കെ.എസ്.ആർ.ടി.സി ഡ്രൈവർ: പി.എസ്.സി പട്ടികയിൽനിന്ന് താൽക്കാലിക നിയമനത്തിന്​ ഉത്തരവ്

17:30 PM
26/06/2020

കൊ​ച്ചി: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് പി.​എ​സ്.​സി റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്ന് സം​വ​ര​ണ, സീ​നി​യോ​റി​റ്റി ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. എം​പാ​ന​ലു​കാ​രെ ഒ​ഴി​വാ​ക്കി റാ​ങ്ക് ലി​സ്​​റ്റി​ൽ​നി​ന്ന് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് 2016ൽ ​റ​ദ്ദാ​യ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ചി​ല​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ സ​തീ​ഷ്​ ​ൈ​ന​നാ​​​െൻറ ഉ​ത്ത​ര​വ്.

 

180 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ എം​പാ​ന​ലു​കാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന 2019 ഏ​പ്രി​ൽ എ​ട്ടി​ലെ ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വ്​ മ​റി​ക​ട​ന്ന്​ നി​യ​മ​നം ന​ട​ക്കു​ന്ന​താ​യി ഹ​ര​ജി​ക്കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ലീ​വ് വേ​ക്ക​ൻ​സി​ക​ളി​ൽ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ​മാ​രു​ടെ നി​യ​മ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം സ്ഥി​ര​നി​യ​മ​നം സാ​ധ്യ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു കെ.​എ​സ്.​ആ​ർ.​ടി.​സി​യു​​ടെ വാ​ദം.  2015 ജൂ​ൺ 30ലെ ​കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് പി.​എ​സ്.​സി​ക്ക് 2455 ഡ്രൈ​വ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും തു​ട​ർ ഉ​ത്ത​ര​വി​ല്ലാ​തെ നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​ക​രു​തെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശ​മു​ണ്ടാ​യി. പി​ന്നീ​ട്​ തു​ട​ർ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടി​ല്ല. 

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ ​താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. റാ​ങ്ക്​ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ര​ണ്ടാ​ഴ്​​ച​ക്ക​കം പി.​എ​സ്.​സി പ​ട്ടി​ക ന​ൽ​കു​ക​യും ഇ​വ​രെ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​ഗ​ണി​ക്കു​ക​യും വേ​ണം. കേ​ര​ള സ​ർ​വി​സ് ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച്​ വേ​ണം താ​ൽ​ക്കാ​ലി​ക നി​യ​മ​നം. 

എ​വി​ടെ നി​യ​മി​ക്ക​ണ​മെ​ന്ന​തു കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് തീ​രു​മാ​നി​ക്കാം. നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യോ അ​വ​കാ​ശ​മോ ല​ഭി​ക്കി​ല്ല. 
താ​ൽ​ക്കാ​ലി​ക നി​യ​മ​നം വേ​ണ്ടെ​ന്നു​​വെ​ച്ചാ​ലും സ്ഥി​ര നി​യ​മ​ന​ത്തി​നു​ള്ള അ​വ​കാ​ശം ന​ഷ്​​ട​മാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS