എസ്​.എസ്​.എൽ.സി ഫലം ​​നാളെ ഉച്ചയോടെ

17:08 PM
29/06/2020

തിരുവനന്തപുരം: സംസ്​ഥാനത്തെ എസ്​.എസ്​.എൽ.സി പരീക്ഷഫലം ചൊവ്വാഴ്​ച ഉച്ച രണ്ടുമണിക്ക്​ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്​ പ്രഖ്യാപിക്കും. ടി.എച്ച്.എസ്​.എൽ.സി, ടി.എച്ച്​.എസ്​.എൽ.സി (ഹിയറിങ്​ ഇംപേർഡ്), എസ്​.എസ്​.എൽ.സി (ഹിയറിങ്​ ഇ​ംപേർഡ്​), എ.എച്ച്​.എസ്​.എൽ.സി എന്നിവയുടെയും ഫലം പ്രഖ്യാപിക്കും. 

http://keralapareekshbhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ്​സെറ്റുകളിൽ ഫലപ്രഖ്യാപനത്തിനുശേഷം പരീക്ഷഫലം ലഭ്യമാകുമെന്നും പരീക്ഷഭവൻ സെക്രട്ടറി അറിയിച്ചു. 
 

Loading...
COMMENTS