കാലിക്കറ്റിലും അധിക തസ്​തികകളുടെ കണക്കെടു​ക്കുന്നു

  • പുനർവിന്യാസ സാധ്യത പരിശോധിക്കാനും നിർദേശം

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും എ​ണ്ണ​ത്തെ​ക്കു​റി​ച്ചും പു​ന​ർ​വി​ന്യാ​സ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും  വി​വ​രം ന​ൽ​കാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക്​ നി​ർ​ദേ​ശം.  

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ പു​ന​ർ​വി​ന്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ദി​വ​സം ക​ത്ത​യ​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​രി​ശോ​ധി​ക്കു​ന്ന​ത്.

നി​ല​വി​ലെ ത​സ്​​തി​ക​ക​ളു​ടെ പ്ര​സ​ക്തി​യും പു​ന​ർ​വി​ന്യ​സി​ക്കാ​വു​ന്ന ത​സ്​​തി​ക​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും ഭ​ര​ണ​വി​ഭാ​ഗ​ത്തി​ന്​ ന​ൽ​കാ​നാ​ണ്​ ഡെ​പ്യൂ​ട്ടി ര​ജി​സ്​​ട്രാ​റു​ടെ നി​ർ​ദേ​ശം.  പ​ഠ​ന​വ​കു​പ്പ്​ ത​ല​വ​ന്മാ​ർ, സ്​​കൂ​ൾ ഓ​ഫ്​ ഹെ​ൽ​ത്ത്​ സ​യ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ, പ്ര​സ്​ സൂ​പ്ര​ണ്ട്, ഹോ​സ്​​റ്റ​ൽ വാ​ർ​ഡ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 

ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യും സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും രൂ​പ​വ​ത്​​ക​രി​ച്ച​തോ​െ​ട കാ​ലി​ക്ക​റ്റി​ല​ട​ക്കം പ​ല സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​ള്ള​ത്.

സ്​​ഥാ​ന​ക്ക​യ​റ്റ സാ​ധ്യ​ത​ക​ള​ട​ക്കം ഇ​ല്ലാ​താ​കു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ക്കൂ​ടു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കൃ​ത്യ​മാ​യി അ​റി​യി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. കാ​ലി​ക്ക​റ്റി​ൽ പ​ല സെ​ക്ഷ​നി​ലും ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്ന്​ മു​മ്പ്​ സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗം ത​ന്നെ വി​ല​യി​രു​ത്തി​യി​രു​ന്നു.

അ​ധി​ക​മു​ള്ള ജീ​വ​ന​ക്കാ​രെ പു​ന​ർ​വി​ന്യ​സി​ച്ച്​ പ​രീ​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്​ ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്ന വാ​ദം യൂ​നി​യ​നു​ക​ൾ ത​ള്ളി​ക്ക​ള​യു​ക​യു​മാ​ണ്. 

Loading...
COMMENTS