Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ
മസ്‌കത്ത്: സ്തനാർബുദ ബോധവൽക്കരണത്തിനും രോഗം നേരത്തേ കണ്ടെത്തുന്നതിനായി മസ്‌കത്ത് ഫാർമസിയും ഒമാൻ കാൻസർ അസോസിയേഷനും സംയുക്തമായി ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ സ്തനാരോഗ്യം, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, കൃത്യമായ ഇടവേളകളിലുള്ള പരിശോധന എന്നിവയുടെ പ്രാധാന്യം വിശദീകരിച്ചു.സ്പെഷ്യലിസ്റ്റ് ജനറൽ സർജൻ ഡോ. രാജശ്രീ നാരായണൻകുട്ടി നയിച്ച ബോധവൽക്കരണ സെഷനായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. വാർഷിക സ്തനപരിശോധനയിലൂടെയും രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നതിലൂടെയും സ്തനാർബുദം സമയബന്ധിതമായി കണ്ടെത്തേണ്ടതിന്റെ ആവശ്യകത അവർ വിശദീകരിച്ചു.
75 പേർ പങ്കെടുത്ത കാമ്പയിന്റെ ഭാഗമായി മസ്‌കത്ത് ഫാർമസി ഹെഡ് ഓഫീസിൽ സൗജന്യ മാമോഗ്രാം പരിശോധനകളും നടത്തി. ഇതിനായി മൊബൈൽ മാമോഗ്രഫി യൂണിറ്റ് സജ്ജീകരിച്ചിരുന്നു. റേഡിയോഗ്രാഫർ സോന അഗസ്റ്റിൻ 20 പരിശോധനകൾ നടത്തി. മസ്‌കത്ത് ഫാർമസി സി.ഇ.ഒ ജോസ് ശ്രീധരൻ, ചീഫ് സപ്ലൈ ചെയിൻ ഓഫീസർ ഗ്രേസൺ പോൾ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ വൈരാലി മേത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ പങ്കജ് സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കമ്പനിയുടെ പീപ്പിൾ ആൻഡ് കൾച്ചർ വിഭാഗം മേധാവി ഫൈസൽ അൽ ബലൂഷി, പീപ്പിൾ ആൻഡ് കൾച്ചർ ലീഡ് മൈമൂന അൽ ബലൂഷി, എംപ്ലോയി എൻഗേജ്‌മെന്റ് ലീഡ് മറിയം അൽ ബലൂഷി, കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി മേധാവി ഗോഡ്‌വിൻ ജോസഫ് എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിനും പൊതുസമൂഹത്തിൽ ആരോഗ്യബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് മസ്‌കത്ത് ഫാർമസി അറിയിച്ചു.