രണ്ടാമത്തെ തസ്​തികക്ക് ആറ് കുട്ടികൾ വർധിക്കണം

  • അധ്യാപക നിയമനത്തിൽ നിർദേശവുമായി ധനവകുപ്പ്

കെ. ​നൗ​ഫ​ൽ
09:11 AM
14/02/2020
teacher

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ ര​ണ്ടാ​മ​ത്തെ അ​ധ്യാ​പ​ക ത​സ്​​തി​ക ആ​റ്​ കു​ട്ടി​ക​ൾ വ​ർ​ധി​ക്കു​േ​മ്പാ​ൾ മ​തി​യെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ധ​ന​വ​കു​പ്പ്. ഒ​രു കു​ട്ടി വ​ർ​ധി​ക്കു​േ​മ്പാ​ൾ അ​ടു​ത്ത ത​സ്​​തി​ക സൃ​ഷ്​​ടി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ധ​ന​വ​കു​പ്പ്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്​ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ്​ (കെ.​ഇ.​ആ​ർ) ധ​ന​വ​കു​പ്പി​​െൻറ പു​തി​യ നി​ർ​േ​ദ​ശം. 

എ​ൽ.​പി ക്ലാ​സു​ക​ളി​ൽ ആ​ദ്യ ത​സ്​​തി​ക​ക്ക്​ ആ​വ​ശ്യ​മാ​യ 30 കു​ട്ടി​ക​ൾ​ക്ക്​ പു​റ​മെ ആ​റ്​ വി​ദ്യാ​ർ​ഥി​ക​ൾ​കൂ​ടി വ​ർ​ധി​ച്ചാ​ൽ (മൊ​ത്തം 36) അ​ടു​ത്ത ത​സ്​​തി​ക​യാ​വാം എ​ന്ന നി​ല​പാ​ടാ​ണ്​ ധ​ന​വ​കു​പ്പ്​ മു​ന്നോ​ട്ടു​വെ​ച്ച​ത്. മൂ​ന്നാ​മ​ത്തെ ത​സ്​​തി​ക​ക്ക്​ 66 കു​ട്ടി​ക​ളും ​നാ​ലാ​മ​ത്തെ ത​സ്​​തി​ക​ക്ക്​ 96 കു​ട്ടി​ക​ളും എ​ന്ന ക്ര​മ​ത്തി​ലാ​ണ്​ നി​ർ​ദേ​ശം. യു.​പി ക്ലാ​സു​ക​ളി​ൽ ആ​ദ്യ ത​സ്​​തി​ക​ക്ക്​ ആ​വ​ശ്യ​മാ​യ 35ന്​ ​പു​റ​മെ ആ​റ്​ കു​ട്ടി​ക​ൾ വ​ർ​ധി​ച്ചാ​ൽ ര​ണ്ടാം ത​സ്​​തി​ക​യാ​വാം.

നേ​ര​ത്തേ കെ.​ഇ.​ആ​ർ പ്ര​കാ​രം അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി അ​നു​പാ​തം 1:45 ആ​യി​രു​ന്നു. ആ​റ്​ കു​ട്ടി​ക​ൾ കൂ​ടി​യാ​ൽ ര​ണ്ടാം ത​സ്​​തി​ക​യും അ​നു​വ​ദി​ച്ചി​രു​ന്നു. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​മം സം​സ്​​ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കി​യ​തോ​ടെ അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി അ​നു​പാ​തം എ​ൽ.​പി​യി​ൽ 1:30ഉം ​യു.​പി​യി​ൽ 1:35ഉം ​ആ​യി കു​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ ത​സ്​​തി​ക​ക്ക്​ ഒ​രു വി​ദ്യാ​ർ​ഥി വ​ർ​ധി​ച്ചാ​ൽ മ​തി​യെ​ന്ന വ്യാ​ഖ്യാ​ന​ത്തി​ലാ​ണ് ത​സ്​​തി​ക നി​ർ​ണ​യ​വും​ നി​യ​മ​നാം​ഗീ​കാ​ര​വും ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത്​ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​നം. 

ധ​ന​വ​കു​പ്പി​​െൻറ നി​ർ​ദേ​ശ​ത്തി​ലെ നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ൾ​കൂ​ടി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. ഇ​തി​ന​നു​സൃ​ത​മാ​യി കെ.​ഇ.​ആ​റി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രും. ക​ര​ട്​ ഭേ​ദ​ഗ​തി വി​ജ്​​ഞാ​പ​നം നി​യ​മ​വ​കു​പ്പി​​െൻറ അം​ഗീ​കാ​ര​ത്തി​നു​ശേ​ഷം വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണ്​ ചെ​യ്യേ​ണ്ട​ത്.

ഇ​തി​നു​പു​റ​മെ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ നി​യ​മ​നാം​ഗീ​കാ​ര അ​ധി​കാ​രം വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ർ​മാ​രി​ൽ​നി​ന്ന്​ മാ​റ്റി സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ത​ല​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി​യും ഇ​തോ​ടൊ​പ്പം ഉ​ൾ​പ്പെ​ടു​ത്തും.  

ക്ലാ​സ്​ മു​റി​ക​ളു​ടെ വ​ലി​പ്പ​ത്തി​ലും ഭേ​ദ​ഗ​തി പ​രി​ഗ​ണ​ന​യി​ൽ
അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ കു​റ​വ്​ വ​രു​ന്ന​തി​ന​നു​സൃ​ത​മാ​യി ക്ലാ​സ്​ മു​റി​ക​ളു​ടെ വ​ലി​പ്പ​ത്തി​ലും മാ​റ്റം കൊ​ണ്ടു​വ​രു​ന്ന​ത്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​​െൻറ പ​രി​ഗ​ണ​ന​യി​ൽ. 45 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ക്ലാ​സ്​ മു​റി​ക്ക്​ ​400 ച​തു​ര​ശ്ര അ​ടി വി​സ്​​തീ​ർ​ണ​മാ​ണ്​​ കെ.​ഇ.​ആ​ർ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന​ത്. ഇ​ത്​ 30 കു​ട്ടി​ക​ളാ​യി കു​റ​യു​ന്ന​തി​ന​നു​സൃ​ത​മാ​യി ക്ലാ​സ്​ മു​റി​ക​ളു​ടെ വി​സ്​​തീ​ർ​ണ​ത്തി​ലും ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. അ​നു​പാ​തം എ​ൽ.​പി​യി​ൽ 1:30ഉം ​യു.​പി​യി​ൽ 1:35ഉം ​ആ​ക്കി 2016 ജ​നു​വ​രി 29ന്​ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും ഇ​തി​ന​നു​സൃ​ത​മാ​യി കെ.​ഇ.​ആ​ർ വ്യ​വ​സ്​​ഥ​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യി​രു​ന്നി​ല്ല.

Loading...
COMMENTS