Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
പുലർച്ചെ
കുന്നിൻചെരുവിൽനിന്ന്
മുകളിലേക്ക് അരിച്ചരിച്ച്
കയറുന്നതുപോലെയാണയാൾ
കാണപ്പെട്ടത്.
മുഖം
വായ
ചുണ്ടുകൾ
പറ്റെ വെട്ടിയ
കൈനഖങ്ങൾ
എല്ലാം ചുവന്നും മിനുത്തും
തിളങ്ങി.
നോക്കൂ,
നമ്മളിപ്പോൾ അവളുമ്മ വെച്ചതിന്റെ
പാടുകളുള്ള അയാളുടെ കഴുത്ത്
ശീതാതപാദികളോടു* തോറ്റ്
പതുക്കെ മര/മുലക്കൊമ്പുകൾക്കിടയിലിരുന്ന്
വിറകൊള്ളുന്നതു കാണുകയാണ്…
പ്രേമത്തിൽ
ജയത്തോളം വലിയ
തോൽവിയില്ലെന്നറിയുകയും.
*ആശാൻ –നളിനി
അപ്പാർട്മെന്റിലെ ഗ്രില്ലിട്ട
അടുക്കളകളിൽ
കുക്കറുകൾ
ഒരേ ശബ്ദത്തിൽ കൂകിയപ്പോൾ
ഈ നഗരത്തിലേക്കു
പുലരി വന്നു
തൊടിയിൽ ഒരേ
ഉയരത്തിൽ വളർന്ന
മൗനങ്ങൾ വെന്ത്
ഒരു ഗർജനമായി
പിൻവാങ്ങി
ഈ അപ്പാർട്മെന്റിനു
അടുത്താണ്
നഗരത്തിലെ പേരുകേട്ടൊരു
കോഫി ഷോപ്പ്
കോഫി ഓർഡർ ചെയ്തു കാത്തിരിക്കുമ്പോൾ
തൊട്ടടുത്ത ടേബിളിലെ
അപരിചിതർ
അപരിചിതരാണെന്ന പരിചയം
പോലും മുഖത്തു കാണിക്കുന്നില്ല
കോൺക്രീറ്റ് മരങ്ങൾ
പൂത്തുലഞ്ഞു ഈ നഗരശൈലം
നീരുണങ്ങിയ ഇലകൾ
വീണടിഞ്ഞൊരു തുരുത്ത്
ഉലയുന്ന നീലവെളിച്ചത്തിൽ
ഓളങ്ങളിലാണ്ട മത്സ്യങ്ങളുടെ
തണുത്ത വലയം
ഈ ജലക്കൂടിനെ
പുണരുന്നു
പുകപടലങ്ങൾ കൊരുത്തു
ഒരാൾ ഈ
അപ്പാർട്മെന്റിലേക്കു
ഇറങ്ങിവരുന്നുണ്ട്
അപരിചിത തീരത്തുനിന്നൊരു
ചെറുതോണിപോലെ
അയാൾ മുകളിലേക്ക്
തുഴയുന്നു
ലിഫ്റ്റിൽ അടക്കിപ്പിടിച്ച
ഒരു തുണ്ട് ആകാശം
താഴെ ബട്ടണിൽ തുറക്കുന്ന ഭൂമി
കോളിങ് ബെല്ലുകളുടെ താളത്തിൽ
തണുപ്പാർന്ന ഉമ്മറപ്പടികളിൽ
മിണ്ടിപ്പഴകാൻ സമയമറ്റ്
വിയർപ്പുതുള്ളികളിൽ
കുതിർന്ന സാധനങ്ങൾ
ഓരോർമക്കുറിപ്പായി
പടിവാതിൽക്കൽ കുറിച്ചിട്ട്
നഗരവീഥിയിലൂടെ അയാൾ
മറ്റൊരു വിലാസത്തിലേക്ക്
മടങ്ങുന്നു
നേരം
പകലൊടുങ്ങി
സന്ധ്യയും ആകാശത്തിന്
അപരിചിതമാകുമ്പോൾ
കാപ്പിമണം തങ്ങിനിൽക്കുന്ന
കോഫി ഷോപ്പിലേക്ക്‌
ആളുകൾ
കൂട്ടംകൂട്ടമായി
ഒഴുകുന്നു
വഴിവിളക്കുകളുടെ
മങ്ങിയ മിഴികളിലൂടെ
കറുപ്പിന്റെ കടലാഴങ്ങളിൽ
ഈ അപ്പാർട്മെന്റ്
ഇമകൾ ചേർക്കുന്നു...
വിലാസമറിയാതെ തിരസ്കരിച്ച
വാക്കുകളുടെ മന്ത്രണങ്ങൾ...
നിഴലുകൾ രാവിന്റെ മഷികൊണ്ട്
ഈ അപ്പാർട്മെന്റിന്റെ ചിത്രം
ഇരുളിൽ പകർത്തിവെക്കുന്നു.
കൂട്ടിനാരുമില്ലാതാവുമ്പോള്‍
അടുക്കളയില്‍ കയറണം.
ഒരേ അകലത്തില്‍ നില്‍ക്കുന്ന
എരിവും പുളിയും മധുരവും കാണുമ്പോള്‍
സൈനും കോസും ടാനും ഓര്‍മവരും
അവ ത്രികോണ വശങ്ങളുടെയും പരസ്പരവിരുദ്ധ
വശങ്ങളുടെയും അനുപാതങ്ങളാണെന്ന്
ഉറപ്പിക്കുന്നത് അടുക്കള വലിപ്പിനുള്ളിലൂടെ
പരക്കംപായുന്ന കൂറകളാണ്.
വെളുത്ത മധുരം കരിഞ്ചായയില്‍
അലിഞ്ഞില്ലാതാവുന്നതുപോലെ
ഉള്ളില്‍ പുകയുന്ന വേപഥു
ആളിക്കത്താതെ കാക്കുന്നത്
ഉള്ളിനീര് കഴുകിത്തുടച്ച കണ്ണുകളാവും.
ആകാശവാണി വാര്‍ത്തകളില്‍,
വിശന്ന് കോടിയ കുഞ്ഞുങ്ങളെ പറ്റിയാണ്
പാലില്ലാത്ത അമ്മമാരെക്കുറിച്ചാണ്
ആണുങ്ങളില്ലാത്ത വീടിനെക്കുറിച്ചാണ്...
വേഗം ഒരുണ്ട പുളിയെടുത്ത് നന്നായി പിഴിഞ്ഞു.
അകാല ചരമങ്ങള്‍
അസ്വസ്ഥപ്പെടുത്തുമ്പോള്‍
വറ്റല്‍മുളക് കുരുകളഞ്ഞ് പൊടിച്ചത്
ഒരു സ്പൂണ്‍ അധികം ചേര്‍ത്ത്
കറിയുണ്ടാക്കി നോക്കണം.
‘ഒരു കുറ്റിച്ചൂല്
ഒരു നാറത്തേപ്പ്
ഞണുങ്ങിയ വക്കാര്‍ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവള്‍...’ എന്ന ആറ്റൂരിന്റെ സംക്രമണം
ചുണ്ടില്‍ തേച്ച് വേണം
വിളിച്ചാലും വിളിച്ചാലും വരാത്തവരെ
വിളമ്പിയ വിഭവങ്ങളനത്താന്‍ വിളിക്കേണ്ടത്.
തള്ളിനില്‍ക്കുന്ന കുമ്പയും
കൊഴുപ്പു ശേഖരിച്ച പിമ്പും
വര്‍ക്കൗട്ട് ചെയ്ത് കുറക്കാമെന്ന
വ്യാമോഹമുള്ളവര്‍ ദോശക്ക് മാവൊഴിച്ചിട്ടേ
വാംഅപ് തുടങ്ങാവൂ
കറിച്ചട്ടി എടുക്കാന്‍ സ്ട്രെച്ചിങ് ചെയ്ത്
പൊങ്ങുമ്പോഴേക്കും കൂള്‍ഡൗണും തീര്‍ത്ത്
കുമ്പയില്‍ ആശ്വാസക്കൈകൊണ്ട് വീണ്ടും
തടവിനോക്കണം.
ഒറ്റക്കാവുന്ന അടുക്കളയില്‍
വിജയനും വാസുദേവനും ബഷീറും
കൂട്ടാവുന്ന ഓഡിയോ എഫ്.എമ്മില്‍നിന്ന്
മുമ്പെപ്പോഴോ വായിച്ച ‘മഞ്ഞി’ലെ
വിമലയും ബുദ്ദുവും ഖോരാസാഹിബും
ഇറങ്ങിവന്നു.
അടുക്കള, മഞ്ഞ് വിരിച്ച
നൈനിറ്റാള്‍ തടാകക്കരയാവുമപ്പോള്‍
ഖസാക്കില്‍, ശിവരാമന്‍നായരുടെ ഞാറ്റുപുരയിലെ
ഏകാധ്യാപക വിദ്യാലയത്തില്‍നിന്നു വന്ന്
മൈമൂനയും കുഞ്ഞാമിനയും
പത്തിരി പരത്താന്‍ സഹായിച്ചു
അപ്പുക്കിളിയും നൈജാമലിയുമാണ്
ചമ്മന്തിയില്‍ ഉപ്പധികമായത് പറഞ്ഞത്.
എന്റെ അടുക്കളയില്‍നിന്ന്
ഒറ്റക്കാണെങ്കിലും നിധി
കുഴിച്ചെടുത്തുകൊണ്ടിരിക്കുകയാണിപ്പോള്‍.
പച്ചക്കറിച്ചന്തയെ പരിചയപ്പെടുന്നേരം
ആശ്ചര്യം പലതും കൈമാറ്റം ചെയ്യപ്പെട്ടു.
അങ്ങാടിക്കപ്പുറത്തെ സങ്കൽപലോകത്ത്
പച്ചക്കറി ശിൽപങ്ങളും കലാകൃത്തുക്കളും.
പലവർണങ്ങൾ കൂമ്പാരമിട്ടു കിടക്കും.
ചില്ലുശിൽപം പോലെ കണ്ണഞ്ചും.
ചാക്കുകൊണ്ടുള്ള മെത്തയിൽ
ഓമനയായ വളർത്തുമൃഗങ്ങളെപോലെ
തുടച്ചും ഉഴിഞ്ഞും വെള്ളം കുടഞ്ഞും
പച്ചക്കറികളെ നിരത്തലെന്ന തുടർച്ച.
