Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ‘ചെമ്മീനി’ന് 60 വയസ്സ്. സിനിമ ഇന്നും ഫ്രഷായിതന്നെ കാണികൾക്ക് അനുഭവപ്പെടുന്നു. ആ സിനിമയുടെ ചരിത്രവും വർത്തമാനവും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ.
കാലക്രമത്തിലുള്ള മലയാള സിനിമയുടെ പട്ടികയിൽ 180ാമത്തെ ചിത്രമായി 1966ൽ തിയറ്ററിലെത്തിയതാണ് രാമു കാര്യാട്ടിന്റെ ‘ചെമ്മീൻ’. റിലീസ് ചെയ്യുന്ന സിനിമയുടെ വിവരങ്ങൾ കുറിച്ചുവെക്കുന്ന വിനോദം അന്നെനിക്കുണ്ടായിരുന്നു. 400ൽ എത്തിയപ്പോൾ അതവസാനിച്ചു. ഒരു വർഷം നേരത്തേ റിലീസ് ചെയ്യാമായിരുന്ന ചിത്രം അവാർഡിനുവേണ്ടി കാത്തുവെച്ചതുകൊണ്ടാണ് ‘ചെമ്മീൻ’ 1966ൽ റിലീസ് ചെയ്യാനിടയായത്. റിലീസായപ്പോൾ അതൊരു ഒ​െന്നാന്നര റിലീസായിരുന്നു. പുറക്കാട് കടപ്പുറത്തുനിന്ന് സൂനാമിത്തിരകൾ ആഞ്ഞലച്ചെത്തിയതുപോലെ കേരളം ആസ്വാദനത്തിന്റെയും അഭിമാനത്തിന്റെയും നിർവൃതിയിൽ കുതിർന്നു.
ഇന്ത്യയിലെ ഏറ്റവും നല്ല ചിത്രത്തിന് നൽകുന്ന രാഷ്ട്രപതിയുടെ സ്വർണമെഡൽ തെന്നിന്ത്യൻ സിനിമയുടെ മാറിൽ നടാടെ ചാർത്തിയ അസുലഭ നിമിഷമായിരുന്നു അത്. മലയാളികളെ മദ്രാസികളെന്നും സിനിമയെ ഹിന്ദി സിനിമയെന്നും മാത്രം അറിയാവുന്ന ഉത്തരേന്ത്യക്കാരെ അമ്പരപ്പിച്ച ചലച്ചിത്ര വിസ്മയമായിരുന്നു അന്നുവരെ തകഴിയുടെ പേരിലറിയപ്പെട്ടിരുന്നതും അപ്പോൾ രാമു കാര്യാട്ടിന്റെ പേരിലേക്ക് മാറ്റപ്പെട്ടതുമായ ‘ചെമ്മീൻ’. പക്ഷേ, ഞങ്ങൾക്കത് ബാബുവിന്റെ ‘ചെമ്മീൻ’ ആയിരുന്നു. തിരയിലും പോസ്റ്ററിലും പരസ്യത്തിലും നിർമാതാവിന്റെ പേരായി ബാബു എന്നു മാത്രമാണുണ്ടായിരുന്നത്.
സേട്ട് എന്ന വിശേഷണം പിൽക്കാലത്താണ് അദ്ദേഹത്തിന് ചാർത്തിക്കിട്ടിയത്. നിർമാണക്കമ്പനിയുടെ പേര് കൺമണി എന്നായിരുന്നതിനാൽ കൺമണി ബാബു എന്നും സിനിമയുടെ പേര് ചെമ്മീൻ എന്നായിരുന്നതിനാൽ ചെമ്മീൻ ബാബു എന്നും അദ്ദേഹം അറിയപ്പെട്ടു. കൊച്ചി ചെമ്മീൻ കയറ്റുമതിയുടെ കേന്ദ്രമായിരുന്നതിനാൽ ചെമ്മീൻ ചെറിയാൻ ഉൾപ്പെടെ ചെമ്മീനിന്റെ പേരിൽ അറിയപ്പെട്ടിരുന്നവർ പലരുണ്ടായിരുന്നു. മഹാരാജാസ് കോളജിൽ എന്റെ സഹപാഠിയായിരുന്ന ഇഖ്ബാലിന്റെ ജ്യേഷ്ഠസഹോദരനായിരുന്നു ബാബു. ആ നിലയിൽ ബാബുവിനെ അടുത്തറിയുന്നതിനുള്ള അവസരം എനിക്കുണ്ടായി. അക്കാലത്ത് ഞാനൊരു ചലച്ചിത്ര പത്രപ്രവർത്തകൻകൂടിയായിരുന്നു.
അളവറ്റ പിതൃസ്വത്ത് പ്രായപൂർത്തിയായതോടെ സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ നിയമാനുസൃതം അനുവാദം കിട്ടിയ ധനികയുവാക്കളായിരുന്നു ബാബുവും ഇഖ്ബാലും. എസ്.ആർ.വി സ്കൂളിൽ പഠിക്കുമ്പോഴേ കലയോടുള്ള ആഭിമുഖ്യം ബാബു കാണിച്ചുതുടങ്ങിയിരുന്നു. നല്ല സമരിയാക്കാരന്റെ കഥ അക്കാലത്ത് ജനപ്രിയമായിരുന്ന നിഴൽനാടകമാക്കി അവതരിപ്പിച്ച് ബാബു സമ്മാനം വാങ്ങിയിട്ടുണ്ട്. അയ്യായിരം രൂപ വില വരുന്ന കർട്ടൻ മുംബൈയിൽനിന്നു വരുത്തി സ്കൂളിനു സംഭാവന ചെയ്ത് ശ്രദ്ധ നേടിയ വിദ്യാർഥിയായിരുന്നു ബാബു. അങ്ങനെയുള്ള ബാബുവിനെ സ്വാഭാവികമായി നോട്ടമിടാനും അനായാസം വീഴ്ത്താനും രാമു കാര്യാട്ടിനു കഴിഞ്ഞു. അതിനു 10 വർഷം മുമ്പാണ് ടി.കെ. പരീക്കുട്ടിയെ നിർമാതാവാക്കി ‘നീലക്കുയിൽ’ എന്ന അവാർഡ് ചിത്രം രാമു കാര്യാട്ടും പി. ഭാസ്കരനും ചേർന്ന് നിർമിച്ചത്.
സംസ്ഥാനതലത്തിലും ദേശീയതലത്തിലും ‘നീലക്കുയിൽ’ പ്രസ്താവ്യമായ അംഗീകാരം നേടി നിൽക്കുമ്പോഴാണ് മലയാള സിനിമയുടെ രജതജൂബിലി ആഘോഷം കൊച്ചിയിൽ നടന്നത്. പണമുണ്ടെങ്കിൽ സത്യജിത് റായിയുടെ തന്തപ്പടം പിടിക്കാമെന്ന് സത്യനും സത്യജിത് റായിയുടെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയുള്ളവരായി ആരുണ്ടിവിടെ എന്ന് കെ. ബാലകൃഷ്ണനും വേദിയിൽ പരസ്പരം വെല്ലുവിളിച്ചു. മലയാള സിനിമയെ സദുദ്ദേശ്യത്തോടെ നിശിതമായി വിമർശിച്ചിരുന്ന സിനിക് ജൂബിലി പ്രമാണിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ മലയാള സിനിമയുടെ പോരായ്മകൾ എണ്ണിപ്പറഞ്ഞു. ഇവ പരിഹരിച്ചാൽ സുവർണ ജൂബിലി ആകുമ്പോഴേക്ക് സ്വർണമെഡൽ തന്നെ കേരളത്തിലെത്തുമെന്ന പ്രത്യാശയും സിനിക് പ്രകടിപ്പിച്ചു. സുവർണ ജൂബിലിവരെ കാക്കാതെ രജതജൂബിലിയുടെ പന്തൽ അഴിക്കുമ്പോഴേക്ക് സ്വർണത്തിനുവേണ്ടിയുള്ള പണി ബാബുവും രാമുവും ചേർന്ന് തുടങ്ങിക്കഴിഞ്ഞിരുന്നു.
ഇടക്ക് മുടങ്ങില്ലെന്നുറപ്പുള്ള പണത്തിന്റെ പിൻബലമായപ്പോൾ സ്വർണത്തിളക്കമുള്ള പ്രതിഭകളെത്തന്നെ രാമു കാര്യാട്ട് തേടിപ്പിടിച്ചു. കഥ തകഴിയുടെ ‘ചെമ്മീൻ’ എന്ന് ആദ്യമേ തീരുമാനമായിരുന്നു. കുട്ടനാട്ടിൽനിന്ന് വേറിട്ട പശ്ചാത്തലത്തിൽ കടലിനെയും മുക്കുവരെയും കഥാപാത്രങ്ങളാക്കി 1956ൽ എട്ടുദിവസംകൊണ്ട് എഴുതിത്തീർത്തുവെന്ന് പറയപ്പെടുന്ന നോവലാണ് ‘ചെമ്മീൻ’. നോവലിന്റെ എഴുപതാം വർഷമാണ് 2026. പ്രസാധകനായ ഡി.സി കിഴക്കെമുറിയുടെ സ്നേഹപൂർവമുള്ള ബന്ധനത്തിൽനിന്ന് മോചിതനാകുന്നതിനുവേണ്ടിയായിരുന്നു സാഹിത്യപ്രവർത്തക സഹകരണസംഘത്തിനുവേണ്ടിയുള്ള ആ ദ്രുതരചന.
വിൽപനയിലും പരിഭാഷയിലും റെ​േക്കാഡിട്ടപ്പോഴും തന്റെ പ്രശസ്തകൃതിയെ പൈങ്കിളി സാഹിത്യമായാണ് തകഴി കണ്ടത്. ഷേക്സ്പിയറുടെ നാടകങ്ങൾ വില്യം ഷേക്സ്പിയർതന്നെ എഴുതിയതാണോ എന്ന ഗുരുതരമായ ചർച്ച സാഹിത്യലോകത്തുള്ളതുപോലെ ‘ചെമ്മീൻ’ തകഴി എഴുതിയതല്ല എന്നു സംശയിക്കുന്നവരുണ്ട്. അജ്ഞാതനായ ഒരു ചെറുപ്പക്കാരൻ വായിച്ചുനോക്കാനായി ഏൽപിച്ച കൈയെഴുത്തുപ്രതി പകർത്തിക്കൊടുത്ത് ഡിസിയുടെ തടവിൽനിന്ന് തകഴി വിടുതൽ പ്രാപിക്കുകയായിരുന്നു എന്നാണ് കഥ.
തകഴിയിൽനിന്ന് പ്രതീക്ഷിക്കാത്തത് കിട്ടുമ്പോഴുള്ള പ്രതികരണമായി അതിനെ കണ്ടാൽ മതി. ഇറ്റലിയിൽ പോയിട്ടില്ലാത്ത ഷേക്സ്പിയർ എങ്ങനെ റോമിന്റെയും വെനീസിന്റെയും പശ്ചാത്തലത്തിൽ നാടകമെഴുതി എന്ന ചോദ്യംപോലെ പ്രസക്തവും എന്നാൽ, അർഥശൂന്യവുമാണ് കടലും തുറയും അറിയാത്ത തകഴി എങ്ങനെ കടലിന്റെ പശ്ചാത്തലത്തിൽ കടപ്പുറത്തിന്റെ കഥ പറഞ്ഞുവെന്നത്. ‘ഏണിപ്പടികൾ’ അപവാദമായെടുത്താൽ തകഴിയുടെ കഥാപരിസരം പൂർണമായും കുട്ടനാടാണ്. സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കുകയും 30 ഭാഷകളിൽ പരിഭാഷപ്പെടുത്തി പേരും പണവും നേടിക്കൊടുത്തിട്ടും ‘ചെമ്മീനി’നോട് മാനസികമായ അകൽച്ച തകഴിക്കുണ്ടായിരുന്നു. ഒരു പക്ഷേ തന്റെ തട്ടകം കുട്ടനാടാണെന്ന തിരിച്ചറിവിൽനിന്നുണ്ടായ അകൽച്ചയായിരിക്കാം അത്.
ചേറ്റുവക്കാരനായ രാമു കാര്യാട്ടിന് കടൽ അപരിചിതമായിരുന്നില്ല. ഹെമിങ് വേയുടെ ‘ദ ഓൾഡ് മാൻ ആൻഡ് ദ സീ’ 1958ൽ സിനിമയായിക്കഴിഞ്ഞിരുന്നു. സാന്തിയാഗോ എന്ന വൃദ്ധമുക്കുവനായി സ്പെൻസർ ട്രേസി തിളക്കമാർന്ന അഭിനയം കാഴ്ച​െവച്ച സിനിമ കാര്യാട്ട് കണ്ടിരിക്കാനിടയുണ്ട്. കണ്ടിട്ടുണ്ടെന്നുതന്നെ സന്ദേഹമില്ലാതെ കരുതാം. അതുകൊണ്ടായിരിക്കാം കടലിനെ കഥാപാത്രമാക്കി സിനിമയെടുക്കാൻ അദ്ദേഹം തൽപരനായത്. അതുകൊണ്ടാണ് സിനിമയോട് വിമുഖത കാണിച്ച തകഴിയെ പ്രേരിപ്പിച്ചും പ്രലോഭിപ്പിച്ചും അദ്ദേഹം ‘ചെമ്മീനി’ന്റെ ചലച്ചിത്രാവകാശം സ്വന്തമാക്കിയത്. പിന്നെ നിർമാതാവിനെ തേടുന്ന അന്വേഷണമായി. ആ അന്വേഷണത്തിലാണ് ബാബു എന്ന സഹൃദയനായ യുവാവ് കാര്യാട്ടിന്റെ വലയിൽ വീണത്. അത് മലയാള സിനിമക്ക് ചാകരയായി.
