സാങ്കേതിക സർവകലാശാല: പരീക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി     

  • കോ​പ്പി​യ​ടി​ക്ക് പി​ടി​ക്ക​പ്പെ​ട്ടാൽ ഇ​റ​ക്കി​വി​ടാ​തെ പു​തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​ക്ക​ണം

22:42 PM
25/06/2020

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജൂ​ൺ 26 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഹോ​ണേ​ഴ്സ് പ​രീ​ക്ഷ​ക​ളു​ടെ​യും ജൂ​ലൈ ഒ​ന്നിന്​ ആ​രം​ഭി​ക്കു​ന്ന ബി.​ടെ​ക്​ അ​വ​സാ​ന സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ​യും ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നും ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ പ​രീ​ക്ഷ ന​ട​ത്താ​നും ക​ൺ​ട്രോ​ള​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘വാ​ർ റൂം’ ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ കോ​ള​ജു​ക​ളി​ലും വാ​ർ റൂം ​പ്ര​വ​ർ​ത്തി​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രീ​ക്ഷ സ​െൻറ​ർ മാ​റ്റം ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​തി​നാ​ൽ സം​ശ​യ​നി​വാ​ര​ണ​ത്തി​ന് കോ​ള​ജ് വാ​ർ റൂ​മി​ൽ ബ​ന്ധ​പ്പെ​ടാം. എം.​ബി.​എ ടി 5 ​പ​രീ​ക്ഷ​ക്ക്​ സ​െൻറ​ർ മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

സ​െൻറ​ർ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട വർ സ​ർ​വ​ക​ലാ​ശാ​ല അ​നു​വ​ദി​ച്ച സ​െൻറ​റി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ർ​ട്ട​ലി​ലൂ​ടെ മ​ന​സ്സി​ലാ​ക്ക​ണം. മ​റ്റ് കോ​ള​ജു​ക​ളി​ൽ​നി​ന്ന് കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​താ​ൻ വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ള്ള​തി​നാ​ൽ എ​ല്ലാ കോ​ള​ജു​ക​ളും റൂ​മു​ക​ളു​ടെ പ്ലാ​നും സീ​റ്റു​ക​ളു​ടെ ക്ര​മീ​ക​ര​ണ​വും പ​രീ​ക്ഷ​ക​ളു​ടെ ത​ലേ​ദി​വ​സം ത​ന്നെ പ​രീ​ക്ഷ സ​െൻറ​റു​ക​ളു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. 

ക​​ണ്ടെ​യ്​​ൻ​മ​െൻറ്/​ഹോ​ട്​​സ്​​പോ​ട്ട് സോ​ണു​ക​ളി​ലു​ള്ള കോ​ള​ജു​ക​ളി​ലും പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന് മാ​റ്റ​മില്ല. ഓ​രോ പ​രീ​ക്ഷ​ക്ക് മു​മ്പും പ​രീ​ക്ഷ ഹാ​ളു​ക​ൾ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യ​ത്തി​നാ​യി ഹാ​ൾ ടി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന കോ​ള​ജി​ൽ നി​ന്നു​ത​ന്നെ കൊ​ടു​ക്കും.

യാ​ത്ര​ ആ​വ​ശ്യ​ത്തി​ന്​ അ​വ​ര​വ​രു​ടെ ലോ​ഗി​നി​ൽ​നി​ന്ന് ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷ സ​െൻറ​ർ മാ​റ്റം​ല​ഭി​ച്ചവർ കോ​ള​ജ് ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡ് കൈ​യി​ൽ ക​രു​ത​ണം. ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡ് ഇ​ല്ലാ​ത്തവർ പാ​സ്പോ​ർ​ട്ട്, ആ​ധാ​ർ, വോ​ട്ടേ​ഴ്സ് ഐ.​ഡി, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും അം​ഗീ​കൃ​ത ഫോ​ട്ടോ ഐ​ഡ​ൻ​റി​റ്റി കാ​ർ​ഡും അ​തി​​െൻറ കോ​പ്പി​യും പ​രീ​ക്ഷ​യു​ള്ള എ​ല്ലാ ദി​വ​സ​വും ക​രു​ത​ണം.  

മൊ​ബൈ​ൽ ഫോ​ണു​ക​ൾ, കാ​ൽ​ക്കു​ലേ​റ്റ​റു​ക​ൾ, സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ തു​ട​ങ്ങി​യ​വ ഹാ​ളി​നു​ള്ളി​ൽ അ​നു​വ​ദി​ക്കി​ല്ല. പേ​ന, പ​രീ​ക്ഷ ഹാ​ളി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട ഡാ​റ്റ ബു​ക്ക്/​ഡാ​റ്റ ഷീ​റ്റു​ക​ൾ, ഹാ​ൻ​ഡ് ബു​ക്കു​ക​ൾ, മ​റ്റ് ചാ​ർ​ട്ടു​ക​ൾ എ​ന്നി​വ​യും വി​ദ്യാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​ര​ണം.

ഡാ​റ്റ ഷീ​റ്റു​ക​ൾ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചാ​ൽ കോ​ള​ജു​ക​ൾ എ​ടു​ത്ത് ന​ൽ​കു​ക​യും െച​ല​വാ​യ തു​ക ഇൗ​ടാ​ക്കു​ക​യും ചെ​യ്യും. കോ​പ്പി​യ​ടി​ക്ക് പി​ടി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളെ ഇ​റ​ക്കി​വി​ടാ​തെ പു​തി​യൊ​രു ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​ക്ക​ണം. ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​രും ഹോ​ട്​​സ്​​പോ​ട്ട്, ക​ണ്ടെ​യ്​​ൻ​മ​െൻറ്​ സോ​ൺ, മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ൾ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​രും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​കൂ​ട്ടി വി​വ​രം അ​റി​യി​ക്ക​ണം. 

Loading...
COMMENTS