നിഴലാട്ടത്തിന് മിന്നി കെട്ട് വഴിവെളിച്ചം.
വിറ്റൊഴിഞ്ഞ ഓരോ ശൂന്യതയിലേക്കും
അടുത്തതിനെ  നീക്കിയൊരുക്കി
പല്ലാംകുഴി*യിലെ വൃത്തസഞ്ചാരം.
അങ്ങാടിയെ മോഹത്തിലാഴ്ത്തുന്ന
പേശലും വിൽപനയുമെന്ന സീസോ കളിയും.
ഞാലുന്ന ത്രാസിന്റെ സീൽക്കാരം.
കൃത്യതയാർന്ന രംഗസജ്ജീകരണം.
ഭാണ്ഡമഴിക്കലും മുറുക്കലുമെന്ന ചാക്രികത.
രാപകൽ മറിയുമ്പോഴത്തെ കുറുകിത്തൂങ്ങിയുറക്കം.
അരങ്ങ് നൂണ്ടുകടന്ന അധ്വാനത്തിന്റെ
ആരോഹണാവരോഹണങ്ങൾ.
*കളങ്ങളിൽ മഞ്ചാടിക്കുരു കരുക്കളായി നീക്കി കളിക്കുന്ന ഒരു നാടൻവിനോദം
അനുഭവങ്ങളിൽനിന്ന് പഠിക്കാത്ത കേരളീയരെക്കുറിച്ച് ‘തുടക്കം’ എഴുതിയിട്ട് ആഴ്ചകൾപോലുമായിട്ടില്ല. അനുഭവങ്ങളിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കുകയും അടുത്ത തവണ വീഴ്ചകൾ ഒഴിവാക്കുകയുമാണ് വിവേകമുള്ള മനുഷ്യർ ചെയ്യുക. അതിന് എല്ലാ അർഥത്തിലും അപവാദമാണ് കേരളം. നമ്മൾ ഒന്നും പഠിക്കുന്നില്ല. അനുഭവിക്കുന്നതേയുള്ളൂ. അത് തുടരും. ഈ മഴക്കാലത്തെ കാഴ്ചകളും അത് ഉറപ്പാക്കുന്നു.
മതിയായ മഴ ലഭിക്കുമോ എന്നായിരുന്നു ആദ്യ വേവലാതി. എന്നാൽ അപ്രതീക്ഷിതമായി മഴ കനത്തതോടെ എല്ലാം താളംതെറ്റി. വലിയ രണ്ട് പ്രളയങ്ങളെ അതിജീവിച്ച സമൂഹ​െമന്നനിലയിൽ നിരവധി മുന്നൊരുക്കങ്ങളും മുൻകരുതലുകളും കേരളം എടുക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ല.
അച്ചൻകോവിലാറും മണിമലയാറും കവിഞ്ഞൊഴുകിയതോടെ റാന്നിയിലും തിരുവല്ലയിലും പരിസരങ്ങളിലും ജനജീവിതമാകെ ഗുരുതരമായ സാഹചര്യം​ നേരിട്ടു. ഒറ്റനില മാത്രമുള്ള നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്ടു. ഇരുനില ഭവനങ്ങളിൽ താമസിക്കുന്നവർ മുകൾമുറികളിൽ അഭയംതേടി. കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ തീരത്തുള്ള പട്ടണമായ ഈരാറ്റുപേട്ട അതിന്റെ ചരിത്രത്തിലെ വലിയ പ്രളയത്തിനാണ് സാക്ഷിയായത്. ഉരുൾജലം പൊടുന്നനെ ഒഴുകിയെത്തിയതോടെ വീടുകളും കച്ചവട സ്ഥാപനങ്ങളുമെല്ലാം വെള്ളത്തിലാണ്ടു. കച്ചവട സ്ഥാപനങ്ങൾക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധികമഴ. 55.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 184.2 മില്ലിമീറ്റർ ലഭിച്ചപ്പോൾ അതിന്റേതായ പ്രത്യാഘാതങ്ങളും പിന്നാലെയെത്തി. 533 ശതമാനം അധികമഴ പെയ്താൽ  കാര്യങ്ങൾ കൈവിട്ടുപോകുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, അതല്ല പ്രശ്നം. നിങ്ങൾ എന്തു മുൻകരുതലുകൾ എടുത്ത​ുവെന്നതാണ്. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും മതിയായ സൗകര്യങ്ങൾ ഉറപ്പാക്കിയോ?
വെള്ളക്കെട്ടുകൾ ഒഴിവാക്കിയിരുന്നോ? അടഞ്ഞ ഓടകൾ തുറന്നിരുന്നോ? മരുന്നും ഭക്ഷണവും മുൻകൂട്ടി ഒരുക്കിയിരുന്നോ? ക്യാമ്പുകൾക്ക് സ്ഥലം കണ്ടിരു​​േന്നാ? സുരക്ഷാ ജീവനക്കാരെ മതിയായ അളവിൽ വിന്യസിച്ചിരുന്നോ? എല്ലാത്തിനും ഇല്ല, മതിയായ അളവിൽ ഇല്ല എന്ന ഉത്തരമാവും ഉണ്ടാവുക. അത് മോശമാണ്. സംസ്ഥാന സർക്കാർ വേണ്ടരീതിയിൽ ഉണർന്നു പ്രവർത്തിച്ചില്ല എന്ന വിമർശനവുമുണ്ട്. ഉദ്യോഗസ്ഥരെ കൂട്ടസ്ഥലംമാറ്റം നടത്തിയതിനാൽ കാര്യങ്ങൾ അവതാളത്തിലായി എന്നാണ് സി.പി.ഐ ആരോപിച്ചത്.
