Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
സൗ​ദി അ​റേ​ബ്യ​യി​ലെ യു​നെ​സ്കോ സാ​ഹി​ത്യ​ന​ഗ​ര​മാ​യ താ​യി​ഫി​ല്‍ ‘റൈ​റ്റേ​ഴ്സ് റി​ട്രീ​റ്റി​ല്‍’ പ​ങ്കെ​ടു​ത്ത അ​നു​ഭ​വം എ​ഴു​തു​ക​യാ​ണ് എ​ഴു​ത്തു​കാ​ര​നും സ​ഞ്ചാ​ര​സാ​ഹി​ത്യ​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ. ആ ​സാ​ഹി​ത്യ​സ​മ്മേ​ള​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലും അ​വി​ടെ പ​​ങ്കെ​ടു​ത്ത​വ​രു​മാ​യു​ള്ള സ​ഹ​വാ​സ​ത്തി​ലും മ​ന​സ്സി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ചി​ന്ത​ക​ൾ​കൂ​ടി പ​ങ്കു​വെ​ക്കു​ന്നു.
ആ ​വ​രി പൂ​ര്‍ത്തി​യാ​ക്കും മു​മ്പ്‌ യു​ക്രെ​യ്‌​ന്‍ എ​ഴു​ത്തു​കാ​രി അ​ലീ​ന കു​ന്ദു​ക്കോ​വ ശ​ക്ത​മാ​യ കാ​റ്റി​ല്‍ പ​ച്ച​മു​ള ചീ​ന്തി​യെ​റി​യ​പ്പെ​ടു​ന്ന ശ​ബ്ദ​ത്തി​ല്‍ നി​ല​വി​ളി​ച്ചു. ഒ​രു ഇം​ഗ്ലീ​ഷ് ക​ഥ​യി​ലെ ‘ഇ​ത്ത​രം വി​മാ​ന​ങ്ങ​ള്‍ ആ​ദ്യ​മാ​യി മു​ക​ളി​ലൂ​ടെ പ​റ​ന്ന​പ്പോ​ള്‍ ഞാ​ന്‍ ക​ര​ഞ്ഞു​പോ​യി, എ​ന്‍റെ മ​ക​ള്‍ മേ​ശ​ക്ക​ടി​യി​ല്‍ ഒ​ളി​ച്ചു’ എ​ന്ന വാ​ച​ക​ത്തി​ന്‍റെ യു​ക്രെ​യ്‌​ന്‍ പ​രി​ഭാ​ഷ വാ​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​വ​ര്‍ നി​ല​വി​ട്ട്‌ ക​ര​ഞ്ഞ​ത്‌. ക​ഥ എ​ഴു​തി​യ അ​മാ​ന്ദ അ​ഡി​സ​ണ്‍ അ​വ​രെ മ​ടി​യി​ല്‍ കി​ട​ത്തി ആ​ശ്വ​സി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. സോ​ഫി​യ​യും സെ​ന്ദാ​ങ്‌ പ്രാ​ദ​യും വി​ഷ​മി​ക്കാ​തി​രി​ക്കൂ എ​ന്നു​പ​റ​ഞ്ഞ് അ​ടു​ത്തു​ത​ന്നെ​യു​ണ്ട്‌. അ​ലീ​ന​യു​ടെ നി​ല​വി​ളി​യി​ല്‍ ഞ​ങ്ങ​ളു​ടെ എ​ഴു​ത്തു​പു​ര വി​റ​പൂ​ണ്ടു. കു​റ​ച്ചു​നേ​ര​ത്തേ​ക്ക്‌ ഒ​രു മി​ന്ന​ല്‍ച്ചു​ഴി അ​വി​ടെ രൂ​പ​പ്പെ​ട്ടു. ആ​ദ്യ​മൊ​ന്നും ആ ​ക​ര​ച്ചി​ലി​ന്‍റെ സ​ന്ദ​ര്‍ഭ​വും അ​ര്‍ഥ​വും എ​നി​ക്ക്‌ മ​ന​സ്സി​ലാ​യ​തേ ഇ​ല്ല.
വി​മാ​ന​ങ്ങ​ള്‍ ക​ര​യി​ച്ച സ്ത്രീ​യും അ​വ​രു​ടെ മേ​ശ​ക്ക​ടി​യി​ല്‍ ഒ​ളി​ച്ച കു​ട്ടി​യും യു​ക്രെ​യ്‌​ന്‍കാ​രാ​ണ്. അ​ലീ​ന അ​യ​ര്‍ല​ൻ​ഡി​ല്‍ പ്ര​വാ​സി​യാ​യി ക​ഴി​യു​ന്ന യു​ക്രെ​യ്‌​ന്‍ എ​ഴു​ത്തു​കാ​രി​യും. റ​ഷ്യ​യു​ടെ യു​ക്രെ​യ്‌​നു മേ​ലു​ള്ള യു​ദ്ധം പെ​ട്ടെ​ന്ന്‌ ഓ​ർ​മ​യി​ലേ​ക്കു വ​ന്ന​പ്പോ​ള്‍ ആ ​ക​ര​ച്ചി​ല്‍ ഞ​ങ്ങ​ള്‍ക്കി​ട​യി​ല്‍ പൂ​രി​പ്പി​ക്ക​പ്പെ​ട്ടു. പെ​ട്ടെ​ന്ന്‌ അ​വ​ര്‍ സ​മ​ചി​ത്ത​ത വീ​ണ്ടെ​ടു​ത്തു. ക്ഷ​മി​ക്ക​ണം എ​ന്നു​പ​റ​ഞ്ഞു. ആ ​സാ​യാ​ഹ്ന​ത്തി​ല്‍ സ്വ​ന്തം ര​ച​നാ​ഭാ​ഗ​ങ്ങ​ള്‍ വാ​യി​ക്കാ​ന്‍ അ​വ​രാ​ണ് ഞ​ങ്ങ​ളെ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ച്ച​ത്. അ​മാ​ന്ദ​യു​ടെ ‘വെ​ള്ള അ​ര​യ​ന്ന​ങ്ങ​ള്‍’ എ​ന്ന ഇം​ഗ്ലീ​ഷി​ലു​ള്ള ക​ഥ യു​ക്രെ​യ്‌​നി​ലേ​ക്ക്‌ സ്വ​യം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി വാ​യി​ക്കു​മ്പോ​ഴാ​ണ് അ​ലീ​ന​യി​ല്‍നി​ന്ന് മു​ള ചീ​ന്തി​പ്പൊ​ട്ടും​പോ​ലു​ള്ള ക​ര​ച്ചി​ല്‍ ഉ​യ​ര്‍ന്ന​ത്.
യു​ക്രെ​യ്‌​നി​ലെ ഒ​ഡേ​സ സ്വ​ദേ​ശി​നി​യാ​യ ബാ​ലെ നൃ​ത്തം പ​ഠി​പ്പി​ക്കു​ന്ന ഒ​ര​ധ്യാ​പി​ക​യു​ടെ അ​നു​ഭ​വം പ​ക​ര്‍ത്തു​ന്ന​തു​പോ​ലെ​യാ​ണ് ക​ഥ​യു​ടെ ഘ​ട​ന. ത​ങ്ങ​ളി​പ്പോ​ള്‍ ഒ​ഡേ​സ​യി​ല്‍നി​ന്നും വ​ള​രെ അ​ക​ലെ​യാ​ണെ​ന്ന്‌ അ​ധ്യാ​പി​ക പ​റ​യു​ന്നു. ബാ​ലെ പ​ഠി​പ്പി​ക്കു​ന്നി​ട​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ സ്ത്രീ ​അ​ധ്യാ​പി​ക​യോ​ട്‌ ഇ​ങ്ങ​നെ പ​റ​യു​ന്നി​ട​ത്താ​ണ് ക​ഥ അ​വ​സാ​നി​ക്കു​ന്ന​ത്: യു​ക്രെ​യ്‌​ന്‍ പൈ​ല​റ്റു​മാ​രു​ടെ പ​രി​ശീ​ല​ന​മാ​ണ് അ​തെ​ന്ന് ആ ​വീ​ട്ടു​കാ​ര്‍ എ​ന്നോ​ട്‌ പു​ഞ്ചി​രി​ച്ചു​കൊ​ണ്ട്‌ പ​റ​ഞ്ഞു. എ​ന്നി​ട്ട​വ​ര്‍ തു​ട​ര്‍ന്നു. അ​തു​കൊ​ണ്ട്‌ ഇ​പ്പോ​ള്‍ അ​വ മു​ക​ളി​ലൂ​ടെ പ​റ​ക്കു​മ്പോ​ള്‍ ഞ​ങ്ങ​ള്‍ മു​ക​ളി​ലേ​ക്ക് നോ​ക്കി കൈ​വീ​ശി​ക്കാ​ട്ടാ​റു​ണ്ട്: ആ ​ക​ഥ​യി​ലൂ​ടെ പോ​യ​പ്പോ​ള്‍ അ​ലീ​ന​യി​ലൂ​ടെ യു​ക്രെ​യ്‌​ന്‍ യു​ദ്ധ​ത്തി​ന്‍റെ ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും ലാ​വാ​പ്ര​വാ​ഹ​മാ​യി തു​ളു​മ്പു​ക​യാ​യി​രു​ന്നു എ​ന്ന്‌ മ​ന​സ്സി​ലാ​ക്കാ​ന്‍ കു​റ​ച്ച്‌ സ​മ​യ​മെ​ടു​ത്തു. എ​പ്പോ​ഴും പ്ര​സ​ന്ന-​സൗ​ഹൃ​ദ ഭാ​വ​ത്തി​ല്‍ എ​ല്ലാ​വ​രോ​ടും ഇ​ട​പെ​ടു​ന്ന അ​വ​രു​ടെ ഉ​ള്ളി​ല്‍ ഒ​ര​ഗ്നി​പ​ര്‍വ​തം പു​ക​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്നു​ണ്ടെ​ന്ന്‌ ആ ​സാ​യാ​ഹ്ന​ത്തി​ല്‍ ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും തി​രി​ച്ച​റി​ഞ്ഞു.
2025ലെ ​മ​ഞ്ഞു​കാ​ല​മാ​യി​രു​ന്നു (കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ ന​വം​ബ​ര്‍ 25 ഡി​സം​ബ​ര്‍ 5). ഞ​ങ്ങ​ള്‍ സൗ​ദി അ​റേ​ബ്യ​യി​ലെ യു​നെ​സ്കോ സാ​ഹി​ത്യ ന​ഗ​ര​മാ​യ താ​യി​ഫി​ല്‍ ‘റൈ​റ്റേ​ഴ്സ് റി​ട്രീ​റ്റി​ല്‍’ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ഴു​ത്തും വാ​യ​ന​യും സ്വ​ന്തം കൃ​തി​ക​ളി​ല്‍നി​ന്നു​ള്ള വാ​യ​ന​യും ഇ​ട​ക്ക്‌ യാ​ത്ര​ക​ളും -അ​ങ്ങ​നെ വ​ള​രെ സ​ജീ​വ​മാ​യി​രു​ന്നു ആ ​ദി​വ​സ​ങ്ങ​ള്‍. സൗ​ദി സാം​സ്കാ​രി​രി​ക വ​കു​പ്പി​ന്‌ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ലി​റ്റ​റേ​ച്ച​ര്‍, പ​ബ്ലി​ഷി​ങ്‌ ആ​ൻ​ഡ് ട്രാ​ന്‍സ്ലേ​ഷ​ന്‍ ക​മീ​ഷ​നാ​ണ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍. ‘നെ​ക്‌​സ്റ്റ് ലെ​വ​ല്‍ ലോ​ജി​സ്റ്റി​ക്‌​സ്’ എ​ന്ന ഇ​വ​ന്‍റ്‌ മാ​നേ​ജ്മെ​ന്റ് സ്ഥാ​പ​ന​ത്തി​നാ​ണ് പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പ്‌ ചു​മ​ത​ല. സൗ​ദി അ​റേ​ബ്യ​യി​ലെ ത​ണു​പ്പ്‌ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഒ​രി​ട​മാ​ണ് താ​യി​ഫ്. ഇ​വി​ടെ അ​ശ്ശ​ഫ മ​ല​നി​ര​ക​ള്‍ക്കി​ട​യി​ല്‍ പ​തു​ങ്ങി​ക്കി​ട​ക്കു​ന്ന ഒ​രു ഗ്രാ​മ​ത്തി​ല്‍ ഹ​വ (കാ​റ്റ്‌) റി​സോ​ര്‍ട്ടി​ലാ​യി​രു​ന്നു താ​മ​സം. 1999-2013 കാ​ല​ത്ത് സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ല്‍ ജോ​ലി​ചെ​യ്ത കാ​ല​ത്ത് ഞാ​ന്‍ താ​യി​ഫ് പ​ല​ത​വ​ണ സ​ന്ദ​ര്‍ശി​ച്ചി​ട്ടു​ണ്ട്. അ​തി​രാ​വി​ലെ ജി​ദ്ദ​യി​ല്‍നി​ന്നും പു​റ​പ്പെ​ട്ട് താ​യി​ഫി​ലെ​ത്തി രാ​ത്രി വൈ​കി മ​ട​ങ്ങു​ക​യാ​യി​രു​ന്നു പ​തി​വ്. ടൂ​റി​സ്റ്റ് കേ​ന്ദ്രം എ​ന്ന​നി​ല​യി​ല്‍ താ​യി​ഫി​ലെ താ​മ​സ​ത്തി​നു​ള്ള പ​ണം താ​ങ്ങാ​വു​ന്ന​താ​യി​രു​ന്നി​ല്ല. ഇ​താ​ദ്യ​മാ​യാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.
സാ​റ ഫാ​ല്‍ക്ക​ണു​മാ​യി
മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത​വു​മാ​യും ഇ​സ്‌​ലാ​മി​ക ച​രി​ത്ര​വു​മാ​യും ഏ​റെ ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന സ്ഥ​ലം​കൂ​ടി​യാ​ണ് താ​യി​ഫ്. ന​ബി​യെ ക​ല്ലെ​റി​ഞ്ഞോ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച സ്ഥ​ലം. വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം ന​ബി​ക്ക്‌ നി​രു​പാ​ധി​ക​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച നാ​ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​റ്റു​മ്മ ഹ​ലീ​മാ​ബീ​വി താ​യി​ഫ് സ്വ​ദേ​ശി​നി​യാ​യി​രു​ന്നു​വെ​ന്നും ബ​നു​സ​അ്ദ് ഗോ​ത്ര​ക്കാ​രി​യാ​യി​രു​ന്നു​വെ​ന്നും ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ല്‍ കാ​ണാം.
ഹ​വ​യി​ലെ ഇ​ര​ട്ട​മു​റി​യു​ള്ള കോ​ട്ടേ​ജി​ലാ​യി​രു​ന്നു ഞാ​നും എം. ​ന​ന്ദ​കു​മാ​റും. പ്രീ​ഡി​ഗ്രി​ക്ക്‌ ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച്‌ പ​ഠി​ച്ച​താ​ണ്. പി​ന്നീ​ട്‌ ഇ​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ അ​ടു​ത്തു ക​ണ്ട്‌ ജീ​വി​ക്കു​ന്ന​ത്. താ​യി​ഫി​ലെ മ​ല​ക​ളു​ടെ വി​ട​വി​ലൂ​ടെ കാ​റ്റി​ന്‍റെ പി​റു​പി​റു​ക്ക​ല്‍. അ​ഗ്ര​ങ്ങ​ളി​ലൂ​ടെ കാ​റ്റ് പാ​ഞ്ഞു​പോ​കു​ന്ന​തി​ന്‍റെ ചും​ബ​ന ശീ​ല്‍ക്കാ​ര​ങ്ങ​ള്‍. ത​ണു​പ്പി​ന്‍റെ സൂ​ചി​കു​ത്തു​ന്ന വി​റ​ക​ള്‍. എ​ങ്കി​ലും അ​ശ്ശ​ഫ​യി​ല്‍ മ​ന്ത്രി​ക്കു​ക​യും പി​റു​പി​റു​ക്കു​ക​യും ചെ​യ്യു​ന്ന മ​ല​നി​ര​ക​ള്‍ക്കി​ട​യി​ലൂ​ടെ ഞാ​നും ന​ട​ന്നു. മ​ല​ക​ള്‍ പി​റു​പി​റു​ക്കു​ക​യും മ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രി​ട​ത്ത് താ​മ​സി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ ഞാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് ഇ​ങ്ങ​നെ ഒ​ര​വ​സ​രം ക​ട​ന്നു​വ​ന്ന​ത്.
എ​നി​ക്കും ന​ന്ദ​കു​മാ​റി​നും പു​റ​മെ ഡ​യ​ണീ​ഷ്യ​സ് (സ്പെ​യി​ന്‍), സെ​ന്ദാ​ങ് ​പ്രാ​ദ, ത​ഹ് ലി​യ സ​ല്‍മ (ഇ​ന്തോ​നേ​ഷ്യ), സോ​ന്‍ ഗ്ലൂ​ന്‍, അ​ന്‍രാ​ന്‍ ടാ​ങ് (ചൈ​ന), അ​മാ​ന്ദ അ​ഡി​സ​ണ്‍, സോ​ഫി (യു.​കെ), അ​ലീ​ന കു​ന്ദു​ക്കോ​വ (യു​ക്രെ​യ്ന്‍) എ​ന്നീ എ​ഴു​ത്തു​കാ​രാ​ണ് റൈ​റ്റേ​ഴ്സ് റി​ട്രീ​റ്റി​ലെ മ​റ്റ്‌ അം​ഗ​ങ്ങ​ള്‍. സൗ​ദി വ​നി​ത​ക​ളാ​യ അ​മാ​നി​യും സാ​റ​യും പ​രി​പാ​ടി​യു​ടെ നേ​തൃ​ത്വ​വും നി​യ​ന്ത്ര​ണ​വും ഏ​കോ​പ​ന​വു​മാ​യി സ​ജീ​വ​മാ​യു​ണ്ട്‌. മെ​ന്‍റ​ര്‍ എ​ന്ന നി​ല​യി​ല്‍ ഡോ. ​മാ​സി​ന്‍ ച​ര്‍ച്ച​ക​ളെ സ​ജീ​വ​മാ​ക്കി, എ​ഴു​ത്തി​ലെ മൗ​ന​ങ്ങ​ളെ ഭേ​ദി​ക്കാ​നു​ള്ള വ​ഴി​ക​ളെ​ന്തെ​ന്ന്‌ ചോ​ദി​ച്ച്‌ ഞ​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. സൗ​ദി​യി​ലെ യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പ്ര​ഫ​സ​റാ​യ അ​ദ്ദേ​ഹം താ​യി​ഫ് സ്വ​ദേ​ശി​യു​മാ​ണ്.
