എയ്​ഡഡ്​ കോളജ്​ അധ്യാപക നിയമനാംഗീകാരം: സർക്കാർ നീക്കത്തിനെതിരെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ

  • നടപടി യു.ജി.സി ചട്ടങ്ങൾക്ക്​ വിരുദ്ധമെന്ന്​ റിപ്പോർട്ട്​

കെ. ​നൗ​ഫ​ൽ 
07:35 AM
17/06/2020
Teacher

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​രം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന്​ എ​ടു​ത്തു​മാ​റ്റു​ന്ന​ത്​ യു.​ജി.​സി ച​ട്ട​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മെ​ന്ന്​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​​െൻറ റി​പ്പോ​ർ​ട്ട്.

നി​യ​മ​നാം​ഗീ​കാ​രം കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റി​ൽ നി​ക്ഷി​പ്​​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ടി​യ​ന്ത​ര​മാ​യി അ​ഭി​പ്രാ​യ​മ​റി​യി​ക്കാ​ൻ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്​ ക​ത്തു​ന​ൽ​കി. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ ന​ട​പ​ടി നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്വ​യം​ഭ​ര​ണാ​ധി​കാ​ര​ത്തി​ൽ കൈ​ക​ട​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്നും കൗ​ൺ​സി​ൽ വൈ​സ് ​ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. 

എ​യ്​​ഡ​ഡ്​ കോ​ള​ജ്​ നി​യ​മ​നാം​ഗീ​കാ​രം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന്​ എ​ടു​ത്തു​മാ​റ്റാ​ൻ സ​ർ​ക്കാ​ർ ശ്ര​മം തു​ട​ങ്ങി​യ​ത്​ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ്​ ന​ട​ത്തേ​ണ്ട​തെ​ന്ന്​ 2010ലും 2018​ലും യു.​ജി.​സി ​െറ​ഗു​ലേ​ഷ​നി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സ​ർ​ക്കാ​റും മാ​നേ​ജ്​​മ​െൻറു​ക​ളും 1972ൽ ​ഒ​പ്പി​ട്ട ഡ​യ​റ​ക്​​ട്​ പേ​മ​െൻറ്​ ക​രാ​റി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഏ​ക​പ​ക്ഷീ​യ​മാ​യി അ​തി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ ക​ഴി​യി​ല്ല. 2011ൽ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ നി​യോ​ഗി​ച്ച അ​ന​ന്ത​കൃ​ഷ്​​ണ​ൻ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​കാ​ര്യ​ത്തി​ൽ യു.​ജി.​സി ​െറ​ഗു​ലേ​ഷ​ൻ പാ​ലി​ക്ക​ണ​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റു​ക​ളി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ, ധ​ന, ​െഎ.​ടി വ​കു​പ്പ്​ സെ​ക്ര​ട്ട​റി​മാ​രും കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റും അം​ഗ​ങ്ങ​ളാ​ണ്. ഇ​വ​ര​ട​ങ്ങി​യ സി​ൻ​ഡി​ക്കേ​റ്റാ​ണ്​ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. നി​യ​മ​ന​ങ്ങ​ളി​ൽ പ്ര​ശ്​​ന​മു​ണ്ടെ​ങ്കി​ൽ ഇ​വ​ർ​ക്ക്​​ ഇ​ട​പെ​ടാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്നും കൗ​ൺ​സി​ലി​​െൻറ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

അ​ധ്യാ​പ​ക ജോ​ലി​ഭാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2017ൽ ​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഡോ. ​ജെ. പ്ര​സാ​ദ്​ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ എ​യ്​​ഡ​ഡ്​ കോ​ള​ജ്​ നി​യ​മ​ന​ങ്ങ​ളി​ലെ പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും നി​യ​മ​നാം​ഗീ​കാ​രം കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു. 

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​തു​ട​ർ​ന്ന്​ നി​യ​മ​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ​യാ​ണ്​ പ​ഴ​യ റി​പ്പോ​ർ​ട്ടി​ലെ ഭാ​ഗം ഉ​യ​ർ​ത്തി നി​യ​മ​നാം​ഗീ​കാ​രം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ എ​ടു​ത്തു​മാ​റ്റാ​ൻ​ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. 

Loading...
COMMENTS