Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
ഇടയ്ക്കുണർന്ന നേരം
ആ അന്തർദേശീയ ദാർശനികരെക്കണ്ടു
എന്‍റെ മേശക്കു ചുറ്റിലുമായിരിക്കുന്ന
ആറുപേർ
ഒരുവന്‍റെ മുടിപോയ തലമണ്ടയിൽ
സൂചികൾ തറഞ്ഞുനിന്നു
ഒന്നര ലക്ഷം സൂചികളിൽനിന്നു
ചുവന്ന പുകനാരുകളുയർന്നു
പച്ചക്കണ്ണുകളായിരുന്നു ഒരുവന്
ഓളമിളകിക്കൊണ്ടേയിരുന്നു അവയിൽ
രണ്ടുപേർ പെണ്ണുങ്ങളായിരുന്നു
അവരുടെ മറവില്ലാത്ത
മുലകളിൽനിന്നു
ചുരന്നുകൊണ്ടേയിരുന്നു
വീഞ്ഞും ലാവയും
ഒരുവൻ അഗാധമായ് ചുരുട്ടു വലിച്ചു
മേശമേൽ മലർത്തിവെച്ചിരുന്നു
അവന്‍റെ ഇടതുകൈപ്പടം അതിൽ
കാടിന്‍റെ തിങ്ങലും ജീവജാലങ്ങളും അനുഭവപ്പെട്ടു
ഒരുവനു മുന്നിൽ
ഊണുപാത്രത്തിന്‍റെ വലിപ്പമുള്ളാരു കോമ്പസ്
അതിനു ചുറ്റും സൂക്ഷ്മമായ കരവേലകളുണ്ടായിരുന്നു
അതവന്‍റെ കരവലയത്തിൽ മിടിച്ചു
ചൂണ്ടിനിന്നു
കിഴക്കോട്ട്
ചുവന്ന സൂചിമുന
ആദ്യം
പ്രാചീനരായ മന്ത്രവാദികളോ
കിറുകിറുക്കൻ പ്രവാചകരോ
ചിറകുപോയ അവധൂതരോ എന്നേ വിചാരിച്ചൂ
ഒന്നുമായിരുന്നില്ല
എനിക്കു മനസ്സിലാവാത്ത ഭാഷയിൽ
ഗൗരവത്തോടെ സംസാരിച്ചു
അവർ
പവർ
നോളജ്
ഹിസ്റ്ററി
ഹേറ്റ്നസ് ഫിയർ റെസിസ്റ്റൻസ്
വാർപൊളിറ്റിക്സ് ഫ്രോഫിറ്റ് നിയോട്രൂത്ത്‌സ്
അങ്ങനെ കുറേ വാക്കുകൾ എനിക്കു തടഞ്ഞു
അവയും ചുമന്ന്
എന്‍റെ മിച്ചരാത്രിയലഞ്ഞു
ജീവിതം വലിയൊരു
കോട്ടുവായയായ് വീണ്ടുമുണർന്നു
ചായ കുടിക്കാനായ് തൊട്ടടുത്ത
കവലയിലേക്കു നടന്നു
അനന്തം തന്നെയാണ്
പ്രശ്നവശാൽ
ഇത്തരം ചെറുസഞ്ചാരവും.
അ​നു​ഷ്ഠാ​ന നാ​ട​ൻ​ക​ലാ​രൂ​പ​മാ​യ തെ​യ്യ​ത്തി​ന് ഇ​ന്ന് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്? തെ​യ്യം പ​റ​യു​ന്ന രാ​ഷ്ട്രീ​യ​ത്തെ ക​ണ്ടെ​ത്താ​നും പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കാ​നും ശ്ര​മി​ക്കു​ന്ന​തി​ന​പ്പു​റം പെ​ർ​ഫോ​മി​ങ് ആ​ർ​ട്ടോ ടൂ​റി​സം ഗാ​ഡ്ജ​റ്റോ ഗ​വേ​ഷ​ണ വി​ഷ​യ​മോ മാ​ത്ര​മാ​യി തെ​യ്യ​ത്തെ ഒ​തു​ക്കി​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളെ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടോ? തെ​യ്യം എ​ഴു​ത്തു​കാ​ര​ൻ വി.​കെ. അ​നി​ൽ​കു​മാ​ർ ത​ന്റെ നി​ല​പാ​ട് തു​റ​ന്നു​പ​റ​യു​ന്നു.
തെ​യ്യം, ഒ​രേ​സ​മ​യം ന​മ്മെ ബാ​ഹ്യ​സൗ​ന്ദ​ര്യ​ത്തി​ൽ അ​ഭി​ര​മി​പ്പി​ക്കു​ക​യും സ​ർ​വ​ജ്ഞാ​ന​ങ്ങ​ളു​ടെ അ​ന​ന്ത​മാ​യ ആ​ഴ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്ന അ​നു​ഷ്ഠാ​ന​മാ​ണ്. ജാ​തി, മ​ത, വ​ർ​ണ വൈ​ജാ​ത്യ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​നു​ള്ള സാം​സ്കാ​രി​ക ചേ​ത​ന തെ​യ്യ​ത്തി​നു​ണ്ട്. ആ ​ചേ​ത​ന അ​തി​ന്‍റെ ച​ല​നാ​ത്മ​ക​ത​യി​ലും ഗ​വേ​ഷ​ണ​ത്തി​ലും വി​ജ്ഞാ​ന​വ്യാ​പ​ന​ത്തി​ലു​മു​ൾ​െ​പ്പ​ടെ​യു​ള്ള​വ​യി​ലാ​ണ്. തെ​യ്യ​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള സൂ​ക്ഷ്മ​വും സ്ഥൂ​ല​വു​മാ​യ രാ​ഷ്ട്രീ​യ​ത്തെ ക​ണ്ടെ​ത്താ​നും പു​തി​യ​കാ​ല​ത്ത് അ​തി​നെ പ്രാ​യോ​ഗി​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും പ​ക​രം കേ​വ​ലം പെ​ർ​ഫോ​മി​ങ് ആ​ർ​ട്ടും ടൂ​റി​സം ഗാ​ജ​റ്റു​മാ​യി മാ​റ്റ​പ്പെ​ടു​ന്നു. ഈ ​പ​രി​ണാ​മ​ത്തി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ രാ​ഷ്ട്രീ​യ സ​ഞ്ചാ​ര​ത്തെ​യും ദു​ർ​ബ​ല​മാ​യ തെ​യ്യം പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ളെ​യും കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി പ്രോ​ഗ്രാം ഡ​യ​റ​ക്ട​റും തെ​യ്യം എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ. അ​നി​ൽ​കു​മാ​ർ. അ​ദ്ദേ​ഹ​വു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ​നി​ന്ന്.
തെ​യ്യം ഗ​വേ​ഷ​ണം എ​ന്ന പാ​ഴ് വേ​ല
അ​ടി​സ്ഥാ​ന​പ​ര​മാ​യി തെ​യ്യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഫോ​ക് ലോ​ർ പ​ഠ​ന​ങ്ങ​ൾ സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ച​രി​ത്രം, ജീ​വി​തം, സം​സ്കാ​രം രാ​ഷ്ട്രീ​യം അ​ങ്ങ​നെ​യ​ങ്ങ​നെ ഗ​വേ​ഷ​ക​രെ സം​ബ​ന്ധി​ച്ച് അ​ള​വ​റ്റ വി​ഭ​വ​ങ്ങ​ളും അ​റി​വി​ന്‍റെ അ​ന​ന്ത​മാ​യ ആ​ഴ​വും തെ​യ്യ​ത്തി​ലു​ണ്ട്. അ​തു​കൊ​ണ്ട് തെ​യ്യ​ത്തി​ലേ​ക്കാ​ണ് ഗ​വേ​ഷ​ക​രും പ​ഠി​താ​ക്ക​ളും കൂ​ടു​ത​ലും വ​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളു​മെ​ല്ലാം ഫോ​ക് ലോ​റി​നു​വേ​ണ്ടി​യോ തെ​യ്യ​ത്തി​നു വേ​ണ്ടി​യോ അ​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. അ​വ​ന​വ​നു​വേ​ണ്ടി​യാ​ണ്. ‘ജാ​തി​വ്യ​വ​സ്ഥ​യും കേ​ര​ള സ​മൂ​ഹ​വും’ എ​ന്ന കൃ​തി​യി​ൽ പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ വ​ള​രെ മു​മ്പേ ത​ന്നെ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ഗ​വേ​ഷ​ണം എ​ന്ന​ത് ഒ​രു വ്യ​വ​സാ​യ​മാ​യി വ​ള​ർ​ന്നി​രി​ക്കു​ന്നു. അ​തി​ന്റെ ഉ​ൽ​പ​ന്ന​മാ​ണ് ഡോ​ക്ട​റേ​റ്റ്. അ​ത് ല​ഭി​ക്കു​ന്ന​തോ​ടെ ഗ​വേ​ഷ​ക​ർ തെ​യ്യം വി​ടു​ന്നു. തെ​യ്യ​ത്തി​ലെ ജ​ന​ങ്ങ​ളോ വി​ജ്ഞാ​ന നി​ർ​മി​തി​യു​ടെ വി​പു​ലീ​ക​ര​ണ​മോ അ​തി​ന്റെ ല​ക്ഷ്യ​മാ​കു​ന്നി​ല്ല. വി​യ​ർ​ക്കാ​തെ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ പ​റ്റു​ന്ന വി​ഷ​യ​മാ​ണ് തെ​യ്യം. ചി​ല പ​ണ്ഡി​ത​ന്മാ​ർ തെ​യ്യം​ത​ന്നെ നേ​രേ ചൊ​വ്വേ ക​ണ്ടി​ട്ടി​ല്ല എ​ന്ന​താ​ണ്. ഉ​ത്ത​ര കേ​ര​ള​ത്തി​ന്‍റെ ജീ​വ​വാ​യു​വാ​യ തെ​യ്യം സം​സ്കാ​ര​ത്തി​ന് എ​ന്തെ​ങ്കി​ലും സം​ഭാ​വ​ന ചെ​യ്യാ​ന​ല്ല ഇ​ങ്ങ​നെ​യു​ള്ള ഗ​വേ​ഷ​ണ ശ്ര​മ​ങ്ങ​ൾ. അ​തി​ന്റെ വെ​ല്ലു​വി​ളി​ക​ളും മ​റി​ക​ട​ക്കാ​നു​ള്ള പ്രാ​പ്തി​യും ന​വ​ഗ​വേ​ഷ​ക​രി​ലി​ല്ല. ജോ​ലി, പ​ദ​വി, സാ​മ്പ​ത്തി​കോ​ന്ന​തി ഇ​തൊ​ക്കെ​യാ​ണ് മി​ക്ക​വ​രും ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
വി​ജ്ഞാ​ന​ത്തി​ന്‍റെ സ​ർ​വ​വു​മാ​യ തെ​യ്യ​ക്കാ​ര​നെ​ന്ന നി​സ്വ​നാ​യ മ​നു​ഷ്യ​നെ ഗ​വേ​ഷ​ണ ച​രി​ത്ര​ത്തി​ന്‍റെ എ​വി​ടെ​യും കാ​ണാ​നാ​കി​ല്ല. ഗ​വേ​ഷ​ക പ്ര​ഭു​ക്ക​ൾ കൊ​ണ്ടാ​ട​പ്പെ​ടു​ന്നു. അ​നു​ഷ്ഠാ​ന​ത്തി​ന്‍റെ അ​ഗ്നി​യി​ൽ വെ​ന്തു​ക​രി​ഞ്ഞ​വ​ർ, തോ​റ്റം​പ​ഠി​ച്ച​വ​ർ, തോ​റ്റം​പാ​ട്ടു​ണ്ടാ​ക്കി​യ​വ​ർ, സ​ങ്ക​പ്പെ​ടു​ന്ന​വ​രു​ടെ മു​ങ്ക​രംനെ​ഞ്ചോ​ടു ചേ​ർ​ത്തു​രി​യാ​ടി​യ​വ​ർ മു​ഖ്യ​ധാ​രാ ച​രി​ത്ര​ത്തി​ന്റെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ൽ​പോ​ലും ന​മ്മ​ള​വ​രെ ക​ണ്ടു​മു​ട്ടാ​റി​ല്ല.
ക​ത്തി​ജ്വ​ലി​ക്കു​ന്ന അ​ഗ്നി​യി​ൽ തെ​യ്യം കെ​ട്ടി വീ​ണു​പോ​കു​ന്ന തെ​യ്യ​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളെ​യും അ​തി​ലെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും കു​റി​ച്ച് ഏ​ത് ഗ​വേ​ഷ​ക​രാ​ണ് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത്? ഇ​വ​രു​ടെ അ​കാ​ല മ​ര​ണ​ത്തി​ൽ ആ​രാ​ണ് വ്യാ​കു​ല​പ്പെ​ടു​ന്ന​ത്?
ചി​റ​ക്ക​ൽ ടി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രി​ലൂ​ടെ​യും എം.​വി. വി​ഷ്ണു ന​മ്പൂ​തി​രി​യി​ലൂ​ടെ​യും തു​ട​ർ​ന്ന് അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം പി​റ​കി​ലു​ള്ള തെ​യ്യം പ​ഠ​നം ഒ​ര​ടി​യെ​ങ്കി​ലും മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ടോ. തെ​യ്യ​ത്തെ അ​റി​യ​ണ​മെ​ങ്കി​ൽ തോ​റ്റ​ത്തെ അ​റി​യ​ണം. അ​തി​ൽ തെ​യ്യം എ​വി​ടെ എ​ന്ന് കൃ​ത്യ​മാ​യി പ​റ​യു​ന്നു​ണ്ട്. അ​ത് ബോ​ധ്യ​പ്പെ​ടാ​ത്ത​ത് ന​മ്മു​ടെ ആ​രാ​ധ​ന​യെ ത​കി​ടം​മ​റി​ക്കു​ന്നു​ണ്ട്. അ​തി​നു​കാ​ര​ണം, ന​മ്മു​ടെ ആ​രാ​ധ​നാ​ബോ​ധ്യ​ങ്ങ​ളി​ൽ അ​വ​ബോ​ധം ചെ​ലു​ത്താ​ൻ പ​ഠ​ന​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. തെ​യ്യ​ത്തെ കു​റി​ച്ച് അ​റി​യാ​ൻ ഒ​രു പു​സ്ത​കം റ​ഫ​ർ​ചെ​യ്യാ​ൻ പ​റ​ഞ്ഞാ​ൽ ഏ​തു പു​സ്ത​ക​മാ​ണ് റ​ഫ​ർ​ചെ​യ്യു​ക? ചി​റ​ക്ക​ൽ ടി ​യു​ടെ പു​സ്ത​ക​മാ​ണ്. അ​തി​ന്‍റെ പ​രി​മി​തി​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ഞാ​ൻ ആ ​പു​സ്ത​ക​ത്തെ കു​റ​ച്ചു​കാ​ണു​ന്നി​ല്ല.
1970 മു​ത​ൽ 2028ലേ​ക്ക് തെ​യ്യ​മെ​ത്തുേ​മ്പാ​ൾ ര​ണ്ട് സീ​ലി​ങ് ഫാ​നു​ക​ളു​ടെ ന​ടു​വി​ലാ​ണ് തെ​യ്യ​ത്തി​ന്‍റെ സ്ഥാ​നം. ഫോ​ക് ലോ​ർ പ​ഠ​ന​വും യ​ഥാ​ർ​ഥ്യ​വും ത​മ്മി​ൽ ബ​ന്ധ​മി​ല്ലാ​താ​കുേ​മ്പാ​ഴാ​ണ് തെ​യ്യം തെ​യ്യ​മ​ല്ലാ​താ​കു​ന്ന​ത്. ഈ ​രീ​തി​യി​ലാ​ണ് തെ​യ്യം പ​ഠ​ന​വും ബോ​ധ​വും ആ​സ്വാ​ദ​ന​വും പ്ര​ക​ട​ന​വും മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ങ്കി​ൽ ചു​രു​ങ്ങി​യ വ​ർ​ഷം​കൊ​ണ്ട് തെ​യ്യം ച​രി​ത്ര​മാ​കും. അ​ത് ചി​ത്രം മാ​ത്ര​മാ​കും. ജൈ​വ​ബ​ന്ധി​യാ​യ നാ​ടോ​ടി വി​ജ്ഞാ​നീ​യം ഇ​ല്ലാ​താ​കും. എ​ല്ലാം പ്ര​തി​ഷ്ഠാ​പ​ര​മാ​യി​രി​ക്കും. അ​തി​ന്‍റെ ആ​ത്യ​ന്തി​ക രാ​ഷ്ട്രീ​യ​ഫ​ലം എ​ന്താ​യി​രി​ക്കു​മെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ?
എ​ന്റെ തെ​യ്യം യാ​ത്ര
തെ​യ്യ​ക്കാ​രി​ലേ​ക്ക്, ആ​രെ​യും വി​സ്മ​യി​പ്പി​ക്കു​ന്ന അ​വ​രു​ടെ ജീ​വി​ത​ങ്ങ​ളി​ലേ​ക്ക്, അ​റ്റ​മി​ല്ലാ​ത്ത അ​ന​ന്ത​മാ​യ വി​ജ്ഞാ​ന​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു എെ​ന്റ സ്വ​കാ​ര്യ​യാ​ത്ര​ക​ൾ ഏ​റെ​യും. തെ​യ്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളി​ലോ പ​ഠ​ന​ങ്ങ​ളി​ലോ തെ​യ്യാ​നു​ഷ്ഠാ​ന​ത്തി​ന് പു​റ​ത്ത് എ​നി​ക്ക് ഗു​രു​ക്ക​ന്മാ​രോ മു​ൻ മാ​തൃ​ക​ക​ളോ ഇ​ല്ല.
തെ​ക്കും​ക​ര ക​ണ്ണ​ൻ ക​ർ​ണ​മൂ​ർ​ത്തി, ര​വി മ​ണ​ക്കാ​ട​ൻ, കു​ണ്ടോ​റ കു​ഞ്ഞാ​ര പെ​രു​വ​ണ്ണാ​ൻ, സ​ജി​ത് പ​ണി​ക്ക​ർ, അ​സ്രാ​ള​ൻ ത​മ്പാ​ച്ചി, അ​തി​യ​ടം കു​ഞ്ഞി​രാ​മ​ൻ പെ​രു​വ​ണ്ണാ​ൻ... ഇ​ങ്ങ​നെ ദൈ​വ​ത്തെ​യും മ​റി​ക​ട​ന്നു​പോ​യ​വ​ർ...
അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും അ​റി​വു​മാ​ണ് എ​നി​ക്കു​മു​ന്നി​ലു​ള്ള​ത്. 2007ലാ​ണ് ഞാ​ൻ ക​തി​വ​നൂ​ർ വീ​ര​ൻ തെ​യ്യ​ത്തെ​ക്കു​റി​ച്ചും അ​തി​സ​ങ്കീ​ർ​ണ​മാ​യ അ​നു​ഷ്ഠാ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​തി​വ​നൂ​ർ വീ​ര​നാ​യ മാ​ങ്ങാ​ട്ട് മ​ന്ന​പ്പ​ൻ ന​ട​ന്ന വ​ഴി​ക​ളി​ലൂ​ടെ​യും ജീ​വി​ച്ച ഇ​ട​ങ്ങ​ളി​ലൂ​ടെ​യും സ​ഞ്ച​രി​ച്ചു. ചി​റ​ക്ക​ൽ ടി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പ​റ​ഞ്ഞ​തി​നും എ​ഴു​തി​വെ​ച്ച​തി​നും അ​പ്പു​റ​ത്തേ​ക്ക് ഒ​ര​ടി മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല ക​തി​വ​നൂ​ർ വീ​ര​ന്‍റെ ച​രി​ത്രം എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്.
ക​തി​വ​നൂ​ർ വീ​ര​ന്‍റെ തോ​റ്റം​പാ​ട്ടി​ൽ പു​തു​ച്ചൊ​രം​കൈ​ക്ക​ൽ എ​ന്നൊ​രു ച​ട​ങ്ങു​ണ്ട്. വി​ഷ്ണു​ന​മ്പൂ​തി​രി​യും ചി​റ​ക്ക​ൽ ടി​യും മാ​ങ്ങാ​ട്ട് മ​ന്ന​പ്പ​ൻ ജ​നി​ച്ച​തു​മു​ത​ൽ പ​ട​യി​ലേ​ക്ക് പോ​കു​ന്ന​തു​വ​രെ​യു​ള്ള ഭാ​ഗം മാ​ത്ര​മാ​ണ് സ​മ്പാ​ദി​ച്ച​ത്. മൊ​ത്തം റി​ച്വ​ലി​ന്റെ കു​റ​ച്ചു ഭാ​ഗം മാ​ത്ര​മാ​ണ​ത്. പ​ട​യി​ൽ പോ​യ മ​ന്ന​പ്പ​ന് എ​ന്തു സം​ഭ​വി​ച്ചു. ശ​ത്രു​ക്ക​ളോ​ട് ഏ​റ്റു​മു​ട്ടി വീ​ര​ച​ര​മം പ്രാ​പി​ച്ചു​വെ​ന്ന് പാ​ടി​പ്പു​ക​ഴ്ത്തി​യ മ​ന്ന​പ്പ​ന്റെ യ​ഥാ​ർ​ഥ മ​ര​ണം എ​ങ്ങ​നെ​യാ​യി​രു​ന്നു. കു​ട​കി​ലെ വ​ന്ദാ​ർ​മു​ടി​പ്പു​ഴ​യു​ടെ തീ​ര​ത്ത് മു​ത്താ​ർ മു​ടി​യി​ലെ മു​ൾ​ക്കാ​ട്ടി​ൽ മ​രി​ച്ചു​പോ​യ മാ​ങ്ങാ​ട്ട് മ​ന്ന​പ്പ​ൻ ക​ദ​നൂ​രി​ൽ നേ​ര​മ്മാ​മ​ന്‍റെ പ​ടി​ഞ്ഞാ​റ്റ​യി​ൽ പൂ​വും നീ​രും ക​യ്യേ​റ്റ് ദൈ​വ​ക്ക​രു​വാ​യി ഉ​യി​ർ​ക്കു​ന്ന​തെ​ങ്ങ​നെ?
ആ​മേ​രി വീ​ര​നാ​യി മ​ല​നാ​ട്ടി​ലേ​ക്കി​റ​ങ്ങി ഉ​ത്ത​ര മ​ല​ബാ​റി​ലെ തെ​യ്യ​മാ​യി പ​ള്ളി​യ​റ​ക​ളി​ലും ത​റ​വാ​ടു​ക​ളി​ലും വീ​ടു​ക​ളി​ലും അ​ങ്ങ​നെ നി​ര​വ​ധി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ളി​ൽ എ​ങ്ങ​നെ ശേ​ഷി​പ്പെ​ടു​ന്നു... തു​ട​ങ്ങി ആ​രെ​യും വി​സ്മ​യി​പ്പി​ക്കു​ന്ന ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ ചി​റ​ക്ക​ൽ ടി ​യു​ടെ​യോ വി​ഷ്ണു ന​മ്പൂ​തി​രി മാ​ഷി​ന്റെ​യോ പ​ഠ​ന​ങ്ങ​ളി​ൽ കാ​ണാ​നാ​കി​ല്ല.
അ​തു മ​ന​സ്സി​ലാ​ക്ക​ണ​മെ​ങ്കി​ൽ പു​തു​ച്ചു​രം കൈ​ക്ക​ൽ എ​ന്ന തോ​റ്റ​ത്തെ കു​റി​ച്ച​റി​യ​ണം. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ ക​തി​വ​നൂ​രി​ൽ​നി​ന്ന് തെ​യ്യ​ത്തെ ന​മ്മു​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന യാ​ത്ര​യാ​ണ​ത്. ഇ​ങ്ങ​നെ വി​സ്മ​യ​ക​ര​മാ​യ പ​ല യാ​ത്ര​ക​ളും ഉ​ണ്ട്. ക​തി​വ​നൂ​ർ വീ​ര​നി​ൽ​ത​ന്നെ സ​ങ്കീ​ർ​ണ​മാ​യ ര​ണ്ട് യാ​ത്ര​ക​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​ന്ന് മാ​ങ്ങാ​ട്ടു​നി​ന്ന് പ​റ​ശ്ശി​നി​ക്ക​ട​വ് ചെ​ങ്ങ​ളാ​യി ചു​ഴ​ലി ശ്രീ​ക​ണ്ഠാ​പു​രം കാ​വു​മ്പാ​യി അ​ങ്ങ​നെ കാ​ടും മ​ല​യും താ​ണ്ടി കു​ട​ക് -കേ​ര​ള അ​തി​ർ​ത്തി​യാ​യ വാ​യി​ക്ക​മ്പ​യെ​ത്തു​ന്നു. വാ​യി​ക്ക​മ്പ​യി​ൽ​നി​ന്ന് പി​ന്നീ​ട് ക​ർ​ണാ​ട​ക വ​ന​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ്. അ​ങ്ങ​നെ ര​ണ്ടു​ദി​വ​സം യാ​ത്ര ചെ​യ്താ​ണ് മാ​ങ്ങാ​ട്ട് മ​ന്ന​പ്പ​ൻ മാ​ങ്ങാ​ടു​നി​ന്ന് ക​തി​വ​നൂ​ര് എ​ത്തു​ന്ന​ത്.
ക​തി​വ​നൂ​ർ വീ​ര​ൻ ദൈ​വ​മാ​യ​തി​നു​ശേ​ഷം കു​ട​കി​ൽ​നി​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​മേ​രി​യി​ലേ​ക്ക് മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. അ​ത് കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ കാ​ടും മ​ല​യും താ​ണ്ടി​യു​ള്ള യാ​ത്ര​യാ​ണ്. അ​യ്യ​മ്പി​ലാ​വ്, ചൂ​ളി​വെ​ളി​ച്ചം, ഓ​ട​പ്പ​ള്ളം, ചി​റ​ക്ക​ര പ​റ​മ്പ്... അ​ങ്ങ​നെ​യാ​ണ് നാ​ൽ​വ​ര് ത​ണ്ട​യാ​ന്മാ​രോ​ടൊ​പ്പം തെ​യ്യം മ​ട്ട​ന്നൂ​രി​ന​ടു​ത്ത് ആ​മേ​രി പ​ള്ളി​യ​റ​യി​ൽ എ​ത്തു​ന്ന​ത്. 2011ൽ ​പു​റ​ത്തി​റ​ക്കി​യ ദൈ​വ​ക്ക​രു എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ ഇ​തി​ന്റെ വി​ശ​ദ​മാ​യ കാ​ഴ്ച​ക​ൾ ഉ​ണ്ട്.
തൊണ്ടച്ചൻ വെള്ളാട്ടം
കാ​ടും മ​ല​യും അ​ന്യ​മാ​കു​ന്ന തെ​യ്യം
ഇ​ന്ന് വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കാ​ണ് തെ​യ്യം വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കാ​വു​ സം​സ്കാ​ര​ത്തെ ഏ​റ​ക്കു​റെ പൂ​ർ​ണ​മാ​യും ക്ഷേ​ത്ര​വ​ത്ക​രി​ച്ചു. അ​തി​ന്റെ ഗോ​ത്ര​പ​ര​വും പാ​രി​സ്ഥി​തി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ ആ​ത്മ​ബ​ന്ധ​ത്തെ ഇ​ല്ലാ​താ​ക്കി. പൗ​രോ​ഹി​ത്യ കേ​ന്ദ്രീ​കൃ​ത​മാ​യ ആ​ചാ​ര​മാ​ണ് ഇ​ന്ന് കാ​വു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. കാ​വു​ക​ളെ ക്ഷേ​ത്ര​വ​ത്ക​രി​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ അ​ർ​ഥം തെ​യ്യാ​നു​ഷ്ഠാ​നം ലാ​ഭ​കേ​ന്ദ്രീ​കൃ​ത​മാ​യ വി​പ​ണി​യാ​യി മാ​റു​ന്നു എ​ന്ന​തു​കൂ​ടി​യാ​ണ്. ജാ​തി, മ​ത, വ​ർ​ഗ, വ​ർ​ണ, ലിം​ഗ, ഭേ​ദാ​തീ​ത​മാ​യ തെ​യ്യം ഇ​ങ്ങ​നെ​യാ​ണ് മ​ത​വ​ത്ക​രി​ക്ക​പ്പെ​ട്ട​ത്. തെ​യ്യം എ​വി​ടെ​യും ഹി​ന്ദു എ​ന്ന പ​ദം ഉ​പ​യോ​ഗി​ച്ചി​ല്ല. ബ​പ്പി​രി​യ​ൻ, ഉ​മ്മ​ച്ചി, ആ​ലി മാ​പ്പി​ള, മു​ക്രി​പോ​ക്ക​ർ, ക​ല​ന്ത​ൻ മു​ക്രി, ആ​ലി​ചാ​മു​ണ്ടി, കു​ഞ്ഞി​പ്പ​ക്കി, മാ​ണി​ച്ചി, എ​ന്നി​ങ്ങ​നെ നി​ര​വ​ധി മു​സ്‍ലിം​ക​ൾ തെ​യ്യ​മാ​യി ആ​രാ​ധി​ക്ക​പ്പെ​ടു​ന്നു​ണ്ട്. തെ​യ്യ​ത്തി​ന് പൂ​ർ​ണ​മാ​യും ഹി​ന്ദു​വാ​യി​രി​ക്കു​ക എ​ളു​പ്പ​മ​ല്ല. കാ​വു​ക​ളെ പ്ര​തി​ഷ്ഠ​ക​ൾ​ക്കാ​യി ചെ​ത്തി​മു​റി​ച്ച് പാ​ങ്ങാ​ക്കി​യൊ​രു​ക്കു​മ്പോ​ൾ പ​ല അ​പ​ക​ട​ങ്ങ​ളും ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്.
കാ​വ് മ​നു​ഷ്യ​ന് ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള ഒ​രി​ട​മ​ല്ല. ബ​യോ​സെ​ൻ​ട്രി​ക്കാ​ണ് കാ​വ്. ഏ​റെ സ​വി​ശേ​ഷ​മാ​യ സം​ര​ക്ഷി​ച്ച് നി​ല​നി​ർ​ത്തേ​ണ്ട ആ​വാ​സ​വ്യ​വ​സ്ഥ അ​തി​ലു​ണ്ട്. ഉ​ള്ളി​ൽ നീ​രൊ​ഴു​ക്കു​ള്ള നി​ര​വ​ധി സ​സ്യ​ജാ​ല​ങ്ങ​ൾ തെ​ഴു​ത്തു പ​ട​രു​ന്ന സൂ​ക്ഷ്മ സ്ഥൂ​ല ജീ​വ​ജാ​തി​ക​ൾ പു​ല​രു​ന്ന കാ​വി​ന് അ​ക​മോ പു​റ​മോ ഇ​ല്ല. അ​വി​ടെ സ്ഥി​ര​മാ​യ ദൈ​വം​പോ​ലു​മി​ല്ല. മ​നു​ഷ്യ​പ്ര​വേ​ശ​ന​മി​ല്ല, തി​രി​തെ​ളി​യി​ല്ല.
