Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
എ​ൻ. പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ​
സെ​പ്റ്റം​ബ​ർ 11ന്, 97ാം ​വ​യ​സ്സി​ൽ വി​ട​പ​റ​ഞ്ഞ എ​ൻ. പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ​യു​ടെ ജീ​വി​തം കൊ​ങ്ക​ണി ഭാ​ഷ​ക്കു​വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. ക​വി​യും ഗാ​ന​ര​ച​യി​താ​വും വി​വ​ർ​ത്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ അ​ദ്ദേ​ഹ​ത്തെ ലേ​ഖ​ക​ൻ ഓ​ർ​മി​ക്കു​ന്നു.
കൊ​ച്ചി​യു​ടെ അ​ഥ​വാ മ​ട്ടാ​ഞ്ചേ​രി​യു​ടെ തെ​രു​വു​ക​ളി​ൽ ഇ​ന്നും മു​ഴ​ങ്ങു​ന്ന ഒ​രു ഭാ​ഷ​യു​ണ്ട്. അ​ത് മ​ല​യാ​ള​മ​ല്ല, ത​മി​ഴ​മ​ല്ല, ഹി​ന്ദി​യു​മ​ല്ല. അ​താ​ണ് കൊ​ങ്ക​ണി. മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ഒ​രു മു​ത്ത​ശ്ശി കു​ഞ്ഞി​നെ തൊ​ട്ടു പാ​ടു​ന്ന പാ​ട്ട് ഇ​പ്പോ​ഴും കേ​ൾ​ക്കാം:
‘‘ക​ക്ക്യാ തു ​ഗൊ​യ്യാം​തു ഗെ​ല്ലോ​ൽ​വെ... അം​ഗേ​ലെ ധൂ​വേ​ലെ, ബ​മ്ണാ ദെ​ക്ൽ​വെ... ആ​ജി​ഹി എ​ത്തോ​ൽ​മൊ മ​ൺ​താ​ൽ​വെ...
ക​ക്ക്യാ തു ​ഗൊ​യ്യാം​തു ഗെ​ല്ലോ​ൽ​വെ...’’
ഒ​ന്നും പി​ടി​കി​ട്ടി​ക്കാ​ണി​ല്ല അ​ല്ലേ..?
“കാ​ക്കേ കാ​ക്കേ നീ ​ഗോ​വ​യി​ൽ പോ​യി​രു​ന്നോ...
ന​മ്മു​ടെ മോ​ളു​ടെ ചെ​ക്ക​നെ ക​ണ്ടോ...
ഇ​ന്നോ നാ​ള​യോ വ​രു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നോ...
കാ​ക്കേ കാ​ക്കേ നീ ​ഗോ​വ​യി​ൽ പോ​യി​രു​ന്നോ...”
ഇ​താ​ണ് ആ ​പാ​ട്ടി​ന്റെ അ​ർ​ഥം. ഗോ​വ​യി​ലെ മ​ണ്ണി​നോ​ടും കാ​റ്റി​നോ​ടും ഉ​ള്ള അ​ഗാ​ധ​മാ​യ ഗൃ​ഹാ​തു​ര​ത്വ​മാ​ണ്. അ​ഞ്ഞൂ​റു വ​ർ​ഷ​ത്തി​ല​ധി​കം മു​മ്പ് പോ​ർ​ചു​ഗീ​സ് അ​ടി​ച്ച​മ​ർ​ത്ത​ലി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്ത ഒ​രു സ​മൂ​ഹ​ത്തി​ന്റെ ഓ​ർ​മ​യാ​ണ് അ​ത്. ആ ​ഓ​ർ​മ​യെ ഭാ​ഷ​യാ​ക്കി, ഭാ​ഷ​യെ സ​മ​ര​മാ​ക്കി, സ​മ​ര​ത്തെ ച​രി​ത്ര​മാ​ക്കി​യ മ​നു​ഷ്യ​നാ​ണ് പ​ത്മ​ശ്രീ എ​ൻ. പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ. 1929 മേ​യ് ഏ​ഴി​ന് മ​ട്ടാ​ഞ്ചേ​രി​യി​ൽ ജ​നി​ച്ച് 97 വ​യ​സ്സു​വ​രെ കൊ​ങ്ക​ണി ഭാ​ഷ​ക്കാ​യി പോ​രാ​ടി, ചെ​റ​ളാ​യി​ലെ ടി.​ഡി. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വ​സ​തി​യി​ൽ വി​ട​പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗ​ത്തോ​ടെ കൊ​ച്ചി​യു​ടെ​യും കൊ​ങ്ക​ണി സ​മൂ​ഹ​ത്തി​ന്റെ​യും വ​ലി​യൊ​രു അ​ധ്യാ​യം അ​ട​ഞ്ഞു. എ​ന്നാ​ൽ, അ​ദ്ദേ​ഹം മു​ന്നോ​ട്ടു തെ​ളി​ച്ച വ​ഴി ഇ​പ്പോ​ഴും തു​റ​ന്നു​ത​ന്നെ കി​ട​ക്കു​ക​യാ​ണ്.
കൊ​ങ്ക​ൺ തീ​ര​ത്തു​നി​ന്ന് കേ​ര​ള തീ​ര​ത്ത്
വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ പ​ത​ന​ശേ​ഷം പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്കം വ​രെ ബീ​ജാ​പൂ​ർ സു​ൽ​ത്താ​ൻ​മാ​രു​ടെ ഭ​ര​ണ​വും തു​ട​ർ​ന്ന് പോ​ർ​ചു​ഗീ​സു​കാ​രു​ടെ ഭ​ര​ണ​വും കൊ​ങ്ക​ൺ തീ​ര​ത്തി​ലെ ഗോ​വ​യെ ക​റു​ത്ത കാ​ല​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു. ഗോ​വ​യി​ൽ പോ​ർ​ചു​ഗീ​സു​കാ​ർ മ​ത​പ​ര​മാ​യും വ്യാ​പാ​ര​പ​ര​മാ​യും ക​ടു​ത്ത അ​ടി​ച്ച​മ​ർ​ത്ത​ൽ ആ​രം​ഭി​ച്ചു. ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം, ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ക്ക​ൽ, വ്യാ​പാ​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ... ഇ​വ​യെ​ല്ലാം ഗൗ​ഡ സ​ര​സ്വ​ത ബ്രാ​ഹ്മ​ണ​ർ, വാ​ണി​യ വൈ​ശ്യ​ർ, കൊ​ങ്ക​ൺ സോ​നാ​ർ​മാ​ർ, കു​ടും​ബി​ക​ൾ, സാ​ര​സ്വ​ത​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ നാ​ടു​വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി.
അ​വ​ർ പ​ത്തേ​മാ​രി​ക​ളി​ൽ ക​യ​റി ഗോ​വ വി​ട്ട് മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക തു​ട​ങ്ങി അ​ന്ന് നി​ല​നി​ന്നി​രു​ന്ന അ​സം​ഖ്യം രാ​ജാ​ക്ക​ന്മാ​രു​ടെ രാ​ജ്യാ​തി​ർ​ത്തി​ക്കു​ള്ളി​ൽ അ​ഭ​യം തേ​ടി. രാ​ജ്യ​ത്തെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത അ​വ​ർ പ​ര​സ്പ​രം ഒ​ന്നാ​കാ​ൻ പ​റ്റാ​ത്ത​വ​ണ്ണം സാ​മൂ​ഹി​ക​മാ​യി ചി​ന്നി​ച്ചി​ത​റി. ചി​ല​ർ തെ​ക്കോ​ട്ട് യാ​ത്ര​യാ​യി. കൊ​ച്ചി രാ​ജാ​വ് അ​വ​രെ സ്നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ച്ചു. മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി പ്ര​ദേ​ശം അ​വ​ർ​ക്ക് താ​മ​സി​ക്കാ​നാ​യി വി​ട്ടു​കൊ​ടു​ത്തു. അ​ങ്ങ​നെ തെ​ക്ക് കൊ​ച്ചി അ​വ​രു​ടെ ര​ണ്ടാം ജ​ന്മ​നാ​ടാ​യി മാ​റി.
ചെ​റ​ളാ​യി പി​ന്നീ​ട് കൊ​ച്ചി​യു​ടെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യി ഉ​യ​ർ​ന്നു. വ​സ്ത്ര​വ്യാ​പാ​രം, പ​ല​വ്യ​ഞ്ജ​ന വ്യാ​പാ​രം, സു​ഗ​ന്ധ​വ്യ​ഞ്ജ​ന വ്യാ​പാ​രം, ഔ​ഷ​ധ​സ​സ്യ വ്യാ​പാ​രം, പ​ല മൊ​ത്ത​വ്യാ​പാ​ര ശാ​ല​ക​ൾ, പാ​ണ്ടി​ക​ശാ​ല​ക​ൾ... കൊ​ങ്ക​ണി സ​മൂ​ഹം കൊ​ച്ചി​യു​ടെ വ്യാ​പാ​ര സം​സ്കാ​ര​ത്തെ​ത​ന്നെ പു​തു​ക്കി. ജൂ​ത​സ​മൂ​ഹ​ത്തി​നു​ശേ​ഷം വ്യാ​പാ​ര​മേ​ഖ​ല​യി​ൽ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്നാ​യി അ​വ​ർ മാ​റി. തി​രു​മ​ല ദേ​വ​സ്വം ക്ഷേ​ത്രം, അ​മ​രാ​വ​തി ജ​നാ​ർ​ദ​ന ക്ഷേ​ത്രം, ഹ​നു​മാ​ൻ കോ​വി​ൽ, അ​മ്മ​ൻ കോ​വി​ൽ, ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്രം, തു​ണ്ടി​പ​റ​മ്പി​ലെ കു​ടും​ബി ക്ഷേ​ത്രം... മ​ട്ടാ​ഞ്ചേ​രി​യു​ടെ തെ​രു​വു​ക​ൾ ഒ​രു ക്ഷേ​ത്ര​ന​ഗ​രി​യാ​യി മാ​റി. ഇ​ന്നും ചെ​റ​ളാ​യി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ ഒ​രു പ​ഴ​യ ക്ഷേ​ത്ര​ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന അ​നു​ഭ​വ​മു​ണ്ടാ​ക്കു​ന്ന​ത് ഈ ​ച​രി​ത്ര​ത്തി​ന്റെ ജീ​വ​നു​ള്ള അ​വ​ശേ​ഷി​പ്പാ​ണ്.
പി​ന്നീ​ട് കൊ​ങ്ക​ണി സ​മൂ​ഹം കേ​ര​ള​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലേ​ക്കും ചി​ത​റി. കാ​സ​ർ​കോ​ട്, തൃ​ശൂ​ർ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, വ​ർ​ക്ക​ല, മൂ​വാ​റ്റു​പു​ഴ... എ​ന്നി​വി​ട​ങ്ങ​ളി​ലും അ​വ​ർ ഉ​ണ്ട്. എ​ന്നാ​ൽ കൊ​ച്ചി​യാ​ണ് അ​വ​രു​ടെ സാം​സ്കാ​രി​ക ത​ല​സ്ഥാ​നം. കൊ​ങ്ക​ണി മാ​തൃ​ഭാ​ഷ​യാ​യി സം​സാ​രി​ക്കു​ന്ന​വ​ർ 64,000 പേ​ർ മാ​ത്ര​മേ​യു​ള്ളൂ എ​ന്നാ​ണ് സെ​ൻ​സ​സ് പ്ര​കാ​രം കാ​ണി​ക്കു​ന്ന​തെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഏ​ക​ദേ​ശം 10 ല​ക്ഷം പേ​രോ​ളം കൊ​ങ്ക​ണി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് വി​ശ്വാ​സം. അ​വ​ർ പ​ര​സ്പ​രം കൊ​ങ്ക​ണി​യും പു​റ​ത്തു​ള്ള​വ​രോ​ട് മ​ല​യാ​ള​വും സം​സാ​രി​ക്കു​ന്നു. ഈ ​ദ്വി​ഭാ​ഷാ ജീ​വി​തം കൊ​ച്ചി​യു​ടെ ബ​ഹു​സ്വ​ര​ത​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​ണ്. മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച ‘ക​മ്മ​ത്ത് ആ​ൻ​ഡ് ക​മ്മ​ത്ത്’ എ​ന്ന സി​നി​മ ത​ന്നെ കൊ​ങ്ക​ണി സ​മൂ​ഹ​ത്തി​നോ​ട് മ​ല​യാ​ള​ത്തി​ന്റെ സ്നേ​ഹ​മാ​യി​രു​ന്നു. സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് മോ​ഡു​ലേ​ഷ​ൻ മ​മ്മൂ​ട്ടി​യെ പ​ഠി​പ്പി​ച്ച​ത് അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ ഹ​നീ​ഫാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.
മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി​യിലെ കൊങ്കണി തെരുവ്
ഒ​രു യു​വാ​വി​ന്റെ ദീ​ർ​ഘ​കാ​ല പോ​രാ​ട്ടം
1954ലെ ​സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടി​ൽ കൊ​ങ്ക​ണി​യെ മ​റാ​ത്തി​യു​ടെ ഉ​പ​ഭാ​ഷ​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കൊ​ച്ചി​യി​ലെ ഒ​രു യു​വാ​വ് അ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. ആ ​യു​വാ​വാ​യി​രു​ന്നു പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ. രാ​ഷ്ട്ര​ഭാ​ഷ​യാ​യ ഹി​ന്ദി​ക്കു​പോ​ലും ലി​പി​യു​ടെ പ്ര​ശ്നം നി​ല​നി​ന്നി​രു​ന്ന കാ​ല​ത്ത് കൊ​ങ്ക​ണി​യു​ടെ ലി​പി ദേ​വ​നാ​ഗ​രി​യാ​ണെ​ന്നും അ​ത് സ്വ​ത​ന്ത്ര ഭാ​ഷ​യാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. മാ​ത്ര​മ​ല്ല നി​ര​വ​ധി ക​ത്തി​ട​പാ​ടു​ക​ളും വ​ൻ നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ടു​ള്ള സം​വാ​ദ​ങ്ങ​ളും വ​ഴി ത​ന്റെ വാ​ദ​ങ്ങ​ൾ അ​ദ്ദേ​ഹം സ​ധൈ​ര്യം മു​ന്നോ​ട്ടു​വെ​ച്ചു. പി​ന്നീ​ട് ഈ ​വാ​ദ​ങ്ങ​ളെ​യെ​ല്ലാം സ​ർ​ക്കാ​റി​ന് അം​ഗീ​ക​രി​ക്കേ​ണ്ടി​വ​ന്നു. സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട് തി​രു​ത്തിച്ച് കൊ​ങ്ക​ണി​യെ ഭ​ര​ണ​ഭാ​ഷ​യു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ക​ത്തു​ക​ൾ അ​യ​ച്ചു.
1966ൽ ​ കൊ​ച്ചി​യി​ൽ കൊ​ങ്ക​ണി ഭാ​ഷാ പ്ര​ചാ​ര​സ​ഭ സ്ഥാ​പി​ച്ചു. സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​തേ വ​ർ​ഷം ഇ​ന്ദി​ര ഗാ​ന്ധി​യെ ക​ണ്ട് കൊ​ങ്ക​ണി​യെ ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ട്ടാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. ദീ​ർ​ഘ​കാ​ല സ​മ​ര​ത്തി​ന്റെ ഫ​ല​മാ​യി 1992 ആ​ഗ​സ്റ്റ് 20ന് ​കൊ​ങ്ക​ണി എ​ട്ടാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ട്ടു. കൊ​ങ്ക​ണി​യു​ടെ ജ​ന്മ​ദേ​ശ​മാ​യ ഗോ​വ​ക്കു​പോ​ലും ഭാ​ഷ​ക്ക് ഒ​രി​ടം ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത്, ആ​ദ്യ​മാ​യി കൊ​ങ്ക​ണി ഭാ​ഷാ ഭ​വ​ൻ എ​ന്ന​പേ​രി​ൽ കൊ​ച്ചി​യി​ൽ ഒ​രു വ​ലി​യ സ്ഥാ​പ​നം സ്ഥാ​പി​ക്ക​പ്പെ​ട്ട​ത് അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. 1978ൽ ​സി. അ​ച്യു​ത​മേ​നോ​ൻ അ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി കൊ​ങ്ക​ണി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​ത് ഇ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ്. 1975ൽ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി കൊ​ങ്ക​ണി​യെ സ്വ​ത​ന്ത്ര ഭാ​ഷ​യാ​യി അം​ഗീ​ക​രി​ച്ചു. ദേ​വ​നാ​ഗ​രി ലി​പി ഔ​ദ്യോ​ഗി​ക ലി​പി​യാ​യി.
കേ​ര​ളം ദേ​വ​നാ​ഗ​രി​യെ കൊ​ങ്ക​ണി​യു​ടെ ഔ​ദ്യോ​ഗി​ക ലി​പി​യാ​യി പ്ര​ഖ്യാ​പി​ച്ച ഏ​ക സം​സ്ഥാ​ന​മാ​ണ്. അ​തും ഈ ​സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ അ​ദ്ദേ​ഹ​ത്തെ ‘കൊ​ങ്ക​ണി പി​താ​മ​ഹ’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചു. കൊ​ങ്ക​ണി ഭാ​ഷാ അം​ഗീ​കാ​ര സ​മ​ര​ത്തി​ന്റെ സൂ​ത്ര​ധാ​ര​ൻ എ​ന്ന​നി​ല​യി​ൽ അ​ദ്ദേ​ഹം ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി. 1984ൽ ​ഗോ​വ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പ്ര​താ​പ്‌​സി​ങ് റാ​ണെ, പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ​യെ പ്ര​കീ​ർ​ത്തി​ച്ചു. 1992ൽ ​മാ​ധ​വ​പു​ര​ത്ത് ന​ട​ന്ന ലോ​ക കൊ​ങ്ക​ണി ക​ൺ​വെ​ൻ​ഷ​നി​ൽ വി​ശ്വ കൊ​ങ്ക​ണി സാ​ഹി​ത്യ ബ​ഹു​മ​തി അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു.
‘തനിമ’ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മൂന്നാംഘട്ടം എ​ൻ. പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ ഉദ്ഘാടനം ചെയ്യുന്നു
സാ​ഹി​ത്യ​വും സം​ഭാ​വ​ന​ക​ളും
പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ ക​വി​യും ഗാ​ന​ര​ച​യി​താ​വും വി​വ​ർ​ത്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യി​രു​ന്നു. ഇം​ഗ്ലീ​ഷി​ൽ അ​ഞ്ച് പു​സ്ത​ക​ങ്ങ​ളും കൊ​ങ്ക​ണി​യി​ൽ പ​തി​മൂ​ന്ന് പു​സ്ത​ക​ങ്ങ​ളും ര​ചി​ച്ചു. തി​രു​വ​ള്ളു​വ​രു​ടെ തി​രു​ക്കു​റ​ൾ പൂ​ർ​ണ​മാ​യി കൊ​ങ്ക​ണി​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തു. അ​തി​ന് 2008ൽ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി വി​വ​ർ​ത്ത​ന പു​ര​സ്കാ​രം ല​ഭി​ച്ചു. കൊ​ങ്ക​ണി സാ​ഹി​ത്യ​ത്തി​ൽ ശ​ത​കം ക​വി​ത​യു​ടെ (നൂ​റു​വ​രി ക​വി​ത) ഉ​പ​ജ്ഞാ​താ​വാ​യും അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്നു. ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സി​ന്റെ ച​രി​ത്ര​ത്തി​ൽ കൊ​ങ്ക​ണി പ​ണ്ഡി​ത​രു​ടെ പ​ങ്ക് പ​ഠ​ന​വി​ധേ​യ​മാ​ക്കി. ഗോ​വ​യി​ലെ ഭാ​ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം ഇ​ട​പെ​ട്ടു. ഗോ​വ സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ പു​സ്ത​കം അം​ഗീ​ക​രി​ച്ചു.
2015ൽ ​ഇ​ന്ത്യാ സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു. വി​ശ്വ കൊ​ങ്ക​ണി സാ​ഹി​ത്യ ബ​ഹു​മ​തി, മാ​ധ​വ് മ​ഞ്ജു​നാ​ഥ് ഷാ​ൻ​ബാ​ഗ് കൊ​ങ്ക​ണി സേ​വാ പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. കേ​ന്ദ്ര കൊ​ങ്ക​ണി സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യും ഭാ​ഷാ​വി​ദ​ഗ്ധ​നാ​യും പ്ര​വ​ർ​ത്തി​ച്ചു. ആ​ർ.​എ​സ്. ഭാ​സ്ക​ർ, അ​ന​ന്ത ഭ​ട്ട് തു​ട​ങ്ങി​യ​വ​രും കൊ​ച്ചി​യി​ൽ​നി​ന്ന് കൊ​ങ്ക​ണി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു. അ​വ​ർ​ക്കും സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു. ‘സ്പ​ന്ദ​ൻ’ എ​ന്ന കൊ​ങ്ക​ണി മാ​സി​ക വ​ർ​ഷ​ങ്ങ​ളാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് കേ​ര​ള കൊ​ങ്ക​ണി അ​ക്കാ​ദ​മി​യാ​ണ്. കൊ​ച്ചി​യാ​ണ് ഇ​ന്ത്യ​യി​ൽ കൊ​ങ്ക​ണി ഭാ​ഷ​ക്കാ​യി പോ​രാ​ടു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്ന്.
കൊങ്കണി ഭാഷക്ക് നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തി പുരുഷോത്തമ മല്ലയ്യയെ ആദരിക്കുന്നു
സ​മൂ​ഹ​വും സം​സ്കാ​ര​വും
കൊ​ങ്ക​ണി സ​മൂ​ഹ​ത്തി​ൽ പ​ല ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. ഷേ​ണാ​യ് (ക്ല​ർ​ക്ക്, ഗു​മ​സ്ത​ൻ), ക​മ്മ​ത്ത് (കൃ​ഷി​ക്കാ​ർ), പൈ (​ക​ണ​ക്ക് സം​ബ​ന്ധി​ച്ച ജോ​ലി, സി.​എ​ക്കാ​ർ), വാ​ധ്യാ​ർ (കു​ടും​ബ പു​രോ​ഹി​ത​ൻ), ഭ​ട്ട് (പൂ​ജ ന​ട​ത്തു​ന്ന​വ​ർ), റാ​വു (സേ​നാം​ഗ​ങ്ങ​ൾ), നാ​യ്ക് (സൈ​ന്യ​ത്തി​ലെ താ​ഴേ​ത്ത​ട്ടി​ലു​ള്ള​വ​ർ), പ്ര​ഭു (ഫ്യൂ​ഡ​ൽ പ്ര​ഭു​ക്ക​ൾ), മ​ല്ല​യ്യ (മ​ഹാ​ൽ അ​ല്ലെ​ങ്കി​ൽ ത​ഹ​സി​ൽ ഭ​രി​ക്കു​ന്ന ത​ഹ​സി​ൽ​ദാ​റി​ന് തു​ല്യം), കി​ണി (പ​ച്ച​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ർ), കു​ൽ​ക്ക​ർ​ണി (സോ​ഷ്യ​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ)... ഇ​വ​യെ​ല്ലാം ജോ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പ​പ്പെ​ട്ട​വ​യാ​ണ്.
സ​ര​സ്വ​ത​ർ സ​ര​സ്വ​തി ന​ദീ​ത​ട​ത്തി​ൽ​നി​ന്ന് കു​ടി​യേ​റി​യ​വ​രാ​ണ്. ഗൗ​ഡ സ​ര​സ്വ​ത ബ്രാ​ഹ്മ​ണ​രെ (GSB) കൊ​ങ്ക​ണി​യി​ൽ പ്ര​ധാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്നു. സാ​രി മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് കൊ​ങ്ക​ണി സ്ത്രീ​ക​ളാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​വ​ർ പ്ര​ത്യേ​ക​രീ​തി​യി​ൽ മ​നോ​ഹ​ര​മാ​യി സാ​രി ധ​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ അ​ധ്യാ​പി​ക ഒ​രു കൊ​ങ്ക​ണി​യാ​യി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി ടി.​ഡി സ്കൂ​ളി​ൽ ഇ​പ്പോ​ഴും കൊ​ങ്ക​ണി ഭാ​ഷ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ ബാ​ങ്കു​ക​ളി​ലും പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലും, അ​ധ്യാ​പ​ക​രാ​യും ജോ​ലി​ചെ​യ്യു​ന്നു. കൊ​ച്ചി​യു​ടെ വ​ള​ർ​ച്ച​യി​ൽ ഈ ​സ​മൂ​ഹം വ​ഹി​ച്ച പ​ങ്ക് എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.
മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി​യിലെ കൊങ്കണി ഭാഷാ ഭവൻ കെട്ടിടം
ഓ​ർ​മ​യു​ടെ തു​ട​ർ​ച്ച​യും ഭാ​ഷ​യു​ടെ ഭാ​വി​യും
പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ​യു​ടെ ജീ​വി​തം ഒ​രു ഭാ​ഷ​യു​ടെ അ​തി​ജീ​വ​ന ക​ഥ​യാ​ണ്. അ​ദ്ദേ​ഹം ഭാ​ഷ​യു​ടെ കാ​വ​ൽ​ക്കാ​ര​നാ​യി നി​ന്നു. യു​വാ​ക്ക​ളെ സാ​ഹി​ത്യ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​ക്കി. 76 വ​യ​സ്സു​വ​രെ​പോ​ലും സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു. ഭാ​ഷ​യോ​ടു​ള്ള സ്നേ​ഹം മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
ഭാ​ഷ ഒ​രു സം​സ്കാ​ര​ത്തി​ന്റെ​യും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്റെ​യും നി​ർ​ണാ​യ​ക സം​വേ​ദ​ന മാ​ർ​ഗ​മാ​ണ്. ചെ​റി​യ ഭാ​ഷ​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ മ​നോ​ഭാ​വ​ത്തി​ന്റെ​യും ഭാ​ഗ​മാ​ണ്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്നു. ആ ​സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ പ​ത്മ​ശ്രീ എ​ൻ. പു​രു​ഷോ​ത്ത​മ മ​ല്ല​യ്യ​യു​ടെ സ്‌​മൃ​തി​യി​ൽ കൊ​ച്ചി​യു​ടെ കൊ​ങ്ക​ണി ശ​ബ്ദം ഇ​നി​യും മു​ഴ​ങ്ങും. കൊ​ങ്ക​ണി ഭാ​ഷ ജീ​വി​ക്കു​ന്നി​ട​ത്തോ​ളം അ​ദ്ദേ​ഹ​വും ജീ​വി​ക്കും.
ചിത്രങ്ങൾ: വി.സി. ബാലകൃഷ്ണൻ
കേരളത്തിന്റെ ഹരിത ഗുരുവായ പ്രഫസർ ജോൺസിയോടൊപ്പം തലക്കാവേരിയിലേക്കുള്ള ട്രക്കിങ്ങിനിടയിലാണ് ശരറാന്തൽപ്പൂവ് ആദ്യമായി കാണുന്നത്. 1989 ഡിസംബർ മാസത്തിൽ നടത്തിയ ഈ ട്രക്കിങ്ങിനിടയിൽ രാത്രി തങ്ങിയത് കോട്ടഞ്ചേരി വനത്തിലായിരുന്നു. പശ്ചിമഘട്ടത്തിലെ ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു വനമേഖലയാണ് കോട്ടഞ്ചേരി വനങ്ങൾ.
കാസർകോട് ജില്ലയിലെ ചിറ്റാരിപ്പറമ്പിൽനിന്ന് കൊന്നക്കാട് ബസിൽ കൊന്നക്കാട് ഇറങ്ങി കോട്ടഞ്ചേരിയിലേക്ക് നടക്കുകയായിരുന്നു. കോട്ടഞ്ചേരി വനത്തിലേക്കുള്ള കുത്തനെയുള്ള കയറ്റം കഴിഞ്ഞുള്ള ഒരു വളവിൽ, വള്ളികൾക്കിടയിൽ അനേകം തിരികളുള്ള റാന്തൽപോലുള്ള പൂക്കൾ ചൂണ്ടിക്കാട്ടി സുഹൃത്ത് പറഞ്ഞു: “തൻബർജിയ മൈസൂറെൻസിസ്.”
പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനികസസ്യമാണ് ശരറാന്തൽപ്പൂവ്. നിത്യഹരിതവനങ്ങളിലും അർധനിത്യഹരിതവനങ്ങളിലും വളരുന്നു. മറ്റു സസ്യങ്ങളിലേക്ക് പടർന്നുകയറുന്ന ചിരസ്ഥായിയായ ഒരു ആരോഹി സസ്യം. ഇലകൾക്ക് 10-14 സെ. മീറ്റർ നീളവും 4-8 സെ. മീറ്റർ വീതിയുമുണ്ടാകും. സമ്മുഖവിന്യാസം. ഇലഞെട്ടിന് 15 സെ. മീറ്റർ നീളം കാണും. ഡിസംബർ-മാർച്ച് മാസങ്ങളിലാണ് പൂക്കുന്നത്. പത്രകക്ഷങ്ങളിൽനിന്ന് താഴോട്ടു തൂങ്ങിനിൽക്കുന്ന പൂങ്കുലക്ക് 50 സെ. മീറ്റർ വരെ നീളമുണ്ടാകും. ഒരു കുലയിൽതന്നെ ധാരാളം പൂക്കളുണ്ടാകും. മധ്യഭാഗം സ്വർണ മഞ്ഞനിറവും മറ്റുഭാഗങ്ങൾ കടും ചുവപ്പുനിറത്തിലുമാണ്. 15-20 സെ.മീറ്റർ നീളവും 5-12 സെ.മീറ്റർ വീതിയുമുള്ള പർണങ്ങൾക്ക് തവിട്ടുകലർന്ന ചുവപ്പുനിറവുമാണ്. ഫലത്തിന് 3 സെ.മീറ്റർ നീളമുണ്ടാകും.
ഇതിനു ശരറാന്തൽപ്പൂവെന്ന് പേരു കൊടുത്തത് അടുത്തകാലത്തുമാത്രമാണ്. Thunbergia mysorensis എന്നാണ് ശാസ്ത്രീയനാമം. പാർവതിപ്പൂവും ആടലോടകവും കുറിഞ്ഞിയും ഉൾപ്പെടുന്ന അക്കാന്തേസീ (Acanthaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ സസ്യത്തിന് Clock Vine, Mysore Trumpet Vine എന്നീ ഇംഗ്ലീഷ് പേരുകളുമുണ്ട്.
വർഗീകരണ ശാസ്ത്രത്തിന്റെ പിതാവായിരുന്ന കാൾ ലിനേയസിന്റെ ശിഷ്യനും സ്വീഡിഷ് സസ്യശാസ്ത്രജ്ഞനുമായിരുന്ന Carl Peter Thunberg നോടുള്ള ആദരസൂചകമായിട്ടാണ് ഈ സസ്യജനുസ്സിനു പേരു നൽകിയിരിക്കുന്നത്. മൈസൂരിൽനിന്നുള്ളത് എന്നാണ് സ്പീഷീസ് പദത്തിനർഥം. കുടക് ജില്ലയിലെ പല വീടുകളിലും ഇത് അലങ്കാരസസ്യമായി വളർത്തുന്നുണ്ട്. ഇന്ത്യയിലും ഒട്ടേറെ വിദേശരാജ്യങ്ങളിലും ഇപ്പോൾ അലങ്കാര സസ്യമായി വളർത്താറുണ്ട്.
Erebidae കുടുംബത്തിൽപ്പെടുന്ന അമ്പിളിത്തെയ്യം (Tinolius eburneigutta) എന്ന നിശാശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യമാണിത്. ഇതേ ജനുസ്സിൽപ്പെടുന്ന ചുവന്ന പൂക്കളുണ്ടാകുന്ന Thunbergia coccinea എന്ന സസ്യവും വയനാട്ടിലും ഇടുക്കിയിലും കുടകിലും അലങ്കാരസസ്യമായി വളർത്തുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ നാശം ശരറാന്തൽപ്പൂ‍വ് ഉൾപ്പെടെ ഈ മേഖലയിലെ ഒട്ടേറെ സ്ഥാനികസസ്യജാലങ്ങൾക്ക് കടുത്ത ഭീഷണിയാണ്.
ഗ​ര്‍ഭ​പാ​ത്ര​ത്തി​ല്‍
ഒ​രു കു​ഞ്ഞു​മാ​യി അ​വ​ളും
അ​വ​ൾ​ക്ക​രി​കി​ല്‍ അ​യാ​ളും
ആ​ദി​മ​ത്വ​ത്തി​ന്‍റെ
അ​നു​പ​മ ന​ഗ്ന​ത​യു​മാ​യി
അ​ടു​ത്ത​ടു​ത്ത് നി​ല്‍ക്കു​ന്ന​ത് ക​ണ്ട്,
അ​വ​രു​ടെ ജ​ന​നേ​ന്ദ്രി​യ​സ്ഥാ​ന​ങ്ങ​ളി​ലെ
അ​തി​സാ​ധാ​ര​ണ രോ​മാ​വൃ​ത​ത്വം ക​ണ്ട്,
അ​വ​രു​ടെ മു​ഖ​ങ്ങ​ളി​ലെ
അ​നാ​ദി​യാ​യ മാ​ന​വി​ക​താ​ഭാ​വം ക​ണ്ട്
മ​ഹാ​ശാ​സ്ത്ര​ജ്ഞ​ൻ കാ​ള്‍ സാ​ഗ​ൻ
1977ലെ ​ഒ​രു സാ​യാ​ഹ്ന​ത്തി​ല്‍
നാ​സ​യോ​ട് പ​റ​ഞ്ഞു:
‘ഈ ​ലോ​കം എ​ന്നെ​ങ്കി​ലും അ​വ​സാ​നി​ച്ചാ​ല്‍
ഇ​ങ്ങ​നെ​യൊ​രി​ടം
ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന്
ഇ​ത​ര​ഗ്ര​ഹ​ജീ​വി​ക​ള്‍ക്കെ​ങ്കി​ലും
പി​ന്നീ​ട​റി​യാ​ൻ,
നാം ​വി​ക്ഷേ​പി​ക്കാ​ൻ പോ​കു​ന്ന
ഇ​പ്പോ​ഴും ജീ​വ​നോ​ടെ​യു​ള്ള
ഈ ​ലോ​ക​ത്തി​ന്‍റെ
ചി​ത്ര​ങ്ങ​ളും ച​രി​ത്ര​വും
മ​നു​ഷ്യാ​ഭി​വാ​ദ്യ സ്വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ
വൃ​ത്താ​കൃ​തി​യി​ലു​ള്ള
ഈ ​സു​വ​ര്‍ണ​പ്പാ​ളി​യി​ല്‍,
ഈ ​ഗോ​ള്‍ഡ​ൻ റെ​ക്കോ​ഡി​ല്‍
ഇ​തു​കൂ​ടി ആ​ലേ​ഖ​നം ചെ​യ്യ​ണം:
ഈ ​ചി​ത്രം,
ഈ ​ന​ഗ്ന​നാ​രീ​പു​രു​ഷ​ചി​ത്രം,
ഇ​വ​രി​ല്‍നി​ന്ന്
പി​റ​വി​യെ​ടു​ക്കാ​ൻ
ഇ​വ​ളി​ൽ ഉ​രു​വം​കൊ​ണ്ടി​രി​ക്കു​ന്ന
ഈ ​കു​ഞ്ഞു​ള്‍പ്പെ​ടെ.’
ബ​ഹി​രാ​കാ​ശ​ങ്ങ​ളി​ല്‍
അ​ന​ശ്വ​ര​രാ​വാം എ​ന്ന
പ്ര​തീ​ക്ഷ​യോ​ടെ
ആ ​മൂ​വ​ര്‍കു​ടും​ബം
പു​ഞ്ചി​രി​തൂ​കി​യോ,
അ​റി​യി​ല്ല.
പ​ക്ഷേ, പ​റ്റി​ച്ചു.
കേ​ര​ള​ത്തി​ലെ​യും
അ​തി​ലെ എ​ന്‍റെ നാ​ടാ​യ
മു​സി​രി​സി​ലെ​യും​പോ​ലെ
നാ​സ​യി​ലും അ​ന്ന്
സ​ദാ​ചാ​ര​പ്പോ​ലീ​സു​കാ​ര്‍
ഉ​ണ്ടാ​യ​തി​നാ​ലാ​ണോ എ​ന്ന​റി​യി​ല്ല
നാ​സ അ​തു കൊ​ടു​ത്തി​ല്ല,
പ​ക​രം അ​തി​നെ
ഒ​രു ഇ​രു​ള്‍നി​ഴ​ല്‍പ്പ​ട​മാ​ക്കി
സെ​ൻ​സ​ര്‍ ചെ​യ്ത​യ​ച്ചു,
ഒ​മ്പ​താം ക്ലാ​സി​ലെ
പ്ര​ത്യു​ൽ​പാ​ദ​ന
ജീ​വ​ശാ​സ്ത്ര​പു​സ്ത​ക​ത്തി​ലെ​പ്പോ​ലെ…
കാ​ല​ച​ക്ര​ങ്ങ​ള്‍ക്ക​പ്പു​റം
ലോ​കാ​വ​സാ​ന​ശേ​ഷ​മോ
ലോ​കം ഈ​വി​ധ​മു​ള്ള
ഇ​ക്കാ​ല​ത്തു​ത​ന്നെ​യോ
ആ ​ഗോ​ള്‍ഡ​ൻ ഡി​സ്ക്
ക​ണ്ടെ​ത്തി​യേ​ക്കാ​വു​ന്ന
ഇ​ത​ര​ഗ്ര​ഹ​സ്ഥ​ര്‍ക്കാ​യു​ള്ള
സെ​ൻ​സ​ര്‍ ബോ​ര്‍ഡ് ക​രു​ത​ല്‍…
എ​ങ്കി​ലും കാ​ള്‍സാ​ഗ​ൻ...
മ​റ്റു ഗ്ര​ഹ​സ്ഥ​ര്‍ക്ക്
ഈ ​ഭൂ​മി​യെ​ക്കു​റി​ച്ച്
എ​ന്നെ​ങ്കി​ലും അ​റി​യാ​ൻ
താ​ങ്ക​ള്‍ ഡി​സ്കി​ലൊ​ളി​പ്പി​ച്ച്
ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി​യ
സു​വ​ർ​ണ​ച​ക്ര​ത്തി​ലെ
ആ ​എ​ണ്ണം പ​റ​ഞ്ഞ 116 ചി​ത്ര​ങ്ങ​ള്‍:
തീ​വ​ണ്ടി​യു​ടെ, കു​ക്ക​റി​ന്‍റെ,
കി​ളി​ക​ളു​ടെ, വി​മാ​ന​ത്തി​ന്‍റെ,
തി​മിം​ഗ​ല​ങ്ങ​ളു​ടെ,
ബീ​ഥോ​വ​ന്‍റെ,
മൊ​സാ​ര്‍ട്ടി​ന്‍റെ,
ഞ​ങ്ങ​ള്‍ പ​ല​ഭാ​ഷ​ക്കാ​രു​ടെ
‘നൊ​മ​സ്കാ​ര്‍’ ‘ഹാ​യ്’ ‘ഹ​ലോ’
അ​മ്പ​ത്ത​ഞ്ച​ഭി​വാ​ദ്യ​ശ​ബ്ദ​ങ്ങ​ള്‍,
(മ​ല​യാ​ള ന​മ​സ്കാ​ര​മി​ല്ലെ​ങ്കി​ലും)
ഈ ​ഭൂ​മി​യെ ക​ണ്ടെ​ത്താ​വു​ന്ന
സൗ​ര​പാ​ത​ക​ള്‍,
ഞ​ങ്ങ​ള്‍ ഇ​ന്ത്യ​ക്കാ​രും
പാ​കി​സ്താ​നി​ക​ളും
എ​ത്ര​ത​വ​ണ ശ്ര​മി​ച്ചാ​ലും
മ​തം​കൊ​ണ്ട്
സ്വ​ന്ത​മാ​ക്കാ​നാ​വാ​ത്ത
ഗ​ണി​ത​ലി​ഖി​ത​ങ്ങ​ള്‍,
മ​ത​ര​ഹി​ത​മ​നു​ഷ്യ​ര്‍ ക​ണ്ടെ​ത്തി​യ
ഭൗ​തി​കോ​ർ​ജ ര​ഹ​സ്യ​ങ്ങ​ള്‍,
ഈ ​ലോ​ക​ത്തി​ന്‍റെ
ഗാ​ഢ​സൗ​ന്ദ​ര്യ​മു​ള്ള
പ്ര​കൃ​തി​ചി​ത്ര​ങ്ങ​ള്‍…
അ​വ​യി​ലൊ​രി​ട​ത്തും
അ​ങ്ങ് ചേ​ര്‍ത്തി​ല്ല
നി​ര്‍ബ​ന്ധ​പൂ​ർ​വം
ഈ ​ഭൂ​മി​യി​ലെ യു​ദ്ധ​ങ്ങ​ള്‍
പ​ട്ടി​ണി​ക​ള്‍, പ​രി​വ​ട്ട​ങ്ങ​ള്‍
ദാ​രി​ദ്ര്യ​ങ്ങ​ള്‍, രോ​ഗ​പീ​ഡ​ക​ള്‍
മ​ത​ങ്ങ​ള്‍, പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ള്‍...
ഒ​രു​പ​ക്ഷേ
ഭൂ​മി​യെ​ക്കു​റി​ച്ച് അ​റി​യു​മ്പോ​ള്‍ത​ന്നെ
ഇ​ത​ര​ഗ്ര​ഹ​ജീ​വി​ക​ള്‍ക്ക്
നെ​ഗ​റ്റീ​വ് അ​ടി​ക്കേ​ണ്ട
എ​ന്ന​തു​കൊ​ണ്ടാ​വു​മോ…
അ​വി​ടെ അ​ത്
മാ​തൃ​ക​യാ​ക്കേ​ണ്ട എ​ന്ന
പ്രാ​പ​ഞ്ചി​ക സ്നേ​ഹം​കൊ​ണ്ടാ​യി​രി​ക്കു​മോ…
എ​ങ്കി​ലും ഈ ​ഭൂ​മി​യെ
അ​വ​രും മ​ന​സ്സി​ലാ​ക്ക​ണം എ​ന്ന
ആ ​അ​ഭി​ലാ​ഷ​ത്തി​ന്‍റെ പി​ന്നി​ലെ ഉ​ന്മാ​ദം,
അ​തി​ല്‍നി​ന്ന്
അ​ങ്ങും കൂ​ട്ട​രും ത​ല​ച്ചോ​റി​ല്‍നി​ന്ന്
വി​ട​ര്‍ത്തി ഉ​യ​ര്‍ത്തി​ക്കെ​ട്ടി​യ
പ​ര​സ്പ​പ​രം മ​ന​സ്സി​ലാ​ക്ക​ലി​ന്‍റെ
പ​തി​നാ​യി​രം ആ​ന്‍റി​ന​ക​ള്‍...
ഇ​വി​ടെ ഞാ​നോ
ഗ​തി​കെ​ട്ട്, മ​തി​കെ​ട്ട്,
ലോ​ക​ത്തോ​ട്, കാ​ല​ത്തോ​ട്,
വ​ര്‍ത്ത​മാ​ന​ത്തോ​ട്, ഭാ​വി​യോ​ട്
സം​വ​ദി​ക്കാ​ൻ
ക​വി​ത​യെ​ന്ന ക​ഠി​നാ​നു​ഭ​വ​ത്തി​ന്‍റെ
എ​ത്ര വൃ​ത്ത​ങ്ങ​ള്‍
ഇ​ക്കാ​ല​ത്തി​നി​ടെ
മ​ല​യാ​ള​ത്തി​ന്‍റെ
ഠാ​വ​ട്ട​സ്ഥ​ല​ത്ത്
വി​ക്ഷേ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു ഇ​പ്പോ​ഴും,
കാ​ള്‍ സാ​ഗ​ൻ.
എ​ന്നി​ട്ടും
ക​വി​ത​യു​ടെ ബൂ​മ​റാ​ങ്ങു​ക​ള്‍
എ​ന്നി​ലേ​ക്ക് ത​ന്നെ
തി​രി​കെ വ​രു​ന്നു
അ​പ്പോ​ളാ​ണ് അ​ങ്ങും കൂ​ട്ട​രും
എ​നി​ക്ക് വെ​റും അ​ഞ്ചു വ​യ​സ്സു​ള്ള​പ്പോ​ള്‍
ഇ​ത​ര​ഗ്ര​ഹ​ജീ​വി​ക​ള്‍ക്ക്
ഈ ​ഭൂ​മി​യെ
എ​ന്നെ​ങ്കി​ലും മ​ന​സ്സി​ലാ​ക്കാ​ൻ
അ​ങ്ങ​നെ​യൊ​രു
വ​ര്‍ത്തു​ള​ച​ക്രം അ​യ​ച്ച​ത്.
ആ​ര് ആ​രെ​യാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്?
എ​ന്നി​ട്ടും നീ​യെ​ന്നെ​യ​റി​ഞ്ഞി​ല്ല​ല്ലോ,
എ​ന്നെ​യാ​രും മ​ന​സ്സി​ലാ​ക്കു​ന്നി​ല്ല​ല്ലോ
എ​ന്ന വേ​പ​ഥു​വേ,
ആ​രും മ​ന​സ്സി​ലാ​ക്കു​ന്നി​ല്ല എ​ന്നെ
എ​ന്ന വി​ഷാ​ദി​യോ​ട്
മു​ഖ​ത്തു​നോ​ക്കി
അ​ർ​ഥ​ഗ​ര്‍ഭ​മാ​യി
പ​റ​യൂ,
നി​ന്നെ ഞാ​ൻ ശ​രി​ക്കും മ​ന​സ്സി​ലാ​ക്കു​ന്നു എ​ന്ന്.
ആ ​നി​മി​ഷം അ​സ്വ​സ്ഥ​മാ​കാ​ൻ തു​ട​ങ്ങും വി​ഷാ​ദി.
അ​യ്യേ, എ​ന്‍റെ എ​ല്ലാം മ​ന​സ്സി​ലാ​ക്കി​യോ
എ​ന്ന് അ​ത് സ്വ​യം മ​റ​യ്ക്കാ​ൻ തു​ട​ങ്ങും.
എ​ങ്കി​ലും കാ​ള്‍സാ​ഗ​ൻ,
ക​വി​ത​യു​ടെ വി​ക്ഷേ​പി​ണി​ക​ളു​ടെ
പ​രാ​ജി​ത ച​രി​ത്രം
അ​വ​സ​രം നോ​ക്കി
വി​ള​മ്പു​ക​യ​ല്ല ഞാ​ൻ.
ഇ​തും ഒ​രു​ക​വി​താ​വി​ക്ഷേ​പ​ണ​മാ​ണ​ല്ലോ.
ഈ ​ലോ​ക​ത്തി​ന്‍റെ മ​ന​സ്സാ​ക്ഷി​യെ
ആ ​ലോ​കം മ​ന​സ്സി​ലാ​ക്ക​ട്ടെ​യെ​ന്ന
ശാ​സ്ത്ര​ത്തി​ന്‍റെ സം​വേ​ദ​സ്പ​ര്‍ശി​നി.
വി​ക്ഷേ​പ​ണ​ത്തി​നു​മു​മ്പ്
താ​ങ്ക​ളു​ടെ കൈ​ക​ള്‍
ആ ​ക​ന​ക​ച​ക്ര​ത്തി​ല്‍
സ്പ​ര്‍ശി​ച്ചി​ട്ടു​ണ്ടാ​കു​മോ
സാ​ഗ​ന്‍റെ ആ​റു​വ​യ​സ്സു​ള്ള മ​ക​ൻ
നി​ക്കി​ന്‍റെ കൊ​ഞ്ചു​ന്ന നാ​വ്
അ​വ​ന്‍റെ ഭാ​ഷ​യി​ല്‍ ആ​ശം​സി​ച്ച​തും
ആ ​വ​ര്‍ത്തു​ള​ത​യി​ല്‍ ഉ​ണ്ട​ല്ലോ.
നി​ക്കി​ന്‍റെ വി​ര​ലു​ക​ളും
അ​വ​യി​ല്‍ ഉ​രു​മ്മി​യി​ട്ടു​ണ്ടാ​കു​മോ.
ഇ​താ​ണ് ന​മ്മ​ള്‍
തൊ​ടു​ത്തു​വി​ടാ​ൻ പോ​കു​ന്ന
ഗോ​ള്‍ഡ​ൻ ഡി​സ്ക് അ​ല്ലേ​യെ​ന്ന്
അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ്
ജി​മ്മി കാ​ര്‍ട്ട​ര്‍
നാ​സ​യി​ലെ നി​ശ്ശ​ബ്ദ​ത​യി​ല്‍
അ​തി​ല്‍ തൊ​ട്ടു​കൊ​ണ്ട്
ചു​മ്മാ ചോ​ദി​ച്ചി​ട്ടു​ണ്ടാ​കു​മോ.
‘ഒ​രു ചെ​റി​യ
വി​ദൂ​ര ലോ​ക​ത്തി​ല്‍നി​ന്നു​ള്ള
സ​മ്മാ​നം.
ന​മ്മു​ടെ ശ​ബ്ദ​ങ്ങ​ളു​ടെ​യും
ശാ​സ്ത്ര​ത്തി​ന്‍റെ​യും
പ്ര​തി​ച്ഛാ​യ​ക​ളു​ടെ​യും
സം​ഗീ​ത​ത്തി​ന്‍റെ​യും
ചി​ന്ത​ക​ളു​ടെ​യും
വി​കാ​ര​ങ്ങ​ളു​ടെ​യും ഒ​ര​ട​യാ​ളം’
അ​ത്ര​യും പ​റ​ഞ്ഞ്
അ​യാ​ള്‍ അ​തി​ല്‍
മു​ത്തം​കൊ​ടു​ത്തി​രി​ക്കു​മോ?
ഇ​ത​ര​ഗ്ര​ഹ​ങ്ങ​ളി​ലെ
റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ​കാ​രേ,
നി​ങ്ങ​ളു​ടെ സ​മ​യ​ത്തി​ല്‍ ജീ​വി​ക്കാ​ൻ
ഞ​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ സ​മ​യ​ത്തെ
അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന്
ജി​മ്മി കാ​ര്‍ട്ട​ര്‍ എ​ഴു​തി​യ
മേ​ഘാ​തീ​ത സ​ന്ദേ​ശം
അ​തി​ലി​പ്പോ​ഴും ഉ​ണ്ടാ​വു​മ​ല്ലേ?
ഇ​പ്പോ​ളും
ഭൂ​മി​യി​ല്‍നി​ന്ന് ഏ​റ്റ​വും അ​ക​ലെ​യു​ള്ള
മ​നു​ഷ്യ​നി​ർ​മി​ത വ​സ്തു​വാ​യി
അ​ത് വീ​ര്‍പ്പു​മു​ട്ടി
ക​റ​ങ്ങു​ക​യാ​യി​രി​ക്കും
ഒ​ര​ന്യ​ഗ്ര​ഹ​ജീ​വി വ​ന്ന്
എ​ന്നെ​യൊ​ന്ന് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ എ​ന്ന്
എ​ന്നെ​യൊ​ന്ന് മ​ന​സ്സി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന്
ദാ ​ദൂ​രെ ദൂ​രെ അ​വി​ടെ
ഞാ​ൻ പ​റ​യാ​ൻ, പാ​ടാ​ൻ,
എ​ഴു​താ​ൻ, ആ​വി​ഷ്ക​രി​ക്കാ​ൻ
ആ​ഗ്ര​ഹി​ക്കു​ന്ന ആ ​ഭൂ​മി അ​വി​ടെ​യാ​ണെ​ന്ന്
ഉ​ള്ളം​കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ.
ലോ​കം അ​വ​സാ​നി​ച്ചാ​ലും
അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ള്‍ക്ക്
ഇ​ങ്ങ​നെ​യൊ​രു ലോ​കം
ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന്
നെ​ടു​വീ​ര്‍പ്പി​ട്ട് പ​റ​ഞ്ഞി​ട്ട്
എ​നി​ക്കെ​ന്ത് കാ​ര്യം എ​ന്ന്
ആ ​ചെ​മ്പു​ത​കി​ടി​ന്‍റെ
ശാ​സ്ത്ര​ഞ​ര​മ്പു​ക​ള്‍
പി​ട​യു​ന്നു​ണ്ടാ​കു​മോ?
ഭൂ​മി ജീ​വ​നോ​ടെ​യി​രി​ക്കെ​ത്ത​ന്നെ
ലോ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന
ഒ​രു ടൂ​റി​സ്റ്റ് ഗൈ​ഡാ​കു​ന്ന​താ​ണ്
ന​ല്ല​തെ​ന്ന് അ​തി​ന്‍റെ
ആ​ത്മ​സ്പ​ന്ദി​നി​ക​ള്‍
വി​ഹ്വ​ല​മാ​കു​ന്നു​ണ്ടാ​കു​മോ?
ചി​ല സം​ശ​യ​ങ്ങ​ള്‍കൂ​ടി
ചോ​ദി​ച്ചോ​ട്ടെ:
ഭൂ​മി​യി​ല്‍നി​ന്ന്
വീ​ണ്ടു​മൊ​രു ഗോ​ള്‍ഡ​ൻ ഡി​സ്ക്
പു​തു​ക്കി ഇ​പ്പോ​ള്‍ അ​യ​ച്ചാ​ല്‍
എ​ന്തൊ​ക്കെ പു​തി​യ കാ​ര്യ​ങ്ങ​ള്‍
ആ​ലേ​ഖ​നം ചെ​യ്യ​ണം?
ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന കു​ട്ടി​ക​ള്‍ക്കു​മേ​ല്‍
പ​റ​ത്തി​വി​ടു​ന്ന മി​സൈ​ലു​ക​ളു​ടെ
ആ​ന്ത​രി​ക​സം​ഗീ​തം ഉ​ള്‍പ്പെ​ടു​ത്തു​മോ?
ശ​വ​കു​ടീ​ര​ങ്ങ​ളി​ല്‍നി​ന്നു​കൊ​ണ്ട്
അ​വ​ശേ​ഷി​ക്കു​ന്ന നേ​താ​ക്ക​ള്‍
വി​ജ​യ​ചി​ഹ്നം വി​ട​ര്‍ത്തു​ന്ന
അ​ഭി​വാ​ദ്യ​ങ്ങ​ള​ര്‍പ്പി​ക്കു​മോ?
കാ​ല്‍ക്കീ​ഴി​ലെ ചോ​ര​ക്ക​ട​ല്‍
കാ​ണാ​ത്ത​വി​ധം
സെ​ൽ​ഫി​ക​ളെ​ടു​ത്ത്
ആ​ലേ​ഖ​നം ചെ​യ്യു​മോ?
ഓ​ര്‍ക്ക​ണേ
നാ​സ പു​റ​ത്താ​ക്കി​യ
ആ ​ആ​ദി​മ​മ​നു​ഷ്യ​ര്‍
അ​ത്ര​മേ​ല്‍ പ്രാ​കൃ​ത​ത്വ​ത്തി​ന്‍റെ
അ​നു​പ​മ ന​ഗ്ന​ത​യു​മാ​യി
അ​ടു​ത്ത​ടു​ത്ത് നി​ല്‍ക്കു​ക​യാ​ണ്
ഇ​പ്പോ​ഴും
ഒ​രി​ട​ത്തും ഇ​ടം​കി​ട്ടാ​തെ
ആ​ദ​മോ ഹ​വ്വ​യോ ആ​യ​ല്ല
ആ​ദി​ദൈ​വ​ങ്ങ​ളു​ടെ പ്ര​തി​രൂ​പ​ങ്ങ​ളാ​യ​ല്ല
മ​ണ്ണി​ല്‍ അ​തി​ജീ​വി​ക്കു​ന്ന
മ​നു​ഷ്യ​രു​ടെ
പൊ​ടി​യും പേ​റി,
ഗ​ര്‍ഭ​സ്ഥ​യാ​യ പോ​രാ​ളി​ക്കൊ​പ്പം
ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ലു​ക​ളി​ല്‍നി​ന്ന്
ഓ​ടി​യോ​ടി ര​ക്ഷ​പ്പെ​ട്ടു​കൊ​ണ്ട്
ഭൂ​മി​യു​ടെ പൊ​ക്കി​ള്‍ക്കൊ​ടി​യി​ല്‍നി​ന്ന്
പാ​തി​വി​ട്ടും
വി​ടാ​തെ​യും.
*ഗോ​ള്‍ഡ​ൻ റെ​ക്കോ​ഡ് -1977ൽ ​നാ​സ വി​ക്ഷേ​പി​ച്ച വോ​യേ​ജ​ർ 1, 2 പേ​ട​ക​ങ്ങ​ളി​ലെ സ്വ​ർ​ണം പൂ​ശി​യ ചെ​മ്പ് ഡി​സ്കു​ക​ൾ (Phonograph records). ഇ​ത​ര ഗ്ര​ഹ ജീ​വി​ക​ള്‍ക്കാ​യി ഭൂ​മി​യി​ലെ ജീ​വ​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ വ​ഹി​ക്കു​ന്നു ഇ​വ.
എ.​ഐ ചി​ത്രീ​ക​ര​ണം: കെ​ൻ​സ് ഹാ​രി​സ്
‘‘ന​ല്ല ക​ള​റ്ള്ള ഫോ​ട്ടോ വേ​ണം​ന്ന് പ​റ​യ​ണു…’’
അ​വ​ൾ കേ​ട്ടി​ല്ലാ​ന്ന് തോ​ന്നു​ന്നു. ചു​വ​രോ​രം തി​രി​ഞ്ഞ് വ​ള​ഞ്ഞ് കി​ട​പ്പാ​ണ്. ഇ​ടു​പ്പി​ന്റെ​വി​ടെ നൈ​റ്റി നീ​ള​ത്തി​ൽ കീ​റി​യി​രി​ക്കു​ന്നു. ച​പ്ര​ത്ത​ല​മു​ടി ത​ല​യി​ണ​യി​ലാ​കെ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്നു. കാ​ൽ മ​ട​മ്പി​ൽ ര​ണ്ടു മാ​സം മു​മ്പ് എ​ലി ക​ടി​ച്ചി​ട​ത്ത് നീ​രു കെ​ട്ടി​യ​തു​പോ​ലെ​യു​ണ്ട്. മു​ഷി​ഞ്ഞ തു​ണി​ക​ൾ തൂ​ങ്ങു​ന്ന ഇ​ടു​ക്കു മു​റി​യി​ൽ നാ​റു​ന്ന തു​ണി​ക്ക​ഷ​ണം പോ​ലെ അ​വ​ൾ കി​ട​ക്കു​ന്നു.
‘‘ഗീ​തേ… അ​വ​ര് ന​ല്ല ഒ​രു ഫോ​ട്ടോ ചോ​ദി​ക്കി​ണു…’’
‘‘ഏ…’’
​അ​വ​ൾ ഞെ​ട്ടി​യെ​ഴു​ന്നേ​റ്റു.
‘‘ആ​രാ...ആ​രാ വ​ന്ന​ത്…’’
‘‘ആ​രും വ​ന്നി​ട്ടൊ​ന്നും ല്യ…’’
‘​‘പി​ന്നെ​യാ​രാ ക​ണ്ടൂ​ന്ന് പ​റ​ഞ്ഞ​ത്…’’
‘‘എ​ന്ത് ക​ണ്ടൂ​ന്ന്…’’
പീ​ള കെ​ട്ടി​യ ക​ണ്ണി​ൽ ച​ത്ത നോ​ട്ട​വു​മാ​യി അ​വ​ൾ മു​ഖ​ത്തേ​ക്കു തി​രി​ഞ്ഞി​രു​ന്നു. അ​വ​ളു​ടെ ക​വി​ളു​ക​ൾ ഏ​റെ കു​ഴി​ഞ്ഞ​താ​യും പ​ല്ലു പൊ​ങ്ങി​യ​താ​യും തോ​ന്നു​ന്നു. ചീ​ഞ്ഞ മു​ട്ടപോ​ലെ എ​ന്തോ ഒ​ന്നി​ലൂ​ടെ അ​വ​ൾ ശ്വാ​സം ഊ​തിവി​ടു​ന്നു. തൊ​ടാ​ൻ തോ​ന്നു​ന്നി​ല്ല. അ​വ​ളെ തൊ​ടു​മ്പോ​ൾ വേ​റെ​യാ​രോ വേ​റെ​യാ​രെ​യോ അ​മ​ർ​ത്തി തൊ​ട്ട​തുപോ​ലൊ​രു ഓ​ർ​മ വ​ന്നുതി​ക​ട്ടു​ന്നു.
‘‘നി​ന്റെ കാ​ലി​ൽ നീ​ര്ണ്ട്. അ​ഞ്ചാ​മ​ത്തെ കു​ത്തി​വെ​പ്പ് ന​മ്മ​ള് ചെ​യ്തി​ല്ല…’’
‘‘ആ…’’ ​അ​വ​ൾ പു​റ​ങ്ക​യ്യുകൊ​ണ്ട് ക​ണ്ണ​മ​ർ​ത്തി തു​ട​ച്ചു. പ​ഴു​പ്പുപോ​ലു​ള്ള പീ​ള ക​വി​ള​ത്തു പ​ട​ർ​ന്നു. മ​നു​ഷ്യ​ന്റെ ശ​രീ​ര​ത്തി​ന​ക​ത്തു നി​ന്നു വ​രു​ന്ന എ​ല്ലാ​ത്തി​നും ചീ​ഞ്ഞ​ളി​ഞ്ഞ നാ​റ്റ​വും വ​ഴു​വ​ഴു​ത്ത ഒ​ട്ട​ലു​മാ​ണ്, വാ​ക്കു​ക​ൾ​ക്കുപോ​ലും…
‘‘നീ​യ്യെ​ഴു​ന്നേ​റ്റ് പ​ല്ലു തേ​ച്ചൊ​ന്ന് കു​ളി​ക്ക്. ഞാ​ന​പ്പ​ഴ​ക്കും ഇ​വി​ടൊ​ക്കെ ഒ​ന്ന് അ​ടി​ച്ച് വാ​ര​ട്ടെ…’’
അ​വ​ള് പി​ന്നേം വാ​യും തു​റ​ന്ന് മു​ഖ​ത്തേ​ക്കു നോ​ക്കി​യി​രി​പ്പാ​ണ്. ഒ​രു മാ​സം കൊ​ണ്ട​വ​ളെ കാ​ണാ​ൻ വ​യ്യാ​താ​യി. ന​ല്ലോ​ണം എ​ണ്ണ തേ​ച്ച് പ​റ്റി​ച്ചു വ​ടി​ച്ച് പി​ന്നി​യി​ട്ടി​രു​ന്ന മു​ടി​യാ​ണോ ചാ​ക്കു​നാ​രു​പോ​ലെ തൂ​ങ്ങു​ന്ന​ത്. അ​ടി​ച്ചു​വാ​രി​ത്തു​ട​ച്ച് ച​ന്ദ​ന​ത്തി​രി ക​ത്തി​ച്ചുവെ​ച്ചി​രു​ന്ന മു​റി​യാ​ണോ ഇ​ങ്ങിനെ നാ​റി​ക്കി​ട​ക്കു​ന്ന​ത്.
‘‘നീ​യ്യി​ങ്ങ​നെ ഇ​രി​ക്കാ​തെ വൃ​ത്തി​യാ​വ്. ന​മ​ക്കീ വീ​ടൊ​ക്കെ ഒ​ന്നു ശ​രി​യാ​ക്കാം ന്ന്…’’
​മൂ​ല​ക്ക് ര​ണ്ട് വ​ലി​യ അ​ലുമി​നി​യ പെ​ട്ടി​ക​ളു​ണ്ട്. അ​തി​ന​ക​ത്താ​ണ് അ​വ​ളു​ടെ സ​മ്പാ​ദ്യ​ങ്ങ​ളൊ​ക്കെ. ഇ​ട​ക്കൊ​ക്കെ അ​വ​ള് അ​ത് തു​റ​ന്ന് ഒ​രു നോ​ക്ക​ലു​ണ്ട്. ‘ഭ​ണ്ണാ​ര​പ്പെ​ട്ടി തൊ​റ​ന്ന്വോ​ലോ’ എ​ന്ന് ഞാ​ൻ ക​ളി​യാ​ക്കും. ബാ​ങ്ക് ക​ട​ലാ​സു​ക​ള് വീ​ടി​ന്റെ ക​ട​ലാ​സു​ക​ള് പി​ന്നെ ഏ​തോ ചി​ല ബി​ല്ലു​ക​ള് ചി​ല പി​ച്ച​ള പാ​ത്ര​ങ്ങ​ള് മൂ​ന്നാ​ലു ന​ല്ല സാ​രി​ക​ള് എ​ന്റെ ന​ല്ല കു​പ്പാ​യ​ങ്ങ​ള് മു​ണ്ടു​ക​ള് അ​വ​ളു​ടെ അ​മ്മ കൊ​ടു​ത്ത കി​ണ്ടി ഓ​ല​ക്കി​ണ്ണം ചി​ല മ​ന്ത്ര​ച്ച​ര​ടു​ക​ൾ ഉ​ണ​ക്ക വാ​ഴി​ല​ക്കീ​റി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന പ്ര​സാ​ദം പ്ലാ​സ്റ്റി​ക് ക​വ​റി​നു​ള്ളി​ലേ​ക്ക് ഫോ​ട്ടോ തി​രു​കിവെ​ക്കു​ന്ന ത​രം ഒ​രാ​ൽ​ബം പി​ന്നേ​യും എ​ന്തൊ​ക്കെ​യോ…
അ​വ​ളു​ടെ കാ​ശു​കു​ടു​ക്ക അ​തി​ന​ക​ത്ത​ല്ല. അ​തെ​വി​ടെ​യോ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ഞാ​ൻ മു​ക​ളി​ലെ പെ​ട്ടി തു​റ​ന്നു. ഒ​രു മാ​സം മു​മ്പാ​ണ് ഞാ​നി​ത് ആ​ദ്യ​മാ​യി തു​റ​ന്ന​ത്. അ​ന്ന് പൊ​ലീ​സും വേ​റെ ചി​ല ആ​ളു​ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന​ക​ത്തെ അ​വ​ളു​ടെ സ​മ്പാ​ദ്യ​ങ്ങ​ളൊ​ക്കെ ക​ണ്ട​ത് അ​ന്നാ​ണ്. മാ​ങ്ങാ​ച്ചൊ​ണ വീ​ണ് ക​റ പി​ടി​ച്ചൊ​രു കു​ട്ടി​ക്കു​പ്പാ​യം പൊ​തി​യ​ഴി​ച്ച​പ്പോ​ൾ കൂ​ടെ നി​ന്ന ആ​രോ തേ​ങ്ങി. അ​ത​വി​ടെ​ത്ത​ന്നെ വെ​ച്ചേ​ക്ക് എ​ന്ന് പൊ​ലീ​സ് മാ​ഡം പ​റ​ഞ്ഞു. അ​വ​ളു​ടെ തീ​രെ നി​റംകെ​ട്ട തി​ടംകെ​ട്ട ശേ​ഖ​ര​ങ്ങ​ൾ അ​പ​രി​ചി​ത​ർ​ക്കു മു​ന്നി​ൽ തൊ​ള്ള തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട് അ​ന്നേ​റെ നൊ​ന്തു. അ​വ​ളെ ആ​രോ പ​ര​സ്യ​മാ​യി ന​ഗ്ന​യാ​ക്കി​യ​തുപോ​ലെ ക​ണ്ണു ക​ത്തി.
‘‘എ​ന്തി​നാ​ദ് ഇ​പ്പൊ തൊ​റ​ക്ക​ണ​ത്…’’
‘‘നീ​യ്യ് കു​ളി​ച്ചു വാ, ​ഒ​രു ഫോ​ട്ടോ ത​പ്പി​യെ​ടു​ക്ക​ണം…’’
‘‘ഏ​ത് ഫോ​ട്ടോ…’’
‘‘രാ​വി​ലെ ക​ടേ​ല് വെ​ച്ച് പ​വി​ത്ര​ൻ പ​റ​ഞ്ഞു, കു​ട്ടി​ടെ ഒ​രു ഫോ​ട്ടോ വേ​ണം ന്ന്…’’
​അ​വ​ൾ കു​റ​ച്ചുനേ​രം എ​ന്നെ​ത്ത​ന്നെ നോ​ക്കിനി​ന്നു. അ​വ​ൾ​ക്കെ​ന്നെ​ക്കാ​ളും പൊ​ക്ക​വും വ​ണ്ണ​വും ഉ​ണ്ടെ​ന്നു തോ​ന്നി​ക്കു​ന്ന​തുപോ​ലെ. കാ​ലി​ലെ വീ​ണ്ടുകീ​റ​ലി​ൽ ഇ​ട്ടു വ​ലി​ക്കാ​തി​രി​ക്കാ​ൻ മു​ക​ളി​ലേ​ക്ക് പൊ​ക്കി​ക്കെ​ട്ടി​വെ​ച്ചി​രി​ക്കു​ന്ന നൈ​റ്റി​യും ചി​ത​റി​യ മു​ടി​യു​മാ​യി അ​വ​ൾ പാ​ട​ത്ത് കു​ത്തി​നി​ർ​ത്തി​യ പേ​യ്ക്കോ​ലം പോ​ലെ…
‘‘അ​തി​ലൊ​ന്നും ണ്ടാ​വി​ല്ല. കു​ട്ടീ​ടൊ​ക്കെ അ​ക​ത്താ​ണ്…’’
‘‘ഞാ​ൻ ഇ​വ​ടൊ​ന്നു നോ​ക്ക​ട്ടെ…’’ ‘‘എ​ന്തി​നാ പ​വി​ത്ര​ന് ഫോ​ട്ടോ…’’
‘‘കൂ​ട്ടു​പാ​തേ​ല് ഫ്ലക്സ് വെ​ക്കാ​ൻ, പ​രീ​ക്ഷ​ക്ക് ന​ല്ല മാ​ർ​ക്ക് കി​ട്ട്യേ​തി​ന്…’’
‘‘കു​ട്ടി​ക്ക് കി​ട്ടീ​ത് ന​ല്ല മാ​ർ​ക്കാ​ണോ…’’
‘‘നീ​യ്യ് മ​റ​ന്നോ, ടീ​ച്ച​റ​മ്മാ​രൊ​ക്കെ​ക്കൂ​ടെ വ​ന്ന് പ​റ​ഞ്ഞി​ല്ലേ…’’
‘‘അ​വ​ര് പ​റ​ഞ്ഞ​ത് ന​മ്മ​ള​വ​ളെ ന​ന്നാ​യി ശ്ര​ദ്ധി​ച്ചി​ല്യാ​ന്ന​ല്ലേ…’’
മു​റി​ക്ക് ന​ടു​വി​ൽ കൂ​ത്താ​ണ്ട​ന്റെ പെ​രു​ങ്കോ​ലംപോ​ലെ അ​വ​ൾ നി​ൽക്കുന്നു. തു​റ​ന്ന പെ​ട്ടി​യി​ൽ ഇ​ട​ങ്ക​യ്യി​ട്ട് ഞാ​ൻ വെ​റു​തെ പ​ര​തി​ക്കൊ​ണ്ടു നി​ന്നു. ചു​വ​ന്നൊ​രു തോ​ർ​ത്തെ​ടു​ത്ത് തോ​ളി​ലി​ട്ട് അ​വ​ൾ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ ഞാ​നാ​ശ്വാ​സ​ത്തോ​ടെ പെ​ട്ടി​യ​ട​ച്ചു.
രാ​വി​ലെ രാ​ജ​ന്റെ ചാ​യ​ക്ക​ടേ​ല് ക​ണ്ട​പ്പോ​ഴാ​ണ് പ​വി​ത്ര​ൻ ഓ​ടി അ​ടു​ത്തുവ​ന്ന​ത്. പു​റ​ത്തേ​ക്കൊ​ക്കെ​യി​റ​ങ്ങി​യ​ത് ന​ന്നാ​യി സു​ദേ​വേ​ട്ടാ, ഗീ​തേ​ച്ചി​യും പ​ണി​ക്ക് പോ​ട്ടെ, എ​ല്ലാം ശ​രി​യാ​വും​ന്നേ എ​ന്നൊ​ക്കെ പ​റ​ഞ്ഞ് തോ​ളി​ലും ക​യ്യി​ലും തൊ​ട്ടു നി​ന്നു. രാ​ജ​നും സ​ന്തോ​ഷും ധ​ർ​മനും പി​ന്നെ​യും ആ​രൊ​ക്കെ​യോ വ​ന്ന് വ​ട്ടം കൂ​ടി നി​ന്നു.
‘‘ന​മ​ക്ക് ഒ​രു ഫ്ലക്സ​ടി​ക്ക​ണം സു​ദേ​വേ​ട്ടാ. ഞാ​ൻ നി​ങ്ങ​ടെ വീ​ട്ടി​ൽ​ക്ക് വ​രാ​ൻ നി​ക്ക്വാ​ര്ന്നു…’’
പ​വി​ത്ര​ൻ അ​ങ്ങ​നാ​ണ് തു​ട​ങ്ങി​യ​ത്. പ്ലസ് ടു ​പ​രീ​ക്ഷ​യി​ല് ന​ല്ല മാ​ർ​ക്കാ​ണ് കി​ട്ടി​യി​രി​ക്കു​ന്ന​ത്. അ​തു​കൂ​ടെ ചേ​ർ​ത്ത് അ​വ​ളു​ടെ ഫ്ലക്സ് വെ​ക്ക​ണം എ​ന്നാ​ണ് അ​വ​ന്റെ ആ​വ​ശ്യം.
‘‘ന​മ്മ​ടെ ചൂ​രി​യാ​ട്ടു​ള്ള അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന്റെ​ടേ​ല് ഇ​ത്ര മാ​ർ​ക്ക് ആ​ദ്യാ​ണ് സു​ദേ​വേ​ട്ടാ...’’
പ​വി​ത്ര​ന് സ​ന്തോ​ഷം താ​ങ്ങാ​ൻ വ​യ്യ.
‘‘അ​തും പൊ​തു​വി​ദ്യാ​ല​യ​ത്തീ​ന്ന്…’’
ധ​ർ​മന് അ​ഭി​മാ​ന​വു​മു​ണ്ട്.
‘‘ന്നാ​ലും അ​ദൊ​ക്കെ വേ​ണോ​ന്നാ​ണ്…’’
പ്രേ​മേ​ട്ട​ൻ കൂ​ട്ട​ത്തി​ൽ വ​ന്നുനി​ന്ന​ത് അ​റി​ഞ്ഞി​ല്ല.
‘‘അ​ദ് വേ​ണം, അ​വ​ള് അ​ധ്വാ​നി​ച്ച് നേ​ടീ​താ…’’
ക​ഫം കെ​ട്ടി​യ പൊ​ന്നേ​ട്ട​ന്റെ ശ​ബ്ദം മു​ദ്രാ​വാ​ക്യം വി​ളിപോ​ലെ.
‘‘ന്നാ​ലും…’’
‘‘അ​തി​ല് തെ​റ്റി​ല്യ…’’
‘‘എ​ല്ലാ​ട​ത്തും കു​ട്ട്യോ​ൾ​ടെ ഫ്ലക്സ് വെ​ക്ക​ണ്‌​ണ്ട്…’’
‘‘അ​തു പോ​ലാ​ണോ…’’
‘‘ന​മ്മ​ക്ക് ദു​ക്ക​ണ്ട്, പ​ടി​ച്ച് വ​ല്യ നെ​ലേ​ൽ​ക്ക്…’’
‘‘ഇ​നീ​പ്പൊ അ​ദൊ​ന്നും പ​റ​യ​ണ്ടാ​ന്ന്…’’
ചു​ണ്ട​ത്ത് വ​ന്നി​രു​ന്ന ഈ​ച്ച​യെ ആ​ട്ടാ​തെ ആ​റി​ത്ത​ണു​ത്ത ചാ​യ​ ഗ്ലാ​സു​മാ​യി ഞാ​ൻ കു​നി​ഞ്ഞി​രു​ന്നു. ആ​രോ തോ​ളി​ൽ കൈ​വെ​ച്ചു. ചു​മ​ലി​ൽ ഷ​ർ​ട്ടി​ന്റെ തു​ന്ന​ല് വി​ട്ടി​രു​ന്ന​ത് അ​പ്പോ​ഴാ​ണ​റി​ഞ്ഞ​ത്. ഗീ​ത​യ​റി​ഞ്ഞാ​ല് എ​നി​ക്ക് വ​യ​റു നി​റ​യെ കി​ട്ടും. മു​ഷി​ഞ്ഞ​തോ കു​ടു​ക്ക് പൊ​ട്ടി​യ​തോ ഇ​ട്ട് പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​വ​ൾ പി​ന്നാ​ലെ ഓ​ടി വ​ന്ന് ക​യ്യോ​ടെ പൊ​ക്കും. ഞാ​നി​ന്ന് വീ​ട്ടി​ൽ നി​ന്നു ഇ​റ​ങ്ങി​യ​തുത​ന്നെ അ​വ​ള​റി​ഞ്ഞി​ട്ടി​ല്ല…
‘‘അ​പ്പൊ എ​ല്ലാം പ​റ​ഞ്ഞപോ​ലെ.​സു​ദേ​വേ​ട്ട​ൻ പോ​യി ഒ​രു ഫോ​ട്ടോ എ​ട്ത്ത് വെ​ക്ക്. ഞാ​ൻ വൈ​ന്നേ​രം വ​ന്ന് മേ​ടി​ക്കാം…’’
‘‘അ​തേ​യ് ഇ​വ​ടെ ഈ ​പോ​ഷ്ട്ക്കാ​ലി​ല് ത​ന്നെ കെ​ട്ട​ണം, അ​ന്ന് കു​ഞ്ച​മ്മാ​യി ച​ത്ത​പ്പൊ വെ​ച്ച​പോ​ലെ മ​ര​ത്തി​ന്റെ മോ​ളി​ല​ല്ല…’’
‘‘അ​ന്ന് മ​ര​ത്തി​ന്റെ മോ​ളി​ലൊ​ന്നും അ​ല്ലാ​ട്ടോ​ളി​ൻ…’’
‘‘ഒ​ക്കേ​തേ…’’
‘‘മി​ണ്ടാ​ണ്ടി​രി​ക്കി​ൻ മ​ൻ​ഷ്യ​മ്മാ​രേ…’’
ചി​ല്ല​റ​യെ​ടു​ത്ത് പെ​ട്ടി​ക്കു മു​ക​ളി​ൽ വെ​ച്ച് എ​ഴു​ന്നേ​റ്റു. വേ​ണ്ടാ എ​ന്നോ മ​റ്റോ രാ​ജ​ൻ പ​റ​ഞ്ഞ​ത് ശ്ര​ദ്ധി​ക്കാ​തെ വ​ഴി​യി​ലേ​ക്കി​റ​ങ്ങി.
‘‘ഫോ​ട്ടോ സ്കൂ​ൾ​ന്ന് മേ​ടി​ച്ചോ പ​വി​ത്രാ…’’
‘‘ആ​വു, ആ​രേ​ക്കൊ​ണ്ടാ​വും അ​വ​ടെ​പ്പോ​യ് ചോ​യ്ക്കാ​ൻ…’’
‘‘എ​ന്‍റേല് ഫോ​ട്ടോ ഒ​ന്നും ഇ​ല്ല​പ്പാ…’’
‘‘നോ​ക്കി​ൻ​ന്ന്…​ ഇ​ണ്ടാ​വും. ന​ല്ല ക​ള​റ്ള്ള ഫോ​ട്ടോ വേ​ണം​ട്ടോ​ളി​ൻ. പ്ലസ് ടു ​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​മാ​രി രേ​ഷ്മ സു​ദേ​വ​ന് ചൂ​രി​യാ​ടി​ന്റെ ബാ​ഷ്പാ​ഞ്ജ​ലി എ​ന്നെ​ഴ്ത​ണം…’’
‘‘കു​ഞ്ച​മ്മാ​യി​ടെ ഫ്ലക്സി​ല് അ​ത​ല്ല എ​ഴ്തീ​ത്…’’
‘‘നെ​ന്റെ കു​ഞ്ച​മ്മാ​യി പ്ലസ് ടു ​പ​രീ​ക്ഷ എ​ഴ്തീ​ട്ടാ​ണോ ച​ത്ത​ത്…’’
‘‘ദാ ​ദ് നോ​ക്കി​ൻ…’’
ഗീ​ത അ​ടു​ത്തു വ​ന്നി​രു​ന്നു. കു​ളി​ച്ച് വൃ​ത്തി​യാ​യി​ട്ടു​ണ്ട്. ന​ല്ലൊ​രു ചൂ​രി​ദാ​റും ഇ​ട്ടി​ട്ടു​ണ്ട്.
‘‘ഇ​തി​ല് വേ​റേം ആ​ൾ​ക്കാ​രി​ല്ലേ ...ഇ​തെ​ങ്ങ​നെ കൊ​ട്ക്കും…’’
‘‘നി​ങ്ങ​ള് ഈ ​കീ​റ​ക്കു​പ്പാ​യോം ഇ​ട്ടോ​ണ്ടാ​ണോ പൊ​റ​ത്തെ​റ​ങ്ങീ​ത്…’’
‘‘നീ​യ്യ് ഫോ​ട്ടോ കാ​ണി​ക്ക്…’’
‘‘പി​ന്നെ​ള്ള​ത് കൊ​റെ ചെ​റ്താ​യി​രി​ക്ക​മ്പ​ഴ​ത്തെ ഒ​ന്നാ​ണ്…’’
അ​തുംകൊ​ണ്ട് രാ​ത്രി പ​വി​ത്ര​ന്റെ ഒ​പ്പം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ച്ചെ​ന്ന​പ്പോ​ഴാ​ണ് അ​വ​ര് ചി​രി​ച്ച​ത്. പ​തി​നെ​ട്ടു വ​യ​സ്സുള്ള കു​ട്ടി​യെ ക​ണ്ടു​പി​ടി​ക്കാ​ൻ പ​ത്തു വ​യ​സ്സിന്റെ ഫോ​ട്ടോ​യാ​ണോ​ന്ന് ചോ​ദി​ച്ച്…
പി​ന്നെ പി​റ്റേ ദി​വ​സം സ്കൂ​ളി​ൽ നി​ന്നാ​ണ് പ​രീ​ക്ഷ​ക്ക് അ​യ​ച്ച ഫോ​ട്ടോ അ​വ​രെ​ടു​ത്ത​ത്. അ​താ​ണ് പി​ന്നെ പ​ത്ര​ങ്ങ​ളി​ലും ഒ​ക്കെ വ​ന്ന​ത്…
‘‘കു​ട്ടീ​ടെ ഫോ​ൺ പോ​ലീ​സി​ന്‍റെ​ട്ത്ത​ല്ലേ, അ​തി​ലാ​ണ് ചി​ത്ര​ങ്ങ​ളൊ​ക്കെ…’’
‘‘അ​തി​ല് ഒ​ന്നു​മി​ല്ല, ഒ​ക്കെ കു​ട്ടി മാ​യ്ച്ചു ക​ള​ഞ്ഞു എ​ന്നാ​ണ​വ​ർ പ​റ​ഞ്ഞ​ത്…’’
സ​ത്യംത​ന്നെ​യാ​യി​രി​ക്കും. തു​പ്പ​ലു കൂ​ട്ടി സ്ലേ​റ്റ് മാ​യ്ച്ച​തി​ന് ഒ​രി​ക്ക​ലൊ​രു അ​ടി ക​ണ​ങ്കാ​ലി​നി​ട്ടു കൊ​ടു​ത്ത​ത് ഓ​ർ​മ​യു​ണ്ട്.
അ​ടു​ക്ക​ള വാ​തി​ൽ പ​തു​ക്കെ തു​റ​ന്നു. ഇ​പ്പോ​ൾ ഇ​തി​ന​ക​ത്ത് വെ​പ്പും തീ​റ്റ​യു​മൊ​ന്നു​മി​ല്ല. പു​റ​ത്ത് ചെ​രി​ച്ചെ​ടു​ത്ത ചാ​യ്പിലാ​ണ് ഗീ​ത വ​ല്ല​തും ഉ​ണ്ടാ​ക്കി​യൊ​പ്പി​ക്കു​ന്ന​ത്. അ​ടു​ക്ക​ള​ക്ക് പ​ഴു​ത്ത​ളി​ഞ്ഞ അ​ത്താ​ഴ​ങ്ങ​യു​ടെ നാ​റ്റ​മാ​ണ് എ​ന്നു പ​റ​ഞ്ഞാ​ണ​വ​ൾ അ​ത് അ​ട​ച്ച​ത്.
അ​രി​ച്ചാ​ക്കി​ന​ക​ത്തി​രു​ന്ന് ചീ​ഞ്ഞു കെ​ട്ട അ​ത്താ​ഴ​ങ്ങ നാ​റ്റ​മ​ടി​ച്ച​പ്പോ​ഴാ​ണ് അ​ന്നോ​ർ​മ വ​ന്ന​ത്. കു​ട്ടി​ക്ക് വ​ലി​യ ഇ​ഷ്ട​മാ​ണ് തി​ന്നാ​ൻ. ശ​രി​ക്കും പ​ഴു​ക്കും മു​മ്പെ ചാ​ക്കി​ൽ പൂ​ഴ്ത്തി​യ​ത് അ​വ​ളെ​ടു​ത്ത് കാ​ർ​ന്നു തി​ന്നാ​ൻ തു​ട​ങ്ങും. നാ​ലെ​ണ്ണം പ​റി​ച്ച് അ​രി​യി​ൽ പൂ​ഴ്ത്തിവെ​ച്ചി​രു​ന്നു. കു​ട്ടി​യെ കാ​ണാ​താ​വ​ലും പി​റ്റേ​ന്ന് വൈ​കീട്ട് പു​ഴ​ക്ക​ക്ക​രെ കൂ​ളി​ക്കാ​ടി​ന​ക​ത്തെ മ​ര​ക്കൊ​മ്പി​ൽനി​ന്ന് തി​രി​ച്ചു കി​ട്ട​ലും ഒ​ക്കെ​ക്ക​ഴി​ഞ്ഞ് ദി​വ​സം നാ​ലു ക​ഴി​ഞ്ഞു.
കു​ട്ടി എ​ഴു​ത്തു വ​ല്ല​തും എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ടോ​ന്ന് നോ​ക്കാ​ൻ പൊ​ലീ​സ് അ​വ​ളു​ടെ മു​റി മു​ഴു​വ​ൻ ത​പ്പി. നി​ല​ത്ത് ടൈ​ൽ​സൊ​ട്ടി​ച്ച് നീ​ല​ച്ചാ​യം തേ​ച്ച് മ​ഞ്ഞ​പ്പാ​വി​ട്ടകൊ​ണ്ട് അ​ല​മാ​ര​യു​ണ്ടാ​ക്കി മേ​ശ​യും ക​സേ​ര​യും ഫാ​നും ക​ട്ടി​ലും ക​ണ്ണാ​ടി​യും ട്യൂ​ബ് ലൈ​റ്റും ഒ​ക്കെ​യാ​യി കു​ട്ടി​ക്കു​ണ്ടാ​ക്കി​യ മു​റി മു​ഴു​വ​ൻ അ​വ​ർ വ​ലി​ച്ചി​ട്ടു ത​പ്പി. അ​വ​ളു​ടെ കു​പ്പാ​യ​ങ്ങ​ളും സ്കൂ​ളി​ൽനി​ന്നു കി​ട്ടി​യ സ​മ്മാ​ന​ങ്ങ​ളും നി​ല​ത്തു കി​ട​ന്നു.
മേ​ശ​വ​ലി​പ്പി​ൽ ക​യ്യി​ട്ട പൊ​ലീ​സു​കാ​ര​ന്റെ ക​യ്യി​ൽ അ​വ​ളു​ടെ മു​ടി​പ്പി​ന്നു​ക​ളി​ലൊ​ന്ന് കു​ത്തി. വി​ര​ലി​ൽ പൊ​ടി​ച്ച ചോ​ര​ത്തു​ള്ളി​യി​ലേ​ക്കു നോ​ക്കി അ​യാ​ൾ ക​ണ്ണു​തു​ട​ച്ചു.
അ​തുക​ഴി​ഞ്ഞ് എ​ന്നെ​ക്കൊ​ണ്ട് അ​ലുമി​നി​യം പെ​ട്ടി​ക​ൾ ത​പ്പി​ച്ചു. അ​ടു​ക്ക​ള അ​ല​മാ​ര ഒ​ഴി​പ്പി​ച്ചു. എ​ന്തെ​ങ്കി​ലും കി​ട്ടി​യാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ർ പോ​യ​തി​നുശേ​ഷ​മാ​ണ് അ​ത്താ​ഴ​ങ്ങ അ​ളി​ഞ്ഞ നാ​റ്റം വ​ന്ന​ത്.
ന്റെ ​കു​ട്ട്യേ… എ​ന്ന് ആ​ർ​ത്തു​വി​ളി​ച്ചുകൊ​ണ്ട് ഗീ​ത അ​രി​ച്ചാ​ക്കി​ൽ ക​യ്യി​ട്ട് ഭ്രാ​ന്തി​യെ​പ്പോ​ലെ പ​ര​തി. പ​ഴു​ത്ത​ളി​ഞ്ഞ അ​ത്താ​ഴ​ങ്ങ​ക​ളും അ​രി​യും കൂ​ടെ വാ​രി വാ​രി അ​വ​ൾ പു​റ​ത്തേ​ക്കി​ട്ടു. ക​ട​കോ​ലെ​ടു​ത്ത് അ​രി​ച്ചാ​ക്കി​ൽ ആ​ഞ്ഞുകു​ത്താ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​വ​ളെ പി​ടി​ച്ചുകൊ​ണ്ടു​വ​ന്ന് മു​റി​യി​ൽ കി​ട​ത്തി. രാ​ത്രി മു​ഴു​വ​ൻ അ​വ​ൾ നി​ല​വി​ളി​ച്ചു കൊ​ണ്ടേ​യി​രു​ന്നു. ഞാ​ന​വ​ളു​ടെ കാ​ലി​ലെ എ​ലി ക​ടി​ച്ച മു​റി​വാ​യി​ൽ ത​ലോ​ടി​ക്കൊ​ണ്ടി​രു​ന്നു.
പു​ല​രെ തേ​ങ്ങി​ത്തേ​ങ്ങി ഒ​ന്നു മ​യ​ങ്ങി​യ​പ്പോ​ഴാ​ണ് ഷ​ർ​ട്ടി​ന്റെ കൈ​മ​ട​ക്കി​ലൊ​ളി​പ്പി​ച്ച എ​ഴു​ത്ത് ഞാ​ൻ പു​റ​ത്തെ​ടു​ത്ത​ത്. ക​ട​ലാ​സി​ൽനി​ന്ന് അ​ത്താ​ഴ​ങ്ങ​ച്ചാ​റും പു​ഴു​വും ക​ട്ട​കു​ത്തി​യ അ​രി​യും ത​ട്ടി​ക്കു​ട​ഞ്ഞ് അ​ടു​ക്ക​ള​യി​ൽ ചെ​ന്നി​രു​ന്ന് വാ​യി​ച്ച​ത്…
‘‘ന്റെ ​ക​യ്യി​ൽ ദാ ​ദേ ള്ളൂ…’’
​അ​വ​ളൊ​രു ഫോ​ട്ടോ എ​ടു​ത്ത് കാ​ണി​ച്ചു.
‘‘ദ് ​പോ​ര, ന​ല്ല​ത് വേ​ണം, ന​ല്ല ക​ള​റ്ള്ള​ദ്… ഞാ​നി​പ്പൊ വ​രാ... ഒ​ര് സ്ഥ​ലം വ​രെ പൂ​വ്വാ​ൻ​ണ്ട്…’’
‘‘ഇ​പ്പൊ എ​വ​ട​ക്ക്…’’
‘‘ഞാ​ൻ വേം ​വ​രാ…’’
‘‘കു​പ്പാ​യം മാ​റ്റ്…’’
‘‘ഞാ​ൻ വേം ​വ​രാ…​ന്ന്’’
പ​ഴ​യ ലോ​ഡ്ജ് പോ​ലെ നീ​ള​ത്തി​ൽ മു​റി​ക​ളാ​ണ്. ര​ണ്ടു മൂ​ന്നെ​ണ്ണ​മ​ല്ലാ​തെ ഒ​ക്കെ പൂ​ട്ടി​ക്കി​ട​പ്പാ​ണ്. ആ​ളൊ​ഴി​ഞ്ഞ വെ​ട്ടു​വ​ഴി​യോ​ര​ത്താ​ണ്. ബ​സു പോ​കു​ന്ന വ​ഴി​യി​ൽ നി​ന്നൊ​ക്കെ മാ​റി അ​ക​ത്തോ​ട്ടാ​ണ്. വാ​തി​ൽ തു​റ​ന്ന​ത് ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണ്. കു​റ്റി​ത്താ​ടി​യും കു​റ്റി​ച്ചൂ​ലുപോ​ലെ മു​ടി​യു​മൊ​ക്കെ​യാ​യി ഒ​രു​ത്ത​ൻ. അ​വ​ന്റെ ചു​വ​ന്ന കു​പ്പാ​യ​ത്തി​ൽ ക​റു​ത്ത വ​ലി​യ ചി​ല​ന്തി​ക​ൾ.
‘‘ദീ​പ​ക് അ​ല്ലേ, ദീ​പൂ​ന്ന് വി​ളി​ക്ക​ണ…’’
‘‘അ​തെ, നി​ങ്ങ​ളാ​രാ…’’
‘‘ഞാ​ൻ രേ​ഷ്മ​ടെ അ​ച്ഛ​ൻ...’’
അ​വ​ൻ പെ​ട്ടെ​ന്ന് വാ​തി​ല​ട​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. വാ​തി​ലി​ൽ​ച്ചാ​രി ക​ട്ടി​ള​യി​ൽ കൈ ​വെ​ച്ചു നി​ന്നു.
‘‘നി​ങ്ങ​ൾ ആ​രാ​ണ്, എ​ന്താ വേ​ണ്ട​ത്…’’
നി​ന്റെ ക​യ്യി​ലു​ള്ള രേ​ഷ്മ​യു​ടെ ചി​ത്ര​ങ്ങ​ളി​ൽനി​ന്ന് ഏ​റ്റ​വും ന​ല്ല​ത് ഒ​ന്ന്. ന​ല്ല ച​ന്ത​മു​ള്ള​ത്. അ​വ​ളു​ടെ അ​മ്മ​യു​ടെ നി​റ​വും അ​വ​ളു​ടെ അ​മ്മാ​യി​യു​ടെ ക​ണ്ണും അ​തു​പോ​ലെ പ​റി​ച്ചു​വെ​ച്ച ഒ​ന്ന്. നേ​ർ​ത്ത ക​ള്ള​ച്ചി​രി​യും നീ​ണ്ട ക​ഴു​ത്തും പി​ന്നി​യി​ട്ട മു​ടി​യു​മാ​യി ഒ​രു ന​ല്ല ഫോ​ട്ടോ. കൂ​ട്ടു​പാ​ത​യി​ൽ ചൂ​രി​യാ​ടി​ന്റെ ബാ​ഷ്പാ​ഞ്ജ​ലി ഏ​റ്റു​വാ​ങ്ങാ​ൻ പ​റ്റി​യ ഒ​രെ​ണ്ണം. മി​ക​ച്ച വി​ജ​യം നേ​ടി വ​ലി​യ നി​ല​യി​ൽ പോ​കാ​നി​രി​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ തി​ള​ങ്ങു​ന്ന ചി​ത്രം.
‘‘പോ​യ് എ​ട്ത്തോ​ണ്ട് വാ​ടാ…’’
‘‘ഏ​ത് രേ​ഷ്മ എ​ന്ത് ചി​ത്രം…’’
‘‘പോ​യ് കൊ​ണ്ടു​വാ​ടാ നാ​യേ…’’
ചെ​ക്ക​ൻ തി​രി​ഞ്ഞ് ക്രി​ക്ക​റ്റ് ബാ​റ്റെ​ടു​ത്തു. അ​തുത​ന്നെ പി​ടി​ച്ചു വാ​ങ്ങി അ​വ​ന്റെ ത​ല​ക്കാ​ഞ്ഞൊ​ന്നു കൊ​ടു​ത്തു. തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യൊ​രു നി​ല​വി​ളി​യു​മാ​യി അ​വ​ൻ ക​സേ​ര​യി​ലി​രു​ന്നു. നെ​റ്റി​യി​ലൂ​ടെ കു​പ്പാ​യ​ത്തി​ന്റെ നി​റ​മൊ​ഴു​കി. അ​വ​ന്റെ തു​റി​ച്ച ക​ണ്ണു​ക​ൾ ക​റു​ത്ത ചി​ല​ന്തി​ക​ളാ​യി.
നീ ​പ​തു​ക്കെ തി​ര​ഞ്ഞെ​ടു​ക്ക്. ഞാ​നി​താ ഈ ​ചാ​രി​യ വാ​തി​ൽ​ക്ക​ൽ ത​ന്നെ ഇ​രി​പ്പു​ണ്ട്. നി​ന്റെ ക​യ്യി​ലു​ണ്ടെ​ന്നു പ​റ​യു​ന്ന വീ​ഡി​യോ ഒ​ന്നും വേ​ണ്ട. പ​വി​ത്ര​ന് ഫ്ലക്സ​ടി​ക്കാ​ൻ ചൂ​രി​യാ​ടി​ന് ബാ​ഷ്പാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ കൂ​ട്ടു​പാ​ത​യോ​ര​ത്തെ പോ​സ്റ്റി​ൽ കെ​ട്ടി​വെ​ക്കാ​ൻ, കു​മാ​രി രേ​ഷ്മ സു​ദേ​വ​ന്റെ ഒ​രു ന​ല്ല ഫോ​ട്ടോ എ​ടു​ത്തോ​ണ്ട് വാ.
‘​‘ന​ല്ല​ത് ട്ടോ ​ചെ​ക്കാ, ന​ല്ല ക​ള​റ്ള്ള​ത്…’’
കു​റുമ​ത്തു​ർ ലിഖി​തം - ഫോട്ടോ: സന്തോഷ് എളേടത്ത്
എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ രേ​ഖ​പ്പെ​ടു​ത്തി​യ ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി കൃ​ത്യ​മാ​യി​രു​ന്നോ? കാ​ല​ഗ​ണ​ന​യി​ൽ പി​ഴ​വ് സം​ഭ​വി​ച്ചു​വോ? മ​ധ്യ​കാ​ല കേ​ര​ള​ച​രി​ത്ര​ത്തി​ലെ മ​ഹോ​ദ​യ​പു​ര​ത്തെ ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി​യെ സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന അ​റി​വു​ക​ളെ പു​ന​ർ നി​ർ​വ​ചി​ക്കു​ന്ന ചി​ല ലി​ഖി​ത​ങ്ങ​ൾ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി കൃ​ത്യ​മാ​യ വം​ശാ​വ​ലി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​നാ​യ ലേ​ഖ​ക​ൻ. കേ​ര​ള ച​രി​ത്ര​ത്തി​ന് ഒ​രു തി​രു​ത്തു​കൂ​ടി​യാ​ണി​ത്.
ച​രി​ത്ര​ത്തി​ന്റെ സു​പ്ര​ധാ​ന ഉ​പാ​ദാ​ന​ങ്ങ​ൾ എ​ന്ന നി​ല​ക്ക് ലി​ഖി​ത​ങ്ങ​ൾ​ക്കും അ​വ​യു​ടെ വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കും വ​ള​രെ പ്രാ​ധാ​ന്യ​മു​ണ്ട്. ആ​രം​ഭ​കാ​ല​ത്തെ ച​രി​ത്ര​കാ​ര​ന്മാ​രൊ​ക്കെ ത​ന്നെ രാ​ജ​വം​ശ​ങ്ങ​ളു​ടെ ലി​ഖി​ത​ങ്ങ​ൾ പ​ഠി​ക്കു​മ്പോ​ൾ രാ​ജാ​ക്ക​ന്മാ​രു​ടെ വം​ശാ​വ​ലി പു​ന​ർ​സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് ആ​ദ്യ പ​രി​ശ്ര​മം ന​ട​ത്തി​യി​രു​ന്ന​ത്. മ​ഹോ​ദ​യ​പു​ര​ത്തെ ചേ​ര​ന്മാ​രെ സം​ബ​ന്ധി​ച്ചും ഇ​ത് അ​പ്ര​കാ​രം​ത​ന്നെ ആ​യി​രു​ന്നു. നാ​ളി​തു​വ​രെ നാ​ല് പ​ണ്ഡി​ത​ന്മാ​രെ​ങ്കി​ലും ലി​ഖി​ത​ങ്ങ​ളെ​യും സാ​ഹി​ത്യ​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.
ഇ​വ​യി​ൽ മെ​ച്ച​പ്പെ​ട്ട​തും യു​ക്തി​ഭ​ദ്ര​വു​മാ​യ​ത് ര​ണ്ടെ​ണ്ണ​മാ​ണ്. ചി​ല​പ്പോ​ഴെ​ങ്കി​ലും പു​തു​താ​യി ല​ഭി​ക്കു​ന്ന ഒ​രു ലി​ഖി​ത​മോ, നേ​ര​ത്തേ അ​റി​വി​ലു​ള്ള ലി​ഖി​ത​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​മാ​യ വ്യാ​ഖ്യാ​ന​മോ നി​ല​വി​ലു​ള്ള ധാ​ര​ണ​ക​ളെ തി​രു​ത്തു​ന്ന​താ​യി മാ​റി​യി​ട്ടു​ണ്ട്. അ​പ്ര​കാ​രം, മ​ധ്യ​കാ​ല കേ​ര​ള​ച​രി​ത്ര​ത്തി​ലെ മ​ഹോ​ദ​യ​പു​ര​ത്തെ ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി​യെ സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന അ​റി​വു​ക​ളെ പു​ന​ർ​നി​ർ​വ​ചി​ക്കു​ന്ന ചി​ല ലി​ഖി​ത​ങ്ങ​ൾ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​ണ് ഈ ​ലേ​ഖ​ന​ത്തി​ന്റെ ല​ക്ഷ്യം.
ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യ​പാ​ദം വ​രെ കേ​ര​ള​ത്തി​ന്റെ പൂ​ർ​വ മ​ധ്യ​കാ​ല ച​രി​ത്രം (Early Medieval History) കേ​ര​ളോ​ൽ​പ​ത്തി​യും കേ​ര​ള മാ​ഹാ​ത്മ്യ​വും പ​റ​ഞ്ഞ കെ​ട്ടു​ക​ഥ​ളി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നൊ​രു മാ​റ്റ​മു​ണ്ടാ​യ​ത് പൂ​ർ​വ മ​ധ്യ​കാ​ല ലി​ഖി​ത​ങ്ങ​ളു​ടെ​യും സാ​ഹി​ത്യ​ങ്ങ​ളു​ടെ​യും പ്ര​സി​ദ്ധീ​ക​ര​ണം ഉ​ണ്ടാ​യ​തോ​ടു​കൂ​ടി​യാ​ണ്. തി​രു​വി​താം​കൂ​റി​ൽ​നി​ന്നും പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ട്രാ​വ​ൻ​കൂ​ർ ആ​ർ​ക്കി​യ​​ളോ​ജി​ക്ക​ൽ സീ​രീ​സ് (TAS, 1908-1941) ആ​ണ് കേ​ര​ള​ത്തി​ലെ പൂ​ർ​വ മ​ധ്യ​കാ​ല ച​രി​ത്ര​ത്തി​ലേ​ക്ക് കൃ​ത്യ​മാ​യ വെ​ളി​ച്ചം വീ​ശു​ന്ന ത​ര​ത്തി​ൽ അ​ക്കാ​ല​ത്തെ ലി​ഖി​ത​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ മു​ന്നി​ൽ​നി​ന്ന​ത്.
ഏ​ക​ദേ​ശം ഇ​ക്കാ​ല​ത്തു​ത​ന്നെ കൊ​ച്ചി​യി​ൽ​നി​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന രാ​മ​വ​ർ​മ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബു​ള്ള​റ്റി​ൻ (1930- 1948) കൊ​ച്ചി പ്ര​ദേ​ശ​ത്തു​ള്ള ചി​ല ലി​ഖി​ത​ങ്ങ​ളും വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​ന്നു. ചേ​ര​ന്മാ​രു​ടെ സ​മ​കാ​ലി​ക​രാ​യ പ​ല്ല​വ​ർ, ചോ​ഴ​ർ എ​ന്നീ വം​ശ​ങ്ങ​ളു​ടെ ചെ​പ്പേ​ടു​ക​ൾ കൃ​ത്യ​മാ​യി അ​വ​രു​ടെ വം​ശാ​വ​ലി വി​വ​രി​ച്ചി​രു​ന്നു. പ​ക്ഷേ, ചേ​ര കാ​ല​ത്തെ ലി​ഖി​ത​ങ്ങ​ൾ ഭ​രി​ക്കു​ന്ന രാ​ജാ​വി​ന്റെ ഭ​ര​ണ​വ​ർ​ഷം പ​റ​ഞ്ഞു​കൊ​ണ്ട് നേ​രി​ട്ട് ലി​ഖി​ത​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ ചേ​ര രാ​ജാ​ക്ക​ന്മാ​രു​ടെ വം​ശാ​വ​ലി ത​യാ​റാ​ക്കു​ക എ​ളു​പ്പ​വും അ​ല്ലാ​യി​രു​ന്നു.
പൂ​ർ​വ മ​ധ്യ​കാ​ല കേ​ര​ള ച​രി​ത്ര​ത്തെ ബാ​ധി​ക്കു​ന്ന​ത് എ​ന്ന് ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ച​രി​ത്ര​കാ​ര​ന്മാ​ർ ക​രു​തി​യി​രു​ന്ന ത​മി​ഴ് ശൈ​വ-​വൈ​ഷ്ണ​വ ഭ​ക്തി ക​വ​ന​ങ്ങ​ൾ ആ​യി​രു​ന്ന പ​ന്ത്ര​ണ്ട് തി​രു​മു​റ​ക​ളും നാ​ലാ​യി​രം ദി​വ്യ പ്ര​ബ​ന്ധ​ങ്ങ​ളും പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്റെ ര​ണ്ടാം പ​കു​തി മു​ത​ൽ​ക്ക് അ​റു​മു​ഖ നാ​വ​ല​രു​ടെ​യും (1822-1879) മ​റ്റും ശ്ര​മ​ഫ​ല​മാ​യി ത​മി​ഴ്നാ​ട്ടി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. മ​ഹോ​ദ​യ​പു​ര പ​ര​മേ​ശ്വ​ര​നാ​യ ഒ​രു കു​ല​ശേ​ഖ​ര​ന്റേ​തെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന ‘സു​ഭ​ദ്രാ​ധ​ന​ഞ്ജ​യം’, ‘ത​പ​തീ സം​വ​ര​ണം’ എ​ന്നീ ര​ണ്ടു സം​സ്കൃ​ത നാ​ട​ക​ങ്ങ​ൾ ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​നു​സ്ക്രി​പ്റ്റ് ലൈ​ബ്ര​റി​യി​ൽ​നി​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചു.
ല​ഭ്യ​മാ​യ തെ​ളി​വ് സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് മ​ഹോ​ദ​യ​പു​ര​ത്തെ ചേ​ര രാ​ജാ​ക്ക​ന്മാ​രു​ടെ ഒ​മ്പ​ത് രാ​ജാ​ക്ക​ന്മാ​ർ അ​ട​ങ്ങു​ന്ന ഒ​രു വം​ശാ​വ​ലി ആ​ദ്യ​മാ​യി നി​ർ​മി​ച്ച​ത് എ.​എ​സ്. രാ​മ​നാ​ഥ അ​യ്യ​ർ ആ​ണ്.1 ആ​റു പേ​രു​ള്ള മ​റ്റൊ​രു പ​ട്ടി​ക രാ​മ​വ​ർ​മ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ബു​ള്ള​റ്റി​ന്റെ ഏ​ഴാം ​വാ​ല്യ​ത്തി​ൽ വി.​കെ. ആ​ർ. മേ​നോ​നും പ്ര​സി​ദ്ധീ​ക​രി​ക്കു​ക ഉ​ണ്ടാ​യി.2 ഈ ​ര​ണ്ടു പ​ട്ടി​ക​ക​ളും അ​ന്നു​വ​രെ ല​ഭി​ച്ച ലി​ഖി​ത​ങ്ങ​ളി​ൽ​നി​ന്നും അ​റി​യാ​മാ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​ൻ, സ്ഥാ​ണു ര​വി, ഇ​ന്ദു​കോ​ത, ഭാ​സ്ക​ര ര​വി എ​ന്നി​വ​രെ​യും ത​മി​ഴ് ഭ​ക്തി സാ​ഹി​ത്യ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്ന കു​ല​ശേ​ഖ​ര ആ​ഴ്വാ​റെ​യും സം​സ്കൃ​ത നാ​ട​ക​ങ്ങ​ൾ എ​ഴു​തി​യ കു​ല​ശേ​ഖ​ര​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.
കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ഒ​രു വം​ശാ​വ​ലി പ്ര​ഫ. ഇ​ളം​കു​ളം കു​ഞ്ഞ​ൻ​പി​ള്ള (1904-1973) ആ​ണ് ത​യാ​റാ​ക്കി​യ​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച ച​രി​ത്ര​കാ​ര​ൻ ആ​യി​രു​ന്നി​െ​ല്ല​ങ്കി​ലും മേ​ൽ​പ​റ​ഞ്ഞ മു​ൻ​ഗാ​മി​ക​ളെ ആ​പേ​ക്ഷി​ച്ച് പ​ല​നി​ല​ക്കും സ​മ​ർ​ഥ​നാ​യി​രു​ന്നു ഇ​ളം​കു​ളം. കേ​ര​ള​ത്തി​ലെ പു​രാ ലി​പി​ക​ളി​ലും സം​സ്കൃ​തം, ത​മി​ഴ്, പ്രാ​ചീ​ന മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലും ജ്യോ​തി​ഷ​ത്തി​ലും പ​ണ്ഡി​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചേ​ര​കാ​ല​ത്തെ ല​ഭ്യ​മാ​യ ലി​ഖി​ത​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം മാ​ത്ര​മേ അ​തെ​ഴു​തി​യ കൊ​ല്ല​വ​ർ​ഷം സൂ​ചി​പ്പി​ക്കു​ന്നു​ള്ളൂ. അ​വ​യി​ൽ ചി​ല​ത് ക​ലി​ദി​നം സൂ​ചി​പ്പി​ക്കു​ന്ന​വ​യും ഉ​ണ്ട്. മി​ക്ക​വ​യും ഭ​രി​ക്കു​ന്ന രാ​ജാ​വി​ന്റെ അ​പ്പോ​ഴ​ത്തെ ഭ​ര​ണ​വ​ർ​ഷ​ത്തി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. രാ​ജാ​വി​ന്റെ ഭ​ര​ണ​വ​ർ​ഷം സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് എ​ഴു​തു​ന്ന ലി​ഖി​ത​ങ്ങ​ളി​ൽ അ​തോ​ടൊ​പ്പം വ്യാ​ഴ (Jupiter)ത്തി​ന്റെ​യും സൂ​ര്യ​ന്റെ​യും അ​പ്പോ​ഴ​ത്തെ നി​ല​യും പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ച​രി​ത്ര​കാ​ര​ന്മാ​ർ മാ​ത്ര​മ​ല്ല ച​രി​ത്രാ​ന്വേ​ഷി​ക​ളും ജ്യോ​തി​ഷ വി​ജ്ഞാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഗ്ര​ഹി​ച്ചി​രി​ക്കേ​ണ്ട​ത് ലി​ഖി​ത​ങ്ങ​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ അ​ത്യാ​വ​ശ്യ​മാ​ണ്.
ഭൂ​മി​യെ കേ​ന്ദ്ര​മാ​ക്കി മ​ന​സ്സി​ലാ​ക്കി​ക്കൊ​ണ്ടു​ള്ള പു​രാ​ത​ന ജ്യോ​തി​ശാ​സ്ത്രം, സൂ​ര്യ​ൻ, ച​ന്ദ്ര​ൻ, ബു​ധ​ൻ, ശു​ക്ര​ൻ, ചൊ​വ്വ, വ്യാ​ഴം എ​ന്നീ ജ്യോ​തി​ർ​ഗോ​ള​ങ്ങ​ളെ ഗ്ര​ഹ​ങ്ങ​ളാ​യാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഈ ​ഗ്ര​ഹ​ങ്ങ​ൾ ഭൂ​മി​യെ ചു​റ്റു​ന്ന​ത് 360 ഡി​ഗ്രി​യു​ള്ള വൃ​ത്താ​കാ​ര​മാ​യ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണെ​ന്നു സ​ങ്ക​ൽ​പി​ച്ച്, ഈ ​ഭ്ര​മ​ണ പ​ഥ​ത്തെ 30 ഡി​ഗ്രി വീ​ത​മു​ള്ള 12 രാ​ശി​ക​ളാ​യി വി​ഭ​ജി​ച്ചി​രു​ന്നു. 4333 ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് സ്വ​ന്തം ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ഒ​രു പ​രി​ക്ര​മ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന വ്യാ​ഴം ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം (4333/12 =361 ദി​വ​സം) ഓ​രോ രാ​ശി​യി​ലൂ​ടെ​യും സ​ഞ്ച​രി​ക്കു​ന്ന​താ​യും പു​രാ​ത​ന ജ്യോ​തി​ഷം സ​ങ്ക​ൽ​പി​ക്കു​ന്നു. വ്യാ​ഴ​ത്തി​ന്റെ ച​ല​ന​ത്തി​ലു​ള്ള ഈ ​കൃ​ത്യ​ത​യാ​ണ് രാ​ജാ​ക്ക​ന്മാ​രു​ടെ ഭ​ര​ണ വ​ർ​ഷ​ത്തോ​ടൊ​പ്പം വ്യാ​ഴ​ത്തി​ന്റെ നി​ല​കൂ​ടി ലി​ഖി​ത​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്.
ജ്യോ​തി​ഷ​ത്തി​ൽ പ്രാ​വീ​ണ്യ​മു​ണ്ടാ​യി​രു​ന്ന ഇ​ളം​കു​ളം, ഭാ​സ്ക​ര ര​വി ഒ​ഴി​കെ​യു​ള്ള രാ​ജാ​ക്ക​ന്മാ​രു​ടെ ലി​ഖി​ത​ങ്ങ​ളി​ൽ വ്യാ​ഴ​ത്തി​ന്റെ ച​ല​നം ഭ​ര​ണ​വ​ർ​ഷ​ങ്ങ​ളോ​ട് ഒ​ത്തു​പോ​കു​ന്നു എ​ന്നു​ള്ള​തും, ഭാ​സ്ക​ര ര​വി​യു​ടെ ലി​ഖി​ത​ങ്ങ​ളി​ൽ വ്യാ​ഴ​ത്തി​ന്റെ ച​ല​ന​ത്തി​ലു​ള്ള ഈ ​കൃ​ത്യ​ത പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്നു​ള്ള​തും ശ്ര​ദ്ധി​ച്ചു. ഭാ​സ്ക​ര ര​വി​യു​ടെ ലി​ഖി​ത​ങ്ങ​ളി​ൽ പ​തി​മൂ​ന്നാം ഭ​ര​ണ​വ​ർ​ഷം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മൂ​ന്നു ലി​ഖി​ത​ങ്ങ​ളി​ൽ വ്യാ​ഴം മൂ​ന്നു വ്യ​ത്യ​സ്ത രാ​ശി​ക​ളി​ൽ നി​ൽ​ക്കു​ന്ന​താ​യി പ​രാ​മ​ർ​ശി​ച്ചി​രു​ന്ന​തി​നാ​ൽ മൂ​ന്നു ഭാ​സ്ക​ര ര​വി​മാ​ർ ചേ​ര രാ​ജാ​ക്ക​ന്മാ​രി​ൽ ഉ​ണ്ടാ​യി​രു​ന്നി​രി​ക്ക​ണ​മെ​ന്ന് ഇ​ളം​കു​ളം വാ​ദി​ച്ചു. ഇ​വ​രി​ൽ ഭാ​സ്ക​ര ര​വി ഒ​ന്നാ​മ​നും ഭാ​സ്ക​ര ര​വി ര​ണ്ടാ​മ​നും സ​മ​കാ​ലി​ക​രാ​യി​രു​ന്നി​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യൂ​ഹി​ക്കു​ന്നു. അ​തി​ന്റെ കാ​ര​ണം പി​റ​കെ ച​ർ​ച്ച​ചെ​യ്യാം.
ഇ​ളം​കു​ളം ത​യാ​റാ​ക്കി​യ ചേ​ര രാ​ജാ​ക്ക​ന്മാ​രു​ടെ വം​ശാ​വ​ലി പ​ട്ടി​ക താ​ഴെ കൊ​ടു​ക്കു​ന്നു:3
1 കു​ല​ശേ​ഖ​ര വ​ർ​മ 800-820
2 രാ​ജ​ശേ​ഖ​ര​ൻ 820-844
3 സ്ഥാ​ണു ര​വി​വ​ർ​മ 844-885
4 രാ​മ​വ​ർ​മ 885-917
5 കോ​ത ര​വി​വ​ർ​മ 917-947
6 ഇ​ന്ദു കോ​ത വ​ർ​മ 944-962
7 ഭാ​സ്ക​ര ര​വി​വ​ർ​മ I 962-1019
8 ഭാ​സ്ക​ര ര​വി​വ​ർ​മ II 979-1021
9 വീ​ര​കേ​ര​ള​ൻ 1021-1028
10 രാ​ജ​സിം​ഹ​ൻ 1028-1043
11 ഭാ​സ്ക​ര ര​വി III 1043-1082
12 ര​വി​രാ​മ വ​ർ​മ 1082-1090
13 രാ​മ​വ​ർ​മ
കു​ല​ശേ​ഖ​ര​ൻ 1090-1102
മു​ക​ളി​ൽ കൊ​ടു​ത്തി​ട്ടു​ള്ള പൂ​ർ​വ മ​ധ്യ​കാ​ല​ത്തെ ചേ​ര രാ​ജാ​ക്ക​ന്മാ​രി​ൽ, സ്ഥാ​ണു ര​വി​യു​ടെ കാ​ലം ഇ​ളം​കു​ളം നി​ർ​ണ​യി​ച്ച​ത് സ്ഥാ​ണു ര​വി​യു​ടെ സ​മ​കാ​ലി​ക​നാ​യ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ഴു​തി​യ ല​ഘു​ഭാ​സ്ക​രീ​യ വ്യാ​ഖ്യാ എ​ന്ന ജ്യോ​തി​ഷ കൃ​തി​യി​ലെ സൂ​ച​ന​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ തൃ​ശൂ​ർ ജി​ല്ല​യി​ലെ നെ​ടും​പു​റം ത​ളി ക്ഷേ​ത്ര​ത്തി​ൽ ഉ​ള്ള കോ​ത ര​വി​യു​ടെ 17ാം ഭ​ര​ണ​വ​ർ​ഷ​ത്തി​ലു​ള്ള ഒ​രു ലി​ഖി​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ളം​കു​ളം കോ​ത ര​വി​യു​ടെ കാ​ലം നി​ർ​ണ​യി​ച്ച​ത്.
വ്യാ​ഴം മി​ഥു​ന​ത്തി​ൽ നി​ൽ​ക്കു​ന്ന​താ​യി പ​റ​യു​ന്ന ആ ​ലി​ഖി​തം അ​വ​സാ​നി​ക്കു​ന്ന​ത് ‘ക​ലി​യു​ഗം നാ​ലാ​യി​ര​ത്തി മു​പ്പ​ത’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​യി​രു​ന്നു. ക​ലി​വ​ർ​ഷം 4035ൽ ​മാ​ത്ര​മേ വ്യാ​ഴം മി​ഥു​ന​രാ​ശി​യി​ൽ പ്ര​വേ​ശി​ക്കു​ക​യു​ള്ളൂ എ​ന്നു​ള്ള​തി​നാ​ൽ ലി​ഖി​ത​ത്തി​ന്റെ അ​വ​സാ​ന​ത്തെ ചി​ല അ​ക്ഷ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഇ​ളം​കു​ളം ക​ണ​ക്കു​കൂ​ട്ടി. മ​റ്റു ലി​ഖി​ത​ങ്ങ​ളി​ൽ​നി​ന്നും കോ​ത ര​വി മു​പ്പ​തു വ​ർ​ഷം ഭ​രി​ച്ചി​ട്ടു​ള്ള​താ​യി അ​റി​യാ​മാ​യി​രു​ന്ന​തി​നാ​ൽ പൊ​തു​വ​ർ​ഷം 917 മു​ത​ൽ 947 വ​രെ കോ​ത ര​വി ഭ​രി​ച്ചി​രു​ന്നി​രി​ക്കാം എ​ന്നും ഇ​ളം​കു​ളം ഊ​ഹി​ച്ചു.
