Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഫോർട്ട്കൊച്ചിയിൽ ഞങ്ങൾ എത്തുമ്പോൾ
ഗാമയുടെ ശവകുടീരത്തിൽനിന്നും
സാന്താക്രൂസ് ബസിലിക്കയിൽനിന്നും
ഡച്ച് സെമിത്തേരിയിൽനിന്നും
വെയിലും സഞ്ചാരികളും അവരുടെ പ്രണയവും എതിരെ വരുന്നുണ്ടായിരുന്നു.
എല്ലാം കണ്ടില്ലെന്നു നടിച്ച്
മുറിയിലെ തണുപ്പിൽ കടന്ന് ഞങ്ങൾ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു
രണ്ടു കാലങ്ങളിൽ രണ്ടിടങ്ങളിൽ
കാൽവെന്തു നടന്ന ഋതുക്കൾ
കണ്ണീരുപ്പലിഞ്ഞ
മന്ദസ്മിതത്തിന്റെ ആടയോടെ അങ്ങനെ.
പുറത്ത് കടലും ചീനവലകളും തെരുവ് ഭിത്തികളിലെ അസംഖ്യം ചിത്രങ്ങളും
ഞങ്ങളെ വിളിക്കുന്നുണ്ടായിരുന്നു.
വഴിയോരത്തെ ഭക്ഷണശാലകൾ
അത്രയും വിളിക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ കണ്ടില്ല
ഞങ്ങൾക്ക് വിശന്നില്ല
ഞങ്ങൾ എങ്ങും പോയതുമില്ല.
അവളുടെ വാക്കുകൾ അത്രയും എന്നെ തൊട്ടു.
കൂടുതലും എന്റെ കുറവുകളാണ് അവൾ പറഞ്ഞത്.
എനിക്ക് അതൊക്കെ
ശരിയാണെന്ന് അറിയാമായിരുന്നു.
ഞാനവളോട് എന്റെ പരാതികളാണ് പറഞ്ഞത്.
അവളെക്കുറിച്ചുള്ള പരാതികൾ.
അതവളെ തൊട്ടോ എന്ന്
എനിക്ക് ഇപ്പോഴും അറിയില്ല...
എന്തായാലും ഞങ്ങൾക്ക് വിശന്നില്ല.
ഞങ്ങൾ എങ്ങും പോയില്ല
വൈകുന്നേരം മാത്രം ഞങ്ങൾ കടലിനോട് പറഞ്ഞു.
ഇത്തിരി കാറ്റ് തരൂ
ഇത്തിരി തണുപ്പ് തരൂ.
പിശുക്കി പിശുക്കി തിരമാലകൾ
അവ തന്നു എന്നു വരുത്തി
പിന്നെ ആന്റിക് ഷോപ്പുകൾക്കും
റസ്റ്റോറന്റുകൾക്കും മുന്നിലൂടെ
ഞങ്ങൾ നിലാവിനൊപ്പം
മെല്ലെ നടന്നു.
ഇടക്കവൾ എന്റെ കൈപിടിച്ചു
ഒരു കുഞ്ഞിനു നേരെ നീണ്ടുവന്ന
താങ്ങുപോലെ ഞാൻ
ആ വിരലുകൾ എടുത്തുവെച്ചു.
അവളത് അറിഞ്ഞിരിക്കില്ല ചിലപ്പോൾ...
ഒടുവിൽ ഒന്നിച്ചിരുന്ന് ഒരു ചെറിയ ഹോട്ടലിൽ അത്താഴം ഉണ്ട് ഞങ്ങൾ കിടക്കയിൽ എത്തി
രാത്രിയിൽ എപ്പോഴോ നിനച്ചിരിക്കാതെ അവൾ എന്നെയും ഞാൻ അവളെയും തൊടുകയുണ്ടായി.
പിന്നെ ഗാഢമായ ഒരു ആലിംഗനം
പാതിവഴിയിൽ പിന്മാറിയ ഒരു ചുംബനം.
പുറത്ത് രാവു മുഴുവൻ പൂത്തുനിൽക്കുകയായിരുന്നു
തെരുവുകളിലെ വർണവിളക്കുകളെല്ലാം
പൂത്തു നിൽക്കുകയായിരുന്നു
ചിരപുരാതനമായ ആ സത്രത്തിൽ
കിട്ടിയ കുഞ്ഞു വസന്തത്തിന്റെ
കനിവിൽ
ഞാനൊരു പൂക്കളും കണ്ടില്ല.
കാലങ്ങളായി ഉള്ളിൽ ഏറ്റി നടന്നിരുന്ന
പൊള്ളലുകൾ അത്രയും
അടർന്നുപോകുന്നതും
നോക്കി ഇരിക്കുകയായിരുന്നു കണ്ണുകൾ.
എന്റെ പാപങ്ങൾ
എന്റെ സങ്കടങ്ങൾ
എന്റെ മുറിവുകൾ
പിന്നെ എങ്ങോട്ടോ ഒഴുകിപ്പോയി.
ഒരു സ്പർശത്തിന്
ഒരു അർധചുംബനത്തിന്
അത്രമേൽ കരുത്തുണ്ടെന്ന്
എനിക്കറിയുമായിരുന്നില്ല.
പിറ്റേന്ന് യാത്ര ചോദിക്കേ കടൽ ചോദിച്ചു
‘‘സത്യം?’’
ചില സത്യങ്ങൾ ഉള്ളിലെ കടലാണ്.
അതു അവളോ നീയോ വിശ്വസിക്കണമെന്നില്ലെന്ന്
എത്രയോ കാലത്തിനുശേഷം
അതീവ ശാന്തനായി
ഞാൻ പറഞ്ഞു.
ബിന്യമിൻ നെതന്യാഹു
ഇസ്രായേലിൽ നടന്ന തെരഞ്ഞെടുപ്പിൽ യുദ്ധകുറ്റവാളിയായ ബിന്യമിൻ നെതന്യാഹുവിന് തിരിച്ചടി (പരാജയം എന്ന് പറയരുത്) എന്നത് ചെറിയ കാര്യമില്ല. രക്തക്കൊതിയനായ ഭരണാധികാരിക്ക് കിട്ടിയ ഏത് പ്രഹരവും നല്ല കാര്യം. പക്ഷേ, ഇസ്രായേൽ അടപടലം മാറുമെന്ന് കരുതരുത്. അത്രയും മിഥ്യാബോധം ലോകത്തിനില്ല എന്നത് ആശ്വാസകരം.
