽ നി​​ന്നെ​​ടു​​ത്ത ലോ​​ണി​​ന്റെ തി​​രി​​ച്ച​​ട​​വ് മു​​ട​​ങ്ങു​​മെ​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​യ​​പ്പോ​​ൾ എ​​ന്റെ കൈ​​വ​​ശ​​മു​​ള്ള ചി​​ല സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ വി​​ൽ​​ക്കാ​​നു​​ള്ള ധാ​​ര​​ണ​​യാ​​യി. ലി​​സ​​മ്മ​​യെ നി​​ല​​നി​​ർ​​ത്താ​​നാ​​യി അ​​വ ന​​ഷ്ട​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ എ​​നി​​ക്ക് ഒ​​ട്ടും ഖേ​​ദം തോ​​ന്നി​​യി​​ല്ല എ​​ന്ന​​താ​​ണ് സ​​ത്യം. എ​​ന്നാ​​ൽ അ​​ൻ​​ജി​​ത്തി​​ന് അ​​തി​​നോ​​ട് ല​​വ​​ലേ​​ശം താ​​ൽ​പ​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.
‘‘ലി​​സ​​മ്മ​​യെ പ​​റ​​ഞ്ഞു​​വി​​ട്ടാ​​ൽ എ​​ന്താ കു​​ഴ​​പ്പം?’’ അ​​ൻ​​ജി​​ത്ത് എ​​ന്നോ​​ട് ത​​ർ​​ക്കി​​ച്ചു.
‘‘നി​​ന​​ക്ക് ചെ​​യ്യാ​​ൻ പ​​റ്റു​​ന്ന ജോ​​ലി​​ക​​ള​​ല്ലേ ഇ​​വി​​ടെ​​യു​​ള്ളൂ?’’
‘‘ശ​​രി അ​​വ​​രെ പ​​റ​​ഞ്ഞു വി​​ടാം,’’ ഞാ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു,
‘‘...അ​​ൻ​​ജി​​ത്ത് സ്ഥി​​ര​​മാ​​യി എ​​ന്നോ​​ടൊ​​പ്പം ഇ​​വി​​ടെ താ​​മ​​സി​​ക്കു​​മെ​​ങ്കി​​ൽ.’’
‘‘അ​​തെ​​ങ്ങ​​നെ സാ​​ധി​​ക്കും? എ​​ന്റെ ജോ​​ലി ഉ​​പേ​​ക്ഷി​​ക്കാ​​ൻ പ​​റ്റു​​മോ?’’ അ​​ൻ​​ജി​​ത്ത് അ​​മ്പ​​ര​​പ്പി​​ലാ​​യി.
‘‘അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ലി​​സ​​മ്മ ഇ​​വി​​ടെ​​ത്ത​​ന്നെ​​യു​​ണ്ടാ​​കും. അ​​വ​​രു​​ടെ ചെ​​ല​​വ് ന​​മ്മ​​ൾ സ​​ഹി​​ച്ചേ പ​​റ്റൂ. എ​​നി​​ക്ക് ഒ​​റ്റ​​യ്ക്ക് ക​​ഴി​​യാ​​നൊ​​ന്നും പ​​റ്റി​​ല്ല.’’ ഞാ​​ൻ ഉ​​റ​​പ്പി​​ച്ചു പ​​റ​​ഞ്ഞു.
‘‘ എ​​ന്റെ നി​​ല​​നി​​ൽ​​പു​​ത​​ന്നെ​​യാ​​ണ് എ​​നി​​ക്ക് പ്ര​​ധാ​​നം.’’
അ​​ൻ​​ജി​​ത്ത് പി​​ന്നീ​​ട് ഒ​​ന്നും മി​​ണ്ടി​​യി​​ല്ല. തി​​രി​​ച്ചു​​പോ​​കു​​ന്ന​​തു​​വ​​രെ അ​​ൻ​​ജി​​ത്തി​​ന്റെ മു​​ഖ​​ത്ത് ആ ​​അ​​തൃ​​പ്തി ക​​ല്ലി​​ച്ചു​​കി​​ട​​ന്ന​​ത് ഞാ​​ൻ ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ച്ചു.
ആ​​ഴ്‌​​ച​​തോ​​റു​​മു​​ള്ള അ​​ൻ​​ജി​​ത്തി​​ന്റെ വ​​ര​​വു​​ക​​ളോ​​ട് ലി​​സ​​മ്മ​​ക്കും താ​​ൽ​പ​ര്യ​​മി​​ല്ലെ​​ന്ന് ഞാ​​ൻ ക്ര​​മേ​​ണ മ​​ന​​സ്സി​​ലാ​​ക്കി. അ​​ൻ​​ജി​​ത്തി​​ന്റെ കാ​​ര്യം പ​​റ​​യു​​മ്പോ​​ൾ​​ത്ത​​ന്നെ അ​​വ​​രു​​ടെ മു​​ഖം ഇ​​രു​​ളു​​ന്ന​​ത് ഞാ​​ൻ പ​​ല​​ത​​വ​​ണ ശ്ര​​ദ്ധി​​ച്ചി​​രു​​ന്നു. അ​​തി​​ന്റെ കാ​​ര​​ണ​​മെ​​ന്താ​​കു​​മെ​​ന്ന് എ​​നി​​ക്ക് ഊ​​ഹി​​ക്കാ​​നാ​​യി​​ല്ല. ലി​​സ​​മ്മ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ഞാ​​നും അ​​ൻ​​ജി​​ത്തും ത​​മ്മി​​ൽ ന​​ട​​ത്തി​​യ വാ​​ക്കു​​ത​​ർ​​ക്ക​​ങ്ങ​​ളെ​​ന്തെ​​ങ്കി​​ലും അ​​വ​​ർ കേ​​ട്ടി​​രി​​ക്കു​​മോ എ​​ന്നു ഞാ​​ൻ ശ​​ങ്കി​​ച്ചു.
അ​​ൻ​​ജി​​ത്ത് എ​​ത്തി​​ച്ചേ​​രു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ൽ ലി​​സ​​മ്മ അ​​യാ​​ളെ ബോ​​ധ​​പൂ​​ർ​​വം അ​​വ​​ഗ​​ണി​​ച്ചു ​തു​​ട​​ങ്ങി. എ​​ന്നോ​​ടു സം​​സാ​​രി​​ക്കു​​മ്പോ​​ൾ ലി​​സ​​മ്മ​​യു​​ടെ ഒ​​രു നോ​​ട്ടം​​പോ​​ലും അ​​ൻ​​ജി​​ത്തി​​ലേ​​ക്കു പാ​​റി വീ​​ണി​​ല്ല. അ​​വ​​ർ വാ​​ഷി​​ങ് മെ​​ഷീ​​നി​​ൽ ഇ​​ട്ട് അ​​ല​​ക്കു​​ന്ന തു​​ണി​​ക​​ളി​​ൽ അ​​ൻ​​ജി​​ത്തി​​ന്റെ ഷ​​ർ​​ട്ടു​​ക​​ളോ പാ​​ന്റു​​ക​​ളോ ഒ​​ന്നും​​ത​​ന്നെ​​യി​​ല്ല എ​​ന്ന​​താ​​ണ് ഞാ​​ൻ ആ​​ദ്യം ശ്ര​​ദ്ധി​​ച്ച​​ത്. ഞാ​​ൻ വീ​​ട്ടി​​ലി​​ല്ലാ​​തി​​രു​​ന്ന ഒ​​രു ഉ​​ച്ച​​സ​​മ​​യ​​ത്ത് അ​​വ​​ർ അ​​ൻ​​ജി​​ത്തി​​നു വി​​ള​​മ്പി​​യ​​ത് പ​​ഴ​​കി​​യ ഭ​​ക്ഷ​​ണ​​മാ​​ണ് എ​​ന്നു ക​​ണ്ടെ​​ത്തി​​യ ദി​​വ​​സം ഞാ​​ൻ ഞെ​​ട്ടു​​ക​​ത​​ന്നെ ചെ​​യ്തു. ഇ​​തൊ​​രു നി​​സ്സാ​​ര സം​​ഭ​​വ​​മാ​​ണെ​​ന്നു ക​​രു​​താ​​ൻ എ​​നി​​ക്ക് സാ​​ധി​​ച്ചി​​ല്ല.
ഞാ​​ന​​തി​​നെ​​പ്പ​​റ്റി ചോ​​ദി​​ച്ച​​പ്പോ​​ൾ ലി​​സ​​മ്മ​​ക്ക് തെ​​ല്ലും ഭാ​​വ​​ഭേ​​ദ​​മു​​ണ്ടാ​​യി​​ല്ല എ​​ന്ന​​താ​​ണ് എ​​ന്നെ അ​​തി​​ലും വി​​ഷ​​മി​​പ്പി​​ച്ച​​ത്. നോ​​ട്ട​​ക്കു​​റ​​വ് സം​​ഭ​​വി​​ച്ച​​താ​​ണ് എ​​ന്ന മ​​ട്ടി​​ൽ പ​​റ​​ഞ്ഞൊ​​ഴി​​ഞ്ഞെ​​ങ്കി​​ലും അ​​വ​​രു​​ടെ ശ​​ബ്ദ​​ത്തി​​ൽ ക്ഷ​​മാ​​പ​​ണ​​മോ കു​​റ്റ​​ബോ​​ധ​​മോ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല.
‘‘നീ​​യി​​വി​​ടെ വീ​​ട്ടു​​ജോ​​ലി​​ക്ക് നി​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് ആ​​രെ​​യാ​​ണ്? എ​​ന്നെ​​യോ? ലി​​സ​​മ്മ​​യെ​​യോ?” മ​​റ്റൊ​​രു ദി​​വ​​സം അ​​ൻ​​ജി​​ത്ത് എ​​ന്നോ​​ടു ക്ഷു​​ഭി​​ത​​നാ​​യി ചോ​​ദി​​ച്ചു. കാ​​ര്യ​​മെ​​ന്തെ​​ന്നു മ​​ന​​സ്സി​​ലാ​​കാ​​തെ ഞാ​​ൻ അ​​യാ​​ളെ പ​​ക​​ച്ചു​​നോ​​ക്കി. ലി​​സ​​മ്മ അ​​ൻ​​ജി​​ത്തി​​നോ​​ട് ചി​​ല വീ​​ട്ടു​​ജോ​​ലി​​ക​​ൾ ചെ​​യ്യാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു കാ​​ര​​ണം. ടി.​​വി​​യു​​ടെ മു​​ന്നി​​ലി​​രു​​ന്ന് ലി​​സ​​മ്മ ആ ​​ദി​​വ​​സ​​ത്തെ മൂ​​ന്നാ​​മ​​ത്തെ സി​​നി​​മ ആ​​കാം​​ക്ഷ​​യോ​​ടെ കാ​​ണു​​ക​​യാ​​യി​​രു​​ന്നു.
‘‘ന​​മ്മ​​ൾ എ​​ല്ലാ പ​​ണി​​യും ചെ​​യ്യു​​ക​​യാ​​ണെ​​ങ്കി​​ൽ​​പ്പി​​ന്നെ അ​​വ​​ർ​​ക്ക് എ​​ന്തി​​നാ​​ണ് കാ​​ശു കൊ​​ടു​​ക്കു​​ന്ന​​ത്?’’ അ​​ൻ​​ജി​​ത്ത് ഒ​​ച്ച​​യു​​യ​​ർ​​ത്തി. എ​​നി​​ക്ക് ഉ​​ത്ത​​ര​​മി​​ല്ലാ​​യി​​രു​​ന്നു. ഈ​​യി​​ടെ​​യാ​​യി ലി​​സ​​മ്മ ചെ​​യ്യേ​​ണ്ട പ​​ല ജോ​​ലി​​ക​​ളും ഞാ​​ൻ ത​​ന്നെ​​യാ​​ണ് ചെ​​യ്യാ​​റു​​ള്ള​​തെ​​ന്ന് ഞാ​​ൻ അ​​ൻ​​ജി​​ത്തി​​നോ​​ട് പ​​റ​​ഞ്ഞി​​ല്ല. അ​​വ​​ർ​​ക്ക് ടി.​​വി​​യി​​ലെ​​യും മൊ​​ബൈ​​ലി​​ലെ​​യും കാ​​ഴ്ച​​ക​​ൾ ക​​ഴി​​ഞ്ഞി​​ട്ട് ഒ​​ന്നി​​നും സ​​മ​​യം കി​​ട്ടാ​​തെ വ​​ന്നി​​രി​​ക്കു​​ന്നു.
ക​​ഴി​​ഞ്ഞ ദി​​വ​​സം ലി​​സ​​മ്മ എ​​ന്നോ​​ട് അ​​നു​​വാ​​ദം ചോ​​ദി​​ക്കു​​ക​​പോ​​ലും ചെ​​യ്യാ​​തെ എ​​ന്റെ പു​​തി​​യ സ്കൂ​​ട്ടി​​യും ഹെ​​ൽ​​മ​​റ്റു​​മാ​​യി ടൗ​​ണി​​ൽ പോ​​യ​​ത് ഞാ​​ൻ നി​​ശ്ശ​​ബ്‌​​ദം ക​​ണ്ടു​​നി​​ന്നു. അ​​വ​​ർ മേ​​ശ​​വ​​ലി​​പ്പി​​ൽ​​നി​​ന്നും സ്കൂ​​ട്ടി​​യു​​ടെ ചാ​​വി​​യെ​​ടു​​ത്ത​​തു​​പോ​​ലും ഞാ​​ൻ അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ല. തി​​രി​​ച്ചു​​വ​​ന്ന​​തി​​നു​​ശേ​​ഷം അ​​വ​​ർ സ്കൂ​​ട്ടി മു​​റ്റ​​ത്തെ പൊ​​രി​​വെ​​യി​​ലി​​ൽ ഉ​​പേ​​ക്ഷി​​ച്ച​​തു​​ക​​ണ്ട്‌ എ​​ന്റെ മ​​ന​​സ്സ് വി​​ങ്ങി. ലി​​സ​​മ്മ​​യു​​ടെ സ്കൂ​​ട്ടി കാ​​ർ​​പോ​​ർ​​ച്ചി​​ന്റെ ത​​ണ​​ലി​​ൽ വി​​ശ്ര​​മി​​ക്കു​​ക​​യാ​​ണ്. അ​​വ​​ർ എ​​ന്നെ വീ​​ട്ടി​​ൽ​​നി​​ന്നും വ​​ലി​​ച്ചി​​റ​​ക്കി ക​​ത്തു​​ന്ന വെ​​യി​​ലി​​ൽ നി​​ർ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് എ​​ന്ന തോ​​ന്ന​​ൽ എ​​നി​​ക്കു​​ണ്ടാ​​യി.
പി​​റ്റേ ആ​​ഴ്‌​​ച അ​​ൻ​​ജി​​ത്ത് എ​​ത്തേ​​ണ്ട ദി​​വ​​സ​​ത്തി​​ന്റെ ത​​ലേ​​ന്നാ​​ണ് ലി​​സ​​മ്മ ആ​​മു​​ഖ​​മൊ​​ന്നും കൂ​​ടാ​​തെ എ​​ന്നോ​​ട​​തു ചോ​​ദി​​ക്കു​​ന്ന​​ത്.
‘‘എ​​ന്തി​​നാ​​ണ് അ​​ൻ​​ജി​​ത്ത് എ​​ല്ലാ ആ​​ഴ്ച​​യും വ​​രു​​ന്ന​​ത്? വ​​രേ​​ണ്ട​​യെ​​ന്നു നി​​ന​​ക്ക് പ​​റ​​ഞ്ഞു​​കൂ​​ടെ? നി​​ന​​ക്ക് ഇ​​വി​​ടെ​​യി​​പ്പോ​​ൾ കൂ​​ട്ടി​​ന് ഞാ​​നു​​ണ്ട​​ല്ലോ.’’
‘‘അ​​ൻ​​ജി​​ത്ത് എ​​ന്റെ ഭ​​ർ​​ത്താ​​വാ​​ണ്.’’ ആ​​ദ്യ​​ത്തെ അ​​മ്പ​​ര​​പ്പ് മാ​​റി​​യ​​പ്പോ​​ൾ ഞാ​​ൻ പ​​റ​​ഞ്ഞു.
‘‘ഓ... ​​ഭ​​ർ​​ത്താ​​വ്!’’ ലി​​സ​​മ്മ​​യു​​ടെ മു​​ഖം പു​​ച്ഛ​​ത്താ​​ൽ കോ​​ടി.
‘‘ഇ​​പ്പോ​​ൾ​​ത്ത​​ന്നെ അ​​യാ​​ളെ​​ക്കൊ​​ണ്ട് നി​​ന​​ക്ക് കാ​​ൽ​​ക്കാ​​ശി​​ന്റെ പ്ര​​യോ​​ജ​​ന​​മി​​ല്ല. ഇ​​നി കു​​ട്ടി​​ക​​ളും​​കൂ​​ടി ആ​​യി​​ക്ക​​ഴി​​ഞ്ഞാ​​ൽ നീ​​യെ​​ങ്ങ​​നെ ജീ​​വി​​ക്കും? അ​​തി​​നെ​​പ്പ​​റ്റി നീ ​​ആ​​ലോ​​ചി​​ച്ചി​​ട്ടു​​ണ്ടോ?’’ ലി​​സ​​മ്മ ചോ​​ദി​​ച്ചു. ഞാ​​ൻ നി​​ശ്ശ​​ബ്ദ​​യാ​​യി.
‘‘എ​​നി​​ക്കു​​മു​​ണ്ടാ​​യി​​രു​​ന്നു ഒ​​രു കെ​​ട്ടി​​യോ​​ൻ.’’ ലി​​സ​​മ്മ തു​​ട​​ർ​​ന്നു.
‘‘കു​​റ​​ച്ചു​​കാ​​ലം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ​​ത്ത​​ന്നെ ഞാ​​ന​​യാ​​ളെ ക​​ള​​ഞ്ഞി​​ട്ടു​​പോ​​ന്നു. ഇ​​പ്പോ​​ൾ എ​​വി​​ടെ​​യാ​​ണെ​​ന്നാ​​ർ​​ക്ക​​റി​​യാം?’’
ലി​​സ​​മ്മ ഇ​​വി​​ടെ താ​​മ​​സ​​മാ​​രം​​ഭി​​ച്ചി​​ട്ട് ആ​​റു മാ​​സ​​ത്തോ​​ള​​മാ​​യെ​​ങ്കി​​ലും അ​​വ​​രു​​ടെ കു​​ടും​​ബ​​ത്തെ​​പ്പ​​റ്റി ഏ​​റെ​​യൊ​​ന്നും സം​​സാ​​രി​​ച്ചി​​ട്ടി​​ല്ല. തു​​റ​​ന്നു​​കാ​​ട്ടാ​​ൻ താ​​ൽ​പ​​ര്യ​​പ്പെ​​ടാ​​ത്ത ഒ​​രു ഭൂ​​ത​​കാ​​ലം അ​​വ​​ർ​​ക്കു​​ണ്ടെ​​ന്നു ക​​രു​​തി ഞാ​​ൻ കൂ​​ടു​​ത​​ലൊ​​ന്നും ചോ​​ദി​​ച്ചു​​മി​​ല്ല. ലി​​സ​​മ്മ​​ക്ക് മു​​തി​​ർ​​ന്ന ര​​ണ്ട് ആ​​ൺ​​മ​​ക്ക​​ളു​​ണ്ടെ​​ന്ന കാ​​ര്യം ഞാ​​ൻ ഇ​​പ്പോ​​ഴാ​​ണ​​റി​​യു​​ന്ന​​ത്. ഒ​​രാ​​ൾ ജെ.​​സി.​​ബി ഓ​പ​റേ​​റ്റ​റാ​​ണ്. ര​​ണ്ടാ​​മ​​ത്തെ​​യാ​​ൾ​​ക്ക് കാ​​റ്റ​​റി​​ങ് ആ​​ണ് ജോ​​ലി.
‘‘കെ​​ട്ടി​​യോ​​നെ വി​​ട്ടി​​ട്ടു​പോ​​ന്ന​​തി​​ൽ എ​​നി​​ക്കൊ​​രു കു​​റ്റ​​ബോ​​ധ​​വും തോ​​ന്നി​​യി​​ട്ടി​​ല്ല.’’ അ​​വ​​ർ വി​​ശ​​ദീ​​ക​​രി​​ച്ചു.
‘‘ന​​മ്മ​​ൾ​​ക്കെ​​ന്താ ഈ ​​ജീ​​വി​​ത​​ത്തി​​ൽ വേ​​ണ്ട​​ത്? സ​​ന്തോ​​ഷം, സ്വാ​​ത​​ന്ത്ര്യം. അ​​ത് കി​​ട്ടി​​യാ​​ൽ പോ​​രെ?’’ ലി​​സ​​മ്മ​​യു​​ടെ വാ​​ക്കു​​ക​​ൾ എ​​ന്റെ മ​​ന​​സ്സി​​ൽ ഇ​​ടി​​മു​​ഴ​​ക്കം​​പോ​​ലെ പ​​തി​​ച്ചു. എ​​ല്ലാ​​വ​​ർ​​ക്കും അ​​തൊ​​ക്കെ​​യാ​​ണ​​ല്ലോ ആ​​വ​​ശ്യം. അ​​വ കി​​ട്ടി​​യാ​​ൽ എ​​ല്ലാ​​മാ​​യി എ​​ന്നാ​​ണോ? ഞാ​​ന​​തി​​നെ​​പ്പ​​റ്റി​​യു​​ള്ള ഗാ​​ഢ​​മാ​​യ ചി​​ന്ത​​യി​​ൽ മു​​ഴു​​കി​​യ​​തി​​നാ​​ൽ ലി​​സ​​മ്മ എ​​ഴു​​ന്നേ​​റ്റു പോ​​യ​​തു​​പോ​​ലും ഞാ​​ന​​റി​​ഞ്ഞി​​ല്ല. ലി​​സ​​മ്മ​​യെ മു​​റി​​ക​​ളി​​ലൊ​​ന്നും തി​​ര​​ഞ്ഞി​​ട്ടു കാ​​ണാ​​ഞ്ഞ​​തി​​നാ​​ൽ ഞാ​​ൻ വീ​​ടി​​ന്റെ പി​​ൻ​​ഭാ​​ഗ​​ത്തേ​​ക്കു ചെ​​ന്നു. ലി​​സ​​മ്മ പു​​റ​​കു​​വ​​ശം തൂ​​ത്തു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ട​​ക്ക് തൂ​​ക്കു​​ന്ന​​തു നി​​ർ​​ത്തി​​യി​​ട്ട് അ​​വി​​ടെ​​യു​​ള്ള ഒ​​രേ​​യൊ​​രു അ​​യ​​ൽ​​വീ​​ട്ടി​​ലേ​​ക്ക് എ​​ത്തി​​നോ​​ക്കി​​ക്കൊ​​ണ്ട് നി​​ശ്ച​​ല​​യാ​​യി നി​​ൽ​​ക്കു​​ന്നു​​ണ്ട്. ഞാ​​നും അ​​ങ്ങോ​​ട്ട് എ​​ത്തി​​വ​​ലി​​ഞ്ഞു നോ​​ക്കി. വി​​ര​​മി​​ച്ച ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ ദ​​മ്പ​​തി​​ക​​ളെ പു​​റ​​ത്തേ​​ക്കൊ​​ന്നും കാ​​ണാ​​നി​​ല്ല. അ​​വ​​രു​​ടെ മ​​ക്ക​​ളൊ​​ക്കെ വി​​ദേ​​ശ​​ത്താ​​ണെ​​ന്നാ​​ണ് കേ​​ട്ട​​ത്.
വീ​​ടി​​ന്റെ മു​​ൻ​​വ​​ശ​​ത്ത് ക​​രി​​യി​​ല​​ക​​ൾ കു​​ന്നു​​കൂ​​ടി​​ക്കി​​ട​​ക്കു​​ന്ന​​ത് റോ​​ഡി​​ലൂ​​ടെ പോ​​കു​​ന്ന​​വ​​ർ കാ​​ണു​​മെ​​ന്നും അ​​തു​​കൊ​​ണ്ട് എ​​ല്ലാ​​ദി​​വ​​സ​​വും രാ​​വി​​ലെ അ​​വി​​ടം തൂ​​ത്തു വൃ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്നും ഞാ​​ൻ ലി​​സ​​മ്മ​​യെ ച​​ട്ടം കെ​​ട്ടി​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​ന്നോ​​ളം ലി​​സ​​മ്മ അ​​തൊ​​ന്നും കേ​​ട്ട മ​​ട്ട് കാ​​ണി​​ച്ചി​​ട്ടി​​ല്ല. സ​​ഹി​​കെ​​ട്ട് ഞാ​​ൻ​​ത​​ന്നെ മു​​ൻ​​വ​​ശം തൂ​​ത്തു​വൃ​​ത്തി​​യാ​​ക്കു​​ക​​യാ​​ണ് പ​​തി​​വ്. എ​​ന്നാ​​ൽ, വീ​​ടി​​ന്റെ പു​​റ​​കു​​വ​​ശം തൂ​​ക്കാ​​ൻ ആ​​രും ലി​​സ​​മ്മ​​യോ​​ടു പ​​റ​​യേ​​ണ്ട​​തി​​ല്ല. ചി​​ല​​പ്പോ​​ൾ ച​​പ്പു​​ച​​വ​​റു​​ക​​ൾ അ​​വി​​ടെ കൂ​​ട്ടി​​യി​​ട്ടു ക​​ത്തി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലും ലി​​സ​​മ്മ അ​​ടു​​ത്ത വീ​​ട്ടി​​ലേ​​ക്ക് എ​​ത്തി​​നോ​​ക്കി നി​​ൽ​​ക്കു​​ന്ന​​തു കാ​​ണാം.
ആ​​രോ​​ടും അ​​ധി​​കം അ​​ടു​​പ്പം കാ​​ണി​​ക്കാ​​ത്ത ലി​​സ​​മ്മ അ​​വി​​ട​​ത്തെ പ്രാ​​യ​​മാ​​യ ഭാ​​ര്യാ​​ഭ​​ർ​​ത്താ​​ക്ക​​ന്മാ​​രു​​മാ​​യി സൗ​​ഹൃ​​ദം സ്ഥാ​​പി​​ച്ചോ എ​​ന്നു ഞാ​​ൻ അ​​തി​​ശ​​യി​​ച്ചു. അ​​ല്ലെ​​ങ്കി​​ൽ അ​​വ​​രു​​ടെ വീ​​ട്ടു​​ജോ​​ലി​​ക്കാ​​രി​​യു​​മാ​​യി ച​​ങ്ങാ​​ത്ത​​ത്തി​​ലാ​​യി​​ക്കാ​​ണും. ആ ​​പെ​​ണ്ണ് എ​​ന്നും വൈ​​കു​​ന്നേ​​രം ഇ​​തു​​വ​​ഴി​​യാ​​ണ് തി​​രി​​ച്ചു​​പോ​​കാ​​റു​​ള്ള​​ത്. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ലി​​സ​​മ്മ​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ അ​​വ​​രു​​ടെ വീ​​ട്ടു​​മു​​റ്റ​​ത്തു​​ള്ള ഒ​​രു പൂ​​ച്ചെ​​ടി​​യു​​ടെ ത​​ണ്ട് സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ പ​​റ്റു​​മോ എ​​ന്നു ഞാ​​ൻ ചി​​ന്തി​​ച്ചു. ന​​ക്ഷ​​ത്രാ​​കൃ​​തി​​യി​​ൽ കു​​ഞ്ഞു പൂ​​ക്ക​​ളു​​ള്ള ആ ​​ചെ​​ടി എ​​ന്നും എ​​ന്റെ ശ്ര​​ദ്ധ​​യാ​​ക​​ർ​​ഷി​​ച്ചി​​രു​​ന്നു. പ​​റ്റി​​യാ​​ൽ പ​​ഴ​​യ​​തി​​ലും ഭം​​ഗി​​യു​​ള്ള ഒ​​രു പൂ​​ന്തോ​​ട്ടം​​ത​​ന്നെ ​െവ​​ച്ചു​​പി​​ടി​​പ്പി​​ക്ക​​ണ​​മെ​​ന്നും ഞാ​​ൻ പ​​ദ്ധ​​തി​​യി​​ട്ടു.
പി​​റ്റേ ആ​​ഴ്‌​​ച പ​​തി​​വി​​ലും വൈ​​കി​​യാ​​ണ് അ​​ൻ​​ജി​​ത്ത് വ​​ന്ന​​ത്. അ​​ന്ന് ഉ​​ച്ച മു​​ത​​ൽ​​ത​​ന്നെ ആ​​കാ​​ശ​​ത്ത് കാ​​ർ​​മേ​​ഘ​​ങ്ങ​​ൾ ഉ​​രു​​ണ്ടു​​കൂ​​ടി വെ​​ളി​​ച്ചം മ​​ങ്ങി​​യി​​രു​​ന്നു. അ​​പ്പോ​​ൾ മൂ​​ടി​​ക്കെ​​ട്ടി​​യ മ​​റ്റൊ​​രു മാ​​നം​​പോ​​ലെ ലി​​സ​​മ്മ​​യു​​ടെ മു​​ഖ​​ഭാ​​വം മാ​​റി​​യി​​രി​​ക്കു​​ന്ന​​ത് ഞാ​​ൻ ശ്ര​​ദ്ധി​​ച്ചു. അ​​ൻ​​ജി​​ത്ത് വ​​രാ​​ൻ പോ​​കു​​ന്ന​​തി​​ന്റെ അ​​സ്വ​​സ്ഥ​​ത​​യാ​​യി​​രി​​ക്കും അ​​വ​​ർ​​ക്കെ​​ന്ന് ഞാ​​നൂ​​ഹി​​ച്ചു. എ​​ന്തു​​കൊ​​ണ്ടാ​​ണ് അ​​വ​​ർ ഇ​​തി​​ൽ ഇ​​ത്ര​​യ​​ധി​​കം അ​​സ്വ​​സ്ഥ​​യാ​​കു​​ന്ന​​തെ​​ന്ന് എ​​നി​​ക്ക് മ​​ന​​സ്സി​ലാ​​ക്കാ​​നാ​​യി​​ല്ല. ഒ​​രാ​​ൾ​​ക്കു​​കൂ​​ടി ഭ​​ക്ഷ​​ണ​​മു​​ണ്ടാ​​ക്കേ​​ണ്ട​​തി​​ന്റെ അ​​ധി​​ക​ ജോ​​ലി​​ഭാ​​ര​​മാ​​ണോ അ​​തോ അ​​ൻ​​ജി​​ത്തി​​ന്റെ സാ​​ന്നി​​ധ്യ​​മാ​​ണോ ഏ​​താ​​ണ് ലി​​സ​​മ്മ​​യു​​ടെ പ്ര​​ശ്ന​​മെ​​ന്ന് എ​​നി​​ക്ക് തീ​​ർ​​പ്പു​​ക​​ൽ​പി​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. എ​​ന്താ​​യാ​​ലും നേ​​ര​​മി​​രു​​ട്ടും​​തോ​​റും ലി​​സ​​മ്മ കൂ​​ടു​​ത​​ൽ അ​​സ​​ഹി​​ഷ്ണു​​ത കാ​​ട്ടി​​ത്തു​​ട​​ങ്ങി.
സ​​മ​​യം ക​​ട​​ന്നു​​പോ​​യി. അ​​ൻ​​ജി​​ത്ത് സ്ഥി​​ര​​മാ​​യെ​​ത്തു​​ന്ന സ​​മ​​യ​​വും ക​​ഴി​​ഞ്ഞി​​രു​​ന്നു. പെ​​രു​​മ​​ഴ പെ​​യ്തു​​തു​​ട​​ങ്ങി​​യ​​ത്‌ പെ​​ട്ടെ​​ന്നാ​​യി​​രു​​ന്നു. വീ​​ടി​​ന്റെ മ​​ച്ചി​​ന്റെ മേ​​ലെ ആ​​ലി​​പ്പ​​ഴം​​പോ​​ലെ എ​​ന്തോ ഒ​​ന്ന് ശ​​ക്ത​​മാ​​യി വ​​ന്നു​​വീ​​ണു. മേ​​ൽ​​ക്കൂ​​ര​​യു​​ടെ വി​​ട​​വി​​ലൂ​​ടെ ഒ​​ന്നോ ര​​ണ്ടോ തു​​ള്ളി മ​​ഴ​​വെ​​ള്ളം അ​​ക​​ത്തേ​​ക്കു വീ​​ണു. ‘‘നാ​​ശം...’’ ലി​​സ​​മ്മ പി​​റു​​പി​​റു​​ത്തു. മ​​ഴ​​യോ​​ടൊ​​പ്പം ശ​​ക്ത​​മാ​​യ കാ​​റ്റ് കൂ​​ടി​​യാ​​യ​​പ്പോ​​ൾ അ​​ൻ​​ജി​​ത്തി​​ന്റെ സ്കൂ​​ട്ട​​റി​​ന്റെ ഒ​​ച്ച ഞ​​ങ്ങ​​ളി​​രു​​വ​​രും കേ​​ട്ടി​​ല്ല. കാ​​റ്റ​​ത്ത് മു​​റ്റ​​ത്തെ മാ​​വി​​ന്റെ ചെ​​റു​​ചി​​ല്ല​​ക​​ൾ ഒ​​ടി​​ഞ്ഞു​​വീ​​ഴു​​ന്ന ശ​​ബ്‌​​ദം കേ​​ൾ​​ക്കാ​​മാ​​യി​​രു​​ന്നു.
പെ​​ട്ടെ​​ന്ന് വാ​​തി​​ലി​​ലും ജ​​ന​​ൽ​​ച്ചി​​ല്ലു​​ക​​ളി​​ലും മാ​​റി​​മാ​​റി ആ​​രോ ശ​​ക്ത​​മാ​​യി ത​​ട്ടു​​ന്ന​​തു കേ​​ട്ടു. അ​​ൻ​​ജി​​ത്ത് എ​​ന്നെ ഉ​​റ​​ക്കെ വി​​ളി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ‘‘വാ​​തി​​ൽ തു​​റ​​ക്ക്.’’ അ​​ൻ​​ജി​​ത്തി​​ന്റെ ശ​​ബ്‌​​ദം ഞാ​​ൻ അ​​വ്യ​​ക്ത​​മാ​​യി കേ​​ട്ടു.
ഞാ​​ൻ ഞെ​​ട്ടി​​പ്പി​​ട​​ഞ്ഞെ​​ഴു​​ന്നേ​​റ്റ് വാ​​തി​​ലി​​ന്റെ നേ​​ർ​​ക്കു ന​​ട​​ന്നു.
‘‘വാ​​തി​​ൽ തു​​റ​​ക്ക​​രു​​ത്.’’ തൊ​​ട്ടു​​പി​​ന്നി​​ൽ ലി​​സ​​മ്മ​​യു​​ടെ അ​​ല​​ർ​​ച്ച കേ​​ട്ട് ഞാ​​ൻ പ്ര​​തി​​മ​​പോ​​ലെ നി​​ന്നു. മ​​ന​​സ്സി​​ലാ​​കാ​​ത്ത മ​​ട്ടി​​ൽ ഞാ​​ന​​വ​​രെ പ​​ക​​ച്ചു​​നോ​​ക്കി.
അ​​ടു​​ത്ത നി​​മി​​ഷ​​ത്തി​​ൽ അ​​ൻ​​ജി​​ത്ത് വി​​ളി​​ക്കു​​ന്ന​​ത് ഞാ​​ൻ വ്യ​​ക്ത​​മാ​​യി കേ​​ട്ടു. ഞാ​​ൻ വാ​​തി​​ലി​​ന്റെ​​യ​​ടു​​ത്തേ​​ക്ക് ഒ​​രു ചു​​വ​​ടു​​കൂ​​ടി​െ​വ​​ച്ചു.
‘‘തു​​റ​​ക്ക​​രു​​തെ​​ന്ന​​ല്ലേ പ​​റ​​ഞ്ഞ​​ത്?’’ ലി​​സ​​മ്മ രൗ​​ദ്ര​​ഭാ​​വ​​ത്തി​​ൽ എ​​ന്റെ​​യ​​ടു​​ത്തേ​​ക്കു പാ​​ഞ്ഞു​​വ​​ന്നു.
‘‘നീ ​​വാ​​തി​​ൽ തു​​റ​​ന്നാ​​ൽ പി​​ന്നെ​​യൊ​​രു നി​​മി​​ഷം​​പോ​​ലും ഞാ​​നി​​വി​​ടെ ഉ​​ണ്ടാ​​വി​​ല്ല.’’ ലി​​സ​​മ്മ നി​​ർ​​ദാ​​ക്ഷി​​ണ്യം പ്ര​​സ്താ​​വി​​ച്ചു.
ഞാ​​ൻ പി​​ന്തി​​രി​​ഞ്ഞു. ക​​ര​​ച്ചി​​ലും പേ​​ടി​​യും അ​​ട​​ക്കി​​പ്പി​​ടി​​ച്ച് ഞാ​​ൻ നി​​സ്സ​​ഹാ​​യ​​യാ​​യി അ​​വ​​രെ നോ​​ക്കി. വാ​​തി​​ൽ​​ക്ക​​ൽ അ​​ൻ​​ജി​​ത്ത് മു​​ട്ടി​​വി​​ളി​​ക്കു​​ന്ന​​തു തു​​ട​​ർ​​ന്നു.
‘‘അ​​ൻ​​ജി​​ത്ത് വി​​ഷ​​മി​​ക്കും. മ​​ഴ ന​​ന​​ഞ്ഞാ​​ൽ ശ്വാ​​സം​മു​​ട്ട​​ലു​​ണ്ടാ​​കു​​ന്ന ആ​​ളാ​​ണ്.’’ ഞാ​​ൻ ദ​​യ​​നീ​​യ​​മാ​​യി പ​​റ​​ഞ്ഞു. ലി​​സ​​മ്മ​​യു​​ടെ മ​​ന​​സ്സി​​ന് അ​​ലി​​വു​​ണ്ടാ​​യി​​ല്ല. അ​​ൻ​​ജി​​ത്ത് വീ​​ണ്ടും വീ​​ണ്ടും വി​​ളി​​ക്കു​​ന്ന​​തു കേ​​ട്ടു. ഞാ​​ൻ വാ​​തി​​ൽ തു​​റ​​ന്നി​​ല്ല. ക്ര​​മേ​​ണ മ​​ഴ ശ​​മി​​ച്ചു. പി​​ന്നീ​​ട് ഏ​​റെ സ​​മ​​യം ക​​ഴി​​ഞ്ഞ് ഞാ​​ൻ ജ​​ന​​ൽ​​പ്പാ​​ളി പാ​​തി തു​​റ​​ന്നു​​നോ​​ക്കി. വ​​രാ​​ന്ത​​യി​​ൽ അ​​ൻ​​ജി​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല.
പി​​റ്റേ​​ന്ന് ഞാ​​ൻ പ​​തി​​വി​​ലും വൈ​​കി​​യാ​​ണെ​​ഴു​​ന്നേ​​റ്റ​​ത്‌. രാ​​ത്രി​​യി​​ൽ ഉ​​റ​​ക്ക​​മി​​ല്ലാ​​തി​​രു​​ന്ന​​തു​​കൊ​​ണ്ട് ത​​ല​​ക്ക് വ​​ല്ലാ​​ത്ത ഭാ​​രം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. ഞാ​​ൻ ജ​​നാ​​ല തു​​റ​​ന്ന് പു​​റ​​ത്തേ​​ക്ക് നോ​​ക്കി കു​​റെ സ​​മ​​യം നി​​ന്നു. ചു​​റ്റു​​പാ​​ടു​​ക​​ൾ​​ക്ക് യാ​​തൊ​​രു മാ​​റ്റ​​വും ക​​ണ്ടി​​ല്ല. അ​​പ്പോ​​ൾ ത​​ലേ​​ദി​​വ​​സം രാ​​ത്രി​​യി​​ൽ ന​​ട​​ന്ന​​തൊ​​ക്കെ യ​​ഥാ​​ർ​​ഥ​​ത്തി​​ൽ സം​​ഭ​​വി​​ച്ച​​താ​​ണെ​​ന്നു വി​​ശ്വ​​സി​​ക്കാ​​ൻ എ​​നി​​ക്ക് പ്ര​​യാ​​സം തോ​​ന്നി. പ്ര​​ത്യേ​​കി​​ച്ചൊ​​ന്നും സം​​ഭ​​വി​​ച്ചി​​ട്ടി​​ല്ലെ​​ന്ന മ​​ട്ടി​​ലാ​​യി​​രു​​ന്നു ലി​​സ​​മ്മ​​യു​​ടെ പെ​​രു​​മാ​​റ്റം. അ​​ൻ​​ജി​​ത്തി​​ന്റെ പേ​​ര് പോ​​ലും അ​​വ​​ർ ഉ​​ച്ച​​രി​​ച്ചി​​ല്ല.
ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് ലി​​സ​​മ്മ​​യു​​ടെ മ​​ക്ക​​ൾ അ​​വ​​രെ കാ​​ണാ​​നാ​​യി വീ​​ട്ടി​​ലെ​​ത്തു​​ന്ന​​ത്. തി​​ര​​ക്കു​​ള്ള ഒ​​രു പ്ര​​ഭാ​​ത​​ത്തി​​ൽ ജോ​​ലി​​സ്ഥ​​ല​​ത്തേ​​ക്കു പോ​​കാ​​നാ​​യി ഒ​​രു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു ഞാ​​ൻ.
‘‘പി​​ള്ളേ​​രു ര​​ണ്ടും ഇ​​ങ്ങോ​​ട്ടൊ​​ന്നു വ​​രു​​ന്നു​​ണ്ടെ​​ന്നു പ​​റ​​ഞ്ഞു.’’ ലി​​സ​​മ്മ അ​​റി​​യി​​ച്ചു.
‘‘അ​​വ​​രി​​വി​​ടെ വ​​ന്നി​​ട്ടി​​ല്ല​​ല്ലോ. ഞാ​​ന​​വ​​ന്മാ​​രെ ക​​ണ്ടി​​ട്ടും കു​​റ​​ച്ചു നാ​​ളാ​​യി.’’
കൂ​​ടു​​ത​​ൽ ആ​​ലോ​​ചി​​ക്കാ​​നു​​ള്ള സ​​മ​​യ​​മൊ​​ന്നും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​വ​​ർ​​ക്കാ​​യി എ​​ന്തു ഭ​​ക്ഷ​​ണ​​മാ​​ണ് ഉ​​ണ്ടാ​​ക്കേ​​ണ്ട​​തെ​​ന്ന് ഞാ​​ൻ ലി​​സ​​മ്മ​​യോ​​ടു ചോ​​ദി​​ച്ചു. അ​​ടു​​ക്ക​​ള​​യി​​ൽ പ​​ച്ച​​ക്ക​​റി​​ക​​ളും പ​​ല​​ച​​ര​​ക്കു​ സാ​​മ​​ഗ്രി​​ക​​ളും തീ​​ർ​​ന്നു​​തു​​ട​​ങ്ങി​​യി​​രു​​ന്നു.
‘‘ഏ​​യ്, ഇ​​വി​​ടെ ഒ​​ന്നും ഉ​​ണ്ടാ​​ക്കേ​​ണ്ട. പി​​ള്ളേ​​ർ​​ക്കു വേ​​ണ്ട​​തൊ​​ക്കെ അ​​വ​​ന്മാ​​ർ സൊ​​മാ​​റ്റോ​​യി​​ൽ ഓ​​ർ​​ഡ​​ർ ചെ​​യ്തോ​​ളും.’’ ലി​​സ​​മ്മ ഒ​​രു ഔ​​ദാ​​ര്യം​​പോ​​ലെ അ​​റി​​യി​​ച്ചു.
‘‘ആ ​​കാ​​ശൊ​​ക്കെ നീ ​​പി​​ന്നീ​​ട് എ​​നി​​ക്കു ത​​ന്നാ​​ൽ മ​​തി.’’
മാ​​സാ​​വ​​സാ​​ന​​മാ​​യ​​തു​​കൊ​​ണ്ട് എ​​ന്റെ അ​​ക്കൗ​​ണ്ടി​​ൽ അ​​ത്ര​​യും പ​​ണം ഉ​​ണ്ടാ​​കു​​മോ എ​​ന്നു​​റ​​പ്പി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ലും ഞാ​​ൻ ത​​ല​​യാ​​ട്ടി.
വൈ​​കു​​ന്നേ​​രം ഞാ​​ൻ തി​​രി​​ച്ചെ​​ത്തു​​മ്പോ​​ഴേ​​ക്കും അ​​വ​​ർ പോ​​യി​​ട്ടു​​ണ്ടാ​​കും എ​​ന്നാ​​ണു ഞാ​​ൻ ക​​രു​​തി​​യ​​ത്. പ​​ക്ഷേ പ്ര​​തീ​​ക്ഷി​​ച്ച​​തു​​പോ​​ലെ​​യ​​ല്ല കാ​​ര്യ​​ങ്ങ​​ളു​​ടെ കി​​ട​​പ്പെ​​ന്ന് വീ​​ട്ടി​​ലേ​​ക്കു കാ​​ലെ​​ടു​​ത്തു​​െ​വ​​ച്ച​​പ്പോ​​ൾ​​ത്ത​​ന്നെ എ​​നി​​ക്കു മ​​ന​​സ്സി​​ലാ​​യി. അ​​ടു​​ക്ക​​ള​​യി​​ലും ഡൈ​​നി​​ങ് ഹാ​​ളി​​ലും ഭ​​ക്ഷ​​ണാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ ചി​​ത​​റി​​ക്കി​​ട​​ന്നി​​രു​​ന്നു. മ​​ദ്യ​​ത്തി​​ന്റെ മ​​ണം തി​​രി​​ച്ച​​റി​​യാ​​തി​​രി​​ക്കാ​​നാ​​യി രൂ​​ക്ഷ​​ഗ​​ന്ധ​​മു​​ള്ള ഒ​​രു പെ​​ർ​​ഫ്യൂം എ​​ല്ലാ​​യി​​ട​​ത്തും അ​​ടി​​ച്ചി​​രു​​ന്നു. ഓ​​ക്കാ​​ന​​വും ശ്വാ​​സം​​മു​​ട്ട​​ലും​​കൊ​​ണ്ട് എ​​നി​​ക്കു പൊ​​റു​​തി​​മു​​ട്ടി. ടീ ​​ഷ​​ർ​​ട്ടും ബ​​ർ​​മു​​ഡ​​യു​​മി​​ട്ട കു​​റെ ചെ​​റു​​പ്പ​​ക്കാ​​ർ എ​​ല്ലാ​​യി​​ട​​ത്തും മേ​​ഞ്ഞു​​ന​​ട​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. അ​​ക്കൂ​​ട്ട​​ത്തി​​ൽ ലി​​സ​​മ്മ​​യു​​ടെ മ​​ക​​നെ​​ന്നു തോ​​ന്നി​​ച്ച ഒ​​രു​​വ​​ൻ എ​​ന്റെ ഭാ​​വ​​മാ​​റ്റ​​ത്തെ ക​​ളി​​യാ​​ക്കി,
‘‘ചേ​​ച്ചി​​ക്ക് ഇ​​തൊ​​ന്നും ഒ​​ട്ടും പി​​ടി​​ച്ചി​​ട്ടി​​ല്ലെ​​ന്നു തോ​​ന്നു​​ന്ന​​ല്ലോ​​ടാ. ക​​ണ്ടോ... ക​​ണ്ടോ... തു​​റി​​ച്ചു​​നോ​​ക്കു​​ന്ന​​തു ക​​ണ്ടോ?’’
‘‘അ​​തൊ​​ക്കെ വെ​​റു​​തെ തോ​​ന്നു​​ന്ന​​താ​​ടാ.’’ ഊ​​ശാ​​ൻ​​താ​​ടി​​യും മ​​യ​​ങ്ങി​​യ ക​​ണ്ണു​​ക​​ളു​​മു​​ള്ള മ​​റ്റൊ​​രു​​വ​​ൻ പ​​റ​​ഞ്ഞു.
‘‘ചേ​​ച്ചി​​ക്കി​​തൊ​​ന്നും ഒ​​രു പ്ര​​ശ്ന​​വു​​മ​​ല്ല. ന​​മ്മു​​ടെ സ​​ന്തോ​​ഷ​​മാ ചേ​​ച്ചി​​യു​​ടെ​​യും സ​​ന്തോ​​ഷം.’’ അ​​വ​​ൻ പെ​​ട്ടെ​​ന്ന് മു​​ന്നോ​​ട്ടു വ​​ന്ന് എ​​ന്റെ തോ​​ളി​​ലൂ​​ടെ ക​​യ്യി​​ട്ടു​​കൊ​​ണ്ട് അ​​ങ്ങ​​നെ​​യ​​ല്ലേ എ​​ന്ന അ​​ർ​​ഥ​​ത്തി​​ൽ എ​​ന്റെ മു​​ഖ​​ത്തേ​​ക്കു നോ​​ക്കി. ലി​​സ​​മ്മ​​യു​​ടെ ഇ​​ള​​യ മ​​ക​​നാ​​യി​​രു​​ന്നു അ​​ത്.
‘‘എ​​ല്ലാ​​വ​​രും ഇ​​പ്പോ​​ൾ ഇ​​റ​​ങ്ങി​​ക്കൊ​​ള്ള​​ണം ഇ​​വി​​ടെ​നി​​ന്ന്‌.’’ അ​​വ​​ന്റെ കൈ ​​ത​​ട്ടി​​മാ​​റ്റി​​ക്കൊ​​ണ്ട് ഞാ​​ൻ ദേ​​ഷ്യ​​ത്തോ​​ടെ അ​​ല​​റി. അ​​വ​​ൻ എ​​ന്നെ അ​​ല​​സ​​മാ​​യി ഒ​​ന്നു നോ​​ക്കി​​യി​​ട്ട് സോ​​ഫ​​യി​​ലേ​​ക്ക് ചാ​​ഞ്ഞു.
ഞാ​​ൻ ലി​​സ​​മ്മ​​യു​​ടെ​​യ​​ടു​​ത്തേ​​ക്കു പാ​​ഞ്ഞു​​ചെ​​ന്നി​​ട്ട് സം​​ഭ​​വി​​ച്ച​​തൊ​​ക്കെ വി​​വ​​രി​​ച്ചു. ബീ​​ഫ് റോ​​സ്റ്റ് ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ അ​​വ​​ർ ഞാ​​ൻ പ​​റ​​ഞ്ഞ​​തൊ​​ക്കെ മൂ​​ളി​​ക്കേ​​ട്ടു.
‘‘മ​​ക്ക​​ളെ വ​​ള​​ർ​​ത്തു​​മ്പോ​​ൾ മ​​ര്യാ​​ദ​​യ്ക്ക് വ​​ള​​ർ​​ത്ത​​ണം.’’ ഞാ​​ൻ അ​​വ​​രോ​​ട് ഒ​​ച്ച​​യു​​യ​​ർ​​ത്തി​​പ്പ​​റ​​ഞ്ഞു. ഇ​​ത്ത​​വ​​ണ ലി​​സ​​മ്മ​​യു​​ടെ വി​​രോ​​ധ​​ത്തെ ഞാ​​ൻ ഭ​​യ​​ന്നി​​ല്ല.
‘‘ഓ... ​​പി​​ന്നെ! എ​​ന്റെ കൊ​​ച്ച് ഒ​​ന്നു തൊ​​ട്ടെ​​ന്നു​​വ​​ച്ച് എ​​ന്താ കു​​ഴ​​പ്പം? ഉ​​രു​​കി​​പ്പോ​​കു​​മോ?’’ ലി​​സ​​മ്മ എ​​ന്നെ പ​​രി​​ഹ​​സി​​ച്ചു.
‘‘അ​​വ​​നു വെ​​റും ഇ​​രു​​പ​​തു വ​​യ​​സ്സേ​​യു​​ള്ളൂ.’’ അ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
ലി​​സ​​മ്മ​​യു​​ടെ മ​​ക്ക​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും പി​​റ്റേ ദി​​വ​​സം രാ​​വി​​ലെ​​യാ​​ണു മ​​ട​​ങ്ങി​​യ​​ത്. രാ​​ത്രി മു​​ഴു​​വ​​ൻ ഉ​​ച്ച​​ത്തി​​ലു​​ള്ള സം​​സാ​​ര​​വും പാ​​ട്ടും ആ​​ർ​​പ്പു​​വി​​ളി​​ക​​ളും കേ​​ൾ​​ക്കാ​​മാ​​യി​​രു​​ന്നു. ലി​​സ​​മ്മ വീ​​ടി​​ന്റെ അ​​ധി​​കാ​​രം പി​​ടി​​ച്ചെ​​ടു​​ത്തു​​വെ​​ന്ന് എ​​നി​​ക്ക് ഉ​​റ​​പ്പാ​​യി. എ​​ന്റെ സ​​മാ​​ധാ​​നം മു​​ഴു​​വ​​നാ​​യും ന​​ഷ്ട​​പ്പെ​​ട്ടു. അ​​ൻ​​ജി​​ത്ത് ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ എ​​ന്നു ഞാ​​നാ​​ശി​​ച്ചു​​പോ​​യി. ഞാ​​ൻ ഉ​​ട​​ൻ​​ത​​ന്നെ മൊ​​ബൈ​​ലെ​​ടു​​ത്ത് അ​​ൻ​​ജി​​ത്തി​​ന്റെ ന​​മ്പ​​റി​​ൽ വി​​ര​​ല​​മ​​ർ​​ത്തി. അ​​യാ​​ൾ പ​​രി​​ധി​​ക്കു പു​​റ​​ത്താ​​ണെ​​ന്ന സ​​ന്ദേ​​ശം അ​​പ്പോ​​ൾ കേ​​ട്ടു. ഞാ​​ൻ ക​​ടു​​ത്ത നി​​രാ​​ശ​​യോ​​ടെ മൊ​​ബൈ​​ൽ ചേ​​ർ​​ത്തു​​പി​​ടി​​ച്ചു​​കൊ​​ണ്ട് കു​​റെ സ​​മ​​യം ഇ​​രു​​ന്നു.
പി​​റ്റേ ദി​​വ​​സം ലി​​സ​​മ്മ എ​​ന്നോ​​ട് അ​​ക​​ലം പാ​​ലി​​ച്ചു. പ​​ക​​ൽ മു​​ഴു​​വ​​നും അ​​വ​​ർ മു​​റി​​യ​​ട​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ഞാ​​ൻ ഊ​​ഹി​​ച്ചു. വൈ​​കു​​ന്നേ​​രം ഞാ​​ൻ ജോ​​ലി ക​​ഴി​​ഞ്ഞെ​​ത്തു​​മ്പോ​​ൾ അ​​വ​​ർ വീ​​ടി​​ന്റെ പു​​റ​​കു​​വ​​ശ​​ത്ത് നേ​​രി​​യ ചാ​​റ്റ​​ൽ മ​​ഴ വ​​ക​​വെ​ക്കാ​​തെ ആ​​രെ​​യോ പ്ര​​തീ​​ക്ഷി​​ച്ചെ​​ന്ന​​വ​​ണ്ണം നി​​ൽ​​ക്കു​​ന്ന​​താ​​ണു ക​​ണ്ട​​ത്. അ​​ടു​​ത്ത വീ​​ട്ടു​​കാ​​രെ​​യൊ​​ന്നും പു​​റ​​ത്തേ​​ക്കു കാ​​ണാ​​നി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ ലി​​സ​​മ്മ എ​​ന്തി​​നാ​​ണ​​വി​​ടെ നി​​ൽ​​ക്കു​​ന്ന​​തെ​​ന്ന് എ​​നി​​ക്കു മ​​ന​​സ്സി​​ലാ​​യി​​ല്ല. ഇ​​തി​​നി​​ട​​യി​​ൽ മ​​ഴ​ച്ചാ​​റ​​ൽ ശ​​ക്ത​​മാ​​യി. അ​​പ്പു​​റ​​ത്തെ വീ​​ട്ടു​​ജോ​​ലി​​ക്കാ​​രി പെ​​ൺ​​കു​​ട്ടി പ​​ണി ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചു​​പോ​​കു​​ന്ന​​ത് ഞ​​ങ്ങ​​ൾ മ​​ഴ​​യു​​ടെ മ​​റ​​വി​​ലൂ​​ടെ ക​​ണ്ടു.
ന​​ല്ല കാ​​റ്റും മ​​ഴ​​യും മി​​ന്ന​​ലു​​മു​​ള്ള ഒ​​രു തു​​ലാ​​മാ​​സ രാ​​ത്രി​​യാ​​യി​​രു​​ന്നു അ​​ത്. ആ​​കാ​​ശം നി​​ഗൂ​​ഢ​​ത​​ക​​ൾ ഒ​​ളി​​പ്പി​​ച്ചു​​​വെ​ച്ച ക​​റു​​ത്ത ജ​​ലാ​​ശ​​യ​​മാ​​ണെ​​ന്നു തോ​​ന്നി. മു​​ട്ട​​വി​​രി​​ഞ്ഞു പു​​റ​​ത്തു​​വ​​ന്ന വെ​​ള്ളി​​നാ​​ഗ​​ങ്ങ​​ളെ​​പ്പോ​​ലെ ആ​​കാ​​ശ​​ത്ത് മി​​ന്ന​​ൽ​​പ്പി​​ണ​​രു​​ക​​ൾ പു​​ള​​ഞ്ഞു. മു​​റ്റ​​ത്തെ കൂ​​റ്റ​​ൻ​​മാ​​വി​​ന്റെ ചി​​ല്ല​​ക​​ളി​​ൽ​​നി​​ന്നും മ​​ഴ​​ത്തു​​ള്ളി​​ക​​ൾ മ​​റ്റൊ​​രു ആ​​കാ​​ശ​​ത്തി​​ൽ നി​​ന്നെ​​ന്ന​​വ​​ണ്ണം കോ​​രി​​ച്ചൊ​​രി​​യു​​ന്ന​​തു ക​​ണ്ടു. അ​​പ്പോ​​ൾ ക​​റു​​ത്ത കു​​ട​​ക​​ൾ​​പോ​​ലെ അ​​സം​​ഖ്യം വ​​വ്വാ​​ലു​​ക​​ൾ ശി​​ഖ​​ര​​ങ്ങ​​ളി​​ൽ നി​​ര​​ന്നി​​രി​​ക്കു​​ന്ന കാ​​ഴ്ച ക​​ണ്ട് ഞാ​​ൻ ഞെ​​ട്ട​​ലോ​​ടെ ജ​​നാ​​ല ചേ​​ർ​​ത്ത​​ട​​ച്ചു. തൊ​​ട്ട​​ടു​​ത്ത നി​​മി​​ഷം​​ത​​ന്നെ വ​​വ്വാ​​ലു​​ക​​ളി​​ലൊ​​രെ​​ണ്ണം പാ​​റി​​വ​​ന്ന് ശ​​ക്തി​​യോ​​ടെ എ​​ന്റെ ജ​​നാ​​ല​​ച്ചി​​ല്ലി​​ൽ ത​​ട്ടി.
ചി​​ല്ലു​​ക​​ൾ ത​​ക​​ർ​​ത്ത് അ​​ത് മു​​റി​​ക്കു​​ള്ളി​​ൽ ക​​ട​​ന്നെ​​ന്ന് ഞാ​​ൻ ഭ​​യ​​ന്നു. ഞാ​​ൻ ഒ​​രു നി​​ല​​വി​​ളി​​യോ​​ടെ പു​​റ​​ത്തേ​​ക്കോ​​ടി. അ​​പ്പോ​​ൾ ലി​​സ​​മ്മ​​യു​​ടെ മു​​റി​​യി​​ൽ ഇ​​രു​​ട്ട​​ത്ത് പ​​തി​​ഞ്ഞ സം​​സാ​​രം കേ​​ൾ​​ക്കാ​​മാ​​യി​​രു​​ന്നു. പ​​റ​​യു​​ന്ന​​തെ​​ന്തെ​​ന്നു വ്യ​​ക്ത​​മാ​​യി​​ല്ലെ​​ങ്കി​​ലും അ​​തെ​​ന്തോ ഗൗ​​ര​​വ​​മു​​ള്ള കാ​​ര്യ​​മാ​​ണെ​​ന്ന് സം​​സാ​​ര​​രീ​​തി​​കൊ​​ണ്ട് ഞാ​​ൻ ഊ​​ഹി​​ച്ചു. ഞാ​​ൻ ഭീ​​തി​​യോ​​ടെ എ​​ന്റെ മു​​റി​​യി​​ലേ​​ക്ക് ക​​ട​​ന്നു. എ​​ന്നെ വി​​ട്ടൊ​​ഴി​​ഞ്ഞി​​രു​​ന്ന ആ​​കു​​ല​​ത​​ക​​ൾ ഒ​​രു തി​​ര​​മാ​​ല​​പോ​​ലെ പാ​​ഞ്ഞു​​വ​​ന്ന്‌ എ​​ന്നെ ചു​​ഴ​​റ്റി​​യെ​​റി​​യാ​​ൻ തു​​ട​​ങ്ങി. ഞാ​​ൻ വെ​​പ്രാ​​ള​​ത്തോ​​ടെ മൊ​​ബൈ​​ലെ​​ടു​​ത്ത് അ​​ൻ​​ജി​​ത്തി​​നെ വി​​ളി​​ച്ചു. ഇ​​ത്ത​​വ​​ണ മൊ​​ബൈ​​ൽ റി​​ങ് ചെ​​യ്യു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. പ​​ക്ഷേ ആ​​രും അ​​റ്റ​​ൻ​​ഡ് ചെ​​യ്തി​​ല്ല. അ​​ൻ​​ജി​​ത്ത് പെ​​രു​​മ​​ഴ​​യ​​ത്ത് വാ​​തി​​ലി​​ൽ മു​​ട്ടി​​വി​​ളി​​ച്ചു​​കൊ​​ണ്ട് വ​​രാ​​ന്ത​​യി​​ൽ കാ​​ത്തു​​നി​​ന്ന​​ത് ഞാ​​ൻ അ​​പ്പോ​​ൾ ഓ​​ർ​​മി​​ച്ചു. രാ​​ത്രി മു​​ഴു​​വ​​ൻ ഞാ​​ൻ അ​​ശ​​ര​​ണ​​യാ​​യി അ​​ൻ​​ജി​​ത്തി​​നെ മൊ​​ബൈ​​ലി​​ൽ വി​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. മ​​റു​​പ​​ടി ഉ​​ണ്ടാ​​യി​​ല്ല.
വെ​​ളു​​പ്പാ​​ൻ​​കാ​​ല​​ത്തെ​​പ്പോ​​ഴോ ഒ​​ന്നു മ​​യ​​ങ്ങി​​പ്പോ​​യി​​രി​​ക്ക​​ണം. വ​​ലി​​യ ബ​​ഹ​​ള​​വും വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഹോ​​ൺ​​വി​​ളി​​ക​​ളും കേ​​ട്ടാ​​ണ് ഞാ​​ൻ ഞെ​​ട്ടി​​യു​​ണ​​ർ​​ന്ന​​ത്. നേ​​രം വെ​​ളു​​ത്തു​​വ​​രു​​ന്ന​​തേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. പു​​റ​​കു​​വ​​ശ​​ത്തെ റി​​ട്ട​​യേ​​ർ​​ഡ് ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വീ​​ട്ടി​​ലേ​​ക്ക് ആ​​രൊ​​ക്കെ​​യോ ഓ​​ടി​​പ്പോ​​കു​​ന്ന​​ത് ഞാ​​ൻ ജ​​നാ​​ല തു​​റ​​ന്ന​​പ്പോ​​ൾ ക​​ണ്ടു. ഞാ​​ൻ തി​​ടു​​ക്ക​​ത്തി​​ൽ താ​​ഴേ​​ക്കു ചെ​​ന്ന് അ​​ടു​​ക്ക​​ള​​വാ​​തി​​ൽ തു​​റ​​ന്ന​​പ്പോ​​ൾ അ​​വി​​ടെ ഒ​​രു വ​​ലി​​യ ആ​​ൾ​​ക്കൂ​​ട്ടം രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തു ക​​ണ്ടു. ലി​​സ​​മ്മ എ​​ല്ലാം വീ​​ക്ഷി​​ച്ചു​​കൊ​​ണ്ട് അ​​ടു​​ക്ക​​ള​​വാ​​തി​​ലി​​ൽ നി​​ൽ​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. അ​​പ്പോ​​ൾ റോ​​ഡി​​ലൂ​​ടെ ഏ​​താ​​നും സ്ത്രീ​​ക​​ൾ നി​​ല​​വി​​ളി​​ച്ചു​​കൊ​​ണ്ട് അ​​ങ്ങോ​​ട്ടേ​​ക്കു പാ​​ഞ്ഞു​​പോ​​യി.
‘‘എ​​ന്താ? എ​​ന്തു​​പ​​റ്റി?’’ ഞാ​​ൻ ഉ​​ദ്വേ​​ഗ​​ത്തോ​​ടെ ഒ​​രു സ്ത്രീ​​യോ​​ടു ചോ​​ദി​​ച്ചു.
‘‘ദാ... ​​അ​​വി​​ടെ...’’ അ​​വ​​ർ മു​​ഴു​​മി​​പ്പി​​ക്കാ​​തെ ഭീ​​തി​​യോ​​ടെ അ​​ടു​​ത്ത വീ​​ടി​​ന്റെ നേ​​ർ​​ക്ക് കൈ​​ചൂ​​ണ്ടി.
‘‘അ​​വി​​ട​​ത്തെ അ​​ച്ഛ​​നെ​​യും അ​​മ്മ​​യെ​​യും ആ​​രോ...’’
‘‘അ​​ല​​മാ​​ര​​യൊ​​ക്കെ കു​​ത്തി​​ത്തു​​റ​​ന്നു​​വ​​ത്രെ.’’ പി​​ന്നാ​​ലെ വ​​ന്ന ഒ​​രു പു​​രു​​ഷ​​ൻ അ​​റി​​യി​​ച്ചു.
ആ ​​വീ​​ടി​​ന്റെ ഉ​​മ്മ​​റ​​ത്ത് പേ​​ടി​​ച്ച​​ര​​ണ്ട മു​​ഖ​​വു​​മാ​​യി ജോ​​ലി​​ക്കാ​​രി​​പ്പെ​​ണ്ണ് നി​​ൽ​​പു​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​ൾ​​ക്കു​​ചു​​റ്റും കു​​റെ അ​​യ​​ൽ​​ക്കാ​​രും പൊ​​ലീ​​സു​​കാ​​രും. മു​​റ്റ​​ത്ത് പൊ​​ലീ​​സ്‌​ ജീ​​പ്പ് നി​​ർ​​ത്തി​​യി​​ട്ടി​​രി​​ക്കു​​ന്ന​​ത് ഞാ​​ൻ അ​​പ്പോ​​ഴാ​​ണ് കാ​​ണു​​ന്ന​​ത്. ടി.​​വി ചാ​​ന​​ലു​​കാ​​രു​​ടെ കാ​​മ​​റ​​ക​​ൾ അ​​വ​​ർ​​ക്കു​​നേ​​രെ ക​​ണ്ണു തു​​റ​​ന്നി​​രി​​ക്കു​​ന്നു.
അ​​പ്പോ​​ൾ കു​​റ​​ച്ചു പൊ​​ലീ​​സു​​കാ​​ർ ഞ​​ങ്ങ​​ളു​​ടെ വീ​​ട്ടി​​ലേ​​ക്കു വ​​രു​​ന്ന​​ത് ഞാ​​ൻ അ​​മ്പ​​ര​​പ്പോ​​ടെ ക​​ണ്ടു. മീ​​ഡി​​യാ​​സം​​ഘം അ​​വ​​രെ അ​​നു​​ഗ​​മി​​ക്കു​​ന്നു​​ണ്ട്.
‘‘നി​​ങ്ങ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​ണ്. ദ​​യ​​വാ​​യി ഞ​​ങ്ങ​​ളോ​​ട് സ​​ഹ​​ക​​രി​​ക്കു​​ക. എ​​ല്ലാ തെ​​ളി​​വു​​ക​​ളും ഞ​​ങ്ങ​​ളു​​ടെ കൈ​​വ​​ശ​​മു​​ണ്ട്.’’
എ​​സ്.​​ഐ എ​​ന്റെ കൈ​​ക​​ളി​​ൽ വി​​ല​​ങ്ങു വെ​ക്കു​ന്ന​​തി​​നി​​ട​​യി​​ൽ പ​​റ​​ഞ്ഞു, എ​​ന്താ​​ണ് സം​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്നു മ​​ന​​സ്സി​​ലാ​​കാ​​തെ ഞാ​​ൻ നി​​ല​​വി​​ളി​​യോ​​ടെ ശ​​ബ്ദ​​മു​​യ​​ർ​​ത്താ​​ൻ ശ്ര​​മി​​ച്ചു.
‘‘ഒ​​ച്ച വ​​ച്ചി​​ട്ട് കാ​​ര്യ​​മി​​ല്ല.’’ എ​​സ്.​ഐ ​പ​​റ​​ഞ്ഞു.
‘‘എ​​ല്ലാം സി.​സി.​ടി.​വി​യി​​ൽ പ​​തി​​ഞ്ഞി​​ട്ടു​​ണ്ട്. സാ​​ക്ഷി​​മൊ​​ഴി​​ക​​ളും മ​​റ്റു തെ​​ളി​​വു​​ക​​ളു​​മു​​ണ്ട്.’’
ഞാ​​ൻ ന​​ടു​​ക്ക​​ത്തോ​​ടെ ചു​​റ്റി​​ലും നോ​​ക്കി. എ​​ന്റെ സ്‌​​കൂ​​ട്ടി​​യും ഹെ​​ൽ​​മെ​​റ്റും മു​​റ്റ​​ത്ത് മ​​ഴ ന​​ന​​ഞ്ഞി​​രി​​ക്കു​​ന്ന​​ത് ഞാ​​ൻ അ​​പ്പോ​​ഴാ​​ണു കാ​​ണു​​ന്ന​​ത്. എ​​ന്റെ റെ​​യി​​ൻ​​കോ​​ട്ടും ചു​​രി​​ദാ​​റും അ​​യ​​യി​​ൽ ന​​ന​​ഞ്ഞു​​കി​​ട​​ക്കു​​ന്നു​​ണ്ട്. അ​​ടു​​ക്ക​​ള വാ​​തി​​ലി​​ലും പ​​ടി​​ക​​ളി​​ലും എ​​ന്റെ ഷൂ​​സി​​ട്ടു ച​​വി​​ട്ടി​​യ ചെ​​ളി​​യ​​ട​​യാ​​ള​​ങ്ങ​​ൾ... ഇ​​തെ​​ങ്ങ​​നെ സം​​ഭ​​വി​​ച്ചു? ഞാ​​ൻ ഇ​​ന്ന​​ലെ രാ​​ത്രി മ​​ഴ​​യ​​ത്ത് പു​​റ​​ത്തി​​റ​​ങ്ങി​​യി​​ല്ല​​ല്ലോ! അ​​മ്പ​​ര​​പ്പോ​​ടെ ഞാ​​ൻ ലി​​സ​​മ്മ​​യെ നോ​​ക്കി. ചു​​വ​​രി​​ൽ ചാ​​രി​​നി​​ന്നു​​കൊ​​ണ്ട് അ​​വ​​ർ രം​​ഗം വീ​​ക്ഷി​​ക്കു​​ക​​യാ​​ണ്. അ​​വ​​രു​​ടെ ചു​​ണ്ടു​​ക​​ളി​​ൽ അ​​ർ​​ഥ​ഗ​​ർ​​ഭ​​മാ​​യ ഒ​​രു ചി​​രി മി​​ന്നി​​മ​​റ​​ഞ്ഞ​​ത് ഞാ​​ൻ ശ്ര​​ദ്ധി​​ച്ചു.
കൈ​​ക​​ളി​​ൽ വി​​ല​​ങ്ങു​​മാ​​യി പൊ​​ലീ​​സ് ജീ​​പ്പി​​ലേ​​ക്കു ക​​യ​​റു​​ന്ന​​തി​​നു മു​​മ്പ് ഞാ​​ൻ ലി​​സ​​മ്മ​​യെ തി​​രി​​ഞ്ഞു​​നോ​​ക്കി. അ​​പ്പോ​​ൾ ലി​​സ​​മ്മ എ​​നി​​ക്ക് മു​​ഖം മ​​റ​​യ്ക്കു​​ന്ന​​തി​​നാ​​യി ഒ​​രു ക​​റു​​ത്ത ഷാ​​ൾ എ​​റി​​ഞ്ഞു​​ത​​ന്നു. പി​​റ​​കി​​ൽ ഞ​​ങ്ങ​​ളു​​ടെ വീ​​ടി​​ന്റെ വാ​​തി​​ൽ വ​​ലി​​ച്ച​​ട​​ക്കു​ന്ന ശ​​ബ്‌​​ദം കേ​​ട്ടു.
പതിനാറ് കോത്തിരിക്കുള്ളിൽ
നിരത്തിയ പായയിൽ
പതിനാറ് കൊടിയിലയിൽ
കോഴിക്കറി
മീൻകറി
അപ്പം
റാക്ക്
കള്ള് എന്നിവ വിളമ്പുമ്പൊഴും,
അവന്റെ നോട്ടം മുഴുവൻ
‘ബൂത്ത’ കെട്ടാൻ പോയി
ഇനിയും വരാത്ത
അപ്പന്റെ വഴികളിലേക്കായിരുന്നു.
‘സയിത്തനക്ക്ളേഗ് ബളബുനെ’
അജ്ജെയുടെ കൂറ്റിൽ
അജ്ജിയും അണ്ണയും അക്കെയും
നിലവിളിച്ചപ്പോൾ
അവന്റെ കണ്ണിലും
പെരുമഴ പെയ്ത്ത് തുടങ്ങി.
‘കളഞ്ച’യുടെ കോലമണിയാൻ പോയി
ആറു രാത്രി മറഞ്ഞു.
ആടിമാസക്കൂരിരുട്ടിൽ
ഇടമുറിയാതെയുള്ള മേഘക്കരച്ചലിൽ
കളഞ്ചൻ വരുംവഴി
രോഗങ്ങൾ ഓടി മറയുമത്രേ.
വീടുവീടാന്തരം കയറി രക്ഷകനായ
കളഞ്ചയെവിടെ?
അച്ഛനെവിടെ?
മനുഷ്യൻ കട്ടെടുത്ത വഴികളെല്ലാം
തിരിച്ചെടുക്കുന്ന തിരക്കിലാണ് കർക്കടകം.
മതിലുകൾക്കിടയിലൂടെ മലവെള്ളം
അസ്തിത്വവും തേടി യാത്രയിലാണ്.
സർവതും തകർത്ത്
മനുഷ്യർക്കു നേരെ തിരിയവെ
മാനംപോയ കുന്നുകൾ
പൊട്ടിച്ചിരിച്ച് കൂട്ടുകൂടുന്നു.
മുമ്പൊരിക്കൽ അച്ഛനൊപ്പം
‘അണങ്ങിനെ’ നീക്കാൻ പോയന്ന്
ഇതുപോലൊരു അലറിപെയ്ത്തായിരുന്നു.
ചുകപ്പ് തുണിയുടുത്ത്
‘ജനോറ’യണിഞ്ഞ്
കളത്തിലിരുന്നച്ഛൻ.
അരിപ്പൊടി
കരിപ്പൊടി
മഞ്ഞപ്പൊടി
കുങ്കുമപ്പൊടിയാൽ നിറഞ്ഞ കളം
അവനുള്ളിൽ ഭീതിയുണർത്തി.
കൊടിയിലയിൽ അവിലും മലരും
നാഴിയരി
വാഴക്ക
കർപ്പൂരലേപനം
ഭദ്രകാളി തകിട്
ഒപ്പം അണങ്ങിന്റെ പേരും.
വെള്ളിത്തകിടിലേക്ക്
അണങ്ങിനെ ആവാഹിക്കുമ്പോൾ
അച്ഛന്റെ മുഖം ചുവന്ന്
ചെക്കിപ്പൂവായി മാറി.
‘‘ചെക്കനും പഠിക്കട്ടെയെല്ലാം
ഞാനില്ലാതാകുമ്പോൾ
കൊണ്ടു നടക്കട്ടെയെല്ലാം’’
അണങ്ങിനെ ബന്ധിച്ച തകിട്
പാലുള്ള മരത്തിൽ കെട്ടുമ്പോൾ
കൂടി നിന്നവരുടെ പ്രതീക്ഷ
അവന്റെ കണ്ണുകളിലേക്കായിരുന്നു!
ഒഴിവുനേരത്ത്
പുഴയിലും
കായലിലും ഊളിയിട്ട്
മീനിനെ കൈകൊണ്ട് കൊത്തിയെടുക്കുന്ന അച്ഛനാണ്
നാടിനെ നീന്താൻ പഠിപ്പിച്ചത്.
ഇരമ്പിയാർത്തെത്തിയ വെള്ളം
മനുഷ്യരെയും കൊണ്ടുപോകുമ്പോൾ
ദേശസഞ്ചാരിയായ
തെയ്യം ആറ്റിലേക്ക് ചാടി;
കണ്ണിലുടക്കിയവരെയെല്ലാം
കരയിലെത്തിച്ചു.
ആഴക്കയത്തിൽ നിന്നൊരാൾ
എന്റെ ദൈവേന്ന് അലറിക്കരഞ്ഞപ്പോൾ
തലപ്പാളിയും, ഉടയാടയും ഊരിനൽകി
കരയോടടുപ്പിച്ചു.
രക്ഷകനെ മഴ
പുഴയ്ക്ക് ‘ബാർണെ’ നൽകി..!
സാന്ത്വനവാക്കുകൾ
സഹായഹസ്തങ്ങൾ
അന്നം
ഉടുതുണി.
നനയാതിരിക്കാൻ വീടിന് കുട
സർവതും കുമിഞ്ഞെത്തുമ്പോഴും
അവന്റെ നോട്ടം മുഴുവൻ
‘ബൂത്ത’ കെട്ടാൻ പോയി
ഇനിയും വരാത്ത
അച്ഛന്റെ വഴികളിലേക്കായിരുന്നു.
l
ബാർണെ –ഇരയായി കൊടുക്കുന്ന ഭക്ഷണം
കൂറ്റ് –ഒച്ച
ബൂത്ത –തെയ്യം
സയിത്തനക്ക്ളേഗ് ബളബുനെ –പ്രേതങ്ങൾക്ക് വിളമ്പൽ
അജ്ജെ –മുത്തശ്ശൻ
അജ്ജി –മുത്തശ്ശി
അണ്ണ –ചേട്ടൻ
അക്കെ –ചേച്ചി
അണങ്ങിനെ നീക്കൽ –മോക്ഷം കിട്ടാതെ അലഞ്ഞു നടക്കുന്ന പ്രേതത്തെ നീക്കൽ
ജനോറ –പൂണൂൽ
കളഞ്ചൻ –കർക്കടക മാസത്തിലെ ദുരിതങ്ങൾ കളയുന്ന ദൈവവേഷം
വീട് വയ്ക്കാനായി
ലോണെടുത്ത്
വാങ്ങിയ പറമ്പിൽ
ഒരു പൊട്ടക്കിണറുണ്ടായിരുന്നു.
കിണർ നികത്താൻ
മറ്റൊരു
ലോണെടുക്കണ്ടേയെന്ന്
ഭാര്യ പരിഹസിച്ചു.
മനുഷ്യരെപ്പോലെ
കിണറിലും
പൊട്ടന്മാരുണ്ടോയെന്ന്
ഹൈസ്കൂളിലെത്തിയ
അനുജത്തിയുടെ
മകൾ ചോദിച്ചു.
മനുഷ്യരിൽ
പൊട്ടൻമാരുണ്ടെന്ന്
ആരാ നിന്നെ പഠിപ്പിച്ചതെന്ന്
തിരിച്ചു ചോദിച്ചു.
അവൾ
അമ്പരന്ന് നോക്കുക
മാത്രം ചെയ്തു.
പ്രസവിക്കാത്ത
പെണ്ണും
ഉറവ കിനിയാത്ത
കിണറും
മറ്റുള്ളവർക്ക്
പൊട്ടകളാണെന്ന്
രാത്രി
ഭാര്യയോട് പറഞ്ഞു.
അത് നികത്തണ്ട
അവളുടെ
കണ്ണുകൾ
നിറഞ്ഞു.
വീടുവയ്ക്കുമ്പോൾ
പലരും ചോദിച്ചു
ആ പൊട്ടക്കിണറെന്തിന്?
അകം വൃത്തിയാക്കി
അരമതിൽ കെട്ടി
സൂക്ഷിച്ചിട്ടെന്ത് കാര്യം.
ഒറ്റയ്ക്കാകുന്ന
ദിവസങ്ങളിൽ
അവളതിൻ ചോട്ടിൽപ്പോയി
നിൽക്കും.
അവളുടെ ഉള്ളിൽനിന്നോ
കിണറിന്റെ
ഉള്ളിൽനിന്നോയെന്ന്
വേർതിരിക്കാനാവാത്ത
ഒരു കരച്ചിൽ
ഉയർന്നുവരും.
ഭൂമി ഒരു പൊട്ടക്കിണറാകും.
കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനായ രവീന്ദ്രൻ സംസാരിക്കുന്നു –ഭാവി പദ്ധതിക​െളപ്പറ്റി, ചലച്ചിത്രമേളയെപ്പറ്റി, സിനിമകളെപ്പറ്റി.
മലയാള, തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമാണ് രവീന്ദ്രന്‍. 1980കളിലാണ് ഇദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. തിരക്കഥാകൃത്ത്, ഇന്‍റീരിയര്‍ ഡിസൈനര്‍, അവതാരകന്‍, അഭിനയ പരിശീലകന്‍, ചലച്ചിത്രമേളകളുടെ സംവിധായകന്‍, കാന്‍ ഉള്‍പ്പെടെ ലോക ചലച്ചിത്രമേളകളില്‍ പങ്കെടുത്ത വ്യക്തി എന്നീ നിലകളില്‍ പ്രശസ്തനാണ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനിച്ചത്.
ചെന്നൈയിലെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറില്‍നിന്ന് രണ്ട് വര്‍ഷത്തെ അഭിനയ കോഴ്സ് പൂര്‍ത്തിയാക്കിയ രവീന്ദ്രന്‍ പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്ന് ബിരുദ കോഴ്സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചലച്ചിത്ര മേഖലയില്‍ സജീവമാവുകയായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അഭിനയ രംഗത്തുനിന്നും കുറെക്കാലം മാറിനിന്നെങ്കിലും രണ്ടായിരത്തോടെ വീണ്ടും സിനിമാരംഗത്തെത്തി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്രന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയെക്കുറിച്ചും തന്‍റെ സിനിമാ വഴികളെക്കുറിച്ചും സംസാരിക്കുന്നു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി താങ്കള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണല്ലോ. ആദ്യ ഉത്തരവാദിത്തം എന്നനിലയില്‍ മുന്നില്‍ എത്തിയിരിക്കുന്നത് രാജ്യാന്തര ചലച്ചിത്രമേളയാണ്. താങ്കള്‍ ഒരുപാട് മേളകള്‍ കണ്ടിട്ടുണ്ട്. ചിലതിന്‍റെയൊക്കെ ക്യുറേറ്ററായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പുതിയ മേളയെ വ്യത്യസ്തമാക്കുന്ന എന്താണ് മനസ്സിലുള്ളത്?
അന്താരാഷ്ട്ര മേളയെ ജനകീയമാക്കുക എന്നതാണ് പ്രധാനം. അതിന് ഈ വര്‍ഷം മുതല്‍ ഡേ ആൻഡ് നൈറ്റ് ഷോ നടത്താനാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. തിരുവനന്തപുരത്തെ ഉറങ്ങാത്ത ചലച്ചിത്രനഗരമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഞാന്‍ കാന്‍ മേളയില്‍ പങ്കെടുക്കുന്ന സമയത്താണ് ഇങ്ങനെയൊരു അനുഭവമുണ്ടായത്. അതായത്, രാത്രി 2.30നും രാവിലെ 7.30നുമൊക്കെ അവിടെ പ്രദര്‍ശനങ്ങളുണ്ട്.
നിറഞ്ഞ പ്രേക്ഷക പങ്കാളിത്തമാണുള്ളത്. കാനില്‍ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. മിഡിൽഈസ്റ്റിലും പാരിസിലുമൊക്കെ ഇത്തരത്തില്‍ സ്ക്രീനിങ് നടത്തിയിട്ടുണ്ട്. ഇവിടെയും ഇത്തരം മാറ്റങ്ങള്‍ ആകാവുന്നതാണ്. നമ്മുടെ സിനിമകള്‍ രാജ്യത്തിന് പുറത്തുള്ള മേളകളില്‍ എത്തിക്കുക എന്നതാണ് പ്രധാനം. അതിന് അക്കാദമിക്ക് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കാം. ഇത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ക്കാണ് അക്കാദമി ഇക്കുറി ലക്ഷ്യമിടുന്നത്. മേള കൂടുതല്‍ ജനകീയമാക്കുക എന്നതാണ് അക്കാദമി ആഗ്രഹിക്കുന്നത്. അതിന് കൂടുതല്‍ പ്രേക്ഷക പങ്കാളിത്തം ഉറപ്പാക്കണം.
നിലവില്‍ പതിനായിരം പേര്‍ക്കാണ് ഡെലിഗേറ്റ് പാസ് നല്‍കുന്നത്. ഇത്രയും ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തിയറ്റര്‍ സംവിധാനം നമുക്കില്ലല്ലോ. ഗോവ ഉള്‍പ്പെടെ മേളകളില്‍ കൃത്യമായ സ്ക്രീനിങ്ങിനു ശേഷമാണ് ഡെലിഗേറ്റ് പാസ് അനുവദിക്കുന്നത്?
ആള്‍ക്കാര്‍ സിനിമ കാണാന്‍ വരുന്നതിനെ നമുക്ക് തടയാനാകില്ല. അവര്‍ക്ക് അതിനുവേണ്ട സംവിധാനം ഒരുക്കുകയാണ് അക്കാദമി ഉള്‍പ്പെടെ ചെയ്യേണ്ടത്. ഇത്തവണ സ്ക്രീനിങ്ങിന്‍റെ എണ്ണം കൂട്ടുന്ന കാര്യം പരിഗണനയിലാണ്. ഒപ്പം കൂടുതല്‍ തിയറ്ററുകള്‍കൂടി മേളയുടെ ഭാഗമാക്കും. സീനിയര്‍ സിറ്റിസണ്‍ ഉള്‍പ്പെടെ സവിശേഷമായി പരിഗണിക്കേണ്ടവര്‍ക്ക് പ്രത്യേകം സീറ്റിങ് സംവിധാനം ഒരുക്കും. രാത്രി ഷോ കഴിഞ്ഞ് പോകുന്നതിന് യാത്രാസംവിധാനം ഒരുക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് വകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യങ്ങളെല്ലാം വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും.
രാജ്യാന്തര ചലച്ചിത്ര മേളക്ക് മാത്രമായി തിയറ്റര്‍ കോംപ്ലക്സ് എന്ന ആവശ്യം കുറെ കാലങ്ങളായി ഉയരുന്നു. അതിന് അതത് കാലത്തെ ഭരണാധികാരികള്‍ ഉടന്‍ എന്ന് മറുപടി നല്‍കാറുമുണ്ട്. എന്നാല്‍, ഇത് ഇതുവരെ യാഥാർഥ്യമായിട്ടില്ല?
ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതും അഭിപ്രായം പറയേണ്ടതും ഗവണ്‍മെന്‍റാണ്. എനിക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ കഴിയില്ല. അങ്ങനെയൊരു സംവിധാനം വരുന്നത് സ്വാഗതാര്‍ഹമാണ്.
വര്‍ഷത്തില്‍ ഒരു പ്രാവശ്യം മാത്രം നടത്തുന്ന ചലച്ചിത്രമേള എന്നതിനപ്പുറം അക്കാദമിക്ക് പുതുതായി എന്താണ് ചെയ്യാന്‍ സാധിക്കുന്നത്?
ചലച്ചിത്രമേളയിലെ മാറ്റങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞല്ലോ. ഇനിയും ഒരുപാട് കാര്യങ്ങള്‍ കൊണ്ടുവരാനുണ്ട്. അതിന് സമയമുണ്ടല്ലോ. കേരളത്തിലങ്ങോളമിങ്ങോളം ഫിലിം ലിറ്ററസി പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാം ഗ്രാമങ്ങളിലും സാധാരണക്കാര്‍ക്ക് സിനിമ കാണാനുള്ള അവസരമൊരുക്കും. സ്കൂളുകളിലെയും കോളജുകളിലെയും ഫിലിം ക്ലബുകളെ കൂടുതല്‍ സജീവമാക്കും. സിനിമയെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സിനിമ ഈസ് ഫോര്‍ യൂത്ത് എംപവര്‍മെന്‍റ്, വിമണ്‍ എംപവര്‍മെന്‍റ്, സോഷ്യല്‍ റിഫോര്‍മേഷന്‍. ഇത്തരം കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുക. ബൗദ്ധികമായും ഇന്‍റലിജന്‍റായും യൂട്ടിലിറ്റി രീതിയിലും സിനിമയെ സമീപിക്കാം.
തിയറ്ററുകളില്‍ റിലീസ് ചെയ്തതും വാണിജ്യ വിജയം നേടിയതുമായ സിനിമകള്‍ വീണ്ടും ചലച്ചിത്രമേളയുടെ ഭാഗമാകുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കലാമൂല്യമുള്ള സിനിമകള്‍ക്ക് ഇടം നല്‍കണമെന്ന സങ്കല്‍പത്തിനെ അട്ടിമറിക്കുന്നതല്ലേ ഇത്?
വലിയ താരങ്ങളുടെ സാന്നിധ്യമില്ലാത്ത നിരവധി നല്ല സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍, പല കാരണങ്ങളാല്‍ അവക്ക് തിയറ്ററുകളില്‍ എത്തിപ്പെടാന്‍ കഴിയുന്നില്ല. ചലച്ചിത്രമേളാ ജൂറിയുടെ മുമ്പാകെ ഇത്തരം ചിത്രങ്ങള്‍ വരുകയും അത് അവര്‍ തെരഞ്ഞെടുക്കുകയും ചെയ്താന്‍ അത് സ്വീകരിക്കാതിരിക്കാന്‍ സാധിക്കില്ല. വാണിജ്യ വിജയം നേടിയതാണെങ്കിലും ജൂറിയുടെ തീരുമാനം അംഗീകരിക്കേണ്ടി വരും. ഫെസ്റ്റിവലില്‍ എല്ലാത്തരം സിനിമകളും കാണിക്കണം. എല്ലാ വിഭാഗത്തിലുമുള്ളവ ഉണ്ടാകണം. അതായത്, നമ്മുടെ മേളയില്‍ എല്ലാത്തരം ജോണറുകളുമുണ്ടാകണം.
ഈ വര്‍ഷത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സിനിമകളുടെ സ്ക്രീനിങ്ങും തിരഞ്ഞെടുപ്പും പൂര്‍ത്തിയായോ?
പ്രോസസ് ആരംഭിച്ചു. സിനിമകളുടെ എണ്ണം കൂടാനാണ് സാധ്യത. പരീക്ഷണാത്മക സ്വഭാവമുള്ള, വ്യത്യസ്തമായ ആശയങ്ങള്‍ പങ്കുവെക്കുന്ന സിനിമകള്‍ ഇക്കുറിയുണ്ടാകും. പുതിയ കാലത്തെ അഡ്രസ് ചെയ്യുന്ന ഒരുപാട് ചലച്ചിത്രങ്ങള്‍ ലോകത്ത് നിർമിക്കപ്പെടുന്നുണ്ട്. പരമാവധി അവയെല്ലാം മേളയില്‍ എത്തിക്കാനാണ് ശ്രമം.
രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിലിം മാര്‍ക്കറ്റിങ് കാര്യക്ഷമമായി നടക്കുന്നില്ല എന്ന വിമര്‍ശനം എല്ലാ തവണയും ഉയരാറുണ്ട്. ഇതിന് എന്താണ് പോംവഴി?
ലോകത്തെ ഒട്ടുമിക്ക ചലച്ചിത്രമേളകളും കഴിഞ്ഞിട്ടാണ് ഐ.എഫ്.എഫ്.കെ നടക്കുന്നത്. ഗോവന്‍ മേള കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ മേള തുടങ്ങും. അതായത് സമയം ഒരു പ്രശ്നമാണ്. മറ്റ് മേളകള്‍ കണ്ടിട്ട് വരുന്നവര്‍ ഇവിടുത്തെ മാര്‍ക്കറ്റിങ്ങില്‍ സഹകരിക്കണമെന്നില്ല. കാരണം, അവര്‍ പങ്കെടുക്കുന്ന മേളകളില്‍നിന്നു തന്നെ ചിത്രങ്ങള്‍ വാങ്ങിയിട്ടുണ്ടാകാം. അത് ഇവിടെയും പ്രദര്‍ശിപ്പിക്കുന്നുണ്ടാകും. നമ്മുടെ വിന്‍റോ ഒന്നു പുനര്‍ക്രമീകരിക്കേണ്ടതുണ്ട്.
ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലേക്ക് മേള മാറ്റിയാല്‍ പരിഹരിക്കാന്‍ സാധിച്ചേക്കും. ഈ കാര്യം ജനറല്‍ കൗണ്‍സിലുമായി ചര്‍ച്ച ചെയ്യുന്നതാണ്. ഇതിനൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. നമ്മുടെ സിനിമ മറ്റു രാജ്യത്തുള്ളവര്‍ വാങ്ങുന്ന രീതിയിലേക്ക് വളര്‍ന്നവയുമായിരിക്കണം. അങ്ങനെ ഇപ്പോള്‍ സിനിമ ഇല്ല എന്നല്ല അതിനർഥം. നിരവധി മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്.
ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ലിസ്റ്റ് വന്നതിനുശേഷം അവയുടെ പ്രദര്‍ശനാനുമതി നിഷേധിക്കുന്ന രീതി മിക്ക മേളയിലും കാണാവുന്നതാണ്. ഇത് എങ്ങനെ പരിഹരിക്കാന്‍ സാധിക്കും?
ഇക്കാര്യത്തില്‍ നമുക്ക് നിലവില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. പ്രതിഷേധിക്കാം. തിരുത്താന്‍ ആവശ്യപ്പെടാം. അല്ലാ​െത അക്കാദമിക്ക് നിലവിലെ സാഹചര്യത്തില്‍ അത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ നിലപാട് മാറ്റാന്‍ അവര്‍ തയാറാകും. സത്യത്തില്‍ കലയില്‍ ഇത്തരം ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കല വിശാല ലോകത്തെ തുറന്നിടുന്ന ഇടമല്ലേ.
ചലച്ചിത്രമേളയുടെ ഭാഗമായി ലഹരി വിരുദ്ധ കാമ്പയില്‍ ഉള്‍പ്പെടെ പരിപാടികള്‍ പരിഗണനയിലുണ്ടോ?
അത് പ്രധാനമാണ്. ഇത്തവണത്തെ മേളയില്‍ തൂഫാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. തിയറ്റര്‍ പരിസരങ്ങളില്‍ ഷാഡോ പൊലീസ് സംവിധാനമുണ്ടാകും. ടാഗോറിന്‍റെ പരിസരം ഉത്സവസമാനമായിരിക്കും. ജനകീയ പങ്കാളിത്തത്തില്‍ ഓപണ്‍ ഫോറം, കലാപരിപാടികള്‍, പുസ്തക പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ പരിഗണനയിലാണ്.
ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്ന് ആർക്കൈവിന്‍റെ വിപുലീകരണമാണ്. പഴയ സിനിമകളുടെ പ്രിന്‍റ് കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ഇപ്പോള്‍ അക്കാദമികമായി സിനിമയെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ആശ്രയിക്കാന്‍ കഴിയുന്നത് അക്കാദമിയെയാണ്. എന്താണ് നിലവിലെ അവസ്ഥ?
ആദ്യകാലത്തെ പല സിനിമകളുടെയും പ്രിന്‍റുകള്‍ ലഭ്യമല്ല. പ്രസാദ്, വാഹിനി സ്റ്റുഡിയോകളിലുണ്ടായിരുന്നവ വീണ്ടെടുക്കാന്‍ കഴിയാത്ത തരത്തില്‍ നഷ്ടപ്പെട്ടു. കുറെയൊക്കെ ശേഖരിച്ചിട്ടുണ്ട്. ഇപ്പോള്‍ പതിനായിരത്തിലധികം സിനിമകളുടെ പ്രിന്‍റ് നമ്മുടെ കൈവശമുണ്ട്. അവ വേണ്ടവിധം റീസ്റ്റോര്‍ ചെയ്ത് സംരക്ഷിക്കും. ചെലവേറിയതാണ് ഈ കാര്യമെങ്കിലും പ്രധാനമാണല്ലോ.
ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് സെല്ലിനു മുന്നിലെ തിരക്ക് (ഫയൽ ചിത്രം)
നിർമിതബുദ്ധിയും സിനിമയിലെ മാറ്റങ്ങളും
‘ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ആൻഡ് ദ ഫ്യൂച്ചര്‍ ഓഫ് സിനിമ’ എന്ന പുസ്തകം താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ. എ.ഐയുടെ വരവ് സിനിമയെ അപ്പാടെ മാറ്റിമറിക്കുമെന്ന വാദം ചലച്ചിത്ര മേഖലയില്‍ ഉയരുന്നുണ്ട്. സംവിധായകന്‍റെ ആവശ്യമില്ലാത്ത സിനിമകളാണ് ഭാവിയുടേത് എന്നുവരെയുള്ള ചര്‍ച്ചകള്‍ വരെ സജീവമാണ്. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
നിർമിതബുദ്ധിയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വളര്‍ച്ച പ്രത്യേകിച്ചും സിനിമക്ക് അസാധ്യമാണ്. കമ്പ്യൂട്ടര്‍ വന്നപ്പോഴും ഇത്തരം ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. മൂല്യബോധത്തോടെ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാമെന്നത് നാം പഠിക്കണം. മലയാള സിനിമ കാര്യക്ഷമമായ രീതിയില്‍ ടെക്നോളജിയെ പ്രായോഗികമാക്കും. കാരണം, മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും അത് സാങ്കേതികവിദ്യയുമായി ചേര്‍ന്നാണ് എക്കാലത്തും സഞ്ചരിച്ചിട്ടുള്ളതെന്ന്. അതായത്, സിനിമ എന്ന കലയെ സാങ്കേതിക വിദ്യയില്‍നിന്നും മാറ്റിനിര്‍ത്തി ആലോചിക്കാനേ കഴിയില്ല.
എണ്‍പതുകളിലാണ് താങ്കള്‍ മലയാള സിനിമയില്‍ സജീവമാകുന്നത്. ഇടക്കാലത്ത് കുറച്ചുനാള്‍ ഈ മേഖലയില്‍നിന്നും മാറിനിന്നു. തുടര്‍ന്ന് രണ്ടായിരത്തോടെ ന്യൂ ജനറേഷന്‍ എന്ന് വ്യവഹരിക്കുന്ന രീതിയിലുള്ള സിനിമകള്‍ വന്നുതുടങ്ങി. താങ്കള്‍ അത്തരമൊരു സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായി. ഓരോ കാലഘട്ടത്തിലെയും സിനിമയിലെ ഭാവുകത്വ പരിണാമത്തെ എങ്ങനെയാണ് വിശകലനം ചെയ്യുന്നത്?
നമ്മുടെ രൂപം, ഭാവം, സാമൂഹികാവസ്ഥ, വേഷവിധാനങ്ങള്‍, കാഴ്ചപ്പാടുകള്‍, ഭക്ഷണം എല്ലാം മാറുന്നില്ലേ. എന്താണ് സിനിമ, രണ്ട് രീതിയിലാണ് സംവിധായകന്‍റെ കാഴ്ചപ്പാടില്‍ സിനിമ തെളിയുന്നത്. നമുക്ക് ചുറ്റുമുള്ള ലോകത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ കടന്നുപോയ പലതരം വിഷയങ്ങളെ, കാഴ്ചകളെ അവതരിപ്പിക്കുന്ന രീതിയാണ് ഒന്ന്. മറ്റൊന്ന് നമ്മള്‍ കാണാത്ത, സംവിധായക മനോഗതത്തില്‍ കാണുന്ന ലോകത്തെ കാണിച്ചുതരുന്ന സര്‍ക്കോവ്സ്കി ചിത്രങ്ങള്‍ പോലെ. ഒരു ചിന്തയെ നമ്മളിലേക്ക് എത്തിക്കുക എന്നതുകൂടിയാണ് ഒരു സംവിധായകന്‍റെ ദൗത്യം.
പുരാണകഥകളെ ആസ്പദമാക്കി പുറത്തിറക്കിയ ചിത്രങ്ങള്‍ മാത്രം കണ്ടിരുന്ന മലയാളി സമൂഹത്തിന് മുന്നിലേക്ക് സാമൂഹിക പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ അവതരിപ്പിച്ച നാടാണിത്. ഇവിടത്തെ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ മലയാള സിനിമയില്‍ കാണാനാകും. അമ്പതുകളോടെയാണ് മലയാളത്തില്‍ ഭാവുകത്വപരമായ മാറ്റങ്ങള്‍ക്ക് തുടക്കമാകുന്നത്. അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും സമാന്തര, വാണിജ്യ, മധ്യവര്‍ത്തി എന്ന രീതിയില്‍ പുറത്തുവന്ന സിനിമകളെല്ലാം ഭാവുകത്വമാറ്റത്തെ സ്വീകരിക്കുന്നുണ്ട്. തോപ്പില്‍ ഭാസി, അടൂര്‍ ഗോപാലകൃഷ്ണന്‍, ഹരിഹരന്‍, കെ.ജി. ജോര്‍ജ്, എം.ടി, അരവിന്ദന്‍, ഐ.വി. ശശി, ജോഷി, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, ടി.വി. ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ മാറ്റത്തെ ഉള്‍ക്കൊണ്ടവരാണ്. അങ്ങനെ ഒരുപാട് പേരുണ്ട്. ഞാന്‍ കുറച്ച് ആള്‍ക്കാരുടെ പേര് പറഞ്ഞന്നേയുള്ളൂ.
പഴയ കാലങ്ങളില്‍ മനുഷ്യരുടെ മുഖ്യ വിനോദോപാധി സിനിമയായിരുന്നു. അതും തിയറ്ററില്‍ പോയി സിനിമ കാണുക. ഇന്ന് അതല്ല അവസ്ഥ. നിമിഷങ്ങള്‍ക്കുള്ളില്‍ മാറുകയാണ്. വീട്ടിനുള്ളിലിരുന്ന് ലോക സിനിമകള്‍ കാണാവുന്ന അവസ്ഥയിലെത്തി. നിരവധി സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍, വെര്‍ട്ടിക്കല്‍ പ്ലാറ്റ്ഫോമുകളിലൂടെ അതിവേഗം സഞ്ചരിക്കുന്ന സിനിമ, അങ്ങനെ മാറുന്നു. സിനിമക്കാരും ആ ഒഴുക്കിനെ അംഗീകരിച്ചുകൊണ്ട് അതിനൊപ്പം ചേരുകയാണ് വേണ്ടത്. പുതുതലമുറയുടെ കാഴ്ചപ്പാടിലൂടെ നമ്മള്‍ ലോകത്തെ കാണാന്‍ ശ്രമിക്കണം. നമ്മള്‍ മാറാതെ നിന്നാലാണ് അവര്‍ തന്തവൈബ് എന്നൊക്കെ വിളിക്കുന്നത്.
എണ്‍പതുകള്‍ മുതല്‍ ഒരുപാടുപേര്‍ക്ക് ഒപ്പം അഭിനയിക്കുന്നുണ്ടല്ലോ? പുതു തലമുറയോടൊപ്പവും താങ്കള്‍ അഭിനയിക്കുന്നു. എന്തു തോന്നുന്നു?
ശിവാജി ഗണേശന്‍, നസീര്‍, മധു, രജനീകാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ പ്രതിഭാശാലികള്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവരുമായി നല്ല സൗഹൃദവുമുണ്ട്. ഇവര്‍ക്കൊപ്പം അഭിനയിച്ച ഞാന്‍ ഏറ്റവും പുതിയ തലമുറയിലെ ഹാഷിറിനൊപ്പവും അഭിനയിക്കുന്നു. എനിക്കൊരു പ്രശ്നവുമില്ല. ഞാന്‍ അവരുമായി ജെല്ലായി പോകുന്നുണ്ട്. എനിക്ക് വ്യത്യസ്ത തലമുറയിലുള്ളവരുമായി ഒരുമിച്ച് അഭിനയിക്കാന്‍ അങ്ങനെയൊരു ഭാഗ്യം ലഭിച്ചു. അതുകൊണ്ട് ഓരോ കാലഘട്ടത്തിലെയും മാറ്റങ്ങള്‍ തിരിച്ചറിയാന്‍ എനിക്ക് വേഗം സാധിക്കുന്നു.
തെരുക്കൂത്തും ഗദ്ദറും തമിഴ്പുലികളും പൂര്‍ത്തിയാക്കാത്ത സിനിമയും
കുറച്ചുകാലം തമിഴ്നാട്ടിലെ പരമ്പരാഗത തെരുവ് നാടക കലയായ തെരുക്കൂത്ത് സംബന്ധിച്ച ഗവേഷണവുമായി ബന്ധപ്പെട്ട് അവിടെ താമസിച്ചിരുന്നല്ലോ. ഈ കലയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയോ. ആ പഠനം എന്തിനുവേണ്ടിയായിരുന്നു?
തെരുക്കൂത്ത് എന്ന കലയെക്കുറിച്ച് പഠിക്കാനാണ് തമിഴ്നാട്ടിലെ കാഞ്ചിപുരത്തിന് അടുത്തുള്ള ദൂശി എന്ന ഗ്രാമത്തില്‍ ഞാന്‍ പോയത്. ജനങ്ങളുടെ പങ്കാളിത്തത്തില്‍ നടക്കുന്ന ഒരു കലാപ്രകടനമാണിത്. അതായത് ദ്രാവിഡ സമൂഹത്തിന്‍റെ കല. കൂത്ത് നടക്കുന്ന ഗ്രാമത്തിലുള്ള ഒരു റോഡിന്‍റെ ഒരു വശത്ത് ബ്രാഹ്മണരും മറുവശത്ത് വണ്ണിയാര്‍ സമുദായത്തിലുള്ളവരും താമസിക്കുന്നു. ഇവിടെയാണ് തെരുക്കൂത്ത് നടക്കുന്നത്. മഹാഭാരത കഥയാണ് തെരുക്കൂത്തിന്‍റെ ഇതിവൃത്തം.
ഒരു സംസ്കൃത കൃതി ദ്രാവിഡന്‍റെ കൈകളില്‍ എത്തുമ്പോഴുണ്ടാകുന്ന ആഖ്യാനത്തിലെ മാറ്റമാണ് ഇതില്‍ എന്നെ ആകര്‍ഷിച്ചത്. തെരുക്കൂത്തില്‍ ദ്രൗപദിയാണ് കേന്ദ്ര കഥാപാത്രം. തെങ്ങില്‍തീര്‍ത്ത പതിനെട്ട് പടികള്‍ക്കൊണ്ട് പ്രത്യേകം ഉണ്ടാക്കിയതാണ് സ്റ്റേജ്. അതിലെ ഓരോ പടികളില്‍നിന്നാണ് കൂത്ത് അവതരിപ്പിക്കുന്നത്. ആ നാട്ടിലെ ദ്രാവിഡ മിത്തും അവരുടെ വിശ്വാസവുമായി മഹാഭാരത കഥയെ ഇടകലര്‍ത്തി അവതരിപ്പിക്കുന്ന രീതി കൂത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. കൂത്തിന് ഉപയോഗിക്കുന്ന വിഷുപ്പലക എന്ന പേരിലുള്ള ​െബഞ്ച് കിടക്കയാകും സിംഹാസനമാകും അങ്ങനെ എല്ലാമാകും.
കൂത്തിനായി നിർമിച്ച കൊട്ടാരത്തിലേക്കു കൂത്ത് കടന്നുവരുമ്പോള്‍ അവിടെ കൂടിയിരിക്കുന്നവര്‍തന്നെ അവിരുടെ ഇടയില്‍നിന്നും ഒരാളെ രാജാവാക്കി സിംഹാസനത്തിലിരുത്തുന്നു. ‘മക്കള്‍പങ്കേര്‍പ്പ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. കാണി നടനായി മാറുന്ന അവസ്ഥ ഇവിടെ ഉണ്ടാകുന്നു. പടുകളം എന്നൊരു സംഗതിയുണ്ട്. ദുര്യോധനന്‍റെ വലിയ രൂപം മണലുകൊണ്ട് ഉണ്ടാക്കും. അവിടേക്ക് അര്‍ജുനന്‍ എത്തും. അങ്ങനെ അവര്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധം ആരംഭിക്കും. അവസാനം കാണികള്‍ മണല്‍ രൂപത്തിലേക്ക് ഓടിക്കയറും. അവിടത്തെ മണ്ണ് ചവിട്ടി കുഴച്ചശേഷം ആ മണ്ണെടുത്ത് പാടത്തിടും.
ഇവിടത്തെ ഗ്രാമീണ കൊയ്ത്തിനുശേഷമാണ് കൂത്ത് അവതരിപ്പിക്കുന്നത്. കൂത്ത് കഴിഞ്ഞാല്‍ ഈ മണ്ണ് അടുത്തവര്‍ഷം നല്ല വിളവു തരും എന്നാണ് അവരുടെ വിശ്വാസം. അവിടത്തെ ദ്രാവിഡരായ മനുഷ്യരുമായി ഈ കലാരൂപം വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നു. മഹാഭാരതത്തെ പുതുതായി ആഖ്യാനം ചെയ്തതാണ് എനിക്ക് ഇഷ്ടമായതും അത് പഠിക്കാന്‍ പ്രേരണയായതും. കല എങ്ങനെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവിടെ നടത്തിയ ഗവേഷണത്തില്‍നിന്നുമാണ് ഞാന്‍ പഠിക്കുന്നത്. ഈ അറിവാണ് ഞാന്‍ എല്ലാ വശത്തേക്കും സിനിമയെ ബന്ധപ്പെടുത്താന്‍ കാരണമായ ഘടകം. ആര്യനും ദ്രാവിഡനും ഉപയോഗിച്ച ആശയം ഞാനും എന്‍റെ രീതിയില്‍ പറയാന്‍ ശ്രമിച്ചു.
തെരുക്കൂത്ത് മുന്‍നിര്‍ത്തി സിനിമ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നല്ലോ. അതിന് പിന്നീട് എന്താണ് സംഭവിച്ചത്?
ദൂശിയില്‍ പോയി കൂത്ത് കണ്ടപ്പോൾ ആദ്യം അതൊരു ഡോക്യുമെന്‍ററി ആക്കണമെന്ന ആഗ്രഹമാണുണ്ടായത്. അതിന്‍റെ ഭാഗമായി ഞാനും പി.സി. ശ്രീറാമും അവിടേക്ക് പോയി. ആ സമയത്താണ് ഇതൊരു പരീക്ഷണാത്മക സിനിമയാക്കിയാലോ എന്ന മറ്റൊരു ആലോചന വരുന്നത്. അങ്ങനെ ഞങ്ങള്‍ അതിലേക്ക് കടന്നു. അതിനിടയിലാണ് വിപ്ലവ കവി ഗദ്ദറിനെ പരിചയപ്പെടുന്നത്. ഗദ്ദറിന്‍റെ പാട്ടും അതിന്‍റെ താളത്തിനൊത്തുള്ള ചുവടുവെപ്പും എനിക്ക് ഇഷ്ടപ്പെട്ടു. ഗദ്ദറിനെ ഈ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു. അദ്ദേഹ​ത്തെവെച്ച് കുറച്ചു ഭാഗം ഷൂട്ടും ചെയ്തു. അങ്ങനെ ഗദ്ദര്‍ അടുത്ത സുഹൃത്തായി മാറി.
ഈ സമയത്താണ് തമിഴ് ഈഴത്തിനായി പോരാടുന്ന എല്‍.ടി.ടി.ഇയെക്കുറിച്ചും ചില കാര്യങ്ങള്‍ സിനിമയില്‍ ചേര്‍ക്കണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ ആ വഴിക്കുള്ള യാത്ര ആരംഭിച്ചു. അന്ന് എല്‍.ടി.ടി.ഇയുടെ പ്രവര്‍ത്തനം ശ്രീലങ്കയില്‍ കത്തിനില്‍ക്കുന്ന സമയമാണ്. തമിഴ്നാട്ടിലും ഇവര്‍ക്ക് അനുകൂലമായ കുറെ ആള്‍ക്കാരുണ്ടായിരുന്നു. ഞാന്‍ ഈ സിനിമയുടെ ഭാഗമായി ജാഫ്നയിലൊക്കെ പോവുകയും തമിഴ് പുലികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. മരിച്ചു കിടക്കുന്ന മകന്‍റെ മുന്നില്‍ കരയാന്‍ പറ്റാതെ നില്‍ക്കുന്ന അമ്മ. അതെല്ലാം അന്നത്തെ തമിഴ്പുലികളുടെ പോരാട്ടക്കാഴ്ചകളായിരുന്നു. അക്കാലത്ത് ശ്രീലങ്കയില്‍നിന്നുള്ള അഭയാർഥികള്‍ തമിഴ്നാടിന്‍റെ ചില ഭാഗങ്ങളില്‍ താമസിച്ചിരുന്നു. അവരുടെ തീഷ്ണമായ ജീവിതങ്ങളും കവിതകളിലും സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍ എല്‍.ടി.ടി.ഇയുടെ ഒരു പോസ്റ്ററില്‍നിന്നും ലഭിച്ച പാട്ട് ഉള്‍പ്പെടുത്തിയിരുന്നു.
‘‘എന്നെയെന്‍ മണ്ണില്‍ പുതയ്പായ്
പകയ്വനെ എന്‍ മണ്ണിനെ
എങ്കേയ് പുതയ്പായ്
എന്നെ നീ ഈ മണ്ണില്‍ കുഴിച്ചിടും
പക്ഷേ എന്‍റെ ഈ മണ്ണ് നീ എവിടെ കുഴിച്ചിടും.’’ ഇതാണ് ആ പാട്ടിന്‍റെ അർഥം. എന്തൊരു ചോദ്യമാണിതെന്ന് നോക്കൂ. ഇതില്‍ നമ്മള്‍ വീണുപോയി. അത് കണക്ട് ചെയ്താണ് പടം മുന്നോട്ടുപോയത്. ആ സമയത്താണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. അതോടെ മുക്കാല്‍ ഭാഗം ഷൂട്ട് ചെയ്ത എന്‍റെ പരീക്ഷണാത്മക സിനിമ എന്ന ആഗ്രഹം അവസാനിക്കുകയായിരുന്നു. ‘വന്തേനെ’ എന്നായിരുന്നു ആ സിനിമക്ക് പേരിട്ടത്. സിനിമ പുറത്തുവന്നില്ലെങ്കിലും അതിനായുള്ള യാത്ര വലിയ അനുഭവമായിരുന്നു. എന്നില്‍തന്നെ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് അത് കാരണമായി. അന്നത്തെ ആശയം വെച്ച് ഇന്നും സിനിമ ചെയ്യാവുന്നതാണ്. അത്ര തീക്ഷ്ണമാണ് അതിലെ ആശയം.
കുറച്ചുകാലം സിനിമയില്‍നിന്നു മാറിനിന്നല്ലോ. ആ സമയത്ത് മറ്റുചില മേഖലകളിലേക്ക് പ്രവര്‍ത്തനം മാറ്റിയിരുന്നല്ലോ?
വിവാഹം കഴിഞ്ഞതോടെ വീട്ടുകാര്‍ക്ക് പേടിയായി. ഞാന്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു ഇമോഷനല്‍ മാന്‍ ആണല്ലോ. അങ്ങനെ ഞാന്‍ താല്‍ക്കാലികമായി സിനിമ വിട്ടു. സ്റ്റീല്‍ കമ്പനിയുമായി ബന്ധപ്പെട്ട ജോലിയാണ് പിന്നീട് ചെയ്തത്. കലയിലൂടെ കച്ചവടം എങ്ങനെ നടത്താം എന്ന പരീക്ഷണമാണ് അവിടെ നടത്തിയത്. കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ റൂഫ് നിർമിക്കുന്ന പദ്ധതിക്ക് പിന്നില്‍ എന്‍റെ കൈകളാണുള്ളത്. ടാറ്റയുടെ റിസര്‍ച്ച് സെന്‍ററില്‍നിന്നും ഇത്തരം കാര്യങ്ങളൊക്കെ ഞാന്‍ പഠിച്ചിട്ടുണ്ട്.
തെരുക്കൂത്ത് മുതല്‍ ഇങ്ങോട്ട് മിക്ക യൂനിവേഴ്സിറ്റികളിലെയും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കുമൊപ്പം സഞ്ചരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പല അറിവുകള്‍ എന്നില്‍ വന്നുചേര്‍ന്നു. അങ്ങനെ ഞാന്‍ മറ്റൊരാളായി മാറുകയായിരുന്നു. ദൃശ്യപഠന മാതൃകയിലൂടെയാണ് ഞാന്‍ എല്ലാത്തിനെയും നോക്കിക്കണ്ടത്. അത് മാര്‍ക്കറ്റിങ്ങിന് ഞാന്‍ ഉപയോഗിച്ചു. വിജയിക്കുകയും ചെയ്തു. അങ്ങനെ സ്റ്റീല്‍ വില്‍ക്കുന്ന ജോലിചെയ്തിരുന്ന സമയത്ത് കാവാലത്തിന്‍റെ ആര്‍ട്ടിസ്റ്റുകളെ കൂട്ടി മഹാഭാരതത്തെ മുന്‍നിര്‍ത്തി ഒരു നാടകം ചെയ്തു.
അത് മാര്‍ക്കറ്റിങ്ങിന്‍റെ ഭാഗമായ പരസ്യമായാണ് ഉപയോഗിച്ചത്. ടാറ്റയുടെയും ബിര്‍ളയുടെയും കമ്പനികളില്‍ സെയില്‍സ് പ്രമോട്ടറായി ജോലിചെയ്യുന്ന സമയത്ത് അവിടെയും ഈ വിദ്യ പ്രയോഗിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, രണ്ടായിരത്തില്‍ 500 വര്‍ഷത്തെ കേരള ചരിത്രം പറയുന്ന ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൊച്ചി രൂപതയില്‍ നടത്തി. ലോകധർമിയിലെ നൂറോളം വിദ്യാർഥികളെ വെച്ചാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.
സിനിമയും ടൂറിസവും സിനിമാ പോളിസിയും
സിനിമയെയും ടൂറിസത്തെയും ബന്ധിപ്പിച്ച് പുതിയ പദ്ധതി മുന്നോട്ടുവെക്കാവുന്ന തരത്തിലുള്ള ആശയം ഇപ്പോള്‍ മനസ്സിലുണ്ടോ?
തീര്‍ച്ചയായും. കേരളത്തില്‍ ഇത്തരം ഒരുപാട് സാധ്യതകളുണ്ട്. അത് കണ്ടെത്തുകയാണ് വേണ്ടത്. എജുക്കേഷനല്‍ ടൂറിസം എന്നരീതിയില്‍ നമ്മുടെ ആര്‍ട്ടിനെ ബന്ധിപ്പിക്കുന്ന ഒരു ടൂറിസം സംസ്കാരത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. അതിനുള്ള പദ്ധതിയുടെ രൂപരേഖ സര്‍ക്കാറിന് സമര്‍പ്പിക്കും.
പുതിയൊരു ചലച്ചിത്ര നയം രൂപവത്കരിക്കുന്ന കാര്യം വന്നാല്‍ അതില്‍ അക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ എന്ത് നിലപാട് സ്വീകരിക്കും?
സര്‍ക്കാറാണ് പോളിസി ഉണ്ടാക്കുന്നത്. അത് നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് അക്കാദമിക്കുള്ളത്. ആശയങ്ങളും അഭിപ്രായങ്ങളും അതിനോട് കൂട്ടിച്ചേര്‍ക്കാം എന്നേയുള്ളൂ.
മലയാളത്തില്‍ ഓരോ വര്‍ഷവും നിരവധി സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. അതില്‍ ഏതാണ്ട് എഴുപത്തഞ്ച് ശതമാനവും തിയറ്ററില്‍ വിജയം നേടുന്നില്ല. ഈ പ്രതിസന്ധിക്ക് കാരണമെന്തായിരിക്കും?
വര്‍ഷത്തിലിറങ്ങുന്ന അഞ്ചോ ആറോ സിനിമകളൊഴിച്ച് ബാക്കിയെല്ലാം നഷ്ടത്തിലാണ്. ഇത് വലിയൊരു പ്രതിസന്ധിയാണ്. ചലച്ചിത്ര സംഘടനകളുമായി കൂടി ആലോചിച്ച് നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. വെര്‍ച്വല്‍ സിനിമാ നിർമാണം, എ.ഐ സാങ്കേതികവിദ്യ ഇവയെല്ലാം ഇതിന്‍റെ ഭാഗമാക്കണം. സിനിമാ വ്യവസായത്തിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് നിർമാതാക്കള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കണം. ക്രിയേറ്റിവ് ഇക്കോണമിയുടെ ഭാഗമാക്കി സിനിമാ വ്യവസായത്തെ മാറ്റേണ്ടതുണ്ട്. ചലച്ചിത്ര മേഖലയിലെ എല്ലാവരുമായി ആലോചിച്ച് ഇത്തരം കാര്യങ്ങള്‍ നടപ്പാക്കും..
1968 മേയിലെ വിദ്യാർഥി കലാപം ഓർമിക്കുന്നുണ്ടോ? ​ഫ്രാൻസി​െല വിദ്യാർഥികൾ അന്ന് ചരിത്രം രചിച്ചു. പാരിസ് സർവകലാശാലയിൽനിന്നായിരുന്നു തുടക്കം. വിദ്യാർഥി പ്രക്ഷോഭം വലിയ ജനകീയ മുന്നേറ്റമായി മാറി, തൊഴിലാളികൾ പ്രക്ഷോഭത്തിന് മുന്നിലേക്ക​ുവന്നു. സർക്കാറിന് മുട്ടുകുത്തേണ്ടിവന്നു.
സമാനമായ അവസ്ഥയിലാണ് ഇപ്പോൾ ഫ്രാൻസ്. ഇമ്മാനുവൽ മാക്രോണിന്റെ ഭരണത്തിനെതിരെ വൻ പ്ര​േക്ഷാഭം ഫ്രാൻസിലെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. കടുത്ത ഇന്ധന പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും പൊറുതിമുട്ടിച്ച​തോടെയാണ് ജനം തെരുവിലിറങ്ങിയത്. വിദ്യാർഥി-യുവജനങ്ങൾക്കുനേരെ നടന്ന പൊലീസ് നടപടി തലസ്ഥാനമായ പാരിസിലും പ്രാന്തപ്രദേശങ്ങളിലും വ്യാപക ആൾക്കൂട്ട അതിക്രമങ്ങൾക്കിടയാക്കി.
ദിവസങ്ങളായി നടന്നുവരുന്ന വിദ്യാർഥി യുവജന പ്രക്ഷോഭം, ശനിയാഴ്ച കണ്ണീർവാതക, ലാത്തി പ്രയോഗവുമായി പൊലീസ് രംഗത്തിറങ്ങുകയും പ്രക്ഷോഭകരെ കൂട്ടമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തതോടെ അക്രമാസക്തമായി മാറി. ഫ്രാൻസിൽ പ്രതിഷേധ പ്രക്ഷോഭങ്ങളുടെ സന്ദർഭം മുതലെടുത്ത് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്ന പതിവ് ആവർത്തിച്ചതോടെ തലസ്ഥാനത്തും സമീപനഗരങ്ങളിലും വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും അരങ്ങേറിയതായി റിപ്പോർട്ടുണ്ട്.
എട്ടു ലക്ഷത്തോളം പേർ വിവിധയിടങ്ങളിലായി പങ്കെടുത്ത വൻ പ്രക്ഷോഭങ്ങളാണ് കലാപ നിയന്ത്രണ പൊലീസിന്റെ നടപടിയോടെ വ്യാപകമായ അക്രമപരമ്പരകളിലേക്ക് നീങ്ങിയത്. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളാണ് പ്രക്ഷോഭത്തെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടുന്നതെന്നും സന്ദർഭം മുതലെടുത്ത് ക്രിമിനലുകൾ കൊള്ളക്കിറങ്ങുകയാണെന്നും സർക്കാർ ആരോപിക്കുന്നു.
അടുത്ത വർഷം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജ്യത്ത് മാക്രോൺ ഭരണം ശേഷിപ്പിച്ച രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്താനായി വലതുപക്ഷ തീവ്രസംഘടനകളും രംഗത്തുണ്ട്. ഇമ്മാനുവൽ മാക്രോണിന്റെ ഒരു ദശകക്കാലത്തെ മാക്രോണിസ ഉദാരീകരണ ഭരണമാണ് രാജ്യത്തെ ഇന്നത്തെ ദുസ്സഹമായ പരുവത്തിലെത്തിച്ചതെന്നാണ് പൊതുവികാരം.
സെപ്റ്റംബർ 17ന് തെക്കുകിഴക്കൻ പാരിസിലെ തൊഴിലാളി ഭൂരിപക്ഷ മേഖലയായ ​െക്രത്തെയ്‌ലിലെ അവഗണന നേരിടുന്ന ഒരു ഹൈസ്കൂളിൽനിന്ന് വിദ്യാർഥികൾ പഠിപ്പുമുടക്കി തെരുവിലിറങ്ങിയതാണ് തുടക്കം. അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, അനുദിനം തകർച്ചയിലേക്ക് നീങ്ങുന്ന വിദ്യാഭ്യാസ നിലവാരം തുടങ്ങിയ പ്രാഥമികപ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു പഠിപ്പുമുടക്ക്. രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ഫ്രഞ്ച് നഗരങ്ങളിലുടനീളം സമാന വിദ്യാർഥി പ്രക്ഷോഭങ്ങൾ ആളിക്കത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ട്രേഡ് യൂനിയനുകളുടെയും പിന്തുണയോടെ ഹൈസ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾ പ്രക്ഷോഭത്തിന്റെ തെരുവുകൾ തീർത്തു. ഇത്തരത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾ അണിനിരക്കുന്ന പ്രതിഷേധം ഫ്രാൻസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല.
അധികൃതർ സമരത്തെ കർക്കശമായി നേരിട്ട വടക്കൻ ഫ്രാൻസിലെ ലെൻസിൽ പൊലീസ് എറിഞ്ഞ ഗ്രനേഡ് തട്ടി ഒരു വിദ്യാർഥിക്ക് കൈ നഷ്ടമായി. ആറായിരത്തോളം വിദ്യാർഥികളെ അറസ്റ്റ് ചെയ്തെങ്കിലും പ്രായപൂർത്തിയാകാത്തവരായതിനാൽ വിട്ടയക്കുകയായിരുന്നു. ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താതെ ഭരണകൂടം പ്രതിഷേധം അടിച്ചമർത്താനാണ് ആവേശം കാണിക്കുന്നതെന്നാണ് സമരക്കാരുടെ പരാതി. ഫ്രാൻസിലെ പ്രക്ഷോഭം ശരിയായ പാതയിൽ മുന്നേറട്ടെ. അവിടെയും വിജയം മാത്രമാണ് ലളിതമായ ഉത്തരം.
കെ. ​ദാ​മോ​ദ​ര​നെ വാ​യി​ക്ക​ണം, ആ​ഴ​ത്തി​ൽ​ത​ന്നെ
രാ​ഷ്ട്രീ​യ​ത്തി​ൽ ന​ട​ന്നു​പോ​ന്നി​ട്ടു​ള്ള വ​ഴി​ക​ളെ പു​നഃ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും തി​രു​ത്ത​ലു​ക​ൾ​ക്ക് ത​യാ​റാ​വു​ക​യും ചെ​യ്ത് സ്വ​ത​ന്ത്ര​മാ​യ വീ​ക്ഷ​ണ​ത്തി​ൽ മു​ന്നോ​ട്ടു​കു​തി​ക്കാ​ൻ ശ്ര​മി​ച്ച കേ​ര​ള​ത്തി​ലെ ഒ​ന്നാ​മ​ത്തെ ക​മ്യൂ​ണി​സ്റ്റു​കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള വ്യ​ക്തി​യാ​ണ് കെ. ​ദാ​മോ​ദ​ര​ൻ. ആ​ഴ്ച​പ്പ​തി​പ്പി​ ൽ (ല​ക്കം 1492) വ​ന്ന ഡോ. ​ശ്രീ​ക​ല മു​ല്ല​ശ്ശേ​രി​യു​ടെ ലേ​ഖ​നം വാ​യി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് അ​ൽ​പം​കൂ​ടി വി​ശ​ദീ​ക​രി​ക്കാ​മാ​യി​രു​ന്നു. കാ​ര​ണം, പ​ല ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്കും കെ. ​ദാ​മോ​ദ​ര​നെ അ​ത്ര പ​രി​ച​യ​മി​ല്ല.
ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ തി​രു​വി​താം​കൂ​ർ ശാ​ഖ എ​ന്ന നി​ല​യി​ൽ അ​ഖി​ലേ​ന്ത്യാ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മി​ല്ലാ​തെ​ത​ന്നെ പൊ​ന്ന​റ ശ്രീ​ധ​ര​ൻ, കു​രി​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ 1931 മാ​ർ​ച്ചി​ൽ ക​മ്യൂ​ണി​സ്റ്റ് ലീ​ഗി​ന് രൂ​പം​ന​ൽ​കി. ഏ​ഴു പേ​രാ​യി​രു​ന്നു അം​ഗ​ങ്ങ​ൾ. പൊ​ന്ന​റ ശ്രീ​ധ​ര​ൻ, എ​ൻ.​സി. ശേ​ഖ​ർ, എ​ൻ.​പി. കു​രി​ക്ക​ൾ, തി​രു​വ​ട്ടാ​ർ താ​ണു​പി​ള്ള, ശി​വ​ശ​ങ്ക​ര പി​ള്ള, ആ​ർ.​പി. അ​യ്യ​ർ, തൈ​ക്കാ​ട് ഭാ​സ്ക​ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​വ​ർ. കു​രി​ക്ക​ളാ​യി​രു​ന്നു സെ​ക്ര​ട്ട​റി. ക​മ്യൂ​ണി​സ്റ്റ് ലീ​ഗ് എ​ന്ന​ത് ഒ​രു ര​ഹ​സ്യ പേ​രാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​യി​രി​ക്കാം ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വം ല​ഭി​ച്ച ഒ​ന്നാ​മ​ത്തെ മ​ല​യാ​ളി​യാ​യി കെ. ​ദാ​മോ​ദ​ര​ൻ മാ​റി​യ​ത്.
ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളെ വി​ട്ടു​ക​ള​യാ​തെ​യാ​യി​രു​ന്നു കെ. ​ദാ​മോ​ദ​ര​ന്റെ എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യ എം.​എ​ൻ. റോ​യ് ക​മ്യൂ​ണി​സ​ത്തെ ഒ​രു​പാ​ടു കാ​ല​മൊ​ന്നും ചു​മ​ന്നു​ന​ട​ന്ന ആ​ളാ​യി​രു​ന്നി​ല്ല. ക​മ്യൂ​ണി​സ​ത്തെ വി​വി​ധ കോ​ണു​ക​ളി​ലൂ​ടെ കാ​ണു​ന്ന​വ​രു​ണ്ട്. ദാ​മോ​ദ​ര​ന് ക​മ്യൂ​ണി​സ​ത്തെ​പ്പ​റ്റി ശ​രി​യാ​യ വീ​ക്ഷ​ണ​മാ​യി​രു​ന്നു.
പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ത്തി​ൽ പ​ല​തി​നേ​യും മ​റി​ക​ട​ക്കാ​നും ന്യാ​യീ​ക​രി​ക്കാ​നും പ്ര​സം​ഗി​ക്കാ​നും ദാ​മോ​ദ​ര​ൻ പ്ര​മു​ഖ​നാ​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്ര​മാ​യി​രു​ന്ന ഹം​ഗ​റി​യെ മ​റ്റൊ​രു ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്ര​മാ​യ സോ​വി​യ​റ്റ് യൂ​നി​യ​ൻ ആ​ക്ര​മി​ക്കു​ന്നു. ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​നും സ്വ​യം ബോ​ധ്യ​പ്പെ​ടാ​നും ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നും താ​ൽ​പ​ര്യ​മി​ല്ലാ​തെ മ​നം​നൊ​ന്ത സി. ​അ​ച്യു​ത​മേ​നോ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള ത​ന്റെ രാ​ജി​ക്ക​ത്ത​യ​ച്ച് അ​ദ്ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​രി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലേ​ക്ക് പോ​യി.
മേ​നോ​ന്റെ രാ​ജി അ​റി​ഞ്ഞ് ദാ​മോ​ദ​ര​ൻ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി ഒ​രു ദി​വ​സം മു​ഴു​വ​ൻ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു. അ​തി​ന്റെ അ​ടു​ത്ത നാ​ൾ മേ​നോ​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള രാ​ജി പി​ൻ​വ​ലി​ച്ചു. ദാ​മോ​ദ​ര​നാ​ക​ട്ടെ ഹം​ഗ​റി​യി​ലെ സോ​വി​യ​റ്റ് ഇ​ട​പെ​ട​ലി​നെ ന്യാ​യീ​ക​രി​ച്ച് ല​ഘു​ലേ​ഖ എ​ഴു​തി.
എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ണ് സി. ​അ​ച്യു​ത​മേ​നോ​ൻ. 1969 ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ 1970 ആ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യും 1970 ഒ​ക്ടോ​ബ​ർ നാ​ലു മു​ത​ൽ 1977 മാ​ർ​ച്ച് 25 വ​രെ​യും കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​യ​ല്ല പ്ര​സ്ഥാ​ന​മാ​ണ് പ്ര​ധാ​ന​മെ​ന്ന് എ​ന്തെ​ളു​പ്പ​ത്തി​ലാ​ണ് പ​റ​ഞ്ഞു​കേ​ൾ​ക്കാ​റ്; അ​ത് ശ​രി​യാ​ണെ​ങ്കി​ൽ പ്ര​സ്ഥാ​നം ക​രി​ങ്ക​ല്ലും ഇ​രു​മ്പും മ​ര​വു​മ​ല്ല; എ​ല്ലാ മാ​നു​ഷി​ക വി​കാ​ര​ങ്ങ​ളു​മു​ള്ള പ​ച്ച​യാ​യ മ​നു​ഷ്യ​ർ ചേ​ർ​ന്ന​താ​ണ്. ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ച ഘ​ട​ക​മാ​ണ് ജാ​തി. ആ​ശ​യ​പ​ര​മാ​യി ജാ​തി​യെ എ​തി​ർ​ക്കു​ന്ന​വ​ർ​പോ​ലും കെ​ട്ടു​റ​പ്പോ​ടെ മ​ന​സ്സി​ൽ ജാ​തി​യെ സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ്.
വ​ർ​ഗ​സ​മ​ര​ത്തി​ന്റെ വി​കാ​സ​ത്തി​ലൂ​ടെ ജാ​തി​യും മ​ത​വും കൊ​ഴി​ഞ്ഞു​പോ​കു​മെ​ന്ന ക​മ്യൂ​ണി​സ്റ്റ് സെ​ദ്ധാ​ന്തി​ക​രു​ടെ സ​മീ​പ​നം പൊ​ള്ള​ത്ത​ര​മാ​ണെ​ന്ന് ച​രി​ത്രം തെ​ളി​യി​ച്ചു. ദാ​മോ​ദ​ര​നെ പോ​ലെ​യു​ള്ള​വ​ർ സ്വ​പ്നം ക​ണ്ട ഒ​രു ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​മാ​യി​രു​ന്നി​ല്ല നി​ല​വി​ൽ വ​ന്ന​ത്.
കെ. ​ദാ​മോ​ദ​ര​ന്റെ ച​രി​ത്ര​ത്തോ​ടു​ള്ള സ​മീ​പ​നം സാ​ധാ​ര​ണ ക​മ്യൂ​ണി​സ്റ്റു​ക​ളി​ൽ​നി​ന്നും അ​ൽ​പം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി മാ​ത്രം കു​റെ നി​യ​മാ​വ​ലി അ​ദ്ദേ​ഹം തീ​ർ​ത്തി​രു​ന്നു.
മാ​ർ​ക്സി​സ​മാ​ണ് ലോ​ക​ത്തെ എ​ല്ലാ​റ്റി​നും പ​രി​ഹാ​ര​മാ​യി അ​ദ്ദേ​ഹം ക​ണ്ട​ത്. ഡ​യ​ല​ക്ടി​ക്ക​ൽ മെ​റ്റീ​രി​യ​ലി​സം (Dialectical Materialism) എ​ന്ന​തി​ന്റെ ത​ർ​ജ​മ​യാ​ണ് വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല, അ​ൽ​പ​സ്വ​ൽ​പം വി​വ​ര​മു​ള്ള​വ​ർ​ക്കു​പോ​ലും വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം എ​ന്താ​ണെ​ന്ന​ത് പി​ടി​കി​ട്ടാ​ത്ത പ്ര​യോ​ഗ​മാ​ണ്.
പാ​ർ​ട്ടി​ക്കാ​ർ വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദ​ത്തെ​പ്പ​റ്റി ഇ​പ്പോ​ൾ മി​ണ്ടാ​റി​ല്ല. കെ. ​ദാ​മോ​ദ​ര​നെ പോ​ലെ​യു​ള്ള വ്യ​ക്തി​യെ പ​ഠി​ക്കു​ക​യും വാ​യി​ക്ക​പ്പെ​ടു​ക​യും ചെ​യ്യേ​ണ്ട​ത് രാ​ഷ്ട്രീ​യ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ ‘കേ​ര​ള ച​രി​ത്രം’, ‘ജൈ​വ​ച​രി​ത്രം’, ‘മ​നു​ഷ്യ​ൻ’, ‘ഭാ​ര​തീ​യ ചി​ന്ത’ ഇ​വ​യെ​ല്ലാം ഇ​ന്നും വാ​യി​ക്ക​പ്പെ​ടു​ന്ന​താ​ണ്.
ദാ​മോ​ദ​ര​ന്റെ ചി​ന്ത​യും പ​ഠ​ന​വും സ​മൂ​ഹ​ത്തി​ന് ഇ​ന്നും വി​ല​പ്പെ​ട്ട​താ​ണ്. എ​ങ്കി​ലും കെ. ​ദാ​മോ​ദ​ര​ന്റെ കൃ​തി​ക​ളി​ൽ ഈ​ടു​റ്റ വി​ജ്ഞാ​ന​ദാ​യ​ക​മാ​യ ഗം​ഭീ​ര ലേ​ഖ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് ‘ഭാ​ര​തീ​യ ചി​ന്ത’ മ​റ്റെ​ല്ലാ കൃ​തി​ക​ളി​ലെ​ന്ന പോ​ലെ ‘ഭാ​ര​തീ​യ ചി​ന്ത’​യി​ലും കെ. ​ദാ​മോ​ദ​ര​നി​ലെ ക​മ്യൂ​ണി​സ്റ്റു​കാ​ര​നെ കാ​ണാം.
ടി.​പി. ആ​ന്‍റ​ണി, തൃ​ക്കാ​ക്ക​ര കൊ​ച്ചി
അ​ക്കാ​ദ​മി കോ​ൺ​ഗ്ര​സി​നെ ശൂ​ന്യ​ത​യി​ലേ​ക്ക് ന​യി​ക്കും
എ​ഴു​ത്തു​കാ​ര​നാ​യ ക​ൽ​പ​റ്റ നാ​രാ​യ​ണ​നോ​ട് ഏ​റെ ആ​ദ​ര​വു​ള്ള ഒ​രു വാ​യ​ന​ക്കാ​ര​നാ​ണ് ഈ ​എ​ഴു​തു​ന്ന​ത്. ‘‘ഞാ​ൻ വ​ല​തു​പ​ക്ഷ​മ​ല്ല’’ എ​ന്നും “അ​ക്കാ​ദ​മി സ​ർ​ക്കാ​റി​ന്റെ പി.​ആ​ർ പ​ണി ചെ​യ്യി​ല്ല’’ എ​ന്നു​മു​ള്ള ത​ല​ക്കെ​ട്ടു​ക​ൾ ക​ണ്ട​പ്പോ​ൾ വ​ള​രെ ആ​ക​ർ​ഷ​ക​മാ​യി തോ​ന്നി. പ​ക്ഷേ, സം​ഭാ​ഷ​ണ​ത്തി​ന്റെ ഒ​രു ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്; “ഈ ​സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ് ഏ​റ്റ​വും സ​ർ​ഗാ​ത്മ​ക​മാ​യി അ​ക്കാ​ദ​മി പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് നാ​ളെ രേ​ഖ​പ്പെ​ടു​ത്തും’’ എ​ന്നാ​ണ്! ഇ​തു​ത​ന്നെ സ​ർ​ക്കാ​റി​നു​വേ​ണ്ടി​യു​ള്ള പി.​ആ​ർ വ​ർ​ക്കി​ന്റെ തു​ട​ക്ക​മ​ല്ലേ? അ​തി​നു പ​ക​രം ‘‘ക​ൽ​പ​റ്റ നാ​രാ​യ​ണ​ന്റെ കാ​ല​ത്താ​ണ്’’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന് മ​ൾ​ട്ടി​പ്പി​ൾ ക്ലാ​പ്പ് കൊ​ടു​ക്കാ​മാ​യി​രു​ന്നു.
‘അ​രാ​ജ​ക​വാ​ദം’ എ​ന്ന വാ​ക്കി​ലെ ‘അ​ധി​കാ​ര നി​രാ​സം’ എ​ന്ന ആ​ശ​യ​ത്തെ മാ​ർ​ക്സാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. പ​ക്ഷേ, അ​ധി​കാ​രം കൊ​ഴി​ഞ്ഞു​വീ​ഴു​ന്ന കാ​ല​ത്തേ​ക്കു​ള്ള ദു​ർ​ഘ​ടം പി​ടി​ച്ച യാ​ത്ര​യെ​ക്കു​റി​ച്ച് ക​ൽ​പ​റ്റ സം​സാ​രി​ക്കു​ന്നി​ല്ല എ​ന്ന​ത് വേ​ദ​ന​യു​ള​വാ​ക്കു​ന്ന​താ​ണ്.
നാ​ലു​ മാ​സ​ത്തെ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​റി​ന് മാ​ർ​ക്കി​ടു​മ്പോ​ഴും, യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു എ​ന്നു പ​റ​യു​മ്പോ​ഴും, താ​ൻ ആ​നു​കാ​ലി​ക​ൻ​ത​ന്നെ​യാ​യ ഒ​രു ശ​രാ​ശ​രി കോ​ൺ​ഗ്ര​സു​കാ​ര​ൻ മാ​ത്ര​മാ​ണ് എ​ന്ന് സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്. താ​ൻ ‘വ​ല​തു​പ​ക്ഷ​മ​ല്ല’ എന്നു പറയുമ്പോൾ, വി.ഡി. സതീശൻ കൽപറ്റയെ ഒരു രാഷ്ട്രീയ ദൗത്യം ഏൽപിച്ചിട്ടുണ്ട് എ​ന്നു​വേ​ണം ക​രു​താ​ൻ. അ​ത്, മ​റ്റൊ​ന്നു​മ​ല്ല, കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ‘കു​ത്ത​ക’, അ​തി​ന്റെ യ​ഥാ​ർ​ഥ പി​ൻ​ഗാ​മി​ക​ൾ കോ​ൺ​ഗ്ര​സാ​ണെ​ന്ന് സ്ഥാ​പി​ച്ചെ​ടു​ക്കു​ക! ചെ​റു​പ്പ​ക്കാ​രു​ടെ ഇ​ട​യി​ൽ കോ​ൺ​ഗ്ര​സി​ന് നേ​ട്ട​മു​ണ്ടാ​ക്കു​ക; ഈ ​രാ​ഷ്ട്രീ​യ ദൗ​ത്യ​ങ്ങ​ൾ അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു​വെ​ന്നാ​ണ് ആ​ഴ്ച​പ്പ​തി​പ്പി​ൽ വ​ന്ന സം​ഭാ​ഷ​ണ​ത്തി​ന്‍റെ (ല​ക്കം 1494) ആ​ക​ത്തു​ക.
ഇ​ത് വി​ജ​യി​ക്കു​മോ എ​ന്ന് ച​രി​ത്ര​ത്തി​നു മാ​ത്ര​മേ തെ​ളി​യി​ക്കാ​നാ​കൂ. പ്ര​ത്യേ​കി​ച്ച് 1990ലെ ​അ​ഖി​ലേ​ന്ത്യാ കോ​ൺ​ഗ്ര​സി​ന്റെ സാ​മ്പ​ത്തി​ക-​രാ​ഷ്ട്രീ​യ ന​യം​മാ​റ്റം കേ​വ​ലം 30 വ​ർ​ഷം​കൊ​ണ്ട് ഇ​ന്ത്യ​യെ ഫാ​ഷി​സ്റ്റ് മേ​ൽ​ക്കോ​യ്മ​ക്ക് കീ​ഴി​ലാ​ക്കി​യ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ! കോ​ൺ​ഗ്ര​സ് എ​ന്നാ​ൽ കേ​ര​ള​വും ക​ർ​ണാ​ട​ക​വു​മൊ​ക്കെ​യാ​യി അ​വ​ശേ​ഷി​ച്ച ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ൽ. ന​ന്ദി.
എ.​എ​സ്. ഹ​രി​ദാ​സ്, അ​ങ്ക​മാ​ലി
ന​ല്ല കാ​മ്പു​ള്ള ക​ഥ
ന​ന്ദി​നി മേ​നോ​ൻ എ​ഴു​തി​യ ‘ന​ല്ല ക​ള​റ്ള്ള ഫോ​ട്ടോ’ എ​ന്ന ക​ഥ
(ല​ക്കം 1493) കാ​ലി​ക പ്ര​സ​ക്തി​യു​ള്ള​താ​ണ്. നാ​ലു പേ​ജു​ക​ളി​ലാ​യി ചു​രു​ക്കി​യി​രി​ക്കു​ന്ന ക​ഥ​യി​ൽ ക​നം തൂ​ങ്ങു​ന്ന ക​രി​മേ​ഘം​പോ​ലെ ദുഃ​ഖം ത​ളം​കെ​ട്ടി കി​ട​ക്കു​ന്നു. ക​ഥ​യി​ലെ പ​വി​ത്ര​ന്‍റെ ഭാ​ഷ​യി​ൽ ‘അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ൽ’​പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ​സ്വ​പ്ന​ങ്ങ​ളു​ടെ ആ​ക​ത്തു​ക​യാ​യ ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി. പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യി​രു​ന്ന ആ ​കു​ട്ടി​യെ കെ​ണി​യി​ൽ വീ​ഴ്‌​ത്തി ഒ​ടു​വി​ൽ മ​ര​ണ​മു​ഖ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ. അ​വ​നു വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ. ഇ​താ​ണ് ക​ഥാ​ത​ന്തു. അ​ച്ഛ​നും അ​മ്മ​യും പെ​ൺ​കു​ട്ടി​യു​മ​ട​ങ്ങു​ന്ന പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ, ക​രു​ത​ലു​ക​ൾ, മ​ക​ളു​ടെ അ​കാ​ല​ത്തി​ലെ വി​ട​പ​റ​യ​ൽ ആ ​കൊ​ച്ചു കു​ടും​ബ​ത്തി​ലു​ണ്ടാ​ക്കു​ന്ന ആ​ഘാ​തം... എ​ല്ലാം ന​ല്ല മി​ക​വോ​ടെ ഇ​തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.
മു​ഷി​ഞ്ഞ തു​ണി​ക​ൾ തൂ​ങ്ങു​ന്ന ഇ​ടു​ക്കു​മു​റി​യി​ൽ നാ​റു​ന്ന തു​ണി​ക്ക​ഷ​ണം​പോ​ലെ കി​ട​ന്ന അ​മ്മ​യി​ൽ ഉ​പ​രി​യാ​യി ആ ​അ​വ​സ​ര​ത്തി​ലെ ഒ​ര​മ്മ​യെ എ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്കും. മ​ര​ണ​മ​ട​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ മേ​ശ ത​പ്പു​ന്ന പൊ​ലീ​സു​കാ​ര​ന്‍റെ വി​ര​ലി​ൽ മു​ടി​പ്പി​ന്നു​കൊ​ണ്ട് ഒ​രു കു​ത്തു​കൊ​ടു​ക്കാ​നും എ​ഴു​ത്തു​കാ​രി മ​റ​ന്നി​ല്ല.
ചു​വ​പ്പ് ഷ​ർ​ട്ടി​ൽ ക​റു​ത്ത ചി​ല​ന്തി​വ​ല​യു​ള്ള ചെ​റു​പ്പ​ക്കാ​ര​ന്‍റെ വ​ല​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​തം അ​സ്‌​ത​മി​ക്കു​ന്നു. ആ ​പെ​ൺ​കു​ട്ടി​യു​ടെ ഒ​രു ന​ല്ല ചി​ത്രം അ​വ​ളു​ടെ വീ​ട്ടി​ൽ ഇ​ല്ല. എ​ന്നാ​ൽ, അ​വ​ളു​ടെ ഏ​റ്റ​വും ന​ല്ല ചി​ത്ര​ങ്ങ​ൾ അ​വ​ളെ ച​തി​ച്ച ചി​ല​ന്തി​യു​ടെ ക​യ്യി​ൽ മാ​ത്ര​മാ​ണു​ള്ള​ത്, ന​ല്ല ക​ള​റ്ള്ള ഫോ​ട്ടോ​ക​ൾ. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഈ ​ക​റു​ത്ത ചി​ല​ന്തി​വ​ല​ക​ൾ വ​ല്ലാ​തെ പെ​രു​കി​യി​രി​ക്കു​ന്നു, അ​തി​ൽ വീ​ഴു​ന്ന ഇ​ര​ക​ളും. അ​ത്ത​ര​ത്തി​ൽ ഒ​രു മു​ന്ന​റി​യി​പ്പു കൂ​ടി​യാ​കു​ന്നു ഈ ​ക​ഥ.
ബ​ദ​റു​ദീ​ൻ എം ​കു​ന്നി​ക്കോ​ട്
ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം
കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ​തി​രെ ‘ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്’ റി​പ്പോ​ർ​ട്ട​ർ ഋ​തി​ക ചോ​പ്ര ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മീ​ഡി​യാ​സ്കാ​നി​ൽ (ല​ക്കം 1493) യാ​സീ​ൻ അ​ശ്റ​ഫ് എ​ഴു​തി​യ ‘നേ​രു​കൊ​ണ്ട് അ​ധി​കാ​ര​ത്തെ പൂ​ട്ടി​യ വാ​ർ​ത്ത​യെ​ഴു​ത്ത്’ വാ​യി​ച്ചു. ഋ​തി​ക ചോ​പ്ര​യു​ടെ ഈ ​വാ​ർ​ത്ത​യെ​ഴു​ത്തി​നെ തീ​ർ​ച്ച​യാ​യും ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം (Accountability Journalism) എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​താ​ണ്. പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന, വ​സ്തു​ത​ക​ളു​ടെ സ്വ​ത​ന്ത്ര​മാ​യ വി​ല​യി​രു​ത്ത​ൽ, ക​ർ​ശ​ന​മാ​യ ചോ​ദ്യംചെ​യ്യ​ൽ എ​ന്നി​വ​യി​ലൂ​ടെ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രു​ടെ തേ​ർ​വാ​ഴ്ച​ക​ളെ​ക്കു​റി​ച്ച് വാ​യ​ന​ക്കാ​ർ​ക്കു മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടി​യ​ത് ഏ​റെ ശ്ലാ​ഘ​നീ​യം​ത​ന്നെ.
ദു​ഷ്ടാ​ധി​കാ​ര​ശ​ക്തി​ക​ളെ വാ​ഴ്ത്തി​പ്പാ​ടു​ന്ന സു​ഖി​പ്പി​ക്ക​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ​ർ​ശ ഭ്ര​ഷ്ട​ത ന​ട​മാ​ടു​ന്ന ഈ ​കെ​ട്ട​കാ​ല​ത്തി​ന് ഇ​തൊ​രു ന​ല്ല തി​രു​ത്താ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ എ​ല്ലാ സാ​ധ്യ​ത​ക​ളും സ​മ​ർ​ഥ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ഈ ​വാ​ർ​ത്ത​യെ​ഴു​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ പൗ​ര​ധ​ർ​മം​ത​ന്നെ. മൂ​ല്യ​ബോ​ധ​ത്തി​ന്‍റെ, ധാ​ർ​മി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ അ​ത്യു​ന്ന​ത ശി​ഖ​ര​ങ്ങ​ളി​ൽ​നി​ന്നു മാ​ധ്യ​മ​ലോ​കം ഒ​രി​ക്ക​ലും താ​ഴ്ന്നു​പോ​ക​രു​തെ​ന്ന ഉ​ദ്ബോ​ധ​നം ഇ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ കൂ​ടു​ത​ൽ മു​ഴ​ങ്ങി​ക്കേ​ൾ​ക്കേ​ണ്ട​തു​മു​ണ്ട്.
ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക് തൃ​ശൂ​ർ