കാ​വി​ൽ സ്ഥി​ര​മാ​യി വ​സി​ക്കാ​ത്ത തെ​യ്യ​ത്തെ കോ​ല​ക്കാ​ര​ൻ കെ​ട്ടി​ച്ചു​റ്റി ചൊ​ല്ലി വ​ര​വി​ളി​ക്കു​ക​യാ​ണ്. ക​ട​ല​രി​കെ, മ​ല​യ​രി​കെ​നി​ന്ന്, ആ​ര്യ​ക്കെ​ട്ട്, അ​ന​ന്ത​കെ​ട്ട്, അ​റ​ബി​കെ​ട്ട് എ​ന്നി​ങ്ങ​നെ​യു​ള്ള കെ​ട്ടു​ക​ളി​ൽ​നി​ന്നു​മാ​ണ് തെ​യ്യ​ങ്ങ​ൾ വ​രു​ന്ന​ത്. ന​മ്മു​ടെ വ​രു​തി​യി​ൽ നി​ൽ​ക്കാ​ത്ത തെ​യ്യ​ത്തെ വി​ഗ്ര​ഹ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കാ​നാ​വി​ല്ല. തെ​യ്യം ന​ട​ക്കു​ന്ന പ​തി​യി​ലേ​ക്കോ പ​ള്ളി​യ​റ​യി​ലേ​ക്ക് വീ​ട്ടി​ലേ​ക്കോ ത​റ​വാ​ട്ടി​ലേ​ക്കോ തെ​യ്യം കാ​ടി​റ​ങ്ങി മ​ല​യി​റ​ങ്ങി വ​രി​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മു​ത്ത​പ്പ​ന്റെ മ​ല കീ​ക്ക​ലും മ​ല​യി​റ​ക്ക​ലും അ​ങ്ങ​നെ​യാ​ണ്.
‘എ​ഴു​ന്ന​ള്ളി വ​രി​ക വേ​ണം’ എ​ന്നാ​ണ് തെ​യ്യം പ​റ​യു​ന്ന​ത്. എ​ത്ര​യോ ത​വ​ണ കേ​ട്ടു​പ​ഴ​കി​യ​താ​ണെ​ങ്കി​ലും ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ല. എ​ന്നി​ട്ടും ന​ട​ത്തു​ന്നു പ്ര​തി​ഷ്ഠ ബ്ര​ഹ്മ ക​ല​ശ മ​ഹോ​ത്സ​വം. അ​താ​യ​ത് തെ​യ്യം നി​ങ്ങ​ൾ ഇ​ന്ന​ലെ​വ​രെ ആ​രാ​ധി​ച്ച സ്ഥ​ല​ത്ത് തെ​യ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ‘വ​രി​ക​വേ​ണം’ എ​ന്നാ​ണ്. തി​രു​വാ​യു​ധ​ത്തി​ൽ വ​ര​ണം. എ​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്കും വ​ര​ണം. നി​സ്സ​ഹാ​യ​നാ​യി കോ​ല​ധാ​രി വ​ര​വി​ളി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ​യാ​ണ് തെ​യ്യ​മാ​യി മാ​റു​ന്ന​ത്. തി​രു​വാ​യു​ധ​ത്തി​ലും പ​ള്ളി​പീ​ഠ​ത്തി​ലും ചൈ​ത​ന്യ​ത്തെ വ​ര​വി​ളി​ക്കു​ക​യാ​ണ്. അ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ൽ ക​ളി​യാ​ട്ട​കാ​വു​ക​ളി​ലും ക​ളി​യാ​ട്ട ക്ഷേ​ത്ര​ങ്ങ​ളി​ലും വി​ഗ്ര​ഹ​ത്തി​നോ പ്ര​തി​ഷ്ഠ​ക്കോ സാ​ധ്യ​ത​യി​ല്ല. പ്ര​തി​ഷ്ഠ​യി​രു​ത്തി​യാ​ൽ വ​ര​വി​ളി​യി​ല്ല. തെ​യ്യം അ​തി​ന​ക​ത്തു​ണ്ട് എ​ന്നാ​ണ​ർ​ഥം.
പ്ര​തി​ഷ്ഠ​യു​ള്ള ക്ഷേ​ത്ര​ത്തി​ൽ, അ​ല്ലെ​ങ്കി​ൽ തൊ​ഴാ​ൻ ഒ​രു വി​ള​ക്ക് വെ​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ൽ തോ​റ്റം​വേ​ണ്ട എ​ന്നാ​ണ് വ​രു​ന്ന​ത്. കാ​വ് ക്ഷേ​ത്ര​മാ​ക്കാ​നു​ള്ള വ്യാ​പ​ക ശ്ര​മ​ത്തി​നു​ള്ള പ്ര​തി​ക​ര​ണ​മാ​ണി​ത്. തെ​യ്യ​ക്കാ​വ് ക്ഷേ​ത്ര​മാ​കാ​ര​മാ​യി​ട്ടി​രു​ന്നാ​ൽ പി​ന്നെ തെ​യ്യം എ​ന്തി​ന് വ​ര​ണം എ​ന്തി​ന് ആ​ട​ണം. സ​ങ്ക​ൽ​പ​ത്തി​ന് വി​പ​രീ​ത​മാ​ണി​പ്പോ​ൾ എ​ല്ലാം ന​ട​ക്കു​ന്ന​ത്. തെ​യ്യ​ത്തി​ന​ക​ത്തെ മ​നോ​ഹ​ര​മാ​യ സൂ​ച​ക​മാ​ണ് കു​ട. തെ​യ്യം ഇ​ന്നോ​ളം നേ​ടി​യെ​ടു​ത്ത എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും ഒ​രി​ട​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന അ​തി​ന്‍റെ അ​ന​ന്ത​മാ​യ യാ​ത്ര​യാ​ണ് ഈ ​കു​ട​യു​ടെ സാ​ന്നി​ധ്യം വി​ളി​ച്ചു​പ​റ​യു​ന്ന​ത്. ‘‘എ​ന്റെ വെ​ള്ളോ​ല മെ​യ്കു​ട ആ​ധാ​ര​മാ​യി മ​ണ്ണി​ങ്ങ​ൽ വി​ച്ചോ​ർ​മ​ന്റെ കെ​ട്ടും ചി​ട്ടും ഞൊ​റി​യും കു​റി​യും അ​ട​ക്ക​വും ആ​ചാ​ര​വും ക​ണ്ടാ​ൽ കൈ​യെ​ടു​ത്തു​കൂ​ടാ​യെ​ന്ന അ​വ​സ്ഥ​യെ വി​ശേ​ഷി​പ്പി​ച്ച് കാ​ല​ത്തി​ന്റെ മ​കു​ട​മൊ​ഴി​യാ​യി മ​ണ്ണു​ങ്ങ​ൽ വി​ശ്വ​ക​ർ​മ​ൻ പി​ടി​ച്ച കു​ട​യാ​ധാ​ര​മാ​യി’’ എ​ന്നാ​ണ് പ​റ​യു​ന്ന​ത്.
തെ​യ്യം പോ​ളി​നേ​ഷ​ൻ
ഹം​പി​യി​ലും അ​ന​ഗ​ന്ധി​യി​ലും തും​ഗ​ഭ​ദ്ര ന​ദി​ക്ക​പ്പു​റ​ത്തു​നി​ന്ന് പി​ടി​ച്ച വെ​ള്ളോ​ല മെ​യ്കു​ട​യി​ൽ​നി​ന്നാ​ണ് തെ​യ്യ​ത്തെ ഇ​ങ്ങോ​ട്ടു​കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത്. ഏ​തു തെ​യ്യ​വും പോ​കു​ന്ന​ത് കു​ട​യി​ൽ കൂ​ടി​യി​ട്ടാ​ണ്. രാ​വ​ണീ​ശ്വ​ര​ത്തു​നി​ന്ന് തൃ​ക്ക​രി​പ്പൂ​ർ ത​ങ്ക​യ​ത്തേ​ക്ക് തെ​യ്യം കാ​ണാ​ൻ വ​ന്നാ​ൽ, ആ ​തെ​യ്യം താ​ങ്ക​ളു​ടെ നാ​ട്ടി​ൽ​വേ​ണം എ​ന്നു​തോ​ന്നി​യാ​ൽ താ​ങ്ക​ളു​ടെ കൂ​ടെ തെ​യ്യം വ​രും. അ​ങ്ങ​നെ​യാ​ണ് തെ​യ്യ​ത്തി​ന്റെ പ​രാ​ഗ​ണം (പോ​ളി​നേ​ഷ​ൻ) ന​ട​ക്കു​ന്ന​ത്. ഒ​രു ത​റ​വാ​ട് അ​നേ​കം ത​റ​വാ​ടു​ക​ളാ​യി മാ​റി​യ​ത് ഈ ​പോ​ളി​നേ​ഷ​ൻ കാ​ര​ണ​മാ​ണ്. ഈ ​ജൈ​വി​ക​ത തി​രി​ച്ച​റി​യാ​നാ​ക​ണം. ത​റ​വാ​ടു​ക​ള​ല്ല ഉ​ണ്ടാ​കു​ന്ന​ത് തെ​യ്യ​ങ്ങ​ളാ​ണ്. തെ​യ്യ​ങ്ങ​ളു​ടെ പ​രാ​ഗ​ണ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. തെ​യ്യം പൂ​മ്പാ​റ്റ​യെ​പ്പോ​ലെ​യാ​ണ്. പ​റ​ന്ന് പ​രാ​ഗ​ണം ന​ട​ത്തും. പ്ര​തി​ഷ്ഠ വ​ത്ക​രി​ച്ചാ​ൽ കു​ട​ക്കാ​ര​ൻ വേ​ണ്ട സ​ഞ്ചാ​ര​മി​ല്ല, പ​രാ​ഗ​ണ​മി​ല്ല. തെ​യ്യ​ത്തി​ന്റെ യാ​ത്ര അ​വ​സാ​നി​ച്ചു​വെ​ന്നാ​ണ് അ​ർ​ഥം. പ​രാ​ഗ​ണ​മി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് പൂ​ക്ക​ളു​ണ്ടാ​കി​ല്ല​ല്ലോ? കു​റ്റി​യ​റ്റു​പോ​കു​ന്നു. എ​ഴു​ന്ന​ള്ള​ത്തു​വേ​ണ്ട, വ​ര​വി​ള​വേ​ണ്ട.
ഒ​രു യാ​ത്ര​യി​ൽ​കൂ​ടി വ​ര​വി​ളി​ച്ച് ശ​രീ​ര​ത്തി​ലേ​ക്ക് ക​യ​റു​ന്ന തെ​യ്യം അ​തേ​സ​മ​യ​മെ​ടു​ത്താ​ണ് ശ​രീ​ര​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​ത്. മ​ല​യ​റി​ങ്ങു​ന്ന​തു​പോ​ലെ ക​യ​റു​ക​യും വേ​ണം. പ​റ​ശ്ശി​നി​യി​ൽ മു​ത്ത​പ്പ​നു​ണ്ടെ​ങ്കി​ൽ എ​ന്തി​നാ​ണ് മ​ല​യി​റ​ക്കു​ന്ന​ത്. കു​ട​യെ​ന്തി​നാ​ണ്. തെ​യ്യം എ​ങ്ങ​നെ​യാ​ണോ ഉ​ണ്ടാ​കു​ന്ന​ത് അ​തേ​പോ​ലെ അ​ല്ലാ​താ​കു​ക​യും വേ​ണം. ആ​ദ്യം മു​ടി​യെ​ടു​ത്ത്, ച​മ​യ​ങ്ങ​ൾ അ​ഴി​ച്ച്. ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ മാ​റ്റി തെ​യ്യം ശ​രീ​ര​ത്തി​ൽ​നി​ന്ന് അ​ക​ലു​ന്നു. ത​ല​പ്പാ​ളി​യു​ള്ളി​ട​ത്തോ​ളം അ​യാ​ൾ ദൈ​വ​മാ​ണ്. അ​രി​യെ​റി​യ​ലി​ൽ ഉ​ണ്ടാ​യ അ​രി​മ​ണി​യു​ൾ​െ​പ്പ​ടെ ശ​രീ​ര​ത്തി​ലു​ള്ള ദൈ​വാം​ശ​മു​ണ്ടെ​ങ്കി​ൽ, കാ​ണാ​ൻ വ​രു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽ തെ​യ്യ​മെ​റി​ഞ്ഞ കു​റി​യു​ണ്ടെ​ങ്കി​ൽ എ​ല്ലാം അ​വി​ടെ​നി​ന്ന് ഇ​ല്ലാ​താ​ക​ണം. നി​ല​ത്തു​വീ​ണ അ​രി​തി​ന്നാ​ൻ സൂ​ക്ഷ്മ​സ്ഥൂ​ല ജീ​വി​ക​ൾ ഉ​ണ്ടാ​കും.
അ​വ​ർ​ക്കു​കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണ് ഈ ​ഭൂ​മി എ​ന്ന് പ​റ​യു​ന്ന​ത് തെ​യ്യ​മാ​ണ്. സാ​ഹി​ത്യ​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്താ​ണോ അ​താ​ണ് ഫോ​ക് ലോ​റി​ൽ തെ​യ്യം. മ​നു​ഷ്യ​ർ​ക്ക് കാ​ണാ​ൻ​വേ​ണ്ടി മാ​ത്ര​മ​ല്ല, മ​ല​യി​റ​ങ്ങു​ന്ന​തും കു​ട​ചൂ​ടി വ​രു​ന്ന​തും. സ​ക​ല ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ്. പ്ര​തി​ഷ്ഠാ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ തെ​യ്യം എ​ന്ന മ​നോ​ഹ​ര​വും ആ​ഴ​മേ​റി​യ​തു​മാ​യ ഉ​ദ്യാ​ന​ത്തെ ഇ​ല്ല​താ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ​ത്തെ തെ​യ്യം ഇ​ല്ലാ​താ​കു​ന്ന​തു​പോ​ലെ മ​റ്റു​ള്ള ദേ​ശ​ങ്ങ​ളി​ലെ​യും സ​മാ​ന​മാ​യ വ​ഴ​ക്ക​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്നു​വെ​ന്ന​ത് എ​ന്തി​ന്റെ സൂ​ച​ക​മാ​ണ് എ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല.
തെ​യ്യം അ​പ്രാ​പ്യ​മാ​യ ഒ​ന്ന​ല്ല, നാം​ത​ന്നെ​യാ​ണ് തെ​യ്യം. തെ​യ്യം ഒ​രി​ട​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് പ​ട​രു​ന്ന​തു​പോ​ലെ ന​മ്മി​ലേ​ക്കും പ​ട​രു​ന്നു​വെ​ന്നാ​ണ്. തെ​യ്യ​ക്കാ​ര​നി​ലേ​ക്ക് വ​ര​വി​ളി​യി​ലൂ​ടെ പ​ട​രു​ന്ന​തു​പോ​ലെ മ​നു​ഷ്യ​രി​ലേ​ക്കും പ​ട​രും. ചി​ല ത​റ​വാ​ടു​ക​ളി​ൽ തൊ​ണ്ട​ച്ഛ​ൻ, കാ​ർ​ന്നോ​ൻ തെ​യ്യ​ങ്ങ​ൾ ഉ​ണ്ടാ​കും. ഇ​ത് ആ​ദി​കാ​ല​ത്ത് ആ ​ത​റ​വാ​ടി​ലെ മ​നു​ഷ്യ​ർ​ത​ന്നെ തെ​യ്യ​മാ​യി മാ​റി​യ​താ​ണ്. തെ​യ്യ​ത്തി​ന്റെ വെ​ള്ളാ​ട്ട​മെ​ന്ന് പ​റ​യു​ന്ന​ത് ആ ​ത​റ​വാ​ട്ടി​ലെ മൂ​ത്ത കാ​ർ​ന്ന​വ​രാ​ണ്. നാ​ലോ അ​ഞ്ചോ ത​ല​മു​റ​ക​ൾ​ക്ക​പ്പു​റ​ത്ത് ത​റ​വാ​ട്ടി​ലു​ണ്ടാ​യ വ​ലി​യ മ​നു​ഷ്യ​നും കൂ​ടി​യാ​ണ് തെ​യ്യ​മാ​യി വ​രു​ന്ന​ത്.
എ​ല്ലാ തെ​യ്യ​ക്കാ​വി​ലും പോ​യാ​ലും അ​ച്ഛ​ൻ തെ​യ്യ​വും കാ​ർ​ന്നോ​ൻ തെ​യ്യ​വു​മു​ണ്ടാ​കും. തെ​യ്യ​ത്തി​ന് ആ ​ത​റ​വാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​യാ​ളാ​ണ് അ​ച്ഛ​നും കാ​ർ​ന്നോ​റും. അ​താ​ണ് നാം​ത​ന്നെ തെ​യ്യം എ​ന്നു​പ​റ​യു​ന്ന​ത്. ഇ​തി​ന്റെ യ​ഥാ​ർ​ഥ സ്വ​ത്വം, ച​രി​ത്ര പ്രാ​ധാ​ന്യം, രാ​ഷ്ട്രീ​യ പ്ര​ധാ​ന്യം പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം, ഇ​തു​ൾ​പ്പ​ടെ എ​ല്ലാം ഒ​ന്നാ​ണ് എ​ന്ന് പ​റ​യു​ന്ന ഉ​ൺ​മ​യി​ലേ​ക്കു​ള്ള വ​ലി​യ അ​റി​വ് ഈ ​തെ​യ്യം പ്ര​ധാ​നം ചെ​യ്യു​ന്നു​ണ്ട്. അ​താ​ണ് തെ​യ്യം വി​ജ്ഞാ​ന​ത്തെ കാ​ലാ​തി​വ​ർ​ത്തി​യാ​ക്കു​ന്ന​ത്. അ​വി​ടെ എ​ല്ലാ ജാ​തി-​മ​ത​ക്കാ​രു​മു​ണ്ടെ​ങ്കി​ലേ തെ​യ്യം ന​ട​ക്കു​ക​യു​ള്ളൂ. ഒ​രു പ്ര​ത്യേ​ക ജാ​തി​ക്കാ​ര​നു മാ​ത്ര​മു​ള്ള​ത​ല്ല തെ​യ്യം. ഇ​തൊ​ന്നും പ​ഠ​ന വി​ഷ​യ​മാ​കാ​തി​രി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് ഈ ​അ​റി​വ് എ​ത്താ​തി​രി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ങ്കി​ൽ എ​ന്തു ഗ​വേ​ഷ​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. അ​തി​ന്റെ ഫ​ല​മെ​ന്ത്.
തെ​യ്യ​സ്ഥ​ലി​ക​ൾ​ക്ക് അ​പ​നി​ർ​മാ​ണ സം​ഘം
തെ​യ്യ​സ്ഥ​ലി​ക​ൾ അ​പ​നി​ർ​മി​ക്ക​പ്പെ​ടു​ക​യാ​ണ്. അ​തി​നാ​യി ഒ​രു സം​ഘം ത​ന്നെ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ന്നു. തെ​യ്യാ​ട്ടം ന​ട​ക്കു​ന്നി​ടം ച​ർ​ച്ച​ചെ​യ്യേ​ണ്ട ഒ​ന്നാ​ണ്. എ​വി​ടെ​യാ​ണ് ക​ളി​യാ​ടേ​ണ്ട​ത്. അ​ത് മ​ണ്ണി​ലാ​വ​ണം. അ​വി​ടെ മ​ഴ​വീ​ഴ​ണം. വെ​യി​ലി​റ​ങ്ങ​ണം. മ​നു​ഷ്യ​ന് വെ​യി​ലും മ​ഴ​യും കൊ​ള്ളാ​തെ മാ​ത്രം കാ​ണാ​നു​ള്ള​ത​ല്ല തെ​യ്യം. ഇ​പ്പോ​ൾ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത്. നി​ല​ത്ത് നൂ​റ് ഡി​ഗ്രി ചൂ​ടി​ൽ തി​ള​ക്കു​ന്ന ഓ​ട്ടു​നി​ല​ങ്ങ​ളി​ൽ തെ​യ്യ​മാ​ടു​ന്നു. അ​ല്ലെ​ങ്കി​ൽ മു​ക​ളി​ൽ മേ​ൽ​മാ​ട് പ​ണി​ഞ്ഞി​ട്ടു​ണ്ടാ​കും. ചു​റ്റും ചു​മ​രോ ഇ​രു​മ്പ​ഴി​ക​ളോ പ​ണി​ഞ്ഞി​ട്ടു​ണ്ടാ​കും. അ​വി​ടെ​യാ​ണ് തെ​യ്യം ക​ളി​യാ​ടു​ന്ന​ത്. പ​ക്ഷി​ക​ൾ, പൂ​മ്പാ​റ്റ​ക​ൾ, ഉ​റു​മ്പു​ക​ൾ തു​ട​ങ്ങി സ​ക​ല ജീ​വ​ജാ​ല​ങ്ങ​ളും തെ​യ്യാ​ട്ട​ത്തിെ​ന്റ ഭാ​ഗ​മാ​ണ്. ഇ​ങ്ങ​നെ​യൊ​രു തെ​യ്യാ​ട്ട സ്ഥ​ല​ത്തേ​ക്ക് എ​ങ്ങ​നെ​യാ​ണ് ഈ ​ജീ​വി​ക​ൾ ക​ട​ന്നു​വ​രി​ക.
എ​ന്തു​മാ​ത്രം തു​മ്പി​യും പൂ​മ്പാ​റ്റ​ക​ളും ക്ഷേ​ത്ര​പ​രി​സ​ര​ത്തും കാ​വു​പ​രി​സ​ര​ത്തും ഉ​ണ്ടാ​ക​ണം. പൂ​മ്പാ​റ്റ​ക​ൾ തെ​യ്യ​ത്തി​ന്റെ മു​ടി​യി​ൽ​വ​ന്നി​രി​ക്കു​ന്ന​തു​പോ​ലും കാ​ണാ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ തെ​യ്യം ക​ളി​യാ​ടി​ടു​ന്ന സ്ഥ​ല​ത്ത് വെ​ള്ള​മ​ടി​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മി​റ്റി​യു​ണ്ടാ​കു​ന്നു. വെ​ന്തു​പ​ത​ച്ച് ആ​ർ​ക്കും നി​ൽ​ക്കാ​നാ​കു​ന്നി​ല്ല. ര​ണ്ടും മൂ​ന്നും ഫാ​നാ​ണ് തെ​യ്യ​ത്തി​ന് വെ​ച്ചു​കൊ​ടു​ക്കു​ന്ന​ത്. വൈ​ദ്യു​തി പോ​യാ​ൽ തെ​യ്യ​ത്തി​ന് ഇ​ട​വേ​ള ന​ൽ​കേ​ണ്ട സ്ഥി​തി​യാ​ണ്. ഞാ​ൻ പ​റ​ഞ്ഞു​വ​രു​ന്ന​ത്, ഇ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ത്ത് എ​ങ്ങ​നെ തെ​യ്യം അ​തി​ജീ​വി​ക്കും. കേ​വ​ലം വി​ശ്വാ​സ​ത്തി​ന്റെ പ്ര​ശ്നം മാ​ത്ര​മ​ല്ല തെ​യ്യം ന​ൽ​കു​ന്ന​ത്. ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ നി​ല​നി​ൽ​പു​കൂ​ടി​യാ​ണ്. ഈ ​തി​രി​ച്ച​റി​വു​ണ്ടാ​ക്കേ​ണ്ട​ത് പ​ഠ​ന​ങ്ങ​ളു​ടെ പ്ര​യോ​ഗ​വ​ത്ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ഇ​തി​ന്റെ അ​റി​വ് ന​മ്മ​ളി​ലേ​ക്ക് വ​രു​ന്നി​ല്ല. ആ ​അ​റി​വ് നാം ​ക​ണ്ടെ​ത്തി​യി​ട്ടി​ല്ല എ​ന്ന​താ​ണ് കാ​ര​ണം.
കാ​വ് ക്ഷേ​ത്ര​മാ​യി മാ​റു​ന്നു എ​ന്ന​ത് അ​ങ്ങ​നെ വെ​റു​തെ പ​റ​യു​ന്ന ഒ​ന്ന​ല്ല. അ​തി​നു വ​ലി​യ മാ​ന​ങ്ങ​ളു​ണ്ട്. വ​ള​രെ ആ​സൂ​ത്രി​ത​മാ​യി ത​ന്നെ​യാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. നാ​ട്ടി​ലെ എ​ല്ലാ പു​രോ​ഗ​മ​ന​വാ​ദി​ക​ളും അ​ധി​കാ​രി​ക​ളും എ​ല്ലാ​വ​രു​ടെ​യും തു​ല്യ​പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് ഒ​രു കാ​വ് ക്ഷേ​ത്ര​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്. കാ​വ് ക്ഷേ​ത്ര​മാ​യി മാ​റു​മ്പോ​ൾ അ​തി​ന്റെ മാ​റ്റ​ങ്ങ​ൾ ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. കാ​വ് എ​ന്ന ഭൗ​തി​ക​രൂ​പം മാ​ത്ര​മ​ല്ല ക്ഷേ​ത്ര​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്. അ​തി​ലെ മ​നു​ഷ്യ​രും ക്ഷേ​ത്ര​ത്തി​ന്റെ പൗ​രോ​ഹി​ത്യ​വി​ധി​ക​ളി​ലേ​ക്ക് പ​രി​ണ​മി​ക്ക​പ്പെ​ടു​ന്നു. ചാ​തു​ർ​വ​ർ​ണ്യ​വും ബ്രാ​ഹ്മ​ണ​നെ മു​ഖ്യ​സ്ഥാ​ന​ത്ത് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജാ​തി​വ​ഴ​ക്ക​വും അ​വി​ടെ ആ​രു​മ​റി​യാ​തെ സ​മ​ർ​ഥ​മാ​യി സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു.
അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ, പ്രദീപൻ പെരുവണ്ണാൻ (തെക്കൻ കരിയാത്തൻ തെയ്യം) എന്നിവർ വി.​കെ. അ​നി​ൽ​കു​മാ​റിനൊപ്പം
തെ​യ്യം എ​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ട്
തെ​യ്യം നി​ല​നി​ൽ​ക്കു​ന്ന കാ​വ് ബാ​ഹ്യ​രൂ​പ​ത്തി​ൽ ക്ഷേ​ത്ര​മാ​യി മാ​റു​മ്പോ​ഴും അ​തി​ന്റെ ഉ​ള്ളി​ലെ തെ​യ്യം ഏ​റ​ക്കു​റെ അ​തു​പോ​ലെ​ത​ന്നെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. തെ​യ്യ​ത്തി​ന് അ​ങ്ങ​നെ ക്ഷേ​ത്ര​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റാ​നൊ​ന്നും സാ​ധി​ക്കു​ക​യി​ല്ല. കാ​ര​ണം ഒ​രു മ​നു​ഷ്യ​ന് അ​നു​ഭ​വി​ക്കാ​ൻ പ​റ്റു​ന്ന​തി​നു​മ​പ്പു​റ​മു​ള്ള എ​ല്ലാ ദുഃ​ഖ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും താ​ണ്ടി​യാ​ണ് തെ​യ്യ​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്നി​ട്ടു​ള്ള​ത്.
തോ​റ്റം​പാ​ട്ടു​ക​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. എ​ങ്കി​ലും തെ​യ്യ​ത്തി​ന്റെ സ്വ​ത്വ​ത്തെ ക​ണ്ണി​പൊ​ട്ടാ​തെ സൂ​ക്ഷി​ക്കു​ന്ന പൊ​ലി​ച്ചു പാ​ട​ലു​ക​ൾ വ​ലി​യ കോ​ട്ടം ത​ട്ടാ​തെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സം​സ്കൃ​ത​ത്തി​ന്റെ​യും മ​ണി​പ്ര​വാ​ള​ത്തി​ന്റെ​യും സ്വാ​ധീ​ന​മു​ള്ള പ​ല​ഭാ​ഗ​ങ്ങ​ളും പി​ന്നീ​ട് ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​നീ​ഷ പ​ഞ്ച​ക​വും ല​ക്ഷ്മി സ്തു​തി​ക​ളും വൈ​ഷ്ണ​വ സ്തു​തി​ക​ളും അ​ങ്ങ​നെ​യു​ണ്ടാ​യി​ട്ടു​ള്ള​താ​ണ്.
എ​ല്ലാ തെ​യ്യ​ങ്ങ​ളു​ടെ​യും പൊ​ളി​റ്റി​ക്ക​ൽ സ്റ്റാ​ൻ​ഡ് കൃ​ത്യ​മാ​ണ്. തെ​യ്യ​ത്തോ​ളം പൊ​ളി​റ്റി​ക്ക​ൽ ഊ​റ്റ​ത്തോ​ടെ നി​ൽ​ക്കു​ന്ന, സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന മ​റ്റൊ​ര​വ​ത​ര​ണ രൂ​പ​ത്തെ​യും കാ​ണാ​ൻ സാ​ധി​ക്കു​ക​യി​ല്ല. പു​ളി​ങ്ങോ​ത്ത് എ​ട​വ​ര​മ്പി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട അ​ല​ങ്കാ​ര​ൻ എ​ന്ന പു​ല​യ​ൻ പൊ​ട്ട​ൻ തെ​യ്യ​മാ​യി നേ​ർ​ക്കു​നേ​ർ സം​സാ​രി​ക്കു​ന്ന​ത് മാ​ത്രം കേ​ട്ടാ​ൽ മ​തി​യാ​കും. ഇ​ത്ര​യും കാ​ല​ത്തി​നി​ട​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളൊ​ന്നും പൊ​ട്ട​ന്റെ തോ​റ്റ​ത്തി​ന് സം​ഭ​വി​ച്ചി​ട്ടി​ല്ല.
പു​ല​യ​ർ അ​നു​ഭ​വി​ക്കു​ന്ന ക​ഠി​ന​ജീ​വി​ത​ത്തെ പു​ല​പ്പേ​ച്ചി​ലൂ​ടെ പൊ​ട്ട​ൻ ഇ​പ്പോ​ഴും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ന​മു​ക്ക് ഒ​രു​കാ​ല​ത്തും ചി​ന്തി​ക്കാ​ൻ പ​റ്റാ​ത്ത രാ​ഷ്ട്രീ​യ വി​ചാ​ര​ണ​യാ​ണ് പു​ല​യ​നാ​യ പൊ​ട്ട​ൻ ന​ട​ത്തു​ന്ന​ത്. പൊ​ളി​റ്റി​ക്ക​ലി ലൗ​ഡ​ർ ആ​ണ് പൊ​ട്ട​ൻ. ‘നാ​ങ്ക​ളെ കൊ​ത്തി​യാ​ലും ഒ​ന്ന​ല്ലേ ചോ​ര, നീ​ങ്ക​ളെ കൊ​ത്തി​യാ​ലും ഒ​ന്ന​ല്ലേ ചോ​ര’ എ​ന്ന് മാ​ത്ര​മ​ല്ല പൊ​ട്ട​ന്റെ തോ​റ്റ​ത്തി​ലു​ള്ള​ത്. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് വി​ദൂ​ര​ത്തേ​ക്ക് മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട മ​നു​ഷ്യ​ർ എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന ചോ​ദ്യ​മാ​ണ് പൊ​ട്ട​ൻ തോ​റ്റ​ത്തി​ലൂ​ടെ ഉ​ട​നീ​ളം ചോ​ദി​ക്കു​ന്ന​ത്. ഈ ​ഭൂ​മി​യി​ലെ ര​ണ്ടു മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ വ്യ​ത്യാ​സം എ​ന്താ​ണ് എ​ന്ന് പു​ല​യ​ൻ ചോ​ദി​ക്കു​മ്പോ​ൾ വി​ജ്ഞാ​ന​ത്തി​ന്റെ ഗി​രി​ശൃം​ഗ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ആ​ദി​ശ​ങ്ക​ര​ന് പ്ര​ത്യേ​കി​ച്ച് ഉ​ത്ത​ര​മൊ​ന്നു​മി​ല്ല.
പു​ഞ്ച​ക്ക​ണ്ട​ത്തി​ലെ പു​ല​യ​ന്‍റെ ചോ​ദ്യം പോ​ലെ ശം​ഭു​ക​ൻ ശ്രീ​രാ​മ​നോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്. കീ​ഴാ​ള​ൻ അ​റി​വ് നേ​ടി​യാ​ൽ അ​ത് നാ​ടി​നു ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞു. ജാ​തി ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് ശ്രീ​രാ​മ​ൻ ശം​ഭു​ക​ന്റെ ക​ഴു​ത്ത​റു​ക്കു​ന്ന​ത്. എ​ന്നോ​ട് ചോ​ദി​ക്കാ​ൻ നീ​യാ​ര്? എ​ന്ന​തി​ന് ശ്രീ​രാ​മ​ൻ ന​ൽ​കു​ന്ന മ​റു​പ​ടി ‘നി​ന്നെ കൊ​ല്ലാ​ൻ എ​നി​ക്ക് ഒ​ന്നും നോ​ക്കേ​ണ്ട. ദ​സ്യു ആ​യ​തു​കൊ​ണ്ടും അ​റി​വ് നേ​ടി​യ​വ​നാ​യ​തു​കൊ​ണ്ടും മാ​ത്ര​മാ​ണ് നി​ന്നെ​ക്കൊ​ല്ലു​ന്ന​ത്. സ്വ​ന്തം ക​ഴു​ത്ത​റു​ത്ത​പ്പോ​ൾ ശം​ഭു​ക​ൻ ചി​രി​ച്ച അ​തേ പൊ​ട്ടി​ച്ചി​രി​യാ​ണ് ഇ​ട​വ​ര​മ്പി​ൽ തീ​യി​ട്ടു കൊ​ല്ലു​മ്പോ​ൾ അ​ല​ങ്കാ​ര​ൻ എ​ന്ന പു​ല​യ​നും ചി​രി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ൾ ഇ​ത്ര​യേ​റെ ക​ട​ന്നു​പോ​യി​ട്ടും മേ​ലേ​രി​യി​ൽ കി​ട​ന്നു​കൊ​ണ്ട് പൊ​ട്ട​ൻ തെ​യ്യ​ത്തി​ന്റെ പൊ​ട്ടി​ച്ചി​രി ഇ​പ്പോ​ഴും മു​ഴ​ങ്ങു​ന്നു​ണ്ട്. ഇ​തേ ചോ​ദ്യം ബാ​ലി​യും ശ്രീ​രാ​മ​നോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്. എെ​ന്റ ഭൂ​മി​യി​ൽ വ​ന്ന് എ​ന്നോ​ട് വ​ഴി​മാ​റി​പ്പോ​കാ​ൻ പ​റ​യു​ന്ന​ത് എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ്. എ​ന്റെ ഗോ​ത്ര​ത്തി​ൽ വ​ന്ന് എ​ന്നെ കൊ​ല്ലാ​ൻ നി​ന​ക്കു​ള്ള അ​ധി​കാ​ര​മെ​ന്ത്... ഫ​ല​സ്തീ​നി​ലും യു​െ​ക്ര​യി​നി​ലും നി​സ്വ​രാ​യ മ​നു​ഷ്യ​രും ചോ​ദി​ക്കു​ന്ന​തും ഇ​തേ ചോ​ദ്യം​ത​ന്നെ. തെ​യ്യം ദേ​ശാ​തി​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങു​ന്നി​ല്ല.
ബാലി വെള്ളാട്ടം: മാങ്ങാടൻ ദാസൻ പെരുവണ്ണാൻ
സാ​ഹി​ത്യ​വും സി​നി​മ​യും തെ​യ്യ​ത്തെ ഉ​ൾ​ക്കൊ​ണ്ടി​ല്ല
ഇ​ന്ന് തെ​യ്യം എ​ല്ലാ മീ​ഡി​യ​ക​ൾ​ക്കും ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​ങ്ങ​നെ ആ​യി​രു​ന്നി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ​ര​വോ​ടെ തെ​യ്യ​ത്തി​ന്റെ ബാ​ഹ്യ​സൗ​ന്ദ​ര്യം ലോ​കം മു​ഴു​വ​നു​മെ​ത്തി. എ​ന്നാ​ൽ, തെ​യ്യ​ത്തി​െ​ന്റ ശ​രി​യാ​യ ക​രു​ത്തും രാ​ഷ്ട്രീ​യ​വും സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന സി​നി​മ​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ‘കാ​ന്താ​ര’​യാ​ണ് തെ​യ്യ​ത്തി​ന്റെ ക​രു​ത്ത് ഏ​റ്റ​വും ശ​ക്ത​മാ​യി ക​ട​ന്നു​വ​ന്ന ഒ​രു സൃ​ഷ്ടി. അ​തി​ൽ ഋ​ഷ​ഭ് ഷെ​ട്ടി പ​ക​ർ​ന്നാ​ടു​ന്ന​ത് പ​ഞ്ചു​രു​ളി​യു​ടെ​യും ഗു​ളി​ക​ന്റെ​യും തീ​വ്ര​ഭാ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. തെ​യ്യ​ത്തെ സ​മ​ഗ്ര​മാ​യി ഉ​ൾ​ക്കൊ​ള്ളു​ന്ന സി​നി​മ മ​ല​യാ​ള​ത്തി​ൽ എ​ന്തു​കൊ​ണ്ട് വ​ന്നി​ല്ല. പ​ഴ​യ​കാ​ല​ത്ത് വ​ന്ന ‘കി​ളി​പ്പാ​ട്ട്’, മ​നോ​ജ് കാ​ന​യു​ടെ ‘ചാ​യി​ല്യം’, ‘പു​ലി​ജ​ന്മം’ തു​ട​ങ്ങി​യ സി​നി​മാ സം​രം​ഭ​ങ്ങ​ളെ വി​സ്മ​രി​ച്ചു​കൊ​ണ്ട​ല്ല ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്.
‘കാ​ന്താ​ര’​യു​ടെ അ​ല​ർ​ച്ച കേ​ട്ട​പ്പോ​ഴാ​ണ് മ​ല​യാ​ളി​ക​ൾ ഞെ​ട്ടി​യ​ത്. ഋ​ഷ​ഭ് ഷെ​ട്ടി തെ​യ്യ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യാ​ണ് ക​മേ​ഴ്സ്യ​ൽ ആ​ണെ​ങ്കി​ൽ​ക്കൂ​ടി സൂ​ക്ഷ്മ​ത​ല​ത്തി​ൽ ഒ​രു തി​ര​ക​ഥ​യു​ണ്ടാ​ക്കി​യ​ത്. ന​മ്മു​ടെ സി​നി​മാ​ക്കാ​ർ ക​ളി​യാ​ട്ട​പ്പ​റ​മ്പു​ക​ളി​ൽ കാ​ല​ങ്ങ​ളോ​ളം അ​ല​ഞ്ഞു ഒ​രു തി​ര​ക്ക​ഥ ഉ​ണ്ടാ​ക്കാ​ൻ ത​യാ​റാ​കു​മോ. ഡോ​ക്യു​മെ​ന്റ​റി​ക​ളും ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​മൊ​ക്കെ ധാ​രാ​ളം ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ട്. കു​റ​ച്ചൊ​ക്കെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന തെ​യ്യ​ത്തി​ന്റെ ഭം​ഗി​യാ​ണ് എ​ല്ലാ​വ​രു​ടെ​യും നോ​ട്ടം. ഒ​ര​ന്വേ​ഷ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, ഡോ​ക്യു​മെ​ന്റ​റി സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​ത്ത​രം നോ​ട്ട​മ​ല്ല എ​ന്നെ തെ​യ്യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചി​ട്ടു​ള്ള​ത്. സ​പ്ത​വ​ർ​ണാ​ഞ്ചി​ത​മാ​യി തി​ള​ങ്ങു​ന്ന ദൈ​വം എ​ന്നു പ​റ​യു​ന്ന​ത് അ​തി​െ​ന്റ പ​രി​ണാ​മ​ത്തി​ലെ അ​വ​സാ​ന​ത്തെ ഘ​ട്ടം മാ​ത്ര​മാ​ണ്. അ​ത്ര​യും മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​നു മു​മ്പ് തെ​യ്യം താ​ണ്ടി​യ ക​ഠി​ന ദൂ​ര​ങ്ങ​ളേ​റെ​യു​ണ്ട്. ആ ​ജീ​വി​തം ന​മ്മു​ടെ എ​ല്ലാ ചി​ന്ത​ക​ൾ​ക്കും സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കും അ​പ്പു​റ​മു​ള്ള ദു​ര​ന്ത​മാ​ണ്. ഭം​ഗി​യ​ല്ല, ദു​ര​ന്ത​മാ​ണ് തെ​യ്യം.
തെ​യ്യ​ത്തെ സാ​ഹി​ത്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ​ക്ത​മാ​യ ശ്ര​മ​ങ്ങ​ൾ ഇ​പ്പോ​ൾ ന​ട​ക്കു​ന്നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ലേ അ​തു​ണ്ട് അം​ബി​കാ​സു​ത​ൻ മാ​ഷി​ന്റെ ‘മ​ര​ക്കാ​പ്പി​ലെ തെ​യ്യ​ങ്ങ​ളും’ എ​ൻ. പ്ര​ഭാ​ക​ര​ൻ മാ​ഷു​ടെ ‘ഏ​ഴി​നും മീ​തെ’​യും ‘ദൈ​വ​ത്തി​ന്റെ പൂ​മ്പാ​റ്റ’​യും തെ​യ്യ​ത്തി​ന്റെ ആ​ത്മ​സ​ത്തെ അ​തേ​പോ​ലെ പ​ക​ർ​ത്തി​വെ​ച്ച കൃ​തി​ക​ളാ​ണ്. എ​ൻ. പ്ര​ഭാ​ക​ര​ന്റെ ‘പു​ലി​ജ​ന്മം’ വ​ള​രെ​യേ​റെ ശ്ര​ദ്ധ നേ​ടി​യ നാ​ട​ക​മാ​ണ്. ആ​ഹാ​ര്യ​ത്തി​ന​പ്പു​റ​ത്തു​ള്ള ഒ​ന്ന് തെ​യ്യ​ത്തി​ലു​ണ്ട്. അ​ത് ക​ണ്ടെ​ത്താ​ൻ സി​നി​മാ​ക്കാ​ര​നും എ​ഴു​ത്തു​കാ​ര​നും ക​ഴി​യ​ണം. മ​ല​യാ​ള​ത്തി​ൽ അ​തു​ണ്ടാ​കു​ന്നി​ല്ല.
തെ​ക്ക​ൻ കേ​ര​ള​ത്തി​ലു​ള്ള​വ​ർ പൊ​തു​വെ പ​റ​യാ​റു​ണ്ട്, ‘ക​ളി​യാ​ട്ട’​ത്തി​ലെ പാ​ട്ടി​ലൂ​ടെ​യാ​ണ് ക​തി​വ​നൂ​ർ വീ​ര​നെ അ​റി​ഞ്ഞ​തെ​ന്ന്. ക​ളി​യാ​ട്ട​മാ​ണ് എ​ല്ലാ​വ​രും എ​ല്ലാ കാ​ല​ത്തും പ​റ​യു​ന്ന മ​ല​യാ​ള​ത്തി​ലെ ഏ​ക തെ​യ്യം സി​നി​മ. ജ​യ​രാ​ജ് എ​ന്ന പ്ര​തി​ഭാ​ധ​ന​നാ​യ സം​വി​ധാ​യ​ക​ന്റെ മി​ക​വ് ക​ളി​യാ​ട്ട​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു​ണ്ട്. പ​ക്ഷേ, വ​സ്തു​താ​പ​ര​മാ​യ നി​ര​വ​ധി പി​ശ​കു​ക​ൾ അ​തി​ലു​ണ്ട്. അ​ടി​സ്ഥാ​ന​പ​ര​മാ​യി അ​തൊ​രു തെ​യ്യം സി​നി​മ​യ​ല്ല. ‘ഒ​ഥ​ല്ലോ’​യു​ടെ പ​തി​ൻ​മ​ട​ങ്ങ് ദു​ര​ന്ത​മ​നു​ഭ​വി​ച്ച തെ​യ്യ​ത്തെ സി​നി​മ​യി​ൽ ടൂ​ൾ ആ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്?
തെ​യ്യ​ത്തെ കേ​ന്ദ്ര പ്ര​മേ​യ​മാ​യി സ്വീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള മി​ക​ച്ച സൃ​ഷ്ടി​ക​ൾ വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. ബാ​ഹ്യ സൗ​ന്ദ​ര്യം കാ​ണി​ച്ച് ഇ​നി ആ​ൾ​ക്കാ​രെ ഞെ​ട്ടി​ക്കാ​ൻ ക​ഴി​യി​ല്ല. വ്ലോ​ഗ​ർ​മാ​ർ അ​ത് ചെ​യ്തു​ക​ഴി​ഞ്ഞു. ആ​ന്ത​രി​ക സ​ത്ത​യെ ആ​വി​ഷ്‍ക​രി​ക്ക​ണം. ഒ​രു​മാ​ധ്യ​മ​ത്തി​ലൂ​ടെ തെ​യ്യം എ​ങ്ങ​നെ കൊ​ണ്ടു​വ​രാം എ​ന്ന​ത് പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണം. തെ​യ്യം​കെ​ട്ടു​ന്ന​വ​രു​ടെ സം​ഘ​ർ​ഷം എ​ഴു​ത്തു​കാ​ര​ന് അ​റി​യാ​ത്ത സ്ഥി​തി​യാ​ണ്. തെ​യ്യ​ക്കാ​ര​നെ നേ​രി​ൽ​കാ​ണാ​നും ആ​ന്ത​രി​ക​മാ​യി കാ​ണാ​നും എ​ഴു​ത്തു​കാ​ര​ന് താ​ൽ​പ​ര്യ​മി​ല്ല. നി​ല​വി​ൽ സ്റ്റീ​രി​യോ ടൈ​പ് സാ​ഹി​ത്യ​മാ​ണ് വ​രു​ന്ന​ത്. ക​ഥ​യും ക​വി​ത​യും നോ​വ​ലും തെ​യ്യ​ത്തി​ന്റെ ഉ​ള്ള​റി​ഞ്ഞു​ണ്ടാ​കു​ന്ന​ത​ല്ല. വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പൊ​ള്ള​യാ​യ കേ​വ​ലാ​സ്വാ​ദ​നം മാ​ത്ര​മാ​ണ്.
ഫോ​ട്ടോ​ഗ്ര​ഫി​പോ​ലും അ​ങ്ങ​നെ​യാ​ണ്. ക​രി​ഞ്ഞു​പോ​യ ശ​രീ​രം. പൊ​ള്ളി​യ വി​ര​ൽ, തെ​യ്യം ഇ​റ​ങ്ങി​പ്പോ​യ പെ​രു​മ​ല​യ​ന്‍റെ ഭാ​വം എ​ന്നി​വ എ​വി​ടെ​യെ​ങ്കി​ലും പ​ക​ർ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്.പ​ത്ര​ത്തി​ന്റെ പേ​ജു​ക​ളി​ൽ തെ​യ്യ​ത്തിെ​ന്റ പേ​രും പ​ട​വു​മ​ല്ലാ​തെ ആ​രാ​ണ് തെ​യ്യ​ക്കാ​ര​ൻ എ​ന്ന് അ​ടി​ക്കു​റി​പ്പി​ൽ മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടോ. സെ​ലി​ബ്രി​റ്റി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ആ​ളെ കൂ​ട്ടു​ന്ന​ത് ആ ​പേ​ര് ചൊ​ല്ലി​യാ​ണ്. പേ​ര് ചൊ​ല്ലി​വി​ളി​ക്കു​ന്ന തെ​യ്യ​ക്കാ​ര​ൻ എ​ന്തു​കൊ​ണ്ട് സെ​ലി​ബ്രി​റ്റി​യാ​കു​ന്നി​ല്ല.
തെ​യ്യം ക​ഥ​യും ഗ​വേ​ഷ​ണ​വും മോ​ഷ്ടി​ക്കാ​മോ?
സാ​ഹി​ത്യ​ത്തി​ൽ ചോ​ര​ണം പാ​ടി​ല്ല, തെ​യ്യം ഗ​വേ​ഷ​ണ​ത്തി​ൽ അ​താ​കാം എ​ന്ന സ്ഥി​തി​യു​ണ്ട്. സാ​ഹി​ത്യ​ത്തി​ലെ മോ​ഷ​ണം, എ​ന്ന​ത് പു​തി​യ കാ​ര്യ​മൊ​ന്നു​മ​ല്ല. പ​ല​വി​ധ​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും സം​വാ​ദ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും അ​ത് സം​ബ​ന്ധി​ച്ച് ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ആ ​വി​വാ​ദ​ങ്ങ​ളൊ​ക്കെ ഒ​ന്നു ര​ണ്ടാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളാ​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട്, പൊ​ടു​ന്ന​നെ കെ​ട്ട​ട​ങ്ങു​ക​യാ​ണ് പ​തി​വ്. ഇ​തി​ൽ പ്ര​തി​നാ​യ​ക സ്ഥാ​ന​ത്തു​ള്ള പ​ല​രും, പി​ന്നീ​ട് ഇ​തേ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​പ്പ​ഴും സാം​സ്കാ​രി​ക നാ​യ​ക​രാ​യി തു​ട​രു​ക​യും ചെ​യ്യു​ന്നു. ഞാ​ൻ മോ​ഷ്ടി​ക്ക​പ്പെ​ട്ട​യാ​ളാ​ണ്. പ​ല​പ്പോ​ഴും അ​ത് നി​സ്സ​ഹാ​യ​നാ​യി നോ​ക്കി​നി​ൽ​ക്കാ​നേ സാ​ധി​ച്ചി​ട്ടു​ള്ളൂ. ഞാ​നാ​യി​ട്ട് ബ​ഹ​ള​മു​ണ്ടാ​ക്കി​യി​ട്ടി​ല്ല. തെ​യ്യം​പോ​ലു​ള്ള അ​നു​ഷ്ഠാ​ന​ക​ല​ക​ളും, നാ​ടോ​ടി ക​ലാ​രൂ​പ​ങ്ങ​ളു​മൊ​ക്കെ നാ​ടി​ന്റെ പൊ​തു​പൈ​തൃ​ക​മ​ല്ലേ, അ​തി​ലു​ള്ള വ​സ്തു​ത​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും എ​ങ്ങ​നെ ഒ​രാ​ളു​ടേ​താ​കും എ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​ണ് മോ​ഷ​ണ​ത്തി​ന് ന്യാ​യം ക​ണ്ടെ​ത്തു​ന്ന​ത്.
ഈ ​അ​ർ​ഥ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മോ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​യി​ട്ടു​ള്ള ഒ​രു തെ​യ്യം പ​ഠി​താ​വു​കൂ​ടി​യാ​ണ് ഞാ​ൻ. ഡോ​ക്ട​റേ​റ്റി​ലേ​ക്ക് പോ​കു​ക​യ​ല്ല എെ​ന്റ ല​ക്ഷ്യം. അ​റി​വി​ന്റെ ലോ​കം വി​പു​ല​പ്പെ​ടു​ത്താ​ൻ ഞാ​ന​നു​ഷ്ഠി​ക്കു​ന്ന സ​ർ​ഗാ​ത്മ​ക പ്ര​വൃ​ത്തി​യാ​ണ​ത്. അ​ങ്ങ​നെ​യാ​വു​മ്പോ​ൾ എ​ന്റേ​താ​യ ചി​ല ശൈ​ലി​ക​ളും പ്ര​യോ​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും എെ​ന്റ എ​ഴു​ത്തി​ലു​ണ്ടാ​വു​ന്നു​ണ്ട്. ഒ​രു സ​ർ​ഗാ​ത്മ​ക എ​ഴു​ത്തു​കാ​ര​ന് അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന ബൗ​ദ്ധി​ക സ്വ​ത്ത് സം​ര​ക്ഷ​ണ​ത്തി​ന്റെ പ്ര​ശ്നം അ​തി​ൽ അ​ന്ത​ർ​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​തൊ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലോ എ​ഴു​ത്തു​കാ​ർ​ക്കി​ട​യി​ലോ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടി​ല്ല. പ​ക്ഷേ മോ​ഷ​ണം /ആ​ശ​യ ചോ​ര​ണം നി​ർ​ബാ​ധം തു​ട​രു​ന്നു എ​ന്നു​ള്ള​താ​ണ് സ​ത്യം.
പു​സ്ത​ക​ങ്ങ​ളി​ലും ആ​ഴ്ച​പ്പ​തി​പ്പു​ക​ളി​ലും നി​ര​വ​ധി സു​വ​നീ​റു​ക​ളി​ലും ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് വ്യ​ത്യ​സ്ത​മാ​യ എ​ഴു​ത്തു​ക​ൾ എ​ന്റേ​താ​യു​ണ്ട്. മി​ക്ക​തും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന അ​ല​ച്ചി​ലു​ക​ളു​ടെ​യും ഗ​വേ​ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും പ​രി​ണ​ത​ഫ​ല​മെ​ന്ന നി​ല​യി​ൽ സം​ഭ​വി​ച്ച​താ​ണ്. തെ​യ്യം അ​നു​ഷ്ഠാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഴു​ത്തി​ൽ ഇ​ന്ന് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ല ശൈ​ലി​ക​ൾ​ക്കും പ്ര​യോ​ഗ​ങ്ങ​ൾ​ക്കും ഈ ​വ​ർ​ഷ​ങ്ങ​ളു​ടെ​യും മ​ന​ന ധ്യാ​ന​ങ്ങ​ളു​ടെ​യും ചൂ​രും ചൂ​ടു​മു​ണ്ട്. ന​മ്മു​ടേ​ത് മാ​ത്ര​മാ​യ ഭാ​ഷാ​ശൈ​ലി​ക​ൾ, അ​തി​ലെ ആ​ശ​യ​ങ്ങ​ൾ പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ നൂ​ത​ന​മാ​യ നി​ല​പാ​ടു​ക​ൾ കാ​ഴ്ച​പ്പാ​ടു​ക​ൾ ഇ​വ​യൊ​ക്കെ​യും ഇ​ന്ന് പ​ല​രും കോ​പ്പി/​പേ​സ്റ്റ് ചെ​യ്ത് സ്വ​ന്ത​മാ​യി നി​രൂ​പി​ച്ചെ​ടു​ത്ത​തു​പോ​ലെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
ഒ​രു​പാ​ട് കാ​ല​ത്തെ അ​ല​ച്ചി​ലു​ക​ളി​ലൂ​ടെ ദീ​ർ​ഘ​മാ​യ, അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പ​ഠ​ന​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ഒ​രാ​ൾ ക​ണ്ടെ​ത്തു​ന്ന ബൃ​ഹ​ത്താ​യ അ​റി​വു​ക​ളും അ​തി​നു മു​ക​ളി​ലു​ള്ള അ​യാ​ളു​ടെ രാ​ഷ്ട്രീ​യ ബോ​ധ്യ​ങ്ങ​ളും ചു​റ്റി​ലു​മു​ള്ള പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​രെ​യും കു​റി​ച്ചു​ള്ള ജാ​ഗ്ര​ത​യും അ​തിെ​ന്റ അ​ന്ത​സ്സ​ത്ത​യാ​യി അ​യാ​ളി​ൽ​നി​ന്ന് ഉ​ണ്ടാ​കു​ന്ന സ​ർ​ഗാ​ത്മ​ക ര​ച​ന​ക​ളും അ​യാ​ളു​ടെ മൗ​ലി​ക സൃ​ഷ്ടി ത​ന്നെ​യാ​ണ​ല്ലോ? അ​തെ​ങ്ങ​നെ​യാ​ണ് മ​റ്റൊ​രാ​ൾ​ക്ക്, അ​തേ​പ​ടി പ​ക​ർ​ത്തി​യെ​ഴു​താ​നാ​വു​ക? ഒ​ന്ന് അ​ക്നോ​ള​ജ് ചെ​യ്യാ​ൻ​പോ​ലും മ​ടി​ക്കു​ന്ന പ്ര​ശ​സ്തി ഭാ​ര​മു​ള്ള​വ​ർ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഫോ​ണി​ലൂ​ടെ പേ​രി​ന്, അ​നു​മ​തി ചോ​ദി​ച്ച് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലോ പു​സ്ത​ക​ത്തി​ലോ അ​ത് രേ​ഖ​പ്പെ​ടു​ത്താ​ൻ മ​ടി​ക്കു​ന്ന ബു​ദ്ധി​ശാ​ലി​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.
നി​ര​ന്ത​ര യാ​ത്ര​ക​ൾ ന​ട​ത്തി​യും അ​ല​ഞ്ഞും പ്ര​യാ​സ​പ്പെ​ട്ടു​മാ​ണ് അ​ന്വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും സാ​ധ്യ​മാ​ക്കു​ന്ന​ത്. മു​പ്പ​ത്ത​ഞ്ച്-​നാ​ൽ​പ​ത് വ​ർ​ഷ​ക്കാ​ലം തെ​യ്യ​ക്കാ​വു​ക​ളി​ല​ല​ഞ്ഞും തെ​യ്യ​ക്കാ​രാ​യ മ​ഹാ​ന്മാ​രാ​യ മ​നു​ഷ്യ​രോ​ടൊ​പ്പം സ​ഹ​വ​സി​ച്ചും ആ​ഴ​ത്തി​ലു​ള്ള ആ​ത്മ​ബ​ന്ധം എ​നി​ക്കു​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു തെ​യ്യ​ക്കാ​വി​ൽ തെ​യ്യം കാ​ണാ​ൻ പോ​യി​ക്ക​ഴി​ഞ്ഞാ​ൽ അ​വി​ടെ അ​ണി​യ​റ​യി​ലോ അ​ണി​യ​റ​യു​ടെ പ​രി​സ​ര​ത്തോ ഒ​ക്കെ​യാ​ണ് ന​മ്മ​ളു​ണ്ടാ​വു​ക. അ​ങ്ങ​നെ സ്വാ​യ​ത്ത​മാ​ക്കു​ന്ന അ​റി​വു​ക​ളു​ടെ​യും ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ​യും വെ​ളി​ച്ച​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യി​ട്ടാ​ണ​ല്ലോ എ​ഴു​തു​ന്ന​ത്. ഈ ​അ​റി​വും അ​നു​ഭ​വ​വു​മാ​ണ് മി​ടു​ക്ക​ൻ​മാ​ർ ഒ​റ്റ മി​നി​റ്റു​കൊ​ണ്ട് കോ​പ്പി/​പേ​സ്റ്റ് ചെ​യ്ത് അ​വ​രു​ടെ ക​ഥ​ക​ളോ, നോ​വ​ലു​ക​ളോ, ക​വി​ത​ക​ളോ ആ​ക്കി മാ​റ്റി എ​ന്നെ നി​സ്സ​ഹാ​യ​നാ​ക്കി​ക്ക​ള​യു​ന്ന​ത്.
വ്യ​ക്തി​പ​ര​മാ​യി എ​ന്‍റെ എ​ഴു​ത്തു​ക​ളെ​ന്നു പ​റ​യു​ന്ന​ത്, അ​തി​വി​ടെ​യു​ള്ള ഏ​തെ​ങ്കി​ലും തെ​യ്യ​ത്തി​ന്റെ പു​രാ​വൃ​ത്ത​മോ തോ​റ്റം പാ​ട്ടോ ക​ഥ​യോ അ​തേ​പോ​ലെ പ​റ​യു​ന്ന​തോ പ​ക​ർ​ത്തി​വെ​ക്കു​ന്ന​തോ അ​ല്ല. അ​ങ്ങ​നെ ചെ​യ്യേ​ണ്ട​തി​ല്ല എ​ന്നു​ത​ന്നെ​യാ​ണ് എ​ഴു​ത്തി​നോ​ടു​ള്ള എ​ന്‍റെ നി​ല​പാ​ട്.
തെ​യ്യ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളെ​യോ അ​നു​ഷ്ഠാ​ന​ങ്ങ​ളെ​യോ ഭ​യ​ഭ​ക്തി ബ​ഹു​മാ​ന​ങ്ങ​ളോ​ടെ അ​തേ​പോ​ലെ പ​ക​ർ​ത്തി​വെ​ക്കു​ന്ന ഒ​രെ​ഴു​ത്തും ഞാ​ൻ ചെ​യ്തി​ട്ടി​ല്ല. കാ​ലാ​നു​സൃ​ത​മാ​യി അ​ല്ലെ​ങ്കി​ൽ കാ​ല​വും ക​ട​ന്ന് അ​തെ​ങ്ങ​നെ ഈ ​മ​ണ്ണി​ൽ നി​ല​നി​ൽ​ക്കു​ന്നു, അ​തി​ന്റെ വി​വി​ധ സാ​ധ്യ​ത​ക​ൾ എ​ന്ത് ? മാ​റി മാ​റി​വ​രു​ന്ന മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്, സാ​മൂ​ഹി​ക​ക്ര​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്, ഭൂ​പ്ര​കൃ​തി​ക​ൾ​ക്ക​നു​സ​രി​ച്ച്, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മ​നു​ഷ്യ​രു​ടെ പ്ര​ശ്ന​ങ്ങ​ളു​മാ​യി അ​തെ​ങ്ങ​നെ സ​മ​ന്വ​യി​ക്ക​പ്പെ​ടു​ന്നു? രാ​ഷ്ട്രീ​യ​വും സാ​മൂ​ഹി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ അ​തി​ന്‍റെ പ്രാ​ധാ​ന്യ​മെ​ന്ത് എ​ന്ന മൗ​ലി​ക​വും നൂ​ത​ന​വു​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ്.
എ​ന്‍റെ പു​സ്ത​ക​ങ്ങ​ളു​ടെ​യും ലേ​ഖ​ന​ങ്ങ​ളു​ടെ​യും ത​ല​ക്കെ​ട്ടു​ക​ളി​ൽ​ത​ന്നെ അ​തി​ന്റെ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ സൂ​ച​ന​ക​ളും പോ​രാ​ട്ട വീ​ര്യ​വു​മു​ണ്ട്. മു​ന്നൂ​റ്റി ഒ​ന്നാ​മ​ത്തെ രാ​മാ​യ​ണം –തോ​റ്റ​വ​രു​ടെ അ​തി​ജീ​വ​നം ആ​ഖ്യാ​നം എ​ന്ന​താ​ണ് എ​ന്റെ ആ​ദ്യ​ത്തെ പു​സ്ത​കം. എ​ക​ർ​ന്ന മ​ല​പോ​ലെ, പ​ട​ർ​ന്ന വ​ള്ളി പോ​ലെ, എ​ഴു​ത്തി​ലെ ബ​ഷീ​റാ​ണ് തെ​യ്യ​ത്തി​ലെ മു​ത്ത​പ്പ​ൻ. മു​റി​ഞ്ഞു​പോ​യ​വ​രു​ടെ മാ​നി​ഫെ​സ്റ്റോ, പ​തി​നെ​ട്ടാ​മ​ത്തെ നി​റം, കു​റി​ഞ്ചി പെ​റ്റ കു​ഞ്ഞു​ങ്ങ​ൾ, തെ​യ്യ​ത്തി​ന് പൊ​ള്ളു​ന്നു, പെ​രി​യ പെ​ഴ​ച്ച ദൈ​വ​വും മ​നു​ഷ്യ​നും, തെ​യ്യ​ത്തി​ന്റെ ബി​സ്നോ​യ് ഗ്രാ​മ​ങ്ങ​ൾ, കു​ഞ്ഞി​മ​ങ്ങ​ല​ത്തെ ശാ​കു​ന്ത​ള​ങ്ങ​ൾ, എ​ന്റെ മാം​സം മു​ള്ളി​ന് കൊ​ടു​ത്ത് മു​ള്ളി​ന്റെ മാം​സം ഞാ​നെ​ടു​ത്തു, മ​ണ്ണും വെ​ള്ള​വും​കൊ​ണ്ട് മു​റി​വേ​റ്റ​വ​ർ, ചോ​ര​യു​ടെ നി​റ​വ്യ​ത്യാ​സം, ഉ​ട​ലു​യി​ർ​പ്പു​ക​ളു​ടെ തി​ണ​വ​ഴ​ക്ക​ങ്ങ​ൾ, എ​ട്ടാ​മ​ത്തെ വ​ൻ​മ​രം, തെ​യ്യം എ​ന്ന വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി, കു​റു​ഞ്ചി​പ്പൊ​രു​ൾ ഉ​ട​ലി​ൽ പ​ച്ച​കു​ത്തി​യ​വ​ർ, തെ​യ്യ​ത്തി​ന്റെ ആ​ത്മ​ഗ​ത​ങ്ങ​ൾ ആ​ത്മ​വി​സ്ഫോ​ട​ന​ങ്ങ​ൾ... ഇ​ങ്ങ​നെ പോ​കു​ന്നു അ​ത്. ഏ​റ്റ​വും നൂ​ത​ന​മാ​യ ശൈ​ലി​യി​ലൂ​ടെ സ​ങ്കേ​ത​ങ്ങ​ളി​ലൂ​ടെ എ​ന്റേ​താ​യ രാ​ഷ്ട്രീ​യ​ബോ​ധ്യ​ങ്ങ​ളി​ലൂ​ടെ തെ​യ്യം ജീ​വി​തം/​അ​നു​ഷ്ഠാ​ന​ത്തെ പു​ന​ർ​നി​ർ​മി​ക്കു​ക​യാ​ണ് എ​ഴു​ത്തു​ക​ളി​ലൂ​ടെ ഞാ​ൻ ചെ​യ്തി​ട്ടു​ള്ള​ത്.
