പ്രഫഷനൽ കോഴ്​സുകളിലെ സംവരണത്തിൽ ആശയക്കുഴപ്പം

  • സർക്കാർ ഉത്തരവിലെ അവ്യക്​തത കാരണം ഇ.ഡബ്ല്യു.എസ്​ സീറ്റ്​ സംവരണ വിജ്​ഞാപനമിറക്കുന്നത്​ മാറ്റി

കെ. ​നൗ​ഫ​ൽ
11:10 AM
03/02/2020
engineering

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ എ​ൻ​ജി​നീ​യ​റി​ങ്​ ഉ​ൾ​പ്പെ​ടെ കോ​ഴ്​​സു​ക​ളി​ൽ മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന (ഇ.​ഡ​ബ്ല്യു.​എ​സ്) വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം. സ​ർ​ക്കാ​റി​ൽ​നി​ന്ന്​ വ്യ​ക്​​ത​മാ​യ നി​ർ​ദേ​ശം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ.​ഡ​ബ്ല്യു.​എ​സ്​ വി​ഭാ​ഗ​ത്തി​ലെ സീ​റ്റ്​ സം​വ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സ്​ വി​ജ്​​ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ പോ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മെ​ഡി​ക്ക​ൽ, ആ​യു​ർ​വേ​ദം, ഹോ​മി​യോ കോ​ഴ്​​സു​ക​ളി​ൽ ഇ.​ഡ​ബ്ല്യു.​എ​സ്​ സം​വ​ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യി മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലും ആ​യു​ഷ്​ മ​ന്ത്രാ​ല​യ​വും സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ചു​ന​ൽ​കി​യി​രു​ന്നു. 

ഇൗ ​വ​ർ​ഷം മു​ത​ലാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഉ​ൾ​പ്പെ​ടെ ഇ​ത​ര പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളി​ൽ ഇ.​ഡ​ബ്ല്യു.​എ​സ്​ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​വ​ശ്യ​മാ​യ സീ​റ്റ്​ വ​ർ​ധി​പ്പി​ച്ചു​ന​ൽ​കാ​ൻ എ.​െ​എ.​സി.​ടി.​ഇ​യു​ടെ​യും സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും അ​നു​മ​തി​കൂ​ടി വേ​ണം. ഉ​ദ്യോ​ഗ​സ്​​ഥ ഭ​ര​ണ​പ​രി​ഷ്​​കാ​ര വ​കു​പ്പ്​ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ സീ​റ്റ്​ വ​ർ​ധ​ന തീ​രു​മാ​നം പ​റ​യു​ന്നു​വെ​ങ്കി​ലും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളി​ൽ വ്യ​ക്​​ത​ത​യി​ല്ല. പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ വേ​ണ്ടി നി​ല​വി​ലു​ള്ള സീ​റ്റി​​െൻറ പ​ത്തി​ൽ കൂ​ടു​ത​ൽ ശ​ത​മാ​നം വ​ർ​ധ​ന ന​ട​പ്പാ​ക്കേ​ണ്ടി​വ​രും.

എ​ങ്കി​ൽ മാ​ത്ര​മേ ഇ​ത​ര​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​വ​ര​ണ​ത്തെ​യും മെ​റി​റ്റ്​ സീ​റ്റു​ക​ളെ​യും ബാ​ധി​ക്കാ​തെ പ്ര​വേ​ശ​നം ന​ട​ത്താ​നാ​കൂ. ഏ​തെ​ല്ലാം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ സീ​റ്റ്​ വ​ർ​ധ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ചും ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്നു. സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ സം​വ​ര​ണം അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ്രോ​സ്​​പെ​ക്​​ട​സ്​ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ എ.​െ​എ.​സി.​ടി.​ഇ അം​ഗീ​കൃ​ത​മാ​യ മു​ഴു​വ​ൻ കോ​ഴ്​​സു​ക​ളി​ലും സീ​റ്റ്​ സം​വ​ര​ണം എ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ഇ​തു​പ്ര​കാ​ര​മാ​ണെ​ങ്കി​ൽ സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളും ഇ.​ഡ​ബ്ല്യു.​എ​സ്​ സം​വ​ര​ണ​ത്തി​​െൻറ പ​രി​ധി​യി​ൽ വ​രും. 

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കോ​ഴ്​​സു​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച്ചി​​െൻറ​​യും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും (​െഎ​കാ​ർ) അ​നു​മ​തി വേ​ണ്ടി​വ​രു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മെ​ഡി​ക്ക​ൽ കോ​ഴ്​​സി​ൽ സം​വ​ര​ണം കൊ​ണ്ടു​വ​ന്ന​പ്പോ​ൾ സ്വാ​​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ സീ​റ്റ്​ വ​ർ​ധ​ന​ക്കാ​യി ന​ൽ​കി​യ അ​പേ​ക്ഷ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ത​ള്ളി​യി​രു​ന്നു. സ​ർ​ക്കാ​ർ​ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു വ​ർ​ധ​ന.

ഇ.​ഡ​ബ്ല്യു.​എ​സ്​ സം​വ​ര​ണം സം​ബ​ന്ധി​ച്ച്​ പൊ​തു​ഭ​ര​ണ വ​കു​പ്പ്​ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ന്യൂ​ന​പ​ക്ഷ പ​ദ​വി​യു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​ത്​ ബാ​ധ​ക​​മ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ ഉ​ത്ത​ര​വി​ൽ ഇ​ക്കാ​ര്യം വ്യ​ക്​​ത​മ​ല്ല. സം​സ്​​ഥാ​ന​ത്തെ മൂ​ന്ന്​ എ​യ്​​ഡ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​നും ന്യൂ​ന​പ​ക്ഷ പ​ദ​വി​യു​ണ്ട്. ആ​യ​തി​നാ​ൽ ഇൗ ​കോ​ള​ജു​ക​ളി​ൽ ഇ.​ഡ​ബ്ല്യു.​എ​സ്​ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​കി​ല്ല. 
-

Loading...
COMMENTS