താ​യി​ഫി​ലെ വി​ഖ്യാ​ത ഷെ​ഫ്‌ ഖാ​ലി​ദ് അ​ല്‍ അം​രി​യും സം​ഘ​വും ഞ​ങ്ങ​ളെ ഊ​ട്ടി. ത​ണു​ത്ത രാ​ത്രി​ക​ളി​ല്‍ ഖാ​ലി​ദി​ന്‍റെ ന​ല്ല ചൂ​ടി​ല്‍ മൊ​രി​ഞ്ഞ ബീ​ഫ്‌ സ്റ്റീ​ക്കു​ക​ള്‍ നാ​വി​ല്‍ അ​ലി​ഞ്ഞു​പോ​യി. ഹ​വ​യി​ലെ ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നു​ള്ള ജീ​വ​ന​ക്കാ​ര്‍ ഞ​ങ്ങ​ളെ എ​ന്താ​വ​ശ്യ​ത്തി​നും വി​ളി​ക്കാം എ​ന്നു​പ​റ​ഞ്ഞ്‌ അ​വ​രു​ടെ സ്‌​നേ​ഹം അ​റി​യി​ച്ചു. ഹ​വ​യി​ലെ കോ​ട്ടേ​ജു​ക​ളും നി​ശ്ശ​ബ്ദ​ത​ക​ളും എ​ഴു​താ​നും വാ​യി​ക്കാ​നും വ​ലി​യ ഉ​ന്മേ​ഷം ന​ല്‍കി. വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ ഞ​ങ്ങ​ളു​ടെ ന​ട​ത്ത​ങ്ങ​ള്‍ അ​ശ്ശ​ഫ​യി​ലെ നി​ശ്ശ​ബ്ദ​മാ​യ ത​ണു​ത്ത വ​ഴി​ക​ളെ ചൂ​ടു​പി​ടി​പ്പി​ച്ചു. രാ​ത്രി​ക​ളി​ല്‍ താ​പ​നി​ല മൂ​ന്നി​ലേ​ക്ക്‌ താ​ഴു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം അ​ത്‌ ഏ​ഴി​ലേ​ക്ക്‌ എ​ത്തി​യ​താ​യി ഹ​വ​യി​ലെ ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. അ​വി​ടെ മ​ഹ്‌​മൂ​ദ്‌ ദ​ര്‍വീ​ശ് ഞ​ങ്ങ​ളെ നോ​ക്കി​യി​രു​ന്നു, ക​വ​ണ​യി​ല്‍ ക​ല്ല്‌ തൊ​ടു​ത്തു
താ​യി​ഫ് ടൗ​ണി​ല്‍ റു​ഡാ​ഫ് പാ​ര്‍ക്കി​ല്‍ അ​റ​ബ്‌ എ​ഴു​ത്തു​കാ​രു​ടെ ചി​ത്ര​ങ്ങ​ളു​ള്ള വ​ലി​യ ബോ​ര്‍ഡു​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ണ്ട്‌. കു​റ​ച്ചു​കാ​ലം മു​മ്പ്‌ താ​യി​ഫ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് റീ​ഡേ​ഴ്സ് ഫെ​സ്റ്റി​വ​ല്‍ ഇ​വി​ടെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ‘എ​ഴു​ത്തു​കാ​രു​ടെ ഉ​ദ്യാ​നം’ പാ​ര്‍ക്കി​ല്‍ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​ത്. താ​യി​ഫി​ന് വ​ലി​യ ക​വി​താ പാ​ര​മ്പ​ര്യ​മു​ണ്ട്‌. അ​റ​ബ്‌ ക​വി​ത​യു​ടെ ത​ല​സ്ഥാ​നം എ​ന്ന പേ​രു​ത​ന്നെ ഈ ​ന​ഗ​ര​ത്തി​നു​ണ്ട്‌. എ.​ഡി 501 മു​ത​ല്‍ താ​യി​ഫി​ന്‍റെ സാ​ഹി​ത്യ​ഖ്യാ​തി ‘ഉ​ക്കാ​ദ് ച​ന്ത’​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. 20 ദി​വ​സം നീ​ളു​ന്ന ഈ ​ച​ന്ത​യി​ല്‍ സാ​യാ​ഹ്നം മു​ത​ല്‍ നേ​രം വെ​ളു​ക്കും വ​രെ ക​വി​താ വാ​യ​ന​ക​ളു​ണ്ടാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള പ്ര​ശ​സ്ത ക​വി​ക​ള്‍ ഉ​ക്കാ​ദി​ല്‍ എ​ത്തു​ക​യും ക​വി​ത വാ​യി​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു. 2007ല്‍ ​ഉ​ക്കാ​ദ് ച​ന്ത സൗ​ദി സ​ര്‍ക്കാ​ര്‍ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ന​ര്‍ജ​നി​പ്പി​ച്ചു. അ​ന്ന്‌ ജി​ദ്ദ​യി​ല്‍നി​ന്നും ഈ ​പ​രി​പാ​ടി കാ​ണാ​ന്‍ ഞാ​നും ര​ണ്ട്‌ സു​ഹൃ​ത്തു​ക്ക​ളും പോ​യി. അ​തി​നെ​ക്കു​റി​ച്ചെ​ഴു​തു​ക​യും ചെ​യ്‌​തു.
റു​ഡാ​ഫ് പാ​ര്‍ക്കി​ല്‍ സ്വ​ന്തം നി​ല​യി​ല്‍ പോ​ക​ണം. ഞ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന അ​ശ്ശ​ഫ​യി​ല്‍നി​ന്ന്‌ താ​യി​ഫ് അ​ങ്ങാ​ടി​യി​ലേ​ക്ക്‌ കു​റ​ച്ച്‌ ദൂ​ര​മു​ണ്ട്‌. ബ​സു​ണ്ട്‌, അ​തി​ല്‍ ക​യ​റി​പ്പോ​കാ​മെ​ന്ന്‌ ആ​ദ്യം ക​രു​തി. സൗ​ദി​യി​ല്‍ എ​വി​ടെ​യു​മെ​ന്ന​പോ​ലെ താ​യി​ഫി​ലും മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹ​മു​ണ്ട്. സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നാ​യ ഷാ​ജി പ​ന്ത​ളം യാ​ത്ര​ക്ക്‌ എ​ന്നെ​യും ന​ന്ദ​കു​മാ​റി​നെ​യും സ​ഹാ​യി​ക്കാ​െ​മ​ന്നേ​റ്റു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ഷാ​ഫി ഖാ​നും ഉ​ണ്ടാ​യി​രു​ന്നു. അ​വ​ര്‍ ഞ​ങ്ങ​ളെ കാ​റി​ല്‍ റു​ഡാ​ഫ് പാ​ര്‍ക്കി​ല്‍ കൊ​ണ്ടു​പോ​യി. ഇ​രു​പ​തോ​ളം എ​ഴു​ത്തു​കാ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് അ​വി​ടെ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രു​ന്ന​ത്.
എ​ഴു​ത്തു​കാ​രു​ടെ സം​ഘം യാ​ത്ര​ക്കി​ടെ,റോ​സ് വാ​ട്ട​ര്‍ നി​ര്‍മാ​ണ ഫാ​ക്ട​റി​യി​ല്‍നി​ന്ന്
കൂ​ട്ട​ത്തി​ല്‍ എ​ളു​പ്പ​ത്തി​ല്‍ തി​രി​ച്ച​റി​ഞ്ഞ​ത് വി​ഖ്യാ​ത ഫ​ല​സ്തീ​ന്‍ ക​വി മ​ഹ്‌​മൂ​ദ് ദ​ര്‍വീ​ശി​നെ​യാ​യി​രു​ന്നു. ഗ​സ്സ​യി​ല്‍ ന​ട​ക്കു​ന്ന വം​ശ​ഹ​ത്യ​യു​ടെ, കൊ​ല​ക്ക​ള​ത്തി​ന്‍റെ യാ​ഥാ​ര്‍ഥ്യ​ങ്ങ​ളി​ലേ​ക്ക്‌ ദ​ര്‍വീ​ശ് ഞ​ങ്ങ​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. അ​ങ്ങാ​ടി​ക്കു​രു​വി​ക​ളു​ടെ ഒ​രു​കൂ​ട്ടം ദ​ര്‍വീ​ശി​ന്‍റെ ചി​ത്ര​മു​ള്ള ബോ​ര്‍ഡി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു​പോ​യി. അ​വ​സാ​ന​ത്തെ ആ​കാ​ശ​വും ക​ഴി​ഞ്ഞ്‌ പ​ക്ഷി​ക​ള്‍ എ​ങ്ങോ​ട്ടാ​ണ് പ​റ​ക്കു​ന്ന​തെ​ന്ന ദ​ര്‍വീ​ശി​ന്‍റെ വ​രി​ക​ളെ ആ ​കു​രു​വി​ക്കൂ​ട്ടം അ​ക്ഷ​ര​മാ​ല​യാ​യി ആ​കാ​ശ​ത്ത്‌ എ​ഴു​തു​ക​യാ​ണെ​ന്ന്‌ തോ​ന്നി. സൗ​ദി അ​റേ​ബ്യ​ക്ക്‌ ഇ​സ്രാ​യേ​ല്‍/​ഫ​ല​സ്തീ​ന്‍ അ​തി​ര്‍ത്തി​യു​ണ്ട്‌. റു​ഡാ​ഫ് പാ​ര്‍ക്കി​ല്‍ ഞ​ങ്ങ​ള്‍ നി​ല്‍ക്കു​മ്പോ​ള്‍ അ​തി​ര്‍ത്തി​ക്ക​പ്പു​റം ഗ​സ്സ​യി​ല്‍ കൂ​ട്ട​ക്കു​രു​തി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​സ്രാ​​യേ​ല്‍ വെ​ടി​നി​ര്‍ത്ത​ല്‍ ധാ​ര​ണ ലം​ഘി​ച്ച്‌ ഫ​ല​സ്തീ​ന്‍ സി​വി​ലി​യ​ന്മാ​രെ കൊ​ന്നൊ​ടു​ക്കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു.
2000ത്തി​ല്‍ ഫ​ല​സ്തീ​നി​ല്‍ ആ​രം​ഭി​ച്ച ര​ണ്ടാം ഇ​ന്‍തി​ഫാ​ദ​ക്കാ​ല​ത്ത്‌ ജി​ദ്ദ​യി​ല്‍ ബാ​ങ്കു​ക​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും ഫ​ല​സ്‌​തീ​ന്‍ സം​ഭാ​വ​ന​പ്പെ​ട്ടി​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. ഒ​രു ബാ​ങ്കി​ല്‍ അ​ങ്ങ​നെ​യൊ​രു പെ​ട്ടി​യി​ല്‍ ഒ​രു ക​വ​ണ നി​ക്ഷേ​പി​ക്കു​ന്ന കു​ട്ടി​യെ ക​ണ്ട​ത്‌ ഇ​ന്നും എ​ന്‍റെ ഓ​ർ​മ​ക​ളി​ല്‍ ക​ത്തി​നി​ല്‍ക്കു​ന്നു. ഫ​ല​സ്തീ​നി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​യു​ധ​മാ​യ ക​വ​ണ (ക​ല്ലു​വെ​ച്ച്‌ ഇ​സ്രാ​യേ​ല്‍ ടാ​ങ്കു​ക​ള്‍ക്കു നേ​രെ, പ​ട്ടാ​ള​ക്കാ​ര്‍ക്കു നേ​രെ പാ​യി​ക്കാ​ന്‍) ആ​യി​രു​ന്നു അ​വ​ന്‍റെ സം​ഭാ​വ​ന. ദ​ര്‍വീ​ശി​ന്‍റെ ചി​ത്ര​ത്തി​ന​രി​കെ നി​ല്‍ക്കു​മ്പോ​ള്‍ ക​വ​ണ​യു​മാ​യി സം​ഭാ​വ​ന​പ്പെ​ട്ടി​ക്ക​ടു​ത്തേ​ക്ക്‌ നീ​ങ്ങു​ന്ന ആ ​കു​ട്ടി (അ​യാ​ളി​പ്പോ​ള്‍ 35 ക​ഴി​ഞ്ഞ ഒ​രു യു​വാ​വാ​യി​രി​ക്കും) ഒ​രി​ക്ക​ല്‍കൂ​ടി എ​ന്നെ വ​ന്നു തൊ​ട്ടു. ഫ​ല​സ്തീ​ന്‍ പ്ര​ശ്‌​ന​ത്തി​ല്‍ അ​റ​ബ്‌ രാ​ജ്യ​ങ്ങ​ള്‍ വ​ലി​യ​രീ​തി​യി​ല്‍ പി​ന്നോ​ട്ടു​പോ​യ സ​ന്ദ​ര്‍ഭ​ത്തി​ല്‍ താ​യി​ഫി​ല്‍ മ​ഹ്‌​മൂ​ദ് ദ​ര്‍വീ​ശി​നെ ഗ്രാ​ഫി​റ്റി ബോ​ര്‍ഡി​ല്‍ ക​ണ്ടു​നി​ല്‍ക്കു​ന്ന​തി​ന് വ​ലി​യ അ​ര്‍ഥ​മു​ണ്ടെ​ന്നും തോ​ന്നി.
പ​ല ചി​ത്ര​ങ്ങ​ളു​ടെ​യും അ​ടി​ക്കു​റി​പ്പു​ക​ള്‍ മാ​ഞ്ഞു​പോ​യി​ട്ടു​ണ്ട്‌. ചി​ല​ത്‌ അ​ട​ര്‍ന്ന്‌ അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ണ്ട്‌. ചി​ല പേ​രു​ക​ള്‍ ഇ​ങ്ങ​നെ​യാ​ണ്: ജാ​സിം സ്വ​ഹീ​ഹ്, സു​ര​യ്യ​ല്‍ അ​രീ​ള്, അ​ഹ്‌​മ​ദു​സ്സ്വാ​ലി​ഹ്, അ​ഹ്‌​മ​ദ്‌ മു​അ്‌​തി ഹി​ജാ​രി, മു​ഹ​മ്മ​ദ്‌ മ​ഹ്‌​ദി.., അ​ബ്ദു​ല്ല അ​ല്‍ ബു​ര്‍ദൂ​നി -അ​ങ്ങ​നെ​യു​ള്ള പേ​രു​ക​ള്‍. അ​റ​ബ്‌ എ​ഴു​ത്തു​കാ​രാ​ണ്. വാ​യി​ച്ചു പ​രി​ച​യ​മു​ള്ള​വ​ര്‍ ഇ​ല്ല. ഗ​സ്സ​യി​ല്‍ മ​രി​ച്ച കു​ട്ടി​ക​ളും ബോം​ബി​ങ്ങി​ല്‍ കാ​ണാ​താ​യ സ്കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും അ​തി​ര്‍ത്തി ക​ട​ന്ന്‌, മ​ഞ്ഞു​താ​ഴ്വാ​ര​ങ്ങ​ള്‍ പി​ന്നി​ട്ട്‌ ഇ​രു​ട്ടി​ലേ​ക്ക്‌ പി​ന്‍വാ​ങ്ങു​ന്ന റു​ഡാ​ഫ് പാ​ര്‍ക്കി​ലെ മ​ഹ്‌​മൂ​ദ് ദ​ര്‍വീ​ശ് ചി​ത്ര​ത്തി​ന​രി​കി​ലേ​ക്ക്‌ ന​ട​ന്നു​വ​രു​ന്ന തോ​ന്ന​ല്‍ അ​ന്ന​ത്തെ ഉ​റ​ക്ക​ത്തെ ഞെ​ട്ടി​ച്ചു. ഉ​റ​ക്ക​ത്തി​നും നി​ദ്രാ​ട​ന​ത്തി​നും ഇ​ട​യി​ല്‍ റു​ഡാ​ഫ് പാ​ര്‍ക്കി​ല്‍നി​ന്നും ദ​ര്‍വീ​ശ് ത​ന്‍റെ ക​വ​ണ​യി​ല്‍ പാ​യി​ച്ച ക​ല്ല് അ​തി​ര്‍ത്തി ക​ട​ന്ന് ഇ​സ്രാ​യേ​ല്‍ മി​സൈ​ലി​നെ വേ​ധി​ക്കു​ന്ന​താ​യ തോ​ന്ന​ല്‍, ത​നി കി​റു​ക്ക​ന്‍ തോ​ന്ന​ല്‍ ആ ​രാ​ത്രി എ​ന്നെ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രു​ന്നു.
അ​മാ​ന്ദ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു​കൊ​ണ്ടി​രു​ന്നു
ഞ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന്‌ നേ​രെ നോ​ക്കി​യാ​ല്‍ ഒ​രു പ​ള്ളി​യു​ടെ മി​നാ​രം കാ​ണാം. അ​തി​ന് പി​ന്നി​ല്‍ അ​ശ്ശ​ഫ മ​ല​നി​ര​ക​ള്‍. അ​മാ​ന്ദ എ​ഴു​ത്തും വാ​യ​ന​യു​മി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ ത​ന്‍റെ സ്‌​കെ​ച്ച് ബു​ക്കു​മാ​യി ന​ട​ക്കാ​നി​റ​ങ്ങും. ചി​ല കോ​ണു​ക​ളി​ല്‍ നി​ല​യു​റ​പ്പി​ച്ച്‌ വ​ര​ക്കാ​ന്‍ തു​ട​ങ്ങും. പ​ള്ളി​യു​ടെ മി​നാ​ര​വും അ​തി​നു പി​ന്നി​ലെ മ​ല​നി​ര​ക​ളും ജ​ല​ച്ചാ​യ​ത്തി​ല്‍ അ​തി​വേ​ഗം അ​വ​ര്‍ പ​ക​ര്‍ത്തി. മ​ല​നി​ര​ക​ളി​ലേ​ക്ക്‌ നോ​ക്കി​നി​ന്ന്‌ വ​ര​ക്കു​ന്ന​താ​യി​രു​ന്നു അ​മാ​ന്ദ​യു​ടെ രീ​തി. ഒ​റ്റ​ക്കും കൂ​ട്ടാ​യും ചി​ത്ര​കാ​രി​കൂ​ടി​യാ​യ എ​ഴു​ത്തു​കാ​രി ന​ട​ക്കാ​ന്‍ പോ​കും. ജ​ല​ച്ചാ​യ​ത്തി​ല്‍ വ​ര​ച്ച മൂ​ന്നു ചി​ത്ര​ങ്ങ​ള്‍ അ​വ​രു​ടെ സ്‌​കെ​ച്ച്‌ ബു​ക്കി​ല്‍നി​ന്നും കാ​ണാ​ന്‍ ക​ഴി​ഞ്ഞു. നാ​ലാ​മ​ത്തെ ചി​ത്രം അ​റ​ബ്‌ കാ​ലി​ഗ്ര​ഫി​യും മ​ല​നി​ര​ക​ളും ചേ​രു​ന്ന അ​മൂ​ര്‍ത്ത സ​ന്ദ​ര്‍ഭം സ്ക്രീ​ൻ പ്രി​ന്‍റ് ചെ​യ്തെ​ടു​ത്ത​താ​യി​രു​ന്നു. അ​മാ​ന്ദ​യു​ടെ ചി​ത്ര​ങ്ങ​ളി​ലെ മ​ല​യു​ടെ ഉ​ച്ചി​ക​ളി​ലൊ​ന്നി​ല്‍ ഒ​രി​ക്ക​ല്‍ ഞ​ങ്ങ​ള്‍ സം​ഘ​മാ​യി ന​ട​ക്കാ​ന്‍ പോ​യി.
ക​ള്ളി​മു​ള്‍ച്ചെ​ടി​ക​ള്‍ പൂ​വി​ടു​ന്ന​തും അ​വ​യി​ല്‍ കാ​യ​ക​ള്‍ തൂ​ങ്ങി​നി​ല്‍ക്കു​ന്ന​തും ക​ണ്ട​ത്‌ അ​ങ്ങ​നെ​യൊ​രു ന​ട​ത്ത​ത്തി​ലാ​ണ്. അ​ശ്ശ​ഫ​യി​ലെ ഉ​ദ​യ​വും അ​സ്‌​ത​മ​യ​വും മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​ണ്. ഇ​വി​ടെ സ​ഞ്ചാ​രി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ത്തു​ന്ന​ത് 8389 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ദ​ക്ക മ​ല​യു​ടെ ഉ​ച്ചി കാ​ണാ​നാ​ണ്. ഷാ​ജി​യും ഖാ​നു​മാ​ണ് അ​വി​ടം കൊ​ണ്ടു​പോ​യി കാ​ണി​ച്ച​ത്. റി​ട്രീ​റ്റി​ന്‍റെ ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സൗ​ദി സാം​സ്കാ​രി​ക വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ബ്‌​ദു​ല്‍ അ​സീ​സ്‌ അ​ല്‍മാ​സ്‌​ഹ​രി ത​ന്‍റെ കാ​റി​ല്‍ കു​റ​ച്ച​ു പേ​രെ ദ​ക്ക മ​ല​യി​ല്‍ കൊ​ണ്ടു​പോ​യി​രു​ന്നു. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ല്‍ ന​ട​ക്കു​ന്ന ഒ​രു പ്ര​ദ​ര്‍ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം പെ​ട്ടെ​ന്ന്‌ പോ​വു​ക​യാ​യി​രു​ന്നു. ദ​ക്ക​യി​ല്‍ അ​ടു​ത്ത​ദി​വ​സം കൊ​ണ്ടു പോ​കാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും റി​യാ​ദി​ലെ​ത്താ​നു​ള്ള തി​ടു​ക്കം​മൂ​ലം എ​ന്നോ​ട്‌ സോ​റി പ​റ​ഞ്ഞ്‌ അ​ദ്ദേ​ഹ​ത്തി​ന് മ​ട​ങ്ങേ​ണ്ടി വ​ന്നു. ആ ​സൗ​ദി യു​വാ​വി​ന്‍റെ സാ​ന്നി​ധ്യം അ​ത്യ​ധി​കം ഉ​േ​ന്മ​ഷം ത​രു​ന്ന​താ​യി​രു​ന്നു.
സ്‌​പാ​നി​ഷ് എ​ഴു​ത്തു​കാ​ര​ന്‍ ഡ​യ​ണീ​ഷ്യ​സ് എ​ഴു​ത്തു​കാ​രു​ടെ റി​ട്രീ​റ്റ്‌ ധ്യാ​ന​സ്ഥ​ലം ത​ന്നെ​യാ​ണെ​ന്ന്‌ ഈ ​പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള ഹ്ര​സ്വ ഡോ​ക്യു​മെ​ന്‍റ​റി​യി​ല്‍ പ​റ​യു​ന്നു​ണ്ട്‌. ഇ​ന്തോ​നേ​ഷ്യ​ന്‍ എ​ഴു​ത്തു​കാ​രി​ക​ള്‍ ത​ങ്ങ​ളു​ടെ എ​ഴു​ത്താ​ലോ​ച​ന​ക​ളി​ല്‍ സ​ജീ​വ​മാ​ണ്. ചൈ​നീ​സ് എ​ഴു​ത്തു​കാ​രി അ​ന്‍രാ​ന്‍ ടാ​ങ്‌ രാ​വി​ലെ തൊ​ട്ട​ടു​ത്ത ക​ഫേ​യി​ലി​രു​ന്ന്‌ ലാ​പ്പ്‌​ടോ​പ്പി​ല്‍ ത​ന്‍റെ ര​ച​ന​യു​മാ​യി മു​ന്നോ​ട്ടു​പോ​കും. സോ​ന്‍ ഗ്ലൂ​ന്‍ പ്ര​ത്യാ​ശ​യോ​ടെ ത​ന്‍റെ എ​ഴു​ത്തു​മാ​യി മ​ല്ലി​ടു​ന്നു. സോ​ഫി ചി​ല​പ്പോ​ള്‍ ഭ​ക്ഷ​ണ​കാ​ര്യം പോ​ലും മ​റ​ന്ന്‌ എ​ഴു​തു​ക​യോ വാ​യി​ക്കു​ക​യോ ആ​യി​രി​ക്കും. എം. ​ന​ന്ദ​കു​മാ​ര്‍ എ​ഴു​ത്തി​നൊ​പ്പ​മോ അ​തി​ല്‍ കൂ​ടു​ത​ലോ വാ​യി​ക്കാ​ന്‍ ബ​ദ്ധ​ശ്ര​ദ്ധ​നാ​യി​രി​ക്കു​ന്നു. ഞാ​നും എ​ഴു​തു​ന്നു​ണ്ട്. റീ​ഡി​ങ് സെ​ഷ​നി​ല്‍ സ്വ​ന്തം ര​ച​ന​ക​ള്‍ വാ​യി​ക്കു​ന്നു​മു​ണ്ട്‌. ക​ഥാ​പാ​ത്ര​ങ്ങ​ള്‍ കൂ​ടു​ത​ലെ​ങ്കി​ല്‍ ഫി​ക്‌​ഷ​ന്‍ എ​ഴു​ത്ത്‌ തീ​രാ​കു​ടു​ക്കാ​യി​രി​ക്കു​മെ​ന്ന്‌ ഡോ. ​മാ​സി​ന്‍ എ​ന്നെ പ്ര​ത്യേ​ക​മാ​യി ഓ​ർ​മി​പ്പി​ക്കു​ക​യും മു​ന്ന​റി​യി​പ്പ്‌ ന​ല്‍കു​ക​യും ചെ​യ്‌​തി​ട്ടു​മു​ണ്ട്‌. എം. ​ന​ന്ദ​കു​മാ​റി​ന്‍റെ അ​ഭ്യ​ര്‍ഥ​ന മാ​നി​ച്ച്‌ ജി​ന്നു​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു പു​സ്‌​ത​ക​ത്തി​ന്‍റെ പി.​ഡി.​എ​ഫും മാ​സി​ന്‍ ഞ​ങ്ങ​ളു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ല്‍ കൈ​മാ​റു​ക​യും ചെ​യ്‌​തു.
റി​ട്രീ​റ്റി​ലെ എ​ഴു​ത്തു​കാ​രി​ക​ള്‍
ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പൈ​തൃ​ക ഗ്രാ​മ​ത്തി​ലും സ​യ്യാ​ലി​യു​ടെ മ്യൂ​സി​യ​ത്തി​ലും
റി​ട്രീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ദ്യ​യാ​ത്ര അ​ല്‍ ക​ല​ദ പൈ​തൃ​ക ഗ്രാ​മ​ത്തി​ലേ​ക്കാ​യി​രു​ന്നു. 800 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള​താ​ണ് ഈ ​ഗ്രാ​മ​മെ​ന്ന്‌ പ​റ​യു​ന്നു. ക​ല​ദ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര്‍ താ​മ​സി​ച്ചി​രു​ന്ന ഇ​ടം. അ​ല്‍ ഹാ​രി​സ് ഇ​ബ്നു ക​ല​ദ എ​ന്ന അ​തി പ്ര​ശ​സ്ത​നാ​യ അ​റ​ബ്‌ വൈ​ദ്യ​ന്‍ ഇ​വി​ടെ ജീ​വി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണ് അ​ല്‍ ക​ല​ദ എ​ന്ന പേ​രു വ​ന്ന​തെ​ന്നും പ​റ​യു​ന്നു​ണ്ട്‌. ഇ​ദ്ദേ​ഹം ഇ​സ്‌​ലാ​മി​നും മു​മ്പ്‌ ജീ​വി​ച്ച​യാ​ളാ​ണെ​ന്നും അ​തി​നാ​ല്‍ ഈ ​പൈ​തൃ​ക​ഗ്രാ​മ​ത്തി​ന് അ​ത്ര​യും പ​ഴ​ക്ക​മു​ണ്ടെ​ന്നും വാ​ദ​വു​മു​ണ്ട്‌. പാ​റ​ക്ക​ല്ലു​ക​ള്‍ അ​ടു​ക്കി​വെ​ച്ചു​ണ്ടാ​ക്കി​യ വീ​ടു​ക​ളും ര​ണ്ട്‌ കാ​വ​ല്‍ ക​മാ​ന​ങ്ങ​ളും ഗ്രാ​മീ​ണ​ര്‍ക്ക്‌ സം​ഗ​മി​ക്കാ​നു​ള്ള വ​ലി​യ ഹാ​ളും പ​ള്ളി​യും പൈ​തൃ​ക​ഗ്രാ​മ​ത്തി​ലെ അ​വ​ശി​ഷ്ട കെ​ട്ടി​ട​ത്തി​ല്‍ കാ​ണാം. താ​ഴ്‌​വാ​ര​ത്തി​ലേ​ക്ക്‌ ബാ​ങ്കൊ​ലി കേ​ള്‍ക്കു​ന്ന​തി​ന് (വെ​റും തൊ​ണ്ട​കൊ​ണ്ടാ​ണ് അ​ന്ന്‌ ബാ​ങ്ക്‌ വി​ളി​ക്കു​ന്ന​ത്) ഉ​യ​ര്‍ത്തി​ക്കെ​ട്ടി​യ ഒ​രി​ട​വു​മു​ണ്ട്‌. ഇ​ള​കി​ക്കി​ട​ക്കു​ന്ന ക​ല്ലു​ക​ളും ത​ക​ര്‍ന്നു​വീ​ണ മ​ര​ത്തി​ന്‍റെ മ​ച്ചി​ന്‍പു​റ​ങ്ങ​ളും ഈ ​കെ​ട്ടി​ട​ങ്ങ​ള്‍ക്കി​ട​യി​ലൂ​ടെ​യു​ള്ള ന​ട​ത്തം ദു​ഷ്‌​ക​ര​മാ​ക്കു​ന്നു​ണ്ട്‌.
എ​ന്നാ​ല്‍, എ​ല്ലാ​വ​രും മ​ടു​പ്പോ ക്ഷീ​ണ​മോ ഇ​ല്ലാ​തെ എ​ല്ലാ​യി​ട​വും കാ​ണു​ക​യാ​ണ്. എ​ന്നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ​ത്‌ ഗ്രാ​മ​ത്തി​ലെ ര​ണ്ട്‌ കാ​വ​ല്‍ ക​മാ​ന​ങ്ങ​ള്‍ക്കും ഇ​പ്പോ​ഴും കാ​ര്യ​മാ​യ ത​ക​ര്‍ച്ച സം​ഭ​വി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണ്. അ​വ ഉ​യ​ര്‍ന്ന്‌ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ത​ന്നെ നി​ല്‍ക്കു​ന്നു. തെ​ക്ക​ന്‍ താ​യി​ഫി​ല്‍ ബ​നി​സാ​ദി​ല്‍ അ​സ്സ​യി​ല്‍ താ​ഴ്‌​വാ​ര​ത്തേ​ക്ക് മു​ഖം​തി​രി​ച്ച്‌ ഉ​യ​ര​ത്തി​ല്‍ നി​ല്‍ക്കു​ക​യാ​ണ് പൈ​തൃ​ക ഗ്രാ​മം. നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു. വേ​റെ വേ​റെ വീ​ടു​ക​ളി​ലാ​യി​ത്ത​ന്നെ​യാ​യി​രു​ന്നു താ​മ​സം. എ​ന്നാ​ല്‍, എ​ല്ലാ വീ​ടു​ക​ളെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട​നാ​ഴി ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ പോ​കു​ന്നു​മു​ണ്ട്‌. വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്കാ​യി പ്ര​ത്യേ​ക ഇ​ട​ങ്ങ​ളു​മു​ണ്ട്‌. ഒ​രു വ​ലി​യ കൂ​ട്ടു​കു​ടും​ബം പോ​ലെ​യാ​ണ് ഗ്രാ​മ​ത്തി​ലു​ള്ള​വ​ര്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ങ്കി​ലും സ്വ​കാ​ര്യ​ത​ക്കാ​യു​ള്ള മു​റി​ക​ളും ഈ ​നി​ര്‍മി​തി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന്‌ ഇ​തി​നെ​ക്കു​റി​ച്ചു​ള്ള ചി​ല ലേ​ഖ​ന​ങ്ങ​ളി​ല്‍ കാ​ണാം.
അ​ല്‍ ക​ല​ദ​യെ​ക്കു​റി​ച്ച്‌ സൗ​ദി പീ​ഡി​യ​യി​ല്‍ ഇ​ങ്ങ​നെ വാ​യി​ച്ചു: അ​ല്‍ക​ല​ദ കേ​വ​ലം വീ​ടു​ക​ളു​ടെ ഒ​രു​കൂ​ട്ടം മാ​ത്ര​മ​ല്ല, മ​റി​ച്ച് മ​ത​പ​ര​വും സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ജീ​വി​തം ഒ​ത്തു​ചേ​രു​ന്ന സ​ജീ​വ​മാ​യ ഒ​രു കേ​ന്ദ്രം​കൂ​ടി​യാ​യി​രു​ന്നു. പ​രി​മി​ത​മാ​യ മ​ല​മ്പ്ര​ദേ​ശം കാ​ര്യ​ക്ഷ​മ​മാ​യി വി​നി​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ചി​ട്ട​യാ​യ ആ​സൂ​ത്ര​ണ​ത്തെ ഈ ​ഗ്രാ​മം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ധാ​ന്യ​പ്പു​ര​ക​ള്‍, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, സ​മ്മേ​ള​ന ഹാ​ളു​ക​ള്‍, മു​ക​ള്‍ നി​ല, താ​ഴ് നി​ല എ​ന്നി​ങ്ങ​നെ അ​റി​യ​പ്പെ​ട്ടി​രു​ന്ന ര​ണ്ട് പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ള്‍ ഗ്രാ​മ​ത്തി​ന്‍റെ ആ​സൂ​ത്ര​ണ​ത്തി​ല്‍ അ​ക്കാ​ല​ത്തെ വാ​സ്‌​തു​വി​ദ്യാ രീ​തി​യു​ടെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്നു: അ​ല്‍ക​ല​ദ​യി​ല്‍ ത​ന്‍റെ കു​ട്ടി​ക്കാ​ലം ചെ​ല​വി​ട്ട​തി​ന്‍റെ ഓ​ർ​മ​ക​ളു​ള്ള സ്കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ഫ​ഹ​ദ്‌ സ​യ്യാ​ലി​യും ഞ​ങ്ങ​ള്‍ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 1960ക​ള്‍ വ​രെ ഈ ​ഗ്രാ​മം സ​ജീ​വ​മാ​യി നി​ല​കൊ​ണ്ടു​വെ​ന്ന്‌ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ണ്ണ​യും വാ​ഹ​ന​ങ്ങ​ളും ആ​ധു​നി​ക ഗൃ​ഹ​സം​വി​ധാ​ന​ങ്ങ​ളും വ​ന്ന​പ്പോ​ള്‍ ഗ്രാ​മീ​ണ​ര്‍ ഇ​വി​ടം വി​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. കു​ന്നി​ന്‍ മു​ക​ളി​ലേ​ക്കു​ള്ള ക​യ​റ്റം പ​ല​ര്‍ക്കും ദു​ഷ്‌​ക​ര​മാ​യി. 1960ക​ള്‍ വ​ലി​യ മാ​റ്റ​ത്തി​ന്‍റെ കാ​ല​മാ​യി​രു​ന്നു. ആ ​മാ​റ്റ​ത്തി​ല്‍ പ​ല ത​ല​മു​റ​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി​രു​ന്ന ഈ ​ഗ്രാ​മം ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു -ഫ​ഹ​ദ്‌ സ​യ്യാ​ലി പ​റ​ഞ്ഞു.
സ​യ്യാ​ലി പി​ന്നീ​ട് അ​ദ്ദേ​ഹം ന​ട​ത്തു​ന്ന ബാ​നി​സാ​ദി​ലെ മ്യൂ​സി​യ​ത്തി​ലേ​ക്ക്‌ ഞ​ങ്ങ​ളെ കൊ​ണ്ടു​പോ​യി. സ്വ​ന്തം വീ​ടി​നോ​ട്‌ ചേ​ര്‍ന്നാ​ണ്‌ ഈ ​മ്യൂ​സി​യം. നി​ര​വ​ധി വ​സ്‌​തു​ക്ക​ള്‍ അ​വി​ടെ​യു​ണ്ട്‌. സൗ​ദി അ​റേ​ബ്യ​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സ്വ​കാ​ര്യ മ്യൂ​സി​യ​ങ്ങ​ളു​ണ്ട്‌. ധാ​രാ​ളം കാ​ഴ്ച​വ​സ്‌​തു​ക്ക​ള്‍ ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ലു​ണ്ടാ​കും. എ​ന്നാ​ല്‍, അ​ടു​ക്കും ചി​ട്ട​യു​മി​ല്ലാ​തെ ചെ​റി​യൊ​രു മു​റി​യി​ല്‍ എ​ല്ലാം​കൂ​ടി കൂ​ട്ടി​യി​ട്ട​നി​ല​യി​ലാ​യി​രി​ക്കും. സ​യ്യാ​ലി മ്യൂ​സി​യ​വും വ്യ​ത്യ​സ്‌​ത​മ​ല്ല. പ്ര​ധാ​ന​മാ​യും ആ​യു​ധ​ങ്ങ​ള്‍, നോ​ട്ടു​ക​ള്‍, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍, വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും-​ഇ​വ​യാ​ണ് മ്യൂ​സി​യ​ത്തി​ലു​ള്ള​ത്‌. ക​ല്ലു​ളി​ക​ളും ക​ല്‍മ​ഴു​വും മു​ത​ല്‍ തോ​ക്കു​ക​ളും ക​ത്തി​ക​ളും ക​ഠാ​ര​ക​ളും വാ​ളു​ക​ളും മ്യൂ​സി​യ​ത്തി​ലു​ണ്ട്‌.
ബ​നി​സാ​ദി​ലെ 19-20 നൂ​റ്റാ​ണ്ടി​ലെ മ​നു​ഷ്യ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ഈ ​ആ​യു​ധ​ങ്ങ​ള്‍. ഇ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന​ത് ക​ല്ലു​ളി​ക​ളും ക​ല്‍മ​ഴു​വും ത​ന്നെ. അ​വ 19ാം നൂ​റ്റാ​ണ്ടി​ല്‍ ക​ല​ദ​യി​ലും ബ​നി​സാ​ദി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്നും കാ​ര​ണ​വ​ന്മാ​രി​ല്‍നി​ന്നും ത​നി​ക്ക്‌ കൈ​മാ​റി​ക്കി​ട്ടി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത്‌ നെ​യ്‌​തെ​ടു​ത്ത വ​സ്‌​ത്ര​ങ്ങ​ളും ക​മ്പ​ള​ങ്ങ​ളു​മാ​ണ്. ബ​നി​സാ​ദി​ലെ സ്ത്രീ​ക​ളു​ടെ ക​ര​വി​രു​തി​ലാ​ണ് ഇ​വ​യെ​ല്ലാം നെ​യ്‌​തെ​ടു​ത്ത​ത്. സ്ത്രീ​ക​ള്‍ ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും ക​ര​കൗ​ശ​ല വൈ​ദ​ഗ്‌​ധ്യം തെ​ളി​യി​ക്കു​ന്ന​താ​ണ്. നോ​ട്ടു​ക​ളു​ടെ​യും നാ​ണ​യ​ങ്ങ​ളു​ടെ​യും ശേ​ഖ​ര​ത്തി​ല്‍ ബ്രി​ട്ടീ​ഷ് കോ​ള​നി കാ​ല​ത്തെ നാ​ണ​യ​ങ്ങ​ളും പി​ന്നീ​ട്‌ വ​ന്ന ഓ​രോ സൗ​ദി രാ​ജാ​വി​ന്റെ​യും ചി​ത്ര​ങ്ങ​ളു​ള്ള നോ​ട്ടു​ക​ളും കാ​ല​ക്ര​മം അ​നു​സ​രി​ച്ച് പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ണ്ട്‌.
ചൈ​നീ​സ് എ​ഴു​ത്തു​കാ​രാ​യ സോ​ന്‍ ഗ്ലൂ​ന്‍, അ​ന്‍രാ​ന്‍ ടാ​ങ്
സൗ​ദി​യി​ലെ, പ്ര​ത്യേ​കി​ച്ചും താ​യി​ഫി​ലും ബ​നി​സാ​ദി​ലു​മു​ണ്ടാ​യി​രു​ന്ന കാ​ര്‍ഷി​ക-​ഗ്രാ​മ്യ​ജീ​വി​ത​ത്തി​ലേ​ക്ക്‌ മ്യൂ​സി​യം സ​ന്ദ​ര്‍ശ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു. പ​ഴ​യ​കാ​ലം മു​ത​ലേ മു​ന്തി​രി, ആ​പ്രി​കോ​ട്ട്‌, പ​നീ​ര്‍പ്പൂ കൃ​ഷി എ​ന്നി​വ​ക്ക്‌ പേ​രു​കേ​ട്ട സ്ഥ​ല​മാ​ണ് താ​യി​ഫ്. ബ​നി​സാ​ദി​ലും സൗ​ദി​യി​ല്‍ എ​ണ്ണ ക​ണ്ടെ​ത്തും മു​മ്പ്‌ കൃ​ഷി​ത​ന്നെ​യാ​യി​രു​ന്നു പ്ര​ധാ​ന ജീ​വി​ത​വൃ​ത്തി. കാ​ര്‍ഷി​ക​വ​സ്‌​തു​ക്ക​ള്‍ വി​ല്‍ക്കു​ന്ന ച​ന്ത​ക​ളും ഇ​തോ​ടൊ​പ്പം സ​ജീ​വ​മാ​യി​രു​ന്നു. ക​ല​പ്പ​ക​ളും മ​ര​ച്ച​ക്കു​ക​ളും ധാ​ന്യ​ങ്ങ​ളും മാ​വും സൂ​ക്ഷി​ച്ചി​രു​ന്ന മ​ര​വ​ട്ടി​ക​ളും ഇ​വി​ടെ കാ​ണാം. ഗ്രാ​മ്യ-​കാ​ര്‍ഷി​ക​ജീ​വി​ത​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യ് ഈ ​വ​സ്‌​തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​നു​ഷ്യ​രി​ല്‍ മ​ഹാ​ഭൂ​രി​ഭാ​ഗ​വും ഇ​ന്ന്‌ അ​പ്ര​ത്യ​ക്ഷ​രാ​യി​രി​ക്കു​ന്നു എ​ന്ന ഓ​ര്‍മ അ​വി​ടെ നി​ല്‍ക്കു​മ്പോ​ള്‍ എ​ന്നി​ലൂ​ടെ ക​ട​ന്നു​പോ​യി.
സൗ​ദി​യു​ടെ ആ​ധു​നി​ക ജീ​വി​ത​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ള്‍ -ടേ​പ് റെ​ക്കോ​ഡ​റു​ക​ള്‍, പ​ല​ത​രം ലാ​ന്‍ഡ്‌ ഫോ​ണു​ക​ള്‍, ടി.​വി​ക​ള്‍, വി.​സി.​പി​ക​ള്‍, സി​നി​മ​ക​ളു​ടെ വി​ഡി​യോ കാ​സ​റ്റു​ക​ള്‍, ഫാ​ക്‌​സ്‌ മെ​ഷീ​നു​ക​ള്‍ അ​ങ്ങ​നെ നി​ര​വ​ധി വ​സ്‌​തു​ക്ക​ളു​ടെ ശേ​ഖ​ര​വും സ​യ്യാ​ലി മ്യൂ​സി​യ​ത്തി​ലു​ണ്ട്‌. പെ​ട്രോ​ള്‍ മാ​റ്റി​യ സൗ​ദി സ​മൂ​ഹ​ത്തി​ന്‍റെ വാ​ങ്ങ​ല്‍ശേ​ഷി​യു​ടെ​യും പു​തി​യ അ​ഭി​രു​ചി​ക​ളു​ടെ​യും അ​ട​യാ​ള​ങ്ങ​ളാ​ണി​വ. റാ​ന്ത​ലു​ക​ള്‍, പാ​നീ​സ്‌ വി​ള​ക്കു​ക​ള്‍, ഗ്യാ​സ്‌ ലൈ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ നീ​ണ്ട​നി​ര ക​ഴി​ഞ്ഞാ​ണ് ആ​ധു​നി​ക​ത​യു​ടെ അ​ട​യാ​ള​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്‌. റാ​ന്ത​ലു​ക​ളും മ​റ്റു വി​ള​ക്കു​ക​ളും ഇ​ന്നൊ​രാ​ള്‍ മ്യൂ​സി​യ​ത്തി​ല്‍ കാ​ണു​ന്ന​ത് വൈ​ദ്യു​തി വെ​ളി​ച്ച​ത്തി​ലാ​ണ്. 20ാം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തോ​ടെ സൗ​ദി​യി​ലെ ന​ഗ​ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ഗ്രാ​മ​ങ്ങ​ളി​ലും പ​ല മാ​റ്റ​ങ്ങ​ളും വ​ന്നു.
പു​തി​യ ആ​ഭ്യ​ന്ത​ര കു​ടി​യേ​റ്റ​ങ്ങ​ള്‍ വ​ന്നു. ഗ്രാ​മ​ങ്ങ​ള്‍ വി​ട്ട്‌ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്‌ ചേ​ക്കേ​റു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. ഗ്രാ​മ​ങ്ങ​ളെ​ത​ന്നെ ന​ഗ​ര​ങ്ങ​ളാ​ക്കി​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ആ​ഭ്യ​ന്ത​ര പ്ര​വാ​സ​ത്തി​ന് ത​ട​യി​ടാ​നു​ള്ള വ​ഴി ക​ണ്ടെ​ത്തി​യ​ത്. സ​യ്യാ​ലി ഞ​ങ്ങ​ള്‍ക്ക്‌ ഈ​ത്ത​പ്പ​ഴ​വും ശീ​ത​ള​പാ​നീ​യ​ങ്ങ​ളും ന​ല്‍കി. ബ​നി​സാ​ദി​ല്‍ ഒ​രു​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന പ​ച്ച മ​രു​ന്നു​ക​ളു​ടെ വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ച്‌ പ​റ​ഞ്ഞു​ത​ന്നു. ഇ​വി​ടെ​യു​ള്ള മ​നു​ഷ്യ​ര്‍ മാ​ത്ര​മ​ല്ല, പ​ച്ച​മ​രു​ന്നു ചെ​ടി​ക​ളും എ​വി​ടേ​ക്കോ മ​റ​ഞ്ഞി​രി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. അ​ന്ന​ത്തെ യാ​ത്ര ഹൃ​ദ്യ​മാ​യി​രു​ന്നു. കാ​ലാ​നു​ഭ​വ​ങ്ങ​ളു​ടെ പ​ല അ​ട​രു​ക​ളെ തൊ​ടാ​ന്‍ സ​ഹാ​യി​ച്ച ദി​വ​സം. കാ​ല​ത്തി​ന്‍റെ അ​ട​രു​ക​ളെ പ​ല​വി​ധ​ത്തി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ക്കു​ക​യും അ​ഴി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് എ​ഴു​ത്തു​കാ​ര്‍ എ​ന്ന തി​രി​ച്ച​റി​വാ​യി​രി​ക്ക​ണം റി​ട്രീ​റ്റി​ന്‍റെ സം​ഘാ​ട​ക​രെ ഇ​ത്ത​ര​മൊ​രു യാ​ത്ര​ക്ക്‌ പ്രേ​രി​പ്പി​ച്ച​ത്‌.
പ​നീ​ര്‍ കാ​റ്റി​ല്‍, സം​ഗീ​ത​ത്തി​ന്റെ തേ​രി​ല്‍, സ്ത്രീ​ക​ള്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന സൗ​ദി​യി​ല്‍
ഞാ​ന്‍ 1999-2013 കാ​ല​ത്ത്‌ ജീ​വി​ച്ച സൗ​ദി​യ​ല്ല ഇ​ന്ന​ത്തേ​ത്. അ​മ്പേ മാ​റി​പ്പോ​യി. പ്ര​ധാ​ന മാ​റ്റം മ​ത​കാ​ര്യ പൊ​ലീ​സി​ന്‍റെ (മു​ത​വ്വ) തി​രോ​ധാ​ന​മാ​ണ്. നി​ര​ത്തു​ക​ളി​ല്‍ സ്ത്രീ​ക​ള്‍ കാ​റു​ക​ളോ​ടി​ച്ച്‌ പാ​ഞ്ഞു​പോ​കു​ന്നു. മി​ക്ക മാ​ളു​ക​ളി​ലും സി​നി​മാ​ശാ​ല​ക​ള്‍. (ഞ​ങ്ങ​ളു​ടെ കാ​ല​ത്ത്‌ തി​യ​റ്റ​ര്‍ പ്രി​ന്‍റു​ക​ള്‍, പൈ​റേ​റ്റ​ഡ്‌ സീ​ഡി​ക​ള്‍, പി​ന്നീ​ട്‌ ഇ​ന്‍റ​ര്‍നെ​റ്റ്‌ തു​റ​ന്നു​ത​ന്ന സി​നി​മാ​വ​ഴി​ക​ള്‍- അ​താ​യി​രു​ന്നു ജി​ദ്ദ ജീ​വി​ത​ത്തി​ലെ സി​നി​മ​ക​ള്‍. സി​നി​മാ​ശാ​ല​ക​ള്‍ വി​ദൂ​ര സ്വ​പ്‌​ന​ങ്ങ​ളി​ല്‍ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല). ജെ​ന്‍സി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​തെ മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ല എ​ന്ന തി​രി​ച്ച​റി​വ് ത​ന്നെ​യാ​ണ് ഈ ​മാ​റ്റ​ങ്ങ​ള്‍ക്ക്‌ പി​ന്നി​ല്‍. 20ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​പാ​ദ​ത്തി​ല്‍, 1990ല്‍ ​സൗ​ദി​യി​ലു​യ​ര്‍ന്ന പെ​ണ്‍ശ​ബ്ദം വാ​ഹ​ന​മോ​ടി​ക്കാ​നു​ള്ള അ​നു​മ​തി തേ​ടി​യാ​യി​രു​ന്നു. പി​ന്നീ​ട് പി​ന്നീ​ട് 2011ലും 2013​ലും ശ​ക്ത​മാ​യ കാ​മ്പ​യി​ന്‍ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​ന്നു.
നി​യ​മം ലം​ഘി​ച്ച്‌ സ്ത്രീ​ക​ള്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ സ​ന്ദ​ര്‍ഭ​ങ്ങ​ളു​ണ്ടാ​യി. ഒ​ടു​വി​ല്‍ 2018ല്‍ ​സ്ത്രീ​ക​ള്‍ക്ക്‌ വാ​ഹ​ന​മോ​ടി​ക്കാ​നു​ള്ള അ​നു​മ​തി ഭ​ര​ണ​കൂ​ടം ന​ല്‍കി. ഈ ​വി​ഷ​യ​ത്തി​ല്‍ മ​നാ​ല്‍ അ​ല്‍ ശ​രീ​ഫ് എ​ഴു​തി​യ ‘ഡെ​യ​റി​ങ് ടു ​ഡ്രൈ​വ്‌’ എ​ന്ന പു​സ്‌​ത​കം മി​ക​ച്ച​താ​ണ്. ആ ​പു​സ്‌​ത​ക​ത്തി​ന് ഇ​ങ്ങ​നെ​യൊ​രു ഉ​പ​ശീ​ര്‍ഷ​കം​കൂ​ടി​യു​ണ്ട്‌ -My life as an accidental activist in a kingdom of men. 2012ല്‍ ​സൗ​ദി സം​വി​ധാ​യി​ക ഹൈ​ഫ അ​ല്‍മ​ല്‍സൂ​ര്‍ ‘വ​ജ്‌​ദ’ എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ഒ​രു ഫീ​ച്ച​ര്‍ സി​നി​മ നി​ർ​മി​ച്ചു. സൗ​ദി ത​ല​സ്ഥാ​ന​മാ​യ സൗ​ദി​യി​ല്‍ പ​ത്തു വ​യ​സ്സു​കാ​രി​യാ​യ ബാ​ലി​ക സൈ​ക്കി​ള്‍ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും അ​തി​നെ​ത്തു​ട​ര്‍ന്ന് അ​ക​പ്പെ​ടു​ന്ന സം​ഘ​ര്‍ഷ​ങ്ങ​ളും സ​ങ്കീ​ർ​ണ​ത​ക​ളും അ​നാ​വ​ര​ണം ചെ​യ്യു​ക​യാ​ണ് ഈ ​സി​നി​മ. ഹൈ​ഫ സ്ത്രീ​ക​ളു​ടെ വാ​ഹ​ന​മോ​ടി​ക്കാ​നു​ള്ള കാ​മ്പ​യി​നി​ല്‍ പ​ങ്കെ​ടു​ത്ത​ത്‌ അ​തി​മ​നോ​ഹ​ര​വും ല​ളി​ത​വും ഗം​ഭീ​ര​വു​മാ​യ ഈ ​സി​നി​മ എ​ടു​ത്തു​കൊ​ണ്ടാ​യി​രു​ന്നു.
ഇ​ത്ത​രം ചി​ന്ത​ക​ള്‍ വ​ന്നു​ചേ​രാ​ന്‍ ഇ​ട​യാ​ക്കി​യ​ത്‌ താ​യി​ഫി​ലെ​യും അ​ശ്ശ​ഫ​യി​ലെ​യും യാ​ത്ര​ക​ള്‍ പ​ല​പ്പോ​ഴും സാ​റ​യോ അ​മാ​നി​യോ ഓ​ടി​ക്കു​ന്ന കാ​റു​ക​ളി​ലാ​യി​രു​ന്നു എ​ന്ന​തു​കൊ​ണ്ടു​കൂ​ടി​യാ​ണ്. അ​മാ​നി ഓ​ടി​ച്ച വ​ണ്ടി​യി​ല്‍ ഞ​ങ്ങ​ള്‍ പ​നീ​ര്‍വെ​ള്ള​വും (റോ​സ്‌ വാ​ട്ട​ര്‍) പ​നീ​ര്‍ അ​ത്ത​റും നി​ര്‍മി​ക്കു​ന്ന ഒ​രി​ട​ത്തു​പോ​യി. താ​യി​ഫി​ലെ പ​നി​നീ​രു​ക​ള്‍ക്ക്‌ സൗ​ദി​യി​ലും മ​റ്റ്‌ അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളി​ലും വ​ലി​യ സ്വീ​കാ​ര്യ​ത​യു​ണ്ട്‌. മ​ക്ക​യി​ല്‍ ക​അ്‌​ബ ക​ഴു​കു​മ്പോ​ള്‍ താ​യി​ഫി​ലെ പ​നീ​ര്‍വെ​ള്ള​വും അ​ത്ത​റും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്‌. ആ ​സു​ഗ​ന്ധം ഏ​റെ​നേ​രം ക​അ്‌​ബ​ക്ക്‌ ചു​റ്റു​മു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ത​ങ്ങി​നി​ല്‍ക്കാ​റു​മു​ണ്ട്‌. റി​ട്രീ​റ്റി​ന്‍റെ സ​മ​യ​ത്ത്‌ താ​യി​ഫി​ല്‍ പ​നി​നീ​ര്‍ വി​ള​വെ​ടു​പ്പി​ന്‍റെ കാ​ല​മാ​യി​രു​ന്നി​ല്ല. നേ​ര​ത്തേ ശേ​ഖ​രി​ച്ച പ​നീ​ര്‍ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ റോ​സ്‌ വാ​ട്ട​റും അ​ത്ത​റു​മാ​ണ് ഇ​പ്പോ​ള്‍ വി​പ​ണി​യി​ലു​ള്ള​ത്.
ചെ​റി​യൊ​രു റോ​സ്‌ വാ​ട്ട​ര്‍ ഫാ​ക്ട​റി​യാ​ണ് ഞ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച​ത്. പ​നീ​ര്‍ ഇ​ത​ളു​ക​ള്‍ വാ​റ്റു​ന്ന ഫ​ര്‍ണ​സു​ക​ള്‍, അ​തി​ന്‍റെ നീ​ര്‌ ഊ​റ്റി​യെ​ടു​ത്ത്‌ സൂ​ക്ഷി​ക്കു​ന്ന കൂ​റ്റ​ന്‍ ഭ​ര​ണി​ക​ള്‍- അ​ങ്ങ​നെ​യു​ള്ള​വ ക​ണ്ടു. യു​നി​സെ​ഫ് നി​ർ​മി​ച്ച താ​യി​ഫ് പ​നീ​ര്‍ കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി സി​നി​മ​യും പ​നീ​ര്‍ അ​ത്ത​റു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച മ​റ്റൊ​രു സി​നി​മ​യും ക​ണ്ടി​രു​ന്നു.