കഥാകൃത്ത് കണ്ട കടപ്പുറത്തുതന്നെ ചിത്രീകരണം നടത്തണമെന്നായിരുന്നു കാര്യാട്ടിന്റെ താൽപര്യം. പക്ഷേ, പുറക്കാട് ചിത്രീകരണം അസാധ്യമാകുംവിധം പ്രാദേശികമായ പ്രശ്നങ്ങളുണ്ടായി. അങ്ങനെ ലൊക്കേഷൻ നാട്ടികയിലേക്ക് മാറി. കാര്യാട്ടിന്റെ തട്ടകമായിരുന്നു നാട്ടിക. അലസിപ്പോയ 1965ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി നാട്ടികയിൽ മത്സരിച്ചു ജയിച്ചയാളാണ് രാമു കാര്യാട്ട്. സ്വാധീനമുള്ള സംഘാടകനായിരുന്നിട്ടും കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് സാമ്പത്തിക പിന്തുണ നേടിയെടുക്കുന്നതിൽ കാര്യാട്ട് വിജയിച്ചില്ല. സത്യജിത് റായിയുടെ പ്രസിദ്ധമായിത്തീർന്ന ആദ്യ ചലച്ചിത്രസംരംഭത്തിന് പണം അനുവദിച്ചത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബി.സി. റോയ് ആയിരുന്നു. അതോർത്തുകൊണ്ടാവാം പണമുണ്ടെങ്കിൽ സത്യജിത് റായിയുടെ തന്തപ്പടം പിടിക്കാമെന്ന് ജൂബിലി ആഘോഷവേദിയിൽ സത്യൻ പറഞ്ഞത്. പണവുമായി ബാബു വന്നു. മലയാളത്തിന് എക്കാലത്തേക്കുമുള്ള അഭിമാനമായി ഒരു സിനിമയുണ്ടായി.
എട്ട് ലക്ഷം രൂപ മുടക്കി 40 ലക്ഷം രൂപ ശേഖരിച്ച സിനിമയായിരുന്നു ചെമ്മീൻ. അങ്ങനെയൊരു വിസ്മയം മലയാളത്തിൽ അതിനുമുമ്പ് ഉണ്ടായിട്ടില്ല. വിജയത്തിന്റെ ഓർമക്ക് ബാബു നിർമിച്ചതാണ് എറണാകുളത്തെ കവിത തിയറ്റർ. കവിതയിലെ ഉദ്ഘാടനചിത്രമായിരുന്നു ബാബുതന്നെ നിർമിച്ച ‘ഏഴു രാത്രികൾ’. കവിതയിൽ സിനിമ കാണുന്നതും സന്തോഷകരമായ അനുഭവമായിരുന്നു. കത്തിക്കയറിയതിനുശേഷം കാണെക്കാണെ പൊലിഞ്ഞുപോയ ജീവിതമായിരുന്നു ബാബുവിന്റേത്.
അനന്യമായ പൂർണതക്കു വേണ്ടിയുള്ള അവിരാമമായ പരിശ്രമമാണ് ബാബുവിന്റെ പ്രത്യേകത. അങ്ങനെയൊരാൾ കടലോളം വലുപ്പത്തിൽ ഭാവനയെ വിസ്തൃതമാക്കുന്ന സംവിധായകനുമായി ഒത്തുചേരുമ്പോൾ മഹാത്ഭുതങ്ങൾ സംഭവിക്കാം. അങ്ങനെയൊരു അത്ഭുതമാണ് ‘ചെമ്മീൻ’ എന്ന പേരിൽ നാമിപ്പോഴും ഓർമിക്കുന്നത്. മികച്ച സംഘാടകനായിരിക്കുകയെന്നത് മികച്ച സംവിധായകനാകുന്നതിന്റെ ആദ്യത്തെ പടിയാണ്. സംവിധായകനേക്കാൾ സംഘാടകനായിരുന്നു രാമു കാര്യാട്ട്. ഭരണഘടനാ നിർമാണസഭയിൽ പ്രതിഭയുടെ തിളക്കമുള്ള താരാപഥത്തിന്റെ അഭൂതപൂർവവും ആവർത്തനസാധ്യതയില്ലാത്തതുമായ സംഗമമാണുണ്ടായത്.
അതിനു സമാനമായ ഒത്തുചേരലാണ് കൺമണിയുടെ ബാനറിൽ നടന്നത്. അതിനുമുമ്പോ അതിനു ശേഷമോ അങ്ങനെയൊന്ന് മലയാളത്തിൽ ഉണ്ടായിട്ടില്ല. സ്വത്ത് മാത്രമല്ല ഉദാരതയും ബാബുവിന് പിതാവിൽനിന്ന് ലഭിച്ചിരുന്നു. പണിയെടുത്തവർക്കെല്ലാം പണം കിട്ടി. ഭോജനശാലയിൽ സത്യൻ മുതൽ ലൈറ്റ്ബോയ് വരെ ഒരുമിച്ചിരുന്ന് ഒരേ ആഹാരം കഴിച്ചു. അതങ്ങനെയായത് ബാബു അങ്ങനെയായിരുന്നതുകൊണ്ടാണ്. സ്കൂളിൽ നിഴൽനാടകത്തിന് നല്ല സമരിയാക്കാരന്റെ കഥ പ്രമേയമായി തെരഞ്ഞെടുത്തത് സമ്പന്ന ബാലന് മറ്റു കഥകൾ അറിയാത്തതുകൊണ്ടായിരുന്നില്ല.
വള്ളവും വലയും സ്വന്തമാക്കാൻ മോഹിക്കുന്ന ചെമ്പൻ കുഞ്ഞായി കൊട്ടാരക്കര ശ്രീധരൻ നായരും അതിനു പണം നൽകുന്ന കച്ചവടക്കാരൻ പരീക്കുട്ടിയായി മധുവും പരീക്കുട്ടിയുടെ കാമുകി കറുത്തമ്മയായി ഷീലയും കറുത്തമ്മയുടെ ഭർത്താവ് പളനിയായി സത്യനും വേഷമിടുന്ന അതിസങ്കീർണതയില്ലാത്ത പ്രണയകഥയാണ് ‘ചെമ്മീൻ’. പ്രധാന കഥാപാത്രങ്ങളുടെ മരണത്തിലും കേന്ദ്ര കഥാപാത്രത്തിന്റെ ദുരന്തത്തിലുമാണ് കഥ അവസാനിക്കുന്നത്. പ്രധാന കഥാപാത്രമായി ഞാൻ കാണുന്നത് ചെമ്പൻ കുഞ്ഞിനെയാണ്.
ആന്റണി ക്വിന്നിനെ അനുസ്മരിപ്പിക്കുന്ന ഓസ്കർ നിലവാരത്തിലുള്ള പ്രകടനമാണ് ചെമ്പൻ കുഞ്ഞിനെ അവതരിപ്പിച്ചുകൊണ്ട് കൊട്ടാരക്കര ശ്രീധരൻ നായർ കാഴ്ച​െവച്ചത്. കച്ചവടത്തിനെത്തിയ പരീക്കുട്ടി എന്ന മുസ്‍ലിം യുവാവുമായി പ്രണയത്തിലായ കറുത്തമ്മയെ ഉപയോഗപ്പെടുത്തി വള്ളവും വലയും വാങ്ങാനുള്ള പണം വായ്പ വാങ്ങിയ ചെമ്പൻകുഞ്ഞ് കൈനിറയെ പണം വന്നപ്പോൾ പരീക്കുട്ടിക്ക് കൊടുക്കാനുള്ളത് കൊടുക്കാൻ മടിച്ചു. പരീക്കുട്ടിക്ക് പണം മാത്രമല്ല കറുത്തമ്മയെയും നഷ്ടമായി. കഥാഗതിയുടെ തുടർച്ചയിൽ എല്ലാ കഥാപാത്രങ്ങളും ദുരന്തകഥാപാത്രങ്ങളായി മാറുന്നു.
