സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ; തീരുമാനം ഇന്ന്

09:20 AM
22/06/2020
CBSE.jpg
CBSE.jpg

ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ്‌ടു പരീക്ഷ ജൂലൈയിൽ നടത്താനുള്ള നിർദ്ദേശത്തിൽ അന്തിമ തീരുമാനം ഇന്ന്. കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നതിനെതിരെ ചില രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തിങ്കളാഴ്ച മറുപടി നല്‍കണമെന്ന് സി.ബി.എസ്.ഇക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

പരീക്ഷ നടത്തിപ്പിന് പകരം ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പരീക്ഷ ഫലം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഗ്രേഡുകൾ കുറഞ്ഞെന്ന് പരാതിയുള്ള വിദ്യാർത്ഥികൾക്ക് ഈ വർഷം അവസാനത്തോടെ പരീക്ഷ നടത്താനും സി.ബി.എസ്.ഇ ആലോചിക്കുന്നുണ്ട്. 

Loading...
COMMENTS