സി.ബി.എസ്.ഇ 10, 12 ക്ലാസ്​ ഫലം ജൂലൈ 15നകം

  • പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി

22:43 PM
26/06/2020

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് റ​ദ്ദാ​ക്കി​യ 10, 12  ക്ലാ​സു​ക​ളി​ലെ  പ​രീ​ക്ഷാ​ഫ​ലം നേ​ര​ത്തേ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളു​ടെ പ്ര​ക​ട​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കാ​മെ​ന്ന സി.​ബി.​എ​സ്.​ഇ ബോ​ർ​ഡി​​െൻറ നി​ല​പാ​ട്​ സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം ജൂ​ലൈ 15ന​കം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സി.​ബി.​എ​സ്.​ഇ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ കോ​ട​തി​യെ അ​റി​യി​ച്ചു. വി​ജ്ഞാ​പ​നം ഔ​ദ്യോ​ഗി​ക​മാ​യി സി.​ബി.​എ​സ്.​ഇ വെ​ബ്‌​സൈ​റ്റി​ൽ അ​പ്​​ലോ​ഡ് ചെ​യ്തു. 

ഇ​തോ​ടെ പ​രീ​ക്ഷ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി   ജ​സ്​​റ്റി​സ്​ എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ തീ​ർ​പ്പാ​ക്കി. പ​രീ​ക്ഷ​ക​ൾ റ​ദ്ദ് ചെ​യ്ത ഐ.​സി.​എ​സ്.​ഇ​യും ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ വി​ജ്ഞാ​പ​നം ഇ​റ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
 

സി.​ബി.​എ​സ്.​ഇ​യു​ടെ പു​തി​യ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന​ത്​ ഇ​പ്ര​കാ​ര​മാ​ണ്. നേ​ര​ത്തെ ന​ട​ന്ന പ​രീ​ക്ഷ​ക​ളി​ലെ​യും മാ​ർ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക. 12ാം ക്ലാ​സി​ൽ മൂ​ന്ന് പ​രീ​ക്ഷ​ക​ളി​ൽ കൂ​ടു​ത​ൽ എ​ഴു​തി​യ​വ​ർ​ക്ക് മി​ക​ച്ച മാ​ർ​ക്ക് കി​ട്ടി​യ മൂ​ന്ന്  പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​ത്തി​​െൻറ ശ​രാ​ശ​രി മാ​ർ​ക്ക്​ ന​ട​ക്കാ​ത്ത മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് ല​ഭി​ക്കും. 12ാം ക്ലാ​സി​ൽ മൂ​ന്ന് പ​രീ​ക്ഷ​ക​ൾ മാ​ത്രം എ​ഴു​തി​യ​വ​ർ​ക്ക് മി​ക​ച്ച മാ​ർ​ക്ക് കി​ട്ടി​യ ര​ണ്ട് പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​ത്തി​​െൻറ ശ​രാ​ശ​രി മാ​ർ​ക്ക്​ ന​ട​ക്കാ​ത്ത മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് ല​ഭി​ക്കും. 

സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടാ​ൽ, പു​നഃ​പ​രീ​ക്ഷ ആ​വ​ശ്യ​പ്പെ​ടു​ന്ന 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​താം. ഇ​തി​​െൻറ ഫ​ല​മാ​ണ് അ​ന്തി​മ​മാ​യി ക​ണ​ക്കാ​ക്കു​ക. പു​നഃ​പ​രീ​ക്ഷ ആ​വ​ശ്യ​മെ​ങ്കി​ൽ ഫ​ലം വ​ന്ന് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​റി​യി​ക്ക​ണംപ​ത്താം ക്ലാ​സു​കാ​ർ​ക്ക് ഇ​നി പ​രീ​ക്ഷ​യി​ല്ല. ബോ​ർ​ഡ് പ്ര​ഖ്യാ​പി​ക്കു​ന്ന ഫ​ലം അ​ന്തി​മ​മാ​ണ്.

Loading...
COMMENTS