ര​ണ്ട്‌ സം​ഗീ​താ​നു​ഭ​വ​ങ്ങ​ളും ഈ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യി. ആ​ദ്യ​ത്തേ​ത്‌ ഒ​രു ‘ഫാം ​ടൂ​റി​സം’ യാ​ത്ര​ക്കി​ടെ​യാ​യി​രു​ന്നു. താ​യി​ഫ് ന​ഗ​ര​ത്തോ​ട്‌ ചേ​ര്‍ന്ന ഫാ​മി​ല്‍ ഫാ​ല്‍ക്ക​ണ​റി​യു​ണ്ട്‌. അ​താ​യ​ത് വ​ള​ര്‍ത്തു ഫാ​ല്‍ക്ക​ണു​ക​ളു​ടെ കേ​ന്ദ്രം​കൂ​ടി​യാ​ണ് ഫാം. ​സ​ന്ദ​ര്‍ശ​ക​ര്‍ക്ക്‌ തോ​ല്‍കൈ​പ്പ​ട്ട കെ​ട്ടി​യ​ശേ​ഷം ഫാ​ല്‍ക്ക​ണെ കൈ​യി​ലി​രു​ത്തി ഫോ​ട്ടോ​യെ​ടു​ക്കാം. അ​റ​ബ്‌-​മ​രു​ഭൂ​മി നാ​ടു​ക​ളി​ലെ ടൂ​റി​സ്റ്റ് ഐ​ക്ക​ണ്‍കൂ​ടി​യാ​ണ് പ​ഴ​യ കാ​ല​ങ്ങ​ളി​ല്‍ മ​രു​ഭൂ​മി​യി​ലെ വേ​ട്ട​പ്പ​ക്ഷി​യാ​യി​രു​ന്നു ഫാ​ല്‍ക്ക​ൺ.
വേ​ട്ട​ക​ള്‍ നി​യ​മം​മൂ​ലം നി​രോ​ധി​ച്ച​തു​കൊ​ണ്ട് ഫാ​ല്‍ക്ക​ണു​ക​ള്‍ വേ​ട്ട​പ്പ​ക്ഷി​ക​ള​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ന്നു. ഞ​ങ്ങ​ളെ​ല്ലാ​വ​രും ആ ​ഫാ​ല്‍ക്ക​ണു​മൊ​ത്ത്‌ പ​ട​ങ്ങ​ളെ​ടു​ത്തു. പെ​ട്രോ​ള്‍ കാ​ല​ത്തി​നു​മു​മ്പ്‌ ഒ​രു സൗ​ദി വീ​ട്ടി​ല്‍ കേ​ള്‍ക്കു​ന്ന ശ​ബ്‌​ദ​ങ്ങ​ളി​ല്‍ പ്ര​ധാ​നം ഗ​ഹ്വ/​കാ​പ്പി​പ്പൊ​ടി ഇ​ടി​ച്ച്‌ ശ​രി​യാ​ക്കു​ന്ന​തി​ന്‍റേ​താ​യി​രു​ന്നു. സൗ​ദി ജീ​വി​ത​ത്തി​ല്‍ ഈ ​ര​ണ്ട്‌ പാ​നീ​യ​ങ്ങ​ള്‍ക്കും അ​ത്ര​യും പ്രാ​ധാ​ന്യ​മു​ണ്ട്‌. ഒ​രു ത​മ്പി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ശ​ബ്ദ​ങ്ങ​ള്‍ കേ​ള്‍ക്കാ​നും കാ​പ്പി​ക്കു​രു സ്വ​യം പൊ​ടി​ച്ചു​നോ​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്‌. വ​ള​രെ ചെ​റി​യ ലോ​ഹ​ത്തി​ലു​ള്ള കൈ ​ഉ​ര​ലി​ലാ​ണ് പൊ​ടി​ക്ക​ല്‍. അ​ത്‌ ചെ​യ്യു​ന്ന​തും ചെ​റി​യൊ​രു ഇ​രു​മ്പ്‌ ദ​ണ്ഡു​കൊ​ണ്ടാ​ണ്. അ​തി​ല്‍നി​ന്നു​യ​രു​ന്ന മ​ണി​നാ​ദം ഒ​രു​കാ​ല​ത്ത് സൗ​ദി​വീ​ടു​ക​ളി​ലെ ശ​ബ്ദ​കോ​ശ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മാ​യി​രു​ന്നു.
രാ​ത്രി ത​ണു​പ്പി​ല്‍ അ​വി​ടെ തീ​ക്കു​ണ്ഡ​ങ്ങ​ളു​യ​ര്‍ന്നു. അ​തി​നോ​ട്‌ ചേ​ര്‍ന്ന്‌ ഒ​രു സം​ഗീ​ത​വേ​ദി​യും. ഗാ​യ​ക​ര്‍ പാ​ടി​ക്കൊ​ണ്ടി​രു​ന്നു. ത​ലാ​ല്‍ മ​ദ്ദാ​ഹ്, മു​ഹ​മ്മ​ദ് അ​ബ്ദു എ​ന്നീ ഗം​ഭീ​ര സൗ​ദി ഗാ​യ​ക​രു​ടെ വി​ദൂ​ര​ച്ഛാ​യ​യു​ള്ള ശൈ​ലി​യി​ലാ​യി​രു​ന്നു പാ​ട്ടു​ക​ള്‍. ഊ​ദും മ​റ്റു സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളും അ​ക​മ്പ​ടി​യാ​യു​ണ്ട്‌. കു​റെ​ക്കാ​ല​മാ​യി അ​റ​ബ്‌ സം​ഗീ​തം ലൈ​വാ​യി കേ​ട്ടി​ട്ട്‌.
ഗാ​യ​ക​രി​ല്‍ സ​മീ​ര്‍ സ​മ​ദി​ന്‍റെ പാ​ട്ടു​ക​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ബ്‌​ദ​ത്തി​ലെ അ​ലി​വ് പാ​ട്ടി​നൊ​പ്പം ശ്രോ​താ​വി​നെ ചേ​ര്‍ത്തു​നി​ര്‍ത്തു​ന്നു. ക​ച്ചേ​രി​ക്കു​ശേ​ഷം അ​ണി​യ​റ​യി​ല്‍ ചെ​ന്ന്‌ അ​ദ്ദേ​ഹ​ത്തെ അ​നു​മോ​ദി​ച്ച്‌ കൈ​കൊ​ടു​ത്ത്‌ പി​രി​യാ​ന്‍ എ​നി​ക്ക​വ​സ​ര​വും കി​ട്ടി. ഫാ​മി​ലെ രാ​ത്രി​ഭ​ക്ഷ​ണം ഞെ​ട്ടി​ച്ചു. രു​ചി​യും അ​ള​വും എ​ങ്ങ​നെ ബാ​ല​ന്‍സ് ചെ​യ്യു​മെ​ന്ന​റി​യാ​തെ വി​ഷ​മി​ച്ചു. ഞ​ങ്ങ​ളെ​ക്കൊ​ണ്ട്‌ ഒ​രാ​ണി മ​ര​ത്തി​ന്‍റെ പീ​ഡ​ത്തി​ല്‍ അ​ടി​ച്ചു ക​യ​റ്റി​പ്പി​ച്ചി​രു​ന്നു. ഒ​രു ക​ളി​യാ​ണ്. മൂ​ന്നു ത​വ​ണ ചു​റ്റി​ക​കൊ​ണ്ട​ടി​ച്ച്‌ ആ​ണി പീ​ഡ​ത്തി​ല്‍ മു​ഴു​വ​നാ​യും അ​ടി​ച്ചു​ക​യ​റ്റ​ണം. എ​ങ്കി​ല്‍ സ​മ്മാ​നം. (ഫാം ​ടൂ​റി​സ​ത്തി​ല്‍ ലോ​ക​മെ​ങ്ങു​മു​ള്ള​താ​ണ്‌. കേ​ര​ള​ത്തി​ലു​മു​ണ്ട്‌ ഇ​ത്ത​രം ക​ളി​ക​ള്‍). സ​മ്മാ​ന​മൊ​ന്നും ആ​ര്‍ക്കും കി​ട്ടി​യി​ല്ല. പ​ക്ഷേ, ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള വ്യാ​യാ​മ​മാ​യി ഈ ​ക​ളി അ​റി​ഞ്ഞോ അ​റി​യാ​തെ​യോ മാ​റി.
മ​റ്റൊ​രു ദി​വ​സം രാ​ത്രി അ​ല്‍പം വൈ​കി താ​യി​ഫി​ല്‍നി​ന്നും കു​റ​ച്ച​ക​ലെ, ഒ​രു കു​ന്നി​ന്‍പു​റ​ത്ത്‌ ന​ട​ക്കു​ന്ന പ്രാ​ദേ​ശി​ക ഉ​ത്സ​വ​ത്തി​ലും ഞ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു. ജി​ദ്ദ​യി​ല്‍നി​ന്നു​ള്ള ഒ​രു ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത​മാ​യി​രു​ന്നു അ​വി​ടെ പ്ര​ധാ​ന​മാ​യു​ണ്ടാ​യി​രു​ന്ന​ത്. വൈ​വി​ധ്യ​മു​ള്ള ഭ​ക്ഷ​ണ​വു​മു​ണ്ട്. ബീ​ഫ് സ്റ്റീ​ക്കു​ണ്ടാ​ക്കി ഞ​ങ്ങ​ളു​ടെ രാ​ത്രി​ഭ​ക്ഷ​ണ​ത്തെ സ​മ്പ​ന്ന​മാ​ക്കി​യ ഷെ​ഫ്‌ ഖാ​ലി​ദ്‌ അ​ല്‍ അം​രി അ​വി​ടെ ഭ​ക്ഷ​ണ സ്റ്റാ​ളു​മാ​യു​ണ്ടാ​യി​രു​ന്നു. ന​ല്ല തി​ര​ക്കാ​ണ്, സം​സാ​രി​ക്കാ​നു​ള്ള സ​മ​യ​മി​ല്ല, ന​മു​ക്ക്‌ നാ​ളെ കാ​ണാം എ​ന്ന​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും സം​ഗീ​ത പ​രി​പാ​ടി കാ​ണാ​ന്‍ ഇ​ട​ക​ല​ര്‍ന്നി​രി​ക്കു​ന്നു. ആ ​കാ​ഴ്ച കാ​ണു​മ്പോ​ള്‍ മു​ത്ത​വ്വ എ​ങ്ങാ​നും വ​രു​മോ എ​ന്ന പ​ഴ​യ സൗ​ദി പേ​ടി എ​ന്നെ പി​ടി​കൂ​ടി. ഞാ​ന​ത്‌ അ​ടു​ത്തു​നി​ന്ന ചെ​റു​പ്പ​ക്കാ​ര​നോ​ട്‌ പ​റ​ഞ്ഞു- അ​യാ​ള്‍ പ്ര​തി​ക​രി​ച്ചു. ഇ​ല്ല അ​വ​ര്‍ വ​രി​ല്ല, സൗ​ദി​യി​ലെ മു​ത്ത​വ്വ​ക്കാ​ലം ക​ഴി​ഞ്ഞു: അ​വി​ടെ അ​റ​ബി​യി​ല്‍ എ​ഴു​തി​യ ക​വി​താ​ഭാ​ഗ​ങ്ങ​ള്‍, ത​ത്ത്വ ദ​ര്‍ശ​ന ഉ​ദ്ധ​ര​ണി​ക​ള്‍ എ​ന്നി​വ വെ​ളി​ച്ച​മു​ള്ള പെ​ട്ടി​പോ​ലു​ള്ള ദീ​ര്‍ഘ​ച​തു​ര​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രു​ന്നു. നി​ര​വ​ധി പാ​ന​ലു​ക​ള്‍. അ​ത്‌ ശ​രി​ക്കും അ​ക്ഷ​ര​ങ്ങ​ളു​ടെ ഇ​ന്‍സ്റ്റ​ലേ​ഷ​നു​ക​ളാ​യി തോ​ന്നി.
താ​യി​ഫി​ലെ പ്ര​ധാ​ന മ്യൂ​സി​യ​വും കാ​ണാ​ന്‍ ഞ​ങ്ങ​ള്‍ പോ​യി​രു​ന്നു. ഹി​ജാ​സി സം​സ്കാ​ര​ത്തി​ന്‍റെ പ​ല പ​ട​വു​ക​ള്‍ ആ ​സ​ര്‍ക്കാ​ര്‍ മ്യൂ​സി​യ​ത്തി​ല്‍ കാ​ണാം. അ​വി​ടെ എ​ന്നെ ഏ​റ്റ​വും ആ​ക​ര്‍ഷി​ച്ച​ത് ഒ​രു ബ്ലാ​ക്ക്‌ ആ​ൻ​ഡ് വൈ​റ്റ് ഫോ​ട്ടോ​ഗ്രാ​ഫാ​ണ്. കു​ട്ടി​ക​ള്‍ പ​ഠി​ക്കാ​നി​രി​ക്കു​ന്ന​തി​ന്‍റെ ഒ​രു ക്ലാ​സ് മു​റി ചി​ത്ര​മാ​യി​രു​ന്നു അ​ത്‌.
എ​ഴു​ത്തു​കാ​രു​ടെ സം​ഘം അ​ല്‍ക​ല​ദ പൈ​തൃ​ക​ഗ്രാ​മ​ത്തി​ല്‍
എ​ഴു​തി​യ ഏ​തു വാ​ച​ക​മാ​ണ് നി​ങ്ങ​ളെ മാ​റ്റി​യ​ത്‌?
എ​ഴു​ത്ത്‌ കാ​ര്‍ഡു​ക​ളും ക​ശ​ക്ക് കാ​ര്‍ഡു​ക​ളും താ​യി​ഫ് ദി​ന​ങ്ങ​ളും അ​വ​സാ​നി​ക്കു​ക​യാ​ണ്. മ​ട​ങ്ങു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ഡോ. ​മ​സാ​നി ഒ​രു ഹോ​ട്ട​ലി​ല്‍ ഞ​ങ്ങ​ള്‍ക്ക്‌ ചാ​യ സ​ല്‍ക്കാ​ര​ത്തോ​ടെ യാ​ത്ര​യ​യ​പ്പ്‌ ന​ട​ത്തി. അ​ന്ന്‌ രാ​ത്രി താ​യി​ഫ് ടൗ​ണി​ല്‍ വീ​ണ്ടും പോ​യി. സാ​റ​യും അ​മാ​നി​യും ഞ​ങ്ങ​ളെ ഫൂ​ല്‍-​ത​മീ​സ് ക​ട​യി​ലേ​ക്ക്‌ ന​യി​ച്ചു. ത​മീ​സ് റൊ​ട്ടി​യാ​ണ്. ഫൂ​ല്‍ ബീ​ന്‍സ്‌ വ​റ്റി​ച്ച ക​റി​യും. രു​ചി​ക​ര​മാ​യ ഈ ​ഭ​ക്ഷ​ണം സൗ​ദി​യി​ലെ പ്രാ​ത​ലാ​ണ്. 2013ല്‍ ​ജി​ദ്ദ അ​വി​ടം വി​ട്ട​ശേ​ഷം ഞാ​ന്‍ ഫൂ​ല്‍-​ത​മീ​സ് ക​ഴി​ച്ചി​ട്ടി​ല്ല. കോ​ഴി​ക്കോ​ട്‌ ഒ​രു ഹോ​ട്ട​ലി​ല്‍ കി​ട്ടു​മെ​ന്ന്‌ ചി​ല​ര്‍ പ​റ​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തി​നാ​ല്‍ 12 വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഫൂ​ല്‍-​ത​മീ​സ് ര​സി​ച്ച്‌ ക​ഴി​ച്ചു.
നി​ര​വ​ധി ഹെ​റി​റ്റേ​ജ് കെ​ട്ടി​ട​ങ്ങ​ളു​ള്ള ന​ഗ​ര​മാ​ണ് താ​യി​ഫ്. അ​ത്ത​രം ചി​ല കെ​ട്ടി​ട​ങ്ങ​ളി​ല്‍ ക​യ​റി​യി​റ​ങ്ങി. പ​ട​ങ്ങ​ളെ​ടു​ത്തു. വീ​ട്ടി​ലേ​ക്ക്‌ ഈ​ത്ത​പ്പ​ഴ​വും മി​ഠാ​യി​യും വാ​ങ്ങി​ച്ചു. താ​യി​ഫി​ന്‍റെ തെ​രു​വു​ക​ളി​ല്‍ അ​ല​ഞ്ഞു. ഇ​വി​ടെ മ​ല​യാ​ളി​ക​ളെ​ത്തി​യി​ട്ട്‌ ഏ​താ​ണ്ട്‌ അ​ര​നൂ​റ്റാ​ണ്ടാ​യി​ക്കാ​ണും. മ​ല​യാ​ളി പ്ര​വാ​സ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി ന​ഗ​ര​മ​ധ്യ​ത്തി​ല്‍ 35-40 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള ക​ണ്ണൂ​ര്‍ക്കാ​രു​ടെ താ​ര ഹോ​ട്ട​ല്‍ നി​ല്‍ക്കു​ന്നു. പി​ന്നീ​ട് വ​ന്ന മ​ല​യാ​ളി ഹോ​ട്ട​ലു​ക​ളു​മു​ണ്ട്‌. ന​ഗ​ര​ത്തി​ല്‍ അ​ല​യു​മ്പോ​ള്‍ മ​ല​യാ​ളം കേ​ള്‍ക്കാ​തി​രി​ക്കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന അ​നു​ഭ​വം​കൂ​ടി കി​ട്ടും. ഗ​ള്‍ഫി​ല്‍ എ​വി​ടെ​യും അ​ങ്ങ​നെ​യാ​ണ്.
റി​ട്രീ​റ്റി​ല്‍ എ​ത്തി​യ ആ​ദ്യ​ദി​വ​സം ഹ​വ കോ​ട്ടേ​ജി​ലെ ഇ​ര​ട്ട​മു​റി​യി​ല്‍ (ഒ​ന്നി​ല്‍ ഞാ​നും അ​ടു​ത്ത​മു​റി​യി​ല്‍ എം. ​ന​ന്ദ​കു​മാ​റും) എ​നി​ക്ക്‌ അ​നു​വ​ദി​ച്ച​തി​ല്‍ ഒ​രു പെ​ട്ടി​യു​ണ്ടാ​യി​രു​ന്നു. അ​തി​ല്‍ ഒ​രു ഡ​യ​റി, പേ​ന, പ്ര​ത്യേ​ക​ത​ര​ത്തി​ലു​ള്ള പേ​പ്പ​ര്‍ വെ​യി​റ്റ്‌, ഗ​ഹ്വ ക​പ്പ്‌, സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ഡെ​സ്‌​റ്റി​നേ​ഷ​നു​ക​ളെ​ക്കു​റി​ച്ച് പ​റ​യു​ന്ന കാ​ര്‍ഡു​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. അ​തി​നൊ​പ്പം എ​ഴു​ത്തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ള​ട​ങ്ങി​യ ഏ​ഴ്‌ കാ​ര്‍ഡു​ക​ളും വെ​ച്ചി​രു​ന്നു. കാ​ര്‍ഡി​ന്‍റെ മ​റു​പു​റ​ത്ത്‌ പ്ര​തി​ക​ര​ണം എ​ഴു​താ​നു​ള്ള സ്ഥ​ല​വു​മു​ണ്ട്. ആ​ദ്യ കാ​ര്‍ഡി​ലെ ചോ​ദ്യം എ​ഴു​തി​യ ഏ​തു വാ​ച​ക​മാ​ണ് നി​ങ്ങ​ളെ മാ​റ്റി​യ​ത്? ര​ണ്ടാ​മ​ത്തെ കാ​ര്‍ഡി​ല്‍ നി​ങ്ങ​ള്‍ എ​ഴു​തി​യ വാ​ക്കു​ക​ളും ഉ​ള്ളി​ലെ നി​ശ്ശ​ബ്ദ​ത​യും ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ന്താ​ണ്? അ​ടു​ത്ത കാ​ര്‍ഡി​ലെ ചോ​ദ്യം ഇ​ങ്ങ​നെ. എ​ഴു​ത്ത്‌ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച​ല്ല, നി​ങ്ങ​ളെ​ക്കു​റി​ച്ച്‌ ത​ന്നെ​യാ​ണെ​ന്ന്‌ തോ​ന്നാ​റു​ണ്ടോ? അ​ടു​ത്ത കാ​ര്‍ഡി​ല്‍ എ​ഴു​ത്തു​കാ​ര​നാ​ണെ​ന്ന്‌ നി​ങ്ങ​ള്‍ക്ക്‌ സ​ത്യ​ത്തി​ല്‍ തോ​ന്നി​ത്തു​ട​ങ്ങി​യ​ത്‌ എ​പ്പോ​ള്‍ മു​ത​ലാ​ണ്? അ​ടു​ത്ത​ത്, എ​ഴു​താ​ന്‍ നി​ര​ന്ത​രം ശ്ര​മി​ക്കു​ന്ന​തും എ​ല്ലാ​യ്‌​പോ​ഴും വ​ഴു​തി​പ്പോ​കു​ന്ന​തും എ​ന്താ​ണ്? ആ​റാ​മ​ത്തെ ചോ​ദ്യം, നി​ങ്ങ​ള്‍ കാ​ണു​ന്ന അ​വ​സാ​ന മ​നു​ഷ്യ​നു​വേ​ണ്ടി എ​ന്താ​യി​രി​ക്കും നി​ങ്ങ​ള്‍ എ​ഴു​തു​ക? അ​വ​സാ​ന ചോ​ദ്യം ഇ​താ​യി​രു​ന്നു: സ​ത്യ​ത്തി​ല്‍ എ​ഴു​താ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​ക​മെ​ന്താ​ണ്? ഉ​ത്ത​ര​ങ്ങ​ള്‍ എ​ഴു​താ​നു​ള്ള കാ​ര്‍ഡി​ന് പി​റ​കി​ലെ സ്ഥ​ലം ഇ​പ്പോ​ഴും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.