‘ചെമ്മീൻ’ ചിത്രത്തിനുള്ള സ്വർണ മെഡൽ ഇന്ദിര ഗാന്ധിയിൽനിന്ന് കൺമണി ബാബു ഏറ്റുവാങ്ങുന്നു
ആദ്യചിത്രം നിർമാണം പൂർത്തിയാക്കാതെ മുടങ്ങിയെങ്കിലും തന്റെ പ്രതിഫലം 10,000 രൂപയാണെന്നു പ്രഖ്യാപിച്ച സത്യന് ആദ്യമായി ആ തുക നൽകിയത് ബാബുവായിരുന്നു. പളനിയെ കടൽ കൊണ്ടുപോകുന്ന പ്രധാനപ്പെട്ട ദൃശ്യം കടലിൽ ചിത്രീകരിക്കാൻ കഴിയാതെ പോയത് കരയിലാണ് ചിത്രീകരിച്ചത്. സത്യന്റെ അഭിനയമികവിൽ കര കടലായി മാറുന്ന മഹാത്ഭുതം സംഭവിച്ചു. ദേശീയ അവാർഡ് നിർണയിച്ച ജൂറി സത്യനെ യഥാർഥത്തിലുള്ള മുക്കുവനായാണ് കണ്ടത്. അക്കാരണത്താലാണ് മികച്ച നടനുള്ള അവാർഡിന് അവർ സത്യനെ പരിഗണിക്കാതിരുന്നത്. റിക്ഷക്കാരനായി അഭിനയിച്ച എം.ജി.ആർ ജീവിതത്തിൽ ആരാണെന്നുള്ള അറിവിന്റെ അടിസ്ഥാനത്തിൽ മികച്ച നടനുള്ള അവാർഡിന് അർഹനായി.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്റെ ചിത്രം അവിസ്മരണീയമായി നിൽക്കണമെന്ന താൽപര്യം മാത്രമാണ് ബാബുവിനുണ്ടായിരുന്നത്. അതുൾക്കൊണ്ട് രാമു കാര്യാട്ട് ആരെയെല്ലാമാണ് അണിനിരത്തിയതെന്നു നോക്കുക. ഏറ്റവും വലിയ പൂരത്തിൽപോലും തലയെടുപ്പിന്റെ ഇമ്മാതിരി ധാരാളിത്തം കാണാൻ കഴിയില്ല. സ്ക്രീൻപ്ലേ എസ്.എൽ പുരം സദാനന്ദൻ, മാർകസ് ബാർട്ട്ലിയും യു. രാജഗോപാലും ഛായാഗ്രാഹകർ. ചിത്രസംയോജനം ഋഷികേശ് മുഖർജി, സംഗീതം സലിൽ ചൗധരി, മന്നാ ഡേയും യേശുദാസും ഗായകർ, ഗാനരചന വയലാർ. എസ്.എ നായർ ഡിസൈൻ ചെയ്ത പോസ്റ്ററിൽ വിസ്മയത്തോടെ ഈ പേരുകൾ നോക്കിനിന്നത് ഓർക്കുന്നു.
ദിനപത്രത്തിന്റെ വലുപ്പത്തിലുള്ള ‘സ്ക്രീൻ’ അന്ന് എക്സ്പ്രസ് ഗ്രൂപ്പിന്റെ ഇംഗ്ലീഷിലുള്ള സിനിമാപ്രസിദ്ധീകരണമായിരുന്നു. മലയാളികളായ എസ്.എസ്. പിള്ളയും ശങ്കരൻ നായരും എഡിറ്റർമാരായിരുന്നിട്ടും ‘സ്ക്രീനി’ൽ മലയാളം സിനിമ പരാമർശിക്കപ്പെട്ടിരുന്നില്ല. അങ്ങനെയിരിക്കെയാണ് ‘സ്ക്രീനി’ൽ ‘ചെമ്മീനി’ന്റെ മുഴുപേജ് വർണപരസ്യം പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയുടെ ‘ഇലസ്ട്രേറ്റഡ് വീക് ലി ഓഫ് ഇന്ത്യ’യിലും ‘ചെമ്മീനി’നെക്കുറിച്ച് കളർ ചിത്രങ്ങൾ സഹിതം ലേഖനം വന്നു. ആകപ്പാടെ കേരളം വളരുന്നു എന്ന ഫീലിങ്ങാണ് ഞങ്ങൾക്കുണ്ടായത്. പാട്ട് കേൾക്കുന്നതിന് ആകാശവാണിയും ഉച്ചഭാഷിണിയും മാത്രമുള്ള കാലത്ത് ‘ചെമ്മീനി’ലെ പാട്ട് കേൾക്കുന്നതിന് ജനം സായാഹ്നങ്ങളിൽ തിയറ്ററുകളുടെ മുന്നിൽ കൂട്ടം കൂടി.
മന്നാ ഡേയും ലത മങ്കേഷ്കറുമായിരുന്നു ‘ചെമ്മീനി’നുവേണ്ടി രാമു കാര്യാട്ട് നിശ്ചയിച്ച ഗായകർ. ഇരുവർക്കും മലയാളം ഉച്ചാരണം പ്രശ്നമായി. മന്നാ ഡേയുടെ മലയാളിയായ ഭാര്യ സുലോചന മന്നാ ഡേയുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കി. തന്നെ പാടിപ്പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ട യേശുദാസിന് ആ പാട്ട് വിട്ടുകൊടുത്തുകൊണ്ട് ലത മങ്കേഷ്കർ മലയാളത്തിന്റെ ബുദ്ധിമുട്ടിൽനിന്ന് പിൻവാങ്ങി.
ആവിഷ്കാരത്തിലെ ഔചിത്യം ‘ചെമ്മീനി’നെ ആകർഷകമാക്കിയ ഘടകമാണ്. എച്ചിൽ ഇലകളുടെ ഒറ്റ ഷോട്ടിൽ കല്യാണസദ്യ മൊത്തത്തിൽ പരിമിതപ്പെടുത്തിയ എഡിറ്റിങ്ങിലെ ഔചിത്യമാണ് ശ്രീധറിൽ പ്രിവ്യൂ കണ്ടിറങ്ങിയ എസ്.ആർ. ശക്തിധരനെ ആകർഷിച്ചത്. കടപ്പുറത്തെ എച്ചിലിലകളിലേക്ക് പറന്നിറങ്ങുന്ന കാക്കകളെ കണ്ടപ്പോൾ മാർക്കസ് ബാർട്ട്ലി കൗതുകത്തിനെടുത്ത ഒരു ദൃശ്യം ഋഷികേശ് മുഖർജി ഔചിത്യത്തോടെ ചിത്രത്തിൽ സന്നിവേശിപ്പിക്കുകയായിരുന്നു.
