ഇന്ദു എലിസബത്തിന്​ യങ്​ സയൻറിസ്​റ്റ്​ അവാർഡ്​

07:58 AM
02/08/2020
ഇന്ദു എലിസബത്ത്

കല്‍പറ്റ: കൗണ്‍സില്‍ ഓഫ് സയൻറിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി​​െൻറ (സി.എസ്.ഐ.ആര്‍) 2020ലെ യങ്​ സയൻറിസ്​റ്റ്​ അവാര്‍ഡിന്​ (എന്‍ജിനീയറിങ്​ സയന്‍സ്) മാനന്തവാടി സ്വദേശി ഇന്ദു എലിസബത്ത്​ അർഹയായി.

50,000 രൂപയും പ്രശസ്തിപത്രവുമാണ്​ പുരസ്‌കാരം. 25 ലക്ഷം രൂപയുടെ ഗവേഷണ ഗ്രാൻറും ലഭിക്കും. ലിഥിയം അയണ്‍ ബാറ്ററിയുമായി ബന്ധപ്പെട്ട ഗവേഷണമാണ് ഇന്ദുവിനെ അവാര്‍ഡിന്​ അര്‍ഹയാക്കിയത്.

ന്യൂഡല്‍ഹിയിലെ നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ ശാസ്​​ത്രജ്ഞയാണ്​. റിട്ട. പ്രഫ. ചാക്കോച്ചന്‍ വട്ടമറ്റത്തി​​െൻറയും റിട്ട. അധ്യാപിക ലിസി മരിയയുടെയും മകളാണ്. ഭർത്താവ്​: ബിനില്‍ കുര്യാച്ചൻ. മകള്‍: സേറ ലിസ് ഏബ്രഹാം.

Loading...
COMMENTS