ഇ​ളം​കു​ളം ത​യാ​റാ​ക്കി​യ ചേ​ര​വം​ശാ​വ​ലി​യി​ലെ മ​റ്റു രാ​ജാ​ക്ക​ന്മാ​രി​ൽ ഏ​ക​ദേ​ശം കൃ​ത്യ​മാ​യി ഭ​ര​ണ​കാ​ലം അ​റി​യാ​വു​ന്ന ഒ​രു രാ​ജാ​വ് അ​വ​സാ​ന​ത്തെ ചേ​ര രാ​ജാ​വ് എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന രാ​മ​വ​ർ​മ​യും മ​റ്റൊ​രാ​ൾ ഭാ​സ്ക​ര ര​വി​യും ആ​യി​രു​ന്നു. രാ​മ​വ​ർ​മ​യു​ടെ പേ​ര് പ​റ​യു​ന്ന കൊ​ല്ലം രാ​മേ​ശ്വ​രം ലി​ഖി​തം കൊ​ല്ല​വ​ർ​ഷം 278ൽ (C.E. 1103) ​ആ​ണ് എ​ഴു​തി​യി​രു​ന്ന​ത്. വേ​ണാ​ട് നാ​ടു​വാ​ഴി​യാ​യ ശ്രീ​വ​ല്ല​ഭ​ൻ കോ​ത​യു​ടെ കൊ​ല്ല​വ​ർ​ഷം 149 (C.E. 974)ൽ ​എ​ഴു​ത​പ്പെ​ട്ട മാ​മ്പി​ള്ളി ചെ​പ്പേ​ട് ആ​ണ് ഭാ​സ്ക​ര ര​വി​യു​ടെ കാ​ലം നി​ർ​ണ​യി​ക്കു​ന്ന​തി​ന് ഇ​ളം​കു​ള​ത്തെ സ​ഹാ​യി​ച്ച​ത്. ഭാ​സ്ക​ര ര​വി​യും ശ്രീ​വ​ല്ല​ഭ​ൻ കോ​ത​യും സ​മ​കാ​ലി​ക​രാ​ണെ​ന്നു തൃ​ക്കൊ​ടി​ത്താ​ന​ത്തു​നി​ന്നു​ള്ള ഒ​രു ലി​ഖി​ത​ത്തി​ൽ​നി​ന്നും അ​റി​യാ​മാ​യി​രു​ന്നു. ഈ​യ​ടു​ത്ത് ഇ​ളം​കു​ന്ന​പ്പു​ഴ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ഈ ​ലേ​ഖ​ക​ൻ ക​ണ്ടെ​ടു​ത്തു പ്ര​സി​ദ്ധീ​ക​രി​ച്ച ലി​ഖി​ത​വും ഇ​ക്കാ​ര്യം ശ​രി​വെ​ക്കു​ന്ന​താ​ണ്.4 മ​റ്റു​ള്ള രാ​ജാ​ക്ക​ന്മാ​രു​ടെ എ​ല്ലാം കാ​ല​നി​ർ​ണ​യം കേ​വ​ലം അ​ഭ്യൂ​ഹ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു.
മ​ധ്യ​കാ​ല ചേ​ര വം​ശാ​വ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത പ്ര​ധാ​ന​പ്പെ​ട്ട സം​ഭാ​വ​ന ഉ​ണ്ടാ​യ​ത് ഇ​ളം​കു​ള​ത്തി​ന്റെ ശി​ഷ്യ​നാ​യ എം.​ജി.​എ​സ് നാ​രാ​യ​ണ​നി​ൽ (1932-2025) നി​ന്നു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ത​ന്റെ തീ​സീ​സ് (Kerala University, 1972) പി​ൽ​ക്കാ​ല​ത്ത് പു​സ്ത​ക​രൂ​പ​ത്തി​ലാ​ക്കി​യ​പ്പോ​ൾ (Perumals of Kerala, 1996) സ​മ​ർ​പ്പി​ച്ച​ത് ഇ​ളം​കു​ള​ത്തി​നാ​യി​രു​ന്നു. ഇ​ളം​കു​ളം ഉ​പ​യോ​ഗി​ച്ച ലി​ഖി​ത​ങ്ങ​ൾ​ക്കു പു​റ​മെ മ​ല​ബാ​ർ പ്ര​ദേ​ശ​ത്തെ ചി​ല ലി​ഖി​ത​ങ്ങ​ൾ കൂ​ടി എം.​ജി.​എ​സ് ത​ന്റെ പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും അ​ദ്ദേ​ഹം ക​ണ്ടെ​ത്തി വാ​യി​ച്ച​വ​യാ​യി​രു​ന്നു.
ഈ ​ലി​ഖി​ത​ങ്ങ​ൾ​ക്ക് ഒ​പ്പം ത​മി​ഴ്നാ​ട്ടി​ൽ ചോ​ള കാ​ല​ത്തു​ണ്ടാ​യ ചി​ല ലി​ഖി​ത​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും അ​തു​വ​രെ അ​റി​യ​പ്പെ​ടാ​തി​രു​ന്ന ചി​ല രാ​ജാ​ക്ക​ന്മാ​രു​ടെ പേ​രു​ക​ൾ​കൂ​ടി അ​ദ്ദേ​ഹ​ത്തി​ന് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു. കോ​ത കോ​ത, ആ​ദി​ത്യ​ൻ കോ​ത, രാ​ജ രാ​ജ​ൻ എ​ന്നീ മൂ​ന്നു രാ​ജാ​ക്ക​ൻ​മാ​രെ ക​ണ്ടെ​ത്തി ചേ​ര വം​ശാ​വ​ലി​യി​ൽ ചേ​ർ​ത്ത​ത് കൂ​ടാ​തെ, അ​വ​സാ​ന​ത്തെ ചേ​ര രാ​ജാ​വ് എ​ന്ന് ക​രു​ത​പ്പെ​ടു​ന്ന രാ​മ​വ​ർ​മ കു​ല​ശേ​ഖ​ര​ൻ ഇ​രു​പ​തു വ​ർ​ഷം​കൂ​ടി ഭ​ര​ണ​ത്തി​ൽ തു​ട​ർ​ന്നി​രി​ക്കാം എ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ തി​രു​വാ​ല​ഞ്ചു​ഴി ലി​ഖി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ദ്ദേ​ഹം വാ​ദി​ച്ചു.5
ഇ​ളം​കു​ള​ത്തി​ന്റെ പ​ല വാ​ദ​ങ്ങ​ളെ​യും എം.​ജി.​എ​സ് ത​ള്ളി​ക്ക​ള​ഞ്ഞു. നെ​ടും​പു​റം ത​ളി​യി​ലെ കോ​ത ര​വി​യു​ടെ ലി​ഖി​ത​ത്തി​ലെ അ​ക്ഷ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നും അ​ത് നാ​ലാ​യി​ര​ത്തു മു​പ്പ​ത് അ​ല്ല നാ​ലാ​യി​ര​ത്തു​മൊ​പ്പ​ത് (നാ​ലാ​യി​ര​ത്തി​നു ഒ​പ്പം അ​ഥ​വാ നാ​ലാ​യി​രം) ആ​ണെ​ന്നും എം.​ജി.​എ​സ്. വ്യാ​ഖ്യാ​നി​ച്ചു. അ​പ്ര​കാ​രം കോ​ത ര​വി​യു​ടെ കാ​ലം C.E. 917-947 എ​ന്ന് ഇ​ളം​കു​ളം ക​ണ​ക്കു കൂ​ട്ടി​യ​തി​നേ​ക്കാ​ൾ മൂ​ന്നു വ്യാ​ഴ​വ​ട്ട​ങ്ങ​ളോ​ളം പി​ൻ​പോ​ട്ട് കോ​ത ര​വി​യു​ടെ കാ​ലം മാ​റ്റി C.E. 883-913 എ​ന്ന് എം.​ജി.​എ​സ്. നി​ർ​ണ​യി​ച്ചു.
ഭാ​സ്ക​ര ര​വി എ​ന്ന പേ​രി​ൽ മൂ​ന്നു രാ​ജാ​ക്ക​ന്മാ​രി​ല്ലെ​ന്നും ഒ​രാ​ൾ മാ​ത്ര​മേ ഉ​ള്ളൂ എ​ന്നും ആ​യി​രു​ന്നു എം.​ജി.​എ​സി​ന്റെ മ​റ്റൊ​രു വാ​ദം. ഭ​ര​ണ​വ​ർ​ഷം ‘പ​തി​നാ​റാ​മാ​ണ്ട’ എ​ന്ന​തി​ന് പ​ക​രം ‘പ​തി​നോ​രാ​മാ​ണ്ട’ എ​ന്ന് തെ​റ്റാ​യി വാ​യി​ച്ച​താ​ണ് വ്യാ​ഴ​ത്തി​ന്റെ നി​ല ക​ണ​ക്കാ​ക്കി​യ​തി​ൽ പി​ഴ​വ് വ​രാ​നു​ള്ള കാ​ര​ണം എ​ന്നാ​ണ് എം.​ജി.​എ​സ് ക​ണ്ടെ​ത്തി​യ​ത്. നീ​ണ്ട അ​മ്പ​ത്തെ​ട്ടു വ​ർ​ഷ​ങ്ങ​ൾ ഭ​രി​ച്ച ഭാ​സ്ക​ര ര​വി ബാ​ല്യ​കാ​ല​ത്ത് രാ​ജാ​ധി​കാ​ര​ത്തി​ൽ എ​ത്തി​യി​രി​ക്കും എ​ന്നും ഒ​രു​കൂ​ട്ടം ലി​ഖി​ത​ങ്ങ​ളി​ലെ വ​ർ​ഷ​ങ്ങ​ൾ അ​ന്ന് മു​ത​ൽ ഭ​ര​ണ​വ​ർ​ഷം എ​ണ്ണി​യ​വ ആ​യി​രി​ക്കാം എ​ന്നും പ്രാ​യ​പൂ​ർ​ത്തി​യാ​യ സ​മ​യം വീ​ണ്ടും പു​തി​യ​താ​യി ഭ​ര​ണ​വ​ർ​ഷം എ​ണ്ണി ഒ​രു കൂ​ട്ടം ലി​ഖി​ത​ങ്ങ​ൾ എ​ഴു​തി​യി​രി​ക്കാം എ​ന്നും എം.​ജി.​എ​സ് ക​രു​തി. ഫ​ല​ത്തി​ൽ എം.​ജി.​എ​സി​ന്റെ വം​ശാ​വ​ലി പ​ട്ടി​ക​യി​ൽ ഒ​രു ഭാ​സ്ക​ര ര​വി മാ​ത്ര​മാ​യി ചു​രു​ങ്ങി.
എം.​ജി.​എ​സ് ഉ​ണ്ടാ​ക്കി​യ ചേ​ര പെ​രു​മാ​ക്ക​ന്മാ​രു​ടെ പ​ട്ടി​ക താ​ഴെ കൊ​ടു​ക്കു​ന്നു.6
1 രാ​മ രാ​ജ​ശേ​ഖ​ര​ൻ 800-844
2 സ്ഥാ​ണു ര​വി
കു​ല​ശേ​ഖ​ര​ൻ 844-883
3 കോ​ത ര​വി
വി​ജ​യ​രാ​ഗ​ൻ 883-913
4 കോ​ത കോ​ത
കേ​ര​ള കേ​സ​രി 913-943
5 ഇ​ന്ദു കോ​ത 943-962
6 ഭാ​സ്ക​ര ര​വി
മ​നു​കു ലാ​ദി​ത്യ​ൻ 962-1021
7 ര​വി കോ​ത
രാ​ജ​സിം​ഹ​ൻ 1021-1036
8 രാ​ജ​രാ​ജ​ൻ 1036-….
9 ര​വി​രാ​മ
രാ​ജാ​ദി​ത്യ​ൻ …-…
10 ആ​ദി​ത്യ​ൻ കോ​ത
ര​ണാ​ദി​ത്യ​ൻ …-1089
11 രാ​മ​കു​ല​ശേ​ഖ​ര​ൻ 1089-1122
എം.​ജി.​എ​സി​ന്റെ പ​ഠ​ന​ങ്ങ​ൾ​ക്കു​ശേ​ഷ​വും പ്ര​ധാ​ന​പ്പെ​ട്ട പ​ല ലി​ഖി​ത​ങ്ങ​ളും വെ​ളി​ച്ചം ക​ണ്ടി​ട്ടു​ണ്ട്. 2011ൽ ​മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​രീ​ക്കോ​ട് ഉ​ള്ള കു​റു​മ​ത്തു​ർ വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ സ​മ​യ​ത്ത് ക​ണ്ടെ​ടു​ത്ത ഒ​രു സം​സ്കൃ​ത ലി​ഖി​തം എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ക ഉ​ണ്ടാ​യി. പ​ല്ല​വ​ഗ്ര​ന്ഥ ലി​പി​യി​ലു​ള്ള ആ ​ലി​ഖി​തം ശാ​ർ​ദൂ​ല​വി​ക്രീ​ഡി​തം വൃ​ത്ത​ത്തി​ൽ മൂ​ന്നു ശ്ലോ​ക​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് (ഒ​രു വ​രി​യി​ൽ 19 അ​ക്ഷ​രം). ആ​റു വ​രി​ക​ളി​ലാ​യി എ​ഴു​തി​യി​ട്ടു​ള്ള പ്ര​സ്തു​ത ലി​ഖി​തം രാ​മ രാ​ജ​ശേ​ഖ​ര​ന്റെ പ്ര​ശ​സ്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​മ രാ​ജ​ശേ​ഖ​ര​ന്റെ ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യെ​പ്പ​റ്റി വി​വ​രി​ക്കു​ന്ന ആ ​ലി​ഖി​തം രാ​മ​രാ​ജ​ശേ​ഖ​ര​നെ നേ​താ​വാ​യി കി​ട്ടി​യ ക​ലി​ദി​ന​വും ക്ഷേ​ത്ര പ്ര​തി​ഷ്ഠ ന​ട​ത്തി​യ ക​ലി​ദി​ന​വും പ​റ​യു​ന്നു​ണ്ട്. എം.​ആ​ർ. രാ​ഘ​വ വാ​രി​യ​ർ വാ​യി​ച്ച ലി​ഖി​ത​പാ​ഠ​വും ത​ർ​ജ​മ​യും തു​ട​ർ​ന്ന് ഈ ​ലേ​ഖ​ക​ന്റെ ത​ർ​ജ​മ​യും താ​ഴെ കൊ​ടു​ക്കു​ന്നു.
1. ശ്രീ​മാ​ന​സ്തി ച​തു​സ്സ​മു​ദ്ര പ​രി​ഖാ രേ​ഖാ​ല​സ​ന്മേ​ഖ​ലാ
മു​ർ​വ്വീ പ​ർ​വ്വ​ത പീ​വ​ര സ്ത​ന ത​ടീ​ന്ദോ​സ്ത​സ്യ കാ​മാ​ഹൃ​തഃ
രാ​ജാ രാ​മ ഇ​വാ​പ​രോ ജ​ല​നി​ധേ പാ​രം ഗ​ത​സ്തേ​ജ​സാ
രാ​ജ്യം മൂ​ർ​ദ്ധ​നി രാ​ജ​ശേ​ഖ​ര ഇ​തി സ്ഥി​ത്യാ പ്ര​സി​ദ്ധിം ഗ​തഃ.
2. ധ​ർ​മോ യ​ന്മ​നു​നാ വ്യ​ധീ​യ​ത പു​രാ നി​ക്ഷേ​പ​വ​ത് ര​ക്ഷി​തഃ
ക്ഷോ​ണീ ഭ​ർ​തൃ​ഭി​ര​സ്യ വം​ശ​തി​ല​കൈ​രി​ക്ഷ്വാ​കു രാ​മാ​ദി​ഭിഃ
സ​പ്ര​ത്യേ​ക പ​ദ​സ്ഥി​ത സ്ത​നു​ത​യാ​യു​ക്ത സ്വ​കാ​ലെ ക​ലൗ
നേ​താ​രം യ​മ​വാ​പ്യ നി​ർ​വൃ​തി​മ​ഗാ​ത്ത​പ്ത്വേ​വ ഘോ​ര​ന്ത​പ:
3. ത​സ്മി​ൻ രാ​ജ​നി ര​ക്ഷ​തി ക്ഷി​തി​മി​മാ​മ​ക്ഷു​ണ്ണ വ​ർ​ണാ​ശ്ര​മാം
കാ​ലേ യെ ​ദി​ന​മ​ണ്ഡ​ലേ സു​ഭൃ​ദു​ദ ശൃം​ഭി​ഷ്ട സം​ഖ്യാം ഗ​തേ
ശ്രീ​മാ​ന​ത്ര ച​തു​ർ​ഭു​ജോ ഭു​ജ​ഗി​രി പ്ര​ക്രാ​ന്ത വ​ക്ര​സ്ഫു​ര
ദ്ധാ​രാ മ​ഗ്ന മ​ഹാ​സ​ര​സ്സു​ര​ഗ​ണ​ശ്രേ​ഷ്ഠ പ്ര​തി​ഷ്ഠാ​പി​തഃ
എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ ഈ ​ലി​ഖി​തം ഇം​ഗ്ലീ​ഷി​ൽ ത​ർ​ജ​മ ചെ​യ്തി​ട്ടു​ള്ള​ത് താ​ഴെ ചേ​ർ​ക്കു​ന്നു.
There hails at the crest of the kingdom his majesty the king who celebrated as Rajasekhara, has acquired fame on account of firm existence, embraces the earth girdled by the moat of the four seas and plump with the firm breasts that are mountains and who like another Rama has crossed the earth.
The dharma enjoined by Manu in the past was protected like a treasure by the auspicious marks on the forehead of his lineage such as Ikshvaku and Rama. He, staying firmly in each step and after acquiring (his) leader attained delight with ease after performing hard penance in the Kali age (This also gives the Kali chronogram 1451260) equal to the 24th May 871 CE).
While this king was protecting the earth with varnasramadharma unswerving, the four sides of the great pond (mahasars) that radiating and immersing in its flow the curved mountain (Bhujagiri sanskritised name of toponym Trikkaippatta) on the Kali day... (this portion of the inscription is slightly worm off). 7
ലി​ഖി​ത​ത്തി​ൽ ചി​ല അ​ക്ഷ​ര​ങ്ങ​ൾ​ക്ക് പൊ​ടി​വ് ഉ​ണ്ടെ​ന്നു പ​റ​യു​ന്ന എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ ലി​ഖി​ത​ത്തി​ന്റെ ഉ​ദ്ദേ​ശ്യം സ​മീ​പ​ത്തു​ള്ള ഒ​രു ത​ടാ​ക​ത്തി​ന്റെ വ​ശ​ങ്ങ​ൾ പ​ടു​ത്തു കെ​ട്ടി​യ വി​വ​രം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണു പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, അ​ത്ത​ര​ത്തി​ൽ അ​ർ​ഥം ക​ൽ​പി​ക്കാ​വു​ന്ന വ​രി​ക​ൾ ലി​ഖി​ത​ത്തി​ൽ ഉ​ള്ള​താ​യി ഈ ​ലേ​ഖ​ക​ന് കാ​ണു​വാ​ൻ സാ​ധി​ച്ചി​ല്ല. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​ർ​ഥം കാ​ണു​ന്നു​ണ്ട് താ​നും. ശ്ലോ​ക​ങ്ങ​ൾ​ക്ക് ഈ ​ലേ​ഖ​ക​ൻ ന​ൽ​കു​ന്ന അ​ർ​ഥം താ​ഴെ കൊ​ടു​ക്കു​ന്നു.
നാ​ലു സ​മു​ദ്ര​ങ്ങ​ളാ​കു​ന്ന കി​ട​ങ്ങു​ക​ളോ​ട് കൂ​ടി​യ​തും, ത​ടി​ച്ച സ്ത​ന​ങ്ങ​ളാ​യ പ​ർ​വ​ത​ങ്ങ​ൾ ഉ​ള്ള​തും നീ​ണ്ട താ​ഴ്വ​ര​യാ​കു​ന്ന അ​ര​ഞ്ഞാ​ണി​നാ​ൽ ശോ​ഭി​ക്കു​ന്ന​തു​മാ​യ ഭൂ​മി​യെ ഇ​ഷ്ടാ​നു​സ​ര​ണം കൈ​വ​ശ​ത്തി​ലാ​ക്കി​യ, ശ്രീ​മാ​നാ​യ, പ​ടി​ഞ്ഞാ​റ​ൻ ക​ട​ലി​ന്നു രാ​മ​നാ​യ, അ​തി​ന​പ്പു​റ​വും അ​ച​ഞ്ച​ല തേ​ജ​സ്സി​നാ​ൽ പ്ര​ശ​സ്ത​നാ​യ, ഉ​ന്ന​തി​യി​ൽ രാ​ജ്യം ഭരിക്കുന്ന രാ​ജ​ശേ​ഖ​ര​ൻ എ​ന്ന രാ​ജാ​വു​ണ്ട്.
പ​ണ്ട് മ​നു നി​ശ്ച​യി​ച്ച ധ​ർ​മം ഭൂ​മി​പാ​ല​ന്മാ​രാ​യ ഇ​ക്ഷ്വാ​കു, രാ​മ​ൻ തു​ട​ങ്ങി​യ, ഇ​വ​ന്റെ വം​ശ​ത്തി​ന്റെ തൊ​ടു​കു​റി​ക​ളാ​യ പൂ​ർ​വി​ക​ർ, നി​ധി​പോ​ലെ ര​ക്ഷി​ച്ചു. ഈ ​ഭൂ​മി, വി​ശേ​ഷ​മാ​യ പ​ദ​വി ചേ​ർ​ന്ന ഇ​വ​നെ ക​ലി​യി​ൽ നേ​താ​വാ​യി ല​ഭി​ച്ചി​ട്ട് (നേ​താ​രം യ​മ​വാ​പ്യ എ​ന്ന​ത് ക​ലി​ദി​ന​വു​മാ​ണ്) ഘോ​ര ത​പ​സ്സി​ന്റെ ഫ​ലം ല​ഭി​ച്ചി​ട്ടെ​ന്ന​പോ​ലെ നി​ർ​വൃ​തി പൂ​ണ്ടു.
ഈ ​രാ​ജാ​വ് വ​ർ​ണാ​ശ്ര​മ ധ​ർ​മ​ങ്ങ​ൾ​ക്കു കോ​ട്ടം ത​ട്ടാ​തെ ഈ ​ഭൂ​മി ര​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ സു​ഭൃ​ദു​ദ ശൃം​ഭി​ഷ്ട എ​ന്ന സം​ഖ്യ​യോ​ളം ക​ലി​ദി​ന​ങ്ങ​ൾ ചെ​ന്ന​പ്പോ​ൾ ഇ​വി​ടെ, വ​ള​ഞ്ഞു തെ​ളി​ഞ്ഞൊ​ഴു​കി മ​ഹാ​സ​ര​സ്സി​ൽ മൂ​ഴ്കു​ന്ന അ​രു​വി വ​ലം​വ​രു​ന്ന ഈ ​തൃ​ക്കൈ​പ്പൊ​റ്റ (ഭു​ജ​ഗി​രി) എ​ന്ന കു​ന്നി​ന്മേ​ൽ ച​തു​ർ​ബാ​ഹു​വാ​യ ശ്രീ​മാ​നെ (വി​ഷ്ണു) പ്ര​തി​ഷ്ഠി​ച്ചു.
മു​ക​ളി​ല​ത്തെ വി​വ​ര​ണ​ത്തി​ൽ​നി​ന്നും ലി​ഖി​തം തൃ​ക്കൈ​പ്പൊ​റ്റ എ​ന്ന കു​ന്നി​ന്മേ​ൽ ന​ട​ന്ന ച​തു​ർ​ബാ​ഹു​വാ​യ വി​ഷ്ണു​വി​ന്റെ പ്ര​തി​ഷ്ഠ​യാ​ണെ​ന്നു വ്യ​ക്ത​മാ​ണ​ല്ലോ. ഈ ​ലി​ഖി​തം ല​ഭി​ച്ച സ​മ​യ​ത്തു​ത​ന്നെ ഇ​ത് വാ​യി​ച്ച എം.​ആ​ർ. രാ​ഘ​വ വാ​ര്യ​ർ നേ​താ​രം യ​മ​വാ​പ്യ എ​ന്ന ക​ലി​ദി​നം നി​ർ​ധാ​ര​ണം ചെ​യ്തി​രു​ന്നു. ലി​ഖി​ത​ത്തി​ന്റെ കാ​ലം C.E. 871 മേ​യ് 24 ആ​ണ് എ​ന്നും, വാ​ഴ​പ്പി​ള്ളി ചെ​പ്പേ​ടി​ലൂ​ടെ മു​മ്പു​ത​ന്നെ ന​മു​ക്ക​റി​യാ​മാ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​ന്റെ കാ​ലം, ഈ ​ലി​ഖി​ത​ത്തി​ലൂ​ടെ സ്ഥാ​ണു ര​വി​ക്കു​ശേ​ഷ​മാ​ണ് എ​ന്നു തെ​ളി​യു​ന്ന​താ​യും എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ഉ​ണ്ടാ​യി.
എ​ന്നാ​ൽ, ലി​ഖി​ത​ത്തി​ന്റെ വാ​യ​ന ശ​രി​യാ​ണെ​ന്ന് സ​മ്മ​തി​ച്ച എം.​ജി.​എ​സ് ഇ​ത് മ​റ്റൊ​രു രാ​മ രാ​ജ​ശേ​ഖ​ര​ൻ ആ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട് എ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സ്ഥാ​ണു ര​വി​യു​ടെ 16ാം ഭ​ര​ണ​വ​ർ​ഷ​ത്തി​ന് (C.E. 861) ശേ​ഷ​മു​ള്ള ലി​ഖി​ത​ങ്ങ​ൾ ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല എ​ങ്കി​ലും കോ​ത ര​വി​യു​ടെ ഭ​ര​ണം ആ​രം​ഭി​ക്കു​ന്ന​താ​യി ക​രു​തി​യി​രു​ന്ന C.E. 883 വ​രെ സ്ഥാ​ണു ര​വി​യു​ടെ കാ​ല​മാ​യാ​ണ് എം.​ജി.​എ​സ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​വ​ർ ര​ണ്ടു പേ​രും ലി​ഖി​ത​ത്തി​ന്റെ ര​ച​നാ​കാ​ല​മാ​യ ര​ണ്ടാ​മ​ത്തെ ക​ലി​ദി​ന​ത്തെ സം​ബ​ന്ധി​ച്ച് മൗ​നം പാ​ലി​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.
ഈ ​ലി​ഖി​ത​ത്തി​ൽ പ​റ​യു​ന്ന ക​ലി​ദി​ന​ങ്ങ​ൾ​ക്ക് തു​ല്യ​മാ​യ കൊ​ല്ല​വ​ർ​ഷ​വും പൊ​തു​വ​ർ​ഷ​വും ഏ​താ​ണ് എ​ന്ന് പ​രി​ശോ​ധി​ക്കാം. ക​ലി​ദി​ന​ത്തി​ൽ​നി​ന്നും കൊ​ല്ല​വ​ർ​ഷ​വും പൊ​തു​വ​ർ​ഷ​വും ക​ണ്ടു പി​ടി​ക്കു​ന്ന​തി​നു പ​ല​രീ​തി​ക​ളു​ണ്ട്. ഈ ​ലേ​ഖ​ക​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത​മാ​യി ജ്യോ​തി​ഷി​ക​ൾ പി​ന്തു​ട​രു​ന്ന രീ​തി​യാ​ണ്. ഈ ​സൂ​ത്ര​വാ​ക്യം ഉ​പ​യോ​ഗി​ച്ച് ഏ​തെ​ങ്കി​ലും കൊ​ല്ല​വ​ർ​ഷ​ത്തി​ലെ ഒ​രു ദി​വ​സ​ത്തെ ക​ലി​ദി​നം ഉ​ണ്ടാ​ക്കു​വാ​നും, ഉ​ണ്ടാ​ക്കി​യ ക​ലി​ദി​ന​ത്തെ, സൂ​ത്ര​വാ​ക്യം വി​പ​രീ​ത ക്ര​മ​ത്തി​ൽ ക്രി​യ​ചെ​യ്ത് കൊ​ല്ല​വ​ർ​ഷ​ത്തി​ലെ ആ ​പ്ര​ത്യേ​ക ദി​വ​സം നി​ർ​ധാ​ര​ണം ചെ​യ്തെ​ടു​ക്കു​വാ​നും സാ​ധി​ക്കും എ​ന്നു​ള്ള​താ​ണ് ഗു​ണം.
എം.ജി.എസ്. നാരായണൻ
നേ​താ​രം യ​മ​വാ​പ്യ എ​ന്ന ക​ലി​ദി​ന​ത്തി​നു പ​ര​ൽ പേ​ര് /ക​ട​പ​യാ​ദി അ​നു​സ​രി​ച്ചു വി​ല ന​ൽ​കി​യാ​ൽ 0- 6 -2- 1- 5- 4- 1 ആ​കും. ഈ ​സം​ഖ്യ വി​പ​രീ​ത ദി​ശ​യി​ൽ എ​ഴു​തി​യാ​ൽ ക​ലി​ദി​ന​മാ​യി. ഇ​താ​ണ് ക്രി​യ​ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ക​ലി​ദി​ന സം​ഖ്യ​യി​ൽ​നി​ന്നും കൊ​ല്ല​വ​ർ​ഷം കാ​ണു​ന്ന​തി​നു​ള്ള സൂ​ത്ര​വാ​ക്യം:
കൊ​ല്ല​വ​ർ​ഷം =(ക​ലി​ദി​നം-1434005 ) 31/11323
=(1451260-1434005)31/11323 =(17255X 31)/11323 = 534905/11323 = കൊ. ​വ. 47.2405723
ഈ ​സൂ​ത്ര​വാ​ക്യ പ്ര​കാ​രം ക​ണ​ക്കു കൂ​ട്ടു​മ്പോ​ൾ വി​ഷു​ദി​ന​ത്തി​നു (മേ​ടം 1) പൂ​ർ​ണ​മാ​യ വ​ർ​ഷ​ങ്ങ​ൾ ആ​ണ് ല​ഭി​ക്കു​ന്ന​ത്. ശി​ഷ്ടം വ​ന്ന ദി​ന​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യും ദി​വ​സ​ങ്ങ​ളാ​യും ക​ണ​ക്കു കൂ​ട്ടു​ന്നു. കൊ​ല്ല വ​ർ​ഷം 47ലെ ​വി​ഷു​ദി​ന​ത്തി​ന് പൂ​ർ​ത്തി​യാ​യ ക​ലി​ദി​നം കാ​ണു​വാ​ൻ,
വി​ഷു​ദി​ന ക​ലി = (( കൊ​ല്ല​വ​ർ​ഷം x 11323 )/31)+1434005
= (( 47X11323)/31)+1434005=
=(( 531182)/31)+1434005 =17167.13+1434005
=1451172.13 ( കൊ. ​വ. 47 മേ​ടം 1 ലെ ​ക​ലി​ദി​നം)
കൊ.​വ. 47 മേ​ടം ഒ​ന്നാം തീ​യ​തി​യി​ലെ ക​ലി​ദി​ന​വും ത​ന്നി​രി​ക്കു​ന്ന ക​ലി​ദി​ന​വും ആ​യു​ള്ള വ്യ​ത്യാ​സം = 1451260 -1451172.13= 87.87(88). മേ​ട മാ​സ​ത്തി​ലെ 31 ദി​വ​സ​വും ഇ​ട​വ​മാ​സ​ത്തി​ലെ 31 ദി​വ​സ​വും മി​ഥു​ന​ത്തി​ലെ 26 ദി​വ​സ​വും കൂ​ട്ടി​യാ​ൽ 88 ആ​കും. കൊ​ല്ല​വ​ർ​ഷം 47 മി​ഥു​നം 26, എ​ന്ന​ത് C.E. 872 ജൂ​ൺ 17 ആ​ണ് എ​ന്ന് എ​ൽ.​ഡി. സ്വാ​മി​ക്ക​ണ്ണു പി​ള്ള​യു​ടെ ഇ​ന്ത്യ​ൻ എ​ഫെ​മെ​രി​സ് (പ​ഞ്ചാം​ഗം) പ​റ​യു​ന്നു. 8
‘‘സു​ഭൃ​ദു​ദ ശൃം​ഭി​ഷ്ട എ​ന്ന ക​ലി​ദി​ന​ത്തി​നു ക​ട​പ​യാ​ദി അ​നു​സ​രി​ച്ചു വി​ല ന​ൽ​കി​യാ​ൽ 7- 4 – 8 - 8 - 5- 4- 1 എ​ന്ന് ല​ഭി​ക്കും അ​ത് തി​രി​ച്ചി​ട്ടാ​ൽ 1458847. ഈ ​സം​ഖ്യ​കൊ​ണ്ട് ക്രി​യ​ചെ​യ്യു​ന്നു.
കൊ​ല്ല​വ​ർ​ഷം= (ക​ലി​ദി​നം-1434005)31/11323
= (1458847-1434005)31/11323 =(24842X 31)/11323 =770102/11323 = കൊ. ​വ. 68.012
ഈ ​ലി​ഖി​തം കൊ​ല്ല​വ​ർ​ഷം 68 ലേ​താ​ണ് എ​ന്ന് മ​ന​സ്സി​ലാ​യി. അ​ടു​ത്ത​താ​യി കൊ​ല്ല​വ​ർ​ഷം 68ലെ ​വി​ഷു ദി​ന​ത്തി​ന്റെ അ​ന്ന​ത്തെ ക​ലി​ദി​നം ക​ണ്ടു​പി​ടി​ക്കാം.
കൊ​ല്ലം 68ലെ ​വി​ഷു​ദി​ന ക​ലി അ​ഥ​വാ കൊ​ല്ലം 68 മേ​ടം 1 ലെ ​ക​ലി =
= (68X11323)/31+1434005=
=(769964)/31)+1434005 =1458843
ലി​ഖി​ത​ത്തി​ലെ ക​ലി​ദി​ന​വും കൊ​ല്ലം 68ലെ ​വി​ഷു​ദി​ന ക​ലി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം =1458847 -1458843= 4 ദി​വ​സം ആ​കു​ന്നു, അ​ഥ​വാ അ​ന്ന​ത്തെ തീ​യ​തി മേ​ടം 5 ആ​കു​ന്നു. സ്വാ​മി​ക്ക​ണ്ണു പി​ള്ള​യു​ടെ ഇ​ന്ത്യ​ൻ എ​ഫെ​മെ​രി​സ് അ​നു​സ​രി​ച്ച് കൊ.​വ. 68 മേ​ടം 5 തി ​എ​ന്ന​ത് C.E. 893 മാ​ർ​ച്ച് 26 ആ​ണ്.9
ലി​ഖി​ത​ത്തി​ന്റെ കാ​ലം സു​ഭൃ​ദു​ദ ശൃം​ഭി​ഷ്ട എ​ന്ന ക​ലി​ദി​ന​ത്തി​നു തു​ല്യ​മാ​യ കൊ.​വ. 68 (C.E. 893) ആ​ണ് എ​ന്ന് വ്യ​ക്ത​മാ​ണ​ല്ലോ. അ​പ്പോ​ൾ ന​ട​ന്ന വി​ഷ്ണു പ്ര​തി​ഷ്ഠ​യാ​ണ് പ​രാ​മ​ർ​ശം. എ​ന്നാ​ൽ, ലി​ഖി​തം രാ​മ​രാ​ജ​ശേ​ഖ​ര​ൻ രാ​ജാ​വാ​യ കൊ.​വ. 47 (C.E. 872) നെ​യും സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. നേ​ര​ത്തേ അ​റി​യു​മാ​യി​രു​ന്ന രാ​മ​രാ​ജ​ശേ​ഖ​ര​ന്റെ പ​ന്ത്ര​ണ്ടാം ഭ​ര​ണ​വ​ർ​ഷ​ത്തി​ലു​ള്ള വാ​ഴ​പ്പി​ള്ളി ചെ​പ്പേ​ട് C.E. 884ലേ​താ​ണ് എ​ന്നും ലി​ഖി​ത​ത്തി​ൽ​നി​ന്നും മ​ന​സ്സി​ലാ​ക്കാം.
ചേ​ര​ന്മാ​രു​ടെ വം​ശാ​വ​ലി​യി​ൽ രാ​മ​രാ​ജ​ശേ​ഖ​ര​ന്റെ സ്ഥാ​നം സ്ഥാ​ണു ര​വി​ക്ക് ശേ​ഷം ആ​ണെ​ന്ന് ഈ ​ലി​ഖി​തം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു എ​ന്ന് എം.​ആ​ർ. രാ​ഘ​വ വാ​ര്യ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട് എ​ന്ന് സൂ​ചി​പ്പി​ച്ച​ല്ലോ. അ​ങ്ങ​നെ​വ​രു​മ്പോ​ൾ ത​രി​സാ​പ്പ​ള്ളി ചെ​പ്പേ​ടി​ൽ പ​റ​യു​ന്ന വി​ജ​യ​രാ​ഗ​ദേ​വ​ർ ആ​ണ് പി​ന്നീ​ട് കോ​ത ര​വി ആ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത് എ​ന്ന എം.​ജി.​എ​സി​ന്റെ അ​ഭ്യൂ​ഹം ശ​രി​യാ​കാ​നി​ട​യി​ല്ല എ​ന്ന് കൂ​ടി കാ​ണ​ണം. രാ​മ രാ​ജ​ശേ​ഖ​ര​ന്റെ ഭ​ര​ണം C.E. 893ലേ​ക്ക് ക​ട​ന്നു എ​ന്ന് വ​രു​മ്പോ​ൾ ക​ലി​ദി​നം നാ​ലാ​യി​ര​ത്തു​മൊ​പ്പ​ത എ​ന്ന് എം.​ജി.​എ​സ് നെ​ടും​പു​റം ത​ളി ലി​ഖി​ത​ത്തെ വ്യാ​ഖ്യാ​നി​ച്ച​ത് ശ​രി​യാ​യി​രു​ന്നി​ല്ല എ​ന്നും ഇ​ളം​കു​ളം ക​ണ​ക്കാ​ക്കി​യ​തു​പോ​ലെ അ​ത് നാ​ലാ​യി​ര​ത്തി​മു​പ്പ​ത്ത​ഞ്ച് ത​ന്നെ ആ​യി​രു​ന്നു എ​ന്നും വ​ന്നു കൂ​ടും.
ഇ​ങ്ങ​നെ വം​ശാ​വ​ലി​യി​ൽ കോ​ത ര​വി​യു​ടെ കാ​ലം മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ കോ​ത ര​വി​ക്ക് തൊ​ട്ടു​താ​ഴെ എം.​ജി.​എ​സ് ഇ​ടം ന​ൽ​കി​യ കോ​ത കോ​ത​ക്കും, അ​തി​നു​താ​ഴെ ഉ​ള്ള മ​റ്റു രാ​ജാ​ക്ക​ന്മാ​ർ​ക്കും വം​ശാ​വ​ലി​യി​ൽ സ്ഥാ​ന​ഭ്രം​ശം ഉ​ണ്ടാ​കും. 10ാം നൂ​റ്റാ​ണ്ടി​ൽ ഉ​ള്ള​ത് എ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ഭാ​സ്ക​ര ര​വി മ​നു​കു​ലാ​ദി​ത്യ​നും 12ാം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യ​പാ​ദ​ത്തി​ൽ ഭ​രി​ച്ചി​രു​ന്ന രാ​മ​വ​ർ​മ കു​ല​ശേ​ഖ​ര​നും ഒ​ഴി​കെ ഉ​ള്ള മ​റ്റെ​ല്ലാ​വ​രു​ടെ​യും സ്ഥാ​ന​ങ്ങ​ൾ കീ​ഴ്മേ​ൽ മ​റി​യും. അ​ഥ​വാ എം.​ജി.​എ​സ് നി​ർ​മി​ച്ച വം​ശാ​വ​ലി അ​സ്ഥി​ര​മാ​കും. ഈ ​ലി​ഖി​തം വാ​യി​ച്ച എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​രോ, ഇ​തി​ന്റെ വാ​യ​ന​യെ അം​ഗീ​ക​രി​ച്ച എം.​ജി.​എ​സ് അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന പ​ണ്ഡി​ത​ന്മാ​രോ ഇ​ക്കാ​ര്യം മ​ന​സ്സി​ലാ​ക്കി​യി​ട്ടി​ല്ല എ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല.