നോവൽപോലെതന്നെ ചിത്രവും കടൽ കടന്ന് പ്രസിദ്ധമായി. ഇംഗ്ലീഷ് സബ് ടൈറ്റിൽ സഹിതം കേരളത്തിനു പുറത്ത് പ്രദർശിപ്പിച്ച ആദ്യ മലയാളചിത്രമാണ് ‘ചെമ്മീൻ’. കാനിലും ഷികാഗോയിലും ചിത്രമേളകളിൽ ‘ചെമ്മീൻ’ പ്രദർശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു. സംഗീതമാണോ കാമറയാണോ അതോ മറ്റെന്തെങ്കിലുമാണോ ‘ചെമ്മീനി’നെ അടങ്ങാത്ത വികാരമാക്കിയതെന്ന് പറയാനാവില്ല.
ചരിത്രം വിദ്യാർഥികളുടേതാണ്. എല്ലാ കാലത്തും, എല്ലായിടത്തും. അവർ നിവർന്നു നിന്ന്, മുഖത്തു നോക്കി ചോദ്യങ്ങൾ ഉന്നയിക്കും. കോപ്പിസ്റ്റൈൽ പുസ്തകത്തിലേതുപോലാകില്ല കാര്യങ്ങൾ. അവർ ശരിയെന്ന് തോന്നുന്ന രീതിയിൽ സർഗാത്മകമായും അതല്ലെന്ന് മറ്റുള്ളവർക്ക് തോന്നുന്ന അവസ്ഥയിലും സമരം ചെയ്യും. ചിലപ്പോൾ തെറ്റും പറ്റും. ആ തെറ്റിനെ മുതിർന്ന പൗരർ ചെയ്യുന്ന അതേ അളവിലോ തൂക്കത്തിലോ അല്ല പരിഗണിക്കേണ്ടത്. വിദ്യാർഥികളോട് സമരം നടത്തേണ്ടതിന്റെയോ കലാപം ചെയ്യുന്നതിന്റെയോ പാഠപുസ്തകങ്ങളുമായി ആരും പോകാതിരിക്കുന്നതാവും നല്ലത്. തികഞ്ഞ അക്രമം കാണിക്കാത്തിടത്തോളം അവരാണ് ശരി. എന്തിനോടാണ് അവർ കലാപം ചെയ്യുന്നത്, പോരാടുന്നത് എന്നതാണ് മറ്റുള്ളവർ നോക്കേണ്ടത്.
കാലടി സർവകലാശാലയിൽ 18 അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ സർഗാത്മകമായി സമരംചെയ്തു. എന്നാൽ, സമരം ചെയ്തതിന്റെയും നാടകം കളിച്ചതിന്റെയും നൃത്തംചെയ്തതിന്റെയും പേരിൽ സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 60 ദിവസങ്ങളിലേറെയായി. പരീക്ഷ എഴുതാൻ കഴിയാതെ സെമസ്റ്റർ നഷ്ടപ്പെടുന്ന അവസ്ഥ വന്നു. കോടതി സിംഗിൾ ​െബഞ്ച് ഇടപെട്ട് പരീക്ഷ എഴുതാൻ മാത്രം അനുമതി നൽകി. എന്നാൽ, വിദ്യാർഥികൾക്ക് വേണ്ടത്ര ഹാജരില്ലെന്ന് കാണിച്ച് ഡിവിഷൻ ​െബഞ്ചിൽ അപ്പീൽ നൽകി ആ അവസരം വൈസ് ചാൻസലർ മുടക്കി. സസ്‌പെൻഷന് മുന്നേ 98 മുതൽ 86 വരെ ശതമാനം അറ്റൻഡൻസ് ഉണ്ടായിരുന്ന വിദ്യാർഥികളാണ് ഈ 16 പേരുമെന്ന് ഓർക്കണം. എല്ലാവരും തന്നെ അവരവരുടെ മേഖലകളിലെ കഴിവുറ്റവർ.
ആദ്യം വിദ്യാർഥികൾ ശുദ്ധ വെള്ളം, മതിയായ അധ്യാപകർ, പഠനസൗകര്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 30 ദിവസം കുടിലു കെട്ടി സമരം നടത്തി. വി.സിയോ ബന്ധപ്പെട്ട അധികാരികളോ അത് ഗൗനിച്ചില്ല. തുടർന്ന് ഗത്യന്തരമില്ലാതെ വിദ്യാർഥികൾ മാർച്ച് നടത്തി, കത്താത്ത ലൈറ്റിനെ പ്രതീകവത്കരിച്ച് നാടകം കളിച്ച​പ്പോൾ കുറ്റം പലതായി. വി.സിയെ ശാരീരികമായി ആക്രമിച്ചുവെന്ന് കള്ളക്കഥ പ്രചരിപ്പിക്കപ്പെട്ടു. ‘ലൈറ്റേ മരിച്ചേ’ എന്ന, തിയറ്റർ ഡിപ്പാർ ട്മെന്റിലെ ലൈറ്റുകളെ കുറിച്ചുള്ളതായിരുന്നു നാടകം. അത് വി.സിയുടെ ശവമഞ്ചമാക്കി വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.
വിദ്യാർഥികൾ ശത്രുക്കളല്ല. അവരെ ശിക്ഷിക്കലല്ല ഒരു സർവകലാശാലയുടെ ദൗത്യം. പകപോക്കേണ്ട ഇരകളല്ല വിദ്യാർഥികൾ എന്ന് സർവകലാശാല അധികൃതർ മനസ്സിലാക്കണം. വിദ്യാർഥികൾ തെറ്റുചെയ്തുവെന്ന് കരുതുന്നുവെങ്കിൽതന്നെ അവരു​െട ഭാവി നഷ്ടപ്പെടാത്ത വിധത്തിൽ വേണം നടപടികളുണ്ടാവാൻ. സസ്​പെൻഷന്റെ പേരിൽ നഷ്ടപ്പെട്ട ക്ലാസ്, പ്രാക്ടിക്കൽസ്, ഇന്റേണൽ, ഗവേഷകരുടെ നഷ്ടപ്പെട്ട ഫെലോഷിപ് ഇവക്കൊക്കെ ആര് സമാധാനം പറയുമെന്ന പ്രശ്നമുണ്ട്. സസ്‌പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേർ മാപ്പപേക്ഷ നൽകിയാൽ തിരികെ പ്രവേശിപ്പിക്കാമെന്നാണ് സിൻഡിക്കേറ്റ് യോഗം തീരുമാനം എന്നാൽ, സസ്‌പെൻഷൻ കാലയളവിൽ കാമ്പസിനുള്ളിൽ പ്രവേശിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ബാക്കി നാലു വിദ്യാർഥികളുടെ സസ്‌പെൻഷൻ നീട്ടാനുമായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.