ഒ​രാ​ളു​ടെ എ​ഴു​ത്തു​ക​ൾ അ​യാ​ളു​ടേ​ത് മാ​ത്ര​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളും നി​ല​പാ​ടു​ക​ളും രാ​ഷ്ട്രീ​യ​മാ​യ ബോ​ധ്യ​ങ്ങ​ളു​മാ​ണ്. അ​ത് പ​ക​ർ​ത്തി എ​ഴു​തു​ന്ന​തോ അ​തി​ലെ ആ​ശ​യ​ങ്ങ​ളോ പ്ര​യോ​ഗ​ങ്ങ​ളോ വാ​ച​ക ഘ​ട​ന​ക​ളോ അ​തേ​പോ​ലെ പ​ക​ർ​ത്തി​വെ​ക്കു​ന്ന​തോ അ​തേ​പ​ടി അ​നു​ക​രി​ക്കു​ന്ന​തോ എ​ന്നെ സം​ബ​ന്ധി​ച്ചെ​ങ്കി​ലും ന​ല്ല എ​ഴു​ത്ത​ല്ല. എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത തെ​യ്യ​ക്ക​ഥ​ക​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും ജീ​വി​ത വൈ​വി​ധ്യ​ങ്ങ​ളും​കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് ന​മ്മു​ടെ തു​ളു​നാ​ട​ൻ ഭൂ​മി​ക. അ​തി​ലി​നി​യും നൂ​റു​നൂ​റ് ക​ഥ​ക​ളും അ​ത്ഭു​ത​ങ്ങ​ളു​മു​ണ്ട്. അ​തൊ​ന്നും ക​ണ്ടെ​ടു​ക്കാ​തെ ഒ​രാ​ൾ അ​യാ​ളു​ടെ ജീ​വി​തം മു​ഴു​വ​ൻ ക​ഷ്ട​പ്പെ​ട്ട് അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​വെ​ക്കു​ന്ന​തി​നെ അ​തേ​പ​ടി ഉ​പ​ജീ​വി​ച്ച് എ​ന്തി​നാ​ണ് സാ​ഹി​ത്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്? പ്ര​ശ​സ്തി നേ​ടാ​ൻ മാ​ന്യ​മാ​യ മ​റ്റെ​ന്തൊ​ക്കെ പ്ര​വൃ​ത്തി​ക​ളു​ണ്ട്? ത​ല മു​തി​ർ​ന്ന എ​ഴു​ത്തു​കാ​ർ മു​ത​ൽ പു​തി​യ ത​ല​മു​റ​യി​ൽ​പെ​ട്ട എ​ഴു​ത്തു​കാ​ർ വ​രെ നി​ർ​ല​ജ്ജം ഈ ​കൃ​ത്യം ഒ​രു​ളു​പ്പു​മി​ല്ലാ​തെ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.
അ​ത് തു​ട​രു​ന്നു​മു​ണ്ട്. പ​ക്ഷേ അ​തൊ​ന്നും ഇ​തു​വ​രെ പു​റ​ത്ത​റി​യു​ക​യോ വ​ലി​യ വാ​ർ​ത്ത​യാ​വു​ക​യോ ചെ​യ്തി​ട്ടി​ല്ല. കാ​ര​ണം എ​ഴു​ത്തു​കാ​ര​ന്റെ അ​സ്തി​ത്വം എ​ന്ന​ത് ഫാ​ബ്രി​ക്കേ​റ്റ് ചെ​യ്ത പ​ല പ്രി​വി​ല​ജു​ക​ളു​ടെ​യും ബ​ല​ത്ത​റ​യി​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. എ​വി​ടെ​യെ​ങ്കി​ലും വെ​ച്ച് ഈ ​ചോ​ര​ണ കാ​ര്യം ആ​രെ​ങ്കി​ലും സൂ​ചി​പ്പി​ക്കു​മ്പോ​ൾ ആ​രോ​ഗ്യ​പ​ര​മാ​യ സ​ർ​ഗാ​ത്മ​ക​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന് മു​തി​രാ​തെ ഒ​രു മ​ര്യാ​ദ​യു​മി​ല്ലാ​തെ എ​ന്നെ ചീ​ത്ത വി​ളി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​ണ് കോ​പ്പി​യ​ടി​ക്കാ​ർ ചെ​യ്തു​വ​രു​ന്ന​ത്. മ​റ്റു​ള്ള​വ​ർ തെ​യ്യ​ത്തെ​ക്കു​റി​ച്ചോ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളോ എ​ഴു​തു​മ്പോ​ൾ ഞാ​ൻ ഭ​യ​ങ്ക​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഒ​രാ​ളാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ഗൂ​ഢ​മാ​യ ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.
മാടത്തിൻകീഴിലെ വൈരജാതൻ വെള്ളാട്ടം
ഓ​ല​ച്ചൂ​ട്ടി​നെ കു​റി​ച്ച്
ആ​കാ​ശ​വാ​ണി​യി​ൽ നാ​ലു വ​ർ​ഷം പി​ന്നി​ട്ട് അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ‘ഓ​ല​ച്ചൂ​ട്ട്’ എ​ന്ന പ്ര​ത്യേ​ക പ്ര​തി​വാ​ര പ​രി​പാ​ടി​യി​ൽ ഇ​തി​നോ​ട​കം നൂ​റു​ക​ണ​ക്കി​ന് വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ പ്ര​കൃ​തി​യും മ​ഴ​യും പു​ഴ​യും ജീ​വ​ജാ​ല​ങ്ങ​ളും പൂ​ക്ക​ളും ചെ​ടി​ക​ളും കി​ളി​ക​ളും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും തൊ​ഴി​ൽ ജീ​വി​ത​വും കാ​ർ​ഷി​ക ജീ​വി​ത​വും മ​ത്സ്യ​ബ​ന്ധ​ന​വും അ​ങ്ങ​നെ ഒാ​ല​ച്ചൂ​ട്ടി​ൽ പ​ല വി​ഷ​യ​ങ്ങ​ൾ പ​ല ജീ​വി​ത​ങ്ങ​ൾ ക​ട​ന്നു വ​ന്നു. എ​ല്ലാം ഏ​റ്റ​വും സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ചു. ഓ​രോ മ​നു​ഷ്യ​നും അ​വ​ർ പി​ന്നി​ട്ടു​പോ​യ കാ​ഴ്ച​ക​ളെ ഓ​ല​ച്ചൂ​ട്ടി​ലൂ​ടെ വീ​ണ്ടെ​ടു​ത്തു.
എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ ഏ​ഴി​ന് പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന ഓ​ല​ച്ചൂ​ട്ടി​ലെ ഓ​രോ എ​പ്പി​സോ​ഡും ജ​ന​ങ്ങ​ൾ അ​വ​രു​ടെ ജീ​വി​ത​വു​മാ​യി ആ​ഴ​ത്തി​ൽ ചേ​ർ​ത്തു​വെ​ച്ചി​ട്ടു​ള്ള​താ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​മ്മ​മാ​രെ​യും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ആ​ക​ർ​ഷി​ച്ചി​ട്ടു​ള്ള​താ​ണ് ‘അ​മ്മ​യു​ടെ മ​ണ​വാ​ട്ടി​ക്കു​ഞ്ഞു​ങ്ങ​ൾ’. പ​ഴ​യ​കാ​ല​ത്ത് ന​മ്മു​ടെ വീ​ടു​ക​ളി​ൽ മ​ണ​വാ​ട്ടി​ത്ത​വ​ള​ക​ളെ ന​മ്മു​ടെ അ​മ്മ​മാ​ർ വ​ള​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​യി​രു​ന്നു അ​ത്. ഒ​രു​കാ​ല​ത്ത് ന​മ്മു​ടെ വീ​ടു​ക​ളി​ൽ ഇ​ഷ്ടം​പോ​ലെ ന​മ്മ​ളോ​ടൊ​പ്പം ക​ളി​ച്ചു​ചി​രി​ച്ച് ര​സി​ച്ച മ​ണ​വാ​ട്ടി​ത്ത​വ​ള​ക​ൾ ഇ​ന്ന് വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ന​മ്മു​ടെ വീ​ട് എ​ങ്ങ​നെ​യാ​ണ് ന​മ്മു​ടെ മാ​ത്രം വീ​ട​ല്ലാ​താ​കു​ന്ന​ത്, അ​തെ​ങ്ങ​നെ മ​റ്റു​ള്ള​വ​രു​ടേ​തു​മാ​യ വീ​ടാ​കു​ന്ന​ത്. ന​മ്മു​ടെ അ​മ്മ എ​ങ്ങ​നെ​യാ​ണ് മ​റ്റു​ള്ള​വ​രു​ടെ കൂ​ടി അ​മ്മ​യാ​കു​ന്ന​ത് എ​ന്ന പ്ര​കൃ​തി​യു​ടെ അ​റി​വി​നെ​യാ​ണ് ഈ ​എ​പ്പി​സോ​ഡി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​ത്.
ഉ​ത്ത​ര കേ​ര​ള​ത്തി​ലെ കു​ഞ്ഞ​മ്പു എ​ന്ന പ്ര​ത്യേ​ക​മാ​യ പേ​രി​നെ കു​റി​ച്ചും പ​ല​വി​ധ​ത്തി​ലു​ള്ള കു​ഞ്ഞ​മ്പു​മാ​രു​ടെ സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ചും ഉ​ള്ള​താ​ണ് ‘ഭൂ​മി​യി​ലെ അ​വ​സാ​ന​ത്തെ കു​ഞ്ഞ​മ്പു​വും ഇ​ല്ലാ​താ​കു​ന്ന ദി​നം’. അ​തു​പോ​ലെ​ത​ന്നെ ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ക​ർ​ക്ക​ട​ക വാ​വി​നെ കു​റി​ച്ചും വാ​വ് ദി​ന​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യേ​ക കോ​ഴി​ക്ക​റി​യെ കു​റി​ച്ചും വാ​വി​ന്റെ വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന ന​മ്മു​ടെ മ​ൺ​മ​റ​ഞ്ഞ തൊ​ണ്ട​ച്ച​ന്മാ​രെ കു​റി​ച്ചു​മു​ള്ള വി​വ​ര​ണം ആ​യി​രു​ന്നു ‘ഭൂ​മി​യി​ലെ മ​നു​ഷ്യ​ർ ചാ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന ദി​നം’ എ​ന്ന​ത്.
‘നാ​ട്ടി​ക്ക​ണ്ട​ത്തി​ലെ ന​ക്ഷ​ത്ര​പ്പൂ​ക്ക​ൾ’ പോ​യ​കാ​ല​ത്ത് ഉ​ത്ത​ര​മ​ല​ബാ​റി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ മ​ക​ര​ക്കൊ​യ്ത്ത് ക​ഴി​ഞ്ഞ പാ​ട​ത്ത് വെ​ള്ള​രി ന​ടു​ന്ന​തി​നെ​ക്കു​റി​ച്ച് വെ​ള്ള​രി​ക്ക​ണ്ട​ത്തി​ലെ ഉ​ത്സ​വ​പ്രീ​തി​യാ​ർ​ന്ന വെ​ള്ള​രി വി​ള​വെ​ടു​പ്പി​നെ കു​റി​ച്ചു​ള്ള മ​നോ​ഹ​ര​മാ​യ എ​പ്പി​സോ​ഡ് ആ​ണ് ‘ന​ട്ടി​ക്ക​ണ്ട​ത്തി​ലെ ന​ക്ഷ​ത്ര​പ്പൂ​ക്ക​ൾ’. മ​ഴ​ക്കാ​ല​ത്ത് ന​മ്മു​ടെ പാ​ട​ത്തും പ​രി​സ​ര​ത്തും വെ​ള്ളം നി​റ​യു​ന്ന​തും പാ​ട​ത്തി​ന​ടു​ത്ത് കു​ള​ത്തി​ൽ മീ​നു​ക​ൾ നി​റ​യു​ന്ന​തു​മാ​ണ് മ​റ്റൊ​ന്ന്.
കു​ള​ത്തി​ലെ പ​ല​ത​രം മീ​നു​ക​ളെ കു​റി​ച്ചും ആ​മ​ക​ളെ​ക്കു​റി​ച്ചും ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും, എ​ങ്ങ​നെ​യാ​ണ് ഓ​രോ മീ​നും ചൂ​ണ്ട​യി​ലെ ഇ​ര വി​ഴു​ങ്ങു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചും മീ​നു​ക​ളു​ടെ ചൂ​ണ്ട​യി​ലെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​മാ​ണ് മ​ഴ​യു​ടെ ഏ​കാം​ഗ​നാ​ങ്കം. നാ​ട്ടി​ൽ മ​യി​ലു​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​ൽ അ​മ്മ​ക്കു​ണ്ടാ​കു​ന്ന ഉ​ത്ക​ണ്ഠ​യാ​ണ് ‘മ​യൂ​ര സ​ന്ദേ​ശം’. കൃ​ഷി​യി​റ​ക്കാ​തെ വ​ര​ണ്ട് കാ​ട്ടു​പൊ​ന്ത​ക​ൾ നി​റ​ഞ്ഞ ന​മ്മു​ടെ പാ​ട​ത്തെ അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ​ല​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി അ​ധി​നി​വേ​ശം ന​ട​ത്തി​യ കൊ​ക്കു​ക​ളെ​ക്കു​റി​ച്ചും നീ​ർ​ക്കാ​ക്ക​ക​ളെ കു​റി​ച്ചു​മു​ള്ള​താ​ണ് ‘അ​മ്മ​യു​ടെ അ​പ​രി​ചി​ത ലോ​ക​ങ്ങ​ൾ’. മ​ഴ​ക്കാ​ല​ത്ത് ഇ​ടി​മു​ട്ടി ക​ഴി​ഞ്ഞാ​ൽ മ​ണ്ണും ച​ണ്ടി​യും അ​ഴു​കി​യ വ​ള​പ്പി​ന്റെ മൂ​ല​യി​ൽ കു​മി​ലു​ക​ൾ മു​ള​ക്കു​ന്ന​തും കു​മി​ലു​ക​ൾ പൊ​ട്ടി​ച്ച് ക​റി​യു​ണ്ടാ​ക്കു​ന്ന​തു​മാ​ണ് ‘അ​മ്മ​യു​ടെ അ​രി​ക്കു​മി​ലു​ക​ൾ’. മ​റ്റൊ​രു എ​പ്പി​സോ​ഡ് ഇ​ണ​ക്കി വ​ള​ർ​ത്തി​യ കാ​ട്ടു ഗ​ന്ധ​ങ്ങ​ൾ ആ​ണ്. ന​മ്മു​ടെ പ​ഴ​യ​കാ​ല​ത്തെ വേ​ലി​ക​ളെ കു​റി​ച്ചും വേ​ലി​ക​ളി​ൽ പ​ട​രു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വേ​ലി​പ്പൂ​ക്ക​ളെ കു​റി​ച്ചു​മു​ള്ള​താ​ണ് ‘ഇ​ണ​ക്കി വ​ള​ർ​ത്തി​യ കാ​ട്ടു​ഗ​ന്ധ​ങ്ങ​ൾ’.
നാ​ട്ടി​ൻ​പു​റ​ത്തെ വ്യ​ത്യ​സ്ത​രാ​യ പ​ല​ത​രം മ​നു​ഷ്യ​രെ​ക്കു​റി​ച്ചും ഓ​ല​ച്ചൂ​ട്ടി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മ​രം​മു​റി​ക്കാ​ര​നാ​യ പു​ഞ്ച​ക്കാ​ട്ടെ ഗോ​യി​ന്നേ​ട്ട​ൻ പാ​ട്ടു​കാ​ര​നും കൈ​ക്കോ​ട്ടു പ​ണി​ക്കാ​ര​നു​മാ​യ ത​മ്പാ​നേ​ട്ട​ൻ, തെ​യ്യ​പ്പ​റ​മ്പു​ക​ളി​ൽ ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​ൽ​ക്കു​ന്ന ഊ​തി​പ്പൊ​ന്തി ഗോ​പാ​ലേ​ട്ട​ൻ, ഊ​രു​ചു​റ്റി കാ​വ​ടി ഉ​ത്സ​വം ന​ട​ത്തി പ​ഴ​നി​യി​ൽ പോ​കു​ന്ന അ​വ​റോ​ന്ദ​ൻ ചി​ണ്ട​ൻ​പൂ​ശാ​രി. സൈ​ക്കി​ൾ ഷാ​പ്പി​ലെ ക​ണ്ണേ​ട്ട​ൻ. കൊ​ല്ല​ൻ കേ​ള​പ്പേ​ട്ട​ൻ. മ​ഴ​യി​ൽ ന​ന​ഞ്ഞൊ​ലി​ച്ച് ക​ണ്ട​ത്തി​ൽ നാ​ട്ടി പ​ണി​യെ​ടു​ക്കു​മ്പോ​ൾ മ​നോ​ഹ​ര​മാ​യ പാ​ട്ടു​ക​ൾ പാ​ടു​ന്ന തേ​ർ​വ​യ​ലി​ലെ കാ​ർ​ത്യാ​നി​യേ​ട്ടി.
പ​ഴ​യ​കാ​ല​ത്ത് വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന നാ​ട​ൻ കോ​ഴി​ക​ളെ കു​റി​ച്ച് ക​ദ​ളി​വാ​ഴ​ക്ക​യ്യി​ലി​രു​ന്ന് വി​രു​ന്നു​കാ​രെ വി​ളി​ക്കു​ന്ന എ​ന്നാ​ൽ ഇ​പ്പോ​ൾ ക​ണി​കാ​ണാ​ൻ​പോ​ലും ഇ​ല്ലാ​ത്ത കാ​ക്ക​ക​ളെ കു​റി​ച്ച് നാ​ട​ൻ നാ​യ​ക​ളെ കു​റി​ച്ച്. കു​ട്ടി​ക്കാ​ല​ത്ത് ന​മ്മു​ടെ നാ​വി​ൽ തേ​ൻ നി​റ​ച്ച പ​ല​ത​ര​ത്തി​ലു​ള്ള മി​ഠാ​യി​ക​ളു​ടെ രു​ചി മാ​ധു​ര്യ​ങ്ങ​ളെ കു​റി​ച്ച്...
പു​തി​യ​കാ​ല​ത്തെ ഓ​ണ​ത്തെ​ക്കു​റി​ച്ച്, വി​ഷു​വി​നെ​ക്കു​റി​ച്ച്, പൂ​ര​ത്തെ​ക്കു​റി​ച്ച്... അ​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന നൂ​റു​ക​ണ​ക്കി​ന് വി​ഷ​യ​ങ്ങ​ൾ ഈ ​നാ​ലു​വ​ർ​ഷം​കൊ​ണ്ട് ക​ണ്ണൂ​ര് ആ​കാ​ശ​വാ​ണി​യി​ലൂ​ടെ എ​ന്റെ ശ​ബ്ദ​ത്തി​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി. ഈ ​എ​പ്പി​സോ​ഡു​ക​ൾ മു​ഴു​വ​ൻ എ​ഴു​തു​ന്ന​തും അ​തി​ന് ശ​ബ്ദം കൊ​ടു​ക്കു​ന്ന​തും ന​മ്മ​ൾ ത​ന്നെ​യാ​ണ്. ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ശ​ബ്ദ​മി​ശ്ര​ണ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ട് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഓ​രോ എ​പ്പി​സോ​ഡും ചി​ര പ്ര​തി​ഷ്ഠ നേ​ടി​യ​ത് പ്ര​ക്ഷേ​പ​ണ​ക​ല​യി​ലെ അ​തി​കാ​യ​നാ​യ കെ.​വി. ശ​ര​ത്ച​ന്ദ്ര​ന്റെ സം​വി​ധാ​ന മി​ക​വി​ലാ​ണ്.
ഒടയഴിച്ച് മേലേരി കൈയേൽക്കുന്ന ഒറ്റക്കോലം സജേഷ് പണിക്കർ കൊയോങ്കര
ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ടു മാ​റ്റം
ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ ’80ക​ളി​ൽ അ​ന്ധ​വി​ശ്വാ​സ​മാ​യാ​ണ് തെ​യ്യ​ത്തെ ക​ണ്ട​ത്. തെ​യ്യ​ത്തി​ന്‍റെ അ​കം പു​ക​യു​ന്ന രാ​ഷ്ട്രീ​യം ക​ണ്ടെ​ത്താ​ൻ പാ​ർ​ട്ടി​ക​ൾ ശ്ര​മി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന്റെ ഘ​ട​ന എ​ന്തെ​ന്ന് അ​വ​ർ​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. വ​ർ​ഗ​സ്വ​ഭാ​വം അ​വ​ർ തി​രി​ച്ച​റി​ഞ്ഞി​ല്ല. അ​ടി​സ്ഥാ​ന വി​ഭാ​ഗ​മാ​യ പു​ല​യ​നും പ​റ​യ​നും അ​ധി​കാ​ര​ത്തോ​ട് ചോ​ദി​ക്കാ​നു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് തെ​യ്യ​മെ​ന്നും എ​ല്ലാ തെ​യ്യ​ങ്ങ​ളും ഈ ​രീ​തി​യി​ൽ​രൂ​പ​പ്പെ​ട്ട​താ​ണെ​ന്നും പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. അ​വ​ന്‍റെ കൂ​ലി​ക്കു​വേ​ണ്ടി പോ​രാ​ട്ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. ച​രി​ത്ര​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്യേ​ണ്ടി​യി​രു​ന്ന പ്ര​തി​ഭ​ക​ളെ വ​ർ​ഗ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി​യി​ല്ല. ജാ​തി, മ​ത, വ​ർ​ഗ, വി​വേ​ച​ന​ങ്ങ​ൾ​ക്ക​തീ​ത​മാ​യ തെ​യ്യ​ത്തി​ലെ ആ​ശ​യം മാ​ന​വി​ക​ക്കു​വേ​ണ്ടി​യാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞി​ല്ല. തി​രി​ച്ച​റി​യുേ​മ്പാ​ഴേ​ക്കും അ​വ​രെ കു​ഴി​ച്ചു​മൂ​ടി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. സാ​ഹി​ത്യ​ത്തി​ലേ​ക്ക് തെ​യ്യം എ​ഴു​ന്ന​ള്ളി​യ​േ​പ്പാ​ഴാ​ണ് ഈ ​തി​രി​ച്ച​റി​വു​ണ്ടാ​യ​ത്.
ഏ​ഴി​നു മീ​തെ, പു​ലി​ജ​ന്മം, കാ​ക്കാ​ല​ത്തി തു​ട​ങ്ങി​യ ക​ഥ​ക​ൾ രാ​ഷ്ട്രീ​യ​ബോ​ധ്യ​മു​ണ്ടാ​ക്കി. തെ​യ്യം ക​ഥ​ക​ൾ ശ​ക്ത​മാ​യി എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​ത​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്കി. പ​ക്ഷേ, ഘ​ട​ന മ​ന​സ്സി​ലാ​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ​ക്കാ​യി​ല്ല. അ​ത് ക്ഷേ​ത്ര​ത്തി​ൽ പു​രോ​ഹി​ത​ൻ​മാ​രെ സൃ​ഷ്ടി​ച്ചു. പു​രോ​ഹി​ത​ൻ​മാ​ർ പു​റ​ത്ത് വി​പ്ല​വ​കാ​രി​ക​ളാണ്. സ​ഹ​സ്ര​നാ​മം, പു​നഃ​പ്ര​തി​ഷ്ഠ, ല​ക്ഷാ​ർ​ച്ച​ന തു​ട​ങ്ങി​യ പൗ​രോ​ഹി​ത്യ ക​ർ​മ​ങ്ങ​ൾ എ​ഴു​ന്ന​ള്ള​പ്പെ​ട്ടു. കാ​പി​റ്റ​ൽ ഓ​റി​യ​ന്റ​ഡ് ആ​ണ് ഇ​ന്ന് തെ​യ്യം. കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കാ​നും അ​തേ കോ​ടി​ക​ൾ പി​രി​ക്കാ​നും ശേ​ഷി​യു​ള്ള കോ​ർ​പ​റേ​റ്റ് ഉ​ൽ​പ​ന്ന​മാ​യി തെ​യ്യം​മാ​റി. അ​തി​ന് പൗ​രോ​ഹി​ത്യ​വ​ത്ക​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഒ​രു ക​ളി​യാ​ട്ട​ത്തി​ന് കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കും മി​മി​ക്രി​ക്ക് 15 ല​ക്ഷം ന​ൽ​കി​യാ​ൽ തെ​യ്യ​ക്കാ​ര​ന് നൂ​റു രൂ​പ കൂ​ട്ടി​െ​ക്കാ​ടു​ക്കി​ല്ല. ഇൗ ​സാ​മ്പ​ത്തി​ക​ത​ല​ത്തി​ൽ​നി​ന്നാ​ണ് കാ​വു​ക​ൾ ക്ഷേ​ത്ര​മാ​യി പ​രി​ണ​മി​ക്കു​ന്ന​ത്.
അ​വി​ടെ തൂ​ങ്ങി​നി​ൽ​ക്കു​ന്ന ബോ​ർ​ഡു​ക​ളും ഭ​ക്തി​യു​ടെ വി​ല വി​വ​ര പ​ട്ടി​ക​യും തെ​യ്യ​ത്തിേ​ന്റ​ത​ല്ല. പു​രോ​ഹി​ത​ന്റേ​താ​ണ്. ല​ക്ഷാ​ർ​ച്ച​ന, പു​ഷ്പാ​ഞ്ജ​ലി, ചു​റ്റു​വി​ള​ക്ക് എ​ന്നി​വ തെ​യ്യ വി​രു​ദ്ധ​മാ​ണ്. കാ​വ് അ​പ​രി​ഷ്കൃ​ത​മാ​ണ് എ​ന്ന ചി​ന്ത​യി​ൽ പ്ര​ശ്ന​ചി​ന്ത​യു​ണ്ടാ​കു​ന്നു. അ​ഷ്ട​മം​ഗ​ല്യ​പ്ര​ശ്ന​വും വ​രു​ന്നു. മേ​ൽ​മാ​ട് രൂ​പം​കൊ​ള്ളു​ന്നു. കാ​വി​നു ചു​റ്റു​മി​രി​ക്കു​ന്ന​തും ക്ഷേ​ത്ര​ത്തി​ൽ ക​സേ​ര​യി​ട്ടി​രി​ക്കു​ന്ന​തും വ്യ​ത്യ​സ്ത​മാ​ണ്. ‘സം​സ്കാ​ര​മി​ല്ലാ​യ്മ’ മോ​ടി പി​ടി​പ്പി​ച്ച് സാം​സ്കാ​രി​ക​വ​ത്ക​രി​ക്കു​ന്നു. ഇ​ത് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ന്ന് അ​പൂ​ർ​വം കാ​വു​ളേ ഉ​ള്ളൂ. ത​വി​ടി​ശേ​ഷി കാ​വ്, തെ​യ്യോ​ട്ട് കാ​വ്, ക​മ്മാ​ടം കാ​വ്, മാ​പ്പി​ള​ചേ​രി​കാ​വ് എ​ന്നി​വ മാ​ത്ര​മേ​യു​ള്ളൂ. തെ​യ്യം എ​ഴു​ത്തു​ക​ൾ ക​ണ്ട് മ​ല​ബാ​റി​ലേ​ക്ക് വ​രു​ന്ന​വ​ർ അ​ന്തം​വി​ട്ട് തി​രി​കെ പോ​കു​ന്നു. എ​ഴു​ത്തി​ലെ കാ​വും തെ​യ്യ​വും കാ​ണാ​നി​ല്ല. തെ​യ്യം അ​ക​ത്തും ജനം മ​തി​ലി​നു പു​റ​ത്തും എ​ന്ന സ്ഥി​തി. വ​ലി​യ മു​ടി​കെ​ട്ടി​യ തെ​യ്യ​ത്തി​ന് ഇ​പ്പോ​ൾ മു​റ്റ​ത്ത് ക​ളി​ക്കാ​ൻ​ക​ഴി​യി​ല്ല. തെ​യ്യ​ത്തെ ഷോ​കേ​സ് പീ​സ് ആ​ക്കി​മാ​റ്റു​ന്നു. സ​ർ​ക്കാ​റി​ന്റെ പ്രോ​ജ​ക്ട് പ്ര​പ്പോ​സ​ലു​ക​ളി​ൽ ലാ​ഭം ല​ക്ഷ്യ​മാ​കു​ന്നു. പി​ന്നി​ൽ ക​മ്പ​നി​യും താ​ൽ​പ​ര്യ​വു​മു​ണ്ടാ​കും. ഇ​ത്ത​രം പ്രോ​ജ​ക്ടു​ക​ൾ എ​നി​ക്ക് ഇ​തു​വ​രെ അ​വ​സ​രം ല​ഭി​ച്ചി​ല്ല. തെ​യ്യം തെ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട​തി​ല്ല.
ജാ​തി​വ്യ​വ​സ്ഥ​യെ തെ​യ്യം ഉൗ​ട്ടു​ന്നി​ല്ല
തെ​യ്യം ജാ​തി​വ്യ​വ​സ്ഥ​യെ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്നി​ല്ല. പൊ​തു ഇ​ട​ങ്ങ​ളി​ൽ കാ​ണു​ന്ന ജാ​തി തെ​യ്യ​ത്തി​ലി​ല്ല. പാ​ഠ​പു​സ്ത​ക​ത്തി​ൽ പ​ഠി​ക്കാ​ൻ ദ​ലി​ത​ന്റെ ക​വി​ത​യു​ണ്ടാ​കു​ന്നി​ല്ല​ല്ലോ? പി​ള്ള, മേ​നോ​ൻ, നാ​യ​ർ, കു​റു​പ്പ് എ​ന്നി​വ​രു​ടെ ക​വി​ത​ക​ളാ​ണ​ല്ലോ ഉ​ണ്ടാ​കാ​റ്. ദ​ലി​ത​ന് ക​വി​ത​ക​ൾ വ​രി​ല്ലേ? ഇ​ത്ര​യും നീ​ച​മാ​യ വി​ധ​ത്തി​ൽ ജാ​തി ആ​ഖ്യാ​നം തെ​യ്യ​ത്തി​ലി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജാ​തി​വ​രും. ജാ​തി ജ​ന​സം​ഖ്യ എ​ണ്ണും. എ​ല്ലാ ജാ​തി​ക്കാ​രും തെ​യ്യ​ത്തി​ൽ​വ​രും. ക​ല​ശ​ക്കാ​ര​ൻ തീ​യ​നാ​ണ്, മ​ണി​യാ​ണി നോ​റ്റി​രി​ക്കും. മ​ര​ത്തി​ന്റെ കാ​ര്യം നോ​ക്കു​ന്ന​ത് ആ​ശാ​രി​യാ​ണ്. മു​ച്ചി​ലോ​ട്ട് വാ​ണി​യ​ന് കി​ട്ടി​യ​ത് അ​ക്കാ​ല​ത്ത് തൊ​ഴി​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ക​ണ്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​ന്റെ തെ​യ്യ​മാ​ണ് കാ​ലി​ച്ചേ​ക​വ​ൻ, ക​ലേ​ക്കാ​ര​ൻ തീ​യ​നാ​ണ്.
