Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightCareer Guidancechevron_rightജെ.ആര്‍.എഫ്/ നെറ്റ്...

ജെ.ആര്‍.എഫ്/ നെറ്റ് പരീക്ഷാ പരിശീലനം

text_fields
bookmark_border
ജെ.ആര്‍.എഫ്/ നെറ്റ് പരീക്ഷാ പരിശീലനം
cancel

തിരുവനന്തപുരം: യു.ജി.സിക്ക് വേണ്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ ഡിസംബര്‍ 27ന് ദേശവ്യാപകമായി നടത്തുന്ന ജെ.ആര്‍.എഫ്/ നെറ്റ് പരീക്ഷക്കുവേണ്ടിയുള്ള തീവ്രപരിശീലനം തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ കരിയര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസില്‍ ഒക്ടോബര്‍ ഏഴിന് ആരംഭിക്കും. രണ്ടുമാസം നീളുന്ന പരിശീലനപരിപാടിയില്‍ 55 ശതമാനം മാര്‍ക്കോടെ വിജയിച്ച ബിരുദാനന്തര ബിരുദധാരികള്‍ക്ക് പങ്കെടുക്കാം.നെറ്റ്/ ജെ.ആര്‍.എഫ് മാനവിക വിഷയങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.30 മുതല്‍ 1.30 വരെയും വാരാന്ത്യ ക്ളാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയുമാണ്. വിവരങ്ങള്‍ക്ക് തിരുവനന്തപുരം പുളിമൂട് സെന്‍റര്‍ ഫോര്‍ കരിയര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് ഓഫിസില്‍ നേരിട്ടോ 0471-2468958, 9847057333 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

 

Show Full Article
TAGS:
Next Story