Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
പി​ന്നോ​ട്ട് ന​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്
എ​ന്‍റെ അ​മ്മ ഞ​ങ്ങ​ളെ പി​ന്നോ​ട്ട് ന​ട​ക്കാ​ൻ ഒ​രി​ക്ക​ലും
അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. “അ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​വ​ർ ന​ട​ക്കു​ന്ന​ത്,”
അ​വ​ർ പ​റ​യു​മാ​യി​രു​ന്നു.
ഈ ​ആ​ശ​യം അ​വ​ർ​ക്ക് എ​വി​ടെ​നി​ന്നാ​ണ് കി​ട്ടി​യ​ത്?
ഒ​രു​പ​ക്ഷേ, ഒ​രു മോ​ശം വി​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്.
എ​ന്താ​യാ​ലും, മ​രി​ച്ച​വ​ർ പി​ന്നോ​ട്ട് ന​ട​ക്കു​ക​യ​ല്ല; അ​വ​ർ ന​മ്മു​ടെ
പി​ന്നി​ൽ ന​ട​ക്കു​ക​യാ​ണ്. അ​വ​ർ​ക്ക് ശ്വാ​സ​കോ​ശ​ങ്ങ​ളി​ല്ല,
അ​തു​കൊ​ണ്ട് ന​മ്മെ വി​ളി​ച്ചു​കൂ​വാ​നും ക​ഴി​യി​ല്ല. പ​ക്ഷേ, നാം ​
തി​രി​ഞ്ഞു​നോ​ക്ക​ണ​മെ​ന്ന് അ​വ​ർ ഏ​റെ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​വും.
സ്നേ​ഹ​ത്തി​ന്റെ ഇ​ര​ക​ളാ​ണ്, അ​വ​രി​ൽ പ​ല​രും.
അ​പ്പോ​സ്ത​ല ന​ഗ​രം
നി​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം.
എ​ല്ലാ ദി​വ​സ​വും
കാ​റ്റാ​യി​രു​ന്നു.
എ​ല്ലാ ദി​വ​സ​വും.
അ​ത് ഒ​രു മ​തി​ൽ​പോ​ലെ
ഞ​ങ്ങ​ളെ എ​തി​ർ​ത്തു.
ഞ​ങ്ങ​ൾ പോ​യി.
ഒ​രാ​ൾ മ​റ്റൊ​രാ​ളോ​ട്
വ​ശ​ത്തേ​ക്ക് തി​രി​ഞ്ഞ്
നി​ല​വി​ളി​ച്ചു​കൊ​ണ്ട്.
വ​ഴി​യ​രി​കി​ലൂ​ടെ.
അ​തൊ​ന്നും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല.
ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ
ഇ​ട​ങ്ങ​ൾ
ക​ഠി​ന​മാ​യി​ത്തു​ട​ങ്ങി.
ശൂ​ന്യ​മാ​യ ഇ​ട​ങ്ങ​ൾ.
എ​ന്നി​ട്ടും അ​വ
ദൃ​ഢ​വും ഇ​രു​ണ്ട​തു​മാ​യി​രു​ന്നു.
വേ​ദ​ന നി​റ​ഞ്ഞ​തും.
വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്
നി​ന​ക്ക​റി​യാ​മാ​യി​രു​ന്ന
ഒ​രു വൃ​ദ്ധ​യു​ടെ
പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ
വി​ട​വു​ക​ൾ പോ​ലെ.
അ​ന്ന് അ​വ​ൾ
സു​ന്ദ​രി​യാ​യി​രു​ന്നു.
അ​വ​ളു​ടെ ഉ​ള്ളി​ലൂ​ടെ
നാ​ഡി​ക​ൾ
ഒ​ഴു​കി​നി​റ​ഞ്ഞി​രു​ന്നു.
ക​ത്തു​ന്ന ഒ​രു കൊ​ട്ടാ​രം​പോ​ലെ.
മൊ​ഴി​മാ​റ്റം: മ​ദ​ന്‍ ബാ​ബു
ആൻ കാഴ്സൺ
സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ ആ​ൻ കാ​ഴ്സ​ന്റെ ര​ച​ന​ക​ളും ക​വി​ത​ക​ളും വാ​യി​ക്കു​ക​യാ​ണ് ക​വി കൂ​ടി​യാ​യ ലേ​ഖ​ക​ൻ.
“To be running breathlessely,
but not yet arrived is delightful,
a suspended moment of living hope.”
-Anne Carson
സാ​ഹി​ത്യ​ത്തി​ൽ ചി​ല എ​ഴു​ത്തു​കാ​ർ നി​ല​വി​ലു​ള്ള ആ​വി​ഷ്കാ​ര രീ​തി​ക​ളെ പി​ന്തു​ട​ർ​ന്ന് പു​തി​യ ര​ച​ന​ക​ൾ സൃ​ഷ്ടി​ക്കു​ന്നു. മ​റ്റു ചി​ല​രാ​ക​ട്ടെ, സാ​ഹി​ത്യം എ​ന്താ​ണ്, ക​വി​ത എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം, ഗ​ദ്യ​ത്തി​നും ക​വി​ത​ക്കു​മി​ട​യി​ലെ അ​തി​ര്‍വ​ര​മ്പ് എ​വി​ടെ​യാ​ണ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ചോ​ദ്യ​ങ്ങ​ളെ പി​ന്തു​ട​രു​ന്നു.
സാ​ഹി​ത്യ​ത്തി​നു​ള്ള ഈ ​വ​ര്‍ഷ​ത്തെ നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ, ക​നേ​ഡി​യ​ൻ ക​വി​യും നി​രൂ​പ​ക​യും വി​വ​ർ​ത്ത​ക​യും ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യ പ​ണ്ഡി​ത​യു​മാ​യ ആ​ൻ കാ​ഴ്സ​ണ്‍ (Anne Carson) ര​ണ്ടാ​മ​ത്തെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി​യാ​ണ്. സാ​ഹി​ത്യ​ത്തി​ന്‍റെ ഘ​ട​ന​യും സ​ത്ത​യും ഒ​രു​പോ​ലെ പ​രീ​ക്ഷ​ണ​വി​ധേ​യ​മാ​ക്കു​ന്ന കാ​ഴ്സ​ണ്‍; ക​വി​ത, ഗ​ദ്യം, നാ​ട​കം, വി​മ​ർ​ശ​നം, വി​വ​ർ​ത്ത​നം, ദൃ​ശ്യ​ക​ല എ​ന്നി​വ​യു​ടെ രൂ​പ​ങ്ങ​ളെ നി​ര​ന്ത​രം പ​രി​ഷ്ക​രി​ച്ചു​കൊ​ണ്ടും അ​വ​യു​ടെ അ​തി​രു​ക​ളെ സ​ധൈ​ര്യം ഉ​ല്ലം​ഘി​ച്ചു​കൊ​ണ്ടും സ​മ​കാ​ലി​ക ലോ​ക​സാ​ഹി​ത്യ​ത്തി​ൽ സ്വ​യം അ​ട​യാ​ള​പ്പെ​ടു​ത്തി​യ എ​ഴു​ത്തു​കാ​രി​യാ​ണ്.
പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​വും ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ സ​ങ്കീ​ർ​ണ​മാ​യ വൈ​കാ​രി​കാ​നു​ഭ​വ​ങ്ങ​ളും കാ​ഴ്സ​ന്‍റെ ര​ച​ന​ക​ളി​ൽ പ​ര​സ്പ​രം സം​വ​ദി​ക്കു​ന്നു. പൗ​രാ​ണി​ക ഗ്രീ​ക്ക് ക​വി സാ​ഫോ​യു​ടെ (Sappho) പ്ര​ണ​യ​ക​വി​ത​ക​ൾ, യൂ​റി​പ്പി​ഡീ​സി​ന്‍റെ നാ​ട​ക​ങ്ങ​ൾ, ഗ്രീ​ക്ക് പു​രാ​ണ​ങ്ങ​ൾ, ദാ​ർ​ശ​നി​ക ചി​ന്ത​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കാ​ഴ്സ​ണ്‍ അ​ന്വേ​ഷി​ക്കു​ന്ന​ത് ഭൂ​ത​കാ​ല​ത്തി​ന്‍റെ പു​ന​രാ​വി​ഷ്കാ​രം മാ​ത്ര​മ​ല്ല; പ്ര​ണ​യം, ന​ഷ്ടം, ആ​ഗ്ര​ഹം, അ​സൂ​യ, ഏ​കാ​ന്ത​ത, ഭാ​ഷ​യു​ടെ പ​രി​മി​തി, മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ക്കെ വ​ർ​ത്ത​മാ​ന​കാ​ല​ത്തോ​ട് സം​സാ​രി​ക്കാ​നാ​വു​മോ എ​ന്നു​കൂ​ടി​യാ​ണ്.
പ​ര​മ്പ​രാ​ഗ​ത ക​വി​ത​യു​ടെ താ​ളാ​ത്മ​ക​ത​യോ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ ക്ര​മ​ബ​ദ്ധ​ത​യോ എ​ല്ലാ​യ്​​പോ​ഴും പി​ന്തു​ട​രാ​ത്ത കാ​ഴ്സ​ന്‍റെ ര​ച​ന​ക​ൾ ആ​സ്വാ​ദ​ക​രു​ടെ സ​ജീ​വ​പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​യാ​ണ്. ചി​ല​പ്പോ​ൾ ഒ​രു ഗ​വേ​ഷ​ണ​പ്ര​ബ​ന്ധ​ത്തി​ന്‍റെ ഗൗ​ര​വ​വും മ​റ്റു​ചി​ല​പ്പോ​ൾ ഒ​രു പ്ര​ണ​യ​ലേ​ഖ​ന​ത്തി​ന്‍റെ ആ​ര്‍ദ്ര​ത​യും ഇ​നി​യും ചി​ല​പ്പോ​ള്‍ ഒ​രു നാ​ട​ക​ത്തി​ന്‍റെ സം​ഘ​ർ​ഷ​വും കാ​ഴ്സ​ന്‍റെ ഒ​രേ കൃ​തി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് കാ​ണാം. ഈ ​വൈ​വി​ധ്യ​മാ​ണ് കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ​ലോ​ക​ത്തെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​ത്.
ക്ലാ​സി​ക്ക​ല്‍ സാ​ഹി​ത്യ പ​ഠ​ന​കാ​ലം
1950ൽ ​കാ​ന​ഡ​യി​ലെ ടൊ​റ​ന്റോ​യി​ലാ​ണ് ആ​ൻ കാ​ഴ്സ​ണ്‍ ജ​നി​ച്ച​ത്. ഗ്രീ​ക്ക് ഭാ​ഷ​യി​ലും പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തി​ലും നേ​ടി​യ ആ​ഴ​ത്തി​ലു​ള്ള അ​ക്കാ​ദ​മി​ക പ​രി​ശീ​ല​നം അ​വ​രു​ടെ എ​ഴു​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​യാ​യി. ക്ലാ​സി​ക്ക​ൽ പ​ഠ​ന​ങ്ങ​ൾ അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വ് സ​മ്പാ​ദി​ക്കാ​നു​ള്ള ഒ​രു അ​ക്കാ​ദ​മി​ക മേ​ഖ​ല മാ​ത്ര​മാ​യി​രു​ന്നി​ല്ല; മാ​നു​ഷി​ക അ​നു​ഭ​വ​ങ്ങ​ളെ പു​തി​യ വെ​ളി​ച്ച​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​നു​ള്ള മാ​ർ​ഗം​കൂ​ടി​യാ​യി​രു​ന്നു.
പു​രാ​ത​ന ഗ്രീ​ക്ക് ക​വി​ത​യി​ലും നാ​ട​ക​ങ്ങ​ളി​ലും കാ​ണു​ന്ന വൈ​കാ​രി​ക തീ​വ്ര​ത​യും ബൗ​ദ്ധി​ക സ​ങ്കീ​ർ​ണ​ത​യും കാ​ഴ്സ​ന്‍റെ എ​ഴു​ത്തി​ൽ പു​തി​യ രൂ​പം​കൈ​ക്കൊ​ള്ളു​ന്നു. പ​ഴ​യ കൃ​തി​ക​ളെ ആ​ധു​നി​ക ഭാ​ഷ​യി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ അ​വ​യു​ടെ ച​രി​ത്ര​പ​ര​മാ​യ ദൂ​രം ഇ​ല്ലാ​താ​ക്കാ​ൻ അ​വ​ർ ശ്ര​മി​ക്കു​ന്നി​ല്ല. മ​റി​ച്ച്, ആ ​ദൂ​രം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ അ​വ​ക്കി​ട​യി​ല്‍ സം​വേ​ദ​നം സാ​ധ്യ​മാ​ക്കു​ന്നു.
ഗ്രീ​ക്ക് ക​വി സാ​ഫോ​യു​ടെ ര​ച​ന​ക​ൾ കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ​ചി​ന്ത​യെ ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ച​വ​യാ​ണ്. സാ​ഫോ​യു​ടെ ക​വി​ത​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന കാ​വ്യ​ശ​ക​ല​ങ്ങ​ളും അ​പൂ​ർ​ണ​ത​ക​ളും ന​ഷ്ട​പ്പെ​ട്ട വാ​ക്കു​ക​ളും കാ​ഴ്സ​നെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ഒ​രു ക​വി​ത​യു​ടെ അ​ർ​ഥം അ​തി​ൽ എ​ഴു​ത​പ്പെ​ട്ട വാ​ക്കു​ക​ളി​ൽ മാ​ത്ര​മ​ല്ല, ന​ഷ്ട​പ്പെ​ട്ടു​പോ​യ ഭാ​ഗ​ങ്ങ​ളി​ലും നി​ശ്ശ​ബ്ദ​ത​ക​ളി​ലും നി​ല​നി​ല്‍ക്കു​ന്നു എ​ന്നാ​ണ് ത​ന്‍റെ ര​ച​ന​ക​ളി​ല്‍ കാ​ഴ്സ​ന്‍ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.
കാ​ഴ്സ​നെ സം​ബ​ന്ധി​ച്ച്, ക്ലാ​സി​ക്ക​ല്‍ പാ​ര​മ്പ​ര്യം ഒ​രു നി​ശ്ച​ല സ്മാ​ര​ക​മ​ല്ല, മ​റി​ച്ച്, കാ​ലാ​നു​സൃ​ത​മാ​യി വീ​ണ്ടും വാ​യി​ക്ക​പ്പെ​ടു​ക​യും പു​ന​ർ​വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ജീ​വ​നു​ള്ള സാ​ഹി​ത്യാ​നു​ഭ​വ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രു​ടെ കൃ​തി​ക​ൾ ഒ​രേ​സ​മ​യം പു​രാ​ത​ന​വും ആ​ധു​നി​ക​വു​മാ​ണ്.
‘ചു​വ​പ്പി​ന്റെ ആ​ത്മ​ക​ഥ’: പു​രാ​ണ​ത്തി​ന്റെ പു​ന​രെ​ഴു​ത്ത്
1998ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘Autobiography of Red: A Novel in Verse’ ആ​ൻ കാ​ഴ്സ​ന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കൃ​തി​ക​ളി​ലൊ​ന്നാ​ണ്. നോ​വ​ലും ക​വി​ത​യും പു​രാ​ണ​വും ആ​ത്മ​ക​ഥ​യും ത​മ്മി​ലു​ള്ള അ​തി​രു​ക​ളെ ഇ​തി​ല്‍ അ​വ​ർ മാ​യ്ച്ചു​ക​ള​യു​ന്നു. ഗ്രീ​ക്ക് പു​രാ​ണ​ത്തി​ലെ ജെ​റി​യോ​ൺ എ​ന്ന, ചു​വ​ന്ന ചി​റ​കു​ക​ളു​ള്ള ജീ​വി​യു​ടെ ക​ഥ​യാ​ണ് ‘ചു​വ​പ്പി​ന്‍റെ ആ​ത്മ​ക​ഥ’​യു​ടെ അ​ടി​സ്ഥാ​ന പ്ര​മേ​യം. ഹെ​റാ​ക്ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​ണ​ക​ഥ​യി​ലെ ഈ ​ക​ഥാ​പാ​ത്ര​ത്തെ കാ​ഴ്സ​ണ്‍ ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ വൈ​കാ​രി​ക ജീ​വി​ത​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു.
പു​രാ​ണ​ത്തി​ലെ ജെ​റി​യോ​ൺ ഇ​വി​ടെ വെ​റു​മൊ​രു അ​ത്ഭു​ത​ജീ​വി​യ​ല്ല. മ​റി​ച്ച്, പ്ര​ണ​യി​ക്കു​ക​യും വേ​ദ​നി​ക്കു​ക​യും ഓ​ർ​മ​ക​ളാ​ൽ മു​റി​വേ​ൽ​ക്കു​ക​യും സ്വ​ന്തം സ്വ​ത്വ​ത്തെ തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു വ്യ​ക്തി​യാ​ണ്. ചു​വ​ന്ന നി​റ​വും ചി​റ​കു​ക​ളും വ്യ​ത്യ​സ്ത​മാ​യ ശ​രീ​ര​വും അ​വ​നെ മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് വേ​റി​ട്ടു​നി​ർ​ത്തു​ന്നു. ഈ ​വ്യ​ത്യ​സ്ത​ത ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഏ​കാ​ന്ത​ത​യു​ടെ​യും സ്വ​ത്വാ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും രൂ​പ​ക​മാ​യി വാ​യി​ക്കാം.
ജെ​റി​യോ​ണി​ന്‍റെ പ്ര​ണ​യാ​നു​ഭ​വ​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച്. ഹെ​റാ​ക്ലീ​സു​മാ​യു​ള്ള ബ​ന്ധം, അ​ധി​കാ​ര​വും ആ​ക​ർ​ഷ​ണ​വും വ​ഞ്ച​ന​യും ന​ഷ്ട​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. പ്ര​ണ​യ​ത്തി​ൽ ഒ​രാ​ൾ മ​റ്റൊ​രാ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്വ​യം ക​ണ്ടെ​ത്തു​ക​യും അ​തേ​സ​മ​യം സ്വ​യം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ഈ ​കൃ​തി അ​ന്വേ​ഷി​ക്കു​ന്നു. വ്യ​ക്തി​യു​ടെ ആ​ത്മ​ബോ​ധ​വും ശ​രീ​ര​വും ലൈം​ഗി​ക​ത​യും സാ​മൂ​ഹി​ക​മാ​യ അ​പ​ര​ത്വ​വു​മെ​ല്ലാം ആ​ന്‍ കാ​ഴ്സ​ണ്‍ ഇ​തി​ലൂ​ടെ ച​ർ​ച്ച​യാ​ക്കു​ന്നു.
ക​വി​ത​യു​ടെ രൂ​പ​ത്തി​ലും ഈ ​കൃ​തി പു​തു​മ പു​ല​ർ​ത്തു​ന്നു. പ​ര​മ്പ​രാ​ഗ​ത നോ​വ​ലി​ലെ​പ്പോ​ലെ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ർ​ച്ച മാ​ത്ര​മ​ല്ല ഇ​തി​ല്‍ പ്ര​ധാ​നം. ചി​ത്ര​ങ്ങ​ൾ, ഓ​ർ​മ​ക​ൾ, ചി​ന്ത​ക​ൾ, പെ​ട്ടെ​ന്നു​ള്ള വൈ​കാ​രി​ക മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​തി​ല്‍ വാ​യ​ന​യു​ടെ അ​നു​ഭൂ​തി സ​മ്മാ​നി​ക്കു​ന്ന​ത്. ഗ​ദ്യ​ത്തി​ന്‍റെ വി​വ​ര​ണ സ്വ​ഭാ​വ​വും ക​വി​ത​യു​ടെ സം​ക്ഷി​പ്ത​ത​യും ഇ​വി​ടെ കൈ​കോ​ർ​ക്കു​ന്നു. ഗ്രീ​ക്ക് പു​രാ​ണ​ക​ഥ​യെ അ​തേ​പ​ടി ആ​വ​ർ​ത്തി​ക്കാ​തെ, അ​തി​നെ ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ സ്വ​ത്വ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ക്ലാ​സി​ക്ക​ൽ പാ​ര​മ്പ​ര്യം എ​ങ്ങ​നെ പു​തി​യ സാ​ഹി​ത്യ സാ​ധ്യ​ത​ക​ൾ​ക്ക് വ​ഴി​യാ​വു​ന്നു എ​ന്ന് കാ​ഴ്സ​ണ്‍ തെ​ളി​യി​ക്കു​ന്നു.
‘ഭ​ര്‍ത്താ​വി​ന്റെ ഭം​ഗി’: പ്ര​ണ​യം, വ​ഞ്ച​ന, സൗ​ന്ദ​ര്യം
ആ​ന്‍ കാ​ഴ്സ​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു കൃ​തി​യാ​ണ്, 2001ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘The Beauty of the Husband: A Fictional Essay in 29 Tangos’. വി​വാ​ഹ​ബ​ന്ധം, പ്ര​ണ​യം, വ​ഞ്ച​ന, സൗ​ന്ദ​ര്യം, ആ​ഗ്ര​ഹം എ​ന്നി​വ​യാ​ണ് ഇ​തി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ. ‘ഇ​രു​പ​ത്തൊ​മ്പ​ത് ടാം​ഗോ​ക​ളി​ലൂ​ടെ​യു​ള്ള (Tango) ഒ​രു സാ​ങ്ക​ൽ​പി​ക ഉ​പ​ന്യാ​സം’ എ​ന്ന വി​ശേ​ഷ​ണം​ത​ന്നെ അ​തി​ന്‍റെ രൂ​പ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. ടാം​ഗോ എ​ന്ന നൃ​ത്ത​ത്തി​ന്‍റെ ചു​വ​ടു​ക​ളും താ​ള​വും​പോ​ലെ ആ​ക​ർ​ഷ​ണ​വും അ​ക​ല​വും അ​ടു​പ്പ​വും പി​ന്മാ​റ്റ​വും കൃ​തി​യു​ടെ വൈ​കാ​രി​ക ഘ​ട​ന​യി​ൽ ആ​വ​ർ​ത്തി​ക്കു​ന്നു.
ഭാ​ര്യാ-​ഭ​ര്‍തൃ ബ​ന്ധ​ത്തി​ലെ അ​ധി​കാ​ര​വ്യ​ത്യാ​സ​ങ്ങ​ളും ആ​ഗ്ര​ഹ​ത്തി​ന്‍റെ അ​നി​ശ്ചി​ത​ത്വ​വും ഒ​രാ​ളോ​ടു​ള്ള സ്നേ​ഹ​വും സ്നേ​ഹി​ക്കു​ന്ന​യാ​ളി​ല്‍നി​ന്ന് ത​ന്നെ മു​റി​വേ​ൽ​ക്കു​ന്ന​തു​മെ​ല്ലാം ഈ ​കൃ​തി വി​ഷ​യ​മാ​ക്കു​ന്നു. സൗ​ന്ദ​ര്യം മ​നു​ഷ്യ​നെ ആ​ക​ർ​ഷി​ക്കു​ന്നു. എ​ന്നാ​ൽ, സൗ​ന്ദ​ര്യം ഒ​രാ​ളു​ടെ ധാ​ർ​മി​ക​ത ഉ​റ​പ്പു​ന​ല്‍കു​ന്നി​ല്ല. സൗ​ന്ദ​ര്യ​മു​ള്ള ഒ​രാ​ളോ​ടു​ള്ള ആ​ക​ർ​ഷ​ണം അ​യാ​ളു​ടെ പ്ര​വൃ​ത്തി​ക​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ച്ചേ​ക്കാം. ഒ​രാ​ളെ പ്ര​ണ​യി​ക്കു​ന്ന വ്യ​ക്തി അ​യാ​ളു​ടെ യാ​ഥാ​ർ​ഥ്യ​ത്തെ കാ​ണു​ന്ന​തി​നു പ​ക​രം താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന, അ​യാ​ളു​ടെ രൂ​പ​ത്തെ കാ​ണു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ഈ ​കൃ​തി​യി​ല്‍ കാ​ഴ്സ​ണ്‍ അ​ന്വേ​ഷി​ക്കു​ന്നു. പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു പ​ക​രം അ​തി​ന്‍റെ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ സ്വ​ഭാ​വ​ത്തെ തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് ഇ​വി​ടെ.
പ്ര​ണ​യ​ത്തി​ന്റെ വൈ​രു​ധ്യ​ങ്ങ​ൾ
1986ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘Eros the Bittersweet’ കാ​ഴ്സ​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ആ​ദ്യ​കാ​ല കൃ​തി​ക​ളി​ലൊ​ന്നാ​ണ്. പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തെ​യും ദാ​ർ​ശ​നി​ക ചി​ന്ത​ക​ളെ​യും ആ​ധാ​ര​മാ​ക്കി പ്ര​ണ​യ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഈ ​പു​സ്ത​കം. പ്ര​ണ​യം സ​ന്തോ​ഷ​ത്തി​ന്‍റെ മാ​ത്രം അ​നു​ഭ​വ​മ​ല്ലെ​ന്നും ആ​ഗ്ര​ഹം, അ​ഭാ​വം, അ​ക​ലം, വേ​ദ​ന എ​ന്നി​വ അ​തി​ന്‍റെ ഘ​ട​ന​യി​ൽ​ത​ന്നെ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും നി​രീ​ക്ഷി​ക്കു​ന്നു.
സ്വ​ന്ത​മാ​യി​ട്ടു​ള്ള​തി​നെ​ക്കാ​ൾ ല​ഭി​ക്കാ​ത്ത​തോ അ​ക​ലെ​യു​ള്ള​തോ ആ​യ ഒ​ന്നി​നോ​ടാ​ണ് ന​മു​ക്ക് പ​ല​പ്പോ​ഴും ആ​ഗ്ര​ഹം തോ​ന്നു​ന്ന​ത്. പ്ര​ണ​യ​ത്തി​ൽ മ​റ്റൊ​രാ​ളി​ലേ​ക്കു​ള്ള ആ​ക​ർ​ഷ​ണ​ത്തോ​ടൊ​പ്പം ആ ​വ്യ​ക്തി​യെ പൂ​ർ​ണ​മാ​യി അ​റി​യാ​നോ സ്വ​ന്ത​മാ​ക്കാ​നോ ക​ഴി​യാ​ത്ത​തി​ന്‍റെ അ​സ്വ​സ്ഥ​ത​യും നി​ല​നി​ൽ​ക്കു​ന്നു. ഈ ​വൈ​രു​ധ്യ​ത്തെ ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തി​ലെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ഭാ​ഷാ​പ​ര​മാ​യ വി​ശ​ക​ല​ന​ങ്ങ​ളി​ലൂ​ടെ​യും കാ​ഴ്സ​ണ്‍ പ​രി​ശോ​ധി​ക്കു​ന്നു.
പ്ര​ണ​യ​ത്തെ കേ​വ​ലം വ്യ​ക്തി​പ​ര​മാ​യ വി​കാ​ര​മാ​യി ചു​രു​ക്കാ​തെ, മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ളും അ​റി​വും ഭാ​ഷ​യു​മാ​യി അ​തെ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​ന്വേ​ഷി​ക്കു​ക​യാ​ണ് കാ​ഴ്സ​ണ്‍. ക​വി​ത​യും വി​മ​ർ​ശ​ന​വും ദാ​ർ​ശ​നി​ക അ​ന്വേ​ഷ​ണ​വും ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​രീ​തി പി​ന്നീ​ടു​ള്ള അ​വ​രു​ടെ നി​ര​വ​ധി കൃ​തി​ക​ളി​ൽ വി​ക​സി​ക്കു​ന്ന​താ​യി കാ​ണാം.
അ​തു​കൊ​ണ്ടാ​ണ് ആ​ന്‍ കാ​ഴ്സ​ണ്‍ ഒ​രി​ക്ക​ല്‍ ഇ​ങ്ങ​നെ എ​ഴു​തി​യ​ത്: “നാം ​വാ​യി​ക്കു​ന്ന വാ​ക്കു​ക​ളും എ​ഴു​തു​ന്ന വാ​ക്കു​ക​ളും ഒ​രി​ക്ക​ലും നാം ​കൃ​ത്യ​മാ​യി ഉ​ദ്ദേ​ശി​ക്കു​ന്ന​ത് പ​റ​യു​ന്നി​ല്ല. നാം ​സ്നേ​ഹി​ക്കു​ന്ന മ​നു​ഷ്യ​ർ​പോ​ലും ഒ​രി​ക്ക​ലും ന​മ്മു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ആ​യി​ത്തീ​രു​ന്നി​ല്ല. ആ ​ര​ണ്ട് പ്ര​തീ​ക​ങ്ങ​ളും ഒ​രി​ക്ക​ലും പൂ​ർ​ണ​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല. ഇ​റോ​സ് നി​ല​നി​ല്‍ക്കു​ന്ന​ത് ആ ​ര​ണ്ടി​നു​മി​ട​യി​ലാ​ണ്.” (The words we read and words we write never say exactly what we mean. The people we love are never just as we desire them. The two symbola never perfectly match. Eros is in between.)
വി​വ​ർ​ത്ത​ന​മെ​ന്ന ബൗ​ദ്ധി​ക സം​ഭാ​ഷ​ണം
ആ​ൻ കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളി​ൽ വി​വ​ർ​ത്ത​ന​ത്തി​ന് സ​വി​ശേ​ഷ സ്ഥാ​ന​മു​ണ്ട്. പു​രാ​ത​ന ഗ്രീ​ക്ക് ക​വി​ത​ക​ളെ​യും നാ​ട​ക​ങ്ങ​ളെ​യും ആ​ധു​നി​ക വാ​യ​ന​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ൽ അ​വ​രു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്. ഒ​രു കൃ​തി​യി​ലെ വാ​ക്കു​ക​ളെ മ​റ്റൊ​രു ഭാ​ഷ​യി​ൽ പു​നഃ​സ്ഥാ​പി​ക്കു​ന്ന കേ​വ​ല​മാ​യ പ്ര​വൃ​ത്തി​യ​ല്ല അ​വ​രു​ടെ വി​വ​ർ​ത്ത​ന​ങ്ങ​ള്‍. അ​തി​നു​മ​പ്പു​റം, വി​വ​ർ​ത്ത​നം എ​ന്ന​ത് ഒ​രു കൃ​തി​യു​മാ​യി ന​ട​ത്തു​ന്ന ബൗ​ദ്ധി​ക​വും സൃ​ഷ്ടി​പ​ര​വു​മാ​യ സം​ഭാ​ഷ​ണ​മാ​ണ്.
സാ​ഫോ​യു​ടെ ക​വി​ത​ക​ളോ​ടു​ള്ള കാ​ഴ്സ​ന്‍റെ താ​ൽ​പ​ര്യം ഇ​തി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. സാ​ഫോ​യു​ടെ ര​ച​ന​ക​ളി​ൽ വ​ലി​യൊ​രു ഭാ​ഗം ചി​ത​റി​യ ശ​ക​ല​ങ്ങ​ളാ​യോ അ​പൂ​ർ​ണ​രൂ​പ​ത്തി​ലോ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ന​ഷ്ട​പ്പെ​ട്ട വ​രി​ക​ളും പു​നഃ​സ്ഥാ​പി​ക്കാ​നാ​വാ​ത്ത വാ​ക്കു​ക​ളും സാ​ഫോ​യു​ടെ ക​വി​ത​ക​ളെ വാ​യി​ക്കു​ന്ന​തി​നും മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും പ​ല​പ്പോ​ഴും പ്ര​തി​ബ​ന്ധ​മാ​കു​ന്നു. ഈ ​അ​പൂ​ർ​ണ​ത​യെ പൂ​ർ​ണ​ത​യു​ടെ മി​ഥ്യ​കൊ​ണ്ട് മ​റ​യ്ക്കു​ന്ന​തി​നു​പ​ക​രം അ​തി​ന്‍റെ പ്രാ​ധാ​ന്യം നി​ല​നി​ർ​ത്താ​ൻ കാ​ഴ്സ​ണ്‍ ശ്ര​മി​ക്കു​ന്നു. ‘If Not, Winter: Fragments of Sappho’ (2002) എ​ന്ന കൃ​തി ഈ ​സ​മീ​പ​ന​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.
ഇ​തി​ല്‍ മൂ​ല​ക​വി​ത​ക​ളു​ടെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളെ ഇം​ഗ്ലീ​ഷി​ലേ​ക്ക് മാ​റ്റു​ന്ന​തി​നൊ​പ്പം അ​വ​യു​ടെ അ​പൂ​ർ​ണ​ത​യും ദൃ​ശ്യ​മാ​യി​ത്ത​ന്നെ നി​ല​നി​ർ​ത്തു​ന്നു. ന​ഷ്ട​പ്പെ​ട്ട വാ​ക്കു​ക​ൾ​ക്കാ​യി വാ​യ​ന​ക്കാ​രു​ടെ ഭാ​വ​ന പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രു​ന്നു. അ​ങ്ങ​നെ വി​വ​ർ​ത്ത​നം, പൂ​ര്‍ത്തി​യാ​യ ഒ​രു പ്ര​വൃ​ത്തി​യെ​ന്ന​തി​നേ​ക്കാ​ള്‍ വാ​യ​ന​ക്കാ​ര​നും എ​ഴു​ത്തു​കാ​ര​നും ക​വി​യും പ​ങ്കു​ചേ​രു​ന്ന ഒ​രു സൃ​ഷ്ടി​പ്ര​ക്രി​യ​യാ​യി വി​ക​സി​ക്കു​ന്നു. യൂ​റി​പ്പി​ഡീ​സി​ന്‍റെ ‘ഹെ​റാ​ക്ലി​സ്’, ‘ഹി​പ്പോ​ലി​റ്റ​സ്’ തു​ട​ങ്ങി​യ ഗ്രീ​ക്ക് നാ​ട​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ഴ്സ​ന്‍റെ വി​വ​ർ​ത്ത​ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്.
കാ​ഴ്സ​ന്‍റെ പ​രീ​ക്ഷ​ണാ​ത്മ​ക സ​മീ​പ​ന​ത്തി​ന്‍റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് 2012ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘Antigonick’. സോ​ഫോ​ക്ലി​സി​ന്‍റെ ‘Antigone’ എ​ന്ന ഗ്രീ​ക്ക് ദു​ര​ന്ത​നാ​ട​ക​ത്തെ ആ​ധാ​ര​മാ​ക്കി ര​ചി​ച്ച ഈ ​കൃ​തി, വി​വ​ർ​ത്ത​ന​വും പു​ന​രാ​ഖ്യാ​ന​വും ദൃ​ശ്യാ​വി​ഷ്കാ​ര​വും ഒ​രു​മി​ച്ചു ചേ​ര്‍ന്ന​താ​ണ്. പ്ര​ശ​സ്ത ചി​ത്ര​കാ​രി എ​റി​ക് വെ​യ്ൻ​സ്റ്റൈ​ന്‍റെ ചി​ത്ര​ങ്ങ​ളും അ​തി​ന്‍റെ ആ​സ്വാ​ദ​ന​ത്തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു.