രാജ്യത്തെ സർവകലാശാലകൾ എല്ലാം തന്നെ ഹിന്ദുത്വവാദികൾ പിടിമുറുക്കുന്നതാണ് വർത്തമാന അവസ്ഥ. കാലടി സർവകലാശാല അതിൽ ഒന്നാം സ്ഥാനത്തുണ്ട്. അടുത്തിടെ സർവകലാശാലയിൽ, അധ്യാപകരും ജീവനക്കാരും രാഷ്ട്രീയ പ്രകടനം നടത്തരുതെന്ന് ഉത്തരവിറങ്ങി. സർവകലാശാലയെ അടിമുടി അരാഷ്ട്രീയവത്കരിച്ച് സംഘ്പരിവാറിന് ദാനംചെയ്യുകയാണ് വി.സിയും സിൻഡിക്കേറ്റുമെന്ന ശക്തമായ ആരോപണം നിലനിൽക്കുന്നു. കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്കൊപ്പം, അവരു​െട ഭാവിക്കൊപ്പം നിലകൊള്ളുകയാണ് ജനാധിപത്യ കേരളം ഇപ്പോൾ ചെയ്യേണ്ടത്.
വെല്ലുവിളികളെ അതിജയിക്കാൻ രവീന്ദ്രനാകുമോ?
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രൻ നിയമിതനായതോടെ മലയാള സിനിമയുടെ സാംസ്കാരികവും കലാപരവുമായ പ്രവർത്തനങ്ങളിൽ പുതിയ പ്രതീക്ഷകൾക്ക് വഴിതുറന്നിരിക്കുകയാണ് (രവീന്ദ്രനുമായുള്ള അഭിമുഖ സംഭാഷണം: ലക്കം 1496). അഭിനയരംഗത്തെ അനുഭവത്തിനൊപ്പം ചലച്ചിത്രമേളകളുടെ സംഘാടനത്തിലും ചലച്ചിത്രാസ്വാദനത്തിന്റെ പ്രചാരണത്തിലും താൽപര്യമുള്ള വ്യക്തിയാണ് രവീന്ദ്രൻ. സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയെന്ന ലക്ഷ്യവും പുതിയ നേതൃത്വത്തിനുണ്ട്. എന്നാൽ, ഒരു സാംസ്കാരിക സ്ഥാപനത്തിന്റെ തലപ്പത്തെത്തുക എന്നതിലുപരി, അതിന്റെ വിശ്വാസ്യതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുക എന്നതാണ് അദ്ദേഹത്തിനു മുന്നിലുള്ള യഥാർഥ പരീക്ഷണം.
അക്കാദമിയുടെ പ്രവർത്തനങ്ങളിൽ കാലതാമസമില്ലാതെ തുടർച്ച ഉറപ്പാക്കുക എന്നതായിരിക്കും ആദ്യത്തെ വെല്ലുവിളി. ഭരണപരമായ അനിശ്ചിതത്വങ്ങൾ കാരണം ചലച്ചിത്രമേളകളുടെയും പുരസ്കാര നിർണയത്തിന്റെയും പ്രവർത്തനങ്ങൾ വൈകിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ചലച്ചിത്രമേളകളുടെ സംഘാടനം, സിനിമകളുടെ തിരഞ്ഞെടുപ്പ്, ജൂറി നിയമനം, പുരസ്കാരവിതരണം തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ നിലവാരവും ആഗോള സ്വീകാര്യതയും നിലനിർത്തുക എന്നത് ചെറിയ ഉത്തരവാദിത്തമല്ല. ലോക സിനിമയിലെ പുതിയ പ്രവണതകളെ പരിചയപ്പെടുത്തുന്നതിനൊപ്പം മലയാള സിനിമയുടെ സവിശേഷതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും അക്കാദമിക്കു കഴിയണം.
അതിനേക്കാൾ ഗൗരവമുള്ളത് അക്കാദമിയുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾ കടന്നുകയറാതിരിക്കാനുള്ള ജാഗ്രതയാണ്. സാംസ്കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയമാകുന്ന സാഹചര്യത്തിൽ, പുതിയ ചെയർമാൻ തന്റെ പ്രവർത്തനങ്ങളിലൂടെ സ്വതന്ത്രമായ നിലപാട് തെളിയിക്കേണ്ടതുണ്ട്. ഏതു രാഷ്ട്രീയപക്ഷത്തോടും അടുപ്പമുള്ളവരായാലും കലാപരമായ മികവും സംഭാവനയും പരിഗണിച്ചായിരിക്കണം സിനിമകൾക്കും വ്യക്തികൾക്കും അംഗീകാരം നൽകുന്നത്.
അക്കാദമി ഭരണകൂടത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വേദിയല്ല, മറിച്ച് സിനിമയുടെ സർഗാത്മക സ്വാതന്ത്ര്യത്തിനും വിമർശനാത്മക ചിന്തക്കും ഇടം നൽകുന്ന സ്ഥാപനമാണെന്ന ബോധ്യം അതിന്റെ എല്ലാ തീരുമാനങ്ങളിലും പ്രതിഫലിക്കണം.
മലയാള സിനിമയിലെ പുതുതലമുറയുടെ പ്രതീക്ഷകൾക്കു പരിഹാരം കാണുക എന്നതും മറ്റൊരു പ്രധാന വെല്ലുവിളിയാണ്. വലിയ നിർമാണച്ചെലവുകളും താരകേന്ദ്രീകൃതമായ വിപണനരീതികളും സിനിമാരംഗത്ത് സ്വാധീനം ചെലുത്തുമ്പോൾ, സാമ്പത്തിക പരിമിതികൾ നേരിടുന്ന സ്വതന്ത്ര സംവിധായകർക്കും നവാഗതർക്കും പരീക്ഷണ സിനിമകൾക്കും അക്കാദമി താങ്ങാവണം. സ്ത്രീകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും പ്രാദേശിക ഭാഷാഭേദങ്ങളിൽ സിനിമയെടുക്കുന്നവർക്കും അർഹമായ അവസരങ്ങൾ ഉറപ്പാക്കണം. സിനിമയുടെ കലാമൂല്യത്തെ വിപണിയിലെ വിജയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ അളക്കാനാവില്ലെന്ന തിരിച്ചറിവ് അക്കാദമിയുടെ നയങ്ങളിൽ പ്രതിഫലിക്കേണ്ടതുണ്ട്.
സിനിമയെ കേവലം വിനോദോപാധിയായി കാണാതെ, സാമൂഹികബോധവും സൗന്ദര്യബോധവും വളർത്തുന്ന കലാരൂപമായി പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്നതും രവീന്ദ്രന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പ്രധാനമാണ്. സ്കൂളുകളിലും കോളജുകളിലും ചലച്ചിത്രാസ്വാദന പരിപാടികൾ സംഘടിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ നിലപാട് ഈ ദിശയിൽ പ്രതീക്ഷ നൽകുന്നു.
