Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
അംബേദ്കറിന്റെ രാഷ്ട്രീയ സാമൂഹികചിന്തകളെ മാറ്റി നിർത്തി തിരഞ്ഞെടുത്ത ചില പ്രതീകങ്ങളിൽകൂടി മാത്രം അംബേദ്കറെ അവതരിപ്പിച്ച്, അദ്ദേഹത്തിന്റെ ആശയങ്ങളെ ചോർത്തിക്കളയുന്ന രീതി നിലവിലുണ്ടോ? അംബേദ്കർ തെറ്റായി വ്യാഖ്യാനിക്കപ്പെടു​ന്നുണ്ടോ? ബിംബവത്കരണത്തിന് അപ്പുറം എന്തായിരുന്നു അംബേദ്കറിന്റെ നിലപാട്?
സത്യാനന്തരകാലം (Post truth ) എന്നത് വസ്തുതകളേക്കാൾ വികാരങ്ങളും രാഷ്ട്രീയതാൽപര്യങ്ങളും പ്രചാരണങ്ങളും പൊതുധാരണയെ സ്വാധീനിക്കുന്ന സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ പല വിഭാഗങ്ങൾക്കും വ്യത്യസ്ത രീതിയിൽ ‘ഉപയോഗിക്കാവുന്ന’ രാഷ്ട്രീയബിംബമായി മാറുന്നതിന്റെ സാംസ്കാരിക സാമൂഹിക പശ്ചാത്തലം അന്വേഷിക്കുന്നത് പ്രധാനമാണ്.
സാമൂഹിക അസമത്വത്തെയും ജാതിവ്യവസ്ഥയെയും ചോദ്യംചെയ്യുന്നവർക്ക് അംബേദ്കർ സമത്വത്തിന്റെയും സാമൂഹികനീതിയുടെയും പ്രതീകമാണ്. ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവർക്ക് അംബേദ്കർ ജനാധിപത്യത്തിന്റെയും അവകാശങ്ങളുടെയും പ്രതീകമാണ്. അംബേദ്കറുടെ ആശയങ്ങൾ ഭാഗികമായി മാത്രം സ്വീകരിക്കുന്നവർ അദ്ദേഹത്തിന്റെ പ്രതിച്ഛായ സ്വന്തം രാഷ്ട്രീയത്തിന് അനുകൂലമായി ഉപയോഗിക്കുന്നു. അംബേദ്കറിന്റെ ജാതിവിരുദ്ധവും സാമൂഹിക വിമർശനപരവുമായ ആശയങ്ങളെ അവഗണിച്ച് അദ്ദേഹത്തെ കേവല ‘പ്രതീക’മാക്കി മാറ്റുന്ന പ്രവണത ഇതിന്റെ ഭാഗമാണ്. അതായത് അംബേദ്കറെ ബിംബമാക്കുന്നതും അംബേദ്കറെ വായിക്കുന്നതും ഒരുപോലെയല്ല എന്നർഥം.
അതേ സമയംതന്നെ ജാതി, അധികാരം, അസമത്വം എന്നിവയെക്കുറിച്ചുള്ള അംബേദ്കറിന്റെ വിമർശനം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടും, അംബേദ്കർ മുന്നോട്ടു​െവച്ച ആശയങ്ങളോടുള്ള എതിർപ്പും നിമിത്തം ഇന്ത്യയിൽ പലയിടങ്ങളിലും അംബേദ്കർ പ്രതിമകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സമകാലിക ഇന്ത്യയിൽ അംബേദ്കറിന്റെ ചിത്രങ്ങളും ബിംബങ്ങളും പോരാട്ടവേദികളിൽ ഉയർത്തപ്പെടുന്നത് വിമോചനാത്മകമായ ഒരാശയം എന്നനിലയിൽ കൂടിയാണ്. ഇവിടെ നീതിയുടെ പ്രവാചകനായി പ്രത്യാശയോടെ സ്ത്രീകളും തൊഴിലാളികളും മർദിത ജനവിഭാഗങ്ങളും അടിച്ചമർത്തപ്പെട്ടവരും പുറന്തള്ളപ്പെട്ടവരും ന്യൂനപക്ഷങ്ങളും കോടിക്കണക്കിന് പാർശ്വവത്കൃതരും അംബേദ്കറിലേക്ക് ഉറ്റുനോക്കുന്നു.
അംബേദ്കർ ഇന്ന് നീതിക്കായുള്ള സമരങ്ങളിൽ പ്രത്യാശയുടെ വിമോചന പ്രകാശസ്ഥാനമാണ്. നീതിക്കായി പോരാട്ടസ്ഥാനങ്ങളിൽ ഉയർത്തപ്പെടുന്ന അംബേദ്കറെ ഒരു വിമർശനാത്മക ചിന്തകനായി വായിക്കുക എന്നത് പ്രധാനമാണ്. അംബേദ്കർ സ്വജീവിതംകൊണ്ടുതന്നെ മുന്നോട്ടു​െവച്ച സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് അടിസ്ഥാനാശയങ്ങളെ സാമൂഹികജീവിതത്തിൽ പ്രയോഗിക്കുന്നതിലൂടെ അംബേദ്കർ ദർശനത്തെ സജീവമായി നിലനിർത്താൻ കഴിയും. ഇതിലൂടെ ജാതി, സാമൂഹിക വിവേചനം, അധികാര കേന്ദ്രീകരണം, അസമത്വം എന്നിവയെ ചോദ്യംചെയ്യാൻ കഴിയും. അംബേദ്കറിലൂടെയുള്ള പ്രതിരോധം എന്നാൽ അംബേദ്കർ ഉയർത്തിയ ചോദ്യങ്ങൾ നമ്മുടെ സമൂഹത്തോടും നമ്മോടു തന്നെയും ചോദിക്കുക എന്നതുതന്നെയാണ്. അംബേദ്കറെ ആശയമായും വിമർശനമായും സാമൂഹിക പ്രവർത്തനമായും മാറ്റുന്നതിലൂടെ അംബേദ്കർ ദർശനം ജീവസ്സുറ്റതായിത്തീരുന്നു.
എന്നാൽ, അംബേദ്കർ എന്ന വിമർശനാത്മക ചിന്തകനെ, പ്രത്യേകിച്ച് അംബേദ്കറിന്റെ രാഷ്ട്രീയ സാമൂഹികചിന്തകളെ മാറ്റിനിർത്തി തിരഞ്ഞെടുത്ത ചില പ്രതീകങ്ങളിൽ കൂടി മാത്രം അംബേദ്കറെ അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളെ ചോർത്തിക്കളയുകയും ചെയ്യുന്ന രീതിയിലുള്ള ബിംബവത്കരണം സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് കാണാം.
‘തിരഞ്ഞെടുത്ത’ അംബേദ്കർ
രാഷ്ട്രീയകക്ഷികളും സംഘടനകളും തങ്ങളുടെ ആശയങ്ങൾക്ക് അനുകൂലമായ അംബേദ്കറെ മാത്രം അവതരിപ്പിക്കുന്നു. ചിലർ അംബേദ്കറെ ഭരണഘടനാശിൽപി എന്നനിലയിൽ മാത്രം അവതരിപ്പിക്കുന്നു. ചിലർ ‘ഹിന്ദുമത വിമർശകൻ’ എന്നനിലയിൽ ഊന്നുന്നു. മറ്റു ചിലർ ദലിത് വിമോചനത്തിന്റെ പ്രതീകം എന്നനിലയിൽ മാത്രം കാണുന്നു. അങ്ങനെ അംബേദ്കർ ഒരു രാഷ്ട്രീയ ബ്രാൻഡ് ആകുന്നു. യഥാർഥ അംബേദ്കർ കടുത്ത വാദപ്രതിവാദങ്ങളുടെകൂടി വ്യക്തിയായിരുന്നു. മേൽ പറഞ്ഞവയെല്ലാം അംബേദ്കറിൽ നിലീനവുമായിരുന്നു.
ഗാന്ധിയുമായുള്ള തർക്കം, കോൺഗ്രസിനോടുള്ള വിമർശനം, ബ്രാഹ്മണ്യ സാമൂഹിക ക്രമത്തോടുള്ള വിമർശനം, ന്യൂനപക്ഷ രാഷ്ട്രീയത്തെ കുറിച്ചുള്ള നിലപാടുകൾ, കമ്യൂണിസത്തോടുള്ള വിമർശനം തുടങ്ങിയവ അംബേദ്കറിന്റെ ചിന്തയിൽ നിഹിതമായിരുന്നു. എന്നാൽ, അംബേദ്കറെ ബിംബവത്കരിക്കുമ്പോൾ ഇത്തരം സങ്കീർണതകൾ ഒഴിവാക്കപ്പെടുന്നു. അംബേദ്കറെ ‘വായിക്കേണ്ട ചിന്തകൻ’ എന്നതിൽനിന്ന് ‘ഉപയോഗിക്കേണ്ട ബിംബം’ എന്ന നിലയിലേക്ക് തൽപരകക്ഷികൾ മാറ്റുന്നു. ചോദ്യം ഇതാണ്– നാം ഇന്ന് അംബേദ്കറെ വായിക്കുകയാണോ, അതോ നമ്മുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കനുസരിച്ച് അംബേദ്കറെ ‘നിർമിക്കുകയാണോ’?
ഹിന്ദുത്വരുടെ ബിംബവത്കരണം
ഹിന്ദുത്വർ അംബേദ്കറെ കേവലം ഒരു ‘ദേശീയവാദിയാക്കി’ ചിത്രീകരിക്കുന്നു. അതിനായി അംബേദ്കറുടെ ദേശീയത, രാഷ്ട്രം, ദേശീയ ഐക്യം എന്നിവയെ കുറിച്ചുള്ള പ്രസ്താവനകൾ സന്ദർഭത്തിൽനിന്ന് അടർത്തി മാറ്റിയും ദുർവ്യാഖ്യാനിച്ചും ഉപയോഗിക്കുന്നു. ദേശീയവാദിയായ അംബേദ്കറെ നിർമിച്ചെടുക്കുന്ന ഹിന്ദുത്വർ ജാതിവ്യവസ്ഥയെയും ബ്രാഹ്മണ്യസാമൂഹിക ക്രമത്തെയും മുൻനിർത്തി അംബേദ്കർ നടത്തിയ അടിസ്ഥാനപരമായ വിമർശനങ്ങൾക്ക് പ്രാധാന്യം നൽകാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്നു.
അംബേദ്കറെ ഭരണഘടനാ ശിൽപി എന്ന ഏകബിംബത്തിൽ മാത്രം സ്ഥാനപ്പെടുത്തുന്നതിലൂടെ അംബേദ്കർ മുന്നോട്ടു​െവച്ച ജാതിനിർമാർജനം, സാമൂഹിക ജനാധിപത്യം, ബ്രാഹ്മണിസത്തോടുള്ള വിമർശനം എന്നീ രാഷ്ട്രീയ പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ അവഗണിക്കുന്നു. ഹിന്ദു സമൂഹത്തിന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഒരു അന്തർഘടക പരിഷ്കർത്താവായി അംബേദ്കറെ അവതരിപ്പിക്കുന്നതിലൂടെ ഹിന്ദുത്വർ ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’ പോലുള്ള കൃതികളിലെ ഘടനാപരമായ വിമർശനത്തെ ഉൾക്കൊള്ളാൻ തയാറാവാതെ അവഗണിക്കുന്നു.
ബുദ്ധമതത്തിലേക്കുള്ള അംബേദ്കറിന്റെ പരിവർത്തനത്തിന്റെ രാഷ്ട്രീയ അർഥത്തെ മായ്ച്ചുകളയുന്നതിനും ‘ഹിന്ദു സാമൂഹിക പരിഷ്കർത്താവ്’ എന്ന ബിംബത്തെ ഹിന്ദുത്വർ ഉപയോഗിക്കുന്നു. 1956 ലെ അംബേദ്കറുടെ ബുദ്ധമത സ്വീകരണം അദ്ദേഹത്തിന്റെ ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ നിർണായക ഘട്ടമായിരുന്നു. എന്നാൽ, ബുദ്ധൻ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമാണ് എന്നതരത്തിലുള്ള ബ്രാഹ്മണ്യ അവകാശവാദം അംബേദ്കർ നടത്തിയ ബ്രാഹ്മണ്യ ഹിന്ദു സാമൂഹികക്രമത്തിൽനിന്നുള്ള വ്യക്തമായ വിച്ഛേദത്തെ മായ്ച്ചുകളയുന്നു.
അംബേദ്കറെ നിരാകരിക്കുന്ന രാഷ്ട്രീയത്തിൽനിന്ന് അംബേദ്കറെ സ്വാംശീകരിക്കുന്ന (Appropriation) രാഷ്ട്രീയത്തിലേക്കുള്ള ഹിന്ദുത്വത്തിന്റെ സഞ്ചാരം ശ്രദ്ധിക്കേണ്ടതാണ്. അംബേദ്കറെ ‘ദലിത് വിമോചകൻ’ എന്നതിൽനിന്ന് ‘ദേശീയവാദിയിലേക്ക്’ ഹിന്ദുത്വം സ്ഥാനാന്തരപ്പെടുത്തുന്നത് ഇതിൽ പ്രത്യേകമായി പരിഗണിക്കേണ്ട ഒന്നാണ്. അംബേദ്കറെ കേവലം ഒരു ദേശീയവാദിയാക്കുമ്പോൾ അദ്ദേഹത്തിന്റെ ജാതിവ്യവസ്ഥാ വിരുദ്ധ നിലപാടുകൾ പാർശ്വവത്കരിക്കപ്പെടുന്നു. അംബേദ്കർ ജാതിനിർമൂലനത്തിൽ ഊന്നുമ്പോൾ ഹിന്ദുത്വസംഘടനകൾ ‘സാമാജിക സമരസത’ യിൽ ഊന്നുന്നു.
അംബേദ്കർ ജാതി എന്ന ഘടനയെതന്നെ ചോദ്യംചെയ്യുമ്പോൾ സമരസതാരാഷ്ട്രീയം ജാതിവിഭജനങ്ങളെ മറച്ചു പിടിക്കുന്നു. ഇങ്ങനെ നിലവിലുള്ള വ്യവസ്ഥയിലെ അധികാരബന്ധങ്ങളും അസമത്വങ്ങളും മാറ്റിത്തീർക്കുന്ന അംബേദ്കറുടെ റാഡിക്കലായ സമീപനങ്ങൾക്ക് പകരം അംബേദ്കറെ ഒരു ഏകീകരണാധിഷ്ഠിത സമീപനത്തിലേക്ക് ഹിന്ദുത്വർ ചുരുക്കുന്നു. കേവലമായ സാമൂഹിക ഏകീകരണം ജാതിനിർമൂലനത്തിന് പകരമാകില്ല എന്ന അംബേദ്കറുടെ ഘടനാപരമായ വിമർശനത്തിന് എതിരായാണ് ഹിന്ദുത്വർ അംബേദ്കറെ ‘സമന്വയാത്മക ചട്ടക്കൂടി’ലേക്ക് (Integrationist Framework) പരിവർത്തിപ്പിക്കുന്നത്.
ജാതിഹിന്ദുത്വത്തെ വിമർശിച്ച അംബേദ്കർ എവിടെ?
അംബേദ്കറുടെ ‘Riddles in Hinduism’ എന്ന കൃതിയിൽ വേദങ്ങൾ, വർണാശ്രമം, ബ്രാഹ്മണ്യ സാമൂഹിക ക്രമം എന്നിവ പരിശോധിക്കപ്പെടുന്നുണ്ട്. അതുപോലെ ‘Annihilation of Caste’ എന്ന കൃതി ജാതിവ്യവസ്ഥയെ പരിഷ്കരിക്കാനുള്ള ശ്രമമല്ല, അതിന്റെ ആശയപരമായ അടിത്തറയെ ചോദ്യം ചെയ്യുന്ന രചനയാണ്. അതുകൊണ്ടുതന്നെ ‘ഹിന്ദു സമൂഹത്തിന്റെ പരിഷ്കർത്താവ്’ എന്ന ഹിന്ദുത്വരുടെ ബിംബനിർമിതി നിലനിൽക്കില്ല.ബ്രാഹ്മണ്യ ഹിന്ദു സാമൂഹിക ക്രമത്തിന്റെ അടിസ്ഥാനങ്ങളെ ചോദ്യംചെയ്യുന്ന അംബേദ്കറെ മറച്ചുപിടിച്ചാണ് ഹിന്ദുത്വർ അംബേദ്‌കറെ സ്വാംശീകരിക്കാൻ ശ്രമിക്കുന്നത്.
ബുദ്ധമത സ്വീകരണം മറയ്ക്കപ്പെടുമ്പോൾ
1956ലെ ബുദ്ധമത സ്വീകരണം അംബേദ്കറുടെ ജീവിതത്തിലെ ഒരു മതപരമായ സംഭവം മാത്രമല്ല, ജാതിയധിഷ്ഠിത സാമൂഹിക ക്രമത്തോടും അതിന്റെ ലോകവീക്ഷണത്തോടുമുള്ള അംബേദ്കറുടെ അന്തിമ രാഷ്ട്രീയ ധാർമിക പ്രതികരണമായിരുന്നു. അതിനാൽ അംബേദ്കറെ ഹിന്ദു സമൂഹത്തെ പരിഷ്കരിക്കാൻ ശ്രമിച്ച ദേശീയ നേതാവ് എന്ന ഹിന്ദുത്വരുടെ ഏകപക്ഷീയ ബിംബനിർമിതി ബുദ്ധമതത്തിലേക്കുള്ള പരിവർത്തനത്തിന്റെ സാമൂഹിക അർഥത്തെ ദുർബലമാക്കുകയും ജാതിഹിന്ദുത്വത്തോടുള്ള അംബേദ്കറുടെ അടിസ്ഥാനപരമായ വിമർശനങ്ങളെ മറയ്ക്കുകയും മായ്ക്കുകയും ചെയ്യുന്നു.
ആർ.എസ്.എസിന്റെ അംബേദ്കർ പുനരാവിഷ്കാരം
1981ലെ മീനാക്ഷിപുരം കൂട്ട മതപരിവർത്തനത്തിനുശേഷമാണ് ആർ.എസ്.എസ് ദലിത് സമൂഹങ്ങളെയും അംബേദ്കറെയും കൂടുതൽ ശക്തമായി രാഷ്ട്രീയമായി അഭിസംബോധന ചെയ്യാൻ തുടങ്ങിയത്. 1981 ഫെബ്രുവരി 19ന് തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ മീനാക്ഷിപുരത്ത് പള്ളർ സമുദായത്തിൽപെട്ട ഏകദേശം 180 കുടുംബങ്ങൾ, സർക്കാർ കണക്കനുസരിച്ച് ഏകദേശം 1100 ഓളം പേർ ഇസ്‍ലാം മതം സ്വീകരിച്ചു. പള്ളർ നേരിട്ട ജാതിവിവേചനം, അയിത്തം, സാമൂഹിക അപമാനം, പൊതുകിണറുകളിലേക്കും ജലസ്രോതസ്സുകളിലേക്കുമുള്ള നിയന്ത്രണങ്ങൾ, സവർണ ജാതിവിഭാഗങ്ങളുടെ വിവേചനപരമായ പെരുമാറ്റം എന്നിവയാണ് പള്ളർ സമുദായത്തെ തുല്യതക്കും ആത്മാഭിമാനത്തിനുമായി മതം മാറ്റത്തിന് പ്രേരിപ്പിച്ചത്.
മീനാക്ഷിപുരത്തെ ഈ സംഭവം മതമാറ്റം എന്നതിലുപരി ദലിത് ജനതയുടെ സാമൂഹികമാന്യതക്കും, മതസ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനുമായുള്ള പോരാട്ടചരിത്രത്തിലെ നിർണായകസംഭവമായിരുന്നു. ഈ പോരാട്ടം അയിത്താചരണം, സാമൂഹിക അപമാനം, പൊതുസൗകര്യങ്ങളിലേക്കുള്ള അസമമായ പ്രവേശനം, മേൽജാതി ആധിപത്യം എന്നിവക്കെതിരെയായിരുന്നു. മീനാക്ഷി പുരത്തെ പള്ളർ സമുദായത്തിന്റെ പരിവർത്തന പോരാട്ടം ഹിന്ദുത്വസംഘടനകളെ അങ്ങേയറ്റം അലോസരപ്പെടുത്തി.
1982 മുതൽ ഹിന്ദു സമാഗമങ്ങളും അംബേദ്കർ ജയന്തിയുമായി ബന്ധപ്പെട്ട പരിപാടികളും ആർ.എസ്.എസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങി. ഇവിടെ അംബേദ്കർ ദലിത് അവകാശങ്ങളുടെ പ്രതീകം എന്നതിൽനിന്നും ‘ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിന്റെ’ പ്രതീകം എന്ന നിലയിലേക്ക് ചരിത്രവിരുദ്ധമായി അംബേദ്കറെ സ്ഥാനപ്പെടുത്തി. ഇതുവഴി അംബേദ്കറെ തന്നെ ചരിത്രവിരുദ്ധമായി ഉപയോഗിച്ച് ദലിത് സമൂഹത്തെ ‘ഹിന്ദു ഐക്യ’ ത്തിനകത്ത് ഉൾപ്പെടുത്താൻ ഹിന്ദുത്വ സംഘടനകൾ യത്നിച്ചുപോന്നു.
സോഷ്യൽ മീഡിയ കാലത്താവട്ടെ അംബേദ്കർ യഥാർഥത്തിൽ എന്താണ് എഴുതിയത് എന്നതിന് പകരം അംബേദ്കറുടെ പേരിൽ എന്ത് പറയാൻ കഴിയും എന്ന നിലയിലേക്ക് ഹിന്ദുത്വം വിമർശനത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റിയിരിക്കുന്നു. അംബേദ്കർ ഒരു മുസ്‍ലിം വിരുദ്ധനും ഇസ്‍ലാം വിരുദ്ധനുമാണെന്നുള്ള ഹിന്ദുത്വരുടെ പ്രചാരണം ഇതിന് ഉത്തമ ഉദാഹരണമാണ്. ഈ ചരിത്രവിരുദ്ധ പ്രചാരണത്തിൽ ന്യൂനപക്ഷങ്ങൾക്കായി നിലകൊണ്ട അംബേദ്കറുടെ ചരിത്രപരമായ ഇടപെടലുകളെ ഹിന്ദുത്വം മറച്ചുപിടിക്കുന്നു. ഇതോടെ സദർഭത്തിൽനിന്ന് വേർതിരിച്ച ഉദ്ധരണികൾ, തെറ്റായ പ്രസ്താവനകൾ, അർധസത്യങ്ങൾ എന്നിവ ഹിന്ദുത്വർ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുന്നു.
അംബേദ്കറെ എല്ലാവരും "സ്വന്തമാക്കുന്ന കാലം’
ദലിത് പ്രസ്ഥാനങ്ങൾ അംബേദ്കറെ തങ്ങളുടെ വിമോചനത്തിന്റെ പ്രതീകമായി ഉൾവഹിക്കുന്നു. കോൺഗ്രസ് അംബേദ്കറെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പ്രതീകമായി കാണുന്നു. ഇടതുപക്ഷം അംബേദ്കറെ ജാതിവിരുദ്ധ സാമൂഹിക വിപ്ലവത്തിന്റെ പ്രതീകമായി ഗണിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയം അംബേദ്കറെ ദേശീയ ഐക്യത്തിന്റെയും സാമൂഹിക സമരസതയുടെയും പ്രതീകമാക്കുന്നു. അങ്ങനെ അംബേദ്കർ ഒരൊറ്റ രാഷ്ട്രീയ പാരമ്പര്യത്തിന്റേതല്ലാത്ത എല്ലാവരും അവകാശപ്പെടുന്ന രാഷ്ട്രീയ പ്രതീകമായി മാറുന്നു.
എന്നാൽ പ്രധാന ചോദ്യമിതാണ് അംബേദ്കറുടെ പ്രതിമ സ്വീകരിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ സാമൂഹിക വിപ്ലവ പദ്ധതി സ്വീകരിക്കപ്പെടുന്നുണ്ടോ? അംബേദ്കറുടെ ചിത്രവും പ്രതിമയും സ്ഥാപിക്കുകയും ‘ജയ് ഭീം’ പറയുകയും ചെയ്യുന്നത് ഒരു തലമാണ്. എന്നാൽ, ജാതിയുടെ പുനരുൽപാദനം അവസാനിപ്പിക്കൽ, സാമൂഹിക അധികാരബന്ധങ്ങൾ മാറ്റുക, ബ്രാഹ്മണിക സാമൂഹിക ക്രമത്തെ വിമർശിക്കുക, സമത്വവും സാഹോദര്യവും സ്ഥാപിക്കുക, ഭരണഘടനാ ധാർമികത സംരക്ഷിക്കുക എന്നിവ അംബേദ്കർദർശനത്തിന്റെ കേന്ദ്രമാണെന്ന് വിസ്മരിക്കാതിരിക്കാം.
അതായത് അംബേദ്കറെ ബിംബവത്കരിക്കുന്നതും അംബേദ്കറുടെ ആശയങ്ങൾ സ്വീകരിക്കുന്നതും ഒരേ കാര്യമല്ല എന്ന് സാരം. അതുകൊണ്ട് യഥാർഥ ചോദ്യം ‘‘ഹിന്ദുത്വം അംബേദ്കറെ സ്വീകരിച്ചോ’’ എന്നതല്ല, ഹിന്ദുത്വം എങ്ങനെയുള്ള അംബേദ്കറെയാണ് നിർമിച്ചെടുത്തത്, ഏത് അംബേദ്കറെയാണ് ഒഴിവാക്കിയത് എന്നാണ്.
എന്താണ് അംബേദ്കറിസം?
അംബേദ്കറിസം എന്നത് ഡോ. ബി.ആർ. അംബേദ്കറുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ധാർമിക ചിന്തകളിൽനിന്ന് രൂപപ്പെടുന്ന സമത്വാധിഷ്ഠിതമായ സാമൂഹിക പരിവർത്തനദർശനമാണ്. അംബേദ്കറുടെ വിവിധ കൃതികളും പ്രസംഗങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും ജീവിതവും ചേർത്താണ് ഈ ആശയത്തെ വിശകലനം ചെയ്യേണ്ടത്.
അംബേദ്കറിസത്തിന്റെ തൂണുകൾ
ജാതിനിർമാർജനം: അംബേദ്കറിസത്തിന്റെ കേന്ദ്രബിന്ദു ജാതിവ്യവസ്ഥയുടെ സാമൂഹിക അടിത്തറ തന്നെ ഇല്ലാതാക്കുക എന്നതാണ്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
നിയമപരമായ രാഷ്ട്രീയ ജനാധിപത്യം മാത്രം പോരാ. ഈ മൂല്യങ്ങൾ സാമൂഹിക ജീവിതത്തിലും നിലനിൽക്കണമെന്നതാണ് അംബേദ്കറുടെ നിലപാട്.
ഭരണഘടനാ വാദം
ഭരണഘടന അംബേദ്കറിസത്തിൽ ഒരു നിയമരേഖ മാത്രമല്ല; വ്യക്തിയുടെ അവകാശങ്ങൾ, സാമൂഹിക നീതി, ന്യൂനപക്ഷ സംരക്ഷണം, നിയമവാഴ്ച എന്നിവ ഉറപ്പാക്കുന്ന ജനാധിപത്യത്തിന്റെ സ്ഥാപനപരമായ അടിത്തറ കൂടിയാണ്.
സാമൂഹിക ജനാധിപത്യം
വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല ജനാധിപത്യം. മനുഷ്യർ തമ്മിൽ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും നിലനിൽക്കുന്ന സാമൂഹിക ഘടന അതിന് ആവശ്യമാണ്. അതുകൊണ്ടാണ് അംബേദ്കർ രാഷ്ട്രീയ ജനാധിപത്യത്തിന്റെ നിലനിൽപിന് സാമൂഹിക ജനാധിപത്യം അനിവാര്യമാണെന്ന് വാദിച്ചത്.
സാമൂഹികമായി പുറന്തള്ളപ്പെട്ടവരുടെ പ്രാതിനിധ്യം
അംബേദ്കറിസം കേവലം ‘‘എല്ലാവരും തുല്യരാണ്’’ എന്ന സിദ്ധാന്തത്തിലല്ല ഊന്നുന്നത്. ചരിത്രപരമായി അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട വിഭാഗങ്ങൾക്ക് യഥാർഥ പ്രാതിനിധ്യവും അവസരവും ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സംവരണം, രാഷ്ട്രീയ പ്രാതിനിധ്യം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവ അംബേദ്കറുടെ രാഷ്ട്രീയ പദ്ധതിയിൽ പ്രധാനപ്പെട്ടതാകുന്നത്.