മന്ത്രിസഭ രൂപവത്കരിക്കാൻ പ്രസിഡന്റ് ഇസാക് ഹെർസോഗ്, പ്രതിപക്ഷ യാഷർ പാർട്ടി അധ്യക്ഷൻ ഗാദി ഐസൻകോട്ടിനെ ക്ഷണിച്ചിട്ടുണ്ട്. 19 അറബ് പ്രതിനിധികളടക്കം 67 പേർ ഐസൻകോട്ടിനെ പ്രസിഡന്റ് പദത്തിലേക്ക് പിന്തുണച്ചു. 46 പേരുടെ പിന്തുണ മാത്രമേ നെതന്യാഹുവിന് ലഭിച്ചുള്ളൂ. മുൻ സൈന്യത്തലവനാണ് ഐസൻകോട്ട്. സർക്കാർ രൂപവത്കരണത്തിന് നാലാഴ്ച സമയം അദ്ദേഹത്തിന് പ്രസിഡന്റ് അനുവദിച്ചിട്ടുണ്ട്. അതിനകം സർക്കാറുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ സമയപരിധി രണ്ടാഴ്ചകൂടി നീട്ടിക്കൊടുക്കും. അവിടെയും പരാജയപ്പെട്ടാൽ പിന്നെ രണ്ടാം സ്ഥാനക്കാരനും മൂന്നാമനുമൊക്കെ ഇതുപോലെ അവസരം നൽകും. അതൊരു ഭീഷണിയാണ്. അവിടെയും സാധ്യത തെളിഞ്ഞില്ലെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.സർക്കാർ രൂപവത്കരണത്തിനുള്ള ക്ഷണം കിട്ടിയതുകൊണ്ടുമാത്രം ഐസൻകോട്ടിന് ആശ്വസിക്കാനാവില്ല എന്നതാണ് സത്യം. അതുകൊണ്ട് നെതന്യാഹു പോയി എന്നു പറഞ്ഞ് ആശ്വസിക്കാനും വയ്യ.
നെതന്യാഹുവിന്റെ ലികുഡ് കക്ഷി നയിക്കുന്ന മുന്നണിയുടെ അംഗബലം 53 ആണ്. 2022ലെ 64ൽ നിന്ന് എട്ടു സീറ്റ് കുറഞ്ഞു. 21 കിട്ടിയ ഐസൻകോട്ടിന്റെ യാഷർ പാർട്ടിയേക്കാൾ ആറു സീറ്റ് അധികം നേടിയ ലികുഡ് തന്നെയാണ് ഇപ്പോഴും ഏറ്റവും വലിയ ഒറ്റക്കക്ഷി. പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച ഐസൻകോട്ട് സഖ്യം വിപുലീകരിക്കാനുള്ള ​ശ്രമത്തിലാണ്. ഈ മുന്നണി ഗസ്സയിലെ അധിനിവേശത്തിലടക്കം മെച്ചപ്പെട്ട നിലപാടുള്ളവരാണ് എന്നു കരുതരുത്. നെതന്യാഹുവിരോധം മാ​ത്രമാണ് ഐക്യത്തിലെ പൊതുഘടകം.
വലതുപക്ഷ കക്ഷികൾ ​േചർന്നാലും ഇവർക്ക് 48 സീറ്റേയുള്ളൂ. പിന്നെ അറബി കക്ഷികൾ നിർണായകമാണ്. അതിൽ റഅം പാർട്ടിയും അറബി ജൂത കക്ഷി ഹദാശ്, ഇസ്രായേലിലെ ഫലസ്തീൻ അവകാശങ്ങൾക്കായുള്ള തആൽ, ബലദ് എന്നീ പാർട്ടികളുടെ കൂട്ടുകെട്ടായ ജോയിന്റ് ലിസ്റ്റും ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പിന്തുണകൂടി ചേരുമ്പോൾ പ്രതിപക്ഷ മുന്നണിയുടെ കരുത്ത് 67 സീറ്റുകളിലെത്തും. എന്നാൽ, അറബി പാർട്ടികളെ ഒന്നിനെയും സഖ്യത്തിലേക്ക് അടുപ്പിക്കേണ്ട എന്നതാണ് ജയിച്ച മുന്നണിയുടെ തീരുമാനം. ഇത്തരം പലതരം ആശയക്കുഴപ്പങ്ങൾ ഐസൻകോട്ടിന് പ്രതികൂലമാണ്. അറബി കക്ഷികളുടെ പിന്തുണയില്ലാതെ, ജൂതസംഘടനകളുടെ മാത്രം സംഘാതമായ ഗവൺമെന്റാണ് ഇപ്പോൾ ഭരണം ലക്ഷ്യമിട്ടുനീങ്ങുന്ന പ്രതിപക്ഷ മുന്നണിയുടെ ആഗ്രഹം. അത്തരത്തിലുള്ള പ്രചാരണത്തിലൂടെ ലികുഡ് പാർട്ടിയിലെ നെതന്യാഹു വിരുദ്ധ ആശയഗതിക്കാരും മറുകണ്ടം ചാടി ഒപ്പംവരുമെന്നാണ് ​പ്രതീക്ഷ.
പരാജയവും തുടർന്ന് അധികാരത്തിൽ നിന്നുള്ള നിഷ്‍കാസനവും നെതന്യാഹുവിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. അറബി കക്ഷികൾ 19 സീറ്റുകളിൽ നേടിയ വിജയവുംആകെ ഭ്രാന്തെടുത്ത അവസ്ഥയിൽ അയാളെ എത്തിച്ചിട്ടുണ്ട്. അറബ് വോട്ടുകളിൽ കൃത്രിമം നടന്നതായി ആരോപിച്ച് നെതന്യാഹുവും സഖ്യകക്ഷികളും ഫലം വന്നതിൽ പിന്നെ കൊണ്ടുപിടിച്ച പ്രചാരണത്തിലായിരുന്നു. എന്നാൽ, അതെല്ലാം കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗസ്സ വംശഹത്യക്കെതിരായി രാജ്യത്തിനകത്തുനിന്നുതന്നെ വന്ന ശക്തമായ പ്രതിഷേധം കൂടി വോട്ടായി മാറിയതാണ് തെരഞ്ഞെടുപ്പ് ഫലം നെതന്യാഹുവിനെതിരായത് എന്ന കാര്യം സുവ്യക്തം. പക്ഷേ, അത് ഇപ്പോൾ എല്ലാവരും മറക്കുന്നതായി തോന്നുന്നു. അതിനർഥം ഇസ്രായേൽ മാറില്ലെന്ന് തന്നെയാണ്. പക്ഷേ, രക്തദാഹിക്ക് കിട്ടിയ തിരിച്ചടിയിൽ സന്തോഷിക്കുകതന്നെ വേണം.
ഈഡിപ്പസ് കുഞ്ചറിയഖനനത്തിന്‍റെ കലവറ
സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud) ആവിഷ്കരിച്ച ഈഡിപ്പസ് കോംപ്ലക്സ് (Oedipus Complex), ഗ്രീക്ക് നാടക ആചാര്യൻ സോഫോക്ലിസ് (Sophocles) പരിചയപ്പെടുത്തിയ ദുരന്ത കഥാപാത്രം ഈഡിപ്പസ്, ബഹിയയുടെ ഈഡിപ്പസ് കുഞ്ചറിയ (ലക്കം 1495) ഇവക്കിടയിൽ എന്തെങ്കിലും സാധർമ്യമുണ്ടോ? അഴിച്ചുമാറ്റാൻ പറ്റാത്ത കെട്ടുപാടുകളുണ്ടോ? ഒരുവേള ഇല്ല എന്നായിരിക്കും ഉത്തരമെങ്കിലും അവക്കിടയിൽ ഒരു ഏകകത്തിന്‍റെ അനിഷേധ്യമായ അടരുകളുണ്ട് എന്നതാണ് സത്യം. മകന് അമ്മയോടുള്ള അനുരാഗാത്മക ഭ്രമത്തിനും അച്ഛനോട് തോന്നുന്ന പോരാട്ട മനോഭാവത്തിനും ‘ഈഡിപ്പസ് കോംപ്ലക്സ്’ എന്നു ഫ്രോയിഡ് പേരിട്ടുവിളിക്കുന്നത് സോഫോക്ലിസിന്‍റെ ഈഡിപ്പസ് വിധി വൈപരീത്യത്തെ അടിയാധാരമാക്കിയാണ്. അബദ്ധവശാലാണെങ്കിലും ഈഡിപ്പസ് കാമ പൂർത്തീകരണം നടത്തുന്നത് സ്വന്തം അമ്മയായ ജൊകാസ്ത (Jocasta)യിലാണ്. തീബ്സിലെ ലൈയസ് രാജാവിനെ (King Laius) ഈഡിപ്പസ് വകവരുത്തുന്നുവെങ്കിലും അയാൾ ഈഡിപ്പസിനു ജന്മം നൽകിയ സ്വന്തം പിതാവായിരുന്നല്ലോ!
ഈ വിപര്യയങ്ങൾ (reversals) ഈ കഥയിൽ എവ്വിധം ഉൾച്ചേരുന്നു? റിട്ട. രാജൻ മാഷിനു പകരം വന്ന മാഷ് ഭാര്യയോടൊപ്പം കൂടെ കൊണ്ടുവന്ന ഗർഭസ്ഥയായ പശു. നിലത്തൊന്നു മുട്ടിയാൽ പാലിറ്റുന്ന മുലക്കാമ്പുകളുള്ള ചുകചുകന്ന സിന്ധിപ്പശു. ഇങ്ങനെ അകിടെല്ലാം പാൽ നിറഞ്ഞു വീർത്തു ഏതു നിമിഷവും പേറു നടക്കാനിടയുള്ള ചൊങ്കൻ പശു ക്രൂരമായി പീഡിപ്പിക്കപ്പെടുന്നിടത്താണ് ഈഡിപ്പസ് കുഞ്ചറിയയെക്കുറിച്ച് വീണ്ടും സംസാരിക്കേണ്ടി വരുന്നത്.
കണ്ണിൽ ചോരയില്ലാത്ത ഈ കാമവെറിയുമായി ബന്ധപ്പെട്ട്, മാസ്റ്ററിലേക്കാണ് സ്വഭാവികമായും വിരലുകൾ ചൂണ്ടുന്നത്. കാരണം, “പുതിയ ആളിച്ചിരി പ്രശ്നമാണെന്ന് കുട്ടികൾക്കും ലേഡി ടീച്ചർമാർക്കും അമ്മമാർക്കും എന്തിനേറെ ആ മാഷുടെ കണ്ണിൽപ്പെട്ടിട്ടുള്ള സകല പെൺവർഗത്തിനും അഭിപ്രായമുണ്ട്”! പോരെങ്കിൽ, സ്കൂളിലെ വെപ്പുകാരി അമ്മിണിയേച്ചിയോട് ദ്വയാർഥ പ്രയോഗത്തിലൂടെ പശുവിനെ വർണിച്ച എപ്പിസോഡും കൂടിയാവുമ്പോൾ മാഷിനെ പ്രതിക്കൂട്ടിൽ കയറ്റാൻ തെളിവുകൾ എമ്പാടും. അതുകൊണ്ടു തന്നെ കഥാഗതി പ്രവചിക്കുന്നതും കുറ്റവാളി മാഷ് ആകാനേ തരമുള്ളൂ!
സത്യത്തിൽ കുഞ്ചറിയ വൈരുധ്യങ്ങളുടെയും വൈപരീത്യങ്ങളുടെയും ഒരു ഘോഷയാത്രയാണ്. കൊന്നുകളയാൻ ഒരു ഇടയന്‍റെ പക്കൽ പറഞ്ഞുവിട്ട ഈഡിപ്പസ് കൊറിന്ത് (Corinth) രാജാവായ പോളിബസിന്‍റെയും ഭാര്യ മേറോപ്പിന്‍റെയും സംരക്ഷണയിൽ എത്തിപ്പെടുന്നു. ഉറുമ്പരിച്ച്, തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ചറിയയെ സസ്നേഹം പോറ്റിവളർത്തുന്നത് പള്ളീലച്ചന്മാരാണ്. വളരുന്തോറും വൈചിത്ര്യമാണല്ലോ കുഞ്ചറിയയിൽ വിളഞ്ഞത്! ഒരക്ഷരം പഠിക്കയില്ല, എഴുത്ത് അറിയില്ല, ഒന്നിനോടുമൊരു താൽപര്യവുമില്ല, കുളിയില്ല, നനയില്ല.
രണോത്സുകതയിലൂടെ വൈരുധ്യത്തിലേക്കാണ് സാക്ഷാൽ ഈഡിപ്പസ് കയറിപ്പോയതെങ്കിൽ, വേണ്ട പരിരക്ഷയും ശ്രദ്ധയും ആവോളം ആസ്വദിച്ചിട്ടും നിതാന്തമായ അകർമണ്യയുടെ അന്ധകാരത്തിലേക്കാണ് കുഞ്ചറിയ സ്വയം നൂണ്ടുപോയത്. ധ്രുവാന്തരങ്ങൾക്കിടയിലും രണ്ടു ഈഡിപ്പസുമാരും പാരസ്പര്യത്തിന്‍റെ കാണാക്കണ്ണികളിൽ ബന്ധിതമാണ്. വൈരുധ്യത്തിന്‍റെ ഭണ്ഡാരമായ കുഞ്ചറിയയിൽ ഈഡിപ്പസ് വിളയാടുന്ന കാഴ്ച വായനയെ കോറി വലിക്കുന്നത് ഇവിടെയാണ്! ബീഭത്സമായി ഹറാസ് ചെയ്യപ്പെട്ട ഒരു പാവം പശുവിന്‍റെ പുതിയ അവസ്ഥാന്തരത്തിലെ സംത്രാസത്തിലും ഇതിന് പിന്നിലെ അഭിശപ്തനായ കാരണഭൂതനെക്കുറിച്ചുള്ള രക്തമുറയുന്ന ഭയാശങ്കയിലും ജനം ആണ്ടു പൂണ്ടു നിൽക്കെ കുഞ്ചറിയയോ?
“അപ്പോഴും സ്കൂളിന്‍റെ വരാന്തയിൽ, സുഖമുള്ള ഒരാലസ്യത്തിലമർന്ന്, മുഖത്തു വെയിലടിക്കുന്നതോ പുറത്തു ബഹളം നിറയുന്നതോ ശ്രദ്ധിക്കാതെ മയങ്ങുകയായിരുന്നു ഈഡിപ്പസ് കുഞ്ചറിയ.” വെടിപ്പും പഠിപ്പുമില്ലാതെ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങുന്ന വെറും അലസ വിലാസ ഭോഷൻ അല്ല അവൻ. “ഇയാളെയൊക്കെ മാഷാക്കിയോരെ പറയണം...” എന്നു അമ്മിണിയേച്ചി കുഞ്ചറിയയെ നോക്കി നടത്തിയ പ്രസ്താവന ഒരു പ്രതികരണവുമില്ലാതെ പോയ നേരത്ത് കുഞ്ചറിയയോട് അമ്മിണിയേച്ചി പിറുപിറുക്കുന്നു “ഇവിടൊന്നിന് ഒന്നൂല്ലാണ്ടും പോയി” എന്ന്. പക്ഷേ അമ്മിണിയേച്ചിക്കു തെറ്റി. അവനിൽ എല്ലാമുണ്ട്. സോഫോക്ലിസിന്‍റെ ഈഡിപ്പസും ഫ്രോയിഡിന്‍റെ ഈഡിപ്പസ് കോംപ്ലക്സും നിറഞ്ഞാടുന്ന കഥാപാത്രമായി അവൻ വിശ്വരൂപം പൂകുന്നുണ്ട്. അവൻ അമ്മയെ പ്രാപിക്കുന്ന ഈഡിപ്പസ് തന്നെ! പശുവിനെ പീഡിപ്പിച്ചവനെ തേടി നാമിനിയും ഓടണമോ!
വിരോധാഭാസങ്ങളുടെ എവറസ്റ്റ് പോലെ കുലച്ചുനിൽക്കുന്ന ഈഡിപ്പസ് കുഞ്ചറിയ ഇനിയും ഖനനം ചെയ്യേണ്ട പാത്രമാണെന്നതിൽ സന്ദേഹമൊന്നുമില്ല.
സലാം കരുവമ്പൊയിൽ
ഹൃദയംകൊണ്ട് എഴുതിയ കവിതകൾ
‘ഹൃദയംകൊണ്ട് ആപ്പിൾ മുറിക്കുന്ന പെൺകുട്ടി’ (ഡോണ മയൂര, ലക്കം 1495), ‘രാത്രിക്കരയിൽ’ (പ്രേംകൃഷ്ണൻ, ലക്കം 1496). ഈ രണ്ടു കവിതകൾ പ്രമേയത്തിന്‍റെ വ്യത്യസ്തതകൊണ്ടും ആവിഷ്കാരത്തിലെ ആകർഷണീയതകൊണ്ടും ശ്രദ്ധേയമായി. ഇവ രണ്ടും എങ്ങനെ വേറിട്ടതാകുന്നു എന്ന് ലഘുവായി പരിശോധിക്കാം.
‘ഹൃദയംകൊണ്ട് ആപ്പിൾ മുറിക്കുന്ന പെൺകുട്ടി’ എന്ന കവിത ഒരുപാട് വാചാലത വിട്ട് മൗനമായി ധ്യാനിക്കുന്ന വരികളിലൂടെ വലിയൊരു പ്രപഞ്ചസത്യം തുറന്നുകാട്ടുന്നു. അതിനപ്പുറം കവിത അനുഭവവേദ്യമാക്കുന്ന വൈകാരികമായ അനുഭൂതിയുണ്ടല്ലോ, അത് കാണാതെ ഇതിന്‍റെ വായന പൂർണമാകില്ല.
കവിതയുടെ പേരിൽതന്നെയുണ്ട് യാഥാർഥ്യത്തിന് നിരക്കാത്ത ഒരു അത്ഭുതലോകം. അതായത് ആപ്പിൾ മുറിക്കാൻ കത്തിയോ മറ്റ് മൂർച്ചയുള്ള ആയുധങ്ങളോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ ‘ഹൃദയം’കൊണ്ടാണ് ആപ്പിൾ മുറിക്കുന്നത്. ഇത് ഭൗതികമായ ഉപകരണങ്ങളെ ഉപേക്ഷിച്ച്, വികാരങ്ങളുടെയും ആർദ്രതയുടെയും തലത്തിൽനിന്നുകൊണ്ട് ലോകത്തെ അനുഭവിക്കാനും പ്രശ്നങ്ങളെ സമീപിക്കാനുമുള്ള ഒരു കവിയുടെ അല്ലെങ്കിൽ പെൺകുട്ടിയുടെ ഭാവനയെ കാണിക്കുന്നു. യുക്തിവാദപരമായ ഭൗതിക ലോകത്തെ ഡിലിറ്റ് ചെയ്ത് ഒരു സ്വപ്നതുല്യമായ തലം ഇവിടെ ലോഗിൻ ചെയ്യപ്പെടുന്നതിന്‍റെ പ്രകടനമാണ്.
നാട്ടിൽനിന്ന് വരുന്ന നാലു പേജുള്ള കത്ത് വായിച്ചു തീർന്ന് വെറുമൊരു ‘പട്ട’മാക്കി മാറ്റി പറത്താനുള്ള നിർദേശങ്ങളോടെയാണ് അത് വരുന്നത്. എഴുത്തുകളുടെ ഗൗരവവും അതിന്റെ സൂക്ഷിപ്പും ഇല്ലാതാകുന്ന ആധുനിക/പോസ്റ്റ്-മോഡേൺ കാലഘട്ടത്തെ ഇത് പ്രതിഫലിപ്പിക്കുന്നില്ലേ? ആശയങ്ങൾ പെട്ടെന്ന് ഉപേക്ഷിക്കപ്പെടുന്നതും, കത്തുകൾ (കത്തുകൾ ഇപ്പോൾ തീരെയില്ലല്ലോ) പോലും വെറുമൊരു വിനോദോപാധിയായി മാറുന്നതുമായ ഇന്നത്തെ ജീവിതവേഗം ഈ ബിംബം ശക്തമായി അടയാളപ്പെടുത്തുന്നു.
‘‘പട്ടം പറക്കുമ്പോഴെല്ലാം ഹൃദയമിടിപ്പുപോലെ തുടിക്കുകയും... ഹൃദയംപോലെ ചുവക്കുകയും ആപ്പിളുകൾ ഉതിരുകയും ചെയ്യും.’’
ഇവിടെ പ്രകൃതിയും മനുഷ്യനും രണ്ടല്ല എന്ന ദാർശനിക വശമാണ് വെളിപ്പെടുന്നത്. മനുഷ്യന്റെ നെഞ്ചിടിപ്പും ആകാശത്ത് പറക്കുന്ന പട്ടങ്ങളുടെ ചലനങ്ങളും ഒന്നായിത്തീരുന്നു. ആപ്പിളിന്റെ സ്വാഭാവികമായ ചുവപ്പ് നിറം പ്രണയത്തിന്റെയും ചോരയുടെയും ജീവന്റെയും പ്രതീകമായ ഹൃദയത്തോട് ചേർത്തു വായിക്കപ്പെടുന്നു. പ്രകൃതിയുടെ ഉതിർന്നു വീഴലുകൾപോലും മനുഷ്യന്റെ വികാരങ്ങളുടെ ബാഹ്യരൂപമായി മാറുന്നു.
‘‘ആപ്പിളുകളെല്ലാം പെറുക്കിയെടുത്ത് ഹൃദയംകൊണ്ട് ആപ്പിൾ മുറിക്കുന്നതെങ്ങനെയാണെന്ന് പഠിച്ചുകൊണ്ടിരിക്കയാണിപ്പോൾ എന്റെ നാട്ടുകാർ!’’
യാന്ത്രികമായ ജീവിതശൈലികൾ ശീലിച്ച നാട്ടുകാർ, പുതിയൊരു രീതിയിലേക്ക് (ഹൃദയംകൊണ്ട് ആപ്പിൾ മുറിക്കാൻ) മാറാൻ ശ്രമിക്കുന്നതാണ് കവിതയുടെ ഒടുവിൽ കാണുന്നത്. ചിതറിപ്പോയ ആപ്പിളുകളെ പെറുക്കിക്കൂട്ടുക എന്നത് നഷ്ടപ്പെട്ടുപോയ മാനുഷിക മൂല്യങ്ങളെയും വികാരങ്ങളെയും വീണ്ടെടുക്കാനുള്ള കൂട്ടായ ശ്രമമായി വ്യാഖ്യാനിക്കാം. കവിതയിലെ പെൺകുട്ടി ഈ മാറ്റത്തിന്റെ ഒരു വഴികാട്ടിയോ മാതൃകയോ ആയി മാറുന്നു.
ഈ കവിത പ്രകൃതിയെയോ പ്രണയത്തെയോ കുറിച്ചുള്ള ഒരു ആഖ്യാനമല്ലെന്നും യാന്ത്രികമായ ആധുനിക ലോകത്ത് നഷ്ടപ്പെട്ടുപോകുന്ന മാനുഷിക വികാരങ്ങളെയും ഹൃദയത്തിന്റെ ഭാഷയെയും സർഗാത്മകമായി പുനർവായിക്കേണ്ടുന്ന ഒരു പോസ്റ്റ്-മോഡേൺ ദർശനമാണ് മുന്നോട്ടുവെക്കുന്നതെന്നും ഒരു കാവ്യാസ്വാദകൻ എന്ന നിലയിൽ പറഞ്ഞുവെക്കട്ടെ.