ക​ണി​ശ​ന് കു​ട​വെ​ക്കാ​നു​ള്ള അ​വ​കാ​ശം ന​ൽ​കു​ന്നു. പാ​യ ന​ൽ​കു​ന്ന​ത് പു​ല​യ​നാ​ണ്. മു​സ്‍ലിം അ​വ​കാ​ശി​യാ​യ ക്ഷേ​ത്ര​ങ്ങ​ളു​ണ്ട്. തെ​യ്യ​ത്തി​ന​ക​ത്ത് ജാ​തി​വ​രു​ന്ന​ത് ജാ​തി​ക്കാ​ര​നാ​യ​തു​കൊ​ണ്ടാ​ണ്. തെ​യ്യം ജാ​തി​യു​ണ്ടാ​ക്കു​ന്നി​ല്ല. തെ​യ്യ​ത്തി​നു മു​ന്നി​ൽ എ​ല്ലാ ജാ​തി​ക്കും അ​വ​കാ​ശ​മു​ണ്ട് എ​ന്നാ​ണ് വ​രു​ന്ന​ത്. വ​ർ​ഗീ​യ​ത​യ​ല്ല അ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. അ​ത് ജ​നാ​ധി​പ​ത്യ​ത്തി​ലാ​ണ്. തെ​യ്യം ഇ​ല്ലാ​താ​കുേ​മ്പാ​ൾ തൊ​ഴി​ൽ ഇ​ല്ലാ​താ​കു​ക​യും ജാ​തി​നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. അ​തു​കൊ​ണ്ടാ​ണ് തെ​യ്യം ജാ​തി അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്നു​വെ​ന്ന് തോ​ന്നു​ന്ന​ത്. കാ​വു​ക​ൾ ജാ​തി ഊ​റ്റ​ങ്ങ​ളു​ടെ സ്ഥ​ല​മാ​കു​ന്നു. തെ​യ്യം എ​ന്നും ജാ​തി​ക്ക​തീ​ത​മാ​ണ്. ന​മ്മ​ളാ​ണ് ജാ​തി കൊ​ണ്ടു​വ​രു​ന്ന​ത്. ത​ന്ത്രി​യെ​ക്കൊ​ണ്ട് പ്ര​തി​ഷ്ഠ​യു​ണ്ടാ​ക്കാ​നും ക​ല​ശം​ന​ട​ത്താ​നും തീ​രു​മാ​നി​ക്കു​ന്ന​ത് ന​മ്മ​ളാ​ണ്. ത​ന്ത്രി​യാ​ണ് വ​ലു​ത് എ​ന്നാ​ക്കി​മാ​റ്റി. തെ​യ്യ​ത്തി​നു മു​ന്നി​ൽ ത​ന്ത്രി വ​ലു​ത​ല്ല. ത​ന്ത്രി​യു​ടെ ആ​വ​ശ്യ​മേ​യി​ല്ല.
തൊണ്ടച്ചൻ വെള്ളാട്ടം
എ​ന്റെ എ​ഴു​ത്ത് എ​നി​ക്കു​വേ​ണ്ടി​യ​ല്ല
പ​ല വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും നി​ര​ന്ത​രം എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. കു​റ​ച്ചു പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു നോ​വ​ൽ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് – ‘ദൈ​വ​ക്ക​രു’. മാ​ങ്ങാ​ട്ട് മ​ന്ന​പ്പ​ന്റെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ര​ചി​ച്ചി​ട്ടു​ള്ള സ്വ​ത​ന്ത്ര​മാ​യ കൃ​തി​യാ​ണി​ത്. അ​ത് കേ​വ​ലം ഒ​രു തെ​യ്യം ക​ഥ​യോ തെ​യ്യ​ത്തി​ന്റെ പു​രാ​വൃ​ത്ത​ത്തെ അ​തേ​പ​ടി അ​നു​വ​ർ​ത്തി​ച്ച് ചെ​യ്യു​ന്ന എ​ഴു​ത്ത് സ​മ്പ്ര​ദാ​യ​മോ അ​ല്ല. മാ​ങ്ങാ​ട്ട് മ​ന്ന​പ്പ​ന്റെ ജീ​വി​ത​പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നു​കൊ​ണ്ട് ഒ​രു നോ​വ​ൽ ത​രു​ന്ന എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും ഉ​പ​യോ​ഗി​ച്ച് നോ​വ​ൽ എ​ന്ന മാ​ധ്യ​മ​ത്തി​ലൂ​ടെ സ​ങ്കീ​ർ​ണ​മാ​യ മ​നു​ഷ്യാ​വ​സ്ഥ​ക​ളെ ആ​വി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന തി​ര​സ്കൃ​ത ദൈ​വ​ത്തി​ന്‍റെ അ​ന്ത​ർ​സം​ഘ​ർ​ഷ​ങ്ങ​ളും ദൈ​വ​ത്തി​നെ നേ​ർ​ക്കു​നേ​ർ കൂ​ടി​ക്കാ​ണു​ന്ന​തും ഈ ​നോ​വ​ലി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. ഭാ​ഷ​യി​ലും ആ​ഖ്യാ​ന​ത്തി​ലും ന​വീ​ന​മാ​യ ചു​വ​ടു​വെ​പ്പാ​യി​രു​ന്നു ‘ദൈ​വ​ക്ക​രു’. ഭാ​ഷ​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ കൊ​ണ്ടും ആ​ഖ്യാ​ന ഘ​ട​ന​യു​ടെ സ​ങ്കീ​ർ​ണ​ത​ക​ൾ​കൊ​ണ്ടും ‘ദൈ​വ​ക്ക​രു’ എ​ളു​പ്പ​വാ​യ​ന​ക്ക് വ​ഴ​ങ്ങു​ന്ന​ത​ല്ല. പ​ക്ഷേ, സാ​ഹി​ത്യ​ത്തെ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന​വ​ർ വാ​യ​ന​യി​ൽ അ​ത്ത​രം സ​ർ​ഗാ​ത്മ​ക സ​ങ്കേ​ത​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഏ​റ്റ​വും താ​ൽ​പ​ര്യ​ത്തോ​ടെ വാ​യി​ച്ചു​തീ​ർ​ത്ത പു​സ്ത​ക​വു​മാ​ണ്. അ​തേ​പോ​ലെ​ത​ന്നെ ഒ​ന്നോ ര​ണ്ടോ അ​ധ്യാ​യ​ങ്ങ​ൾ ക​ട​ന്നു​പോ​കാ​നാ​കാ​തെ പു​സ്ത​കം അ​ട​ച്ചു​പൂ​ട്ടി​യ​വ​രു​മു​ണ്ട്.
എ​ന്‍റെ ഭാ​ഷ​യി​ൽ കാ​സ​ർ​കോ​ട് ഉ​ണ്ട്. അ​തേ​സ​മ​യം ഭാ​ഷ എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു മ​നു​ഷ്യ​ന്‍റെ സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യാ​ളു​ടെ പൂ​ർ​വ​കാ​ല സ്മൃ​തി​ക​ളും അ​നു​ഭ​വ​ങ്ങ​ളും കൂ​ടി​ച്ചേ​ർ​ന്ന് ജൈ​വി​ക​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന ഒ​ന്നാ​ണ്. ഉ​പ​ബോ​ധ മ​ന​സ്സി​ൽ സ​ഞ്ചി​ത​മാ​യി​ട്ടു​ള്ള അ​റി​വു​ക​ളും ഉ​ണ​ർ​വു​ക​ളും എ​ല്ലാം ഭാ​ഷ​യി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​ങ്ങ​ൾ ത​ന്നെ​യാ​ണ്. ഒ​രു റി​ച്വ​ലി​ന്‍റെ ഏ​കാ​ന്ത ധ്യാ​ന​ത്തി​ലെ സം​ല​യ​ന​മെ​ന്ന​പോ​ലെ ഭാ​ഷ​യും അ​തി​ന്‍റെ സ്വ​ഭാ​വി​ക പ​രി​ണാ​മ​ത്തി​ലൂ​ടെ രൂ​പ​പ്പെ​ടു​ന്ന​താ​ണ്.
ബോ​ധ​പൂ​ർ​വ​മ​ല്ലാ​തെ​യു​ള്ള ആ​യി​ത്തീ​ര​ലി​ന്‍റെ രാ​സ​പ്ര​വ​ർ​ത്ത​നം ഭാ​ഷ​യി​ലും സം​ഭ​വി​ക്കും. സാ​ഹി​ത്യ​ത്തി​ൽ അ​ങ്ങ​നെ ഉ​രു​വ​പ്പെ​ടു​ന്ന​ത് കേ​വ​ലം വാ​ക്കു​ക​ൾ മാ​ത്ര​മ​ല്ല. അ​തി​ന് ന​മ്മ​ൾ ക​രു​തു​ന്ന​തി​നും അ​പ്പു​റ​മു​ള്ള ഊ​ർ​ജ​പ്ര​സാ​ര​ണ ശേ​ഷി​യു​ണ്ട്. ‘നേ​ർ​ച്ച​ക്ക് വെ​ച്ച വാ​ക്കു​ക​ൾ’ എ​ന്ന് ഞാ​ൻ ഒ​രി​ട​ത്ത് എ​ഴു​തി​യി​ട്ടു​ണ്ട്. നേ​ർ​ച്ച​ക്ക് വെ​ച്ച വാ​ക്കു​ക​ൾ എ​ടു​ത്താ​ണ് നോ​വ​ൽ എ​ഴു​തി​യി​ട്ടു​ള്ള​ത്. ഓ​രോ വാ​ക്കും സ്വ​യം പ്ര​കാ​ശി​ക്കും. സ്വ​യം പെ​ർ​ഫോം ചെ​യ്യും. അ​പ്പോ​ൾ വാ​യ​ന​ക്കാ​ര​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യ ചു​ഴി​ക​ളി​ല​ക​പ്പെ​ടും.
‘ദൈ​വ​ക്ക​രു’ നോ​വ​ൽ എ​ഴു​തി നാ​ലു​വ​ർ​ഷ​ത്തി​നു​ശേ​ഷം പു​തി​യൊ​രു നോ​വ​ൽ​കൂ​ടി പു​റ​ത്ത് വ​രി​ക​യാ​ണ്. തു​ളു​നാ​ട​ൻ ക​ട​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശാ​ല​മാ​യ കാ​ൻ​വാ​സി​ൽ എ​ഴു​തി​യ​താ​ണ​ത്. തൃ​ക്ക​രി​പ്പൂ​രി​ന്റെ ക​ട​ലും ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ജീ​വി​ത​വും വി​ശ്വാ​സ​വും അ​നു​ഷ്ഠാ​ന​വും ച​രി​ത്ര​വും അ​ങ്ങ​നെ മു​ഖ്യ​ധാ​ര​യി​ൽ ഇ​തു​വ​രെ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലാ​ത്ത ഒ​രു പ്ര​ത്യേ​ക വി​ഷ​യ​മാ​ണ് നോ​വ​ലി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​പ്പു​ള്ള നൂ​റു വ​യ​സ്സി​ന​ടു​ത്തു​ള്ള ഏ​റെ സ​വി​ശേ​ഷ​ത​യു​ള്ള മൊ​യോ​ന്‍റെ –മു​ക്കു​വ​ന്‍റെ സ​ങ്കീ​ർ​ണ​വും നി​ഗൂ​ഢ​വു​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ഈ ​നോ​വ​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. ക​ട​ലി​ൽ പോ​യി മീ​ൻ പി​ടി​ച്ചു ജീ​വി​ച്ച് ഇ​പ്പോ​ൾ കി​ട​പ്പി​ലാ​യ മൊ​യോ​നാ​ണ് ഇ​തി​ലെ നാ​യ​ക ക​ഥാ​പാ​ത്രം. വാ​സ്കോ​ഡ ഗാ​മ​യു​ടെ ക​പ്പ​ലോ​ട്ട​ത്തി​ന് മു​മ്പേ ഉ​ത്ത​ര മ​ല​ബാ​ർ തീ​രം തേ​ടി​യു​ള്ള സ​മു​ദ്ര​സ​ഞ്ചാ​രി​ക​ളു​ടെ ക​പ്പ​ൽ യാ​ത്ര​ക​ൾ പു​തി​യ നോ​വ​ലി​ൽ ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ട്. വി​ദേ​ശി​ക​ളാ​യ നാ​വി​ക​ർ തൃ​ക്ക​രി​പ്പൂ​ർ നാ​ടി​ന്‍റെ ഭാ​ഗ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ച​രി​ത്ര​വും മി​ത്തും കൂ​ടി​ക്കു​ഴ​ഞ്ഞ് ര​ക്ത​രൂ​ഷി​ത​മാ​യ ക​ട​ലി​ന്‍റെ പ്ര​ക്ഷു​ബ്ധ ജീ​വി​ത​മാ​ണ് നോ​വ​ൽ പ​റ​യു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന വ​ലി​യൊ​രു പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​നോ​വ​ൽ ഉ​ണ്ടാ​യ​ത്. ക​ട​ലി​ന്‍റെ അ​നു​ഷ്ഠാ​ന​വും ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഞ​ങ്ങ​ൾ ഒ​രു ഡോ​ക്യു​മെ​ന്‍റ​റി​യും ചെ​യ്തു​വ​രു​ന്നു​ണ്ട്. അ​തും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. എ​ത്ര​യും വേ​ഗ​ത്തി​ൽ ഡോ​ക്യു​മെ​ന്‍റ​റി​യും പു​തി​യ നോ​വ​ലും പു​റ​ത്തി​റ​ങ്ങും.
1
രാത്രിനിലാക്കടലരുകിൽ
പലവുരി പുരികക്കപ്പൽ താളമിടുന്നു
ചാരേ നെറുകിൽ വട്ടപൊട്ടിൻ ചന്ദ്രനുദിച്ചു
പൗർണമി തോണ്ടി വിളിച്ച രസങ്ങൾ
കണ്ണിൽ തിരയായാടി മയങ്ങി.
2
വിസ്മയമെന്ന് വിളിക്കുന്നവരിൽ
വിളക്കുകൾ കെട്ടു പലകുറിയവിടെ
ഇതിലെന്തിത്രയിരിക്കുന്നാശയമെന്ന്
ചിരിക്കും ചിലരിൽ വിളക്കും മിന്നി
രാത്രിയിതൾക്കരയങ്ങനെയാണ്
പിടികൂടില്ലിവരാരും തന്നെ.
3
ചെടികളിൽ കാറ്റ് തളർന്ന് കിടക്കേ
ഇലകളിലാകെ വഴിയും രാഗം
കാറ്റ് തുടങ്ങും നേരമതൊഴിയും
രാത്രി വിഭാവരി തനിയെ പാടും.
4
ഒരിടത്തൊരിടത്തൊഴിഞ്ഞ പറമ്പിൽ
ജീവനഴിച്ചൊരു ദേഹംപോലെ
വിയർപ്പു പതിഞ്ഞൊരു കട്ടിൽ ചാഞ്ഞു
രാത്രിമഴക്കരയൊന്നത് ചെയ്തു
ഉള്ളിലെ വെട്ടം താഴ്ത്തി താഴ്ത്തി
ഇരുളിൻ വിരലാൽ
കട്ടിൽക്കാൽ വരെ
ഓർമയുഴിഞ്ഞു.
5
കാറ്റിൽ പഞ്ഞികളൊഴുകും പോലെ
ശലഭക്കൂട്ടം പാറി പാറി
രാത്രിവഴിക്കരയാകെ നിറഞ്ഞു
അവിടന്നാണവരോരോ വഴിയായ്
ഓരോ വീടിൻ മുറികളിലിതളായ്
ചില നേരങ്ങൾ ചില കാലങ്ങളിൽ
രാത്രിക്കരയൊന്നാകെ മെലിഞ്ഞു.
കറുത്തവാവ് പെറ്റിട്ട മുളങ്കാട്ടിൽ
കൂരിരുട്ടന്തിയുറങ്ങുന്ന നേരം,
ഒറ്റയാനവന്റെ കാടിറക്കം...
രാജകീയം!
ഓറഞ്ച് വർണക്കുപ്പായത്തിൽ
വീതിയിൽ രാവരച്ചുവച്ച ചന്തം.
നടനടയിൽ
കാട്ടരുവിക്കുണുക്കം, വശ്യതാളം
രണ്ടു പെണ്ണിണകളുമായുള്ള
പകൽവേഴ്ചയിൽ
കൊടുമ്പിരിക്കൊണ്ട ദാഹം,
ഒടുക്കത്തെ വിശപ്പ്..!
മ്ലാവോ മാനോ
മുന്നിൽവന്നെങ്കിലെന്നവൻ
ആശിച്ചുപോവുന്നു,
നോട്ടം കനക്കുന്നു.
നേരപ്പുലർച്ചയിൽ
ഇരുട്ടെണീറ്റു
തൊഴുത്തിലെത്തി നോക്കുന്നു.
കറവയ്ക്കൊരുങ്ങിയ
പൂവാലിയുടെ മുലത്തുമ്പിൽ
പാലിറ്റു നിൽക്കുന്നു.
ഇരുട്ടതിനെ
പകൽക്കുഞ്ഞിന്റെ വായിലേക്ക് തിരുകുന്നു...
വേണ്ടുവോളം കുടിച്ചവൻ
കൈകാലിളക്കുന്നു...
ഇരുട്ടൊരു കറവക്കാരൻ,
ലോകം ചുറ്റും സഞ്ചാരി...
കാട്ടുപുല്ലരിയാൻ
കുനിഞ്ഞിരിക്കുന്നു.
അവനിപ്പോൾ
വിശപ്പുമുറ്റിയ മാർജാരവമ്പന്
മാനോ, മുയലോ..?
കടിച്ചു കുടയുന്നൊരു
തുടക്കാമ്പ്;
കണ്ണടച്ചു നുണയുന്നു
തുടിക്കും ഹൃദയം.
ഹൊ!
കാടിറങ്ങിയതെന്തിവൻ,
കാടുകേറിയതെന്തിവൻ?
നാടും നഗരവും കുലുങ്ങുന്നു...
പതിവുപോൽ പിന്നെയും
പൂവാലി പെറുന്നു..
പകൽക്കുഞ്ഞു കരയുന്നു...
സ്വസ്ഥമല്ലല്ലോ ജീവിതം!
2026ലെ ​വ​യ​ലാ​ർ അ​വാ​ർ​ഡ് നേ​ടി​യ ആ​ർ. രാ​ജ​ശ്രീ​യു​ടെ ‘ആ​ത്രേ​യ​കം’ എ​ന്ന നോ​വ​ൽ വാ​യി​ക്കു​ന്നു. ഇ​തി​ഹാ​സ ച​രി​ത്ര​ങ്ങ​ൾ എ​പ്പോ​ഴും ജ​യി​ച്ച​വ​രു​ടെ ക​ഥ​ക​ൾ​മാ​ത്രം ആ​ഘോ​ഷി​ക്കു​മ്പോ​ൾ, തോ​റ്റു​പോ​യ​വ​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും വീ​ക്ഷ​ണ​കോ​ണി​ലൂ​ടെ മ​ഹാ​ഭാ​ര​ത​ത്തെ പു​ന​ർ​വാ​യി​ക്കു​ക​യാ​ണ് ഈ ​നോ​വ​ൽ ചെ​യ്യു​ന്ന​തെ​ന്നും പ​റ​യു​ന്നു.
‘ആ​ത്രേ​യ​കം’ എ​ന്ന നോ​വ​ലി​ൽ ശി​ഖ​ണ്ഡി​യെ​ന്നോ ശി​ഖ​ണ്ഡി​നി​യെ​ന്നോ ഉ​ള്ള പേ​രി​ല്ല. ഉ​ച്ചി​ക്കു​ടു​മ​ക്കു​ള്ള സം​സ്കൃ​ത​വാ​ക്കാ​ണ് ശി​ഖ​ണ്ഡി. മു​ടി നെ​റു​ക​യി​ൽ കെ​ട്ടി​വെ​ക്കു​ന്ന​വ​ൾ എ​ന്ന അ​ർ​ഥ​ത്തി​ലാ​വ​ണം ശി​ഖ​ണ്ഡി​നി​യെ​ന്ന പ​ദ​ത്തി​ന്റെ നി​രു​ക്തി. ഇ​ന്ന​ത്തെ നി​ല​ക്കും അ​തി​ൽ രാ​ഷ്ട്രീ​യ ശ​രി​കേ​ട് ഇ​ല്ല. എ​ന്നാ​ൽ, ക്ലീ​ബ​ത്വം എ​ന്ന നി​ല​യി​ൽ ഉ​റ​ച്ചു​പോ​യ അ​ർ​ഥ​മാ​ണ് അ​തി​ന്റെ പ്ര​യോ​ഗ​ത്തെ പ്ര​ശ്നാ​ത്മ​ക​മാ​ക്കു​ന്ന​ത്. വ​യ​ലാ​ർ സ​മ്മാ​നം ല​ഭി​ച്ച​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യും ആ​ർ. രാ​ജ​ശ്രീ, ആ ​വാ​ക്ക് ത​നി​ക്ക് ഉ​ച്ച​രി​ക്കാ​ൻ ഇ​ഷ്ട​മി​ല്ലെ​ന്നു പ​റ​യു​ന്നു​ണ്ട്.
പ​ക​രം നോ​വ​ലി​ൽ ‘ശ​ത്രു​ക്ക​ളി​ല്ലാ​ത്ത​വ​ൻ’ എ​ന്ന അ​ർ​ഥ​ത്തി​ൽ നി​ര​മി​ത്ര​ൻ എ​ന്നാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ഭാ​ര​ത​ത്തി​ൽ ന​കു​ല​ന്റെ പു​ത്ര​നാ​യി ഒ​രു നി​ര​മി​ത്ര​നു​ണ്ട്. ത്രി​ഗ​ർ​ത്ത​ന്റെ മ​ക​ന്റെ പേ​രും നി​ര​മി​ത്ര​നെ​ന്നാ​ണ്. അ​യാ​ളെ യു​ദ്ധ​ത്തി​ൽ സ​ഹ​ദേ​വ​നാ​ണ് കൊ​ല്ലു​ന്ന​ത്. ഈ ​ര​ണ്ടു​പേ​രു​മാ​യും നോ​വ​ലി​ലെ നി​ര​മി​ത്ര​നു പ്ര​ത്യ​ക്ഷ​മോ പ​രോ​ക്ഷ​മോ ആ​യ ബ​ന്ധ​മൊ​ന്നും ഇ​ല്ല. ദ്രു​പ​ദ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ഞ്ചാ​ല രാ​ജാ​വാ​യ യ​ജ്ഞ​സേ​ന​ന് ഭീ​ഷ്മ​രെ കൊ​ല്ലാ​ൻ ഒ​രാ​ൺ​കു​ട്ടി വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ന്റെ ഫ​ല​മാ​ണ് ശി​ഖ​ണ്ഡി​നി​യെ​ന്ന കു​ട്ടി.
പാ​ഞ്ചാ​ല​വും ഹ​സ്തി​ന​പു​ര​വും ത​മ്മി​ലു​ള്ള ശ​ത്രു​ത​യു​ടെ വെ​ളി​പാ​ടു മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ഗ്ര​ഹ​ങ്ങ​ൾ. ശി​വ​ൻ, ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഒ​രു പെ​ൺ​കു​ട്ടി​യെ ദ്രു​പ​ദ​നു ന​ൽ​കു​ന്നു. ആ​ൺ​കു​ട്ടി​യെ​മാ​ത്രം കാ​ത്തി​രി​ക്കു​ന്ന ദ​മ്പ​തി​ക​ൾ, അ​വ​ർ​ക്കു ജ​നി​ച്ച പെ​ൺ​കു​ട്ടി​യെ അ​ന്ത​പ്പു​ര​ത്തി​ൽ ആ​ൺ​കു​ട്ടി​യാ​യി വ​ള​ർ​ത്തി. പ​ക്ഷേ പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​യാ​ളു​ടെ ശ​രീ​ര​ത്തെ​യും സ്വ​ത്വ​ത്തെ​യും ഒ​ളി​പ്പി​ച്ചു​വെ​ക്കാ​നാ​വാ​ത്ത രീ​തി​യി​ൽ പ്ര​തി​സ​ന്ധി ആ​രം​ഭി​ക്കു​ന്നു. ഇ​തു വ്യ​ക്തി​യെ മാ​ത്ര​മ​ല്ല അ​യാ​ളു​ടെ ചു​റ്റു​പാ​ടി​നെ​യും രാ​ജ്യ​ത്തെ​ത്ത​ന്നെ​യും ബാ​ധി​ക്കു​ന്ന നി​ല​യി​ൽ മാ​റു​ന്ന​താ​ണ് ‘ആ​ത്രേ​യ​ക’​ത്തി​ലെ പ്ര​തി​സ​ന്ധി​ഘ​ട്ടം. ഈ ​സം​ഘ​ർ​ഷ​ത്തെ ലിം​ഗ​പ​ദ​വി​ബോ​ധ​ത്തി​ന്റെ സ​മ​കാ​ലി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ലി​ക​മാ​യി മാ​റ്റി​യെ​ഴു​തു​ക​യാ​ണ് രാ​ജ​ശ്രീ ചെ​യ്ത​ത്.
ശി​ഖ​ണ്ഡി​നി​യാ​യി ജ​നി​ച്ച് പി​ന്നീ​ട് ലിം​ഗ​മാ​റ്റ​ത്തി​നു വി​ധേ​യ​മാ​കു​ന്ന ശി​ഖ​ണ്ഡി​യു​ടെ ശാ​രീ​രി​ക വ​ർ​ണ​ന മ​ഹാ​ഭാ​ര​ത​ത്തി​ൽ വി​ശ​ദ​മ​ല്ല. ക്രോ​ഡ് ഡ്രെ​സി​ങ് (ഇ​ത​ര​ലിം​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളു​ടെ വ​സ്ത്രം ധ​രി​ക്കാ​നും അ​ത് ആ​സ്വ​ദി​ക്കാ​നു​മു​ള്ള പ്ര​വ​ണ​ത -ട്രാ​ൻ​സ്‌​വെ സ്റ്റി​സം), ഉ​ഭ​യ​ലിം​ഗ​ത്വം, ലിം​ഗ​മാ​റ്റം എ​ന്നി​വ​ക്കു പു​റ​മെ ക്ലീ​ബ​ത്വ​വും (ആ​ണും പെ​ണ്ണു​മ​ല്ലാ​ത്ത അ​വ​സ്ഥ), ഹി​ജ​ഡ​ത്വ​വും സ​ന്ദ​ർ​ഭ​വും ത​ര​വു​മ​നു​സ​രി​ച്ച് ശി​ഖ​ണ്ഡി​യി​ൽ ആ​രോ​പി​ക്കാ​റു​ണ്ട്.
ഒ​രു ശ​രീ​ര​ത്തി​ൽ​ത്ത​ന്നെ ര​ണ്ടു ലിം​ഗ​ങ്ങ​ളു​ടെ സ​ന്നി​ഹി​ത​ത്വം ഉ​ഭ​യ​ലിം​ഗ​ത്വ​ത്തി​ന്റെ​യും ഒ​ന്നി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്കു​ള്ള മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ​രി​വ​ർ​ത്ത​നം ലിം​ഗ​മാ​റ്റ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​മാ​ണ്. ലൈം​ഗി​ക​മാ​യ വ​ള​ർ​ച്ച മു​ര​ടി​ച്ച (മു​ര​ടി​പ്പി​ച്ച​തോ ആ​യ) നി​ല​യാ​ണ് ഹി​ജ​ഡ​യു​ടേ​ത്. പൊ​തു​പ​രാ​മ​ർ​ശ​ങ്ങ​ളാ​യി കൂ​ടി​ക്കു​ഴ​ഞ്ഞ് ക​ട​ന്നു​വ​രാ​റു​ണ്ടെ​ങ്കി​ലും ഇ​വ​യെ​ല്ലാം വ്യ​ത്യ​സ്ത​മാ​യ അ​വ​സ്ഥ​ക​ളാ​ണ്. യൂ​ന​ക്ക് എ​ന്ന പ​ദ​ത്തി​ന്റെ ഗ്രീ​ക്കി​ലും ല​ത്തീ​നി​ലു​മു​ള്ള നി​രു​ക്തി, രാ​ജ​കീ​യ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തെ ക​രു​തി പ​ഴ​യ അ​ന്ത​പ്പു​ര​ങ്ങ​ളി​ൽ കാ​വ​ൽ​ക്കാ​രാ​യി നി​യോ​ഗി​ച്ചി​രു​ന്ന പു​രു​ഷ​ൻ​മാ​രു​ടെ വ​രി​യു​ട​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.
സ​മാ​ന​മാ​യി ഇം​ഗ്ലീ​ഷി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കാ​ണ് യൂ​ന​ക് (Eunuch). യൂ​നൗ​ക്കോ​സ് (Eunoukhos) എ​ന്ന വാ​ക്കി​ന്റെ അ​ർ​ഥം കി​ട​പ്പ​റ കാ​വ​ൽ​ക്കാ​ര​ൻ എ​ന്നാ​ണ്. ആ​ണും പെ​ണ്ണും കെ​ട്ട​വ​ൻ എ​ന്ന അ​ർ​ഥ​ത്തി​ൽ ‘കാ​വ​ക്കാ​ര​ൻ’ (കാ​വ​ൽ​ക്കാ​ര​ൻ) തെ​റി​വാ​ക്കാ​യി കേ​ര​ള​ത്തി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സ്ത്രീ​ക്കും ആ​ണും പെ​ണ്ണു​മ​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നാ​യി​രു​ന്നു, ര​ണ്ടാം ത​രം​ഗ ഫെ​മി​നി​സ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ ആ​സ്‌​ട്രേ​ലി​യ​ൻ എ​ഴു​ത്തു​കാ​രി​യും അ​ക്കാ​ദ​മി​ക് പ​ണ്ഡി​ത​യു​മാ​യ ജെ​ർ​മെയ്ൻ ഗ്രീ​ർ വാ​ദി​ച്ച​ത്. (ദി ​ഫീ​മെ​യി​ൽ യൂ​ന​ക്, 1970). സ്വ​ത​ന്ത്ര​മാ​യ പ്ര​കാ​ശ​ന​ത്തി​നു വ​ഴി​യി​ല്ലാ​ത്ത ലൈം​ഗി​ക​ത​യെ മു​ൻ​നി​ർ​ത്തി​യു​ള്ള ഗ്രീ​റി​ന്റെ നി​രീ​ക്ഷ​ണ​ത്തെ, നി​ര​മി​ത്ര​ന്റെ സ്വ​ത്വ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യു​മാ​യി ചേ​ർ​ത്തു വാ​യി​ക്കാ​വു​ന്ന​താ​ണ്.
