സാ​േങ്കതിക സർവകലാശാല ഫൈനൽ ബി.ടെക്​ പരീക്ഷക്ക്​ മാറ്റമില്ല

  • മൂന്ന്​ എൻജിനീയറിങ്​ കോളജുകളിൽ പുതിയ കോഴ്​സുകൾ

08:20 AM
18/06/2020

തി​രു​വ​ന​ന്ത​പു​രം: സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​ടെ​ക്​ അ​വ​സാ​ന സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ ജൂ​ൈ​ല ഒ​ന്നി​നു​ത​ന്നെ ആ​രം​ഭി​ക്കാ​ൻ സി​ൻ​ഡി​ക്കേ​റ്റ്​ തീ​രു​മാ​നം. ഒ​േ​ട്ട​റെ വി​ദ്യാ​ർ​ഥി​ക​ൾ വി​ദേ​ശ​ത്തും മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലും കു​ടു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒാ​ൺ​ലൈ​നി​ലാ​ക്കു​ക​യോ മാ​റ്റു​ക​യോ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ, പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ത​ന്നെ അ​വ​സാ​ന സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നാ​ണ്​​ തീ​രു​മാ​നം. മ​റ്റ്​ പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ച്​ അ​ക്കാ​ദ​മി​ക്​ ക​മ്മി​റ്റി ഉ​പ​സ​മി​തി സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ച്​ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. 

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ള​ജ്​ ത​ല പ​രീ​ക്ഷ ന​ട​ത്തി മു​ൻ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്കു​കൂ​ടി പ​രി​ഗ​ണി​ച്ച്​ നോ​ർ​മ​ലൈ​സേ​ഷ​നി​ലൂ​ടെ മാ​ർ​ക്ക്​ ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല സ​മി​തി നേ​ര​േ​ത്ത റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഇ​ത്​ അ​ക്കാ​ദ​മി​ക്​ കൗ​ൺ​സി​ൽ ത​ള്ളി. കോ​ഴി​ക്കോ​ട്​ എ​ൻ.​െ​എ.​ടി, വി​ശ്വേ​ശ്വ​ര​യ്യ, പ​ഞ്ചാ​ബ്​  സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​വ​ലം​ബി​ച്ച രീ​തി​യാ​ണ്​ സ​മി​തി ശി​പാ​ർ​ശ ചെ​യ്​​ത​ത്. സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള 23 എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്​​സു​ക​ൾ അ​നു​വ​ദി​ക്കാ​നും  തീ​രു​മാ​നി​ച്ചു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക്​​സ്​ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ബി.​ടെ​ക്, എം.​ടെ​ക്​ കോ​ഴ്​​സു​ക​ളാ​ണ്​ അ​നു​വ​ദി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത​ കോ​ഴ്​​സു​ക​ൾ അ​നു​വ​ദി​ച്ച കോ​ള​ജു​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. ഇ​തി​ൽ തി​രു​വ​ന​ന്ത​പു​രം സി.​ഇ.​ടി, തൃ​ശൂ​ർ ഗ​വ.​ കോ​ള​ജ്, പാ​ല​ക്കാ​ട്​ ശ്രീ​കൃ​ഷ്​​ണ​പു​രം​ കോ​ള​ജ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടും.

എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ൽ കൊ​ല്ലം ടി.​കെ.​എം, കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ്​ കോ​ള​ജു​ക​ളി​ലും പു​തി​യ കോ​ഴ്​​സു​ക​ൾ അ​നു​വ​ദി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന​വ സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത, സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളാ​ണ്.

പു​തി​യ കോ​ഴ്​​സു​ക​ൾ​ക്ക്​ എ.​െ​എ.​സി.​ടി.​ഇ അ​നു​മ​തി ല​ഭി​ച്ച എ​ൻ.​ബി.​എ അ​ക്ര​ഡി​േ​റ്റ​ഷ​ൻ ഇ​ല്ലാ​ത്ത​തു​മാ​യ 20ഒാ​ളം കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്​​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ പ​ഠി​ക്കാ​ൻ ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ചു.

Loading...
COMMENTS