വർഷാവർഷങ്ങളിൽ ആവർത്തിക്കുന്ന ഈ മഴക്കാല നാശനഷ്ടങ്ങളും ദുരിതങ്ങളും നമുക്കിനിയും ശാസ്ത്രീയമായും കാര്യക്ഷമമായും പ്രതിരോധിക്കാനും പരമാവധി കുറക്കാനും സാധ്യമാവുന്നില്ല എന്ന സത്യം അംഗീകരിക്കണം. ഇതിൽ ഒരു പുനർവിചിന്തനം വേണം. പ്രളയബാധിതരെ താൽക്കാലികമായി അധിവസിപ്പിക്കൽ, അപകടത്തിലകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ  വേഗത്തിലാക്കൽ, വീടുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകൽ എന്നിവ നടത്തേണ്ടതുണ്ട്. മഴ തീർന്നിട്ടില്ല. ഇപ്പോഴെ​ങ്കെിലും കാര്യങ്ങളെ ശാസ്ത്രീയമായി കൈകാര്യംചെയ്യണം. നമ്മുടെ ക്രമങ്ങളും രീതികളും മാറ്റണം. ഇല്ലേൽ ദുരന്തമുഖത്ത് കരയാൻ മാത്രമേ നമുക്ക് കഴിയൂ.
റേഡിയോ നാടകം പൂർണമാകുന്നില്ല
പ്രക്ഷേപണ നാടകത്തിന്റെ (റേഡിയോ നാടകം) തലക്കുറി തന്നെ മാറ്റിയെഴുതിയ കെ.വി. ശരത് ചന്ദ്രൻ 34 വർഷത്തെ ആകാശവാണിക്കാലത്തിനു ശേഷം പടിയിറങ്ങി, അധികം താമസിയാതെ മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി രവീന്ദ്രൻ രാവണേശ്വരവുമായി സംസാരിച്ചത് (ലക്കം 1480) സശ്രദ്ധം വായിച്ചു. ബാങ്ക് ഉദ്യോഗസ്ഥ പദവി വിട്ട് ആകാശവാണിയിൽ തന്റെ ആവിഷ്കാര മേഖല കണ്ടെത്തി നിരവധി നാടകങ്ങളിലൂടെ ശ്രോതാക്കളെ റേഡിയോക്ക് സമീപം പിടിച്ചിരുത്തിയ ഇരുത്തംവന്ന നാടകകൃത്തും പ്രക്ഷേപകനുമാണ് ശരത് ചന്ദ്രൻ.
‘ശാന്തസമുദ്രം’, ‘അടയാളങ്ങൾ’, ‘ഹത്യ’, ‘ഒറ്റ’, ‘ശത്രു’, ‘പിയാനോ’ തുടങ്ങിയവ അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ നാടകങ്ങളിൽ ചിലതുമാത്രം. ആകാശവാണിക്കുവേണ്ടി അവസാനമായി എഴുതിയ ‘കാൺക, കടലിനെ കൺതുറക്കാതെ’ എന്ന നാടകവും പ്രക്ഷേപണരംഗത്തെ ഈടുവെപ്പായി മാറി എന്നതും സമീപകാല സാക്ഷ്യം. മഹാസംഗീത പ്രതിഭകളുടെ സംഗീതജീവിതം അടയാളപ്പെടുത്തിയ ‘ഓർമകളുടെ സംഗീത’വും, മലയാള ചലച്ചിത്ര ഗാനശാഖയുടെ ചരിത്രമന്വേഷിച്ചിറങ്ങി തുടർന്ന് ഇങ്ങോട്ടുള്ള നാൾവഴികൾ അടയാളപ്പെടുത്തിയ ‘ഗാനലോക വീഥികളിൽ’ എന്ന പരമ്പരയും ഏറെ ജനശ്രദ്ധ ആകർഷിച്ചതും ഇന്നും കേരളത്തിലെ ആകാശവാണി നിലയങ്ങൾ പ്രക്ഷേപണം ചെയ്തുവരുന്നതുമാണ്.
ഇനി, അഭിമുഖത്തിന്റെ തലക്കെട്ടിലേക്ക് വരാം. ‘റേഡിയോ നാടകം ഇവിടെ പൂർണമാകുന്നു’വെന്നു പറയുന്നത് എത്രകണ്ട് ശരിയാണെന്ന് മനസ്സിലാകുന്നില്ല. ആകാശവാണി എന്ന ബഹുജന പ്രക്ഷേപണ മാധ്യമം നിലനിൽക്കുന്നിടത്തോളം കാലം ആ മാധ്യമത്തിലെ മുഖ്യ ആകർഷണമായി റേഡിയോ നാടകമുണ്ടാകുമെന്നുതന്നെ വേണം കരുതാൻ. എത്രയോ വർഷങ്ങളായി ആകാശവാണിയിലെ അരമണിക്കൂർ നാടകങ്ങൾ അഭംഗുരം തുടരുന്നു.
