എസ്​.എസ്​.സി മത്സരപ്പരീക്ഷകൾ പുനഃക്രമീകരിച്ചു

വിജി കെ.
07:58 AM
28/07/2020
ssc-exam

കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട സ്​റ്റാഫ്​ സെലക്​ഷൻ കമീഷൻ (എസ്​.എസ്​.സി) തൊഴിൽ മത്സരപ്പരീക്ഷകൾ പുനഃക്രമീകരിച്ചു. എട്ട്​ പ്രമുഖ പരീക്ഷകളുടെ തീയതികളാണ്​ താഴെ പറയുന്ന പ്രകാരം പുനഃക്രമീകരിച്ച്​ വിജ്​ഞാപനമിറക്കിയത്​. 

ക​​മ്പയ്​ൻഡ്​ ഹയർ സെക്കൻഡറി (1072) ലെവൽ പരീക്ഷ (ടയർ I) 2019 അഭിമുഖീകരിക്കാൻ കഴിയാതിരുന്നവർക്ക്​ ഒക്​ടോബർ 12 മുതൽ 16 വരെയും 19 മുതൽ 21 വരെയും 26നും നടത്തും. 

2019ലെ ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്​ട്രിക്കൽ, ക്വാണ്ടിറ്റേറ്റിവ്​ സർവേയിങ്​ ആൻഡ്​ കോൺട്രാക്​ട്​സ്​) പരീക്ഷ പേപ്പർ I) ഒക്​ടോബർ 27 മുതൽ 30 വരെ നടത്തും. 

ക​​മ്പയ്​ൻഡ്​ ഗ്രാജ്വറ്റ്​ ലെവൽ (ടയർ II) 2019 പരീക്ഷ നവംബർ 2 മുതൽ 5 വരെയാണ്​ ഷെഡ്യൂൾ ചെയ്​തിട്ടുള്ളത്​. 2020 വർഷത്തെ എട്ടാം ഘട്ട സെലക്​ഷൻ തസ്​തികകളിലേക്ക്​ പരീക്ഷ നവംബർ 6, 9, 10 തീയതികളിൽ നടത്തും.

സ്​റ്റെനോഗ്രാഫർ ഗ്രേഡ്​ സി & ഡി 2019 പരീക്ഷ നവംബർ 16 മുതൽ 18 വരെയാണ്​.

ജൂനിയർ ഹിന്ദി ട്രാൻസ്​ലേറ്റർ, ജൂനിയർ ട്രാൻസ്​ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്​ലേറ്റർ, ഹിന്ദി പ്രധ്യാപക്​ പരീക്ഷ 2020 (പേപ്പർ I) നവംബർ 19ന്​ നടക്കും.സബ്​ ഇൻസ്​​െപക്​ടേഴ്​സ്​ (ഡൽഹി പൊലീസ്​) സി.എ.പി.എഫ്​​ പരീക്ഷ 2020 (പേപ്പർ I) നവംബർ 23 മുതൽ 26 വരെ നടത്തും.

കോൺസ്​റ്റബ്​ൾ (എക്​സിക്യൂട്ടിവ്​) ഡൽഹി പൊലീസ്​ പരീക്ഷ 2020 നവംബർ 27, 30, ഡിസംബർ ഒന്ന്​ മുതൽ മൂന്നുവരെയും ഡിസംബർ ഏഴു മുതൽ 11 വരെയും ഡിസംബർ 14നും നടത്തും.

ഇതുസംബന്ധിച്ച വിജ്​ഞാപനം https://ssc.nic.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Loading...
COMMENTS