ഈ ​അ​വ​സ​ര​ത്തി​ൽ ച​ർ​ച്ച​ചെ​യ്യേ​ണ്ട മ​റ്റൊ​രു വ​സ്തു​ത​കൂ​ടി​യു​ണ്ട്. അ​ത് ഇ​ന്ദു​കോ​ത, ഭാ​സ്ക​ര ര​വി എ​ന്നി​വ​ർ ഭ​ര​ണ​ത്തി​ൽ തു​ട​ർ​ച്ച​ക്കാ​രാ​ണ് എ​ന്നു​ള്ള ആ​ശ​യ​മാ​ണ്. തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ലി​ഖി​ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ പ്ര​സി​ദ്ധീ​ക​രി​ച്ച കാ​ല​ത്തു​ത​ന്നെ ഉ​രു​ത്തി​രി​ഞ്ഞ ഒ​രാ​ശ​യ​മാ​യി​രു​ന്നു ഇ​ത്. തൃ​ക്കാ​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ഉ​ള്ള ലി​ഖി​ത​ങ്ങ​ളി​ൽ ഇ​ന്ദു കോ​ത​യു​ടെ ലി​ഖി​ത​ത്തി​ൽ കാ​ണു​ന്ന സാ​ക്ഷി​പ്പ​ട്ടി​ക​യി​ലെ ചി​ല വ്യ​ക്തി​നാ​മ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ള്ള​വ​രു​ടെ പി​ന്തു​ട​ർ​ച്ച​ക്കാ​രെ​ന്ന് തോ​ന്നു​ന്ന വ്യ​ക്തി​നാ​മ​ങ്ങ​ൾ ഭാ​സ്ക​ര ര​വി​യു​ടെ ലി​ഖി​ത​ങ്ങ​ളി​ലും ആ​വ​ർ​ത്തി​ച്ചു​വ​രു​ന്നു എ​ന്നു​ള്ള​താ​ണ് ഈ ​വാ​ദ​ത്തി​ന്റെ കാ​ത​ൽ. ഇ​ന്ദു​കോ​ത​യു​ടെ പി​ൻ​ഗാ​മി​യാ​ണ് ഭാ​സ്ക​ര ര​വി എ​ന്നു​ള്ള നി​ഗ​മ​ന​ത്തി​ലേ​ക്ക് ച​രി​ത്ര​കാ​ര​ന്മാ​ർ എ​ത്താ​നു​ണ്ടാ​യ പ്ര​ധാ​ന കാ​ര​ണം ഇ​താ​യി​രു​ന്നു. സാ​ക്ഷി പ​ട്ടി​ക​ക​ളി​ൽ കാ​ണു​ന്ന പി​ൻ​ഗാ​മി​ക​ൾ എ​ന്ന് സം​ശ​യി​ക്കേ​ണ്ടു​ന്ന നാ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ര​ണ്ടു ഭാ​സ്ക​ര ര​വി​മാ​രു​ടെ​യും ലി​ഖി​ത​ങ്ങ​ളി​ലും ഉ​ണ്ട്. ഭാ​സ്ക​ര ര​വി​മാ​ർ ര​ണ്ടു പേ​രും ഒ​രേ സ​മ​യ​ത്തു ഭ​രി​ച്ചി​രു​ന്നി​രി​ക്കാം എ​ന്ന് ഇ​ളം​കു​ളം സം​ശ​യി​ക്കാ​ൻ ഒ​രു കാ​ര​ണ​വും ഇ​തു​ത​ന്നെ​യാ​ണ്.
ഭാ​സ്ക​ര ര​വി​മാ​രു​ടെ കാ​ലം നി​ർ​ണ​യി​ക്കു​ന്ന​തി​നു ഇ​ളം​കു​ളം ആ​ശ്ര​യി​ച്ച രീ​തി​കൂ​ടി ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. ഭാ​സ്ക​ര ര​വി​യു​ടെ ലി​ഖി​ത​ങ്ങ​ളി​ൽ വ്യാ​ഴ​ത്തി​ന്റെ നി​ല​യോ​ടൊ​പ്പം ലി​ഖി​ത​മെ​ഴു​തി​യ മാ​സം, ന​ക്ഷ​ത്രം, തീ​യ​തി എ​ന്നി​വ​യു​ടെ സൂ​ച​ന​ക​ൾ​കൂ​ടി​യു​ള്ള ലി​ഖി​ത​ങ്ങ​ൾ ജ്യോ​തി​ഷ​രീ​തി​യി​ൽ പു​റ​കോ​ട്ട് ഗ​ണി​ച്ചു​നോ​ക്കി ലി​ഖി​ത​ങ്ങ​ളു​ടെ തീ​യ​തി നി​ർ​ദേ​ശി​ക്കു​ക​യാ​ണ് ഇ​ളം​കു​ളം ചെ​യ്ത​ത്. പ്ര​ധാ​ന​മാ​യ ഒ​രു സം​ഗ​തി ഇ​വി​ടെ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. പ​ര​ഹി​ത സ​മ്പ്ര​ദാ​യ​ത്തി​ൽ ഗ​ണി​ച്ച ന​ക്ഷ​ത്ര​ങ്ങ​ളും തീ​യ​തി​ക​ളു​മാ​ണ് ചേ​ര​കാ​ല​ത്തെ ലി​ഖി​ത​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്. പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന വ​ട​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ദൃ​ഗ്ഗ​ണി​തം ആ​വി​ഷ്ക​രി​ക്കു​ന്ന​തു​വ​രെ പ​ര​ഹി​ത സ​മ്പ്ര​ദാ​യ​മാ​ണ് പ​ഞ്ചാം​ഗ ഗ​ണ​ന​ത്തി​നു കേ​ര​ള​ത്തി​ൽ നി​ല​വി​ലി​രു​ന്ന​ത്.
പ​ര​ഹി​ത​ത്തി​നു​ള്ള ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ദൃ​ഗ്ഗ​ണി​ത​രീ​തി​യു​ടെ ല​ക്ഷ്യം. ഇ​തി​ൽ ഏ​ത് രീ​തി​യി​ലാ​ണ് ഇ​ളം​കു​ളം ഗ​ണി​ച്ച​ത് എ​ന്ന് ന​മു​ക്ക​റി​യി​ല്ല. ആ​യി​ര​ത്തി​ല​ധി​കം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഗ​ണി​ച്ചു​ണ്ടാ​ക്കി​യ ഒ​രു ഗ്ര​ഹ​നി​ല പു​റ​കോ​ട്ട് ഗ​ണി​ച്ച് ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ ഫ​ലം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ്ര​ശ്ന​ത്തെ പ​റ്റി ഇ​ളം​കു​ളം ത​ന്നെ​യും ബോ​ധ​വാ​നാ​ണ് എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ എ​ഴു​ത്തി​ൽ​ത​ന്നെ കാ​ണാ​വു​ന്ന​തു​മാ​ണ്. എ​ന്നി​രി​ക്കി​ലും ഭാ​സ്ക​ര ര​വി​മാ​ർ ര​ണ്ടു പേ​രും ഒ​രേ സ​മ​യം ഭ​രി​ച്ചി​രു​ന്നി​രി​ക്ക​ണം എ​ന്ന് ഇ​ളം​കു​ളം വി​ചാ​രി​ക്കാ​ൻ കാ​ര​ണം മു​മ്പേ പ​റ​ഞ്ഞ സാ​ക്ഷി പ​ട്ടി​ക​യി​ലെ സാ​ജാ​ത്യ​മാ​ണ്. ലി​ഖി​ത​ങ്ങ​ളി​ൽ കൊ​ടു​ത്തി​ട്ടു​ള്ള ഗ്ര​ഹ​നി​ല​ക​ൾ ഏ​ത് ദി​വ​സ​ത്തേ​ത് എ​ന്ന് ക​ണ്ടെ​ത്താ​ൻ ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ചു പു​റ​കോ​ട്ട് ഗ​ണി​ച്ചാ​ലും കൃ​ത്യ​മാ​യ ഡി​ഗ്രി​ക​ൾ ല​ഭി​ക്കു​മെ​ങ്കി​ലും ല​ഭി​ക്കു​ന്ന ഗ്ര​ഹ​നി​ല​ക​ൾ, കൃ​ത്യ​ത​ക്കു​റ​വു​ള്ള പ​ര​ഹി​ത-​ദൃ​ഗ്ഗ​ണി​ത രീ​തി​ക​ളി​ൽ ഗ​ണി​ച്ച് ലി​ഖി​ത​ങ്ങ​ളി​ൽ അ​ത​ത് കാ​ല​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​തേ ഗ്ര​ഹ​നി​ല​ക​ൾ ആ​യി​രി​ക്കു​ക​യി​ല്ല.
ഇ​ളം​കു​ള​ത്തി​നു ജ്യോ​തി​ഷ ഗ​ണ​ന​യി​ലോ മ​റ്റോ പി​ഴ​വ് പ​റ്റി​യി​ട്ടു​ണ്ടോ എ​ന്നൊ​ന്നും എം.​ജി.​എ​സ് പ​രി​ശോ​ധി​ക്കു​ന്നി​ല്ല. മ​നു​കു​ലാ​ദി​ത്യ​ൻ എ​ന്ന് ചി​ല ലി​ഖി​ത​ങ്ങ​ളി​ൽ പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്ന രാ​ജാ​വ് ധ​നു വ്യാ​ഴ​ത്തി​ൽ ഭ​ര​ണം ആ​രം​ഭി​ച്ച് അ​മ്പ​ത്തെ​ട്ടു വ​ർ​ഷം ഭ​രി​ച്ച ഭാ​സ്ക​ര ര​വി​യാ​ണെ​ന്ന് പു​ല്ലൂ​ർ കൊ​ട​വ​ലം ലി​ഖി​ത​ത്തി​ന്റെ വാ​യ​ന​യി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് മ​ന​സ്സി​ലാ​യി​രു​ന്നു. മു​മ്പേ​ത​ന്നെ അ​റി​യാ​മാ​യി​രു​ന്ന തി​രു​വ​ല്ല ചെ​പ്പേ​ടി​ൽ മ​നു​കു​ലാ​ദി​ത്യ​നെ പ​റ്റി ര​ണ്ടി​ട​ത്തു പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്ന് മ​നു​കു​ലാ​ദി​ത്യ​ൻ ‘ഇ​ളം​കോ’ ആ​യി​രു​ന്ന കാ​ല​ത്തു തി​രു​വ​ല്ലാ ക്ഷേ​ത്ര​ത്തി​നു കൊ​ടു​ത്ത ദാ​ന​ത്തെ പ​റ്റി​യും മ​റ്റൊ​ന്ന് ‘കോ’ ​ആ​യി​രു​ന്ന​പ്പോ​ൾ ന​ൽ​കി​യ ദാ​ന​ത്തെ പ​റ്റി​യും ആ​യി​രു​ന്നു.
ഇ​തി​നെ ആ​സ്പ​ദ​മാ​ക്കി ഭാ​സ്ക​ര ര​വി എ​ന്ന മ​നു​കു​ലാ​ദി​ത്യ​ൻ പ്രാ​യ​പൂ​ർ​ത്തി ആ​കു​ന്ന​തി​നു മു​മ്പേ ഒ​രു ധ​നു വ്യാ​ഴ​ത്തി​ൽ പ​ദ​വി ഏ​റ്റു എ​ന്നും അ​ന്ന് മു​ത​ൽ ലി​ഖി​ത​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര (ധ​നു വ്യാ​ഴം Series) ആ​രം​ഭി​ച്ചു എ​ന്നും പ്രാ​യ​പൂ​ർ​ത്തി ആ​യ​പ്പോ​ൾ ര​ണ്ടാ​മ​ത്തെ (തു​ലാ വ്യാ​ഴം) സീ​രീ​സ് ആ​രം​ഭി​െ​ച്ച​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. ഈ ​ഊ​ഹ​ത്തി​നു പ​ല പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. ഇ​ളം കോ ​എ​ന്ന പ​ദ​വി പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത രാ​ജാ​വ് എ​ന്ന​ല്ല മ​റി​ച്ച് ഇ​ള​യ രാ​ജാ​വ് (crown prince) എ​ന്നാ​ണ് വ്യാ​ഖ്യാ​നി​ക്കേ​ണ്ട​ത്.
ഇ​ളം​കു​ള​വും എം.​ജി.​എ​സും ഇ​ങ്ങ​നെ​യു​ള്ള സ​ങ്ക​ൽ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള കാ​ര​ണം സാ​ക്ഷി​ക​ളു​ടെ പേ​രു​ക​ളെ കു​റി​ച്ചു​ള്ള മു​ൻ​വി​ധി മൂ​ല​മാ​ണ്. സാ​ധാ​ര​ണ​യാ​യി മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​ണ് മ​ധ്യ​കാ​ല ലി​ഖി​ത​ങ്ങ​ളി​ലെ ഒ​രു പേ​രി​ൽ കാ​ണു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ​ത്തേ​ത് വ്യ​ക്തി ഉ​ൾ​പ്പെ​ടു​ന്ന kin groupന്റെ (പി​ൽ​ക്കാ​ല​ത്തെ ത​റ​വാ​ട്ട് പേ​ര്) പേ​ര്, ര​ണ്ടാ​മ​ത്തേ​ത് അ​ച്ഛ​ന്റെ പേ​ര്, മൂ​ന്നാ​മ​ത്തേ​ത് സ്വ​ന്തം പേ​ര് എ​ന്നാ​ണ് അ​നു​മാ​നം. ഉ​ദാ. ഇ​ന്ദു കോ​ത​യു​ടെ ലി​ഖി​ത​ത്തി​ലു​ള്ള പ​ന്നി​ത്തു​രു​ത്തി ക​ണ്ണ​ൻ പോ​ഴ​ൻ. ഇ​തി​ലെ പ​ന്നി​ത്തു​രു​ത്തി kin groupന്റെ ​പേ​രും ക​ണ്ണ​ൻ അ​ച്ഛ​ന്റെ പേ​രും പോ​ഴ​ൻ സ്വ​ന്തം പേ​രും എ​ന്നാ​ണ് സ​ങ്ക​ൽ​പം. ഭാ​സ്ക​ര ര​വി​യു​ടെ ലി​ഖി​ത​ത്തി​ൽ സാ​ക്ഷി​യാ​യ പ​ന്നി​ത്തു​രു​ത്തി പോ​ഴ​ൻ കു​മ​ര​ൻ ഇ​യാ​ളു​ടെ മ​ക​നാ​കാം എ​ന്നും ഇ​ളം​കു​ള​വും എം.​ജി.​എ​സും ക​രു​തു​ന്നു. ഇ​ത്ത​ര​ത്തി​ൽ മൂ​ന്നു ജോ​ടി സാ​ക്ഷി​ക​ൾ തൃ​ക്കാ​ക്ക​ര​ക്ഷേ​ത്ര​ത്തി​ലു​ള്ള ഇ​ന്ദു കോ​ത​യു​ടെ​യും ഭാ​സ്ക​ര ര​വി​യു​ടെ​യും ലി​ഖി​ത​ങ്ങ​ളി​ൽ ഉ​ള്ള​തും ഇ​ളം​കു​ള​വും എം.​ജി.​എ​സും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.10
എ​ന്നാ​ൽ, പേ​രി​ന്റെ മു​ന്നി​ൽ ആ​ദ്യം കാ​ണു​ന്ന​ത് എ​പ്പോ​ഴും kin groupന്റെ ​പേ​ര് ആ​യി​ക്കൊ​ള്ള​ണം എ​ന്നി​ല്ല. തൃ​ക്കാ​ക്ക​ര​യി​ലെ ഇ​ന്ദു കോ​ത​യു​ടെ പ​തി​നാ​റാ​മാ​ണ്ടി​ലെ ലി​ഖി​ത​ത്തി​ൽ കാ​ണു​ന്ന പ​ല നാ​മ​ങ്ങ​ളും സാ​ക്ഷി​ക​ളു​ടെ ഊ​രി​ന്റെ പേ​രു​ക​ളാ​ണ്.11 കു​ല​ശേ​ഖ​ര പ​ട്ടി​ന​ത്തു മാ​റ​ൻ കോ​വി​ന്ദ​നും തു​ട​ർ​ന്ന് വ​രു​ന്ന മൂ​ന്നു സാ​ക്ഷി​ക​ളും കു​ല​ശേ​ഖ​ര പ​ട്ടി​ന​ത്തു​കാ​ർ ആ​ണ്. ഊ​ര​തു (അ​തേ ഊ​രി​ലു​ള്ള) കു​മ​ര​ൻ ചി​രി​ക​ണ്ട​ൻ, ഊ​ര​തു പോ​ഴ നാ​രാ​യ​ണ​ൻ എ​ന്നി​ങ്ങ​നെ ആ​ണ് അ​വ​രു​ടെ പേ​രു​ക​ൾ വ​ട്ടെ​ഴു​ത്തു ലി​പി​യി​ൽ ഉ​ള്ള ലി​ഖി​ത​ത്തി​ൽ കൊ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ‘ങ’ ‘​തു’ എ​ന്നീ അ​ക്ഷ​ര​ങ്ങ​ൾ​ക്കു​ള്ള സാ​മ്യം ശ്ര​ദ്ധി​ക്കാ​തെ ‘ഊ​ര​ങ്പോ​ഴ നാ​രാ​യ​ണ​ൻ, ഊ​ര​ങ്. കു​മ​ര​ൻ ചി​രി​ക​ണ്ട​ൻ’ എ​ന്നൊ​ക്കെ ആ​ണ് TAS ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തേ തെ​റ്റ് പി​ന്നീ​ടും പ​ല​യി​ട​ത്തും പ​ല​രും ആ​വ​ർ​ത്തി​ച്ചു​ണ്ട്. ഇ​ളം​കു​ള​വും എം.​ജി.​എ​സും ഈ ​പി​ഴ​വ് ശ്ര​ദ്ധി​ച്ചി​ട്ടി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല ഓ​രോ വ്യ​ക്തി നാ​മ​ങ്ങ​ളു​ടെ​യും മു​ന്നി​ലു​ള്ള പേ​ര് അ​ച്ഛ​ന്റെ പേ​രാ​യും (അ​മ്മാ​വ​ന്റെ ആ​കാ​നും സാ​ധ്യ​ത​യു​ണ്ട്) അ​തി​ന്റെ മു​ന്പ​ത്തെ പേ​ര് kin groupന്റെ (​ത​റ​വാ​ട്) പേ​രാ​യും വി​ചാ​രി​ക്കു​ക​യും ചെ​യ്യു​ന്നു.
മു​ക​ളി​ൽ ച​ർ​ച്ച ചെ​യ്ത​ത് ഇ​ങ്ങ​നെ സം​ഗ്ര​ഹി​ക്കാം. ഭാ​സ്ക​ര ര​വി​മാ​ർ ര​ണ്ടു പേ​രും( മ​നു​കു​ലാ​ദി​ത്യ​നാ​യ ഭാ​സ്ക​ര ര​വി​യും, ഭാ​സ്ക​ര ര​വി​യും) ഒ​രേ കാ​ല​ത്തു ഭ​രി​ച്ചു എ​ന്നോ അ​വ​ർ ര​ണ്ടു പേ​രോ അ​വ​രി​ൽ ആ​രെ​ങ്കി​ലു​മോ ഇ​ന്ദു കോ​ത​യു​ടെ തൊ​ട്ടു പി​ൻ​ഗാ​മി​യാ​യി​രു​ന്നു എ​ന്നോ ഇ​പ്പോ​ൾ ല​ഭി​ച്ചി​ട്ടു​ള്ള തെ​ളി​വു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​ണ​യി​ക്കു​ന്ന​തി​ൽ അ​പാ​ക​ത​യു​ണ്ട്, ഭാ​സ്ക​ര ര​വി ര​ണ്ടു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കാ​ണു​ന്നു​ണ്ട് എ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​ല്ലോ.
ലി​ഖി​ത​ങ്ങ​ളു​ടെ വാ​യ​ന​യി​ൽ ക​ട​ന്നു​കൂ​ടി​യി​ട്ടു​ള്ള ധാ​രാ​ളം പി​ഴ​വു​ക​ളി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞ​ത്. എം.​ജി.​എ​സി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട പ​ല​തും അ​ദ്ദേ​ഹ​ത്തി​ന്റെ പ​ഠ​ന​ങ്ങ​ളി​ൽ തി​രു​ത്തി​യി​ട്ടു​ണ്ട്. കോ​ത ര​വി​യു​ടെ മു​പ്പ​താം ഭ​ര​ണ​വ​ർ​ഷ​ത്തി​ലു​ള്ള തൃ​പ്പൂ​ണി​ത്തു​റ ലി​ഖി​തം ര​ണ്ടാ​മ​ത്തെ വ​രി​യി​ലു​ള്ള ‘നി​ല​വി​ച്ചൈ പ​ര​ട​യാ​ർ’ (നി​ല​വി​ലു​ള്ള പ​ര​ടൈ (committee) എ​ന്ന വാ​ക്കു​ക​ൾ മു​ൻ​കാ​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ എ​ല്ലാം ‘നി​ൽ പി​ച്ചൈ പ​ര​ട​യാ​ർ’ എ​ന്നാ​ണ് വാ​യി​ച്ചി​ട്ടു​ള്ള​ത്. ക​ല്ല് നേ​രി​ട്ട് പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നു​മാ​ണ് സം​ഭ​വി​ച്ച അ​ബ​ദ്ധം ഈ ​ലേ​ഖ​ക​ന് മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. വ​ട്ടെ​ഴു​ത്തി​ൽ ‘പ’, ‘​വ’ എ​ന്നീ അ​ക്ഷ​ര​ങ്ങ​ൾ​ക്കു​ള്ള സാ​മ്യ​മാ​ണ് ഇ​വി​ടെ വി​ന​യാ​യ​ത്.
ഉ​പ​സം​ഹാ​രം
രാ​മ രാ​ജ​ശേ​ഖ​ര​ന്റെ കു​റു​മ​ത്തു​ർ ലി​ഖി​തം വി​ശ​ക​ല​നം ചെ​യ്ത​തി​ൽ​നി​ന്നും C.E. 872-893 കാ​ല​യ​ള​വി​ൽ ആ ​രാ​ജാ​വാ​ണ് കേ​ര​ളം വാ​ണി​രു​ന്ന​തെ​ന്ന് വെ​ളി​വാ​കു​ന്നു​ണ്ട്. വം​ശാ​വ​ലി​യി​ൽ രാ​മ രാ​ജ​ശേ​ഖ​ര​നു സം​ഭ​വി​ച്ച ഈ ​മാ​റ്റം നി​ല​വി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട മൊ​ത്തം വം​ശാ​വ​ലി​യെ​ത​ന്നെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്. മു​ൻ​കാ​ല ച​രി​ത്ര കാ​ര​ന്മാ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള, ഇ​ന്ദു​കോ​ത​യു​ടെ പി​ൻ​ഗാ​മി​യാ​ണ് ഭാ​സ്ക​ര ര​വി എ​ന്ന വാ​ദ​വും ഭാ​സ്ക​ര ര​വി ര​ണ്ടി​ല്ല ഒ​ന്നേ​യു​ള്ളൂ എ​ന്ന എം.​ജി.​എ​സി​ന്റെ വാ​ദ​വും സം​ശ​യാ​തീ​ത​മ​ല്ല.
പൂ​ർ​വ​സൂ​രി​ക​ൾ​ക്കു ല​ഭി​ച്ചി​രു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ലി​ഖി​ത​ങ്ങ​ൾ ഇ​പ്പോ​ൾ ന​മു​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട് എ​ങ്കി​ലും അ​ത് അ​വ​സ്ഥ​യെ സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. നാ​ലോ അ​ഞ്ചോ രാ​ജാ​ക്ക​ന്മാ​രു​ടെ ഭ​ര​ണ​കാ​ല​ത്തെ സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടു​ണ്ട് എ​ങ്കി​ലും കു​റ്റ​മ​റ്റ ഒ​രു വം​ശാ​വ​ലി ഉ​ണ്ടാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ഇ​പ്പോ​ഴും ല​ഭ്യ​മാ​യി​ട്ടി​ല്ല. തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ​ത​ന്നെ​യും അ​വ​യെ ലി​പി വി​ജ്ഞാ​നീ​യം, ജ്യോ​തി​ഷ സൂ​ച​ന​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ അ​നു​സ​രി​ച്ച് കൃ​ത്യ​മാ​യി അ​ടു​ക്കി​പ്പെ​റു​ക്കി ​െവ​ക്കു​ക എ​ളു​പ്പ​വു​മ​ല്ല.
സൂ​ചി​ക
1. എ.​എ​സ്. രാ​മ​നാ​ഥ അ​യ്യ​ർ, Ed TAS, Vol. V. p. 114.
2. R. V.R.I.B., Vol. 7. Part 1. p .11.
3. ഇ​ളം​കു​ളം കു​ഞ്ഞ​ൻ പി​ള്ള, ചി​ല കേ​ര​ള​ച​രി​ത്ര പ്ര​ശ്ന​ങ്ങ​ൾ Part II, 1955, p .57- 59
4. സ​ന്തോ​ഷ് എ​ളേ​ട​ത്ത്, ഇ​ളം​കു​ന്ന​പ്പു​ഴ​യി​ലെ ശി​ലാ​ലി​ഖി​ത​ങ്ങ​ൾ, താ​പ​സം -വാ​ല്യം 19, 2023. pp. 71 -81
5. എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ, Perumalas of Kerala, p.73.
6. അ​തേ പു​സ്ത​കം പു. 64 ​മു​ത​ൽ.
7. എം.​ആ​ർ. രാ​ഘ​വ വാ​രി​യ​ർ, Kurumattur Prasasti of Rajasekhara in എ​സ്. രാ​ജ​വേ​ലു മു​ത​ൽ പേ​ർ ed. അ​മ​രാ​വ​തി, പു​റം. 301.
8. L.D. Swamikkannu Pillai, Indian Ephemris, Vol. 2. p. 146.
9. അ​തേ പു​സ്ത​കം. പു. 185.
10. Perumals of Kerala, p. 81.
11. TAS, Vol. 3. p.173.
​കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ച​രി​ത്ര വി​ഭാ​ഗ​ത്തി​ൽ ഗ​വേ​ഷ​ക​നാ​ണ് ലേ​ഖ​ക​ൻ.
ഏ​കാ​ന്ത​ത​യു​മാ​യി
അ​തി​പ​രി​ച​യ​ത്തി​ലാ​യ ഒ​രു
മ​ണ്ണെ​ണ്ണ​വി​ള​ക്കി​ന്റെ ആ​ർ​ഭാ​ടം.
ഇ​രു​ട്ടി​ന്റെ ചി​ല്ല​ക​ളി​ൽ
ഉ​ട​ൽ കൊ​രു​ക്ക​പ്പെ​ട്ട വീ​ട്.
അ​തി​നു​ള്ളി​ലെ പ​രു​ക്ക​ൻ പ​ശി​മ​യി​ൽ
പി​ച്ച​വെ​ച്ചു​യി​ർ​ത്ത കു​ട്ടി​യു​ടെ
ക്രി​സ്മ​സ് പോ​ലെ
എ​ന്റെ പ്രേ​മം.
ക​ത്താ​ൻ ഉ​യി​രി​ലൊ​രു​ല
പ​ഴ​കി​പ്പ​ഴ​കി
ബാ​ക്കി​യി​ല്ലാ​ത്ത
വി​ല​കു​റ​ഞ്ഞ
ബാ​റ്റ​റി​ട്ടോ​ർ​ച്ചി​ന്റെ
വെ​ളി​ച്ച​പ്പെ​ടാ​നു​ള്ള ശ്ര​മം
ഉ​ൾ​ക്ക​ന​മാ​യി
പ​ല​വ​ലി​പ്പ​ക്കാ​ലു​ക​ളി​ൽ
ഏ​ങ്കോ​ണി​ച്ച ന​ക്ഷ​ത്രം.
ര​ണ്ടാം രാ​ത്രി മു​ഴു​മി​ക്കാ​തെ
ഉ​ണ്ടാ​യി​രു​ന്ന​തി​ലെ അ​പ​ക​ർ​ഷ​ത
ഇ​ല്ലാ​യ്മ​യി​ലും പാ​ലി​ച്ച്
അ​തു കെ​ട്ടു​പോ​കു​ന്നു.
1
ഓ​​ർ​​മ​​ക​​ളി​​ൽ നീ​​യി​​പ്പോ​​ഴും
പെ​​യ്യു​​ന്ന​​തു​കൊ​​ണ്ടാ​​യി​​രി​​ക്ക​​ണം
ഞാ​​നി​​പ്പോ​​ഴും
ഉ​​ണ​​ങ്ങാ​​തെ നി​​ൽ​​ക്കു​​ന്ന​​ത്.
2
ഞാ​​ൻ എ​​ന്നെ​​ഴു​​തു​​മ്പോ​​ഴേ​​ക്കും തീ​​ർ​​ന്നു​​പോ​​യി
ജീ​​വി​​ത​​ത്തി​​ന്റെ മ​​ഷി
ന​​മ്മ​​ൾ എ​​ന്നെ​​ഴു​​താ​​ൻ വേ​​ണം
മ​​റ്റൊ​​രു ജീ​​വി​​തം.
3
വേ​​ന​​ൽ​​ക്ക​​ണ്ണാ​​ടി​​യി​​ൽ നോ​​ക്കി
മ​​ഴ മു​​ടി ചീ​​കു​​മ്പോ​​ൾ
മി​​ന്ന​​ലാ​​യി ഞാ​​ൻ കാ​​വ​​ൽ​നി​​ൽ​​ക്കും.
4
എ​​ന്നി​​ലെ​​ന്നും നീ​​യു​​ണ്ടാ​​യി​​രു​​ന്നു
നി​​ന്നി​​ലെ​​ത്ര ഞാ​​നു​​ണ്ടാ​​യി​​രു​​ന്നു?
നേ​ഹ ബോ​റ
മോ​ദി സ​ര്‍ക്കാ​റി​ന്റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ള്‍ക്കെ​തി​രെ അ​ടു​ത്ത​കാ​ല​ത്ത് യു​വ​ത ഡ​ല്‍ഹി ഉ​ള്‍പ്പെ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. അ​തി​ല്‍ പ്ര​ധാ​ന​മാ​യും ഉ​യ​ര്‍ന്നു​കേ​ട്ട പേ​രാ​ണ് നേ​ഹ ബോ​റ​യു​ടേ​ത്. ത​ന്റെ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളും ഫാ​ഷി​സ​ത്തി​നെ​തി​രാ​യ പു​തി​യ കാ​മ്പ​യി​നു​ക​ളെ കു​റി​ച്ചും നേ​ഹ സം​സാ​രി​ക്കു​ന്നു.
ഫാ​ഷി​സ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലെ മു​ന്‍നി​ര​യി​ലു​ള്ള ഇ​ന്ത്യ​ന്‍ ആ​ക്ടി​വി​സ്റ്റാ​ണ് നേ​ഹ ബോ​റ. ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു യൂ​നി​വേ​ഴ്സി​റ്റി​യി​ലെ സ്കൂ​ള്‍ ഓ​ഫ് ആ​ര്‍ട്സ് ആ​ൻ​ഡ് എ​യ്സ്ത​റ്റി​ക്സി​ല്‍ ഗ​വേ​ഷ​ക​യാ​ണ​വ​ർ. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഓ​ഫ് ഇ​ന്ത്യ (മാ​ര്‍ക്സി​സ്റ്റ്, ലെ​നി​നി​സ്റ്റ്) ലി​ബ​റേ​ഷ​ന്‍റെ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​യ ഓ​ള്‍ ഇ​ന്ത്യ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ (എ.​ഐ.​എ​സ്.​എ) ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​ണ് നേ​ഹ ഇ​പ്പോ​ള്‍. ഇ​ന്ത്യ​യി​ലെ ജെ​ൻ​സി പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ജീ​വ പ്ര​വ​ര്‍ത്ത​ക​യു​മാ​ണ്.
നേ​ഹ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഖ​തി​മ​യി​ലാ​ണ് ജ​നി​ച്ച​ത്. അ​ച്ഛ​ന് ഇ​ന്ത്യ​ന്‍ ആ​ര്‍മി​യി​ല്‍ ജോ​ലി​യാ​യി​രു​ന്ന​തി​നാ​ല്‍ കു​ട്ടി​ക്കാ​ല​ത്തു​ത​ന്നെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ മാ​റി മാ​റി താ​മ​സി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. പ​ഠ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ത​ന്നെ നാ​ട​ക അ​ഭി​ന​യ​ത്തി​ലേ​ക്കും നേ​ഹ ക​ട​ന്നു. അ​ങ്ങ​നെ ആ​ക്ടി​വി​സ്റ്റും ആ​ക്ട്ര​സു​മാ​യി. ഡ​ല്‍ഹി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് ബി.​എ​യും അം​ബേ​ദ്ക​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് എം.​എ​യും പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ജെ.​എ​ന്‍.​യു​വി​ല്‍ എ​ത്തു​ന്ന​ത്. ഈ ​കാ​മ്പ​സാ​ണ് നേ​ഹ​യു​ടെ ചി​ന്ത​യെ മാ​റ്റി​മ​റി​ച്ച​ത്.
ജ​ന്ത​ര്‍മ​ന്ത​റി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​ലൂ​ടെ​യാ​ണ് നേ​ഹ ദേ​ശീ​യ ശ്ര​ദ്ധ നേ​ടു​ന്ന​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യം, ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച, നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സോ​നം വാ​ങ്ചു​ക്കി​നൊ​പ്പം, നേ​ഹ ഡ​ല്‍ഹി​യി​ല്‍ 23 ദി​വ​സ​ത്തെ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി. കോ​ക്രോ​ച്ച് ജ​ന​ത പാ​ര്‍ട്ടി ന​ട​ത്തി​യ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ലും നേ​ഹ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ സ്വ​കാ​ര്യ​വ​ത്ക​ര​ണം, ആ​ള്‍ക്കൂ​ട്ട കൊ​ല​പാ​ത​കം, പേ​പ്പ​ര്‍ ചോ​ര്‍ച്ച, ബി​ല്‍ക്കി​സ് ബാ​നു​വി​ന് നീ​തി, ഫ​ല​സ്തീ​ൻ വം​ശ​ഹ​ത്യ, ഗ​സ്സ​യി​ലെ മാ​നു​ഷി​ക പ്ര​തി​സ​ന്ധി എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ര​ന്ത​രം സം​സാ​രി​ക്കു​ന്നു. ഝാ​ര്‍ഖ​ണ്ഡ് വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ലും പ​ങ്കു​ചേ​ര്‍ന്നു.
ഇ​വി​ടെ തൊ​ഴി​ല്‍ പ്ര​ക്ഷോ​ഭ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ദേ​ശ​വി​രു​ദ്ധ എ​ന്നു വി​ളി​ച്ചു​കൊ​ണ്ട് നേ​ഹ​യു​ടെ മു​ഖ​ത്ത് സം​ഘ്പ​രി​വാ​ര്‍ അ​നു​കൂ​ലി​ക​ള്‍ മ​ഷി എ​റി​ഞ്ഞ​ത്. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ (ത​ട​യ​ല്‍) നി​യ​മ​പ്ര​കാ​രം തി​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന രാ​ഷ്ട്രീ​യ ത​ട​വു​കാ​ര​നാ​യ ഷ​ര്‍ജീ​ല്‍ ഇ​മാ​മി​ന്‍റെ​യും ഉ​മ​ർ ഖാ​ലി​ദ് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ​യും മോ​ച​ന​ത്തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും നേ​ഹ പ​ങ്കാ​ളി​യാ​ണ്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ സ​മ​ര​ങ്ങ​ള്‍ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് യാ​ത്ര​ചെ​യ്യു​ന്ന നേ​ഹ​ക്ക് ഫാ​ഷി​സ്റ്റു​ക​ളു​ടെ ഭീ​ഷ​ണി​യു​മു​ണ്ട്.
2026 ആ​ഗ​സ്റ്റി​ല്‍ ദേ​ശീ​യ മാ​ന​വി​ക​താ വേ​ദി​യും വേ​ക് അ​പ്പ് കേ​ര​ള​യും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ച്ച സെ​ക്കു​ല​ര്‍ ഫെ​സ്റ്റി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി നേ​ഹ പ​ങ്കെ​ടു​ത്തി​രു​ന്നു. ജാ​തി അ​ധി​ക്ഷേ​പ​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് തി​രൂ​ര്‍ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി അ​ന​ഘ സ​ര്‍വ​ക​ലാ​ശാ​ല​ക്ക് മു​ന്നി​ല്‍ ന​ട​ത്തി​യ സ​മ​ര​ത്തി​ന് അ​വി​ടെ​യെ​ത്തി പൂ​ര്‍ണ പി​ന്തു​ണ ന​ല്‍കി​യ ശേ​ഷ​മാ​ണ് നേ​ഹ കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​ത്. ഏ​തു നി​മി​ഷ​വും ഭ​ര​ണ​കൂ​ട​ത്താ​ല്‍ വേ​ട്ട​യാ​ട​പ്പെ​ടാ​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​ഹ ത​ന്‍റെ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. നേ​ഹ സം​സാ​രി​ക്കു​ന്നു:
നേ​ഹ ബോ​റ
ജ​ന്ത​ര്‍മ​ന്ത​ര്‍ സ​മ​ര​ത്തെ തു​ട​ര്‍ന്ന് ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ടാ​യ സു​പ്ര​ധാ​ന മാ​റ്റം എ​ന്താ​ണ്? സോ​നം വാ​ങ്ചു​ക്കി​നൊ​പ്പം നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ളെ​ന്ന നി​ല​യി​ല്‍, ആ ​സ​മ​യ​ത്തെ ഡ​ല്‍ഹി​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വി​വ​രി​ക്കു​മോ?
ജ​ന്ത​ര്‍മ​ന്ത​ര്‍ പ്ര​സ്ഥാ​നം ഭ​യ​ത്തെ​യും നി​രാ​ശ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ത​ങ്ങ​ള്‍ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ക്ക് അ​തീ​ത​രാ​ണെ​ന്ന് ക​രു​തി​യി​രു​ന്ന മോ​ദി സ​ര്‍ക്കാ​റി​നെ വെ​ല്ലു​വി​ളി​ക്കാ​ന്‍, 12 വ​ര്‍ഷം നീ​ണ്ടു​നി​ന്ന രാ​ഷ്ട്രീ​യ നി​രാ​ശ​യെ മ​റി​ക​ട​ന്നു​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും ഒ​ന്നി​ച്ചു​ചേ​ര്‍ന്നു. നി​രാ​ഹാ​ര​സ​മ​രം ആ ​പോ​രാ​ട്ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​യി​രു​ന്നു; മാ​റ്റ​ത്തി​നാ​യു​ള്ള മു​റ​വി​ളി​ക​ള്‍ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ല്‍, വി​ദ്യാ​ർ​ഥി​ക​ളു​ടെ യ​ഥാ​ർ​ഥ രോ​ഷ​വും അ​നി​ശ്ചി​ത​കാ​ല സ​മ​ര​വും ഒ​ത്തു​ചേ​ര്‍ന്നാ​ണ് ആ ​മു​ന്നേ​റ്റം രൂ​പ​പ്പെ​ട്ട​ത്. അ​തി​ന് വ​ലി​യ ജ​ന​കീ​യ പി​ന്തു​ണ ല​ഭി​ക്കു​ക​യും ചെ​യ്തു. ആ ​സ​മ​രം വി​ജ​യി​ക്കാ​ന്‍ കാ​ര​ണ​മാ​യ​തും അ​തു​കൊ​ണ്ടാ​ണ്. ആ ​സ​മ​യ​ത്ത് അ​ധി​കാ​ര​ത്തി​ന്‍റെ ഭീ​ക​ര​മാ​യ മു​ഖ​ത്തെ​യാ​ണ് ഡ​ല്‍ഹി സാ​ക്ഷ്യം​വ​ഹി​ച്ച​ത്.
താ​ങ്ക​ളെ​യും ഐ​ഷി ഘോ​ഷി​നെ​യും ദേ​ശ​വി​രു​ദ്ധ​ര്‍ എ​ന്ന് മു​ദ്ര​കു​ത്തി ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് നേ​രി​ടാ​നാ​കു​ന്ന​ത്?
ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളെ നേ​രി​ടു​ന്ന​ത് ജ​ന​ങ്ങ​ള്‍ത​ന്നെ​യാ​ണ് എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. മോ​ദി സ​ര്‍ക്കാ​റി​നു കീ​ഴി​ലു​ണ്ടാ​യ തു​ട​ര്‍ച്ച​യാ​യ ദു​ര​ന്ത​ങ്ങ​ളും അ​ഴി​മ​തി​യും ഭ​ര​ണ​പ​രാ​ജ​യ​വും സ​ര്‍ക്കാ​റി​ന്‍റെ യ​ഥാ​ര്‍ഥ മു​ഖം വെ​ളി​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു; ഇ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍ സ​ത്യം തേ​ടു​ക​യാ​ണ്. സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​ഖ്യാ​ന​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ക​യാ​ണ് അ​വ​ര്‍, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍നി​ന്നും അ​തി​ലെ നാ​യ​ക/​നാ​യി​ക​മാ​രി​ല്‍നി​ന്നും പ്ര​ചോ​ദ​നം ഉ​ള്‍ക്കൊ​ണ്ട്, ഈ ​രാ​ജ്യം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള സ്വ​ന്തം കാ​ഴ്ച​പ്പാ​ട് രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ്. തീ​ര്‍ച്ച​യാ​യും ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍കൊ​ണ്ട് സ​മ​ര​വീ​ര്യ​ത്തെ അ​ടി​ച്ച​മ​ര്‍ത്താ​ന്‍ ക​ഴി​യി​ല്ല. അ​ത് ഇ​പ്പോ​ള്‍ തെ​ളി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ല്ലോ.
കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സി.ജെ.പി നടത്തിയ സമരം
ഇ​ന്ത്യ​യി​ല്‍ നി​ല​വി​ല്‍ ഒ​രു അ​ർ​ധ അ​ടി​യ​ന്ത​രാ​വ​സ്ഥ നി​ല​നി​ല്‍ക്കു​ന്നു എ​ന്ന​തി​ന് മോ​ദി സ​ര്‍ക്കാ​റി​ന്‍റെ വി​വി​ധ ഇ​ട​പെ​ട​ലു​ക​ള്‍ തെ​ളി​വ​ല്ലേ?
തീ​ര്‍ച്ച​യാ​യും, ഞ​ങ്ങ​ളും മ​റ്റ് പു​രോ​ഗ​മ​ന ശ​ക്തി​ക​ളും വ​ര്‍ഷ​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന കാ​ര്യ​മാ​ണി​ത്. ജ​ന​ങ്ങ​ളോ​ട് ഒ​രു​വി​ധ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും ഈ ​സ​ര്‍ക്കാ​റി​നി​ല്ല; പ​ക​രം, പൊ​തു​ബോ​ധ​ത്തെ​യും ജ​ന​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന​തി​ലാ​ണ് അ​വ​ര്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍, പ്ര​ഖ്യാ​പി​ക്ക​പ്പെ​ടാ​ത്ത ഈ ​അ​ടി​യ​ന്ത​രാ​വ​സ്ഥാ സാ​ഹ​ച​ര്യ​ത്തി​നൊ​പ്പം, ഇ​തി​നെ​തി​രെ നി​ല​കൊ​ള്ളേ​ണ്ട ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ തൂ​ണു​ക​ള്‍ത​ന്നെ ഇ​ത്ത​രം ന​ട​പ​ടി​ക​ളോ​ട് പൂ​ര്‍ണ​മാ​യി വി​ധേ​യ​ത്വം പു​ല​ര്‍ത്തു​ക​യും പ​ര​സ്യ​മാ​യി പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്.
സം​വ​ര​ണ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ജെ.​എ​ന്‍.​യു പോ​ലു​ള്ള കാ​മ്പ​സു​ക​ളി​ല്‍നി​ന്ന് ഉ​യ​ര്‍ന്നു വ​രു​ന്ന​വ​രെ എ.​ഐ.​എ​സ്.​എ​സ് എ​ങ്ങ​നെ നേ​രി​ടും?
സം​വ​ര​ണ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ പു​തി​യ കാ​ര്യ​മ​ല്ല. ജാ​തി​വ്യ​വ​സ്ഥ​യു​ടെ സ്വാ​ധീ​നം എ​ല്ലാ കാ​ല​ഘ​ട്ട​ത്തി​ലും സ്ഥി​ര​മാ​യി നി​ല​നി​ല്‍ക്കു​ന്ന​ത് നാം ​കാ​ണു​ന്നു​ണ്ട്. ജാ​തി ഉ​ന്മൂ​ല​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഞ​ങ്ങ​ളു​ടെ പോ​രാ​ട്ടം തു​ട​രും. ഇ​തി​നാ​യി, ജെ.​എ​ന്‍.​യു​വി​ല്‍ ഒ.​ബി.​സി സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ന്‍ എ.​ഐ.​എ​സ്.​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ പോ​ലെ കാ​മ്പ​സു​ക​ള്‍ക്കു​ള്ളി​ലും, രോ​ഹി​ത് വെ​മു​ല പ്ര​ക്ഷോ​ഭം, യു.​ജി.​സി മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ക്കെ​തി​രാ​യ സ​മ​രം എ​ന്നി​വ​യി​ലേ​തു​പോ​ലെ കാ​മ്പ​സി​ന് പു​റ​ത്തേ​ക്കും ഞ​ങ്ങ​ള്‍ ഈ ​പോ​രാ​ട്ടം വ്യാ​പി​പ്പി​ക്കും. അ​തി​ലൂ​ടെ മാ​ത്ര​മേ ഇ​ത്ത​രം പി​ന്തി​രി​പ്പ​ന്‍ നി​ല​പാ​ടു​ക​ളെ മ​റി​ക​ട​ക്കാ​ന്‍ സാ​ധി​ക്കൂ.
ഫാ​ഷി​സ​ത്തെ ചെ​റു​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷ ഐ​ക്യം മാ​ത്ര​മാ​ണോ ഏ​ക മാ​ര്‍ഗം? ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​തി​ല്‍ വി​ദ്യാ​ര്‍ഥി പ്ര​സ്ഥാ​ന​ത്തി​ന് എ​ന്ത് പ​ങ്കാ​ണ് വ​ഹി​ക്കാ​നാ​വു​ക? ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വി​ദ്യാ​ര്‍ഥി പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ക്കാ​ന്‍ താ​ങ്ക​ള്‍ യാ​ത്ര​ചെ​യ്യു​മ്പോ​ഴ​ല്ലേ ആ​ക്ര​മ​ണം ന​ട​ന്ന​ത്? കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ല്‍പ് ആ​വ​ശ്യ​മാ​യ ഒ​രു സ​മ​യ​മ​ല്ലേ ഇ​ത്?
കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പി​ന് രാ​ജ്യ​ത്തെ എ​ല്ലാ ജ​നാ​ധി​പ​ത്യ​പു​രോ​ഗ​മ​ന ശ​ക്തി​ക​ള്‍ക്കി​ട​യി​ലും വ​ലി​യ തോ​തി​ലു​ള്ള ഐ​ക്യ​ദാ​ര്‍ഢ്യ​വും യോ​ജി​പ്പും ആ​വ​ശ്യ​മാ​ണ്. ഈ ​ഐ​ക്യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും പോ​രാ​ട്ടം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നും എ.​ഐ.​എ​സ്.​എ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഈ ​വി​ശാ​ല​മാ​യ ഐ​ക്യ​ദാ​ര്‍ഢ്യം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള കേ​ന്ദ്ര​ബി​ന്ദു വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​ണ്.
ഇ​ന്ത്യ​യി​ലെ ഫാ​ഷി​സ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ആ​രെ​യൊ​ക്കെ​യാ​ണ് ത​ങ്ങ​ളു​ടെ മാ​തൃ​ക​ക​ളാ​യി ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന​ത്?
ഈ ​രാ​ജ്യ​ത്തെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​ണ് ഞ​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍. അ​ശ്ഫാ​ഖു​ല്ല ഖാ​ന്‍, ഭ​ഗ​ത് സി​ങ്, ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പോ​രാ​ട്ട​ത്തി​നി​ട​യി​ല്‍ ജീ​വ​ന്‍ ബ​ലി​യ​ര്‍പ്പി​ച്ച​വ​രാ​ണ്; അ​തേ​സ​മ​യം, മ​തേ​ത​ര​വും സോ​ഷ്യ​ലി​സ്റ്റും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ ഒ​രു റി​പ്പ​ബ്ലി​ക് കെ​ട്ടി​പ്പ​ടു​ക്കാ​നാ​യി ത​ങ്ങ​ളു​ടെ ജീ​വി​തം മു​ഴു​വ​ന്‍ സ​മ​ര്‍പ്പി​ച്ച അം​ബേ​ദ്ക​റെ​പ്പോ​ലു​ള്ള​വ​രും ഞ​ങ്ങ​ളു​ടെ മാ​തൃ​ക​ക​ളാ​ണ്. ഇ​ന്ത്യ ഇ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ഇ​വ​രു​ടെ​യൊ​ക്കെ സ്വ​പ്ന​ങ്ങ​ളെ​യാ​ണ്.
സോനം വാങ്ചുക് നിരാഹാര സമരത്തിൽ
ഒ​രു വി​ദ്യാ​ര്‍ഥി സം​ഘ​ട​ന എ​ന്ന നി​ല​യി​ല്‍, ഫാ​ഷി​സ​ത്തെ നേ​രി​ടാ​ന്‍ എ.​ഐ.​എ​സ്.​എ (AISA) എ​ന്ത് ഭാ​വി പ​രി​പാ​ടി​ക​ളാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്? ഇ​ന്ത്യ​ന്‍ നീ​തി​ന്യാ​യ വ്യ​വ​സ്ഥ ബ്രാ​ഹ്മ​ണി​സ​ത്തി​ന്‍റെ ആ​ധി​പ​ത്യ​ത്തി​ല​ല്ലേ? സം​വ​ര​ണ ന​യ​ങ്ങ​ളെ​പ്പോ​ലും അ​ട്ടി​മ​റി​ക്കാ​ന്‍ ഇ​ത്ത​രം ശ​ക്തി​ക​ള്‍ക്ക് ക​ഴി​യും. സ​മീ​പ​കാ​ല​ത്തെ ചി​ല കോ​ട​തി​വി​ധി​ക​ള്‍ ഇ​തി​ന്‍റെ സൂ​ച​ന​യ​ല്ലേ?
ഈ ​സു​പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ള്‍ക്കെ​ല്ലാം തെ​രു​വു​ക​ളി​ലെ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ പ​രി​ഹാ​രം കാ​ണാ​നാ​കൂ എ​ന്ന് ഞ​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​ന്നു. ഫാ​ഷി​സ​ത്തെ നേ​രി​ടു​ക എ​ന്ന​തി​ന​ർ​ഥം, ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ പൊ​തു​വാ​യ പോ​രാ​ട്ട​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യും, ഫാ​ഷി​സ​ത്തി​ന്‍റെ ഫാ​ക്ട​റി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വി​ദ്വേ​ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ളെ അ​തി​ജീ​വി​ച്ചു​കൊ​ണ്ടും ഒ​രു ബ​ഹു​ജ​ന പ്ര​സ്ഥാ​നം കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന​താ​ണ്. രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ കോ​ണു​ക​ളി​ലും ഞ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന Gen Z Rising (ജെ​ന്‍സി റൈ​സി​ങ്) എ​ന്ന കാ​മ്പ​യി​ൻ ഈ ​പോ​രാ​ട്ട​ത്തി​ന്‍റെ അ​ടു​ത്ത​ഘ​ട്ട​മാ​ണ്. പ​ല കോ​ട​തി വി​ധി​ക​ളും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വു​മാ​യി മാ​റു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ പ്ര​ക്ഷോ​ഭ​ത്തി​ല്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളും ഉ​യ​ര്‍ത്തും.
ഹി​ന്ദു​ത്വ ഫാ​ഷി​സ്റ്റു​ക​ള്‍ നി​ര​ന്ത​രം ഇ​സ്‍ലാം ഭീ​തി (Islamophobia) വ​ള​ര്‍ത്താ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​മ​ര്‍ ഖാ​ലി​ദി​നെ​പ്പോ​ലു​ള്ള​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി മു​ദ്ര​കു​ത്തി ജ​യി​ലി​ല്‍ അ​ട​ച്ചു. നി​ര​വ​ധി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​രെ​യും വി​ചാ​ര​ണ കൂ​ടാ​തെ ത​ട​വി​ലാ​ക്കി​യി​ട്ടു​ണ്ട്. നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ഭ​ര​ണ​കൂ​ടം അ​ത് പ​രി​ഗ​ണി​ക്കു​ന്നി​ല്ല?
അ​തെ, എ​ല്ലാ അ​വ​സ​ര​ങ്ങ​ളി​ലും അ​വ​ര്‍ ആ​ശ്ര​യി​ക്കു​ന്ന ഒ​രേ​യൊ​രു ആ​യു​ധം വി​ദ്വേ​ഷം മാ​ത്ര​മാ​ണ്. മു​സ്‍ലിം​ക​ള്‍ക്കും ദ​ലി​ത​ര്‍ക്കും ഫാ​ഷി​സ​ത്തെ വി​മ​ര്‍ശി​ക്കു​ന്ന എ​ല്ലാം ജ​നാ​ധി​പ​ത്യ​വാ​ദി​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കു​മെ​തി​രാ​യ വി​ദ്വേ​ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണ് ഈ ​രാ​ജ്യ​ത്തി​ന് ന​ല്‍കാ​ന്‍ അ​വ​രു​ടെ പ​ക്ക​ലു​ള്ള​ത്. അ​ധി​കാ​രം നി​ല​നി​ര്‍ത്താ​ന്‍ വി​ദ്വേ​ഷം മ​തി​യെ​ന്ന് അ​വ​ര്‍ ക​രു​തു​ന്നു; എ​ന്നാ​ല്‍, ആ ​വി​ദ്വേ​ഷ​ത്തെ നേ​രി​ടാ​ന്‍ സാ​മൂ​ഹി​ക നീ​തി​ക്കും ന​മ്മു​ടെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ക്കും മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന ഒ​രു ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​നം ഞ​ങ്ങ​ള്‍ കെ​ട്ടി​പ്പ​ടു​ക്കും.
ചരിത്രപരമായിതന്നെ ഇന്ത്യയിലെ നിയമക്രോഡീകരണം എന്നത് എക്കാലത്തും ബ്രാഹ്മണിക-ധർമശാസ്ത്രങ്ങൾക്ക് അനുസൃതമായിട്ടാണോ നടന്നിട്ടുള്ളത്? ഹിന്ദുകോഡ് ബിൽ ശരിക്കും എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്? ഏക സിവിൽകോഡ് കൊണ്ടുവരുകയാണെങ്കിൽ എന്തായിരിക്കും അതിന്റെ സത്ത? -വിശകലനം.
ഒരൊറ്റ രാജ്യം ഒരൊറ്റ ജനത ഒരൊറ്റ നിയമം എന്ന പദ്ധതിയുടെ പൂർത്തീകരണം എന്നനിലക്കാണ് ഏക സിവിൽകോഡ് വീണ്ടും ചർച്ചയായിരിക്കുന്നത്. നിയമങ്ങളെ ജാതി-മതാതീതമായി ഏകീകരിക്കുന്നു എന്നതാണ് പൊതുവേ ഏക സിവിൽകോഡിന്റെ നേട്ടമായി പലരും കണക്കാക്കുന്നതും അനുകൂലിക്കുന്നതും. ഇന്നേവരെ ഇന്ത്യ ഒട്ടാകെ നടപ്പാക്കാൻ കഴിയുന്ന ഏക സിവിൽകോഡിന്റേതായ ഒരു കരടുരൂപമോ നിയമനിർമാണത്തിനുള്ള മാർഗനിർദേശങ്ങളോ അതിന്റെ വക്താക്കൾപോലും രൂപപ്പെടുത്തിയില്ല എന്നിടത്താണ് അതിനെ കുറിച്ചുള്ള ചർച്ചകൾ വഴിതെറ്റുന്നതും പുകമറക്കുള്ളിൽ അകപ്പെടുന്നതും.
പല സംസ്ഥാനങ്ങളിലും ഏക സിവിൽകോഡ് എന്നപേരിൽ ചില നിയമങ്ങൾ നിലവിൽവന്നിട്ടുണ്ടെങ്കിലും പല സാമുദായിക വിഭാഗങ്ങളെ ഒഴിവാക്കിയത് വഴി പൂർണമായും എല്ലാവർക്കും സാധ്യമായ ഒരു ഏക നിയമം എന്ന നിർവചനം ആ നിയമങ്ങൾക്ക് നൽകാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ഏകീകരിക്കപ്പെടേണ്ട നിയമങ്ങളേക്കാൾ ഏകീകരിക്കപ്പെട്ട നിയമങ്ങളുടെ ഫലപ്രാപ്തി, പരിശോധനാ വിധേയമാക്കേണ്ടതായിവരുന്നത്.
കൊളോണിയൽ അധിനിവേശത്തിനുമുമ്പ് ഇന്ത്യൻ സാമൂഹിക ജീവിതത്തെയും സാംസ്കാരിക വ്യവസ്ഥയെയും സമ്പൂർണമായി നിയന്ത്രിച്ച് നിലനിർത്തിയിരുന്നത് ധർമശാസ്ത്രങ്ങളായിരുന്നു. വസിഷ്ഠ ധർമസൂത്രം ഉൾപ്പെടെയുള്ള ധർമസൂത്രങ്ങളും മനുസ്മൃതി, യാജ്ഞവൽക്യ സ്മൃതി, നാരദസ്മൃതി തുടങ്ങിയ സ്മൃതികളുമാണ് ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ നിർണയിച്ച് പോന്നത്.
അയിത്തം, തൊട്ടുകൂട്ടായ്മ, തീണ്ടിക്കൂടായ്മ, സ്ത്രീകളുടെ പാതിവ്രത്യം, വിധവാവിവാഹം നിരോധിക്കൽ, ശൈശവ വിവാഹം, അടിത്തട്ട് ജനതയെ പൊതുവഴികളിലും വിദ്യാലയങ്ങളിലും പ്രവേശിപ്പിക്കാതിരിക്കൽ, ക്ഷേത്രപ്രവേശനം നിരോധിക്കൽ, പൊതു കുളങ്ങളിൽനിന്നും കിണറുകളിൽനിന്നും വെള്ളമെടുക്കാൻ അനുവദിക്കാതിരിക്കുക, സതി തുടങ്ങിയ എണ്ണമറ്റ സാമൂഹിക അസമത്വ വിവേചനങ്ങളെ നിയമമാക്കി സാധൂകരിച്ചിരുന്നത് ധർമസൂത്രങ്ങളും സ്മൃതികളുമായിരുന്നു. ഇന്ത്യയിൽ മനുഷ്യരെ ശ്രേണീകൃതമായി അസമത്വാധിഷ്ഠിതമായി തരംതിരിച്ചതും സ്ത്രീകളുടെയും കീഴോർ സമൂഹങ്ങളുടെയും സാമൂഹിക പദവി ഹീനമായി നിലനിർത്തിയതും സ്മൃതിനിയമങ്ങളായിരുന്നു.
ആധുനിക ഇന്ത്യയിലെ നിയമ ഏകീകരണത്തിന് ബ്രിട്ടീഷ് അധിനിവേശത്തിന് പങ്കുണ്ട് എന്നതാണ് ചരിത്രപരമായ വസ്തുത. സിവിൽ, ക്രിമിനൽ എന്ന ഭേദം ഇല്ലാതെതന്നെ കൂടിക്കലർന്ന അവസ്ഥയിലായിരുന്നു ഇവ നിലനിന്നിരുന്നത്. ധർമശാസ്ത്രാനുബന്ധിയായ ഇത്തരം നിയമങ്ങളെ ഏകീകരിക്കാനും ക്രോഡീകരിക്കാനുമുള്ള ശ്രമം നടക്കുന്നത് 1770കളിൽ വാറൻ ഹേസ്റ്റിങ് ബംഗാളിന്റെ ഗവർണർ ജനറലായി അധികാരത്തിലിരുന്ന കാലഘട്ടത്തിലാണ്. പ്രദേശികമായ നിയമമനുസരിച്ച് മാത്രമേ ആധിപത്യ പ്രദേശങ്ങളെ ഭരിക്കാവൂ എന്ന നിർബന്ധബുദ്ധിയാണ് ബ്രിട്ടീഷുകാരെ അതിനായി പ്രേരിപ്പിച്ചത്.
നെഹ്റു,അംബേദ്കർ
അന്ന് സംസ്കൃതത്തിൽനിന്ന് നേരിട്ട് ഇംഗ്ലീഷിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയുന്ന പണ്ഡിതർ ഇല്ലാതിരുന്നതിനാൽ ആദ്യം പതിനൊന്നോളം വരുന്ന വിവിധ സമ്പ്രദായത്തിൽപെട്ട ബ്രാഹ്മണർ ചേർന്ന് സംസ്കൃതത്തിൽതന്നെ ഒരു നിയമാവലി എഴുതുകയാണ് ഉണ്ടായത്. വ്യത്യസ്ത സമ്പ്രാദയങ്ങളുടെയും അഭിപ്രായങ്ങളുടെയും കോഡ്രീകരിക്കപ്പെട്ട ആ രൂപത്തിനെ വിവധാരണസേതു Vivadarnavasetu (‘bridge over the ocean of disputes’) എന്നാണ് നാമകരണം ചെയ്തത്. ഈ നിയമങ്ങളെ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും അതിൽനിന്നും ഇംഗ്ലീഷിലേക്ക് പരിവർത്തനം ചെയ്യുകയുമാണ് ഉണ്ടായത്. അപ്രകാരം സൃഷ്ടിച്ച നിയമാവലിയെ കോഡ് ഓഫ് ജെൻഡു ലോസ് (A Code of Gentoo Laws or Ordinations of the Pundits) എന്നാണ് നാമകരണം ചെയ്തത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണച്ചെലവിൽ നടന്ന ഈ ‘യജ്ഞത്തിന്റെ’ ചുമതല നഥാനിയൽ ബ്രാസേ ഹാൽഹെഡ് (Nathaniel Brassey Halhed) എന്ന ഇംഗ്ലീഷ് ഭാഷാ പണ്ഡിതനായിരുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കായി ശിപാർശ ചെയ്യപ്പെട്ട A Code of Gentoo Lawsനെ അൽപം പഠനവിഷയമാക്കേണ്ടതുണ്ട്. Code of Gentoo law കേവലമായ ഒരു നിയമഗ്രന്ഥം മാത്രമായിരുന്നില്ല; അന്നോളം പരിഭാഷപ്പെടുത്തിയതിൽ ഹിന്ദു ധർമശാസ്ത്ര ആശയങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു ആമുഖ ഗ്രന്ഥംകൂടിയായിരുന്നു ഇത്. ഗ്രന്ഥത്തിന്റെ ആമുഖത്തിൽതന്നെ പരിഭാഷകൻ സംസ്കൃതഭാഷയെയും ഭാരതീയ തത്ത്വശാസ്ത്രങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. A code of Gentoo Laws എന്നതിന്റെ നാമകരണത്തെ കുറിച്ചുള്ള ഭാഗങ്ങൾ ശ്രദ്ധേയമാണ്.
ജീവജാലങ്ങൾ എന്ന അർഥത്തിൽ ഉപയോഗിക്കപ്പെട്ട ജന്തു എന്ന പദമാണ് ഗ്രന്ഥത്തിന്റെ നാമകരണത്തിന് ആധാരമായത്. ആ കാലത്ത് ബ്രാഹ്മണാദി ശൂദ്രർ വ്യത്യസ്ത വിഭാഗങ്ങളായി അറിയപ്പെട്ടിരുന്നു എന്നല്ലാതെ എല്ലാ വിഭാഗം മനുഷ്യരേയും ഉൾക്കൊള്ളുന്ന ഒരു പൊതുനാമം ഉണ്ടായിരുന്നില്ല എന്നും ജന്തു എന്ന ജീവജാലങ്ങളെ സൂചിപ്പിക്കുന്ന പദം അപ്രകാരം എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന ഒന്നായി അധ്യാരോപിക്കപ്പെടുകയായിരുന്നു എന്നും ആമുഖം സൂചിപ്പിക്കുന്നു.
ഗ്രന്ഥം വിശദമായിതന്നെ സംസ്കൃത ലിപികളെ പരിചയപ്പെടുത്തുകയും, ഹിന്ദു വേദങ്ങളെയും തത്ത്വശാസ്ത്രങ്ങളിലെ യുഗ സങ്കൽപങ്ങളെയും ഇതിഹാസങ്ങളെയും പുരാണകഥകളെയും മറ്റും പ്രതിപാദിക്കുകയും ചെയ്യുന്നു. ഹിന്ദു ലോക ആരംഭവും പുരുഷ സൂക്തത്തിലെ വർണവ്യതിയാനങ്ങളെയും സവിസ്തരം വിശദീകരിക്കുന്ന ഈ ഗ്രന്ഥം, നിലനിന്നിരുന്ന ഹിന്ദു കലണ്ടർ പ്രകാരമുള്ള മാസങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രസ്തുത ഗ്രന്ഥരചനക്ക് ആധാരമാക്കിയ മനു, ശൂലപാണി, ജീമൂത വാഹനാദി സ്മൃതികാരന്മാരുടെ രചനകളെയും ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആകെ 21 അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഗ്രന്ഥത്തിൽ പലിശ, വാടക, വ്യവസായം, വ്യഭിചാരം, കളവ് എന്നിവയെ സംബന്ധിക്കുന്ന കുറ്റങ്ങളും അവക്കുള്ള ശിക്ഷയും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.
‘കോഡ് ഓഫ് ജെൻഡു ലോസ്’ എന്നത് അന്ന് നിലനിന്നിരുന്ന ആചാരങ്ങളുടെയും നാട്ടുനടപ്പുകളുടെയും ധർമശാസ്ത്രങ്ങളുടെയും പരിഭാഷ ആയിരുന്നു എന്ന് വ്യക്തമാകാൻ കേവലം ഒരു വിഹഗവീക്ഷണംതന്നെ മതിയാകും. എന്നിരുന്നാലും ചില നിയമങ്ങൾ ഉദാഹരണമായി പരിശോധിക്കേണ്ടതാണ്. കോഡ് ഓഫ് ജെൻഡു ലോസ് എന്ന പുസ്തകത്തിലെ പിതാമഹന്മാരിൽനിന്നുള്ള പിന്തുടർച്ചയെ കുറിച്ച് പറയുന്ന ഭാഗം സെക്ഷൻ 2 ശ്രദ്ധിക്കുക. ഒരു പുരുഷന് മകനോ മകന്റെ മകനോ മൂന്നാം തലമുറയിലെ മകനോ ഇല്ലാതെ വരികിൽ അയാളുടെ ധനം ദത്തുപുത്രനോ അവരുടെ മകനോ ദത്തുപുത്രന്റെ മകന്റെ മകനോ ലഭിക്കും.
സമാനമായി പലിശയുമായി ബന്ധപ്പെട്ട നിയമങ്ങളെ ജെൻഡു കോഡ് ഇങ്ങനെ വിവരിക്കുന്നു: ഒരു ബ്രാഹ്മണന് എതെങ്കിലും വസ്തുവിന്റെ ഈടിൻമേൽ കൊടുക്കുന്ന തുകക്ക്, മുതലിന്റെ എട്ടിലൊന്ന് പലിശയായി കണക്കാക്കാം. ഈടില്ലാത്ത പക്ഷം രണ്ടു ശതമാനം പലിശ വാങ്ങാവുന്നതാണ്. ഒരു ക്ഷത്രിയന് പണം കടം കൊടുക്കുന്ന പക്ഷം ബ്രാഹ്മണൻ ഒരു രൂപ പലിശ നൽകുന്നു എങ്കിൽ ക്ഷത്രിയന്റെ പക്കൽനിന്നും ഒരു രൂപ എട്ടണ പലിശയായി ഈടാക്കാവുന്നതാണ്. വൈശ്യന് ബ്രാഹ്മണന്റെ കൈയിൽനിന്ന് ഈടാക്കുന്നതിനേക്കാൾ രണ്ടിരട്ടി പലിശ നൽകേണ്ടതും ശൂദ്രൻ 2.50 ഇരട്ടി നൽകേണ്ടതും ആണ്. ഇത്തരം സിവിൽ എന്ന് പറയാവുന്ന വ്യവഹാരങ്ങൾ മാത്രമല്ല വ്യഭിചാരങ്ങൾക്കുള്ള ശിക്ഷയും ജെൻഡു കോഡ് ലോ പ്രതിപാദിക്കുന്നുണ്ട്. അതെല്ലാം വർണാടിസ്ഥാനത്തിലാണ് എന്നതും ശ്രദ്ധേയമാണ്. ബ്രാഹ്മണ, ക്ഷത്രിയ വൈശ്യ സ്ത്രീകളുമായി വ്യഭിചാരത്തിലേർപ്പെടുന്ന ശൂദ്രന്റെ ജനനേന്ദ്രിയം ഛേദിക്കണം എന്നാണ് ജെൻഡു കോഡ് ലോ പ്രസ്താവിക്കുന്നത്.
ആര്യ സ്ത്രീകളെ ശൂദ്രൻ ഗമിക്കുന്നത് അധർമവും അശുചികരവുമായാണ് പ്രാചീന ധർമസൂത്രമായ ആപസ്തംബ ധർമസൂത്രം ഗണിക്കുന്നത് (അധർമണാം തു സതതമാചാര: അഥാശുചികരാണി ശൂദ്രഗമന മാര്യസ്ത്രീണാം, ആപസ്തംബ ധർമസൂത്രം, 1. 21 . 12). ശൂദ്രൻ ബ്രാഹ്മണ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ആ ശൂദ്രനെ അഗ്നിയിലെറിയുകയും ബ്രാഹ്മണ സ്ത്രീയുടെ തല മുണ്ഡനം ചെയ്ത് വിവസ്ത്രയാക്കി ശരീരത്തിൽ മണ്ണും നെയ്യും തേച്ചുപിടിപ്പിച്ച് ഒരു കറുത്ത കഴുതയുടെ പുറത്തു കയറ്റി നഗര പ്രദക്ഷിണം ചെയ്യിക്കണമെന്നും വസിഷ്ഠ ധർമസൂത്രം വിധിക്കുന്നു (21. 1- 4).
വൈശ്യൻ വ്യഭിചാരം ആചരിക്കുന്നത് ബ്രാഹ്മണ സ്ത്രീയോടൊപ്പമാണെങ്കിൽ അവനെ പുല്ലിനൊപ്പം ജീവനോടെ ദഹിപ്പിക്കണമെന്നും, ക്ഷത്രിയ സ്ത്രീ ആണെങ്കിൽ വധശിക്ഷ നൽകണമെന്നും ഗ്രന്ഥം അടയാളപ്പെടുത്തുന്നു. വ്യഭിചാരത്തിൽ ഇടപെടുന്നത് ക്ഷത്രിയനെങ്കിൽ ചുട്ടുപഴുപ്പിച്ച ലോഹംകൊണ്ട് പൊളിക്കുകയും ബ്രാഹ്മണനെങ്കിൽ കേവലം പിഴയൊടുക്കാനുമാണ് പുസ്തകം വെളിവാക്കുന്നത്. ഇതേ വിഷയങ്ങളും സമാനമായ ശിക്ഷാവിധികളും തന്നെയാണ് ധർമസൂത്രങ്ങളിലും സ്മൃതി ഗ്രന്ഥങ്ങളിലും വിവരിച്ചിട്ടുള്ളത്.
ബ്രാഹ്മണിയുമായി സംഗമിക്കുന്ന ശൂദ്രനു തുല്യമായി വൈശ്യനും ക്ഷത്രിയനും ശിക്ഷിക്കപ്പെടണമെന്നും അവരെ ഉണക്കപ്പുല്ലിൽ ദഹിപ്പിക്കണമെന്നും മനു വിധിക്കുന്നു (ഉഭാവപി തു താവേവ ബ്രാഹ്മണ്യാ ഗുപ്തയാ സഹ / വിലുപ്തൌ ശൂദ്രവദ ണ്ഡ്യൌ ദഗ്ദൗ വാ കടാഗ്നിനാ, മനുസ്മൃതി. 8 .373). ബ്രാഹ്മണൻ എന്തുതന്നെ കുറ്റംചെയ്താലും അയാളെ വധിക്കരുതെന്നും മനു ശാസിക്കുന്നു (ന ജാതു ബ്രാഹ്മണം ഹന്യാത് സർവപാപേഷ്വപി സ്ഥിതം, മനു. 8. 376). ഭൂമിയിൽ ബ്രാഹ്മണ വധത്തേക്കാൾ വലിയ അധർമമില്ലെന്നും മനു പ്രസ്താവിക്കുന്നു (ന ബ്രാഹ്മണ വധാദ് ഭൂയാന ധർമോ വിദ്യതേ ഭുവി, മനു. 8. 377).
ഇത്തരത്തിൽ ഇന്ത്യൻ നിയമങ്ങളുടെ ക്രോഡീകരണമെന്ന പേരിൽ ആ കാലത്ത് നടന്നത് ഇന്ത്യയിലെ ബ്രാഹ്മണ നിയമങ്ങളുടെ ക്രോഡീകരണമാണെന്നും ആകാലത്തെ സവർണർ അനുവർത്തിച്ച് പോന്നിരുന്ന നാട്ടാചാരങ്ങളും നിയമങ്ങളും മുഴുവൻ ഹിന്ദുക്കളുടേതുമായി കണക്കാക്കുകയുമാണ് ഭരണാധികാരികൾ ചെയ്തതെന്നും ഇതിൽനിന്നും വ്യക്തമാണ്. എന്നാൽ ധർമശാസ്ത്രങ്ങൾക്കനുസൃതമായി പണ്ഡിറ്റുകൾ മുഖേന ക്രോഡീകരിച്ച ജെൻഡു ലോ നിയമങ്ങൾ ആ കാലത്ത് തന്നെ അപ്രസക്തവും മാനുഷിക വിരുദ്ധവുമാണ് എന്നതിന് തെളിവുകൾ ആ ഗ്രന്ഥത്തിൽതന്നെ അടങ്ങിയിരിക്കുന്നു. 1775 മാർച്ച് 25ന് അന്നത്തെ ബംഗാൾ ഗവർണർ വാറൻ ഹേസ്റ്റിങ്സ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്ടർ മാർക്ക് അയച്ച കത്തിൽ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്:
‘‘കോഡ് ഓഫ് ജെൻഡു ലോ എന്ന ഈ പുസ്തകത്തെ കുറിച്ച് പുസ്തകം സംസാരിക്കുന്നതിലും അപ്പുറമായി എനിക്ക് കൂടുതലൊന്നും പറയാനില്ല. പൊതു കാഴ്ചക്കുതകും വിധം ഈ പുസ്തകത്തിൽ ചില ഒഴിവാക്കലുകളോ മാറ്റങ്ങളോ ഞാൻ ആഗ്രഹിച്ചിരുന്നെങ്കിലും ധർമശാസ്ത്രത്തിൽ മാറ്റങ്ങൾ സാധ്യമല്ല എന്ന പണ്ഡിറ്റുകളുടെ വാദത്തെ അംഗീകരിച്ച് മാറ്റങ്ങളില്ലാതെ തന്നെ അവതരിപ്പിക്കുകയാണ്.’’
ബി.എൻ. റാവു, സി.എൻ. അണ്ണാദുരൈ
സവർണ ബ്രാഹ്മണിക ധർമശാസ്ത്രങ്ങൾ ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ആ കാലത്തെ ഇന്ത്യൻ ഉപഭൂഖണ്ഡം എന്ന് ഇതിൽനിന്നും സ്പഷ്ടമാണ്. ക്രോഡീകരണമെന്ന പേരിൽ ബ്രാഹ്മണ പണ്ഡിറ്റുകളുടെ സ്വജാതി നിയമം അടിച്ചേൽപിക്കലായിരുന്നു ഈ ‘തർജമ യജ്ഞ’ത്തിൽ സംഭവിച്ചത് എന്ന് ശശി തരൂരും തന്റെ Inglorious Empire എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നുണ്ട്. ഇതേ കാരണം കൊണ്ടായിരിക്കാം ഈ നിയമങ്ങൾ നടപ്പാക്കാൻ കമ്പനി സർക്കാർ ശ്രമിച്ചില്ല.
തോമസ് മെക്കാളെയുടെ അധ്യക്ഷതയിലുള്ള ഒന്നാം ലോ കമീഷൻ ഒരു നിയമ ക്രോഡീകരണത്തിനുള്ള ശിപാർശകൾ നിർദേശിക്കുന്നുണ്ടെങ്കിലും തദ്ദേശീയരുടെ നിയമങ്ങളിൽ കാര്യമായി ഇടപെടേണ്ടതില്ല എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നയംമൂലം ഒരു നീക്കവും നടന്നില്ല. 1857ലെ ശിപായി ലഹളയോടുകൂടി ഭരണം ബ്രിട്ടീഷ് രാജ്ഞി ഏറ്റെടുക്കുകയും അതിനെ തുടർന്നുണ്ടായ വിളംബരത്തിൽ തദ്ദേശീയരുടെ ഒരുവിധ മതനിയമങ്ങളിലും ഭരണകൂടം ഇടപെടുകയില്ല എന്ന വാഗ്ദാനം നടപ്പാവുകയും ചെയ്തു. ഇതോടുകൂടിയാണ് ഭരണകൂടം നേരിട്ട് ഇടപെടേണ്ടി വരുന്ന വ്യവഹാരങ്ങളെയോ കുറ്റങ്ങളെയോ ക്രിമിനൽ എന്നും, വ്യക്തികൾ മാത്രം ഇടപെട്ട് ഒരു തർക്കപരിഹാരം എന്ന രീതിയിൽ മാത്രം ഭരണകൂടം ഇടപെടുന്ന വ്യവഹാരങ്ങളെ സിവിൽ എന്നും തത്ത്വത്തിൽ വേർപിരിയുന്നത്.
1860ൽ ക്രിമിനൽ വ്യവഹാരങ്ങൾക്കായി ജാതിമതഭേദമന്യേ ഇന്ത്യൻ പീനൽ കോഡ് നിലവിൽ വരുമ്പോൾ ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങൾ ക്രോഡീകരിക്കപ്പെടുന്നുണ്ടെങ്കിലും, വിവാഹം, വിവാഹ മോചനം, ദത്ത്, അനന്തരാവകാശംപോലെ ഭരണകൂടം നേരിട്ട് ഉറപ്പാക്കേണ്ടതല്ലാത്ത മതാടിസ്ഥാനത്തിൽ ആചാരമായി നടക്കുന്ന വ്യവഹാരങ്ങളുടെ ക്രോഡീകരണം സംഭവിക്കുന്നില്ല.
അത്തരത്തിൽ ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട ഒരു നിയമത്തെ കുറിച്ചുള്ള ആലോചനകൾ തുടങ്ങുന്നത് 1920കളിലാണ്. അന്ന് വൈസ്രോയി കൗൺസിൽ അംഗമായ മഹാമഹോപാധ്യായ ഗംഗാനാഥ ഝാ (Mahamahopadhyaya Ganganath Jha) ഹിന്ദു സ്ത്രീകൾക്ക് സ്വത്തവകാശം നൽകുന്നതുമായി ബന്ധപ്പെട്ട ഒരു സംവാദം തുടങ്ങിവെക്കുന്നു. അന്ന് നിസ്സഹകരണ പ്രക്ഷോഭത്തിലായിരുന്ന കോൺഗ്രസിന്റെ പിന്തുണ ലഭിക്കാതെ ആ സംവാദം പതുക്കെ ആറിത്തണുക്കുകയും ചെയ്തു.
പിന്നീട് 1930കളിൽ വീണ്ടും സജീവമാകുന്ന സ്ത്രീകളുടെ സ്വത്തവകാശ വാദം കോൺഗ്രസിനുള്ളിലെ വനിതാ നേതാക്കളുടെ സമ്മർദംമൂലം പ്രമേയമായി പാസാവുകയും 1937ൽ ജി.വി. ദേശ് മുഖ് ഫെഡറൽ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ ഹിന്ദു സ്ത്രീ സ്വത്തവകാശ നിയമം 1937 (Hindu Women’s Right to Property Act 1937) അവതരിപ്പിക്കുകയും മിതാക്ഷര നിയമത്തിൽനിന്നും വ്യതിചലിച്ചുകൊണ്ട് സ്ത്രീകൾക്ക് ആദ്യമായി സ്വത്തവകാശം അനുവദിക്കുയും ചെയ്തു.
സ്വത്തവകാശം ലഭിച്ചെങ്കിലും ധാരാളം ആന്തരിക വൈരുധ്യങ്ങളും അവ്യക്തതയും ഉള്ളടങ്ങിയതായിരുന്നു ഹിന്ദു സ്ത്രീ സ്വത്തവകാശ നിയമം. അതിലെ ഭേദഗതികളെ അടക്കം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 1945 ജനുവരി 25ന് ബി.എൻ. റാവുവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപവത്കരിക്കുകയുണ്ടായി. ദ്വാരക നാഥ് മിത്തൽ, ആർ ഗർപ്പൂരെ, രാജരത്ന വാസുദേവ വിനായക ജോഷി എന്നിവരായിരുന്നു ഹിന്ദു ലോ കമ്മിറ്റിയിലെ മറ്റംഗങ്ങൾ. കമ്മിറ്റി പ്രധാനമായും പരിശോധിച്ചത് ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശത്തെ പറ്റി ആയിരുന്നു. എങ്കിലും 1945ലെ ഹിന്ദു ലോ കമ്മിറ്റിയുടെ റിപ്പോർട്ട് ഹിന്ദു കോഡ് ബില്ലിന്റെ ആദ്യ രൂപമായിരുന്നു. 1947ലെ ലോ കമ്മിറ്റി ഹിന്ദു വിവാഹങ്ങളെ കുറിച്ച് നടത്തിയ നീരീക്ഷണം വളരെ പ്രസക്തമായിരുന്നു.
ജാതി, മത, പ്രാദേശിക വൈവിധ്യങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന വിവാഹങ്ങളെ കൃത്യമായി നിയമപരമായി നിർവചിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പകരം ലോ കമ്മിറ്റി വിവാഹങ്ങളെ ധർമശാസ്ത്രങ്ങൾക്ക് അനുസൃതമായി പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരൽ എന്നാണ് നിർവചിച്ചത്. ഇത് അനുലോമ വിവാഹങ്ങൾക്ക് നിയമസാധുത നൽകുകയും പ്രതിലോമ വിവാഹങ്ങൾ നിരോധിക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമാക്കി. വധു ഉന്നതജാതി ആയിരിക്കുന്ന വിവാഹങ്ങൾ നിയമംമൂലംതന്നെ നിരോധിക്കുന്നതിന് ഇത് കാരണമാകുമെന്നു വന്നതോടെ ഹിന്ദുകോഡ് ബിൽ രണ്ടുതരം വിവാഹങ്ങൾക്ക് സാധൂകരണം നൽകേണ്ടിവന്നു. ഒന്നാമത്തേത് ആചാരപ്രകാരമുള്ള വിവാഹങ്ങളാണ്. ഇത് പൂർണമായും ധർമശാസ്ത്രങ്ങൾക്കനുസൃതമായ വിവാഹങ്ങളായിരുന്നു. മറ്റൊന്ന് സിവിൽ വിവാഹങ്ങൾ. ആചാരവിവാഹങ്ങളുടെ മറ്റൊരു പ്രശ്നം അവ ധർമശാസ്ത്രങ്ങൾ അനുവദിക്കുന്ന വിവാഹബന്ധങ്ങളായിരുന്നു എന്നതിനാൽ ചില പ്രത്യേക ബന്ധത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹം ആചാരപ്രകാരം നിരോധിക്കപ്പെട്ടിരുന്നു.
ഹിന്ദുകോഡ് ബിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ കാര്യമായി ചർച്ചചെയ്യപ്പെടുകയും വലിയ സംവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ഹിന്ദു സ്ത്രീകൾക്ക് കൂടുതൽ അനുകൂലമായ സ്വത്തവകാശം, വിവാഹമോചനത്തിനുള്ള അവകാശം, ബഹുഭാര്യത്വ നിരോധനം എന്നിവ യഥാസ്ഥിതിക ബ്രാഹ്മണ്യ മേധാവിത്വത്തെ കാര്യമായി ചൊടിപ്പിക്കുകയും സവർണ ഹിന്ദുക്കൾ ഹിന്ദുകോഡ് ബില്ലിനെതിരെ രംഗത്തെത്തുകയും ചെയ്തു. 1948ൽ ഹിന്ദുകോഡ് ബിൽ അംബേദ്കർ അധ്യക്ഷനായ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വരുകയും കാര്യമായ ചില മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്തു. ഇക്കാലമത്രയും ഹിന്ദുകോഡ് ബിൽ വിവിധ വിഭാഗങ്ങളുടെ ചർച്ചാ വിഷയമായി തുടർന്നു. ഹിന്ദുകോഡ് ബില്ലിനെ അനുകൂലിക്കുന്നവരേക്കാൾ അധികം എതിർക്കുന്നവരായിരുന്നു.
ഹിന്ദു മഹാസഭ, ജനസംഘം, രാമരാജ്യ പരിഷദ് തുടങ്ങിയ സംഘടനകൾക്ക് പുറമേ ഇന്ത്യയിലെ വിവിധ ബാർ അസോസിയേഷനുകളും മാധ്യമങ്ങളും മത സംഘടനകളും ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. എന്തിന് ഹിന്ദുക്കൾക്ക് മാത്രമായി ഒരു പൊതുനിയമം മറ്റു മതന്യൂനപക്ഷങ്ങളെകൂടി ഉൾപ്പെടുത്തി ഇന്ത്യക്കാകമാനം ഏകീകൃതമായ ഒരു സിവിൽകോഡ് കൊണ്ടുവരണം എന്ന വാദമാണ് എതിർക്കുന്നവർ ഉന്നയിച്ചത്. ഇത് രാജ്യത്തിന് ഒരൊറ്റ നിയമം എന്നതിനേക്കാളുപരി ഹിന്ദുകോഡിനെ എതിർക്കാനുള്ള വിതണ്ഡാവാദമായാണ് ഉന്നയിക്കപ്പെട്ടത്. കോൺഗ്രസിനകത്തുപോലും ശക്തമായ എതിരഭിപ്രായമുയർന്നതിനെ തുടർന്ന് 1952ലെ പൊതു തെരെഞ്ഞെടുപ്പിനെ നേരിടാൻ ബിൽ പരിഗണിക്കുന്നത് ജവഹർലാൽ നെഹ്റു സർക്കാർ മാറ്റിവെച്ചു. ഇതേ തുടർന്ന് ഡോ. ബി.ആർ. അംബേദ്കർ ശക്തമായി പ്രതിഷേധിക്കുകയും നിയമമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുകയും ചെയ്തു.
പിന്നീട് വീണ്ടും അധികാരത്തിൽ വന്ന നെഹ്റു സർക്കാർ ഹിന്ദുകോഡ് ബില്ലിനെ നാല് വ്യത്യസ്ത ബില്ലുകളായി അവതരിപ്പിച്ച് നിയമങ്ങളാക്കി പാസാക്കുകയാണുണ്ടായത്. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട നിയമങ്ങൾ സത്യത്തിൽ ബ്രാഹ്മണിക ധർമ്മശാസ്ത്രങ്ങൾക്ക് അനുസൃതമോ സ്മൃതി പാരമ്പര്യങ്ങളുടെ ധാർമികതക്ക് ഉതകുന്നതോ ആയിരുന്നു എന്നതാണ് വസ്തുത. ഹിന്ദു വിവാഹ നിയമം 1955, ഹിന്ദു പിന്തുടർച്ചാവകാശ നിയമം 1956 എന്നിവയെ അടിസ്ഥാനമാക്കി ഈ വാദത്തെ പരിശോധിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യം.
വിവാഹ നിയമങ്ങളും സംസ്കാരങ്ങളും
1955ൽ നിയമമായി മാറിയ ഹിന്ദു വിവാഹനിയമത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം ‘ഹിന്ദു’ എന്നതിനെ നിർവചിക്കുന്നതിൽതന്നെ ആയിരുന്നു. അന്ന് ബ്രാഹ്മണമതവുമായി എതിർത്തു നിന്നിരുന്ന സകല ന്യൂനപക്ഷ മതങ്ങളെയും, മതരഹിതരെയും പുറന്തള്ളുന്ന ഒരു നിർവചനമാണ് നിയമപരമായിതന്നെ ഹിന്ദു വിവാഹ നിയമം സ്വീകരിച്ചത്. നിയമം ബാധകമാകുന്ന പൗരന്മാരെ നിർവചിക്കുന്നിടത്ത് വീരശൈവ, ലിംഗായത്ത്, ബ്രഹ്മ, ആര്യ സാമാജികർ, ബുദ്ധ, ജൈന, സിഖ് മതക്കാർ തുടങ്ങിയവരെയൊക്കെതന്നെ ഹിന്ദുക്കളായി നിർവചിച്ചിരിക്കുന്നു. ബുദ്ധ, ജൈന, സിഖ് മതത്തിലേക്കോ തിരിച്ചോ മത പരിവർത്തനം ചെയ്തവരെയും ഹിന്ദുക്കൾ എന്നുതന്നെ നിർവചിക്കുമ്പോൾ തദ്ദേശീയരായ മുസ്‍ലിം, ക്രിസ്ത്യൻ, ജൂത, പാഴ്സി മതസ്ഥർ ഹിന്ദുക്കൾ അല്ല എന്ന് ഉറപ്പായും നിയമം അനുശാസിക്കുന്നു.
ഇതിലൂടെ ആദ്യമായി ചെയ്യുന്നത് വൈദേശിക മതങ്ങളെ പൂർണമായും ഒഴിവാക്കി മറ്റു മതസ്ഥരെ മുഴുവൻ ഹിന്ദു എന്ന ഒരൊറ്റ സംജ്ഞക്കുള്ളിലേക്ക് തിരുകിക്കയറ്റി വെക്കുക എന്നതാണ്. ഹിന്ദു വിവാഹ നിയമം എറ്റവും മുന്നാക്കക്കാരനായ ബ്രാഹ്മണനെയും അധഃസ്ഥിതവിഭാഗത്തിൽപെടുന്ന ഏറ്റവും പിന്നാക്കാരനായ ദലിതനെയും ഒരേനിലയിൽ കാണുന്നു എന്നത് തന്നെയാണ് അതിന്റെ നിർവചനംകൊണ്ട് തന്നെ തെളിയുന്നത്.
ആരാണ് ഹിന്ദു എന്ന ചോദ്യം ഈ നിയമത്തെ അടിസ്ഥാനമാക്കി ഉന്നയിച്ചാൽ ഹിന്ദുത്വ ആശയകാരന്മാർ നൽകുന്ന ‘ഭാരതത്തെ പിതൃഭൂമിയും പുണ്യഭൂമിയും ആയി കണക്കാക്കുന്നവരെല്ലാം ഹിന്ദു’ എന്ന വാദത്തോട് അടുത്തുനിൽക്കുന്ന ഒരു നിർവചനമാണത്. വൈദേശിക മതങ്ങളെ ആന്തരികമായി ശത്രുപക്ഷത്ത് നിലനിർത്തുന്ന ഹിന്ദുത്വ ബ്രാഹ്മണ്യ ആശയങ്ങളോട് അടുത്തുനിൽക്കുന്ന നിർവചനംകൂടിയാണിത് എന്ന് വിശദമായി പരിശോധിച്ചാൽ മനസ്സിലാകും. ഇത്തരത്തിൽ ഇന്ത്യയിലെ വ്യത്യസ്ത ജാതി വിഭാഗങ്ങളെ മുഴുവൻ ഹിന്ദു എന്ന ഒരൊറ്റ സംജ്ഞയിൽ ചേർത്ത്, അവർക്കായി നിർമിക്കുന്ന നിയമത്തിന്റെ ധാർമികതയും സ്വഭാവവും തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്.
മഹാമഹോപാധ്യായ ഗംഗാനാഥ ഝാ
ഏതുതരം ധാർമികതയും സംസ്കാരവുമാണ് വിവാഹ കാര്യത്തിൽ ഹിന്ദു വിവാഹ നിയമം സ്വീകരിച്ചത് എന്ന് മനസ്സിലാക്കുന്നതിന് വിവാഹത്തിലെ ബന്ധുത്വ യോഗ്യത (Relational Qualifications) പരിശോധിച്ചാൽ മതിയാവും. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5, വിവാഹത്തിനുള്ള നിബന്ധനകളിലെ ഉപ സെക്ഷൻ V അനുസരിച്ച്, വിവാഹം സാധു ആയിരിക്കുന്നതിന് വരനും വധുവും സപിണ്ഡ ബന്ധുത്വത്തിൽ പെടുന്നവർ അല്ലാതിരിക്കണം. എന്താണ് സപിണ്ഡ എന്നതിനും കൃത്യമായ നിർവചനം നിയമത്തിൽ പറയുന്നുണ്ട്. മാതാവിന്റെ മൂന്നു തലമുറ പിറകിലേക്കോ പിതാവിന്റെ അഞ്ച് തലമുറ പിറകിലേക്കോ ഉള്ള സഹോദര-സഹോദരി, പുത്ര-പുത്രിമാർ സപിണ്ഡരാണ്.
സപിണ്ഡരെ കുറിക്കുന്ന പൗരാണിക ഹിന്ദു ഗ്രന്ഥം മനുസ്മൃതിയാണ്. മനുസ്മൃതി (5.60 ) അനുസരിച്ച് സപിണ്ഡ ബന്ധുത്വം എന്നത് മാതാവിന്റെയോ പിതാവിന്റെയോ ഏഴു തലമുറ പിന്നിലുള്ള സഹോദര-സഹോദരി, പുത്ര-പുത്രിമാരാണ്. നിയമത്തിൽ അൽപംകൂടി പ്രായോഗികമായ അഞ്ചും മൂന്നും തലമുറ പിന്നോട്ട് എന്ന നടപടി സ്വീകരിച്ചു എന്നുവേണം അനുമാനിക്കാൻ. പ്രസക്തമായ കാര്യം നേരത്തേ സൂചിപ്പിച്ചതുപോലെ മനുസ്മൃതി വിവാഹ ബന്ധുത്വ യോഗ്യതയായി കണക്കാകുന്ന സപിണ്ഡേതര വിവാഹപദ്ധതിയാണ് ഹിന്ദു വിവാഹ നിയമത്തിലും സ്വീകരിച്ചിരിക്കുന്നത് എന്നതാണ്.
‘‘അസപിണ്ഡാ ചയാ മാതുരസ ഗോത്രാ ച യാ പിതുഃ /
സാ പ്രശസ്താ ദ്വിജാതീനാം ദാരകർമണി മൈഥുനേ.’’(മനു . 3.5)
പിതാവിന്റെയോ മാതാവിന്റെയോ സപിണ്ഡയല്ലാത്തവളും അതേ ഗോത്രത്തിൽപെടാത്തവളും ആയ കന്യക ദ്വിജന്മാർക്ക് വിവാഹത്തിനും പുത്രോൽപാദനത്തിനും യോഗ്യയാകുന്നു എന്ന് മനുസ്മൃതി വിധിക്കുന്നു. എന്നാൽ, മാതൃ സഹോദര-സഹോദരി പുത്ര, പുത്രിമാർ തമ്മിലുള്ള വിവാഹം (മുറപ്പെണ്ണ്, മുറച്ചെറുക്കൻ) തുടങ്ങിയ വിവാഹരീതികൾ ദക്ഷിണേന്ത്യയിൽ ഇന്നും നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. ദ്രാവിഡരീതികളിൽ മാതൃസഹോദരനെ (മുറൈമാമൻ) വേൾക്കുന്ന പതിവ് ഇന്നും തുടരുന്നുണ്ട്. ഇത് മനുസ്മൃതിക്ക് ഘടകവിരുദ്ധമാണെങ്കിൽകൂടി ഹിന്ദു എന്ന നിർവചനത്തിൽ അവരെക്കൂടി ഉൾപ്പെടുത്തേണ്ടതിനാൽ നിയമത്തിൽ ചെറിയൊരു അപവാദം സൃഷ്ടിക്കുകയാണ് വിവാഹ നിയമം ചെയ്യുന്നത്.
ഹിന്ദു വിവാഹ നിയമത്തിന്റെ സെക്ഷൻ 5ന്റെ ഉപ സെക്ഷനിൽ സപിണ്ഡ വിവാഹം നിരോധിക്കുന്നതിനോടൊപ്പം തന്നെ അതത് സമുദായങ്ങളിലെ നാട്ടാചാരങ്ങളും പതിവുകളും അനുവദിക്കുമെങ്കിൽ അത് സാധുവാണ് എന്ന് എഴുതിച്ചേർക്കുകയാണ് ഉണ്ടായത്. മറ്റൊരുരീതിയിൽ പറഞ്ഞാൽ, മനുസ്മൃതിയെ ആധാരമാക്കി മുഖ്യമായ ഒരു നിയമം കൊണ്ടുവരുകയും അതിൽ ഹിന്ദു എന്ന നിർവചനത്തിൽ മറ്റുള്ളവരെ ഉൾപ്പെടുത്തുന്നതിനുവേണ്ടി മാത്രം അവരുടെ ആചാരങ്ങളെയും വിവാഹ സംസ്കാരങ്ങളെയും ഒരു ആക്ഷേപമോ അപവാദമോ ആയി മാത്രം ഉൾച്ചേർക്കുകയും ചെയ്തിരിക്കുന്നു.
ബഹുഭാര്യത്വം നിരോധിക്കുക വഴി ഒരു പുരോഗമന ചുവടാണ് ഹിന്ദു വിവാഹ നിയമം മുന്നോട്ടുവെച്ചത്. ഹിന്ദുകോഡ് ബിൽ രൂപപ്പെടുന്ന കാലത്തുതന്നെ ബഹുഭാര്യത്വം നിരോധിക്കണമെന്ന ആശയം സ്ത്രീ സംഘടനകൾ മുന്നോട്ടുവെക്കുകയും ഹിന്ദു വിവാഹ നിയമത്തിൽ നിബന്ധനകളിൽ ഒന്നാമതായിതന്നെ ബഹുഭാര്യത്വം നിരോധിക്കുകയും പങ്കാളി ജീവിച്ചിരിക്കുമ്പോൾ നടത്തുന്ന വിവാഹം അസാധുവാക്കുകയും ചെയ്തു. ഇതോടെ ഏക പങ്കാളി എന്ന തത്ത്വത്തിലേക്ക് ഹിന്ദു സമൂഹം മാറി. ഇതിലൂടെ മനുസ്മൃതി നിരോധിച്ച പ്രതിലോമ വിവാഹങ്ങളെ മാത്രമല്ല, അനുവദിച്ച അനുലോമ വിവാഹങ്ങളെപ്പോലും ഇല്ലാതാക്കുകയും ഏക സ്വജാതി വിവാഹങ്ങളായി ഹിന്ദു സമൂഹം ചുരുങ്ങുന്നതിനിടയാകുകയും ചെയ്തു.
‘‘ശൂദ്രന് ശൂദ്ര സ്ത്രീതന്നെയാണ് ഭാര്യ, വൈശ്യനും വൈശ്യയും ശൂദ്രയും ആകാം, ക്ഷത്രിയനാകട്ടെ ക്ഷത്രിയ സ്ത്രീയും വൈശ്യ, ശൂദ്ര സ്ത്രീകളെയും വേൾക്കാം. ഇതിൽ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യാദി ത്രൈവർണികർക്ക് ആദ്യ വിവാഹം സ്വവർണത്തിൽനിന്നുതന്നെ ആയിരിക്കണമെന്നും രണ്ടാമത് വരുന്ന വിവാഹത്തിൽ വർണക്രമത്തിൽ താഴെയുള്ള ഏത് വർണത്തിൽനിന്നും വിവാഹമാകാം’’എന്നും മനു നിശ്ചയിക്കുന്നു.
(സവർണാഗ്രേ... ചാഗ്ര ജന്മനഃ, മനുസ്മൃതി. 3.13-14)
ആദ്യ വിവാഹം ശൂദ്രയുമായി സംഭവിച്ചാൽ ത്രൈവർണികരുടെ കുലം ശൂദ്രകുലമായി പരിണമിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് മനു ആദ്യവിവാഹം സ്വവർണത്തിൽപെട്ട സ്ത്രീകളോട് മാത്രമേ പാടുള്ളൂ എന്ന് നിഷ്കർഷിക്കുന്നത് (മനു 3.15-16). മറ്റൊരു പ്രധാന കാരണം ത്രൈവർണികരുടെ സഹധർമിണിയായ ശൂദ്ര സ്ത്രീ ചെയ്യുന്ന ദൈവ-പിതൃ-ആതിഥേയ കർമങ്ങൾ ദൈവങ്ങളോ പിതൃക്കളോ ആതിഥേയരോ സ്വീകരിക്കുകയില്ലെന്നും മനു സ്പഷ്ടമാക്കുന്നു. ഇതിലൂടെ തെളിയുന്നത്, ത്രൈവർണിക ആചാരബദ്ധമായ വിവാഹ സംസ്കാരത്തിന് പുറത്താണ് ശൂദ്ര സ്ത്രീയുമായുള്ള ത്രൈവർണികരുടെ വിവാഹബന്ധം നിലനിൽക്കുന്നത് എന്നാണ്.
യഥാർഥത്തിൽ, ഏക ഭാര്യത്വമെന്ന ഹിന്ദു വിവാഹ നിയമത്തെയും ആദ്യ വിവാഹം സ്വവർണത്തിൽനിന്നുതന്നെ വേണമെന്ന മനുശാസനയെയും ഒന്നിച്ചു ചേർത്ത് വായിക്കുകയാണ് ത്രൈവർണികർ ചെയ്തത്. തൽഫലമായി സ്വജാതി, സ്വവർണ ഏകഭാര്യത്വ വിവാഹങ്ങളായി ഹിന്ദു വിവാഹങ്ങൾ മാറുകയും മനുസ്മൃതി അനുസരിച്ചുപോലും അനുവദനീയമായ അനുലോമ വിവാഹങ്ങൾ വഴി ജാതി മിശ്രണങ്ങൾ ഇല്ലാതാവുകയും ചെയ്തു.
മുമ്പ് സൂചിപ്പിച്ച ഹിന്ദു ലോ കമ്മിറ്റി മുന്നോട്ടുവെച്ച ആചാര വിവാഹങ്ങളും സിവിൽ വിവാഹങ്ങളും എന്ന വ്യത്യാസം ഹിന്ദു വിവാഹനിയമം പൂർണമായും തള്ളിക്കളയുകയും ഹിന്ദു വിവാഹങ്ങളെ ആചാര വിവാഹങ്ങൾ (Customary Marriages) മാത്രമാക്കുകയുമാണ് ചെയ്തത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് വിവാഹ പൂർത്തീകരണത്തിന് ചില നിബന്ധനകളുണ്ട്. വരന്റെയോ വധുവിന്റെയോ ആചാരങ്ങളുടെയോ ചടങ്ങുകളുടെയോ പൂർത്തീകരണമാണ് വിവാഹത്തിന്റെ പൂർത്തീകരണമായി കണക്കാനുള്ള ഒരുപാധി.
ഈ ചടങ്ങുകളിൽ യാഗാഗ്നിക്കു സമീപത്ത് ഏഴു ചുവട​ുവെക്കുന്ന ‘സപ്തപദി’ കൂടി ഉൾപ്പെടണമെന്ന് ഹിന്ദു വിവാഹ നിയമം അനുശാസിക്കുന്നു. വരന്റെയോ വധുവിന്റെയോ ആചാരങ്ങൾ എന്നത് ജാത്യാചാരങ്ങളായിരിക്കെ, ജാത്യാചരങ്ങൾ പ്രാദേശിക, സമുദായ ഭേദങ്ങളോടെ കന്യാദാനം, പാണിഗ്രഹണം, മംഗല്യ സൂത്രധാരണം എന്നിങ്ങനെ ബ്രാഹ്മണിക ആചാരങ്ങളുടെ രീതികൾ പിന്തുടരുന്നവയാണ്. ഹിന്ദു വിവാഹനിയമം അനുസരിച്ച് വിവാഹം ചെയ്യുന്നതിന് ഇതിലെ പല ചടങ്ങുകളും ആചരിക്കേണ്ടിവരുന്നത് ബ്രാഹ്മണ്യ വിവാഹരീതികളുടെ അടിച്ചേൽപിക്കലായി മാറുന്നു എന്നതാണ് ഇതിന്റെ ആകെ ഫലം.
ഈ ബ്രാഹ്മണ്യ ആചാരങ്ങളുടെ അടിച്ചേൽപിക്കൽ ചരിത്രത്തിൽ ഉടലെടുത്തത് തമിഴ്നാട്ടിലെ സ്വാഭിമാന പ്രസ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു. പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രസ്ഥാനം ബ്രാഹ്മണ പുരോഹിതരെയും അവരുടെ ആചാരങ്ങളെയും പൂർണമായും ത്യജിച്ചു. ‘‘സ്വയമര്യാദൈ വിവാഹങ്ങൾ’’ എന്ന് അറിയപ്പെട്ട ഈ വിവാഹങ്ങൾ തമിഴ് നാട്ടിൽ വ്യാപകമായിരുന്നു. എന്നാൽ, ഹിന്ദു വിവാഹ നിയമത്തിലെ ആചാര പൂർത്തീകരണത്തിന്റെ നിബന്ധന കാരണം ഇവ സാധു ആകുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് പുതിയ നിയമനിർമാണത്തിനുവേണ്ടിയുള്ള ആവശ്യമുയർന്നത്. എന്നാൽ, 1966 വരെ മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസ് ഈ ആവശ്യത്തെ നിരാകരിച്ചു.
1967ൽ സി.എൻ. അണ്ണാദുരെയുടെ നേതൃത്വത്തിൽ ആദ്യ ഡി.എം.കെ മന്ത്രിസഭ ഭരണത്തിൽ വരുന്നതോടെ ഇത്തരം ബ്രാഹ്മണിക ആചാരങ്ങളില്ലാത്ത സ്വയമര്യാദൈ വിവാഹങ്ങളെ കൂടി സാധുവാക്കുന്നതിന് Hindu marriage (Madras amendment) act, 1967 എന്ന പേരിൽ ഹിന്ദു വിവാഹനിയമത്തിൽതന്നെ ഒരു ഭേദഗതി കൊണ്ടുവരുകയും, നിബന്ധനകളുടെ സെക്ഷൻ 7 ലേക്ക് ഒരു പുതിയ സെക്ഷൻ 7A കൂടി ഉൾപ്പെടുത്തുകയും ചെയ്തു. ഈ ഭേദഗതിയോടുകൂടി വരനും വധുവും സാക്ഷികൾ കാൺകെ പ്രതിജ്ഞ ചെയ്യുകയോ മാല അണിയിക്കുകയോ ചെയ്യുന്നത് വിവാഹ പൂർത്തീകരണമായി കണക്കാക്കമെന്നും വിവാഹത്തിന് സാധുത നൽകാമെന്നുമുള്ള നിലവന്നു. എന്നാൽ ഇത് തമിഴ്നാട് സർക്കാർ കൊണ്ടുവന്ന ഭേദഗതി ആകയാൽ തമിഴ്നാടിന് മാത്രമാണ് ബാധകമായത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ ഏതൊരു വ്യക്തിക്കും ഗോത്രവംശജർക്കും അവർകൂടി ഉൾപ്പെടുന്ന ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹിതരാകാൻ ബ്രാഹ്മണിക ആചാരരീതികളെ പിന്തുടരേണ്ടിവരുന്നു എന്നതാണ് വസ്തുത.
ഹിന്ദു അനന്തരാവകാശ നിയമവും ദായഭാഗവും
ഹിന്ദു അനന്തരാവകാശ നിയമം സെക്ഷൻ 14 പ്രകാരം സ്ത്രീയുടെ വിവാഹത്തിനുമുമ്പോ ശേഷമോ അനന്തരാവകാശം മുഖേനയോ കുടുംബ ഭാഗത്തിലെ വിഹിതത്തിൻ ഫലമായോ ജീവനോപാധിയായി ലഭിക്കുന്നതോ ബന്ധുക്കളോ അല്ലാത്തവരിൽനിന്ന് ലഭിക്കുന്ന സമ്മാനമോ ആയ എല്ലാവിധ സ്ഥാവരജംഗമവസ്തുക്കളെയും സ്ത്രീധനം എന്ന് വിവക്ഷിച്ച് സ്ത്രീയുടെ മാത്രം ധനമായി പൂർണ അവകാശം നൽകിയിരിക്കുന്നു. ഇത് മനസ്സിലാക്കുന്നതിന് മുന്നോടിയായി സ്ത്രീധനം എന്ന സങ്കൽപം നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. പൊതുവേ 1961ലെ ഡൗറി പ്രോഹിബിഷൻ നിയമ പ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ് എന്ന ധാരണയാണ് പലർക്കുമുള്ളത്.
മലയാളത്തിൽ ഈ നിയമത്തെ പലപ്പോഴും ‘സ്ത്രീധന നിരോധന നിയമം’ എന്ന് വിളിക്കാറുമുണ്ട്. എന്നാൽ, സ്ത്രീധനവും ഡൗറിയും വ്യത്യസ്തമായാണ് നിയമം കണക്കാക്കുന്നത്. 1961ലെ നിയമപ്രകാരം ഡൗറി നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, സ്ത്രീധനം പൂർണമായും നിരോധിക്കപ്പെട്ടിട്ടില്ല. സ്ത്രീധനത്തെ ഡൗറിയിൽനിന്നും വ്യത്യസ്തമാക്കുന്നത് അതിലെ ‘ആവശ്യം’ അഥവാ ‘ചോദന’ (Demand)യാണ്. സ്ത്രീധനം എന്നതിനെ ഹിന്ദു അനന്തരാവകാശ നിയമമനുസരിച്ച് നേരത്തേ വിവരിച്ചുവല്ലോ. ഇത് 1985ൽ പ്രതിഭ റാണി v/s സുരജ് കുമാർ എന്ന വ്യവഹാരത്തിൽ പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കന്യകയോ വിവാഹിതയോ വിധവയോ ആയ സ്ത്രീക്ക് വിവാഹത്തിന് മുമ്പായോ വിവാഹവേളയിലോ വധുവിന്റെ പുറപ്പാട് ചടങ്ങ് സമയത്തോ സ്നേഹസൂചകമായി ഭർതൃ മാതാവോ ഭർതൃപിതാവോ നൽകുന്നതോ, സ്വ മാതാ, പിതാ, ഭ്രാതാക്കളോ നൽകുന്നതോ ആയ സമ്മാനങ്ങളെ സ്ത്രീധനം എന്ന് കോടതിതന്നെ വ്യക്തമാക്കുന്നു. ഡൗറി നിരോധന നിയമം പ്രകാരം ഇത്തരം സമ്മാനങ്ങളെയോ, വസ്തുക്കളെയോ ആവശ്യപ്പെടുന്നതോ ആ ആവശ്യപ്രകാരം മാത്രം കൊടുക്കുന്നതോ ആണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. വ്യക്തമായി പറഞ്ഞാൽ ഭർതൃ ബന്ധുക്കളുടെ നിർബന്ധപൂർവമല്ലാതെ, സ്നേഹ സൂചകമായി സമ്മാനിക്കുന്നത് സ്ത്രീയുടെ മാത്രം അവകാശമായ സ്ത്രീധനമായി പൂർണാവകാശത്തിൽ നിയമംമൂലംതന്നെ അനുവദിച്ചിരിക്കുന്നു.
സ്ത്രീധനം എന്ന ആശയത്തിന്റെ ഉറവിടം മനസ്സിലാക്കേണ്ടത് ഈ അവസരത്തിലാണ്. ജ്ഞാനിയായ കന്യാപിതാവ് അൽപംപോലും കന്യാശുൽക്കമാകുന്ന ധനം സ്വീകരിക്കരുതെന്നും ലോഭം നിമിത്തം ധനം വാങ്ങിച്ചാൽ അയാൾ സന്താനത്തെ വിൽക്കുന്നവനായി തീരുമെന്നു മനു പ്രസ്താവിക്കുന്നു:
‘‘ന കന്യായാ: പിതാ വിദ്വാൻ ഗൃഹ്ണിയാത് ശുൽകമന്വപി /
ഗൃഹ്ണം ശുൽകം ലോഭേന സ്യാന്നരോ അപത്യ വിക്രയീ’’(മനു. 3.51)
അതേസമയം മനു മറ്റൊരിടത്ത് അനുശാസിക്കുന്നത്,
‘‘സ്ത്രീധനാ നിതു യേ മോഹാദുപ ജീവന്തി ബാന്ധവാ:/
നാരീ യാനാനി വസ്ത്രം വാ തേ പാപാ യാന്ത്യധോഗതിം’’ (മനു 3.52) എന്നാണ്. അതായത്, സ്ത്രീധനമായി ലഭിച്ച വാഹനം, വസ്ത്രം മുതലായ വസ്തുക്കൾ ഉപയോഗിച്ചാൽ ആ പാപത്താൽ ഭർതൃബന്ധുക്കൾ അധോഗതി പ്രാപിക്കുമെന്ന് മനു വിധിക്കുന്നു. ഇതിൽനിന്ന് ആ കാലത്ത് സ്ത്രീധനം ലഭിച്ചിരുന്നു എന്നും കാണാവുന്നതാണ്. വരൻ നൽകുന്ന ധനം കന്യകയുടെ പിതാവ് എടുക്കാതെ അത് കന്യകക്ക് തന്നെ നൽകിയാൽ അതിൽ തെറ്റില്ലെന്നും മനു പറയുന്നുണ്ട് (മനു .3.54). ആ കാലത്ത് വിവാഹങ്ങളെന്നത് കന്യാശുൽകവും സ്ത്രീധനവും ഉൾപ്പെടുന്ന സാമ്പത്തിക ഇടപാടുകൾകൂടി അടങ്ങുന്ന പ്രക്രിയകളായിരുന്നു എന്ന് ഇതിൽനിന്നും അനുമാനിക്കാം. പുരുഷനും സ്ത്രീയുമായുള്ള കൂടിച്ചേരൽ എന്നതിനപ്പുറം സാമ്പത്തിക ഇടപാടുകളുടെ കൂത്തരങ്ങായി വിവാഹങ്ങൾ മാറുന്നതിന് മനുസ്മൃതിയുടെ നിയമങ്ങളും സ്വാധീനിച്ചു എന്നതാണ് ഹിന്ദു സിവിൽ നിയമങ്ങൾ സൃഷ്ടിച്ച ദുര്യോഗം.
ഹിന്ദു അനന്തരാവകാശ നിയമം സ്ത്രീയോട് വിവേചനഭരിതമായി പ്രവർത്തിക്കുന്ന സന്ദർഭങ്ങൾ വേറെയുമുണ്ട്. നിയമത്തിന്റെ സെക്ഷൻ 8 ഹിന്ദു പുരുഷന്റെ ദായക്രമവും സെക്ഷൻ 15 ഹിന്ദു സ്ത്രീയുടെ ദായക്രമവും വിശദമാക്കുന്നു. അതിന്റെ താരതമ്യം ഇപ്രകാരമാണ്: ഹിന്ദു പുരുഷന്റെ സ്വത്തുക്കൾ ആദ്യമായി (ക്ലാസ് 1 പിന്തുടർച്ചക്കാർ) ഭാര്യ, മക്കൾ, മുമ്പേ മരിച്ചുപോയ മക്കളുടെ മക്കൾ എന്നിവർക്കായി വീതിക്കപ്പെടും. ക്ലാസ് 1ൽ പെടുന്ന പിന്തുടർച്ചക്കാരില്ലെങ്കിൽ മാത്രം ക്ലാസ് 2ൽ പെടുന്ന പിന്തുടർച്ചക്കാരിലേക്ക് വീതം വെക്കപ്പെടുന്നു. ക്ലാസ് 2 എന്നത് വീണ്ടും ഭാഗിച്ചിട്ടുണ്ട്. ഇതിൽ മുഖ്യമായും മരിച്ച പുരുഷന്റെ പിതാവ്, സഹോദരങ്ങൾ, മരിച്ചുപോയ സഹോദരങ്ങളുടെ മക്കൾ, മരിച്ച പുരുഷന്റെ കൊച്ചുമക്കൾ എന്നിവർ ഉൾപ്പെടും, ആദ്യ രണ്ട് ക്ലാസിൽപെട്ട പിന്തുടർച്ചക്കാരില്ലെങ്കിൽ മാത്രം ക്ലാസ് 3, അതായത് മരിച്ച പുരുഷന്റെ പിതൃഭാഗത്തിലെ ബന്ധുക്കൾക്കും അവരില്ലെങ്കിൽ മാത്രം മാതൃഭാഗത്തെ ബന്ധുക്കൾക്കും പിന്തുടർച്ചാവകാശം ലഭിക്കുന്നു.
എന്നാൽ, സെക്ഷൻ 15 അനുസരിച്ച് ഹിന്ദു സ്ത്രീയുടെ മരണത്തോടെ സ്വത്തുക്കൾ ഭാഗിക്കുന്നത് മറ്റൊരു വിധത്തിലാണ്. ആദ്യമായി അവരുടെ മക്കളിലേക്കും ഭർത്താവിലേക്കും സ്വത്തുക്കൾ എത്തിച്ചേരുന്നു. ഇവരാരുമില്ലാത്ത അവസ്ഥയിൽ മരിച്ച സ്ത്രീയുടെ ഭർത്താവിന്റെ മാതാപിതാക്കൾക്ക് ആ സ്ത്രീയുടെ സ്വത്തുക്കൾ ലഭിക്കുന്നു. ഭർതൃമാതാപിതാക്കൾ ഇല്ലെങ്കിൽ മാത്രം സ്വമാതാപിതാക്കളിലേക്ക് പിന്തുടർച്ചാവകാശം എത്തിച്ചേരുകയും അവരില്ലെങ്കിൽ മരിച്ച സ്ത്രീയുടെ പിതാവിന്റെ അനന്തരാവകാശികളിലേക്ക് സെക്ഷൻ 8 അനുസരിച്ച് സ്വത്ത് സംക്രമിക്കുകയും ചെയ്യുന്നു. ശേഷം മാത്രമേ മാതാവിന്റെ ബന്ധുക്കളിലേക്ക് പിന്തുടർച്ചാവകാശം എത്തിച്ചേരുകയുള്ളൂ.
ഇതിൽനിന്ന് തന്നെ ഹിന്ദു അനന്തരാവകാശം സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും സ്ത്രീയോട് വിവേചനഭരിതമായി പെരുമാറുന്നു എന്നും വ്യക്തമാണ്. സ്ത്രീ സ്വപ്രയത്നത്താലോ വിവേകത്താലോ ആർജിക്കുകയോ അവർക്ക് വന്നുചേരുകയോ ചെയ്യുന്ന സ്വത്തുവകകൾ അവരുടെ മരണശേഷം പിന്തുടർച്ചാവകാശമായി ലഭിക്കുന്നതിന് സ്വ മാതാ, പിതാക്കളെക്കാൾ മുൻഗണന ഭർതൃമാതാപിതാക്കൾക്കാണ് എന്നതാണ് ഹിന്ദു അനന്തരാവകാശ നിയമം സെക്ഷൻ 15ന്റെ നിയമപരമായിതന്നെയുള്ള വിവേചനം.
2009ൽ സുപ്രീകോടതിയിൽ തീരുമാനിക്കപ്പെട്ട ഓംപ്രകാശ് Vs രാധാചരൺ എന്ന വ്യവഹാരം ഈ അനീതിയെ ചൂണ്ടിക്കാണിക്കുന്നു. 1955ൽ നാരായണി ദേവി എന്ന ഹിന്ദു സ്ത്രീ ദീൻദയാൽ ശർമയെ വിവാഹം കഴിക്കുന്നു. വിവാഹത്തിന് മൂന്നുമാസം തികയും മുമ്പേ ദീൻദയാൽ ശർമ മരണപ്പെടുകയും നാരായണി ദേവി കുട്ടികളില്ലാതെതന്നെ വിധവയായി മാറുകയും ചെയ്യുന്നു. ക്രൂരമായ ഭർതൃഗൃഹ പീഡനത്തിന് ഇരയാകുന്ന നാരായണി ദേവി ഭർതൃവീട്ടിൽനിന്നും ആട്ടിയൊടിക്കപ്പെട്ട് സ്വഗൃഹത്തിലേക്ക് മടങ്ങുന്നു. അവിടെ അഭയം ലഭിക്കുന്ന അവർ ഏറെക്കാലം ജീവിക്കുകയും സ്വപ്രയത്നത്താലും അധ്വാനത്താലും സ്വത്തുവകകൾ ആർജിക്കുകയും ചെയ്യുന്നു.