സാമ്പത്തിക ജനാധിപത്യം
അംബേദ്കർ ജാതിയെ മാത്രം വിമർശിച്ച ചിന്തകനല്ല. സാമ്പത്തിക അസമത്വവും അദ്ദേഹം ഗൗരവതരമായി പരിഗണിച്ചു. അംബേദ്കറുടെ ‘States and Minorities’ തുടങ്ങിയ രചനകളിൽ സാമ്പത്തിക ജനാധിപത്യം, തൊഴിലാളി അവകാശങ്ങൾ, അടിസ്ഥാന സാമ്പത്തിക വിഭവങ്ങളെ കുറിച്ചുള്ള വിതരണ നീതി തുടങ്ങിയ ആശയങ്ങൾ കാണാം.
സ്ത്രീവിമോചനം
സ്ത്രീകളുടെ സ്വത്തവകാശം, വിവാഹം, വിവാഹ മോചനം, കുടുംബത്തിലെ സമത്വം തുടങ്ങിയ വിഷയങ്ങളിൽ അംബേദ്കർ ശക്തമായ പരിഷ്കരണ നിലപാട് സ്വീകരിച്ചു. ഹിന്ദുകോഡ് ബില്ലിനു വേണ്ടിയുള്ള അംബേദ്കറുടെ പോരാട്ടം ഇതിനുദാഹരണമാണ്.
യുക്തിചിന്തയും സാമൂഹിക വിമർശനവും
അംബേദ്കറിസം പാരമ്പര്യത്തെ അതിന്റെ പഴക്കത്തിന്റെ പേരിൽ അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഒരു സാമൂഹിക ആചാരം നീതി, സമത്വം എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് അംബേദ്കർ പരിശോധിച്ചു. യുക്തിചിന്തയെ സാമൂഹിക വിമർശനത്തിന്റെ അടിപ്പടവായി അംബേദ്കർ ദർശിച്ചിരുന്നു.
മതത്തിന്റെ പുനർവിചിന്തനം
1956ലെ ബുദ്ധമത സ്വീകരണം അംബേദ്കറിസത്തിന്റെ പ്രധാനഘട്ടമാണ്. അംബേദ്കറെ സംബന്ധിച്ച് മതം വ്യക്തിപരമായ വിശ്വാസം മാത്രമായിരുന്നില്ല. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെയും ധാർമികതയെയും രൂപപ്പെടുത്തുന്ന ശക്തിയായി മതത്തെ വിലയിരുത്തിയ അംബേദ്കർ ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനായി ഒരു പുതിയ ധാർമിക ബുദ്ധനെ കണ്ടെടുത്തു.
ചുരുക്കത്തിൽ ജാതി, വർഗം, ലിംഗം, മതം തുടങ്ങിയ അടിസ്ഥാനങ്ങളിൽ മനുഷ്യരെ ശ്രേണീകരിക്കുകയും പദവി വ്യത്യാസത്തിലാക്കുകയും ചെയ്യുന്ന സാമൂഹിക ഘടനകൾക്കെതിരെ പോരാടി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അടിസ്ഥാനത്തിൽ സാമൂഹിക ജനാധിപത്യം സ്ഥാപിക്കാനുള്ള അംബേദ്കറുടെ ചിന്താപദ്ധതിയാണ് അംബേദ്കറിസം.
അംബേദ്കറിസത്തിന്റെ വിമർശന കേന്ദ്രം
ജാതി, ബ്രാഹ്മണിസം, അസമത്വം, സാമ്പത്തിക ചൂഷണം, ഭൂരിപക്ഷാധിപത്യം എന്നിവയും അതിന്റെ അധികാരഘടനകളും ആശയവ്യവസ്ഥയുമാണ് അംബേദ്കറുടെ മുഖ്യ വിമർശനകേന്ദ്രങ്ങൾ.
ജാതിവ്യവസ്ഥ: ‘Annihilation of Caste’ ജാതിയെ ഒരു സാമൂഹിക വിഭജനം മാത്രമായല്ല കാണുന്നത്. മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ പദവിക്രമത്തിലാക്കുന്ന സംവിധാനമായാണ് ജാതിയെ അംബേദ്കർ കാണുന്നത്. ജാതിയെ പരിഷ്കരിക്കുക എന്നതല്ല, ജാതിയെതന്നെ ഇല്ലാതാക്കുക എന്നതാണ് അംബേദ്കറിന്റെ ലക്ഷ്യം. അതിനാൽ ജാതിയെ നിലനിർത്തിക്കൊണ്ട് അംബേദ്കറിസം സാധ്യമല്ല.
ശ്രേണീകൃത അസമത്വം: സമൂഹം കേവലം ‘ഉയർന്നവർ, താഴ്ന്നവർ’ എന്ന രണ്ട് വിഭാഗങ്ങളായല്ല വിഭജിക്കപ്പെടുന്നതെന്ന് അംബേദ്കർ വിശദീകരിച്ചു. മറിച്ച് ഓരോ ജാതിക്കും മുകളിലും താഴെയും മറ്റൊരു ജാതിയുണ്ടാകുന്ന രീതിയിലുള്ള പടിപടിയായ അസമത്വമാണ് ജാതിവ്യവസ്ഥയുടെ പ്രത്യേകത എന്ന് അംബേദ്കർ സിദ്ധാന്തിച്ചു.
ബ്രാഹ്മണിസം എന്ന ആശയഘടന: ജന്മാധിഷ്ഠിത പദവിക്രമത്തിനും പ്രത്യേക അവകാശത്തിനും മതപരമായ ന്യായീകരണം നൽകുന്ന ബ്രാഹ്മണിസം എന്ന ആശയഘടന അംബേദ്കറിസത്തിന്റെ നിശിത വിമർശന കേന്ദ്രമാണ്.
മതഗ്രന്ഥങ്ങളുടെ അചഞ്ചലമായ അധികാരം: അംബേദ്കറുടെ അഭിപ്രായത്തിൽ ജാതിവ്യവസ്ഥയെ തകർക്കണമെങ്കിൽ അതിനെ പിന്തുണക്കുന്ന അധികാര ധാരണകളെയും ചോദ്യംചെയ്യേണ്ടിവരും. ‘Annihilation of Caste’ൽ വേദശാസ്ത്രങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യാതെ ജാതിനിർമൂലനം സാധ്യമാകില്ലെന്ന ശക്തമായ വാദം അംബേദ്കർ അവതരിപ്പിക്കുന്നു. ഒരു സാമൂഹിക ക്രമം പുരാതനമാണ് അതുകൊണ്ട് അതിനെ ചോദ്യം ചെയ്യാൻ പാടില്ലെന്ന യുക്തി അംബേദ്കർ അംഗീകരിക്കുന്നില്ല.
സാമൂഹിക സമരസതയല്ല ജാതിനിർമാർജനം: ജാതിയുടെ അടിത്തറതന്നെ ഇല്ലാതാക്കുന്ന സമത്വമാണ് അംബേദ്കറിസത്തിന്റെ ലക്ഷ്യം.
സാമ്പത്തിക ചൂഷണം: അംബേദ്കറിസത്തെ ജാതിവിരുദ്ധത മാത്രമായി ചുരുക്കുന്നതും തെറ്റാണ്. അംബേദ്കർ സാമ്പത്തിക ജനാധിപത്യം, തൊഴിലാളികളുടെ അവകാശങ്ങൾ, സ്വത്ത്, ഉൽപാദന വിഭവങ്ങൾ എന്നിവയെ കുറിച്ചും ചിന്തിച്ചു. അംബേദ്കറുടെ ‘States and Minorities’ ഇതിൽ പ്രധാനപ്പെട്ട രേഖയാണ്.
അംബേദ്കർ സമം മാർക്സിസം എന്നും പറയാനാവില്ല. ‘Buddha or Karl Marx’ൽ മാർക്സിന്റെ ചൂഷണവിരുദ്ധ ആശയങ്ങളെ അംബേദ്കർ പരിഗണിച്ചുവെങ്കിലും, വിപ്ലവത്തിന്റെയും സാമൂഹികമാറ്റത്തിന്റെയും മാർഗങ്ങളെ കുറിച്ച് മഹാനായ ബുദ്ധന്റെ ധാർമിക സമീപനവുമായാണ് അംബേദ്കർ താരതമ്യം ചെയ്തത്.
ഭൂരിപക്ഷാധിപത്യം: അംബേദ്കർ അവതരിപ്പിച്ച ജനാധിപത്യം കേവലം ‘ഭൂരിപക്ഷം’ തീരുമാനിക്കുന്നു എന്ന ആശയമല്ല. അംബേദ്കറുടെ ജനാധിപത്യചിന്തയുടെ കേന്ദ്രത്തിൽ വ്യക്തിയുടെ അവകാശങ്ങൾ, സമത്വം, സാമൂഹിക ജനാധിപത്യം, ന്യൂനപക്ഷ സംരക്ഷണം, ഭരണഘടനാ ധാർമികത, സാഹോദര്യം എന്നിവയുണ്ട്. അതിനാൽ ഭൂരിപക്ഷത്തിന്റെ പേരിൽ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്ന രാഷ്ട്രീയം അംബേദ്കറിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുമായി യോജിക്കുന്നില്ല.
വ്യക്തിപൂജയും ബിംബവത്കരണവും: അംബേദ്കർ ഒരു ചിത്രം, പ്രതിമ, ജയന്തി, മുദ്രാവാക്യം എന്നിവകൾ മാത്രമായി അംബേദ്കറുടെ ബിംബത്തെ ‘സ്വന്തമാക്കൽ’ അംബേദ്കറിസത്തെ സ്വീകരിക്കലല്ല.
1950 മേയ് രണ്ടിന് ബുദ്ധജയന്തി ദിനത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്ന അംബേദ്കർ
അംബേദ്കറിസം Vs ബ്രാഹ്മണിസം
അംബേദ്കറിസത്തെ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മാത്രം കാണുന്നത് അതിന്റെ ബൗദ്ധിക ആഴം കുറച്ചു കാണുന്നതിന് തുല്യമാണ്. അംബേദ്കറിസത്തിന്റെ കേന്ദ്രം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹിക ജനാധിപത്യം, ജാതിനിർമാജനം എന്നിവയാണ്. അബേദ്കറിസം vs ബ്രാഹ്മണിസം എന്നത് ബ്രാഹ്മണർ vs ദലിതർ എന്ന നിലയിൽ മാത്രം വായിക്കാൻ പാടുള്ളതല്ല. അത് സമത്വം vs പദവിക്രമം, സാമൂഹിക ജനാധിപത്യം vs ജന്മാധിഷ്ഠിത അധികാരം എന്നീ രണ്ട് വ്യത്യസ്ത സാമൂഹിക വ്യവസ്ഥകളുടെയും ആശയങ്ങളുടെയും സംഘർഷമാണ്.
ജാതിയാണ് ഇവിടെ സംഘർഷത്തിന്റെ കേന്ദ്രം. ജാതി എന്നത് തൊഴിൽ വിഭജനം മാത്രമല്ലെന്ന് അംബേദ്കർ വാദിക്കുന്നു. ജാതി തൊഴിലാളികളുടെ വിഭജനം കൂടിയാണ്. ജന്മത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ സാമൂഹിക സ്ഥാനം നിശ്ചയിക്കുകയും സാമൂഹിക ഇടപെടലുകളെ നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണ് ജാതി. കഴിവിന്റെയോ താൽപര്യത്തിന്റെയോ അടിസ്ഥാനത്തിൽ തൊഴിൽ തിരഞ്ഞെടുക്കുന്ന സമൂഹമല്ല ജാതിസമൂഹം. ജന്മം തന്നെ തൊഴിലും സാമൂഹിക പദവിയും നിർണയിക്കുന്ന സമൂഹമാണ് ജാതിസമൂഹം. അംബേദ്കറിസത്തിന്റെ ലക്ഷ്യം ജാതിയുടെ ഈ സാമൂഹിക അടിത്തറ തകർക്കുക എന്നതാണ്.
അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കിടയിൽപോലും പരസ്പരവിഭജനം നിലനിർത്തുന്നത് ജാതിയുടെ ശ്രേണീകരണ യുക്തിയാണെന്ന് അംബേദ്കർ നിരീക്ഷിച്ചു. ഇവിടെ അംബേദ്കറുടെ വിമർശനത്തിന്റെ കേന്ദ്രം ജന്മാധിഷ്ഠിത പദവിക്രമം, ജാതിക്ക് ലഭിക്കുന്ന പവിത്രത, സാമൂഹിക അസമത്വം, അസമത്വത്തിന് നൽകുന്ന മതപരമായ ന്യായീകരണം എന്നിവയാണ്. അതുകൊണ്ട് അംബേദ്കറിസം ബ്രാഹ്മണിസത്തെ സാമൂഹിക ആശയപരമായ അധികാരക്രമം എന്നനിലയിലാണ് മനസ്സിലാക്കുന്നത്.
ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ ജാതിയുടെ മതപരമായ ന്യായീകരണത്തെ ചോദ്യംചെയ്യണമെന്നാണ് അംബേദ്കറുടെ വാദം. ‘Annihilation of Caste’ൽ അംബേദ്കർ സാമൂഹിക പരിഷ്കരണത്തിന് തടസ്സമായി നിൽക്കുന്ന മതഗ്രന്ഥാധികാരത്തെ കടുത്തരീതിയിൽ ചോദ്യം ചെയ്യുന്നു. വേദശാസ്ത്രങ്ങളുടെ അധികാരം നിലനിർത്തിക്കൊണ്ട് ജാതിയെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് അംബേദ്കർ വാദിച്ചു. അംബേദ്കറിസം പാരമ്പര്യത്തിന്റെ അധികാരം ചോദ്യംചെയ്യുമ്പോൾ ബ്രാഹ്മണിസം പാരമ്പര്യത്തിന് മതപരമായ അന്തിമ അധികാരമുണ്ടെന്ന് വാദിക്കുന്നു. ‘Riddles in Hinduism’ത്തിൽ ബ്രാഹ്മണിസത്തിന്റെ ഈ അധികാരഘടനയെ അംബേദ്കർ ചോദ്യംചെയ്യുന്നു.
ഇങ്ങനെ നോക്കിയാൽ അംബേദ്കർ ദലിത് വിമോചനത്തിന്റെ പ്രധാനപ്പെട്ട നേതാവായിരിക്കുമ്പോൾതന്നെ, അത് മാത്രമല്ലാതെ ജനാധിപത്യ സൈദ്ധാന്തികൻ, സാമ്പത്തിക ചിന്തകൻ, ഭരണഘടനാവാദി, സ്ത്രീ അവകാശ പ്രവർത്തകൻ, ന്യൂനപക്ഷാവകാശ വക്താവ് എന്നീ നിലകളിൽകൂടി നീതിയുടെ പ്രവാചകനായി നിലകൊണ്ട അദ്വിതീയനായ വിമർശാത്മക ചിന്തകനായിരുന്നു എന്ന് കാണാം. സത്യാനന്തര കാലത്ത് അംബേദ്കർ ചിന്തകളുടെ വിശാലത തിരിച്ചുപിടിക്കുകയാണ് ചരിത്രവിരുദ്ധമായ ബിംബവത്കരണത്തെ തടയാനുള്ള വഴി. ചുരുക്കത്തിൽ അംബേദ്കർ ഉന്നയിച്ച ചോദ്യങ്ങളെ ജീവനോടെ നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് സാരം.
കുമളിയിലെത്തിയപ്പോഴല്ല,
അതിർത്തിയും കടന്ന്
ദ്രാവിഡക്കുരലു ചീന്തി
മുല്ലയും കനകാംബരവും
മണക്കുന്ന
എണ്ണക്കറുപ്പുള്ള
തമിഴഴകിമാരുടെ
തലമുടി കണ്ടപ്പോൾ
നിനവിലെത്തി നീ
പുളിമരങ്ങൾ
മുനിയമ്മാവിൻകോവിലുകൾ
വടക്കിഴക്കിൻ
മായവെട്ടങ്ങൾ
ഗ്രാമച്ചോലകളിൽ
അവർ കുഞ്ഞിനെ കുളിപ്പിക്കുന്നു.
തൊൽക്കാപ്പിയവും
തിരുക്കുറളും
പിറന്ന മണ്ണിൽ
ചോളപാണ്ഡ്യന്മാർ
കരിങ്കല്ലിൽ കൊത്തിയ
ശിൽപഭംഗികൾക്കിടെ
ഒരു പുല്ലാങ്കുഴൽ നാദം
കരിമ്പിൻ പാടത്ത്
തമിഴ് മണ്ണിനാഴം തൊട്ട
ഒരു സർറിയലിസ്റ്റ് ചിത്രം
അഭ്രപാളികളിൽ
ആരും ശ്രദ്ധിക്കാതിരിക്കുന്ന
ഇമേജുകൾ കാണാൻ
നിനക്കായ്
ഒരു മൂന്നാംകണ്ണ്
മധുരയിൽ
ലങ്കയിൽ
തഞ്ചാവൂരിൽ
സാന്താൾ ഗ്രാമങ്ങളിൽ
ബാംസുരിരാഗങ്ങൾ
ഒഴുകി നടപ്പുണ്ടിപ്പൊഴും
ബാവുൾ ഗായകർക്കൊപ്പം
ജിപ്സികൾക്കൊപ്പം
പോയതെവിടെ നീ?
പാലറ്റിലെ
കടുംവർണങ്ങൾ
നിന്റെ കാൻവാസിനെ
കിനാവു കാണുന്നു.
ആറ്റുമാലിയിലെ
ചൂണ്ടക്കാരൻ കാറ്റ്
പാലുവംപെണ്ണിന്റെ
അവധൂതകവിയുടെ
ആദിദ്രാവിഡപ്പേച്ചിന്
കാത്തിരിപ്പുണ്ടിപ്പൊഴും.
വെക്കേഷൻ കഴിഞ്ഞ് കോ​േളജിലെത്തിയ
വിദ്യാർഥികൾ അമ്പരന്നു
ഗേറ്റിനരികിൽ പൂക്കളാൽ കളം വരച്ച്
വിരിഞ്ഞുനിന്നിരുന്ന
പൂമരം അപ്രത്യക്ഷമായിരിക്കുന്നു
നെഞ്ചിൽ പേരെഴുതി ഞാത്തിയിട്ട
ഫലവൃക്ഷങ്ങളും കാണ്മാനില്ല
ക്ലാസ് മുറികൾ തലകുത്തി നിൽക്കുന്നു
ബെൽ മുഴങ്ങിയില്ല; പകരം ശംഖൊലി മുഴങ്ങി
ക്ലാസെടുക്കാൻ വന്നത് പഴയ പ്രഫസറല്ല.
കണ്ടാൽ കോമാളിയെപ്പോലെ
തോന്നുന്ന മജീഷ്യനാണ്
സൈലൻസ് സൈലൻസ് എന്ന് പറഞ്ഞുകൊണ്ടാണ്
ആയിരം വയസ്സെങ്കിലും തോന്നിപ്പിക്കുന്ന
അയാൾ വേച്ചു വേച്ചു പ്രവേശിച്ചത്
വിരലുകൾ വളച്ചും നിവർത്തിയും
അതിവേഗം ചലിപ്പിക്കുന്ന കൈകളിൽ
മന്ത്രവടിക്കു പകരം പെല്ലറ്റ് ഗൺ
പ്ലാറ്റ്ഫോമിൽ കയറിനിന്ന് അയാൾ അലറി:
ഡിസിപ്ലിൻ ഡിസിപ്ലിൻ ഡിസിപ്ലിൻ
സൈലൻസ് സൈലൻസ് സൈലൻസ്
ഓരോരുത്തരേയും തുറുകണ്ണാൽ നിരീക്ഷിച്ചും
ഒരു വിരൽ ചുണ്ടിൽ ചേർന്ന്
നിശ്ശബ്ദമെന്ന് കണ്ണുരുട്ടിയും
മറുകയ്യിലെ പെല്ലറ്റ് ഗൺ
കുട്ടികൾക്കു നേരെ ചൂണ്ടിയും അയാൾ അമറി
പുറംതിരിഞ്ഞ് ബ്ലാക് ബോർഡിനു നേരെ
വിരലുകൾ വളച്ചു പുളച്ച് ആംഗ്യം കാട്ടിയപ്പോൾ
അതുവരെ എഴുതിയതെല്ലാം മാഞ്ഞുപോയി
അട്ടഹസിച്ചുകൊണ്ട് അയാൾ
ക്ലാസെടുക്കാനാഞ്ഞപ്പോൾ
ഇരിപ്പിടങ്ങൾ പറന്നുപോയി
കുഞ്ഞുങ്ങൾ ക്ലാസ് വിട്ടിറങ്ങി
കലാലയം വിജനമായി
തെരുവിൽ
കുഞ്ഞുങ്ങൾ മുന്നിലേക്കാണ്ടുകൊണ്ട്
ഭാവികാലത്തോട് സംസാരിക്കാൻ തുടങ്ങി.
ബുദ്ധമത തീവ്രവാദ വിഭാഗങ്ങൾ മ്യാന്മറിലും ശ്രീലങ്കയിലും അഴിച്ചുവിടുന്ന ഇസ്‍ലാമോഫോബിയ ഏതുതരത്തിലുള്ളതാണ്? എന്തുകൊണ്ടാണ് ഇത് ഗൗരവത്തോടെ അന്താരാഷ്ട്രതലത്തിൽ പരിഗണിക്കാത്തത്? –വിശകലനം.
മുസ്‍ലിം വിരുദ്ധ വംശീയതയെന്ന് വളരെയേറെ പൊതുവായി പറയുന്ന ‘ഇസ്‍ലാമോഫോബിയ’ എന്ന പരിമിതമായ പരികൽപനക്കപ്പുറം, ഗൗരവമായ അന്വേഷണങ്ങൾ വേണ്ട സാമൂഹിക വിഭജനമായി മാറിയ കാലത്താണ് ഒരുപക്ഷേ ഭൂമിശാസ്ത്രപരമായി മാത്രം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന മുസ്‍ലിം വിരുദ്ധതയുടെ കാണാപ്പുറങ്ങൾ കണ്ടെത്തേണ്ടിവരുന്നത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബുദ്ധമത ദേശീയതയുടെ ഇസ്‍ലാമോഫോബിയ. മുസ്‍ലിം വിരുദ്ധ വംശീയത, പാശ്ചാത്യ ലോകം മുതൽ ഇന്ത്യൻ ഹിന്ദുത്വ ഫാഷിസം വരെ എന്ന നിലയിലാണ് നാളിതുവരെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, മുസ്‍ലിംകൾക്കെതിരെ സംഘടിതമായ വിദ്വേഷ പ്രചാരണങ്ങളും നിയമ നിർമാണങ്ങളും സാമൂഹിക ബഹിഷ്കരണങ്ങളും അക്രമങ്ങളും നടക്കുന്ന ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളിലേക്ക് നോക്കുമ്പോൾ ചിത്രം വ്യത്യസ്തമാണ്.
മ്യാന്മറിലെ 969, Ma Ba Tha എന്നീ പ്രസ്ഥാനങ്ങൾ, ശ്രീലങ്കയിലെ Bodu Bala Sena, മുസ്‍ലിംകളെ ദേശീയ-മത സ്വത്വത്തിന്റെ പുറത്തേക്ക് നീക്കുന്ന സിംഹള ബുദ്ധിസ്റ്റ് ദേശീയവാദം (Sinhala Buddhist nationalism), റോഹിങ്ക്യകളെ പൗരത്വത്തിന്റെയും ദേശീയ അംഗത്വത്തിന്റെയും പുറത്തേക്ക് തള്ളിയ രാഷ്ട്രീയ-സായുധ ഭീകരതകൾ മുതൽ ചൈനയിലെ ഉയിഗൂർ പ്രവിശ്യയിലെ ഭരണകൂട സ്പോൺസേർഡ് ആക്രമണങ്ങൾ വരെ കൃത്യമായി പഠനവിധേയമാക്കിയിട്ടില്ല. ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളിൽ വൻതോതിലുള്ള മുസ്‍ലിം വിരുദ്ധ അക്രമങ്ങൾ ഉണ്ടായിട്ടും ബുദ്ധിസ്റ്റ് ഇസ്‍ലാമോഫോബിയ പാശ്ചാത്യ-ഇന്ത്യൻ കേന്ദ്രിത സിദ്ധാന്തങ്ങളിൽനിന്ന് വലിയ തോതിൽ പുറത്താണ് നിലകൊണ്ടത്. അതായത് ഇസ്‍ലാമോഫോബിയയെ പാശ്ചാത്യ-മുസ്‍ലിം ദ്വന്ദ്വം (Western-Islam binary) എന്ന പടിഞ്ഞാറൻ കേന്ദ്രിത തിയറി (Western-centric theory) മാത്രമായാണ് ഗൗരവമായ പല പഠനങ്ങളും ഉണ്ടായിട്ടുള്ളത്.
എത്‌നിക് ആൻഡ് റേഷ്യൽ സ്റ്റഡീസ്, പാറ്റേൺസ് ഓഫ് ​െപ്രജുഡിസ്, ജേണൽ ഓഫ് ഇസ്‍ലാമോഫോബിയ സ്റ്റഡീസ് തുടങ്ങിയ പ്രമുഖ ജേണലുകളിൽ ബുദ്ധിസ്റ്റ് ദേശീയവാദപരമായ ഇസ്‍ലാമോഫോബിയ ഇതുവരെ കാര്യമായ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. മുസ്‍ലിം ന്യൂനപക്ഷങ്ങൾ ഒരു ‘ശുദ്ധമായ’ ബുദ്ധമത രാഷ്ട്രത്തിന്റെ അസാധ്യതയുടെ ഓർമപ്പെടുത്തലുകളാണ് എന്നരീതിയിൽ വ്യാപകമായ പ്രചാരണങ്ങളാണ് ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നടന്നുവരുന്നത്.
‘മുസ്‍ലിം വിരുദ്ധത’ക്ക് പാശ്ചാത്യ ഉറവിടം മാത്രമല്ല ഉള്ളത് എന്ന ഈ യാഥാർഥ്യമാണ് ഏറ്റവും അസ്വസ്ഥമാക്കുന്ന വസ്തുത. ഇസ്‍ലാമോഫോബിയ ഒരു പാശ്ചാത്യ ഫോബിയ മാത്രമല്ല. അത് പല സമൂഹങ്ങളിലും വ്യത്യസ്തവും ചരിത്രപരവുമായ രൂപങ്ങളിൽ നിർമിക്കപ്പെടുന്നുണ്ട്. മ്യാന്മറിൽ അത് ബുദ്ധമത ദേശീയതയുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നത്.
ശ്രീലങ്കയിൽ സിംഹള ബുദ്ധിസ്റ്റ്-നാഷനലിസം, ഇന്ത്യയിൽ ഹിന്ദുത്വ നാഷനലിസം, പാശ്ചാത്യരാജ്യങ്ങളിൽ തീവ്ര വലത് -സയണിസ്റ്റ് നാഷനലിസം എന്നിവയുമായി ചേർന്നുനിൽക്കുന്നു. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി, നൂറ്റാണ്ടുകളായി മുസ്‍ലിം വിരുദ്ധ വംശീയത നിലനിൽക്കുന്ന അമേരിക്കയിൽ, പുതിയ securitisationഉം War on Terrorഉം അതിന്റെ പ്രത്യേക രൂപങ്ങൾക്ക് ശക്തിനൽകുന്നു. ഇവിടെ അമേരിക്കൻ മോഡൽ ‘ഭീകരതക്കെതിരെയുള്ള യുദ്ധം’ എന്ന നിലയിൽ മാത്രം മുസ്‍ലിം വിരുദ്ധ വംശീയത ചർച്ചചെയ്യപ്പെടുന്നു. അതിനാൽ, മുസ്‍ലിം വിരുദ്ധ വംശീയതക്ക് ഒറ്റ രാഷ്ട്രീയ ഉറവിടമില്ല; അതിന് പല പ്രാദേശിക ചരിത്രങ്ങളുണ്ട്.
നികലാസ് ഫോക്സസിന്റെ (Niklas Foxeus) ഒരു പഠനം മ്യാന്മറിലെ ബുദ്ധിസ്റ്റ് ദേശീയതാ മതപ്രഭാഷണം എങ്ങനെ ഒരു മുസ്‍ലിം വിരുദ്ധ സദാചാര പരിഭ്രാന്തി സൃഷ്ടിച്ചുവെന്ന് വിശദീകരിക്കുന്നുണ്ട്. ബുദ്ധമതാധികാരത്തിന്റെ സാമൂഹികശക്തി, പഴയ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, കോളനിവത്കരണത്തിന്റെ ഓർമകൾ, “ബുദ്ധമതം ഇല്ലാതാകുന്നു” എന്ന ഭയം എന്നിവ പരസ്പരം ചേർന്നാണ് ഈ സദാചാര പരിഭ്രാന്തി നിർമിക്കപ്പെട്ടത്. 969 പ്രസ്ഥാനം ഇതിന്റെ മികച്ച ഉദാഹരണമാണ്.
ബുദ്ധമതത്തിലെ പവിത്രമായ സംഖ്യകളെ മുസ്‍ലിം വ്യാപാരസ്ഥാപനങ്ങളെ തിരിച്ചറിയാനും ബഹിഷ്കരിക്കാനും ഉപയോഗിക്കുന്ന രാഷ്ട്രീയ ചിഹ്നമാക്കി മാറ്റി. മുസ്‍ലിം പൈതൃക ചിഹ്നമായ 786ന് ബദലാണ് ഇതെന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. ‘Buy Buddhist’ എന്ന ആശയവും മുസ്‍ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും അതിന്റെ ഭാഗമായിരുന്നു. ഇതോടൊപ്പം ‘Marry Buddhist’ എന്ന ആശയവും ഉയർന്നു. മതപരമായ ചിഹ്നം, സാമ്പത്തിക ബഹിഷ്കരണം, വിവാഹ നിയന്ത്രണങ്ങൾ, ജനസംഖ്യാ രാഷ്ട്രീയം... ഇതെല്ലാം ഇവയിൽ ഉൾപ്പെടുന്നു.
അതായത് ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യങ്ങളിൽ മുസ്‍ലിം എന്ന തിരിച്ചറിയൽ വ്യക്തിയുടെ മതവിശ്വാസമായി മാത്രം നിലനിൽക്കാതെ, അവന്റെ വ്യാപാരം, കുടുംബം, വിവാഹം, പൗരത്വം, ദേശീയ അംഗത്വം എന്നിവയെ നിർവചിക്കുന്ന രാഷ്ട്രീയ വിഭാഗമായി മാറുന്നു. ബുദ്ധിസ്റ്റ് മുസ്‍ലിം വിരുദ്ധ വംശീയതയുടെ ഏറ്റവും ഭീകരമായ പരിണാമം റോഹിങ്ക്യൻ ദുരന്തത്തിൽ മാത്രം കാണാൻ കഴിയും.
റോഹിങ്ക്യൻ പ്രതിസന്ധിയെ വെറും ഗോത്ര സംഘർഷം (ethnic conflict) എന്നരീതിയിൽ വിശകലനം ചെയ്യാനാണ് പലരും ശ്രമിക്കുന്നത്. അത് ഈ വിഷയത്തിന്റെ സുപ്രധാനമായ ഘടകത്തെ അദൃശ്യമാക്കും. മുസ്‍ലിംകളെ ദേശീയ സമൂഹത്തിന്റെ പുറത്തേക്ക് മാറ്റുന്ന ആശയം, ക്രമേണ പൗരത്വ രാഷ്ട്രീയമായി മാറിയതാണ് രോഹിങ്ക്യയിൽ സംഭവിച്ചത്. ആരാണ് ഈ രാജ്യത്തിന്റെ യഥാർഥ അംഗം? എന്ന ചോദ്യം ആരാണ് ബുദ്ധ ദേശീയ സമൂഹത്തിൽപ്പെട്ടവൻ? എന്ന ചോദ്യവുമായി ബന്ധിപ്പിക്കപ്പെട്ടു.
ബെഞ്ചമിൻ സ്കോന്താൾ (Benjamin Schonthal) മ്യാന്മറിലും ശ്രീലങ്കയിലും മുസ്‍ലിംകളെ ‘problem for the nation’ ആയി നിർമിച്ച രാഷ്ട്രീയ, ചരിത്ര, നിയമ, പ്രഭാഷണ പ്രക്രിയകളെ വിശകലനം ചെയ്യുന്നുണ്ട്. ഇവിടെ ഇസ്‍ലാമോഫോബിയയുടെ ഏറ്റവും അപകടകരമായ ഘട്ടം കാണാം. ആദ്യം മുസ്‍ലിമിനെക്കുറിച്ചുള്ള ഒരു വിദ്വേഷ ആശയം നിർമിക്കുന്നു; പിന്നീട് ആ ആശയം അവന്റെ സാമൂഹിക അവകാശങ്ങളെ നിർവചിക്കുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ശ്രീലങ്കയിൽ ഇതിന് മറ്റൊരു രൂപം ലഭിച്ചു. ‘Sinhala Buddhist nationalism’ ശ്രീലങ്കൻ രാഷ്ട്രത്തിന്റെ സ്വത്വത്തെ ബുദ്ധമതവുമായി കൂടുതൽ ബന്ധിപ്പിച്ചു. അതിനുള്ളിൽ മുസ്‍ലിംകൾ ഒരു ‘പുറത്തുനിന്നുള്ള’ സമൂഹമായി നിർമിക്കപ്പെടുന്ന രാഷ്ട്രീയ പ്രക്രിയ ശക്തമായി.
Bodu Bala Sena (BBS)യുടെ മുസ്‍ലിം വിരുദ്ധ പ്രചാരണങ്ങൾ ഇതിന്റെ പ്രധാന ഉദാഹരണമാണ്. Oxford University Press പ്രസിദ്ധീകരിച്ച പഠനം BBSന്റെ രൂപവത്കരണം, സംഘടനാ ഘടന, മുസ്‍ലിം വിരുദ്ധ പ്രചാരണം, സാമ്പത്തിക വാദങ്ങൾ, അലുത്ഗാമ (Aluthgama) അക്രമം എന്നിവയെ പ്രത്യേകം പരിശോധിക്കുന്നു.
മൈക്കൽ ഗ്രാവേഴ്സ് (Mikael Gravers) മ്യാന്മറും ശ്രീലങ്കയും താരതമ്യം ചെയ്ത് ‘Buddhist nationalists movements’ മുസ്‍ലിംകളെ ബുദ്ധമതത്തിന്റെ നിലനിൽപിനുള്ള ഭീഷണിയായി അവതരിപ്പിക്കുന്നതിനെ ‘anti-Muslim Buddhist nationalism’ എന്നുതന്നെ വിശേഷിപ്പിക്കുന്നു. അതിനാൽ ‘Islamophobia’ എന്ന പദം ഇവിടെ പ്രയോഗിക്കുന്നത് രാഷ്ട്രീയമായി കൃത്യതയില്ല എന്നും, ഏറ്റവും ഭീതിദമായ മുസ്‍ലിം വിരുദ്ധ വംശീയതയാണ് അവിടെ സംഭവിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അത് ചരിത്രപരമായിതന്നെ വികസിച്ചുവന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ഇതൊന്നും ‘ബുദ്ധിസ്റ്റ് ദേശീയതയുടെ ഇസ്‍ലാമോഫോബിയ’ എന്ന പേരിൽ ചർച്ചയാകുന്നില്ല എന്നതാണ് ഈ പഠനത്തിന്റെ കേന്ദ്ര ചോദ്യം.
ഒന്നാമത് ബുദ്ധമതത്തെക്കുറിച്ചുള്ള ആഗോള ‘സമാധാനത്തിന്റെ മതം’ (peaceful religion) എന്ന പ്രതിച്ഛായ. ആധുനിക പാശ്ചാത്യ സംസ്കാരത്തിൽ ബുദ്ധമതം പലപ്പോഴും meditation, mindfulness, peace, compassion തുടങ്ങിയ ആശയങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് ബുദ്ധമത ദേശീയതയുടെ അക്രമരാഷ്ട്രീയം പലപ്പോഴും ‘യഥാർഥ ബുദ്ധമതത്തിന്റെ വ്യതിചലനം’ എന്നരീതിയിൽ എളുപ്പത്തിൽ മാറ്റിവെക്കപ്പെടുന്നു. മറുവശത്ത്, ഇസ്‍ലാമിനെക്കുറിച്ചുള്ള പൊതുചർച്ചയിൽ രാഷ്ട്രീയ അക്രമവും ഭീകരതയും മതപരമായ തിരിച്ചറിയലുമായി ബന്ധിപ്പിക്കുന്ന ദീർഘകാല ചർച്ചകളിലേക്ക് വഴിതിരിച്ചുവിടുന്നു.
ഇവിടെയാണ് ‘പാശ്ചാത്യ വെള്ളക്കാരന്റെ പ്രശ്നം’ എന്ന നിലയിൽ ചർച്ച ചുരുക്കിയതിന്റെ പരിമിതി നാം തിരിച്ചറിയുന്നതും, ബുദ്ധ ഭൂരിപക്ഷ രാജ്യങ്ങളിൽ നടക്കുന്ന ക്രൂരമായ വേട്ടകളെ കാണാതെ പോകുന്നതും. മുസ്‍ലിം വിരുദ്ധ വംശീയതയുടെ ചരിത്രത്തിൽ കൊളോണിയലിസം നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, ഇസ്‍ലാമോഫോബിയയുടെ എല്ലാ രൂപങ്ങളെയും colonial Westൽ നിന്നുമാത്രം വിശദീകരിക്കാൻ ശ്രമിച്ചാൽ ബുദ്ധ ഭൂരിപക്ഷ സമൂഹങ്ങളിലെ മുസ്‍ലിം വിരുദ്ധത മനസ്സിലാക്കാൻ കഴിയില്ല. ഇതാണ് 2023ലെ ഗവേഷണത്തിന്റെ പ്രധാന ഇടപെടൽ. ഈ ഇടപെടൽ ബുദ്ധമത ദേശീയതയുടെ ഇസ്‍ലാമോഫോബിയയെ കുറിച്ചുള്ള പഠനക്കുറവ് തന്നെ മുസ്‍ലിം വിരുദ്ധ വംശീയതയുടെ സിദ്ധാന്തപരമായ പരിധിയെ വെളിപ്പെടുത്തുന്നു. ചുരുക്കത്തിൽ മുസ്‍ലിം വിരുദ്ധ വംശീയതയെ കുറിച്ചുള്ള പഠനത്തിൽതന്നെ രീതിപരമായ നിർവചനങ്ങളിൽ പിഴവുകൾ ഉണ്ടായിട്ടുണ്ട്.
മ്യാന്മറിലെയും ശ്രീലങ്കയിലെയും മാത്രം ഉദാഹരണങ്ങൾ എടുത്താൽ, അവിടെ നടക്കുന്ന സംഘർഷങ്ങളെ പലപ്പോഴും ‘Buddhist-Muslim conflict’ എന്നാണ് വിശേഷിപ്പിക്കുന്നത്. പക്ഷേ, ഈ പരിഗണനയിൽ അടങ്ങിയിട്ടുള്ള അപകടം രണ്ടു തുല്യ സമൂഹങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതുപോലെയാണ് അവതരിപ്പിക്കുന്നത് എന്നതാണ്. എന്നാൽ, യഥാർഥത്തിൽ, ഭൂരിപക്ഷ ബുദ്ധിസ്റ്റ് ദേശീയത ഭയാനകമായി ആക്രമിക്കുന്നതിന്റെ അധികാരബന്ധം പലപ്പോഴും ചർച്ചചെയ്യപ്പെടാതെ പോകുന്നു.
സ്കോന്താൾ ചൂണ്ടിക്കാണിക്കുന്നത് ‘Muslim-Buddhist’ എന്ന പൊതുവായ ഒരു നിർവചന രൂപകം എങ്ങനെ ഒരു സങ്കീർണമായ രാഷ്ട്രീയ-ചരിത്ര പ്രക്രിയയെ മതങ്ങൾ തമ്മിലുള്ള സംഘർഷമായി ചുരുക്കുന്നു എന്നതാണ്. അതിനാൽ ‘Muslim-Buddhist conflict’ എന്നത് യഥാർഥത്തിൽ ‘മുസ്‍ലിം വിരുദ്ധ ബുദ്ധിസ്റ്റ് ദേശീയത’ എന്നരീതിയിൽ വായിക്കപ്പെടേണ്ടതാണ്.
ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യങ്ങളിലെ മുസ്‍ലിം വിരുദ്ധ അക്രമത്തെ ‘സാമ്പത്തിക മത്സരം, ‘ethnic conflict’, ‘state failure’, ‘colonial legacy’ തുടങ്ങിയവയിലൂടെ മാത്രം വിശദീകരിക്കുമ്പോൾ മതപരമായ രാഷ്ട്രീയഭാഷയുടെ യഥാർഥ ഭീകരശക്തി കാണാതെ പോവുകയാണ്. മതം ഇവിടെ വെറും മുഖംമൂടിയല്ല. മതചിഹ്നങ്ങൾ, സന്യാസികളുടെ അധികാരം, മതപ്രഭാഷണങ്ങൾ, വിശുദ്ധ പാരമ്പര്യത്തിന്റെ സംരക്ഷണം തുടങ്ങിയവ യഥാർഥ രാഷ്ട്രീയ വിഭവങ്ങളാണ്.
മ്യാന്മറിലെ പഠനങ്ങൾ കാണിക്കുന്നത് ബുദ്ധമത സന്യാസ അധികാരികൾ (monastic authority) തന്നെ മുസ്‍ലിം വിരുദ്ധ വംശീയ ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രഭാഷണങ്ങൾക്കും ചരിത്രപരമായിതന്നെ സാമൂഹിക അംഗീകാരം നൽകുന്ന ഒരു പ്രധാന ഘടകമായിരുന്നു എന്നാണ്. അതുകൊണ്ട് ബുദ്ധമത വംശീയതയെ ഒഴിവാക്കി ഈ വംശീയ ഉന്മൂലനത്തെ മനസ്സിലാക്കാൻ കഴിയില്ല.
ഇതിൽനിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് ഇവിടെ ഒരു വലിയ സൈദ്ധാന്തിക വിഷയം ഉയർന്നുവരുന്നുണ്ട് എന്നതാണ്. ഇസ്‍ലാമോഫോബിയയെ ഒരു പാശ്ചാത്യ രാഷ്ട്രീയ പ്രതിഭാസമായി മാത്രം കാണാൻ കഴിയില്ല. അത് ഒരു ദേശരാഷ്ട്ര സീമകൾക്കുമപ്പുറമെത്തുന്ന പുറത്താക്കൽ (transnational form of exclusion) ആയി പഠിക്കണം. അതിന്റെ രൂപങ്ങൾ മാത്രമാണ് വ്യത്യസ്തമായിരിക്കുക.
അതായത് മുസ്‍ലിം വിരുദ്ധത ഉൽപാദിപ്പിക്കുന്ന രാഷ്ട്രീയ കർത്താക്കൾ ‘പാശ്ചാത്യൻ’ അല്ലെങ്കിൽ പിന്നീട് വന്ന ‘ഹിന്ദുത്വം’ മാത്രമായിരിക്കണമെന്നില്ല എന്ന വസ്തുത സിദ്ധാന്തപരമായി വേണ്ടത്ര ചർച്ചചെയ്യപ്പെട്ടിട്ടില്ല. പാശ്ചാത്യത്തിന്റെയും ഹിന്ദുത്വത്തിന്റെയും മുസ്‍ലിം വിരുദ്ധതയെ വിമർശിക്കുകയും ബുദ്ധിസ്റ്റ് ദേശീയതയുടെ മുസ്‍ലിം വിരുദ്ധതയെ ‘ബുദ്ധമതത്തിന്റെ തെറ്റായ വ്യാഖ്യാനം’ എന്നുപറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതും ഇരട്ട മാനദണ്ഡമാണ്.
മുസ്‍ലിം വിരുദ്ധതയുടെ രാഷ്ട്രീയം ഒരു മതമോ ഒരു ഭൂഖണ്ഡമോ ഒരു സംസ്കാരമോ മാത്രം ഉൽപാദിപ്പിക്കുന്നതല്ല. അത് വിവിധ ദേശീയതകളിൽ വ്യത്യസ്തരൂപങ്ങളിൽ പുനർനിർമിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ് എന്ന കൃത്യമായ തിരിച്ചറിവാണ് നമുക്ക് വേണ്ടത്.
ബുദ്ധിസം സ്വഭാവത്തിൽ അഹിംസാപരവും കാരുണ്യപരവുമാണ് എന്നുപറയുന്നത് ചരിത്രത്തെ ലളിതവത്കരിക്കലാണ്. ‘പ്രിവിലേജ് വിരോധാഭാസം’ (Paradox of privilege) എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. ബുദ്ധിസത്തിന്റെ ചരിത്രത്തിൽ ‘മതം-രാഷ്ട്രം’ വേർതിരിഞ്ഞ മേഖലകളായിരുന്നില്ല. ആദ്യകാലം മുതൽതന്നെ രാജാധികാരം, സംഘധർമം, സാമൂഹിക ക്രമം എന്നിവ തമ്മിൽ സങ്കീർണമായ ബന്ധമുണ്ടായിരുന്നു. അതായത് ‘മതേതര ഭരണാധികാരി’ എന്നോ ‘ശുദ്ധമായ ബുദ്ധമത രാഷ്ട്രം’ എന്നോ വായിക്കുന്നത് ചരിത്രപരമായി തെറ്റായിരിക്കും.
2017ൽ മ്യാന്മറിൽ റോഹിങ്ക്യൻ ജനതക്കെതിരായ കൂട്ട അതിക്രമങ്ങളും 6,50,000 പേരെ അതിർത്തിവിട്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കിയതും അത് കൂട്ടക്കൊലയിലേക്ക് നയിച്ചതും 2014, 2018, 2019 വർഷങ്ങളിൽ ശ്രീലങ്കയിൽ ഉടനീളമുള്ള മുസ്‍ലിം ജീവിതങ്ങൾക്കും സ്വത്തുക്കൾക്കും നേരെ നടന്ന വ്യവസ്ഥാപിത ആക്രമണങ്ങളും ആഗോളതലത്തിൽ മുസ്‍ലിം വിരുദ്ധ ആക്രമണത്തിന്റെ വ്യാപ്തിയെ അഭൂതപൂർവമാക്കുന്നുണ്ട്. ആക്രമണങ്ങളെല്ലാം പ്രധാനമായും ഭരണകൂടമോ ഭരണകൂട പിന്തുണയുള്ള ഗ്രൂപ്പുകളോ സ്ഥാപനങ്ങളോ നേരിട്ട് നടത്തിയതാണ്.
ഈ കൂട്ട മുസ്‍ലിം വിരുദ്ധ ആക്രമണങ്ങൾക്കു മുമ്പും ശേഷവും ഇരു രാജ്യങ്ങളിലെയും സർക്കാരും സംസ്ഥാന ഏജൻസികളും മുസ്‍ലിംകളെ പ്രത്യക്ഷമായി ലക്ഷ്യമിടുന്ന നിയമ നിർമാണങ്ങൾ നടത്തിയിട്ടുണ്ട്. മ്യാന്മറിലെ 2015ലെ വംശ-മത നിയമങ്ങൾ (ഒരു മതത്തിൽനിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള നിയന്ത്രണം, ബുദ്ധമത സ്ത്രീകൾ ബുദ്ധമതസ്ഥർ അല്ലാത്ത പുരുഷന്മാരെ വിവാഹം കഴിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ, പ്രത്യേക പ്രദേശങ്ങളിലെ ജനന നിയന്ത്രണം എന്നിവ ഉൾപ്പെടെ) ശ്രീലങ്കയിൽ നിഖാബ് വിരുദ്ധ നിയമനിർമാണം, ഇസ്‍ലാമിക സാഹിത്യത്തിലെ നിയന്ത്രണങ്ങൾ, ഇസ്‍ലാമിക വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ ഭരണകൂട നിയന്ത്രണം അതുപോലെതന്നെ കോവിഡ് 19 സമയത്ത് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മുസ്‍ലിം വിരുദ്ധ നിയമങ്ങൾ എല്ലാം ഉൾപ്പെടുന്നു.
ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളിലെ വൻതോതിലുള്ള മുസ്‍ലിം വിരുദ്ധ ആക്രമണങ്ങൾ കണക്കിലെടുക്കുമ്പോൾ യൂറോപ്പിൽനിന്നും വടക്കേ അമേരിക്കയിൽനിന്നും ഉയർന്നുവരുന്ന കൊളോണിയൽ അനന്തര മുസ്‍ലിം വിരുദ്ധതയുടെ വാർത്തകളിൽ ബുദ്ധിസ്റ്റ് ദേശീയതയുടെ മുസ്‍ലിം വിരുദ്ധ ആക്രമണങ്ങൾ അദൃശ്യമാക്കപ്പെടുകയാണ് ചെയ്യുന്നത്.
ബാങ്കോക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുദ്ധിസ്റ്റ് തീവ്ര ദേശീയവാദികളായ മാ ബാ തായും (Ma Ba Tha) തായ് സന്യാസിമാരും തമ്മിലുള്ള നിരവധി കൂടിക്കാഴ്ചകൾ ഇതിന് ഉദാഹരണമാണ്. എന്നാൽ, മുസ്‍ലിം വിരുദ്ധ ബുദ്ധമത അന്തർദേശീയ നീക്കങ്ങളുടെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണം 2014ൽ ബി.ബി.എസിന്റെ ക്ഷണപ്രകാരം 969 (National political Buddhist campaign in Myanmar) പ്രതിനിധികളും മാ ബാ താ സംഘവും ശ്രീലങ്ക സന്ദർശിച്ചതാണ്. അവിടെ അവർ ബുദ്ധമത സംരക്ഷണത്തിനായുള്ള ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു. മേഖലയിൽ ഉടനീളം വൻ മാധ്യമ കവറേജ് ആണ് ഇതിന് ലഭിച്ചത്.
ഐക്യരാഷ്ട്ര സഭയിലെ ഗൗതമ ബുദ്ധ ദിനമായ വെസെക് ദിനം (United Nations day of Vesak) അല്ലെങ്കിൽ നരേന്ദ്ര മോദിയുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും സംരക്ഷണ വിഭാഗത്തിന് കീഴിലുള്ള അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺ​െഫഡറേഷൻപോലുള്ള നിരവധി അന്തർദേശീയ ബുദ്ധമത സംഘടനകളിലും ബുദ്ധമത സംരക്ഷണവാദികൾ ഒത്തുകൂടുന്നു. ഏഷ്യയിലെ ബുദ്ധമത പ്രവർത്തകരും ഇന്ത്യയിലെ ഹിന്ദുത്വ പ്രവർത്തകരും തമ്മിലുള്ള പുതിയ സഖ്യങ്ങൾ ഇപ്പോൾ മുസ്‍ലിം വിരുദ്ധ വംശീയത എന്ന കാര്യത്തിൽ പ്രത്യേക താൽപര്യം ഉള്ളവയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മ്യാന്മർ സന്ദർശിച്ചത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
അതിതീവ്ര ദേശീയ ബുദ്ധമത സംഘമായ മാ ബാ തായുടെ സന്യാസി സംഘത്തെ നയിക്കുന്നവർക്ക് ഇന്ത്യയിലെ ഹിന്ദുത്വ പ്രവർത്തകരുമായും ശ്രീലങ്കയിലെയും തായ്‌ലൻഡിലെയും ബുദ്ധമത ദേശീയവാദ സംഘടനകളുമായും ശക്തമായ ബന്ധമുണ്ട് എന്ന യാഥാർഥ്യം നാം മനസ്സിലാക്കേണ്ടതാണ്. തീവ്ര ബുദ്ധമത സംരക്ഷണ അജണ്ടകൾ രൂപപ്പെടുത്തുന്നതിലും അതിന്റെ മുസ്‍ലിം വിരുദ്ധ വംശീയ പ്രചാരണത്തിലും ബുദ്ധമത പ്രവാസി സമൂഹങ്ങളുടെ കൃത്യമായ പങ്ക് കൂടുതലായി മനസ്സിലാക്കേണ്ടതുണ്ട്. സിംഹള ബുദ്ധമത സമൂഹങ്ങൾ, ഉദാഹരണത്തിന് ആസ്ട്രേലിയയിലും യു.കെയിലും മറ്റുമുള്ള സിംഹള വിഭാഗങ്ങൾ, സി.ബി.എസ് പോലുള്ള ബുദ്ധമത സംഘടനകളും മുസ്‍ലിം വിരുദ്ധ പ്രചാരണ ഫേസ്ബുക്ക് പേജുകളുടെ നിരന്തര ഉപഭോക്താക്കളും വലിയ തോതിൽ സംഭാവന നൽകുന്നവരുമാണ്.
2012ൽ യു.കെയിലെ സിംഹള ബുദ്ധമത സമൂഹങ്ങൾ ബ്രിട്ടീഷ് ഡിഫൻസ് ലീഗിന്റെ ഒരു ബുദ്ധമത പതിപ്പ് സ്ഥാപിക്കുകയുണ്ടായി. ‘ബുദ്ധമത പ്രതിരോധ ലീഗ്’ എന്ന് വിളിക്കപ്പെടുന്ന അതിന്റെ ലക്ഷ്യം ‘‘ബുദ്ധമത രാജ്യങ്ങളിലെ ഇസ്‍ലാമികവത്കരണത്തിനെതിരെ പോരാടുക, ശരിഅത്ത് നിയമങ്ങളെ തകർക്കുക’’ എന്നിവയാണ്. ഇസ്‍ലാം ബുദ്ധമതത്തെ തകർക്കുമെന്ന് വ്യാപകമായ പ്രചാരണമാണ് ബുദ്ധമത ദേശീയവാദികൾ നടത്തിവരുന്നത്. പരമ്പരാഗത ബുദ്ധമത യുഗാന്ത്യ ശാസ്ത്രത്തെ (ഫോക്സിയസ്) പരാമർശിച്ചുകൊണ്ട് അത്തരം ഭയങ്ങൾ അവരുടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ വസ്ത്രധാരണം ഭക്ഷണരീതി തുടങ്ങിയവയിലൂടെയാണ് മുസ്‍ലിമിനെ അടയാളപ്പെടുത്തുന്നത് എങ്കിൽ, മ്യാന്മറിൽ മുഖം, നിറം, ശാരീരിക സവിശേഷതകൾ തുടങ്ങിയ ഫിനോ ടൈപ്പ് (phenotype) വംശീയതകൾവെച്ച് മുസ്‍ലിംകളെ അപരവത്കരിക്കുന്നത് വ്യാപകമാണ്. പ്രത്യേകിച്ച് റോഹിങ്ക്യൻ ജനസംഖ്യയെ സംബന്ധിച്ചിടത്തോളം. ‘കലാർ ലൂ മിയോ’ (ഇരുണ്ട ജനത) എന്ന അധിക്ഷേപകരമായ പദത്തിന്റെ പ്രയോഗം റോഹിങ്ക്യകളെ വംശീയമായി അധിക്ഷേപിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടതാണ്.
പള്ളികൾ ‘ശത്രു താവളങ്ങൾ’ ആണെന്നും മുസ്‍ലിം കുട്ടികൾപോലും ‘സുരക്ഷാഭീഷണി’ ഉയർത്തുന്നു എന്നും അവകാശപ്പെടുന്ന സന്യാസിമാരുടെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും പൊതുജനങ്ങളെ ആവേശഭരിതമാക്കുന്നു. 2019ലെ ഭീകരാക്രമണത്തിനുശേഷം ശ്രീലങ്ക സ്ത്രീകളുടെ ഇസ്‍ലാമിക വസ്ത്രധാരണം താൽക്കാലികമായി നിരോധിച്ചു. പിന്നീട് 2021ൽ സർക്കാർ ബുർഖ പൂർണമായും നിരോധിച്ചു. ബുർഖ മതതീവ്രവാദത്തിന്റെ പ്രതീകമാണ്, ഇത് ദേശീയ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നു എന്നാണ് ദേശീയ സുരക്ഷാമന്ത്രി പ്രസ്താവിച്ചത്.
ബുദ്ധമത ദേശീയവാദ ഇസ്‍ലാമോഫോബിയ മുസ്‍ലിം-ബുദ്ധമത ബിസിനസുകാർ തമ്മിലുള്ള സാമ്പത്തിക കിടമത്സരത്തെ ചുറ്റിപ്പറ്റിയും വികസിക്കുന്നുണ്ട്. അവിടെയും മുസ്‍ലിംകളെ ഭീകരവാദികളാക്കിയാണ് അവരുടെ പ്രസ്ഥാനങ്ങളെ തകർക്കുന്നത്. ശ്രീലങ്കയിലെ നിരവധി മുസ്‍ലിംവിരുദ്ധ ആക്രമണങ്ങളിൽ മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള കശാപ്പുശാലകൾ, സൂപ്പർമാർക്കറ്റുകൾ, കടകൾ എന്നിവക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
ബുദ്ധക്ഷേത്രങ്ങളിലേക്കുള്ള വഴിപാടുകളിൽ ഹലാൽ സ്റ്റാമ്പ് പതിച്ച സാധനങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇത് വഴിപാടിന്റെ ആചാരശുദ്ധിയെ അപകടത്തിലാക്കുമെന്നും ശ്രീലങ്കയിലെ തീവ്ര ബുദ്ധമത വലതുപക്ഷ വിഭാഗമായ ബി.ബി.എസ് (Bodu Bala Sena) സന്യാസിമാർ വാദിക്കുന്നു. 2013 മേയ് 24ന് ഒരു ബി.ബി.എസ് സന്യാസി ഹലാൽ പ്രശ്നത്തിന്റെ പേരിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. ശ്രീലങ്കയുടെ ചരിത്രത്തിൽ ഒരു ബുദ്ധ സന്യാസിയുടെ ആദ്യത്തെ ആത്മാഹുതിയായിരുന്നു അത്. ‘ഹലാൽ ഭക്ഷ്യ ഭീകരത’ തുടങ്ങിയ സോഷ്യൽ മീഡിയ പ്രയോഗങ്ങൾ ബി.ബി.എസ് പോലെയുള്ള ബുദ്ധിസ്റ്റ് ഭീകര സംഘടനകൾ കടംകൊണ്ടത് ആസ്ട്രേലിയയിൽ ഇസ്‍ലാമിനെ നിരോധിക്കാൻ ആഗ്രഹിക്കുന്ന ‘റീസ്റ്റോർ ആസ്ട്രേലിയ’എന്ന ആസ്ട്രേലിയൻ രാഷ്ട്രീയ സംഘടനയുടെ പ്രചാരണങ്ങളിൽനിന്നാണ്.
മ്യാന്മറിൽ കടയുടമകൾ ബുദ്ധമതക്കാരാണെന്ന് ഉപഭോക്താക്കൾക്ക് സൂചന നൽകുന്ന സ്റ്റിക്കറുകൾ പതിപ്പിക്കുന്നത് 969 പോലെയുള്ള ബുദ്ധമത തീവ്രവാദി സംഘടനകളാണ്. ബുദ്ധമത കച്ചവടക്കാരിൽനിന്ന് മാത്രം സാധനങ്ങൾ വാങ്ങി അവരുടെ ‘വംശത്തോട്’ വിശ്വസ്തത പുലർത്താൻ ബുദ്ധമത ദേശീയവാദ സന്യാസിമാർ പൊതു ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്.
ഇതൊന്നും ബുദ്ധിസ്റ്റ് ദേശീയവാദ ഇസ്‍ലാമോഫോബിയയായി ചർച്ചചെയ്യപ്പെടുന്നില്ല. അതിന് പ്രധാന കാരണം ബുദ്ധമതം ഒരു അരാഷ്ട്രീയ സമാധാനവാദ തത്ത്വചിന്തയായി നിർമിച്ചിരിക്കുന്ന ‘പോസിറ്റിവ് ഓറിയന്റലിസത്തിന്റെ’ പൊതുവായ ഫലമായി ഇതിനെ വിശദീകരിക്കാം.
‘യഥാർഥ’ അല്ലെങ്കിൽ ‘ആധികാരിക’ ബുദ്ധമതം ഒരിക്കലും മനുഷ്യത്വരഹിതമാക്കലിനോ വിദേശീയ വിദ്വേഷത്തിനോ അക്രമത്തിനോ കാരണമാകില്ല, അല്ലെങ്കിൽ അതിന് സംഭാവന ചെയ്യില്ല എന്ന വ്യാപകമായ പ്രചാരണം ഇതിന്റെ പുറകിലുണ്ട്. ഏഷ്യയിലെ ഥേരവാദ ബുദ്ധമത ദേശീയതയെക്കുറിച്ചുള്ള കഴിഞ്ഞ 50 വർഷത്തെ പഠനങ്ങൾ, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ ബുദ്ധമതം ഒരു നിർണായക ശക്തിയായി എങ്ങനെ മാറിയെന്ന് കാണിച്ചുതന്നിട്ടുണ്ട് എങ്കിലും, വംശീയ ഭൂരിപക്ഷ സ്വത്വങ്ങൾ ബുദ്ധമത സ്വത്വങ്ങളുമായി ഭൂരിപക്ഷവാദപരവും എക്സ് ക്ലൂസിവിസ്റ്റുമായ രീതിയിൽ എങ്ങനെ സംയോജിച്ചിരിക്കുന്നുവെന്നും ഇത് നമുക്ക് കാണിച്ചുതരുന്നുണ്ട്.
മ്യാന്മറിലെ ബുദ്ധ സന്യാസിമാർ ബുദ്ധന്റെ ശാക്യവംശത്തിൽ നിന്നുള്ളവരാണെന്ന വംശീയ സങ്കൽപങ്ങളിൽ തങ്ങളുടെ ഐഡന്റിറ്റിയെ നിലനിർത്തുമ്പോൾ, ബുദ്ധമതത്തിലെ വംശീയ ഐഡന്റിറ്റി വ്യക്തമാവുകയാണ്. അവരുടെ ഐഡന്റിറ്റി ഉറപ്പിച്ചെടുക്കാനും ഉപയോഗിക്കുന്നത് മുസ്‍ലിം വിരുദ്ധ വംശീയതയാണ്.
യൂറോപ്യൻ ഇസ്‍ലാമോഫോബിയയിൽനിന്ന് വ്യത്യസ്തമായി ബുദ്ധമത ഇസ്‍ലാമോഫോബിയ ഒരു ആഗോള ഇറക്കുമതിയോ ഒരു തദ്ദേശീയ സാംസ്കാരിക ഉൽപന്നമോ അല്ല; മറിച്ച് കൊണ്ടുനടന്ന് പ്രചരിപ്പിക്കാവുന്നതും (portable practice) മാറ്റാവുന്നതുമായ (transposable message) ആശയങ്ങളുടെയും ആചാരങ്ങളുടെയും ബഹുദിശാ ചലനത്തിന്റെ ഭാഗംകൂടിയാണ്.
2014 ജൂലൈ 1ന് മ്യാന്മറിലെ മണ്ഡലയിൽ നടന്ന മുസ്‍ലിം വിരുദ്ധ അക്രമത്തിന് മുമ്പ് പ്രശസ്ത ബർമീസ് ബുദ്ധ സന്യാസിയായ യു. വിരാതുവും സംഘവും നടത്തിയ മുസ്‍ലിം വിരുദ്ധ പ്രചാരണങ്ങൾ ഈ പ്രവർത്തനത്തിന് ഉദാഹരണങ്ങളാണ്. ബംഗ്ലാദേശ്, തെക്കൻ തായ്‌ലൻഡ് എന്നിവിടങ്ങളിൽ മുസ്‍ലിം അക്രമത്തിന് ഇരയായത് ബുദ്ധമതക്കാരാണെന്ന രീതിയിൽ വലിയ വ്യാജ പ്രചാരണങ്ങൾ നടത്തി. ഈ പ്രചാരണ പോസ്റ്റുകൾ പിന്നീട് യു. വിരാതുവിന്റെ ബർമീസ് അനുയായികൾക്കിടയിലും യൂറോപ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള ബർമീസ് ഇതര ബുദ്ധമത അന്താരാഷ്ട്ര നെറ്റ്‌വർക്കുകൾക്കിടയിലും പങ്കിട്ടു.
ബുദ്ധമത വംശീയ സംരക്ഷണവാദ ഗ്രൂപ്പുകൾ വളരെക്കാലമായി മാസികകൾ, പുസ്തകങ്ങൾ, വിഡിയോ, ടേപ് റെക്കോഡിങ്ങുകൾ തുടങ്ങിയ ബഹുജന ആശയവിനിമയ മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോക്താക്കളാണ്. കൂടാതെ പ്രസംഗങ്ങൾ, സെമിനാറുകൾ പ്രഭാഷണങ്ങൾ തുടങ്ങിയ പരമ്പരാഗത മത ആശയവിനിമയ മാർഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. സമീപ വർഷങ്ങളിൽ ഡിജിറ്റൽ മീഡിയ അത്തരം മിക്ക ഗ്രൂപ്പുകൾക്കും അടിസ്ഥാനമായി മാറിയിരിക്കുന്നു.
ഇത്തരം സോഷ്യൽ മീഡിയകളിലൂടെ ഈദ് ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണത്തിന് കന്നുകാലികളെ അറുക്കുന്നത് മുതൽ, കൊല്ലപ്പെട്ട, വികൃതമാക്കപ്പെട്ട മനുഷ്യശരീരങ്ങൾ വരെ പ്രദർശിപ്പിക്കുന്നു. യഥാർഥത്തിൽ 2015ലെ നേപ്പാളി ഭൂകമ്പത്തിന്റെ ഇരകളെയാണ് മുസ്‍ലിം കലാപത്തിൽ കൊല്ലപ്പെട്ടവർ എന്നരീതിയിൽ പ്രദർശിപ്പിക്കുന്നത്. ‘‘സ്വതന്ത്രമല്ലാത്തതും അക്രമാസക്തവുമാണ് ഇസ്‍ലാം’’ എന്നും ‘‘സ്വതന്ത്രവും അഹിംസാത്മകവുമായ ഒന്നാണ് ബുദ്ധമതം’’ എന്നും കൃത്യമായ വ്യാജ നരേറ്റിവുകൾ സൃഷ്ടിക്കുന്നു.
2020ലെ തെരഞ്ഞെടുപ്പ് മുതൽ 2021ലെ അട്ടിമറിക്കുശേഷമുള്ള ആദ്യ ആഴ്ചകൾ വരെയുള്ള കാലയളവിൽ മ്യാന്മറിലെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ വിശകലനം ഇത്തരത്തിൽ നടുക്കുന്ന വ്യാജ വാർത്തകളാണ്. നാഷനൽ ലീഗ് ഫോർ ഡെമോക്രസി (NLD)യിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഒരു പള്ളിക്കുള്ളിൽ മുസ്‍ലിം നേതാക്കൾ സ്വാഗതം ചെയ്യുന്നതായി കാണിക്കുന്ന കൃത്രിമ ഫോട്ടോ-ഇമേജുകൾ, ‘എൻ.എൽ.ഡിയും മുസ്‍ലിം നേതൃത്വവും തമ്മിലുള്ള സൗഹൃദം’ എന്ന തലക്കെട്ടോടെ പ്രചരിപ്പിച്ചതും ബുദ്ധമത വംശീയവാദികളാണ്.
പ്രമുഖ എൻ.എൽ.ഡി രാഷ്ട്രീയ നേതാവായ സാവ് മിന്‍റ് മൗങ് ഒരു മുസ്‍ലിം തൊപ്പി ധരിച്ചതായി ചിത്രീകരിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. ‘‘ഞങ്ങൾ ഞങ്ങളുടെ രാജ്യം നിങ്ങൾക്ക് (മുസ്‍ലിംകൾക്ക്) നൽകും’’ എന്നുതുടങ്ങി വിവിധ പ്രകോപന പോസ്റ്ററുകൾ എൻ.എൽ.ഡിയുടെ പേരിൽ പ്രചരിപ്പിച്ചു.
ആഗോളതലത്തിൽ ഇസ്‍ലാമോഫോബിയയുടെ പാശ്ചാത്യ കയറ്റുമതിയുടെ ഫലമായി ബുദ്ധമത ഇസ്‍ലാമോഫോബിയയെ ചുരുക്കാൻ കഴിയില്ലെന്ന് ഇത്തരം ഉദാഹരണങ്ങളിലൂടെ നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ബാങ്കോക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുദ്ധിസ്റ്റ് തീവ്ര ദേശീയവാദികളായ മാ ബാ തായും (Ma Ba Tha) തായ് സന്യാസിമാരും തമ്മിലുള്ള നിരവധി കൂടിക്കാഴ്ചകൾ ഇതിന് ഉദാഹരണമാണ്.
അതുകൊണ്ട് നാം മനസ്സിലാക്കേണ്ടത് യൂറോ-യു.എസ് ഇസ്‍ലാമോഫോബിയ മാത്രമല്ല, ഒരുപക്ഷേ അത്രത്തോളം ഭീകരമായ മുസ്‍ലിം വിരുദ്ധ വംശീയ പ്രചാരണങ്ങളുടെ ഉത്ഭവം ബുദ്ധമത തീവ്രദേശീയ കേന്ദ്രങ്ങളാണ് എന്നാണ്. അവർ ആഗോള ഇസ്‍ലാമോഫോബിയയുടെ നിഷ്ക്രിയ ഉപഭോക്താക്കൾ മാത്രമല്ല; ഉള്ളടക്കത്തിന്റെ സജീവ നിർമാതാക്കളും ഡിജിറ്റൽ മാധ്യമവത്കരിക്കപ്പെട്ട ഇസ്‍ലാമോഫോബിയയുടെ നിരന്തരമായ പ്രവാഹത്തിന് സംഭാവന നൽകുന്നവരുമാണ്.
റഫറൻസ് :
Benjamin Schonthal, ‘‘Making the Muslim Other in Myanmar and Sri Lanka’’
Mikael Gravers, ‘‘Anti-Muslim Buddhist Nationalism in Burma and Sri Lanka’’
Niklas Foxeus, ‘‘Buddhist Nationalist Sermons in Myanmar: Anti-Muslim moral panic, conspiracy theory, monastic authority’’
നിങ്ങൾ ഏത് ജാതിക്കാരനാണ് സഹോദരാ?
ദലിതനാണ് സർ.
അല്ല...
ഞാനുദ്ദേശിച്ചത്...
ഏതിൽ വരുമെന്നാണ്..?
നിങ്ങളുടെ
തെറി വാക്കുകളിൽ വരും,
വൃത്തികെട്ട ഓടയിൽ വരും,
പിന്നെ
മാറ്റി​െവയ്ക്കപ്പെട്ട
എച്ചിൽ പാത്രത്തിൽ വരും സർ.
എനിക്ക്... തോന്നി...
ഹിന്ദുവിൽ വരുമെന്ന്.
അതേ സർ,
വരും...
പക്ഷേ താങ്കളുടെ തെരഞ്ഞെടുപ്പിൽ.
നിങ്ങൾ
എന്താണ് കഴിക്കുന്നത്‌ സഹോദരാ..?
ഒരു ദലിതൻ കഴിക്കുന്നതുതന്നെ സർ.
അല്ല...
ഞാനുദ്ദേശിച്ചത്...
എന്തെല്ലാം തിന്നുമെന്ന്?
നിങ്ങളുടെ മർദനം, കുടിശ്ശികയുടെ ഭാരം, പിന്നെ,
പട്ടിണിയിൽനിന്ന്
രക്ഷപ്പെടാൻ
വല്ലപ്പോഴും അച്ചാർ കഴിക്കും സർ.
അല്ല...
എനിക്ക് തോന്നി കോഴിയിറച്ചി
കഴിക്കുമെന്ന്...
അതേ
കഴിക്കും സർ.
പക്ഷേ...
അതും നിങ്ങളുടെ തെരഞ്ഞെടുപ്പിൽ.
നിങ്ങൾ
എന്ത് കുടിക്കും സഹോദര?
എന്താണോ
ഒരു ദലിതൻ കുടിക്കുന്നത് അത് സർ.
അല്ല...
ഞാനുദ്ദേശിച്ചത്...
എന്തൊക്കെ കുടിക്കുമെന്ന്..?
തൊട്ടുകൂടായ്മയുടെ വേദന,
പൊട്ടിത്തകർന്ന ആഗ്രഹങ്ങളുടെ ശക്തി, പിന്നെ
നഗ്നനേത്രങ്ങളാൽ കണ്ട എല്ലാ മായയും... സർ.
എനിക്ക് തോന്നി
കള്ള് കുടിക്കുമെന്ന്...
അതേ,
കുടിക്കും.
പക്ഷേ, നിങ്ങളുടെ തെരഞ്ഞെടുപ്പിൽ സർ.
നിങ്ങൾക്കു എന്ത് കിട്ടി സഹോദരാ?
ദലിതർക്കു കിട്ടുന്നതൊക്കെ കിട്ടി സർ...
വിവേചനപരമായ ജീവിതം,
നിങ്ങളുപേക്ഷിച്ച അഴുക്കുകൾ...
കൂടാതെ നിങ്ങളെപ്പോലുള്ള
പരാന്നഭോജികളുടെ സേവനം... സർ.
എനിക്ക് തോന്നി...
വാഗ്ദാനങ്ങൾ കിട്ടിയെന്ന്..?
കിട്ടുമല്ലോ... സർ
അതും
നിങ്ങളുടെ തെരഞ്ഞെടുപ്പിൽ.
നിങ്ങൾ...
എന്ത് ചെയ്‌തു സഹോദരാ?
ദലിതൻ
ചെയ്യുന്നതെന്തോ...
അത് ചെയ്‌തു സർ.
അല്ല...
ഞാനുദ്ദേശിച്ചത്...
എന്തൊക്കെ
ചെയ്തുവെന്നാണ്..?
വിയർപ്പിൽ കുളിച്ച്,
പ്രഭാതത്തെ പ്രദോഷമാക്കി
നൂറു ദിവസം തടാകത്തിൽ പണിയെടുത്തു,
വന്നുപോകുന്ന തമ്പ്രാക്കളെ സലാം ​െവച്ചു.
എനിക്കു തോന്നി...
എന്തോ
വലിയ ജോലി ചെയ്തെന്ന്...
അതേ,
ചെയ്തല്ലോ സർ...
നിങ്ങളുടെ തെരഞ്ഞെടുപ്പിന്റെ പ്രചാരകനായി.
മൊഴിമാറ്റം: മിനി അനാമിക
തൊഴിലിടങ്ങളില്‍നിന്ന് വീടെത്താന്‍
ബസ് സ്റ്റാൻഡിലേക്കും
റെയില്‍വേ സ്റ്റേഷനിലേക്കും
തിരക്കിട്ട് നടക്കുന്നവരുടെ
സംസാരം നിങ്ങളുടെ
കാതില്‍ വീണിട്ടുണ്ടോ
അങ്ങനെ കിട്ടുന്ന വാക്കുകള്‍
കോര്‍ത്തുകെട്ടിയാല്‍ ജീവിതത്തിന്റെ
മുഴുനീള ചിത്രമാകും.
മുഷിഞ്ഞ മനസ്സും ശരീരവും
ഉന്മേഷ ലായനിയില്‍ അലക്കിവെളുപ്പിക്കാന്‍
വെമ്പുന്നതിനിടയിലാവും
കൂടെയുള്ളവരോടുള്ള മിണ്ടിപ്പറയല്‍
ആ പയ്യാരം പറച്ചിലില്‍ തളിര്‍ക്കും
സൗഹൃദവും സൗഖ്യവും.
കലവറ കൂടാതെ തുറക്കുന്ന മനസ്സില്‍നിന്ന്
വിടുതല്‍ നേടുന്ന വാക്കുകളുടെ ആശ്വാസ ലഹരി
പഥികരുടെ ചില വാക്കുകള്‍ മാത്രമേ
നമ്മുടെ ചെവിയില്‍ എത്തുകയുള്ളൂ.
ആദിയും അന്തവുമില്ലാത്ത ചില നടുക്കഷണങ്ങള്‍
‘അതിന് അമ്മ സമ്മതിച്ചില്ല’
എന്നൊരു വാക്കാവും
നമ്മുടെ കാത് പിടിച്ചെടുക്കുക
അതൊരു വിവാഹക്കാര്യമാകാം.
അച്ഛനും മറ്റുള്ളവരും സമ്മതിച്ചു,
അമ്മമാത്രം കൂടെ നിന്നില്ല.
എന്നിട്ട് എന്ത് സംഭവിച്ചു എന്നറിയാന്‍ പറ്റില്ല,
അപ്പോഴേക്ക് വാക്കുകളുടെ ഉടമയും
കൂടെയുള്ള ആളും നടന്നു മറഞ്ഞിട്ടുണ്ടാവും
പിന്നാലെ പോയി ചോദിക്കാനും വയ്യ,
അപരിചിതത്വം വിലങ്ങ് നില്‍ക്കും.
അത് വിവാഹക്കാര്യം ആകണമെന്ന് നിര്‍ബന്ധവുമില്ല.
പശുവിനെ വില്‍ക്കുന്ന വിഷയമാകാം,
അല്ലെങ്കില്‍ സ്വര്‍ണം പണയംവെച്ച്
ബാങ്ക് വായ്പയെടുക്കുന്ന കാര്യവുമാകാം.
തുടര്‍ച്ച കിട്ടാത്ത സംഭാഷണം
ഭാവനയില്‍ പൂരിപ്പിക്കുകയേ നിവൃത്തിയുള്ളൂ.
ഇങ്ങനെ തെരുവില്‍നിന്ന് വീണുകിട്ടുന്ന
വാക്കുകള്‍ക്ക് നിറം കൊടുക്കുമ്പോള്‍
പരിഭവത്തിന്റെയും പ്രണയത്തിന്റെയും
പൊട്ടും പൊടിയും തെളിഞ്ഞുവരും
തമാശയുടെ നീരൊഴുക്ക് തീര്‍ച്ചയായും
കാണാതിരിക്കില്ല
തെറിച്ചുവീഴുന്ന ഒരു വാക്കു മതി
ജീവിതത്തിന്റെ പൊരുളിന് കണ്‍മിഴിക്കാന്‍
വാക്കുകളില്‍ ജീവിതം പണിയുന്നത്
കണ്ടുനില്‍ക്കാന്‍ എന്തൊരു കൗതുകമാണ്.
നിര്‍ദേശങ്ങളും ആജ്ഞകളും
ആപ്തവാക്യങ്ങളും വരെ ഇവിടെ തെളിഞ്ഞുവരാം
കടുംവിധികള്‍, പ്രതിസന്ധികള്‍,
പ്രതീക്ഷകള്‍ എല്ലാം ഈ യാത്രക്കിടയിലെ
ഉതിര്‍ന്നുവീഴുന്ന വാക്കുകളില്‍നിന്ന്
മിനുക്കിയെടുക്കാം.
എന്നിട്ടും വാക്കുകള്‍കൊണ്ട് കൊട്ടാരം
പണിയാന്‍ കഴിയാത്ത നമ്മള്‍
മൗനത്തിന്റെ വല്മീകത്തിലേക്ക്
പിന്‍വലിയുന്നു!
മു​ണ്ടം​വേ​ലി​യി​ലെ പി ​ആ​ൻ​ഡ് ടി ​
അ​പ്പാ​ർ​ട്​െ​മന്റിലെ വാട്ടർ ടാങ്ക് മോശം അവസ്ഥയിൽ
കോളനികളും ചേരികളും ഇല്ലാതാക്കി അവിടെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പിണറായി സർക്കാറിന്റെ ശ്രമങ്ങൾ വിജയകരമായിരുന്നോ? കടവന്ത്ര പേരണ്ടൂർ കനാലിനോട് ചേർന്നു കിടന്നിരുന്ന പി ആൻഡ് ടി കോളനിയിൽ താമസിച്ചിരുന്നവരെ മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്​െമന്റി​േലക്കു മാറ്റി. അവിടെ ദുരിതപൂർണമായ ജീവിതമാണ് അവരെ കാത്തിരുന്നത്. അപ്പാർട്മെന്റിലെ താമസക്കാരി തങ്ങളുടെ ദുരിതങ്ങൾ വ്യക്തമാക്കുന്നു.
സഖാവേ,
എന്റെ പേര് ഷൈനി. ഞാൻ ഇപ്പോൾ മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്മെന്റിൽ താമസിക്കുന്നു. പിണറായി സർക്കാറിന്റെ കാലത്ത് വിശാല കൊച്ചി വികസന അതോറിറ്റിയുടെ മുൻകൈയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതാണ് ഈ അപ്പാർട്മെന്റ്. വലിയ പ്രതീക്ഷകളും സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലും ആയിരുന്നു ഞാനും കുടുംബവും അവിടെ എത്തിയത്. എന്റെ കുടുംബത്തെപ്പോലെ തന്നെ അത്യധികം സന്തോഷത്തിലായിരുന്നു ഇവിടെ പുനരധിവസിപ്പിക്കപ്പെട്ട ഓരോ കുടുംബവും.
ഞാൻ ഉൾ​െപ്പടെ ഇവിടെ താമസിക്കുന്നവർ 50 വർഷത്തിലേറെയായി കടവന്ത്ര പേരണ്ടൂർ കനാലിനോട് ചേർന്ന് കിടന്നിരുന്ന പി ആൻ ടി കോളനിയിൽ താമസിക്കുന്നവരായിരുന്നു. ഇടക്കാലത്തുണ്ടായ മഴയിൽ വെള്ളക്കെട്ടിന്റെയും വേലിയേറ്റ സമയങ്ങളിൽ വീടുകളിൽ വെള്ളം കയറുന്നതിന്റെയും ഭാഗമായി വല്ലപ്പോഴുമൊക്കെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടിവന്നിരുന്ന 90ഓളം കുടുംബങ്ങളായിരുന്നു ഞങ്ങൾ. നീതിക്കും പുനരധിവാസത്തിനുമായി നിരന്തരമായി മുറവിളി കൂട്ടിയിട്ടും ആരും ഞങ്ങളെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെ വെളിയിട വിസർജന മുക്തിയുള്ള (Open Defecation Free (ODF) കോർപറേഷൻ എന്ന ബഹുമതി കൊച്ചിൻ കോർപറേഷനു ലഭിക്കുന്നതിന് ഞങ്ങൾ തടസ്സമാണെന്നു വന്നു. കാരണം ഞങ്ങളുടെ ബാത്റൂം മാലിന്യങ്ങൾ പേരണ്ടൂർ കനാലിലേക്കാണ് പോയിരുന്നത്. തന്മൂലം ഞങ്ങളെ അവിടെനിന്ന് ഒഴിവാക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായി വന്നു. ഇതിനെ തുടർന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള മുണ്ടംവേലിയിലെ സ്ഥലം ഞങ്ങൾക്കായി വിട്ടുതരാൻ അന്നത്തെ ജി.സി.ഡി.എ ഭരണസമിതി തീരുമാനിച്ചു. ഒടുവിൽ 2018 ജൂലൈ 31ന് അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി മുണ്ടംവേലിയിൽ ജി.സി.ഡി.എ നിർമിക്കുന്ന പി ആൻഡ് ടി അപ്പാർട്മെന്റിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.
2023 വർഷാവസാനത്തോടെ ഫ്ലാറ്റിന്റെ താക്കോലുകൾ കൈമാറിയെങ്കിലും പണി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ അന്ന് മുതൽ താമസം ആരംഭിക്കാൻ കഴിഞ്ഞില്ല. പിന്നീട് നിർമാണം പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് 2024 ജനുവരി 31ന് 78 കുടുംബങ്ങളെ അപ്പാർട്മെന്റിൽ പുനരധിവസിപ്പിച്ചു. അതുവഴി 90ൽ ബാക്കിയുണ്ടായിരുന്ന കുടുംബങ്ങൾ വഴിയാധാരമാവുകയും ചെയ്തു. അന്നേ ദിവസംതന്നെ ഞങ്ങൾ അന്നുവരെ താമസിച്ചിരുന്ന, ഞങ്ങൾ ജീവിതസ്വപ്‌നങ്ങൾ നെയ്തിരുന്ന കൊട്ടാരം, അതായത് പേരാണ്ടൂർ കനാൽ പുറമ്പോക്കിലെ വീടുകൾ ഒന്നുപോലും അവശേഷിക്കാത്ത രീതിയിൽ അധികാരത്തിന്റെ ജെ.സി.ബി ഉപയോഗിച്ച് തച്ചുതകർത്ത് കളഞ്ഞു.
ആ കാഴ്ച ഞങ്ങളെ ഏറെ വേദനിപ്പിച്ചുവെങ്കിലും സുന്ദരമായ ഒരു ഭാവി ഞങ്ങളെ മുണ്ടംവേലിയിൽ കാത്തിരിക്കുന്നതോർത്ത് വിഡ്ഢികളായ ഞങ്ങൾ അന്ന് അതിരറ്റ് ആഹ്ലാദിച്ചു. സഖാവേ, ഇനിയങ്ങോട്ട് പറയാൻ പോകുന്നത് സിനിമയെ വെല്ലുന്ന ഞങ്ങളുടെ ജീവിതകഥയാണ്. പക്ഷേ, ആ ജീവിതകഥയുടെ രചയിതാക്കൾ ആരാണെന്ന് ഞങ്ങൾ അജ്ഞരായിരുന്നു എന്നതും അങ്ങ് ഒന്ന് പ്രത്യേകം ഓർത്തുവെക്കേണ്ടതാണ്.
താമസം തുടങ്ങിയ അന്ന് ജി.സി.ഡി.എ ഉദ്യോഗസ്ഥർ ഞങ്ങളെ വന്നു കാണുകയും 1000 കിലോയിൽ കൂടുതൽ ഭാരമുള്ള സാധനങ്ങൾ കൂട്ടിവെക്കരുത് എന്നും ഭിത്തികളിൽ ഒരു തരത്തിലും ഈർപ്പമോ വെള്ളമോ പാടി​െല്ലന്നും ഭിത്തികൾ നനയരുതെന്നും പറഞ്ഞു. ഞങ്ങൾക്കുവേണ്ടി ഒരുക്കിയ നെതർലൻഡ്സ് മോഡൽ ബിൽഡിങ് അല്ലേ, ഞങ്ങൾ അക്ഷരംപ്രതി അനുസരിച്ചു. ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള 70 സെന്റ് വരുന്ന സ്ഥലത്താണ് അപ്പാർട്മെന്റ് നിർമിച്ചിരിക്കുന്നത് 4 നിലകളുള്ള കെട്ടിടത്തിൽ 2 ബ്ലോക്കുകളും 400 ഓളം അന്തേവാസികളുമാണ് ഉള്ളത്. താമസം തുടങ്ങി 14ാo ദിവസം പെയ്ത മഴയിൽ തന്നെ അപ്പാർട്മെന്റിലെ 2 വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങി.
ആദ്യ ആഴ്ചയിൽതന്നെ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് റോഡിലേക്കൊഴുകി. അപ്പോഴാണ് ഞങ്ങൾ അറിയുന്നത് ഒരു കൈമുഴം വ്യാപ്തിയിലാണ് 400ഓളം വരുന്ന ജനങ്ങൾക്ക് സീവേജ്, സെപ്റ്റിക് ടാങ്ക് സൗകര്യം ഒരുക്കിയിരിക്കുന്നത് എന്ന്. പരാതി കൊടുത്തതിനെ തുടർന്ന് ദിനംപ്രതി വണ്ടി വന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കംചെയ്യാൻ തുടങ്ങി. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. ഒരു ദിവസം അത് മുടങ്ങിയാൽ കക്കൂസ് മാലിന്യം നിറഞ്ഞു തൊട്ടടുത്തുള്ള സാന്തോം കോളനിയിലേക്കും ഒഴുകി പരക്കും.
മു​ണ്ടം​വേ​ലി​യി​ലെ പി ആ​ൻ​ഡ് ടി ​അ​പ്പാ​ർ​ട്​െ​മന്റിന് മുഖ്യമന്ത്രിയായിരുന്ന വേളയിൽ പിണറായി വിജയൻ നടത്തിയ ശിലാസ്ഥാപനം
കൂടെ രൂക്ഷമായ ദുർഗന്ധവും. തൊട്ടപ്പുറം താമസിക്കുന്ന നേവി ക്വാർട്ടേഴ്‌സിലേക്ക് ഇത്തരത്തിൽ ഒരു വണ്ടി പോകുന്നത് രണ്ടര വർഷത്തിനിടക്ക് ഞങ്ങൾ കണ്ടിട്ടില്ല. പത്തോ ഇരുപതോ നിലകളുള്ള ഫ്ലാറ്റുകളും അതിനനുസൃതമായ ജനങ്ങളുമാണ് അവിടെയുള്ളത്. അവിടെയാണ് സഖാവേ, പാവങ്ങൾക്കും പണക്കാർക്കും ഈ നാട്ടിൽ നീതി എന്ന് പറയുന്നത് രണ്ടു തരത്തിലാണെന്ന് ഞങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. കടുത്ത ദുരിതങ്ങൾ സഹിച്ചുകൊണ്ട് ഒട്ടും വാസയോഗ്യമല്ലാത്ത ഈ അപ്പാർട്മെന്റിൽ ഞങ്ങൾ എങ്ങനെയാണ് കഴിയുന്നതെന്ന് അങ്ങേക്ക് ഊഹിക്കാൻ സാധിക്കുമോ?
മനുഷ്യജീവനെ പരിഗണിക്കാതെയും നിർമാണ സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കാതെയും, മതിയായ ജാഗ്രത ഇല്ലാതെയും നിർമിച്ചിട്ടുള്ള കെട്ടിടങ്ങളാണ് പി ആൻഡ് ടി അപ്പാർട്മെന്റിലുള്ളത്. ഈ ബിൽഡിങ്ങുകളിൽ ഉപയോഗിച്ചിരിക്കുന്നത് എ.എ.സി എന്ന പ്രത്യേകതരം സിമന്റ് ബ്ലോക്കുകളാണ്. ഇവ ഈർപ്പം പെട്ടെന്ന് ആഗിരണം ചെയ്യുന്നു. ചൂട് പുറത്തേക്ക് വിടുന്നുമില്ല. ഇതാണ് ഈ മെറ്റീരിയലിന്റെ പ്രത്യേകത. പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ മെറ്റീരിയൽ ഉപയോഗിച്ച് കെട്ടിടം നിർമിക്കുമ്പോൾ തെർമൽ ഇൻസുലേഷൻ, വാട്ടർ പ്രൂഫിങ് എന്നിവ ചെയ്യേണ്ടതാണ്. ഇവ രണ്ടും ഇവിടെ നടന്നിട്ടില്ല.
ബിൽഡിങ് പണിയുന്നതിന് മുമ്പ് ഭൂഘടന, ഭൂമിയുടെ പ്രത്യേകത, മണ്ണിന്റെ പ്രത്യേകത, ചുറ്റുപാട് എന്നിവ നിർബന്ധമായും കണക്കിലെടുത്ത് നിർമാണ പ്രക്രിയകൾ തുടങ്ങണമായിരുന്നു. പ്രത്യേകിച്ച് ഇതൊരു തീരപ്രദേശം ആയതിനാലും ഉപ്പിന്റെ അംശം കൂടുതലുള്ളതിനാലും പൂർണമായും ഇരുമ്പ് ചട്ടക്കൂടിൽ ഒരു നിർമാണം നടത്തുമ്പോൾ ഇവയെല്ലാം നോക്കേണ്ടതായിരുന്നു. കാരണം ഇരുമ്പിനെ വളരെ വേഗം തുരുമ്പാക്കാൻ പോന്ന എല്ലാ ഘടകങ്ങളും ഇവിടെയുണ്ട്.
ഞങ്ങൾ എൻജിനീയർമാരോ ഉദ്യോഗസ്ഥരോ അല്ല; ഞങ്ങളുടെ നിലനിൽപിനെ ബാധിച്ചപ്പോൾ ഞങ്ങളായിതന്നെ തെരഞ്ഞുപിടിച്ചു കണ്ടെത്തിയ കാര്യങ്ങളാണിവ. ഇത്രയും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടമായിട്ടും ഒരു ആഘോഷമോ ഒത്തുചേരലോ നടത്താൻ, എന്തിനേറെ പറയുന്നു ഒരു മരണമുണ്ടായാൽ അത്യാവശ്യ ഘട്ടങ്ങളിൽ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച് പൊതുദർശനത്തിന് വെക്കാൻ ഒരു കമ്യൂണിറ്റി ഹാൾപോലും ഇല്ല. കുട്ടികളുടെ വളർച്ച, ബുദ്ധിവികാസം, മാനസിക ഉല്ലാസം എന്നിവക്ക് വേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. ഈ അടുത്ത് ഇവിടത്തെ കുട്ടികളുടെ ദുഃഖകരമായ സ്ഥിതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത് അങ്ങും കണ്ടിരിക്കുമെന്ന് വിശ്വസിക്കുന്നു.
മഴയത്ത് നനഞ്ഞൊലിക്കുന്ന വീടുകളിൽ ബാത്റൂം മാലിന്യം കൂടി ഒഴുകിയെത്തുമ്പോൾ നനഞ്ഞ് ദുർഗന്ധം പരത്തുന്നത് അവരുടെ പഠനസാമഗ്രികളും യൂനിഫോമും മാത്രമല്ല, നല്ലൊരു ഭാവി സ്വപ്നംകണ്ട് അത് കെട്ടിപ്പൊക്കാൻ കഴിയാതെ വിരക്തിയിലേക്ക് പോകുന്ന അവരുടെ മനസ്സും കൂടിയാണ്. ഒട്ടും ശുചിത്വമില്ലാത്ത ജീവിതപരിസരങ്ങൾമൂലം കുട്ടികൾക്ക് ഉറക്കക്കുറവ്, അലർജി, മാനസിക പിരിമുറുക്കം, ആത്മവിശ്വാസമില്ലായ്മ തുടങ്ങി വിവിധ ശാരീരിക-മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നു. മുകളിലെ നിലയിൽനിന്നും എന്തെങ്കിലും ശബ്ദം കേട്ടാൽ കെട്ടിടം തകരുമോ എന്ന് ഭയക്കുന്ന, പേടി കാരണം രാത്രി സമാധാനമായി ഉറങ്ങാൻ കഴിയാത്ത രണ്ടു കുട്ടികളുടെ അമ്മയാണ് ഞാൻ.
ഇതുപോലെ മക്കളുടെ വിഷമങ്ങൾ കണ്ടു പ്രയാസപ്പെടുന്ന ഒട്ടനവധി കുടുംബങ്ങൾ ഇവിടെയുണ്ട്. അങ്ങയുടെ കുടുംബത്തിലെ ഒരു കുട്ടിയെ ഈ സ്ഥാനത്ത് അങ്ങേക്ക് ചിന്തിക്കാൻ കഴിയുമോ? കൂട്ടുകാരിൽനിന്നും അകന്നുമാറേണ്ടിവരുന്ന, അധ്യാപകരിൽനിന്നും തങ്ങളുടെ ദയനീയ സ്ഥിതി മറച്ചുപിടിക്കുന്ന, മാതാപിതാക്കളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി സ്വയം നീറുന്ന ഒരുപറ്റം പിഞ്ചോമനകളെ അങ്ങേക്ക് ഇവിടെ കാണാം. കുട്ടികൾ നിരന്തരം സ്കൂളിൽ എത്താത്തതിനെ തുടർന്ന് ഒരു അധ്യാപിക ഇവിടെ അന്വേഷിച്ചെത്തിയതിനെ തുടർന്ന് അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ അഞ്ചോളം കുട്ടികളെ വിവിധ സ്കൂളുകളിൽനിന്നും പുറത്താക്കിയതായാണ് അറിയാൻ കഴിഞ്ഞത്.
തുടർന്ന് ഞങ്ങളുടെ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് പി. പരമേശ്വരൻ സ്‌കൂളിൽ പോയി കുട്ടികളുടെ കാര്യം സംസാരിക്കുകയും അധ്യാപകരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. പക്ഷേ, അപ്പോഴും സ്കൂളിൽ കയറ്റുന്ന കാര്യത്തിൽ മാത്രമേ തീരുമാനമായുള്ളൂ. ബാക്കി അവരുടെ എല്ലാ പ്രശ്നങ്ങളും ഇപ്പോഴും പരിഹാരമില്ലാതെ അങ്ങനെതന്നെയുണ്ട്.
ഞങ്ങളുടെ വീടുകളിൽ നിരന്തരം ഇലക്ട്രോണിക്സ്-ഇലക്ട്രിക്കൽ ഉപകരണങ്ങൾ കേടാവുകയും സ്വിച്ചുകൾ വർക്ക് ചെയ്യാതിരിക്കുക, സ്പാർക്ക് വരിക, നിരന്തരമായി ആളുകൾക്ക് ഷോക്ക് അടിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഞങ്ങൾക്ക് തുടക്കം മുതലേ അനുഭവത്തിൽ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരെ അറിയിക്കുമ്പോൾ എന്തെങ്കിലും താൽക്കാലിക പരിഹാരം അവർ ചെയ്യുകയും ചെയ്തിരുന്നു. എന്നിരുന്നാലും മുമ്പ് പറഞ്ഞ പ്രതിഭാസങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. ആയിടക്കാണ് ഈ ഡിവിഷനിലെ ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു കുട്ടിക്ക് ഇലക്ട്രിക് ഷോക്ക് ഏൽക്കുകയും ഗ്രേഡ് ത്രീ വരെ പൊള്ളൽ ഏൽക്കുകയും ചെയ്ത സംഭവം ഉണ്ടാകുന്നത്.
ഞങ്ങളാൽ കഴിയുന്ന സഹായം ആ കുട്ടിക്ക് ചെയ്യാൻ ഉറച്ച് കുട്ടിയുടെ വീട്ടിലെത്തിയ ഞങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ് കണ്ടത് ഇലക്ട്രിക് ലൈനുകൾ ഏറക്കുറെ ഈ ബിൽഡിങ്ങിലെ പോലെതന്നെ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതാണ്. കെ.എസ്.ഇ.ബിയിൽ വിവരാവകാശ അപേക്ഷ നൽകിയ അദ്ദേഹത്തിന് ലഭിച്ചത് ഞട്ടിക്കുന്ന മറുപടിയായിരുന്നു. പൂർണമായും ഇരുമ്പ് ചട്ടക്കൂടിനുള്ളിൽ നിർമിച്ച ഈ ബിൽഡിങ്, അരൂർ മട്ടാഞ്ചേരി 110 കെവി ലൈനിൽനിന്നും നിയമപരമായ അകലം പാലിക്കാതെയാണ് നിർമിച്ചുവെച്ചിരിക്കുന്നത്. കേന്ദ്ര വൈദ്യുതി റെഗുലേഷൻ ചട്ടങ്ങൾ പ്രകാരം 2.9 മീറ്റർ അകലം വേണ്ടിടത്ത് 2.5 മീറ്റർ അകലമേ ഉള്ളൂ. കിഴക്ക് 110 കെ.വി ലൈൻ ആണെങ്കിൽ പടിഞ്ഞാറ് 66 കെ.വി ലൈൻ കടന്നുപോകുന്നു.
ബിൽഡിങ് പണിയാനുള്ള അനുമതി എങ്ങനെ കിട്ടിയെന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. ചെന്നൈ​ ഐ.ഐ.ടി അംഗീകരിച്ച പ്ലാൻ ആണെന്നാണ് അവകാശവാദം. 110 കെ.വി ലൈനും ടവറും ചെന്നൈ ഐ.ഐ.ടി കാണാതെപോയ മാന്ത്രികവിദ്യ എന്തായിരിക്കും? രണ്ടു ലൈനിനും ഇടക്ക് ഇരുമ്പ് ഡക്ക് ഷീറ്റുകൊണ്ട് മേൽക്കൂരയും ഇരുമ്പ് പില്ലറുകളും ഇരുമ്പ് ബീമുകളും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന കെട്ടിടം നിൽക്കുന്നു. 110 കെ.വി ലൈൻ ദൂരപരിധി ലംഘിച്ച് വളരെ അടുത്തുകൂടി കടന്നുപോകുന്നതിനാൽ ഈർപ്പമുള്ള അന്തരീക്ഷത്തിലൂടെ വൈദ്യുതി കടന്നുപോവുകയും വീട്ടിലിരിക്കുമ്പോൾപോലും ഷോക്ക് അടിക്കുന്നത് പതിവാകുകയും ചെയ്തു.
വൈദ്യുതി പ്രസരണംമൂലം വൈദ്യുതി സുരക്ഷാ ഉപകരണങ്ങളും ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടിക്കടി കേടുവരുന്നു. ഏകദേശം 33ഓളം ഫാനുകളാണ് താമസം തുടങ്ങി ഇത്രയും നാളുകൾക്കുള്ളിൽ കംപ്ലയിന്റ് ആയിട്ട് ജി.സി.ഡി.എക്ക് കൈമാറിയത്. ഇതിനെല്ലാം ഉടനടി പരിഹാരം എന്നത് ഒരിക്കലും സാധ്യമാകാത്ത കാര്യമാണെന്ന് ഇത് വായിക്കുമ്പോൾതന്നെ അങ്ങേക്ക് മനസ്സിലായി കാണുമല്ലോ.
അടുത്ത പ്രശ്നം 15,000 ലിറ്ററോളം വെള്ളം സംഭരിക്കാൻ ശേഷിയുള്ള വാട്ടർ ടാങ്കിലെ വിള്ളലുകളും അപകടാവസ്ഥയുമാണ്. ഏറ്റവും മുകളിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിനുള്ളിലും പുറത്തും ദിനംപ്രതി വലുതായിക്കൊണ്ടിരിക്കുന്ന അപകടകരമായ വിള്ളലുകളുണ്ട്. ടാങ്ക് പൊട്ടിയാൽ കൈകൊണ്ട് ഒന്ന് തുടച്ചാൽപോലും അടർന്നു വീഴും വിധത്തിലുള്ള കെട്ടിടത്തിൽ അതും 60 ശതമാനത്തിനു മുകളിൽ ലൂസ് പ്ലാസ്റ്ററിങ് ഉള്ള കെട്ടിടത്തിലെ ഭീകരാവസ്ഥ വാക്കുകൾകൊണ്ട് പറയുന്നതിലും അപ്പുറമായിരിക്കും.
പ്ലംബിങ്ങിന് ഉപയോഗിച്ച ഗുണമേന്മയില്ലാത്ത പൈപ്പുകൾ ഭിത്തികൾക്കുള്ളിൽ പലയിടത്തും പൊട്ടി കുടിവെള്ളം നഷ്ടമാകുന്നതിനും ഭിത്തികൾ നനഞ്ഞ് ദുർബലമാകുന്നതിനും കാരണമാകുന്നു. ഗുണമേന്മയില്ലാത്ത സാധനസാമഗ്രികൾകൊണ്ട് നിർമിച്ചതിനാൽ അപ്പാർട്മെന്റുകളിൽ പലയിടത്തും കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നു. ദിനംപ്രതി ചുവരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയാണ്. ദിവസങ്ങൾക്കു മുമ്പേ സീലിങ് ഫാൻ അടർന്നുവീണ് ഒരു അന്തേവാസിക്ക് സാരമായ പരിക്ക് പറ്റിയിരുന്നു. രണ്ട് ചെറിയ കുട്ടികളുള്ള വീടാണത്. ആ അന്തേവാസിയുടെ സ്ഥാനത്ത് കുട്ടികൾ ആരെങ്കിലുമായിരുന്നെങ്കിൽ ഇവിടം ഒരു മരണവീടാകുമെന്ന കാര്യത്തിൽ തർക്കമില്ല.
ആ പിതാവ് ഗദ്ഗദത്തോടെ ഇതേ കാര്യംതന്നെ ആവർത്തിച്ചു പറയുമ്പോൾ മനസ്സാക്ഷിയും മനുഷ്യത്വവും ഉള്ളവരുടെ കണ്ണ് നിറയും. ഇതെല്ലാം എന്തിനെയാണ് സൂചിപ്പിക്കുന്നത്? ഇപ്പോൾ അറിഞ്ഞത് ഈ കെട്ടിടങ്ങൾക്ക് സ്ട്രക്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഇ​െല്ലന്നാണ്. ഞങ്ങളുടെ പരാതിയെ തുടർന്ന് ജി.സി.ഡി.എ ചെന്നൈ ഐ.ഐ.ടിയെക്കൊണ്ട് നടത്തിച്ച പഠനത്തിൽ 2026 മേയ് 31നു മുമ്പ് സ്ട്രക്ചർ ബലപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നു. കെട്ടിടത്തിന്റെ ദുർബലാവസ്ഥ ഇതിൽനിന്ന് വ്യക്തമാണ്.
മുകൾനിലകളിലെ ശുചിമുറികളിൽനിന്നുമുള്ള ആസിഡുകൾ നിറഞ്ഞ സോപ്പ് ഡിറ്റർജന്റ് വെള്ളവും വിസർജ്യങ്ങളും ചോർന്ന് താഴത്തെ നിലകളിൽ ഫ്ലാറ്റുകളിലേക്ക് ഒലിച്ചിറങ്ങി ഭിത്തികൾ ദുർബലമാകുന്നു. നനഞ്ഞ ഭിത്തികളിൽ പൂപ്പലും പായലും പിടിച്ച് അലർജി, നിരന്തരമായ തുമ്മൽ, ചുമ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകുന്നു. ശുചിമുറിയിലെ ചോർച്ചമൂലം കുടപിടിച്ച് വേണം പാചകം ചെയ്യാനും ബാത്റൂമിൽ പോകാനും. ഇതുമൂലം സ്വസ്ഥമായി വിശ്വസിച്ച് പാചകം ചെയ്യാനോ കഴിക്കാനോ ഞങ്ങൾക്ക് ആവുന്നില്ല. വീതികുറഞ്ഞ ഇടനാഴികളുടെ ഇരുവശത്തുമായിട്ടാണ് ഇവിടെ ഭവനങ്ങൾ പണിതിട്ടുള്ളത്. പുറത്തേക്ക് തുറക്കാൻ കഴിയാത്ത വിധമാണ് ജനലുകൾ. മതിയായ വെന്റിലേഷൻ സൗകര്യമില്ല. ചൂടുകാലത്ത് വീടിനുള്ളിൽ ഒട്ടും ഇരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഓട്ടിസം ബാധിച്ച കുട്ടികളടക്കം മിക്ക കുട്ടികൾക്കും ദേഹമാസകലം തടിപ്പും കുരുക്കളും അലർജിയും ബാധിക്കുന്നു.
നാല് നിലകളുള്ള ഇവിടെ, വയോജനങ്ങളും രോഗികളുമുണ്ട്. ഇടുങ്ങിയ കോണിപ്പടികളിലൂടെ രോഗികളെയും വൃദ്ധരെയും താഴെയെത്തിക്കുക എന്നത് ഏറെ ദുഷ്കരമാണ്. മൂന്നാം നിലയിൽ താമസിക്കുന്ന, രണ്ട് കൊച്ചു പെൺകുട്ടികളുടെ മാതാവായ 29 വയസ്സുകാരി ആശുപത്രിയിൽ സമയത്തെത്തിക്കാൻ കഴിയാത്തതുകൊണ്ട് ഞങ്ങളെ വിട്ടുപിരിഞ്ഞതും, അതിലൂടെ രണ്ട് ബാല്യങ്ങൾ അനാഥരായതും, എക്കാലവും ഞങ്ങളുടെ മനസ്സിൽ മാറാവേദനയായിട്ടുണ്ടാകും.
ഇവിടെ നടന്ന ഏഴ് മരണങ്ങളിൽ പ്രായാധിക്യംകൊണ്ട് മരണപ്പെട്ട രണ്ടു പേരൊഴികെ ബാക്കി അഞ്ചു മരണങ്ങളിലും തന്മൂലം കുടുംബങ്ങൾ അനാഥരായതിനും വിധവകളും അബലകളുമായി തീർന്നതിനും ഉദ്യോഗസ്ഥവർഗത്തിന്റെ കെടുകാര്യസ്ഥതക്ക് കാര്യമായ പങ്കു​െണ്ടന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ലിഫ്റ്റോ മതിയായ ഫയർ റെസ്ക്യൂ സംവിധാനങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല. വേസ്റ്റ് മാനേജ്മെന്റ് പദ്ധതികളോ വാഹന പാർക്കിങ് സൗകര്യമോ ജീവിത-സാമ്പത്തിക അഭിവൃദ്ധിക്ക് വഴിയൊരുക്കുന്നതിന് അനുബന്ധമായ ഒന്നുംതന്നെ ഇവിടെയില്ല.
110 കെ.വി ലൈനിൽനിന്നുണ്ടാകുന്ന ഇ.എം.എഫ് (വൈദ്യുത കാന്തിക വലയം) റേഡിയേഷൻ അന്തേവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നാലഞ്ചു വീടുകളിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന വീട്ടമ്മ ഇന്ന് പരസഹായമില്ലാതെ നടക്കാൻപോലും പറ്റാത്തനിലയിലേക്ക് മാറിയിരിക്കുന്നു. 110 കെ.വി ലൈൻ ഇവരുടെ വീടിന് തൊട്ടടുത്തുകൂടിയാണ് കടന്നുപോകുന്നത്. ഹാർട്ട് അറ്റാക്ക്, വൃക്ക സംബന്ധമായ രോഗങ്ങൾ, ത്വക് രോഗങ്ങൾ എന്നിവയിൽ ഏതെങ്കിലുമൊക്കെയായി ഓരോ വീട്ടിലും കണ്ടുപിടിക്കപ്പെടുന്നു. ആധികാരികമായി, ശാസ്ത്രീയമായി ഇത് തെളിയിക്കാൻ ഞങ്ങളുടെ കൈയിൽ ആധാരമില്ലെങ്കിലും റേഡിയേഷന്റെ എല്ലാ പരിണതഫലങ്ങളും ഇവിടെയുള്ളവർക്ക് അനുഭവത്തിൽ വന്നിട്ടുണ്ട്.
ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ എന്ന പേരിൽ പൊതു പണവും നികുതിയും ചെലവഴിച്ച് നിർമിച്ച മരണക്കെണിയാണ് പി ആൻഡ് ടി അപ്പാർട്മെന്റ്. പോകാനിടമില്ലാത്തതിനാൽ മുൻ സർക്കാർ ഒരുക്കിക്കൊടുത്ത അരക്കില്ലത്തിൽ തളച്ചിടപ്പെട്ടവരാണ് ഇവിടെയുള്ളവർ. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് പകരം ദരിദ്രരെ ഇല്ലാതാക്കലായിരുന്നോ ഈ നിർമാണത്തിലൂടെ അധികാരികൾ ലക്ഷ്യം വെച്ചത് എന്ന സംശയം ഞങ്ങൾക്കുണ്ട്. മരണം പലരീതിയിലും വാ പിളർത്തി ഞങ്ങളുടെ നേർക്ക് വരുന്നുണ്ട്. ‘‘വീട് ലഭിച്ചു’’ എന്ന സന്തോഷത്തിനു പകരം ‘‘സുരക്ഷിതമാണോ’’ എന്ന ആശങ്കയിലാണ് എല്ലാ കുടുംബങ്ങളും. ഇത് കേവലം രാഷ്ട്രീയ ആരോപണമായി അങ്ങ് കണക്കാക്കരുത്. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനും ആരോഗ്യവും സുരക്ഷയും സംബന്ധിച്ച വിഷയമാണ്.
കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമി ജി.സി.ഡി.എ സൗജന്യമായി ഞങ്ങൾക്ക് വീടുവെക്കാൻ നൽകി എന്ന് സ്ഥിരമായി അധികാരികൾ തങ്ങളുടെ വലുപ്പം കാണിക്കാൻ പറയാറുണ്ട്. പക്ഷേ, വാസ്തവം എന്താണെന്ന് ഞങ്ങൾക്ക് ഇപ്പോഴാണ് മനസ്സിലായത്. 110 കെ.വി ടവർ നിൽക്കുന്ന, ഹൈ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്ന ഈ ഭൂമിയിൽ ഒരു മാലിന്യ സംഭരണകേന്ദ്രം തുടങ്ങാൻപോലും കഴിയില്ല. അങ്ങനെ മറ്റൊന്നും ചെയ്യാൻ കഴിയാത്ത ആ ഭൂമിയാണ് ഞങ്ങളെ പുനരധിവസിപ്പിക്കാൻ വിട്ടു കൊടുത്തത്. മാലിന്യത്തിന്റെ വില പോലും ഞങ്ങൾക്ക് നൽകിയിട്ടില്ല എന്നർഥം. ഇനിയും ഈ അനീതി സഹിക്കാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ സമരത്തിനിറങ്ങി. സമരത്തിന്റെ ഒരു ഘട്ടത്തിൽ ഈ കെട്ടിടം പൊളിച്ചുകളയേണ്ടി വരുമെന്നും ഞങ്ങളെ പുനരധിവസിപ്പിക്കുമെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപിക്കേണ്ടിവന്നു.
കഴിഞ്ഞ രണ്ടു വർഷം വിവരണാതീതമായ ദുരിതങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു ആ പ്രഖ്യാപനം. എന്നാൽ, സങ്കടകരമെന്ന് പറയട്ടെ അങ്ങയുടെ പാർട്ടിയുടെ എറണാകുളം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ കൊച്ചി എം.എൽ.എയുമായ കെ.ജെ. മാക്സിയും കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യമന്ത്രിയുമായ ടി.എം. തോമസ് ഐസക്കും ഇതിനെതിരായ പ്രതികരണവുമായി രംഗത്തുവന്നു. ഞങ്ങൾ എവിടെനിന്ന് വന്നവരാണെന്നു മറക്കരുതെന്നാണ് കെ.ജെ. മാക്സി പറഞ്ഞത്. അതെ സഖാവേ, ഞങ്ങൾ ദരിദ്രരാണ്. പോകാൻ മറ്റൊരിടം ഇല്ലാത്തവരാണ്. പക്ഷേ, അതിനർഥം ആത്മാഭിമാനം ഇല്ലാത്തവരാണെന്നല്ല. തരുന്നത് വാങ്ങി പരാതികളൊന്നും പറയാതെ കഴിഞ്ഞുകൂടിക്കൊള്ളണം എന്നുമല്ല.
കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നുകൊണ്ട് എങ്ങനെ അദ്ദേഹത്തിന് ഇത്തരം ഒരഭിപ്രായം പറയാൻ കഴിയുന്നു? ഈ കെട്ടിടങ്ങൾ പൊളിച്ചുകളയാൻ തക്കവിധം എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നാണ് കെ.ജെ. മാക്സി പറഞ്ഞത്. പ്രശ്നങ്ങൾ ഇല്ലാതെയാണോ 2025ൽ ജി.സി.ഡി.എ ചെന്നൈ ഐ.ഐ.ടിയെ പഠനം നടത്തി നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്. അന്ന് ഈ മണ്ഡലത്തിലെ എം.എൽ.എ കെ.ജെ. മാക്സി ആയിരുന്നല്ലോ. 2026 ഫെബ്രുവരിയിലാണ് ചെന്നൈ ഐ.ഐ.ടി അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തത്. അന്നും സ്ഥലം എം.എൽ.എ കെ.ജെ. മാക്സി തന്നെ ആയിരുന്നല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരം തൊടുന്യായങ്ങൾ നിരത്തുന്നത്.
തോമസ് ഐസകിന്റെ പ്രതികരണം പൊളിച്ചുകളയാൻ മാത്രമുള്ള പ്രശ്നങ്ങളൊന്നും ഇവിടെയില്ലെന്നാണ്. എന്തുമാത്രം അപലപനീയമായ പ്രതികരണം. എന്തെങ്കിലും അന്വേഷണമോ പഠനമോ നടത്തിയിട്ടാണോ അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഞങ്ങൾക്കും അറിയണമല്ലോ. കഴിഞ്ഞ രണ്ടു വർഷത്തെ ഞങ്ങളുടെ ദുരിതങ്ങളെ എത്ര ലാഘവത്തോടെയാണ് അദ്ദേഹം കണ്ടത്. ദരിദ്രർക്കുവേണ്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി നിലകൊള്ളുന്നത് എന്നല്ലേ പറയാറ്.
പക്ഷേ, എന്തുകൊണ്ടാണ് ഞങ്ങളുടെ ഇ അവസ്ഥയിൽ ഞങ്ങളോടൊപ്പം നിൽക്കുന്നതിനു പകരം ഞങ്ങളെ അപമാനിക്കാനും ഞങ്ങളുടെ ദുരിതാനുഭവങ്ങളെ നിസ്സാരമാക്കാനും അങ്ങയുടെ പാർട്ടിയുടെ നേതാക്കൾ ശ്രമിക്കുന്നത്. അതോ ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ മനുഷ്യരെ അങ്ങയുടെ പാർട്ടിക്ക് വേണ്ട എന്നാണോ? ഭയത്തോടെ താമസിക്കേണ്ടി വരുന്ന ഒരിടമായി വീട് മാറരുത്. ജനങ്ങളുടെ നികുതിപ്പണവും സർക്കാറിന്റെ വിഭവങ്ങളും ഉപയോഗിച്ച് നിർമിച്ച കെട്ടിടം രണ്ടര വർഷം കഴിയുമ്പോൾതന്നെ ശോച്യാവസ്ഥയിലേക്ക് ആവുന്നുവെങ്കിൽ അതിനുത്തരവാദികളായവരോട് കണക്ക് ചോദിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. താങ്കളും താങ്കളുടെ പാർട്ടിയും ജനങ്ങളുടെ ഈ അവകാശത്തോടൊപ്പം ഉണ്ടോ?
കൽപറ്റ നാരായണൻ
കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കൽപറ്റ നാരായണൻ തന്റെ നിലപാടുകൾ തുറന്നു പറയുന്നു. അക്കാദമി എങ്ങനെ നയിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്? അദ്ദേഹം ഇടതുപക്ഷത്തോ വലതുപക്ഷത്തോ?
കൽപറ്റ നാരായണൻ മാഷിനെ കേരള സാഹിത്യ അക്കാദമി ചെയർമാനായി പ്രഖ്യാപിച്ചത്​ സെപ്​റ്റംബർ 26 ശനിയാഴ്ചയാണ്. ഞായറാഴ്ച രാവിലെ ഏഴ്​ മണി. കൊയിലാണ്ടി കൊല്ലത്തെ ‘നൈഷധം’ വീട്ടിൽനിന്ന് മാഷ് തന്റെ പതിവ് നടത്തം തുടർന്നു.ഈ നടത്തമാണ്​ മാഷിന്‍റെ ആരോഗ്യ രഹസ്യം. അതാ​ക​ട്ടെ, തൊട്ടടുത്ത ​പിഷാരികാവിന്​ സമീപത്തുകൂടി കടൽത്തീര​ത്തേക്ക്​, അതുവഴി പാ​റോപ്പള്ളി മഖാം പരിസര​ത്തുകൂടി വീട്ടിലേക്ക്​. ഇതാണ്​ വീട്ടിലുള്ളപ്പോഴുള്ള പതിവ്​. 45 മിനിറ്റ് നടത്തം. ഇതിനിടയിൽ ആരെയും മാഷ്​ കൂടെക്കൂട്ടില്ല. കാരണം, ഇത്​ മാഷിന്​ വെറും നടത്തം മാത്രമല്ല, മറിച്ച്​ എഴുത്തുമേശയിലേക്കുള്ള വിരുന്നൊരു​ക്കുന്ന വേളകൂടിയാണ്​. നാം വായിച്ച്​ തീർത്ത സാഹിത്യങ്ങൾ ഏറെ പിറന്നത്​, രൂപപ്പെട്ടത്​ ഈ വഴിയിലാണ്​. ഈ വഴിയിൽ ഒപ്പം കൂടി സംസാരിച്ചതാണ്​ ഈ എഴുത്ത്​.
അതാ​ക​ട്ടെ, പുതിയ പദവി, രാഷ്​ട്രീയം, എഴുത്ത്​, ജീവിതം അങ്ങനെ പലതായി. 74 വയസ്സായി മാഷിന്​. കൽപറ്റയി​ൽനിന്നും കോഴിക്കോട്​, കൊയിലാണ്ടിക്കാരനായിട്ട്​ പതിറ്റാണ്ടുകളായി. ’93ലാണ്​ വീട്​ പണിയുന്നത്​. അതെല്ലാം ഇന്നലെയെന്നോണം ഓർത്ത്​ മാഷിന്‍റെ സാഹിത്യജീവിതത്തി​ന്​ താങ്ങും തണലുമായ ജീവിത സഖി റിട്ട. അധ്യാപികയായ ടി.സി. രാധയുണ്ട്​. മാഷിന്‍റെ പ്രസംഗങ്ങളും മറ്റും സൃഷ്​ടിക്കുന്ന ഭീഷണിയെക്കുറിച്ച്​ ചോദിപ്പോൾ ടീച്ചറുടെ മറുപടിയിങ്ങനെ: ‘‘ഭീഷണിയൊക്കെയുണ്ട്​. അതിൽ പേടിയുണ്ട്​. പക്ഷേ... ആരെങ്കിലും ഇങ്ങനെ പറയാൻ വേണ്ടേയെന്നാണ്​ ഞാൻ ചിന്തിക്കുന്നത്​. മാഷിനെപ്പോഴും എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും മാത്രമാണ്​ ചിന്ത. അതിന്​ തടസ്സമായി ഞാനൊരിക്കലും നിന്നിട്ടില്ല...’’ മാഷ്​ നടത്തം തുടങ്ങി. ഇനി ചോദ്യവും ഉത്തരവും...
സാഹിത്യ അക്കാദമി നാ​ളുകളിൽ കൽപറ്റയുടെ അക്കാദമിക് കാലമെന്ന്​ രേഖപ്പെടുത്തുമോ?
തീർച്ചയായും, അക്കാദമിയുടെ സാഹിത്യപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. തൃശൂരിൽ ഒതുങ്ങിനിൽക്കാതെ, കേരളം മുഴുവൻ വ്യാപിപ്പിക്കും. വയനാടും കണ്ണൂരും കാസർകോടും തിരുവനന്തപുരവുമെല്ലാം അക്കാദമിയുടെ പ്രവർത്തനമേഖലയാകും. ഇങ്ങനെ ആഗ്രഹിക്കുന്നത്​ വെറുതെയല്ല. ഉദാഹരണത്തിന്​, ഇടതുപക്ഷം മറന്ന സി.എൻ. ശ്രീകണ്​ഠൻ നായരെയും സി.​ജെ​യെയും പോലുള്ള പലരുമുണ്ട്​. സി.​ജെ. ​തോമസിനെ കുറിച്ചുള്ള പരിപാടിയാണെങ്കിൽ കൂത്താട്ടുകുളം പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട്​ അവിടെയൊരു ഏകദിന പരിപാടി നടത്തുക. അവിടെയുള്ള അദ്ദേഹത്തിന്‍റെ സൗഹൃദവും മറ്റും ഉപയോഗപ്പെടുത്തുക.
അങ്ങനെ നാടുനീ​ളെ പരിപാടികൾ നടത്തും. ഇവിടത്തെ സമകാലിക കൃതികളുടെ ഇംഗ്ലീഷ്​ പ്രസിദ്ധീകരണം അനിവാര്യമാണ്​. അതിന്​ പറ്റിയ ആളെ കണ്ടെത്തണം. നമ്മുടെ സാഹിത്യം കുറെക്കൂടി പുറത്തെത്തിക്കണം. അതിനുവേണ്ടിയുള്ള പരിശ്രമമാണ്​ നടക്കുക. ഇതിന്​ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയൊന്നും​ തടസ്സമാകില്ല. പതിവിൽനിന്നും വിഭിന്നമായാണ്​ സാഹിത്യോത്സവം നടത്തുക. സമൂഹത്തിന്​ ഗുണകരമാവുന്ന വിധത്തിൽ പുനഃസംവിധാനം ചെയ്യും. ഇതിൽ പുതിയ തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കും.
അക്കാദമി നന്നായി പ്രവർത്തിപ്പിക്കുക എന്നതാണ്​ ഈ സർക്കാറിനോട്​ ചെയ്യാവുന്ന നീതിപൂർവമായ പ്രവർത്തനം. അത്​ തന്നെയാണ്​ ഏറ്റവും ഉന്നതമായ പി.ആർ വർക്കായി കണക്കാക്കുന്നത്​. അല്ലാതെ സർക്കാറിന്‍റെ പി.ആർ പണി ചെയ്​തു​കൊണ്ടല്ല അക്കാദമി സഞ്ചരിക്കുക. സർക്കാർ സർക്കാറിന്‍റെ ജോലിചെയ്യ​ട്ടെ. നമ്മൾ നമ്മുടെ ജോലി ചെയ്​താൽ മാത്രം മതി. പൂർണമായും സാഹിത്യ​കേന്ദ്രീകൃതമായിട്ടായിരിക്കും അക്കാദമി പ്രവർത്തിക്കുക. ഈ സർക്കാറിന്‍റെ കാലത്താണ്​ ഏറ്റവും സർഗാത്മകമായി അക്കാദമി പ്രവർത്തിച്ചതെന്ന്​ നാളെ രേഖപ്പെടുത്തപ്പെടും. കൊല്ലത്തിൽ അവാർഡ്​ കൊടുക്കുന്ന ഒരു​ സ്​ഥലം മാത്രമല്ലാതായി മാറ്റും. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇടമായി മാറ്റും. ആരും അവഗണിക്കപ്പെടില്ല. കൊടിയുടെ നിറമല്ല. എഴുത്താണ്​ എന്‍റെ മാനദണ്ഡം. നിലവിൽ, സാഹിത്യ അന്തരീക്ഷം ഒട്ടും സജീവമല്ല കേരളത്തിൽ.
എഴുത്തുകാരൻ എന്നും ഇടതുപക്ഷത്താവണം എന്ന്​ പറയാറുണ്ട്​. മാഷിന്​ ഇടതുപക്ഷവും വലതുപക്ഷവും എന്താണ്​​?
എന്താണ്​ ഇടത്​​? ഇന്ന്​ പറയപ്പെടുന്ന ഇടതിൽ അംബേദ്​കറില്ല, ഗാന്ധിയില്ല, പക്ഷേ, സ്​റ്റാലിനുണ്ട്​. അപ്പോൾ ഇതെങ്ങനെ ഇടതാകും. ഞാനൊരിക്കലും വലതുപക്ഷമല്ല. ആ പ്രയോഗംതന്നെ ശരിയല്ല. ഒരുപക്ഷേ, തീവ്ര വലതുപക്ഷത്തിന്​ അത്​ ശരിയാകാം. ബി.ജെ.പിയെ വലതുപ​ക്ഷമെന്ന്​ വിളിച്ചോളൂ. ഗാന്ധിജി നേതൃത്വം നൽകിയൊരു പ്രസ്​ഥാനമാണ്​ കോ​ൺഗ്രസ്. അതുകൊണ്ട്​ ഒരിക്കലും കോൺഗ്രസിനെ വലത്​ എന്ന്​ പറയാൻ പാടില്ല. കോൺഗ്രസുകാരൊക്കെ ആത്മാഭിമാനമുണ്ടെങ്കിൽ ഇടതെന്ന്​ പറയണം. ശരിക്കും കമ്യൂണിസ്റ്റുകാരുടെ വിചാരം വർഗസമരത്തിൽ വിശ്വസിക്കുന്നവരാണ്​ ഇ​ടതെന്നാണ്​. അതുകൊണ്ടാണ്​ സ്റ്റാലിൻ ഇടതും അം​ബേദ്​കറും ഗാന്ധിയും വലതുമായി പോകുന്നത്​. അത്​, വലിയ തെറ്റായ കാര്യമാണ്​.
വർഗസമരമല്ല അതിന്‍റെ അടിസ്​ഥാനം. ചൂഷണങ്ങളെ തടഞ്ഞ്​, പാവപ്പെട്ടവരോട്​ ആഭിമുഖ്യം വളർത്തുക എന്നതാണ്​ ശരിയായ ഇടത്​. ​ഇവിടെയാണെങ്കിലും ലോകത്തിലെവിടെയും കമ്യൂണിസം വരാൻ കാരണം സാമ്പത്തികമായിട്ടുള്ള ഭീകരമായ ചൂഷണവും ദാരിദ്ര്യവുമാണ്​. പക്ഷേ, ഒരു ഘട്ടം കഴിയു​േമ്പാൾ അധികാരം ദുഷിച്ച്​ പതുക്കെ അപ്രസക്തമാവുകയാണ്​ ചെയ്യുക. കേരളത്തിൽ ’40കളിലും ’50കളിലുമാണ്​ കമ്യൂണിസം ഏറ്റവും ശക്തമായി പ്രവർത്തിച്ചത്​. പിന്നെ പ്രവർത്തനരംഗത്ത്​ കമ്യൂണിസ്റ്റ്​ ആദർശങ്ങളോടുള്ള വിട്ടുവീഴ്ചയാണ്​ നാം കാണുന്നത്​. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന്​ അന്ന്​ പറഞ്ഞിരുന്നത്​ ദുഷിച്ച ജന്മിത്വത്തോടും മുതലാളിത്തത്തോടുമുള്ള പ്രതികാരമായിട്ടാണ്​.
സമത്വ സുന്ദരകാലം പ്രതീക്ഷിച്ചവർ, പതിയെ മാറി. ഓരോ വ്യക്തിയുടെയും മോഹം മുതലാളിയായി തീരണമെന്നായി. എല്ലാവരും ​ലോട്ടറി ടിക്കറ്റ്​ എടുക്കുകയും അവനവന്‍റെ ജീവിതം മാത്രമായി ചിന്തിക്കുകയും ചെയ്യുകയാണ്​. കൂട്ടുചേർന്ന്​ ​പ്രവർത്തിക്കു​​േമ്പാഴും അതു തന്നെയാണിവിടെ നടക്കുന്നത്​. അപ്പോൾ മുതലാളിത്തത്തെ അങ്ങേയറ്റം വെറുത്ത ഒരു​ ജനത ഓരോരുത്തരും മുതലാളിയാകുന്ന കാലത്തിലേക്ക്​ മാറിക്കഴിഞ്ഞു. ഇന്ന്​ കമ്യൂണിസ്റ്റ്​ പാർട്ടി ഭരിക്കു​​​േമ്പാൾ അവസരങ്ങൾക്കു ​വേണ്ടിയൊക്കെ പാർട്ടിയുടെ ഭാഗമാവുകയാണ്​. സാമ്പത്തിക സുരക്ഷിതത്വത്തിന്​ വേണ്ടിയാണിന്ന്​ പ്രവർത്തിക്കുന്നത്​. അപ്പോൾ ഇതെങ്ങനെ ഇടതാകും? അവരോട്​ വിയോജിക്കുന്നവരാണ്​ അവർക്ക്​ വലതുപക്ഷം.
ചെറുപ്പം മുതൽ മാഷ്​ സി.പി.എം വിരോധിയായിരുന്നുവെന്നറിയാം, എപ്പോൾ മുതലാണ്​ നിശിത വിമർശനം തുടങ്ങിയത്​?
എനിക്ക്​ ചെറുപ്പം മുതൽ അനാർക്കിസം വ​ളരെ ഇഷ്​ടമാണ്. ഞാനൊരു അനാർക്കിസ്റ്റാണ്​. എന്‍റെ ആദ്യത്തെ ലേഖനത്തിന്‍റെ തലവാചകം ‘സമ്പാദിക്കുന്ന കുട്ടി അശ്ലീലമാണ്​’ എന്നാണ്​. അത്​, 20ാം വയസ്സിലാണ് എഴുതിയത്​​. അപ്പോൾ മുതൽ ഇങ്ങനെ മാറിച്ചിന്തിക്കുക എന്നല്ലാതെ കോൺഗ്രസിനുവേണ്ടി ജീവിക്കണോ കമ്യൂണിസ്റ്റിനുവേണ്ടി ജീവിക്കണോ എന്ന്​ ചിന്തിച്ചിട്ടില്ല. അതെന്‍റെ വിഷയം ആയിരുന്നില്ല. മുഖ്യധാരയിൽനിന്നു മാറി മാത്രമാണ്​ ഞാൻ കടന്നുവന്നത്​. അതുകൊണ്ടാണ്​ എനിക്ക്​ വായനക്കാരും കേൾവിക്കാരുമൊക്കെയുണ്ടായത്​. എന്തുകൊണ്ട്​ ഞാൻ കോൺഗ്രസ്​ അനുഭാവിയായി എന്നതിന്​ ഉത്തരം കോൺഗ്രസ്​ ഒരു അ​ശക്തമായ ജനാധിപത്യ പാർട്ടിയാണ്.
കമ്യൂണിസ്റ്റ്​ പാർട്ടി സുശക്തമായ ഏകാധിപത്യ പാർട്ടിയാണ്​. ഈ ഏകാധിപത്യത്തോട്​ എനിക്ക്​ വിരോധമാണ്​. അനാർക്കിസത്തോടാണ്​ എനിക്കിഷ്​ടമെന്ന്​ പറഞ്ഞല്ലോ. അതാണ്​ ഞാൻ കോൺഗ്രസിനെ ഇഷ്​ടപ്പെടാൻ കാരണം. അവരിൽ വൈരുധ്യമുണ്ട്​. എപ്പോഴും പിണക്കങ്ങൾ. അധികാരത്തെ കൊണ്ടുനടക്കാനുള്ള ശേഷിയില്ലായ്​മ. ഇതൊക്കെ എനിക്ക്​ വളരെ ഇഷ്​ടമാണ്​. ഭരിക്കാനും ഭരിക്കപ്പെടാനും ഇഷ്​ടമല്ല. അതാണ്​ അരാജകത്വത്തെ കൂട്ടുപിടിക്കുന്നത്​.
സാഹിത്യ​ത്തിനോടുള്ള താൽപര്യമുള്ളതുകൊണ്ട്​ അക്കാദമി ചെയർമാൻ സ്​ഥാനത്തേക്ക്​ പരിഗണിക്കപ്പെടുന്നു. സാഹിത്യം അഗാധമായ തത്ത്വചിന്താപരമായ അരാജകത്വത്തെ അംഗീകരിക്കുന്നതാണ്​. അതുകൊണ്ട്​ സാഹിത്യപ്രവർത്തനം എനിക്കെന്നും ഹരം പകരുന്നതാണ്​. ഗാന്ധിജി, ബുദ്ധൻ, സോക്രട്ടീസ്​ എന്നിവരെല്ലാം അരാജകവാദികളാണ്​. സിസ്റ്റത്തെ നവീകരിക്കാനും സിസ്റ്റത്തെ അയവുള്ളതാക്കാനുമുള്ളതാണ്​ ഈ അരാജകവാദം. ചോദ്യം ചെയ്യപ്പെടാവുന്നതാണ്​ ഏത്​ കാലത്തെയും ഭരണകൂടം എന്നതാണ്​ അരാജകവാദത്തിന്‍റെ അടിസ്​ഥാനം.
വിമർശനം വ്യക്തിപരമായ ശത്രുതയിലേക്ക്​ മാറുന്നു​ണ്ടോ? പി. ജയരാജനും കെ.കെ. ശൈലജ ടീച്ചറും ഉൾപ്പെടെയുള്ളവരെ മാഷ്​ വിമർശിച്ചല്ലോ?
ജയരാജന് വലിയ അസ്വസ്​ഥതയുണ്ടായിട്ടുണ്ട്​. അത്ര സുഖകരമല്ലാത്ത പ്രതികരണങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാൻ ശൈലജ ടീച്ചറെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ആ പാർട്ടിയിലുള്ള ഒരാൾക്ക്​ ആ പാർട്ടിയെ തള്ളിക്കളയാൻ കഴിയില്ല. കാരണം, ഇപ്പോൾ സ്വരാജ്​ ആണെങ്കിലും അവർക്ക്​ വളരെ പ്രിയങ്കരനായ നേതാവാണ്​. പക്ഷേ, അയാൾക്കും ജനാധിപത്യബോധമില്ല. ഒരിക്കലും ടി.പി. ചന്ദ്രശേഖരൻ വധം ഞങ്ങൾക്ക്​ പറ്റിയ പിഴവാണെന്ന്​ പറയില്ല. ഒമ്പത്​ പാവം മാവോവാദികളെ കൊന്നത്​ തെറ്റുപറ്റിയതാണെന്ന്​ ഒരു കാലത്തും പറയില്ല. അതറിയാമെങ്കിലും പൊതുസമൂഹത്തിനു​ മുന്നിൽ ഏറ്റുപറയാൻ തയാറാവില്ല.
ഇങ്ങ​നെ നീതിയുടെ പക്ഷത്ത്​ നിൽക്കാൻ പാർട്ടി സമ്മതിക്കാത്ത ഒരവസ്​ഥയുണ്ട്​. ഭരണത്തിൽ നിലനിൽക്കുക. അധികാരത്തിന്‍റെ നിയന്ത്രണം സ്വന്തം കൈകളിലായിരിക്കുക അതൊക്കെയാണ്​ പാർട്ടി താൽപര്യം. അതുമായിട്ടാണ്​ അവർ ഐക്യപ്പെടുന്നത്​. അല്ലാതെ മാർക്​സിസവുമായിട്ടല്ല. ആ പാർട്ടി ഏകാധിപത്യത്തിനോടാണ്​ ഞാൻ എതിർപ്പ്​ പ്രകടിപ്പിക്കുന്നത്​. വ്യക്തിപരമായ ഔന്നത്യം ഒരാൾക്കും പാർട്ടി അനുവദിക്കുന്നില്ല. പാർട്ടിസത്യമല്ലാത്ത സത്യം ഒരു സ്വരാജിനുമില്ല.
ഈ അരാജകവാദിക്കുള്ളിൽ ഒരു ആത്മീയവാദിയുണ്ടോ? ‘ഇത്രമാത്രം’ പോലുള്ള നോവലുകൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്​?
പൊതുവെ അരാജകവാദിയാവാനുള്ള കാരണങ്ങളിൽ ഒന്ന്​ ചെറിയ ആത്മീയാഭിമുഖ്യമാണെന്ന്​ പറയാം. അത്​, ഹിന്ദുമത​ത്തിനോട്​ മാത്രമുള്ള താൽപര്യമല്ല. ബുദ്ധൻ, മുഹമ്മദ്​ നബി എല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്​. മത വിരുദ്ധനല്ല ഞാൻ. ബൈബിളും ഖുർആനും ഉപനിഷത്തുക്കളുമൊന്നുമില്ലാത്ത ലോകം എത്ര ദരി​ദ്രം. മതങ്ങൾ തന്നതാണ്​ ബുദ്ധനെ, ക്രൈസ്റ്റിനെ, മുഹമ്മദ്​ നബിയെ ​ഒക്കെ. മതബോധം ഗാന്ധിയെ കൂടുതൽ കാഴ്​ചപ്പാടുള്ളയാളാക്കി മാറ്റി. സുശക്തമായ മതം ഭരിക്കുന്നിടത്തെല്ലാം ഫാഷിസം തന്നെയാണുള്ളത്​. അശക്തമായ ഭരണകൂടങ്ങളാണ്​ വേണ്ടത്​. ഭരണകൂടങ്ങൾ ഇല്ലാതാവുക എന്നതാണ്​ മാക്​സിന്‍റെപോലും സങ്കൽപം.
ഒരു അന്തരാളഘട്ടത്തിൽ സുശക്തമായ ഭരണകൂടം ഉണ്ടാകും പിന്നീടത്​ കൊഴിഞ്ഞു​പോകുമെന്നാണ്​ മാർക്​സിന്‍റെ ധാരണ. യഥാർഥത്തിൽ മാർക്​സിലുണ്ടായിരുന്നത്​ അരാജകവാദിയാണ്​. ഞാൻ ഭരിക്ക​​പ്പെടില്ല. എന്‍റെ പ്രവൃത്തിക്ക്​ ആരുടെയും അനുമതിവേണ്ട. ഇതു​തന്നെയാണ്​ സ്വ​രാജ്​. നിങ്ങളുടെ ഇച്ഛക്ക്​ അനുസരിച്ച്​ നിങ്ങൾക്ക്​ ജീവിക്കാമെന്നും ജീവിക്കണമെന്നുമാണ്​ സ്വ​രാജ്​ അർഥമാക്കുന്നത്​. ഇച്ഛാനുസരണം വ്യക്തികൾ ജീവിക്കുന്ന സാമൂഹിക ഘടനയെയാണ്​ സ്വരാജ്​ എന്ന്​ വിളിക്കുന്നത്​.
മുൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദന്‍റെ ഭരണത്തുടർച്ചക്കെതിരായ നിലപാട്​ തുടർഭരണം നഷ്​ടമാക്കാൻ കാരണ​മായെന്ന്​ സി.പി.എം വിലയിരുത്തുന്നുണ്ട്. അതെക്കുറിച്ച്​?
സച്ചിദാനന്ദൻ പറഞ്ഞത്​ കമ്യൂണിസം ശക്തിപ്പെടണം അതിനൊരിടവേള വേണം എന്നാണ്​. അല്ലാതെ ഈ ഭരണം നീണ്ടുപോയാൽ പ്രതിപക്ഷം ദുർബലപ്പെടുമെന്നല്ല, ഞാൻ പറഞ്ഞത്​ ഇക്കുറിയും സി.പി.എം അധികാരത്തിലെത്തിയാൽ ജനാധിപത്യം ഇല്ലാതാവുമെന്നാണ്​. കേരളത്തിൽ ജനാധിപത്യമുണ്ടാവില്ല എന്ന്​ ആശങ്കപ്പെട്ടിരുന്ന ഒരു പാട്​ മനുഷ്യരുണ്ടായിരുന്നു. അത് കമ്യൂണിസ്റ്റ്​ ഭരണകൂടം നിലവിൽ വന്ന രാജ്യങ്ങളിൽപോലും നാം കണ്ടതാണ്​. തുടർച്ചയായി ഭരിച്ചാൽ ജനാധിപത്യം ഉണ്ടാവില്ല. ഇടതുപക്ഷം എന്ന്​ പറയുന്നത്​ ഞാൻ നേരത്തേ പറഞ്ഞപോലെ കമ്യൂണിസ്റ്റുകളൊന്നുമല്ല. ആ ഭരണം തുടരുകയാണെങ്കിൽ പ്രയാസം സൃഷ്​ടിക്കുമെന്ന്​ ജനത്തിന്​ ബോധ്യപ്പെട്ടു.
വി.ഡി. സതീശൻ സർക്കാറിന്‍റെ തുടക്കത്തിന്​ എത്ര മാർക്കിടും?
ഈ തുടക്കത്തിന്​ നല്ല മാർക്കിടും. നല്ല മാർക്കിടുമെന്ന്​ പറഞ്ഞാൽ, പ്രധാനപ്പെട്ട ഒന്ന്​ സ്​ത്രീകൾക്ക്​ നൽകിയ സൗജന്യയാത്രയാണ്​. അ​ത്​, ചരിത്രപരമായൊരു തീരുമാനമാണ്​. പേഴ്​സനൽ സ്റ്റാഫുകളുടെ നിയമന കാലാവധിയിലെ പുതിയ നീക്കം. അനുഭാവികൾക്കിടയി​ൽനിന്ന്​ എതിർപ്പുണ്ടാവാനിടയുണ്ടായിട്ടും എടുത്ത ധീരമായ തീരുമാനമാണത്​. അത്​, ജനപക്ഷത്തുനിന്നും നോക്കു​േമ്പാൾ നല്ല തീരുമാനമാണ്​. ആയമാരുടെ അലവൻസ്​ വർധന നാം കണ്ടു. പൊതുവെ, ജനത്തിന്‍റെ സങ്കടങ്ങൾക്ക്​ ചെവികൊടുക്കുന്ന സമീപനമാണുള്ളത്​. പിന്നെ, സർക്കാറിനെ വിലയിരുത്താൻ ഈ കാലയളവ്​ പര്യാപ്​തമല്ല.​ കൂടുതൽ കാര്യങ്ങൾ വര​ട്ടെ. സാമ്പത്തികമായി പ്രയാസങ്ങളുള്ള നാടാണ്​ കേരളം. കുറച്ചുകാലം കൂടി വേണം കൃത്യമായി വിലയിരുത്തൽ നടത്താൻ.
യു.ഡി.എഫ്​ അനുകൂല നിലപാടിന്‍റെ പേരിലും ഇപ്പോൾ അക്കാദമി ചെയർമാനായതിന്‍റെ പേരിലും അങ്ങേക്കെതിരെ നടക്കുന്ന സമൂഹമാധ്യമങ്ങളിലെ വിമർശനം ശ്രദ്ധയിൽ​പ്പെട്ടിട്ടുണ്ടോ?
തീർച്ചയായും. ഞാൻ അവഗണിക്കാറാണ്​ പതിവ്​. അവർക്ക്​ സംവാദം അറിയില്ല. വിവാദങ്ങളോടാണ്​ താൽപര്യം. നിങ്ങൾ പറഞ്ഞതിൽ അവർക്ക്​ എതിരായി എന്തുണ്ട്​ എന്ന്​ നോക്കി ആ പറഞ്ഞതിന്‍റെ യാഥാർഥ്യം എന്താണെന്ന്​ മനസ്സിലാക്കാതെ ജനസമൂഹത്തിന്​ മുന്നിൽ നശിപ്പിക്കുക എന്നതാണ്​ അവരുടെ ലക്ഷ്യം. ആ വിനാശത്തിന്​ കാതുകൊടുക്കാതിരിക്കാനാണ്​ ശ്രമിക്കുക.
പേരാ​​മ്പ്രയിലുൾപ്പെടെ അങ്ങ്​ യു.ഡി.എഫിനായി പ്രചാരണത്തിനിറങ്ങിയല്ലോ, അന്ന്​ നേരിട്ട വിമർശനത്തിന്​ എന്ത്​ മറുപടി നൽകും?
വലിയ എതിർപ്പാണ്​ എ​ന്നോട്​ ഉണ്ടായത്​. ഞാൻ ഫാത്തിമ തഹ്‍ലിയക്കുവേണ്ടി പ്രചാരണ വാഹനത്തിൽ കയറിയല്ലോ. അത്​ തീരെ ദഹിച്ചില്ല. എന്നെ അതിന്​ ​പ്രേരിപ്പിച്ചതിന്​ കാരണം രണ്ടാണ്. അത്​, കോൺഗ്രസ്​ ആഭിമുഖ്യമൊന്നുമല്ല. ഒരു സ്​ത്രീ, ഒരു​ മുസ്​ലിം വനിത... രണ്ടർഥത്തിലും ന്യൂനപക്ഷത്തെ ​പ്രതിനിധാനം ചെയ്യുന്നവർ. അവർ അധികാരത്തിലേക്ക്​ വരണമെന്ന മോഹംകൊണ്ടാണ് അങ്ങനെ ചെയ്​തത്​​. എനിക്ക്​ ഏറ്റവും സന്തോഷമുണ്ടായ വിജയംകൂടിയാണത്​.
യു.ഡി.എഫ്​ ​തെരഞ്ഞെടുപ്പുവേളയിൽ ആ​രോപിച്ച സി.പി.എം-ബി​.ജെ.പി ഡീൽ ഇപ്പോൾ ഇടത്​ മുന്നണി തിരിച്ചുപറയുന്നു​ണ്ടല്ലോ?
എൽ.ഡി.എഫ്​ ഭരിക്കുന്ന കാലത്ത്​ ബി.ജെ.പി ഡീൽ പറയുമായിരുന്നു. ബി.ജെ.പിയുടെ ആഗ്രഹം കേരളത്തിൽ കോൺഗ്രസ്​ അധികാരത്തിൽ വരരുത്​ എന്നുതന്നെയാണ്​. ഇതേ ആഗ്രഹം പങ്കിടുന്നവരാണ്​ കമ്യൂണിസ്​റ്റ്​ പാർട്ടികൾ. ഇതാണ്​ ഡീൽ. മറ്റ്​ പണം കൊടുക്കലോ ഒന്നുമല്ല. ഇപ്പോൾ ബി.ജെ.പിക്ക്​ കമ്യൂണിസ്റ്റ്​ പാർട്ടിയെയും കോൺഗ്രസിനെയും തകർക്കണം. എന്നിട്ട്​ അവർക്ക്​ വരണം. ബി.ജെ.പി ഇപ്പോൾ കേരളത്തിലെ ഹിന്ദു വിശ്വാസി സമൂഹവുമായിട്ടാണ്​ ഡീലുണ്ടാക്കാൻ ശ്രമിക്കുന്നത്​.
വലിയ ദൈവവിശ്വാസികളാണ്​ ഹിന്ദുക്കൾ. ഇല്ലെന്ന്​ പറയുന്നവർ ഒക്കെ വി​ശ്വാസികളാണ്​. ഹിന്ദുക്കളുടെ ദൈവവിശ്വാസം മുതലാക്കുകയാ​ണവർ. അവരുടെ പാർട്ടി ഓഫിസുകൾ​ ക്ഷേത്രങ്ങളാണ്​. ആ പാർട്ടി ഓഫിസിന്‍റെ നിയ​ന്ത്രണം ഏറ്റെടുക്കാൻ പോയതാണ്​ സി.പി.എമ്മിന്‍റെ വലിയ പരാജയം. എന്തിനാണവർ ക്ഷേത്ര സംരക്ഷണത്തിനു പോയത്​. അയ്യപ്പസംഗമമൊ​ക്കെ നടത്തിയത്​. ഇതുമായി ബന്ധപ്പെട്ട രാഷ്​ട്രീയം അങ്ങേയറ്റം അന്യായമാണെന്ന്​ പറ​യേണ്ടതിന്​ പകരമാണ്​ ഈ ചേർത്തുപിടിക്കൽ നടത്തിയത്​.
ജീവിതത്തിൽ ഏറ്റവും സന്തോഷം ​തോന്നിയ നിമിഷവും ദുഃഖം തോന്നിയ നിമിഷവും ഉണ്ടോ?
അങ്ങനെയൊന്ന്​ പറയാൻ കഴിയില്ല. എന്‍റെ ജീവിതമെന്ന്​ പറയുന്നത്​ ഒരു​ വായനക്കാരന്‍റെ ജീവിതമാണ്​. കുടുംബം, വ്യക്തിപരമായി ലഭിക്കുന്ന സന്തോഷങ്ങൾ എന്നിവയെക്കാൾ എനിക്ക്​ നല്ല കൃതികൾ വായിക്കു​​​േമ്പാഴാണ്​ സന്തോഷം തോന്നാറ്​. ആ സന്തോഷത്തിലൊക്കെ ദുഃഖമുണ്ട്​ താനും. ദസ്​തയേവ്​സ്​കിയെ വായിക്കു​േമ്പാൾ ഞാൻ നന്നായി ഉണരും. ആദ്യമായി എന്‍റെ ചുറ്റും ഉണരുന്നത്​ ദസ്​തയേവ്​സ്​കിയെ വായിക്കു​േമ്പാഴാണ്​. അതാക​ട്ടെ, അസ്വസ്​ഥകരമായ ഒരാനന്ദമാണ്​. അല്ലാതെ നാം കരുതുന്ന ആനന്ദമല്ല. അതിനാൽ എന്‍റെ ആനന്ദങ്ങളിലെന്നും അസ്വസ്​ഥതയുണ്ടാകും. നിരുപാധികമായ ആനന്ദമൊന്നും ഞാൻ അനുഭവിച്ചിട്ടില്ല. വയനാടുപോലെ ഏകാകികൾ താമസിക്കുന്ന സ്​ഥലത്താണ്​ മൂന്ന്​ പതിറ്റാണ്ടിലേറെക്കാലം ജീവിച്ചത്​. ഇന്നത്തെ വയനാടല്ല. അവിടെ ഏകാന്തതയായിരുന്നു എനിക്ക്​ കൂട്ട്​. ഇപ്പോഴും ഏകാന്തതയാണിഷ്​ടം.
സാഹിത്യ അക്കാദമി ചെയർമാൻ പദവി എഴുത്തുജീവിതത്തിന്​ വെല്ലുവിളിയാവില്ലേ?
സമയം ഒരു​ പ്രശ്​നമായി മുന്നിലുണ്ട്​. ധാരാളം സമയം കിട്ടിയാൽതന്നെ കുറച്ചുസമയം മാത്രമേ​ ക്രിയേറ്റിവായി ഉപയോഗിക്കാൻ പറ്റാറുള്ളൂ. അപ്പോൾ ആ സമയവും അപഹരിക്കപ്പെ​​േട്ടക്കാം. അത്തരം ആശങ്ക ഉള്ളിലുണ്ട്​. കുറെക്കൂടി നേരത്തേ ഉണരുക എന്ന പരിഹാരം മാത്രമേ കൈയിലുള്ളൂ. അസുഖ​ത്തെയും പ്രായത്തെയും ഭയമില്ല. പക്ഷേ, ഓർമയുൾപ്പെടെയുള്ള കാര്യങ്ങൾ...
കഥ, കവിത, നോവൽ ഇതിൽ ​ഏത്​ ​മേഖലയിലാണ്​ മലയാള സാഹിത്യം മുൻപന്തിയിൽ നിൽക്കുന്നത്​?
ചെറുകഥയാണ് ഒരു പരിധിവരെ​ മുൻപന്തിയിൽ നിൽക്കുന്നത്​. പുതിയ കഥാകൃത്തുക്കൾ വരുന്നുണ്ട്​. നോവൽ വളരെ സജീവമാണ്​. ഗവേഷണ ​സ്വഭാവമുള്ള നോവലുകൾ വരുന്നുണ്ട്​. അത്തരം നോവലുകളിൽ ഫിക്​ഷന്‍റെ അംശം കുറയുകയും നോൺഫിക്​ഷന്‍റെ അംശം കൂടുകയും ചെയ്യുന്നു. ഈ പ്രവണത നോവലിന്​ എത്രത്തോളം ഗുണംചെയ്യുമെന്നതിൽ എനിക്ക്​ സംശയമുണ്ട്​. ഉദാഹരണത്തിന്​ ‘ഖസാക്കിന്‍റെ ഇതിഹാസം’ പോലൊരു കൃതി ഇപ്പോൾ ഉണ്ടാകുന്നില്ല.
പക്ഷേ, ‘ആൾക്കൂട്ടം’ പോലെയുള്ള കൃതികൾ ഉണ്ടാകുന്നുണ്ടെങ്കിലും അതിന്‍റെ പിന്നിലെ ദർശനത്തെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഞാനൊരു ഉള്ളടക്കവാദിയല്ല. രൂപവാദിയാണ്​. പല ഉള്ളടക്കങ്ങൾ ഉള്ള രൂപമാണ്​ ഒരു​ സാഹിത്യകൃതി. സാഹിത്യകൃതിയിൽ ഭാഷക്കും അവതരണരീതിക്കും പ്രാധാന്യം ഏറെയാണ്​. പക്ഷേ, ആശയവും ഇതിന്‍റെ ഭാഗമായിട്ട് വരും.
സാഹിത്യമാണോ, പ്രഭാഷണമാണോ മാഷിന്​ ഏറ്റവും പ്രിയം?
പ്രഭാഷണം അല്ല. ചിലയാളുകൾ പറയാറുണ്ട്​ മാഷിന്‍റെ ഏറ്റവും നല്ല മീഡിയം പ്രഭാഷണമാണെന്ന്. അതിലൊരു കാര്യവുമില്ല. വളരെ ആലോചിച്ച്​ പുനഃപരി​ശോധന നടത്തിയാണ്​ സാഹിത്യകൃതികൾ ഉണ്ടാകുന്നത്​. ഒരു കവിത ഒരു പക്ഷേ, മുപ്പതോ നാൽപതോ തവണ മാറ്റിയെഴുതി എന്നുവരാം. ​ലേഖനവും 10ലേറെ തവണ മാറ്റി എഴുതാം. അപ്പോൾ പ്രസംഗം എങ്ങനെയാ മാറ്റി എഴുതുക. പ്രസംഗം വന്ന വഴി, ആ സമയത്തി​ന്‍റെ ആനുകൂല്യം മാത്രം ഉപയോഗിച്ച്​ ചെയ്യുന്നതാണ്​.
അതിനാൽ പ്രസംഗത്തെ കുറ്റമറ്റ കലാരൂപമായി ഞാൻ കാണുന്നില്ല. നന്നായി പ്രസംഗിക്കാൻ ശ്രമിക്കാറുണ്ട്​. എഴുതുന്ന സമയത്തെ പ്രതിഭാ മിന്നലാട്ടമു​ണ്ടല്ലോ അത്​, ഉപയോഗിക്കാറുണ്ട്​. അതൊക്കെ യാദൃച്ഛികം മാത്രമാണ്​. എഴുത്താണ്​ ​പ്രിയം. അതിൽ ചിലതിന്​ കവിതയാകണം, മറ്റ്​ ചിലതിന്​ നോവലാകണം, ലേഖനമാവണം. വിഷയത്തിനനുസരിച്ച്​ മാറി മാറി വരാം.
പുതിയ നോവൽ മനസ്സിലു​ണ്ടോ? എഴുതിത്തുടങ്ങി​യോ?
ഉണ്ട്​. നോവൽ എഴുതിത്തുടങ്ങി. ഉ​​ട്ടോപ്യയെക്കുറിച്ചാണ്​ ആ നോവൽ. എല്ലാം ഉ​​ട്ടോപ്യയാണെന്നാണ്​ നോവലിലൂടെ പറയുന്നത്​. ഉ​​ട്ടോപ്യ എന്നുപറഞ്ഞാൽ സങ്കൽപം എന്നുമാത്രമല്ല. അടിസ്​ഥാനമില്ലാത്തതാണെന്ന്​ മനസ്സിലാക്കുന്നുവെന്നാണ്​. ഞാൻ പറഞ്ഞ അരാജകവാദത്തിന്‍റെ മാക്​സിമം അതിൽ കാണാം. ഒരാൾ ഭൂമിയുടെ ഭാഗമാണെന്ന്​​ കരുതി തിമിംഗലത്തിന്‍റെ പുറത്ത്​ ഇരിക്കുകയാണ്​. അവിടെ തീകൂട്ടി പാചകം ചെയ്യാൻ ശ്രമിക്കു​േമ്പാഴാണ്​ മനസ്സിലാവുക ഇത്​, തിമിംഗലമാണെന്ന്​.
ഇങ്ങനെയാണ്​ ഒാരോ കാര്യവും. ജീവിതത്തിന്‍റെ ചൂട്​ തട്ടു​േമ്പാഴാണ്​ ഒാരോ പ്രതിഭാസവും ഉ​​ട്ടോപ്യയാണെന്ന്​ നാം തിരിച്ചറിയുക. ഇത്​, ദർശനങ്ങൾക്കും രാഷ്​ട്രീയ പാർട്ടികൾക്കും എല്ലാം ബാധകമാണ്​. ഉ​​ട്ടോപ്യയാണ്​ മാർക്​സിസം. അതിന്‍റെ പേരിൽ എത്രപേരെയാണ്​ കൊന്നൊടുക്കിയത്​. കണക്കെടുത്താൽ ഞെട്ടും. ഒരുപക്ഷേ, ഇതിന്‍റെ ഇരകൾക്ക്​ കാര്യങ്ങൾ മനസ്സിലാകും. കോൺ​ഗ്രസും ഒരു​ ഉട്ടോപ്യയാണ്​. ആ വിധത്തിലുള്ള ഭരണത്തെയും ജനാധിപത്യത്തെയും ഇണക്കി കൊണ്ടുപോകാൻ സാധ്യമല്ല.
പ്രണയം ഉട്ടോപ്യയാണ്​. എന്തു​കൊണ്ടെന്നാൽ, അത്​, ദീർഘകാലം അതേ തീക്ഷ്​ണതയോടെ തുടർന്ന്​ കൊണ്ടുപോകാൻ കഴിയില്ല. ചിലപ്പോൾ അവർ തമ്മിലാവും ഏറ്റവും വലിയ ശത്രുത. അപ്പോൾ ഉട്ടോപ്യ അല്ലാ​ത്തതൊന്നും ഇവിടെ ഇല്ല. എഴുത്ത്​ എനിക്ക്​ എളുപ്പമല്ല. ഒരുപാട്​ എന്നെത്തന്നെ ഹോമിക്കണം. അതിനാൽ ഈ നോവൽ ​ഒര്​ വെല്ലുവിളിയായി മുന്നിലുണ്ട്​...
എസ്.ഐ.ആർ എന്ന പേരിൽ കോടിക്കണക്കിന് ജനങ്ങളുടെ പൗരാവകാശവും വോട്ടവകാശവും നിഷേധിച്ച ഗ്യാനേഷ് കുമാർ കുറ്റവാളിതന്നെയാണ്. അയാൾ ചെയ്തത് രാജ്യദ്രോഹമാണ്. അയാളുടെ രാജിയാണ് മിതമായ ആവശ്യം. ശരിക്കും അറസ്റ്റ് ചെയ്ത് കുറ്റവിചാരണ ചെയ്യുകയാണ് വേണ്ടത്.
ഗ്യാനേഷ്‍കുമാറി​ന്‍റെ രാജി ആവശ്യപ്പെട്ട് യുവത്വം തെരുവിലാണ്. പ്രതിപക്ഷവും അവർക്കൊപ്പമുണ്ട്. വിജയം മാത്രമാണ് ഉത്തരം. പൊരുതുന്ന യുവത്വത്തിന് ഒപ്പമാണ് ആഴ്ചപ്പതിപ്പ്. നമ്മൾ വിജയിക്കും.
ദൃ​ശ്യ​ചാ​രു​ത​യു​ടെ രാ​ജാ​ളി പ​ക്ഷി​ക​ൾ
വി​ഭ്ര​മാ​ത്മ​ക​ത​യും (Illusion-hallucination) ഐ​ന്ദ്രി​യ ഭാ​വ​വും (fantacy) അ​ടി​മു​ടി കെ​ട്ടു​പി​ണ​ഞ്ഞു നി​ൽ​ക്കു​ന്ന കാ​ഴ്ച​യു​ടെ ഭൂ​ത​ല​ത്തി​ലൂ​ടെ ന​മ്മെ വ​ഴി​ന​ട​ത്തി​ക്കു​ന്നു സ​ലിം കു​രി​ക്ക​ള​ക​ത്ത് എ​ഴു​തി​യ ക​ഥ ‘മി​ന​ൽ ജി​ന്ന​ത്തി വ​ന്നാ​സ്’ (ല​ക്കം 1492). എ​ട്ട് ഉ​പ​ശീ​ർ​ഷ​ക​ത്തി​ലൂ​ടെ സ്വ​പ്ന​ത്തി​ന്‍റെ​യും സ്വ​പ്ന​ഭം​ഗ​ങ്ങ​ളു​ടെ​യും ഉ​പാ​ഖ്യാ​ന​ങ്ങ​ൾ. ജീ​വി​ത​ത്തി​ന്‍റെ അ​തി​പ്രാ​ചീ​ന​മാ​യ ഒ​രു ജൈ​വ​രാ​ഗം ആ​ഖ്യാ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ വാ​യ​ന​യെ ര​മി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഒ​മാ​നി​ലെ ദോ​ഫാ​റി​നു മൂ​ന്ന് കി​ലോ മീ​റ്റ​റി​നു​ള്ളി​ൽ ആ​വാ​ദ്‌​ബ്നു സൈ​ദി​ന്‍റെ പ​ഴ​യ മാ​ളി​ക. നി​റം മ​ങ്ങി തു​ട​ങ്ങി​യ ക​ൽ​ത്തൂ​ണു​ക​ളി​ൽ അ​റ​ബി പേ​ര് ചാ​ർ​ത്തി​യ ‘ഖ​യാ​ൽ’. ‘ഖ​യാ​ൽ’ എ​ന്നാ​ൽ ഭാ​വ​ന എ​ന്ന​ർ​ഥം.
ചു​റ്റും ക​ത്തി​നി​ൽ​ക്കു​ന്ന മ​രു​മ​ണ​ലി​ന്‍റെ പ്രാ​ക്ത​ന​മാ​യ കാ​ൽ​പ​നി​ക ലാ​സ്യ​സ​മൃ​ദ്ധി. ആ ​അ​ന​ന്യ മ​നോ​ജ്ഞ ദൃ​ശ്യ വൈ​വി​ധ്യ​ങ്ങ​ളു​ടെ വ​ള​ക്കൂ​റി​ലാ​ണ് ക​ഥാ​കാ​ര​ൻ കാ​ല​ങ്ങ​ളോ​ളം അ​ന്തി​യു​റ​ങ്ങി​യ​ത്. അ​ന​ന്ത വി​സ്തൃ​ത​മാ​യ മ​ണ​ൽ​പ്പ​ര​പ്പി​ന്‍റെ അ​ജ്ഞേ​യ വി​സ്മ​യ​ങ്ങ​ളി​ൽ ‘ഭാ​വ​ന’​യെ കോ​ർ​ത്തു​വെ​ച്ച ക​ഥാ​കൃ​ത്ത്. ഖ​യാ​ലി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് തീ​ക്ഷ്ണ​മാ​യ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ മി​സ്റ്റി​ക് ഖ​നി​ജം രൂ​പ​പ്പെ​ടു​ന്ന​ത്. അം​ഗ​സ്നാ​നം ചെ​യ്തു ഖ​യാ​ലി​ന്‍റെ ച​വി​ട്ടു​പ​ടി​ക​ളി​റ​ങ്ങി മ​രു​ഭൂ​മി​യി​ലെ മി​നാ​ര​ത്തി​ന​രി​ക​ത്തേ​ക്ക് ക​യ​റു​മ്പോ​ൾ സം​ഗീ​ത​മാ​യി ഒ​ഴു​കി​പ്പ​ര​ക്കു​ന്ന ദു​ആ (പ്രാ​ർ​ഥ​ന)​യു​ടെ മു​ഗ്ധ​താ​ളം ക​ഥാ​കാ​ര​ൻ തൊ​ട്ട​റി​യു​ന്നു​ണ്ട്. ശ​താ​ബ്ദ​ങ്ങ​ളി​ലേ​ക്ക് ക​ത​കു തു​റ​ക്കു​ന്ന ക​ഥ​ക​ളു​ടെ പൊ​ലി​വ​ല​ക​ളു​ണ്ട് ആ ​സൗ​ധ​ത്തി​നു ചു​റ്റും.
അ​റേ​ബ്യ​ൻ പ​ട്ടാ​ള​ക്കാ​രെ പ്ര​ണ​യി​ച്ച ജി​ന്നു​ക​ളു​ടെ വി​ഹാ​ര​രം​ഗ​മാ​യി​രു​ന്നു ഖ​യാ​ൽ മാ​ളി​ക! ഇ​പ്പോ​ഴും അ​വി​ടെ ഉ​ഴ​റി​ന​ട​ക്കു​ന്നു മാ​ദ​ക തി​ടു​മ്പു​ക​ളു​ടെ ആ​ത്മാ​ക്ക​ൾ. പെ​യ്തൊ​ടു​ങ്ങി​യ സം​ഭ്രാ​ന്ത​മാ​യ ഭൂ​ത​ത്തി​ന്‍റെ റൊ​മാ​ന്‍റി​ക് തേ​ജ​പു​ഞ്ജ​ങ്ങ​ളി​ൽ ഈ​റ​ന​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ഒ​രു വി​ളു​മ്പ്. ഓ​ർ​മ​യു​ടെ വി​ലോ​ഭ​നീ​യ​മാ​യ ഒ​രു കു​ളി​രി​ളം കാ​റ്റ് നി​ര​ങ്കു​ശം ആ ​മ​ണ്ണി​ട​ത്തെ ആ​ലിം​ഗ​നം ചെ​യ്യു​ന്നു​ണ്ട്. ഈ ​ഹ​ർ​ഷ​ങ്ങ​ളി​ലാ​ണ് എ​ഴു​ത്തി​ന്‍റെ ദീ​പ​നാ​ള​ങ്ങ​ൾ പ​രി​ശോ​ഭ​യോ​ടെ മി​ഴി​തു​റ​ക്കു​ന്ന​ത്. പ​ത്താ​മ​തും പെ​ണ്ണ് കാ​ണാ​നി​റ​ങ്ങു​ന്ന നി​സാ​മി​ന്‍റെ സ​ഞ്ചാ​രം ആ​ദി​ല​യെ​ന്ന ഹൈ​ടെ​ക് പ്ര​ഫ​ഷ​ന​ൽ ലേ​ഡി​യി​ലേ​ക്കെ​ത്തു​മ്പോ​ൾ ക​ഥ പി​രി​മു​റു​ക്ക​ത്തി​ന്‍റെ പ​റു​ദീ​സ കേ​റു​ന്നു.
‘‘ഒ​റ്റ​നോ​ട്ട​ത്തി​ൽ​ത്ത​ന്നെ നി​സാ​മി​ന് പെ​ണ്ണി​നെ ഇ​ഷ്ടാ​യി. അ​വ​ളി​ട്ടി​രു​ന്ന അ​യ​ഞ്ഞ വൈ​റ്റ് ഷ​ർ​ട്ടി​ന്‍റെ ബ്രാ​ൻ​ഡ് നെ​യിം പോ​ലും നോ​ക്കി​യെ​ടു​ത്തു. ജീ​ൻ​സി​ന്‍റെ അ​റ്റ​ങ്ങ​ൾ മ​ട​ക്കി വെ​ച്ചി​രു​ന്ന​തി​നാ​ൽ കൊ​ലു​സി​ട്ട ക​ണ​ങ്കാ​ൽ​പോ​ലും നി​സാ​മി​ന് ന​ല്ലോ​ണം കാ​ണാ​നാ​യി.’’
നെ​ടു​നാ​ളാ​യി പ​ടു​ത്തു​യ​ർ​ത്തി​യ കി​നാ​വി​ന്‍റെ ഗോ​പു​രം. പോ​രെ​ങ്കി​ൽ താ​ൻ ‘‘വി​ദേ​ശ ക​മ്പ​നി​യു​ടെ സെ​യി​ൽ​സ് മാ​നേ​ജ​ർ’’ ആ​ണ്. ജീ​വി​തം ഇ​വി​ടെ സെ​റ്റ്... പ​ക്ഷേ, ആ​ദി​ല എ​ന്ന സ്റ്റാ​ർ​ട്ട്അ​പ് ബി​സി​ന​സ് മാ​ഗ്ന​റ്റി​നു മു​ന്നി​ൽ ഛിന്ന​ഭി​ന്ന​മാ​യി​പ്പോ​കു​ന്നു ആ​ദി​ൽ എ​ന്ന മാ​നേ​ജ​ർ. ന​ല്ല ശ​മ്പ​ള​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്നും എ​ല്ലാ വ​ർ​ഷ​വും ഗ്രോ​ത്തു​ണ്ടാ​കു​മെ​ന്നും നി​സാം പി​ടി​വ​ള്ളി തേ​ടു​മ്പോ​ൾ ആ​ദി​ല​യു​ടെ ഭേ​ദ്യം ഇ​ങ്ങ​നെ: ‘‘ഇ​നി​ക്ക് വേ​ണ്ട​ത് എ​ക്സ്പൊ​ണെ​ൻ​ഷ്യ​ൽ ഗ്രോ​ത്താ​ണ്. ഇ​ങ്ങ​ള് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ എ​ന്തെ​ങ്കി​ലും മാ​ർ​ക്ക​റ്റ് ഷ​യ​ർ എ​ടു​ത്തി​ട്ടു​ണ്ടോ?.. ഈ ​റി​ലേ​ഷ​ൻ​ഷി​പ് എ​ന്ന പ്രോ​ഡ​ക്ടി​നെ എ​ങ്ങ​നെ ക​ച്ചോ​ടം ചെ​യ്യും?.. വെ​റും സ്‌​നേ​ഹ​വും വി​ശ്വാ​സ​വു​മ​ല്ല നി​സാം, അ​തി​ന​പ്പു​റം, ഇ​ന്‍റെ സെ​ൽ​ഫ് ഡെ​വ​ല​പ്മെ​ന്‍റി​ന് ഇ​ങ്ങ​ള് എ​ന്ത് സ​പ്പോ​ർ​ട്ട് ന​ൽ​കും?’’
നി​സാ​മി​ന്‍റെ ത​ല​ച്ചോ​റി​ൽ ആ​കാ​ശം പൊ​ട്ടി​പ്പി​ള​ര​വെ ആ​ദി​ല വീ​ണ്ടും അ​യാ​ളെ ക​യ്യി​ലി​ട്ട് അ​മ്മാ​ന​മാ​ടു​ന്നു: ‘‘ലീ​വ് ക​ഴി​ഞ്ഞ് ഒ​മാ​നി​ലേ​ക്ക് തി​രി​ച്ചു​പോ​യി സാ​ല​റി​യും വാ​ങ്ങി ജീ​വി​ക്കാ​നാ​ണ് ഇ​ങ്ങ​ളെ പ്ലാ​ൻ. ന​മ്മ​ള് ത​മ്മി​ൽ ഒ​രു ഫി​സി​ക്ക​ൽ ഡി​സ്റ്റ​ൻ​സ് ഉ​ണ്ടാ​വും. ഒ​രു ലോ​ങ് ഡി​സ്റ്റ​ൻ​സ് റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ് ചെ​യ്യാ​ൻ ഇ​ങ്ങ​ളെ ക​യ്യി​ല് എ​ന്ത് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടൂ​ളാ​ണ് ഉ​ള്ള​ത്? വാ​ട്‌​സ്ആ​പ്പും വി​ഡി​യോ കോ​ളു​മാ​ണെ​ങ്കി​ൽ ഇ​നി​ക്ക് അ​തി​ൽ താ​ൽ​പ​ര്യ​മി​ല്ല.’’ മ​തി, ഡേ​റ്റ ക്ലി​യ​ർ എ​ന്ന് ആ​ത്മ​ഗ​തം ചെ​യ്തു​പോ​കാ​ൻ പു​റ​പ്പെ​ട്ട ആ​ദി​ല ഇ​ത്ര​കൂ​ടി പ​റ​യു​ന്നു: ‘‘ഇ​ങ്ങ​ളെ ലൈ​ഫ് ക​ൺ​സ​ർ​വേ​റ്റീ​വാ​ണ്.. ഇ​ങ്ങ​ളെ ഒ​മാ​നി​ലെ സാ​ല​റി ഇ​ന്‍റെ സ്റ്റാ​ർ​ട്ട​പ്പി​ന് ഒ​രു ഏ​ഞ്ച​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റി​ന് തെ​ക​യൂ​ല. ഇ​ങ്ങ​ള വാ​ല്യൂ സി​സ്റ്റം വ​ള​രെ ഔ​ട്ട്ഡേ​റ്റ​ഡാ​ണ്.’’
ക​ഥ പ​റ​ച്ചി​ലി​ന്‍റെ ഏ​റ്റ​വും സ്‌​തോ​ഭ​ജ​ന​ക​മാ​യ പ്ര​ത​ലം ഇ​വി​ടെ​യാ​ണ് അ​നാ​ച്ഛാ​ദി​ത​മാ​കു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു ത​ട്ടു​പൊ​ളി​പ്പ​ൻ ആ​ൺ-​പെ​ൺ മു​ഖാ​മു​ഖ​മോ എ​ന്ന് നാം ​അ​ത്ഭു​തം കൂ​റും. ഈ​യൊ​രു തീ ​പാ​റും സ്ത്രീ ​പ​ര​പ്പി​ൽ നാം ​വാ​യ​ന​ക്കാ​ർ​നി​ന്ന് ഇ​ടി വ​ർ​ഷം​പോ​ലെ ക​ര​ഘോ​ഷം മു​ഴ​ക്കും ക​ട്ടാ​യം.
പി​ന്നീ​ട് വി​ഭ്ര​മാ​ത്മ​ക​ത​യു​ടെ ഓ​ള​പ്പ​ര​പ്പി​ലൂ​ടെ ഒ​രു ക​ളി​വ​ഞ്ചി​യാ​യി നി​സാ​മി​ന്‍റെ സ​ഞ്ചാ​രം. വെ​ള്ളി കൊ​ലു​സ്സി​ന്‍റെ കി​ലു​ക്കം​പോ​ലെ മ​ണ​ല​ര​ണ്യ​ത്തി​ന്‍റെ രാ​ജാ​ത്തി അ​ഞ്ച​ഞ്ചും മൊ​ഞ്ച​ത്തി ജി​ന്നൊ​രു​ത്തി നി​സാ​മി​ന്‍റെ നെ​ഞ്ചി​ൽ കൂ​ടു​വെ​ക്കു​ന്നു. സ​ഹ​ർ എ​ന്നാ​ണ് ആ ​അ​ഴ​കി​ൻ ഏ​ഴി​ലം​പാ​ല​യു​ടെ പേ​ര്. സ്വ​പ്ന​മ​ല്ല യാ​ഥാ​ർ​ഥ്യ​മാ​ണ് അ​വ​ളെ​ന്ന് അ​യാ​ൾ ആ​ണ​യി​ടു​ന്നു. അ​വ​ൾ ത​ന്‍റെ ത​രി​ശാ​ർ​ന്ന ജീ​വി​ത​ത്തി​ന്‍റെ ഉ​ർ​വ​ര​ത​യും ഉ​ന്മാ​ദ​വു​മാ​ണെ​ന്ന് നി​സാം തീ​രു​മാ​നി​ച്ചു​റ​പ്പി​ക്കു​ന്നു.
നി​ലം​പ​രി​ശാ​യി​പ്പോ​യ മോ​ഹ​ങ്ങ​ൾ​ക്ക് ചി​റ​കു ന​ൽ​കാ​ൻ ഏ​ത് ക​ച്ചി​ത്തു​രു​മ്പും അ​ർ​ഥ​ശാ​സ്ത്ര​ത്തി​ന്‍റെ മൂ​ശ​യി​ൽ മാ​റ്റി​പ്പ​ണി​യാ​ൻ നി​സാം ഒ​രു​ക്കം. ഇ​നി അ​യാ​ളു​ടെ മു​ന്നി​ൽ ഒ​രു ചോ​യ്‌​സു​മി​ല്ല​ല്ലോ! ‘‘ഒ​രു ജി​ന്ന് ഇ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ... അ​തെ​ങ്കി​ലും ന​ട​ക്ക​ട്ടെ! എ​നി​ക്കി​നി പെ​ണ്ണ് തേ​ടി​യു​ള്ള അ​ല​ച്ചി​ല് വ​യ്യ’’ എ​ന്ന് സു​ഹൃ​ത്ത് ഹു​സൈ​ൻ മാ​ലി​ക്കി​നോ​ട് നി​സാം പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​ന്‍റെ അ​ർ​ഥം ദാ​ഹ​മോ​ഹ​ങ്ങ​ൾ​ക്ക് ഇ​വി​ടെ പ​രി​സ​മാ​പ്തി കു​റി​ക്കാ​ൻ പോ​കു​ന്നു​വെ​ന്നു​കൂ​ടി​യാ​ണ്.
ന​മു​ക്കു​മി​ല്ല ര​ണ്ടാ​മ​തൊ​രു വാ​യ്ത്താ​രി. ‘‘നി​സാ​മി​ന്‍റെ ഉ​ട​ലി​ലേ​ക്ക് മ​ല്ലി​ക​പ്പൂ​ക്ക​ളു​ടെ സു​ഗ​ന്ധം പ​ട​ർ​ന്നു​കേ​റു’’​മ്പോ​ൾ ന​മ്മ​ൾ വാ​യ​ന​ക്കാ​രും ക​വ​ന ശ​ബ​ളി​മ​യാ​ർ​ന്ന ഒ​രു ക​ഥ​യു​ടെ സു​ഗ​ന്ധം ഏ​റ്റു​വാ​ങ്ങു​ന്നു! മ​തി​ഭ്ര​മ​ത്തി​ന്‍റെ​യും മാ​ജി​ക്ക​ൽ റി​യ​ലി​സ​ത്തി​ന്‍റെ​യും ഭാ​വ തീ​വ്ര​ത​യി​ൽ ക​ട​ഞ്ഞെ​ടു​ത്ത കാ​ഴ്ച​യു​ടെ കു​തൂ​ഹ​ല​പ്പെ​രു​ക്കം. സ​ലിം കു​രി​ക്ക​ള​ക​ത്തി​ന്‍റെ കൃ​ത​ഹ​സ്ത​ത കോ​റി​യി​ടു​ന്ന വാ​ഗ്മ​യം ചൂ​ടും ചൂ​രും ചു​ര​ത്തി വാ​യ​ന​യെ പ്ര​ലോ​ഭി​പ്പി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​ന്നു.
സ​ലാം ക​രു​വ​മ്പൊ​യി​ൽ
യൂ​നി​യ​ൻ സ​ർ​ക്കാ​റും കോ​ർ​പ​റേ​റ്റു​ക​ളും ഒ​ന്നി​ക്കു​മ്പോ​ൾ
ഡോ. ​സി​ബു മോ​ട​യി​ൽ എ​ഴു​തി​യ (ല​ക്കം 1491) ‘ഇ​ന്ധ​ന​ക്കൊ​ള്ള​യു​ടെ ഇ​ര​ക​ൾ’ എ​ന്ന ലേ​ഖ​നം വി​വേ​ക​ശാ​ലി​ക​ളാ​യ പൗ​ര​ന്മാ​രു​ടെ സം​വേ​ദ​ന​ത്തെ അ​ഭി​വൃ​ത്ത​മാ​ക്കു​ന്നു. യു.​പി.​എ സ​ർ​ക്കാ​ർ തു​ട​ങ്ങി​വെ​ച്ച സാ​മ്പ​ത്തി​ക ആ​ധു​നി​ക​വ​ത്ക​ര​ണം എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​ൽ പ​രി​പൂ​ർ​ണ​മാ​യ ചൂ​ഷ​ണ​മാ​യി മാ​റു​ന്നു. ക്രൂ​ഡോ​യി​ലി​ന്‍റെ വി​ല കു​റ​യു​മ്പോ​ഴും ഇ​ന്ത്യ​യി​ലെ പൗ​ര​ൻ​മാ​ർ ഡീ​സ​ലി​നും പെ​ട്രോ​ളി​നും അ​ധി​ക​വി​ല ന​ൽ​കേ​ണ്ട ഗ​തി​കേ​ടി​ൽ എ​ത്തി​യി​രി​ക്കു​ന്നു. കോ​ർ​പ​റേ​റ്റ് ഭീ​മ​ൻ​മാ​ർ​ക്കും പൗ​ര​രെ ചൂ​ഷ​ണം​ചെ​യ്യാ​നു​ള്ള എ​ല്ലാ സ്വ​ത​ന്ത്ര അ​വ​സ​ര​ങ്ങ​ളും വെ​ള്ളി​ത്താ​ല​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്നു.
ഭ​ര​ണ​ഘ​ട​ന​യി​ലെ നി​ർ​ദേ​ശ​ക​ത​ത്ത്വ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി പ​റ​യു​ന്ന ഒ​രു കാ​ര്യം ഇ​താ​ണ് -ധ​ന​വി​കേ​ന്ദ്രീ​ക​ര​ണം. ഇ​തി​ലൂ​ടെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ കൈ​യി​ൽ പ​ണ​മെ​ത്തു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ സ​മ​കാ​ലി​ക സ​ർ​ക്കാ​ർ ധ​ന​കേ​ന്ദ്രീ​ക​ര​ണ​ത്തി​നാ​ണ് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​ത്. അ​ങ്ങ​നെ കോ​ർ​പ​റേ​റ്റു​ക​ളു​ടെ ലാ​ഭം അ​ടി​ക്ക​ടി കൂ​ടു​ന്നു. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം അ​പ​ക​ട​ത്തി​ലാ​കു​ന്നു.
എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ട​ത്തി​ൽ​നി​ന്നും പൗ​ര​ന്മാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നു മാ​ത്ര​മ​ല്ല, എ​ഥ​നോ​ളി​ന്‍റെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന നി​തി​ൻ ഗ​ഡ്ക​രി​യു​ടെ മ​ക്ക​ൾ​ക്ക് ലാ​ഭം കി​ട്ടു​ക​യും ചെ​യ്യു​ന്നു. ഇ​താ​ണ് സ​ന്ദ​ർ​ഭം, ഇ​താ​ണ് സാ​ഹ​ച​ര്യം. സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കും ഇ​ന്ധ​ന​വി​ത​ര​ണം യ​ഥേ​ഷ്ടം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ചെ​യ്തു​കൊ​ണ്ട് എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ കോ​ർ​പ​റേ​റ്റ് തോ​ഴ​നാ​യി മാ​റി​യി​രി​ക്കു​ന്നു.
പാ​ച​ക​വാ​ത​ക​ത്തി​നും പെ​ട്രോ​ളി​നും ഡീ​സ​ലി​നും ക്ര​മാ​തീ​ത​മാ​യി വി​ല വ​ർ​ധി​ക്കു​മ്പോ​ൾ ക​​മ്പോ​ള​ത്തി​ൽ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്കും തീ​പി​ടി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ജീ​വി​ത​ച്ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ അ​വ​ർ ജീ​വി​ത​ത്തി​ന്‍റെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്ക് പി​ന്തി​രി​യാ​ൻ വി​ധി​ക്ക​പ്പെ​ടു​ന്നു.
ഈ ​വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​തെ സ്യൂ​ഡോ വി​ക​സ​ന​ത്തി​ന്‍റെ ക​ഥ​ക​ൾ ഉ​രു​ക്ക​ഴി​ച്ച് ജ​ന​ങ്ങ​ളെ വീ​ണ്ടും വീ​ണ്ടും ചൂ​ഷ​ണം ചെ​യ്യു​ന്ന എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​നെ മാ​റ്റി മ​റ്റൊ​രു സ​ർ​ക്കാ​റി​നെ കൊ​ണ്ടു​വ​രാ​നു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഉ​ണ്ടാ​ക​ട്ടെ എ​ന്ന് ന​മു​ക്ക് പ്ര​ത്യാ​ശി​ക്കാം. അ​ല്ലെ​ങ്കി​ൽ അ​ടി​ക്ക​ടി വ​ർ​ധി​ക്കു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​ൽ മു​ങ്ങി ജ​ന​ങ്ങ​ൾ മ​ര​ണ​ക്കി​ട​ക്ക​യി​ൽ വീ​ഴേ​ണ്ടി​വ​രും. വി​പ​ണി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ മ​റ​യി​ലും നി​കു​തി​യും സെ​സും കൂ​ട്ടി​യും പൗ​ര​ൻ​മാ​രി​ൽ​നി​ന്നും അ​മി​ത​വി​ല ഈ​ടാ​ക്കു​മ്പോ​ൾ ആ ​വി​ല​യു​ടെ സിം​ഹ​ഭാ​ഗ​വും കോ​ർ​പ​റേ​റ്റു​ക​ളു​ടെ പെ​ട്ടി​യി​ലാ​ണ് വീ​ഴു​ന്ന​തെ​ന്ന സ​ത്യം നാം ​മ​റ​ന്നു​കൂ​ടാ. ജാ​ഗ​രൂ​ക​രാ​യ, വി​വേ​ക​ശാ​ലി​ക​ളാ​യ പൗ​ര​ൻ​മാ​ർ ഇ​തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തു​മെ​ന്ന് ന​മു​ക്ക് ആ​ശി​ക്കാം.
സു​ഭാ​ഷ് ചാ​ർ​വാ​ക​ൻ,കൂ​ത്താ​ട്ടു​കു​ളം
ഇ​രു​ട്ടി​ന്റെ തു​ന്ന​ൽ​പ്പ​ണി​ക​ളും മു​റി​വേ​റ്റ സ്വാ​ത​ന്ത്ര്യ​വും
റ​ബീ​ഹ ഷ​ബീ​ർ എ​ന്ന ക​വി​യു​ടേ​താ​യി പു​റ​ത്തു​വ​രു​ന്ന ഓ​രോ ക​വി​ത​യും ചി​ന്ത​യെ ഉ​ജ്ജ്വ​ലി​പ്പി​ക്കു​ന്ന ന​വീ​ന​വും തീ​വ്ര​വു​മാ​യ അ​നേ​കം അ​ർ​ഥ​ത​ല​ങ്ങ​ളും ഭാ​വ​നാ സ്‌​ഫു​ര​ണ​ങ്ങ​ളും​കൊ​ണ്ട് വാ​യ​ന​ക്കാ​രു​ടെ ഉ​ള്ള് നി​റ​ക്കു​ക​യാ​ണ്. ന​മു​ക്ക് വാ​യി​ച്ചാ​ൽ എ​ഴു​താ​തി​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത മാ​ന​സി​കാ​വ​സ്ഥ​യി​ൽ അ​വ​രു​ടെ ക​വി​ത​ക​ൾ ന​മ്മെ കൊ​ണ്ടു​ചെ​ന്നു​വി​ടും. അ​വ​ർ ആ​ഴ്ച​പ്പ​തി​പ്പി​ൽ എ​ഴു​തി​യ ‘ഇ​രു​ട്ട് തു​ന്നി​യ ചി​റ​കു​ക​ൾ’ (ല​ക്കം 1491) എ​ന്ന ക​വി​ത സ​മ​കാ​ലി​ക മ​നു​ഷ്യ​ൻ നേ​രി​ടു​ന്ന ഏ​കാ​ന്ത​ത​യെ​യും, അ​സ്തി​ത്വ​പ്ര​തി​സ​ന്ധി​യെ​യും, സ്വാ​ത​ന്ത്ര്യ​വാ​ഞ്ഛ​യെ​യും ഉ​ന്നം​വെ​ക്കു​ന്നു.
സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ൽ ലോ​കം പ​ര​സ്പ​രം വി​ള​ക്കി​ച്ചേ​ർ​ക്ക​പ്പെ​ടു​മ്പോ​ഴും വ്യ​ക്തി​ക​ൾ സ്വ​ന്തം ഇ​രു​ട്ടു​മു​റി​ക​ളി​ലേ​ക്ക് സ്വ​യം പ​രി​മി​ത​പ്പെ​ടു​ന്ന ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന്റെ നേ​ർ​ച്ചി​ത്ര​ത്തെ അ​സാ​ധാ​ര​ണ​മാ​യ ആ​വി​ഷ്‌​കാ​ര മി​ഴി​വു​കൊ​ണ്ടാ​ണ് അ​വ​ർ വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. ‘പ​ക്ഷി​യാ​യി​രി​ക്കെ നി​ന്റെ ചി​റ​കു​ക​ളെ​വി​ടെ?’ എ​ന്ന ആ​ത്മ​ചി​ന്ത​യി​ല​ധി​ഷ്ഠി​ത​മാ​യ ചോ​ദ്യ​ത്തി​ലൂ​ടെ ബാ​ഹ്യ​മാ​യ ച​ങ്ങ​ല​ക​ളൊ​ന്നു​മി​ല്ലാ​തെ ത​ന്നെ സ്വ​ന്തം ചി​റ​കു​ക​ൾ ന​ഷ്ട​പ്പെ​ട്ടു​പോ​യ സ​മ​കാ​ലി​ക മ​നു​ഷ്യ​ന്റെ നി​സ്സ​ഹാ​യ​ത​യെ ക​വി തു​റ​ന്നു​കാ​ട്ടു​ന്നു. ഇ​ത് ഈ ​ക​വി​ത​ക്ക് വ​ലി​യ​തോ​തി​ലു​ള്ള കാ​ലി​ക​പ്ര​സ​ക്തി ന​ൽ​കു​ന്നു​ണ്ട്. ആ​ധു​നി​കോ​ത്ത​ര​ത​യു​ടെ സൗ​ന്ദ​ര്യ​ശാ​സ്ത്ര​പ​ര​മാ​യ പ​ല ഘ​ട​ക​ങ്ങ​ളും ക​വി​ത​യി​ൽ ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.
ആ​ഖ്യാ​താ​വ് ത​ന്നെ​ത്ത​ന്നെ ക​സേ​ര​യി​ലും ക​ണ്ണാ​ടി​യി​ലും ക​ട്ടി​ലി​ലും ഒ​രു​പോ​ലെ പ്ര​തി​ഫ​ലി​പ്പി​ച്ച് മെ​ന​ക്കെ​ട്ടി​രു​ന്ന് കാ​ണു​ന്ന​തി​ലൂ​ടെ ആ​ധു​നി​കോ​ത്ത​ര സ്വ​ത്വ​വി​ഭ​ജ​ന​വും ഖ​ണ്ഡി​ത​മാ​യ അ​സ്തി​ത്വ​വും വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി ഭ​യ​ത്തി​ന്റെ​യും നാ​ശ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യ ഇ​രു​ട്ടി​നെ, ഇ​വി​ടെ അ​റ്റു​പോ​യ ചി​റ​കു​ക​ളെ തു​ന്നി​ച്ചേ​ർ​ക്കു​ന്ന ഒ​രു സ​ർ​ഗാ​ത്മ​ക മാ​ധ്യ​മ​മാ​യി അ​ട്ടി​മ​റി​ക്കു​ന്ന​ത് വ​ള​രെ ര​സ​ക​ര​മാ​യി തോ​ന്നു​ന്നു. ‘‘നി​ശ്ശ​ബ്ദ​ത​യു​ടെ ര​ഹ​സ്യ​ങ്ങ​ളി​ൽ ക​ൺ​പീ​ലി​ക​ളി​ലൊ​രു തീ​ര ത​ള്ളു​ന്നു’’ എ​ന്ന വ​രി​ക​ളി​ലൂ​ടെ വാ​ക്കി​ന​പ്പു​റ​മു​ള്ള മൗ​ന​ത്തി​ന്റെ ഭാ​ഷ​യെ ക​വി​ത​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.
ആ​ശ​യ​സം​വേ​ദ​ന​ത്തി​ലും ആ​വി​ഷ്കാ​ര​ത്തി​ലും ല​ളി​ത​വും പ​ക്ഷേ, തീ​വ്ര​വു​മാ​യ ബിം​ബ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നി​ശാ​ശ​ല​ഭ​ങ്ങ​ൾ, ഈ​യ​ലു​ക​ൾ, ക​ട്ടി​ൽ, ക​ണ്ണാ​ടി, വി​ഷാ​ദ​ത്തി​ന്റെ വീ​ഞ്ഞ് തു​ട​ങ്ങി​യ​വ ചു​മ്മാ വ​സ്തു​ക്ക​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​മ​ന​സ്സി​ന്റെ ആ​കു​ല​ത​ക​ളു​ടെ രൂ​പ​ക​ങ്ങ​ളാ​യി മാ​റു​ന്ന കാ​ഴ്ച അ​തീ​വ ഹൃ​ദ്യം. കൃ​ത്രി​മ​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളോ സ​ങ്കീ​ർ​ണ​മാ​യ പ​ദാ​വ​ലി​ക​ളോ ഇ​ല്ലാ​തെ, ഉ​ള്ളി​ൽ​നി​ന്നു വ​രു​ന്ന സ്വാ​ഭാ​വി​ക​മാ​യ വി​കാ​ര​പ്ര​വാ​ഹ​മാ​ണ് ഇ​തി​ന്റെ ശൈ​ലി. സാ​ന്ധ്യ​ശോ​ഭ ന​ഷ്ട​പ്പെ​ട്ട് ഇ​രു​ട്ടി​ലേ​ക്ക് വ്യ​ക്തി സ്വ​യം ‘വി​വ​ർ​ത്ത​നം’ ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന ചി​ന്ത ആ​ശ​യ​ത​ല​ത്തി​ന് വ​ലി​യ ആ​ഴം ന​ൽ​കു​ന്നു.
ക​വി​ത​യു​ടെ കാ​വ്യ​ഭം​ഗി അ​തി​ന്റെ പാ​ര​മ്യ​ത്തി​ലെ​ത്തു​ന്ന​ത് ഹൃ​ദ​യ​ദ്ര​വീ​ക​ര​ണ​ക്ഷ​മ​ത നി​റ​ഞ്ഞ അ​വ​സാ​ന വ​രി​ക​ളി​ലാ​ണ്. ‘‘ദൈ​വ​മേ... ഈ ​ചി​റ​കു​ക​ളു​മാ​യി ഞാ​നി​നി ഏ​ത് വെ​ളി​ച്ച​ത്തി​ലേ​ക്ക് പ​റ​ക്കും!’’ എ​ന്ന അ​ന്ത്യ​വാ​ച​കം വാ​യ​ന​ക്കാ​ര​ന്റെ മ​ന​സ്സി​നെ വ​ല്ലാ​തെ ഉ​ല​ക്കു​ന്നു. ത​ന്റെ ചി​റ​കു​ക​ൾ തു​ന്നി​ച്ചേ​ർ​ത്ത​ത് ഇ​രു​ട്ടു​കൊ​ണ്ടാ​ണ് എ​ന്ന തി​രി​ച്ച​റി​വും, അ​ങ്ങ​നെ​യു​ള്ള ചി​റ​കു​ക​ളു​മാ​യി ഇ​നി വെ​ളി​ച്ച​ത്തെ എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കു​മെ​ന്ന നി​സ്സ​ഹാ​യ​ത​യും വ​ലി​യ ആ​ത്മ​വേ​ദ​ന​യാ​യി ഹൃ​ദ​യ​ത്തി​ൽ ത​റ​ക്കു​ന്നു. പാ​ശ്ചാ​ത്യ ദ​ർ​ശ​ന​ങ്ങ​ളാ​യ അ​സ്തി​ത്വ​വാ​ദ​വു​മാ​യും സ​ർ​റി​യ​ലി​സ​വു​മാ​യും ഈ ​ക​വി​ത ഗാ​ഢ​മാ​യി സം​വ​ദി​ക്കു​ന്നു​ണ്ട്.
സാ​ർ​ത്രി​ന്റെ​യോ കാ​ഫ്ക​യു​ടെ​യോ കൃ​തി​ക​ളി​ലെ അ​ന്യ​വ​ത്ക​ര​ണ​ത്തി​ന്റെ അം​ശ​ങ്ങ​ൾ ഇ​തി​ൽ പ്ര​ക​ട​മാ​ണ്. കാ​ഫ്ക​യു​ടെ ‘മെ​റ്റ​മോ​ർ​ഫ​സി​സ്’ ഓ​ർ​മി​പ്പി​ക്കും വി​ധം ശ​ല​ഭ​ത്തി​ന്റെ ഭാ​വ​ത്തി​ലേ​ക്ക് സ്വ​യം വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടു​ന്ന മ​നു​ഷ്യ​ന്റെ അ​വ​സ്ഥ സ​ർ​റി​യ​ലി​സ്റ്റി​ക് സ്വ​ഭാ​വം പു​ല​ർ​ത്തു​ന്നു. അ​തോ​ടൊ​പ്പം, ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക ദേ​ശ​ത്തോ ഭാ​ഷ​യി​ലോ ഒ​തു​ങ്ങാ​ത്ത സാ​ർ​വ ലൗ​കി​ക​മാ​യ ആ​ഗോ​ള ചി​ന്ത​യും ക​വി​ത ഉ​ൾ​ക്കൊ​ള്ളു​ന്നു.
ഏ​കാ​ന്ത​ത​യു​ടെ പാ​ന​പാ​ത്ര​ത്തി​ൽ വി​ഷാ​ദ​ത്തി​ന്റെ വീ​ഞ്ഞ് നു​ര​യു​ന്ന​ത് ഭൂ​മി​യി​ലെ​വി​ടെ​യു​മു​ള്ള ഏ​കാ​കി​യാ​യ ഏ​തൊ​രു മ​നു​ഷ്യ​ന്റെ​യും ആ​ത്മ​മാ​ണ്. ഇ​രു​ട്ടി​ന്റെ​യും വെ​ളി​ച്ച​ത്തി​ന്റെ​യും വൈ​രു​ധ്യ​ത്തി​ലൂ​ടെ മ​നു​ഷ്യാ​വ​സ്ഥ​യെ തീ​ക്ഷ്ണ​മാ​യി ആ​വി​ഷ്ക​രി​ച്ച ഉ​ന്ന​ത​മാ​യ ചി​ന്താ​ശേ​ഷി ജ്വ​ലി​പ്പി​ക്കു​ന്ന ആ​ധു​നി​കോ​ത്ത​ര ര​ച​ന​യാ​ണ് ‘ഇ​രു​ട്ട് തു​ന്നി​യ ചി​റ​കു​ക​ൾ’.
ബെ​ർ​ണാ​ഡ് മൊ​റൈ​സ്,തി​രു​വ​ന​ന്ത​പു​രം