രാത്രിക്കരയിൽ, ഒരു മൂഡ് പോയട്രി: പ്രേംകൃഷ്ണൻ എഴുതിയ ‘രാത്രിക്കരയിൽ’ എന്ന കവിത, മലയാള നവീന കവിതയിലെ അമൂർത്ത ഭാവുകത്വത്തിന്റെ തിളക്കമാർന്ന ഒരു ഉദാഹരണമാകുന്നത് എങ്ങനെയെന്ന് നോക്കാം.
കൃത്യമായ കഥയോ നേരിട്ടുള്ള സന്ദേശമോ നൽകുന്നതിന് പകരം, രാത്രിയുടെ നിശ്ശബ്ദത, ഏകാന്തത, ഓർമകളുടെ അവ്യക്തത എന്നിവയെല്ലാം ചേർന്നുണ്ടാക്കുന്ന ഒരു പ്രത്യേക മാനസികാവസ്ഥയെ വായനക്കാരിലേക്ക് പകരാനാണ് കവി ശ്രമിച്ചിരിക്കുന്നത്. യാഥാർഥ്യബോധത്തേക്കാൾ സ്വപ്നതുല്യമായ ഒരു ലോകമാണ് ഇതിന്റെ ഘടനയിലും ശൈലിയിലും ദൃശ്യമാകുന്നത്. പദപ്രയോഗങ്ങളിൽ കവി കാണിക്കുന്ന സൂക്ഷ്മത ശ്രദ്ധേയം. ‘അരികിൽ’ എന്നതിന് പകരം ‘അരുകിൽ’ എന്ന പ്രയോഗം കവി ബോധപൂർവം ഉപയോഗിച്ചിരിക്കുന്നതു കണ്ടോ? ഇത് രാത്രിയുടെയും കടലിന്റെയും വഴികളുടെയും അതിരുകളെ, പിന്നെ അതിന്‍റെ പരുപരുത്ത യാഥാർഥ്യത്തെയൊക്കെ കുറെയേറെ ദൃശ്യപരമാക്കുന്നു.
കവിതയിലുടനീളം ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങളും പ്രതീകങ്ങളും ഈ അന്തരീക്ഷത്തെ കൂടുതൽ ദൃഢമാക്കുന്നു. ‘പുരികക്കപ്പൽ താളമിടുന്നു’ എന്ന പ്രയോഗം രാത്രിയിലെ നിഗൂഢമായ ചലനങ്ങളെ സൂചിപ്പിക്കുമ്പോൾ, ‘നെറുകിൽ വട്ടപൊട്ടിൻ ചന്ദ്രനുദിച്ചു’ എന്നത് രാത്രിയുടെ സൗന്ദര്യത്തെ ദൃശ്യവത്കരിക്കുന്നു. അതുപോലെതന്നെ, ‘ജീവനഴിച്ചൊരു ദേഹംപോലെ / വിയർപ്പു പതിഞ്ഞൊരു കട്ടിൽ ചാഞ്ഞു’ എന്ന വരി ഉപേക്ഷിക്കപ്പെട്ട ഇടങ്ങളുടെയും ഏകാന്തതയുടെയും ശക്തമായ പ്രതീകമായി മാറുന്നു. ‘ഇരുളിൻ വിരലാൽ കട്ടിൽക്കാൽ വരെ ഓർമയുഴിഞ്ഞു’ എന്ന പ്രയോഗത്തിലൂടെ ഓർമകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നിശ്ശബ്ദ നിമിഷങ്ങളെ കവി കൃത്യമായി അടയാളപ്പെടുത്തുന്നു.
ഈ കവിത രാഷ്ട്രീയമോ ധാർമികമോ ആയ നേരിട്ടുള്ള യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല എന്നുള്ളതാണ് ഈ കാവ്യരചനയിലെ സത്യാസന്ധത. പകരം, ജീവിതത്തിലെ പല അനുഭവങ്ങൾക്കും കൃത്യമായ അർഥങ്ങളോ നിർവചനങ്ങളോ ഉണ്ടാകണമെന്നില്ല എന്ന യാഥാർഥ്യത്തെ ശക്തമായി ഓർമിപ്പിക്കുകയും ചെയ്യുന്നു. രാത്രിയുടെ മാന്ത്രികതയിൽ സ്വയം നഷ്ടപ്പെട്ട്, സ്വന്തം ഓർമകളിലൂടെ യാത്രചെയ്യാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന ഒരു മൂഡ് പോയട്രി ആണിത്. ബാഹ്യലോകത്തെക്കാൾ രാത്രിയുടെ നിശ്ശബ്ദതയിൽ സ്വന്തം ഉള്ളിലേക്കും ഓർമകളിലേക്കും തിരിഞ്ഞുനോക്കുന്ന ആത്മഗതത്തിന്റെ ഭാവമുള്ളതിനാൽ ഇതിനെ അമൂർത്ത കവിത അഥവാ ഭാവുകത്വ കവിത എന്ന ജനുസ്സിൽ ഉൾപ്പെടുത്താം.
ബെർണാഡ് മൊറൈസ്, തിരുവനന്തപുരം
ജനപിന്തുണക്ക് പൊലിപ്പിച്ചെഴുതുന്ന മാധ്യമങ്ങൾ
മീഡിയാസ്കാനിൽ ‘സമ്മതി നിർമാണം, പ്രതിച്ഛായ നിർമാണം’ (ലക്കം 1495) വായിച്ചു. എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ യാസീൻ അശ്റഫ് വിഷയം അവതരിപ്പിച്ചു. കൃത്രിമ രീതികളിലൂടെ 25 വർഷമായി അർഹിക്കാത്ത ജനപിന്തുണ ഉണ്ടാക്കിയെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിക്കുവേണ്ടി മാധ്യമങ്ങൾ പൊലിപ്പിച്ചെടുക്കുന്ന പ്രസ്താവനകളും വിവരശേഖരണങ്ങളും ഏറെ അസംഭവ്യമാണെന്ന് ഇതിൽ അടിവരയിട്ടു പറയുന്നു.