എന്നാൽ, ഇത്തരം പരിപാടികൾ ഔപചാരിക ചടങ്ങുകളിൽ ഒതുങ്ങരുത്. സിനിമയുടെ ഭാഷ, ദൃശ്യവിന്യാസം, ശബ്ദസംവിധാനം, തിരക്കഥ, ചരിത്രം എന്നിവ പരിചയപ്പെടുത്തുന്ന ക്രമബദ്ധമായ പഠനപരിപാടികൾ ആവിഷ്കരിക്കണം. ഡിജിറ്റൽ സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും സിനിമ നിർമാണത്തെ മാറ്റിമറിക്കുന്ന കാലത്ത്, പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവും സൃഷ്ടിപരമായ പരിശീലനവും അക്കാദമിയുടെ പ്രവർത്തനങ്ങളുടെ ഭാഗമാകണം.
അതോടൊപ്പം, അക്കാദമിയുടെ സാമ്പത്തിക സുതാര്യത, ഭരണപരമായ കാര്യക്ഷമത, ചലച്ചിത്ര പ്രവർത്തകരുമായുള്ള നിരന്തരമായ സംവാദം എന്നിവക്കും അദ്ദേഹം പ്രാധാന്യം നൽകേണ്ടതുണ്ട്. കേരളത്തിന്റെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിലും പഴയ സിനിമകൾ ഡിജിറ്റൽ രൂപത്തിൽ പുനരുദ്ധരിക്കുന്നതിലും ഗവേഷണത്തിനും ചലച്ചിത്രരേഖകളുടെ സംരക്ഷണത്തിനും പ്രോത്സാഹനം നൽകുന്നതിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
സിനിമയെ സ്നേഹിക്കുന്ന സമൂഹത്തിന് പുതിയ പ്രതീക്ഷകൾ നൽകാൻ രവീന്ദ്രനു കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളല്ല, പ്രവർത്തനങ്ങളാണ്.
കിഴുമുണ്ടയൂർ നാരായണൻ, പേരാമംഗലം
ലീലാവതി ടീച്ചറുടെ നിരൂപണ പഥങ്ങൾ
‘ഡോ. എം. ലീലാവതിയുടെ നിരൂപണ പഥങ്ങൾ’ എന്ന ലേഖനം (ലക്കം 1492) ആദ്യന്തം വിജ്ഞാനപ്രദമായിരുന്നു. ലീലാവതി ടീച്ചറുടെ കർമനിരതമായ 100 വർഷത്തെ ജീവിതം ഒരു ചിമിഴിലാക്കി സഹൃദയ ലോകത്തിന് സമർപ്പിച്ചിരിക്കുകയാണ് ഈ ലേഖനത്തിലൂടെ ഡോ. രതി മേനോൻ.
ലീലാവതി ടീച്ചറുടെ ‘മലയാള കവിതാ സാഹിത്യ ചരിത്രം’ എന്ന പുസ്തകം മാത്രം എടുത്തു പരിശോധിച്ചാൽ മതി എത്രയെത്ര കവികളെയും കവിതകളെയും കുറിച്ച് പഠിച്ച്, എത്ര കഠിനമായ പരിശ്രമം നടത്തിയാണ് ടീച്ചർ അതു തയാറാക്കിയിട്ടുള്ളതെന്നു മനസ്സിലാക്കാൻ.
ഇത്തരത്തിൽ ടീച്ചർ നടത്തിയ ഓരോ സാഹിത്യപഠന സംരംഭത്തെയും ഒന്നുപോലും വിട്ടുപോകാതെ, ആ പരിശ്രമത്തിന്‍റെ ആത്മാവു ചോർന്നുപോകാതെ ഇവിടെ അവതരിപ്പിക്കുന്നതിൽ ഡോ. രതി മേനോൻ വിജയിച്ചിരിക്കുന്നു. ഇത്രയധികം സാഹിത്യ സപര്യകൾ ലീലാവതി ടീച്ചർ നടത്തിയിട്ടുണ്ട് എന്ന് ഈ ലേഖനത്തിലൂടെയാണ് അറിഞ്ഞത്.
മാരാരെയും പി.കെ. ബാലകൃഷ്ണനെയും അഴീക്കോടു മാഷിനെയും പോലുള്ള പ്രതിഭകളെ നിർഭയം ഖണ്ഡിക്കുകയും തന്‍റെ കണ്ടെത്തലുകളെ യുക്തിയുക്തമായി അവതരിപ്പിക്കുകയും ചെയ്ത ടീച്ചറുടെ ധൈര്യം അപാരംതന്നെ. ഗംഭീരമായ പഠനം നടത്തി, ഇതിഹാസ തുല്യമായ ആ ജീവിതം അതിന്‍റെ ജാജ്വല്യത്തോടെതന്നെ ഇവിടെ അവതരിപ്പിച്ച ഡോ. രതി മേനോന് അഭിനന്ദനങ്ങൾ.
ബദറുദീൻ എം, കുന്നിക്കോട്
ആപ്പിൾ മുറിക്കുന്ന പെൺകുട്ടിയെക്കുറിച്ച് ചില തോന്നലുകൾ
‘‘ഹൃദയംകൊണ്ട് ആപ്പിൾ മുറിക്കുക’’ എന്ന ഇമേജിലൂടെ ‘ഉള്ളത് കലഹിക്കാതെ പങ്കിട്ടെടുക്കുക’ എന്ന സന്ദേശമാണ് ഡോണ മയൂരയുടെ കവിതയിൽ (ലക്കം 1495) നിന്നും പിടികിട്ടിയ പൊരുൾ. ഇതിലെ കത്തിന്‍റെ ഉള്ളടക്കം പോരാട്ടത്തിനുള്ള ആഹ്വാനമായിരിക്കണം. വായിച്ച് ആശയമുൾക്കൊണ്ട് മറ്റുള്ളവരിലേക്കും അതുവഴി സമൂഹത്തിലേക്കും പടർത്താൻ പട്ടത്തെയാണ് മീഡിയമായി സ്വീകരിച്ചിരിക്കുന്നത്. അതിനേറ്റെടുക്കാനുള്ളത് ആശയപ്രചാരണത്തിന്‍റെ അത്രമേൽ വിലയേറിയ ദൗത്യമാണെന്നു തോന്നുന്നു.
നിർഭാഗ്യമെന്നു പറയട്ടെ ഭാഷ നഷ്ടപ്പെട്ട ഒരു ജനതക്കാണ് നാലുപേജുള്ള കത്ത് കിട്ടിയിരിക്കുന്നത്. ചരിത്രം, സംസ്കാരം എന്നിവയുടെ പ്രതിനിധാനമാണിവിടെ ഭാഷ. വായിക്കാനാകാതെ, അർഥം മനസ്സിലാകാതെ അതു പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണവർ. കശ്മീരിൽനിന്നും ഫലസ്തീനിൽനിന്നും ജന്തർമന്തറിൽനിന്നും ജീവിതംകൊണ്ട് ചരിത്രം രചിക്കുന്നവർ ചരിത്രം മറന്നു ജീവിക്കുന്ന മലയാളികൾക്കയച്ച താക്കീതിന്‍റെ ആവിഷ്കാരമായി വായനയിൽ വേദനയായി മാറുന്നു ഈ കവിത.