അ​ലീ​ന കു​ന്ദു​ക്കോ​വ​യു​ടെ കൈ​യി​ല്‍ ക​ശ​ക്കു കാ​ര്‍ഡു​ക​ളു​ള്ള പെ​ട്ടി​പോ​ലു​ള്ള പു​സ്ത​ക​മു​ണ്ട്‌. ‘ന്യൂ​യോ​ര്‍ക് ടൈം​സി’​ന്‍റെ ബെ​സ്‌​റ്റ്‌ സെ​ല്ല​ര്‍ ഓ​ത​ര്‍ ജെ​സീ​ക് ഓ​ര്‍ട്ട്‌​ന​ര്‍ ര​ചി​ച്ച ‘ഡെ​യ്‌​ലി ഗൈ​ഡ​ന്‍സ് ഗൈ​ഡ്‌ ബു​ക്കാ’​ണ​ത്‌. നി​ശ്ശ​ബ്ദ​ത​യി​ല്‍ സം​ഭാ​ഷ​ണം തു​ട​ങ്ങാ​നോ പു​തി​യൊ​രു സൗ​ഹൃ​ദ​മു​ണ്ടാ​ക്കാ​നോ ആ​ണ്‌ അ​ലീ​ന ഈ ​കാ​ര്‍ഡു​ക​ളു​പ​യോ​ഗി​ക്കു​ന്ന​ത്. 54 കാ​ര്‍ഡു​ക​ളു​ള്ള ഈ ​പു​സ്‌​ത​ക​പ്പെ​ട്ടി​യി​ല്‍നി​ന്ന്‌ ക​ശ​ക്കി​യ​ശേ​ഷം ഒ​ന്നെ​ടു​ക്ക​ണം. അ​തി​ലെ വാ​ച​ക​ങ്ങ​ള്‍ ചി​ല​പ്പോ​ള്‍ ഒ​രു ചോ​ദ്യ​മാ​യി​രി​ക്കാം. ചി​ല​പ്പോ​ള്‍ പ്ര​ത്യാ​ശ​യോ പ്ര​തീ​ക്ഷ​യോ ന​ല്‍കു​ന്ന​താ​യി​രി​ക്കാം.
I have the confidence I need to get started.
I let go of what I cannot control.
I release the pressure to be perfect.
I give myself credit for the progress I've made.
ഇ​ത്ത​രം വാ​ച​ക​ങ്ങ​ള്‍ ആ​ത്മ​വി​ശ്വാ​സ​മു​യ​ര്‍ത്തു​മെ​ന്നാ​ണ് ജെ​സീ​ക് ഓ​ര്‍ട്ട്‌​ന​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​ലീ​ന ഇ​തൊ​രു ക​ളി​യാ​യി കൊ​ണ്ടു​ന​ട​ക്കു​ന്നു. കൈ​നോ​ട്ടം ഒ​രു സം​ഭാ​ഷ​ണ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​തു​പോ​ലെ. ഞ​ങ്ങ​ളെ​ക്കൊ​ണ്ടൊ​ക്കെ ഇ​ട​ക്കി​ടെ അ​വ​ര്‍ ‘ഭാ​ഗ്യ കാ​ര്‍ഡ്‌’ എ​ടു​പ്പി​ക്കും.
റി​ട്രീ​റ്റി​ന്‍റെ ര​ണ്ടാം ദി​വ​സം താ​യി​ഫ് സി​റ്റി ഓ​ഫ്‌ ലി​റ്റ​റേ​ച്ച​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ‘സ്റ്റോ​റീ​സ് ടു ​സൗ​ദി അ​റേ​ബ്യ’ എ​ന്ന പു​സ്‌​ത​കം ഞ​ങ്ങ​ള്‍ക്കെ​ല്ലാ​വ​ര്‍ക്കും ല​ഭി​ച്ചി​രു​ന്നു. ഒ​മ്പ​ത്‌ സാ​ഹി​ത്യ ന​ഗ​ര​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഒ​മ്പ​ത്‌ എ​ഴു​ത്തു​കാ​രു​ടെ ക​ഥ​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണി​ത്‌. ഓ​രോ ക​ഥ​യും എ​ഴു​ത​പ്പെ​ട്ട ഭാ​ഷ​യി​ലും അ​വ​യു​ടെ ഇം​ഗ്ലീ​ഷ്/ അ​റ​ബി പ​രി​ഭാ​ഷ​ക​ളും പു​സ്‌​ത​ക​ത്തി​ലു​ണ്ട്‌. ര​ണ്ടു ക​ഥ​ക​ള്‍ വ​ള​രെ ഗം​ഭീ​ര​മാ​യി തോ​ന്നി. മൊ​റോ​ക്ക​ന്‍ എ​ഴു​ത്തു​കാ​ര​ന്‍ സ​ഈ​ദ് റ​ദ്‌​വാ​നി​യു​ടെ ‘മം​ഗോ​ളി​യ ആ​ൻ​ഡ് ആർസെനിക്’ ആ​ണ് ഏ​റ്റ​വും ഇ​ഷ്ട​മാ​യ​ത്. അ​മ​ല്‍ അ​ബ്ദു​ല്‍ വ​ഹാ​ബ് മു​ഹ​റ​ഖി​ന്‍റെ (ബ​ഹ്റൈ​ന്‍) ‘ക​ണ്ണു​ക​ളു​ടെ പി​റു​പി​റ​ക്ക​ലാ​ണ്’ ഇ​ഷ്ട​മാ​യ ര​ണ്ടാ​മ​ത്തെ ക​ഥ. താ​യി​ഫി​ല്‍ പോ​യ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് ഈ ​പു​സ്‌​ത​കം ല​ഭി​ച്ച​ത്. ഞ​ങ്ങ​ള്‍ പ​ത്തു പേ​രെ​യും രേ​ഖ​പ്പെ​ടു​ത്തി​യ ഒ​രു ചെ​റു ഡോ​ക്യു​മെ​ന്‍റ​റി സം​ഘാ​ട​ക​ര്‍ നി​ർ​മി​ച്ച​തി​നാ​ല്‍ ആ ​ഡി​ജി​റ്റ​ല്‍ ലോ​ക​ത്ത് കാ​ണാ​നും ഓ​ർ​മ​ക​ള്‍ പു​തു​ക്കാ​നു​മു​ള്ള എ​ന്നേ​ക്കു​മു​ള്ള അ​വ​സ​ര​വും സം​ഘാ​ട​ക​ര്‍ ഞ​ങ്ങ​ള്‍ക്ക്‌ ഉ​റ​പ്പാ​ക്കി.
അ​ങ്ങോ​ട്ട്‌ പോ​യ​ത്‌ ഫ്ലൈ ​നാ​സ്‌ വി​മാ​ന​ത്തി​ലാ​യി​രു​ന്നു. സീ​റ്റി​നു മു​ന്നി​ലു​ള്ള ക​വ​റി​ല്‍ ‘ലി​റ്റ​റേ​ച്ച​ര്‍ ഓ​ണ്‍ലി’ എ​ന്നൊ​രു ബോ​ര്‍ഡു​ണ്ടാ​യി​രു​ന്നു. അ​റ​ബി​യി​ലും എ​ഴു​തി​യി​ട്ടു​ണ്ട്‌. അ​റ​ബി​യി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ‘ലി​ല്‍ മ​ജ​ല്ലാ​ത്തി ഫ​ഖ​ത്ത്’ എ​ന്നാ​ണ്. മാ​ഗ​സി​ന്‍സ്‌ ഓ​ണ്‍ലി എ​ന്നാ​ണ് നേ​രി​ട്ടു​ള്ള അ​ര്‍ഥം. സ​ത്യ​ത്തി​ല്‍ ആ ​ക​വ​റി​ല്‍ വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഇ​ൻ​ഫ്ലൈ​റ്റ്‌ മാ​ഗ​സി​നും സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന ഒ​രു കാ​ര്‍ഡു​മാ​ണ് ഉ​ള്ള​ത്. ഞാ​ന​തി​ല്‍ ലി​റ്റ​റേ​ച്ച​ര്‍ ഓ​ണ്‍ലി എ​ന്ന പ​രി​ഭാ​ഷ ഇ​ങ്ങ്‌ എ​ടു​ത്തു. മ​ട​ങ്ങി​വ​ന്ന​ത്‌ മ​റ്റൊ​രു ക​മ്പ​നി​യു​ടെ വി​മാ​ന​ത്തി​ലാ​യി​രു​ന്നു. അ​തി​ല്‍ ഇ​ങ്ങ​നെ​യൊ​രു ബോ​ര്‍ഡു​ണ്ടാ​യി​രു​ന്നി​ല്ല. എ​ത്ര​കാ​ലം എ​ഴു​തി​യാ​ലും പു​തി​യൊ​രു ര​ച​ന​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മ്പോ​ള്‍ ഒ​ഴി​ഞ്ഞ താ​ളി​ല്‍നി​ന്നും ആ​ദ്യ​ക്ഷ​ര​വു​മാ​യി വീ​ണ്ടും പി​ച്ച​വെ​ച്ച്‌ തു​ട​ങ്ങ​ണ​മ​ല്ലോ. എ​ഴു​തു​ന്ന വാ​ച​കം എ​ഴു​ത്തു​കാ​ര​നി​ല്‍ത​ന്നെ ഒ​രു മാ​റ്റം ഉ​ണ്ടാ​ക്കു​ക​യും വേ​ണ​മ​ല്ലോ. ലി​റ്റ​റേ​ച്ച​ര്‍ ഓ​ണ്‍ലി!
എ​ല്ലാ പ്ര​ഭാ​ത​ത്തി​ലും
ഞ​ങ്ങ​ളെ മ​തി​ലി​നോ​ടു ചേ​ര്‍ത്തു​നി​ര്‍ത്തും.
മ​തി​ലി​നേ​ക്കാ​ള്‍
ഉ​യ​ര​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും.
മ​തി​ലി​നേ​ക്കാ​ള്‍ ഉ​യ​ര​മു​ള്ള​വ​രു​ടെ
കാ​ലു​ക​ള്‍ വെ​ട്ടി​ക്ക​ള​ഞ്ഞു.
മ​ര​ക്ക​മ്പു​ക​ള്‍ കെ​ട്ടി​വ​ച്ചു ന​ട​ക്കു​ന്ന
ശ​ബ്ദം
വ​രാ​ന്ത​യി​ല്‍ ചോ​ര​പോ​ലെ
ക​ട്ട​പി​ടി​ച്ചു​കി​ട​ന്നു.
ഒ​രു ദി​വ​സം കി​ളി​ക​ളോ​ട്
വ​ര്‍ത്ത​മാ​നം പ​റ​ഞ്ഞ ഒ​രു​വ​ന്റെ ഭാ​ഷ
നെ​ഞ്ചി​ല്‍നി​ന്നു ചൂ​ഴ്ന്നെ​ടു​ത്ത്
തീ​യി​ട്ടു, പു​ക​ച്ചു​രു​ളു​ക​ള്‍
ആ​കാ​ശ​ങ്ങ​ളി​ലൂ​ടെ പ​റ​ന്നു​പ​റ​ന്ന്
മ​ഴ​യാ​യി പി​റ​ന്ന്,
മ​തി​ലു​ക​ളി​ല്‍ എ​ഴു​തി​പ്പെ​യ്തു.
ക​ണ്ണു​ക​ള്‍കൊ​ണ്ട് എ​ന്നോ​ടു സം​സാ​രി​ക്കു​ന്ന
ഒ​രാ​ളു​ണ്ടാ​യി​രു​ന്നു.
അ​വ​ന്‍ മ​തി​ലി​നേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ല്‍
ന​ട​ക്കു​മാ​യി​രു​ന്നു.
പു​ല​ര്‍ച്ച​യ്ക്ക് തി​രി​ച്ചെ​ത്തു​മ്പോ​ള്‍
അ​വ​ന്‍ കു​ടി​ച്ചു​കൊ​ണ്ടു​വ​ന്ന പു​ഴ​യി​ല്‍നി​ന്ന്
ആ​ളു​ക​ളു​ടെ
ശ​ബ്ദം
കേ​ള്‍ക്കാ​ന്‍ കാ​ത്തു​നി​ല്‍ക്കും.
നാ​ട്ടു​പാ​ത​ക​ള്‍പോ​ലു​ള്ള
വൃ​ക്ഷ​ങ്ങ​ളു​ടെ വേ​രു​ക​ളു​ടെ
ഒ​ഴു​ക്ക്
വെ​ള്ളാ​ര​ങ്ക​ല്ലി​ല്‍ പ​തി​ഞ്ഞ
മേ​ഘ​ങ്ങ​ളു​ടെ പ​റ​ക്ക​ല്‍.
ഞ​ങ്ങ​ള്‍
കാ​റ്റു​പോ​ലെ നൃ​ത്തം​ചെ​യ്തു.
ഒ​രു വെ​ടി​യു​ണ്ട
മ​തി​ല്‍ തു​ള​ച്ചു​പോ​യി.
തൂ​വ​ലു​ക​ള്‍പോ​ലെ ഞ​ങ്ങ​ളി​ല്‍നി​ന്ന്
നൃ​ത്തം പൊ​ഴി​ഞ്ഞു​വീ​ണു.
പ്ര​ഭാ​ത​ത്തി​ല്‍
ഞ​ങ്ങ​ളെ മ​തി​ലി​നോ​ടു ചേ​ര്‍ത്തു​നി​ര്‍ത്തി,
ആ​യു​ധം ശ​രീ​ര​ത്തി​ലെ​ഴു​തി​യ
ഭാ​ഷ
ഉ​റ്റ​വ​ര്‍ പൂ​ക്ക​ള്‍കൊ​ണ്ടു തു​ട​ച്ചെ​ടു​ത്തു.
ക​ണ്ണു​ക​ളി​ല്‍ ശേ​ഖ​രി​ച്ച നി​ലാ​വ്
വി​ത്തു​ക​ളാ​ക്കി
കി​ളി​ക​ളു​ടെ ചി​റ​കു​ക​ളി​ല്‍ വി​ത​ച്ച്
പൂ​മ​ര​ങ്ങ​ളാ​കാ​ന്‍
പ​റ​ത്തി​വി​ട്ടു.
അ​ച്ഛ​നോ​ർ​മ​ക​ളെ​ന്ന്
ക​ണ്ണീ​രി​ൽ​ക്കു​തി​ർ​ന്നൊ​രെ​ഴു​ത്തും
പ​ട​വു​മാ​യ​മ​വ​ക്ക​ടെ സ്റ്റാ​റ്റ​സ്
ക​ണ്ടു​മ്മ​ച്ച്
ചി​രി​ച്ചു​മ​റി​യു​മൊ​രു
മോ​ന്ത​പ്പ​ടം മ​റു​പ​ടി​യാ​യി​ട്ട​വ​ള്ക്ക​യ​ച്ച​പ്പോ
തെ​ര​ക്കാ​ണെ​ന്ന്
നെ​ന​ക്കെ​ത്ര ത​ന്ത​യു​ണ്ടെ​ടീ​ന്ന്
ചോ​ദി​ക്കു​മ്പ
ആ​ണ്ടു​വ​ലി​യ്ക്ക്
വ​ന്നോ​ർ​ക്ക്
വി​രു​ന്നൊ​രു​ക്ക​ലാ​ണെ​ന്ന്
ആ ​അ​മ്മാ​യി​യ​പ്പ​ൻ കെ​ള​വ​നെ
നീ ​എ​ന്നാ​ണെ​ടീ നി​ന്റെ​യ​ച്ഛ​ൻ
കേ​ശ​വ​മ്പി​ള്ള​യ്ക്കൊ​പ്പം വെ​ച്ച​തെ​ന്ന്
വീ​ണ്ടു​മൊ​ന്ന് കൊ​ത്തി​യ​പ്പൊ
വൈ​കു​ന്നേ​ര​മൊ​ളി​ച്ച് കാ​ണു​മ്പ വെ​ച്ചി​ട്ടൊ​ണ്ടെ​ന്ന്
തി​രി​ച്ച് കി​ട്ടി,
കൂ​ടെ കൊ​റേ ഉ​മ്മ​യും.
വ​ന്നി​ട്ട് ത​ന്നാ മ​തീ​ന്ന്
ക​ണ്ണി​റു​ക്കി കാ​ണി​ക്കു​കേം
ചെ​യ്തു ഞാ​ൻ
കൊ​ച്ചി​ലേ​യൊ​ള്ള കൂ​ട്ടാ​ണ​വ​ള്
ഞാ​മ്പ​ടി​ക്കാ​നി​ച്ചി​രെ
പൊ​റ​കോ​ട്ടാ​യോ​ണ്ട്
പ​ള്ളി​ക്കൂ​ട​ത്തി​ലെ
ക​ഞ്ഞി​പ്പെ​രേ​ലെ പ​ണി​ക്കൊ​ള്ള
നേ​ര​ത്തേ കേ​റാ​നൊ​ത്ത്
പ​പ്പ​നാ​വ​ന്റെ പ​ത്തു​കാ​ശും
പി​ന്നെ ശ​നീം ഞാ​യ​റും
കാ​ടു​വെ​ട്ട​ലും
എ​ട​ക്ക് ഷാ​പ്പി​ലെ ക​റി​വെ​ക്ക​ലും...