ആ ​അ​ർ​ഥ​ത്തി​ൽ നി​ര​മി​ത്ര​ന്റെ അ​വ​സ്ഥ​യും രൂ​പ​ക​പ​ര​മാ​ണ്. വൈ​ദ്യ​ശാ​സ്ത്ര​വു​മാ​യി അ​തി​നു നേ​രി​ട്ട് ബ​ന്ധ​മി​ല്ല. ‘ആ​ത്രേ​യ​ക’​ത്തി​ൽ നി​ര​മി​ത്ര​ന്റെ ജ​ന​നം വി​ധി​വി​ഹി​ത​മാ​ണ്, സോ​ദ്ദേ​ശ്യ​ക​മ​ല്ല. ജ​നി​ച്ച ലിം​ഗ​ത്തി​ൽ പ​രി​പാ​ലി​ക്ക​പ്പെ​ടാ​തെ മ​റ്റൊ​ന്നാ​യി വ​ള​ർ​ത്തി​യ​തി​നു പി​ന്നി​ൽ അ​യാ​ളു​ടെ ഇ​ച്ഛ​ക്കും അ​ഭി​ലാ​ഷ​ത്തി​നും പ​ങ്കൊ​ന്നു​മി​ല്ല. അ​യാ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ലൈം​ഗി​ക പ​ങ്കാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. ആ ​രീ​തി​യി​ൽ ലൈം​ഗി​കാ​സ്വാ​ദ്യ​ത​യു​ടെ പാ​ര​മ്യ​ത്തി​ൽ എ​ത്തു​ക​യ​ല്ല, മ​റി​ച്ച് രാ​ജ്യ​ത​ന്ത്ര​ത്തി​ന്റെ ഇ​ര​യാ​യി മ​റ്റൊ​രാ​ളെ -വി​ദി​ശ​യി​ലെ രാ​ജ​കു​മാ​രി​യെ- സ്വീ​ക​രി​ക്കാ​ൻ അ​യാ​ൾ വി​ധി​ക്ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. അ​ധി​കാ​ര​വും സാ​മ്പ്ര​ദാ​യി​ക​മാ​യ പ്ര​തീ​ക്ഷ​ക​ളും ചേ​ർ​ന്നാ​ണ് അ​യാ​ളെ ഷ​ണ്ഡ​ത്വ​വ​ത്ക​രി​ക്കു​ന്ന​ത്. അ​തി​ന്റെ മൂ​ർ​ത്തീ​ക​ര​ണ​മെ​ന്ന നി​ല​യി​ൽ ആ​ത്രേ​യ​ക​ത്തി​ൽ ഇ​ള​യു​ടെ ചി​കി​ത്സ​ക്കു വി​ധേ​യ​മാ​കു​ന്ന​തി​ലൂ​ടെ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലൂ​ടെ​യു​ള്ള ശാ​രീ​രി​ക പ​രി​വ​ർ​ത്ത​ന​ത്തി​നും അ​യാ​ൾ വി​ധേ​യ​മാ​കു​ന്നു.
ശി​ഖ​ണ്ഡി എ​ന്ന വാ​ക്കി​നെ മാ​റ്റി​നി​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും, ‘ആ​ത്രേ​യ​ക’​ത്തി​ൽ ഒ​രി​ട​ത്ത് കോ​പാ​കു​ല​നാ​യ ദ്രു​പ​ദ​ൻ, ക്ലീ​ബ​യെ​ന്ന വാ​ക്കു​പ​യോ​ഗി​ച്ച് നി​ര​മി​ത്ര​നെ പ​രാ​മ​ർ​ശി​ക്കു​ന്നു. (പു​റം -62) പ​ട​യാ​ളി​ക​ളു​ടെ പ​രി​ഹാ​സ​ത്തെ​പ്പ​റ്റി നി​ര​മി​ത്ര​ൻ ചി​ന്തി​ക്കു​ന്നി​ട​ത്തും ക്ലീ​ബ​യെ​ന്ന സ്ത്രീ​ലിം​ഗ​ത്തി​ലാ​ണ് പ്ര​യോ​ഗം. (പു​റം -75) ധാ​ർ​ഷ്ട്യ​മി​ല്ലാ​ത്ത​ത്, മൃ​ദു​ത്വ​മു​ള്ള​ത് ഇ​ങ്ങ​നെ ചി​ല സ​ങ്ക​ൽ​പ​ങ്ങ​ളാ​ണ് ആ ​വാ​ക്കി​ന്റെ അ​ടി​സ്ഥാ​ന​മെ​ങ്കി​ലും, ലൈം​ഗി​ക​ക്രി​യ​യി​ൽ സ്ത്രീ​യു​ടെ സ്ഥാ​നം ഏ​ൽ​ക്കു​ന്ന, വ്യ​തി​യാ​ന​പ​ര​വു​മാ​യ (വാ​യും ച​ന്തി​യും ഉ​പ​യോ​ഗി​ച്ച്) ര​തി​ക്രി​യ ചെ​യ്യു​ന്ന​വ​ൻ എ​ന്ന് ആ​ണി​നും പെ​ൺ​കു​ട്ടി​ക​ളെ മാ​ത്രം പ്ര​സ​വി​ക്കു​ന്ന​വ​ൾ എ​ന്ന് പെ​ണ്ണി​നും ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ന്ന വി​ശേ​ഷ​ണം കൂ​ടി​യാ​ണ​ത്. വ്യാ​ക​ര​ണ​പ്ര​കാ​രം ക്ലീ​ബ​യോ ക്ലീ​ബ​നോ സാ​ധു​വ​ല്ല. അ​വ​ക്കു ന​ടു​വി​ലു​ള്ള അ​വ​സ്ഥ​യാ​ണ​ത്. ആ​ണാ​യി​രി​ക്കു​മ്പോ​ഴും ഉ​ൽ​പാ​ദ​ന​പ​ര​മ​ല്ലാ​ത്ത​ത് എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് ഷ​ണ്ഡ​ത്വം ഇ​ക​ഴ്ന്ന സാ​മൂ​ഹി​ക​പ​ദ​വി​യും അ​തി​നാ​ൽ തെ​റി​വാ​ക്കു​മാ​യി മാ​റു​ന്ന​ത്.
സ്ത്രീ​യാ​യി ജ​നി​ക്കു​ക​യും സ്ഥൂ​ണ​ക​ർ​ണ​ൻ എ​ന്ന ഗ​ന്ധ​ർ​വ​നാ​ൽ ലിം​ഗം വെ​ച്ചു​മാ​റു​ക​യും ചെ​യ്ത ശി​ഖ​ണ്ഡി​നി​ക്ക് മ​ഹാ​ഭാ​ര​ത​ത്തി​ൽ വ്യ​ക്ത​മാ​യ ലിം​ഗ​പ​ര​മാ​യ അ​സ്തി​ത്വ​മു​ണ്ട്. ത​ന്നെ കൊ​ല്ലാ​ൻ വേ​ണ്ടി ജ​നി​ച്ച​യാ​ളാ​ണെ​ങ്കി​ലും ശി​ഖ​ണ്ഡി​യെ​പ്പ​റ്റി ഭീ​ഷ്മ​ർ​ക്ക് മോ​ശം അ​ഭി​പ്രാ​യ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​യം പ്ര​ശം​സി​ക്കു​ന്ന​തി​നി​ട​യി​ൽ ഭീ​ഷ്മ​ർ പ​റ​യു​ന്ന കാ​ര്യ​മു​ണ്ട്: “ഞാ​ൻ സ്ത്രീ​ക​ളെ വ​ധി​ക്കു​ക​യി​ല്ല. മു​മ്പു പെ​ണ്ണാ​യി​രു​ന്ന​വ​നെ​യും ഞാ​ൻ കൊ​ല്ലു​ക​യി​ല്ല. ശി​ഖ​ണ്ഡി പ​ണ്ട് പെ​ണ്ണാ​യി​രു​ന്നു. പി​ന്നെ പെ​ണ്ണ് ആ​ണാ​യി വ​ന്ന​വ​നാ​ണ് അ​വ​ൻ.” ഒ​ര​വ​സ്ഥ​യി​ൽ​നി​ന്ന് മ​റ്റൊ​ര​വ​സ്ഥ​യി​ലേ​ക്ക് മാ​റു​മെ​ങ്കി​ലും ര​ണ്ടി​ലും അ​ത​തു സ​മ​യ​ങ്ങ​ളി​ൽ സ്ഥി​ര​ത​യു​ണ്ട്. ഇ​തേ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് അ​മാ​നു​ഷി​ക​ത്വ​മു​ണ്ടെ​ങ്കി​ലും സ്ഥൂ​ണ​ക​ർ​ണ​ൻ എ​ന്ന ഗ​ന്ധ​ർ​വ​നും ക​ട​ന്നു​പോ​കു​ന്ന​ത്. അ​യാ​ളു​ടെ ജ​ന്മ​ര​ഹ​സ്യം മ​ഹാ​ഭാ​ര​ത​ത്തി​ൽ വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ, സ്വ​ന്തം ആ​ഗ്ര​ഹ​ത്തി​നു വി​ധേ​യ​നാ​യി ശി​ഖ​ണ്ഡി​നി​യു​മാ​യി ലിം​ഗം വെ​ച്ചു​മാ​റി​യ അ​യാ​ളെ ഗ​ന്ധ​ർ​വ​രാ​ജാ​വാ​യ കു​ബേ​ര​ൻ ശ​പി​ക്കു​ന്ന​താ​യി കാ​ണാം. ശി​ഖ​ണ്ഡി​യു​ടെ മ​ര​ണം​വ​രെ സ്ത്രീ​യാ​യി തു​ട​രാ​നാ​യി​രു​ന്നു, ശാ​പം.
ശി​ഖ​ണ്ഡി​നി​യു​ടെ​യും സ്ഥൂ​ണ​ക​ർ​ണ​ന്റെ​യും കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യ​തു​പോ​ലെ മാ​റ്റം സം​ഭ​വി​ക്കു​ന്ന മ​റ്റൊ​രു മ​ഹാ​ഭാ​ര​ത​ക​ഥാ​പാ​ത്ര​മു​ണ്ട്. അ​താ​ണ് ഇ​ള. ശി​ഖ​ണ്ഡി​യു​ടെ ജ​ന​ന​ത്തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഇ​ള​യു​ടെ കാ​ര്യ​ത്തി​ലും സം​ഭ​വി​ക്കു​ന്നു. പു​ത്ര​ന്മാ​രു​ണ്ടാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ യാ​ഗം ചെ​യ്ത വൈ​വ​സ്വ​ത​മ​നു​വി​ന് പ​ത്താ​മ​ത്തെ കു​ട്ടി​യാ​യി ല​ഭി​ച്ച​താ​ണ് ഇ​ള​യെ. മി​ത്ര​നെ​യും വ​രു​ണ​നെ​യും ആ​ശ്ര​യി​ച്ച​തു​കൊ​ണ്ട് അ​വ​ർ ഇ​ള ആ​ണാ​യി മാ​റാ​ൻ അ​നു​ഗ്ര​ഹി​ച്ചു. ബു​ധ​നു​മാ​യി സം​ഗ​മി​ക്കു​ക​യും പു​രൂ​ര​വ​സ്സ് എ​ന്ന കു​ട്ടി​യു​ണ്ടാ​വു​ക​യും ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഇ​ള ആ​ണാ​യി മാ​റി സു​ദ്യു​മ്ന​ൻ എ​ന്ന പേ​ര് സ്വീ​ക​രി​ക്കു​ന്ന​ത്.
പു​രൂ​ര​വ​സ്സി​ന്റെ അ​ച്ഛ​നും അ​മ്മ​യും ഇ​ള​ത​ന്നെ​യാ​യി​രു​ന്നു എ​ന്ന പ​രാ​മ​ർ​ശ​വും മ​ഹാ​ഭാ​ര​ത​ത്തി​ൽ കാ​ണാം. (ഹ​രി​വം​ശ പ​ർ​വം) നി​ര​മി​ത്ര​ന്റെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ, ആ​ത്രേ​യ​ക​മെ​ന്ന വൈ​ദ്യ​ഗ്രാ​മ​ത്തി​ലെ ചൈ​ത​ന്യ​വും ചൂ​ഡ​ക​ന്റെ ശി​ഷ്യ​യു​യാ​യ ഇ​ള വൈ​വ​സ്വ​ത​മ​നു​വി​ന്റെ മ​ക​ളാ​യ ഇ​ള​യാ​ണെ​ന്ന സൂ​ച​ന​യൊ​ന്നും നോ​വ​ലി​ല്ല. ഇ​വി​ടെ ഇ​ള​ക്ക് പൂ​ർ​വ​ക​ഥ​ക​ളു​മി​ല്ല. എ​ന്നാ​ൽ, ഇ​ള​യെ​ന്ന ക​ഥാ​പാ​ത്ര​സൃ​ഷ്ടി​യി​ൽ, പൗ​രാ​ണി​ക ക​ഥാ​പാ​ത്ര​ത്തി​ന്റെ ഛായ ​വീ​ണു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​വു​മാ​ണ്. നി​ര​മി​ത്ര​ന്റെ ലൈം​ഗി​ക​സ്വ​ത്വ​മാ​റ്റം മു​ഖ്യ​പ്ര​മേ​യ​മാ​യ നോ​വ​ലി​ൽ ഇ​ള​യെ​ന്ന പേ​രും മൂ​ല​കൃ​തി​യി​ലെ അ​വ​ളു​ടെ ക​ഥ​യും പ​ര​സ്പ​ര​ശോ​ഭ പ​ക​രു​ന്ന വി​ശേ​ഷ​പ​ശ്ചാ​ത്ത​ല​മാ​യി പ​രി​ണ​മി​ക്കു​ന്നു. ദി​ശാ​സൂ​ചി​പോ​ലെ നി​ര​മി​ത്ര​ന്റെ ലിം​ഗ​പ​ര​മാ​യ ഭി​ന്നാ​വ​സ്ഥ​ക്ക് നോ​വ​ലി​ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ ഔ​ചി​ത്യ​വും സ്വാ​ഭാ​വി​ക​ത​യും ന​ൽ​കു​ക​യും ചെ​യ്യു​ന്നു. അ​ത​വി​ടെ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന കാ​ര്യ​മ​ല്ല.
തീ​ർ​ഥ​യാ​ത്രാ കാ​ല​ത്ത് ഉ​ലൂ​പി​യെ ക​ല്യാ​ണം ക​ഴി​ച്ച അ​ർ​ജു​ന​ൻ മ​ഹേ​ന്ദ്ര പ​ർ​വ​ത​വും ക​ട​ന്ന് മ​ണി​പു​ര​ത്തി​ലെ​ത്തി. അ​വി​ടം ഭ​രി​ക്കു​ന്ന ചി​ത്ര​വാ​ഹ​ന രാ​ജാ​വി​നെ ക​ണ്ടു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളാ​ണ് ചി​ത്രാം​ഗ​ദ. അ​വ​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന അ​ർ​ജു​ന​നോ​ട് മാ​താ​പി​താ​ക്ക​ളു​ടെ വി​വ​ര​മെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷം രാ​ജാ​വ് ത​ന്റെ പു​ത്രി​യെ​പ്പ​റ്റി പ​റ​യു​ന്ന ക​ഥ​യു​ണ്ട്. - “പൂ​ർ​വി​ക​ർ​ക്കെ​ല്ലാം ശി​വ​ന്റെ അ​നു​ഗ്ര​ഹ​ത്താ​ൽ ആ​ൺ​കു​ട്ടി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ത​നി​ക്ക് ഈ ​പെ​ൺ​കു​ട്ടി​യാ​ണ്. ഇ​വ​ളെ പു​ത്ര​നാ​ണെ​ന്ന മ​ട്ടി​ലാ​ണ് വ​ള​ർ​ത്തു​ന്ന​ത്. ഇ​നി​മേ​ൽ പു​ത്രി​യു​ടെ പു​ത്ര​നാ​വ​ട്ടെ രാ​ജാ​വ്. അ​തി​നാ​ൽ ഭാ​ര​താ, ഈ ​ക​ന്യ​ക​യി​ൽ ഭ​വാ​ൻ ഒ​രു പു​ത്ര​നെ ജ​നി​പ്പി​ച്ചാ​ലും.” (ആ​ദി​പ​ർ​വം) മൂ​ന്നു​വ​ർ​ഷം അ​വി​ടെ താ​മ​സി​ച്ച്, മ​ണി​പു​ര രാ​ജ​വം​ശ​ത്തി​ന്റെ വ​ർ​ധ​ന​ക്കു​വേ​ണ്ടി ബ​ഭ്രു​വാ​ഹ​ന​ൻ എ​ന്ന പു​ത്ര​നെ ന​ൽ​കി​യി​ട്ടാ​ണ് അ​ർ​ജു​ന​ൻ തീ​ർ​ഥ​യാ​ത്ര തു​ട​രു​ന്ന​ത്.
പു​ത്ര​നെ പ്ര​തീ​ക്ഷി​ക്കു​ന്ന അ​ച്ഛ​ന​മ്മ​മാ​ർ, ശി​വ​ന്റെ അ​നു​ഗ്ര​ഹം, പു​ത്രി​യു​ടെ ജ​ന​നം. പു​ത്ര​നാ​യി വ​ള​ർ​ത്താ​നു​ള്ള ശ്ര​മം - ഈ ​കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ശി​ഖ​ണ്ഡി​നി​യു​ടെ ജീ​വി​ത​വു​മാ​യി സാ​മ്യ​മു​ള്ള​താ​ണ് ചി​ത്രാം​ഗ​ദ​യു​ടെ ക​ഥ​യും. അ​ർ​ജു​ന​നെ​പ്പോ​ലെ​യൊ​രു വീ​ര​ന്റെ മു​ന്നി​ൽ പൗ​രു​ഷം മാ​റ്റി​വെ​ച്ച് സ്ത്രൈ​ണ​ത വ​രി​ക്കാ​ൻ ത​യാ​റാ​വു​ന്നു എ​ന്ന വ്യ​ത്യാ​സ​മാ​ണ് പ്ര​ധാ​ന​മാ​യു​ള്ള​ത്. ശി​ഖ​ണ്ഡി​യു​ടെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് നേ​രെ തി​രി​ച്ചാ​ണ്. ര​ണ്ടു ത​ര​ത്തി​ൽ അ​യാ​ൾ​ക്ക് പൗ​രു​ഷ​ത്തി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കേ​ണ്ട​താ​യി വ​രു​ന്നു. ദ​ശാ​ർ​ണ​ത്തി​ലെ രാ​ജ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വെ​ന്ന നി​ല​ക്ക് രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ സം​ര​ക്ഷി​ക്കാ​ൻ. ഭീ​ഷ്മ​രു​ടെ പ​ത​ന​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​വു​ക എ​ന്ന ആ​രോ​പി​ത ദൗ​ത്യ​ത്തെ പ​രി​പാ​ലി​ക്കാ​ൻ.
ഇ​തി​നോ​ടൊ​പ്പം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​റ്റൊ​രു ക​ഥാ​പാ​ത്രം ഇ​രാ​വാ​നാ​ണ്. മ​ഹാ​ഭാ​ര​ത​ത്തി​ൽ ഉ​ലൂ​പി​യെ​ന്ന നാ​ഗ​രാ​ജ​പു​ത്രി​ക്ക് അ​ർ​ജു​ന​നി​ലു​ണ്ടാ​യ ഇ​രാ​വാ​നെ കു​രു​ക്ഷേ​ത്ര​യു​ദ്ധ​ത്തി​ന്റെ എ​ട്ടാം ദി​വ​സം ആ​ർ​ശ്യ​ശൃം​ഗി​യാ​യ (ഋ​ഷ്യ​ശൃം​ഗ​ന്റെ മ​ക​ൻ) ആ​ലം​ബു​ഷ​ൻ ത​ല​വെ​ട്ടി​ക്കൊ​ന്നു എ​ന്നാ​ണ് ക​ഥ. ത​മി​ഴ്‌​നാ​ട്ടി​ലെ കൂ​വ​ക​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഇ​രാ​വാ​ന്റെ ബ​ലി​യെ ഉ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും പ​ര​സ്പ​രം അ​റി​യാ​ത്ത​വ​രാ​യ സ്വ​വ​ർ​ഗ​പ്ര​ണ​യി​ക​ൾ ഒ​രു ദി​വ​സ​ത്തേ​ക്ക് വി​വാ​ഹം ക​ഴി​ച്ചു​കൊ​ണ്ടാ​ണ്.
മ​ഹാ​ഭാ​ര​ത​ത്തി​ന്റെ ദാ​ക്ഷി​ണാ​ത്യ​പാ​ഠ​ത്തി​ൽ ഭി​ന്ന​ലൈം​ഗി​ക​ത​യു​മാ​യി ഇ​രാ​വാ​നെ (ഇ​രൈ​വ​ൻ) ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ഒ​രു ഘ​ട​ക​മു​ണ്ടെ​ന്നാ​ണ് അ​തി​ന്റെ അ​ർ​ഥം. കു​രു​ക്ഷേ​ത്ര​ത്തി​ൽ പാ​ണ്ഡ​വ​ർ​ക്ക് യു​ദ്ധ​വി​ജ​യ​ത്തി​നാ​യി ല​ക്ഷ​ണ​ങ്ങ​ൾ തി​ക​ഞ്ഞ ഒ​രാ​ളെ ഈ ​ഭാ​ഗ​ത്തു​നി​ന്നു ബ​ലി​കൊ​ടു​ക്കാ​ൻ നി​ശ്ച​യി​ക്കു​ന്ന കൃ​ഷ്ണ​ൻ, മോ​ഹി​നീ​വേ​ഷ​ത്തി​ൽ ഇ​രാ​വാ​ന​നു​വ​ദി​ച്ച ഒ​രു ദി​വ​സ​ത്തെ ദാ​മ്പ​ത്യ​മാ​ണ് കൂ​വ​ക​ത്തെ ഉ​ത്സ​വ​ത്തി​ന്റെ അ​ടി​സ്ഥാ​നം. തോ​ൽ​പ്പാ​വ​ക്കൂ​ത്തി​ലും മ​റ്റും സ​മാ​ന​മാ​യ ക​ഥ​യാ​ണു​ള്ള​ത്. ‘അ​ത്രേ​യ​ക’​ത്തി​ലെ അ​നു​ബ​ന്ധ​ങ്ങ​ളി​ലൊ​ന്നാ​യ ‘ജ​യ’​ത്തി​ൽ, മ​റ്റു വ്യാ​സ​ശി​ഷ്യ​ന്മാ​രു​ടെ എ​തി​ർ​പ്പു​ക​ൾ​ക്കി​ട​യി​ൽ ‘ആ​ത്രേ​യ​ക’​ത്തി​ലെ ഭാ​ര​ത​ക​ഥ​യു​ടെ ആ​ഖ്യാ​താ​വാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ജൈ​മി​നി​യെ​യാ​ണ് എ​ന്ന കാ​ര്യം​കൂ​ടി ഇ​വി​ടെ ചേ​ർ​ത്തു​വെ​ക്ക​ണം. മ​ഹാ​ഭാ​ര​ത​ത്തി​ന്റെ ദ​ക്ഷി​ണ​ഭാ​ഗ​ത്തെ പാ​ഠ​ത്തി​ന്റെ വ​ക്താ​വാ​യാ​ണ് ജൈ​മി​നി അ​റി​യ​പ്പെ​ടു​ന്ന​ത്.
ലിം​ഗ​പ​ദ​വി​യു​ടെ ച​ഞ്ച​ല​രേ​ഖ​ക​ൾ
ഈ ​പ്ര​ത്യേ​ക​ത​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യ സ​മീ​പ​ന​ങ്ങ​ളോ​ടും അ​ടി​യു​റ​ച്ച പൊ​തു​സ​ങ്ക​ൽ​പ​ത്തോ​ടും ലിം​ഗ​പ​ര​മാ​യ വി​രു​ദ്ധ​ചേ​രി​യി​ലു​ള്ള ദ്വ​ന്ദ്വ​ബോ​ധ​ത്തോ​ടും ചേ​രാ​തെ ഓ​രം പ​റ്റു​ന്ന ആ​ഖ്യാ​ന​ങ്ങ​ളെ​യും സ്വ​ത്വ​ത്തെ​യും ലിം​ഗ​പ​ദ​വി​യെ​യും ആ ​നി​ല​ക്കു​ള്ള രാ​ഷ്ട്രീ​യ​ത്തെ​യും സം​ബ​ന്ധി​ക്കു​ന്ന ആ​ധു​നി​കാ​വ​ബോ​ധ​ങ്ങ​ളെ​യും ഒ​ന്നി​ച്ചു​ചേ​ർ​ത്തു​കൊ​ണ്ടു​ള്ള ഗ​തി​യാ​ണ് ‘ആ​ത്രേ​യ​ക’​ത്തി​ന്റെ വ്യ​തി​രി​ക്ത​ത. പൗ​രാ​ണി​ക​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​ഹ​ങ്ങ​ളെ കാ​ലി​ക​മാ​യി വാ​യി​ക്കു​മ്പോ​ൾ ലിം​ഗ​പ​ദ​വി​യു​ടെ പ്ര​ശ്ന​സ​ങ്കീ​ർ​ണ​മാ​യ അ​വ​സ്ഥ ആ​ധു​നി​കാ​വ​ബോ​ധ​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും. സാ​മൂ​ഹി​ക​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും ആ​വ​ർ​ത്തി​ക്കു​ന്ന ക്രി​യ​ക​ളി​ലൂ​ടെ​യും ഭാ​ഷ, വേ​ഷം, ആ​ചാ​രം എ​ന്നി​വ​ക​ളി​ലൂ​ടെ​യും നി​ർ​മി​ച്ചെ​ടു​ക്കു​ന്ന​താ​ണ് ലിം​ഗ​പ​ദ​വി.
സ്വാ​ഭാ​വി​ക​മാ​യ സ്ഥി​ര​സ​ത്ത​യ​ല്ല. ലിം​ഗ​ത്വം (സെ​ക്സ്) ഒ​രു വ്യ​ക്തി​യു​ടെ ജൈ​വി​ക​വും ശാ​രീ​രി​ക​വു​മാ​യ ഘ​ട​ന​യെ​യും ലിം​ഗ​പ​ദ​വി (ജെ​ൻ​ഡ​ർ) ആ ​ശ​രീ​ര​ത്തി​ന്മേ​ൽ സ​മൂ​ഹം നി​ർ​മി​ച്ചെ​ടു​ക്കു​ന്ന സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സ്വ​ത്വ​ത്തെ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ‘കു​ട്ടി പെ​ൺ​കു​ട്ടി​യാ​ണെ​ന്ന’ പ്ര​ഖ്യാ​പ​നം കേ​വ​ല​മാ​യ ശാ​രീ​രി​ക നി​രീ​ക്ഷ​ണം മാ​ത്ര​മ​ല്ല, ആ ​ശ​രീ​ര​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ന്നു മു​ത​ൽ നി​ർ​വ​ചി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ‘സ്ത്രൈ​ണ​ത’​യു​ടെ സാ​മൂ​ഹി​ക വ്യ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​ധി​കാ​ര പ്ര​യോ​ഗം​കൂ​ടി​യാ​ണ്. ജൂ​ഡി​ത് ബ​ഡ്‌​ല​ർ ‘പെ​ർ​ഫോ​ർ​മാ​റ്റി​വി​റ്റി’​യെ നി​ർ​വ​ചി​ക്കു​ന്ന​ത് പ്ര​സ്താ​വ​ന​കൊ​ണ്ടോ പ്ര​വൃ​ത്തി​കൊ​ണ്ടോ യാ​ഥാ​ർ​ഥ്യ​ത്തെ വി​വ​രി​ക്കു​ക എ​ന്ന അ​ർ​ഥ​ത്തി​ല​ല്ല, ആ ​യാ​ഥാ​ർ​ഥ്യ​ത്തെ​ത്ത​ന്നെ സൃ​ഷ്ടി​ക്കു​ക​യോ സാ​ധു​വാ​ക്കു​ക​യോ ചെ​യ്യു​ന്ന പ്ര​ക്രി​യ​യെ കു​റി​ക്കു​ന്ന ആ​ശ​യ​മാ​യി​ട്ടാ​ണ്.
ആ​ണ​ത്വ​ത്തെ​യും ഭി​ന്ന​ലൈം​ഗി​ക​ത​യെ​യും സം​ബ​ന്ധി​ച്ചും പ്ര​സ​ക്ത​മാ​ണ് ഈ ​ആ​ശ​യം. സ​മ്മ​ർ​ദ​ങ്ങ​ളു​ടെ ഒ​ഴി​യാ​ബാ​ധ നി​ര​ന്ത​ര​മാ​യി വേ​ട്ട​യാ​ടു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ‘ആ​ത്രേ​യ​ക’​ത്തി​ലെ നി​ര​മി​ത്ര​ൻ. അ​യാ​ളി​ലെ ബാ​ഹ്യ​വും ആ​ന്ത​രി​ക​വു​മാ​യ ദ്ര​വാ​വ​സ്ഥ​ക്ക് സാ​മൂ​ഹി​ക​മാ​യ പ്ര​ക​ട​ന​ത്തി​നും പ​ദ​വി​ക്കും വേ​ണ്ടി​യു​ള്ള നി​ർ​ബ​ന്ധ​ങ്ങ​ളു​ടെ​യും പ​രി​ശീ​ല​ന​ങ്ങ​ളു​ടെ​യും അ​ടി​യൊ​ഴു​ക്കു​ക​ളും കൂ​ടി​യു​ണ്ട്. സ്വ​യം പ്ര​കാ​ശ​ന​ത്തി​നു സാ​ധ്യ​മ​ല്ലാ​തെ പോ​കു​ന്ന നി​വൃ​ത്തി​കേ​ടി​ന്റെ ബാ​ധ്യ​ത​യും.
‘നി​ര​മി​ത്ര​ൻ’ എ​ന്ന പേ​രി​നോ​ടു ചേ​ർ​ന്നു​ള്ള​ത് മ​ല​യാ​ള​ത്തി​ലെ ‘അ​ൻ’ എ​ന്ന ലിം​ഗ​പ്ര​ത്യ​യ​മാ​ണ്. (‘നി​ര​മി​ത്ര​നും നി​ര​മി​ത്ര​യും ഞാ​ൻ ത​ന്നെ’ എ​ന്ന് മ​ന​സ്സി​ൽ മു​ഴ​ങ്ങു​ന്ന വാ​ക്യ​മാ​യി ഈ ​സ്ഥി​രീ​ക​ര​ണ​ത്തെ അ​യാ​ളു​ടെ സ്വ​ത്വ​സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നോ​വ​ലി​ന്റെ അ​വ​സാ​നം റ​ദ്ദ് ചെ​യ്യു​ന്ന​താ​യും കാ​ണാം പു​റം. 376). ആ​ണ​ത്ത പ​രീ​ക്ഷ ജ​യി​ക്കാ​നാ​വ​ശ്യ​മാ​യ ചി​കി​ത്സ​ക്കാ​ണ് ആ​ത്രേ​യ​ക​ത്തി​ൽ ഇ​ള​യു​ടെ നേ​തൃ​ത്തി​ൽ അ​യാ​ൾ വി​ധേ​യ(​നാ)​യാ​വു​ന്ന​ത്. ആ ​ചി​കി​ത്സ​യു​ടെ ഫ​ല​സി​ദ്ധി ദ​ശാ​ർ​ണ​ത്തി​ലെ ദാ​സി​പ്പെ​ണ്ണി​ൽ അ​യാ​ൾ ന​ട​ത്തി​യ അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള പെ​രു​മാ​റ്റ​ത്തി​ലൂ​ടെ വെ​ളി​വാ​കു​ക​യും ചെ​യ്യു​ന്നു. ഈ ​ആ​ണ​ത്ത​പ്ര​ക​ട​ന​ങ്ങ​ളെ എ​ല്ലാം ത​ള്ളി​ക്ക​ള​യു​ന്ന മാ​റ്റം നോ​വ​ലി​ന്റെ അ​വ​സാ​ന​മു​ണ്ട്. അ​ശ്വ​ഥാ​മാ​വി​ന്റെ കൊ​ടും​പ​ക അ​ഴി​ഞ്ഞാ​ടി​യ രാ​ത്രി​യി​ൽ, സ​ഹോ​ദ​രി​യാ​യ പാ​ഞ്ചാ​ലി​യു​ടെ മ​ക്ക​ളു​ടെ ശ​യ്യാ​ഗാ​ര​ത്തി​ൽ അ​യാ​ൾ ഇ​ഴ​ഞ്ഞെ​ത്തു​ന്നു.