ആഴ്ചകളും മാസങ്ങളും നീളുന്ന തുടർനാടകങ്ങൾ, വിശേഷ ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന നാടകങ്ങൾ മുതലായവ വേറെയും. എല്ലാ വർഷവും ഒരാഴ്ചക്കാലം നീളുന്ന അഖില കേരള റേഡിയോ നാടകോത്സവം പ്രക്ഷേപണം ചെയ്തിരുന്നത് ആകാശവാണിക്ക് അഭിമാനവും നാടക പ്രേമികൾക്ക്, വിശിഷ്യ റേഡിയോ ശ്രോതാക്കൾക്ക് വികാരവുമായിരുന്നു. കോവിഡ്‌ കാലത്ത് നിന്നുപോയ അഖില കേരള റേഡിയോ നാടകോത്സവം ഈ വർഷം പുനരാരംഭിച്ചപ്പോൾ ആയിരക്കണക്കിന് ശ്രോതാക്കൾ അതിനെ നെഞ്ചിലേറ്റിയെന്നു വേണം പറയാൻ.
അതിൽ പ്രക്ഷേപണം ചെയ്ത ഓരോ നാടകത്തെയും സൂക്ഷ്മമായിതന്നെ വിലയിരുത്താൻ പല ശ്രോതാക്കളും മുന്നോട്ടുവന്നുവെന്നത് ചെറിയ കാര്യമല്ല. ഈ റേഡിയോ നാടകോത്സവത്തിൽ കെ.വി. ശരത്ചന്ദ്രൻ പ്രമുഖ പ്രക്ഷേപകനും നാടകകൃത്തുമായ തിക്കോടിയന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘കാൺക കടലിനെ കൺതുറക്കാതെ’ എന്ന നാടകത്തിനായിരുന്നു ഏറ്റവും കൂടുതൽ കൈയടി ലഭിച്ചത്.
മറ്റൊന്ന്, ആകാശവാണി നിലയങ്ങൾ അല്ലാതെ കേരളത്തിലെ പല റേഡിയോ സ്റ്റേഷനുകളും (കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളും ഡിജിറ്റൽ റേഡിയോ സ്റ്റേഷനുകളും) റേഡിയോ നാടകങ്ങൾ തയാറാക്കി അവതരിപ്പിക്കുന്നുണ്ട് എന്നു വേണം മനസ്സിലാക്കാൻ. കണ്ണൂർ മട്ടന്നൂരിൽ കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിച്ചുവരുന്ന റേഡിയോ മലബാർ (89.6 FM ) എന്ന കമ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ഒരു പുതിയ റേഡിയോ നാടക സംസ്കാരംതന്നെ സൃഷ്ടിച്ചിരിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ അവർ മുടങ്ങാതെ അര മണിക്കൂറോ ഒരു മണിക്കൂറോ ദൈർഘ്യമുള്ള നാടകം പ്രക്ഷേപണം ചെയ്യുന്നു. പിറ്റേ ദിവസം അതിന്റെ പുനഃപ്രക്ഷേപണമുണ്ടാകും.
ഈ നാടകത്തിനൊക്കെയും വേണ്ടത്ര ശ്രോതാക്കളുണ്ടെന്ന് ലഭിക്കുന്ന പ്രതികരണങ്ങളിൽനിന്നു മനസ്സിലാക്കാം. ഇതിനകം ഈ റേഡിയോ നിലയം പല സാമൂഹിക നാടകങ്ങളും പുരാണ ഇതിഹാസ പ്രധാനമായ നാടകങ്ങളും പ്രക്ഷേപണം ചെയ്ത് കൈയടി നേടിയിട്ടുണ്ട്. ‘കുഞ്ഞാറ്റ’, ‘നെല്ലിക്ക’, ‘യാത്രക്കൊടുവിൽ’, ‘ഊർമിള’, ‘നികുംഭില’, ‘മഹാറാണി’, ‘അസുരഗോത്രം’, ‘ശാസ്ത്രരക്ഷസ്സ്’ തുടങ്ങിയവ അതിൽ ചിലതുമാത്രം. നാടക പ്രക്ഷേപണം കൊണ്ടുതീരുന്നില്ല ഈ നിലയം പടുത്തുയർത്തുന്ന പുതിയ റേഡിയോ നാടക സംസ്കാരം. പ്രക്ഷേപണശേഷം നാടകത്തിന്റെ അണിയറ പ്രവർത്തകരും ശ്രോതാക്കളും പങ്കെടുക്കുന്ന ചർച്ചയും പ്രക്ഷേപണം ചെയ്യുന്നു. ഒരുപക്ഷേ ഇത്തരമൊരു പരിപാടി പ്രക്ഷേപണ നാടകരംഗത്ത് നടാടെയായിരിക്കാനാണ് സാധ്യത.
ശ്രോതാക്കൾ മാത്രം ശബ്ദം നൽകിയ, മഹാഭാരതത്തെ ആസ്പദമാക്കിയ ‘അസുരഗോത്രം’ എന്ന നാടകം ഈയിടെ പ്രക്ഷേപണം ചെയ്തത് വൻ വിജയമായിരുന്നു. ഏതാണ്ട് ഇരുപത്തിയെട്ടോളം ശ്രോതാക്കൾക്ക് ഒരുവിധ പരിശീലനവും നൽകാതെ സ്വതന്ത്രമായി ശബ്ദം നൽകാൻ അവസരം നൽകി ഈ റേഡിയോ നാടകത്തെ വിജയത്തിലെത്തിക്കാൻ അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല.