ക​ഴി​ഞ്ഞ്;
ഒ​റ്റാ​ന്ത​ടി
സൊ​ഖം.
കെ​ട്ടാ​ത്ത​തെ​ന്തെ​ന്ന്
ചോ​ദി​ക്കാ​നോ​രോ​രു​ത്ത​ര്
വ​ന്നാ​രു​ന്നെ​ങ്കി​ലും
കാ​ടു​വെ​ട്ടാ​നും
ക​റി​യ്ക്കൊ​രു​ക്കാ​നും
മാ​ത്റ​മ​ല്ല​ല്ലോ ക​ത്തി
എ​ല്ലാ​രു​മ​ത​ങ്ങ്
നി​റ്ത്തി.
അ​വ​ള് മി​ടു​ക്കി​യാ
കോ​ർ​പ്പ​റേ​ഷ​നി​ല്
ക്ല​ർ​ക്ക​ത്തി​യാ
പ​ക്ഷേ കൊ​റേ​വ​ർ​ഷം
കെ​ട​ന്ന് പെ​ട​ച്ചി​ട്ടാ...
കെ​ട്ടി​യോ​ന്റ​വ​ടു​ത്തെ
അ​ടു​ക്ക​ളേ​ല്,
തൊ​ഴു​ത്തി​ല്,
ആ​ദ്യം പ​ശൂ​ന്റെ
പി​ന്നെ വീ​ട്ടി​ലാ
ത​ള്ള കെ​ട​പ്പാ​യ​പ്പോ
അ​വ​ര​ടെ
തീ​ട്ടോം മൂ​ത്രോം
കോ​രീ​ട്ട്.
പ​ണ്ട്
വീ​ട്ടീ​ന​ടു​ത്തൂ​ന്നാ​യോ​ണ്ട്
ഒ​രു​മി​ച്ചാ​രു​ന്ന്
പ​ള്ളി​ക്കൂ​ട​ത്തി​പ്പോ​ക്ക്
അ​വ​ക്ക​ടെ വീ​ട്ടു​കാ​ര്ടെ
ക​ണ്ണീ​പ്പെ​ടാ​ണ്ടെ
ഞ​ങ്ങ​ള​ങ്ങൊ​രു​മി​ച്ച് ന​ട​ന്ന്.
ക​ണ​ക്കി​ല് കു​രു​ങ്ങി
പെ​രേ​ലെ പ​ണീ​ലും പെ​ട്ട്
ഞാ​നെ​ട്ടി​ല് പൊ​ട്ടി
പി​ന്നെ​ത്ത​ട്ടീം മു​ട്ടീം
പ​ത്തി​ലെ​ങ്ങ​നോ ചാ​ടി​ക്ക​ട​ന്ന്
ല​വ​ള് പ​ക്ഷേ ര​ണ്ട് വ​ർ​ഷം
കോ​ളേ​ജു​ങ്കൂ​ടെ നെ​ര​ങ്ങി
പൊ​ന്നും പ​റ​മ്പു​മി​ച്ചി​രി​യെ​ന്താ​ണ്ടോ
കൊ​ടു​ത്ത് കെ​ട്ടി​ച്ച​യ​ക്കാ​നാ​വ​തു​ണ്ടാ​ർ​ന്ന
കു​ടും​ബ​മാ​ർ​ന്ന​വ​ക്ക​ടെ
ഞ​ങ്ങ​ടെ കൂ​ട്ടും
കൊ​റ​ച്ച് കൂ​ടു​ത​ലാ​ണെ​ന്ന​വ​ട​ത്തെ
ത​ള്ള​യ്ക്ക​ന്നേ
തോ​ന്നി​യാ​ർ​ന്ന് പോ​ലും
ഞ​ങ്ങ​ള് ത​മ്മി​ല് തീ​ണ്ട​ലും തൊ​ടീ​ലും
പ​ണ്ടേ തീ​ർ​ന്ന​താ​ന്നാ
ത​ള്ള​യോ​ട് പ​റ​യാ​മ്മേ​ല​ല്ലോ...
ക​ര​ഞ്ഞു​വി​ളി​ക്കാ​നൊ​ന്നും പോ​യി​ല്ല
പ​ക്ഷേ അ​തി​ന്റ​ടു​ത്താ​ഴ്ച ല​വ​ള്
ക​ര​ഞ്ഞു വി​ളി​ച്ചാ​ണ് വ​ന്ന​ത്
കൊ​ടു​ത്ത​തൊ​ന്നും
പോ​രെ​ന്നാ ത​ന്തേം ത​ള്ളേം
അ​വ​ര് പ​ണി​ക്കാ​ര​ത്തി​യെ പ​റ​ഞ്ഞു​വി​ട്ട്
പ​റ​ഞ്ഞ പ​ണി​യെ​ല്ലാം ക​ഴി​ഞ്ഞ്
വെ​ള​ക്കു​വെ​ക്കു​മ്പോ
അ​തു​വ​രേ​മൊ​ള്ള കു​റ്റം പ​റ​ച്ചി​ലും
കി​ഴു​ക്ക​ലും ക​ഴി​ഞ്ഞി​ട്ട്
ത​ള്ള രാ​മാ​യ​ണം ചൊ​ല്ലും
അ​തി​ന്റെ പെ​റ​കേ പി​ന്നെ
കെ​ട​ക്ക​ണേ​ടം വ​രേം
ത​ന്തേ​ടെ ഭ​ര​ണി​പ്പാ​ട്ട്
വേ​റേം
കെ​ട്ടി​യ​വ​നാ​ണെ​ങ്കി
ത​ന്തേ​ടെ വാ​ലാ​ട്ടി​യൊ​രു
കോ​ന്ത​നും
ഇ​നി തി​രി​ച്ചു പോ​ണി​ല്ലെ​ന്ന്
കാ​റി​യി​ട്ടു​മി​തി​ന്റെ​ടേ​ലെ​ങ്ങ​നാ​ണ്ടോ
കു​ളി​തെ​റ്റി​യോ​ണ്ട​വ​ളെ
പി​ന്നേ​മ​ങ്ങോ​ട്ട് ത​ന്നെ
പ​റ​ഞ്ഞ് വി​ട്ട്
കൊ​ച്ചൊ​ണ്ടാ​യി​പ്പോ​യോ​ണ്ട്
പി​ന്നേ​മാ മാ​ര​ണം
രാ... ​മാ​യ​ണം ത​ന്നെ
ശ​ര​ണ​മെ​ന്ന​വ​ള്
എ​ന്നാ​ലും
അ​തി​ന്റെ​ടേ​ക്കൂ​ടെ​ങ്ങ​നോ
കോ​ർ​പ്പ​റേ​ഷ​നാ​പ്പീ​സി​ല​വ​ള്
പ്യൂ​ൺ പ​ണി​യൊ​പ്പി​ച്ച്
പു​റ​ത്ത് പ​ണി​ക്ക് വി​ടൂ​ല​ന്ന്
പ​റ​ഞ്ഞ​പ്പൊ
ക​ര​ഞ്ഞ് കാ​ല് പി​ടി​ച്ച്
പി​ന്നെ സ്ത്രീ​ധ​ന​ക്ക​ണ​ക്ക്
ക​ടം തീ​ർ​ത്തൊ​പ്പി​ക്കാ​മെ​ന്ന്
വീ​ട്ടു​പ​ണി​യെ​ല്ലാം തീ​ർ​ത്തി​ട്ട്
പൊ​യ്ക്കോ​ളാ​മെ​ന്നൊ​റൊ​പ്പ്
കൊ​ടു​ത്തി​ട്ടാ​ണ് പോ​ലു​മൊ​ടു​ക്കം
പോ​വാ​നൊ​ത്ത​ത്.
പി​ന്നെ​യെ​ട​യ്ക്ക​വ​ള് വ​രും
ജോ​ലി​ക്കാ​രി​യാ​യോ​ണ്ട്
പോ​ണേ​നും വ​ര​ണേ​നും
വീ​ട്ടു​കാ​ർ​ക്കും ത​ന്തോ​യം
അ​പ്പൊ ഞ​ങ്ങ​ളു​മെ​ട​യ്ക്കൊ​ന്നു കൂ​ട​ലാ​ക്കി
ഞാ​ന്ന​ല്ല വാ​റ്റ് മേ​ടി​ക്കും
അ​പ്പൊ​ഴ​വ​ള് പ​ണ്ട്
കോ​ളേ​ജി​പ്പോ​യ​പ്പോ വാ​യി​ച്ച
ഏ​താ​ണ്ട് നീ​ർ​മാ​ത​ളോം
ച​ന്ന​ന​മ​ര​ങ്ങ​ടെ മ​ണോം
ഒ​ക്കെ പൊ​ക്കി​ക്കോ​ണ്ട് വ​രും
ആ​യ​മ്മ​ത​യി​തെ​ന്തെ​രി​ന്നാ​ണ്
എ​ഴു​തി​വെ​ച്ചേ​ക്ക​ണ​തെ​ന്നു​മ്പ​റ​ഞ്ഞ്
ഞാ​ഞ്ചി​രി​ക്കും
ആ​പ്പീ​സി​ലെ പെ​ണ്ണു​ങ്ങ​ടൊ​ക്കെ ക​ഥേം
ഞാ​ങ്കേ​ക്ക​ണം
അ​വ​ക്ക​ടെ മ​ണ​ത്തി​നാ​യി​ട്ട്
ഞാ​ന​ങ്ങ് കേ​ട്ട് കൊ​ടു​ക്കും
ആ ​വീ​ട്ടി​ലാ​രും കേ​ക്കാ​നി​ല്ലാ​ത്തേ​ന്റെ
കേ​ട​ങ്ങ് തീ​ര​ട്ടേ​ന്ന് വെ​ക്കും
പി​ന്നെ​യ​വ​ളൊ​രു ദെ​വ​സം
വെ​റ​ച്ചോ​ണ്ട് കേ​റി വ​ന്ന്
പോ​തോം പൊ​ക്ക​ണോം കെ​ട്ട്
കെ​ട​പ്പി​ലാ​യ ത​ള്ളേ​നെ
കു​ളി​പ്പി​ക്കാ​ൻ നേ​രം
കെ​ട്ടി​യ​വ​ന്റെ ത​ന്ത
പെ​റ​കീ​ന്ന് പി​ടി​ച്ചെ​ന്ന്
ക​റി​ക്ക​ത്തി​യെ​ടു​ത്ത്
കൊ​ടു​ത്ത​പ്പോ
കൊ​ച്ചു​മോ​ളെ​യോ​ർ​ത്തി​ട്ട്
ക​ര​ഞ്ഞോ​ണ്ട് തി​രി​ച്ചോ​ടി​യോ​ളെ
പി​ന്നെ കാ​ണു​ന്ന​ത്
ത​ള്ളേ​ട​യ​ടി​യ​ന്ത​ര​ത്തി​നാ​ണ്
പി​ന്നെ വ​ര​വൊ​ക്കെ​യ​ങ്ങ് കൊ​റ​ഞ്ഞ്
കെ​ട്ട്യോ​ൻ കു​ടി​യ​ന്റെ
ക​ടം തീ​ർ​ക്കാ​നെ​ര​ട്ടി​പ്പ​ണി വേ​റെ​യു​മെ​ടു​ത്ത്
പെ​ങ്കൊ​ച്ചി​നെ​പ്പ​ഠി​പ്പി​ക്കാ​ൻ
ലോ​ണി​നൊ​ള്ള
പേ​പ്പ​റ് ശ​രി​യാ​ക്കാ​ന്നേ​ര​ത്ത്
വ​ന്ന ദെ​വ​സം
വീ​ട്ടി​ലും വ​ന്ന്
കെ​ട്ടി​പ്പി​ടി​ക്ക​ണ നേ​ര​ത്ത്
പി​ന്നൊ​ന്നും
കേ​ക്കാ​നു​മൊ​ത്തി​ല്ല.
ഇ​ന്ന​വ​ള് വ​ന്ന്-
മൂ​ത്ത ക​ള്ള് മോ​ന്തി
കോ​ഴീം ച​വ​ച്ച്
ന​ല്ല ത​രി​പ്പാ​യ​പ്പോ
കൊ​റേ ക​ട​ലാ​സ്
കാ​ട്ടി​ത്ത​ന്ന്
ച​ത്തു​പോ​യ
അ​മ്മാ​യി​യ​പ്പ​ന്റെ
മ​രു​ന്നു​കു​റി​പ്പ​ടി​യാ​ണ് പോ​ലും
ആ ​ത​ന്ത​യോ​ടെ​ന്നു മൊ​ത​ലാ​ടി
നി​ന​ക്കി​ത്ര പൊ​ന്നാ​ര​മാ​യ​തെ​ന്ന്
തോ​ണ്ടി​യ​പ്പോ
പ​റ​യു​ന്ന കേ​ട്ട്
നാ​വെ​റ​ങ്ങി​പ്പോ​യി
അ​ന്ന് തി​രി​ച്ച് ചെ​ന്ന​പ്പൊ
തൊ​ട്ട​വ​ള് കെ​ട്ടി​യോ​ന്റെ കൂ​ടെ​യേ ന​ട​ക്കൂ​ന്ന്
അ​യാ​ളോ​ട് കൊ​ഞ്ചീ​ട്ട​മ്മാ​വ​നോ​ട്
കൊ​ഴ​ഞ്ഞി​ട്ട്
ത​ഞ്ച​ത്തീ മാ​റാ​ൻ പ​ഠി​ച്ചി​ട്ട്
പ​ഞ്ചാ​ര ന​ല്ലോ​ണം ക​ല​ക്കി ചാ​യ​യി​ട്ട്
പി​ന്നെ പ​ല​ഹാ​ര​മൊ​ണ്ടാ​ക്കി
മ​ധു​രം കൊ​ട്ടി​ത്തൂ​വി​ച്ചേ​ർ​ത്ത​ങ്ങേ​ർ​ക്ക്
മാ​ത്രം പ്റ​ത്യേ​കം
പി​ന്നെ പ​തു​ക്ക​നെ പ​തു​ക്ക​നെ
പെ​ട്ടെ​ന്ന് ത​ട്ടി​പ്പോ​കാ​ത്ത പ​ല​തും
ചെ​റു​ങ്ങ​നെ കൊ​ടു​ത്തി​ട്ട്
ആ​പ്പീ​സി​ന്നും ലീ​വെ​ടു​ത്തി​ട്ട്
ഡോ​ക്ട​റെ​ക്കാ​ണി​ക്ക​ൽ
പ​തി​വാ​ക്കി​യ​തു​മ​വ​ള് ത​ന്നെ
പ്ര​മേ​ഹം കൊ​ണ്ട​ങ്ങ് ക​യ​റി
അ​ങ്ങേ​ർ​ക്ക്
ക​ണ്ണ് മ​ങ്ങി
ന​ല്ല ഷാ​പ്പു​ക​റി പോ​ല​ത്തെ
കി​ടു​ക്കാ​ച്ചി ക​റീം ചോ​റും
കൊ​ടു​ത്ത് നെ​യ്യും തേ​നും
ചേ​ർ​ത്ത് ത​ടി​പ്പി​ച്ച്
അ​റ​ക്കാ​ൻ പോ​ണ
പ​ന്നി​യെ​പ്പോ​ല​ങ്ങ്
പെ​രു​പ്പി​ച്ച്
ത​ന്തേ​ടെ​യൊ​ടു​ക്ക​ത്തെ
ഉ​ശി​രും പ​വ്വ​റു​മ​ങ്ങ് പോ​യി
പ്ര​ഷ​റ​ങ്ങ് കൂ​ടി
പി​ന്നെ പ​യ്യ​നെ പ​യ്യ​നെ
ത​ന്ത​യ​ങ്ങ​ട​ങ്ങി
അ​വ​സാ​നം
ചോ​രേ​ല് പ​ഞ്ചാ​ര കൂ​ടി​ക്കൂ​ടി
ഒ​രു കാ​ല​ങ്ങ് മു​റി​ച്ച്
പ​ണ്ട് തെ​റി​വി​ളി​ച്ച
നാ​വും കൂ​ടി ത​ള​ർ​ന്ന്
കെ​ട​പ്പാ​യ​പ്പോ
പ​ഞ്ചാ​ര​യൊ​ഴി​ച്ച്
കു​ടി​പ്പി​ച്ചെ​ന്ന്
മ​രു​ന്നൊ​ക്കെ പൊ​ടി​ച്ചി​ട്ട്
മ​ണ​ലി​ട്ടെ​ന്ന്
വെ​ള്ളം കേ​ട്ട​പ്പോ
മ​ണ്ണെ​ണ്ണ​ക​ല​ക്കി​ക്കൊ​ടു​ത്തെ​ന്ന്
നാ​വി​ല് ന​ഞ്ച് പോ​ല​ത്ത​തെ​ന്ത​രോ
തേ​ച്ച് കൊ​ടു​ത്ത് പൊ​ള്ളി​ച്ച്...
ഒ​റ്റ​പ്പോ​ക്ക് പോ​കാ​തെ
ഇ​ങ്ങ​നെ ഇ​ഞ്ചി​ഞ്ചാ​യി​ച്ചാ​വാ​നും
വേ​ണ്ടേ ഒ​രു​യോ​ഗ​മെ​ന്ന്
എ​ട​യ്ക്ക് ഇ​തൊ​ക്കെ ഒ​ന്നു നോ​ക്കാ​ൻ
അ​വി​ടെ വെ​ച്ചാ ഒ​ക്കാ​ത്തോ​ണ്ടി​വി​ടെ
വെ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണ് പോ​ലും
ഭീ​ക​രി!
ത​രി​പ്പെ​റ​ങ്ങി
എ​നി​ക്ക​ങ്ങ് ത​ല​ചു​റ്റി
എ​ടി പ​ന്ന*​മോ​ളെ നീ​യി​തെ​ത്ര
കേ​മി​യാ​യ​തെ​ന്ന​ടീ
കു​രി​പ്പേ​ന്ന്
ചോ​യി​ക്കു​ന്നേ​രം
പി​ന്നെ​ന്റെ കു​ഞ്ഞു​മോ​ളെ
പി​ടി​ക്കാ​മ്മ​ന്നോ​നെ
പൂ​ശി​ക്ക​ണാ​ർ​ന്നാ​ന്ന്
അ​വ​ള് ചീ​റു​ന്ന ക​ണ്ടി​ട്ട്
ഞാ​ന്തി​രി​ഞ്ഞു കെ​ട​ന്നു
പ​ക്ഷേ
എ​ട​യ്ക്കി​ങ്ങ​നെ​യ​വ​ള്
വ​രു​മ്പ​ള​ല്ലേ കാ​ണാ​നൊ​ക്ക​ത്തൊ​ള്ളു​ന്നോ​ർ​ത്ത​പ്പോ
നാ​ലു മൊ​ല
കൂ​ടു​മ്പൊ​ഴൊ​ള്ള
സൊ​ഖ​മോ​ർ​ത്ത​പ്പൊ
വീ​ണ്ടും ചെ​ന്ന് പ​റ്റി​പ്പി​ടി​ച്ച്
അ​വ​ക്ക​ടെ കാ​തി​ക്ക​ടി​ച്ച്
ഞാ​മ്പ​റ​ഞ്ഞ്
നീ​യൊ​രൊ​ന്നാ​ന്ത​രം
മൊ​ത​ലാ​ണെ​ന്റെ
കാ​ത കീ/​കാ​ത ലീ
​അ​വ​ള​പ്പം പ​റ​യേ​ണ്
എ​ടീ മോ​ളേ
കാ​ത കി
​അ​ല്ലെ​ടീ;
ഘാ​ത​കി,
ഞാ​ൻ
മ​ധു​ര​ഘാ​ത​കി​യെ​ന്ന് !