ഉ​ട​ലി​ലെ​യും ഉ​യി​രി​ലെ​യും ശ​ക്തി സം​ഭ​രി​ച്ച്, ‘ഞാ​ൻ കാ​വ​ലു​ണ്ട് എ​ന്റെ കു​ഞ്ഞു​ങ്ങ​ൾ ഭ​യ​ക്ക​രു​തെ​ന്നു’ പ​റ​ഞ്ഞ് അ​യാ​ൾ അ​വ​രെ സ​മാ​ധാ​നി​പ്പി​ക്കു​ന്നു (പു​റം 382). ആ​ണാ​വാ​ൻ വേ​ണ്ടി ശ​രീ​ര​ത്തെ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഘ​ട്ട​ങ്ങ​ൾ താ​ണ്ടി അ​യാ​ൾ സ​ഹ​ന​ത​യു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന്റെ​യും വാ​ത്സ​ല്യ​ത്തി​ന്റെ​യും ഭാ​വ​മേ​ഖ​ല​യി​ൽ എ​ത്തി​പ്പെ​ടു​ന്നു. അ​യാ​ൾ അ​വി​ടെ അ​മ്മ​യാ​യി മാ​റു​ന്നു. ‘അ​ത്രേ​യ​ക’​മെ​ന്ന നോ​വ​ലി​നു ആ​മു​ഖ​മാ​യി ന​ൽ​കി​യി​ട്ടു​ള്ള സ​ര​മ​യു​ടെ ക​ഥ​ക്ക് നോ​വ​ലി​ന്റെ പ്ര​മേ​യ​വു​മാ​യി താ​ദാ​ത്മ്യം കൈ​വ​രു​ന്ന സാ​ഹ​ച​ര്യ​വും കൂ​ടി​യാ​ണ് നി​ര​മി​ത്ര​ന്റെ ഈ ​പ​രി​ണാ​മ​ഗ​തി. ത​ന്റെ കു​ഞ്ഞി​നെ വേ​ദ​നി​പ്പി​ച്ച ജ​ന​മേ​യ​ന്റെ സ​ഹോ​ദ​ര​ന്മാ​രോ​ട് ചീ​റു​ക​യാ​ണ്, നാ​യ്ക്ക​ളു​ടെ ആ​ദി​മാ​താ​വാ​യ സ​ര​മ ചെ​യ്യു​ന്ന​ത്.
എ​ന്നാ​ൽ, സ​ര​മ​യെ​പ്പോ​ലെ ദു​ര​ന്ത​ത്തെ മാ​തൃ​ഭാ​വം​കൊ​ണ്ട് മ​റി​ക​ട​ക്കാ​ൻ അ​യാ​ൾ​ക്കു ക​ഴി​യു​ന്നി​ല്ല. സ​ഹോ​ദ​രി​യു​ടെ കു​ട്ടി​ക​ളെ ക്രൂ​ര​മാ​യ കൊ​ല​യി​ൽ​നി​ന്നും അ​പ​മാ​ന​ത്തി​ൽ​നി​ന്നും ര​ക്ഷി​ക്കാ​ൻ ശാ​പ​ത്തി​ലൂ​ടെ​പോ​ലും അ​യാ​ൾ​ക്ക് ക​ഴി​യാ​ത്ത​തി​നു കാ​ര​ണ​വും അ​യാ​ളു​ടെ ലിം​ഗ​പ​ദ​വി​യി​ലു​ണ്ട്. ബ​ഹി​ഷ്കൃ​ത​ത്വ​മാ​ണ് അ​യാ​ളു​ടെ സ്ഥാ​യി. ഇ​തി​ഹാ​സ ക​ഥ​ക​ൾ​ക്ക് സ്വാ​ഭാ​വി​ക​മാ​യു​ള്ള നി​ർ​മ​മ​ത്വ​മെ​ന്ന ഗു​ണ​ത്തെ മാ​റ്റി​വെ​ച്ച് സ്ത്രൈ​ണ​സ​ത്ത​യോ​ടു​ള്ള ആ​ഖ്യാ​ന​ത്തി​ന്റെ ആ​നു​കൂ​ല്യം ഇ​വി​ടേ അ​യാ​ളു​ടെ ര​ക്ഷ​ക്കെ​ത്തു​ന്നു. അ​യാ​ൾ അ​ടി​സ്ഥാ​ന​പ​ര​മാ​യി ആ​രെ​യും വെ​റു​ക്കാ​ൻ ക​ഴി​യാ​ത്ത​തും എ​ല്ലാ​വ​രെ​യും ര​ക്ഷി​ക്കാ​ൻ മാ​റോ​ടു ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന അ​മ്മ​യാ​യി മാ​റു​ന്നു. സ​ര​മ വി​ജ​യി​ച്ച അ​മ്മ​യാ​ണ്. നി​ര​മി​ത്ര​ൻ പ​രാ​ജ​യ​പ്പെ​ട്ട അ​മ്മ​യും.
ഇ​തേ​പോ​ലു​ള്ള ഒ​രു​മാ​റ്റം നി​ര​മി​ത്ര​ന്റെ ചി​കി​ത്സ​ക​യാ​യ ഇ​ള​ക്കു​മു​ണ്ട്. മ​ര​ണാ​സ​ന്ന​രാ​യ വ്യ​ക്തി​ക​ളെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന ഇ​ള​ക്ക് ബ​ല​ൻ എ​ന്ന ആ​ൺ​കൂ​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ൾ നോ​വ​ലി​ൽ അ​വി​വാ​ഹി​ത​യാ​ണ്. അ​വ​ളു​ടെ ശു​ശ്രൂ​ഷാ ചി​കി​ത്സ​ക​ളും അ​പൂ​ർ​വ വൈ​ദ്യ​പ്ര​യോ​ഗ​ങ്ങ​ളാ​ൽ ആ​തു​ര​ർ​ക്ക് ന​ൽ​കു​ന്ന പു​തു​ജീ​വ​നും (നി​ര​മി​ത്ര​നെ കൂ​ടു​ത​ൽ ആ​ണാ​ക്കു​ന്ന​തു​പോ​ലെ കൃ​ഷ്ണ​യെ പ്ര​സ​വ​ശേ​ഷ​വും ക​ന്യ​ക​യാ​ക്കാ​നു​ള്ള ഔ​ഷ​ധ​ക്കൂ​ട്ടും പ്ര​യോ​ഗ​ച​ര്യ​ക​ളും ഇ​ള​യു​ടെ നി​ർ​വാ​ഹ​ക​ത്വ​ത്തി​ലാ​ണ് ത​യാ​റാ​വു​ന്ന​ത്) അ​വ​ളെ പ്ര​തീ​കാ​ത്മ​ക​നി​ല​യി​ൽ അ​മ്മ​യാ​ക്കി നി​ല​നി​ർ​ത്തു​ന്നു​ണ്ട്. അ​വ​ളി​ലെ മാ​തൃ​ത്വ​ത്തി​ന്റെ ആ​ർ​ദ്ര​ത​യെ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു പ​രാ​മ​ർ​ശം, അ​വ​ളി​ലെ ത്യാ​ഗ​സ​ന്ന​ദ്ധ​ത​യോ​ടൊ​പ്പം നോ​വ​ലി​ൽ നി​ര​മി​ത്ര​നി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: “ആ​യി​രി​ക്കാം. അ​തു​കൊ​ണ്ട് നീ ​ഇ​ള​യോ​ട് ക്ഷ​മി​ക്കാ​ൻ ശ്ര​മി​ക്കൂ. ആ​രു​ടെ​താ​യാ​ലും കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​വ​ൾ ഉ​പേ​ക്ഷ വി​ചാ​രി​ക്കു​ക​യി​ല്ല.” (പു​റം. 310)
ബോ​ധാ​ബോ​ധ​ങ്ങ​ൾ​ക്ക് ഇട​യി​ലെ ആ​ത്രേ​യ​ക ഭൂ​മി​ക
സാം​സ്കാ​രി​ക ഘ​ട​ന​യി​ൽ ഘ​നീ​ഭ​വി​ച്ചു​കി​ട​ക്കു​ന്ന പൗ​രാ​ണി​ക​മാ​യ അ​നു​ഭ​വ​വാ​സ്ത​വ​ങ്ങ​ളെ ആ​ധു​നി​ക​മാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ പു​ന​ര​വ​ത​രി​പ്പി​ച്ചു വി​ശ​ക​ല​നം ചെ​യ്യു​ക എ​ന്ന പ്ര​ക്രി​യ ആ​ധു​നി​ക​ത​യു​ടെ തു​ട​ക്ക​ക്കാ​ല​ത്തി​ൽ​ത്ത​ന്നെ പ്ര​ചാ​രം നേ​ടി​യ ആ​വി​ഷ്ക​ര​ണോ​പാ​ധി​യാ​ണ്. പൗ​രാ​ണി​ക സ​മ​സ്യ​ക​ളെ സ​മ​കാ​ലി​ക സ​ന്ദ​ർ​ഭ​ങ്ങ​ളു​മാ​യി ചേ​ർ​ത്തു​വാ​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ അ​വ​ബോ​ധ​ങ്ങ​ളെ പു​തു​ക്കി​നി​ർ​ണ​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നി​ട​ത്താ​ണ് ഭൂ​ത​കാ​ല ആ​ഖ്യാ​ന​ങ്ങ​ൾ​ക്ക് ആ​ഴം കൂ​ടു​ന്ന​ത്.
അ​ത്ത​ര​മൊ​രു പ്ര​ശ്ന​വി​ചാ​ര​മ​ല്ല ‘ആ​ത്രേ​യ​ക’​ത്തി​ന്റെ കാ​ത​ൽ. ശീ​ർ​ഷ​ക​ത്തി​ലെ ‘അ​കം’ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ആ​ധു​നി​ക​മാ​യി രൂ​പ​പ്പെ​ട്ട വ്യ​ക്തി​യു​ടെ ഉ​ള്ള​റ​യി​ലേ​ക്കു​ള്ള സ​വി​ശേ​ഷ​മാ​യ യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളും നോ​വ​ലി​ൽ​നി​ന്ന് എ​ണ്ണി​യെ​ടു​ക്കാം. ലിം​ഗ​പ​ര​മാ​യ ദ്ര​വാ​വ​സ്ഥ​യി​ലേ​ക്കു​ള്ള വി​ശേ​ഷ​പ്പെ​ട്ട നോ​ട്ട​മാ​ണ് ഒ​ന്നാ​മ​ത്തേ​ത്. ആ​ധു​നി​ക​മാ​യ സ്ത്രീ ​ബോ​ധ്യ​ങ്ങ​ളാ​ൽ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ന്ന ബ​ഹു​ഭാ​ര്യാ​ത്വ​ത്തെ​യും ദാ​മ്പ​ത്യ​വ്യ​വ​ഹാ​ര​ങ്ങ​ളെ​യും മു​ൻ​നി​ർ​ത്തി​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് മ​റ്റൊ​ന്ന്. പൗ​രാ​ണി​ക കൃ​തി​ക​ളി​ലെ വീ​ർ​പ്പു​മു​ട്ടി​ക്കു​ന്ന അ​ന്ത​സ്സം​ഘ​ർ​ഷ​മേ​ഖ​ല​യാ​യ മ​ര​ണ​ഭീ​തി​യെ സ​മ​കാ​ലി​കാ​വ​ബോ​ധ​ത്തി​ന്റെ പ്ര​കാ​ശ​ത്തി​ൽ നോ​ക്കി​ക്കാ​ണു​ന്ന​തെ​ങ്ങ​നെ എ​ന്നു​ള്ള​താ​ണ് ഇ​നി​യൊ​ന്ന്.
രാ​ഷ്ട്രീ​യ​വും അ​ധി​കാ​ര​വും രോ​ഗ​വും ഉ​ൾ​പ്പ​ടെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ ഏ​ശാ​ത്ത​തോ അ​വ​യി​ൽ​നി​ന്ന് കേ​വ​ല​സ​ത്ത​യെ മോ​ചി​പ്പി​ച്ചെ​ടു​ക്കാ​ൻ കെ​ൽ​പു​ള്ള​തോ ആ​യ ഭൂ​മി​ക​യാ​ണ് ആ​ത്രേ​യ​കം. ആ​ത്രേ​യ​ക​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന മൂ​ന്നു​ത​രം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് വേ​ണ്ട​തു നി​ശ്ച​യി​ച്ചു ന​ൽ​കു​ക​യാ​ണ് അ​വി​ടെ ചെ​യ്യു​ന്ന​തെ​ന്ന കാ​ര്യം ഇ​ള, നി​ര​മി​ത്ര​നു തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്നു​ണ്ട്. 1. മാ​ര​ക​മാ​യ പ​രി​ക്കു​പ​റ്റി​യ​വ​ർ, 2. നാ​ട്ടി​ലെ ചി​കി​ത്സ​ക​ർ കൈ​യൊ​ഴി​ഞ്ഞ​വ​ർ, 3. മ​ര​ണം തീ​ർ​ച്ച​യാ​ക്കി​യ​വ​ർ. (പു​റം 65) ആ​ത്രേ​യ​ക​ത്തി​ലെ വി​ശേ​ഷ ചി​കി​ത്സ​യു​ടെ കാ​ര്യ​മാ​ണ് സം​സാ​ര​വി​ഷ​യ​മെ​ങ്കി​ലും ജീ​വി​ത​വു​മാ​യു​ള്ള അ​നു​ര​ഞ്ജ​ന​ത്തി​നും വി​ട​പ​റ​യ​ലി​നും ഇ​ട​യി​ൽ വ്യ​ക്തി​യെ പാ​ക​പ്പെ​ടു​ത്തു​ക എ​ന്ന ധ​ർ​മ​മാ​ണ് ആ​ത്രേ​യ​കം അ​നു​ഷ്ഠി​ക്കു​ന്ന​തെ​ന്ന അ​ർ​ഥം അ​തി​ലു​ണ്ട്.
ആ​ന്ത​രി​ക​കാ​ര്യ​മെ​ന്ന നി​ല​യി​ൽ ആ​ന​ന്ദ​വും മ​ര​ണ​വും ര​ണ്ട് വി​രു​ദ്ധ​ത​ത്ത്വ​ങ്ങ​ളാ​യി മ​ത്സ​രി​ക്കു​ന്ന, മ​നു​ഷ്യ മ​ന​സ്സി​ലെ ബോ​ധാ​ബോ​ധ​ങ്ങ​ൾ​ക്കി​ട​യി​ലെ സം​സ്ക​ര​ണ​ശാ​ല​യു​ടെ പ​ദ​വി​യാ​ണ് ആ​ത്രേ​യ​ക​ത്തി​നു​ള്ള​ത്. ദാ​ശ​ർ​ണ​ത്തി​നും പാ​ഞ്ചാ​ല​ത്തി​നും ഇ​ട​ക്കു​ള്ള ആ ​സാ​ങ്ക​ൽ​പി​ക പ്ര​ദേ​ശം, ബോ​ധ​ത്തി​നും അ​ബോ​ധ​ത്തി​നും ഇ​ട​യി​ലു​ള്ള ഉ​പ​ബോ​ധ​ത്തി​ന്റെ കാ​വ്യാ​ത്മ​ക​രൂ​പ​ക​വു​മാ​ണ്. അ​ബോ​ധ​ത്തി​ൽ​നി​ന്നു​ള്ള ഊ​ർ​ജ​പ്ര​വാ​ഹ​ത്തെ സം​സ്ക​രി​ച്ച് ബോ​ധ​പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള മാ​ർ​ഗ​മാ​ക്കി​മാ​റ്റു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഉ​പ​ബോ​ധ​മ​ണ്ഡ​ല​ത്തി​നു​ള്ള​ത്.
(ഉ​പ​ബോ​ധ​മെ​ന്ന മ​നഃ​ശാ​സ്ത്ര​സം​ജ്ഞ​യെ പി​ന്നീ​ട് ഫ്രോ​യി​ഡു​ത​ന്നെ സം​ശ​യി​ച്ച് ഉ​പേ​ക്ഷി​ച്ച​താ​ണെ​ങ്കി​ലും ബോ​ധാ​ബോ​ധ​ങ്ങ​ളി​ലെ ഊ​ർ​ജ​പ്ര​വാ​ഹ​വും അ​വ​ക്കി​ട​യി​ലെ നി​യ​ന്ത്ര​ണ കേ​ന്ദ്ര​വും തീ​ർ​ത്തും അ​പ്ര​സ​ക്ത​മ​ല്ലെ​ന്ന കാ​ര്യം ല​കാ​നും സി​സ​ക്കും ‘ഇ​ദി’​നും ‘ഈ​ഗോ’​ക്കു​മൊ​പ്പം ‘സൂ​പ്പ​ർ ഈ​ഗോ’​യു​ടെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ​ല പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ​യും ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​മേ​യ​ത്തി​ന്റെ മ​നഃ​ശാ​സ്ത്ര​വ​ശ​മെ​ന്ന​തി​നു പു​റ​മേ ശി​ൽ​പ​പ​ര​മാ​യും ഈ ​മൂ​ന്നാ​മി​ട​സ​ങ്ക​ൽ​പം ‘ആ​ത്രേ​യ​ക’​ത്തി​ന്റെ സം​വി​ധാ​ന​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ര​തി​യും ഭീ​തി​യും
‘ആ​ത്രേ​യ​ക’​ത്തി​ലെ ഒ​ന്നു മു​ത​ൽ 71 വ​രെ​യു​ള്ള മു​ഖ്യ അ​ധ്യാ​യ​ങ്ങ​ൾ​ക്കു പു​റ​മേ നാ​ല് അ​നു​ബ​ന്ധ​ങ്ങ​ൾ​കൂ​ടി​യു​ണ്ട്. ആ​ദ്യ​ത്തേ​തി​ൽ ദ്വൈ​ത​വ​ന​ത്തി​ൽ​വെ​ച്ച് യു​ധി​ഷ്ഠി​ര​ൻ അ​ഭി​മു​ഖീ​ക​രി​ച്ച പ്ര​സി​ദ്ധ​മാ​യ യ​ക്ഷ​പ്ര​ശ്ന​ത്തി​ന്റെ മാ​തൃ​ക​യി​ൽ ചി​ല ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളു​മാ​ണു​ള്ള​ത്. മ​രി​ച്ചാ​ലും വി​ടാ​ത്ത​തേ​ത്? എ​ന്ന ചോ​ദ്യം ഉ​ത്ത​ര​മി​ല്ലാ​തെ അ​വ​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ആ​ദ്യ അ​നു​ബ​ന്ധം അ​വ​സാ​നി​ക്കു​ന്ന​ത്. ജ​ന​മേ​ജ​യ​ന്റെ യാ​ഗ​ശാ​ല​യി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞെ​ത്തി​യ നാ​യ്ക്കു​ട്ടി​യെ ഒ​രു കു​റ്റ​വും ചെ​യ്യാ​തെ ശി​ക്ഷി​ച്ച​തി​നെ​പ്പ​റ്റി​യു​ള്ള വി​ചാ​ര​ണ​യും അ​തി​ന്റെ ശാ​പ​വു​മാ​ണ് നാ​ന്ദി​യി​ലു​ള്ള​ത്. (മ​ഹാ​ഭാ​ര​ത ക​ഥ​യു​ടെ നാ​ന്ദി​കൂ​ടി​യാ​ണ​ത്) ‘ആ​ത്രേ​യ​ക’​ത്തി​ലെ ക​ഥ​യു​മാ​യി പ്ര​ത്യ​ക്ഷ​ബ​ന്ധ​മൊ​ന്നു​മി​ല്ലാ​ത്ത സ​ര​മ​യു​ടെ ശാ​പ​ത്തി​ന് നോ​വ​ലി​ലെ ഭാ​വ​മ​ണ്ഡ​ല​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​ര്യ​മാ​യ പ​ങ്കു​ണ്ടെ​ന്ന് മു​ക​ളി​ൽ നാം ​ക​ണ്ടു.
അ​ടു​ത്ത​ത് ‘ഫ​ല​ശ്രു​തി’​യെ​ന്ന അ​നു​ബ​ന്ധ​മാ​ണ്. പു​രാ​ണ​കൃ​തി​ക​ളു​ടെ പാ​രാ​യ​ണ താ​ൽ​പ​ര്യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ര​ച​നാ​ത​ന്ത്ര​മെ​ന്ന നി​ല​യി​ൽ അ​വ​യു​ടെ അ​വ​സാ​നം ചേ​ർ​ക്കു​ന്ന പ്ര​യോ​ജ​നാ​കാം​ക്ഷ​യെ കാ​ലി​ക​മാ​യി പു​തു​ക്കി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് നോ​വ​ലി​ലെ ‘ഫ​ല​ശ്രു​തി’​യി​ൽ. ര​തി​യെ​യും മ​ര​ണ​ഭ​യ​ത്തെ​യും (ആ​ന​ന്ദാ​ഭി​ര​തി​യും മ​ര​ണാ​നു​ഭൂ​തി​യും) പ​ര​സ്പ​രം അ​ഭി​മു​ഖം നി​ർ​ത്തി ര​തി​ക്കു വി​പ​രീ​ത​മാ​ണ് ഭ​യ​മെ​ന്ന ഉ​പ​ദേ​ശം വാ​യ​ന​ക്കാ​ർ​ക്ക് ആ ​ഭാ​ഗം ന​ൽ​കു​ന്നു. ര​ച​ന​യെ​യും പ്ര​മേ​യ​ത്തെ​യും കു​റി​ച്ചു​ള്ള ച​ർ​ച്ച​യാ​ണ് ‘ജ​യ’​മെ​ന്ന ഖ​ണ്ഡ​ത്തി​ലു​ള്ള​ത്. ഫ​ല​ശ്രു​തി​യും ജ​യ​വും, എ​ഴു​ത്തി​ന്റെ ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ സ​മ​സ്യ​ക​ളെ പ്ര​മേ​യ​ത്തി​ന്റെ ഭാ​ഗ​മാ​ക്കി ചി​ന്തി​ക്കു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന കാ​ലി​ക​മാ​യ ര​ച​നാ​വ​ഴ​ക്ക​മാ​ണ് മ​റ്റൊ​രു ത​ര​ത്തി​ൽ ആ ​ഭാ​ഗ​ത്ത് ആ​വി​ഷ്ക​രി​ക്ക​പ്പെ​ടു​ന്ന​ത്. വൈ​കാ​രി​ക തീ​ക്ഷ്ണ​മാ​യ സ​ര​മ​യു​ടെ ശാ​പ​വും യ​ക്ഷ​പ്ര​ശ്ന​ത്തി​നു​ള്ളി​ലെ കു​ഴ​മ​റി​ച്ചി​ലും അ​ബോ​ധ​വു​മാ​യും നോ​വ​ലി​ന്റെ അ​വ​സാ​ന​ത്തി​ലെ വ്യാ​സ​ശി​ഷ്യ​ന്മാ​രു​ടെ വി​ശ​ക​ല​ന​വി​ചാ​ര​ങ്ങ​ൾ​ക്ക് ബോ​ധ​വു​മാ​യു​മാ​ണ് ബ​ന്ധം. ആ ​നി​ല​ക്ക് നോ​വ​ൽ ഭാ​ഗ​മാ​ക​ട്ടെ പൂ​ർ​ണ​മാ​യും മ​റ്റൊ​രു ആ​ത്രേ​യ​ക​മാ​യി, ഒ​രു ഉ​പ​ബോ​ധ​മാ​യി മാ​റു​ന്നു.
ക​ഥാ​ഗ​തി​യി​ൽ നേ​രി​ട്ട് ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും സ​ര​മ​യു​ടെ ശാ​പ​ത്തി​ൽ​നി​ന്ന് ജ​ന​മേ​ജ​യ​നി​ലേ​ക്കും അ​നു​ജ​ന്മാ​രി​ലേ​ക്കും പ്ര​സ​രി​ക്കു​ന്ന ഭ​യ​ത്തി​ന് നോ​വ​ലി​ൽ പ്ര​ത്യേ​ക​സ്ഥാ​ന​മു​ണ്ട്. ഭ​യ​ത്തെ നി​ർ​ണാ​യ​ക​വും അ​സ്തി​ത്വ​സം​ബ​ന്ധി​യു​മാ​യ വി​കാ​ര​മാ​യി നോ​വ​ൽ, പ​രി​ച​രി​ക്കു​ന്നു. വ്യ​ക്തി​ജീ​വി​ത​ത്തെ മൂ​ടി​നി​ൽ​ക്കു​ന്ന പ​ല​ത​രം ഭ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ൾ യാ​ത്ര​ചെ​യ്യു​ന്ന​ത്. മാ​നം, ധ​നം, ഗു​ണം, മൂ​ല്യം, പ​ദ​വി, ജ്ഞാ​നം, സ്ഥ​ലം, ആ​ന​ന്ദം, സ്വ​സ്ഥ​ത, ലിം​ഗ​ത്വം... അ​ങ്ങ​നെ നി​ര​വ​ധി ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഭീ​തി​യാ​ണ് പ്ര​ക​ട​മാ​യു​ള്ള​ത്. അ​വ​യു​ടെ പാ​ര​മ്യാ​വ​സ്ഥ​യി​ൽ മ​ര​ണ​ത്തെ​പ്പ​റ്റി​യു​ള്ള​തും (ജീ​വ​ന​ഷ്ടം) കു​ടി​യി​രി​ക്കു​ന്നു.
‘ഭ​യ​ത്തെ ഭ​യ​ക്ക​രു​ത് നേ​രി​ട​ണം’ എ​ന്നാ​ണ് ചൂ​ഡ​ക​ൻ നി​ര​മി​ത്ര​നു ന​ൽ​കു​ന്ന ഉ​പ​ദേ​ശം (പു.293). ​സ​ര​മ​ക്കു പു​റ​മേ അ​ണി​മാ​ണ്ഡ​വ്യ​ന്റെ ശാ​പ​ക​ഥ​യും നോ​വ​ലി​ൽ ക​ട​ന്നു​വ​രു​ന്നു​ണ്ട് എ​ന്നു ശ്ര​ദ്ധി​ക്കു​ക (അ​ധ്യാ​യം 15). ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​കൊ​ണ്ട് ഒ​ന്നി​നെ​യും ചേ​ർ​ത്തു പി​ടി​ക്കാ​നാ​വാ​തെ വ​ല​യു​ക​യാ​ണ് ജ​ന​മേ​ജ​യ​നു ശാ​പം​കൊ​ണ്ടു​ണ്ടാ​യ യാ​ത​ന. യ​മ​ധ​ർ​മ​നു മാ​ണ്ഡ​വ്യ​നി​ൽ​നി​ന്നു കി​ട്ടി​യ ശാ​പ​ത്തി​ന്റെ അ​നു​ബ​ന്ധം, അ​നീ​തി​ക​ൾ​ക്കു മു​ന്നി​ൽ നി​ശ്ശ​ബ്ദ​നാ​യി ഇ​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന​താ​ണ്, സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വാ​ക്കി​നു വി​ല​യി​ല്ലാ​താ​കും. ശൂ​ദ്ര​യോ​നി​യി​ൽ പി​റ​ന്ന് വി​ജ്ഞാ​നി​യാ​യി എ​ന്നാ​ൽ അ​പ്ര​സ​ക്ത​നാ​യി ഉ​ട​നീ​ളം ജീ​വി​ക്കു​ക എ​ന്ന നി​സ്സ​ഹാ​യാ​വ​സ്ഥ വി​ദു​ര​രാ​യി പി​റ​ന്ന യ​മ​ധ​ർ​മ​ൻ ചു​മ​ക്കു​ന്നു​ണ്ട്. അ​വ​സാ​നം വാ​യി​ൽ ക​ല്ലി​ട്ട് അ​ദ്ദേ​ഹം കാ​ടു​ക​യ​റി.
ഭൂ​മി എ​ല്ലാ​വ​ർ​ക്കും സു​ന്ദ​ര​മ​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ ശൂ​ദ്ര​ൻ, സ്ത്രീ, ​ന​പും​സ​കം -ഇ​തി​ലേ​തെ​ങ്കി​ലും ഒ​ന്നാ​യി ജ​നി​ക്ക​ണ​മെ​ന്ന് മാ​ണ്ഡ​വ്യ​ൻ ധ​ർ​മ​ദേ​വ​നെ അ​റി​യി​ക്കു​ന്ന​താ​യി നോ​വ​ലി​ലു​ണ്ട് (പു. 72). ​അ​തി​നോ​ടൊ​പ്പം ചി​ത്രാം​ഗ​ദ​യും ഹി​ഡും​ബി​യും ഉ​ലൂ​പി​യും ഇ​രാ​വാ​നും ഘ​ടോ​ൽ​ക​ച​നും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ​ർ​വ​ത-​കാ​ന​ന ഭൂ​മി​ക​ളി​ലെ, സ​ഹ​ന​ശ​ക്തി​യും വി​ധേ​യ​ത്വ​വും കൈ​മു​ത​ലാ​യു​ള്ള ക​രു​ത്ത​രാ​യ അ​രി​കു​ജീ​വി​ത​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ചു​ള്ള മ​റ്റൊ​രു ഭാ​ര​ത​ഗാ​ഥ​യാ​യി ‘ആ​ത്രേ​യ​കം’ മാ​റു​ന്നു. അ​ടി​സ്ഥാ​ന പ​ര​മാ​യി, ന്യൂ​ന​പ​ക്ഷാ​ത്മ​ക​ത (മൈ​നോ​രി​റ്റി) എ​ന്നു വി​ളി​ക്കാ​വു​ന്ന, സ്ത്രൈ​ണ​ത​യി​ലേ​ക്ക് കു​തി​ക്കു​ന്ന ജീ​വി​താ​വേ​ഗ​ങ്ങ​ളു​ടെ പ​രാ​ജ​യം ഏ​തു ശാ​രീ​രി​കാ​വ​സ്ഥ​യി​ലും സ്വാ​ഭാ​വി​ക​മാ​ണെ​ന്നും​കൂ​ടി കാ​ണി​ച്ചു​ത​രി​ക​യാ​ണ് ‘ആ​ത്രേ​യ​കം’ ചെ​യ്യു​ന്ന​ത്.
വീട് വയ്ക്കാനായി
ലോണെടുത്ത്
വാങ്ങിയ പറമ്പിൽ
ഒരു പൊട്ടക്കിണറുണ്ടായിരുന്നു.
കിണർ നികത്താൻ
മറ്റൊരു
ലോണെടുക്കണ്ടേയെന്ന്
ഭാര്യ പരിഹസിച്ചു.
മനുഷ്യരെപ്പോലെ
കിണറിലും
പൊട്ടന്മാരുണ്ടോയെന്ന്
ഹൈസ്കൂളിലെത്തിയ
അനുജത്തിയുടെ
മകൾ ചോദിച്ചു.
മനുഷ്യരിൽ
പൊട്ടൻമാരുണ്ടെന്ന്
ആരാ നിന്നെ പഠിപ്പിച്ചതെന്ന്
തിരിച്ചു ചോദിച്ചു.
അവൾ
അമ്പരന്ന് നോക്കുക
മാത്രം ചെയ്തു.
പ്രസവിക്കാത്ത
പെണ്ണും
ഉറവ കിനിയാത്ത
കിണറും
മറ്റുള്ളവർക്ക്
പൊട്ടകളാണെന്ന്
രാത്രി
ഭാര്യയോട് പറഞ്ഞു.
അത് നികത്തണ്ട
അവളുടെ
കണ്ണുകൾ
നിറഞ്ഞു.
വീടുവയ്ക്കുമ്പോൾ
പലരും ചോദിച്ചു
ആ പൊട്ടക്കിണറെന്തിന്?
അകം വൃത്തിയാക്കി
അരമതിൽ കെട്ടി
സൂക്ഷിച്ചിട്ടെന്ത് കാര്യം.
ഒറ്റയ്ക്കാകുന്ന
ദിവസങ്ങളിൽ
അവളതിൻ ചോട്ടിൽപ്പോയി
നിൽക്കും.
അവളുടെ ഉള്ളിൽനിന്നോ
കിണറിന്റെ
ഉള്ളിൽനിന്നോയെന്ന്
വേർതിരിക്കാനാവാത്ത
ഒരു കരച്ചിൽ
ഉയർന്നുവരും.
ഭൂമി ഒരു പൊട്ടക്കിണറാകും.
