തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും എസ്.ബി.​െഎയിൽ വിരമിച്ചവർക്ക് കരാർ നിയമനം 

  • കേ​​ര​​ള​​ത്തി​​ൽ മാ​​ത്രം 101 പേ​​രെ നി​​യ​​മി​​ക്കും

തൃ​​ശൂ​​ർ: തൊ​​ഴി​​ലി​​ല്ലാ​​യ്മ രൂ​​ക്ഷ​​മാ​​കു​​ക​​യും യോ​​ഗ്യ​​രാ​​യ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് യു​​വാ​​ക്ക​​ൾ കാ​​ത്തി​​രി​​ക്കു​​ക​​യും ചെ​​യ്യു​​മ്പോ​​ൾ രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കാ​​യ എ​​സ്.​​ബി.​​ഐ വി​​ര​​മി​​ച്ച ഓ​​ഫി​​സ​​ർ​​മാ​​രെ​​യും ജീ​​വ​​ന​​ക്കാ​​രെ​​യും ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​യ​​മി​​ക്കു​​ന്നു. കേ​​ര​​ള​​ത്തി​​ൽ മാ​​ത്രം 101 പേ​​രെ​​യാ​​ണ് നി​​യ​​മി​​ക്കു​​ന്ന​​ത്.

എ​​നി ടൈം ​​ചാ​​ന​​ലി​​ലേ​​ക്കാ​​ണ് നി​​യ​​മ​​നം. കേ​​ര​​ള​​ത്തി​​ൽ അ​​ഞ്ച് സ​​പ്പോ​​ർ​​ട്ട് ഓ​​ഫി​​സ​​ർ​​മാ​​ർ, 16 ചാ​​ന​​ൽ മാ​​നേ​​ജ​​ർ സൂ​​പ്പ​​ർ​​വൈ​​സ​​ർ, 80 ചാ​​ന​​ൽ മാ​​നേ​​ജ​​ർ ഫെ​​സി​​ലി​​റ്റേ​​റ്റ​​ർ എ​​ന്നി​​വ​​രെ​​യാ​​ണ് നി​​യ​​മി​​ക്കു​​ന്ന​​ത്. എ​​സ്.​​ബി.​​ഐ​​യി​​ൽ​​നി​​ന്നോ എ​​സ്.​​ബി.​​ടി പോ​​ലു​​ള്ള ല​​യി​​പ്പി​​ച്ച അ​​സോ​​സി​​യേ​​റ്റ് ബാ​​ങ്കു​​ക​​ളി​​ൽ​​നി​​ന്നോ മ​​റ്റ് പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളി​​ൽ​​നി​​ന്നോ വി​​ര​​മി​​ച്ച​​വ​​ർ​​ക്കാ​​ണ് ക​​രാ​​ർ നി​​യ​​മ​​നം. 

ചാ​​ന​​ൽ സൂ​​പ്പ​​ർ​​വൈ​​സ​​ർ, സ​​പ്പോ​​ർ​​ട്ട് ഓ​​ഫി​​സ​​ർ ത​​സ്തി​​ക​​ക​​ളി​​ൽ 35,000 രൂ​​പ​​യും ചാ​​ന​​ൽ ഫെ​​സി​​ലി​​റ്റേ​​റ്റ​​ർ​​ക്ക് 30,000 രൂ​​പ​​യു​​മാ​​ണ് പ്ര​​തി​​മാ​​സ സ്ഥി​​ര വേ​​ത​​നം. യാ​​ത്ര​​പ്പ​​ടി​​യാ​​യി 5000, മൊ​​ബൈ​​ൽ ഫോ​​ണി​​ന് 1000 രൂ​​പ വീ​​ത​​വും ന​​ൽ​​കും. 15 കി​​ലോ​​മീ​​റ്റ​​ർ ദൂ​​രെ​​നി​​ന്ന് വ​​രു​​ന്ന​​വ​​ർ​​ക്ക് കി​​ലോ​​മീ​​റ്റ​​റി​​ന് 10 രൂ​​പ നി​​ര​​ക്കി​​ൽ യാ​​ത്ര​​പ്പ​​ടി ല​​ഭി​​ക്കും.

ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് നി​​യ​​മ​​ന​​മെ​​ങ്കി​​ലും ര​​ണ്ട് വ​​ർ​​ഷം വ​​രെ​​യോ 65 വ​​യ​​സ്സ്​ വ​​രെ​​യോ, ഇ​​തി​​ൽ ആ​​ദ്യം ഏ​​താ​​ണോ അ​​തു​​വ​​രെ കാ​​ലാ​​വ​​ധി നീ​​ട്ടാം. അ​​പേ​​ക്ഷ​​ക​​ന് 63 വ​​യ​​സ്സി​​ൽ കൂ​​ട​​രു​​ത്. എ​​സ്.​​ബി.​​ഐ​​യി​​ലെ പെ​​ൻ​​ഷ​​ൻ​​കാ​​രു​​ടെ സം​​ഘ​​ട​​ന​​യു​​ടെ സം​​സ്ഥാ​​ന ഘ​​ട​​ക​​ത്തോ​​ട് അ​​പേ​​ക്ഷ​​ക​​രെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ൻ തി​​രു​​വ​​ന​​ന്ത​​പു​​രം സ​​ർ​​ക്കി​​ൾ ഓ​​ഫി​​സ്ത​​ന്നെ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. 

ജൂ​​ൺ 18 വ​​രെ​​യാ​​ണ് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള ദി​​വ​​സം. 22 മു​​ത​​ൽ 26 വ​​രെ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. പെ​​ൻ​​ഷ​​ൻ വാ​​ങ്ങു​​ന്ന​​വ​​രെ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നി​​യ​​മി​​ക്കു​​ന്ന​​തി​​ലൂ​​ടെ മ​​റ്റ് ബാ​​ധ്യ​​ത​​ക​​ൾ ഒ​​ഴി​​വാ​​ക്ക​​ലാ​​ണ് ല​​ക്ഷ്യ​​മെ​​ങ്കി​​ലും ഇ​​ത് ഉ​​ദ്യോ​​ഗം കാ​​ത്തി​​രി​​ക്കു​​ന്ന യു​​വാ​​ക്ക​​ളു​​ടെ വ​​യ​​റ്റ​​ത്ത​​ടി​​ക്ക​​ലാ​​ണ്. 

Loading...
COMMENTS