Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻ.ഐ.ടി കാലിക്കറ്റിന്...

എൻ.ഐ.ടി കാലിക്കറ്റിന് റെക്കോഡ് പ്ലേസ്മെന്റ്

text_fields
bookmark_border
എൻ.ഐ.ടി കാലിക്കറ്റിന് റെക്കോഡ് പ്ലേസ്മെന്റ്
cancel
Listen to this Article


ചാ​ത്ത​മം​ഗ​ലം: എ​ൻ.​ഐ.​ടി കാ​ലി​ക്ക​റ്റി​ന്റെ 2022 ബി​രു​ദ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ 1138 കാ​മ്പ​സ് പ്ലേ​സ്മെ​ന്റ് ഓ​ഫ​റു​ക​ളു​മാ​യി ച​രി​ത്രം കു​റി​ച്ചു. മു​ൻ വ​ർ​ഷ​ത്തി​ൽ 714 ഓ​ഫ​റു​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ജൂ​ലൈ​യി​ൽ സ​മാ​പി​ച്ച പ്ലേ​സ്മെ​ന്റ് കാ​മ്പെ​യ്നി​ൽ 200 ഓ​ളം സ്ഥാ​പ​ന​ങ്ങ​ൾ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 12.1 ല​ക്ഷം രൂ​പ ശ​രാ​ശ​രി വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ പ്ലേ​സ്മെ​ന്റും ഇ​ന്റേ​ൺ​ഷി​പ് ഡ്രൈ​വു​ക​ളും വെ​ർ​ച്വ​ൽ മോ​ഡി​ൽ ആ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്.

കാ​പെ​ജ​മി​നി (47), സി​സ്കോ (17), ഡെ​ല്ലോ​യ്റ്റ് (45), എ​ച്ച്.​സി.​എ​ൽ (23), ഇ​ന്റ​ൽ (13), എ​ൽ.​ആ​ൻ​ഡ് ടി (62), ​മ​ഹീ​ന്ദ്ര (31), ബെ​ൻ​സ് (11), റി​ല​യ​ൻ​സ് (32), ഒ​റ​ക്കി​ൾ (48), ക്വാ​ൽ​കം (17), ടാ​റ്റാ ഗ്രൂ​പ് (66), ടെ​ക്‌​നി​പ് എ​ഫ്.​എം.​സി (21), വേ​ദാ​ന്ത (18) എ​ന്നീ ക​മ്പ​നി​ക​ൾ മി​ക​ച്ച റി​ക്രൂ​ട്ട​ർ​മാ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്, വി​ദ്യാ​ർ​ഥി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി താ​ര​ത​മ്യേ​ന കൂ​ടു​ത​ൽ സോ​ഫ്റ്റ് വെ​യ​ർ, അ​ന​ലി​റ്റി​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ സ​മീ​പി​ച്ചു.

ഐ.​ടി/ അ​ന​ലി​റ്റി​ക്സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജോ​ലി​സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് വേ​ന​ല​വ​ധി​ക്കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ര​ണ്ടു മാ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി​യ​തും പ്ലേ​സ്മെ​ന്റ് കൂ​ടാ​ൻ കാ​ര​ണ​മാ​യി. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ​നി​ന്നു​ള്ള നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്രാ​ക്ബി​ൾ എ​ൽ എ​ന്ന​സ്ഥാ​പ​നം ന​ൽ​കി​യ 67.6 ല​ക്ഷം രൂ​പ ആ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന വാ​ർ​ഷി​ക ശ​മ്പ​ളം.

ബി.​ടെ​ക് വി​ദ്യാ​ർ​ഥി​ക​ളി​ൽ 96 ശ​ത​മാ​നം പേ​ർ​ക്കും ശ​രാ​ശ​രി 12.6 ല​ക്ഷം രൂ​പ വാ​ർ​ഷി​ക ശ​മ്പ​ള​ത്തി​ൽ ഈ​വ​ർ​ഷം ജോ​ലി വാ​ഗ്ദാ​നം ല​ഭി​ച്ചു. മു​ൻ വ​ർ​ഷം ഇ​ത് 87 ശ​ത​മാ​നം ആ​യി​രു​ന്നു. 100 ശ​ത​മാ​നം പ്ലേ​സ്മെ​ന്റും ശ​രാ​ശ​രി 20 ല​ക്ഷം രൂ​പ വാ​ർ​ഷി​ക ശ​മ്പ​ള​വും ല​ഭി​ച്ച ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഡി​മാ​ൻ​ഡ്. 98 ശ​ത​മാ​നം പ്ലേ​സ്മെ​ന്റും ശ​രാ​ശ​രി 15 ല​ക്ഷം രൂ​പ വാ​ർ​ഷി​ക ശ​മ്പ​ള​വും നേ​ടി​യ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ വി​ദ്യാ​ർ​ഥി​ക​ളും കൂ​ടു​ത​ൽ റി​ക്രൂ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ച്ചു. ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ 97% വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 12 ല​ക്ഷം രൂ​പ വാ​ർ​ഷി​ക ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ല​ഭി​ച്ചു.

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് (98%), പ്രൊ​ഡ​ക്ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് (97), കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് (87%), സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് (88%) എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ന​ല്ല പ്ലേ​സ്മെ​ന്റ് ഓ​ഫ​റു​ക​ൾ ല​ഭി​ച്ചു.

റി​സ​ർ​ച്ചി​ൽ പൊ​തു​വെ കൂ​ടു​ത​ൽ അ​ഭി​രു​ചി​യു​ള്ള എ​ൻ​ജി​നീ​യ​റി​ങ് ഫി​സി​ക്സ്, ബ​യോ​ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ലേ​സ്മെ​ന്റി​നാ​യി റ​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ ശ​രാ​ശ​രി 90% പേ​ർ​ക്കും ജോ​ലി വാ​ഗ്ദാ​നം ല​ഭി​ച്ചു. എം. ​ടെ​ക് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും ഉ​യ​ർ​ന്ന വാ​ർ​ഷി​ക വ​രു​മാ​നം 33 ല​ക്ഷം രൂ​പ​യാ​ണ്.

കൂ​ടാ​തെ, 2023ൽ ​ബി​രു​ദം നേ​ടു​ന്ന ഇ​പ്പോ​ഴ​ത്തെ മൂ​ന്നാം വ​ർ​ഷ ബി.​ടെ​ക് വി​ദ്യാ​ർ​ഥി​ക​ളി​ൽ 183 പേ​ർ​ക്ക് 15,000 രൂ​പ മു​ത​ൽ 1.5 ല​ക്ഷം വ​രെ പ്ര​തി​മാ​സ സ്റ്റൈ​പ്പ​ന്റു​ക​ളോ​ടെ ര​ണ്ടു മാ​സ​ത്തെ ഇ​ന്റേ​ൺ​ഷി​പ്പി​നാ​യി അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് അ​വ​സാ​ന​വ​ർ​ഷ തീ​സി​സ് വ​ർ​ക്കി​നാ​യി ആ​ക​ർ​ഷ​ക​മാ​യ സ്റ്റൈ​പ്പ​ന്റു​ക​ളോ​ടെ ഇ​ൻ​ഡ​സ്ട്രി ഇ​ന്റേ​ൺ​ഷി​പ് ല​ഭി​ച്ച ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 120 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - N.I.T students win record placement
Next Story