ഓരേസമയം നിരവധി ആഖ്യാനങ്ങൾ സാധ്യമാക്കുന്ന അക്ഷരവിന്യാസങ്ങൾ, വാക്കുകളുടെ നാനാർഥ പ്രയോഗങ്ങൾ; പൊതുവെ ഗൂഢാർഥങ്ങളുടെ എഴുത്താണ് ഡോണയുടേത്. നിറം, ഗന്ധം, ഇമേജുകൾ, പെണ്ണുടലിന്‍റെ രാഷ്ട്രീയം എന്നിവ അനായാസം വഴങ്ങുന്ന എഴുത്താളലിനു മുന്നിൽ പലപ്പോഴും അർഥംകിട്ടാതെ നിന്നിട്ടുണ്ട്. ചുവപ്പു നിറത്തെ ഇത്രയേറെ ഉപയോഗപ്പെടുത്തുന്ന മറ്റൊരു കവി മലയാളത്തിലുണ്ടോ? എനിക്കിതൊരു തീക്ഷ്ണ രാഷ്ട്രീയ സൃഷ്ടിയായിട്ടാണനുഭവപ്പെട്ടത്.
സമീർ കാവാഡ്
ഈഡിപ്പസ് കുഞ്ചറിയ: മനസ്സെന്ന നൂലുപൊട്ടിയ പട്ടം
ബഹിയ എഴുതിയ ‘ഈഡിപ്പസ് കുഞ്ചറിയ’ എന്ന കഥ (ലക്കം 1495) മികച്ച വായനാനുഭവമാണ് സമ്മാനിച്ചത്. കുഞ്ചറിയ എന്ന കഥാപാത്ര സൃഷ്ടി ഇതിൽ ഗംഭീരമായിതന്നെയാണ് കഥാകാരി നടത്തിയിട്ടുള്ളത്. പൈശാചികതയുടെ പാരമ്യത വാക്കുകളിലൂടെ അനുഭവിപ്പിച്ചു. പള്ളിമുറ്റത്ത് ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ ആ കുഞ്ഞിന് കുഞ്ചറിയ എന്ന് പേരിടുന്നതും സ്നേഹവായ്പുകള്‍ നല്‍കുന്നതും അമ്മയാകാന്‍ കഴിയാത്ത കന്യാസ്ത്രീകളാണ്. അവരവനു വായിലിറ്റിച്ചത് പശുവിന്റെ മുലപ്പാലാണ് എന്നതിലൂടെ തന്നെ പശു അവന്റെ അമ്മയായി മാറുകയാണ്.
വ്യത്യസ്ത ജീവിതഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കുഞ്ചറിയ ഒടുവില്‍ അമ്മയെ പ്രാപിച്ച് ഈഡിപ്പസ് ആയി മാറുന്നു. അതയാള്‍ സമൂഹത്തോട് ചെയ്യുന്ന പ്രതികാരംകൂടിയാണ്. പച്ചയായ യാഥാർഥ്യങ്ങളെ കാൽപനികവത്കരിച്ച് കഥകളായി കേള്‍ക്കുന്നതുപോലും അവന് പുച്ഛമാണ്.
“ഓ! എങ്ങനെ പറഞ്ഞുവന്നാലെന്താ, അപ്പനെയും കൊന്ന് അമ്മച്ചിയെ കെട്ടിയ ഒരുവന്റെ കഥയല്ലായോ? എന്നിട്ടാ തെമ്മാടി, കഥയുടെ അവസാനം കണ്ണു രണ്ടും കുത്തിപ്പൊട്ടിക്കും. അതങ്ങട്ട് ചുരുക്കിപ്പറഞ്ഞാപ്പോരായോ? വെറുതെ നീട്ടിപ്പരത്തി...”
ഉപേക്ഷിക്കപ്പെട്ടവന്റെ ട്രോമ എന്നത് അതിഭീകരമായ ഒരു സമസ്യയാണ്. അവനു നേരെ വരുന്ന വാക്കുകളുടെ എല്ലാ കൂരമ്പുകളും അവന്‍ നെഞ്ചില്‍ കരുതിവെച്ച് കൃത്യമായ സമയത്ത് സമൂഹത്തിന് നേരെ തൊടുക്കും. കുഞ്ചറിയയെ വളരെ സാഹസികമായാണ് ബഹിയ വരച്ചിടുന്നത്. സമൂഹം കുറ്റവാളിയാക്കിയ ആള്‍ സമൂഹത്തോട് പ്രതികാരം ചെയ്ത് ആത്മരതിയടയുന്നു.
സജദില്‍ മുജീബ് തോട്ടുങ്ങല്‍
ഈഡിപ്പസ് കോംപ്ലക്സിൽനിന്ന് മൃഗരതിയിലേക്കുള്ള പ്രയാണം
ബഹിയ എഴുതിയ ‘ഈഡിപ്പസ് കുഞ്ചറിയ’ എന്ന കഥ (ലക്കം 1495) വായിച്ചു. ഈഡിപ്പസ് കോംപ്ലക്സിൽനിന്നും മൃഗരതിയിലേക്കുള്ള കഥയുടെ പ്രയാണം, കഥപറച്ചിലിന്റെ രീതി, കഥാപാത്ര സൃഷ്ടി എന്നിവകൊണ്ടെല്ലാം ഈ കഥ മികവാർന്നൊരു വായനാനുഭവമായി.
ഈഡിപ്പസും കുഞ്ചറിയയും തന്തയും തള്ളയും ആരെന്നറിയാതെ അനാഥരായി വളർന്നവർ. ഈഡിപ്പസ് ബോധപൂർവമല്ലാതെ അമ്മയുമായി ഭോഗത്തിലേർപ്പെടുമ്പോൾ ഇവിടെ കുഞ്ചറിയ ബോധപൂർവം മൃഗരതിയിലേർപ്പെടുകയും പ്രത്യക്ഷത്തിൽ കുറ്റക്കാരനല്ലാതാവുകയും ചെയ്യുന്നു. ഇവിടെ സൃഷ്ടി കർത്താവിന്റെ സൃഷ്ടിപ്പിലെ ഏറ്റക്കുറച്ചിലുകളെയും എടുത്തുപറയുന്നു.
അസഹ്യവും എന്നാൽ നിർദോഷവുമായ ആൺനോട്ടങ്ങളും കാമവർത്തമാനങ്ങളും സമൂഹം എങ്ങനെ വിലയിരുത്തുന്നു എന്ന് പുതിയ മാഷിന്റെ നോട്ടവും സംസാരവും കഞ്ഞിവെപ്പുകാരി അമ്മിണിയേച്ചിയുടെ പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നു. കാലം മുന്നോട്ടുപോകുമ്പോൾ ലൈംഗിക വൈകൃതങ്ങളിൽ ഉണ്ടാകുന്ന മാറ്റം ഈ കഥ നന്നായി പറഞ്ഞുതരുന്നു.
ഈഡിപ്പസ് കുഞ്ചറിയ എന്ന വിളിപ്പേരുള്ള കുഞ്ചറിയ വിവാഹം കഴിച്ചാലുള്ള ഭയവും അതുമൂലമുള്ള അയാളുടെ രതി പരിണാമങ്ങളും കഥയിൽ നന്നായി ആവിഷ്കരിച്ചിട്ടുണ്ട്. എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ.
സലിം ചുള്ളന