യൂകോ ബാങ്കില്‍ 100 ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
text_fieldsപൊതുമേഖലയിലെ പ്രമുഖ ബാങ്കായ യുനൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തസ്തികയില്‍ 100 ഒഴിവുകളുണ്ട്. അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇന്‍ എം.എം.ജി.എസ് 2(സ്പെലിസ്റ്റ് കേഡര്‍) എന്നാണ് തസ്തികയുടെ പേര്. എസ്.സി(15), എസ്.ടി(7), ഒ.ബി.സി(29), ജനറല്‍(49) എന്നിങ്ങനെയാണ് ഒഴിവ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷമായിരിക്കും പ്രബേഷന്‍.
യോഗ്യത: ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിജയിച്ചിരിക്കണം. പ്രായം 21 നും 35 നും മധ്യേ.
അപേക്ഷ ഫീസ്: ജനറല്‍/ ഒ.ബി.സി വിഭാഗത്തിന് 600 രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 100 രൂപ. പേയ്മെന്റ് ഗേറ്റ്വേ സംവിധാനം വഴിയാണ് ഫീസ് അടക്കേണ്ടത്. പണം, ചെക്ക്, പോസ്റ്റല്‍ സ്റ്റാമ്പ് തുടങ്ങിയ രീതിയില്‍ ഫീസ് സ്വീകരിക്കില്ല.
അപേക്ഷിക്കേണ്ട വിധം: www.ucobank.com വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം പകര്‍പ്പ് , പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ദ ജനറല്‍ മാനേജര്‍, യൂകോ ബാങ്ക്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് ഡിപ്പാര്‍ട്മെന്റ്, നാലാം നില, 10 ബി.ടി.എം സരണി, കൊല്‍ക്കത്ത -700001 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് "APPLICATION FOR THE POST OF CHARTERED േACCOUNTANT IN SCALEII " എന്ന് രേഖപ്പെടുക്കണം. അവസാന തീയതി നവംബര്‍ 27.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