കേവലം അഞ്ചോ ആറോ ശബ്ദ കലാകാരന്മാരെ മാത്രം അണിനിരത്തിക്കൊണ്ട് മുന്നേറുന്ന പത്ത് കിലോമീറ്റർ ചുറ്റളവിൽ മാത്രം പ്രക്ഷേപണ പരിധിയുള്ള (ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ലോകത്തിന്റെ എത് കോണിലുള്ള റേഡിയോ സ്റ്റേഷനും ‘റേഡിയോ ഗാർഡൻ’ എന്ന ആപ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിലൂടെ കേൾക്കാൻ സാധിക്കുമെന്നുള്ളത് മറ്റൊരു യാഥാർഥ്യം) പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്യൂണിറ്റി റേഡിയോ നിലയമാണ് ഇത്തരത്തിലുള്ള ഒരു പ്രക്ഷേപണ നാടക സംസ്കാരം വളർത്തിയെടുത്ത് വിജയിപ്പിച്ചു മുന്നേറുന്നത്. ഈ പ്രക്ഷേപണ കലക്ക് അധ്യാപകനും നാടകകൃത്തുമായ കൃഷ്ണകുമാർ കണ്ണോത്തും പ്രമുഖ നാടക സംവിധായകനും അഭിനേതാവുമായ രാമകൃഷ്ണൻ പഴശ്ശിയും മറ്റു ശബ്ദതാരങ്ങളായ ബൈജു സുന്ദരൻ മട്ടന്നൂർ, അശ്വിനി കവിണിശ്ശേരി, സൂര്യ ഇടവന, ചന്ദ്രലേഖ മല്ലിശ്ശേരി എന്നിവരുമാണ് ചുക്കാൻ പിടിക്കുന്നത്.
ആകാശവാണിയിൽനിന്നും വിരമിച്ച കാഞ്ചിയോട് ജയൻ ഡയറക്ടറായി തിരുവനന്തപുരം പാലോട് നിന്നും പ്രവർത്തിച്ചുവരുന്ന ‘കാഞ്ചീരവം’ എന്ന ഡിജിറ്റൽ റേഡിയോ സ്റ്റേഷനിൽനിന്നും നാടകങ്ങൾ പ്രക്ഷേപണം ചെയ്തുവരുന്നു. ഇവക്കുപുറമെ മറ്റു പല റേഡിയോ നിലയങ്ങളും നാടക പ്രക്ഷേപണ ദൗത്യം ഏറ്റെടുത്തിട്ടുണ്ട്.
എ.ഐ കാലത്ത് അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി റേഡിയോ നാടകം എന്ന കലയെ ഒരുപടികൂടി മുന്നോട്ടു കൈപിടിച്ച് നടത്താനാകും. എഴുത്തുകാരും പ്രക്ഷേപകരുമായിരുന്ന തിക്കോടിയൻ, ഉറൂബ്, കെ. രാഘവൻ എന്നിവരുടെ ശബ്ദം എ.ഐ സങ്കേതത്തോടെ പുനഃസൃഷ്ടിച്ച് ‘കാൺക കടലിനെ കൺതുറക്കാതെ’ എന്ന നാടകത്തെ വിജയിപ്പിച്ച സമീപകാല അനുഭവം ശരത്ചന്ദ്രൻ തന്നെ പങ്കുവെക്കുന്നുണ്ട്.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലെ അനിശ്ചിതത്വത്തിന്റെ നിഴലിലാണ് ആകാശവാണിയെന്നും ഇനി റേഡിയോ നാടകത്തിന്റെ ഭാസുരമായ ഭാവി ഒരുപക്ഷേ ആകാശവാണിക്ക് പുറത്ത് യൂട്യൂബ് ചാനലുകൾപോലെയുള്ള സാമൂഹിക പ്ലാറ്റ്ഫോമുകളിലാണെന്നുമുള്ളത് ഒരുപക്ഷേ ശരിയായിരിക്കാം. ആകാശവാണി പ്രക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ശ്രോതാക്കളുള്ള ഒരിനമായ നാടകത്തിന് അതിന്റെ അവസാന ശ്രോതാവ് ഉണ്ടാകും വരെ ആ നാടക പ്രക്ഷേപണത്തിന് സാധ്യതയുണ്ട്. മറ്റു റേഡിയോ ചാനലുകളിലെയും സാധ്യത അങ്ങനെതന്നെ. അപ്പോൾ പിന്നെ എങ്ങനെയാണ് ‘റേഡിയോ നാടകം ഇവിടെ പൂർണമാകുന്നു’ എന്ന് പറയാനാകുക?
ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ
ഗസ്സയിലേക്ക് മനസ്സിനെ എത്തിച്ച കവിത
പി.കെ. പാറക്കടവ് മൊഴിമാറ്റം നടത്തിയ റീം സലീം എഴുതിയ ‘ചോരമഴ പെയ്യുമ്പോൾ’ (ലക്കം 1482) എന്ന ഫലസ്തീൻ കവിത വായിച്ചു. ഈ കവിതയിലെ കഥാപാത്രവും കവിതക്ക് ഏറ്റവും അനുയോജ്യമായി നൽകിയ ചിത്രവും എന്റെ ചിന്തയിലൂടെ ഇപ്പോഴും മാറിമറിയുന്നുണ്ട്. എഴുത്തുകാരിയുടെ ചിന്തക്ക് അതിനനുസൃതമായ ചിത്രംതന്നെ നൽകിയതിനെ അഭിനന്ദിക്കുന്നു. എഴുത്തുകാരിയുടെ ഭാവനയിലെ ചില വരികൾ എന്നെ എന്തൊക്കെയോ ചിന്തിപ്പിച്ചു. ‘‘സൂക്ഷിച്ചുനോക്കൂ, നീയാരാണെന്ന് ഓർക്കൂ; ഇത് നീയാണ്, നീ വളർന്ന നാടാണ്’’ ഈ വരികൾ എന്റെ ചിന്തയെ ആദ്യം എത്തിച്ചത് ചിത്രത്തിലെ പെൺകുട്ടിയിലേക്കാണ്.
അതിനുശേഷം അവസാനത്തെ ചില വരികളാണ് എന്നെ കവിയുടെ ഭാവനയിലേക്ക് നയിച്ചത്. വായനക്കുശേഷം എന്റെ മനസ്സ് ഗസ്സയിലേക്ക് മടങ്ങി. അൽപം ശാന്തമായി. കവിക്കും മൊഴിമാറ്റം നടത്തിയ പി.കെ. പാറക്കടവിനും ആഴ്ചപ്പതിപ്പിനും നന്ദി!
മുഹമ്മദ് ഷഹീം കെ. മണ്ണാർക്കാട്
വാർത്താ ചാനലുകളിലും മുഖപ്രസംഗം വേണ്ടതുണ്ട്
ദൃശ്യമാധ്യമങ്ങളും മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട ചർച്ച ‘വാർത്തകൾ ഇങ്ങനെയാണോ റിപ്പോർട്ട് ചെയ്യേണ്ടത്?’ (ലക്കം 1479) വായിച്ചു. നാനാവിധമായ അസംബന്ധങ്ങളും ദുസ്സാമർഥ്യങ്ങളും അഴിഞ്ഞാടുന്ന വാർത്താ ചാനലുകളുമായി ബന്ധപ്പെട്ട ഈ ചർച്ച വളരെ പ്രസക്തവും അനിവാര്യവുമാണ്. മാധ്യമപ്രവർത്തനം ഒരു മഹത്തായ ധാർമികദൗത്യമാണ്. അതേസമയം, എല്ലാതരം അധികാരശക്തികളോടും അവരുടെ  തേർവാഴ്ചകളോടും ആജ്ഞാബദ്ധവും പ്രതിജ്ഞാബദ്ധവും സദാ ആയിരിക്കണമെന്ന ദുശ്ശാഠ്യമുള്ളവരാണ് ഇന്നത്തെ മാധ്യമലോകത്തെ പല മുൻനിര ആളുകളും.
ശരിക്കും പറഞ്ഞാൽ ഭരണത്തിലിരിക്കുന്നവരുടെ തനി റബർ സ്റ്റാമ്പ്. തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച് വാർത്തകളെ  വളച്ചൊടിക്കലും ഒഴിവാക്കലും ഒരിക്കലും മാധ്യമങ്ങൾ ചെയ്യരുത്. ഇനി പ്രമുഖ വ്യക്തികളുടെയോ ബഹുജന പ്രസ്ഥാനങ്ങളുടെയോ ന്യൂനതകളെയോ ഏങ്കോണിപ്പുകളെയോ ഒറ്റത്തിരിച്ച് വിമർശിക്കണമെന്നുണ്ടെങ്കിൽ അതിനു പത്രങ്ങളിലെ പതിവു സംവിധാനമായ മുഖപ്രസംഗംപോലെ ഒന്ന് വാർത്താ ചാനലുകളിലും ഏർപ്പെടുത്തേണ്ടതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാവുന്നതാണ്.
ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക് തൃ​ശൂ​ർ
ഭരണഘടനാ അവകാശങ്ങളും ‘വാർ ഓൺ ടെറർ’ രാഷ്ട്രീയവും
ഇർഫാൻ അഹ്മദുമായി അൻവർ സലാഹുദ്ദീൻ നടത്തിയ അഭിമുഖവും രൂപേഷുമായി രാജേഷ് കെ. എരുമേലി നടത്തിയ സംഭാഷണവും (ലക്കം 1482) വായിച്ചു. ഭരണഘടന മൂല്യങ്ങളെക്കുറിച്ചുള്ള രൂപേഷിന്റെ ചിന്തകൾ വിദ്യാർഥി എന്നനിലയിൽ ആഴത്തിൽ സ്വാധീനിച്ച ഒന്നാണ്. വിദ്യാഭ്യാസ ഘട്ടത്തിലൂടെ പോകുന്നൊരു വിദ്യാർഥിയെ സംബന്ധിച്ച് അവൻ പഠിച്ചെടുക്കുന്ന ഭരണഘടനാപരമായ അവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും പ്രായോഗിക ജീവിതത്തിൽ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഏറെ നിർണായകമാണ്.