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോഡ് ഭേദിച്ചെന്ന കള്ളക്കണക്കുകളെ തിരുത്തിയാണ് ലേഖകൻ വസ്തുതകൾ അവതരിച്ചത്. ഇന്ത്യയുടെ ആത്മാവായ ഭരണഘടനക്ക് പുഴുക്കുത്തേറ്റ സമയം എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ വളരെ ആകർഷണീയമായി തോന്നി. ഇത്തരം പരമ്പരകൾ ഇനിയും തുടരേണ്ടതുണ്ട്. ലേഖകനും ആഴ്ചപ്പതിപ്പിനും ആശംസകൾ.
ഹാദി പാണമ്പ്ര
അവഗണിക്കപ്പെടുന്ന അംബേദ്കർ
ഡോ. ടി.എസ്. ശ്യാംകുമാർ എഴുതിയ ‘സത്യാനന്തര കാലത്തെ അംബേദ്കർ’ (ലക്കം 1494) ലേഖനം വായിച്ചു. മഹാത്മാഗാന്ധിയെ പോലെ, ജവഹർലാൽ നെഹ്‌റുവിനെ പോലെ ഇന്ത്യൻ ജനത ഒരിക്കലും മറക്കാൻ പാടില്ലാത്ത നാമമാണ് ഡോ. ബി.ആർ. അംബേദ്കർ. ഇന്ത്യൻ മനഃസാക്ഷി ഒരിക്കലും മറക്കാൻ പാടില്ലാത്ത പാഠമാണ് അംബേദ്കർ പഠിപ്പിച്ചത്. എന്നാൽ ആ മഹദ് വ്യക്തിത്വത്തെ മറക്കാനും ദുർവ്യാഖ്യാനം ചെയ്ത് ചരിത്രത്തിന്റെ വിസ്‌മൃതിയിലേക്ക് തള്ളാനുമുള്ള നിഗൂഢശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്.
മഹാത്മാഗാന്ധിയെ ഓർക്കുന്നു, സെമിനാറുകളും ഗാന്ധി പ്രഭാഷണങ്ങളും സ്പെഷൽ പതിപ്പുകളും പുസ്തകങ്ങളും ഇറങ്ങുന്നു. നെഹ്‌റുവിനെ പറ്റിയും ചിന്തകളും അനുസ്മരണങ്ങളും നടക്കാറുണ്ട്. എന്തിനേറെ കേരളത്തിൽ ശ്രീനാരായണഗുരുവിനെ പോലും വേണ്ടതിലധികം നാം ഓർമിക്കാറുണ്ട്. യഥാർഥത്തിൽ ജാതി ഉന്മൂലനത്തിനുവേണ്ടി നാരായണ ഗുരുവിനേക്കാൾ ഒരുപടി കടന്നു പ്രവർത്തിച്ച വ്യക്തിയാണ് അംബേദ്കർ. രണ്ടുപേരും ഒരേ ലക്ഷ്യത്തിനുവേണ്ടി വ്യത്യസ്ത മാർഗങ്ങൾ അവലംബിച്ചു എന്നുമാത്രം. രണ്ടുപേരും ഗാന്ധിജിയോട് ഇതിന്റെ പേരിൽ ഇടഞ്ഞു. രണ്ടു പേരും സ്വന്തം സമുദായത്തെയും മതത്തെയും തള്ളിപ്പറഞ്ഞു. ഗുരു സ്വന്തം മതത്തിനുള്ളിൽതന്നെ ദലിത് വിഭാഗങ്ങൾക്ക് ഒരു തട്ടകം തീർത്തപ്പോൾ അംബേദ്കർ മതത്തിന് പുറത്തുകടക്കുകയും കൂടുതൽ സൗകര്യമെന്ന് കരുതുന്ന മറ്റൊരു മതത്തെ പുൽകുകയും ചെയ്തു.
അംബേദ്കർ വേദങ്ങളും രാഷ്ട്രതന്ത്രങ്ങളും പഠിച്ച നല്ല പണ്ഡിതനായിരുന്നു. ഹിന്ദു മതത്തിലെ വേദങ്ങളാണ് മനുഷ്യനെ അധകൃതതനാക്കുന്നത് എന്നായിരുന്നു അദേഹത്തിന്‍റെ ന്യായം. അദ്ദേഹം ശക്തമായി പറഞ്ഞ ഒരു കാര്യം, ‘‘വേദങ്ങളുടെ അപ്രമാദിത്വം എന്ന ദുഷ്ടമായൊരു വരട്ടുവാദം ബ്രാഹ്മണർ ബഹുജന മധ്യേ പ്രചരിപ്പിച്ചിരുന്നു എന്നത് ഇപ്പോൾ യാതൊരു സംശയത്തിനുമിടയില്ലാത്ത വസ്തുതയത്രെ. ഹിന്ദു ബുദ്ധിജീവികളുടെ വളർച്ച മുരടിച്ചിട്ടുണ്ടെങ്കിൽ ഹിന്ദു പരിഷ്കാരങ്ങളും സംസ്കാരവും നിശ്ചല തടാകമായിത്തീർന്നിട്ടുണ്ടെങ്കിൽ അതിന് കാരണം ഇത്തരം വരട്ടു പ്രമാണങ്ങളാണ്. ഇന്ത്യ പുരോഗമിക്കണമെങ്കിൽ ഡോഗ്മകളുടെ മൂല വേരുകളും ശിഖരങ്ങളും നശിപ്പിച്ചേ മതിയാകൂ.’’
ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ അംബേദ്കറെ ഹിന്ദുമതത്തിന്റെ പരിഷ്കർത്താവായി ദുർവ്യാഖ്യാനം ചെയ്ത് സ്വന്തമാക്കാനുള്ള നീക്കമാണിപ്പോൾ സംഘ്പരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ശ്രീനാരായണ ഗുരുവിനെയും സംഘടനകളെയും സംഘ്പരിവാർ എന്നോ സ്വന്തമാക്കി കഴിഞ്ഞു. ഗുരുവിനെ ഒരു സവർണ ബിംബമായി അവതരിപ്പിക്കുന്നു. ഗുരു ഹിന്ദുമതത്തിന്റെ അകത്തുനിന്ന് തന്നെ പോരാടിയതുകൊണ്ട് അതവർക്ക് എളുപ്പം സാധ്യമായിരുന്നു. ജാതിക്കെതിരെയും മത സൗഹാർദത്തിനു വേണ്ടിയും നിലകൊണ്ട ഗുരു ആദർശങ്ങൾ സമൂഹത്തിന് മുന്നിൽ അവമതിക്കപ്പെടുന്നു.