1968 മേയിലെ വിദ്യാർഥി കലാപം ഓർമിക്കുന്നുണ്ടോ? ​ഫ്രാൻസി​െല വിദ്യാർഥികൾ അന്ന് ചരിത്രം രചിച്ചു. പാരിസ് സർവകലാശാലയിൽനിന്നായിരുന്നു തുടക്കം. വിദ്യാർഥി പ്രക്ഷോഭം വലിയ ജനകീയ മുന്നേറ്റമായി മാറി, തൊഴിലാളികൾ പ്രക്ഷോഭത്തിന് മുന്നിലേക്ക​ുവന്നു. സർക്കാറിന് മുട്ടുകുത്തേണ്ടിവന്നു.
സമാനമായ അവസ്ഥയിലാണ് ഇപ്പോൾ ഫ്രാൻസ്. ഇമ്മാനുവൽ മാക്രോണിന്റെ ഭരണത്തിനെതിരെ വൻ പ്ര​േക്ഷാഭം ഫ്രാൻസിലെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. കടുത്ത ഇന്ധന പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും പൊറുതിമുട്ടിച്ച​തോടെയാണ് ജനം തെരുവിലിറങ്ങിയത്. വിദ്യാർഥി-യുവജനങ്ങൾക്കുനേരെ നടന്ന പൊലീസ് നടപടി തലസ്ഥാനമായ പാരിസിലും പ്രാന്തപ്രദേശങ്ങളിലും വ്യാപക ആൾക്കൂട്ട അതിക്രമങ്ങൾക്കിടയാക്കി.
ദിവസങ്ങളായി നടന്നുവരുന്ന വിദ്യാർഥി യുവജന പ്രക്ഷോഭം, ശനിയാഴ്ച കണ്ണീർവാതക, ലാത്തി പ്രയോഗവുമായി പൊലീസ് രംഗത്തിറങ്ങുകയും പ്രക്ഷോഭകരെ കൂട്ടമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തതോടെ അക്രമാസക്തമായി മാറി. ഫ്രാൻസിൽ പ്രതിഷേധ പ്രക്ഷോഭങ്ങളുടെ സന്ദർഭം മുതലെടുത്ത് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്ന പതിവ് ആവർത്തിച്ചതോടെ തലസ്ഥാനത്തും സമീപനഗരങ്ങളിലും വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും അരങ്ങേറിയതായി റിപ്പോർട്ടുണ്ട്.
എട്ടു ലക്ഷത്തോളം പേർ വിവിധയിടങ്ങളിലായി പങ്കെടുത്ത വൻ പ്രക്ഷോഭങ്ങളാണ് കലാപ നിയന്ത്രണ പൊലീസിന്റെ നടപടിയോടെ വ്യാപകമായ അക്രമപരമ്പരകളിലേക്ക് നീങ്ങിയത്. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളാണ് പ്രക്ഷോഭത്തെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടുന്നതെന്നും സന്ദർഭം മുതലെടുത്ത് ക്രിമിനലുകൾ കൊള്ളക്കിറങ്ങുകയാണെന്നും സർക്കാർ ആരോപിക്കുന്നു.
അടുത്ത വർഷം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജ്യത്ത് മാക്രോൺ ഭരണം ശേഷിപ്പിച്ച രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്താനായി വലതുപക്ഷ തീവ്രസംഘടനകളും  രംഗത്തുണ്ട്. ഇമ്മാനുവൽ മാക്രോണിന്റെ ഒരു ദശകക്കാലത്തെ മാക്രോണിസ ഉദാരീകരണ ഭരണമാണ് രാജ്യത്തെ ഇന്നത്തെ ദുസ്സഹമായ പരുവത്തിലെത്തിച്ചതെന്നാണ് പൊതുവികാരം.
സെപ്റ്റംബർ 17ന് തെക്കുകിഴക്കൻ പാരിസിലെ തൊഴിലാളി ഭൂരിപക്ഷ മേഖലയായ ​െക്രത്തെയ്‌ലിലെ അവഗണന നേരിടുന്ന ഒരു ഹൈസ്കൂളിൽനിന്ന് വിദ്യാർഥികൾ പഠിപ്പുമുടക്കി തെരുവിലിറങ്ങിയതാണ് തുടക്കം. അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, അനുദിനം തകർച്ചയിലേക്ക് നീങ്ങുന്ന വിദ്യാഭ്യാസ നിലവാരം തുടങ്ങിയ പ്രാഥമികപ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു പഠിപ്പുമുടക്ക്. രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ഫ്രഞ്ച് നഗരങ്ങളിലുടനീളം സമാന വിദ്യാർഥി പ്രക്ഷോഭങ്ങൾ ആളിക്കത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ട്രേഡ് യൂനിയനുകളുടെയും പിന്തുണയോടെ ഹൈസ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾ പ്രക്ഷോഭത്തിന്റെ തെരുവുകൾ തീർത്തു. ഇത്തരത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾ അണിനിരക്കുന്ന പ്രതിഷേധം ഫ്രാൻസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല.
അധികൃതർ സമരത്തെ കർക്കശമായി നേരിട്ട വടക്കൻ ഫ്രാൻസിലെ ലെൻസിൽ പൊലീസ് എറിഞ്ഞ ഗ്രനേഡ് തട്ടി ഒരു വിദ്യാർഥിക്ക് കൈ നഷ്ടമായി. ആറായിരത്തോളം വിദ്യാർഥികളെ അറസ്റ്റ് ചെയ്തെങ്കിലും പ്രായപൂർത്തിയാകാത്തവരായതിനാൽ വിട്ടയക്കുകയായിരുന്നു. ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താതെ ഭരണകൂടം പ്രതിഷേധം അടിച്ചമർത്താനാണ് ആവേശം കാണിക്കുന്നതെന്നാണ് സമരക്കാരുടെ പരാതി. ഫ്രാൻസിലെ പ്രക്ഷോഭം ശരിയായ പാതയിൽ മുന്നേറട്ടെ. അവിടെയും വിജയം മാത്രമാണ് ലളിതമായ ഉത്തരം.
കെ. ​ദാ​മോ​ദ​ര​നെ വാ​യി​ക്ക​ണം, ആ​ഴ​ത്തി​ൽ​ത​ന്നെ
രാ​ഷ്ട്രീ​യ​ത്തി​ൽ ന​ട​ന്നു​പോ​ന്നി​ട്ടു​ള്ള വ​ഴി​ക​ളെ പു​നഃ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും തി​രു​ത്ത​ലു​ക​ൾ​ക്ക് ത​യാ​റാ​വു​ക​യും ചെ​യ്ത് സ്വ​ത​ന്ത്ര​മാ​യ വീ​ക്ഷ​ണ​ത്തി​ൽ മു​ന്നോ​ട്ടു​കു​തി​ക്കാ​ൻ ശ്ര​മി​ച്ച കേ​ര​ള​ത്തി​ലെ ഒ​ന്നാ​മ​ത്തെ ക​മ്യൂ​ണി​സ്റ്റു​കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള വ്യ​ക്തി​യാ​ണ് കെ. ​ദാ​മോ​ദ​ര​ൻ. ആ​ഴ്ച​പ്പ​തി​പ്പി​ ൽ (ല​ക്കം 1492) വ​ന്ന ഡോ. ​ശ്രീ​ക​ല മു​ല്ല​ശ്ശേ​രി​യു​ടെ ലേ​ഖ​നം വാ​യി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് അ​ൽ​പം​കൂ​ടി വി​ശ​ദീ​ക​രി​ക്കാ​മാ​യി​രു​ന്നു. കാ​ര​ണം, പ​ല ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്കും കെ. ​ദാ​മോ​ദ​ര​നെ അ​ത്ര പ​രി​ച​യ​മി​ല്ല.
ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ തി​രു​വി​താം​കൂ​ർ ശാ​ഖ എ​ന്ന നി​ല​യി​ൽ അ​ഖി​ലേ​ന്ത്യാ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മി​ല്ലാ​തെ​ത​ന്നെ പൊ​ന്ന​റ ശ്രീ​ധ​ര​ൻ, കു​രി​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ 1931 മാ​ർ​ച്ചി​ൽ ക​മ്യൂ​ണി​സ്റ്റ് ലീ​ഗി​ന് രൂ​പം​ന​ൽ​കി. ഏ​ഴു പേ​രാ​യി​രു​ന്നു അം​ഗ​ങ്ങ​ൾ. പൊ​ന്ന​റ ശ്രീ​ധ​ര​ൻ, എ​ൻ.​സി. ശേ​ഖ​ർ, എ​ൻ.​പി. കു​രി​ക്ക​ൾ, തി​രു​വ​ട്ടാ​ർ താ​ണു​പി​ള്ള, ശി​വ​ശ​ങ്ക​ര പി​ള്ള, ആ​ർ.​പി. അ​യ്യ​ർ, തൈ​ക്കാ​ട് ഭാ​സ്ക​ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​വ​ർ. കു​രി​ക്ക​ളാ​യി​രു​ന്നു സെ​ക്ര​ട്ട​റി. ക​മ്യൂ​ണി​സ്റ്റ് ലീ​ഗ് എ​ന്ന​ത് ഒ​രു ര​ഹ​സ്യ പേ​രാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​യി​രി​ക്കാം ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വം ല​ഭി​ച്ച ഒ​ന്നാ​മ​ത്തെ മ​ല​യാ​ളി​യാ​യി കെ. ​ദാ​മോ​ദ​ര​ൻ മാ​റി​യ​ത്.
ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളെ വി​ട്ടു​ക​ള​യാ​തെ​യാ​യി​രു​ന്നു കെ. ​ദാ​മോ​ദ​ര​ന്റെ എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യ എം.​എ​ൻ. റോ​യ് ക​മ്യൂ​ണി​സ​ത്തെ ഒ​രു​പാ​ടു കാ​ല​മൊ​ന്നും ചു​മ​ന്നു​ന​ട​ന്ന ആ​ളാ​യി​രു​ന്നി​ല്ല. ക​മ്യൂ​ണി​സ​ത്തെ വി​വി​ധ കോ​ണു​ക​ളി​ലൂ​ടെ കാ​ണു​ന്ന​വ​രു​ണ്ട്. ദാ​മോ​ദ​ര​ന് ക​മ്യൂ​ണി​സ​ത്തെ​പ്പ​റ്റി ശ​രി​യാ​യ വീ​ക്ഷ​ണ​മാ​യി​രു​ന്നു.
പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ത്തി​ൽ പ​ല​തി​നേ​യും മ​റി​ക​ട​ക്കാ​നും ന്യാ​യീ​ക​രി​ക്കാ​നും പ്ര​സം​ഗി​ക്കാ​നും ദാ​മോ​ദ​ര​ൻ പ്ര​മു​ഖ​നാ​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്ര​മാ​യി​രു​ന്ന ഹം​ഗ​റി​യെ മ​റ്റൊ​രു ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്ര​മാ​യ സോ​വി​യ​റ്റ് യൂ​നി​യ​ൻ ആ​ക്ര​മി​ക്കു​ന്നു. ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​നും സ്വ​യം ബോ​ധ്യ​പ്പെ​ടാ​നും ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നും താ​ൽ​പ​ര്യ​മി​ല്ലാ​തെ മ​നം​നൊ​ന്ത സി. ​അ​ച്യു​ത​മേ​നോ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള ത​ന്റെ രാ​ജി​ക്ക​ത്ത​യ​ച്ച് അ​ദ്ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​രി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലേ​ക്ക് പോ​യി.
മേ​നോ​ന്റെ രാ​ജി അ​റി​ഞ്ഞ് ദാ​മോ​ദ​ര​ൻ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി ഒ​രു ദി​വ​സം മു​ഴു​വ​ൻ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു. അ​തി​ന്റെ അ​ടു​ത്ത നാ​ൾ മേ​നോ​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള രാ​ജി പി​ൻ​വ​ലി​ച്ചു. ദാ​മോ​ദ​ര​നാ​ക​ട്ടെ ഹം​ഗ​റി​യി​ലെ സോ​വി​യ​റ്റ് ഇ​ട​പെ​ട​ലി​നെ ന്യാ​യീ​ക​രി​ച്ച് ല​ഘു​ലേ​ഖ എ​ഴു​തി.
എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ണ് സി. ​അ​ച്യു​ത​മേ​നോ​ൻ. 1969 ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ 1970 ആ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യും 1970 ഒ​ക്ടോ​ബ​ർ നാ​ലു മു​ത​ൽ 1977 മാ​ർ​ച്ച് 25 വ​രെ​യും കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​യ​ല്ല പ്ര​സ്ഥാ​ന​മാ​ണ് പ്ര​ധാ​ന​മെ​ന്ന് എ​ന്തെ​ളു​പ്പ​ത്തി​ലാ​ണ് പ​റ​ഞ്ഞു​കേ​ൾ​ക്കാ​റ്; അ​ത് ശ​രി​യാ​ണെ​ങ്കി​ൽ പ്ര​സ്ഥാ​നം ക​രി​ങ്ക​ല്ലും ഇ​രു​മ്പും മ​ര​വു​മ​ല്ല; എ​ല്ലാ മാ​നു​ഷി​ക വി​കാ​ര​ങ്ങ​ളു​മു​ള്ള പ​ച്ച​യാ​യ മ​നു​ഷ്യ​ർ ചേ​ർ​ന്ന​താ​ണ്. ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ച ഘ​ട​ക​മാ​ണ് ജാ​തി. ആ​ശ​യ​പ​ര​മാ​യി ജാ​തി​യെ എ​തി​ർ​ക്കു​ന്ന​വ​ർ​പോ​ലും കെ​ട്ടു​റ​പ്പോ​ടെ മ​ന​സ്സി​ൽ ജാ​തി​യെ സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ്.
വ​ർ​ഗ​സ​മ​ര​ത്തി​ന്റെ വി​കാ​സ​ത്തി​ലൂ​ടെ ജാ​തി​യും മ​ത​വും കൊ​ഴി​ഞ്ഞു​പോ​കു​മെ​ന്ന ക​മ്യൂ​ണി​സ്റ്റ് സെ​ദ്ധാ​ന്തി​ക​രു​ടെ സ​മീ​പ​നം പൊ​ള്ള​ത്ത​ര​മാ​ണെ​ന്ന് ച​രി​ത്രം തെ​ളി​യി​ച്ചു. ദാ​മോ​ദ​ര​നെ പോ​ലെ​യു​ള്ള​വ​ർ സ്വ​പ്നം ക​ണ്ട ഒ​രു ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​മാ​യി​രു​ന്നി​ല്ല നി​ല​വി​ൽ വ​ന്ന​ത്.
കെ. ​ദാ​മോ​ദ​ര​ന്റെ ച​രി​ത്ര​ത്തോ​ടു​ള്ള സ​മീ​പ​നം സാ​ധാ​ര​ണ ക​മ്യൂ​ണി​സ്റ്റു​ക​ളി​ൽ​നി​ന്നും അ​ൽ​പം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി മാ​ത്രം കു​റെ നി​യ​മാ​വ​ലി അ​ദ്ദേ​ഹം തീ​ർ​ത്തി​രു​ന്നു.
മാ​ർ​ക്സി​സ​മാ​ണ് ലോ​ക​ത്തെ എ​ല്ലാ​റ്റി​നും പ​രി​ഹാ​ര​മാ​യി അ​ദ്ദേ​ഹം ക​ണ്ട​ത്. ഡ​യ​ല​ക്ടി​ക്ക​ൽ മെ​റ്റീ​രി​യ​ലി​സം (Dialectical Materialism) എ​ന്ന​തി​ന്റെ ത​ർ​ജ​മ​യാ​ണ് വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല, അ​ൽ​പ​സ്വ​ൽ​പം വി​വ​ര​മു​ള്ള​വ​ർ​ക്കു​പോ​ലും വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം എ​ന്താ​ണെ​ന്ന​ത് പി​ടി​കി​ട്ടാ​ത്ത പ്ര​യോ​ഗ​മാ​ണ്.
പാ​ർ​ട്ടി​ക്കാ​ർ വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദ​ത്തെ​പ്പ​റ്റി ഇ​പ്പോ​ൾ മി​ണ്ടാ​റി​ല്ല. കെ. ​ദാ​മോ​ദ​ര​നെ പോ​ലെ​യു​ള്ള വ്യ​ക്തി​യെ പ​ഠി​ക്കു​ക​യും വാ​യി​ക്ക​പ്പെ​ടു​ക​യും ചെ​യ്യേ​ണ്ട​ത് രാ​ഷ്ട്രീ​യ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ ‘കേ​ര​ള ച​രി​ത്രം’, ‘ജൈ​വ​ച​രി​ത്രം’, ‘മ​നു​ഷ്യ​ൻ’, ‘ഭാ​ര​തീ​യ ചി​ന്ത’ ഇ​വ​യെ​ല്ലാം ഇ​ന്നും വാ​യി​ക്ക​പ്പെ​ടു​ന്ന​താ​ണ്.
ദാ​മോ​ദ​ര​ന്റെ ചി​ന്ത​യും പ​ഠ​ന​വും സ​മൂ​ഹ​ത്തി​ന് ഇ​ന്നും വി​ല​പ്പെ​ട്ട​താ​ണ്. എ​ങ്കി​ലും കെ. ​ദാ​മോ​ദ​ര​ന്റെ കൃ​തി​ക​ളി​ൽ ഈ​ടു​റ്റ വി​ജ്ഞാ​ന​ദാ​യ​ക​മാ​യ ഗം​ഭീ​ര ലേ​ഖ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് ‘ഭാ​ര​തീ​യ ചി​ന്ത’ മ​റ്റെ​ല്ലാ കൃ​തി​ക​ളി​ലെ​ന്ന പോ​ലെ ‘ഭാ​ര​തീ​യ ചി​ന്ത’​യി​ലും കെ. ​ദാ​മോ​ദ​ര​നി​ലെ ക​മ്യൂ​ണി​സ്റ്റു​കാ​ര​നെ കാ​ണാം.
ടി.​പി. ആ​ന്‍റ​ണി, തൃ​ക്കാ​ക്ക​ര കൊ​ച്ചി
അ​ക്കാ​ദ​മി കോ​ൺ​ഗ്ര​സി​നെ ശൂ​ന്യ​ത​യി​ലേ​ക്ക് ന​യി​ക്കും
എ​ഴു​ത്തു​കാ​ര​നാ​യ ക​ൽ​പ​റ്റ നാ​രാ​യ​ണ​നോ​ട് ഏ​റെ ആ​ദ​ര​വു​ള്ള ഒ​രു വാ​യ​ന​ക്കാ​ര​നാ​ണ് ഈ ​എ​ഴു​തു​ന്ന​ത്. ‘‘ഞാ​ൻ വ​ല​തു​പ​ക്ഷ​മ​ല്ല’’ എ​ന്നും “അ​ക്കാ​ദ​മി സ​ർ​ക്കാ​റി​ന്റെ പി.​ആ​ർ പ​ണി ചെ​യ്യി​ല്ല’’ എ​ന്നു​മു​ള്ള ത​ല​ക്കെ​ട്ടു​ക​ൾ ക​ണ്ട​പ്പോ​ൾ വ​ള​രെ ആ​ക​ർ​ഷ​ക​മാ​യി തോ​ന്നി. പ​ക്ഷേ, സം​ഭാ​ഷ​ണ​ത്തി​ന്റെ ഒ​രു ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്; “ഈ ​സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ് ഏ​റ്റ​വും സ​ർ​ഗാ​ത്മ​ക​മാ​യി അ​ക്കാ​ദ​മി പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് നാ​ളെ രേ​ഖ​പ്പെ​ടു​ത്തും’’ എ​ന്നാ​ണ്! ഇ​തു​ത​ന്നെ സ​ർ​ക്കാ​റി​നു​വേ​ണ്ടി​യു​ള്ള പി.​ആ​ർ വ​ർ​ക്കി​ന്റെ തു​ട​ക്ക​മ​ല്ലേ? അ​തി​നു പ​ക​രം ‘‘ക​ൽ​പ​റ്റ നാ​രാ​യ​ണ​ന്റെ കാ​ല​ത്താ​ണ്’’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന് മ​ൾ​ട്ടി​പ്പി​ൾ ക്ലാ​പ്പ് കൊ​ടു​ക്കാ​മാ​യി​രു​ന്നു.
‘അ​രാ​ജ​ക​വാ​ദം’ എ​ന്ന വാ​ക്കി​ലെ ‘അ​ധി​കാ​ര നി​രാ​സം’ എ​ന്ന ആ​ശ​യ​ത്തെ മാ​ർ​ക്സാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. പ​ക്ഷേ, അ​ധി​കാ​രം കൊ​ഴി​ഞ്ഞു​വീ​ഴു​ന്ന കാ​ല​ത്തേ​ക്കു​ള്ള ദു​ർ​ഘ​ടം പി​ടി​ച്ച യാ​ത്ര​യെ​ക്കു​റി​ച്ച് ക​ൽ​പ​റ്റ സം​സാ​രി​ക്കു​ന്നി​ല്ല എ​ന്ന​ത് വേ​ദ​ന​യു​ള​വാ​ക്കു​ന്ന​താ​ണ്.
നാ​ലു​ മാ​സ​ത്തെ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​റി​ന് മാ​ർ​ക്കി​ടു​മ്പോ​ഴും, യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു എ​ന്നു പ​റ​യു​മ്പോ​ഴും, താ​ൻ ആ​നു​കാ​ലി​ക​ൻ​ത​ന്നെ​യാ​യ ഒ​രു ശ​രാ​ശ​രി കോ​ൺ​ഗ്ര​സു​കാ​ര​ൻ മാ​ത്ര​മാ​ണ് എ​ന്ന് സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്. താ​ൻ ‘വ​ല​തു​പ​ക്ഷ​മ​ല്ല’ എന്നു പറയുമ്പോൾ, വി.ഡി. സതീശൻ കൽപറ്റയെ ഒരു രാഷ്ട്രീയ ദൗത്യം ഏൽപിച്ചിട്ടുണ്ട്  എ​ന്നു​വേ​ണം ക​രു​താ​ൻ. അ​ത്, മ​റ്റൊ​ന്നു​മ​ല്ല, കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ‘കു​ത്ത​ക’, അ​തി​ന്റെ യ​ഥാ​ർ​ഥ പി​ൻ​ഗാ​മി​ക​ൾ കോ​ൺ​ഗ്ര​സാ​ണെ​ന്ന് സ്ഥാ​പി​ച്ചെ​ടു​ക്കു​ക! ചെ​റു​പ്പ​ക്കാ​രു​ടെ ഇ​ട​യി​ൽ കോ​ൺ​ഗ്ര​സി​ന് നേ​ട്ട​മു​ണ്ടാ​ക്കു​ക; ഈ ​രാ​ഷ്ട്രീ​യ ദൗ​ത്യ​ങ്ങ​ൾ അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു​വെ​ന്നാ​ണ് ആ​ഴ്ച​പ്പ​തി​പ്പി​ൽ വ​ന്ന സം​ഭാ​ഷ​ണ​ത്തി​ന്‍റെ (ല​ക്കം 1494) ആ​ക​ത്തു​ക.
ഇ​ത് വി​ജ​യി​ക്കു​മോ എ​ന്ന് ച​രി​ത്ര​ത്തി​നു മാ​ത്ര​മേ തെ​ളി​യി​ക്കാ​നാ​കൂ. പ്ര​ത്യേ​കി​ച്ച് 1990ലെ ​അ​ഖി​ലേ​ന്ത്യാ കോ​ൺ​ഗ്ര​സി​ന്റെ സാ​മ്പ​ത്തി​ക-​രാ​ഷ്ട്രീ​യ ന​യം​മാ​റ്റം കേ​വ​ലം 30 വ​ർ​ഷം​കൊ​ണ്ട് ഇ​ന്ത്യ​യെ ഫാ​ഷി​സ്റ്റ് മേ​ൽ​ക്കോ​യ്മ​ക്ക് കീ​ഴി​ലാ​ക്കി​യ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ! കോ​ൺ​ഗ്ര​സ് എ​ന്നാ​ൽ കേ​ര​ള​വും ക​ർ​ണാ​ട​ക​വു​മൊ​ക്കെ​യാ​യി അ​വ​ശേ​ഷി​ച്ച ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ൽ. ന​ന്ദി.
എ.​എ​സ്. ഹ​രി​ദാ​സ്, അ​ങ്ക​മാ​ലി
ന​ല്ല കാ​മ്പു​ള്ള ക​ഥ
ന​ന്ദി​നി മേ​നോ​ൻ എ​ഴു​തി​യ ‘ന​ല്ല ക​ള​റ്ള്ള ഫോ​ട്ടോ’ എ​ന്ന ക​ഥ
(ല​ക്കം 1493) കാ​ലി​ക പ്ര​സ​ക്തി​യു​ള്ള​താ​ണ്. നാ​ലു പേ​ജു​ക​ളി​ലാ​യി ചു​രു​ക്കി​യി​രി​ക്കു​ന്ന ക​ഥ​യി​ൽ ക​നം തൂ​ങ്ങു​ന്ന ക​രി​മേ​ഘം​പോ​ലെ ദുഃ​ഖം ത​ളം​കെ​ട്ടി കി​ട​ക്കു​ന്നു. ക​ഥ​യി​ലെ പ​വി​ത്ര​ന്‍റെ ഭാ​ഷ​യി​ൽ ‘അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ൽ’​പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ​സ്വ​പ്ന​ങ്ങ​ളു​ടെ ആ​ക​ത്തു​ക​യാ​യ ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി. പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യി​രു​ന്ന ആ ​കു​ട്ടി​യെ കെ​ണി​യി​ൽ വീ​ഴ്‌​ത്തി ഒ​ടു​വി​ൽ മ​ര​ണ​മു​ഖ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ. അ​വ​നു വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ. ഇ​താ​ണ് ക​ഥാ​ത​ന്തു. അ​ച്ഛ​നും അ​മ്മ​യും പെ​ൺ​കു​ട്ടി​യു​മ​ട​ങ്ങു​ന്ന പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ, ക​രു​ത​ലു​ക​ൾ, മ​ക​ളു​ടെ അ​കാ​ല​ത്തി​ലെ വി​ട​പ​റ​യ​ൽ ആ ​കൊ​ച്ചു കു​ടും​ബ​ത്തി​ലു​ണ്ടാ​ക്കു​ന്ന ആ​ഘാ​തം... എ​ല്ലാം ന​ല്ല മി​ക​വോ​ടെ ഇ​തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.
മു​ഷി​ഞ്ഞ തു​ണി​ക​ൾ തൂ​ങ്ങു​ന്ന ഇ​ടു​ക്കു​മു​റി​യി​ൽ നാ​റു​ന്ന തു​ണി​ക്ക​ഷ​ണം​പോ​ലെ കി​ട​ന്ന അ​മ്മ​യി​ൽ ഉ​പ​രി​യാ​യി ആ ​അ​വ​സ​ര​ത്തി​ലെ ഒ​ര​മ്മ​യെ എ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്കും. മ​ര​ണ​മ​ട​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ മേ​ശ ത​പ്പു​ന്ന പൊ​ലീ​സു​കാ​ര​ന്‍റെ വി​ര​ലി​ൽ മു​ടി​പ്പി​ന്നു​കൊ​ണ്ട് ഒ​രു കു​ത്തു​കൊ​ടു​ക്കാ​നും എ​ഴു​ത്തു​കാ​രി മ​റ​ന്നി​ല്ല.
ചു​വ​പ്പ് ഷ​ർ​ട്ടി​ൽ ക​റു​ത്ത ചി​ല​ന്തി​വ​ല​യു​ള്ള ചെ​റു​പ്പ​ക്കാ​ര​ന്‍റെ വ​ല​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​തം അ​സ്‌​ത​മി​ക്കു​ന്നു. ആ ​പെ​ൺ​കു​ട്ടി​യു​ടെ ഒ​രു ന​ല്ല ചി​ത്രം അ​വ​ളു​ടെ വീ​ട്ടി​ൽ ഇ​ല്ല. എ​ന്നാ​ൽ, അ​വ​ളു​ടെ ഏ​റ്റ​വും ന​ല്ല ചി​ത്ര​ങ്ങ​ൾ അ​വ​ളെ ച​തി​ച്ച ചി​ല​ന്തി​യു​ടെ ക​യ്യി​ൽ മാ​ത്ര​മാ​ണു​ള്ള​ത്, ന​ല്ല ക​ള​റ്ള്ള ഫോ​ട്ടോ​ക​ൾ. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഈ ​ക​റു​ത്ത ചി​ല​ന്തി​വ​ല​ക​ൾ വ​ല്ലാ​തെ പെ​രു​കി​യി​രി​ക്കു​ന്നു, അ​തി​ൽ വീ​ഴു​ന്ന ഇ​ര​ക​ളും. അ​ത്ത​ര​ത്തി​ൽ ഒ​രു മു​ന്ന​റി​യി​പ്പു കൂ​ടി​യാ​കു​ന്നു ഈ ​ക​ഥ.
ബ​ദ​റു​ദീ​ൻ എം ​കു​ന്നി​ക്കോ​ട്
ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം
കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ​തി​രെ ‘ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്’ റി​പ്പോ​ർ​ട്ട​ർ ഋ​തി​ക ചോ​പ്ര ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മീ​ഡി​യാ​സ്കാ​നി​ൽ (ല​ക്കം 1493) യാ​സീ​ൻ അ​ശ്റ​ഫ് എ​ഴു​തി​യ ‘നേ​രു​കൊ​ണ്ട് അ​ധി​കാ​ര​ത്തെ പൂ​ട്ടി​യ വാ​ർ​ത്ത​യെ​ഴു​ത്ത്’ വാ​യി​ച്ചു. ഋ​തി​ക ചോ​പ്ര​യു​ടെ ഈ ​വാ​ർ​ത്ത​യെ​ഴു​ത്തി​നെ തീ​ർ​ച്ച​യാ​യും ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം (Accountability Journalism) എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​താ​ണ്. പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന, വ​സ്തു​ത​ക​ളു​ടെ സ്വ​ത​ന്ത്ര​മാ​യ വി​ല​യി​രു​ത്ത​ൽ, ക​ർ​ശ​ന​മാ​യ ചോ​ദ്യംചെ​യ്യ​ൽ എ​ന്നി​വ​യി​ലൂ​ടെ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രു​ടെ തേ​ർ​വാ​ഴ്ച​ക​ളെ​ക്കു​റി​ച്ച് വാ​യ​ന​ക്കാ​ർ​ക്കു മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടി​യ​ത് ഏ​റെ ശ്ലാ​ഘ​നീ​യം​ത​ന്നെ.
ദു​ഷ്ടാ​ധി​കാ​ര​ശ​ക്തി​ക​ളെ വാ​ഴ്ത്തി​പ്പാ​ടു​ന്ന സു​ഖി​പ്പി​ക്ക​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ​ർ​ശ ഭ്ര​ഷ്ട​ത ന​ട​മാ​ടു​ന്ന ഈ ​കെ​ട്ട​കാ​ല​ത്തി​ന് ഇ​തൊ​രു ന​ല്ല തി​രു​ത്താ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ എ​ല്ലാ സാ​ധ്യ​ത​ക​ളും സ​മ​ർ​ഥ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ഈ ​വാ​ർ​ത്ത​യെ​ഴു​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ പൗ​ര​ധ​ർ​മം​ത​ന്നെ. മൂ​ല്യ​ബോ​ധ​ത്തി​ന്‍റെ, ധാ​ർ​മി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ അ​ത്യു​ന്ന​ത ശി​ഖ​ര​ങ്ങ​ളി​ൽ​നി​ന്നു മാ​ധ്യ​മ​ലോ​കം ഒ​രി​ക്ക​ലും താ​ഴ്ന്നു​പോ​ക​രു​തെ​ന്ന ഉ​ദ്ബോ​ധ​നം ഇ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ കൂ​ടു​ത​ൽ മു​ഴ​ങ്ങി​ക്കേ​ൾ​ക്കേ​ണ്ട​തു​മു​ണ്ട്.
ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക് തൃ​ശൂ​ർ