ക​വി​ത​യു​ടെ രൂ​പ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ കാ​ഴ്ച​പ്പാ​ട്
ആ​ൻ കാ​ഴ്സ​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​ക​ളി​ലൊ​ന്ന് ക​വി​ത​യു​ടെ രൂ​പ​ത്തെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ ന​ട​പ്പു​ശീ​ല​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു എ​ന്ന​താ​ണ്. ക​വി​ത​ക്ക് താ​ള​വും പ്രാ​സ​വും നി​ർ​ദി​ഷ്ട​മാ​യ വ​രി​വി​ന്യാ​സ​വും വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​ക​ളെ അ​വ​ര്‍ മ​റി​ക​ട​ക്കു​ന്നു. രൂ​പ​ത്തെ​ക്കു​റി​ച്ചു​ള്ള ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ കേ​വ​ലം പു​തു​മ​ക്കു​വേ​ണ്ടി​യു​ള്ള​ത​ല്ല താ​നും. വി​ഷ​യ​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക്ക് അ​നു​യോ​ജ്യ​മാ​യ ആ​വി​ഷ്കാ​ര രൂ​പം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ്.
കാ​ഴ്സ​ന്‍റെ ര​ച​ന​ക​ളി​ൽ ചി​ല​പ്പോ​ൾ ദാ​ർ​ശ​നി​ക​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു ചെ​റി​യ ഓ​ർ​മ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. മ​റ്റു​ചി​ല​പ്പോ​ൾ ച​രി​ത്ര​പ​ര​മാ​യ ഒ​രു പ​രാ​മ​ർ​ശം വ്യ​ക്തി​പ​ര​മാ​യ വേ​ദ​ന​യി​ലേ​ക്ക് പ​ട​രു​ന്നു. ചി​ല കൃ​തി​ക​ളി​ൽ അ​ടി​ക്കു​റി​പ്പു​ക​ൾ മു​ഖ്യ​പാ​ഠ​ത്തോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​മ്പോ​ൾ മ​റ്റു​ചി​ല​തി​ൽ ചി​ത്ര​ങ്ങ​ളും രേ​ഖ​ക​ളും ക​വി​ത​യു​ടെ അ​ർ​ഥ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു.
അ​തു​കൊ​ണ്ട് ത​ന്നെ, ഇ​ത്ത​രം ര​ച​ന​ക​ൾ വാ​യ​ന​ക്കാ​രി​ൽ​നി​ന്ന് ക്ഷ​മ​യും ശ്ര​ദ്ധ​യും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കു​ന്ന എ​ഴു​ത്ത​ല്ല ആ​ന്‍ കാ​ഴ്സ​ന്റേ​ത്. പ​ര​സ്പ​രം ബ​ന്ധ​മി​ല്ലെ​ന്നു തോ​ന്നു​ന്ന ആ​ശ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ ബ​ന്ധം ക​ണ്ടെ​ത്താ​നും സൂ​ച​ന​ക​ളി​ലൂ​ടെ അ​ർ​ഥം നി​ർ​മി​ക്കാ​നും വാ​യ​ന​ക്കാ​ര്‍ ത​യാ​റാ​ക​ണം. വാ​യ​ന​യു​ടെ സ്വാ​ത​ന്ത്ര്യം എ​ന്നാ​ണ് നി​രൂ​പ​ക​ര്‍ അ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.
അ​തി​നാ​ല്‍, ഒ​രു സാ​ഹി​ത്യ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​ട്ട​ക്കൂ​ടി​ൽ മാ​ത്രം ആ​ന്‍ കാ​ഴ്സ​നെ ഒ​തു​ക്കു​ന്ന​ത് അ​വ​രു​ടെ സൃ​ഷ്ടി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തും. ക്ലാ​സി​ക്ക​ൽ പ​ണ്ഡി​ത, ക​വി, വി​വ​ർ​ത്ത​ക, ഉ​പ​ന്യാ​സ​കാ​രി എ​ന്നീ നി​ല​ക​ൾ പ​ര​സ്പ​രം വേ​ർ​തി​രി​ക്കാ​നാ​വാ​ത്ത വി​ധം ഇ​ഴ ചേ​ര്‍ന്നു​കി​ട​ക്കു​ന്ന​താ​ണ് അ​വ​രു​ടെ ര​ച​ന​ക​ള്‍.
ഭാ​ഷ, മൗ​നം, അ​പൂ​ർ​ണ​ത
കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ​ലോ​ക​ത്തി​ൽ ഭാ​ഷ​ക്ക് ഒ​രേ​സ​മ​യം സാ​ധ്യ​ത​യും പ​രി​മി​തി​യു​മു​ണ്ട്. അ​നു​ഭ​വ​ങ്ങ​ളെ വാ​ക്കു​ക​ളി​ലൂ​ടെ തി​രി​ച്ച​റി​യാ​നും പ​ങ്കു​വെ​ക്കാ​നും ഭാ​ഷ സ​ഹാ​യി​ക്കു​ന്നു. എ​ന്നാ​ൽ, മ​നു​ഷ്യ​ന്‍റെ സ​ങ്കീ​ർ​ണ​മാ​യ വി​കാ​ര​ങ്ങ​ളെ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ ഭാ​ഷ​ക്കു ക​ഴി​യ​ണ​മെ​ന്നി​ല്ല. ചി​ല അ​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​മ്പോ​ൾ അ​വ​യു​ടെ തീ​വ്ര​ത ന​ഷ്ട​പ്പെ​ടാം; ചി​ല ഓ​ർ​മ​ക​ൾ എ​ഴു​തു​മ്പോ​ൾ അ​വ​യി​ൽ​നി​ന്ന് പ്ര​ധാ​ന​പ്പെ​ട്ട​ത് എ​ന്തോ വ​ഴു​തി​പ്പോ​കാം. അ​തി​നാ​ൽ കാ​ഴ്സ​ന്‍റെ ര​ച​ന​ക​ളി​ൽ മൗ​ന​വും ശൂ​ന്യ​ത​യും അ​പൂ​ർ​ണ​ത​യും വെ​റും അ​ഭാ​വ​ങ്ങ​ള​ല്ല. അ​ർ​ഥ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ്. സാ​ഫോ​യു​ടെ കാ​വ്യ​ശ​ക​ല​ങ്ങ​ളി​ൽ കാ​ണു​ന്ന​തു​പോ​ലെ, ഒ​രു വ​രി​യി​ൽ ‘ഇ​ല്ലാ​ത്ത വാ​ക്കും’ വാ​യ​ന​ക്കാ​ര​ന്‍റെ അ​നു​ഭ​വ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു. ‘Nox’ പോ​ലു​ള്ള കൃ​തി​ക​ളി​ൽ ഇ​ത് പ്ര​ക​ട​മാ​ണ്.
ഈ ​സ​മീ​പ​ന​ത്തി​ന് സ​മ​കാ​ലി​ക സാ​ഹി​ത്യ​ത്തി​ൽ വ​ലി​യ പ്ര​സ​ക്തി​യു​ണ്ട്. എ​ല്ലാ​റ്റി​നെ​യും വി​ശ​ദീ​ക​രി​ക്കാ​നും വ​ർ​ഗീ​ക​രി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ശ്ര​മി​ക്കു​ന്ന ലോ​ക​ത്ത്, ചി​ല കാ​ര്യ​ങ്ങ​ൾ അ​പൂ​ർ​ണ​മാ​യി തു​ട​രാ​നു​ള്ള അ​വ​കാ​ശ​ത്തെ കാ​ഴ്സ​ന്‍റെ എ​ഴു​ത്ത് ഉ​റ​പ്പി​ക്കു​ന്നു. അ​റി​വി​ന്‍റെ പ​രി​മി​തി​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന​തും സാ​ഹി​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ധ​ർ​മ​മാ​ണെ​ന്ന് അ​വ​രു​ടെ കൃ​തി​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു.
അം​ഗീ​കാ​ര​ങ്ങ​ളും സാ​ഹി​ത്യ​ത്തി​ലെ സ്വാ​ധീ​ന​വും
ആ​ൻ കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ പ്രാ​ധാ​ന്യം അ​വ​രു​ടെ പ​രീ​ക്ഷ​ണാ​ത്മ​ക ര​ച​ന​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. ക​വി​ത​യെ​യും വി​വ​ർ​ത്ത​ന​ത്തെ​യും ക്ലാ​സി​ക്ക​ൽ പ​ഠ​ന​ങ്ങ​ളെ​യും സ​മ​കാ​ലി​ക സാ​ഹി​ത്യ സം​വാ​ദ​ത്തി​ന്‍റെ കേ​ന്ദ്ര​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​ലും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ എ​ഴു​ത്തു​കാ​രി​യാ​ണ് അ​വ​ര്‍.
2001ൽ ‘The Beauty of the Husband’ ​എ​ന്ന കൃ​തി​ക്ക് അ​വ​ര്‍ക്ക് ടി.​എ​സ്. എ​ലി​യ​റ്റ് പു​ര​സ്കാ​രം ല​ഭി​ച്ചു. 2006ൽ ‘Decreation: Poetry, Essays, Opera’ ​പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ ക​വി​ത, ഉ​പ​ന്യാ​സം, സം​ഗീ​ത​നാ​ട​കം തു​ട​ങ്ങി​യ രൂ​പ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ വി​പു​ല​മാ​യി. 2010ൽ ‘Nox’ ​അ​വ​രു​ടെ ശ്ര​ദ്ധേ​യ​മാ​യ കൃ​തി​ക​ളി​ലൊ​ന്നാ​യി വാ​യ​ന​ക്കാ​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും ശ്ര​ദ്ധ നേ​ടി. 2020ൽ ​അ​വ​ർ​ക്ക് പ്രി​ൻ​സ​സ് ഓ​ഫ് അ​സ്റ്റൂ​റി​യാ​സ് അ​വാ​ർ​ഡ് ഫോ​ർ ലി​റ്റ​റേ​ച്ച​ർ ല​ഭി​ച്ചു.
നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​പോ​ലെ, കാ​ഴ്സ​ന്‍റെ കൃ​തി​ക​ൾ വ്യാ​പ​ക​മാ​യ പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ എ​ല്ലാ​യ്പോ​ഴും അ​ത്ര എ​ളു​പ്പ​ത്തി​ൽ വാ​യി​ച്ചു​തീ​ർ​ക്കാ​വു​ന്ന​വ​യ​ല്ല. ചി​ല വാ​യ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ ര​ച​ന​ക​ളി​ലെ വി​ച്ഛി​ന്ന​ത​യും സാ​ന്ദ്ര​ത​യും പ്ര​യാ​സ​ക​ര​മാ​യി തോ​ന്നാം. എ​ന്നാ​ൽ, ഈ ​പ്ര​യാ​സം അ​വ​രു​ടെ കൃ​തി​ക​ളു​ടെ ഒ​രു പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. വാ​യ​ന​ക്കാ​ര​ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച അ​ർ​ഥം കൈ​മാ​റു​ന്ന​തി​നു പ​ക​രം അ​ർ​ഥം ക​ണ്ടെ​ത്താ​നു​ള്ള പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ വാ​യ​ന​ക്കാ​ര​നെ അ​വ​ർ ക്ഷ​ണി​ക്കു​ന്നു.
ക​വി​ത​യി​ൽ ഗ​ദ്യ​വും ദൃ​ശ്യ​ക​ല​യും ആ​ത്മ​ക​ഥ​യും ഗ​വേ​ഷ​ണ​വും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി​ക​ൾ കൂ​ടു​ത​ൽ അ​യ​ഞ്ഞു​വ​രു​ന്ന പു​തി​യ കാ​ല​ത്ത് കാ​ഴ്സ​ന്‍റെ ര​ച​ന​ക​ൾ​ക്ക് പ്ര​ത്യേ​ക പ്ര​സ​ക്തി​യു​ണ്ട്. സാ​ഹി​ത്യ​ത്തി​ന്റെ രൂ​പം സ്ഥി​ര​മാ​യ ഒ​ന്ന​ല്ലെ​ന്നും പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ പു​തി​യ ആ​വി​ഷ്കാ​ര​രീ​തി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും അ​വ വ്യ​ക്ത​മാ​ക്കു​ന്നു.
ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന എ​ഴു​ത്ത്
ആ​ൻ കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ​സം​ഭാ​വ​ന​ക​ളെ വി​ല​യി​രു​ത്തു​മ്പോ​ൾ, സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടി​ൽ അ​വ​ർ വ​രു​ത്തി​യ മാ​റ്റം തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. ക​വി​ത​യെ വെ​റും വി​കാ​ര​പ്ര​ക​ട​ന​മാ​യി കാ​ണാ​തെ അ​റി​വി​ന്‍റെ​യും ഓ​ർ​മ​യു​ടെ​യും ഭാ​ഷ​യു​ടെ​യും അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​പാ​ധി​യാ​ക്കി മാ​റ്റി അ​വ​ര്‍.
പു​രാ​ത​ന ഗ്രീ​ക്ക് ലോ​കം അ​വ​രു​ടെ ര​ച​ന​ക​ളി​ൽ ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്നു. പ്ര​ണ​യം ദാ​ർ​ശ​നി​ക​മാ​യ ചോ​ദ്യ​മാ​കു​ന്നു; ദുഃ​ഖം ഒ​രു പു​സ്ത​ക​ത്തി​ന്‍റെ രൂ​പം കൈ​ക്കൊ​ള്ളു​ന്നു; പു​രാ​ണ​ക​ഥ സ്വ​ത്വാ​ന്വേ​ഷ​ണ​മാ​യി മാ​റു​ന്നു; വി​വ​ർ​ത്ത​നം സൃ​ഷ്ടി​പ​ര​മാ​യ പു​ന​ർ​വാ​യ​ന​യാ​കു​ന്നു. ഇ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​ങ്ങ​ളെ​യും വി​ജ്ഞാ​ന മേ​ഖ​ല​ക​ളെ​യും ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ട് കാ​ഴ്സ​ണ്‍ സാ​ഹി​ത്യ​ത്തി​ന്റെ സാ​ധ്യ​ത​ക​ളെ വി​പു​ലീ​ക​രി​ക്കു​ന്നു.
അ​വ​രു​ടെ ര​ച​ന​ക​ൾ ലോ​ക​ത്തി​ന്‍റെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കു​ന്നി​ല്ല. പ​ക​രം, നാം ​എ​ങ്ങ​നെ സ്നേ​ഹി​ക്കു​ന്നു, എ​ന്തു​കൊ​ണ്ട് ന​ഷ്ട​പ്പെ​ടു​ന്നു, ഓ​ർ​മ​ക​ൾ എ​ങ്ങ​നെ നി​ല​നി​ൽ​ക്കു​ന്നു, ഭാ​ഷ​ക്ക് എ​ന്തെ​ല്ലാം പ​റ​യാ​നാ​വും, എ​ന്തെ​ല്ലാം പ​റ​യാ​നാ​വി​ല്ല തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ അ​നു​ഭ​വി​ക്കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്നു. ഒ​രു​പ​ക്ഷേ ആ​ൻ കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യും അ​തു​ത​ന്നെ​യാ​ണ്. വാ​യ​ന അ​വ​സാ​നി​ച്ചാ​ലും അ​തി​ലെ ചോ​ദ്യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ക​വി​ത​ക്ക് എ​ത്ര രൂ​പ​ങ്ങ​ളാ​കാം എ​ന്ന​തി​ലു​പ​രി, മ​നു​ഷ്യാ​നു​ഭ​വ​ത്തെ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ഹി​ത്യ​ത്തി​ന് എ​ത്ര പു​തി​യ വ​ഴി​ക​ൾ തു​റ​ക്കാ​നാ​കും എ​ന്ന​താ​ണ് ആ​ൻ കാ​ഴ്സ​ന്‍റെ ര​ച​ന​ക​ൾ ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.
എഴുത്തിനെയും കവിതകളെയും കുറിച്ചുള്ള പല പൊതുധാരണകളെയും പൊളിച്ചു കളയുന്നതാണ് നോബൽ സമ്മാന ജേതാവ് ആൻകാഴ്സണിന്റെ രചനകൾ. ആ രചനകളുടെ ചില സൂചനകളാണ് താഴെയുള്ളത്. ആദ്യ രണ്ടെണ്ണം കവിതകളാണെങ്കിൽ മറ്റുള്ളത് അവരു​ടെ ചിന്താവിചാരങ്ങളാണ്.
1. ഇ​ല്ല തു​റ​മു​ഖ​മി​പ്പോ​ൾ
മ​ര​ണ​ത്തി​നെ​തി​രെ ശ്വ​സ​ന​ത്തി​ന്‍റെ പു​രാ​ത​ന സം​ഘ​ർ​ഷ​ത്തി​ൽ,
ഒ​രു നി​ദ്ര​കൂ​ടി കൊ​ടു​ത്തി​രി​ക്കു​ന്നു.
വീ​ടി​നു​മേ​ൽ ന​മ്മ​ളൊ​രു തു​ക​യു​ടെ വാ​ഗ്ദാ​നം നേ​ടി​യി​രി​ക്കു​ന്നു...
ത​വ​ണ​ക​ളു​ടെ വ്യ​വ​സ്ഥ​യി​ൽ
എ​വി​ടെ​യാ​ണ് ത​വ​ണ​ക​ൾ?
നി​ശ്ശ​ബ്ദ​മാ​യി (അ​വി​ടെ) ഇ​ല​ക​ളും ജ​ന​ലു​ക​ളും കാ​ത്തി​രി​ക്കു​ന്നു.
ന​മ്മു​ടെ ശൂ​ന്യ​മാ​യ അ​ഴ ഭേ​ദി​ക്കു​ന്നു, ചാ​യു​ന്ന രാ​ത്രി​യെ.
ദി​വ്യ പ്ര​കാ​ശ​ത്തി​ന്‍റെ ന​ഷ്ട​മാ​യ ച​മ​യ​ത്തി​നാ​യി അ​വ​ർ വി​ല​പി​ക്കു​ന്നു.
ഇ​പ്പോ​ഴും താ​ഴി​ട്ടി​രി​ക്കു​ന്ന ന​മ്മു​ടെ വീ​ട്ടു​പ​ടി താ​ണ്ടി ഒ​ഴു​കു​മ്പോ​ൾ
മാ​ലാ​ഖ​മാ​രും പാ​ഴു​ക​ളും കൂ​വി വി​ളി​ക്കു​ന്നു.
2. ചി​ല അ​പ​രാ​ഹ്ന​ങ്ങ​ളി​ൽ അ​വ​ൾ ഫോ​ൺ എ​ടു​ക്കാ​റി​ല്ല
ഫെ​ബ്രു​വ​രി​യാ​ണ്. ഹി​മ​ക്ക​ട്ട​ക​ൾ സാ​ധാ​ര​ണം.
മ​ഞ്ഞി​ന്‍റെ/ പ​ല ഭാ​വ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്നൊ​രാ​ൾ.
അ​തി​ന്‍റെ നി​റ​ങ്ങ​ൾ –നീ​ല വെ​ള്ള ത​വി​ട്ട് ചാ​ര​ക്ക​റു​പ്പ് വെ​ള്ളി–​വൈ​വി​ധ്യ​മാ​ർ​ന്ന​ത്.
ചി​ല ഹി​മ​പാ​ളി​ക​ൾ​ക്ക​ക​ത്ത് ചെ​ങ്ക​ല്ലി​ന്റെ​യോ നി​ഴ​ലു​ക​ളു​ടെ​യോ ത​രി​ക​ൾ.
ചി​ല​ത് ഒ​രു ചീ​ളു​പോ​ൽ മി​നു​പ്പാ​ർ​ന്ന​ത് –നി​ങ്ങ​ൾ​ക്ക് അ​തി​നു​മേ​ൽ നി​ൽ​ക്കാ​നാ​വി​ല്ല.
അ​തി​ന്മേ​ൽ നി​ൽ​ക്കു​മ്പോ​ൾ കാ​റ്റ് നേ​ർ​ത്ത് പോ​കു​ന്നു– ഇ​ഴ​ക​ളാ​യി.
നാം ​ആ​ഗ്ര​ഹി​ച്ച​ത​ത്ര​യും തു​ണി​ത്തു​ണ്ടു​ക​ൾ.
കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​തി​ന്മേ​ൽ നി​ൽ​ക്കാ​നാ​വി​ല്ല.
ഒ​ര​ക്ഷ​ര​ത്തി​നും അ​ക്ഷ​ര​ത്തി​ന്റെ ഒ​ര​ട​യാ​ള​ത്തി​നു​പോ​ലും നി​ൽ​ക്കാ​നാ​വി​ല്ല.
കാ​ഴ്ച​യ​റു​ത്തു​കൊ​ണ്ട് –അ​വി​ടേ​ക്ക് ലോ​ക​ത്തി​ലൂ​ടെ എ​ന്തു​വ​ന്നു​വോ– ക​ത്തി​യെ​രി​യു​ന്നു.
ഫെ​ബ്രു​വ​രി​യാ​ണ്. മ​ഞ്ഞു​ക​ട്ട​ക​ൾ സാ​ധാ​ര​ണം. മ​ഞ്ഞി​ന്റെ പ​ല ഭാ​വ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്നൊ​രാ​ൾ.
(‘ഡീ​ക്രി​യേ​ഷ​നി’​ൽ നി​ന്ന്)
3. ഹോ​മോ​സാ​പ്പി​യ​ൻ​സി​നെ കു​റി​ച്ച്
ചെ​റു​വെ​ട്ടു​ക​ളാ​ൽ ക്രോ-​മാ​ഗ്ന​ൻ പു​രു​ഷ​ൻ അ​വ​ന്‍റെ ആ​യു​ധ​ങ്ങ​ളു​ടെ പി​ടി​ക​ളി​ൽ ച​ന്ദ്ര​ന്റെ ക്ഷ​യ​വൃ​ദ്ധി​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി. പ​ണി​യെ​ടു​ക്കു​മ്പോ​ൾ അ​വ​ന​വ​ളെ ഓ​ർ​ത്തി​രു​ന്നു. മൃ​ഗ​ങ്ങ​ൾ. ച​ക്ര​വാ​ള​ങ്ങ​ൾ. ഒ​രു താ​ലം വെ​ള്ള​ത്തി​ൽ തെ​ളി​യും മു​ഖം. അ​തി​ന​പ്പു​റ​ത്തേ​ക്ക് ക​ട​ക്കാ​നാ​വാ​ത്ത ഒ​രു ബി​ന്ദു ഉ​ണ്ടാ​കും ഞാ​ൻ പ​റ​യു​ന്ന എ​ല്ലാ ക​ഥ​യി​ലും. വെ​റു​ക്കു​ന്നു ഞാ​ൻ, ആ ​ബി​ന്ദു​വി​നെ. അ​തു​കൊ​ണ്ടാ​ണ് ക​ഥ പ​റ​യു​ന്ന​വ​രെ അ​ന്ധ​ർ എ​ന്ന​വ​ർ വി​ളി​ക്കു​ന്ന​ത് –ഒ​രു നി​ന്ദ.
4. പ്ര​തീ​ക്ഷ​ക​ളെ കു​റി​ച്ച്
പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ച്ച ഒ​രു റ​ബ​ർ വീ​ട്ടി​ൽ താ​മ​സി​ക്കാ​മെ​ന്നു ഞാ​ൻ പ്ര​തീ​ക്ഷി​ച്ചു. ഒ​രു മു​റി​യി​ൽ​നി​ന്നു മ​റ്റൊ​ന്നി​ലേ​ക്ക് എ​ത്ര പെ​ട്ടെ​ന്ന് എ​നി​ക്കു നീ​ങ്ങാ​നാ​വും എ​ന്ന് ചി​ന്തി​ച്ചു! ഒ​രു ചാ​ട്ടം –നി​ങ്ങ​ൾ അ​വി​ടെ​യെ​ത്തും. യു​ദ്ധ​ത്തി​നി​ട​യി​ൽ ഒ​രു തീ​ഗോ​ള​ത്താ​ൽ കൈ​ക​ൾ ഉ​രു​കി​പ്പോ​യ ഒ​രു ച​ങ്ങാ​തി​യു​ണ്ടെ​നി​ക്ക്. ഇ​പ്പോ​ൾ ഒ​രി​ക്ക​ൽ​കൂ​ടി തീ​ൻ​മീ​ശ​യി​ൽ റൊ​ട്ടി കൈ​മാ​റാ​ൻ അ​വ​ൻ പ​ഠി​ക്കും. പ​ഠി​ക്കു​ന്ന​താ​ണ് ജീ​വി​തം. യ​ഥാ​ർ​ഥ​ത്തി​ൽ, ഈ ​സാ​യാ​ഹ്ന​ത്തി​ൽ അ​വ​നെ ക്ഷ​ണി​ക്കാ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ജീ​വി​ത​ത്തി​ന്റെ അ​തേ നി​റ​മാ​ണ് പ​ഠി​ക്ക​ലി​നും. അ​വ​ൻ അ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​യും.
5. ഗെ​യ്ഷ​യെ​ക്കു​റി​ച്ച്
ഗെ​യ്ഷ​യെ​യും ലിം​ഗ​ത്തെ​യും കു​റി​ച്ചു​ള്ള ചോ​ദ്യം എ​പ്പോ​ഴും സ​ങ്കീ​ർ​ണം. ചി​ല​ർ ചോ​ദി​ക്കും. ചി​ല​ർ ചോ​ദി​ക്കി​ല്ല. യ​ഥാ​ർ​ഥ​ത്തി​ൽ നി​ങ്ങ​ൾ​ക്ക് അ​റി​യാ​വു​ന്ന​തു​പോ​ലെ ആ​ദ്യ ഗെ​യ്ഷെ പു​രു​ഷ​ന്മാ​രാ​യി​രു​ന്നു (വി​ദൂ​ഷ​ക​ന്മാ​രും വാ​ദ​ക​രും). അ​വ​രു​ടെ സാ​ഹ​സി​ക​മാ​യ ചേ​ഷ്ട​ക​ൾ അ​തി​ഥി​ക​ളെ ചി​രി​പ്പി​ച്ചു. പ​ക്ഷേ, 1780 ആ​യ​പ്പോ​ഴേ​ക്കും ഗെ​യ്ഷെ എ​ന്നാ​ൽ സ്ത്രീ​യാ​യി. ചാ​യ​പ്പു​ര​ക​ളു​ടെ മോ​ഹി​പ്പി​ക്കു​ന്ന ക​ച്ച​വ​ടം സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​യി. ചി​ല ഗെ​യ്ഷെ ക​ലാ​കാ​രി​ക​ൾ ആ​യി​രു​ന്നു. അ​വ​ർ ത​ങ്ങ​ളെ വെ​ള്ള എ​ന്നു വി​ളി​ച്ചു.
പൂ​ച്ച​യെ​ന്നോ ത​മ്പേ​റെ​ന്നോ ഇ​ര​ട്ട​പ്പേ​രു​ള്ള മ​റ്റു​ള്ള​വ​ർ വി​സ്തൃ​ത​മാ​യ ന​ദീ​ത​ട​ത്തി​ൽ രാ​വ് തോ​റും ചാ​യ്പു​ക​ൾ ത​യ്യാ​റാ​ക്കി- പു​ല​രു​മ്പോ​ഴേ​ക്കും അ​പ്ര​ത്യ​ക്ഷ​മാ​കും വി​ധ​ത്തി​ൽ. അ​താ​ഗ്ര​ഹി​ക്കാ​ൻ ആ​രെ​ങ്കി​ലു​മു​ണ്ടാ​യി​രു​ന്നു എ​ന്ന​താ​യി​രു​ന്നു പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യം. കോ​സ​ടി വ​ലു​പ്പ​മു​ള്ള​താ​യി​രു​ന്നോ; രാ​വ് ദൈ​ർ​ഘ്യ​മു​ള്ള​താ​യി​രു​ന്നോ; ഉ​റ​ങ്ങാ​ൻ നി​ങ്ങ​ൾ​ക്കീ സ്ഥ​ലം ത​ന്നി​രു​ന്നോ; അ​തോ ആ ​സ്ഥ​ല​മാ​ണോ ത​ന്ന​ത്- പു​ല്ല് അ​മ​രു​ക​യും അ​വ​ൾ വ​രു​ക​യും ചെ​യ്യു​വോ​ളം കാ​ത്തി​രി​ക്കാ​ൻ ആ​രെ​ങ്കി​ലും. അ​വ​ളു​ടെ കൈ​വെ​ള്ള​യി​ൽ ഒ​രു ത​ക്കാ​ളി.
6. എ​വി​ടേ​ക്ക് സ​ഞ്ച​രി​ക്ക​ണ​മെ​ന്ന​തി​നെ കു​റി​ച്ച്
ത​ക​ർ​ന്ന ഒ​രു സ്ഥ​ല​ത്തേ​ക്ക് ഞാ​ൻ യാ​ത്ര പോ​യി. മൂ​ന്ന് ക​വാ​ട​ങ്ങ​ൾ ഉ​യ​ർ​ന്നു നി​ന്നു. പൊ​ളി​ഞ്ഞ ഒ​രു വേ​ലി​യും. പ്ര​ത്യേ​കി​ച്ചൊ​ന്നി​ന്റെ​യും അ​വ​ശി​ഷ്ട​മാ​യി​രു​ന്നി​ല്ല. ഒ​രു സ്ഥ​ലം അ​വി​ടേ​ക്ക് വ​ന്നു; ത​ക​ർ​ന്ന​ടി​ഞ്ഞു. അ​തി​നു​ശേ​ഷം അ​ത് ത​ക​ർ​ന്ന ഒ​രു സ്ഥ​ല​മാ​യി തു​ട​ർ​ന്നു. അ​തി​നു​മേ​ൽ വെ​ളി​ച്ചം വീ​ണു.
(‘ഷോ​ർ​ട്ട് ടോ​ക്സ്’ എ​ന്ന കൃ​തി​യി​ൽ​നി​ന്ന്)
മൊ​ഴി​മാ​റ്റം: പി.​എ​സ്. മ​നോ​ജ് കു​മാ​ർ
സാ​ഹി​ത്യ​ത്തി​നു​ള്ള​ നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി ആ​ൻ കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ലൂ​ടെ​യും എ​ഴു​ത്തു​ജീ​വി​ത​ത്തി​ലൂ​ടെ​യും സ​ഞ്ച​രി​ക്കു​ക​യാ​ണ് ലേ​ഖി​ക.
ക​റ​ങ്ങു​ന്ന പ​മ്പ​രം: കാ​മ​ന​യു​ടെ വൈ​രു​ധ്യ​ങ്ങ​ൾ
ഒ​രു കു​ട്ടി പ​മ്പ​രം ക​റ​ക്കു​ന്നു. ആ​ദ്യം ചെ​റു​താ​യി വി​റ​ക്കു​ന്ന പ​മ്പ​രം ക്ര​മേ​ണ വേ​ഗം കൈ​വ​രി​ക്കു​ക​യും ച​ല​ന​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ ഒ​രു​ത​രം സ്ഥി​ര​ത ക​ണ്ടെ​ത്തി​യ​തു​പോ​ലെ നി​വ​ർ​ന്നു​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​കാ​ഴ്ച​യി​ൽ ആ​കൃ​ഷ്ട​നാ​യ ഒ​രു ത​ത്ത്വ​ചി​ന്ത​ക​ൻ പ​മ്പ​ര​ത്തെ സൂ​ക്ഷി​ച്ചു​നോ​ക്കു​ന്നു. ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​തി​നെ പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള ഏ​തോ മൗ​ലി​ക​സ​ത്യം ത​നി​ക്ക് വെ​ളി​പ്പെ​ടു​മെ​ന്ന് അ​യാ​ൾ വി​ശ്വ​സി​ക്കു​ന്നു. അ​തി​നാ​ൽ അ​യാ​ൾ പ​മ്പ​ര​ത്തി​ന്റെ പി​ന്നാ​ലെ ഓ​ടു​ന്നു.
ക​റ​ങ്ങു​ന്ന പ​മ്പ​ര​വും അ​തി​നെ പി​ന്തു​ട​രു​ന്ന മ​ന​സ്സും ഏ​തോ വ​ലി​യ തി​രി​ച്ച​റി​വി​ലേ​ക്ക് അ​ടു​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്ന ആ ​നി​മി​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​യാ​ൾ പ​മ്പ​ര​ത്തെ പി​ടി​ച്ചെ​ടു​ക്കു​ന്നു. എ​ന്നാ​ൽ, അ​തോ​ടെ അ​തി​ന്റെ നി​ഗൂ​ഢ​ത അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. അ​തൊ​രു മ​ര​ക്ക​ഷ​ണം മാ​ത്ര​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന അ​യാ​ൾ നി​രാ​ശ​യോ​ടെ അ​തി​നെ വ​ലി​ച്ചെ​റി​യു​ന്നു. പ​ക്ഷേ, കു​ട്ടി​ക​ൾ വീ​ണ്ടും ഒ​രു പ​മ്പ​രം ക​റ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ അ​യാ​ളു​ടെ പ്ര​തീ​ക്ഷ​യും തി​രി​ച്ചെ​ത്തു​ന്നു. പു​തി​യൊ​രു സാ​ധ്യ​ത​യു​ടെ ആ​ക​ർ​ഷ​ണ​ത്തി​ൽ അ​യാ​ൾ വീ​ണ്ടും അ​തി​ന്റെ പി​ന്നാ​ലെ ഓ​ടു​ന്നു.
ഫ്രാ​ൻ​സ് കാ​ഫ്ക​യു​ടെ ‘The Top’ എ​ന്ന ഈ ​ക​ഥ​യി​ലൂ​ടെ​യാ​ണ് ആ​ൻ കാ​ഴ്സ​ൺ ത​ന്റെ ‘Eros the Bittersweet’ എ​ന്ന കൃ​തി ആ​രം​ഭി​ക്കു​ന്ന​ത്. കാ​ഴ്സ​ന്റെ സാ​ഹി​ത്യ​ഭാ​വ​ന​യി​ലു​ട​നീ​ളം പ​ല​രൂ​പ​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തു​ന്ന ഒ​രു വൈ​രു​ധ്യ​ത്തെ ഈ ​ക​ഥ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. നാം ​ആ​ഗ്ര​ഹി​ക്കു​ന്ന​തി​നെ ഒ​ടു​വി​ൽ സ്വ​ന്ത​മാ​ക്കി​യാ​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്? അ​റി​വ് ആ​ഗ്ര​ഹ​ത്തെ പൂ​ർ​ണ​മാ​ക്കു​ക​യാ​ണോ, അ​തോ ആ​ഗ്ര​ഹ​ത്തി​ന് ജീ​വ​ൻ ന​ൽ​കി​യ നി​ഗൂ​ഢ​ത​യെ ഇ​ല്ലാ​താ​ക്കു​ക​യാ​ണോ? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് കാ​ഴ്സ​ന്റെ എ​ഴു​ത്ത് സ​ഞ്ച​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യി അ​റി​യാ​ൻ ക​ഴി​യാ​ത്ത ഒ​ന്നി​ന്റെ അ​ടു​ത്തേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ന​സ്സി​ന്റെ അ​സ്വ​സ്ഥ​മാ​യ ച​ല​ന​ത്തി​ലാ​ണ് അ​വ​ർ​ക്ക് താ​ൽ​പ​ര്യം.
ഒ​രു മു​ഖ​മാ​ക​ട്ടെ, ഒ​രു ശ​രീ​ര​മാ​ക​ട്ടെ, പു​രാ​ത​ന ക​വി​ത​യു​ടെ അ​വ​ശേ​ഷി​ച്ച ഏ​താ​നും വ​രി​ക​ളാ​ക​ട്ടെ, ന​ഷ്ട​പ്പെ​ട്ട ഒ​രു പ്ര​ണ​യി​താ​വോ മാ​ഞ്ഞു​പോ​കു​ന്ന ഒ​രു ഓ​ർ​മ​യോ ആ​ക​ട്ടെ, അ​വ​യെ​ല്ലാം പു​തി​യൊ​രു വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ സാ​ധ്യ​ത ന​മു​ക്കു മു​ന്നി​ൽ തു​റ​ന്നി​ടു​ന്നു. എ​ന്നാ​ൽ അ​വ​യു​ടെ അ​ർ​ഥം പൂ​ർ​ണ​മാ​യി കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ന​മു​ക്കാ​വി​ല്ല. വ്യാ​ഖ്യാ​ന​ത്തി​നും അ​റി​വി​നും അ​പ്പു​റ​ത്തേ​ക്ക് നീ​ളു​ന്ന എ​ന്തോ ഒ​ന്ന് അ​വ​യി​ൽ ശേ​ഷി​ക്കു​ന്നു. ഈ ​അ​പൂ​ർ​ണ​ത​യാ​ണ് ആ​ഗ്ര​ഹ​ത്തെ/​കാ​മ​ന​യെ നി​ല​നി​ർ​ത്തു​ന്ന​തും അ​തി​ന്റെ പി​ന്നാ​ലെ വീ​ണ്ടും വീ​ണ്ടും സ​ഞ്ച​രി​ക്കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്ന​തും. അ​ങ്ങ​നെ, ആ​ഗ്ര​ഹം/​കാ​മ​ന ഒ​രു വ​സ്തു​വി​നെ സ്വ​ന്ത​മാ​ക്കാ​നു​ള്ള മോ​ഹം മാ​ത്ര​മ​ല്ലാ​താ​കു​ന്നു. ന​മു​ക്ക് പൂ​ർ​ണ​മാ​യി അ​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നെ ശ്ര​ദ്ധ​യോ​ടെ സ​മീ​പി​ക്കു​ന്ന ഒ​രു അ​നു​ഭ​വ​മാ​യും ചി​ന്ത​യെ​യും വി​കാ​ര​ത്തെ​യും നി​ര​ന്ത​രം ച​ലി​പ്പി​ക്കു​ന്ന ശ​ക്തി​യാ​യും അ​ത് മാ​റു​ന്നു.
1950ൽ ​ടൊ​റ​ന്റോ​യി​ൽ ജ​നി​ച്ച ആ​ൻ കാ​ഴ്സ​ൺ ക​വി​യും ഉ​പ​ന്യാ​സ​കാ​രി​യും ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യ​പ​ഠി​താ​വും വി​വ​ർ​ത്ത​ക​യു​മാ​ണ്. ക​വി​ത, ഗ​വേ​ഷ​ണം, ത​ത്ത്വ​ചി​ന്ത, ക​ഥ, ആ​ത്മ​ക​ഥ എ​ന്നി​വ​യെ പ​ര​സ്പ​രം സം​വ​ദി​പ്പി​ക്കു​ന്ന​താ​ണ് അ​വ​രു​ടെ എ​ഴു​ത്തി​ന്റെ സ​വി​ശേ​ഷ​ത. ഭാ​ഷ​യു​മാ​യു​ള്ള അ​വ​രു​ടെ ബ​ന്ധ​ത്തെ ശ​ക്ത​മാ​യ ദൃ​ശ്യ​ഭാ​വ​ന സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. എ​ഴു​ത്തി​ലേ​ക്കു തി​രി​യു​ന്ന​തി​നു​മു​മ്പ് ചി​ത്ര​ര​ച​ന​യി​ൽ മു​ഴു​കി​യി​രു​ന്ന കാ​ഴ്സ​ൺ, വാ​ക്കു​ക​ളേ​ക്കാ​ൾ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ആ​വി​ഷ്ക​രി​ക്കു​ന്ന ക​ലാ​കാ​രി​യാ​യാ​ണ് സ്വ​യം ക​ണ്ടി​രു​ന്ന​തെ​ന്ന് സ്റ്റീ​ഫ​ൻ ബ​ർ​ട്ടു​മാ​യു​ള്ള അ​ഭി​മു​ഖം സൂ​ചി​പ്പി​ക്കു​ന്നു (Burt).ചി​ത്ര​ങ്ങ​ളും വാ​ക്കു​ക​ളും ശ​ക​ല​ങ്ങ​ളും കൊ​ളാ​ഷും വ്യ​ത്യ​സ്ത​മാ​യ പാ​ഠ​വി​ന്യാ​സ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ക്കു​ന്ന അ​വ​രു​ടെ ര​ച​നാ​രീ​തി ഈ ​ദൃ​ശ്യാ​ഭി​മു​ഖ്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണ് (Anne Carson).
പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തോ​ടു​ള്ള കാ​ഴ്സ​ന്റെ അ​ടു​പ്പം സ്കൂ​ൾ​കാ​ല​ത്താ​ണ് ആ​രം​ഭി​ച്ച​ത്. ലാ​റ്റി​ൻ പ​ഠി​പ്പി​ച്ചി​രു​ന്ന ഒ​രു അ​ധ്യാ​പി​ക ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് ഗ്രീ​ക്കും പ​ഠി​പ്പി​ക്കാ​ൻ ത​യാ​റാ​യ​തോ​ടെ തു​ട​ങ്ങി​യ ആ ​താ​ൽ​പ​ര്യം പി​ന്നീ​ട് അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ബൗ​ദ്ധി​കാ​ന്വേ​ഷ​ണ​മാ​യി വ​ള​ർ​ന്നു. ടൊ​റ​ന്റോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യം പ​ഠി​ച്ച അ​വ​ർ 1981ൽ ​ഡോ​ക്ട​റ​ൽ ബി​രു​ദം നേ​ടി (Bresge). ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യം സ​ങ്കീ​ർ​ണ​ത​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് കാ​ഴ്സ​ന്റെ നി​ല​പാ​ട്. ഗ്രീ​ക്കു​കാ​രും റോ​മാ​ക്കാ​രും മാ​തൃ​കാ​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രാ​ണെ​ങ്കി​ലും വൈ​രു​ധ്യ​ങ്ങ​ളും സ​ങ്കീ​ർ​ണ​ത​ക​ളും നി​റ​ഞ്ഞ​വ​രു​മാ​ണ്. പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​വു​മാ​യു​ള്ള ത​ന്റെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​വ​ർ പ​റ​യു​ന്ന​ത്, “എ​ന്റെ ഗ്രീ​ക്ക് എ​ഴു​ത്തു​കാ​രോ​ടൊ​പ്പം ഞാ​ൻ ഇ​രു​ട്ടി​ൽ പോ​രാ​ടു​ന്നു.
അ​തൊ​രു ഗു​സ്തി​മ​ത്സ​ര​മാ​ണ്” എ​ന്നാ​ണ് (Bresge). ഈ ​വാ​ക്കു​ക​ൾ അ​വ​രു​ടെ സാ​ഹി​ത്യ​സ​മീ​പ​ന​ത്തി​ന്റെ സ്വ​ഭാ​വം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. കാ​ഴ്സ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​രാ​ത​ന സാ​ഹി​ത്യം നി​ശ്ച​ല​മാ​യ ഒ​രു പാ​ര​മ്പ​ര്യ​മ​ല്ല, മ​റി​ച്ച്, വാ​യ​ന​ക്കാ​ര​നെ വെ​ല്ലു​വി​ളി​ക്കു​ക​യും പു​തി​യ ചോ​ദ്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്ന സ​ജീ​വ​മാ​യ സാ​ന്നി​ധ്യ​മാ​ണ്. കാ​മ​ന, സൗ​ന്ദ​ര്യം, ഹിം​സ, ദുഃ​ഖം, ആ​ത്മ​ബോ​ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പു​രാ​ത​ന ഗ്ര​ന്ഥ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ളെ സ​മ​കാ​ലി​ക ജീ​വി​ത​വു​മാ​യി സം​വ​ദി​പ്പി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ർ സ​മീ​പി​ക്കു​ന്ന​ത്. പ​ഴ​യ അ​ർ​ഥ​ങ്ങ​ളെ അ​തേ​പ​ടി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു പ​ക​രം, ന​മ്മു​ടെ പ​തി​വു​ചി​ന്ത​ക​ളെ ചോ​ദ്യം​ചെ​യ്യാ​നും പു​തി​യ അ​ർ​ഥ​സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​നു​മു​ള്ള വ​ഴി​ക​ളാ​ണ് അ​വ​രു​ടെ ര​ച​ന​ക​ൾ തു​റ​ക്കു​ന്ന​ത്. വി​വ​ർ​ത്ത​നം, ക​വി​ത, ഉ​പ​ന്യാ​സം, സാ​ഹി​ത്യ​പ​ഠ​നം, ക​ഥാ​സാ​ഹി​ത്യം എ​ന്നി​വ​യു​ടെ അ​തി​രു​ക​ൾ മ​റി​ക​ട​ന്ന് ഇ​രു​പ​തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ വി​ക​സി​ക്കു​ന്ന അ​വ​രു​ടെ ര​ച​നാ​ലോ​ക​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​ബൗ​ദ്ധി​ക സം​ഘ​ർ​ഷം നി​ർ​ണാ​യ​ക​മാ​ണ് (Bresge).
ഈ ​സം​വാ​ദ​ത്തി​ന്റെ ബൗ​ദ്ധി​ക​മാ​യ അ​ടി​ത്ത​റ​യാ​ണ് 1986ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘Eros the Bittersweet’. സാ​ഫോ​യു​ടെ ക​വി​ത​ക​ളെ​യും പ്ലേ​റ്റോ​യു​ടെ ചി​ന്ത​ക​ളെ​യും പു​രാ​ത​ന ഗ്രീ​ക്ക് പാ​ര​മ്പ​ര്യ​ത്തെ​യും ആ​ധാ​ര​മാ​ക്കി, പ്ര​ണ​യി​ക്കു​ന്ന​യാ​ളും പ്ര​ണ​യി​ക്ക​പ്പെ​ടു​ന്ന​യാ​ളും ത​മ്മി​ലു​ള്ള അ​ക​ലം കാ​മ​ന​യെ എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്തു​ന്നു എ​ന്നാ​ണ് കാ​ഴ്സ​ൺ ഇ​വി​ടെ അ​ന്വേ​ഷി​ക്കു​ന്ന​ത്. കാ​മ​ന ഈ ​അ​ക​ലം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും അ​തി​ന് തീ​വ്ര​ത ന​ൽ​കു​ന്ന​ത് അ​തേ അ​ക​ല​മാ​ണെ​ന്ന വൈ​രു​ധ്യ​മാ​ണ് അ​വ​രു​ടെ ചി​ന്ത​യു​ടെ കാ​ത​ൽ. പൂ​ർ​ണ​മാ​യി സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് പ്ര​ണ​യി​ക്ക​പ്പെ​ടു​ന്ന​യാ​ൾ ഭാ​വ​ന​യി​ൽ ഇ​ത്ര​മേ​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റു​ന്ന​ത്. ഈ ​തി​രി​ച്ച​റി​വി​ലൂ​ടെ കാ​ഴ്സ​ൺ പ്ര​ണ​യാ​ക​ർ​ഷ​ണ​ത്തി​ന്റെ പ​രി​ധി ക​ട​ന്ന് അ​ഭാ​വ​വും അ​റി​വും, ഭാ​ഷ​യും അ​ർ​ഥ​വും, കാ​ഴ്ച​യും തി​രി​ച്ച​റി​വും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നു. മ​റ്റൊ​രാ​ളെ നാം ​എ​ത്ര അ​ടു​ത്ത​റി​ഞ്ഞാ​ലും അ​യാ​ളു​ടെ ആ​ന്ത​രി​ക​ലോ​കം മു​ഴു​വ​നാ​യി ന​മു​ക്ക് സ്വ​ന്ത​മാ​ക്കാ​നാ​വി​ല്ല.
ഒ​രു ക​വി​ത​യെ എ​ത്ര ആ​ഴ​ത്തി​ൽ വാ​യി​ച്ചാ​ലും അ​തി​ന്റെ അ​ർ​ഥ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​വ​സാ​നി​ക്കു​ന്നി​ല്ല. ഭൂ​ത​കാ​ല​ത്തെ എ​ത്ര തീ​വ്ര​മാ​യി ഓ​ർ​ത്താ​ലും അ​തി​നെ പ​ഴ​യ​തു​പോ​ലെ തി​രി​ച്ചു​പി​ടി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ഈ ​അ​നു​ഭ​വ​ങ്ങ​ളെ​യെ​ല്ലാം ബ​ന്ധി​പ്പി​ക്കു​ന്ന​ത്, ന​മു​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത ഒ​ന്നി​ലേ​ക്കു നീ​ങ്ങാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ്. അ​തി​നാ​ൽ കാ​മ​ന നി​റ​വേ​റാ​ൻ കാ​ത്തി​രി​ക്കു​ന്ന ഒ​രു വി​കാ​രം മാ​ത്ര​മ​ല്ല, അ​റി​വി​ലേ​ക്ക് മ​ന​സ്സി​നെ ന​യി​ക്കു​ന്ന അ​ടി​സ്ഥാ​ന​ശ​ക്തി കൂ​ടി​യാ​ണ്. 2026ലെ ​സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ആ​ൻ കാ​ഴ്സ​ന്റെ ഈ ​സാ​ഹി​ത്യ​സ​മീ​പ​ന​ത്തെ വീ​ണ്ടും വാ​യി​ക്കാ​നും അ​വ​രു​ടെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കൃ​തി​ക​ളി​ൽ അ​ത് എ​ങ്ങ​നെ​യെ​ല്ലാം പു​തി​യ രൂ​പ​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്നു എ​ന്ന് അ​ന്വേ​ഷി​ക്കാ​നു​മു​ള്ള ഒ​രു അ​വ​സ​ര​മാ​ണ്.
പു​രാ​ത​ന പാ​ര​മ്പ​ര്യ​വു​മാ​യി സ​ർ​ഗാ​ത്മ​ക​വും ക​ളി​ഭാ​വം നി​റ​ഞ്ഞ​തു​മാ​യ സം​വാ​ദ​ത്തി​ലേ​ർ​പ്പെ​ട്ടു​കൊ​ണ്ട് സ​മ​കാ​ലി​ക സാ​ഹി​ത്യ​ത്തി​ന് പു​തി​യ രൂ​പ​ങ്ങ​ൾ സൃ​ഷ്ടി​ച്ച ധീ​ര​വും നൂ​ത​ന​വു​മാ​യ ര​ച​നാ​ലോ​ക​ത്തി​നാ​ണ് കാ​ഴ്സ​ന് നൊ​ബേ​ൽ സ​മ്മാ​നം ന​ൽ​കി​യ​ത് എ​ന്നാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം വ്യ​ക്ത​മാ​ക്കു​ന്ന​ത് (Nobel Prize Outreach). ഈ ​പ​രാ​മ​ർ​ശം കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ലെ മൗ​ലി​ക​ത​യെ​യും പു​രാ​ത​ന സാ​ഹി​ത്യ​പാ​ര​മ്പ​ര്യ​ത്തെ സ​മ​കാ​ലി​ക​മാ​യ ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ പു​ന​ർ​വാ​യി​ക്കാ​നു​ള്ള അ​വ​രു​ടെ ക​ഴി​വി​നെ​യും ഒ​രു​പോ​ലെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.
കാ​മ​ന​യു​ടെ ആ​ഖ്യാ​ന​ങ്ങ​ൾ
‘Eros the Bittersweet’ൽ ​അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ആ​ശ​യ​ങ്ങ​ൾ കാ​ഴ്സ​ന്റെ പി​ൽ​ക്കാ​ല കൃ​തി​ക​ളി​ൽ വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ വി​ക​സി​ക്കു​ന്ന​തു കാ​ണാം. ‘Autobiography of Red’ (1998) എ​ന്ന കൃ​തി​യി​ൽ ഗെ​റി​യോ​ൺ, ഹെ​റാ​ക്കി​ൾ​സ് എ​ന്നീ ഗ്രീ​ക്ക് പു​രാ​ണ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ർ സ​മ​കാ​ലി​ക ജീ​വി​ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ന​രാ​വി​ഷ്ക​രി​ക്കു​ന്നു. പു​രാ​ത​ന പു​രാ​ണ​ത്തി​ന്റെ ഈ ​പു​ന​ർ​വാ​യ​ന​യി​ലൂ​ടെ കാ​മ​ന, ദു​ർ​ബ​ല​ത, ക്വി​യ​ർ സ്വ​ത്വം, സ്വ​യം ആ​വി​ഷ്ക​രി​ക്കാ​നു​ള്ള ശ്ര​മം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു.
സ്വ​ന്തം സ്വ​ത്വ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും മ​റ്റു​ള്ള​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കും വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കും മു​ന്നി​ൽ ഒ​രാ​ൾ എ​ത്ര​മാ​ത്രം ദു​ർ​ബ​ല​നാ​കാ​മെ​ന്ന് ഈ ​കൃ​തി പ​രി​ശോ​ധി​ക്കു​ന്നു. അ​ടു​പ്പ​ത്തി​ന്റെ മ​റ്റൊ​രു വൈ​രു​ധ്യ​മാ​ണ് ‘The Beauty of the Husband: A Fictional Essay in 29 Tangos’ (2001) എ​ന്ന കൃ​തി​യു​ടെ കേ​ന്ദ്ര​ത്തി​ൽ. സൗ​ന്ദ​ര്യ​വും അ​വി​ശ്വ​സ്ത​ത​യും വ​ഞ്ച​ന​യും ഇ​വി​ടെ പ​ര​സ്പ​രം പി​ണ​ഞ്ഞു കി​ട​ക്കു​ന്ന​ത് കാ​ണാ​നാ​കും. പ്ര​ണ​യം നി​രാ​ശ​യു​ടെ​യും വേ​ദ​ന​യു​ടെ​യും ഉ​റ​വി​ട​മാ​യി മാ​റി​യാ​ലും അ​തി​നോ​ടു​ള്ള ആ​ക​ർ​ഷ​ണം എ​ങ്ങ​നെ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന ചോ​ദ്യം കൃ​തി ഉ​യ​ർ​ത്തു​ന്നു.
മ​റ്റൊ​രാ​ളെ അ​റി​യാ​നു​ള്ള ആ​ഗ്ര​ഹ​വും ആ ​അ​റി​വി​ന്റെ പ​രി​മി​തി​ക​ളും കാ​ഴ്സ​ന്റെ എ​ഴു​ത്തി​ൽ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. സാ​ഹി​ത്യ​ത്തെ​യും ച​രി​ത്ര​ത്തെ​യും സ​മീ​പി​ക്കു​ന്ന രീ​തി​യി​ലും ഈ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ സാ​ന്നി​ധ്യ​മു​ണ്ട്. ‘Economy of the Unlost’ (1999) എ​ന്ന കൃ​തി​യി​ൽ സി​മോ​ണി​ഡീ​സി​നെ​യും പോ​ൾ സെ​ലാ​നെ​യും അ​വ​ർ ഒ​രു​മി​ച്ചു വാ​യി​ക്കു​മ്പോ​ൾ, വ്യ​ത്യ​സ്ത കാ​ല​ങ്ങ​ളി​ലെ​യും ഭാ​ഷ​ക​ളി​ലെ​യും ക​വി​ക​ൾ ത​മ്മി​ൽ പു​തി​യൊ​രു സം​വാ​ദം രൂ​പ​പ്പെ​ടു​ന്നു. ‘Men in the Off Hours’ (2000) എ​ന്ന കൃ​തി​യി​ലും പു​രാ​ത​ന​വും ആ​ധു​നി​ക​വു​മാ​യ ശ​ബ്ദ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യ രീ​തി​യി​ൽ പ​ര​സ്പ​രം ക​ണ്ടു​മു​ട്ടു​ന്നു. അ​തേ​സ​മ​യം, ‘Glass, Irony, and God’ (1995) എ​ന്ന കൃ​തി​യി​ലെ ‘The Glass Essay’ സ്ത്രീ​ജീ​വി​ത​ത്തി​ന്റെ കൂ​ടു​ത​ൽ സ്വ​കാ​ര്യ​വും സ​ങ്കീ​ർ​ണ​വു​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് ന​മ്മെ ന​യി​ക്കു​ന്നു.
പ്ര​ണ​യ​ന​ഷ്ടം, പ്രാ​യ​മാ​കു​ന്ന ശ​രീ​രം, അ​മ്മ​യു​മാ​യു​ള്ള ബ​ന്ധം, എ​മി​ലി ബ്രോ​ണ്ടി​യു​ടെ സാ​ഹി​ത്യ​സാ​ന്നി​ധ്യം എ​ന്നി​വ ഇ​വി​ടെ ഒ​ത്തു​ചേ​രു​ക​യും ഓ​ർ​മ​യി​ലൂ​ടെ​യും സാ​ഹി​ത്യ​ത്തി​ലൂ​ടെ​യും സ്വ​യം മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു സ്ത്രീ​യു​ടെ അ​നു​ഭ​വ​ലോ​കം തു​റ​ന്നു​കാ​ട്ടു​ക​യും ചെ​യ്യു​ന്നു. ഈ ​കൃ​തി​ക​ളി​ൽ ചി​ന്ത വ്യ​ക്ത​മാ​യ ഒ​രു നി​ഗ​മ​ന​ത്തി​ലേ​ക്ക് നേ​രി​ട്ട് നീ​ങ്ങു​ന്നി​ല്ല, മ​റി​ച്ച്, അ​നു​ഭ​വ​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും അ​വ​ക്കി​ട​യി​ലെ വൈ​രു​ധ്യ​ങ്ങ​ളെ നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു​കൊ​ണ്ടാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഈ ​സ്വ​ഭാ​വം കാ​ഴ്സ​ന്റെ ര​ച​നാ​രൂ​പ​ങ്ങ​ളി​ലും പ്ര​ക​ട​മാ​ണ്.
‘Short Talks’ (1992), ‘Plainwater’ (1995) എ​ന്നീ കൃ​തി​ക​ളി​ൽ ചെ​റു കു​റി​പ്പു​ക​ൾ, ക​വി​ത, ഉ​പ​ന്യാ​സം, യാ​ത്രാ​വി​വ​ര​ണം, ഗ​വേ​ഷ​ണം എ​ന്നി​വ പ​ര​സ്പ​രം അ​തി​രു​ക​ൾ ലം​ഘി​ക്കു​ന്നു. ഒ​രു അ​നു​ഭ​വ​ത്തെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ ക്ര​മ​മാ​യി വി​വ​രി​ക്കു​ന്ന​തി​നു​പ​ക​രം, വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ളും ചി​ന്ത​ക​ളും ഒ​രു​മി​ച്ചു കൊ​ണ്ടു​വ​ന്ന് അ​വ​ക്കി​ട​യി​ൽ അ​ർ​ഥം രൂ​പ​പ്പെ​ടാ​നു​ള്ള ഇ​ടം അ​വ​ർ സൃ​ഷ്ടി​ക്കു​ന്നു. വാ​യ​ന​ക്കാ​ര​ന് എ​ല്ലാം വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​പ​ക​രം, ചി​ല വി​ട​വു​ക​ൾ അ​വ​ശേ​ഷി​പ്പി​ച്ചും ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​തെ​യും അ​വ​ർ വാ​യ​ന​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്നു. ഈ ​രീ​തി വെ​റും ശൈ​ലീ​പ​ര​മാ​യ പ​രീ​ക്ഷ​ണ​മ​ല്ല. ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ അ​റി​വ് എ​പ്പോ​ഴും ഭാ​ഗി​ക​വും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ന് അ​നു​യോ​ജ്യ​മാ​യ ആ​വി​ഷ്കാ​ര​രീ​തി​യാ​ണ​ത്.
പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത​തി​നെ സ​മീ​പി​ക്കു​ന്ന​തി​നു​ള്ള മ​റ്റൊ​രു വ​ഴി​യാ​യി കാ​ഴ്സ​ന്റെ എ​ഴു​ത്തി​ൽ വി​വ​ർ​ത്ത​നം മാ​റു​ന്നു. ‘If Not, Winter: Fragments of Sappho’ (2002) എ​ന്ന കൃ​തി​യി​ൽ സാ​ഫോ​യു​ടെ ക​വി​ത​ക​ളു​ടെ അ​വ​ശേ​ഷി​ച്ച ഭാ​ഗ​ങ്ങ​ൾ വി​വ​ർ​ത്ത​നം ചെ​യ്യു​മ്പോ​ൾ, കാ​ലം ന​ഷ്ട​പ്പെ​ടു​ത്തി​യ വ​രി​ക​ളെ​യും വാ​ക്കു​ക​ളെ​യും അ​വ​ർ മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല. ഒ​രു പു​രാ​ത​ന ക​വി​ത​യെ വി​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പൂ​ർ​ണ​ത​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​മെ​ന്ന ധാ​ര​ണ​യെ ഈ ​രീ​തി ചോ​ദ്യം​ചെ​യ്യു​ന്നു. ന​ഷ്ട​പ്പെ​ട്ട ഭാ​ഗ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന​തി​ലു​പ​രി, അ​വ​ശേ​ഷി​ച്ച​വ​യെ നാം ​എ​ങ്ങ​നെ വാ​യി​ക്കു​ന്നു എ​ന്ന​തി​നെ​യും ആ ​വി​ട​വു​ക​ൾ മാ​റ്റി​മ​റി​ക്കു​ന്നു. അ​ങ്ങ​നെ, അ​ഭാ​വം വാ​യ​നാ​നു​ഭ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി​ത്തീ​രു​ന്നു.
അ​വ​രു​ടെ ഗ്രീ​ക്ക് ദു​ര​ന്ത​നാ​ട​ക വി​വ​ർ​ത്ത​ന​ങ്ങ​ളാ​യ ‘Electra’ (2001), ‘Grief Lessons’ (2006), ‘An Oresteia’ (2009) എ​ന്നി​വ​യി​ലും പു​രാ​ത​ന ശ​ബ്ദ​ങ്ങ​ൾ പു​തി​യ കാ​ല​ത്തി​ന്റെ ചോ​ദ്യ​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്നു. ഹിം​സ, ദുഃ​ഖം, തി​രി​ച്ച​റി​വ്, ധാ​ർ​മി​ക​മാ​യ അ​നി​ശ്ചി​ത​ത്വം എ​ന്നി​വ​ക്ക് ഈ ​കൃ​തി​ക​ളി​ൽ പു​തി​യ അ​ർ​ഥ​ങ്ങ​ൾ കൈ​വ​രു​ന്നു. സി​മോ​ൺ വെ​യി​ലി​ന്റെ ചി​ന്ത​ക​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ള്ളു​ന്ന ‘Decreation: Poetry, Essays, Opera (2005) എ​ന്ന കൃ​തി​യി​ൽ, എ​ല്ലാ അ​നു​ഭ​വ​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ത്തി​ൽ താ​നാ​യി​രി​ക്ക​ണ​മെ​ന്ന മ​നു​ഷ്യ​ന്റെ അ​ഹ​ത്തെ കാ​ഴ്സ​ൺ ചോ​ദ്യം ചെ​യ്യു​ന്നു. എ​ല്ലാ​റ്റി​നെ​യും നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന അ​ഹ​ത്തി​ന്റെ അ​വ​കാ​ശ​വാ​ദം വി​ട്ടൊ​ഴി​യു​മ്പോ​ഴാ​ണോ യ​ഥാ​ർ​ഥ ശ്ര​ദ്ധ സാ​ധ്യ​മാ​കു​ന്ന​ത് എ​ന്ന ചോ​ദ്യ​വും അ​വ​ർ ഉ​യ​ർ​ത്തു​ന്നു. ഇ​തി​ലൂ​ടെ മ​റ്റൊ​ന്നി​നെ അ​റി​യാ​നു​ള്ള ശ്ര​മം അ​തി​നെ സ്വ​ന്തം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന​ത​ല്ലെ​ന്നും, അ​തി​ന്റെ ത​നി​മ​ക്ക് ഇ​ടം ന​ൽ​കു​ന്ന​തു​കൂ​ടി​യാ​ണെ​ന്നും തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നു.
ഓ​ർ​മ​ക​ളെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന്റെ പ​രി​മി​തി​ക​ൾ കൂ​ടു​ത​ൽ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​മാ​യി മാ​റു​ന്ന​ത് ‘Nox’ (2010) എ​ന്ന കൃ​തി​യി​ലാ​ണ്. സ​ഹോ​ദ​ര​ന്റെ മ​ര​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യ ഈ ​വി​ലാ​പ ര​ച​ന, പ​ല​ത​വ​ണ മ​ട​ക്കി​െ​വ​ച്ച ഒ​രു നീ​ണ്ട ക​ട​ലാ​സ് പു​സ്ത​ക​രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ‘കു​ടും​ബ ഫോ​ട്ടോ​ക​ൾ’, ‘വ്യ​ക്തി​പ​ര​മാ​യ രേ​ഖ​ക​ൾ’, ‘നി​ഘ​ണ്ടു​വി​ലെ അ​ർ​ഥ​ങ്ങ​ൾ’, ‘കാ​റ്റു​ള്ള​സി​ന്റെ 101ാം ക​വി​ത​യു​ടെ വി​വ​ർ​ത്ത​നം’ എ​ന്നി​വ അ​തി​ൽ ഒ​ന്നി​ച്ചു​ചേ​രു​ന്നു. വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത ഒ​രു അ​ഭാ​വ​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് ഈ ​ശ​ക​ല​ങ്ങ​ൾ കൂ​ടി​ച്ചേ​രു​ന്ന​ത്. മ​രി​ച്ചു​പോ​യ ഒ​രാ​ളെ ഭാ​ഷ​യി​ലൂ​ടെ തി​രി​കെ കൊ​ണ്ടു​വ​രാ​മെ​ന്ന് കാ​ഴ്സ​ൺ ന​ടി​ക്കു​ന്നി​ല്ല. പ​ക​രം, ഓ​ർ​മി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​നും ഭൂ​ത​കാ​ല​ത്തെ പൂ​ർ​ണ​മാ​യി തി​രി​ച്ചു​പി​ടി​ക്കാ​നാ​വി​ല്ലെ​ന്ന വേ​ദ​ന​ജ​ന​ക​മാ​യ തി​രി​ച്ച​റി​വി​നും അ​വ​ർ ഭൗ​തി​ക​മാ​യ ഒ​രു രൂ​പം ന​ൽ​കു​ന്നു. ഓ​ർ​മ ഇ​വി​ടെ ന​ഷ്ട​ത്തെ ഇ​ല്ലാ​താ​ക്കു​ന്നി​ല്ല, മ​റി​ച്ച്, ആ ​ന​ഷ്ട​ത്തോ​ടൊ​പ്പം ജീ​വി​ക്കാ​നു​ള്ള ഒ​രു വ​ഴി​യാ​യി മാ​റു​ന്നു.
പി​ൽ​ക്കാ​ല കൃ​തി​ക​ളി​ലും വി​വ​ർ​ത്ത​നം, ദൃ​ശ്യ​രൂ​പം, വ്യ​ത്യ​സ്ത സാ​ഹി​ത്യ​രീ​തി​ക​ളു​ടെ സം​ഗ​മം എ​ന്നി​വ​യി​ലൂ​ടെ കാ​ഴ്സ​ൺ ഈ ​സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്നും അ​ന്വേ​ഷി​ക്കു​ന്നു. ‘Antigonick’ (2012), ‘Red Doc>’ (2013) എ​ന്നി​വ ക്ലാ​സി​ക്ക​ൽ ആ​ഖ്യാ​ന​ങ്ങ​ളെ​യും പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച സ്വ​ത്വ​ങ്ങ​ളെ​യും പു​തി​യ രീ​തി​യി​ൽ പു​ന​രാ​വി​ഷ്ക​രി​ക്കു​ന്നു. ‘Nay Rather’ (2013) നി​ശ്ശ​ബ്ദ​ത​യെ​യും വി​വ​ർ​ത്ത​ന​ത്തി​ന്റെ പ​രി​മി​തി​ക​ളെ​യും പ​രി​ശോ​ധി​ക്കു​ന്നു. പ്രൂ​സ്റ്റി​ന്റെ അ​വ്യ​ക്ത​ത​ക​ൾ നി​റ​ഞ്ഞ പ്ര​ണ​യ​ക​ഥാ​പാ​ത്ര​മാ​യ ആ​ൽ​ബെ​ർ​ട്ടീ​നെ വീ​ണ്ടും സ​മീ​പി​ക്കു​ന്ന ‘The Albertine Workout’ (2014), അ​സൂ​യ, ഓ​ർ​മ, മ​റ്റൊ​രാ​ളെ പൂ​ർ​ണ​മാ​യി അ​റി​യാ​നു​ള്ള അ​സാ​ധ്യ​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നു. ‘Norma Jeane Baker of Troy’ (2019) എ​ന്ന കൃ​തി​യി​ൽ ട്രോ​യി​ലെ ഹെ​ല​നും മെ​ർ​ലി​ൻ മ​ൺ​റോ​യും ഒ​രു​മി​ച്ചെ​ത്തു​ന്നു.
സൗ​ന്ദ​ര്യം, ലിം​ഗ​സ്വ​ത്വം, പ്ര​ശ​സ്തി, സ്ത്രീ​ക​ളെ ആ​ഗ്ര​ഹ​ത്തി​ന്റെ വ​സ്തു​ക്ക​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക സ​ങ്ക​ൽ​പ​ങ്ങ​ൾ എ​ന്നി​വ​യെ ഈ ​കൃ​തി ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്. ‘Float’ (2016), ‘The Trojan Women: A Comic, H of H Playbook’ (2021), ‘Wrong Norma’ (2024) എ​ന്നി​വ ക​വി​ത, നാ​ട​കം, ഗ​ദ്യം, ചി​ത്രം തു​ട​ങ്ങി​യ രൂ​പ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഞ്ച​രി​ച്ച് സാ​ഹി​ത്യ​ത്തി​ന്റെ പ​ര​മ്പ​രാ​ഗ​ത അ​തി​രു​ക​ളെ​യും ഏ​കീ​കൃ​ത​ത​യെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ളെ​യും വെ​ല്ലു​വി​ളി​ക്കു​ന്നു. ഈ ​കൃ​തി​ക​ളി​ലെ ശ​ക​ല​ങ്ങ​ൾ, നി​ശ്ശ​ബ്ദ​ത, ആ​വ​ർ​ത്ത​നം, സാ​ഹി​ത്യ​രൂ​പ​ങ്ങ​ളു​ടെ മാ​റ്റം എ​ന്നി​വ വെ​റും ശൈ​ലീ​പ​ര​മാ​യ പു​തു​മ​ക​ള​ല്ല. പൂ​ർ​ണ​മാ​യി വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​നു​ഭ​വ​ങ്ങ​ളെ സ​മീ​പി​ക്കാ​ൻ അ​വ സ​ഹാ​യി​ക്കു​ന്നു. അ​തേ​സ​മ​യം, എ​ല്ലാ വി​ട​വു​ക​ളും നി​ക​ത്തേ​ണ്ട​താ​ണെ​ന്ന ധാ​ര​ണ​യി​ല്ലാ​തെ അ​ർ​ഥം ക​ണ്ടെ​ത്താ​നു​ള്ള വാ​യ​ന​ക്കാ​ര​ന്റെ ശ്ര​മ​ത്തി​നും അ​വ ഇ​ടം ന​ൽ​കു​ന്നു.
ഗ്രി​ഫി​ൻ ക​വി​താ​പു​ര​സ്കാ​രം, ടി.​എ​സ്. എ​ലി​യ​റ്റ് പു​ര​സ്കാ​രം, മ​ക് ആ​ർ​ത​ർ, ഗ​ഗ്ഗ​ൻ​ഹൈം ഫെ​ലോ​ഷി​പ്പു​ക​ൾ, ഇം​ഗ്ലീ​ഷ് ക​വി​ത​ക്കു​ള്ള ഗ​വ​ർ​ണ​ർ ജ​ന​റ​ൽ പു​ര​സ്കാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ കാ​ഴ്സ​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2005ൽ ​അ​വ​ർ ഓ​ർ​ഡ​ർ ഓ​ഫ് കാ​ന​ഡ​യി​ലെ അം​ഗ​മാ​യി. 2020ൽ ​ടൊ​റ​ന്റോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നോ​ർ​ത്രോ​പ്പ് ഫ്രൈ ​പ്ര​ഫ​സ​ർ ഇ​ൻ ലി​റ്റ​റ​റി തി​യ​റി​യാ​യി തി​രി​ച്ചെ​ത്തി​യ അ​വ​ർ ‘Stillness’ എ​ന്ന പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി (Bresge, 2026). 2026ലെ ​സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം, ഗ​വേ​ഷ​ണ​വും സ​ർ​ഗാ​ത്മ​ക​ത​യും ത​മ്മി​ലു​ള്ള അ​തി​രു​ക​ൾ മാ​യ്ച്ചും പു​രാ​ത​ന​ത്തെ​യും സ​മ​കാ​ലി​ക​ത്തെ​യും ബ​ന്ധി​പ്പി​ച്ചും വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളെ ത​ത്ത്വ​ചി​ന്ത​യു​ടെ വി​ശാ​ല​മാ​യ മ​ണ്ഡ​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നും വ​ള​ർ​ന്ന കാ​ഴ്സ​ന്റെ സാ​ഹി​ത്യ​ലോ​ക​ത്തി​ലേ​ക്ക് വീ​ണ്ടും ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്നു. എ​ന്നാ​ൽ, രൂ​പ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും ക്ലാ​സി​ക്ക​ൽ പാ​ര​മ്പ​ര്യ​വു​മാ​യു​ള്ള സം​വാ​ദ​ത്തി​ലും മാ​ത്ര​മ​ല്ല അ​വ​രു​ടെ പ്രാ​ധാ​ന്യം. അ​റി​വി​ന്റെ​യും ആ​വി​ഷ്കാ​ര​ത്തി​ന്റെ​യും പ​രി​മി​തി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ഴും ബൗ​ദ്ധി​കാ​ന്വേ​ഷ​ണ​ത്തെ വൈ​കാ​രി​ക​മാ​യ ദു​ർ​ബ​ല​ത​യി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്താ​തി​രി​ക്കു​ന്ന​തി​ലാ​ണ് അ​വ​രു​ടെ എ​ഴു​ത്തി​ന്റെ ആ​ഴം.
കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും പു​തി​യ അ​ർ​ഥ​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ശ​യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​യാ​ണ് ഈ ​ലേ​ഖ​നം കാ​മ​ന​യെ സ​മീ​പി​ക്കു​ന്ന​ത്. ‘Eros the Bittersweet’ൽ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന പ്ര​ണ​യാ​ക​ർ​ഷ​ണ​ത്തെ അ​വ​രു​ടെ എ​ല്ലാ കൃ​തി​ക​ളെ​യും കോ​ര്‍ക്കു​ന്ന ഒ​രേ​യൊ​രു ക​ണ്ണി​യാ​യി കാ​ണു​ക​യ​ല്ല ല​ക്ഷ്യം. മ​റി​ച്ച്, ആ ​കൃ​തി​യി​ൽ ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ പി​ൽ​ക്കാ​ല ര​ച​ന​ക​ളി​ൽ പ്ര​ണ​യം, സൗ​ന്ദ​ര്യം, ഓ​ർ​മ, വി​വ​ർ​ത്ത​നം, ദുഃ​ഖം, ആ​ത്മ​ബോ​ധം എ​ന്നി​വ​യി​ലൂ​ടെ എ​ങ്ങ​നെ വി​ക​സി​ക്കു​ന്നു എ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണ്.
തി​ര​ഞ്ഞെ​ടു​ത്ത കൃ​തി​ക​ളി​ലൂ​ടെ സാ​ഹി​ത്യ​രൂ​പ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളും ശ​ക​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള ആ​ഖ്യാ​ന​വും ക്ലാ​സി​ക്ക​ൽ ര​ച​ന​ക​ളു​ടെ പു​ന​രാ​വി​ഷ്കാ​ര​വും ക​വി​ത​യും ഗ​വേ​ഷ​ണ​വും ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ലും അ​പൂ​ർ​ണ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ രൂ​പം ന​ൽ​കു​ന്നു എ​ന്നും ലേ​ഖ​നം അ​ന്വേ​ഷി​ക്കു​ന്നു. ഈ ​അ​നു​ഭ​വ​ങ്ങ​ൾ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട​വ​യാ​ണെ​ങ്കി​ലും അ​വ ഒ​രു​പോ​ലെ​യ​ല്ല. പ്ര​ണ​യ​ത്തി​ന്റെ കാ​മ​ന​യും ദുഃ​ഖ​വും വ്യ​ത്യ​സ്ത​മാ​ണ്. പു​രാ​ത​ന ക​വി​ത​യു​ടെ ശ​ക​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന​തും ന​ഷ്ട​പ്പെ​ട്ട ഒ​രു ജീ​വി​ത​ത്തെ വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത​തും ഒ​രേ അ​നു​ഭ​വ​മ​ല്ല. ഇ​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന​ത് സ്വ​ന്ത​മാ​ക്ക​ലി​ന്റെ​യും വീ​ണ്ടെ​ടു​ക്ക​ലി​ന്റെ​യും ആ​വി​ഷ്കാ​ര​ത്തി​ന്റെ​യും പ​രി​മി​തി​ക​ളോ​ടു​ള്ള കാ​ഴ്സ​ന്റെ ശ്ര​ദ്ധ​യാ​ണ്. ന​മു​ക്ക് പൂ​ർ​ണ​മാ​യി കൈ​വ​ശ​പ്പെ​ടു​ത്താ​നാ​വാ​ത്ത​തി​നെ അ​തി​ന്റെ സ​ങ്കീ​ർ​ണ​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് സ​മീ​പി​ക്കാ​നു​ള്ള ഒ​രു ധാ​ർ​മി​ക സാ​ധ്യ​ത​യും ഈ ​സ​മീ​പ​നം തു​റ​ക്കു​ന്നു.
ആൻ കാഴ്സന്റെ കൃതികൾ
അ​ടു​പ്പ​വും അ​ക​ല​വും
ആ​ൻ കാ​ഴ്സ​ന്റെ ‘Autobiography of Red: A Novel in Verse’ (1998), ‘The Beauty of the Husband: A Fictional Essay in 29 Tangos’ (2001) എ​ന്നീ കൃ​തി​ക​ളി​ൽ, കാ​മ​ന വ്യ​ക്തി​ത്വ​ത്തെ​യും അ​ടു​പ്പ​ത്തെ​യും ആ​വി​ഷ്കാ​ര​ത്തെ​യും പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യാ​നു​ള്ള ഒ​രു പ്ര​ധാ​ന വ​ഴി​യാ​യി മാ​റു​ന്നു. ഈ ​കൃ​തി​ക​ളി​ൽ കാ​മ​ന പ്ര​ണ​യ​ത്തി​ന്റെ വൈ​കാ​രി​ക അ​നു​ഭ​വ​ത്തി​ൽ ഒ​തു​ങ്ങു​ന്നി​ല്ല. മ​റ്റൊ​രാ​ളെ അ​റി​യാ​നും സ്വ​ന്ത​മാ​ക്കാ​നും ശ്ര​മി​ക്കു​മ്പോ​ൾ വെ​ളി​പ്പെ​ടു​ന്ന പ​രി​മി​തി​ക​ളി​ലേ​ക്കും, ന​മ്മു​ടെ അ​റി​വി​നെ​യും ആ​ത്മ​ബോ​ധ​ത്തെ​യും രൂ​പ​പ്പെ​ടു​ത്തു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ളി​ലേ​ക്കും അ​ത് ന​മ്മെ ന​യി​ക്കു​ന്നു. പ്ര​ണ​യം, ഓ​ർ​മ, വ​ഞ്ച​ന, സ്വ​ത്വം, മ​റ്റൊ​രാ​ളു​ടെ അ​പ​ര​ത എ​ന്നി​വ ത​മ്മി​ലു​ള്ള സ​ങ്കീ​ർ​ണ​ബ​ന്ധ​ങ്ങ​ളാ​ണ് കാ​ഴ്സ​ൺ ഇ​വി​ടെ അ​ന്വേ​ഷി​ക്കു​ന്ന​ത്.
‘Autobiography of Red’ എ​ന്ന കൃ​തി​യി​ൽ, പു​രാ​ത​ന ഗ്രീ​ക്ക് പു​രാ​ണ​ത്തെ സ​മ​കാ​ലി​ക​മാ​യൊ​രു അ​നു​ഭ​വ​ലോ​ക​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന കാ​ഴ്സ​ൺ, ക​വി​ത​യും നോ​വ​ലും ത​മ്മി​ലു​ള്ള അ​തി​രു​ക​ൾ മാ​യ്ച്ചു​കൊ​ണ്ട് verse novel എ​ന്ന രൂ​പ​ത്തെ പു​തു​താ​യി വി​ന്യ​സി​ക്കു​ന്നു. പു​രാ​ണ​ക​ഥ​യു​ടെ പു​ന​രാ​ഖ്യാ​നം മാ​ത്ര​മ​ല്ല ഈ ​ര​ച​ന, പു​രാ​ണ​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ കാ​മ​ന, ദു​ർ​ബ​ല​ത, ലൈം​ഗി​ക സ്വ​ത്വം, അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നു​ള്ള ഒ​രു പ​രീ​ക്ഷ​ണം​കൂ​ടി​യാ​ണി​ത്. ചി​ത്രീ​ക​ര​ണം, ആ​ത്മ​ക​ഥ, ഫോ​ട്ടോ​ഗ്ര​ഫി തു​ട​ങ്ങി​യ ആ​വി​ഷ്കാ​ര​രീ​തി​ക​ൾ ക​ഥ​യു​ടെ ഭാ​ഗ​മാ​കു​മ്പോ​ൾ, ഒ​രാ​ളു​ടെ അ​നു​ഭ​വ​ത്തെ മ​റ്റൊ​രാ​ൾ​ക്ക് എ​ത്ര​ത്തോ​ളം മ​ന​സ്സി​ലാ​ക്കാ​നോ പ്ര​തി​നി​ധാ​നം ചെ​യ്യാ​നോ ക​ഴി​യും എ​ന്ന ചോ​ദ്യം കൃ​തി ഉ​യ​ർ​ത്തു​ന്നു. ആ​ഗ്ര​ഹം/​കാ​മ​ന ഇ​വി​ടെ സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ന്ന അ​നു​ഭ​വം മാ​ത്ര​മ​ല്ല, സ്വ​ത്വം എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു, മ​റ്റൊ​രാ​ളു​ടെ നോ​ട്ട​ത്തി​ൽ അ​ത് എ​ങ്ങ​നെ മാ​റു​ന്നു എ​ന്ന​റി​യാ​നു​ള്ള വ​ഴി​കൂ​ടി​യാ​ണ്.
‘The Beauty of the Husband’ എ​ന്ന കൃ​തി​യി​ൽ കാ​ഴ്സ​ൺ മ​റ്റൊ​രു രൂ​പ​പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ‘A Fictional Essay in 29 Tangos’ എ​ന്ന ഉ​പ​ശീ​ർ​ഷ​കം ത​ന്നെ ക​വി​ത, ഉ​പ​ന്യാ​സം, ക​ഥ, സം​ഗീ​താ​ത്മ​ക​മാ​യ താ​ള​ക്ര​മം എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്ന ര​ച​ന​യു​ടെ സ്വ​ഭാ​വം സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഇ​രു​പ​ത്തൊ​മ്പ​ത് ടാം​ഗോ​ക​ളാ​യി വി​ഭ​ജി​ച്ചി​രി​ക്കു​ന്ന ഈ ​കൃ​തി, ഓ​ർ​മ​യി​ലൂ​ടെ​യും ആ​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും ത​ക​ർ​ന്നു​പോ​കു​ന്ന ദാ​മ്പ​ത്യ​ത്തെ​യും അ​തി​നു​ശേ​ഷ​വും നി​ല​നി​ൽ​ക്കു​ന്ന കാ​മ​ന​യെ​യും സ​മീ​പി​ക്കു​ന്നു. സം​ഭ​വ​ങ്ങ​ളെ നേ​ർ​രേ​ഖ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു പ​ക​രം, ഭൂ​ത​കാ​ല​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങി​പ്പോ​ക്കു​ക​ളും ചി​ന്ത​യു​ടെ വ​ഴി​ത്തി​രി​വു​ക​ളും പ​ര​സ്പ​രം തി​രു​ത്തു​ന്ന ഓ​ർ​മ​ക​ളും ചേ​ർ​ന്നാ​ണ് ആ​ഖ്യാ​നം മു​ന്നേ​റു​ന്ന​ത്.
ഈ ​ര​ണ്ട് കൃ​തി​ക​ളി​ലും രൂ​പ​വും വി​ഷ​യ​വും വേ​ർ​തി​രി​ക്കാ​നാ​വാ​ത്ത​വി​ധം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. വി​ഘ​ടി​ത​മാ​യ ആ​ഖ്യാ​നം, വ്യ​ത്യ​സ്ത സാ​ഹി​ത്യ​രൂ​പ​ങ്ങ​ളു​ടെ സം​യോ​ജ​നം, പു​രാ​ണ​ത്തി​ന്റെ പു​ന​ർ​വാ​യ​ന, ഓ​ർ​മ​യു​ടെ ആ​വ​ർ​ത്ത​നാ​ത്മ​ക​മാ​യ ച​ല​നം എ​ന്നി​വ​യി​ലൂ​ടെ കാ​ഴ്സ​ൺ കാ​മ​ന​യു​ടെ അ​നി​ശ്ചി​ത​ത്വ​ത്തെ ര​ച​ന​യു​ടെ ഘ​ട​ന​യി​ൽ​ത്ത​ന്നെ ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്നു. മ​റ്റൊ​രാ​ളെ സ്നേ​ഹി​ക്കു​ക എ​ന്ന​ത് അ​യാ​ളെ പൂ​ർ​ണ​മാ​യി അ​റി​യു​ക​യോ സ്വ​ന്ത​മാ​ക്കു​ക​യോ ചെ​യ്യു​ന്ന​ത​ല്ലെ​ന്ന് ഈ ​കൃ​തി​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു. കാ​മ​ന ന​മ്മെ മ​റ്റൊ​രാ​ളി​ലേ​ക്ക് അ​ടു​പ്പി​ക്കു​മ്പോ​ൾ​ത്ത​ന്നെ, അ​യാ​ളു​ടെ അ​പ​ര​ത​യെ​യും ന​മ്മു​ടെ അ​റി​വി​ന്റെ പ​രി​മി​തി​ക​ളെ​യും അ​ത് വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ങ്ങ​നെ, ‘Eros the Bittersweet’ൽ ​കാ​ഴ്സ​ൺ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​മ​ന​യു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ വൈ​രു​ധ്യ​ങ്ങ​ൾ പി​ൽ​ക്കാ​ല കൃ​തി​ക​ളി​ൽ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ ആ​ഖ്യാ​ന​രൂ​പ​ങ്ങ​ളി​ലൂ​ടെ​യും അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും വി​ക​സി​ക്കു​ന്ന​ത് കാ​ണാ​നാ​കും.
ശ​ക​ല​ങ്ങ​ളു​ടെ ഭാ​ഷ: ഓ​ർ​മ, അ​ഭാ​വം, വി​വ​ർ​ത്ത​നം
കാ​മ​ന, സ്വ​ത്വം, അ​ടു​പ്പം, അ​റി​വി​ന്റെ പ​രി​മി​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഈ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ കാ​ഴ്സ​ന്റെ രൂ​പ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും തു​ട​രു​ന്നു. മു​മ്പ് സൂ​ചി​പ്പി​ച്ച​പോ​ലെ, അ​വ​രു​ടെ കൃ​തി​ക​ൾ പ​ല​പ്പോ​ഴും പ​ണ്ഡി​തോ​ചി​ത​മാ​യ ചി​ന്ത​ക​ളെ​യും ക​വി​ത​യെ​യും ഗ​ദ്യ​ത്തെ​യും ഉ​ദ്ധ​ര​ണി​ക​ളെ​യും ദൃ​ശ്യ​രൂ​പ​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്നു. ഒ​രു സാ​ഹി​ത്യ​കൃ​തി ഒ​രൊ​റ്റ രൂ​പ​ത്തി​ൽ ഒ​തു​ങ്ങ​ണ​മെ​ന്ന ധാ​ര​ണ​യെ അ​വ​രു​ടെ കൃ​തി​ക​ള്‍ നി​ര​ന്ത​രം ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ‘Plainwater: Essays and Poetry’ (1995), ‘Men in the Off Hours’ (2000) എ​ന്നീ കൃ​തി​ക​ൾ വ്യ​ത്യ​സ്ത ശ​ബ്ദ​ങ്ങ​ളെ​യും ച​രി​ത്ര​കാ​ല​ങ്ങ​ളെ​യും ചി​ന്താ​രീ​തി​ക​ളെ​യും ഒ​രേ ഇ​ട​ത്തി​ൽ കൊ​ണ്ടു​വ​രു​ന്നു.
അ​വി​ടെ ആ​ശ​യ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ ഒ​രു വാ​ദ​ത്തി​ലൂ​ടെ മാ​ത്രം വി​ക​സി​ക്കു​ന്നി​ല്ല; മ​റി​ച്ച്, പ​ര​സ്പ​രം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളും ചി​ന്ത​ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളി​ലൂ​ടെ​യാ​ണ് അ​വ തെ​ളി​ഞ്ഞു​വ​രു​ന്ന​ത്. പു​രാ​ത​ന​മാ​യൊ​രു പാ​ഠം സ​മ​കാ​ലി​ക​മാ​യൊ​രു ചി​ന്ത​യെ ത​ട​സ്സ​പ്പെ​ടു​ത്താം, വ്യ​ക്തി​പ​ര​മാ​യൊ​രു നി​രീ​ക്ഷ​ണം ദാ​ർ​ശ​നി​ക​മാ​യൊ​രു ചോ​ദ്യ​ത്തി​ലേ​ക്ക് തു​റ​ന്നേ​ക്കാം, നി​സ്സാ​ര​മെ​ന്നു തോ​ന്നു​ന്ന ഒ​രു വി​ശ​ദാം​ശം പോ​ലും ഒ​രു ഭാ​ഗ​ത്തി​ന്റെ മു​ഴു​വ​ൻ അ​ർ​ഥ​ത്തെ​യും മാ​റ്റി​മ​റി​ച്ചേ​ക്കാം.
അ​നു​ഭ​വം ഒ​രി​ക്ക​ലും പൂ​ർ​ണ​വും മു​റി​വു​ക​ളി​ല്ലാ​ത്ത​തു​മാ​യ ഒ​രു സ​മ​ഗ്ര​ത​യാ​യി ന​മ്മു​ടെ മു​ന്നി​ൽ തെ​ളി​യു​ന്നി​ല്ലെ​ന്ന കാ​ഴ്സ​ന്റെ ബോ​ധ്യ​മാ​ണ് ഈ ​ര​ച​നാ​രീ​തി​ക്കു പി​ന്നി​ലു​ള്ള​ത്. ഓ​ർ​മ ചി​ല​തി​നെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും മ​റ്റു​ചി​ല​തി​നെ വി​ട്ടു​ക​ള​യു​ക​യും ചെ​യ്യു​ന്നു. കാ​ല​ത്തി​നൊ​പ്പം സ്വ​ത്വം മാ​റു​ന്നു. സം​ഭ​വ​ങ്ങ​ൾ​ക്ക് നാം ​ന​ൽ​കു​ന്ന അ​ർ​ഥ​ങ്ങ​ളും വീ​ണ്ടും വീ​ണ്ടും തി​രു​ത്ത​പ്പെ​ടു​ന്നു. അ​തി​നാ​ൽ, ശ​ക​ല​ങ്ങ​ളി​ലൂ​ടെ എ​ഴു​തു​ന്ന​ത് ഒ​രു ശൈ​ലീ​പ​ര​മാ​യ തി​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മ​ല്ല. ഭൂ​ത​കാ​ല​ത്തെ തി​രി​ച്ചു​പി​ടി​ക്കു​മ്പോ​ൾ അ​തി​ന് ഇ​ല്ലാ​ത്തൊ​രു പൂ​ർ​ണ​ത ക​ൽ​പി​ച്ചു​ന​ൽ​കു​ന്ന​തി​ലെ അ​പ​ക​ടം തി​രി​ച്ച​റി​യു​ന്ന രീ​തി​കൂ​ടി​യാ​ണ​ത്. അ​റി​വ് അ​പൂ​ർ​ണ​മാ​ണെ​ന്ന് കാ​ഴ്സ​ന്റെ ര​ച​ന​ക​ൾ ന​മ്മോ​ടു പ​റ​യു​ക മാ​ത്ര​മ​ല്ല ചെ​യ്യു​ന്ന​ത്; അ​റി​വ് രൂ​പ​പ്പെ​ടു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തെ അ​തി​ന്റെ ഘ​ട​ന​യി​ലൂ​ടെ ന​മു​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.
ഈ ​അ​ന്വേ​ഷ​ണ​ത്തി​ന് മ​റ്റൊ​രു പ്ര​ധാ​ന മാ​നം ന​ൽ​കു​ന്ന​ത് വി​വ​ർ​ത്ത​ന​മാ​ണ്. സാ​ഫോ, യൂ​റി​പ്പി​ഡീ​സ് തു​ട​ങ്ങി​യ പു​രാ​ത​ന ഗ്രീ​ക്ക് എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ളു​മാ​യു​ള്ള കാ​ഴ്സ​ന്റെ ഇ​ട​പെ​ട​ൽ, ഭാ​ഷ​യു​ടെ​യും ച​രി​ത്ര​ത്തി​ന്റെ​യും ദൂ​രം ക​ട​ന്നു​വ​ന്ന പാ​ഠ​ങ്ങ​ളു​മാ​യു​ള്ള നി​ര​ന്ത​ര​മാ​യ സം​വാ​ദ​മാ​ണ്. ‘If Not, Winter: Fragments of Sappho’ (2002) എ​ന്ന കൃ​തി​യി​ൽ, സാ​ഫോ​യു​ടെ ക​വി​ത​ക​ൾ ശ​ക​ല​ങ്ങ​ളാ​യി മാ​ത്രം നി​ല​നി​ൽ​ക്കു​ന്ന അ​വ​സ്ഥ വാ​യ​ന​യു​ടെ അ​നു​ഭ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി​ത്തീ​രു​ന്നു. പേ​ജി​ലെ ശൂ​ന്യ​ത​ക​ൾ വി​വ​ർ​ത്ത​ക​ര്‍ നി​ക​ത്തേ​ണ്ട ഇ​ട​ങ്ങ​ൾ മാ​ത്ര​മ​ല്ല. ചി​ല വാ​ക്കു​ക​ൾ ച​രി​ത്ര​ത്തി​ന്റെ യാ​ദൃ​ച്ഛി​ക​ത​ക​ളി​ലൂ​ടെ ന​മ്മ​ളി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ മ​റ്റു​ചി​ല​ത് എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ട്ടു​പോ​യ​തി​ന്റെ അ​ട​യാ​ള​ങ്ങ​ളാ​ണ​വ.
അ​ങ്ങ​നെ, വി​വ​ർ​ത്ത​നം ഭാ​ഷ​യു​ടെ സാ​ന്നി​ധ്യ​ത്തെ​യും അ​ത് ന​മ്മ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന വ​ഴി​യി​ലെ അ​ഭാ​വ​ങ്ങ​ളെ​യും ഒ​രേ​സ​മ​യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​യി മാ​റു​ന്നു. മ​റ്റൊ​രു ഭാ​ഷ​യി​ലേ​ക്ക് ഒ​രു കൃ​തി കൊ​ണ്ടു​വ​രു​മ്പോ​ൾ വി​വ​ർ​ത്ത​ക​ര്‍ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യും വാ​ക്കു​ക​ൾ ത​മ്മി​ൽ പു​തി​യ ബ​ന്ധ​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും വാ​യി​ക്കാ​വു​ന്ന ഒ​രു പു​തി​യ രൂ​പം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഓ​രോ തി​ര​ഞ്ഞെ​ടു​പ്പും ചി​ല പ​രി​മി​തി​ക​ളെ​ക്കൂ​ടി അം​ഗീ​ക​രി​ക്കു​ന്നു. ഒ​രു വാ​ക്കി​ന്റെ പ​ല സാ​ധ്യ​ത​യു​ള്ള അ​ർ​ഥ​ങ്ങ​ളി​ലേ​ക്കും വി​വ​ർ​ത്ത​ന​ത്തി​ന് വെ​ളി​ച്ചം വീ​ശാ​നാ​കും, പ​ക്ഷേ അ​വ​യെ​യെ​ല്ലാം പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ല. പു​രാ​ത​ന​മാ​യൊ​രു ശ​ബ്ദ​ത്തെ സ​മ​കാ​ലി​ക വാ​യ​ന​ക്കാ​രു​ടെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നും ക​ഴി​യും, എ​ന്നാ​ൽ, ആ ​ശ​ബ്ദ​ത്തി​ന്റെ​യും ഇ​ന്ന​ത്തെ വാ​യ​ന​ക്കാ​രു​ടെ​യും ലോ​ക​ങ്ങ​ൾ​ക്കി​ട​യി​ലെ ച​രി​ത്ര​പ​ര​മാ​യ അ​ക​ലം പൂ​ർ​ണ​മാ​യി മാ​യ്ച്ചു​ക​ള​യാ​നാ​വി​ല്ല.
‘Grief Lessons: Four Plays by Euripides’ (2006), ‘An Oresteia (2009) തു​ട​ങ്ങി​യ ഗ്രീ​ക്ക് നാ​ട​ക​ങ്ങ​ളു​ടെ വി​വ​ർ​ത്ത​ന​ങ്ങ​ളി​ലും കാ​ഴ്സ​ൺ പു​രാ​ത​ന ശ​ബ്ദ​ങ്ങ​ളെ സ​മ​കാ​ലി​ക ഭാ​ഷ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു​ണ്ട്. പു​തി​യ വാ​യ​ന​ക്കാ​ർ​ക്കാ​യി ക്ലാ​സി​ക്ക​ൽ കൃ​തി​ക​ളെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ വി​വ​ർ​ത്ത​ക​ര്‍ ന​ട​ത്തു​ന്ന സ​ർ​ഗാ​ത്മ​ക​മാ​യ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​വ​രു​ടെ ര​ച​ന​ക​ളി​ൽ തെ​ളി​ഞ്ഞു​കാ​ണാം. അ​തോ​ടൊ​പ്പം, വി​വ​ർ​ത്ത​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ കേ​ന്ദ്ര​ത്തി​ലു​ള്ള ഒ​രു ചോ​ദ്യ​വും ഇ​വ ഉ​യ​ർ​ത്തു​ന്നു: ഒ​രു പാ​ഠ​ത്തെ കാ​ല​ത്തി​ലൂ​ടെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​മ്പോ​ൾ, മൂ​ല​കൃ​തി​യെ ഒ​രു ന​ഷ്ട​വു​മി​ല്ലാ​തെ പു​നഃ​സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്ന് ന​ടി​ക്കാ​തെ അ​തി​നെ എ​ങ്ങ​നെ സ​മീ​പി​ക്കാം?
വി​വ​ർ​ത്ത​നം സൂ​ക്ഷ്മ​മാ​യ ശ്ര​ദ്ധ​യു​ടെ പ്ര​വൃ​ത്തി​യാ​ണ്. അ​തേ​സ​മ​യം, അ​ക​ലം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന തി​രി​ച്ച​റി​വു​കൂ​ടി​യാ​ണ്. മ​റ്റൊ​രു ഭാ​ഷ​യെ​യും ച​രി​ത്ര​ലോ​ക​ത്തെ​യും വി​വ​ർ​ത്ത​ക​ര്‍ സ​മീ​പി​ക്കു​ക​യും പു​തി​യ വാ​യ​ന​ക്കാ​ർ​ക്കാ​യി അ​വ തു​റ​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, അ​വ​ക്കി​ട​യി​ലെ വ്യ​ത്യാ​സ​ങ്ങ​ളെ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്ന ബോ​ധ്യ​വും ആ ​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​ണ്. ശ്ര​ദ്ധ​യും അ​പൂ​ർ​ണ​ത​യും ത​മ്മി​ലു​ള്ള ഈ ​ബ​ന്ധം കാ​ഴ്സ​ന്റെ വി​വ​ർ​ത്ത​ന​രീ​തി​യെ അ​വ​രു​ടെ വി​ശാ​ല​മാ​യ സാ​ഹി​ത്യ​സ​ങ്ക​ൽ​പ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു.
കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ലെ വി​വി​ധ സാ​ഹി​ത്യ​രൂ​പ​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലും ഇ​തേ മ​നോ​ഭാ​വ​ത്തി​ൽ നി​ന്നാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യ വാ​ദ​രൂ​പ​ത്തി​ലേ​ക്ക് ചു​രു​ങ്ങാ​തെ ക​വി​ത​ക്ക് ചി​ന്തി​ക്കാ​നാ​കും, പ​ഠ​ന​പ​ര​മാ​യ എ​ഴു​ത്തി​ന് അ​തി​ന്റെ വി​ഷ​യ​ത്തി​ന്റെ വൈ​കാ​രി​ക​മാ​യ ആ​ഴം തി​രി​ച്ച​റി​യാ​നാ​കും, ഒ​രു പാ​ഠ​ത്തി​ന്റെ അ​പ​ര​ത​യെ മാ​നി​ച്ചു​കൊ​ണ്ടു​ത​ന്നെ വി​വ​ർ​ത്ത​ന​ത്തി​ന് സ​ർ​ഗാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലാ​യി മാ​റാ​നാ​കും. താ​ൻ അ​ന്വേ​ഷി​ക്കു​ന്ന വൈ​രു​ധ്യ​ങ്ങ​ളെ ഒ​രു രൂ​പ​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് കാ​ഴ്സ​ൻ വി​വി​ധ രൂ​പ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. ഈ ​രൂ​പ​സ​ങ്ക​ല​ന​ങ്ങ​ൾ അ​ല​ങ്കാ​ര​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ള​ല്ല. വ്യ​ത്യ​സ്ത​മാ​യ അ​റി​വു​രീ​തി​ക​ൾ​ക്ക് പ​ര​സ്പ​രം സം​വ​ദി​ക്കാ​നു​ള്ള ഇ​ടം സൃ​ഷ്ടി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളാ​ണ് അ​വ. അ​ങ്ങ​നെ, കാ​ഴ്സ​ന്റെ എ​ഴു​ത്തി​ൽ രൂ​പം ചി​ന്തി​ക്കു​ന്ന​തി​നു​ള്ള ഒ​രു മാ​ർ​ഗ​മാ​യി മാ​റു​ന്നു. എ​ല്ലാ സം​ഘ​ർ​ഷ​ങ്ങ​ളെ​യും ഒ​രൊ​റ്റ വി​ശ​ദീ​ക​ര​ണ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​തി​നു​പ​ക​രം, അ​നി​ശ്ചി​ത​ത്വ​ത്തി​നും വൈ​രു​ധ്യ​ങ്ങ​ൾ​ക്കും അ​വി​ടെ ഇ​ടം ല​ഭി​ക്കു​ന്നു.
സ്വ​യം മാ​യ്ക്ക​ലും അ​പ​ര​ത​യു​ടെ ധാ​ർ​മി​ക​ത​യും
‘Decreation: Poetry, Essays, Opera’ (2005) എ​ന്ന കൃ​തി​യി​ൽ, സ്വ​ത്വ​വും അ​തി​ന​പ്പു​റം നി​ല​കൊ​ള്ളു​ന്ന ലോ​ക​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​ൻ കാ​ഴ്സ​ൺ പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. സി​മോ​ൺ വെ​യി​ലി​ന്റെ ചി​ന്ത​ക​ളി​ൽ​നി​ന്ന് ഊ​ർ​ജം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട്, അ​നു​ഭ​വ​ങ്ങ​ളു​ടെ കേ​ന്ദ്രം താ​നാ​ണെ​ന്ന സ്വ​ത്വ​ത്തി​ന്റെ പ​തി​വാ​യ അ​വ​കാ​ശ​വാ​ദ​ത്തെ അ​ഴി​ച്ചു​മാ​റ്റു​ന്ന പ്ര​ക്രി​യ​യാ​യാ​ണ് കാ​ഴ്സ​ൺ decreation അ​ഥ​വാ സ്വ​യം മാ​യ്ക്ക​ലി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. Eros the Bittersweet ൽ ​മ​റ്റൊ​രാ​ളി​ലേ​ക്ക് അ​ടു​ക്കാ​നും അ​യാ​ളെ അ​റി​യാ​നു​മു​ള്ള ആ​ഗ്ര​ഹ​മാ​ണ് പ്ര​ധാ​ന​മെ​ങ്കി​ൽ, Decreation മ​റ്റൊ​രു ചോ​ദ്യ​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. നാം ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നെ നി​യ​ന്ത്രി​ക്കാ​നും സ്വ​ന്ത​മാ​ക്കാ​നു​മു​ള്ള ത്വ​ര​യി​ൽ​നി​ന്ന് സ്വ​ത്വം വി​ട്ടു​മാ​റു​മ്പോ​ഴാ​ണോ യ​ഥാ​ർ​ഥ​മാ​യ ശ്ര​ദ്ധ സാ​ധ്യ​മാ​കു​ന്ന​ത്? ഈ ​ചോ​ദ്യം കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ൽ ആ​വ​ർ​ത്തി​ച്ചെ​ത്തു​ന്ന കാ​മ​ന, അ​പ​ര​ത, അ​റി​വി​ന്റെ പ​രി​മി​തി​ക​ൾ എ​ന്നി​വ​യെ കൂ​ടു​ത​ൽ വി​ശാ​ല​മാ​യ ഒ​രു ധാ​ർ​മി​കാ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു.
കാ​മ​ന ന​മ്മെ മ​റ്റൊ​രാ​ളി​ലേ​ക്ക് അ​ടു​പ്പി​ക്കു​മ്പോ​ൾ​ത്ത​ന്നെ, അ​യാ​ളെ ന​മ്മു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​നു​സ​രി​ച്ച് രൂ​പ​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ണ​ത​യും അ​തി​ലു​ണ്ട്. സ്വ​യം മാ​യ്ക്ക​ൽ ഈ ​പ്ര​വ​ണ​ത​യെ ചോ​ദ്യം ചെ​യ്യു​ന്നു. മ​റ്റൊ​രാ​ളെ പൂ​ർ​ണ​മാ​യി അ​റി​യു​ക​യോ ന​മ്മു​ടെ അ​നു​ഭ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്വ​ന്ത​മാ​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു പ​ക​രം, അ​യാ​ളു​ടെ വ്യ​ത്യ​സ്ത​ത​യെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് അ​യാ​ളി​ലേ​ക്ക് ശ്ര​ദ്ധ തി​രി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യു​മോ? ഈ ​അ​ർ​ഥ​ത്തി​ൽ, കാ​ഴ്സ​ന്റെ ആ​ദ്യ​കാ​ല കൃ​തി​ക​ളി​ൽ വി​ക​സി​ച്ച കാ​മ​ന​യെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ൾ​ക്ക് ഒ​രു ധാ​ർ​മി​ക​മാ​യ തു​ട​ർ​ച്ച​യാ​ണ് Decreation. അ​ർ​ഥ​വ​ത്താ​യ കൂ​ടി​ക്കാ​ഴ്ച​ക​ൾ പൂ​ർ​ണ​മാ​യ അ​റി​വി​ലേ​ക്കോ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കോ ന​യി​ക്ക​ണ​മെ​ന്ന ധാ​ര​ണ​യെ അ​വ​ര്‍ ചോ​ദ്യം ചെ​യ്യു​ന്നു. മ​റ്റൊ​രാ​ളെ മ​ന​സ്സി​ലാ​ക്കു​ക എ​ന്ന​ത് അ​യാ​ളു​ടെ അ​പ​ര​ത​യെ ഇ​ല്ലാ​താ​ക്കു​ക എ​ന്ന​ല്ലെ​ന്നും, ചി​ല​പ്പോ​ൾ ന​മ്മു​ടെ അ​റി​വി​ന്റെ പ​രി​മി​തി​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് യ​ഥാ​ർ​ഥ​മാ​യ ശ്ര​ദ്ധ സാ​ധ്യ​മാ​കു​ന്ന​തെ​ന്നും ഈ ​ര​ച​ന​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.
ഈ ​ചി​ന്ത​ക​ൾ കാ​ഴ്സ​ന്റെ മൗ​ന​ത്തെ​യും നി​ശ്ച​ല​ത​യെ​യും കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ എ​ഴു​ത്തി​ൽ ഒ​രു ഇ​ട​വേ​ള​യോ ശൂ​ന്യ​മാ​യ ഇ​ട​മോ ആ​ഖ്യാ​ന​ത്തി​ന്റെ അ​ഭാ​വം മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​യാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന അ​നു​ഭ​വ​ങ്ങ​ളെ തെ​ളി​ച്ചു​കാ​ട്ടു​ന്ന സാ​ന്നി​ധ്യം കൂ​ടി​യാ​ണ്. എ​ന്നാ​ൽ, മൗ​നം എ​ല്ലാ​യ്പോ​ഴും ഒ​രേ അ​ർ​ഥം വ​ഹി​ക്കു​ന്നി​ല്ല. അ​ത് ചി​ന്ത​ക്കും ശ്ര​ദ്ധ​ക്കും ഇ​ടം ന​ൽ​കാം, അ​തേ​സ​മ​യം, സം​സാ​രി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​യ്യാം. ഈ ​വ്യ​ത്യാ​സം കാ​ഴ്സ​ന്റെ ര​ച​ന​ക​ൾ​ക്ക് രാ​ഷ്ട്രീ​യ​വും ധാ​ർ​മി​ക​വു​മാ​യ ആ​ഴം ന​ൽ​കു​ന്നു. ആ​രാ​ണ് സം​സാ​രി​ക്കു​ന്ന​ത്, ആ​രു​ടെ അ​നു​ഭ​വ​ങ്ങ​ളാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്, ആ​രു​ടെ ശ​ബ്ദ​ങ്ങ​ളാ​ണ് അ​ർ​ഥം നി​ർ​മി​ക്കു​ന്ന സാം​സ്കാ​രി​ക ഘ​ട​ന​ക​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന ചോ​ദ്യ​ങ്ങ​ൾ അ​വ​രു​ടെ കൃ​തി​ക​ളി​ൽ രൂ​പ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു. Glass, Irony, and God (1992) എ​ന്ന കൃ​തി​യി​ലെ ‘The Glass Essay’ കാ​ഴ്സ​ന്റെ ഈ ​സ​വി​ശേ​ഷ​ത​യു​ടെ പ്ര​ധാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ്.
വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം, സാ​ഹി​ത്യ​വാ​യ​ന, ദാ​ർ​ശ​നി​ക​മാ​യ വി​ചി​ന്ത​നം എ​ന്നി​വ​യെ പ​ര​സ്പ​രം വേ​ർ​തി​രി​ക്കാ​നാ​വാ​ത്ത​വി​ധം കൂ​ട്ടി​യി​ണ​ക്കു​ന്ന ക​വി​ത, സ്ത്രീ​യു​ടെ വൈ​കാ​രി​ക അ​നു​ഭ​വ​ങ്ങ​ളെ​യും ശ​രീ​ര​ത്തെ​യും സ്വ​ത്വ​ത്തെ​യും കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളെ വി​ശാ​ല​മാ​യ സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ഓ​ർ​മ​യും വ​ർ​ത്ത​മാ​ന​വും, വ്യ​ക്തി​പ​ര​മാ​യ വേ​ദ​ന​യും സാ​ഹി​ത്യ​പാ​ര​മ്പ​ര്യ​വും, അ​നു​ഭ​വ​വും അ​തി​നെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ശ്ര​മ​വും ഇ​വി​ടെ നി​ര​ന്ത​രം പ​ര​സ്പ​രം ക​ട​ന്നു​ക​യ​റു​ന്നു. ഒ​രു അ​നു​ഭ​വ​ത്തെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ വി​ശ​ദീ​ക​രി​ച്ച് അ​തി​ന്റെ അ​ർ​ഥം ഉ​റ​പ്പി​ക്കു​ന്ന​തി​നു​പ​ക​രം, കാ​ഴ്സ​ൺ വ്യ​ത്യ​സ്ത​മാ​യ ചി​ന്ത​ക​ളെ​യും ദൃ​ശ്യ​ങ്ങ​ളെ​യും ഓ​ർ​മ​ക​ളെ​യും അ​ടു​ത്ത​ടു​ത്താ​യി അ​വ​ത​രി​പ്പി​ക്കു​ന്നു.
ഈ ​ആ​ഖ്യാ​ന​രീ​തി അ​നു​ഭ​വ​ത്തി​ന്റെ സ​ങ്കീ​ർ​ണ​ത​യെ ല​ളി​ത​മാ​യൊ​രു ക​ഥ​യി​ലേ​ക്ക് ചു​രു​ക്കാ​തെ നി​ല​നി​ർ​ത്തു​ന്നു. ക​വി​ത​യി​ലെ ശ​രീ​ര​ദൃ​ശ്യ​ങ്ങ​ളും ശൂ​ന്യ​ത​ക​ളും ഇ​ട​വേ​ള​ക​ളും ഈ ​അ​നു​ഭ​വ​ത്തെ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി കാ​ണാ​ൻ സാ​ധി​ക്കും. ശ​രീ​രം വേ​ദ​ന​യു​ടെ​യും ആ​ഗ്ര​ഹ​ത്തി​ന്റെ​യും ഇ​ടം മാ​ത്ര​മ​ല്ല, ബോ​ധ​വും അ​നു​ഭ​വ​വും ത​മ്മി​ലു​ള്ള ബ​ന്ധം തെ​ളി​യു​ന്ന ഇ​ടം കൂ​ടി​യാ​ണ്. അ​തു​പോ​ലെ, ശൂ​ന്യ​മാ​യ വ​രി​ക​ളും വി​ഘ​ടി​ത​മാ​യ ആ​ഖ്യാ​ന​വും പ​റ​യാ​നാ​വാ​ത്ത​തോ പ​ര​മ്പ​രാ​ഗ​ത​മാ​യ ഭാ​ഷ​യി​ൽ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത​തോ ആ​യ അ​നു​ഭ​വ​ങ്ങ​ൾ​ക്ക് ഇ​ടം ന​ൽ​കു​ന്നു. “ഒ​ഴി വ​രി​ക​ളോ പ​റ​യു​കി​ല്ലെ​ന്നി​ല്ല,” “blank lines do not say nothing” (“The Glass Essay”) എ​ന്ന കാ​ഴ്സ​ന്റെ നി​രീ​ക്ഷ​ണം അ​വ​രു​ടെ കാ​വ്യ​സ​ങ്ക​ൽ​പ​ത്തി​ന്റെ കാ​ത​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു. മൗ​നം ഇ​വി​ടെ അ​ർ​ഥ​ത്തി​ന്റെ അ​ഭാ​വ​മ​ല്ല. അ​ർ​ഥം എ​ളു​പ്പ​ത്തി​ൽ പി​ടി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ്.
ഈ ​ര​ച​നാ​രീ​തി​യി​ൽ വി​രോ​ധാ​ഭാ​സ​ത്തി​നും പ​രി​ഹാ​സ​ത്തി​നും പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്. സം​സാ​രി​ക്കു​ന്ന ശ​ബ്ദ​ത്തി​നും അ​തി​ന്റെ ത​ന്നെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ അ​ക​ലം സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ, അ​നു​ഭ​വ​ത്തെ വ്യാ​ഖ്യാ​നി​ക്കു​ന്ന ന​മ്മു​ടെ രീ​തി​ക​ളെ കാ​ഴ്സ​ൺ പ​രി​ശോ​ധി​ക്കു​ന്നു. വി​കാ​ര​ങ്ങ​ളെ നേ​രി​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യോ അ​വ​യെ സം​ശ​യ​മി​ല്ലാ​ത്ത സ​ത്യ​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു പ​ക​രം, അ​വ​യെ അ​നു​ഭ​വി​ക്കു​ക​യും അ​തേ​സ​മ​യം, അ​വ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു വി​ഭ​ജി​ത​മാ​യ സ്വ​ത്വ​ത്തെ​യാ​ണ് അ​വ​ര്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. ഈ ​സ്വ​ത്വം സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളെ പൂ​ർ​ണ​മാ​യി അ​റി​യു​ന്നി​ല്ല, അ​വ​യെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വീ​ണ്ടും വീ​ണ്ടും മാ​റു​ക​യും സ്വ​യം ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യു​ന്നു. അ​തി​നാ​ൽ, കാ​ഴ്സ​ന്റെ എ​ഴു​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം ഒ​രി​ക്ക​ലും അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞ ഒ​രു ക​ഥ​യ​ല്ല, മ​റി​ച്ച് വ്യാ​ഖ്യാ​ന​വും പു​ന​ർ​വ്യാ​ഖ്യാ​ന​വും തു​ട​രു​ന്ന ഒ​രു പ്ര​ക്രി​യ​യാ​ണ്.
ലിം​ഗ​ഭേ​ദ​ത്തെ​യും ശ​ബ്ദ​ത്തെ​യും കു​റി​ച്ചു​ള്ള കാ​ഴ്സ​ന്റെ അ​ന്വേ​ഷ​ണം ഈ ​രൂ​പ​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ വി​ശാ​ല​മാ​യ പ്ര​സ​ക്തി ന​ൽ​കു​ന്നു. ഏ​ത് ഭാ​ഷ​ക്കാ​ണ് യു​ക്തി​സ​ഹ​മെ​ന്ന അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്, ആ​രു​ടെ വേ​ദ​ന​യാ​ണ് അ​തി​രു​ക​ട​ന്ന​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്, ഏ​തു​ത​രം ആ​വി​ഷ്കാ​ര​ങ്ങ​ൾ​ക്കാ​ണ് സാം​സ്കാ​രി​ക​മാ​യ അ​ധി​കാ​രം ല​ഭി​ക്കു​ന്ന​ത് എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ അ​വ​ർ ഉ​യ​ർ​ത്തു​ന്നു. സ്ത്രീ​യു​ടെ അ​നു​ഭ​വ​ത്തെ വ്യ​ക്തി​പ​ര​മാ​യ​തോ യു​ക്തി​ര​ഹി​ത​മാ​യ​തോ ആ​യി ചു​രു​ക്കു​ന്ന ധാ​ര​ണ​ക​ളെ സാ​ഹി​ത്യ​പാ​ര​മ്പ​ര്യ​ങ്ങ​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​ലൂ​ടെ കാ​ഴ്സ​ൺ ചോ​ദ്യം ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഒ​രു അ​ധി​കാ​ര​ശ​ബ്ദ​ത്തി​ന് പ​ക​രം മ​റ്റൊ​രു ശ​ബ്ദ​ത്തെ സ്ഥാ​പി​ക്കു​ക എ​ന്ന​ത​ല്ല അ​വ​രു​ടെ ല​ക്ഷ്യം. അ​നു​ഭ​വ​ങ്ങ​ൾ​ക്ക് അ​ർ​ഥം ന​ൽ​കു​ന്ന അ​ധി​കാ​ര​ഘ​ട​ന​ക​ൾ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​നെ തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് അ​വ​ൾ ചെ​യ്യു​ന്ന​ത്.
ഇ​വി​ടെ​യാ​ണ് കാ​ഴ്സ​ന്റെ രൂ​പ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഒ​രു ധാ​ർ​മി​ക​മാ​യ നി​ല​പാ​ടാ​യി മാ​റു​ന്ന​ത്. ശ​ക​ല​ങ്ങ​ൾ, ഇ​ട​വേ​ള​ക​ൾ, മാ​റി​മാ​റി​വ​രു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ൾ, ക​വി​ത​യും ഉ​പ​ന്യാ​സ​വും ത​മ്മി​ലു​ള്ള അ​തി​രു​ക​ൾ മാ​യ്ച്ചു​ക​ള​യു​ന്ന രീ​തി എ​ന്നി​വ​യി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ അ​നു​ഭ​വ​ത്തെ പൂ​ർ​ണ​മാ​യി സ്വ​ന്ത​മാ​ക്കാ​വു​ന്ന ഒ​ന്നാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തെ അ​വ​ൾ ചെ​റു​ക്കു​ന്നു. അ​തേ​സ​മ​യം, ചി​ല അ​നു​ഭ​വ​ങ്ങ​ൾ അ​പൂ​ർ​ണ​മാ​ക്ക​പ്പെ​ടു​ക​യോ ശ​ബ്ദ​മി​ല്ലാ​ത്ത​വ​യാ​ക്കി മാ​റ്റ​പ്പെ​ടു​ക​യോ ചെ​യ്ത ച​രി​ത്ര​ങ്ങ​ളി​ലേ​ക്കും ഈ ​ര​ച​നാ​രീ​തി​ക​ൾ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്നു. അ​പൂ​ർ​ണ​ത ചി​ല​പ്പോ​ൾ മ​റ്റൊ​രാ​ളു​ടെ വ്യ​ത്യ​സ്ത​ത​യെ അം​ഗീ​ക​രി​ക്കു​ന്ന​തി​ന്റെ അ​ട​യാ​ള​മാ​ണ്; മ​റ്റു ചി​ല​പ്പോ​ൾ സം​സാ​രി​ക്കാ​നും കേ​ൾ​ക്ക​പ്പെ​ടാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ച്ച അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ളു​ടെ ഫ​ല​വും. അ​തി​നാ​ൽ, എ​ന്താ​ണ് ഇ​ല്ലാ​ത്ത​തെ​ന്നു മാ​ത്രം അ​ന്വേ​ഷി​ക്കാ​തെ, ആ ​അ​ഭാ​വം എ​ങ്ങ​നെ രൂ​പ​പ്പെ​ട്ടു എ​ന്നു​കൂ​ടി ചോ​ദി​ക്കാ​ൻ കാ​ഴ്സ​ന്റെ എ​ഴു​ത്ത് ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്നു.
അ​ങ്ങ​നെ, കാ​മ​ന​യെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​കാ​ല അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് സ്വ​യം മാ​യ്ക്ക​ലി​ന്റെ​യും ശ്ര​ദ്ധ​യു​ടെ​യും ധാ​ർ​മി​ക​ത​യി​ലേ​ക്കു​ള്ള കാ​ഴ്സ​ന്റെ യാ​ത്ര, സ്വ​ത്വം മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​മ്പോ​ൾ എ​ന്തെ​ല്ലാം സാ​ധ്യ​മാ​കു​ന്നു എ​ന്ന​തോ​ടൊ​പ്പം, ആ ​ബ​ന്ധ​ത്തി​ൽ എ​ന്തെ​ല്ലാം സ്വ​ന്ത​മാ​ക്കാ​നാ​വാ​തെ ശേ​ഷി​ക്കു​ന്നു എ​ന്ന​തും പ​രി​ശോ​ധി​ക്കു​ന്നു. പൂ​ർ​ണ​മാ​യ അ​റി​വി​ലേ​ക്കു​ള്ള യാ​ത്ര​യ​ല്ല അ​ത്‌, മ​റി​ച്ച്, മ​റ്റൊ​രാ​ളു​ടെ ലോ​ക​ത്തെ​യും അ​വ​യു​ടെ സ​ങ്കീ​ർ​ണ​ത​യോ​ടെ​യും അ​പൂ​ർ​ണ​ത​യോ​ടെ​യും ശ്ര​ദ്ധി​ക്കാ​ൻ പ​ഠി​ക്കു​ന്ന നി​ര​ന്ത​ര​മാ​യ ഒ​രു ശ്ര​മ​മാ​ണ്.
അ​ഭാ​വ​ത്തി​ന്റെ സാ​ന്നി​ധ്യം
ന​ഷ്ട​പ്പെ​ട്ട​തി​നെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും അ​തി​നെ പൂ​ർ​ണ​മാ​യി തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ‘Nox’ (2010) എ​ന്ന കൃ​തി​യി​ൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ആ​വി​ഷ്കാ​രം നേ​ടു​ന്നു. സ​ഹോ​ദ​ര​ന്റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ര​ചി​ച്ച ഈ ​കൃ​തി, ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ, കു​ടും​ബ​രേ​ഖ​ക​ൾ, കൈ​യെ​ഴു​ത്തു​കു​റി​പ്പു​ക​ൾ, നി​ഘ​ണ്ടു​വി​ലെ അ​ർ​ഥ​വി​വ​ര​ണ​ങ്ങ​ൾ, മ​രി​ച്ച സ​ഹോ​ദ​ര​നെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് കാ​റ്റു​ള്ള​സ് എ​ഴു​തി​യ ലാ​റ്റി​ൻ ക​വി​ത​യാ​യ ‘101ാം ക​വി​ത’​യു​ടെ വി​വ​ർ​ത്ത​നം എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്നു. പ​ല​ത​വ​ണ മ​ട​ക്കി​വെ​ച്ചി​രി​ക്കു​ന്ന ഒ​രു നീ​ണ്ട ക​ട​ലാ​സി​ന്റെ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പു​സ്ത​കം നി​വ​ർ​ത്തി​യും പ​രി​ശോ​ധി​ച്ചും വീ​ണ്ടും മ​ട​ക്കി​വെ​ച്ചും വാ​യി​ക്കേ​ണ്ട ഒ​ന്നാ​യി മാ​റു​ന്നു.
അ​ങ്ങ​നെ, വാ​യ​ന എ​ന്ന​ത് വ്യ​ക്തി​പ​ര​വും കു​ടും​ബ​പ​ര​വു​മാ​യ ച​രി​ത്ര​ത്തി​ന്റെ ചി​ത​റി​ക്കി​ട​ക്കു​ന്ന ശ​ക​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഒ​രു സ​ഞ്ചാ​ര​മാ​യി​ത്തീ​രു​ന്നു. ‘Nox’ൽ ​വി​വ​ർ​ത്ത​ന​വും ദുഃ​ഖ​വും വേ​ർ​തി​രി​ക്കാ​നാ​വാ​ത്ത​വി​ധം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഒ​രു വാ​ക്കി​ന്റെ അ​ർ​ഥം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ, ഇ​നി ഒ​രി​ക്ക​ലും മ​റു​പ​ടി ന​ൽ​കാ​നാ​വാ​ത്ത ഒ​രാ​ളെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ന്റെ പ്ര​തി​ധ്വ​നി കേ​ൾ​ക്കാം. അ​ക​ൽ​ച്ച​യും വേ​ർ​പി​രി​യ​ലും അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ​ഹോ​ദ​ര​ബ​ന്ധ​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​നാ​യി കാ​ഴ്സ​ൺ അ​യാ​ളു​ടെ ജീ​വി​ത​ത്തി​ന്റെ ശേ​ഷി​പ്പു​ക​ളെ​ല്ലാം ചേ​ർ​ത്തു​വെ​ക്കു​ന്നു.
എ​ന്നാ​ൽ രേ​ഖ​ക​ൾ​ക്ക് മ​രി​ച്ചു​പോ​യ ഒ​രാ​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​വി​ല്ല. ആ ​ബ​ന്ധ​ത്തെ ചു​റ്റി​പ്പ​റ്റി​യി​രു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും അ​വ​ക്കാ​വി​ല്ല. ഫോ​ട്ടോ​ഗ്രാ​ഫു​ക​ളും രേ​ഖ​ക​ളും ഒ​രു ജീ​വി​ത​ത്തി​ന്റെ അ​ട​യാ​ള​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​വ​യി​ലൂ​ടെ ആ ​ജീ​വി​ത​ത്തെ പൂ​ർ​ണ​മാ​യി അ​റി​യാ​നാ​വി​ല്ല. ഓ​രോ രേ​ഖ​യും ന​ഷ്ട​പ്പെ​ട്ട വ്യ​ക്തി​യി​ലേ​ക്ക് അ​ടു​ക്കാ​നു​ള്ള ഒ​രു വ​ഴി​തു​റ​ക്കു​ന്നു, എ​ന്നാ​ൽ അ​വ​യി​ലൊ​ന്നി​നും അ​യാ​ളു​ടെ അ​ഭാ​വ​ത്തെ നി​ക​ത്താ​നാ​വി​ല്ല.
കൃ​തി​യു​ടെ ശി​ഥി​ല​വും വി​ഘ​ടി​ത​വു​മാ​യ രൂ​പം അ​തി​ന്റെ വൈ​കാ​രി​ക​വും ബൗ​ദ്ധി​ക​വു​മാ​യ ശ​ക്തി​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ്. ഓ​ർ​മ​ക​ളെ അ​നു​ര​ഞ്ജ​ന​ത്തി​ലേ​ക്കോ വ്യ​ക്ത​മാ​യൊ​രു പ​രി​ഹാ​ര​ത്തി​ലേ​ക്കോ ന​യി​ക്കു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ഖ്യാ​ന​മാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​പ​ക​രം, അ​വ​ശേ​ഷി​ക്കു​ന്ന രേ​ഖ​ക​ളു​ടെ ക്ര​മ​ര​ഹി​ത​ത​യും അ​പൂ​ർ​ണ​ത​യും അ​നു​ഭ​വി​ക്കാ​ൻ കാ​ഴ്സ​ൺ വാ​യ​ന​ക്കാ​ര​നെ അ​നു​വ​ദി​ക്കു​ന്നു. പേ​ജു​ക​ൾ നി​വ​ർ​ത്തു​ന്ന ശാ​രീ​രി​ക​മാ​യ പ്ര​വൃ​ത്തി അ​ർ​ഥം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തെ സ്പ​ർ​ശി​ക്കാ​വു​ന്ന അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്നു​ണ്ട്.
ശ​ക​ല​ങ്ങ​ൾ​ക്കി​ട​യി​ലെ ശൂ​ന്യ​ത​ക​ൾ വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത​തി​ന്റെ സാ​ന്നി​ധ്യ​ത്തെ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ഓ​ർ​മ​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും അ​വ​ക്കി​ട​യി​ൽ ബ​ന്ധ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ഖ്യാ​താ​വി​ന്റെ പ്ര​വൃ​ത്തി​യി​ൽ വാ​യ​ന​ക്കാ​രും പ​ങ്കു​ചേ​രു​ന്നു. എ​ന്നാ​ൽ, ആ​ഖ്യാ​താ​വി​നോ വാ​യ​ന​ക്കാ​ര്‍ക്കോ ആ ​ക​ഥ പൂ​ർ​ണ​മാ​ക്കാ​നു​ള്ള അ​ധി​കാ​ര​മി​ല്ല. എ​ളു​പ്പ​മു​ള്ള ആ​ശ്വാ​സം വാ​ഗ്ദാ​നം ചെ​യ്യാ​ത്ത ഒ​രു വി​ലാ​പ​കാ​വ്യ​മാ​യി ‘Nox’ മാ​റു​ന്നു​ണ്ട്. ഓ​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ന​ഷ്ട​പ്പെ​ട്ട വ്യ​ക്തി​യെ പൂ​ർ​ണ​മാ​യി വീ​ണ്ടും സ​ന്നി​ഹി​ത​നാ​ക്കാ​നാ​വി​ല്ലെ​ന്ന വേ​ദ​ന​ജ​ന​ക​മാ​യ സ​ത്യ​വും ഒ​രേ​സ​മ​യം അം​ഗീ​ക​രി​ക്കു​ന്ന കൃ​തി​യാ​ണി​ത്.
ന​ഷ്ട​പ്പെ​ട്ട​തി​നെ വീ​ണ്ടെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന സ​ത്യ​ത്തെ അം​ഗീ​ക​രി​ക്കു​മ്പോ​ഴും അ​തി​നെ ഓ​ർ​ക്കാ​നും മ​ന​സ്സി​ലാ​ക്കാ​നും നാം ​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ആ ​ശ്ര​മ​ത്തി​ന്റെ അ​പൂ​ർ​ണ​ത​യി​ലാ​ണ് ‘Nox’ന്റെ ​ആ​ഴ​വും അ​തി​ന്റെ മൗ​ന​മാ​യ സൗ​ന്ദ​ര്യ​വും നി​ല​കൊ​ള്ളു​ന്ന​ത്.
വെ​ളി​പ്പെ​ടാ​ത്ത​തി​നെ പി​ന്തു​ട​രു​മ്പോ​ൾ
കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ലു​ട​നീ​ളം, കാ​മ​ന​യും ആ​ഗ്ര​ഹ​വും ഒ​രു പ്ര​ധാ​ന വ്യാ​ഖ്യാ​ന​സൂ​ത്ര​മാ​യി ക​ട​ന്നു​വ​രു​ന്നു. പ്ര​ണ​യാ​ഭി​ലാ​ഷം, ഓ​ർ​മ, വി​വ​ർ​ത്ത​നം, ദുഃ​ഖം, ആ​വി​ഷ്ക​ര​ണ​ത്തി​ന്റെ ധാ​ർ​മി​ക​ത എ​ന്നി​വ​യെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു നൂ​ലി​ഴ​യാ​ണ​ത്. എ​ന്നാ​ൽ, കാ​ഴ്സ​ന്റെ എ​ഴു​ത്തി​ലെ എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളെ​യും ഈ ​ഒ​രൊ​റ്റ ആ​ശ​യം​കൊ​ണ്ട് വി​ശ​ദീ​ക​രി​ക്കാ​നാ​വി​ല്ല. വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളെ അ​ത് ഇ​ല്ലാ​താ​ക്കു​ന്നു​മി​ല്ല. മ​റി​ച്ച്, ആ​വ​ർ​ത്തി​ച്ചു ക​ട​ന്നു​വ​രു​ന്ന ഒ​രു ചോ​ദ്യ​ത്തി​ലേ​ക്ക് അ​ത് ന​മ്മു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്നു: പൂ​ർ​ണ​മാ​യി സ്വ​ന്ത​മാ​ക്കാ​നോ മ​ന​സ്സി​ലാ​ക്കാ​നോ ക​ഴി​യാ​ത്ത ഒ​ന്നി​നെ അ​റി​യാ​നു​ള്ള ആ​ഗ്ര​ഹം അ​തി​ന്റെ പ​രി​ധി​ക​ളി​ൽ എ​ത്തു​മ്പോ​ൾ എ​ന്തു സം​ഭ​വി​ക്കു​ന്നു? കാ​ഴ്സ​ൻ ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തു​ന്ന​ത് ഭാ​ഗി​ക​മാ​യെ​ങ്കി​ലും താ​ൻ സൃ​ഷ്ടി​ക്കു​ന്ന ആ​ഖ്യാ​ന​രൂ​പ​ങ്ങ​ളി​ലൂ​ടെ​യാ​ണ്.
If Not, Winter എ​ന്ന കൃ​തി​യി​ലെ ശ​ക​ല​ങ്ങ​ൾ പു​രാ​ത​ന ഭൂ​ത​കാ​ല​ത്തി​ന്റെ ത​ക​ർ​ന്ന​ടി​ഞ്ഞ അ​വ​സ്ഥ​യെ അ​തേ​പ​ടി നി​ല​നി​ർ​ത്തു​ന്നു. ‘Autobiography of Red’ എ​ന്ന കൃ​തി​യി​ലെ മാ​റി​മ​റി​യു​ന്ന ആ​ഖ്യാ​നം പാ​ര​മ്പ​ര്യ​മാ​യി കൈ​മാ​റി കി​ട്ടി​യ മി​ത്തു​ക​ളെ ഇ​ള​ക്കി​മ​റി​ക്കു​ക​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​ത്തെ കേ​ന്ദ്ര​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ക​യും ചെ​യ്യു​ന്നു. ‘The Beauty of the Husband’ എ​ന്ന കൃ​തി​യി​ലെ ടാം​ഗോ​ക​ൾ പ്ര​ണ​യ​ത്തി​ന്റെ വൈ​രു​ധ്യ​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടും വീ​ണ്ടും ന​മ്മെ മ​ട​ക്കി​ക്കൊ​ണ്ടു​പോ​കു​ന്നു. ‘Decreation’ എ​ന്ന കൃ​തി​യി​ൽ ക​വി​ത​യും ത​ത്ത്വ​ചി​ന്ത​യും പാ​ണ്ഡി​ത്യ​പൂ​ർ​ണ​മാ​യ പ​ഠ​ന​വും പ​ര​സ്പ​രം ക​ട​ന്നു​ചേ​രു​മ്പോ​ൾ സ്വ​ത്വ​ത്തി​ന്റെ അ​ധി​കാ​ര​ത്തെ​ത്ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്നു. അ​തേ​സ​മ​യം, ‘Nox’ എ​ന്ന കൃ​തി​യി​ലെ ഭൗ​തി​ക​രൂ​പ​ത്തി​ലു​ള്ള രേ​ഖാ​ശേ​ഖ​രം മ​രി​ച്ചു​പോ​യ ഒ​രാ​ളെ വീ​ണ്ടെ​ടു​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ന് ദൃ​ശ്യ​വും സ്പ​ർ​ശ​നീ​യ​വു​മാ​യ രൂ​പം​ന​ൽ​കു​ന്നു. ഓ​രോ കൃ​തി​യും അ​പൂ​ർ​ണ​ത​യെ സ​മീ​പി​ക്കു​ന്ന​ത് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ്.
മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് പ​റ​യ​പ്പെ​ടു​ന്ന ക​ഥ​ക​ളി​ലൂ​ടെ​യാ​ണ് അ​വ​ർ ന​മു​ക്ക് അ​റി​യാ​വു​ന്ന​വ​രാ​യി മാ​റു​ന്ന​തെ​ന്ന് അ​വ​രു​ടെ എ​ഴു​ത്ത് ഓ​ർ​മി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, ആ ​ക​ഥ​ക​ളു​ടെ അ​ധി​കാ​ര​ത്തെ​യും അ​വ നി​ല​നി​ർ​ത്തു​ന്ന അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ളെ​യും അ​വ​ര്‍ ചോ​ദ്യം ചെ​യ്യു​ന്നു. മ​റ്റൊ​രാ​ളെ ന​മ്മു​ടെ വ്യാ​ഖ്യാ​ന​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യി ഒ​തു​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ, ഓ​രോ മൗ​ന​ത്തെ​യും അ​ഭാ​വ​ത്തെ​യും നി​ഗൂ​ഢ​സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നും പാ​ടി​ല്ല. ചി​ല വി​ട​വു​ക​ൾ അ​നു​ഭ​വ​ത്തി​ന്റെ അ​ള​ക്കാ​നാ​വാ​ത്ത സ​വി​ശേ​ഷ​ത​ക​ളി​ൽ​നി​ന്ന് ഉ​ണ്ടാ​കു​ന്നു. മ​റ്റു ചി​ല​ത് അ​ക്ര​മ​വും പു​റ​ന്ത​ള്ള​ലും അ​ധി​കാ​ര​ത്തി​ന്റെ അ​സ​മ​മാ​യ വി​ത​ര​ണ​വും സൃ​ഷ്ടി​ക്കു​ന്ന​വ​യാ​ണ്.
അ​തി​നാ​ൽ, അ​പൂ​ർ​ണ​ത​യെ ശ്ര​ദ്ധി​ക്കു​ക എ​ന്ന​തി​ന്റെ അ​ർ​ഥം അ​വ്യ​ക്ത​ത​യെ ആ​ഘോ​ഷി​ക്കു​ക മാ​ത്ര​മ​ല്ല. ന​മ്മു​ടെ അ​റി​വി​ന് അ​പ്പു​റം എ​ന്താ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്, എ​ന്താ​ണ് ന​ഷ്ട​പ്പെ​ട്ട​ത്, ചി​ല അ​നു​ഭ​വ​ങ്ങ​ൾ​ക്ക് ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ് എ​ന്നീ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക കൂ​ടി​യാ​ണ്. മ​ന​സ്സി​ലാ​ക്ക​ലി​ന്റെ പ​രി​മി​തി​ക​ളെ സാ​ഹി​ത്യ​സാ​ധ്യ​ത​യു​ടെ ഉ​റ​വി​ട​മാ​ക്കി മാ​റ്റു​ന്ന​തി​ലാ​ണ് കാ​ഴ്സ​ന്റെ സ​വി​ശേ​ഷ​മാ​യ നേ​ട്ടം. അ​ർ​ഥ​ത്തെ പൂ​ർ​ണ​മാ​യി ഉ​റ​പ്പി​ച്ചു​നി​ർ​ത്താ​നാ​വി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​വ​ർ അ​ർ​ഥാ​ന്വേ​ഷ​ണം ഉ​പേ​ക്ഷി​ക്കു​ന്നി​ല്ല. പ​ക​രം, വി​ശ​ദീ​ക​ര​ണ​ത്തെ ചെ​റു​ത്തു​നി​ൽ​ക്കു​ന്ന കാ​ര്യ​ങ്ങ​ളോ​ട് ശ്ര​ദ്ധാ​ലു​വാ​യി​രി​ക്കാ​ൻ അ​വ​രു​ടെ ര​ച​ന​ക​ൾ ന​മ്മെ ക്ഷ​ണി​ക്കു​ന്നു.
2026ലെ ​നൊ​ബേ​ൽ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് നൊ​ബേ​ൽ പ്രൈ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, എ​ഴു​ത്തി​നെ​ക്കു​റി​ച്ച് കാ​ഴ്സ​ൻ പ​ങ്കു​വെ​ക്കു​ന്ന ചി​ന്ത​ക​ൾ ഈ ​സ​ർ​ഗാ​ത്മ​ക പ്ര​ക്രി​യ​യി​ലേ​ക്ക് ഒ​രു ജാ​ല​കം തു​റ​ക്കു​ന്നു. പു​തി​യൊ​രു പു​സ്ത​കം എ​ങ്ങ​നെ​യാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് അ​വ​ർ ന​ൽ​കു​ന്ന മ​റു​പ​ടി ഇ​താ​ണ്: “മ​ധ്യ​ത്തി​ൽ തു​ട​ങ്ങു​ക.” തു​ട​ർ​ന്ന് അ​വ​ൾ പ​റ​യു​ന്നു: “മ​ധ്യ​ഭാ​ഗം ക​ണ്ടെ​ത്തു​ക, അ​വി​ടെ​നി​ന്ന് തു​ട​ങ്ങു​ക” (Nobel Prize, 2026). എ​ഴു​ത്തു​കാ​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഉ​പ​ദേ​ശം ചോ​ദി​ച്ച​പ്പോ​ഴും അ​വ​ൾ ഇ​തേ ആ​ശ​യ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു: “മ​ധ്യ​ത്തി​ൽ തു​ട​ങ്ങു​ക. എ​നി​ക്കു​ള്ള ഒ​രേ​യൊ​രു നി​യ​മം അ​താ​ണ്” (Nobel Prize, 2026).
നേ​ർ​രേ​ഖ​യി​ലു​ള്ള മു​ന്നേ​റ്റ​ത്തെ​യും പൂ​ർ​ണ​മാ​യ ധാ​ര​ണ​യെ​ന്ന വാ​ഗ്ദാ​ന​ത്തെ​യും ചെ​റു​ക്കു​ന്ന കാ​ഴ്സ​ന്റെ ര​ച​നാ​ലോ​ക​ത്തി​ന്റെ ഒ​രു അ​ടി​സ്ഥാ​ന​സ്വ​ഭാ​വം ഈ ​വാ​ക്കു​ക​ളി​ൽ തെ​ളി​യു​ന്നു. മ​ധ്യ​ത്തി​ൽ​നി​ന്ന് തു​ട​ങ്ങു​ക എ​ന്ന​ത് ഇ​തി​ന​കം ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ലോ​ക​ത്തി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലു​ക​യാ​ണ്. പൂ​ർ​ണ​മാ​യ ഒ​രു തു​ട​ക്ക​ത്തി​ന്റെ സു​ര​ക്ഷി​ത​ത്വ​മോ ഉ​റ​പ്പു​ള്ള ഒ​രു ല​ക്ഷ്യ​സ്ഥാ​ന​മോ അ​വി​ടെ ന​മു​ക്കി​ല്ല. അ​നി​ശ്ചി​ത​ത്വം എ​ന്ന​ത് മ​ന​സ്സി​ലാ​ക്ക​ലി​ലേ​ക്കു​ള്ള വ​ഴി​യി​ലെ താ​ൽ​ക്കാ​ലി​ക ത​ട​സ്സ​മ​ല്ല, എ​ഴു​ത്ത് അ​തി​ന്റെ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന അ​ടി​സ്ഥാ​നാ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ്.
അ​ഭി​മു​ഖ​ത്തി​ലെ മ​റ്റൊ​രു പ​രാ​മ​ർ​ശം ഈ ​ആ​ശ​യ​ത്തി​ന്റെ ശാ​ന്ത​മാ​യൊ​രു മ​റു​വ​ശം തു​റ​ന്നു​കാ​ട്ടു​ന്നു. നൊ​ബേ​ൽ പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷ​മു​ള്ള ത​ന്റെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വേ, ഭ​ർ​ത്താ​വി​നൊ​പ്പം കാ​ട്ടി​ലൂ​ടെ ന​ട​ക്കാ​നും “നി​ശ്ശ​ബ്ദ​ത​യെ കേ​ൾ​ക്കാ​നും” ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി കാ​ഴ്സ​ൻ പ​റ​യു​ന്നു (Nobel Prize, 2026). സം​ഭാ​ഷ​ണ​ത്തി​ലെ സ്വാ​ഭാ​വി​ക​മാ​യ ഒ​രു പ​രാ​മ​ർ​ശ​മാ​ണ​ത്. എ​ങ്കി​ലും, നി​ശ്ച​ല​ത​യോ​ടും മൗ​ന​ത്തോ​ടും സ്വ​ന്ത​മാ​ക്ക​ലി​ന്റെ പ​രി​ധി​ക​ളോ​ടും അ​വ​ൾ പു​ല​ർ​ത്തു​ന്ന ദീ​ർ​ഘ​കാ​ല താ​ൽ​പ​ര്യ​വു​മാ​യി ആ ​വാ​ക്കു​ക​ൾ ആ​ഴ​ത്തി​ൽ ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു. അ​വ​ര​ടെ ‘Stillness’ എ​ന്ന ലേ​ഖ​നം ച​ല​ന​വും വി​രാ​മ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്.
ഒ​രു​പ​ക്ഷേ, നി​ശ്ച​ല​ത ച​ല​ന​ത്തി​ന്റെ വി​പ​രീ​ത​മ​ല്ല. ച​ല​നം ചി​ന്ത​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന നി​മി​ഷ​മാ​യി​രി​ക്കാം അ​ത്. എ​ല്ലാം പൂ​ർ​ത്തി​യാ​ക്കാ​നും വി​ശ​ദീ​ക​രി​ക്കാ​നും സ്വ​ന്ത​മാ​ക്കാ​നു​മു​ള്ള മ​ന​സ്സി​ന്റെ ആ​ഗ്ര​ഹം, പൂ​ർ​ണ​മാ​യി അ​റി​യ​പ്പെ​ടാ​ൻ വി​സ​മ്മ​തി​ക്കു​ന്ന ലോ​ക​ത്തെ അ​ഭി​മു​ഖീ​ക​രി​ച്ച് ഒ​രു നി​മി​ഷം നി​ശ്ശ​ബ്ദ​മാ​കു​ന്ന സ​ന്ദ​ർ​ഭം. ഒ​രു ക​വി​ത​യി​ലെ വി​ട​വ്, ച​ല​ന​മ​റ്റ ഒ​രു ചി​ത്രം, പാ​തി​യി​ൽ നി​ർ​ത്തി​യ ഒ​രു വാ​ക്ക്, അ​ല്ലെ​ങ്കി​ൽ ഒ​രു നി​മി​ഷ​ത്തെ മൗ​നം, ആ​ഗ്ര​ഹ​ത്തി​ലേ​ക്കും മ​ര​ണ​ത്തി​ലേ​ക്കും ച​രി​ത്ര​ത്തി​ലേ​ക്കും മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ ദു​ർ​ബ​ല​മാ​യ അ​വ​സ്ഥ​ക​ളി​ലേ​ക്കും തു​റ​ക്കു​ന്ന വാ​തി​ലു​ക​ളാ​കാം. അ​പ്ര​തീ​ക്ഷി​ത​മാ​യ കൂ​ടി​ക്കാ​ഴ്ച​ക​ളി​ലൂ​ടെ ഇ​ത്ത​രം തി​രി​ച്ച​റി​വു​ക​ൾ സ്വ​യം ഉ​യ​ർ​ന്നു​വ​രാ​ൻ കാ​ഴ്സ​ൻ ഇ​ടം ന​ൽ​കു​ന്നു. അ​വ​ക്കു മേ​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച നി​ഗ​മ​ന​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്നി​ല്ല. അ​വ​ര​ടെ ര​ച​ന​ക​ളി​ൽ നി​ശ്ച​ല​ത അ​ർ​ഥം അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞ​തി​ന്റെ മൗ​ന​മ​ല്ല. അ​ർ​ഥം തു​ട​ർ​ന്നും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മൗ​ന​മാ​ണ്.
കാ​ഫ്ക​യു​ടെ ക​ഥ​യി​ലെ ത​ത്ത്വ​ചി​ന്ത​ക​ൻ ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​മ്പ​ര​ത്തെ പി​ന്തു​ട​രു​ന്നു​ണ്ട​ല്ലോ. അ​തി​നെ പി​ടി​ച്ചെ​ടു​ക്കു​മ്പോ​ൾ എ​ന്താ​ണ് സം​ഭ​വി​ക്കു​ക​യെ​ന്ന് അ​യാ​ൾ​ക്ക​റി​യാം. എ​ന്നി​ട്ടും മ​റ്റൊ​രു പ​മ്പ​രം ക​റ​ങ്ങി​ത്തു​ട​ങ്ങു​മ്പോ​ൾ പ്ര​തീ​ക്ഷ വീ​ണ്ടും അ​യാ​ളി​ൽ ഉ​ണ​രു​ന്നു; അ​യാ​ൾ വീ​ണ്ടും അ​തി​ന്റെ പി​ന്നാ​ലെ ഓ​ടു​ന്നു. ഒ​രു​പ​ക്ഷേ, നാം ​എ​ഴു​തു​ന്ന​തും വാ​യി​ക്കു​ന്ന​തും ചി​ന്തി​ക്കു​ന്ന​തും സ്നേ​ഹി​ക്കു​ന്ന​തും ഇ​തേ കാ​ര​ണ​ത്താ​ലാ​യി​രി​ക്കാം. ലോ​കം ഒ​ടു​വി​ൽ അ​തി​ന്റെ ര​ഹ​സ്യം ന​മു​ക്കു​മു​ന്നി​ൽ തു​റ​ന്നു​വെ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​കൊ​ണ്ട​ല്ല, മ​റി​ച്ച്, എ​ന്തോ ഒ​ന്ന് ന​മ്മു​ടെ മു​ന്നി​ൽ തു​ട​ർ​ന്നും ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും അ​തി​നെ പു​തു​താ​യി സ​മീ​പി​ക്കാ​ൻ ന​മ്മെ ക്ഷ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണ്. കാ​മ​ന​ക്കും തി​രി​ച്ച​റി​വി​നും ഇ​ട​യി​ലെ അ​സ്വ​സ്ഥ​മാ​യ ഇ​ട​വേ​ള​യി​ലാ​ണ് കാ​ഴ്സ​ന്റെ എ​ഴു​ത്ത് നി​ല​കൊ​ള്ളു​ന്ന​ത്. ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത ഒ​ന്നി​ലേ​ക്കു ഭാ​ഷ എ​ത്താ​ൻ ശ്ര​മി​ക്കു​ക​യും വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത​തി​നെ ഓ​ർ​മ വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ട​മാ​ണ​ത്. ന​മ്മ​ളും ലോ​ക​വും ത​മ്മി​ലു​ള്ള അ​ക​ലം ഇ​ല്ലാ​താ​ക്കു​ക എ​ന്ന​ത​ല്ല സാ​ഹി​ത്യ​ഭാ​വ​ന​യു​ടെ ദൗ​ത്യം. മ​റി​ച്ച്, ആ ​അ​ക​ല​ത്തി​നു​ള്ളി​ൽ എ​ങ്ങ​നെ ജീ​വി​ക്കാ​മെ​ന്ന് പ​ഠി​ക്കു​ക​യാ​ണ്.
ഒ​രു​പ​ക്ഷേ, കാ​ഴ്സ​ന്റെ എ​ഴു​ത്ത് ന​മു​ക്കു ന​ൽ​കു​ന്ന നി​ത്യ​മാ​യ ക്ഷ​ണം ഇ​താ​ണ്. കാ​ഫ്ക​യു​ടെ ത​ത്ത്വ​ചി​ന്ത​ക​നെ​പ്പോ​ലെ, വെ​ളി​പ്പെ​ട​ലി​ന്റെ പ്ര​തീ​ക്ഷ​യി​ൽ നാം ​ആ ക​റ​ങ്ങു​ന്ന പ​മ്പ​ര​ത്തെ പി​ന്തു​ട​രു​ന്നു. കാ​മ​ന​ത​ന്നെ​യാ​ണ് ആ ​യാ​ത്ര​ക്ക് ഊ​ർ​ജം പ​ക​രു​ന്ന​ത്. പ​മ്പ​ര​ത്തെ പി​ടി​ച്ചെ​ടു​ത്ത് അ​തി​ന്റെ ച​ല​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ല​ല്ല ആ ​പി​ന്തു​ട​ര​ലി​ന്റെ മൂ​ല്യം. അ​തി​ന്റെ ക​റ​ക്കം, അ​തി​നെ പി​ന്തു​ട​രു​ന്ന മ​ന​സ്സി​ൽ എ​ന്തെ​ല്ലാം സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്നു എ​ന്ന​തി​ലാ​ണ്. അ​റി​യാ​നാ​വാ​ത്ത​തി​ന്റെ നി​ഗൂ​ഢ​ത​യെ ഇ​ല്ലാ​താ​ക്കാ​ന​ല്ല, അ​തി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ എ​ന്തെ​ല്ലാം സാ​ധ്യ​മാ​കു​ന്നു എ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് നാം ​എ​ഴു​തു​ന്ന​ത്. അ​ങ്ങ​നെ, കാ​ഫ്ക​യു​ടെ ത​ത്ത്വ​ചി​ന്ത​ക​നെ​പ്പോ​ലെ ന​മ്മ​ളും ഓ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.
Reference
“Anne Carson.” T’ Space Rhinebeck, https://tspacerhinebeck.org/poetry-music/anne-carson/. Accessed 11 Oct. 2026.
Bresge, A. “Anne Carson Wins Nobel Prize in Literature.” University of Toronto, 8 Oct. 2026, https://www.utoronto.ca/news/anne-carson-wins-nobel-prize
Burt, Stephen. “Anne Carson: Poetry Without Borders.” Publishers Weekly, 3 Apr. 2000, https://www.publishersweekly.com/pw/by-topic/authors/interviews/article/39881-anne-carson-poetry-without-borders.html
Carson, Anne. Antigonick. After Sophocles, New Directions, 2012.
Carson, Anne. An Oresteia: Agamemnon by Aeschylus, Elektra by Sophokles, Orestes by Euripides. Translated by Anne Carson, Faber and Faber, 2009.
Carson, Anne. Autobiography of Red: A Novel in Verse. Alfred A. Knopf, 1998.
Carson, Anne. The Albertine Workout. New Directions, 2014.
Carson, Anne. The Beauty of the Husband: A Fictional Essay in 29 Tangos. Alfred A. Knopf, 2001.
Carson, Anne. Decreation: Poetry, Essays, Opera. Alfred A. Knopf, 2005.
Carson, Anne. Economy of the Unlost: Reading Simonides of Keos with Paul Celan. Princeton University Press, 1999.
Carson, Anne. Eros the Bittersweet: An Essay. Princeton University Press, 1986.
Carson, Anne. Float. Alfred A. Knopf, 2016.
Carson, Anne. Glass, Irony, and God. New Directions, 1995.
Carson, Anne. Grief Lessons: Four Plays by Euripides. New York Review Books, 2006.
Carson, Anne. H of H Playbook. New Directions, 2021.
Carson, Anne. Men in the Off Hours. Alfred A. Knopf, 2000.
Carson, Anne. Nay Rather. Sylph Editions, 2013.
Carson, Anne. Nox. New Directions, 2010.
Carson, Anne. Plainwater: Essays and Poetry. Alfred A. Knopf, 1995.
Carson, Anne. Red Doc>. Alfred A. Knopf, 2013.
Carson, Anne. Short Talks. Brick Books, 1992.
Carson, Anne. Wrong Norma. New Directions, 2024.
Carson, Anne. “The Glass Essay.” Poetry Foundation, https://www.poetryfoundation.org/poems/48636/the-glass-essay. Accessed 11 Oct. 2026.
Carson, Anne, and Rosanna Bruno. Euripides’ The Trojan Women: A Comic. New Directions, 2021.
Carson, Anne, translator. Electra. By Sophocles, Oxford University Press, 2001.
Carson, Anne, translator. If Not, Winter: Fragments of Sappho. Alfred A. Knopf, 2002.
Nobel Prize. “Anne Carson – Interview.” NobelPrize.org, 2026, https://www.nobelprize.org/prizes/literature/2026/carson/interview/
Nobel Prize Outreach. “The Nobel Prize in Literature 2026.” NobelPrize.org, 8 Oct. 2026, https://www.nobelprize.org/prizes/literature/2026/press-release/svg
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​നേ​ഡി​യ​ൻ പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റു​മാ​ണ് ലേ​ഖി​ക.
മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ
ഗ്യാ​നേ​ഷ് കു​മാ​ർ രാജിവെക്കണമെ
ന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന
പ്രതിഷേധത്തിൽനിന്ന്
എ​സ്.​ഐ.​ആ​റി​ന്റെ പേ​രി​ൽ കോ​ടി​ക്ക​ണ​ക്കി​ന് പൗ​ര​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് വെ​ട്ടി​നീ​ക്കി ജ​നാ​ധി​പ​ത്യ അ​ട്ടി​മ​റി ന​ട​ത്താ​ൻ കൂ​ട്ടു​നി​ന്ന ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ജെ​ൻ​സി​ക​ളു​ടെ​യും പ്ര​ക്ഷോ​ഭം പു​തി​യ ത​ല​ങ്ങ​ൾ തേ​ടു​ക​യാ​ണ്. ഈ ​പ്ര​േ​​ക്ഷാ​ഭ​ത്തി​ന്റെ വേ​റി​ട്ട ത​ല​ങ്ങ​ളും സാ​ധ്യ​ത​ക​ളും വി​ശ​ക​ല​നം ചെ​യ്യു​ക​യാ​ണ് ചി​ന്ത​ക​ൻ​കൂ​ടി​യാ​യ ലേ​ഖ​ക​ൻ.
"The lesson here is that the truly subversive thing is not to insist on ‘infinite’ demands we know those in power cannot fulfil. Since they know that we know it, such an ‘infinitely demanding’ attitude presents no problem for those in power: ‘So wonderful that, with your critical demands, you remind us what kind of world we would all like to live in. ‘‘Unfortunately, we live in the real world, where we have to make do with what is possible. The thing to do is, on the contrary, to bombard those in power with strategically well-selected, precise, finite demands, which can’t be met with the same excuse."
– Slavoj Zizek
കാ​ല​ത്തി​ന്മേ​ൽ കൊ​ത്തി​വെ​ച്ച മു​ദ്രാ​വാ​ക്യ​മാ​ണി​ത്: ‘It's done, Bro’. നാ​നാ​ർ​ഥ വ്യാ​പ്തി​യോ​ടെ രാ​ജ്യ​ത്തി​ന്‍റെ നാ​നാ​ദി​ക്കു​ക​ളി​ലും ഈ ​മു​ദ്രാ​വാ​ക്യം ആ​ർ​ത്ത​ല​ക്കു​ന്നു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജെ​ൻ​സി പ്ര​സ്ഥാ​ന​മാ​യ കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി (സി.​ജെ.​പി) ഉ​യ​ർ​ത്തി​യ മു​ദ്രാ​വാ​ക്യം ഇ​ന്ന് പു​തി​യ അ​ർ​ഥ​വ്യാ​പ്തി നേ​ടി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ മു​ഖ്യ​ധ​മ​നി​യാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം കാ​ണി​ച്ച് അ​തി​ലൂ​ടെ​യു​ള്ള ജ​ന​ഹി​ത​ത്തി​ന്റെ സ്വ​ച്ഛ​ന്ദ​മാ​യ ഒ​ഴു​ക്കി​ൽ​നി​ന്നും അ​ധി​കാ​ര​ത്തി​ലു​ള്ള​വ​ർ​ക്ക് ഹി​ത​ക​ര​മ​ല്ലാ​ത്ത പൗ​ര​രെ അ​രി​ച്ചു​ക​ള​യാ​നു​ള്ള ആ​സൂ​ത്രി​ത​നീ​ക്ക​ത്തെ​യാ​ണ് പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പു​തു​ജ​ന്യ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മാ​യ സി.​ജെ.​പി​യും എ​തി​ർ​ക്കു​ന്ന​ത്.
ഇ​ത് ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നു​ള്ള ചെ​റു​ത്തു​നി​ൽ​പി​ന്റെ സ​മ​ര​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വാ​യ രാ​ഹു​ൽ ഗാ​ന്ധി ഇ​തി​നെ പ്ര​തി​രോ​ധ സ​മ​രം (resistance) എ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ വാ​ഗാ​ർ​ഥ​ത്താ​ൽ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ന്ന് ജെ​ൻ​സി ഉ​യ​ർ​ത്തു​ന്ന മു​ദ്രാ​വാ​ക്യം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്കെ​തി​രെ മാ​ത്ര​മ​ല്ല, ഇ​ത് ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തു​ട​ർ​ച്ച​യോ​ടു​ള്ള എ​തി​ര​ഭി​പ്രാ​യ​വു​മാ​ണ്. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ പി​ന്തു​ട​രു​ന്ന ന​യ​പ​ര​മാ​യ സ​മീ​പ​ന​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​ണ്. ഇ​ന്ത്യ​യെ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന കോ​ർ​പ​റേ​റ്റ് ഹി​ന്ദു​ത്വ​ത്തി​നു അ​ന്ത്യം കു​റി​ക്കു​ന്ന ജ​നേ​ച്ഛ​യു​ടെ ക​ൽ​പ​ന​യാ​ണി​ത്. പൗ​ര​ന്മാ​രെ വേ​ർ​തി​രി​ക്കു​ന്ന, അ​സ​മ​ത്വ​ങ്ങ​ളെ പെ​രു​കി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക ദേ​ശീ​യ​ത​യു​ടെ വം​ശീ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള പ​ത​റാ​ത്ത ശ​ബ്ദ​മാ​ണി​ത്.
ബി.​ജെ.​പി സ​ർ​ക്കാ​ർ 2014 അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം കാ​മ്പ​സു​ക​ളി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്നേ​റ്റ​ത്തി​ൽ ഉ​യ​ർ​ന്നു​കേ​ട്ട ‘ആ​സാ​ദി’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഇ​തി​നു സാ​രാം​ശ​ബ​ന്ധ​മു​ണ്ട്. ‘ആ​സാ​ദി’ വി​മോ​ച​ന​ത്തി​ന്റെ രാ​ഷ്ട്രീ​യ​മാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​തെ​ങ്കി​ൽ അ​തി​ന്റെ പ്ര​തി​ധ്വ​നി​ത​ന്നെ​യാ​ണ് ‘ഇ​റ്റ്സ് ഡ​ൺ, ബ്രോ’​എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ലും കേ​ൾ​വി​കൊ​ള്ളു​ന്ന​ത്. ഈ ​മു​ദ്രാ​വാ​ക്യം സ​മാ​ന​സ്വ​ഭാ​വ​മു​ള്ള മ​റ്റു മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​യും സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. സാ​മ്പ്ര​ദാ​യി​ക രീ​തി​ക​ൾ പി​ന്ത​ള്ളി​ക്കൊ​ണ്ടു​ള്ള പു​തു​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ന്റെ പ​ര​മ്പ​രാ​ഗ​ത ആ​ശ​യ​ങ്ങ​ളെ തി​രു​ത്തു​ന്നു എ​ന്നു​മാ​ത്ര​മ​ല്ല അ​ത് സ​ർ​ഗാ​ത്മ​ക​മാ​യി രാ​ഷ്ട്രീ​യ​ത്തെ പു​ന​ർ​നി​ർ​മി​ക്കു​ക​യും ചെ​യ്യു​ന്നു. അ​ത്ത​രം മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ലെ പു​തു​കാ​ല​ത്തി​ന്റെ പി​റ​വി​യെ ദ്യോ​തി​പ്പി​ക്കു​ന്നു.
ഗ്യാ​നേ​ഷ് കു​മാ​റിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധം
രാ​ഷ്ട്രീ​യ​ത്തെ സ​ർ​ഗാ​ത്മ​ക​മാ​ക്കു​ന്നു
ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ് ഇ​ന്ന​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും മു​ന്നേ​റ്റം. അ​ധി​നി​വേ​ശ ഭ​ര​ണ​ത്തി​ന്റെ നു​ക​ത്തി​നു കീ​ഴി​ൽ മ​നു​ഷ്യാ​ന്ത​സ്സ് ന​ഷ്ട​പ്പെ​ട്ട് ജീ​വി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട ഒ​രു ജ​ന​ത വെ​ൺ​സാ​മ്രാ​ജ്യ​ത്തി​നെ​തി​രെ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ​പ്പോ​ൾ ഒ​രു പു​തു​ച​രി​ത്രം ര​ചി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തു​വ​രെ അ​നു​ഭ​വ​വേ​ദ്യ​മാ​യി​രു​ന്ന സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളും പ്ര​തി​ക​ര​ണ​രീ​തി​ക​ളും മാ​റു​ക​യാ​യി​രു​ന്നു. അ​തു കേ​വ​ല​മാ​യ മാ​റ്റം മാ​ത്ര​മാ​യി​രു​ന്നി​ല്ല. പു​തി​യൊ​രു ഭാ​വ​ന രാ​ജ്യ​ത്തി​ലെ വ്യ​ത്യ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളെ വി​മോ​ച​ന​ത്തി​ന്റെ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി പ്ര​ചോ​ദി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വം​ശീ​യ​വും കൊ​ളോ​ണി​യ​ൽ മൂ​ല​ധ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടു​ള്ള സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക അ​സ​മ​ത്വ​ങ്ങ​ളും അ​ധി​നി​വേ​ശ​ത്തി​ന്റെ മ​ർ​ദ​ക​വ്യ​വ​സ്ഥ​യും ത​ദ്ദേ​ശീ​യ ജീ​വി​ത​വ്യ​വ​സ്ഥ​ക​ളെ മൃ​ത​പ്രാ​യ​മാ​ക്കി​യി​രു​ന്നു. വാ​സ്ത​വ​ത്തി​ൽ, അ​ന്ന​ത്തെ പു​തു​ത​ല​മു​റ​യാ​ണ് അ​ധി​നി​വേ​ശ ഭ​ര​ണ​ത്തി​നെ​തി​രെ ഒ​രു പു​തി​യ ദേ​ശീ​യ ഐ​ക്യ​ത്തി​ന്റെ ഭാ​വ​ന വി​ക​സി​പ്പി​ച്ച​ത്. ഒ​രൊ​റ്റ ജ​ന​ത​യാ​യി സ​ങ്ക​ൽ​പി​ക്കാ​ൻ പ​റ്റാ​ത്ത​വി​ധ​ത്തി​ൽ വം​ശീ​യ വേ​ർ​തി​രി​വു​ക​ൾ സ​മൂ​ഹ​ത്തി​നെ അ​നേ​ക​ത​ല​ങ്ങ​ളി​ൽ പി​ള​ർ​ത്തി​യി​രു​ന്നു.
ദേ​ശീ​യ പ്ര​സ്ഥാ​നം ആ​സാ​ദി​യു​ടെ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തു​മ്പോ​ൾ അ​ത് മ​ത​സൗ​ഹാ​ർ​ദം എ​ന്ന പു​ത്ത​നൊ​രു ആ​ശ​യ​മാ​യി ഇ​ന്ത്യ​യി​ൽ എ​മ്പാ​ടും പ്ര​തി​ധ്വ​നി​ച്ചു. ഒ​രു വി​പ​ത്സ​ന്ധി​യി​ലാ​ണ് എ​പ്പോ​ഴും വി​മോ​ച​നാ​ത്മ​ക​മാ​യ പു​തി​യ ആ​ശ​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക. വി​മോ​ച​നാ​ത്മ​ക​മാ​യ ആ​ശ​യ​ധാ​ര​ക​ൾ സ​മൂ​ഹ​ത്തി​ൽ വ്യാ​പ​രി​ച്ചു. അ​തി​നൊ​പ്പം​ത​ന്നെ പ്ര​തി​ലോ​മ​ക​ര​മാ​യ ആ​ശ​യ​വും എ​തി​ർ പ്ര​സ്ഥാ​ന​ങ്ങ​ളാ​യി ഉ​യ​ർ​ന്നു​വ​ന്നു എ​ന്നു​ള്ള​ത് വ​സ്തു​ത​യാ​ണ്. അ​തി​നെ​യും നേ​രി​ട്ടാ​ണ് ഇ​ന്ത്യ വെ​ൺ​അ​ധി​നി​വേ​ശ ഭ​ര​ണ​ത്തി​ൽ​നി​ന്നും സ്വ​ത​ന്ത്ര​മാ​യ​ത്.
‘ക്വി​റ്റ് ഇ​ന്ത്യ’ -വി​മോ​ച​ന​ത്തി​ന്റെ ആ​ശ​യ​ത്തെ മു​ഴു​വ​ൻ ആ​വാ​ഹി​ച്ച ഒ​രു മു​ദ്രാ​വാ​ക്യ​മാ​യി​രു​ന്നു. ആ ​മു​ദ്രാ​വാ​ക്യ​ത്തി​ന്റെ അ​ല​യൊ​ലി​ക​ൾ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് അ​ടു​പ്പി​ച്ചു. 39 വ​യ​സ്സു മാ​ത്ര​മു​ള്ള യു​വാ​വാ​യ യൂ​സ​ഫ് മെ​ഹ​റ​ലി​യാ​ണ് ‘ക്വി​റ്റ് ഇ​ന്ത്യ’ എ​ന്ന മു​ദ്രാ​വാ​ക്യം രൂ​പ​പ്പെ​ടു​ത്തി​യ​ത്. ഈ ​മു​ദ്രാ​വാ​ക്യം ഗാ​ന്ധി​യ​ൻ സ​മ​ര​ത​ന്ത്ര​വു​മാ​യി യോ​ജി​ച്ച​പ്പോ​ൾ ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​നു അ​ന്ത്യ​ശാ​സ​നം ന​ൽ​കു​ന്ന ഒ​രു പോ​രാ​ട്ട​ത്തി​ന് ഇ​ന്ത്യ​ൻ ജ​ന​ത ഒ​രു​മി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു നൂ​റ്റാ​ണ്ട് ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി ഭ​രി​ച്ച ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വം ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ അ​സ്ത​മി​ക്കു​ക​യും ചെ​യ്തു.
മു​ദ്രാ​വാ​ക്യം ജ​ന​ത​യു​ടെ ഇ​ച്ഛ​യു​ടെ പ്ര​തി​ഫ​ല​ന​വും പ്ര​തി​ധ്വ​നി​യു​മാ​കു​മ്പോ​ൾ അ​ത് തീ​ർ​ച്ച​യാ​യും ഒ​രു പു​തി​യ കാ​ല​ത്തി​നു പി​റ​വി ന​ൽ​കും. അ​തു​കൊ​ണ്ടാ​ണ്, ‘ഇ​റ്റ്സ് ഡ​ൺ, ബ്രോ’ ​എ​ന്ന മു​ദ്രാ​വാ​ക്യം ‘ക്വി​റ്റ് ഇ​ന്ത്യ’ പോ​ലെ​യു​ള്ള ഒ​രു മു​ദ്രാ​വാ​ക്യ​വു​മാ​യി സാ​ദൃ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തി​ന​ക​ത്ത് ഒ​രു അ​ന്ത്യ​സൂ​ച​ന​യും ഉ​ണ്ട്, ഒ​പ്പം പു​തു​കാ​ല​ത്തി​ന്റെ പി​റ​വി​യും ഉ​ണ്ട്. ഇ​ട​ക്കാ​ല​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന രാ​ക്ഷ​സീ​യ​മാ​യ അ​വ​സ്ഥ​ക​ളെ​യും അ​നു​ഭ​വ​ങ്ങ​ളെ​യു​മാ​ണ് ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും യു​വാ​ക്ക​ളും പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ച് ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. അ​പ​മാ​നി​ത​രും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രും പ്രാ​തി​നി​ധ്യം ല​ഭി​ക്കാ​ത്ത​വ​രു​മാ​യ​വ​രു​ടെ കാ​ര്യ​ത്തി​ൽ, പ്ര​തീ​ക്ഷ​യു​ടെ​യും സ​മ​ത്വ​ത്തി​ന്റെ​യും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന മ​നോ​ഭാ​വ​ത്തി​ന്റെ​യും നീ​തി​യു​ടെ​യും ശ​ബ്‌​ദ​മാ​കു​ന്നു ഇ​ന്ത്യ​യി​ൽ ഇ​ന്ന് ഉ​ട​ലെ​ടു​ത്ത പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും സി​വി​ൽ സ​മൂ​ഹ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും ഐ​ക്യ​ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള്ള പോ​രാ​ട്ടം.
പ്ര​തി​നി​ധാ​ന ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പ്ര​ത്യേ​ക​ത അ​ത് ഓ​രോ പൗ​ര​നും അ​മൂ​ല്യ​മാ​യ വോ​ട്ട​വ​കാ​ശം ന​ൽ​കു​ന്നു എ​ന്നു​മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ മ​ർ​ദി​ത​ർ​ക്കും പു​റ​ന്ത​ള്ള​പ്പെ​ട്ട​വ​ർ​ക്കും അ​വ​രു​ടെ രാ​ഷ്ട്രീ​യ ഇ​ച്ഛ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള സു​വ​ർ​ണ അ​വ​സ​ര​വു​മാ​കു​ന്നു​വെ​ന്ന​താ​ണ്. ഇ​തു​കൊ​ണ്ടാ​ണ് ആ​ധു​നി​ക ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ​ത്. 1952ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​ദി​ശ​യി​ലു​ള്ള ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​മാ​ണ്. എ​ങ്കി​ലും, ഇ​ന്ത്യ​യി​ലെ പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ആ​ധാ​ര​ശി​ല​യാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട്ടി​മ​റി​ക്കാ​ൻ പ​ല​വി​ധ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്നു.
ജ​ന്മി​മാ​രും ഭൂ​മി​ഹാ​ർ​മാ​രും മ​ർ​ദി​ത ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശ​ത്തെ നി​ഷേ​ധി​ച്ചു​കൊ​ണ്ട് ബൂ​ത്ത് പി​ടി​ക്കു​ക​യും ഇ​ല​ക്ഷ​നെ അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ൾ ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ പ​ല​പ്പോ​ഴും സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​ണ്. അ​തൊ​ക്കെ നി​യ​മ​വി​രു​ദ്ധ​മാ​യ അ​ട്ടി​മ​റി​ക​ളാ​ണ്. വോ​ട്ട​ർ റോ​ളി​ൽ കൃ​ത്രി​മം ന​ട​ത്തു​ന്ന​തും പു​തി​യ കാ​ര്യ​മ​ല്ല. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ വോ​ട്ടു​ക​ൾ ചെ​യ്യു​ന്ന​തി​നെ ‘അ​സാ​ധു’ വോ​ട്ട് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന പ്ര​ക്രി​യ മ​ല​യാ​ളി​ക​ൾ കേ​ട്ടി​ട്ടു​ണ്ടാ​വും. ക​ള്ള​വോ​ട്ടു​ക​ൾ ചെ​യ്തു സ്ഥാ​നാ​ർ​ഥി​ക​ളെ ജ​യി​പ്പി​ക്കാ​നു​ള്ള കു​ത​ന്ത്ര​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ജ​നാ​ധി​പ​ത്യ​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകുന്നതിന് മുന്നോടിയായി ഇൻഡ്യ സഖ്യ നേതാക്കൾ ന്യൂഡൽഹിയിലെ ബരാഖംബ റോഡിൽ നടത്തിയ മാർച്ച്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഡി.കെ. ശിവകുമാർ, തേജസ്വി യാദവ് എന്നിവർ മുൻനിരയിൽ
ഇ​വ​ക്കൊ​ന്നും നി​യ​മ​ത്തി​ന്റെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, സ​മ​യ​ബ​ന്ധി​ത​മാ​യി വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ​രി​ഷ്ക​ര​ണം എ​ന്ന പേ​രി​ൽ തി​ടു​ക്ക​ത്തോ​ടെ അ​ർ​ധ​നി​യ​മ​ത്തി​ന്റെ (quasi-legal) പി​ന്തു​ണ​യോ​ടെ നി​യ​മ​ത്താ​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യ ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​നം ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ​ത​ന്നെ വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കു​ന്നു എ​ന്നു​ള്ള ആ​രോ​പ​ണം ജ​നാ​ധി​പ​ത്യ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ആ​ശ​ങ്ക​യു​ടെ അ​ടി​സ്ഥാ​നം എ​ന്നു പ​റ​യു​ന്ന​ത് വോ​ട്ട​വ​കാ​ശ​മു​ള്ള പൗ​ര​ന്മാ​ർ​ക്ക് സ​മ്മ​തി​ദാ​ന അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്നു എ​ന്നു​മാ​ത്ര​മ​ല്ല അ​വ​രെ പൗ​ര​ത്വ​ത്തി​ൽ​നി​ന്നു​ത​ന്നെ പു​റ​ന്ത​ള്ളു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ര​ട്ട അ​പ​ക​ട​മാ​ണ് വോ​ട്ട​ർ ലി​സ്റ്റി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത്. വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. ഒ​പ്പം, പൗ​ര​ത്വ​ത്തി​ൽ​നി​ന്നു​ത​ന്നെ പു​റ​ത്താ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് യു​വ​ജ​ന രോ​ഷം ഉ​യ​രു​ന്ന​ത്.
ഫ്രാ​ൻ​സി​ലും ചി​ലി​യി​ലും സ്പെ​യി​നി​ലും -ലോ​ക​മെ​മ്പാ​ടും പ​ട​രു​ന്ന യു​വ​ജ​ന​രോ​ഷം സാ​മ്പ​ത്തി​ക അ​സ​മ​ത്വം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും പൊ​തു ഇ​ട​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും പൊ​തു സേ​വ​ന​ങ്ങ​ളു​ടെ വെ​ട്ടി​ക്കു​റ​ക്ക​ലി​നു​മെ​തി​രെ മാ​ത്ര​മ​ല്ല, പോ​രാ​ടു​ന്ന​ത്, അ​തി​ലു​പ​രി​യാ​യി സാ​മ്പ​ത്തി​ക മു​ൻ​ഗ​ണ​ന​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ലും പൊ​തു​വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സം​സ്കാ​രം തു​ട​ങ്ങി​യ പൊ​തു​സേ​വ​ന​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​തി​ലും പ​ങ്കാ​ളി​ക​ളാ​കാ​നു​ള്ള ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​നും വേ​ണ്ടി​യാ​ണ് അ​വ​ർ പോ​രാ​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മ​തി​ദാ​നം അ​ധി​കാ​ര​ത്തി​ലു​ള്ള പ​ങ്കാ​ളി​ത്ത​മാ​ണ് എ​ന്ന നി​ല​ക്കാ​ണ് കാ​ണു​ന്ന​ത്. ഈ ​പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പു​തു​മ ന​വ-​ലി​ബ​റ​ലി​സ​ത്തെ വി​മ​ർ​ശി​ക്കു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​തു സൃ​ഷ്ടി​ച്ച മി​ഥ്യാ​ധാ​ര​ണ​യി​ൽ​നി​ന്നു​ള്ള മോ​ച​ന​വും അ​തി​നെ​ത്തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ​വ്യ​വ​സ്ഥ​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ലു​മാ​ണ്.
പു​തു​പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ ജീ​വ​സ്സ് സ​ന്നി​ഹി​ത​മാ​യി​രി​ക്കു​ന്ന​ത് കോ​ർ​പ​റേ​റ്റ​ധി​ഷ്ഠി​ത മു​ൻ​ഗ​ണ​ക​ൾ അ​വ​സാ​നി​പ്പി​ച്ച് വി​ഭ​വ​വി​ത​ര​ണം സു​താ​ര്യ​വും അ​ക്കൗ​ണ്ട​ബി​ളു​മാ​ക​ണ​മെ​ന്ന ആ​വ​ശ്യം മു​ഖ്യ​വി​ഷ​യ​മാ​യി ഉ​ന്ന​യി​ക്കു​ന്ന​തി​ലാ​ണ്. മൂ​ല​ധ​ന വ്യ​വ​സ്ഥ​യെ അ​പ്പാ​ടെ ത​കി​ടം​മ​റി​ക്കു​ന്ന വി​പ്ല​വ​ക​ര​വും റാ​ഡി​ക്ക​ലു​മാ​യ പോ​രാ​ട്ട​മാ​യി ഈ ​പ്ര​ക്ഷോ​ഭ​ങ്ങ​ളെ കാ​ണാ​ൻ പ​റ്റു​ക​യി​ല്ല. യ​ഥാ​ർ​ഥ​ത്തി​ൽ അ​ത്ത​ര​മൊ​രു പ്ര​പ്പോ​സ​ൽ വ്യ​വ​സ്ഥാ​പി​ത ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്കു​പോ​ലു​മി​ന്നി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. പ​ക​രം അ​ധി​കാ​ര​ത്തി​ൽ അ​ന്ത​സ്സോ​ടെ​യു​ള്ള പ്രാ​തി​നി​ധ്യം അ​ഥ​വാ പ​ങ്കാ​ളി​ത്ത​മെ​ന്ന രാ​ഷ്ട്രീ​യ നി​ർ​ദേ​ശ​മാ​ണ് പു​തു പ്ര​സ്ഥാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. സു​താ​ര്യ​ത​യും അ​ക്കൗ​ണ്ട​ബി​ലി​റ്റി​യു​മാ​ണ് മു​ഖ്യ പ്ര​മേ​യം.
നി​യ​ത​മാ​യ സം​ഘ​ട​നാ​രൂ​പ​ത്തെ ആ​ശ്ര​യി​ക്കാ​തെ നി​ത്യ​മാ​യി ആ​വി​ർ​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന (ever becoming) സം​ഭ​വ​ങ്ങ​ൾ (event) എ​ന്ന പ്രാ​യോ​ഗി​ക സ​മ​ര​ത​ന്ത്ര​മാ​ണ് ഭൂ​ത​കാ​ല രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ്യ​തി​രി​ക്ത​മാ​യി പു​തു​ത​ല​മു​റ പ്ര​സ്ഥാ​ന​ങ്ങ​ൾ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്. വ്യ​വ​സ്ഥാ​പി​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും പു​തു​പ്ര​ക്ഷോ​ഭ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് യാ​ഥാ​സ്ഥി​തി​ക​മാ​യ ബോ​ധ്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​പോ​യ അ​ധി​കാ​ര​കേ​ന്ദ്രി​ത​മാ​യ സം​ഘ​ട​നാ സം​വി​ധാ​ന​ത്തെ ന​വീ​ക​രി​ക്കു​വാ​നും ജ​നാ​ധി​പ​ത്യ​വ​ത്ക​രി​ക്കാ​നു​മാ​ണ്.
രാ​ഷ്ട്രീ​യ​പ്ര​യോ​ഗ​ങ്ങ​ളെ സ​ർ​ഗാ​ത്മ​ക​മാ​ക്കു​ന്ന സാ​മ്പ്ര​ദാ​യി​കാ​തീ​ത​മാ​യ നൈ​സ​ർ​ഗി​ക​മാ​യ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് പു​തു സ​മ​ര​ങ്ങ​ൾ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ​ത​ത്ത്വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വീ​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ളാ​ണ് പു​തു രാ​ഷ്ട്രീ​യ​ത്തി​ന്റെ കാ​ത​ൽ. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ പ്ര​പ്പോ​സ​ലും ഇ​തു​ത​ന്നെ​യാ​ണ് പ്ര​ക​ട​മാ​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി കൈ​യി​ലേ​ന്തി​യി​ട്ടു​ള്ള ഏ​ക സ​മ​രാ​യു​ധം ഭ​ര​ണ​ഘ​ട​ന​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തു​ന്ന മു​ദ്രാ​വാ​ക്യം: സേ​വ് ഡെ​മോ​ക്ര​സി, സേ​വ് ഇ​ന്ത്യ എ​ന്നാ​ണ്.
സി.ജെ.പി നേതാക്കളായ അഭിജിത് ദിപ്കെ, രത്ന സിങ്, അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ കരുതൽ തടങ്കലിനുശേഷം വിട്ടയച്ചപ്പോൾ
സ​മ​ര​സാ​ന്നി​ധ്യ​മാ​യി ഗാ​ന്ധി​യും അം​ബേ​ദ്ക​റും മാ​ർ​ക്സും
ഒ​ക്ടോ​ബ​ർ പ​ത്തി​ന് ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​ർ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി അ​ഭി​ഷേ​ക് ദീ​പ്കെ മു​ത​ലു​ള്ള സി.​ജെ.​പി നേ​താ​ക്ക​ൾ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ വി​മാ​ന​ത്തി​ന​ക​ത്തു​വെ​ച്ച് ഡ​ൽ​ഹി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന വേ​ള​യി​ൽ ആ​ദ്യ​മാ​യി ഉ​യ​ർ​ന്ന മു​ദ്രാ​വാ​ക്യം ‘ഭാ​ര​ത് മാ​താ കി ​ജ​യ്’ എ​ന്നാ​ണ്. തൊ​ട്ടു​പി​ന്നാ​ലെ ഇ​ൻ​ക്വി​ലാ​ബ് സി​ന്ദാ​ബാ​ദ്’ എ​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര മു​ദ്രാ​വാ​ക്യ​ത്താ​ൽ അ​ന്ത​രീ​ക്ഷം മു​ഖ​രി​ത​മാ​യി. ഈ ​ര​ണ്ടു മു​ദ്രാ​വാ​ക്യ​ങ്ങ​ളും ത​മ്മി​ൽ അ​ന്ത​ര​മു​ണ്ട്. ആ​ദ്യ​ത്തേ​ത് ദേ​ശീ​യ പ്ര​സ്ഥാ​ന​കാ​ല​ത്തെ മു​ദ്രാ​വാ​ക്യ​മാ​ണെ​ങ്കി​ലും ഇ​ന്ന​ത് സം​ഘ്പ​രി​വാ​ർ വേ​ദി​ക​ളി​ലാ​ണ് കൂ​ടു​ത​ലും മു​ഴ​ങ്ങി കേ​ൾ​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​മാ​യ മാ​റ്റ​ത്തെ ദ്യോ​തി​പ്പി​ക്കു​ന്ന​താ​ണ് ‘ഇ​ൻ​ക്വി​ലാ​ബ് സി​ന്ദാ​ബാ​ദ്’ എ​ന്ന മു​ദ്രാ​വാ​ക്യം.
ഇ​ന്ത്യ​ൻ ദേ​ശീ​യ പ്ര​സ്ഥാ​ന​വും സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യി ഐ​ക്യ​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും പ്ര​യോ​ഗ​ങ്ങ​ളു​മാ​ണ് പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പു​തു​ത​ല​മു​റ സ​മ​ര​യോ​ദ്ധാ​ക്ക​ളും ഉ​യ​ർ​ത്തു​ന്ന​തും അ​നു​ഭ​വ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും. ഭ​ര​ണ​ഘ​ട​ന സ​മ​രാ​യു​ധ​മാ​കു​മ്പോ​ൾ അ​ത് തീ​ർ​ച്ച​യാ​യും ഭാ​വി രാ​ഷ്ട്രീ​യ​ത്തി​ന്റെ ദി​ശ​യെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ങ്ങ​ളു​ള്ള ടീ ​ഷ​ർ​ട്ടും അ​ഹിം​സ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ പ്ര​യോ​ഗ​ങ്ങ​ളും ഭ​ര​ണ​കൂ​ട​ത്തി​ന്റെ മ​ർ​ദ​ക​ശ​ക്തി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ്. അ​റ​സ്റ്റ് ചെ​യ്യാ​ൻ വ​രു​ന്ന പൊ​ലീ​സു​കാ​രോ​ട് ക​യ​ർ​ക്കു​മ്പോ​ഴും അ​വ​ർ​ക്ക് ദാ​ഹി​ച്ച​പ്പോ​ൾ വെ​ള്ള​ക്കു​പ്പി​ക​ൾ കൈ​മാ​റു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ സ​മ​ര​രം​ഗ​ത്ത് ക​ണ്ടു. വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് ഇ​ത് പ്ര​ദാ​നം ചെ​യ്യു​ന്ന​ത്.
ഗാ​ന്ധി​യും അം​ബേ​ദ്ക​റും മാ​ർ​ക്സും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ സൈ​ദ്ധാ​ന്തി​ക​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​നു​ഭ​വ​ത്തി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി സ​മ​ര​ഭൂ​മി​യി​ൽ പ്ര​ത്യ​ക്ഷ​ത്തി​ൽ ഈ ​മൂ​ന്നു പേ​രു​ടെ​യും ആ​ശ​യ​ധാ​ര​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യ​ത്തോ​ടെ ഒ​രു മാ​റ്റ​ത്തി​നാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്. ഗാ​ന്ധി​യു​ടെ അ​ഹിം​സ ത​ത്ത്വ​ങ്ങ​ളും നി​ശ്ച​യ​ദാ​ർ​ഢ്യ​വും കീ​ഴ​ട​ങ്ങാ​ത്ത പോ​രാ​ട്ട​വീ​ര്യ​വും അം​ബേ​ദ്ക​റു​ടെ മ​നു​ഷ്യാ​വ​കാ​ശ ദ​ർ​ശ​ന​ങ്ങ​ളും അ​വ​കാ​ശാ​ധി​ഷ്ഠി​ത ജ​നാ​ധി​പ​ത്യ​പ്ര​യോ​ഗ​ങ്ങ​ളും മാ​ർ​ക്സി​ന്റെ അ​സ​മ​ത്വ​ത്തി​നെ​തി​രെ​യു​ള്ള അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ കോ​ർ​പ​റേ​റ്റ് മു​ത​ലാ​ളി​ത്ത​ത്തി​നെ​തി​രെ സ​മ​ത്വ​കാം​ക്ഷ​യോ​ടെ​യു​ള്ള പ്രാ​യോ​ഗി​ക വീ​ക്ഷ​ണ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്നു പ്ര​ക്ഷോ​ഭ രം​ഗ​വേ​ദി​യി​ൽ. കേ​വ​ലാ​ശ​യ​ത്തി​ന​പ്പു​റം പ്രാ​യോ​ഗി​ക​മാ​യ ഒ​രു രാ​ഷ്ട്രീ​യ​രൂ​പ​മാ​യാ​ണ് ഗാ​ന്ധി​യു​ടെ​യും അം​ബേ​ദ്ക​റു​ടെ​യും മാ​ർ​ക്സി​ന്റെ​യും ദ​ർ​ശ​ന​ങ്ങ​ൾ ഇ​വി​ടെ പ​ര​സ്പ​രാ​ദ​ര​വോ​ടെ ഐ​ക്യ​പ്പെ​ടു​ന്ന​ത്.
നി​ർ​ഭ​യ​ത്വ​മാ​ണ് ഇ​ന്ന​ത്തെ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​വും പു​തു​ത​ല​മു​റ പ്ര​ക്ഷോ​ഭ​ക​രും ഗാ​ന്ധി​യി​ൽ​നി​ന്ന് ഉ​ൾ​ക്കൊ​ണ്ട ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ശ​യം. ഇ​തി​ന്റെ പ്രാ​യോ​ഗി​ക അ​നു​ഭ​വ​മാ​ണ് ഭ​ര​ണ​കൂ​ട അ​ടി​ച്ച​മ​ർ​ത്ത​ലി​നെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്യാ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി യു​വ​ത​ല​മു​റ സ​മ​ര​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. എ​വി​ടെ​യാ​ണോ അ​വ​ർ ത​ട​യ​പ്പെ​ടു​ന്ന​ത് അ​വി​ടെ സ​മ​ര​ഭൂ​മി​ക​യാ​ക്കി മാ​റ്റു​ക​യാ​ണ് അ​വ​ർ. ഗാ​ന്ധി​ജി​യി​ൽ​നി​ന്നും അ​വ​ർ ഉ​ൾ​ക്കൊ​ണ്ട ബോ​ധ്യ​മി​താ​ണ്:
‘‘ചു​റ്റു​മു​ള്ള അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും കാ​പ​ട്യ​വും കാ​ര​ണം ശ​രി​യാ​യ കാ​ര്യം ചെ​യ്യാ​ൻ​പോ​ലും ഒ​രാ​ൾ​ക്ക് ഭ​യം തോ​ന്നി​യേ​ക്കാം. എ​ന്നാ​ൽ, ഭ​യ​ത്തി​ന് വ​ഴ​ങ്ങി​യാ​ൽ സ​ത്യം​പോ​ലും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടേ​ണ്ടി വ​രും. ശ​രി​യെ​ന്ന് ത​നി​ക്ക് ബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ നി​ർ​ഭ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും ഉ​ചി​ത​മാ​യ മാ​ർ​ഗം.’’
അ​തേ​പോ​ലെ ത​ന്നെ ഗാ​ന്ധി പ​റ​യു​ന്നു:
‘‘നി​ർ​ഭ​യ​ത്വം എ​ന്നാ​ൽ അ​ഹ​ങ്കാ​ര​മോ ആ​ക്ര​മ​ണോ​ത്സു​ക​ത​യോ അ​ല്ല; അ​വ യ​ഥാ​ർ​ഥ​ത്തി​ൽ ഭ​യ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മ​നഃ​ശാ​ന്തി​യും സ​മ​ചി​ത്ത​ത​യും നി​ർ​ഭ​യ​ത്വ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.’’ മ​ഹാ​ത്മാ​വ് ദൈ​വ​വു​മാ​യു​ള്ള ബ​ന്ധം നി​ർ​ഭ​യ​ത്വ​ത്തി​ന്റെ അ​ടി​സ്ഥാ​ന​മാ​യി പ​റ​യു​ന്നു​ണ്ട്. സ​ത്യ​ത്തോ​ട് അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​വി​ടെ ദൈ​വ​സ​ങ്ക​ൽ​പ​നം. നി​ർ​ഭ​യ​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ഗാ​ന്ധി​യ​ൻ ദ​ർ​ശ​നം പു​തു​ത​ല​മു​റ​ക​ളെ ഭ​യ​മേ​തു​മി​ല്ലാ​തെ സ​ത്യ​ത്തി​നാ​യി നി​ല​കൊ​ള്ളാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ന്നു.
ഇ​ട​തു പാ​ർ​ട്ടി​ക​ൾ സ​ജീ​വ​മാ​യി യു​വ​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഡ​ൽ​ഹി​യി​ലെ യു​വ​ജ​നാ​വ​ലി വ​ർ​ഗേ​ത​ര​മാ​യ (non-class) സ്വ​ത്വ​മാ​ണ് പ്ര​ക​ട​മാ​ക്കു​ന്ന​ത്. അ​വ​ർ ജാ​തി​വി​രു​ദ്ധ​മാ​യ രാ​ഷ്ട്രീ​യം അ​ടി​വ​ര​യി​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബാ​ബ സാ​ഹ​ബ് അം​ബേ​ദ്ക​റു​ടെ ചി​ത്ര​ങ്ങ​ൾ യു​വ​പ്ര​ക്ഷോ​ഭ​ക​ർ നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ചി​രി​ക്കു​ന്നു. സി.​ജെ.​പി നേ​താ​വ് അ​ഭി​ഷേ​ക് ദീ​പ്‌​കെ അം​ബേ​ദ്‌​ക​റി​ന്റെ രാ​ഷ്ട്രീ​യ ദ​ർ​ശ​നം ത​നി​ക്ക് വ​ഴി​വെ​ളി​ച്ച​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ന​ന്ദ് തെ​ൽ​തും​ബ്​​ഡെ ‘അം​ബേ​ദ്‌​ക​ർ ക്രോ​ണി​ക്ൾ’ എ​ന്ന ഓ​ൺ​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നാ​യി ഗൗ​തം അ​നി​കേ​തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​ത് തെ​ളി​ച്ച​തോ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്:
‘‘ബാ​ബാ​സാ​ഹ​ബ് അം​ബേ​ദ്ക​റു​മാ​യു​ള്ള ബ​ന്ധം ഒ​രു പ്ര​ത്യേ​ക സ​മൂ​ഹ​ത്തി​ന്റെ പ്ര​തീ​ക​മാ​യി​ട്ട​ല്ല, മ​റി​ച്ച് സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, സാ​ഹോ​ദ​ര്യം എ​ന്നി​വ​യി​ൽ സ്ഥാ​പി​ത​മാ​യ ഒ​രു ഇ​ന്ത്യ​യു​ടെ ആ​ൾ​രൂ​പ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ​െജ​ൻ​സി പ്ര​സ്ഥാ​നം ജ​യ് ഭീ​മി​നെ തി​രി​ച്ചു​പി​ടി​ച്ച​ത്.’’ ഒ​രു ദ​ലി​ത് ന​യി​ക്കു​ന്ന ഒ​രു ദ​ലി​ത് പ്ര​തി​ഷേ​ധം എ​ന്ന നി​ല​യി​ല​ല്ല ബൃ​ഹ​ത്താ​യൊ​രു കൂ​ട്ടാ​യ്‌​മ​യാ​യാ​ണ് സി.​ജെ.​പി രൂ​പ​പ്പെ​ടു​ന്ന​തെ​ന്നും തെ​ൽ​തും​ബ്ഡെ നീ​രി​ക്ഷി​ക്കു​ന്നു​ണ്ട്. ​െജ​ൻ​സി​ക്ക് സ്വ​ത്വ​പ​ര​മാ​യ ഉ​ത്ക​ണ്ഠ​ക​ൾ ഇ​ല്ലാ​യെ​ന്നു​ള്ള​ത് ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ആ​ശാ​വ​ഹ​മാ​യ കാ​ര്യ​മാ​ണെ​ന്നും ആ​ന​ന്ദ് തെ​ൽ​തും​ബ്ഡെ പ​റ​യു​ന്നു​ണ്ട്.
ഫാ​ക്ട​റി​ക​ൾ വി​മോ​ച​നാ​ത്മ​ക രാ​ഷ്ട്രീ​യ​ത്തി​നാ​യു​ള്ള സം​ഘാ​ട​ന​വേ​ദി​യും പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​വ​ർ​ഗം സ​മൂ​ഹ​മാ​റ്റ​ത്തി​ന്റെ നേ​തൃ​ത്വ​വ​ർ​ഗ​മ​ല്ലാ​താ​യ​തും ക​ഴി​ഞ്ഞ​നൂ​റ്റാ​ണ്ടി​ൽ ത​ന്നെ സം​ഭ​വി​ച്ച​താ​ണ്. അ​തൊ​രു പു​തി​യ ആ​ശ​യ​മ​ല്ല. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ​ത​ന്നെ ലോ​കം ക​ണ്ട പ​രി​വ​ർ​ത്ത​നാ​ത്മ​ക​മാ​യ സ​മൂ​ഹ​മു​ന്നേ​റ്റ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ ശ​ക്തി​യു​ക്തം ചെ​റു​ത്ത​ത് യു​വാ​ക്ക​ളാ​ണ്. അ​തേ​സ​മ​യം, ദേ​ശീ​യ ബൂ​ർ​ഷ്വാ​സി​യെ പി​ന്തു​ണ​ക്കേ​ണ്ട​താ​ണെ​ന്ന സോ​വി​യ​റ്റ് നി​ർ​ദേ​ശ​ത്തി​നു വി​ധേ​യ​പ്പെ​ട്ട യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മു​ണ്ട്.
അ​വ​ർ പി​ൽ​ക്കാ​ല​ത്തും അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക് ന്യാ​യീ​ക​ര​ണം ക​ണ്ടെ​ത്താ​നു​ള്ള വൃ​ഥാ​ശ്ര​മ​ങ്ങ​ളി​ലാ​യി​രു​ന്നു സ​മീ​പ​കാ​ലം വ​രെ​യെ​ങ്കി​ലും. ’68ലെ ​മേ​യ് ക​ലാ​പ​മാ​ണെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ തീ​വ്ര ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​മാ​ണെ​ങ്കി​ലും സ​മ​ഗ്രാ​ധി​കാ​ര​ത്തി​നെ​തി​രെ​യു​ള്ള, ചൈ​ന​യി​ൽ ന​ട​ന്ന ടി​യാ​ന​ൻ​മെ​ൻ പ്ര​ക്ഷോ​ഭ​മാ​ണെ​ങ്കി​ലും 21ാം നൂ​റ്റാ​ണ്ടി​ലെ മ​ധ്യേ​ഷ്യ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണെ​ങ്കി​ലും ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണെ​ങ്കി​ലും യു​വാ​ക്ക​ളു​ടെ​യും ജെ​ൻ​സി​ക​ളു​ടെ​യും സ​ജീ​വ​മാ​യ സാ​ന്നി​ധ്യ​വും ച​ല​നാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലും​കൊ​ണ്ട് പു​തു​സ​ര​ണി​ക​ൾ വെ​ട്ടി​യ മു​ന്നേ​റ്റ​ങ്ങ​ളാ​ണ്. സ​മ​ര​ങ്ങ​ളി​ൽ നൈ​ര​ന്ത​ര്യ​ത്തി​നൊ​പ്പം സൂ​ക്ഷ്മ​മാ​യ വ്യ​തി​രി​ക്ത​ത​ക​ളും കാ​ണാം.
ഏ​തൊ​രു വി​പ്ല​വ പ്ര​സ്ഥാ​ന​ത്തി​ലും ഏ​റ്റ​വും ച​ല​നാ​ത്മ​ക​മാ​യും ഊ​ർ​ജ​സ്വ​ല​ത​യോ​ടെ സ​ർ​ഗാ​ത്മ​ക​ശ​ക്തി​യാ​യും എ​പ്പോ​ഴും നി​ല​കൊ​ള്ളു​ന്ന​ത് യു​വ​ജ​ന​ങ്ങ​ളാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ എ​ന്ന​ത് ഒ​രു പ്ര​ത്യേ​ക വ​ർ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത​തും എ​ന്നാ​ൽ, രാ​ഷ്ട്രീ​യ​മാ​യി സ​ജീ​വ​വും ച​ല​നാ​ത്മ​ക​വു​മാ​യ ഒ​രു വി​ഭാ​ഗ​വു​മാ​ണ്. അ​വ​ർ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു. സ​മ​ഗ്രാ​ധി​പ​ത്യ​പ​ര​വും യാ​ഥാ​സ്ഥി​തി​ക​വു​മാ​യ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളു​ടെ ആ​ഘാ​തം ഏ​റ്റ​വും കൂ​ടു​ത​ൽ നേ​രി​ടു​ന്ന​തു അ​വ​രാ​ണ്. അ​സ​മ​ത്വ​ത്തി​നെ​തി​രെ​യു​ള്ള ബ​ഹു​ജ​ന മു​ന്നേ​റ്റ​ത്തി​നു വി​മോ​ച​നാ​ത്മ​ക​മാ​യ ദി​ശ​ന​ൽ​കു​ന്ന രാ​ഷ്ട്രീ​യം അ​തി​നു ഇ​ട​തു​പ​ക്ഷ സ്വ​ഭാ​വം ന​ൽ​കു​ന്നു. തീ​വ്ര വ​ല​തു​പ​ക്ഷ​വും വം​ശീ​യ​വാ​ദി​ക​ളും ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന വി​ദ്യാ​ർ​ഥി-​യു​വ​ജ​ന മു​ന്നേ​റ്റ​ങ്ങ​ളെ ലേ​ബ​ൽ ചെ​യ്യു​ന്ന​ത് ഈ ​പു​തു​പ്ര​സ്ഥാ​ന​ങ്ങ​ൾ ‘സാം​സ്കാ​രി​ക മാ​ർ​ക്സി​സ’​ത്തി​ന്റെ സ്വാ​ധീ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ധ്വം​സ​ക ശ​ക്തി​ക​ൾ എ​ന്ന നി​ല​ക്കാ​ണ്.
ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ടം ഗ​സ്സ​യി​ൽ ന​ട​ത്തി​യ വം​ശ കൂ​ട്ട​ക്കു​രു​തി​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ലെ​യും യൂ​റോ​പ്പി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ലെ ഐ​വി​ലീ​ഗ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കെ​തി​രെ ട്രം​പ് ഭ​ര​ണ​കൂ​ടം അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു. വം​ശീ​യ​ത​ക്കും വം​ശ​ഹ​ത്യ​ക്കും എ​തി​രെ പ്ര​തി​രോ​ധ​ത്തി​ന്റെ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി​യ യു​വ​പ്ര​ക്ഷോ​ഭ​ക​ർ ‘സാം​സ്കാ​രി​ക മ​ർ​ക്സി​സ’​ത്തി​ന്റെ സ്വാ​ധീ​ന​ത്തി​ലാ​ക്ക​പ്പെ​ട്ട​വ​ർ എ​ന്നാ​ണ് ആ​ക്ഷേ​പ​മാ​യി ശ്വേ​ത​വം​ശീ​യ​വാ​ദി​ക​ൾ ഉ​ന്ന​യി​ച്ച​ത്. പൗ​ര​ത്വ​ഭേ​ദ​ഗ​തി​ക്കെ​തി​രെ അ​ണി​നി​ര​ന്ന യു​വാ​ക്ക​ളെ അ​ർ​ബ​ൻ ന​ക്സ​ലു​ക​ൾ എ​ന്ന് ഇ​ന്ത്യ​യി​ലെ തീ​വ്ര​വ​ല​തു​പ​ക്ഷം വി​ശേ​ഷി​പ്പി​ച്ച​ത് സാം​സ്കാ​രി​ക മാ​ർ​ക്സി​സ​ത്തി​ന്റെ സ്വാ​ധീ​നം വ്യ​ക്ത​മാ​ക്കാ​നാ​ണ്.
‘ദീ​മാ​ഗി ന​ക്സ​ലു​ക​ൾ’ എ​ന്നും വി​മ​ത​ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ത്തി​ൽ അ​ധി​ക്ഷേ​പാ​ർ​ഥം വി​ശേ​ഷി​പ്പി​ക്കു​ക​യു​ണ്ടാ​യി. മാ​ർ​ക്സി​ന്റെ സ്വാ​ധീ​നം ധൈ​ഷ​ണി​കാ​ന്വേ​ഷ​ണ​ങ്ങ​ളെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. അ​സ​മ​ത്വ​ത്തി​ന്റെ ച​രി​ത്ര​പ​ര​വും വ​സ്തു​താ​പ​ര​വു​മാ​യ കാ​ര്യ​കാ​ര​ണ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കാ​നും മ​റി​ക​ട​ക്കാ​നും മാ​ർ​ക്സി​ന്റെ ചി​ന്ത​ക​ൾ പു​തു​ത​ല​മു​റ​ക്ക് വെ​ളി​ച്ച​മാ​യി​ട്ടു​ണ്ട്. ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ സ​ജീ​വ​മാ​യി​ത​ന്നെ സി.​ജെ.​പി​യു​ടെ സ​മ​ര​ത്തി​ൽ അ​തി​ന്റെ ദി​ശ​യെ സ്വാ​ധീ​നി​ക്കു​ന്ന വി​ധ​ത്തി​ൽ സാ​ന്നി​ധ്യ​മാ​ണ്. ഐ​സ (AISA) നേ​താ​വാ​യ നേ​ഹ ബോ​റ​യും എ​സ്.​എ​ഫ്.​ഐ നേ​താ​വാ​യ ഐ​ഷി ഘോ​ഷും സ​മ​ര​രം​ഗ​ത്തു മു​ൻ​നി​ര​യി​ലു​ണ്ട്.
അ​വ​ർ​ക്കെ​തി​രെ ഭ​ര​ണ​കൂ​ടം രാ​ജ്യ​ദ്രോ​ഹ കു​റ്റം ആ​രോ​പി​ച്ചി​ട്ടി​ല്ല എ​ന്നു​മാ​ത്രം. സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത, സ്വ​ത​ന്ത്ര രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്ന ഉ​മ​ർ ഖാ​ലി​ദി​നും ഷ​ർ​ജി​ൽ ഇ​മാ​മി​നു​മെ​തി​രെ പൗ​ര​ത്വ​ഭേ​ദ​ഗ​തി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് യു.​എ.​പി.​എ​യാ​ണ് ചാ​ർ​ജ്ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​റു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജാ​മ്യം​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ട് ഉ​മ​ർ ഖാ​ലി​ദും ഷ​ർ​ജി​ൽ ഇ​മാ​മും ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്. എ​ന്താ​ണ് അ​വ​ർ ചെ​യ്ത കു​റ്റ​മെ​ന്നു ഇ​തു​വ​രെ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ‘ആ​സാ​ദി’ എ​ന്ന മു​ദ്രാ​വാ​ക്യം അ​വ​ർ ജെ.​എ​ൻ.​യു കാ​മ്പ​സി​ൽ ക​ന​യ്യ കു​മാ​റി​നൊ​പ്പം ഉ​ച്ച​ത്തി​ൽ വി​ളി​ച്ചി​രു​ന്നു. ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ​നി​ന്നു​ള്ള ‘ഇ​ൻ​ക്വി​ലാ​ബ് സി​ന്ദാ​ബാ​ദും’ അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലെ ‘സ​മ്പൂ​ർ​ണ​ക്രാ​ന്തി’​യും സ​മീ​പ​കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​മി​ച്ചു​യ​ർ​ത്തി​യ‘‘​ആ​സാ​ദി...’’​യും രാ​ഹു​ൽ ഗാ​ന്ധി ഏ​റ്റു​വി​ളി​ക്കു​ന്ന ജെ​ൻ​സി മു​ദ്രാ​വാ​ക്യ​മാ​യ ‘ഇ​റ്റ്സ് ഡ​ൺ, ബ്രോ’​യും ജ​ന​മ​ന​സ്സി​ൽ പ്ര​തി​ധ്വ​നി​പ്പി​ക്കു​ന്ന​ത് ദു​ര​ധി​കാ​ര​ത്തി​നെ​തി​രെ​യു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ കാ​ഹ​ള​മാ​യാ​ണ്.
ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ നേഹ ബോറ, സാമൂഹിക പ്രവർത്തകനായ യോഗേന്ദ്ര യാദവ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സി.പി.ഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ നേതാവ് ദിപാങ്കർ ഭട്ടാചാര്യ എന്നിവർ
സ​മ​ര​ത്തി​ന്റെ ഭാ​വി
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ കൃ​ത്രി​മ​ത്വം ന​ട​ക്കു​ന്നു​വെ​ന്ന് ആ​ദ്യം ആ​രോ​പി​ക്കു​ന്ന​തു രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന സ​മ​യ​ത്ത് അ​ത് ഏ​റ്റെ​ടു​ക്കാ​ൻ എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ത​യാ​റാ​യി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ് പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും ഇ​തി​ന്റെ യാ​ഥാ​ർ​ഥ്യം മ​ന​സ്സി​ലാ​കു​ന്ന​ത്. ‘വോ​ട്ട് കൊ​ള്ള’ എ​ന്ന വി​ഷ​യം ദേ​ശീ​യ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഈ ​കാ​ര്യം അ​വ​ത​രി​പ്പി​ച്ച​ത്. ‘ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി’​ലെ ഋ​തി​ക ചോ​പ്ര​യു​ടെ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടി​ലാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ‘ഫോം ​ആ​റി’​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത് എ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​രു​ന്ന​ത്.
ഇ​തി​നെ തു​ട​ർ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​ടെ രാ​ജി കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​ഭി​ജി​ത് ദീ​പ്കെ ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്നു. രാ​ജി​വെ​ക്കാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​മെ​ന്നും സി.​ജെ.​പി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ആ​ദ്യം ജ​ന്ത​ർ​മ​ന്ത​റി​ലും, ആ​കാ​ശ​വാ​ണി നി​ല​യ​ത്തി​ന്റെ പ​രി​സ​ര​ത്തും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​ത്യ​ക്ഷ​സ​മ​രം ആ​രം​ഭി​ക്കു​ന്നു. ഡ​ൽ​ഹി പൊ​ലീ​സ് എ​ല്ലാ മ​ർ​ദ​ക സ​ന്നാ​ഹ​ങ്ങ​ളു​മാ​യി സ​മ​ര​ത്തെ നേ​രി​ടു​ന്നു. അ​തി​നു​ശേ​ഷം രാ​ജ്ഘ​ട്ടി​ൽ പ്രാ​ർ​ഥ​ന​യോ​ടെ ഒ​ന്നാം​ഘ​ട്ട സ​മ​രം ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്കു​ന്നു.
ഒ​ക്ടോ​ബ​ർ പ​ത്തി​ന് സി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യ​ക്ഷ​സ​മ​രം ആ​രം​ഭി​ക്കു​ന്നു. പൊ​ലീ​സ് സി.​ജെ.​പി നേ​താ​ക്ക​ളെ മു​ഴു​വ​ൻ ത​ട​ങ്ക​ലി​ലാ​ക്കു​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഐ​സ, എ​സ്.​എ​ഫ്.​ഐ, എ.​ഐ.​എ​സ്.​എ​ഫ്-​ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു. ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ​യും സി.​പി.​എം നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ഡ​ൽ​ഹി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്നു. സി.​ജെ.​പി നേ​താ​ക്ക​ൾ സ​മ​ര​രം​ഗ​ത്തു വ​ന്നാ​ൽ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട്. സി.​ജെ.​പി​യു​ടെ സ​മ​രം ഇ​ട​തു​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​ണ് ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യം ഇ​തു​വ​രെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.
സു​പ്രീം​കോ​ട​തി​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ര​ജി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ സ​ത്യ​വാ​ങ്മൂ​ലം ല​ഭി​ക്കാ​നാ​യി സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്ന് അം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​ലെ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് വ​ഴി​ത്തി​രി​വാ​കും.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റെ ഇം​പീ​ച്ച് ചെ​യ്യാ​നു​ള്ള പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നീ​ക്കം ഒ​രു​വ​ശ​ത്തു​കൂ​ടി ന​ട​ക്കു​ന്നു​ണ്ട്. സു​പ്രീം​കോ​ട​തി വി​ധി​യെ ആ​ശ്ര​യി​ച്ചി​രി​ക്കും അ​തി​ന്റെ ഭാ​വി. യ​ഥാ​ർ​ഥ​ത്തി​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​ടെ രാ​ജി​യി​ൽ പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ട പ്ര​ശ്ന​മ​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലെ കൃ​ത്രി​മ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​തി​ലും വ്യാ​പ്തി​യു​ള്ള​താ​ണ് ഇ​തി​ലെ വി​ഷ​യം. എ​സ്.​ഐ.​ആ​ർ നി​ർ​ത്തി​വെ​ക്കു​ക എ​ന്നു​ള്ള​താ​ണ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള കാ​ര്യം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ നി​യ​മ​ന​ത്തെ സം​ബ​ന്ധി​ച്ചു​ള്ള നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ച്ച് പ​ഴ​യ​നി​ല​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന നി​യ​മ​ന സ​മി​തി തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണം എ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ഡ​ൽ​ഹി​യി​ൽ നീ​റ്റ് പ​രീ​ക്ഷ​യു​ടെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ങ്ങി​യ സ​മ​രം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി​യി​ലാ​ണ് ക​ലാ​ശി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ പി​ന്നീ​ട് സ​മ​ര​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം കാ​ണാം. ഈ ​സ​മ​ര​ങ്ങ​ളു​ടെ പ​രി​ണ​തി തീ​ർ​ച്ച​യാ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​യി​രി​ക്കും പ​രീ​ക്ഷി​ക്ക​പ്പെ​ടു​ക. എ​സ്.​ഐ.​ആ​റി​നു ശേ​ഷ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് യു.​പി​യി​ൽ ന​ട​ക്കു​ന്ന​ത്. സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും ഒ​രു​മി​ച്ചാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ങ്കി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യം ഒ​രു പ​രി​ധി​വ​രെ അ​വ​ർ​ക്ക് സാ​ധ്യ​മാ​ക്കാം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ശ്രീ​രാ​മ ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര കൊ​ള്ള​യു​ടെ വി​ഷ​യ​വു​മു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വി​ധി ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ്യാ​പി​ക്കും. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഭാ​വി​യാ​ണ് 2029ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രീ​ക്ഷി​ക്ക​പ്പെ​ടാ​ൻ പോ​കു​ന്ന​ത്.
ഗ്യാ​നേ​ഷ് കു​മാ​ർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുയർത്തി പ്രതിഷേധിക്കുന്ന സി.പി.എം നേതാവ് ബൃന്ദ കാരാട്ട്
പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ​ത്തോ​ടെ മ​ത്സ​രി​ക്കു​ക എ​ന്ന മു​ഖ്യ​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യ​മാ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഭാ​വി​യെ ത​ന്നെ നി​ർ​ണ​യി​ക്കാ​ൻ പോ​കു​ന്ന സു​പ്ര​ധാ​ന ഘ​ട​കം. പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ൽ ഊ​ർ​ജ​വ​ത്ക​രി​ക്ക​പ്പെ​ട്ട പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ 2029ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള സ​ന്നാ​ഹ​ങ്ങ​ൾ സം​ഘ​ട​നാ​ത​ല​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്ക​ണം. ബി.​ജെ.​പി​യു​ടെ​യും സം​ഘ്പ​രി​വാ​റി​ന്റെ​യും സ​വി​ശേ​ഷ​ത, അ​വ​ർ​ക്ക് ദൈ​നം​ദി​ന​മെ​ന്നോ​ണം തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​നാ സം​വി​ധാ​ന​മാ​ണു​ള്ള​ത്.
ഒ​രു സം​ഘ​ട​ന​യ​ല്ല അ​നേ​കം സം​ഘ​ട​ന​ക​ൾ: താ​ഴെ​ത്ത​ട്ടി​ൽ നി​ന്നു മു​ത​ൽ ഓ​രോ വ്യ​ത്യ​സ്ത​മാ​യ സാ​മൂ​ഹി​ക വി​ഭാ​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ ബി.​ജെ.​പി കെ​ട്ടി​പ്പ​ടു​ത്തി​ട്ടു​ണ്ട്. അ​ത്ര​യും സു​സ​ജ്ജ​മാ​യ ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് -സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​യ​ന്ത്ര​ത്തി​നോ​ടാ​ണ് പ്ര​തി​പ​ക്ഷം മ​ത്സ​രി​ക്കേ​ണ്ട​ത്. ചി​ത​റി​നി​ൽ​ക്കു​ന്ന പ്ര​തി​പ​ക്ഷം ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യ​ന്ത്ര​സം​വി​ധാ​ന​ത്തി​നു മു​ന്നി​ൽ നി​സ്സ​ഹാ​യ​മാ​കും.
രാ​ഷ്ട്രീ​യ​മാ​യി ഇ​ന്ത്യ​ൻ ജ​ന​ത​യെ തെ​ര​ഞ്ഞെ​ടു​പ്പ് കൃ​ത്രി​മ​ത്വ​ത്തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തി​നേ​ൽ​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ളെ കു​റി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം സം​ഘ​ട​നാ​ത​ല​ത്തി​ലും രാ​ഷ്ട്രീ​യ ത​ല​ത്തി​ലും ഒ​രു സ​ജീ​വ​ത കൊ​ണ്ടു​വ​രാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബാ​ധ്യ​സ്ഥ​മാ​ണ്. യു​വ​ജ​ന​ങ്ങ​ളു​ടെ സ​മ​രം ന​ൽ​കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പാ​ഠം എ​ന്തെ​ന്നാ​ൽ സാ​മ്പ്ര​ദാ​യി​ക രീ​തി​ക​ളി​ൽ​നി​ന്നും മാ​റി ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രാ​ഷ്ട്രീ​യ​ത്തെ സ​ർ​ഗാ​ത്മ​ക​മാ​ക്കു​ക എ​ന്ന​താ​ണ്. അ​ത്ത​ര​മൊ​രു സ​ർ​ഗാ​ത്മ​ക​മാ​യ അ​നു​ഭ​വ​ത്തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന​താ​ണ് യു​വ​ജ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്റേ​താ​യ മു​ദ്രാ​വാ​ക്യം: ‘ഇ​റ്റ്സ് ഡ​ൺ, ബ്രോ!’
മിസ്റ്റർ ഗ്യാനേഷ് കുമാർ നിങ്ങളു​ടൻ, കടിച്ചുതൂങ്ങാതെ രാജിവെക്കണം. അതാണിപ്പോൾ മിതമായ ആവശ്യം. എസ്.ഐ.ആറിലൂടെ നിങ്ങൾ രാജ്യദ്രോഹം ചെയ്തിരിക്കുന്നു. കോടിക്കണക്കിന് വോട്ടർമാരു​െട വോട്ടും പൗരത്വവും നിഷേധിച്ചിരിക്കുന്നു. ഈ സമര കൊടുങ്കാറ്റ് നിങ്ങളെ തൂക്കിയെറിയും മുമ്പ് രാജിയാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം. നിങ്ങൾ മാത്രമല്ല, ഈ കച്ചവടത്തിലെ ഏക പ്രതി. നിങ്ങൾ ആജ്ഞാനുവർത്തിയായ ഒരു പാദസേവകൻ മാത്രമാണ്.
നിങ്ങളിലൂ​െടയാണ് തുടങ്ങുക. നിങ്ങളു​ം അധികാരികളും കടപുഴകി വീഴുകതന്നെ ചെയ്യും. സമരം മുന്നോട്ടാണ്. വിജയംതന്നെ ലക്ഷ്യം. ജനാധിപത്യത്തിന് ഈ പോരാട്ടം ഫലപ്രാപ്തിയിലെത്ത​ിയേ മതിയാകൂ.കടലുപോലെ അലയടിച്ചുയരുന്ന പ്രക്ഷോഭം എല്ലാ അധികാരപ്രമത്തതയെയും തകർക്കട്ടെ.
യാഥാസ്ഥികത്വത്തിന് എതിരെ ശബ്ദിച്ച ധീര വനിത
കേരളത്തിലെ മുസ്​ലിംകളുടെ നവോത്ഥാന വിപ്ലവത്തിൽ അതുല്യപങ്കുവഹിച്ച ധീര വനിതയാണ് ഹലീമാ ബീവി. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവക്കെതിരെ ഹലീമാ ബീവി നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. അവരുടെ പുരോഗമന ചിന്തയും അനാചാരത്തോടും അന്ധവിശ്വാസങ്ങളോടുമുള്ള സന്ധിയില്ലാ സമരങ്ങളും തുറന്നു കാട്ടുന്നതാണ് ആഴ്ചപ്പതിപ്പിൽ (ലക്കം 1490, 1491) ഡോ. സഖരിയ തങ്ങൾ എഴുതിയ ജീവചരിത്ര പരമ്പര.
അക്രമികളായ ഭരണകൂടവും യാഥാസ്ഥികരും ഇരട്ടക്കുട്ടികളെപ്പോലെ പെരുമാറുന്ന ഗതകാല ചരിത്രവും വർത്തമാനകാല ചരിത്രവും അതിന് തെളിവാണ്. യാഥാസ്ഥികത്വത്തെ താങ്ങി നിർത്തുന്നതിൽ അക്രമികൾക്കും അനീതിയുടെ കാവൽക്കാരായ നാട്ടുപ്രമുഖർക്കും വലിയ പങ്കുണ്ടെന്നതിൽ തർക്കമില്ല. അത്തരം ആളുകളിൽനിന്ന് ഹലീമാ ബീവിയും സമാന ചിന്താഗതിക്കാരും അതിശക്തമായ എതിർപ്പുകൾ നേരിട്ടു.
സ്ത്രീ വിദ്യാഭ്യാസം, അവസര നിഷേധം പോലുള്ള വിലക്കുകളിൽ മാത്രമല്ല ആരാധന രംഗത്തുപോലും മുസ്​ലിം സ്ത്രീകൾ അനുഭവിക്കുന്ന വിവേചനം ചെറുതല്ല. സ്ത്രീകളുടെ വിവേചനത്തിന് എതിരെ ശബ്ദിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പ്രവാചകനെ വിസ്മരിച്ചുകൊണ്ടാണ് ഇത് എന്നോർക്കുക. ഇസ്​ലാമിൽ പൗരോഹിത്യത്തിന് ഒരു അടിസ്ഥാനവുമില്ല. മുസ്​ലിംകൾക്ക് ഇടയിൽ പൗരോഹിത്യം നിലനിർത്തേണ്ടത് ഒരുവിഭാഗം പണ്ഡിതന്മാരുടെ ആവശ്യമാണ് എന്ന സഖരിയ തങ്ങളുടെ നിരീക്ഷണം എത്രമാത്രം വാസ്തവമാണ്.
കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും വിശിഷ്യാ മലബാറിലും തിരു-കൊച്ചിയിലും വിദ്യാഭ്യാസ രംഗത്ത് മുസ്​ലിംകൾ ഏറെ പിന്നാക്കം നിന്ന കാലമായിരുന്നു അത്. മുസ്​ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഘനാന്ധകാരം നിറഞ്ഞുനിന്ന ഈയൊരു കാലത്താണ് ഹലീമാ ബീവി മുസ്​ലിം സമൂഹത്തിൽ വൈജ്ഞാനിക ബോധവത്കരണവും അനാചാരങ്ങൾക്കെതിരെയുള്ള പ്രബോധനവും നിർവഹിച്ചത്. കേരള മുസ്​ലിംകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെങ്കിൽ അവരെ സമുദ്ധരിക്കാതെ നിർവാഹമില്ലെന്ന് ഹലീമാ ബീവി ഉറച്ചു വിശ്വസിച്ചു. അവരത് എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരുന്നു.
പ്രസവിക്കുക, മുലയൂട്ടുക, ഭക്ഷണമുണ്ടാക്കുക, അസുഖം വന്നാൽ മുസ്​ലിയാരെ വിളിച്ച് മന്ത്രിക്കുക തുടങ്ങിയ പതിവ് ജോലികളിൽ മാത്രം തളച്ചിടപ്പെട്ടവരായിരുന്നു അന്നത്തെ മുസ്​ലിം പെണ്ണുങ്ങൾ. അന്ന് ഭൗതിക വിദ്യാഭ്യാസം സ്ത്രീകൾക്ക് നിഷേധിച്ചിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ‘ഇൽമ്’ ‘മതപരമായ അറിവ്’ മാത്രമായിരുന്നു. അവിടെയും വെള്ളം ചേർക്കാനാണ് പൗരോഹിത്യം ശ്രമിച്ചത്. അല്ലെങ്കിൽ മതവിഷയങ്ങളിൽ അഗാധമായ അറിവുള്ള എത്രയോ പണ്ഡിത വനിതകൾ കേരളത്തിൽ ഉണ്ടാകുമായിരുന്നല്ലോ?
ആത്മീയ വിദ്യാഭ്യാസം ഉള്ളതോടൊപ്പംതന്നെ ഭൗതികമായ വിജ്ഞാനവും ആവശ്യമുണ്ടെന്ന് വിശ്വസിച്ച ന്യൂനാൽ ന്യൂനപക്ഷമായ വളരെ ചെറിയ ഒരു വിഭാഗം അക്കാലത്ത് ഉണ്ടായിരുന്നു. അവരെ ചളിവാരിയെറിയാനും അവർക്കെതിരെ അപവാദ പ്രചാരണം നടത്താനുമാണ് അന്ന് സമുദായത്തിലെ ഭൂരിപക്ഷവും ശ്രമിച്ചത്.
സുബൈർ കുന്ദമംഗലം
ഇക്ക​െരയുടെ വേര്, അക്ക​െരയുടെ ആകാശം
അലിയാർ ഇരുമ്പുപാലം എഴുതിയ പാലം എന്ന കവിത (ലക്കം 1491) വായിച്ചു. ഈ കവിത വെറുമൊരു ഭൗതിക നിർമിതിയെക്കുറിച്ചുള്ള വിവരണമായിക്കണ്ട് വായിച്ച് മാറ്റിവെക്കാനുള്ളതല്ലെന്ന് തോന്നിയത് ആവർത്തിച്ചുള്ള വായനയിലാണ്. മനുഷ്യജീവിതം, പ്രകൃതി, ദർശനം, ആഗോള-സാമൂഹിക മാറ്റങ്ങൾ എന്നിവയെ ഒരു കേന്ദ്രബിംബത്തിലൂടെ സമന്വയിപ്പിക്കുന്ന ആഴമേറിയ ഒരു കാവ്യ വിചാരം ‘പാല’ത്തിൽ മറഞ്ഞിരിപ്പുണ്ട്. ‘‘ഒരു പാലം രണ്ട് കരകളിൽ ജീവിക്കുന്നു’’ എന്നു തുടങ്ങുന്ന കവിതയുടെ അടിസ്ഥാനപരമായ ദ്വന്ദ്വദർശനം അതിൽത്തന്നെ വ്യക്തമാകുന്നുണ്ട്.
വേനലും വർഷവും, പൂവിട്ട വാടികളുടെ സുഗന്ധവും വൻമരങ്ങളുടെ ഭാരവണ്ടികളും, മഞ്ഞും ആകാശവും എന്നിങ്ങനെ പരസ്പരവിരുദ്ധങ്ങളായ പ്രകൃതിഭാവങ്ങളെയും മാനുഷികാവസ്ഥകളെയും തമ്മിൽ പൂരകങ്ങളായി വിളക്കിച്ചേർക്കുന്ന ഒരു മാസ്മരിക മാധ്യമമായിട്ടാണ് പാലം ഇവിടെ നിലകൊള്ളുന്നത്. ഒരു കരയിലെ വേനൽ മറുകരയിലെ വർഷത്തോട് കടംവാങ്ങുന്ന മഴയായി പാലത്തിന്റെ ഉടൽ രൂപപ്പെടുമ്പോൾ പ്രകൃതിയുടെ പാരസ്പര്യവും കൊള്ളൽ-കൊടുക്കലുകളുമാണ് വെളിപ്പെടുന്നത്.
ഈ കവിത മുന്നോട്ടുവെക്കുന്ന അസ്തിത്വവാദപരമായ തത്ത്വചിന്തയും കാവ്യബിംബങ്ങളുടെ സമന്വയവും അത്ഭുതാവഹമാണ്. ‘അക്കരെ ഇല്ലെങ്കിലെന്ന കറുത്ത സത്യത്തെ ഇക്കരെയുണ്ടെന്ന് ഉറപ്പിക്കുന്ന നറും നേരാണതിന് ജീവൻ’ എന്ന വരികളിൽ അപരന്‍റെ സാന്നിധ്യമാണ് സ്വന്തം അസ്തിത്വത്തെ സാധൂകരിക്കുന്നത് എന്ന ഉയർന്ന ദാർശനിക തിരിച്ചറിവ് കാണാം. പൗരസ്ത്യ തത്ത്വചിന്തയിലെ ‘യിൻ-യാങ്’ സങ്കൽപംപോലെ വിരുദ്ധ ധ്രുവങ്ങളുടെ ചേർച്ചയിലൂടെ മാത്രമേ പൂർണത സാധ്യമാകൂ എന്ന ബോധം ഇതിലുണ്ട്. താഴെയൊഴുകിപ്പോകുന്ന ജലജാലത്തെ കാലമായും, അത് ഒഴുക്കിക്കളയുന്ന ഓർമയെ മറവിയുമായും കവി സങ്കൽപിക്കുമ്പോൾ, അവക്കു മുകളിലൂടെ കടന്നുപോകുന്ന പാലം കാലത്തെ സാക്ഷിയായി നിരീക്ഷിക്കുന്ന ഒരു അതിഭൗതിക ബിംബമായി ഉയരുന്നു എന്നത് വിസ്മയകരമായ ഒരു കാവ്യാനുഭവമാണ്.
മറ്റൊന്ന് നഗരവത്കരണത്തിന്റെയും വ്യാവസായിക വിപ്ലവത്തിന്റെയും പ്രത്യാഘാതങ്ങൾ കവിത വരച്ചുകാട്ടുന്നു എന്നതാണ്. ‘ഉയർന്ന കൊടികൾ ചരിത്രം നിർമിച്ച് നടന്നുപോയ യാത്രകളും’, ‘കിതച്ച യന്ത്രങ്ങൾ പെറ്റിട്ട വിത്തുകളും’, ‘ആകാശം ചുണ്ടും നഗരകൂർപ്പുകളായ് മാറിയ ചൂടും’ ആധുനികതയും മുതലാളിത്തവും സൃഷ്ടിച്ച അതിവേഗ മാറ്റങ്ങളെയും പ്രകൃതി ചൂഷണത്തെയും പ്രതീകവത്കരിക്കുന്നതായി കണക്കാക്കാം. ആധുനികതയുടെ ഈ ഒറ്റപ്പെടലും ചൂടും പാശ്ചാത്യ സാഹിത്യത്തിലെ മോഡേണിസ്റ്റ് ഏകാന്തതയെ ഓർമിപ്പിക്കുമ്പോൾത്തന്നെ, മലയാള കാവ്യപാരമ്പര്യത്തിൽ ഇടശ്ശേരിയും വൈലോപ്പിള്ളിയും അടയാളപ്പെടുത്തിയ കാർഷിക-യന്ത്ര സംഘർഷങ്ങളുടെ നവീനമായ തുടർച്ചയും ഇതിൽ അനുഭവവേദ്യമാകുന്നുണ്ട്.
ആഗോളതലത്തിൽ മതിലുകളും അതിരുകളും യുദ്ധങ്ങളും വിദ്വേഷവും പടരുന്ന വർത്തമാനകാലത്ത് ഈ കവിതക്ക് വലിയ രാഷ്ട്രീയ-കാലിക പ്രസക്തിയുണ്ട്. ‘പ്രണയത്തിന്റെ വൻകരകൾ ഒരു പുഞ്ചിരിയുടെ പാലത്താൽ ഒന്നാകുന്നു’ എന്നും ‘ദ്വേഷത്തിന്റെ അകലങ്ങൾ ഇഷ്ടങ്ങളുടെ പാലത്താൽ ചേർത്തുവെക്കപ്പെടുന്നു’ എന്നുമുള്ള വരികൾ മനുഷ്യരെ തമ്മിൽ അകറ്റുന്ന ജാതി, മത, വർണ, ദേശ വിഭജനങ്ങൾക്കെതിരെയുള്ള ശക്തമായ മാനവിക പ്രതിരോധത്തിന്‍റെ പ്രതീകങ്ങളാണ്. സംഘർഷങ്ങളും സന്തോഷങ്ങളും നിറഞ്ഞ ചരിത്രവഴികളെ അതിജീവിച്ച് രണ്ട് കരകളെയും ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയവിനിമയ മാധ്യമമായി പാലം അചഞ്ചലമായി നിലകൊള്ളുന്നു.
ശ്രദ്ധേയമായ മറ്റൊന്ന് അനാവശ്യമായ കാവ്യാലങ്കാരങ്ങളോ വൃത്തനിബന്ധനകളോ ഇല്ലാതെ ദൃശ്യപരതയും സംഭാഷണ സ്വഭാവമുള്ള സാന്ദ്രതയും കാത്തുസൂക്ഷിക്കാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. അലിയാർ ഇരുമ്പുപാലത്തിന്റെ ‘പാലം’ രണ്ട് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വഴി മാത്രമായി കാണേണ്ടതില്ലെന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ. അത് മനസ്സിനെയും പ്രകൃതിയെയും, ഭൂതകാല ചരിത്രത്തെയും വർത്തമാന യാഥാർഥ്യങ്ങളെയും, മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളെയും ഐക്യപ്പെടലുകളെയും കോർത്തിണക്കുന്ന സാർവ ലൗകികമായ ഒരു ദാർശനിക സാഹിത്യ സൃഷ്ടിയാണെന്ന് നിസ്സംശയം പറയാം.
ബെർണാഡ് മൊറൈസ്, തിരുവനന്തപുരം
വേണം ഉത്തമമായൊരു ശിശുസൗഹൃദ അന്തരീക്ഷം
ആഴ്ചപ്പതിപ്പിലെ ‘തുടക്കം’ പംക്തിയിൽ (ലക്കം 1492) ‘ബേഠീ ബചാവോ’ വായിച്ചു. ഇന്ത്യയിലെ കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടിയതു വളരെ പ്രസക്തമാണ്. ഒരു രാഷ്ട്രത്തിന്‍റെ ഭാവി നിർണയിക്കുന്നത് അവിടത്തെ കുട്ടികളാണ്. മനുഷ്യരുടെ പിതാവ് കുട്ടികളാണെന്നല്ലോ ദീപ്തവാക്യം. കുട്ടികളെ സ്നേഹത്തോടെയും കരുതലോടെയും സുരക്ഷിതത്വത്തോടെയും വളർത്തി വരേണ്ടത് ഒരു രാഷ്ട്രത്തിന്‍റെ പുരോഗതിക്ക് അത്യാവശ്യമാണ്. ഭയമില്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ കുട്ടികൾക്ക് നല്ല മനുഷ്യരായും പൗരന്മാരായും വളരാൻ സാധിക്കൂ. കുട്ടികളോട് രാഷ്ട്രം എങ്ങനെ പെരുമാറുന്നു എന്നത് ആ രാഷ്ട്രത്തിന്‍റെ സംസ്കാരത്തിന്റെ, മൂല്യങ്ങളുടെ യഥാർഥ മഹിമ വെളിപ്പെടുത്തുന്നു.
ഒരു രാഷ്ട്രം സാമ്പത്തികമായും സാങ്കേതികമായും എത്രതന്നെ വളർന്നാലും അവിടത്തെ കുട്ടികൾക്ക് ആദരവും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ലഭ്യമല്ലെങ്കിൽ ആ വളർച്ച തീർത്തും അപൂർണമാണ്. ആയതിനാൽ സുരക്ഷിതമായി കുട്ടികൾക്കു വളരുന്നതിനാവശ്യമായ ഒരു ഉത്തമ ശിശുസൗഹൃദ അന്തരീക്ഷം സ്ഥാപിച്ചെടുക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് അണിനിരക്കേണ്ടതുണ്ട്. ഈ വിഷയത്തെക്കുറിച്ച് ‘തുടക്കം’ എഴുതിയ പത്രാധിപർക്കു നന്ദി.
ടി.ഐ. ലാലു, പഴമുക്ക് തൃശൂർ
മതവിശ്വാസത്തെ ഹനിക്കുന്ന പ്രവണതകളെ എതിർക്കപ്പെടണം
നമ്മൾ മതവിശ്വാസികളായിരിക്കെതന്നെ മറ്റുള്ളവരുടെ മതവിശ്വാസത്തെ ആരെങ്കിലും ഹനിക്കാൻ ശ്രമിച്ചാൽ അത് സംരക്ഷിക്കാൻ ഇറങ്ങിച്ചെല്ലണം. വിഭജന കാലത്ത് ഡൽഹിയിലുണ്ടായ ഒരു സംഭവം ഇതിനുദാഹരണമായി മുഖ്യമന്ത്രി വി.ഡി. സതീശൻ വി.എം. ഇബ്രാഹീമുമായി നടത്തിയ അഭിമുഖത്തിൽ (ലക്കം 1489) ചൂണ്ടിക്കാണിക്കുന്നു. ഡൽഹിയിലെ ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയുടെ കരോൾബാഗിലെ സ്ഥാപനങ്ങൾ വിഭജനകാലത്ത് ആളുകൾ കൈയേറാനും കൊള്ളിവെപ്പിനും ശ്രമിച്ചപ്പോൾ ജവഹർ ലാൽ നെഹ്റു ആക്രമികളെ തടയാൻ നേരിട്ട് ഇറങ്ങിച്ചെല്ലുകയായിരുന്നു.
സുരക്ഷ നോക്കാതെ തന്നെ നെഹ്റു ലാത്തിവീശി ആക്രമികളെ ആട്ടിയയക്കുകയാണുണ്ടായത്. അതിനാൽ ഒരു മതവിശ്വാസിയായിരിക്കെ തന്നെ മറ്റുള്ളവരുടെ മതവിശ്വാസത്തെയും ദൈവ വിശ്വാസത്തെയും ബഹുമാനിക്കാനും സംരക്ഷിക്കാനും പഠിക്കണമെന്നാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ പറയുന്നത്. ബൈബിൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും എന്നാൽ ഒരു ബിഷപ്പോ വൈദികനോ കാണുന്നതുപേലെയല്ല താൻ ബൈബിളിനെ കാണുന്നതെന്നും അതുപോലെ ഒരു ഇസ്‍ലാമിക പണ്ഡിതൻ ഖുർആനിനെ കാണുന്നതുപോലെയല്ല താൻ അതിനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു.
ഒരു യാഥാസ്ഥിതിക മതമാണ് ഇസ്‍ലാം എന്നും സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല, മറ്റു പലതുമില്ല എന്നൊക്കെയാണ് താൻ കേട്ടുവളർന്നത് എന്നും എന്നാൽ വായിച്ചു പഠിച്ചപ്പോൾ തനിക്ക് കണ്ടെത്താൻ കഴിഞ്ഞത് പുരോഗമനപരമായ ഏറെ സവിശേഷതകളുള്ള സ്ത്രീ സ്വതന്ത്ര്യത്തിന് അർഹമായ പരിഗണന നൽകുന്ന മതമാണ് ഇസ്‍ലാം എന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അവയെല്ലാം വായിച്ചു പഠിക്കുമ്പോൾ ഇതര മതവിഭാഗങ്ങളുമായി ഒത്തുപോകാനും അവയെയെല്ലാം ചേർത്തുപിടിക്കാനും സാധിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
ദൈവവിശ്വാസികൾക്കിടയിൽ സഹാനുഭൂതിയും സഹവർത്തിത്വവും നിലനിർത്തുക എന്നത് അതിന്‍റെ ഉള്ളടക്കത്തിൽ ഉള്ളതാണ്. ഈ ഗുണങ്ങൾ ഉള്ളിടത്തോളം പാവപ്പെട്ട ഒരാളോട് സഹാനുഭൂതി കാട്ടുക എന്നത് മാനുഷിക ഗുണങ്ങളിൽപ്പെട്ടതാണെന്നുള്ള ഒരു ഫീൽ തന്നിലുണ്ടാക്കുന്നുവെന്നും അത് ചെറുപ്പം മുതലേ ഉള്ളതാണെന്നും, അമ്മ പറഞ്ഞുതന്ന കഥകളിലൂടെയാണ് അത്തരത്തിലുള്ള നല്ല ഗുണങ്ങൾ മനസ്സിലുദിച്ചതെന്നും അദ്ദേഹം തുറന്നു പറയുന്നു. എംപതി എന്നത് ദൈവവിശ്വാസത്തിന്‍റെയും മതവിശ്വാസത്തിന്‍റെയും ഭാഗമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. വായനയും വിശ്വാസവും അതിന് തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് സ്വാഭാവികമായിതന്നെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ഒരാൾക്ക് ലഭിക്കാവുന്ന ഉയർന്ന പദവി കൈവരുമ്പോൾ ദൈവത്തെ ഒാർത്തതുപോലെ മാതാപിതാക്കളെയും ഒാർക്കുക എന്നത് വലിയൊരു സന്ദേശം തന്നെയാണ്. പണത്തിലോ പത്രാസിലോ അഭിരമിക്കാതിരിക്കുക. എന്തുചെയ്യണം, എങ്ങനെ പോകണം എന്നതിലൊക്കെ തീരുമാനങ്ങൾ സ്വന്തമായെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സദാശിവൻ നായർ, എരമല്ലൂർ
ക​ഥ ജോ​റാ​യി
സ​ലിം കു​രി​ക്ക​ള​ക​ത്ത് എ​ഴു​തി​യ ക​ഥ ‘മി​ന​ൽ ജി​ന്ന​ത്തി വ​ന്നാ​സ്’ (ല​ക്കം 1492) പെ​രു​ത്ത് ഇ​ഷ്ടാ​യി. ഇ​ത് ന​ട​ന്ന സം​ഭ​വ​മാ​യി​ട്ടാ​ണ് തോ​ന്നി​യ​ത്. ക​ഥ​യി​ലെ ആ​ൾ​ക്കാ​രെ​യും സ്ഥ​ല​ങ്ങ​ളെ​യും ഒ​ക്കെ നേ​രി​ൽ കാ​ണു​ന്ന​തു​പോ​ലെ​ത​ന്നെ തോ​ന്നി. തോ​മ​സു​ട്ട്യും നി​സാ​മും ആ​ദി​ല​യും... ഒ​ക്കെ എ​ല്ലാ നാ​ട്ടി​ലു​മു​ണ്ട്. ക​ല്യാ​ണം ക​ഴി​ക്കാ​ൻ പെ​ങ്കു​ട്ട്യേ​ളെ കി​ട്ട്ണ് ലാ​ന്ന് എ​ല്ലാ​രും പ​റ​യ്ണ​ത് ശ​രി​യാ​ണ്. ഞ്ഞി ​പ്പം എ​ന്താ ചെ​യ്യാ! ജി​ന്നാ​ണെ​ങ്കി ജി​ന്ന്! എ​ന്താ​യാ​ലും സം​ഭ​വം ജോ​റാ​യ്ണ്! സ​ലിമിനുംആ​ഴ്ച​പ്പ​തി​പ്പി​നും നൂ​റ്റൊ​ന്ന് ലൈ​ക്ക്!
അ​ബൂ​റ​മീ​സ് പു​ൽ​പ​റ​മ്പ്