ജാതി ചോദിക്കരുത് ചിന്തിക്കരുത് പറയരുത് എന്ന് പറഞ്ഞ ഗുരുവിന്റെ പിൻഗാമികളെന്ന് അവകാശപ്പെടുന്നവരുടെ പ്രവർത്തനം കാണുമ്പോൾ ജാതി ചോദിക്കുക, പറയുക, ആചരിക്കുക എന്നാണ് ഗുരു പഠിപ്പിച്ചതെന്ന് തോന്നിപ്പോകും. മത സൗഹാർദത്തിനും ജാതിവിവേചനത്തിനുമെതിരെ മത സൗഹാർദ സമ്മേളനവും പന്തി ഭോജനവും നടത്തി വിപ്ലവം നടത്തിയ ഗുരുവിന്റെ അനുയായികൾ ഇന്ന് മതവിദ്വേഷവും ജാതീയതയും വളർത്തി സമൂഹത്തിൽ ചിദ്രത ഉണ്ടാക്കാൻ ശ്രമിക്കുന്നു.
ഗുരുവിന്റെ കാര്യത്തിൽ വിജയിച്ച സംഘ്പരിവാർ അംബേദ്‌കറുടെ കാര്യത്തിൽ അത്ര എളുപ്പം വിജയിക്കാത്തതിന്റെ കാരണം അംബേദ്‌കറുടെ ബ്രാഹ്മണ മേധാവിത്വത്തിനും ജാതിക്കും എതിരെയുള്ള പോരാട്ടം ശക്തമായിരുന്നു എന്നതാണ്. മാത്രമല്ല, ഹിന്ദു മതത്തിൽ നിന്നുതന്നെ പുറത്തുപോകാനും മടിച്ചില്ല.
ശ്രീനാരായണ ഗുരുവിനോട് കേരളത്തിന് ഒരു ബാധ്യതയും കടപ്പാടുമുണ്ട്. എന്നാൽ, ഖേദകരമെന്ന് പറയട്ടെ ഗുരുവിന്റെ വചനങ്ങളെയും പ്രവർത്തനങ്ങളെയും ബഹുമാനിക്കുന്നവർതന്നെ വോട്ടിനും അധികാരത്തിനും വേണ്ടി സംഘടനയും മറ്റും നടത്തുന്ന വർഗീയ നിലപാടുകൾക്ക് വെള്ളപൂശുന്ന നയമാണ് കൈക്കൊണ്ടിട്ടുള്ളത്.
കെ.എ. റഹീം കുളത്തൂർ
നാലുമണിപ്പൂക്കൾ പോലെ ശോഭയാർന്ന കവിതകൾ
ലക്കം 1494ൽ പ്രസിദ്ധീകരിച്ച നാലു കവിതകളും നാലു മണിപ്പൂക്കൾ പോലെ ശോഭയാർന്നവയാണ്. ബച്ചാലാൽ ഉന്മേഷ് എഴുതി മിനി അനാമിക മൊഴിമാറ്റം ചെയ്ത ‘നിങ്ങൾ ഏത് ജാതിക്കാരനാണ് സഹോദരാ?’ എന്ന കവിത ധ്വനിസാന്ദ്രമാണ്. ദലിതന്‍റെ അധ്വാനശീലവും പരാന്നഭോജികളായ തമ്പ്രാക്കളുടെ ദർപ്പണവും വ്യംഗ്യഭംഗിയാർന്ന ഭാഷയിൽ കവി ആവിഷ്കരിച്ചിരിക്കുന്നു. ജാതി-മതങ്ങളാലുള്ള വിവേചനം പരിഷ്കാരികളെന്നു നടിക്കുന്ന മനുജരിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന പരമാർഥം ഈ കവിത വ്യക്തമാക്കുന്നു.
‘മുറിഞ്ഞ വാക്കുകളിൽ ജീവിതം പടുത്തുയർത്തുമ്പോൾ’ എന്ന വാസുദേവൻ കുപ്പാട്ടിന്‍റെ കവിത പ്രതിസന്ധികളിൽ നട്ടംതിരിയുന്ന സമകാലികാവസ്ഥയെ പ്രതിബിംബിപ്പിക്കുന്നു. മൗനത്തിന്‍റെ വല്മീകം മാത്രം അഭയമായ സാധാരണ ജനങ്ങളുടെ ജീവിതനോവുകളാണ് ഈ കവിത പങ്കുവെക്കുന്നത്.
‘വസന്തത്തെ തലയിൽ ചൂടിയ കുഞ്ഞുങ്ങൾ’ എന്ന രാവുണ്ണിയുടെ കവിത ലഹരി പൂത്തുലയുന്ന വിദ്യാലയങ്ങളുടെ ദൈന്യത അവതരിപ്പിക്കുന്നു. അധ്യാപകൻ തോക്കെടുക്കുന്നതും കലുഷമായ ഇരിപ്പിടങ്ങൾ പറന്നുപോകുന്നതും കലുഷമായ കാലത്തെ കൺമുന്നിലെത്തിക്കുന്നു. വി.എം. അരവിന്ദാക്ഷൻ രചിച്ച ‘ആദിദ്രാവിഡപ്പേച്ച്’ എന്ന കവിതയിൽ തിരുക്കുറളിന്റെയും തൊൽക്കാപ്പിയത്തിന്‍റെയും തേനല നീന്തുന്നു. ബാവുൾ ഗായകരും ജിപ്സികളും സംഗീതത്തിന്‍റെ വർണമഴ പൊഴിക്കുന്ന പുരാതനകാലം ദ്യുതി വിതറുന്നു. കവികൾക്കും ആഴ്ചപ്പതിപ്പിനും സ്നേഹാർദ്രമായ നന്ദി.
പ്രഫ. ജിനൻ ചാളിപ്പാട്ട്