‘ഭീകരവാദ വിരുദ്ധ പോരാട്ടം’ എന്ന പേരിൽ കാൽനൂറ്റാണ്ടുകളായി അന്താരാഷ്ട്രതലത്തിലും പ്രാദേശികതലത്തിലും നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ യഥാർഥത്തിൽ ചോദ്യംചെയ്തത് പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെയും ഭയരഹിതമായി ജീവിക്കാനുള്ള അവകാശത്തെയുമാണ്. രാജ്യസുരക്ഷയുടെ മറവിൽ സംശയത്തിന്റെ നിഴലിലാക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന സാധാരണക്കാരെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനം ഇർഫാൻ അഹ്മദ് ഈ അഭിമുഖത്തിലൂടെ സമർഥമായി നിർവഹിക്കുന്നുണ്ട്.
മറുവശത്ത്, നമ്മുടെ ഭരണഘടന കേവലം ഏടുകളിൽ മാത്രമൊതുങ്ങുന്ന ഒരു ‘വിശുദ്ധ ഗ്രന്ഥം’ പോലെ നിലനിൽക്കേണ്ട ഒന്നല്ല, മറിച്ച് ഓരോ പൗരനും പ്രത്യേകിച്ച് വളർന്നുവരുന്ന യുവതലമുറക്ക് സംരക്ഷണമൊരുക്കുന്ന ജീവസ്സുറ്റ പ്രമാണമാകണം എന്ന ഓർമപ്പെടുത്തൽ തികച്ചും പ്രസക്തമാണ്. നിയമവാഴ്ചയും സമത്വവും കൃത്യമായി പാലിക്കപ്പെടാത്തപക്ഷം ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാർഥികളിൽ അത് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. മനുഷ്യാവകാശങ്ങളെയും ജനാധിപത്യ-ഭരണഘടനാമൂല്യങ്ങളെയും കുറിച്ച് കൃത്യമായ വിചാരണ നടത്തുന്ന ഇത്തരം ലേഖനങ്ങൾ വർത്തമാന കാലത്ത് പ്രസിദ്ധീകരിച്ചുപോരുന്നതിന് സ്നേഹാദരങ്ങൾ അറിയിക്കുന്നു.
മുഹമ്മദ് മുഹ്സിൻ (ഇസ്‍ലാഹുൽ ഉലൂം അറബിക് കോളജ് താനൂർ)
അത്ഭുതപ്പെടുത്തിയ ‘അൽബത്ത’
അത്ഭുതമുണർത്തുന്ന തുടക്കം, ജിജ്ഞാസ നിലനിര്‍ത്തുന്ന ആവിഷ്കാരചാരുത. അങ്ങനെ ചൈതന്യമാർന്ന ഭാഷയില്‍ ഉയരങ്ങളിലേക്ക് പറക്കുകയാണ് ഖദീജ ഉണ്ണിയമ്പലത്തിന്‍റെ കഥയായ ‘അല്‍ബത്ത’ (ലക്കം 1483). മുസ്ലിം സമുദായത്തിലെ പഴയകാല ആചാരങ്ങളും, അനാചാരങ്ങളും, കര്‍മങ്ങളുമൊക്കെ അനാവരണം ചെയ്തിരിക്കുന്ന ഈ കഥയിൽ എനിക്കിഷ്ടപ്പെട്ട കഥാപാത്രമാണ്‌ ‘കാദരി’. ഏതാനും വാക്കുകളില്‍ കാദരിയെന അപൂര്‍വ ജനുസ്സിനെ ചായക്കൂട്ടുകളിൽ  വരച്ചു വെച്ചിരിക്കുകയാണ് ഖദീജ.
എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും സ്നേഹമുള്ളവനായിരുനു കാദരി. അവന്‍റെ ഒരുപിടി മണ്ണില്‍ നിന്നാണ് പാത്തു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് വാപ്പ കൊടപ്പാടന്‍ ചേക്കു ഹാജിയേക്കാള്‍ മൊതലുണ്ടാക്കിയത്. ഉശിരുള്ള ഒരു മൊഞ്ചത്തിയുടെ കഥയാണ്‌ ‘അല്‍ബത്ത’യിലൂടെ ചുരുളഴിയുന്നത്. ഇതിന്‍റെ ഓരോ തുടിപ്പും, താളവും കഥാകാരിയുടെ ഹൃദയസ്പന്ദനമായി അനുഭപ്പെടുന്നു. കത്തിച്ചുവെച്ച മെഴുകുതിരിയുടെ ലോലദീപ്തികള്‍ പോലെ കഥ അനുവാചക ഹൃദയങ്ങളിലിരുന്ന് എറെനാള്‍ മുനിഞ്ഞു കത്തും. ചിത്രീകരണം നടത്തിയ നാസര്‍ ബഷീര്‍ കഥാപാത്രങ്ങളുടെ നെടുവീര്‍പ്പുകള്‍ പോലും ഒപ്പിയെടുത്തിട്ടുണ്ട്. അഭിവാദ്യങ്ങള്‍ ആഴ്ചപ്പതിപ്പിനും കഥാകാരിക്കും ചിത്രകാരനും.
സണ്ണി ജോസഫ്‌, മാള