കോളജ്​ അധ്യയനം രാവിലെ എട്ടിന്; മാറ്റം അടുത്ത അധ്യയന വർഷം മുതൽ

00:23 AM
22/02/2020
college-class-time

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ലെ അ​ധ്യ​യ​നം രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​വ​രെ​യാ​ക്കു​ന്ന​ത്​ സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ൽ. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ടു​ത്ത മാ​സം വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക, മാ​നേ​ജ്​​മ​െൻറ്​ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. എ​തി​ർ​​പ്പി​ല്ലെ​ങ്കി​ൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മാ​റ്റം കൊ​ണ്ടു​വ​രു​ന്ന രീ​തി​യി​ൽ ഉ​ത്ത​ര​വി​റ​ക്കും. 

നി​ല​വി​ൽ പ​ത്തി​ന്​ തു​ട​ങ്ങി നാ​ല്​ വ​രെ​യാ​ണ്​ അ​ധ്യ​യ​നം. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ ആ​ണ്​ ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. പ​ഠ​ന​ത്തി​നൊ​പ്പം ജോ​ലി എ​ന്ന രീ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ നേ​ര​േ​ത്ത മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്ക്​ ക്ലാ​സ്​ ക​ഴി​ഞ്ഞാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പാ​ർ​ട്​ ടൈം ​ജോ​ലി​ക​ളി​ലോ പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലോ വ്യാ​പൃ​ത​രാ​കാ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ.

പ​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള രീ​തി​യാ​ണി​ത്. പ​ഠ​നം ക​ഴി​യു​േ​മ്പാ​ൾ ത​ന്നെ ന​ല്ലൊ​രു​ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക്ക്​ തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക്​ തി​രി​യാ​ൻ ക​ഴി​യു​മെ​ന്നും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ലൈ​ബ്ര​റി, ല​ബോ​റ​ട്ട​റി സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​മ​യം വി​നി​യോ​ഗി​ക്കാ​നും മാ​റ്റം വ​ഴി​വെ​ക്കും. 

Loading...
COMMENTS