ഇതിൽ സ്വന്തം സഹോദരന്മാരുടെയും മാതാവിന്റെയും സഹായം ആവോളം നാരായണി ദേവിക്ക് ലഭിക്കുന്നുണ്ട്. 1996ൽ നാരായണി ദേവി മരണപ്പെടുന്നു. ഭർത്താവോ കുട്ടികളോ ഇല്ലാത്തതിനാൽ സെക്ഷൻ 15 അനുസരിച്ച് നാരായണി ദേവിയുടെ മുഴുവൻ സ്വത്തുക്കളും ഭർതൃബന്ധുക്കൾക്ക് അവകാശപ്പെടുന്നു. സ്ത്രീയുടെ സ്വയാർജിത സ്വത്തുക്കളുടെ പിന്തുടർച്ചാവകാശത്തെ സംബന്ധിച്ച് ഹിന്ദു അനന്തരാവകാശ നിയമം മൗനമായിരിക്കുന്നതിനാൽ വിധി ഭർതൃബന്ധുക്കൾക്ക് അനുകൂലമാകുന്നു. ഈ വിധി പ്രശ്നഭരിതമാണ് എന്ന് കോടതി കണ്ടെത്തുന്നുണ്ട്.
സമാനമായി മറ്റൊരു കോടതി വ്യവഹാരം കൂടി സമീപകാലത്തുണ്ടായിട്ടുണ്ട്. ദേവിന ഭരദ്വാജും ചേതൻ ഭരദ്വാജും 2007ൽ വിവാഹിതരാകുന്നു. 2014ൽ അവർ ഇരുവരും ചേർന്ന് ഒരു ഭവനം വാങ്ങുന്നു. ഇതിനായി കൂടുതൽ തുക ചെലവഴിച്ചത് ഭാര്യയായ ദേവിന ആയിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയിൽ 2021 എപ്രിൽ മാസം ഭർത്താവ് ചേതൻ മരണപ്പെടുന്നു. കേവലം ഒരു മാസത്തിനുള്ളിൽ ഭാര്യ ദേവിനയും മരണപ്പെടുന്നു.
രണ്ടുപേരുടെയും മരണവും വിൽപത്രങ്ങൾ എഴുതാതെയും കുട്ടികളില്ലാതയുമാകയാൽ ദേവിനയും ചേതനും ചേർന്ന് സമ്പാദിച്ച വസ്തുവകകളും ബാങ്ക് ബാലൻസും പൂർണമായും ഭർതൃമാതാവിന് ലഭിക്കുകയും, ഇത് ചോദ്യംചെയ്ത് ദേവിനയുടെ മാതാവ് കോടതിയിലെത്തുകയും ചെയ്തു. വ്യവഹാരം ഇന്നും കോടതിയുടെ പരിഗണനയിലാണ്. ഹിന്ദു അനന്തരാവകാശ നിയമം സെക്ഷൻ 15 അനുസരിച്ച് ഒരു സ്ത്രീക്ക് സ്വന്തം മാതാപിതാക്കളിൽനിന്ന് ലഭിക്കുന്ന കുടുംബ വിഹിതംപോലും അവരുടെ വിൽപത്രമില്ലാത്ത മരണശേഷം ഭർതൃകുടുംബത്തിലേക്ക് സംക്രമിക്കുകയാണ്. ഈ നിയമപരമായ ലിംഗവിവേചനത്തിന് കാരണമാകുന്നത്. ഹിന്ദു അനന്തരാവകാശ നിയമത്തിലെ ഈ വിവേചനത്തിന് കാരണംപോലും പൗരാണിക സങ്കൽപങ്ങളാണ് എന്നത് വ്യക്തമാണ്.
മനുസ്മൃതി പറയുന്നു: ‘‘സന്താനമില്ലാത്ത പുരുഷൻ മരിച്ചാൽ ആ സ്വത്ത് അയാളുടെ മാതാവിന് ലഭിക്കും. എന്നാൽ, സന്താനമില്ലാത്ത ഒരു സ്ത്രീ ജനമാണ് മരണപ്പെടുന്നതെങ്കിൽ അവരുടെ പിതാവിന്റെ മാതാവിനാണ് സ്വത്തുക്കൾ വന്നുചേരുക.’’
(അനപത്യ സ്യ പുത്രസ്യ മാതാ ദായമവാപ്നുയാത് /
മാതര്യപി ച വൃത്തായാം പിതുർമാതാ ഹരേദ്ധനം,
മനു 9.217)
‘‘ഭാര്യാ പുത്രശ്ച ദാസശ്ച ത്രയാ ഏവ ധനാ സ്മൃതാ:/
യത് തേ സമധിഗച്ഛന്തി യസ്യ തേ തസ്യ തദ് ധനം’’ (മനു. 8. 413).
ഭാര്യ, പുത്രൻ, അടിമ എന്നിവർക്ക് സ്വത്തുക്കളിൽ മേൽ അവകാശമില്ല എന്നാണ് മനുസ്മൃതി വിവക്ഷിക്കുന്നത്. അവർ സ്വത്തുക്കൾ സമ്പാദിച്ചാലും അവരുടെ ഉടമയായി ഇരിക്കുന്നവർ ആരാണോ അവരുടേതാണ് ആ സ്വത്തുക്കൾ എന്ന് മനു സ്ഥാപിക്കുന്നു. അങ്ങനെ ഭാര്യയുടെ സ്വത്ത് ഭർത്താവിനും മകന്റേത് പിതാവിനും അടിമയുടേത് യജമാനനും അവകാശപ്പെട്ടതാണെന്ന് വരുന്നു. ഇത്തരത്തിൽ ഭാര്യാ ഭർതൃബന്ധത്തെ അടിമ-ഉടമ ബന്ധംപോലെ മേൽക്കീഴ് ക്രമമായി കാണുന്ന മനുസ്മൃതിയുടെ സങ്കൽപമാണ് ഹിന്ദു അനന്തരാവകാശത്തിലും കയറിക്കൂടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭർത്താവോ, മക്കളോ, വിൽപത്രമോ ഇല്ലാത്ത അവസ്ഥയിൽ മരണപ്പെടുന്ന സ്ത്രീയുടെ സ്വയാർജിത സ്വത്തുക്കൾപോലും ഭർത്താവിന്റേതാകുകയും തദ്വാര (ഭർത്താവിന്റെ മരണംമൂലം) ഭർത്താവിന്റെ ബന്ധുക്കളുടേതായി മാറുകയും ചെയ്യുന്നു എന്നതാണ് വസ്തുത.
ഇപ്രകാരം ചരിത്രപരമായിതന്നെ ഇന്ത്യയിലെ നിയമക്രോഡീകരണം എന്നത് എക്കാലത്തും ബ്രാഹ്മണിക-ധർമശാസ്ത്രങ്ങൾക്കനുസൃതമായി നടന്നിട്ടുള്ളതാണ്. സിവിൽ നിയമങ്ങൾ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയെ ബാധിക്കുന്നവ ആയതിനാൽ അത്തരം നിയമങ്ങൾ സാംസ്കാരികമായികൂടി വ്യക്തികളെ സ്വാധീനിക്കുന്നു. ഹിന്ദു അനന്തരാവകാശ നിയമങ്ങൾ സ്മൃതിദർശനങ്ങൾക്കനുസൃതമായി പിതൃദായക്രമവും മറ്റും അനുവർത്തിക്കുമ്പോൾ മാതൃദായക്രമം പാലിക്കുന്ന ഗോത്രവംശജരും മറ്റും നിയമം നിർബന്ധപൂർവം അനുസരിക്കേണ്ടതോ കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങേണ്ടതോ ആയ അവസ്ഥ സംജാതമാകുന്നുമുണ്ട്.
ഹിന്ദുകോഡ് ബില്ലിന്റെ ചർച്ചാവേളയിൽതന്നെ അതിലെ സപിണ്ഡ വിവാഹങ്ങളുടെ നിരോധനം അക്കാലത്തുതന്നെ ചോദ്യംചെയ്യപ്പെടുന്നുണ്ടെങ്കിലും അതും ഉൾപ്പെടുത്തിയാണ് ഹിന്ദു വിവാഹ നിയമം രൂപപ്പെടുന്നത്. സ്ത്രീകളുടെ വിവാഹനില അവരുടെ സ്വത്തവകാശത്തെ ബാധിക്കുക എന്നത് സ്മൃതികാരന്മാരുടെ പൗരാണിക ധാർമിക വ്യവസ്ഥയും സങ്കൽപവുമാണ്. ആ ധാർമികവ്യവസ്ഥയും അതേ സങ്കൽപങ്ങളുമാണ് ഹിന്ദു അനന്തരാവകാശങ്ങളും പിന്തുടരുന്നത് എന്നത് വ്യക്തമാണ്. പ്രബലരായ ബ്രാഹ്മണരുടെ സ്മൃതിനിയമങ്ങളും ബ്രാഹ്മണ്യ ധാർമികതയും പങ്കുവെക്കുന്നതിലൂടെയാണ് ഇന്ത്യയിലെ ഹിന്ദു സിവിൽനിയമങ്ങൾ എകീകരിക്കപ്പെട്ടിട്ടുള്ളത്.
ഈ പാശ്ചാത്തലത്തിലാണ് ഇന്ത്യയിലെ മതഭേദമന്യേയുള്ള സിവിൽ നിയമങ്ങളുടെ ക്രോഡീകരണത്തെയും ഏകീകരണത്തെയും നോക്കിക്കാണേണ്ടത്. എല്ലാ മതങ്ങൾക്കും സ്വീകാര്യമായ ഏകീകരിക്കപ്പെട്ട സിവിൽ നിയമങ്ങൾ രൂപപ്പെടുമ്പോൾ മതന്യൂനപക്ഷങ്ങളുടെയോ ഗോത്രവംശജരുടെയോ ധാർമികതക്ക് അനുസൃതമായ നിയമങ്ങൾ പരിഗണിക്കപ്പെടില്ല എന്നതിന് ചരിത്രപരമായിതന്നെ നിരവധി തെളിവുകളുണ്ട്. എന്നാൽ, പ്രബലവിഭാഗത്തിന്റെ വർണ ധർമാശയങ്ങൾക്ക് അനുസൃതമായ ധാർമികത പേറുന്ന നിയമങ്ങൾ അനുസരിക്കേണ്ട ബാധ്യത എണ്ണംകൊണ്ട് ഭൂരിപക്ഷമായ ജനവിഭാഗത്തിന് വന്നുചേരുകയും ചെയ്യും എന്ന് ഉറപ്പാക്കാം. ഈ വാദത്തെ സാധുകരിക്കുന്ന പ്രസ്താവനകൾ എന്ന 21ാം നിയമ കമീഷന്റെ ശിപാർശയിൽ അടങ്ങിയിരിക്കുന്നു.
നിയമ കമീഷന്റെ ഉപദംശം 2.49 പ്രസ്താവിക്കുന്നത് ശ്രദ്ധിക്കുക:
‘‘The Hindu Marriage Act, 1955 brought with it some significant reforms, but remained far from satisfactory. Reform of Hindu law which has historically been celebrated as a watershed moment, has in the recent decades also been viewed with a critical lens, which highlighted that codification of Hindu law in essence was a codification of North Indian upper caste morality.’’
സ്വത്തവകാശം, വിവാഹമോചനം, ഏക ഭാര്യത്വം എന്നീ മേഖലകളിൽ ഹിന്ദു സിവിൽ നിയമങ്ങൾ വളരെ പുരോഗമനപരമായ നിലപാട് കാഴ്ചവെക്കുമ്പോൾതന്നെ അവയെല്ലാം ഉത്തരേന്ത്യൻ സവർണ ജാതി ധാർമികതക്ക് അനുസൃതമായി ക്രോഡീകരിക്കപ്പെട്ടു എന്ന് 21ാം നിയമ കമീഷൻതന്നെ കണ്ടെത്തുന്നുണ്ട്. ഈ കാരണം കൊണ്ടുതന്നെ നിയമ കമീഷന്റെ ‘ഏക സിവിൽകോഡ് ഇപ്പോൾ ആവശ്യമോ ഉചിതമോ അല്ല’’ എന്ന നിലപാടിനോട് ചേർന്നുനിൽക്കുകയാണ് അഭികാമ്യം.
സൂചിക
1. Som, Reba. ‘‘Jawaharlal Nehru and the Hindu Code: A Victory of Symbol over Substance?’
1. മ​ന​പ്പീ​ട്യ
വി​ശ്വാ​സം?
പ​റ്റെ തീ​ർ​ന്നു.
പ്ര​തീ​ക്ഷ​യോ..?
വെ​റു​തെ കൊ​ടു​ത്താ​ലും വേ​ണ്ട.
സ​ദാ ഷ​ട്ട​റി​ട്ട അ​വ​സ്ഥ​യാ​ണി​പ്പോ...
ഇ​രു​ട്ടൊ​ഴി​ഞ്ഞ് പോ​കാ​നും തോ​ന്നു​ന്നി​ല്ല.
2. ആ​ഴം
പാ​ർ​ട്ടി​മു​റ്റം നി​റ​യെ കി​ണ​ർ പ​ണി​ക്കാ​ർ,
എ​ന്തി​ത്?
തി​ര​ക്കി​യ​പ്പോ​ൾ-
കൂ​ട്ട​ത്തി​ലൊ​രാ​ൾ മു​ന്നാ​ക്കം വ​ന്നു:
‘പാ​ർ​ട്ടി​ക്കെ​ന്തോ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കാ​നു​ണ്ട​ത്രെ!’
3. അ​രി​ഷ്ടം
അ​രി​ഷ്ട​ത്തി​ന​ക​ത്ത് ര​ണ്ടാ​ളു​ണ്ട്:
അ​രി-​ഇ​ഷ്ടം
ശ​ത്രു-​മി​ത്രം.
അ​ഥ​വാ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ
അ​രി​ഷ്ടി​ച്ച ജീ​വി​ത​ത്തി​ലും
ഇ​തു​ത​ന്നെ​യാ​ണ​ല്ലോ സം​ഭ​വി​ക്കു​ന്ന​ത്,
സ്വ​യം ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും:
വേ​ണോ വേ​ണ്ട​യോ... വേ​ണോ വേ​ണ്ട​യോ..?
4. ച​വി​ട്ടി
ക​ഥ​യി​ൽ നാ​യി​ക​യാ​ക്കാ​മെ​ന്നേ​റ്റു.
എ​ഴു​ന്നേ​റ്റ് കൂ​ടെ ചെ​ന്നു.
ന​ട തു​ട​ങ്ങി.
ആ​ളൊ​ന്നും മി​ണ്ടു​ന്നി​ല്ല. ചോ​ദി​ച്ച​പ്പോ​ൾ
ഡ​യ​ലോ​ഗെ​ന്തി​ന്, അ​ഭി​ന​യ​ത്തി​ല​ല്ലേ... ന്ന്
​ഓ... മ​തി. അ​ങ്ങ​നെ​ങ്കി​ല​ങ്ങ​നെ.
പ​ക്ഷേ ഇ​ന്നും അ​ര​ങ്ങി​ല​യാ​ൾ മാ​ത്രം.
നി​റ​ഞ്ഞാ​ട്ടം ത​ന്നെ. അ​ഴി​ഞ്ഞാ​ട്ടം.
എ​ന്നി​ട്ടും വി​ട്ടി​ല്ല പ്ര​തീ​ക്ഷ.
ഇ​രു​ന്നു. ഇ​രു​ന്നി​രു​ന്ന് മ​ടു​ത്ത​പ്പോ​ൾ
കെ​ട​പ്പാ​യി.. കാ​ത്തു​കെ​ട​പ്പ്.
ആ​ക്കെ​ട​പ്പാ​ണി​പ്പൊ​ഴും:
അ​ടു​ക്ക​ള​പ്പ​ടി​യി​ലി​ട്ട കീ​റ​ൻ മാ​ക്സി​പ്പ​രു​വം!
5. വ​ഴ​ക്ക്
ഒ​ഴു​ക്ക് നി​ന്നാ​ൽ അ​ഴു​ക്ക്
അ​ഴു​ക്കി​ലോ നി​ൽ​ക്കാ​നും വ​യ്യ, വ​ഴു​ക്കും
വ​ഴു​ക്കൊ​ട്ടും വ​ഴ​ങ്ങാ​റു​മി​ല്ല
വ​ഴ​ങ്ങാ​താ​യാ​ൽ വ​ഴ​ക്കാ​യി!
6. അ​തി​യാ​ൻ
അ​തി​യാ​ന് അ​തേ വേ​ണ്ടൂ
അ​തൊ​ന്നു മാ​ത്രം.
അ​ത് ക​ഴി​ഞ്ഞേ​യു​ള്ളൂ മ​റ്റെ​ന്തും
അ​തി​ക്ര​മ​മാ​ണ​തി​യാ​ന്റെ ക്ര​മം
‘പ​രാ​ക്ര​മം ചെ​യ്യു​കി​ലെ​ന്തി​നേ​യും വ​ശ​ത്തി​ലാ​ക്കാം’
അ​തി​യാ​ൻ, ക​വി​വാ​ക്യം ചു​ര​ണ്ടി​ത്തി​രു​ത്തി!
‘ച​ത്ത​മീ​നു​ക​ള്‍’​ക്കൊരു വി​യോ​ജ​ന​ക്കു​റി​പ്പ്
കെ.​എം. സ​ലിം കു​മാ​റി​ന്‍റെ ആ​ത്മ​ക​ഥ ‘ക​ടു​ത്ത’​യു​ടെ ‘ച​ത്ത​മീ​നു​ക​ള്‍’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ധ്യാ​യ​ത്തി​ല്‍ (ല​ക്കം 1490) എ​ന്റെ പേ​ര് പ​രാ​മ​ര്‍ശി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ചി​ല വ​സ്തു​ത​ക​ള്‍ വാ​യ​ന​ക്കാ​ര്‍ സ​മ​ക്ഷം അ​റി​യി​ക്കു​ന്നു. 2012 മാ​ര്‍ച്ച് 18ന് ‘​മാ​തൃ​ഭൂ​മി’ ആ​ഴ്ച​പ്പ​തി​പ്പി​ൽ ‘കേ​ര​ള​ത്തി​ലെ ദ​ലി​തു​ക​ള്‍ വെ​റും ച​ത്ത​മീ​നു​ക​ള്‍’ എ​ന്ന ശീ​ര്‍ഷ​ക​ത്തോ​ടെ കെ.​എം. സ​ലിം​കു​മാ​റു​മാ​യു​ള്ള എ​ന്‍റെ അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​ക്കാ​ല​ത്തും തു​ട​ര്‍ന്നു​ള്ള ഏ​താ​നും വ​ര്‍ഷ​ങ്ങ​ളും പ്ര​സ്തു​ത അ​ഭി​മു​ഖം ഏ​റെ വി​വാ​ദ​ങ്ങ​ള്‍ക്കും ച​ര്‍ച്ച​ക​ള്‍ക്കും സം​വാ​ദ​ങ്ങ​ള്‍ക്കും അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു.
‘ച​ത്ത മീ​നു​ക​ള്‍’ എ​ന്ന അ​ധ്യാ​യ​ത്തി​ല്‍ സ​ലിം​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന പ​ല ആ​രോ​പ​ണ​ങ്ങ​ളും വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്. ഞാ​നേ​റെ ബ​ഹു​മാ​നി​ക്കു​ക​യും ആ​ദ​ര​വോ​ടെ സ്നേ​ഹി​ക്കു​ക​യും പി​തൃ​തു​ല്യ​നാ​യി കാ​ണു​ക​യും ചെ​യ്യു​ന്ന പ്രി​യ​പ്പെ​ട്ട സ​ലിം​കു​മാ​ര്‍ ചേ​ട്ട​നോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണാ​ന​ന്ത​രം വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ടി വ​രു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യി ഏ​റെ ദു:​ഖ​മു​ണ്ട്. എ​ന്നാ​ല്‍ ആ​ശ​യ​പ​ര​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​റ്റാ​യ നി​ഗ​മ​ന​ങ്ങ​ളോ​ട് വി​യോ​ജി​ക്കേ​ണ്ട​ത് ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ എ​ന്ന നി​ല​യി​ല്‍ എ​ന്‍റെ ബാ​ധ്യ​ത​യും അ​വ​കാ​ശ​വു​മാ​ണ്.
2008 ഏ​പ്രി​ല്‍ 10നാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ‘മ​ഹാ​രാ​ജ​കീ​യ’ പൂ​ര്‍വ വി​ദ്യാ​ര്‍ഥി സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​നാ​ദ്യ​മാ​യി കെ.​എം. സ​ലിം​കു​മാ​റു​മാ​യി ടെ​ല​ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​ത്. ഞാ​ന്‍ അ​ന്ന് മാ​ധ്യ​മം കൊ​ച്ചി ബ്യൂ​റോ​യി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. കെ.​കെ. കൊ​ച്ച്, കെ.​എം. സ​ലിം​കു​മാ​ര്‍, എ​സ്. രാ​ജ​പ്പ​ൻ, സ​ണ്ണി എം. ​ക​പി​ക്കാ​ട് തു​ട​ങ്ങി​യ ദ​ലി​ത് ചി​ന്ത​ക​രും എ​ഴു​ത്തു​കാ​രും മ​ഹാ​രാ​ജാ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. സെ​ലി​ബ്രി​റ്റി​ക​ളു​ടെ വി​ള​നി​ല​മാ​യി മ​ഹാ​രാ​ജാ​സി​നെ വാ​ഴ്ത്തി​പ്പാ​ടി​യ​പ്പോ​ള്‍ കീ​ഴാ​ള സ​മൂ​ഹ​ത്തി​ല്‍നി​ന്ന് ഉ​യ​ര്‍ന്നു​വ​ന്ന ചി​ന്ത​ക​രും എ​ഴു​ത്തു​കാ​രു​മാ​യ ഇ​വ​രു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ഒ​രു ഫീ​ച്ച​ര്‍ ത​യാ​റാ​ക്കാ​നാ​ണ് അ​ന്ന് സ​ലിം​കു​മാ​റി​നെ ഞാ​ന്‍ വി​ളി​ക്കു​ന്ന​ത്.
പി​ന്നീ​ട് വ​ള​രെ ആ​ഴ​മേ​റി​യ ഒ​രു ആ​ത്മ​ബ​ന്ധം ഞ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യി. അ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി വൈ​റ്റി​ല​യി​ലെ വീ​ട്ടി​ല്‍ ക​ഴി​യു​മ്പോ​ള്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ ഇ​ന്‍റ​ര്‍വ്യൂ ചെ​യ്യു​ന്ന​ത്. ഗു​രു​ത​ര​മാ​യ അ​ർ​ബു​ദ ബാ​ധ​യും ക​ടു​ത്ത ഏ​കാ​ന്ത​ത​യും അ​ദ്ദേ​ഹ​ത്തെ അ​ക്കാ​ല​ത്ത് അ​ല​ട്ടി​യി​രു​ന്നു. മ​ക്ക​ളു​ടെ​യും കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദ​ലി​ത് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രും അ​ദ്ദേ​ഹ​ത്തെ ഏ​താ​ണ്ട് മ​റ​ന്ന മ​ട്ടി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് ആ ​അ​ഭി​മു​ഖം ഞാ​ന്‍ എ​ടു​ക്കു​ന്ന​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഞ​ങ്ങ​ള്‍ സം​സാ​രി​ച്ച് അ​ഭി​മു​ഖം ത​യാ​റാ​ക്കി​യ​ത്. ദീ​ര്‍ഘ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍നി​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ ത​യാ​റാ​ക്കി​യ ശേ​ഷം ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​വും പ​ര​സ്പ​രം ച​ര്‍ച്ച ചെ​യ്ത് ത​ന്നെ​യാ​ണ് ‘മാ​തൃ​ഭൂ​മി’​ക്ക് അ​യ​ച്ച​ത്. രോ​ഗ​ശ​യ്യ​യി​ല്‍ കി​ട​ക്കു​ന്ന അ​ദ്ദേ​ഹം ദ​ലി​ത് സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്‍റെ അ​പ​ജ​യ​ത്തെ​ക്കു​റി​ച്ച് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞ​തെ​ങ്കി​ലും പ​ല​തും ഒ​ഴി​വാ​ക്കി​യാ​ണ് അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളും വാ​ച​ക​ങ്ങ​ളു​മ​ല്ലാ​തെ എ​ന്‍റേ​താ​യ ഒ​ന്നും ഞാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തി​ട്ടി​ല്ല.
പി​ന്നീ​ട് അ​ഭി​മു​ഖം വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍ന്ന് എ​ന്‍റെ ത​ന്നെ നി​ര്‍ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം അ​ഭി​മു​ഖം സം​ബ​ന്ധി​ച്ച് ഒ​രു വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ‘മാ​തൃ​ഭൂ​മി’​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ന്ന​ത്തെ സം​ഘ​ര്‍ഷാ​വ​സ്ഥ​യും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും ഒ​ന്നു കു​റ​യാ​ന്‍വേ​ണ്ടി ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു ആ ​കു​റി​പ്പ്. ആ ​അ​ഭി​മു​ഖ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ വി​മ​ര്‍ശി​ച്ച​ത് പോ​ലെ ത​ന്നെ എ​ന്നെ​യും പ​ല ദ​ലി​ത് ബു​ദ്ധി​ജീ​വി​ക​ളും എ​ഴു​ത്തു​കാ​രും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​ലൊ​ന്നും ത​ന്നെ എ​നി​ക്ക് പ​ശ്ചാ​ത്താ​പ​മി​ല്ല. എ​ല്ലാ​വ​രും മ​റ​ന്നു​പോ​യ കെ.​എം. സ​ലിം​കു​മാ​റി​ന്‍റെ അ​തി​ജീ​വ​ന​വും പു​ന​ര്‍ജ​ന്മ​വു​മാ​യി​രു​ന്നു വി​വാ​ദ​മാ​യ ആ ​അ​ഭി​മു​ഖം. അ​ത് അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല​തു മാ​ത്രേ ചെ​യ്തി​ട്ടു​ള്ളൂ. പി​ന്നീ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തു​ക​ള്‍ക്കും സാ​മൂ​ഹി​ക- രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​നും ഏ​റെ ഗു​ണ​ക​ര​മാ​യി​ട്ടു​ണ്ട്.
കാ​ല്‍നൂ​റ്റാ​ണ്ട് ആ​കു​ന്ന എ​ന്‍റെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന ജീ​വി​ത​ത്തി​ല്‍ രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ-​നി​യ​മ- ക​ലാ-​സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു അ​ഭി​മു​ഖ​ത്തി​ന്‍റെ പേ​രി​ലും ഇ​ങ്ങ​നെ​യൊ​രു ദു​ര​വ​സ്ഥ എ​നി​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ഞാ​ൻ ചെ​യ്ത് വ​രു​ന്ന എ​ന്റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന ജീ​വി​ത​ത്തെ അ​പ​മാ​നി​ക്കും വി​ധ​മാ​ണ് സ​ലിം കു​മാ​ർ ആ​ത്മ​ക​ഥ​യി​ൽ എ​ന്നെ​ക്കു​റി​ച്ച് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. വ​സ്തു​ത​ക​ള്‍ മ​റ​ന്നു​കൊ​ണ്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ ഒ​രു ക​റു​ത്ത അ​ധ്യാം​യം എ​ന്നാ​ണ് ‘ച​ത്ത​മീ​നു​ക​ള്‍’ എ​ന്ന എ​ന്നെ പ​രാ​മ​ർ​ശി​ക്കു​ന്ന കു​റി​പ്പി​നെ ഞാ​ന്‍ കാ​ണു​ന്ന​ത്.
പി.​ആ​ര്‍. സു​മേ​ര​ന്‍
ത​ല​ക്കെ​ട്ടി​ലെ​യും ഉ​ള്ള​ട​ക്ക​ത്തി​ലെ​യും വൈ​രു​ധ്യം
അ​നി​ൽ​കു​മാ​ർ എ.​വി എ​ഴു​തി​യ ചൈ​നാ യാ​ത്രാ പ​ര​മ്പ​ര​യു​ടെ ര​ണ്ടാം ഭാ​ഗം ‘പി​ടി​മു​റു​ക്കി​യ അ​ധോ​ലോ​കം പു​തി​യ മു​ഖ​ഭാ​വ​മാ​യി മാ​റി’ (ല​ക്കം 1491) എ​ന്ന കു​റി​പ്പാ​ണ് ഈ ​എ​ഴു​ത്തി​ന് ആ​ധാ​രം. അ​തി​ന്റെ ഉ​ള്ള​ട​ക്ക​ത്തി​ലു​ള്ള പ്ര​ക​ട​മാ​യ ഒ​രു വൈ​രു​ധ്യം മാ​ത്രം ചൂ​ണ്ടി​ക്കാ​ണി​ക്ക​ട്ടെ ചൈ​ന​യി​ൽ സ്ത്രീ​ക​ൾ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ലി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം. ആ ​വി​മ​ർ​ശ​നം പ്ര​ഥ​മ​ദൃ​ഷ്ട്യാ ശ​രി​യാ​ണ്. എ​ന്നാ​ൽ, അ​തൊ​രു അ​ള​വു​കോ​ൽ മാ​ത്ര​മാ​ണ്. അ​തി​ൽ നി​ന്നും വാ​യി​ച്ചെ​ടു​ക്കേ​ണ്ട കാ​ര്യം, ചൈ​നീ​സ് സ​മൂ​ഹ​ത്തി​ൽ, അ​തി​ന്റെ സാ​മ്പ​ത്തി​ക​വും വ്യ​വ​സാ​യ​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ മേ​ഖ​ല​ക​ളി​ലൊ​ക്കെ സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യ​വും സം​ഭാ​വ​ന​ക​ളും എ​ന്താ​ണ്, അ​തി​ൽ കു​റ​വു​ണ്ടോ എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്.
അ​ത്ഭു​ക​ര​മെ​ന്നു​പ​റ​യ​ട്ടെ, ചൈ​നീ​സ് സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ളു​ടെ പ​ദ​വി മു​ത​ലാ​ളി​ത്ത രാ​ജ്യ​ങ്ങ​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കു​ന്നു​വെ​ന്ന് അ​തേ ലേ​ഖ​ന​ത്തി​ൽ ത​ന്നെ, ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ച് അ​ദ്ദേ​ഹം എ​ഴു​തു​ന്നു​ണ്ട്. പി​ന്നെ, നേ​തൃ​ത്വ​ത്തി​ലെ വി​ഗ്ര​ഹ​വ​ത്ക​ര​ണ​ത്തി​ന് സ്ത്രീ​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നോ ഇ​ല്ലെ​ന്നോ ഒ​ക്കെ പ​റ​യു​ന്ന​ത് അ​ത്ര ക​ടു​ത്ത കു​റ്റ​മാ​യി പ​രി​ഗ​ണി​ക്കാ​നാ​വി​ല്ല. ലേ​ഖ​ന​ത്തി​ന്റെ ആ​ദ്യ​ഭാ​ഗ​ത്തു പ​റ​യു​ന്ന മാ​ഫി​യ ബ​ന്ധ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വാ​സ്ത​വം, ഈ ​ലേ​ഖ​ന​ത്തി​ൽ നി​ന്ന് വി​ശ്വ​സ​നീ​യ​മാ​യി എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല.
കാ​ര​ണം, അ​ധോ​ലോ​കം പി​ടി​മു​റു​ക്കി​യ ഒ​രു സ​മൂ​ഹ​ത്തി​ൽ, അ​തും, കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് വി​ല ക​ൽ​പ്പി​ക്കു​ന്ന ചൈ​നീ​സ് സ​മൂ​ഹ​ത്തി​ൽ, ലേ​ഖ​ക​ൻ പ​റ​യു​ന്ന സ​ർ​വ മേ​ഖ​ല​യി​ലെ​യും സ്ത്രീ ​പ​ങ്കാ​ളി​ത്വ​വും, ഭൂ​രി​പ​ക്ഷ സാ​ന്നി​ധ്യ​വും അ​സാ​ധ​ന്യ​മാ​യി​രി​ക്കും, നി​ർ​ത്ത​ട്ടെ.
എ.​എ​സ്. ഹ​രി​ദാ​സ്, അ​ങ്ക​മാ​ലി
സം​വാ​ദാ​ത്മ​ക​മാ​ക​ണം ചാ​ന​ൽ ച​ർ​ച്ച​ക​ൾ
മീ​ഡി​യാ​സ്കാ​നി​ൽ യാ​സീ​ൻ അ​ശ്‌​റ​ഫ് എ​ഴു​തി​യ ‘സം​വാ​ദ​ക​ർ, ഇ​ര​ക​ൾ’ (ല​ക്കം 1490) വാ​യി​ച്ചു. വി​മ​ർ​ശ​ന​വും വി​യോ​ജി​പ്പും മാ​ന്യ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം അ​നു​വ​ദി​ക്കു​ന്ന​വെ​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യു​ടെ മ​നോ​ഹാ​രി​ത. പ​ക്ഷേ, ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യു​ടെ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ ലോ​ക​ത്ത് ഇ​തൊ​ന്നും വേ​ണ്ട​ത്ര അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ഗു​രു​ത​ര​മാ​യ ന​ട​പ്പു​ദീ​നം.
ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ ച​ർ​ച്ച​ക​ൾ ഒ​ട്ടും സം​വാ​ദാ​ത്മ​ക​മ​ല്ല എ​ന്നാ​ണ് ബി​ഗ് ടി.​വി ചാ​ന​ൽ ച​ർ​ച്ച​യെ തു​ട​ർ​ന്നു​ണ്ടാ​യ ദു​ഷ്പ്ര​വ​ണ​ത​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ‘‘വാ​ദി​ക്കാ​നും ജ​യി​ക്കാ​നും അ​ല്ല അ​റി​യാ​നും അ​റി​യി​ക്കാ​നും’’ എ​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ വി​ഖ്യാ​ത​മാ​യ വാ​ക്കു​ക​ൾ നാം ​സ​ദാ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. മ​നു​ഷ്യ​ർ ത​മ്മി​ൽ ആ​ശ​യ​ങ്ങ​ളു​ടെ പേ​രി​ൽ ത​ർ​ക്കി​ച്ചു ജ​യി​ക്കാ​ന​ല്ല ശ്ര​മി​ക്കേ​ണ്ട​ത്.
മ​റി​ച്ച് പ​ര​സ്പ​രം മ​ന​സ്സി​ലാ​ക്കാ​നും അ​റി​വ് പ​ങ്കു​വെ​ക്കാ​നും വേ​ണ്ടി​യാ​ണ് സം​വാ​ദ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്. ആ​ശ​യ​വി​നി​മ​യ സം​വാ​ദ​ങ്ങ​ൾ എ​പ്പോ​ഴും സ​മാ​ധാ​ന​പ​ര​വും ശ​രി​യാ​യ അ​റി​വ് പ​ക​രു​ന്ന​തു​മാ​യി​രി​ക്ക​ണം. ഇ​തി​നു വി​രു​ദ്ധ​മാ​യ രീ​തി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളെ ഒ​ട്ടും മാ​നി​ക്കാ​ത്ത, സ്വാ​ർ​ഥ​ത്തി​നാ​യി ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചാ​ന​ൽ ച​ർ​ച്ച​ക​ളെ ശ​രി​ക്കും ‘ക​ന്നം​ക​ടി’ എ​ന്നാ​ണ് പേ​രി​ട്ടു വി​ളി​ക്കേ​ണ്ട​ത്.
ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക്, തൃ​ശൂ​ർ
ച​രി​ത്ര​ത്തെ കൃ​ത്യ​പ്പെ​ടു​ത്തി​യ ച​രി​ത്ര​കാ​ര​ൻ
അ​ന്ത​രി​ച്ച ച​രി​ത്ര​കാ​ര​ൻ ചെ​ന്താ​ര​ശ്ശേ​രി​യെ​ന്ന ച​രി​ത്ര​കാ​ര​നെ കു​റി​ച്ച് രാ​ജേ​ഷ് കെ. ​എ​രു​മേ​ലി എ​ഴു​തി​യ ലേ​ഖ​നം (ല​ക്കം 1486) വാ​യി​ച്ചു. നൂ​റ്റാ​ണ്ടു​ക​ളാ​യി സ​വ​ർ​ണാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യി​ൽ ദ​ലി​ത്, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ പോ​ലെ അ​വ​ശ, പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ കാ​ര്യ​മാ​യി ആ​രു​മി​ല്ല എ​ന്ന് പ​റ​യേ​ണ്ടി വ​രും.
ക​ഴി​ഞ്ഞ ജൂ​ലൈ 27ന് ​ചെ​ന്താ​ര​ശ്ശേ​രി വി​ട​പ​റ​ഞ്ഞി​ട്ട് എ​ട്ടു​വ​ർ​ഷം തി​ക​ഞ്ഞു. കേ​ര​ള​ത്തി​ലെ കീ​ഴാ​ള, അ​വ​ശ വി​ഭാ​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​ർ ചെ​ന്താ​ര​ശ്ശേ​രി, സ​ണ്ണി എം ​ക​പി​ക്കാ​ട്, കെ.​കെ. കൊ​ച്ച്, കെ.​എം. സ​ലിം കു​മാ​ർ, ഒ.​എ​ൻ.​എം.​എ​സ്. ജ​യ​പ്ര​കാ​ശ് പോ​ലെ ചു​രു​ക്കം പേ​രെ​യു​ള്ളൂ. ഇ​തെ​ഴു​തു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​മ്പ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​ട്ടി​ക​ജാ​തി​യി​ൽ പെ​ട്ട​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​വേ​ദി ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ജ​ലം തെ​ളി​ച്ച് ശു​ദ്ധീ​ക​രി​ച്ച സം​ഭ​വ​മു​ണ്ടാ​യി.
ഇ​ത് വ​ല​യി പ്ര​തി​ഷേ​ധ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഇ​തി​നു​പു​റ​മെ സ​വ​ർ​ണ അ​ധ്യാ​പ​ക​രു​ടെ പീ​ഡ​നം സ​ഹി​ക്ക വ​യ്യാ​തെ കേ​ര​ള​ത്തി​ലെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ദ​ലി​ത് വി​ദ്യാ​ർ​ഥി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ട് അ​ധി​ക​കാ​ല​മാ​യി​ട്ടി​ല്ല. ഈ​യ​വ​സ​ര​ത്തി​ലാ​ണ് കേ​ര​ള ച​രി​ത്ര​ത്തെ ഇ​ള​ക്കി​പ്പ​ണി​ത ച​രി​ത്ര​കാ​ര​ൻ ടി.​എ​ച്ച്.​പി. ചെ​ന്താ​ര​ശ്ശേ​രി എ​ന്ന തി​രു​വ​ന്‍ ഹീ​ര​പ്ര​സാ​ദ് ചെ​ന്താ​ര​ശ്ശേ​രി​യെ ന​മ്മ​ൾ ഒാ​ർ​ക്കേ​ണ്ട​ത്.
കേ​ര​ള ച​രി​ത്ര​ത്തെ പു​ന​ര്‍വാ​യ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന അ​ഞ്ച് ച​രി​ത്ര പു​സ്ത​ക​ങ്ങ​ളാ​ണ് ചെ​ന്താ​ര​ശ്ശേ​രി എ​ഴു​തി​യി​ട്ടു​ള്ള​ത്. ‘കേ​ര​ള ച​രി​ത്ര​ധാ​ര’ (1978), ‘ചേ​ര​നാ​ട്ടു ച​രി​ത്ര​ശ​ക​ല​ങ്ങ​ള്‍’ (1980), ‘കേ​ര​ള ച​രി​ത്ര​ത്തി​നൊ​രു മു​ഖ​വു​ര’ (1987), ‘കേ​ര​ള ച​രി​ത്ര​വും ഇ​ളം​കു​ളം കു​ഞ്ഞ​ന്‍പി​ള്ള​യും’ (1988), ‘കേ​ര​ള ച​രി​ത്ര​ത്തി​ലെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ഏ​ടു​ക​ള്‍’ എ​ന്നീ കൃ​തി​ക​ള്‍ കീ​ഴാ​ള ച​രി​ത്ര​ത്തെ കേ​ര​ള​ത്തി​ല്‍ സ്ഥാ​പി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ച​രി​ത്ര​ത്തെ എ​ങ്ങ​നെ സ​മീ​പി​ക്ക​ണം എ​ന്ന ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തൂ​ലി​ക​യി​ൽ​നി​ന്ന് പി​റ​വി​യെ​ടു​ത്ത​ത്.
ആ​ർ. ദി​ലീ​പ്, ശ്രീ​വി​ഹാ​ർ മു​തു​കു​ളം