കെ​ത​ച്ചാ​കെ
കി​നി​ഞ്ഞ മ​തു​രം
തൊ​ട​ച്ചി​ട്ട്
ചോ​ദി​ക്കാ​നും
പ​റ​യാ​നും
ആ​രു​മി​ല്ലോ​ത്തോ​രി​ങ്ങ​ന​ല്ലേ​ടി
ഉ​ത്ത​രം കി​ട്ടാ​ത്ത
ചോ​ദ്യ​മാ​വ​ണ​തെ​ന്ന​വ​ൾ ...
ഈ ​പ്യൂ​ൺ ബു​ദ്ധി പി​ൻ​ബു​ദ്ധി​യെ​ന്ന്
സാ​റ​മ്മാ​രെ കൊ​ത്തു​നോ​ട്ടോം കൊ​ണ്ട് ക​ളി​വാ​ക്കും
കേ​ട്ട് വാ​ശി​ക്ക് പ​ഠി​ച്ചോ​ണ്ട്
അ​വ​ളി​പ്പം
ക്ല​ർ​ക്ക​ത്തി​യാ​യി
രാ​വി​ലെ ര​ണ്ട് കു​റീം വ​ര​ച്ച്
തൊ​ള​സി​ക്ക​തി​രും വെ​ച്ച്
മു​ടി​യു​വാ​ട്ടി​യ​ങ്ങ് പോ​യാ മ​തി
ഇ​തി​പ്പം കേ​ട്ട​പ്പോ മൊ​ത​ല്
വെ​യ​ർ​ക്ക​ണ​തും ഉ​ച്ച​ക്ക​ഞ്ഞീ​ല്
വെ​ന്ത് മ​ല​ര​ണ​തും
ഉ​ച്ച​ക്ക​ടു​പ്പി​ൽ അ​രി​ഞ്ഞേ​നൊ​പ്പം
എ​രി​യ​ണ​തും ഞാ​ന്ത​ന്നെ
അ​താ, ആ​രോ​ടെ​ങ്കി​ലും
പ​റ​യാ​ണ്ടേ വ​യ്യാ​ത്തോ​ണ്ടാ
ഈ ​വൈ​ന്നേ​രം
ഷാ​പ്പും​ങ്ക​റീ​ക്കെ​ട​ന്ന്
ക​ണ്ണും ത​ള്ളി​ത്തെ​ള​യ്ക്ക​ണ
ഈ ​അ​യ​ല​ത്ത​ല​യെ​ല്ലാ​ത്തി​നോ​ടും
ഇ​ങ്ങ​നെ പൊ​റു​പൊ​റു​ക്ക​ണ​ത്.
ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​വു​ള്ള
ഒ​രു പ​ദം
തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ
ഞാ​നെ​ടു​ക്കു​ക
മ​ര​ണം എ​ന്ന പ​ദ​മ​ല്ല.
ഒ​രേ സ​മ​യം
ച​ങ്ങ​ല​കൊ​ണ്ട്
കാ​ലു​ക​ൾ കൂ​ട്ടി​ക്കെ​ട്ടി,
കീ​ഴ്ത്താ​ടി​യെ
ലാ​ത്തി​കൊ​ണ്ട് കു​ത്തി​യു​യ​ർ​ത്തി,
നെ​ഞ്ചി​ൻ കൂ​ടി​നെ ഞെ​രു​ക്കി​പ്പോ​കു​ന്ന
ആ ​പ​ദ​മാ​ണ്.
അ​പ്പോ​ഴു​ണ്ടാ​കു​ന്ന മി​ന്ന​ൽ വി​റ​യ​ൽ
ശ​രീ​ര​ത്തെ
ഒ​ന്നു പൊ​ക്കി
താ​ഴെ​യി​ടും.
വ​ല​തു കൈ​പ്പ​ത്തി
അ​തോ​ടെ നെ​റ്റി​യി​ലെ​ത്തും.
വി​ര​ലു​ക​ളെ​ല്ലാം
വെ​റു​ങ്ങ​ലി​ക്കും.
കൈ​വെ​ള്ള​യി​ലെ
ആ​ശ്രി​ത​രേ​ഖ വെ​ളി​യി​ലേ​യ്ക്ക്
പ്ര​കാ​ശി​ക്കും.
മ​നു​ഷ്യ​ത്വ​ത്താ​ൽ
കു​തി​ച്ചു​പാ​ഞ്ഞി​രു​ന്ന ഒ​രാ​ൾ
അ​തോ​ടെ
പ്ര​തി​മ​പ്പെ​ടും.
ത​ല​ച്ചോ​റി​ൽ വി​രി​ഞ്ഞു​കൊ​ണ്ടി​രു​ന്ന
ഒ​രാ​ലോ​ച​ന
പെ​ട്ടെ​ന്ന് ക​ല്ലി​ക്കും.
അ​ദൃ​ശ്യ​മാ​യ
ഒ​രു നി​മി​ഷം
ആ ​ശ​രീ​ര​ത്തെ ഒ​ന്നു​ഴി​ഞ്ഞ്
അ​പ​മാ​നി​ക്കും.
മ​നു​ഷ്യ​രെ നി​ശ്ച​ല​രാ​ക്കു​ന്ന
മ​ന്ത്ര​ങ്ങ​ൾ
നാ​ടോ​ടി​ക്ക​ഥ​ക​ളി​ൽ മാ​ത്ര​മ​ല്ല.
ആ​ധു​നി​ക​മാ​യ
മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലു​മു​ണ്ട്,
എ​ന്ന​ത്
ആ​ഴ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തും.
ഭാ​ഗ്യം.
മ​ല​യാ​ള​ത്തി​ൽ അ​തി​നൊ​രു പ​ദ​മി​ല്ല.
അ​ത്ര​യെ​ങ്കി​ലും അ​ന്ത​സ്സ്
ഒ​രു ഭാ​ഷ​യെ​ന്ന നി​ല​യി​ൽ
അ​തി​നി​രി​ക്ക​ട്ടെ
തീ​വ​ണ്ടി​യി​ലി​പ്പോ​ഴും
നേ​രം വെ​ളു​ത്തി​ട്ടി​ല്ല
അ​ക​ത്ത് രാ​ത്രി​യെ
ഖ​രീ​ഭ​വി​പ്പി​ച്ചു​നി​ർ​ത്താ​ൻ
പ​ല സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും
ക​യ​റി​യ
ഉ​റ​ക്ക​ങ്ങ​ൾ
കി​ണ​ഞ്ഞു​ശ്ര​മി​ക്കു​ന്നു.
വെ​ളു​പ്പി​ന്
അ​ങ്ക​മാ​ലി​യി​ൽ​നി​ന്നും
തീ​വ​ണ്ടി​ക​യ​റി​യ
അ​മ്മ,
നി​ര​ന്നു​കി​ട​ക്കു​ന്ന
ഈ​ത്ത​യു​റ​ക്ക​ങ്ങ​ളി​ലേ​ക്ക്
കു​ളി​ച്ചു​കു​റി​യി​ട്ട
പ്ര​ഭാ​ത​ത്തെ
ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു
‘‘അ​മ്മ ഗു​രു​വാ​യൂ​രേ​ക്കാ?’’
കോ​ട്ടു​വാ​യ്ചോ​ദ്യം​കൊ​ണ്ട്
തീ​വ​ണ്ടി​യി​ലെ
ഒ​രു മൗ​ഢ്യം
ത​ന്റെ ഉ​റ​ക്ക​ത്തെ ക​ഴു​കി​ക്ക​ള​യാ​ൻ
ശ്ര​മി​ക്കു​ന്നു.
‘‘ഉ​റ​ക്ക​വും പ്ര​ഭാ​ത​വും
ഒ​ന്നി​ക്കു​ന്ന ഈ ​തീ​വ​ണ്ടി​യ​കം-
മോ​നെ, ഇ​ത്
ഓ​ക്സി​മോ​റോ​ണോ
പാ​ര​ഡോ​ക്സോ’’
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ
അ​മ്മ​യെ കാ​ത്തി​രി​ക്കു​ന്ന
എ​ഞ്ചി​നീ​യ​റി​ങ് മ​ക​ന്റെ
തൊ​ണ്ട​യി​ൽ
പ​ഴം​പൊ​രി കു​രു​ങ്ങു​ന്നു
‘‘അ​മ്മേ, it is the coupling or hybridization of...’’
ഫോ​ണി​ലൂ​ടെ
മ​ക​ൻ അ​മ്മ​യോ​ട് വി​ക്കി​വി​ക്കി
മ​റു​പ​ടി ശ്ര​മി​ക്കു​ന്നു.
പാ​ഞ്ഞു​പോ​കു​ന്ന
ഉ​റ​ക്ക​ത്തി​ന്റെ ഒ​രു ഗു​ഹ​യാ​യി
തീ​വ​ണ്ടി,
വേ​ഗ​ത​യും ഇ​രു​ട്ടും കൊ​ണ്ട്
ഓ​രോ സ്റ്റേ​ഷ​നി​ലേ​ക്കും
തു​ള​ഞ്ഞു​ക​യ​റി
ഓ​രോ​ന്നി​നെ​യും ഓ​രോ​രോ
വി​ന്റേ​ജ് ദൃ​ശ്യ​മാ​ക്കാ​ൻ
ശ്ര​മി​ക്കു​ന്നു.
പ്ര​ഭാ​ത​മാ​യി​ട്ടും
പ്ര​ഭാ​ത​മാ​വാ​ത്ത
തീ​വ​ണ്ടി​യി​ൽ
ത​ന്റെ അ​പ്ര​സ​ക്തി​യു​ടെ
നി​മി​ഷ​ങ്ങ​ൾ
പ്ര​ഭാ​തം സ്വ​യം തി​രി​ച്ച​റി​യാ​ൻ
ശ്ര​മി​ക്കു​ന്നു.
തീ​വ​ണ്ടി​യു​ടെ വേ​ഗ​വും
ഉ​റ​ക്ക​ത്തി​ന്റെ ലാ​സ്യ​വും
ഒ​ന്നി​ക്കു​ന്ന ഈ ​യാ​ത്ര,
പാ​ള​ത്തി​ന്റെ നി​ശ്ച​ലാ​വ​സ്ഥ​യും തീ​വ​ണ്ടി​യു​ടെ
ച​ല​നാ​വ​സ്ഥ​യും ഒ​ന്നി​ക്കു​ന്ന ഈ ​യാ​ത്ര,
തീ​വ​ണ്ടി ട​ണ​ലി​നു​ള്ളി​ലേ​ക്കോ
ട​ണ​ൽ തീ​വ​ണ്ടി​ക്കു​ള്ളി​ലേ​ക്കോ..?
ഈ ​സ​ന്ദേ​ഹ​ങ്ങ​ൾ ര​ണ്ടും
ഒ​ന്നി​ക്കു​ന്ന ഈ ​യാ​ത്ര,
ഓ​ട്ട​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​വു-
മെ​ന്നാ​ൽ പാ​ള​ത്തി​ന്റെ നി​യ​ന്ത്ര​ണ​വും
ഒ​ന്നി​ക്കു​ന്ന ഈ ​യാ​ത്ര,
കൂ​ടു​ന്ന സ​മ​യ​വു-
മെ​ന്നാ​ൽ കു​റ​യു​ന്ന ദൂ​ര​വും
ഒ​ന്നി​ക്കു​ന്ന ഈ ​യാ​ത്ര..
‘‘ഡാ ​മോ​നെ പ​റ, ഇ​ത് ഓ​ക്സി​മോ​റോ​ണോ
പാ​ര​ഡോ​ക്സോ’’
‘‘അ​മ്മ
ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യോ?’’
മ​ക​ൻ
വി​ശ്ര​മ​ത്തി​ൽ നി​ന്ന്
ച​ല​ന​ത്തി​ലേ​ക്ക്
‘കീ’ ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.
അ​മ്മ
രാ​വി​ലെ
മ​ണി​യെ​ട്ട​ര​യോ​ടെ
തീ​വ​ണ്ടി​യി​ലെ ഭൗ​തി​ക​ത​യി​ൽ​നി​ന്നും
സ്റ്റേ​ഷ​ന്റെ ആ​ത്മീ​യ​ത​യി​ലേ​ക്ക്
കാ​ലു​കു​ത്താ​ൻ ശ്ര​മി​ക്കു​ന്നു.
പാ​തി​രാ​യ്ക്ക്
പ​ട്ട​ണ​യോ​ര​ത്ത്
ഇ​രു​വ​ശ​വു​മാ​യു​യ​ർ​ന്ന
കൂ​റ്റ​ൻ മ​തി​ൽ​ക്കെ​ട്ടി-
നി​ട​യി​ലൂ​ടെ​പോ​കും
ടാ​റി​ട്ട ചെ​റു​റോ​ഡി​ൽ
ഉ​റ​ഞ്ഞ നി​ശ്ശ​ബ്ദ​ത​യി​ൽ
സി​ഗ​ര​റ്റ് പു​ക​ച്ചൊ​രാ​ൾ
ന​ട​ന്നു​പോ​കു​ന്നു.
മ​തി​ൽ​ക്കെ​ട്ടി​ന​പ്പു​റം
സ​മ്പ​ന്ന​ത​യി​ല​ർ​മാ​ദി​ക്കും
മാ​ളി​ക​ക​ളി​ൽ
ഒ​രു​വ​ൻ ഒ​രു​വ​ളെ ക​ഴു​ത്തു ഞെ​രി​ക്കു​ന്നു​ണ്ടാ​കു​മോ
ചും​ബി​ക്കു​ന്നു​ണ്ടാ​കു​മോ
ചെ​റു​വാ​ല്യ​ക്കാ​ർ മ​രു​ന്ന​ടി​ച്ചു കൂ​ത്താ​ടു​ന്നു​ണ്ടാ​കു​മോ
സീ​റോ​വള്‍ട്ടി​ൽ ഇ​ണ​ക​ൾ പി​ണ​യു​ന്നു​ണ്ടാ​കു​മോ
ചെ​റു​പൈ​ത​ൽ
ഉ​റ​ക്ക​ത്തി​ൽ ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ
ഉ​മ്മ​വെ​ക്കു​ന്നു​ണ്ടാ​കു​മോ
ഒ​രു ത​രു​ണ​ൻ
പ​രീ​ക്ഷാ​പ്പേ​ടി​യി​ൽ ഉ​റ​ങ്ങാ​തി​രി​ക്കു​ന്നു​ണ്ടാ​കു​മോ
എ​ന്നൊ​ക്കെ നി​ന​ച്ച് നി​ന​വു​ക​ളി​ൽ ര​സി​ച്ച്
വ​ള​വു തി​രി​യു​മ്പോ​ള​യാ​ളെ കാ​ണാ​താ​കു​ന്നു
എ​തി​രെ ഇ​രി​ക്കു​ന്ന
ചേ​ച്ചി​യു​ടെ വ​യ​സ്സ​റി​യാ​ൻ
എ​ന്തുവ​ഴി?
ജ​ൻ​ശ​താ​ബ്ദി​യി​ലാ​ണ്
കൃ​ത്യ​ത പാ​ലി​ച്ച്
ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു
അ​ൽ​പം മു​മ്പ്
കൈ​ക​ൾ വീ​ശാ​തെ
അ​വ​ർ നി​റ​ഞ്ഞ
ക​ണ്ണു​ക​ളാ​ൽ
യാ​ത്ര പ​റ​ഞ്ഞ​ത്
മ​ക​ളോ​ടാ​വ​ണം
ഇ​വ​രു​ടെ പേ​ര്
സൗ​ദ​യെ​ന്നോ ഷ​രീ​ഫ എ​ന്നോ ആ​കാം
കൂ​ടെ​യു​ള്ള​ത് ഭ​ർ​ത്താ​വ്
ത​ന്നെ​യാ​വ​ണം.
ദീ​ർ​ഘ​മാ​യ മൗ​ന​നേ​ര​ങ്ങ​ളി​ൽ
ആ ​ക​ണ്ണു​ക​ൾ പി​ന്നെ​യും
വ​റ്റി​പ്പോ​യ ന​ദി​ക​ളെ പി​ന്തു​ട​രു​ന്ന​തു​പോ​ലെ
പു​റ​ത്തേ​ക്ക്
ഇ​ട​യ്ക്ക് ഫോ​ണെ​ടു​ക്കു​ന്നു
പെ​ട്ടെ​ന്നു​ത​ന്നെ ഒ​ര​പ​രാ​ധി​യെ പോ​ലെ
തി​രി​കെ ബാ​ഗി​ൽ വെ​യ്ക്കു​ന്നു.
ഞാ​ൻ പ​ല​പ്പോ​ഴാ​യി
ചി​രി​ക്കാ​ൻ നോ​ക്കി
അ​വ​ർ ഒ​രേ ഭാ​വ​ത്തി​ലാ​ണ്.
നെ​റ്റി​യി​ലെ നി​സ്കാ​ര​വ​ര​ക​ളി​ൽ
വി​ര​ലു​ക​ൾ പ​ര​തു​ന്നു
ന​ര തു​ട​ങ്ങി​യെ​ന്ന്
മൈ​ലാ​ഞ്ചി നി​റ​മു​ള്ള
മ​റ​യാ​തെ കി​ട​ക്കു​ന്ന
മു​ടി​ച്ചു​രു​ളു​ക​ൾ
അ​വ​രു​ടെ ശ​ബ്ദം കേ​ൾ​ക്കാ​ൻ
കാ​ത് കൂ​ർ​പ്പി​ച്ച​തും വെ​റു​തെ​യാ​യി
വെ​യി​ൽ വീ​ണ നേ​രം
എ​ന്റെ ഒ​റ്റ വെ​ള്ളി​മു​ടി​യി​ഴ
കാ​റ്റ​ത്ത്
ക​ണ്ണി​ലേ​ക്ക് പാ​റി​വീ​ഴും മു​മ്പേ
ഞാ​ന​വ​രോ​ട് മൗ​ന​മാ​യി യാ​ത്ര പ​റ​യാ​നൊ​രു​ങ്ങി
എ​ന്റെ കൈ​യി​ലെ
ഒ​രു ത​ടി​ച്ച ഞ​ര​മ്പ്
അ​വ​രു​ടെ കൈ​യി​ലെ
അ​ഞ്ച് ത​ടി​ച്ച ഞ​ര​മ്പു​ക​ളോ​ട്
മി​ണ്ടും വ​രെ
എ​നി​ക്ക​വ​രു​ടെ വ​യ​സ്സ്
അ​റി​യി​ല്ലാ​യി​രു​ന്നു...