പരീക്ഷ നടത്താനുറച്ച്​ കേരള, സാ​േങ്കതിക സർവകലാശാലകൾ 

  • ആശങ്കയോടെ വിദ്യാർഥികളും രക്ഷിതാക്കള​ും 

22:52 PM
28/06/2020

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ പ​രീ​ക്ഷ ന​ട​ത്തി​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള കേ​ര​ള, സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ്ര​തി​ഷേ​ധം. ഉ​റ​വി​ട​മ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ക​െ​ണ്ട​യ്​​ൻ​മ​െൻറ്​ സോ​ണു​ക​ൾ കൂ​ടു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ മ​തി​യാ​യ സു​ര​ക്ഷ​യി​ല്ലാ​തെ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ അ​പ​ക​ടം വ​രു​ത്തു​മെ​ന്നാ​ണ്​ ഇ​വ​രു​ടെ ഭീ​തി. ലോ​ക്​​ഡൗ​ണി​നെ​ത്തു​ട​ർ​ന്ന്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലും കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യി​ല്ല.

ഇ​വ​ർ​ക്ക്​ പ​രീ​ക്ഷ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ര​ണ്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളും മൗ​നം​പാ​ലി​ക്കു​ക​യാ​ണ്. പ​രീ​ക്ഷ എ​ഴു​താ​നാവാ​ത്ത​വ​ർ​ക്ക്​ പി​ന്നീ​ട്​ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ​റ​യു​േ​മ്പാ​ഴും ഫൈ​ന​ൽ സെ​മ​സ്​​റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒ​രു അ​ധ്യ​യ​ന വ​ർ​ഷം ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​തി​നോ​ട്​ ക​ണ്ണ​ട​ക്കു​ക​യാ​ണ്. കേ​ര​ള​യി​ൽ ജൂ​ലൈ ഒ​ന്നു​മു​ത​ൽ അ​ഞ്ചാം സെ​മ​സ്​​റ്റ​ർ എ​ൽ​എ​ൽ.​ബി, നാ​ലാം സെ​മ​സ്​​റ്റ​ർ സി.​ബി.​സി.​എ​സ്.​എ​സ്​ ബി​രു​ദ പ​രീ​ക്ഷ​ക​ളും ആ​രം​ഭി​ക്കും. ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്​​ട്ര തു​ട​ങ്ങി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​വ​രെ പ​രീ​ക്ഷ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്താ​നു​ണ്ട്.

സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ട്ടാം സെ​മ​സ്​​റ്റ​ർ ബി.​ടെ​ക്​ പ​രീ​ക്ഷ​യാ​ണ്​ ജൂ​ലൈ ഒ​ന്നി​ന്​ തു​ട​ങ്ങു​ന്ന​ത്. ഒ​േ​ട്ട​റെ വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക്​​ഡൗ​ണി​ന്​ മു​മ്പ്​ വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കും പോ​യി​ട്ടു​ണ്ട്. ഇ​വ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രീ​ക്ഷ മാ​റ്റാ​ൻ സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക്ക്​ പ​ക​രം കോ​ള​ജ്​ ത​ല പ​രീ​ക്ഷ സാ​ധ്യ​മാ​യ രീ​തി​യി​ൽ ന​ട​ത്തി മു​ൻ സെ​മ​സ്​​റ്റ​ർ മാ​ർ​ക്കു​ക​ളു​മാ​യി സ​മീ​ക​രി​ച്ച്​ ഫൈ​ന​ൽ സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ക്ക്​ മാ​ർ​ക്ക്​ ന​ൽ​കാ​നു​ള്ള സ​ർ​വ​ക​ലാ​ശാ​ല സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്​ അ​ക്കാ​ദ​മി​ക്​ കൗ​ൺ​സി​ലും സി​ൻ​ഡി​ക്കേ​റ്റും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ ഉ​ൾ​പ്പെ​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കോ​ള​ജു​ക​ളു​ടെ ചു​മ​ത​ല​യി​ലാ​ക്കി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മാ​റി​നി​ൽ​ക്കു​ക​യു​മാ​ണ്. ആ​രോ​ഗ്യ, പൊ​ലീ​സ്, ത​ദ്ദേ​ശ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണേ​ത്താ​ടെ ക​ടു​ത്ത ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ത്ത​ര​ത്തി​​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​ന്നും സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്കു​ണ്ടാ​കി​ല്ല.

Loading...
COMMENTS