പി.എസ്.സി അഭിമുഖ പരീക്ഷകൾക്ക് ഇന്ന് തുടക്കം

22:57 PM
30/06/2020
psc kerala

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ച അ​ഭി​മു​ഖ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്നു​മു​ത​ൽ പി.​എ​സ്.​സി പു​ന​രാ​രം​ഭി​ക്കും. കോ​വി​ഡ് വ്യാ​പ​ന ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ​ർ​ക്കാ​റി​​െൻറ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​വേ​ണം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഓ​ഫി​സി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​ത്. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന ഓ​ഫി​സ്, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ല ഓ​ഫി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ഭി​മു​ഖം. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന് ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ​ക്കും രോ​ഗ​ബാ​ധ​യു​ള്ള​വ​ർ​ക്കും അ​ഭി​മു​ഖ​തീ​യ​തി മാ​റ്റി​ന​ൽ​കും.

ഇ​തി​നാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പി.​എ​സ്.​സി ഓ​ഫി​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഹോ​ട്സ്പോ​ട്ട്, ക​ണ്ടെ​യ്​​ൻ​മ​െൻറ് സോ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലുള്ളവർക്കും അ​പേ​ക്ഷ ന​ൽ​കി​യാ​ൽ തീ​യ​തി മാ​റ്റി​ന​ൽ​കും. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​കു​ന്ന എ​ല്ലാ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും പി.​എ​സ്.​സി​യു​ടെ വെ​ബ്സൈ​റ്റി​ൽ​നി​ന്ന്​ കോ​വി​ഡ് ചോ​ദ്യാ​വ​ലി ഡൗ​ൺ​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് പ്രൊ​ഫൈ​ലി​ൽ അ​പ്​​ലോ​ഡ് ചെ​യ്യ​ണ​ം.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഇ​ൻ​റ​ർ​വ്യൂ മെ​മ്മോ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ണ്. അ​തേ​സ​മ​യം ഒ.​എം.​ആ​ർ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ധാ​ര​ണ​യാ​യി​ട്ടി​ല്ല. പൊ​തു​ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് മാ​ത്ര​മേ കൂ​ടു​ത​ൽ​പേ​ർ പ​​െ​ങ്ക​ടു​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ക​യു​ള്ളൂ. അ​പേ​ക്ഷ​ക​ർ കു​റ​വു​ള്ള ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS